page

Friday, 30 July 2021

പിരിവിൽ സ്പെഷിലൈസേഷൻ നടത്തിയവരാണ് വഹാബികളെന്ന് സകരിയ്യ സ്വലാഹി

 ഒരു മാസം പിരിക്കൂ😁

പതിനൊന്ന് മാസം പണിയെടുക്കാതെ ജീവിക്കൂ.😆

*പിരിവിൽ സ്പെഷിലൈസേഷൻ നടത്തിയവരാണ് വഹാബികളെന്ന് സകരിയ്യ സ്വലാഹി😀*

👇👇👇👁️👁️👁️

https://youtu.be/cmdi3I9Ql4I


മുജാഹിദ്‌ പിളർപ്പിന്‌ കാരണം പിരിവാണ്‌. 😂മടവൂരും AR സലഫിയും നല്ല പിരിവുകാർ,🙄 അവരാണ്‌ ഫിത്‌നയുണ്ടാക്കുന്നത്‌. പിരിവിലെ സ്പെഷലൈസേഷൻ വഹാബി മൗലവി വിവരിക്കുന്നു.🤣🤣🤣

✍️ ഖുദ്സി

Wednesday, 28 July 2021

സംസം വെള്ളം-നരകത്തിലേക്ക് തള്ളി വഹാബികൾ

സംസം വെള്ളം വിശ്വാസികൾക്ക് പുണ്യ
മുള്ളതും രോഗശമനവുമാണ്.
എന്നാൽ മൗലവിമാർക്കിത് പുണ്യജലമല്ല,
ഇസ്മാഈൽ നബി(അ)ന്ന് മലമൂത്ര വിസർ
ജ്ജനം നടത്തിയാൽ കഴുകാനുള്ള
വെള്ളമാണത്രെ..! സംസം കുടിക്കാനോ 
ഹാജിമാരോട് കൊണ്ടുപോകാനോ 
നബി(സ)പറഞ്ഞില്ലെന്നാണ് മൗലവിമാരുടെ
പക്ഷം. അതായത് ഹാജിമാർ വെള്ളം
കൊണ്ടുവരുന്നതും അതിന് പുണ്യം
കാണുന്നതും മിനിമം ബിദ്അത്താണ് ...! എല്ലാ ബിദ്അത്തും നരകത്തിലാണല്ലോ...!. അങ്ങിനെ സംസം വെള്ളത്തിൻ്റെ കാര്യവും വഹാബീ മതത്തിൻ്റെ പുറത്തായി... ദേ കിടക്കുന്നു ലോക മുസ്ലിംകൾ മുഴുവനും വഹാബീ ആപ്പീസിലെ നരകത്തിൽ...
സംസം കൊണ്ടുവരുന്ന ഹാജിമാരെ മുഴുവൻ പൊത്തോന്ന് വഹാബീ നരകത്തിലിട്ട് പുതിയ വഹാബീ മത നവോത്ഥാനം... ഇസ്ലാമിനെ അടിമുടി തകർക്കാനുള്ള ജൂത ലക്ഷ്യത്തിലേക്കുള്ള വഴിയാണ് വഹാബിസം. പുറമേ നിന്ന് തകർക്കാൻ കഴിയാതെ വന്നപ്പോൾ ഉള്ളിൽ കടന്ന് നശിപ്പിക്കാനുള്ള നിഗൂഡ ശ്രമങ്ങൾ...

വഹാബിസം വഴികേടിലാണ്.
ജാഗ്രതൈ🚫♨️
സൂക്ഷിച്ചാൽ ദുഖിക്കേണ്ട🤝

✍️ഖുദ്സി

👇[മുസ്ലിംകളിലെ അനാചാരങ്ങൾ  - KNM]

 

ലോക പ്രസിദ്ധ പണ്ഡിതരുടെ മഖ്ബറകൾ

ഇമാം ബുഖാരി[റയുടെ മഖ്ബറ👇👇👇


 

ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണം

*ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണം* ഞങ്ങൾ അതിനെ എതിർക്കില്ല! എന്ന് *ജമാഅത്തെ ഇസ്‌ലാമി ഇന്ത്യയിലെ ഹിന്ദുക്കളോട് പറയുന്ന IPH ബുക്ക്‌ ജമാഅത്ത് പ്രവർത്തകർക്ക് തലവേദനയാവുന്നു*...പല മൗദൂദിസ്റ്റുകളും  ന്യായീകരിക്കാൻ വല്ലാതെ കഷ്ടപെടുമ്പോൾ ഭൂരിഭാഗം ജമാഅത്ത് അംഗങ്ങളും ചത്തത് പോലെ കിടക്കുന്നു!.

*സംഘപരിവാറിന് ഇന്ത്യൻ മുസ്‌ലിംകളെ ഒറ്റികൊടുക്കുന്ന മൗദൂദിസ്റ്റ് കാപട്യം തിരിച്ചറിയുക. ⭕️* 


 

Tuesday, 27 July 2021

തിരുനബി സ്നേഹം അടിത്തറയാക്കിയ കൽത്തറ ഉസ്താദ്

 ബലിപെരുന്നാൾ കഴിഞ്ഞ് മലപ്പുറം കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്ത് വീട്ടിൽ തിരിച്ചെത്തി. കിടന്നെഴുന്നേറ്റപ്പോഴേക്കും ആ വിളി എന്നെ തേടി എത്തി...

കൽത്തറ ഉസ്താദെന്ന പേരിൽ വ്യഖ്യാതനായ പണ്ഡിത തേജസ് മൗലാനാ അബ്ദുൽ ഖാദിർ മുസ്ലിയാരുടേതായിരുന്നു വിളി.

മടവൂർ സി എം വലിയുല്ലാഹിയുടെ മഖാമിന് സമീപത്താണ്  ഉസ്താദിൻ്റെ വീട്.മടവൂരിലെത്തിയ ഞങ്ങൾ ഉസ്താദിനെ കാണാനായി വീട്ടിലെത്തി.

ബേക്കൽ ഉസ്താദിൻ്റെ സ്മരണികയുടെ ആവശ്യാർത്ഥം ഉസ്താദിൻ്റെ ശിഷ്യന്മാരിൽ പ്രധാനികളായ ബഷീർ സഖാഫി കൊല്യം, അബ്ദുൽ അസീസ് സൈനി മരുതടുക്കം, ഖാസിം നഈമി കിന്നിംഗാർ എന്നിവർക്കൊപ്പമാണ് കൽത്തറ ഉസ്താദിൻ്റെ വീട്ടിലെത്തിയത്. പ്രിയ സ്നേഹിതൻ കൊമ്പോട് ഇബ്രാഹിം ഹിമമിയും കൂടെ ഉണ്ടായിരുന്നു.

വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിക്കാൻ രണ്ട് മൂന്ന് മുതഅല്ലിംകളും വരാന്തയിൽ ഇരുപ്പുണ്ട്...

ബേക്കറിയും ചായയും കുടിക്കുന്നതിനിടയിൽ കൽത്തറ ഉസ്താദ് ഞങ്ങൾക്കിടയിലെത്തി.ഉദ്ദിഷ്ട കാര്യത്തിൽ വാചാലനായ ഉസ്താദ് തിരുനബി സ്നേഹത്തെ പറ്റിയും മഹത്തുകളുടെ ജീവിതത്തെ കുറിച്ചുമാണ് ഏറെ നേരം സംസാരിച്ചത്.ദിവസവും  മഗ്രിബ് നിസ്കാരം കഴിഞ്ഞ് നടക്കുന്ന മൻഖൂസ് മൗലിദിലും അവിടുത്തെ പ്രാർത്ഥനയിലും സംബന്ധിക്കാൻ അവസരം ലഭിച്ചു.ഊഷ്മള സ്വീകരണവും അനിർവചനീയ സൽക്കാരവും കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിച്ചു. യാത്രയിലുടനീളം ഉസ്താദായിരുന്നു പ്രാതിപാദ്യ വിഷയം. യാത്രയിലെ സുഖവിവരം അന്വേഷിക്കാനായിരുന്നു ഉസ്താദിൻ്റ വിളി എത്തിയത്.

ഉസ്താദിൻ്റെ ആഥിത്യ സ്നേഹവും സൽക്കാരവും എന്നും മനസ്സിൽ പ്രകാശിച്ച് കൊണ്ടേയിരിക്കും...

വശ്യമായ സംസാരം.ഗാംഭീര്യ ശബ്ദം,ഓമനത്വം സ്ഫുരിക്കുന്ന വദനം,വിനയം നിറഞ്ഞ പെരുമാറ്റം, തഖ് വയിലധിഷ്ഠിത ജീവിതം, ആഴമേറിയ അറിവ്, മഹാന്മാരുടെ ഇഷ്ട തോഴൻ... ഇങ്ങനെ നീളുകയാണ് അവിടുത്തെ സവിശേഷത.

സി എം വലിയുല്ലാഹിയുടെ ഖിദ്മത്തെടുക്കാനും അവരുടെ പൊരുത്തം സമ്പാദിക്കാനും സൗഭാഗ്യം ലഭിച്ച പണ്ഡിത വര്യനാണ് മൗലാനാ കൽത്ത ഉസ്താദ്.

ബാല്യകാലം മുതൽ മടവൂർ സി എം വലിയുല്ലാഹിയുമായി ബന്ധം സ്ഥാപിക്കാൻ അവസരം ലഭിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളാണ്  ഉസ്താദ്.

കൽത്തറ ഉസ്താദിൻ്റെ വിവാഹാലോചന നടത്തിയതും കല്യാണം നടത്തി കൊടുത്തതുമെല്ലാം മഹാനായ സി എം വലിയുല്ലയാണ്.

നികാഹിൻ്റെ സദസ്സിൽ മുഴുസമയം  അവിടുത്തെ തിരു സാന്നിധ്യമുണ്ടായിരുന്നു.

കല്യാണ നിശ്ചയയും തുടർന്നുള്ള സൽക്കാരവുമെല്ലാം സി എം വലിയുല്ലാൻ്റ തീരുമാനപ്രകാരമാണ് നടന്നതെന്ന പ്രത്യേകതയും കൽത്തറ ഉസ്താദിൻ്റെ വിവാഹത്തിനുണ്ട്.

മദ്റസ പoനം കഴിഞ്ഞ് സ്കൂൾ ഏഴാം ക്ലാസിലെത്തിയപ്പോൾ പിതൃസഹോദരൻ അബൂബക്കർ മുസ്ലിയാരാണ് കൽത്തറ ഉസ്താദിനെ ഇമ്പിച്ചാലി ഉസ്താദിൻ്റെ ദർസിൽ കിതാബോതാൻ പറഞ്ഞയച്ചത്. പിതാവ് അഹ്മദ് കുട്ടി ഹാജിക്ക് ദീനീ പണ്ഡിതരോട് വലിയ ആദരവും സ്നേഹവുമാണ്. തൻ്റെ മകനെ പണ്ഡിതനാക്കണമെന്നായിരുന്നു ആഗ്രഹം. പിതാവിൻ്റെ ആഗ്രഹ സാഫല്യത്തിൻ്റെയും പ്രാർത്ഥനയുടെയും ഫലമാണ് കൽത്തറ ഉസ്താദെന്ന പണ്ഡിത വര്യൻ.  

ഇമ്പിച്ചാലി ഉസ്താദിൻ്റെ ദർസിലെ  മുതഅല്ലിംകൾക്കിടയിൽ വേറിട്ട സ്വാധീനമായിരുന്നു കൽത്തറ ഉസ്താദിന്.ഗുരുവര്യനായ ഇമ്പിച്ചാലി ഉസ്താദിൻ്റെ ഖാദിമാകാൻ ലഭിച്ച അവസരം കൽത്തറ ഉസ്താദിൻ്റെ ഉയർച്ചക്ക് നിമിത്തമായി.

ഇമ്പിച്ചാലി ഉസ്താദിന് പട്ടിക്കാട്ടേക്ക് ക്ഷണം വന്നപ്പോൾ പിതൃസഹോദരനായ(എളാപ്പ) അബൂബക്കർ മുസ്ലിയാരുടെ കീഴിൽ പഠിച്ചു.

ചില കാരണങ്ങളാൽ പട്ടിക്കാട്ടേക്കുള്ള പോക്ക് ഒഴിവാക്കി ഇമ്പിച്ചാലി ഉസ്താദ് മറ്റൊരിടത്ത് ദർസ് ആരംഭിക്കുകയും രണ്ട് വർഷത്തെ സേവനത്തിന് ശേഷം ഉള്ളാളത്തേക്ക് പോവുകയും ചെയ്തു.

4വർഷത്തെ പoനത്തിന് ശേഷം ഇമ്പിച്ചാലി ഉസ്താദിനൊപ്പം കൽത്തറ ഉസ്താദും ഉള്ളാളത്തേക്ക് മാറി.

താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി തങ്ങളാണ് ഇമ്പിച്ചാലി ഉസ്താദിനെ അങ്ങോട്ടേക്ക് ക്ഷണിച്ചത്.കരുവൻ തിരുത്തി ആലിക്കുട്ടി മുസ്ലിയാരുടെ ദർസിൽ സതീർത്ഥ്യരായിരുന്നു അവരിരുവരും. താജുൽ ഉലമയും

ഇമ്പിച്ചാലി മുസ്ലിയാരും ഉളളാളത്ത് ദർസ് സജീവമാക്കിയതോടെ കേരള കർണ്ണാടകക്കാർക്കിടയിൽ ഉള്ളാൾ ദർസിൻ്റെ പെരുമ പ്രസിദ്ധമായി.

 ഉളളാളത്ത് എത്തിയ കൽത്തറ ഉസ്താദ് താജുൽ ഉലമയുടെ പ്രിയങ്കരനായ ശിഷ്യനായി മാറി.

പഠിക്കാൻ മിടുക്കരായ മുതഅല്ലിംകളോട് താജുൽ ഉലമക്ക് ഏറെ പ്രിയമാണ്. ആ ശൃംഖലയിലൊരാളാണ് കൽത്തറ അബ്ദുൽ ഖാദിർ മുസ്ലിയാർ.

ജ്ഞാനസാഗരമായ താജുൽ ഉലമയിൽ നിന്നും അറിവിൻ ഗോപുരമായ ഇമ്പിച്ചാലി ഉസ്താദിൽ നിന്നും  നുകർന്ന വിജ്ഞാന മുത്തുമണികളും ജീവിത ചിട്ടയുമാണ് കൽത്തറ ഉസ്താദിനെ അത്യുന്നതിയിലെത്തിച്ചത്.

തിരു നബി സ്നേഹവും ഗുരുവര്യരുടെ പൊരുത്തവുമാണ് ഉസ്താദിൻ്റെ ആദർശ മൊഞ്ച്.

ഉള്ളാൾ സയ്യിദ് മദനി അറബിക് കോളേജിൽ നിന്ന് 1973ൽ മദനി ബിരുദം നേടി പ്രബോധന ഗോഥയിൽ സജീവമായി. പൂവ്വാട്ടുപറമ്പ്, മടക്കോയിൽ, കിനാലൂർ, കർണ്ണാടക ഉച്ചില, കാഞ്ഞങ്ങാട് ചിത്താരി, കുറ്റിക്കാട്ടൂർ, എറണാകുളം പടമുകൾ, ഇടപ്പള്ളി എന്നീ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ച ഉസ്താദ് പിന്നീട് മമ്പഉൽ ഉലും എന്ന മത ഭൗതിക വൈജ്ഞാനിക സ്ഥാപനത്തിൻ്റെ ശിൽപ്പിയായി.

ത്യാഗോജ്ജ്വലമായ ജീവിത വഴികളായിരുന്നു ഉസ്താദിൻ്റേത്.

ദർസ് രംഗത്ത് സജീവമായ പ്പോഴെല്ലാം ബിദഇകളുടെ ഭീഷണിയും പരാക്രമങ്ങളും ഉണ്ടായി.

പുനൂരിലാണ് ദർസ് ആരംഭിച്ചത്.

ദർസ് സജീവമായതോടെ ബിദഇകൾക്ക് കലിപ്പേറി.

കൽത്തറ ഉസ്താദിനെ തല്ലാനും കൊല്ലാനും അവർ തന്ത്രങ്ങൾ മെനഞ്ഞു.

സി എം വലിയുല്ലാഹിയോട് കാര്യം ഉണർത്തി.അവരുടെ ആശീർവാദത്തോടെയാണ് ഉസ്താദ് എല്ലാം ചെയ്യുന്നത്. കാര്യം ഉണർത്തിയപ്പോൾ

ഉസ്താദിൻ്റെ പുറം തട്ടി അവർ ഇങ്ങനെ പറഞ്ഞു

"ഇവിടെത്തെ രോമം ആരും തൊടൂല." 

തളരുന്ന മനസ്സിന് ആത്മബലമേകാൻ ആ വാക്കുകൾക്ക് സാധിച്ചു. അവരേകിയ കരുത്തിൽ ദർസ് തുടർന്നു. ജനങ്ങളുടെ ഖൽബിൽ ആദർശം അചഞ്ചലമാക്കാൻ രാപ്പകൽ പ്രവർത്തിച്ചു.

എ പി ഉസ്താദിൻ്റെ പ്രചോദനം പ്രവർത്തനങ്ങൾക്ക് ശക്തി പകർന്നു.

പുനൂരിൽ നിന്ന് താജുൽ ഉലമയുടെ നിർദ്ദേശപ്രകാരം കർണാടകയിലെ ഉച്ചിലയിൽ എത്തി. അവിടെ രണ്ട് വർഷം ദർസ് നടത്തി. പിന്നീട് താജുൽ ഉലമ 

ചിത്താരി പള്ളിയിലേക്ക് അയച്ചു. അവിടെ അഞ്ച് വർഷവും കുറ്റിക്കാട്ടൂരിൽ ഒരു വർഷവും മുദരിസായി സേവനം ചെയ്തതിന് ശേഷം

 എറണാകുളത്തെ പടമുകൾ എന്ന സ്ഥലത്തേക്കാണ് പോയത്.

ഖാദിയാനികൾക്ക് ആധിക്യമുണ്ടായിരുന്ന മേഖലയായിരുന്നു അത്.

ഖാദിയാനിസത്തോട് യുദ്ധം പ്രഖ്യാപിച്ച കൽത്തറ ഉസ്താദ് നാട്ടിൽ അഹ്ലുസ്സുന്നയുടെ ആദർശ പ്രചരണ രംഗത്ത് അവിശ്രമ സേവകനായി ജീവിതം സമർപ്പിച്ചു.

ഉസ്താദിൻ്റെ പുഞ്ചിരിയും സൗമ്യ സമീപവും ജനങ്ങൾക്കിടയിൽ പ്രിയങ്കരനാക്കി.പലരും ഖാദിയാനിസം വലിച്ചെറിഞ്ഞ് നന്മയുടെ തീരത്തണഞ്ഞു. ഖാദിയാനികൾ ഉസ്താദിനെതിരെ ശത്രുത പുലർത്തി.ഇല്ലാ കഥകൾ മെനഞ്ഞും അക്രമം അഴിച്ച് വിട്ടും തളർത്താൻ ശ്രമിച്ചു. 

വിവരം മഹാനായ സി എം വലിയുല്ലാഹിയോട് പങ്കുവെച്ചപ്പോൾ " ഖാദിയാനി ശർറ് നിങ്ങൾക്ക് ഉണ്ടാവില്ലെന്ന്'' പറഞ്ഞ് ധൈര്യം നൽകി.അവരുടെ കറാമത്തെന്നോണം പിന്നീട് ഖാദിയാനി ശർറ് ഉസ്താദിനുണ്ടായില്ല.

  അവിടെ നിന്നും ഇടപ്പള്ളിയിലേക്ക് പോയി.

ഇടപ്പള്ളിയിലെ സേവനം പ്രസ്ഥാനത്തിന് വളക്കൂറേകാൻ നിമിത്തമായി.

താജുൽ ഉലമയും എ പി ഉസ്താദുമാണ് കൽത്തറ ഉസ്താദിനെ ഇടപ്പള്ളിയിലെത്തിച്ചത്. അവരുടെ ആശീർവാദത്തോടെ

കൽത്തറ ഉസ്താദ് സേവനവും സംഘടനാ പ്രവർത്തനവും തുടർന്നപ്പോൾ ആഹ്ലുസ്സുന്നയുടെ ആദർശത്തിന് അസൂയാർഹമായ വേരോട്ടം ലഭിച്ചു.

കാലക്രമേണ എറണാകുളത്തുകാരുടെ ഇടപ്പള്ളി ഉസ്താദായി കൽത്തറ അബ്ദുൽ ഖാദിർ മുസ്ലിയാർ മാറി.

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ഹുബ്ബുറസൂൽ കോൺഫ്രൻസിൻ്റെ പ്രധാന സംഘാടകനായി കൽത്തറ ഉസ്താദ് മാറിയതിൻ്റെ രഹസ്യം അദ്ദേഹത്തിൻ്റെ പ്രവർത്തന മികവും ജനകീയതയുമാണ്.

1989 ലെ എറണാകുളം സമ്മേളനത്തിന് ശേഷം സുന്നീ പ്രസ്ഥാനത്തിന് മറ്റു ജില്ലകളിൽ ലഭിച്ച വേരോട്ടം  എറണാകുളത്തുണ്ടായില്ലെന്നതാണ് വസ്തുത.

ടി എസ് കെ തങ്ങളുടെയും കൽത്തറ ഉസ്താദിൻ്റെയും നേതൃത്വത്തിൽ എറണാകുളത്ത് നടന്ന സംഘടനാ പ്രവർത്തനത്തിൻ്റെ ഫലമായി പ്രൊഫഷണലുകൾക്കിടയിൽ പോലും സുന്നിസം ഉയർന്നു വന്നു. താജുൽ ഉലമയും കാന്തപുരം ഉസ്താദും നിരന്തരം ഇടപെടലുകൾ നടത്തി.

*ഉള്ളാളം കഴിഞ്ഞാൽ താജുൽ ഉലമ ഏറ്റവും കൂടുതൽ താമസിച്ചത്  കൽത്തറ ഉസ്താദിൻ്റെ സ്ഥാപനമായ മമ്പഉൽ ഉലൂമിലാണെന്ന സത്യം പലരും അറിയാതെ പോയി.*

കൽത്തറ ഉസ്താദ് ഇടപ്പള്ളിയിലായിരിക്കുമ്പോൾ താജുൽ ഉലമ വന്ന് താമസിക്കും. താജുൽ ഉലമയുടെ വരവ് ജില്ലക്കാർക്കെല്ലാം ആശ്വാസവും അഭയവുമായിരുന്നു. പ്രാസ്ഥാനിക വളർച്ചയുടെ മുഖ്യ ഘടകവും തങ്ങളുടെ വരവും താമസവുമാണെന്ന് കൽത്തറ ഉസ്താദ് പങ്കുവെച്ചു.

കൽത്തറ ഉസ്താദിനോട് താജുൽ ഉലമക്കുണ്ടായിരുന്ന അദമ്യമായ സ്നേഹത്തിൻ്റെ നേർ ചിത്രങ്ങളായിരുന്നു അതെല്ലാം.

താജുൽ ഉലമയെ സ്നേഹിക്കുന്നവരോട് പ്രത്യേക മതിപ്പും സ്നേഹവുമാണ് ഉസ്താദിന്.

താജുൽ ഉലമയെപ്പോലെയുള്ള മഹാന്മാർക്കിടയിൽ കൽത്തറ ഉസ്താദിന് ലഭിച്ച സ്വാധീനത്തിനും അംഗീകാരത്തിനും പിന്നിൽ തിരുനബി സ്നേഹവും ആത്മാർത്ത പ്രവർത്തനവുമാണെന്നതിൽ സംശയമില്ല.തിരുനബി(സ)യുടെ കുടുംബത്തിൽപ്പെട്ട സയ്യിദന്മാരായ ചെറിയ കുട്ടികളോടുപോലും ഉസ്താദ് കാണിക്കുന്ന ആദരവും ബഹുമാനവും വേറിട്ട അനുഭവമാണ്.

അഹ്ലുസ്സുന്നയുടെ ആദർശ പ്രചരണ രംഗത്ത് ഉസ്താദിൻ്റെ നേതൃത്വത്തിൽ എറണാകുളത്ത് നടക്കുന്ന പ്രവർത്തനത്തിൽ നിന്ന് ഉൾഭവിച്ച് വന്നതാണ് മമ്പഉൽ ഉലൂം എന്ന വൈജ്ഞാനിക ഗേഹം.

വാടക കെട്ടിടത്തിൽ ആരംഭിച്ച സ്ഥാപനം ചുരുങ്ങിയ കാലയളവിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. മത ഭൗതിക സമന്വയ വിദ്യാഭ്യാസം നേടിയ നിരവധി പ്രതിഭകളെ സമൂഹത്തിന് സമ്മാനിക്കാൻ മമ്പഉൽ ഉലൂമിനും കൽത്തറ ഉസ്താദിനും സാധിച്ചിട്ടുണ്ട്.

നിരവധി പദ്ധതികൾ സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്. എല്ലാം നാഥൻ വിജയിപ്പിക്കട്ടെ... ആമീൻ

1951 ഒക്ടോബറിലാണ് ജനനം.അഹമദ് കുട്ടി ഹാജിയാണ് പിതാവ്.

താഴെക്കോട് അബ്ദുല്ല മുസ്ലിയാർ, ബൈത്താർ അഹ്മദ് മുസ്ലിയാർ, അഹമദ് ബാവ മുസ്ലിയാർ ഉള്ളാൾ, മൊയ്തീൻ കുട്ടി മുസ്ലിയാർ, ഇരുമ്പുഞ്ചോല ബാവ മുസ്ലിയാർ, കുഞ്ഞിക്കോയ മുസ്ലിയാർ, മൊയ്തീൻ കുട്ടി മുസ്ലിയാർ, ഇബ്റാഹിം മുസ്ലിയർ എരിഞ്ഞോളി, അബ്ദുല്ല മുസ്ലിയാർ എന്നിവർ മറ്റ് ഗുരുനാഥന്മാരാണ്.

കൽത്തറ ഉസ്താദിനും കുടുംബത്തിനും നാഥൻ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ... ആമീൻ

ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച


Monday, 26 July 2021

കന്നിമൂല-യാഥാര്‍ത്ഥ്യമെന്ത് ?

വീട്, മറ്റു നിര്‍മ്മിതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണാനുബന്ധമായി തച്ചുശാസ്ത്രം അനുശാസിക്കുന്ന നിരവധി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിയമങ്ങളുമുണ്ട്. ഈ നിയമ നിര്‍ദ്ദേശങ്ങളില്‍ ചിലത് ഇസ്‍ലാമിക വിരുദ്ധവും മറ്റു ചിലത് മതപരമായി എതിര്‍ക്കപ്പെടേണ്ടതുമാണ്. ഈ നിയമനിര്‍ദ്ദേശങ്ങളില്‍ ഇസ്‍ലാമിക വിരുദ്ധമായവയും അല്ലാത്തവയുമുണ്ട്. വാസ്തു ശാസ്ത്രത്തില്‍ പറയുന്ന കാര്യങ്ങളെല്ലാം ഇസ്‍ലാമിക വിരുദ്ധമെന്ന് പറയുക സാധ്യമല്ലെങ്കിലും വാസ്തു പൂജ, വാസ്തു ബലി പോലോത്തവ തെറ്റും മതവിരുദ്ധവും ഏകദൈവ വിശ്വാസത്തിന് കളങ്കമേല്‍പ്പിക്കുന്നതുമാണ് (ശിര്‍ക്ക്) എന്നതില്‍ ഒട്ടും സംശയമില്ല തന്നെ. ഇതുപോലെ തന്നെ നിശിദ്ധവും (ഹറാമ്) അനുകരിക്കാന്‍ പാടില്ലാത്തതുമായ നിര്‍ദ്ദേശങ്ങള്‍ വേറെയുമുണ്ട്. അഥവാ, ഇസ്‍ലാമിക കര്‍മ്മ വിശ്വാസ ശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങളെ ഒരിക്കലും നീതീകരിക്കാനാവില്ല എന്ന് ചുരുക്കം.


ഇനി പ്രയോഗതലത്തിലേക്ക് വരുമ്പോള്‍ മുസ്‍ലിംകള്‍ വാസ്തു ബലി, വാസ്തു പൂജ തുടങ്ങിയ മതവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യാറോ ചെയ്യിക്കാറോ ഇല്ലെന്നതാണ് വസ്തുത. എന്നാല്‍ മതവിരുദ്ധമല്ലാത്ത കാര്യങ്ങള്‍ കേവലം തച്ചുശാസ്ത്രത്തിന്‍റെ ഭാഗമാണ് എന്നതു കൊണ്ട് എതിര്‍ക്കപ്പെടേണ്ടതില്ല എന്ന കാര്യം ഏറെ പ്രസക്തമാണ്.

വാസ്തു ശാസ്ത്രമെന്നാല്‍ പലരും ധരിച്ചുവെച്ചിരിക്കുന്ന പോലെ കന്നിമൂലയും അനുബന്ധ പ്രശ്നങ്ങളും മാത്രമല്ല. ചിലയിടങ്ങളില്‍ വീടു വെക്കരുതെന്നും വീടെടുത്താല്‍ ദോശകരമായി ബാധിക്കുമെന്നും വാസ്തുശാസ്ത്രം നമ്മെ ബോധിപ്പിക്കുന്നുണ്ട്. ഉദാഹരണമായി അമ്പലങ്ങളുടെ സമീപങ്ങളില്‍ വീടു വെക്കരുതെന്ന് ഹൈന്ദവ ശാസ്ത്ര വിദഗ്ദ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ഇസ്‍ലാമികമായി ഇത്തരം സ്ഥലങ്ങളില്‍ വീട്, കെട്ടിടങ്ങള്‍ മുതലായവ പണി കഴിക്കുന്നതിന്ന് വിരോധമില്ലെങ്കില്‍ പോലും പൈശാചികമായ ഉപദ്രവങ്ങള്‍ക്ക് സാധ്യതയേറെയാണ്. കാരണം സത്യനിഷേധികളുടെ ആരാധനാ മൂര്‍ത്തികള്‍ നമ്മുടെ കാഴ്ചപ്പാടില്‍ പൈശാചിക ശക്തികളാണ്.


ഇതുപോലെത്തന്നെയാണ് കന്നിമൂലയിലെ ശൗചാലയം, ശൗചാലയത്തിലുള്ള കുഴി തുടങ്ങിയവയുടെ നിര്‍മ്മാണവും. ഇത്തരം നിര്‍മ്മിതികള്‍ അവരുടെ ദേവന്‍മാരുടെ കോപത്തിന്നും അപ്രീതിക്കും വഴിവെക്കുമെന്നാണ് അവരുടെ വിശ്വാസം. അഥവാ, നാം സാത്താന്‍മാരെന്ന് വിളിക്കുന്ന ദേവന്‍, ദേവി, അസുരന്‍, ഭൂതങ്ങള്‍ തുടങ്ങിയവരുടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നര്‍ത്ഥം. പിശാചുക്കള്‍ ഉപദ്രവം ചെയ്യുമെന്ന് വിശ്വസിക്കുന്നത് ഒരിക്കലും നമ്മുടെ ആശയാദര്‍ശങ്ങള്‍ക്ക് വിരുദ്ധമല്ല താനും. മാത്രമല്ല പിശാചുക്കളുടെ കഴിവുകളെ കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ തന്നെ പ്രതിപാദിക്കുന്നുമുണ്ട്. മറ്റൊരു കാര്യം, നാം ശത്രുവിന്‍റെ കഴിവിനെ അംഗീകരിച്ചു കൊടുക്കുന്നത് അവരോടുള്ള ആദരവുകള്‍ കൊണ്ടോ ബഹുമാനം കൊണ്ടോ അല്ല. മറിച്ച് അവരുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ വേണ്ടി മാത്രമാണ്.


ശത്രുവിനെ തുരത്തിയോടിക്കാന്‍ മാത്രം പ്രാഗത്ഭ്യമുള്ള ഒരു വ്യക്തിയെ കുറിച്ചല്ല നാമിവിടെ സൂചിപ്പിക്കുന്നത്. ശത്രുവിനെ എതിരിടുക സാധ്യമല്ലാത്ത സാധാരണക്കാരനെ കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ഉദാഹരണത്തിന് ഒരു സ്ഥലത്ത് ഉഗ്ര വിഷമുള്ള ഒരു സര്‍പ്പമുണ്ടെന്ന് ഒരാള്‍ മനസ്സിലാക്കുകയോ അതല്ലെങ്കില്‍ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഒരു വ്യക്തി ഇതര സമുദായത്തിലെ പ്രതിനിധിയാണെങ്കില്‍ പോലും അറിയിക്കുകയോ ചെയ്താല്‍ സര്‍പ്പത്തെ കൊന്നു കീഴടക്കാന്‍ മാത്രം ശേഷിയില്ലാത്ത ഒരാള്‍ അവിടേക്ക് പോവാതിരിക്കുന്നതിനെ നമുക്കെങ്ങിനെയാണ് എതിര്‍ക്കാനാവുക? (സര്‍പ്പത്തോടുള്ള വിധേയപ്പെടലായി ഈ ഒഴിഞ്ഞു മാറലിനെ എങ്ങിനെയാണ് വിലയിരുത്താനാവുക?)


ഇസ്‍ലാമിക ശരീഅത്ത് സ്വഭൂമിയിലെവിടെയും വീടെടുക്കാന്‍ അനുമതി നല്‍കത്തന്നെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി തുടങ്ങി ഭരണകൂടം അനുശാസിക്കുന്ന നിയമങ്ങള്‍ പാലിച്ചു മാത്രമല്ലേ നാം വീടെടുക്കാറുള്ളൂ. അപ്രകാരം തന്നെയാണ് വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കുന്നതും.


*പിശാചുക്കള്‍ക്ക് കഴിവുണ്ടോ?*


ജിന്ന്, ശൈത്വാന്‍ ഇവ രണ്ടും ഒരു വിഭാഗമാണെന്നാണ് ഭൂരിപക്ഷ പണ്ഡിതന്‍മാരുടെയും പക്ഷം. മുസ്‍ലിം ആണെങ്കില്‍ ജിന്ന് എന്നും കാഫിര്‍ (സത്യനിഷേധി) ആണെങ്കില്‍ ശൈത്വാന്‍ എന്നും വിളിക്കപ്പെടുന്നവെന്നതാണ് പ്രബലാഭിപ്രായം. വ്യത്യസ്ഥ തരം പിശാചുക്കളെ കുറിച്ചും ഇസ്‍ലാമിക ഗ്രന്ഥങ്ങളില്‍ തന്നെ കാണാന്‍ സാധിക്കും. ഇഫ്‍രീത്ത് വിഭാഗത്തിന്‍റെ അനിതരസാധാരണമായ ശക്തി വൈഭവത്തെ കുറിച്ച് സൂറത്തുന്നംലിലെ 39-ാം സൂക്തത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ഏറെ അകലെയുള്ള ബില്‍ഖീസ് രാജ്ഞിയുടെ സിംഹാസനം സുലൈമാന്‍ നബി (അ) ഇരിപ്പിടത്തില്‍ നിന്ന് എഴുനേല്‍ക്കുന്നതിന് മുന്‍പ് തന്‍റെ സന്നിധിയിലെത്തിക്കുമെന്ന് പറഞ്ഞ ഇഫ്‍രീത്തിന്‍റെ കഥ നാമെല്ലാവരും ഖുര്‍ആനിലൂടെ വായിച്ചറിഞ്ഞവരാണല്ലോ.


സൂറത്തുസ്സബഅ് 13-ാം സൂക്തവും സൂറത്തുല്‍ അമ്പിയാഅ് 82-ാം സൂക്തവും സൂറത്തുല്‍ ബഖറ 168-ലും മറ്റു പലയിടങ്ങളിലുമായി പിശാച് മനുഷ്യന്‍റെ കഠിന ശത്രുവാണെന്ന ഖുര്‍ആന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.


പിശാച് മനുഷ്യന്‍റെ എതിരാളിയാണെന്ന് ഖുര്‍ആനും വാസ്തു ശാസ്ത്ര നിയമങ്ങള്‍ പാലിക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന വിപത്തുകളെ കുറിച്ച് പിശാചിന്‍റെ സില്‍ബന്ധികളായ ഹൈന്ദവ സഹോദരങ്ങളും മുന്നറിയിപ്പ് നല്‍കുന്ന സാഹചര്യത്തില്‍ ഇസ്‍ലാമിക വിരുദ്ധമല്ലാത്ത അത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതു കൊണ്ട് എന്തു പ്രശ്നമാണുള്ളത് ? കൂടാതെ കന്നിമൂലയില്‍ ശൗചാലയം നിര്‍മ്മിച്ച പലര്‍ക്കും പലവിധ പ്രശ്നങ്ങളും നേരിടേണ്ടി വന്നതും സ്ഥലം മാറ്റി നിര്‍മ്മിച്ചപ്പോള്‍ അവയെല്ലാം നീങ്ങി സ്വാസ്ഥ്യം കിട്ടിയതിനുമെല്ലാം നിരവധി അനുഭവ സാക്ഷ്യങ്ങളുമുണ്ട്.


അനുഭവജ്ഞാനം അറിവിന്‍റെ ഉറവിടമായി തര്‍ക്കശാസ്ത്ര ഗ്രന്ഥങ്ങളിലും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളിലും നിദാനശാസ്ത്ര ഗ്രന്ഥങ്ങളിലും മറ്റും കാണാവുന്നതുമാണ്. ഇത്തരം വിശ്വാസയോഗ്യമായ അനുഭവങ്ങള്‍ ഉറപ്പു പോലും പകരാന്‍ പര്യാപ്തമായ ജ്ഞാന സ്രോതസ്സാണെന്ന്(التجربيات من اليقينيات)  വരെ പലയിടങ്ങളിലും കാണാന്‍ സാധിക്കുന്നതാണ്. ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്നു തന്നെ രണ്ടു പ്രാവശ്യം പാമ്പുകടിയേല്‍ക്കില്ലെന്ന വചനം അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചേ തീരൂ എന്നാണല്ലോ നമ്മെ ഉത്ഭോധിപ്പിക്കുന്നത്.


വെല്ലുവിളിയെന്നോണം കന്നിമൂലയില്‍ ശൗചാലയ നിര്‍മ്മാണം നടത്തുകയും തുടരെത്തുടരെയുള്ള അപകടങ്ങള്‍ കാരണം സ്ഥലം മാറ്റം നടത്തുകയോ വീട് വില്‍ക്കുകയോ വരെ ചെയ്യേണ്ടി വരികയും ചെയ്ത പുത്തന്‍വാദികള്‍ കുറച്ചൊന്നുമല്ല. എന്നാല്‍ ഇത്തരം മനദണ്ഡങ്ങളൊന്നും പാലിക്കാതിരുന്നിട്ടും പ്രശ്നങ്ങളിലകപ്പെടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരുമുണ്ടല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പലപ്പോഴും യാദൃശ്ചികമായി തച്ചുശാസ്ത്ര നിയമങ്ങളുമായി യോജിച്ചു വരുന്ന നിര്‍മ്മാണമാണ് അതിന്‍റെ കാരണങ്ങളിലൊന്നെന്ന് പറയേണ്ടി വരും. മറ്റൊന്ന്, മഹാന്‍മാരുടെ കാര്‍മ്മികത്വത്തില്‍ നിര്‍വ്വഹിക്കപ്പെട്ട നിര്‍മാണമാണെങ്കില്‍ അവരുടെ ആത്മീയ ശക്തി കൊണ്ട് പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടാനും സാധ്യതയുണ്ട്.


*വീട് വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*


ഭൂമിയില്‍ മനുഷ്യ വാസത്തിന് യോഗ്യമല്ലാത്ത ചിലയിടങ്ങളുണ്ട്. മനുഷ്യരുടെ സൃഷ്ടിപ്പിനു മുമ്പേ സൃഷ്ടിക്കപ്പെട്ട ജിന്ന്, ശൈത്വാന്‍മാരും ഈ ഭൂമിയില്‍ തന്നെയാണല്ലോ വസിച്ചു പോകുന്നത്. നമ്മുടെ പ്രത്യക്ഷ ശത്രുവായ അവര്‍ തങ്ങളുടേതെന്ന് കരുതുന്ന ഭൂമിയാണ് നാം വീടു വെക്കാന്‍ തെരെഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ നമ്മെ ഉപദ്രവിക്കാന്‍ സാധ്യത കൂടുതലാണ്. അവരെ ആ സ്ഥലത്ത് നിന്ന് കെട്ടുകെട്ടിക്കാന്‍ കഴിവില്ലാത്ത പക്ഷം അത്തരം സ്ഥലങ്ങള്‍ ഉപേക്ഷിക്കുകയെന്നത് മാത്രമാണ് നമുക്ക് ചെയ്യാനാവുക.


സൂറത്തുന്നംലില്‍ ഇഫ്‍രീത്തിന്‍റെ ശക്തിയെ കുറിച്ച് പ്രതിപാദിച്ചതിനു ശേഷം കണ്ണുചിമ്മിത്തുറക്കുന്ന മാത്രയില്‍ സിംഹാസനം സ്ഥലത്തെത്തിച്ച ഒരു വലിയ്യിനെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അത്തരം മഹത് വ്യക്തികള്‍ക്കേ പിശാചുക്കളെ ഒറ്റയടിക്ക് തുരത്തിയോടിക്കാനും അവരുടെ ഉപദ്രവങ്ങളെ നിശ്പ്രയാസം തടയാനുമാവൂ.


ചുരുക്കത്തില്‍, ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചേടത്തോളം വീട് നിര്‍മ്മ‍ാണനിയമങ്ങള്‍ പാലിക്കുന്നതു തന്നെയാണ് അവന്‍റെ ആരോഗ്യത്തിന് ഗുണകരം. മഴ, വെയില്‍ തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളെ പരിഗണിച്ച്, രോഗാണുക്കള്‍, വിഷ ജന്തുക്കള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ച് അവയെ പ്രതിരോധിക്കാന്‍ പ്രാപ്തമായ രീതിയില്‍ ഗൃഹനിര്‍മ്മാണം നിര്‍വ്വഹിക്കാറില്ലേ. എന്നാല്‍ നമ്മുടെ ആജന്‍മ ശത്രുവായ പിശാചിന്‍റെ അക്രമണ, ഉപദ്രവങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ ചില നിയമങ്ങള്‍ നമുക്കും പാലിച്ചു കൂടേ ?!


ഇനി വീട്, സ്ഥലം മുതലായവയുടെ ഗുണദോഷങ്ങളെ കുറിച്ച് പ്രമാണങ്ങള്‍ പരാമര്‍ശിക്കുന്നുണ്ടോ എന്ന് പരിശോധിക്കാം. സൂറത്തുല്‍ ഇസ്റാഇല്‍ ബൈത്തുല്‍ മുഖദ്ദസ് കുടികൊള്ളുന്ന അതിന്‍റെ ചുറ്റുപാടും അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന / ബറക്കത്ത് ചെയ്യപ്പെട്ടിരിക്കുന്ന എന്ന് പറഞ്ഞിട്ടുണ്ട്(സൂറത്തുല്‍ ഇസ്റാഅ് 1 ). സൂറത്തുല്‍ അഅ്റാഫ് 137, സൂറത്തുല്‍ അമ്പിയാഅ് 71, 81 തുടങ്ങിയവയിലും സമാന പരാമര്‍ശങ്ങള്‍ കാണാം.


എന്നാല്‍, ചില നാടുകളെയും പ്രദേശങ്ങളെയും കുറിച്ച് മോശമായും ചിലയിടങ്ങളില്‍ അല്ലാഹുവിന്‍റെ കോപവും ശിക്ഷയും ഇറങ്ങിയതായും പ്രമാണങ്ങളില്‍ കാണാനാവും. മാത്രമല്ല, യാത്രക്കിടയിലും മറ്റും അത്തരം സ്ഥലങ്ങള്‍ അതിവേഗം വിട്ടുകടക്കണമെന്ന് ഹദീസുകളിലുമുണ്ട്. അനസ് (റ) നിവേദനം ചെയ്ത ഹദീസ് ഇങ്ങിനെയാണ്; അന്‍സ്വാരികളില്‍ പെട്ട ഒരു വ്യക്തി പ്രവാചകനോട് പറഞ്ഞുഃ ഞങ്ങള്‍ ഒരു വീട്ടിലായിരുന്നു. അവിടെ ഞങ്ങള്‍ ഒത്തിരി പേരുണ്ടായിരുന്നു, ധാരാളം സമ്പത്തുമുണ്ടായിരുന്നു. എന്നാല്‍ ഞങ്ങള്‍ താമസം മാറിയപ്പോള്‍ ഞങ്ങളുടെ അംഗബലവും സാമ്പത്തിക ഭദ്രതയും കുറഞ്ഞു. ഇതു കേട്ട പ്രവാചകന്‍ (സ്വ) പറഞ്ഞുഃ നിങ്ങള്‍ നിന്ദ്യമായ നാടിനെ ഉപേക്ഷിച്ചു പോവുക. عن انس بن مالك قال جاء رجل من الانصار إلى رسول الله صلى الله عليه وسلم فقال يارسول الله انا كنا في دار كثير فيها عددنا وكثير فيها اموالنا ثم تحولنا إلى دار اخرى فقل فيها عددنا وقلت فيها اموالنا فقال رسول الله صلى الله عليه وسلم دعوها ذميمة SUNANUL KUBRA, BYHAQI. ഇതിനു സമാനമായി ഒരു അന്‍സ്വാരി സ്ത്രീയുമായി ബന്ധപ്പെട്ട സംഭവം അബ്ദുല്ലാഹിബ്നു ശദ്ദാദില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. عَنْ عَبْدِ اللَّهِ بْنِ شَدَّادِ بْنِ الْهَادِ : أَنَّ امْرَأَةً مِنَ الأَنْصَارِ قَالَتْ يَا رَسُولَ اللَّهِ سَكَنَّا دَارَنَا هَذِهِ وَنَحْنُ كَثِيرٌ فَهَلَكْنَا وَحَسَنٌ ذَاتُ بَيْنِنَا فَسَاءَتْ أَخْلاَقُنَا وَكَثُرَتْ أَمْوَالُنَا فَافْتَقَرْنَا فَقَالَ :« أَفَلاَ تَنْتَقِلُونَ عَنْهَا ذَمِيمَةً ». قَالَتْ : فَكَيْفَ نَصْنَعُ بِهَا يَا رَسُولَ اللَّهِ؟ قَالَ :« تَبِيعُونَهَا أَوْ تَهَبُونَهَا ». SUNANUL KUBRA, BYHAQI.


"ഒന്നിനു പിറകെ ഒന്നായി ആളുകള്‍ വന്നു താമസിക്കുകയും അവരെല്ലാം നശിക്കുകയും ചെയ്ത എത്ര വീടുകളാണ്" വീടിന്‍റെ അപശകുനത്തെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ ഇമാം മാലിക് (റ) നല്‍കിയ ഈ മറുപടി ഇവിടെ വളരെയധികം പ്രസക്തമാണ്. قَالَ أَبُو دَاوُدَ قُرِئَ عَلَى الْحَارِثِ بْنِ مِسْكِينٍ وَأَنَا شَاهِدٌ أَخْبَرَكَ ابْنُ الْقَاسِمِ قَالَ سُئِلَ مَالِكٌ عَنِ الشُّؤْمِ فِى الْفَرَسِ وَالدَّارِ قَالَ كَمْ مِنْ دَارٍ سَكَنَهَا نَاسٌ فَهَلَكُوا ثُمَّ سَكَنَهَا آخَرُونَ فَهَلَكُوا فَهَذَا تَفْسِيرُهُ فِيمَا نَرَى وَاللَّهُ أَعْلَمُ. ഉപരിസൂചിതമായ വചനത്തിന് സമാനമായ ഹദീസുകളും പണ്ഡിത വാക്യങ്ങളും നിരവധിയുണ്ട്. താമസത്തിന് യോഗ്യമല്ലാത്ത സ്ഥല സാഹചര്യങ്ങളുണ്ടെന്ന് മനസ്സിലാക്കാന്‍ ഈ തെളിവുകള്‍ തന്നെ ധാരാളമാണ്. അതുകൊണ്ടു തന്നെ വീട് എടുക്കുന്നതിനു മുമ്പ് സ്ഥലസാഹചര്യങ്ങള്‍ വാസത്തിന് അനുയോജ്യമാണോ എന്ന് തീര്‍ച്ചയായും പരിശോധിക്കേണ്ടതാണ്. ഇനി, വീട് താമസയോഗ്യമല്ലെങ്കില്‍ അവിടുന്ന് മാറിത്താമസിക്കണമെന്നാണ് പ്രവാചകന്‍ (സ്വ)-യുടെ വാക്ക്.


ഇനി, ഇന്ന ഇന്ന ദോശങ്ങളെ കുറിച്ച് കൃത്യമായി ഹദീസുകളില്‍ പേരെടുത്ത് പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാവാം. ഭൗതികവും ഐഹികവുമായ എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായി പറഞ്ഞു തരിക പ്രവാചകന്‍റെ നിര്‍ബന്ധ ബാധ്യതയല്ല എന്നതാണ്. അതിനുള്ള ഉത്തരം. നിങ്ങള്‍ക്ക് ഇഹത്തില്‍ നന്‍മയായി ഭവിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് തന്നെയാണ് ഉത്തമ ജ്ഞാനമെന്ന മുസ്‍ലിമിലെ ഹദീസ് ഈ വസ്തുതയെ അടിവരയിടുന്നതാണ്.


മതപരമായ പ്രവാചകാധ്യാപനങ്ങള്‍ പിന്‍തുടരലിന്‍റെ അനിവാര്യത 38 - باب وجوب امتثال ما قاله شرعا دون ما ذكره صلى الله عليه و سلم من معايش الدنيا على سبيل الرأي (ഭൗതിക ജീവിതത്തെ കുറിച്ചുള്ള അഭിപ്രായപ്പെടലുകള്‍ പിന്തുടരുന്നതിനെ കുറിച്ചല്ല) എന്ന പേരിലുള്ള അധ്യായത്തില്‍ 'മുസ്‍ലിം'  പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട നിരവധി ഹദീസുകള്‍ ഉദ്ദരിക്കുന്നുണ്ട്. ഭൗതിക കാര്യങ്ങളെ കുറിച്ച് പറഞ്ഞിടത്ത് നിങ്ങള്‍ക്ക് ഉപകാരപ്രദമാകുന്നതാണെങ്കില്‍ നിങ്ങള്‍ ചെയ്തോളൂ എന്ന് തിരുനബി (സ്വ) പറഞ്ഞത് നാമിവിടെ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. أَنْتُمْ أَعْلَمُ بِمَا يُصْلِحُكُمْ فِي دُنْيَاكُمْ

عن رافع بن خديج - رضي الله عنه - قال: « قَدِمَ نبي الله -صلى الله عليه وسلم- المدينة - وهم يأبِرُون النخل - فقال: ما تَصْنَعُون؟ قالوا: كنا نَصْنَعُهُ. قال: لعلكم لو لم تفعلوا لكان خيرا. فتركوه. فَنَفَضَتْ -أو قال: فنقصت- قال: فَذُكِرَ ذلك له. فقال: إنما أنا بَشَر. إِذا أمَرْتُكُمْ بشيء من دينكم فخذوا به، وإِذا أمرتكم بشيء من رأيي فإنما أنا بشر». أخرجه مسلم.


മതപരവും ആത്മീയവുമായ മുഴുവന്‍ കാര്യങ്ങളും തിരുനബി (സ്വ) നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട് താനും. "ഇന്ന് ഞാന്‍ നിങ്ങളുടെ ദീന്‍ (മതം) പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു"വെന്ന ഖുര്‍ആന്‍ വാക്യം അതിനു സാക്ഷിയാണ്.  ഇനിയും കന്നിമൂലയെ കുറിച്ചും മറ്റും ഹദീസിലുണ്ടോ എന്ന് ചോദിക്കുന്നവര്‍ മുസ്‍ലിമിലും മറ്റുള്ള മേല്‍പറഞ്ഞ അധ്യായങ്ങള്‍ മനസ്സിരുത്തി പഠിക്കണം എന്നേ പറയാനുള്ളൂ.

മറ്റു നാടുകളോട്/പ്രദേശങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ വാസ്തു സംബന്ധിയായ പ്രശ്നങ്ങള്‍ ധാരാളമാണ്. നമ്മുടെ രാഷ്ട്രം ഹൈന്ദവ / ഇസ്‍ലാമേതര സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നതിനാല്‍ തന്നെ ഇവിടെ ക്ഷേത്ര, പ്രതിഷ്ഠകള്‍ ധാരാളമുണ്ടെന്നതും പൈശാചിക ബാധക്ക് സാധ്യതയേറെയുള്ളതാണെന്നതും തന്നെയാണ് അതിനു കാരണം.


നമ്മുടെ മുന്‍ഗാമികളായ പണ്ഡിത ശ്രേഷ്ഠരും മഹത്‍വ്യക്തികളും വീട്, സ്ഥല നിര്‍ണ്ണയത്തെ എതിര്‍ത്തിരുന്നില്ല എന്നതു തന്നെ ഈ നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതാണെന്നതിലേക്കുള്ള സൂചനയാണ്. അജ്ഞത കൊണ്ടാണെങ്കിലും പുതിയ കാലത്ത് ചില പ്രഭാഷകര്‍ ഈ നടപ്പു ശീലത്തെ എതിര്‍ക്കുന്നുവെന്നത് പൊതുജനങ്ങളെ ചെറുതായൊന്നുമല്ല ചതിക്കുഴിയില്‍ വീഴ്ത്തുന്നത്. നന്‍മ തിന്‍മകള്‍ വിവേചിച്ചറിയാനും സന്‍മാര്‍ഗ്ഗങ്ങള്‍ പിന്‍തുടരാനും നാഥന്‍ തുണക്കട്ടെ.


ഇനി ഇത്തരം വസ്തുതകളെ പരോക്ഷമായി അംഗീകരിക്കുന്ന ചിലയാളുകള്‍ വാസ്തു സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദൈവസ്മരണ/ ദിക്റുകള്‍ പതിവാക്കിയാല്‍ മതിയെന്ന് പറയുന്നുണ്ട്. നിബന്ധനയോടെ, മനസ്സാന്നിധ്യത്തോടെയുള്ള ദിക്റുകള്‍ക്ക് ഇവയെ ചെറുത്തു തോല്‍പ്പിക്കാനാവില്ലെന്ന് പറയാനാവില്ല. എന്നാല്‍ എല്ലാവരും ദിക്റ് പതിവാക്കുന്നവരാണോ ? ദിക്റിനെ കുറിച്ച് ബോധവാന്‍മാരാണെങ്കില്‍ കൂടി അവ സ്വീകാര്യമായാലല്ലേ ഉദ്ദേശ്യം സഫലമാവുകയുള്ളൂ ? മാത്രമല്ല, കൊച്ചു കുട്ടികളും മറ്റും ദിക്റുകള്‍ നിത്യമാക്കാറുണ്ടോ ?


മറ്റൊരു കാര്യം, മേലുദ്ദരിക്കപ്പെട്ട ഹദീസുകളില്‍ പ്രതിവിധിയായി ദിക്റുകള്‍ നല്‍കുകയല്ല മറിച്ച് വീട് മാറിപ്പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു പ്രവാചകന്‍ സ്വീകരിച്ച രീതി എന്നത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥാ പ്രതിഭാസങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെ മുഖവിലക്കെടുക്കുന്നവര്‍ക്ക് പൈശാചിക ഉപദ്രവത്തെ മാത്രം അംഗീകരിക്കാനാവാത്തതിന്‍റെ ചേതോവികാരം എന്താണ് ? സ്വന്തം നാടുകളില്‍ തന്നെ ഇത്തരം ഉപദ്രവങ്ങളുടെ ഒത്തിരി നേര്‍സാക്ഷ്യമുള്ളപ്പോള്‍ ഇനിയും കിതാബുകളില്‍ തെളിവുണ്ടോ എന്ന് ആശങ്കപ്പെടുന്നതിന്‍റെ സാംഗത്യമെന്താണ് ? അല്ല, ഇനി അതും രോഗാണുക്കളുടെ ഉപദ്രവമാണെന്ന് പറഞ്ഞു കളയുമോ ?


പൂര്‍വ്വസൂരികളായ ശൈഖുനാ ശംസുല്‍ ഉലമ അടക്കമുള്ള പല മഹാന്‍മാരും പണ്ഡിത ശ്രേഷ്ഠരും കൂടാതെ വീടിന്‍റെയും സ്ഥലത്തിന്‍റെയും ദോഷമുള്ളിടത്ത് നിന്ന് മാറിത്താമസിക്കാന്‍ പറഞ്ഞതിന്ന് നിരവധി തെളിവുകളുണ്ട്.


കടപ്പാട്

ഡോ. മുസ്തഫ ദാരിമി കരിപ്പൂര്‍

Friday, 23 July 2021

വഹാബികളുടെ പടച്ചോൻ വിവിധ കോല കാല ഭാവ വേഷങ്ങളിൽ❗

 *മുജാഹിദുകൾ അല്ലാഹു എന്ന് വിളിക്കുന്ന അവരുടെ പടച്ചവനെ ഒരു പോസ്റ്റുമോർട്ടം* 


1- കസേരയിൽ ഇരിക്കുന്ന മുജാഹിദിന്റെ പടച്ചോന്റെ ഭാരം താങ്ങാനാവാതെ കസേര ഞെരിയുന്ന ശബ്ദവും ഉണ്ടാക്കുന്നു എന്ന് മുജാഹിദീങ്ങൾ ഖുർആനിന് തുല്യമായി കാണുന്ന ഇബ്നു തൈമിയ്യയുടെ വാക്കുകൾ 


https://youtu.be/FqAvHl3hl7w


2- അല്ലാഹുവിന് അവയവങ്ങളോ ഭാഗങ്ങളോ രൂപങ്ങളോ സ്ഥലങ്ങളോ ഉണ്ടെന്ന് വിശ്വസിച്ചാൽ കാഫിറാകും എന്ന് 1952 ലെ അൽ മനാറിൽ പൂർവീകരായ മൗലവിമാർ 


https://youtu.be/Hwxp1mgbf9U


3- അല്ലാഹുവിന് കൈകളടക്കം പല അവയവങ്ങളുമുണ്ടെന്ന് വിശ്വസിക്കുന്ന ആധുനിക മുജാഹിദ് പ്രസ്ഥാനം 


https://youtu.be/JnuD-A5dDfs 


4- അല്ലാഹു രണ്ട് സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു 


https://youtu.be/wY78rgEbMLc 


5- മുജാഹിദ് സെന്ററിലെ മീറ്റിങ്ങിലൂടെ അല്ലാഹുവിന്റെ രൂപങ്ങളിൽ മാറ്റം വരുത്തി തീരുമാനങ്ങൾ പ്രസിദ്ധീകരിക്കുന്നു 


https://youtu.be/h3ySgOLDFDQ 


6- പഴയ കാല മൗലവിമാരുടെ വിശ്വാസങ്ങൾ വലിച്ചെറിഞ്ഞ് അല്ലാഹുവിലുള്ള പുതിയ വിശ്വാസം കൊണ്ട് വന്ന പുരോഹിതൻ 


https://youtu.be/JNySoBjIJK8


7- പിഴച്ച കക്ഷികളായ റാഫിളിയ്യാക്കളുടെ വിശ്വാസമാണ് ഇന്നത്തെ മുജാഹിദ് പ്രസ്ഥാനം ഏറ്റെടുത്തത് 


https://youtu.be/7GR5N7ZLksA 


8- അല്ലാഹുവിന് അവയവങ്ങളുണ്ടെന്ന് വാദിക്കുന്ന വഹാബികൾ അല്ലാഹുവിനെ പരിഹസിക്കുന്നു 


https://youtu.be/_nhbhSh5Y3k


10- പല സ്ഥലങ്ങളിലേക്കും നീങ്ങുകയും കയറുകയും ഇറങ്ങുകയും ചെയ്യുന്നവനായ മുശ്രിക്കുകളുടെ പടച്ചോനും മുജാഹിദുകളുടെ അല്ലാഹുവും 


https://youtu.be/UnGs04LMFfk


11- അല്ലാഹുവിന് ശരീരമുണ്ടെന്ന് വിശ്വസിക്കുന്ന മുജാഹിദുകളും ഇസ്ലാമും തമ്മിൽ എന്താണ് ബന്ധം..? 


https://youtu.be/nVW1qd1wsMA


12- അവസാനം ഊരയിൽ എത്തി നിൽക്കുന്ന അല്ലാഹുവിന്റെ അവയവങ്ങൾ 


https://youtu.be/-II46FCxshE

അറഫാദിനം എല്ലായിടത്തും ഒരേ ദിനത്തിലോ ❓

ദുൽഹിജ്ജ ഒമ്പതിനാണ് അറഫാദിനം.  ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട കർമ്മമാണ് അറഫയിൽ നിൽക്കുക എന്നുള്ളത്.  ഈ കർമ്മം ഒരാൾ നിർവഹിച്ചിട്ടില്ലങ്കിൽ അവന് ഹജ്ജ് ഇല്ല എന്നുള്ളതാണ്. 


മക്കയിലെ ഒരു മരുപ്രദേശമാണ് അറഫ.  വിശാലമായ സ്ഥലം. അവിടെ നിൽക്കേണ്ട സമയം ദുൽഹിജ  9 ളുഹർ  മുതൽ പെരുന്നാൾ ദിനത്തിലെ  സൂര്യ ഉദയം വരെയാണ്. ഈ സമയത്തിനിടക്കു ഈ മരു ഭൂമിയിൽ ഒരു നിമിഷമെങ്കിലും ഉള്ളവൻ മാത്രമേ ഹജ്ജ് ലഭിക്കുകയുള്ളൂ.


 ദുൽഹിജ 8 ന് ഹാജിമാർ മിനയിൽ താമസിച്ച് 9 ൻ്റെ  രാവിലെ തന്നെ അറഫയിലേക്ക് പുറപ്പെട്ടും . അറഫ പള്ളിയിൽ വെച്ച് ളുഹറും  അസറും ഒന്നിച്ചു നിസ്കരിച്ചു  അറഫയിലേക്ക് നീങ്ങൽ.  സൂര്യാസ്തമയത്തിനു ശേഷം  അറഫയോട് വിടപറഞ്ഞു മുസ്ദലിഫയിൽ രാപാർക്കും.


അറഫാ ദിനത്തിൽ  ഹാജിമാർ അല്ലാത്ത എല്ലാവർക്കും  നോമ്പ് സുന്നത്താണ്.  വിശുദ്ധ റമദാനിലെ നോമ്പ് കഴിഞ്ഞാൽ പവിത്രമായ  അറഫാ ദിനത്തിലെ നോമ്പിനാണ് ശ്രേഷ്ടത. അറഫാ നോമ്പ് എന്  നോൽക്കണം എന്നുള്ളത്  പണ്ഡിതന്മാർക്കിടയിൽ  യാതൊരു വിധ അഭിപ്രായ  വ്യത്യാസവുമില്ല.അത് ദുൽഹജ്ജ് ഒമ്പതിന് തന്നെയാണ്.  ഓരോ സ്ഥലത്തും എന്നാണ് ദുൽഹജ്ജ് ഒമ്പത് ആകുന്നത് അന്നുതന്നെയാണ് നോമ്പു നോക്കേണ്ടത്. അഥവാ മക്കയിലെ അറഫാദിനം പരിഗണിക്കേണ്ടതില്ല എന്ന് മാത്രം.


എന്നാൽ ഇന്ന്  ന്യൂനപക്ഷമായ ചില ആളുകൾ  വാദിക്കുകയാണ്  മക്കയിലെ അറഫാ ദിനത്തിൽ തന്നെ ലോകത്തെ  എല്ലാവരും അറഫാ നോമ്പ് അനുഷ്ഠിക്കണം.  ഇത് പ്രായോഗികമാണോ? യുക്തിക്ക് യോജിച്ചതാണോ?. ശാസ്ത്രീയമാണോ?. മത വീക്ഷണത്തിൽ ശരിയാണോ?. എന്നതൊന്നും  ഇവിടെ ഇത്തരക്കാർ  ചർച്ച ചെയ്യുന്നില്ല.  വെറും ഒരു വാദം മാത്രം. അടിസ്ഥാനരഹിതമായ വാദങ്ങൾ.


ഈ വർഷം ദുൽഹിജ്ജ് ഒൻപതിന്  മക്കയിലെ സുബഹിയുടെ സമയം 4 23 . ഇതേ ദിനത്തിൽ  കേരളത്തിലെ സുബ്ഹിയോ  4 50. ഇന്ത്യയും സഊദിയും തമ്മിൽ രണ്ടര മണിക്കൂർ  വ്യത്യാസമുണ്ടല്ലോ സ്റ്റാൻഡേർഡ് സമയത്തിൽ. അഥവാ  കേരളത്തിൽ സുബ്ഹി  ആകുമ്പോൾ  സഊദി അറേബ്യയിൽ 2 20 സമയമേ ആകുന്നുള്ളൂ. കേരളത്തിൽ  അറഫാ നോമ്പ് തുടങ്ങിയി 2 മണിക്കൂർ 3 മിനിറ്റ് കഴിഞ്ഞിട്ട്  മക്കയിൽ സുബിഹി ആകുന്നുള്ളൂ.


 മക്കയിലെ ആതേ ദിനത്തിൽ തന്നെ  കേരളത്തിൽ എന്നില്ല  ലോകത്തെല്ലായിടത്തും   അറഫാ നോമ്പ് അനുഷ്ഠിക്കണം എന്ന് വാദിക്കുന്നവരോട് മിനിമം ഒരു ചോദ്യം  മക്കയിൽ അറഫാദിനം പിറക്കുന്നതിനു മുമ്പ് മറ്റിടങ്ങളിൽ തുടങ്ങാൻ പറ്റുമോ ഇല്ലയോ? പറ്റുമെങ്കിൽ  ദിവസത്തിൽ മാത്രം  യോജിച്ചാൽ മതിയോ?. സമയത്തിലും യോജിക്കേണ്ടേ ? കേരളത്തിൽ മാത്രം  രണ്ട് മണിക്കൂറിന് വ്യത്യാസം പറഞ്ഞു .ലോകത്ത് എല്ലായിടത്തും  ഈ രൂപത്തിൽ അല്ലല്ലോ, വളരെ വൈജാത്യങ്ങൾ ഉണ്ടാകുമല്ലോ സമയത്തിൽ. മക്കയിൽ പക്കൽ ആകുമ്പോൾ രാത്രിയുള്ള സ്ഥലങ്ങൾ എന്ത് ചെയ്യും ?.മക്കയിൽ അറഫാ ആരംഭിക്കും മുമ്പ് പകൽ കഴിയുന്ന സ്ഥലങ്ങളും ലോകത്ത് ഉണ്ടല്ലോ ?. ഇവിടങ്ങളിലെല്ലാം എന്ത് ചെയ്യും.?   അവർ എങ്ങനെ നോമ്പനുഷ്ഠിക്കും? ഏത് ദിനത്തിൽ ആയിരിക്കും ഈ വിഭാഗക്കാരുടെ വാദ പ്രകാരം അറഫ നോമ്പ് ?


ദുൽഹിജ്ജ ഒമ്പതിന്   മക്കയിലെ മഗ്രിബ് സമയം 7 4 ആണ്.  അതേ ദിനത്തിൽ കേരളത്തിൽ മഗ് രിഖ് സമയം  6 57. അഥവാ മക്കയിലെ അറഫയുടെ പ്രധാന സമയം അവസാനിക്കുന്നതിന്  രണ്ട് മണിക്കൂറുകൾക്ക് മുമ്പേ  കേരളക്കാർ അറഫ നോമ്പ് തുറന്നിട്ട് ഉണ്ടാകും.


 കുട്ടത്തിൽ പറയട്ടെ നിസ്കാര സമയം നിർണയിക്കുന്ന സൂര്യൻ്റെ ചലനങ്ങൾക്ക് അനുസരിച്ചാണ് .അത് കൊണ്ട് തന്നെ നിസ്കാര സമയം മാറിമറിയുന്നില്ല . ഇന്നതെ അതേ സമയത്ത് തന്നെയാണ് അടുത്ത വർഷത്തെ കേരളത്തിലെ സുബ്ഹിയും . എന്നാൽ ചന്ദ്ര പിറവിക്കനുസരിച്ചാണ് ഹിജ്റ മാസങ്ങൾ നിർണയിക്കുന്നത് .മാസതിലെ ദിനങ്ങൾ മാറിമറിയാനും ഇത് കാരണമാണ്.


 അറഫഎപ്പോഴാണ് ആരംഭിക്കുന്നത്?. ദുൽഹിജ 9 ൻ്റെ ളുഹർ സമയത്ത് . 12 27 നാണ് മക്കയിലെ ളുഹർ അന് .  കേരളത്തിലെ സമയമോ 12 36. അപ്പോൾ മക്കയിലെ സമയം എന്തായിരിക്കും  10 6.   രണ്ടു മണിക്കൂർ  വ്യത്യാസം  ഉണ്ടെന്ന് മാത്രം. അഥവാ  മക്കയിൽ   അറഫ ആരംഭിക്കുമ്പോൾ കേരളത്തിൽ  അസറിന് സമയം ആയിരിക്കും.  പിന്നെ എങ്ങനെ യോജിക്കും?.


 മക്കയിലെ അതേ ദിനത്തിൽ ലോക്കത്ത് എല്ലായിടത്തും അറഫയാകണമെന്ന വാദം മതയുക്തിവാദികളുടെ വാദങ്ങൾ മാത്രം.


ചുരുക്കത്തിൽ  അറഫ ഒരേദിവസം   ലോകത്തെല്ലായിടത്തും  ആവുക  ഒരു നിലക്കും  യോജിക്കാൻ  സാധ്യമല്ല.  ശാസ്ത്രീയമായോ  മതപരമായോ യോജിക്കാത്ത  വെറും വിരട്ട് വാദം മാത്രമാണിത്.

  ഓരോ ഇടത്തെയും  ചന്ദ്രദർശന പിറവിക്ക് അനുസരിച്ച് അവിടങ്ങളിൽ  റമളാൻ നോമ്പുകൾ ആരംഭിക്കുന്നത് പോലെ  അറഫാ ദിനവും ആചരിക്കുക. അതിനനുസരിച്ചു ബലിപെരുന്നാളും. മക്കയില് ദിനവും ലോകത്തെ മറ്റെല്ലായിടത്തും ഒരേ ദിനത്തിലകണം അറഫാ  എന്നുള്ളത് ഇസ്ലാമിക നിയമം അല്ല.


By : അബ്ദു സലാം ശാമിൽ ഇർഫാനി കുനിയിൽ


Friday, 16 July 2021

കഅബ-1890 ലെ ദൃശ്യം

Khana Kaba during ottoman era 1890.❤


 

Monday, 12 July 2021

പെരുന്നാൾ സുന്നികൾക്കൊപ്പം ആഘോഷിക്കാൻ വഹാബികൾ തൗഹീദ് മാറ്റി

*വഹാബികൾക്ക് സുന്നികളോടൊപ്പം പെരുന്നാളാഘോഷിക്കാൻ പെരുന്നാളങ്ങ് മാറ്റി...🤭*
👇👇👇👁️👁️👁️

✍️  വഹാബിത്തൗഹീദനുസരിച്ച് പെരുന്നാൾ  ചൊവ്വാഴ്ച ആണെങ്കിലും സുന്നികളോടൊപ്പം പെരുന്നാൾ ആഘോഷിക്കാൻ ,തത്ക്കാലമത് ബുധനാഴ്ചത്തേക്ക് മാറ്റിയതായി ആപ്പീസിൽ നിന്നറിയിക്കുന്നു. കണക്ക് കൂട്ടി പെരുന്നാൾ ഉറപ്പിച്ച് ചൊവ്വാഴ്ച ഗണിച്ചെടുത്തപ്പോളാണ് - പെരുന്നാൾ ജനങ്ങളോടൊപ്പം ആഘോഷിക്കണമെന്ന ഹദീസ് വഹാബികൾ ആദ്യമായി കാണുന്നത്. അങ്ങിനെ ഇത്തവണത്തെ പെരുന്നാൾ ,വഹാബികൾ ഒറ്റപ്പെട്ട് നാറാതിരിക്കാൻ ,നൈസായിട്ട്  ബുധനാഴ്ചത്തേക്ക് മാറ്റി. മുത്തുനബി പറഞ്ഞ- ''ജനങ്ങൾ'' വഹാബികളല്ല സുന്നികളാണെന്ന് വളരെ വ്യക്തം... ''ജനങ്ങൾ'' എന്നത് വഹാബികളായിരുന്നെങ്കിൽ വഹാബിപ്പെരുന്നാൾ ചൊവ്വാഴ്ച ആകുമായിരുന്നല്ലോ...!.
         ഏതായാലും ,വഹാബികളുടെ ,കണക്ക് നോക്കി മാസമുറപ്പിക്കുന്ന ഏർപ്പാടിന് ഏതാണ്ടൊരു തീരുമാനമായി.റമളാനിൽ സുബഹിക്ക് താമസിച്ചും മഗ്രിബിന് നേരത്തെയും ബാങ്കു കൊടുത്ത് ,മുത്തു നബി പറഞ്ഞ ''ജനങ്ങളിൽ'' നിന്ന് ഒറ്റപ്പെടുന്ന അവസ്ഥക്കും ഉടൻ തീരുമാനമാകുമെന്നാണറിഞ്ഞത്. ബാങ്കുവിളിക്കുടുക്കിൽ നിന്നും എത്രയും പെട്ടെന്ന് രക്ഷപ്പെടാനായി ഹദീസ് തപ്പിക്കൊണ്ടിരിക്കുകയാണത്രെ... ''ജനങ്ങളിൽ'' നിന്ന് ഒറ്റപ്പെട്ട വഹാബികൾക്ക് രക്ഷപെടാനുള്ള ഹദീസുകൾ ഉടൻ കിട്ടട്ടെ എന്നാശംസിക്കുന്നു.
എല്ലാം കേട്ട പൊതുജനം ,ഈ ''വഹാബികൾ മാത്രമെങ്ങിനെ കൂട്ടത്തോടെ  മണ്ടൻമാരായി'' എന്ന ചോദ്യത്തിലാണ്...
*ഖുദ്സി*
12-07-2021


 

Friday, 9 July 2021

ജിന്നിനെ അല്ലാഹു ആക്കി മുശ്രിക്കായ വഹാബികളോട്

 *ജിന്നിനെ അല്ലാഹു  ആക്കി മുശ്രിക്കായ വഹാബികളോട്...😀*

👇👇👇👁️👁️👁️

✍️ നിങ്ങളുടെ സ്വന്തം പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹിൽ സഹ മുജാഹിദുകൾക്കെതിരെ ശിർക്കാരോപണം നടത്തിയ ചിലവരികൾ താഴെ കൊടുക്കുന്നു.

" *ജിന്ന് അദൃശ്യമാണെന്നും ആ ജിന്നിന്റെ കഴിവ് അഭൗതിക കഴിവാണെന്നും അബ്ദുറഹ്മാൻ സലഫി പറഞ്ഞതിലൂടെ ജിന്നിനെ അദ്ദേഹം അല്ലാഹുവിന് സമപ്പെടുത്തുകയാണ് ചെയ്തത്*.

*അഭൗതികത എന്നത് സൃഷ്ടിയിലേക്ക് ചാർത്തിപറയുക എന്നത് മഹാ തെറ്റാണ്.അതുവഴി അല്ലാഹുവിന്റെ കഴിവുകളെയും സ്വാധീനങ്ങളെയും മനുഷ്യൻ സൃഷ്ടികളിൽ ആരോപിക്കുകയാണ് ചെയ്യുന്നത്.അങ്ങനെയാണ് ശിർക്ക് സംഭവിക്കുന്നത്.*

ഇതൊന്നും ആലോചിക്കാതെയാണ്

അബ്ദുറഹ്‌മാൻ സലഫി ജിന്നിന്റെ കഴിവ് അഭൗതിക കഴിവാണെന്നു  പറഞ്ഞു പ്രസംഗിച്ചു സ്ഥാപിച്ചു കളഞ്ഞത്.

......ലോകത്ത് ഒരു മുശ്‌രിക്കും ധൈര്യപ്പെടാത്ത ഒരു കടും കൈയ്യാണ് സലഫിയും അദ്ദേഹത്തെ താങ്ങുന്നവരും ഇവിടെ ചെയ്തു കൂട്ടിയത്."  [അൽ ഇസ്‌ലാഹ് 2015 ഫെബ്രു:42]

ജിന്നിനോട് സഹായം തേടി ജിന്നു വഹാബികളായ *വിസ്ഡംകാർ മുശ്രിക്കായി*. ജിന്നിനെ അല്ലാഹുവിനോട് സമമാക്കി / അല്ലാഹുവിൻ്റെ കഴിവിനെ അല്ലാഹുവിൻ്റെ കഴിവിനോട് സമപ്പെടുത്തി *KNM വഹാബികൾ മുശ്രിക്കായി.* 🤣മുശ്രിക്ക് ഫാക്ടറികളായ നിങ്ങളേതാണ് മതം...❓

*ഖുദ്സി*

09-07-2021



Thursday, 8 July 2021

ഏർവാടി-ഇബ്റാഹിം ബാദുഷ [റ]


 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിയാറത് കേന്ദ്രമായ ഏർവാടിയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് സുൽത്വാൻ ശഹീദ് ഇബ്റാഹിം ബാദുഷ(റ)വിന്റെ ഉറൂസ് മുബാറകിന്റെ മാസമാണിത്. എഴുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇതേ പോലെ ഒരു ദുൽഖഅദ് ഇരുപത്തിമൂന്നിന് മഗ് രിബ് നിസ്കരിക്കവെയാണ് ശത്രു ആക്രമണത്തിൽ ശൈഖവർകൾ രക്തസാക്ഷിത്വം വരിച്ചത്. വിശുദ്ധമദീനയിൽ തിരുനബി(സ്വ) തങ്ങളുടെ സന്താനപരമ്പരയിൽ സയ്യിദ് അലി(റ), സയ്യിദത് ഫാത്വിമ(റ) എന്നിവരുടെ പുത്രനായാണ് ആ പുണ്യാത്മാവ് ജനിച്ചത്. തിരുനഗരിയിൽ തന്നെയായിരുന്നു ബാല്യകാലവും യൗവ്വനവും ചെലവഴിച്ചത്. അതിനിടെ തിരുനബി(സ്വ)യുടെ ആത്മീയനിർദേശപ്രകാരം മതപ്രബോധനർത്ഥം ഇറാന്‍, ഇറാഖ് , ബലൂചിസ്ഥാൻ വഴി ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുകയായിരുന്നു. 


കേരളം, തമിഴ്നാട്, സിന്ദ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീനീ പ്രബോധനം നടത്തുകയും ആയിരക്കണക്കിനാളുകളെ ഇസ്‌ലാമിലേക്ക് ആകർഷിക്കുകയും ചെയ്ത സ്വൂഫീ വര്യനായിരുന്നു ഇബ്റാഹിം ബാദുഷ(റ). ഏകാധിപതികളായ ഭരണാധികാരികൾ മഹാനവർകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും അവയെല്ലാം ആ വ്യക്തി മഹാത്മ്യത്തിന് മുന്നിൽ ഒന്നുമല്ലാതായി. മാത്രമല്ല, സിന്ധിലും ഗുജറാത്തിലും ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനും അവിടുത്തേക്ക് സാധിച്ചു. 

 

രണ്ടാം ഘട്ട ഇന്ത്യൻ യാത്രയിൽ കണ്ണൂർ തുറമുഖത്താണ് മഹാനവർകളുടെ കപ്പൽ നങ്കൂരമിട്ടത്. അന്നത്തെ നാടുവാഴികൾ അവിടുത്തേക്ക് എല്ലാ സൗകര്യങ്ങളും സംവിധാനിച്ചു. ശേഷം കൊച്ചി, ആലപ്പുഴ, വിഴിഞ്ഞം, തുടങ്ങിയ പ്രദേശങ്ങളിൽ സത്യസന്ദേശം പ്രചരിപ്പിച്ച് തമിഴ്നാട്ടിലെ കായൽപട്ടണത്തെത്തി. തിരുനെൽവേലി, മധുര രാജാക്കന്മാരും ശൈഖവർകളുടെ സഹിഷ്ണുതാപരമായ സേവനപ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. പക്ഷെ,

പാണ്ഡ്യ രാജാവായ വിക്രമ പാണ്ഡ്യൻ അകാരണമായി ഇബ്റാഹീം ബാദുഷ തങ്ങളെയും സംഘത്തെയും

അക്രമിച്ചു. തുർക്കി സൈനികനായ അമീര്‍ അബ്ബാസിന്റെ സഹായത്തോടെ മഹാനവർകൾ പ്രതിരോധം തീർക്കുകയും ചെയ്തു. പക്ഷെ, അതിനിടെ ബാദുഷ തങ്ങൾക്ക് വേണ്ടപ്പെട്ട പലരെയും നഷ്ടപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ വിവിധയങ്ങളിലായി ഇന്ന് നമുക്ക് അവരുടെ മഖ്ബറകൾ കാണാം. 


തുടർന്ന് പന്ത്രണ്ട് വർഷം ഏർവാടി സുൽത്വാൻ ഇബ്റാഹീം ബാദുഷ(റ)ന്റെ ഭരണത്തിന് കീഴിലായിരുന്നു. പ്രദേശത്തിന്റെ സുവർണയുഗമായിരുന്നു അത്. എന്നാൽ സ്ഥാനഭൃഷ്ടനായ പാണ്ഡ്യരാജാവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ കാഴ്ച. അയാൾ മധുരയിലേക്ക് നുഴഞ്ഞുകയറുകയും മഹാനവർകളെ വധിക്കുകയും ചെയ്തു. 


തന്റെ ജീവിതകാലത്തെന്ന പോലെ വഫാതിന് ശേഷവും ഇബ്റാഹീം ബാദുഷ(റ) മതജാതിഭേദമന്യേ സർവ്വ ജനങ്ങൾക്ക് അഭയമായി തുടരുന്നു. ഏർവാടിയിലെത്തുന്ന ആരും ഈ മനോഹര ദൃശ്യം കണ്ട് അത്ഭുതപ്പെടാതിരിക്കില്ല. സഹോദരങ്ങളെ, മഹാനവർകൾ അനശ്വര ലോകത്തെ പറുദീസയിലേക്ക് യാത്രയായ മാസമാണിത്. അവിടുത്തെ ഹള്റതിലേക്ക് നമുക്ക് ഫാതിഹയും യാസിനും ഓതി ഹദ് യ ചെയ്യാം. അല്ലാഹു അവന്റെ മഹാന്മാരുടെ മദദ് കൊണ്ടനുഗ്രഹിക്കുന്നവരിൽ നമ്മെയും കുടുംബത്തെയും ഉൾപ്പെടുത്തട്ടെ..

Tuesday, 6 July 2021

വഹാബിസം ഒരെത്തിനോട്ടം

 *എന്താണ്‌ വഹാബിസം.?*

18-ാം നൂറ്റാണ്ടില്‍  അറേബ്യയിലെ നജ്‌ദില്‍ രൂപം കൊണ്ട മത പരിഷ്‌കരണ പ്രസ്ഥാനമാണിത്‌. ഇസ്‌ലാമിലെ പ്രൊട്ടസ്റ്റനിസം എന്നും ഇതിനെ വിശേഷിപ്പിക്കെട്ടിട്ടുണ്ട്‌. (തോമസ്‌ പാട്രിക്‌- ഡിക്ഷ്‌ണറി ഓഫ്‌ ഇസ്‌ലാം-1998, ഡി. 661) പേര്‌: പ്രസ്ഥാന സ്ഥാപകന്‍ മുഹമ്മദ്‌ ഇബ്‌നു അബ്ദുല്‍ വഹാബ്‌ പ്രസ്ഥാനത്തിന്‌ നല്‍കിയ പേര്‌ മുവഹ്‌ഹിദൂന്‍ (ഏകതാവാദികള്‍). 1747 ല്‍ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്‌ വഹാബിന്റെ (1703-1792) അനുയായികള്‍ എന്ന അര്‍ത്ഥത്തില്‍ പ്രാസ്ഥാനിക അനുഭാവികളെ വഹാബികള്‍ എന്നും പ്രസ്ഥാനത്തെ വഹാബിസം എന്നും വിളിക്കപ്പെട്ടു. പ്രസ്ഥാനത്തിന്റെ അടിവേര്‌ ചെന്ന്‌ മുട്ടുന്നത്‌ (ആശയ സാമ്യത) ഇബ്‌നു തീമിയ്യയിലാണ്‌. 


*ആരാണ്‌ ഇബ്‌നു തീമിയ്യ.?* മുസ്‌ലിം ലോകത്ത്‌ ആശയപരമായി നവീന ചിന്തകള്‍ക്ക്‌ രൂപം നല്‍കിയ പണ്ഡിതന്‍. പാരമ്പര്യ ഇസ്‌ലാമിക സരണിയെ തിരസ്‌കരിച്ചു. ഇദ്ദേഹത്തിന്റെ പരിഷ്‌കരണ ആശയങ്ങളാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബിനെ പ്രചോദിപ്പിച്ചത്‌. ഹമ്പലി മദ്‌ഹബ്‌ സ്ഥാപകന്‍ അഹ്‌മദ്‌ ബ്‌നു ഹമ്പല്‍ ന്‍റെ  നിലപാടുകളെ വ്യാഖ്യാനിച്ചും വിപുലീകരിച്ചുമാണ്‌ അദ്ദേഹം പുതിയ ചിന്തകള്‍ രൂപപ്പെടുത്തിയത്‌. ഇസ്‌ലാം മതത്തിലെ അനാചാരങ്ങളെ ദൂരീകരിച്ച്‌ മതത്തിന്റെ ശുദ്ധരൂപം പുന:സ്ഥാപിക്കുക എന്ന വാദക്കാരനായിരുന്നു. തൗഹീദ്‌ വാദത്തിന്റെ സ്ഥാപകനെന്ന്‌ സ്വയം പരിചയപ്പെടുത്തുന്നു.   സിറിയയിലെ ഡമസ്‌കസിലുള്ള ഹറാന്‍ എന്ന പ്രദേശത്താണ്‌ ശൈഖുല്‍ ഇസ്‌ലാം അഹ്‌മദ്‌ ഇബ്‌നു തീമിയ്യ(1263-1328) പിറവികൊണ്ടത്‌.


*ഇബ്‌നു ഖയ്യൂം: (ഹി:691)*

ഇബ്‌നുതീമിയ്യയുടെ ചിന്തകള്‍ക്ക്‌ തുടര്‍ച്ച നല്‍കിയ ശിഷ്യഗണങ്ങളില്‍ പ്രധാനി. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൂടെയാണ്‌ ഇബ്‌നു തീമിയ്യയുടെ ചിന്തകള്‍ ജീവിച്ചത്‌.


*മുഹമ്മദ്‌ ബ്‌നു അബ്ദുല്‍ വഹാബ്‌*(1155-1206) 

ഹിജ്‌റ 1115 (1703) ല്‍ സഊദി അറേബ്യയിലെ നജ്‌ദിയന്‍ പട്ടണമായ ഉയൈനയില്‍ പ്രശസ്‌ത പണ്ഡിതനും ഖാളിയുമായിരുന്ന ശൈഖ്‌ അബ്‌ദുല്‍ വഹാബിന്റെ മകനായി മുഹമ്മദ്‌ ജനിച്ചു.

ദുല്‍ ഖുവൈസിറത്തിന്റെ പരമ്പരയില്‍ പെടുന്ന വ്യക്തിയാണ്‌ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌.

ചെറുപ്രായത്തിലേ വഴിപിഴച്ച സഞ്ചാരമായിരുന്നു. മുഹമ്മദിന്റെ ചെറുപ്രായത്തിലെ പ്രവര്‍ത്തനം കണ്ട്‌ അദ്ദേഹത്തിന്റെ പിതാവായ ശൈഖ്‌ അബ്‌ദുല്‍ വഹാബും സഹോദരനായ സുലൈമാനും മറ്റുപലരും അയാളെ ശപിക്കുകയും അപധ സഞ്ചാരത്തെ കുറിച്ച്‌ അയാള്‍ക്കും സമൂഹത്തിനും താക്കീത്‌ നല്‍കുകയും ചെയ്‌തിരുന്നു. പിതാവില്‍ നിന്നുള്ള പ്രാഥമിക പഠനത്തിനുശേഷം മദീനാ പള്ളിയിലെ ദര്‍സില്‍ മുഹമ്മദ്‌ അല്‍പകാലം പഠിച്ചിട്ടുണ്ട്‌. 32 വയസ്സ്‌ വരെ ഇബ്‌നു അബ്‌ദുല്‍ വഹാബ്‌ വിദ്യാര്‍ത്ഥി ജീവിതം നയിച്ചു. മദീനാ പള്ളിയില്‍ ദര്‍സ്‌ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ്‌ പുത്തന്‍ മതപരിഷ്‌കരണ ചിന്താധാരകള്‍ അയാളില്‍ ഉറവയെടുക്കുന്നത്‌. ഇബ്‌നു തീമിയ്യയുടെ ആശയങ്ങളില്‍ ആകൃഷ്‌ടനായ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്  പരന്ന വായനയിലൂടെ ഇബ്‌നു ഖയ്യിമിന്റെ പുസ്‌തകം വഴിയാണ്‌ തന്റെ പ്രസ്ഥാനത്തിന്‌ അടിത്തറപാകിയത്‌.

1143 ലാണ്‌ വഹാബിയന്‍ ആശയങ്ങള്‍ക്ക്‌ പ്രാസ്ഥാനിക രൂപം പ്രാപിക്കുന്നത്‌. 1150 ല്‍ സജീവമാവുകയും ചെയ്‌തു


*അറേബ്യ പിടിച്ചെടുക്കുന്നു*

ആശയ പ്രചരണാര്‍ത്ഥം നജ്‌ദിലെ ദര്‍ഇയ്യയിലെത്തിയ മുഹമ്മദ്‌ ബ്‌നു അബ്‌ദുല്‍ വഹാബ്‌ അവിടുത്തെ ഭരണാധികാരി ആലുസൗദുമായി ബന്ധപ്പെട്ടു. എതിര്‍പ്പുകള്‍ കാരണമായി ഭരണത്തില്‍ പിടിച്ച്‌ നില്‍ക്കാന്‍ പ്രയാസപ്പെടുന്ന ഘട്ടത്തിലാണ്‌ പ്രതിരോധ നിരനല്‍കി സഹായിക്കാമെന്നുള്ള വാഗ്‌ദാനവുമായി മുഹമ്മദ് ഇബ്‌നു അബ്‌ദുല്‍ വഹാബ്‌  ഇബ്‌നു സഊദുമായി (1229) കൂട്ടുകൂടുന്നത്‌. തന്റെ ഇസ്‌ലാമിക നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും ശിര്‍ക്ക്‌ നിര്‍മാര്‍ജനത്തിനും എതിര്‍നില്‍ക്കില്ലെന്ന്‌ ഇബ്‌നുസഊദിനോട്‌ അംഗീകരിപ്പിച്ച്‌ കരാറില്‍ ഒപ്പുവെപ്പിച്ചു. കള്ള പ്രവാചകനായ മുസൈലിമത്തുല്‍ കദ്ദാബിന്റെ നാടായ ദര്‍ഇയ്യയില്‍ വെച്ചാണ്‌ (വഹാബിന്റെ ജന്മസ്ഥലം) വഹാബും ഇബ്‌നു സഊദുമായുള്ള കരാര്‍ ഉണ്ടാക്കിയത്‌. തൗഹീദിന്റെ പ്രചരണത്തില്‍ തന്നെ സഹായിച്ചാല്‍ സാമ്രാജ്യവികസനത്തില്‍ ഇബ്‌നു സഊദിനെ സഹായിക്കാമെന്ന്‌ വഹാബ്‌ ഉറപ്പ്‌ നല്‍കിയ കരാറാണിത്‌. രാഷ്‌ട്രത്തിന്റെ മതകാര്യം വഹാബിനും ഭരണനേതൃത്വം ഇബ്‌നു സഊദിനും നല്‍കാന്‍ കരാര്‍ വ്യക്തമാക്കുന്നുണ്ട്‌. മുസൈലിമത്തുല്‍ കദ്ദാബിന്റെ കുടുംബമായ ബനൂഹനീഫ ഗോത്രക്കാരനും അക്കാലത്ത്‌ കിഴക്കന്‍ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണാധികാരിയും ആയിരുന്നു മുഹമ്മദ്‌ സഊദ്‌. വഹാബിന്റെ മകളെ രാജാവ്‌ മുഹമ്മദ്‌ ബ്‌നു സഊദ്‌ (മ.1765) വിവാഹം കഴിച്ചതോടെ ആ ബന്ധം സുദൃഢമായി.അറേബ്യയുടെ ചരിത്രകാരന്മാരില്‍ പ്രമുഖനായ ഫിലിപ്പ്‌ കെ. ഹിമി ഇതിനെ മതവും വാളും തമ്മിലുള്ള വിവാഹം എന്ന്‌ വിശേഷിപ്പിക്കുന്നുണ്ട്‌.(ഹിസ്റ്ററി ഓഫ്‌ അറബ്‌ 2001. പേജ്‌-74


*വഹാബി ആക്രമണ ഭീകരത*:

പ്രഥമഘട്ടത്തില്‍ ദര്‍ഇയ്യയിലെ ജാഹിലികളായ ബന്ധുക്കളെ ഒരുമിച്ച്‌ കൂട്ടി ഒരു സമരമുന്നണിയുണ്ടാക്കുകയും തൗഹീദിന്റെ പുന:സ്ഥാപനമെന്ന പേരില്‍ മുസ്‌ലിംകളോട്‌ യുദ്ധം ചെയ്യുകവഴി അവരെ കൊലചെയ്യുകയും കൊള്ളയടിക്കുകയും ചെയ്‌തു. ഗനീമത്ത്‌ മുതല്‍ ആക്രമണാന്ത്യം സുലഭമായി ലഭിച്ചതിനാല്‍ ബന്ധുക്കള്‍ സമ്പന്നരാവുകയും വഹാബിസത്തിലേക്ക്‌ ജനം ചേക്കേറുകയും ചെയ്‌തു. പരിസരപ്രദേശങ്ങള്‍ കീഴടക്കിയ ശേഷം ലഭിച്ച സമ്പത്ത്‌ മുഴുവന്‍ ചെലവഴിച്ചത്‌ ഇബ്‌നു അബ്‌ദില്‍ വഹാബിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. അവര്‍ യുദ്ധം ചെയ്‌ത്‌ കീഴടക്കിയിരുന്ന പ്രദേശങ്ങളിലെ മുസ്‌ലിം പണ്ഡിതന്മാരെ കൊന്നൊടുക്കുകയും മഹാന്മാരുടെ മഖ്‌ബറകള്‍ ഇടിച്ചു നിരത്തി. കുത്‌ബ്‌ഖാനകള്‍ ഇടിച്ച്‌ നിരത്തി. ഇസ്‌ലാമിക ചിഹ്നങ്ങളും ശിആറുകളും നാമാവശേഷമാക്കുകയും ചെയ്‌തു. മുസ്‌ലിംകളെ നിഷ്‌കരുണം വധിക്കുന്ന തന്റെ അനുയായികള്‍ക്ക്‌ ഇഷ്‌ടംപോലെ സമ്പത്തും സ്വര്‍ഗവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു. (താരീഖുല്‍ മംലകതുല്‍ അറബിയ്യ അസ്സഊദിയ്യ)


*മക്കയെ ആക്രമിച്ചവര്‍*

ഹി:1205 ല്‍ മക്കാഗവര്‍ണറായിരുന്ന ശരീഫ്‌ ഗാലിബുമായി വഹാബികള്‍ യുദ്ധം ചെയ്യുകയും യുദ്ധത്തില്‍ അനേകം പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. ഹി:1217-ല്‍ മക്കയുടെ പരിസരപട്ടണമായ ത്വാഇഫ്‌ കീഴടക്കുവാന്‍ വഹാബികള്‍ തയ്യാറായി. ആ വര്‍ഷത്തിലെ ഹാജിമാരുടെ ബാഹുല്യം നിമിത്തം അവര്‍ യുദ്ധം ചെയ്യാതെ ത്വാഇഫില്‍ കഴിച്ച്‌കൂട്ടി. ഹാജിമാര്‍ തിരിച്ച്‌ പോയപ്പോള്‍ അവര്‍ ത്വാഇഫ്‌ കീഴടക്കി. വീണ്ടും മക്കയെ ലക്ഷ്യമാക്കി വഹാബി സൈന്യം മുന്നോട്ട്‌ നീങ്ങി. വഹാബികള്‍ മക്കയില്‍ കടന്നയുടന്‍ മക്കാ ഗവര്‍ണര്‍ ശരീഫ്‌ ഗാലിബ്‌ ജിദ്ദയിലേക്ക്‌ തന്റെ ആസ്ഥാനം മാറ്റി. 1218 മുഹര്‍റം മാസത്തിലാണ്‌ വഹാബികള്‍ മക്കയില്‍ പ്രവേശിച്ചത്‌. 14 ദിവസം അവര്‍ പരിഭ്രാന്തി പരത്തി ആദര്‍ശത്തെ അടിച്ചേല്‍പിച്ചു. നിരസിച്ചവരെ വധിച്ചുകളഞ്ഞു. ശേഷം ജിദ്ദയിലേക്ക്‌ മാര്‍ച്ച്‌ ചെയ്‌തു. പക്ഷെ, ശരീഫ്‌ ഗാലിബിനെ കീഴ്‌പെടുത്താന്‍ സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ വധിച്ച ശേഷം 7 ദിവസം ജിദ്ദയില്‍ താമസിച്ച്‌ അവര്‍ റിയാദിലേക്ക്‌ തിരിച്ചു.


*മദീനയെയും വെറുതേ വിട്ടില്ല*

രണ്ട്‌ മാസ ശേഷം റബീഉല്‍ അവ്വലില്‍ ശരീഫ്‌ഗാലിബും ജിദ്ദാ ഗവര്‍ണറായിരുന്ന ശരീഫ്‌ ബാഷയും സൈന്യസമേതം മക്കയില്‍ പ്രവേശിച്ചു. വഹാബികളെ പുറത്താക്കി ഭരണം തിരിച്ച്‌ പിടിച്ചു. ഗതികെട്ട വഹാബികള്‍ മക്ക ഒഴിവാക്കി മദീന പിടിച്ചടക്കാന്‍ ശ്രമം തുടങ്ങി. പല മദീനാ ഗോത്രങ്ങളെയും അവര്‍ കയ്യിലാക്കി. മദീന വഴി വഹാബികള്‍ മക്കയിലേക്ക്‌ ഭക്ഷണം കൊണ്ട്‌ പോകുന്നതിനെ അവര്‍ ഉപരോധിച്ചു. ഇക്കാരണത്താല്‍ ശരീഫ്‌ ഗാലിബിന്‌ വഹാബികളുമായി ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടിവന്നു. തത്‌ഫലമായി മക്കയില്‍ പ്രവേശിക്കാനും ആശയപ്രചരണം നടത്താനും വഹാബികള്‍ക്കായി. മദീനയും മക്കയും വഹാബികളുടെ വിഹാരകേന്ദ്രമായപ്പോള്‍ അനേകം മഖ്‌ബറകളും ഖുബ്ബകളും ചരിത്രസ്‌മാരകങ്ങളും അവര്‍ ഇടിച്ചുനിരത്തി. 7 വര്‍ഷത്തോളം മക്കയിലും മദീനയിലും ഈ കിരാത താണ്ഡവം തിമര്‍ത്താടി


*മക്കയെ മോചിപ്പിക്കുന്നു*: 

ഹി:1226 റമളാനില്‍ ഈജിപ്‌ത്‌ ഭരണാധികാരി മുഹമ്മദലി ബാഷ വഹാബികളോട്‌ യുദ്ധത്തിന്‌ തയ്യാറായി. പക്ഷെ, വഹാബികളുടെ ചെറുത്ത്‌ നില്‍പ്‌ കാരണം അദ്ദേഹത്തിന്‌ പിന്മാറേണ്ടിവന്നു. 1227 ല്‍ വീണ്ടും സന്നാഹങ്ങളുമായെത്തി. ഹിജാസ്‌ കേന്ദ്രമാക്കി തന്ത്രപൂര്‍വ്വം വഹാബികളെ കീഴടക്കി. വഹാബികളുടെ മേലില്‍ വലിയ നികുതി ചുമത്തി. തുടര്‍ന്ന്‌ മക്കയും മദീനയും ജിദ്ദയുമെല്ലാം മുസ്‌ലിംകള്‍ തിരിച്ചുപിടി ച്ചു


**


*സഊദ്‌ വിടവാങ്ങുന്നു*

ദര്‍ഇയ്യത്തിന്റെ ഭരണാധികാരിയും ഇബ്‌നു അബ്‌ദുല്‍ വഹാബിന്റെ സഹകാരിയുമായിരുന്ന മുഹമ്മദ്‌ സഊദ്‌ 1229 ജമാദുല്‍ അവ്വലില്‍ മരണപ്പെട്ടു. ശേഷം ദര്‍ഇയ്യയിലെ വഹാബി ഭരണം ഏറ്റെടുത്ത്‌ നടത്തിയത്‌ സഊദിന്റെ മകന്‍ അബ്‌ദുല്ലയായിരുന്നു. മുഹമ്മദലി ബാഷ ഈജിപ്‌തില്‍ വന്ന ശേഷം ദര്‍ഇയ്യയിലെ വഹാബി നേതൃത്വവും ഭരണവും തകര്‍ക്കുന്നതിന്‌ വേണ്ടി തന്റെ മകന്‍ ഇബ്രാഹീം ബാഷയുടെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കുകയും ഹി:1232 സഊദിന്റെ മകനും ഇബ്രാഹീം ബാഷയും തമ്മില്‍ ശക്തമായ യുദ്ധം നടക്കുകയും ഇബ്രാഹീം ബാഷ വിജയം വരിക്കുകയും ചെയ്‌തു. 1235 ല്‍ അബ്‌ദുല്ലാഹിബ്‌നു സഊദിന്‌ വധശിക്ഷ നല്‍കി. ശേഷം വഹാബികള്‍ ദര്‍ഇയ്യയില്‍ നിന്നും ഭരണകേന്ദ്രം റിയാദിലേക്ക്‌ മാറ്റി. [മക്കയിലെ മുഫ്‌തിയായിരുന്ന അസ്സയ്യിദ്‌ അഹ്‌മദ്‌ ബ്‌നു സൈതി ദജ്‌ലാനി (റ) എഴുതിയ ഫിത്‌നതുല്‍ വഹാബിയ്യ യില്‍ നിന്ന്‌ സംഗ്രഹം] 1818 ആവുമ്പോഴേക്ക്‌ ഈ ഭരണത്തിന്റെ പ്രതാപം അവസാനിച്ചു. പല പ്രദേശങ്ങളും അന്യാധീനപ്പെട്ടു. ഇബ്‌നു സഊദ്‌ വംശത്തില്‍ പിറന്ന അബ്‌ദുല്‍ അസീസ്‌ (1880-1953) കുവൈത്തില്‍ പ്രവാസിയായിരിക്കേ അറേബ്യയുടെ ഭരണം തിരിച്ച്‌പിടിക്കാനുള്ള പരിശ്രമങ്ങള്‍ ആരംഭിച്ചു. മക്കയില്‍ ശരീഫ്‌ ഹുസൈനേയും ഹായിലില്‍ ഇബ്‌നു റഷീദിനേയും തോല്‍പിച്ച്‌ മുന്നേറി. അപ്പോഴും സൈനിക നീക്കങ്ങള്‍ക്ക്‌ തുണയായത്‌ വഹാബിയന്‍ ആശയങ്ങളാല്‍ പ്രചോദിതരായ സഹോദരന്മാര്‍ (ഇഖ്‌വാന്‍) തന്നെ. ഇന്നും അറേബ്യയില്‍ അധികാരത്തിലിരിക്കുന്ന സൗദി രാജവംശത്തിന്‌ വഹാബിസത്തിന്റെ പിന്തുണയോടെയാണ്‌ അടിത്തറയിട്ടത്‌. 1932, അറേബ്യയില്‍ എണ്ണ ഖനനം ആരംഭിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പായിരുന്നു ഈ ഭരണത്തിന്‌ നാന്ദി കുറിച്ചത്‌


*ത്വാഇഫിലും താണ്ഡവമാടുന്നു*

ഇസ്‌ലാമിന്റെ സിരാകേന്ദ്രമായ മക്കയും മദീനയും വിശ്വാസി രക്തങ്ങളാല്‍ ചെഞ്ചായമണിയിച്ചവര്‍ ത്വാഇഫിലും മുസ്‌ലിം കബന്ധങ്ങളെ കൊണ്ട്‌ നൃത്തമാടി. ഹി:1217 ലാണ്‌ വഹാബി സേന ത്വാഇഫിലെത്തിയത്‌. ത്വാഇഫിലെ താണ്ഡവ ഭീകരതയെ ചരിത്രകാരന്മാര്‍ കുറിക്കുന്നു. They killed women, men and child saw, they even cut the babies in cradles… the streets turned into floods of blood.(advice for the wahabi)


കണ്ണില്‍ കണ്ട സ്‌തീകളെയും പുരുഷന്മാരെയും കുട്ടികളെയും അവര്‍ കശാപ്പ്‌ചെയ്‌തു. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചോമനകളേയും അവര്‍ അറുത്തു. ത്വാഇഫ്‌ നഗരവീഥികള്‍ രക്തപ്രളയം തീര്‍ത്തു. they put sword three hundred and sixty seven men together with women and children on the hill., they made animals tremple on the bodies of martyrs and left them unburied to be eaten by teasts birds of prey for sixty days (ibid) പുരുഷന്മാരും സ്‌ത്രീകളും കുട്ടികളുമായ 367 പേരെ ഒന്നിച്ച്‌ അവര്‍ വാളിനു നല്‍കി. ആ രക്ത സാക്ഷികളുടെ ദേഹത്തിനു പുറത്തവര്‍ മൃഗങ്ങളുടെ ആല തീര്‍ത്തു. പിന്നീട്‌ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഇരയായി 60 ദിവസക്കാലം അവരെ അവിടെ ഉപേക്ഷിച്ചു. കൊള്ളയടിച്ച മുസ്‌ലിംകളുടെ സ്വത്ത്‌ ഗനീമത്തായി ഓഹരിവെച്ചെടുത്തു. വിശുദ്ധ ഗ്രന്ഥങ്ങളെ അവര്‍ ചവിട്ടിയരച്ചു. leaves of those valuable book thrown around were so made that three was no space to step in the streats of taif (ibid) തൂത്തെറിയപ്പെട്ട വിശുദ്ധ ഗ്രന്ഥങ്ങളുടെ താളുകള്‍ നഗരത്തില്‍ എങ്ങും കാണാമായിരുന്നു. ഒരു സ്ഥലം പോലും ഒഴിവായില്ല. ത്വാഇഫില്‍ വഹാബികള്‍ തീര്‍ത്ത രക്ത ചാലുകളെ കുറിച്ച്‌ ഹറമിന്റെ ഔദ്യോഗിക ചരിത്രകാരന്‍ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി എഴുതിയിട്ടുണ്ട്‌.


*കര്‍ബല അക്രമിക്കുന്നു*

1802 ഹി: 1216 ഒരു വമ്പിച്ച വഹാബി സൈന്യം കര്‍ബല അക്രമിച്ചു. ഈ ആക്രമണത്തെ കുറിച്ച്‌ ഇ.കെ. മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ പു.2,ലക്കം.7 1956 സെപ്‌തംബര്‍ 1 ല്‍ എഴുതുന്നു. 1801 ഏപ്രില്‍ 30-ാം തീയ്യതി പതിനായിരം വരുന്ന വഹാബികള്‍ കര്‍ബല അക്രമിച്ചു പട്ടണ വാസികളില്‍ ഒരു വിഭാഗത്തെ അവര്‍ കൊന്നൊടുക്കി. ഹുസൈന്‍ (റ) വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാട്‌ കൊടുത്തിരുന്ന എല്ലാ വിലപിടിച്ച രത്‌നങ്ങളും അവര്‍ ശേഖരിച്ചു.


1920 ഏപ്രില്‍ 20-ന്‌ അങ്കാറയില്‍ ചേര്‍ന്ന ഒന്നാം ദേശീയ അസംബ്ലി കമാലിനെ താല്‍ക്കാലിക പ്രസിഡന്റായി തെരഞ്ഞെടുത്തു. 1922-ലെ അനാത്വൂലിലെ ഗ്രീക്ക്‌ സൈനത്തോട്‌ ശക്തമായി പൊരുതി വിജയം കണ്ടതോടെ തന്റെ അജണ്ടകള്‍ നടപ്പാക്കാനുള്ള സുവര്‍ണ്ണാവസരം മുസ്‌തഫാ കമാലിനു വീണു കിട്ടി. 600 വര്‍ഷക്കാലം നീണ്ടുനിന്ന ഉസ്‌മാനിയ്യാ ഖിലാഫത്തിനെ തച്ചുതകര്‍ത്ത്‌ പകരം സാമ്രാജ്യത്വ അജണ്ടകള്‍ നടപ്പാക്കുകയായിരുന്നു അദ്ദേഹം.


*മഹാന്മാരുടെ മഖ്‌ബറകളെല്ലാം നിലംപരിശാക്കുന്നു* 

ക്രി: 1807 ല്‍ വഹാബികള്‍ ഇറാഖില്‍ അലി(റ) വിന്റെ ജാറത്തിലേക്കാണ്‌ തിരിച്ചത്‌.നബി(സ്വ) യുടെ വീട്‌ വരെ അവര്‍ പൊളിച്ചുമാറ്റി.(രിസാലതുല്‍ ഔറാഖില്‍ ബാഗ്‌ദാദിയ്യ, പേജ്‌.15) 

* ചരിത്ര സ്‌മാരകങ്ങളായ മസ്‌ജിദ്‌ അബൂ ഖുബൈസ്‌ ദാറുല്‍ ഖൈസറാന്‍ ഹിറാഗുഹ എന്നിവ പോലും അവര്‍ തകര്‍ത്തു.(ശിഹാബുദ്ദീന്‍ അഹ്‌മദുല്‍ ജാഇ) നബി (സ്വ), അബൂബക്കര്‍ (റ), അലി (റ), ഖദീജ (റ) തുടങ്ങിയവരുടെ ജന്മ സ്ഥല ഭവനങ്ങള്‍ നശിപ്പിച്ചു. (ഖുലാസതുല്‍ കലാം- സയ്യിദ്‌ അഹ്‌മദ്‌ സൈനി അദ്ദഹ്‌ലാനി) മസ്‌ജിദുകളും സജ്ജനങ്ങളോട്‌ ബന്ധപ്പെട്ട തിരുശേഷിപ്പുകളും വഹാബികള്‍ തകര്‍ത്തു. നബി(സ്വ) അബൂബക്കര്‍(റ), അലി(റ), ഖദീജ(റ) തുടങ്ങിയവരുടെ ജന്മസ്ഥാന ഭവനങ്ങള്‍ നിലംപരിശാക്കി. ഒരു കൂട്ടര്‍ കര്‍സേവ നിര്‍വ്വഹിക്കുമ്പോള്‍, മഹാത്മാക്കളെ പരിഹസിച്ച്‌ ആക്ഷേപഗാനം പാടി താളമേളങ്ങളോടെ നൃത്തം വെക്കുകയാവും മറ്റൊരു കൂട്ടര്‍..


*ഇന്ത്യന്‍ വഹാബിസം*


സയ്യിദ്‌ അഹ്‌മദാണ്‌ വഹാബിസത്തിന്റെ വിത്ത്‌ ഇന്ത്യയില്‍ പാകിയത്‌. 1822 ല്‍ ഹജ്ജ്‌ ചെയ്യാനായി മക്കയിലെത്തിയതോട്‌ കൂടെയാണ്‌ വഹാബി ചിന്ത ഇദ്ദേഹത്തില്‍ മുളപൊട്ടിയത്‌. ഇദ്ദേഹം സജ്ജമാക്കിയ സൈന്യത്തിന്റെ മുഖദ്ദിമതുല്‍ ജൈശ്‌ (മുന്നണിപ്പട) കമാണ്ടറായിരുന്നു ശാഹ്‌ ഇസ്‌മാഈല്‍ ശഹീദ്‌. ബ്രിട്ടീഷുകാര്‍ക്കെതിരെയാണ്‌ സയ്യിദ്‌ അഹ്‌മദിന്റെ വിപ്ലവമെന്നാണ്‌ പറയാറുള്ളത്‌. പക്ഷെ, ആദ്യഘട്ടങ്ങളില്‍ സിഖുകാര്‍ക്കെതിരെയും പിന്നീട്‌ മുസ്‌ലിംകള്‍ക്കെതിരെയുമായിരുന്നു അദ്ദേഹത്തിന്റെ ജിഹാദ്‌. വെള്ളക്കാരെ അദ്ദേഹത്തിന്റെ ജിഹാദ്‌ ബാധിച്ചിരുന്നേയില്ല. മുഗള്‍ രാജവാഴ്‌ചയെ അനുകൂലിച്ചുവെന്ന അപരാധത്തിനാണു മുസ്‌ലിംകളെ കൊന്നൊടുക്കിയത്‌. ഇസ്‌മാഈല്‍ സാഹിബ്‌ പേര്‍ഷ്യന്‍ ഭാഷയിലെഴുതിയ മന്‍സ്വിബ്‌ ഇമാമത്ത്‌ ആഹ്വാനം ചെയ്‌തതിങ്ങനെ. അവരെ ഉന്മൂലനം ചെയ്‌ത്‌ എറിയുന്നതാണ്‌ ശരിയായ ഭരണം അവരെ പാടെ നശിപ്പിക്കുന്നതാണ്‌ ശരിയായ ഇസ്‌ലാം. അധികാരം കൈയടക്കിയ എല്ലാവര്‍ക്കും കീഴ്‌പെടാമെന്നു ശരീഅത്ത്‌ വിധിക്കുന്നില്ല. മര്‍ദ്ദനവും ഭീഷണിയും ഉപയോഗിച്ച്‌ ഭരണംനടത്തുന്നവരുടെ മുമ്പില്‍ തലകുനിക്കുന്നതിനെ ദീന്‍ അനുവദിക്കുന്നില്ല. ഇതിന്റെ പേരില്‍ മുസ്‌ലിംകളെ ധാരാളം അദ്ദേഹവും കൂട്ടരും വധിക്കുകയും പരിക്കേല്‍പിക്കുകയും ചെയ്‌തു. സയ്യിദ്‌ അഹ്‌മദിന്റെയും ശാഹ്‌ മുഹമ്മദ്‌ ഇസ്‌മാഈലിന്റെയും ലക്ഷ്യം ഇസ്‌ലാമിക രാഷ്‌ട്രമായിരുന്നുവത്രെ. നജ്‌ദിലെ വഹാബികളുടെ അതേ താല്‍പര്യം തന്നെ. സയ്യിദ്‌ അഹ്‌മദ്‌ എഴുത്തുകാരനോ പ്രസംഗികനോ അല്ലാത്തതിനാല്‍ ശിഷ്യനെ അദ്ദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ രചനകളിലൂടെയാണ്‌ ഇന്ത്യന്‍ വഹാബിസം വളര്‍ന്നതും നിലനിന്നതും. ഗുരുവും ശിഷ്യനും 1813 പഠാണികളുമായുണ്ടായ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെയാണ്‌ ശഹീദ്‌ എന്ന പേരില്‍ അറിയപ്പെടുന്നത്‌. പിന്നീട്‌ ഗ്രന്ഥങ്ങളിലാണ്‌ വഹാബിസം ജീവിച്ചത്‌. 1857 ലെ ശിപായി ലഹളക്ക്‌ ശേഷം ബ്രിട്ടീഷുകാര്‍ 1863-ല്‍ വഹാബികളെ നിശ്ശേഷം പരാജയപ്പെടുത്തി. സയ്യിദ്‌ അഹ്‌മദിന്റെ (1786-1831) പിന്മുറക്കാരാണ്‌ ഉത്തരേന്ത്യയിലെ അഹ്‌ലേ ഹദീസ്‌. 

Sunday, 4 July 2021

കണ്ണേറും സിഹ്റും തട്ടാതിരിക്കാൻ 14 ഇനം മാന്ത്രിക വിദ്യകളുമായി വഹാബികൾ


 *കണ്ണേറും സിഹ്റും തട്ടാതിരിക്കാൻ 14 ഇനം മാന്ത്രിക വിദ്യകളുമായി വഹാബികൾ...❗*

👇👇👇👁️👁️👁️

✍️മുസ്ലിംകളെ മുശ്രിക്കാക്കാൻ വഹാബികൾ തട്ടിക്കൂട്ടിയ അഭൗതികവും കാര്യകാരണ ബന്ധവും നന്നായിട്ടൊന്ന് കാൽ നിവർത്തിയപ്പോൾ സിഹ്റും കണ്ണേറുമൊക്കെ ശിർക്കിൻ്റെ കുപ്പിയിലായിപ്പോയി- മണ്ടന്മാരായ വഹാബികൾക്ക്... സംഗതി ജോറായി മുന്നോട്ടു പോയപ്പോളാണ് സിഹ്റും കണ്ണേറും ഫലിക്കുമെന്ന മത ദർശനം വഹാബികളുടെ കണ്ണിലുടക്കിയത്...


കാര്യകാരണ ബന്ധങ്ങൾക്കതീതമായി അഭൗതിക മാർഗത്തിൽ ഗുണദോശങ്ങൾ വരുത്താൻ പടച്ചോന് മാത്രമേ കഴിയൂ എന്നതിനാൽ കണ്ണേറ് സിഹ്ർ ഇവ ഫലിക്കുമെന്ന് വിശ്വസിക്കുന്നവൻ മുശ്രിക്കാണെന്നായിരുന്നു  വഹാബീ വിശ്വാസം.ആ വകുപ്പിൽ തങ്ങളല്ലാത്ത മുസ്ലിംകളെ മുഴുവൻ  മുശ്രിക്കാക്കി നരകത്തിൽ തള്ളുകയും ചെയ്തു വഹാബികൾ...കണ്ണേറും സിഹ്റും ഫലിക്കുമെന്ന് പറഞ്ഞാൽ വഹാബികൾ ഉണ്ടാക്കിയ തൗഹീദ് തെറ്റാണെന്ന് പറയേണ്ടി വരും.അങ്ങിനെ പറഞ്ഞാൽ മറ്റു മുസ്ലിംകൾ മുശ്രിക്കല്ലെന്ന് സമ്മതിക്കേണ്ടി വരും.അതേതായാലും നടക്കാത്ത കാര്യമായതിനാൽ ,പതിവു പോലെ ,നബിക്ക് തെറ്റുപറ്റി എന്ന വിശ്വാസത്തിൽ കണ്ണേറും സിഹ്റും ഫലിക്കില്ലെന്ന് തന്നെ വഹാബികൾ തിട്ടൂരമിറക്കി.വഹാബീ മത പ്രകാരം തിരുനബിയും സ്വഹാബത്തും മതത്തിന് പുറത്ത്...മുത്തു നബിയോടൊപ്പം ഇവരല്ലാത്ത മുസ്ലിംകളും വഹാബീ നരകത്തിൽ...വഹാബീ മൗലവിമാരും അണികളും ആപ്പീസിലെ സ്വർഗത്തിൽ നീന്തിക്കളിച്ചു...😀 

2021 പകുതിയായപ്പോൾ വഹാബിത്തൗഹീദ് അറ്റകുറ്റപ്പണിക്കായി ആപ്പീസിലെ വർക്ക്ഷോപ്പിൽ കയറ്റി.ഉടൻ തന്നെ പുതിയ അപ്ഡേഷനുമിറങ്ങി.കണ്ണേറും സിഹ്റും തട്ടാതിരിക്കാൻ 14 ഇന മാന്ത്രിക വിദ്യകളായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം.

ഇന്നലെ വരെ മരണപ്പെട്ട വഹാബികളുടെ തൗഹീദനുസരിച്ച് ,ഇന്ന് ജീവിച്ചിരിക്കുന്ന വഹാബികൾ മുശ്രിക്കായി നരകത്തിലേക്ക് പൊത്തോന്ന് വീണു. ജീവിച്ചിരിക്കുന്ന വഹാബികളുടെ തൗഹീദനുസരിച്ച് മരണപ്പെട്ട വഹാബികൾ ,തെറ്റായ തൗഹീദിൽ വിശ്വസിച്ചതു മൂലം അവരും നരകത്തിൽ....


ചുരുക്കത്തിൽ സകല വഹാബികളും കൂടും കുടുക്കയുമെടുത്ത് കൂട്ടമായി നരകത്തിൽ... നരകത്തിൽ വീഴാനുള്ള വഹാബികളുടെ അവകാശത്തിൽ മുസ്ലിംകൾ കൈകടത്തുന്നില്ല. ഏതായാലും ,ഇവർ തട്ടിക്കൂട്ടിയ കാര്യ കാരണ ബന്ധവും അഭൗതിക മാർഗ ഗുണ രക്ഷയും തട്ടിപ്പായിരുന്നെന്ന് സകല വഹാബികൾക്കും നന്നായി ബോധിച്ചു.


14 ഇന മാന്ത്രിക വിദ്യകളുമായി വഹാബികൾ കളം നിറയുമ്പോൾ കാര്യ കാരണ ബന്ധത്തിനതീതമായ സഹായവും അഭൗതിക മാർഗ ഗുണ രക്ഷയും പടച്ചോന് മാത്രമല്ല സൃഷ്ടികൾക്കും കഴിയുമെന്നിടത്ത് പുതിയ വഹാബിത്തൗഹീദ് മുട്ടുകുത്തി നിൽക്കുന്നു... ഇനിയെന്ത്...❓...സകല വഹാബികളും മുഖത്തോട് മുഖം നോക്കുന്നു... ഒരു വഹാബിക്കും മറുപടിയില്ല... സ്വന്തമായി തൗഹീദ് തട്ടിക്കൂട്ടിയവരുടെ ഓരോ ഗതികേടുകളേ...ഇവിടെ ഒക്കുമ്പോൾ അവിടെ ഒക്കില്ല. അവിടെ ഒക്കുമ്പോൾ ഇവിടെ ഒക്കില്ല. ഈ വക വഹാബീ മണ്ടത്തരങ്ങൾക്കെല്ലാം ,മുറി മൗലവിമാർ തട്ടിക്കൂട്ടിയ വഹാബീ പാളപ്പരിഭാഷകളിൽ തെളിവുണ്ടല്ലോ എന്നോർക്കുമ്പോളാണ് ഒരു സമാധാനം...😀 ഏതായാലും ,കണ്ണേറും സിഹ്റും വഹാബീ സുന്നഹദോസ് അംഗീകരിച്ചതോടെ ,തിരുനബിയും സ്വഹാബത്തും തത്കാലത്തേക്കാണെങ്കിലും വഹാബീ സ്വർഗത്തിൽ കയറിയത് തന്നെ മഹാഭാഗ്യം...😀

*ഖുദ്സി*

05-07-2021

ഖാലിദു ബ്നു വലീദ് [റ]

റോമൻ രാജാവ് മുസ്‌ലിം സൈന്യത്തെ കണ്ടപ്പോൾ പരിഹാസരൂപത്തിൽ ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ സൈന്യത്തെ നോക്കൂ. എത്രമാത്രം ദുർബലരാണവർ. പാവങ്ങളും ആരോഗ്യഹീനര്യമാണവർ. നിങ്ങൾ മദീനയിലേക്ക് മടങ്ങുക.  നിങ്ങൾക്ക് രണ്ട് വർഷത്തേക്കാവശ്യമായ സമ്പത്തും ഭക്ഷണവും ഞാൻ നൽകാം''. പക്ഷെ, രാജാവിന്റെ പ്രലോഭനങ്ങൾക്ക് മുന്നിൽ സേനാനായകനായ
ഖാലിദ് ബ്നു വലീദ്(റ) വീണില്ല. മദീനയിലേക്ക് മടങ്ങാൻ അവിടുന്ന് വിസമ്മതിച്ചു. റോമൻ പോരാളികളെ അധീനപ്പെടുത്തി മുഅതതിന്റെ മണ്ണിൽ വിജയപ്പതാക പറത്തുന്നത് വരെ ഞങ്ങൾ പിന്മാറുകയില്ലെന്ന് അവിടുന്ന് രാജമുഖത്ത് നോക്കി ഉച്ചൈസ്തരം പ്രഖ്യാപിച്ചു. അതെ, നിശ്ചയദാർഡ്യത്തിന് മുന്നിൽ അഹംഭാവത്തിന് സ്ഥാനമുണ്ടായിരുന്നില്ല. തുടർന്ന്, പത്തിരട്ടിയോളം വരുന്ന റോമക്കാരെ മുസ്‌ലിംകൾ വിരട്ടിയോടിച്ചത് ചരിത്രം.

ഇസ്‌ലാമിക ചരിത്രത്തിൽ നിർണ്ണായക സ്ഥാനമുള്ള സ്വഹാബിവര്യനാണ് ഖാലിദു ബ്നുൽ വലീദ്(റ). സൈഫുല്ലാഹ് (അല്ലാഹുവിന്റെ വാൾ) എന്ന വിശേഷണ നാമത്തിനർഹരായ ധീരപോരാളിയായിരുന്നു അവിടുന്ന്. നേതൃത്വം വഹിച്ച യുദ്ധങ്ങളിലെല്ലാം ശത്രുക്കളെ പരാജയത്തിന്റെ കൈപ്പ് നീര് കുടിപ്പിക്കാൻ മഹാനവർകൾക്ക് സാധിച്ചു. ഒന്നരലക്ഷം വരുന്ന റോമൻ സൈന്യത്തെ കേവലം ഇരുപതിനായിരം അംഗങ്ങളുള്ള മുസ്‌ലിം പക്ഷം പരാജയപ്പെടുത്തിയത് ഖാലിദ് ബ്ൻ വലീദ്(റ)ന്റെ കീഴിലാണ്. 

"തിരുനബി(സ്വ)യുടെ പുണ്യ തിരുകേശം ഞാൻ എന്റെ തൊപ്പിയിൽ തുന്നിച്ചേർത്തിരുന്നു. അതിന്റെ അനുഗ്രഹത്താലാണ് ഞാൻ യുദ്ധങ്ങളിൽ വിജയം വരിച്ചത്" എന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. 
“മക്ക അതിന്‍റെ കരളിന്‍റെ കഷ്ണങ്ങളെ പുറപ്പെടുവിച്ചിരിക്കുന്നു”. ഖാലിദ്(റ)വും സംഘവും ഇസ്‌ലാം സ്വീകരിക്കാൻ മദീനയിലെത്തിയപ്പോൾ നബി (സ്വ) പറഞ്ഞത് ഇങ്ങനെയായിരുന്നു. ഉമര്‍ (റ) ഖാലിദ്(റ)നെക്കുറിച്ച് പറഞ്ഞു: “ഖാലിദ്(റ)നെ പോലെയുള്ള ധീര പുരുഷരെ പ്രസവിച്ച ഒരു മാതാവും ഈ ലോകത്തില്ല”. 

ഹിജ്റ 21ൽ സിറിയയിലെ ഹിംസിലായിരുന്നു മഹാനവർകളുടെ വിയോഗം. അവിടുത്തെ നാമധേയത്തിൽ അതിമനോഹരമായ ഒരു മസ്ജിദും അവിടെയുണ്ട്. അൽഹംദുലില്ലാഹ്, സിറിയൻ യാത്രക്കിടെ ആ പുണ്യകേന്ദ്രം സന്ദർശിക്കാൻ സാധിച്ചിട്ടുണ്ട്. അല്ലാഹു അവിടുത്തെ ബറകതിനാൽ സർവ്വ പ്രതിസന്ധികളെയും മറികടക്കാൻ നമുക്ക് തൗഫീഖ് നൽകട്ടെ..
https://m.facebook.com/story.php?story_fbid=352457076247985&id=100044510856369


 

വഹാബീ പീഡന വാർത്തകൾ

ഒതായി പള്ളിയിലെ പീഡനം




പീഡനം വഹാബീ നേതാവ് ശംസുദ്ധീൻ പാലത്ത് അറസ്റ്റിൽ
👇👇👇👁️👁️👁️






 

Saturday, 3 July 2021

സമസ്തയുടെ ചരിത്രം-വീഡിയോ പ്രഭാഷണം

 *സമസ്തയുടെ ചരിത്രം-പത്തപ്പിരിയം സഖാഫി[വീഡിയോ]*

👇👇👇👁️👁️👁️

ഭാഗം-1

https://youtu.be/jkWuwJjFeXE

👇👇👇👁️👁️👁️

ഭാഗം-2

https://youtu.be/ijAcyZlwOjs

👇👇👇👁️👁️👁️

ഭാഗം-3

https://youtu.be/kGuVb-scaDE

👇👇👇👁️👁️👁️

ഭാഗം-4

https://youtu.be/9HG_v7p_yGs

Friday, 2 July 2021

സമസ്ത പിളർന്നതെന്തിന് ?




 '#സമസ്ത എന്തിന് പിളർന്നു' - എന്ന് അറിയാത്തവർ ഇത് തീർച്ചയായും വായിക്കണം👌


ഓരോ സുന്നി പ്രവർത്തകനും ഇത് വായിക്കണം, അറിയണം, അറിയിക്കണം. നാം എന്തു കൊണ്ട് വേട്ടയാടപ്പെട്ടു ? 

സലഫികൾ ലീഗ് ഉപയോഗിച്ച് സുന്നികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചു. 


"ഉള്ളാൾ തങ്ങളും(ഖ:സി)കാന്തപുരം ഉസ്താദും നമ്മെ നയിച്ചു, ആരുടെ മുൻപിലും #സുന്നി

ആണെന്ന് പറയാൻ നമുക്ക് ഇസ്സത് ഉണ്ടാക്കി തന്നു"


#സമസ്തയുടെ_പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും:

കേരള മുസ്ലിംകൾക്ക് ആത്മീയമായും ഭൗതീകമായും നേതൃത്വം നൽകുന്ന ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെസംഭവബഹുലമായ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായമാണ് 1989 ലെ പിളർപ്പും അനുബന്ധ സംഭവങ്ങളും.

ആകസ്മികമയി ഉടലെടുത്ത തർക്കത്തിന്റെയോ യാദൃശ്ചികമായി വന്നു ചേർന്ന സാഹചര്യത്തിന്റെയോ പരിണിത ഫലമായിരുന്നില്ല മറിച്ച്, മൂന്നു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന കഥയുടെ ക്ലൈമാക്സായിരുന്നു സമസ്തയുടെ പിളർപ്പ്. 1947ൽ രാജ്യം ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടുകയും ഭരണസൗകര്യത്തിനായി ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുകയും ചെയ്തു. കേരള സംസ്ഥാനം രൂപീകൃതമായതോടെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ കേരള മുസ്ലിംകൾക്ക് ധൈഷണീകമായ മുന്നറ്റത്തിനുള്ള സാഹചര്യങ്ങൾ കൈവന്നു. ഇസ്ലാമിന്റെ പാരമ്പര്യ ആദർശങ്ങളെ തേജോവധം ചെയ്ത് കടന്നു വന്ന നവീനവാദികളെ മുസ്ലിം സമൂഹത്തിൽ നിന്നും സമ്പൂർണമായി പാർശ്വവത്കരിക്കാൻ (തർകുൽമുവാലാത്ത്) സമസ്തക്ക് കഴിഞ്ഞു. ഈ സാഹചര്യത്തിൽ നിൽക്കക്കള്ളിയില്ലാതായ കേരളത്തിലെ പുത്തൻ ചിന്താഗതിക്കാരായവഹാബി - മൗദൂദി പ്രസ്ഥാനങ്ങൾക്ക്ഒരു പൊതു പ്ലാറ്റ്ഫോം അനിവാര്യമായി വന്നു. നവീന വാദികളുടെ നേതാക്കളായ കെ.എം മൗലവിയും സീതി സാഹിയുമടക്കം നേതാക്കാൾ ഈ വിഷയം ചർച്ച നടത്തുകയും ഒടുവിൽ 1948 ൽ രൂപീകൃതമായി ബാലാരിഷ്ടത പോലും വിട്ടുമാറാത്ത മുസ്ലിം ലീഗിനെ തന്ത്രപൂർവ്വം ഏറ്റെടുക്കാനും അതൊരു പൊതുവേദിയാക്കി സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങൾക്ക് തടയിടാനും പദ്ധതിയിട്ടു.

ഈ തീരുമാനത്തിന്റെ ഭാഗമായി സൗകര്യമായിടത്തെല്ലാം ലീഗിന് യുണിറ്റുകളിട്ടു. പക്ഷേ മുസ്ലിം പൊതുബോധത്തെ അടുപ്പിക്കാൻ ഇത് മതിയായില്ല. പ്രവാചക കുടുംബത്തോടുള്ള കേരളീയ മുസ്ലിംകളുടെ ആദരവിനെയും സ്നേഹത്തെയും ചൂഷണം ചെയ്താൽ ഈ ലക്ഷ്യം പൂവണിയുമെന്ന കെ.എം മൗലവിയുടെ ദുഷ്ടലാക്കിന്റെ ഫലമായി അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ ഉയർത്തിക്കാണിച്ച് ലീഗിനെ ശക്തിപ്പെടുത്തി. തത്ഫലമായി 1960ലെ പൊതു തിരഞ്ഞെടുപ്പിൽ ലീഗ് ശക്തമായ വിജയം നേടി.


ലീഗിന്റെ ഇരട്ട മുഖം:

1960ലെ തിരഞ്ഞെടുപ്പ് വിജയത്താടെ കേരളരാഷ്ട്രീയത്തിൽ ലീഗ് ശക്തസ്വധീനമായി മാറി. മന്ത്രിസഭയിൽ അംഗത്വം ആവശ്യപ്പെട്ടങ്കിലും സ്പീക്കർ സ്ഥാനം കൊണ്ട് ലീഗിന് തൃപ്തിപ്പെടേണ്ടി വന്നു. തന്മൂലം ലീഗ് പ്രതിനിധിയായി സീതി വക്കീലെന്ന വഹാബി കേരള സ്പീക്കറായി ചുമതലയേറ്റു.

ഇതോടെ ലീഗിന്റെ ഇരട്ട മുഖം വെളിവായിത്തുടങ്ങി. ബാഫഖി തങ്ങളെ ഉയർത്തിക്കാട്ടി വഹാബികൾ കരുനീക്കം തുടങ്ങി. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സുന്നത്ത് ജമാഅത്തിനെ തകർക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഇത്.

തുടർന്ന് വഖഫ് ബോർഡിൽ നൂറു ശതമാനവും വഹാബികളെ തിരുകിക്കയറ്റി വഹാബി വൃദ്ധം കാര്യങ്ങൾ സുഖകരമാക്കി- 99% സുന്നികളുടെ പ്രാതിനിധ്യമുള്ളൊരു പാർട്ടിയുടെ താക്കോൽ സ്ഥാനം കയ്യടക്കിയാണ് വഹാബികൾ ഈ നീക്കങ്ങൾ നടത്തിയത്. ഇതിന്റെ ഫലമായി പട്ടാളപ്പള്ളി, മുഹ്യദ്ധീൻ പള്ളി അടക്കമുള്ള പത്തിലധികം പള്ളികൾ മലബാറിന്റെ ഹൃദയമായ കോഴിക്കോട് ജില്ലയിൽ മാത്രം വഹാബികൾ പിടിച്ചെടുത്തു. ഈ ഗൂഢശ്രമങ്ങൾ തിരിച്ചറിഞ്ഞ സമസ്ത ഇതിന്നെതിരിൽ ശക്തമായ പ്രതിഷേധം നടത്തിയെങ്കിയും ലീഗത് വക വെച്ചില്ല. 1967-ലെ തിരഞ്ഞെടുപ്പിൽ ലീഗിന് 2 മന്ത്രി പദം ലഭിച്ചു. സി.എച്ചും കുരിക്കളും മന്ത്രിമാരായി ചുമതലയേറ്റു. ഈ സമയത്ത് തിരുവിതാംകൂറിലെ മുസ്ലിംകളുടെ സമരം മൂലം സ്വാതന്ത്രാനന്തരം സ്കൂളുകളിൽ നിരോധിച്ച മദ്രസാ പഠനത്തിന് പകരമായി അറബി ഭാഷാ പഠനത്തിന് അംഗീകാരം ലഭിച്ചു. (ഇന്നിത് മുസ്ലിം ലീഗ് അവരുടെ ക്രെഡിറ്റായി കാണിക്കുന്നത്- വിരോധാഭാസം) ഈ വേക്കൻസി യിലേക്ക് വഹാബി അദ്ധ്യാപകരെ സമ്പൂർണമായി തിരുകിക്കയറ്റുന്നതിൽ അന്നത്തെ മുസ്ലിം ലീഗിലെ വഹാബി നേതൃത്വം സമ്പൂർണമായി വിജയിച്ചു. അതോടെ കേരള മുസ്ലിംകളിൽ വിദ്യാസമ്പന്നർ വഹാബികളാണെ പൊതുധാരണ വന്നു ചേർന്നു.

ഇത് നവീനവാദികളെ പുരോഗമന ഇസ് ലാമിന്റെ വാഹകരാക്കുന്നതിനും പാരമ്പര്യ സുന്നികൾ പഴമക്കാരായി മുദ്രയടിക്കുന്നതിനും കാരണമായി.

ഈ ഇരട്ടത്താപ്പിനെതിരിൽ അന്ന് പ്രതികരിക്കാൻ മുസ് ലിംകൾക്കുള്ള ഏക ജിഹ്വ ചന്ദ്രികയായിരുന്നു. അതിന്റെ എഡിറ്റോറിയൽ ബോഡിലും വഹാബി മേൽക്കോയ്മ ആയതിനാൽ അവിടെയും നിരാശയായിരുന്നു ഫലം.


സുന്നി ജാഗരണം:

വഹാബി അതിപ്രസരത്തിൽ മുസ്ലിം ലീഗ് മുങ്ങിത്തപ്പുന്നത് സുന്നി ജാഗരണം അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് സമസ്തയെ എത്തിച്ചു. തന്മൂലം സംഘ ശാക്തീകരണത്തിന്റെ ഫലമായി ദീർഘദൃക്കായ മഹാനായ ചാപ്പനങ്ങാടി ബാപ്പു മുസ് ലിയാർ SYS ന്റെ നേതൃത്വം  ഏറ്റെടുക്കുകയും വിഷയത്തിന്റെ ഗൗരവം  സംഘകുടുംബത്തെ ബോധ്യപ്പെടുത്തുകയും 1976 ൽ 

SYS നെ പുന:സംഘടിപ്പിക്കുകയും ചെയ്തു.

E.K ഹസൻ മുസ്ലിയാർ പ്രസിഡന്റെും A.P അബൂബക്കർ മുസ്ലിയാർ സെക്രട്ടറിയുമയി പുതിയ സമിതി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. രാഷ്ട്രീയ ലാക്കോടെ സുന്നത്ത് ജമാഅത്തിനെ പൊളിക്കാനുള്ള ഒളിയജണ്ടക്കെതിരിൽ സംഘ ശാക്തീകരണം ശക്തിപ്പെടുത്താനും വിദ്യാഭ്യാസ  വിപ്ലവങ്ങൾ രചിക്കാനും കരുക്കൾ നീക്കി. ലക്ഷ്യാധിഷ്ഠിത പ്രവർത്തനത്തിന്റെ ഫലമായി 107 യൂണിറ്റുകൾ മാത്രമുണ്ടായിരുന്ന 

SYS 5000 ലേറെ യൂണിറ്റുകളുള്ള ബഹുജന സംഘടനയായിത്തീർന്നു. 25 വർഷം പ്രവർത്തിച്ചിട്ടും നേടിയെടുക്കാൻ സാധിക്കാത്ത  ജനകീയ മുഖമാണ് ഇക്കാലയളവിൽ SYS- ന് കൈവന്നത്. മുസ്ലിം ലീഗിനോടല്ല, മറിച്ച് SYSന്റെ 

ഭരണഘടനയോടാണ് പ്രതിബദ്ധത വേണ്ടതെന്ന തിരിച്ചറിവിൽ നൂതന പദ്ധതികൾക്ക് സംഘടന തുടക്കം കുറിച്ചു. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു സമ്മേളനം സംഘടിപ്പിക്കാൻ തീരുമാനിച്ചു. 1978 ഏപ്രിലിൽ SYSന്റെ 25-ാം വാർഷികം കോഴിക്കോട് മാനാഞ്ചിറയിൽ വെച്ച് നടത്താൻ തയ്യാറെടുപ്പുകൾ തുടങ്ങി. പട്ടിക്കാട് ജാമിഅ നൂരിയയുടെ സമ്മേളന സദസ്സിൽ മതപണ്ഡിതരെ കഴുതകളെന്ന് വിളിച്ച സി.എച്ചിന്റെ പ്രസംഗവും ഈ സംഭവം ആഘോഷമാക്കിയ ചന്ദ്രികയുടെ നിലപാടും മനസിലാക്കിയ പക്വമതികളായ നേതാക്കൾ സമ്മേളനത്തിൽ രാഷ്ട്രീയ ദുർമേദസ്സുകളെ അകറ്റി നിർത്താൻ തീരുമാനിച്ചു. ഇതിൽ കലി പൂണ്ട രാഷ്ട്രീയകുബുദ്ധികൾ സമ്മേളനം തടയാൻ ശ്രമിച്ചെങ്കിലും സമ്മേളനം ഗംഭീര വിജയമായി. ഇതോടെ സംഘടനയുടെ പ്രഖ്യാപിത പദ്ധതിയുടെ തുടക്കമെന്നോണം 1978 ഏപ്രിൽ 14- ന് മർക്കസിന് ശിലയിട്ടു. സമസ്തയുടെ കീഴിലായി SYS ന്റെ ഈ കുതിച്ചു കയറ്റം വഹാബി കേന്ദ്രങ്ങളെ ഞെട്ടിച്ചു. അവർകെ.എൻ.എമ്മിന്റെ നേതൃത്ത്വത്തിൽ 1979 ജൂൺ 16ന് ഐക്യവേദി രൂപവത്ക്കരണത്തിനായി സമസ്തക്ക് കത്ത് നൽകി, പുതിയ നീക്കുപോക്കിന് ശ്രമിച്ചു. എന്നാൽ ഈ കത്തിന്‌ വായടപ്പൻ മറുപടിയാണ് സമസ്ത നൽകിയത്, "മുസ്ലിം ഐക്യവേദിയിലേക്ക് ക്ഷണിക്കാൻ ആദ്യം സുന്നികളെ മുസ്ലിമായി അംഗീകരിച്ച് പ്രസ്ഥാവനയിറക്കാനായിരുന്നു"

മുശാവറ നിയമിച്ച കെ.വി മുഹമ്മദ് മുസ്ലിയാർ മറുപടി എഴുതിയത്, എന്നാൽ വഹാബികൾ പിന്മാറിയില്ല. ഈ ഗൂഢ നീക്കത്തിനായി പിൻവാതിൽ ശ്രമം അവർ നടത്തി. മുസ്ലിം യൂത്ത് ലീഗിനെ സമ്മർദം ചെലുത്തി ഐക്യവേദി രൂപീകരിക്കാനാവിശ്യപ്പെട്ട് SYSനു കത്ത് കൊടുപ്പിച്ചു. പക്ഷേ സമസ്തയുടെ കീഴ്‌ഘടകമായ SYS മറുപടിയിൽ മാറ്റം വരുത്തിയില്ല.

ഈ അവസരം മുതലെടുത്ത് ലീഗിനെയും സമസ്തയെയും പരസ്പരം അകറ്റാൻ വഹാബികൾ കഠിനശ്രമം നടത്തി. 

സമസ്ത60-ാം വാർഷികം സമസ്തയുടെ ചരിത്രത്തിലെ സുവർണ്ണ രേഖയാണ്.


1985 ൽ നടന്ന 60-ാം വാർഷിക മഹാസമ്മേളനം:

വഹാബി ചാണക്കന്മാർ കടിഞ്ഞാൺ പിടിക്കുന്ന സമുദായപാർട്ടിയുടെ ഹൈജാക്ക് മൂലം നീണ്ട 25 വർഷം സമ്മേളനം നടത്താൻ സമസ്തക്കായില്ല. ഈ യാഥാർഥ്യം മനസിലാക്കിയ സാരഥികൾ സമസ്തയുടെ 60-ാം വാർഷികം ഗംഭീരമായി സംഘടിപ്പിക്കാൻ തീരുമാനിച്ചു. 1981 ലാണ് സമ്മേളന തീയതി പ്രഖ്യാപിച്ചതെങ്കിലും ഇന്ദിരാഗാന്ധി വധം, 1982 ആഗസ്റ്റിൽ സുന്നത്ത്ജമാഅത്തിന്റെ ഗർജ്ജിക്കുന്ന സിംഹമായിരുന്ന മർഹൂംE. K.ഹസൻ മുസ്ലിയാരുടെ വിയോഗം (മരണവാർത്ത ചന്ദ്രിക ആഘോഷിച്ചു. സുന്നി നേതൃത്വം പൊളിഞ്ഞു. സുന്നികൾ ഇടയനില്ലാത്ത ആട്ടിൻപറ്റമായി മാറി എന്ന സന്തോഷമായിരുന്നു ഇതിന് കാരണം. പക്ഷേ പാണ്ഡിത്യത്തിന്റെയും പാരമ്പര്യത്തിന്റെയും ഗാംഭീര്യം നിറഞ്ഞ ചന്ദ്രബിംബം പോലുള്ള പൂമുഖത്തോടെ ശൈഖുനാ കാന്തപുരം ആ കടിഞ്ഞാൺ ഏറ്റെടുക്കുകയും 1983 ന് കൊട്ടപ്പുറത്ത് വഹാബി കോട്ടകൊത്തളം പിടിച്ചുലച്ച് കടന്നു വരികയും ചെയ്തു) എന്നീ കാരണങ്ങൾ കൊണ്ട് സമ്മേളനം നീണ്ടു പോയി. 60-ാം വാർഷിക സമ്മേളനം തടയാൻ മുസ്ലിം ലീഗ് ശക്തമായ ഇടപെടൽ നടത്തി പക്ഷേ വിജയിച്ചില്ല. പരിപാടി നടക്കുമെന്നായപ്പോൾ അത് രാഷ്ട്രീയ മേൽക്കോയ്മക്ക് കീഴിലാക്കാമെന്ന ദുരുദ്ദേശത്തിന്  ശ്രമിച്ചെങ്കിലും പ്രസിഡന്റായ കണ്ണിയത്തിന്റെ കാർക്കശ്യത്തിന് മുമ്പിൽ വിലപ്പോയില്ല. സമ്മേളനം ഭംഗിയായി നടന്നു- കേരളത്തിലെ മുസ്ലിം സമുഹം സമസ്തയെന്ന പണ്ഡിതസഭക്ക് പിന്നിലാണെന്ന് രാഷ്ട്രീയക്കോമരങ്ങളോട് വിളിച്ചു പറഞ്ഞു 60-ാം വാർഷിക സമ്മേളനം.

മുസ്ലിം ലീഗിന്റെ വരുതിയിൽ സമസ്തയെ കൊണ്ടുവരാനും രാഷ്ട്രീയ മേൽക്കോയ്മക്കെതിരിൽ പ്രവർത്തിക്കുന്നവരെ സമസ്തയിൽ നിന്നും പുറത്താക്കാനും വഹാബി  കേന്ദ്രങ്ങളും ലീഗ് നേതൃത്വവും ചർച്ച ചെയ്തു. ഈ ലക്ഷ്യ പൂർത്തീകരണത്തിന് അവരെത്തിച്ചേർന്ന പോംവഴി "രണ്ടാലൊരു അബൂബക്കറിനെ (ഇ.കെ&എ.പി) വല വീശിപ്പിടിക്കുക എന്നതായിരുന്നു.

പ്രതിയോഗിക്കെതിരിൽ ഇരുതല മൂർച്ചയുള്ള ഖഡ്ഘമാണ്  കാന്തപുരമെന്നറിഞ്ഞ അവർ E.Kയെ സമീപിച്ചു. ഇതിനായി സേട്ടു സാഹിബ്, 

K E സാഹിബ്, P അബൂബക്കർ എന്നീ മൂവർ സംഘത്തെ ചുമതലപ്പെടുത്തി - ഇവർEK യെ കണ്ണൂരിൽ KE സാഹിബിന്റെ വസതിയിലെത്തിച്ച് തിരിപ്പിച്ച് സമസ്തയെ പിളർത്താനുള്ള പദ്ധതികളാരംഭിച്ചു.


ഇകെയുടെ പിത്തലാട്ടം:

60-ാം വാർഷിക സമ്മേളനത്തിൽ മതനേതൃത്വത്തിനെതിരിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കെതിരിൽ ധീരമായി ഗർജ്ജിച്ച ഇ.കെയുടെ  ആദർശ ബോധത്തിന് ഇളക്കം തട്ടിയെന്ന് തോന്നിക്കുന്ന പ്രവർത്തനങ്ങളാണ് 1985 ന് ശേഷമുണ്ടായ ഇ കെ യുടെ നിലപാടുകൾ. രാഷ്ട്രീയപ്പാർട്ടിക്ക് ഓശാന പാടുന്ന ഖേദകരമായ ധാരാളം രംഗങ്ങളുണ്ടായി. (ഈ സമയത്ത് APക്കെതിരിൽ പ്രവർത്തിക്കുന്ന ഒരു ഉപചാപക സംഘം തന്നെ E Kയോടൊപ്പമുണ്ടായിരുന്നു)

സമസ്തയുടെ മുൻകാല തീരുമാനത്തിനെല്ലാം എതിരായിരുന്നു ഇ.കെയുടെ നിലപാടുകൾ.

1) 1985-ലെ ശബാനു കേസും അനുബന്ധ സംഭവങ്ങളും.

2) ഐക്യവേദിയുടെ വലയിൽ വീണു.

3) ഐക്യവേദിയിലില്ലാത്തവരെ മുനാഫി ഖുകളാക്കി ചിത്രീകരിച്ചു.

4) വാദപ്രതിവാദങ്ങൾ കാളപ്പൂട്ടാക്കി.

5) ബിദ്അത്തിനോടുള്ള സമീപനത്തിൽ അയവു വരുത്തി. പാഠപുസ്തക വിവാദം)

6) ജനറൽ ബോഡി വിളിക്കാതെ പതിറ്റാണ്ടുകൾ കഴിച്ചു കൂടി. തുടങ്ങി ധാരാളം നയപരമായ വൈകല്യങ്ങൾ ഇ. കെയിൽ നിന്നുണ്ടായിത്തീർന്നു. പീന്നീട് അവസാന കാലത്തിൽ മഹാനവർകൾ ഖേദം പ്രകടിപ്പിച്ചു. "സമസ്തയുടെ യോജിപ്പ്- ശംസുൽ ഉലമയുടെ അന്ത്യാഭിലാഷം" എന്ന ശീർഷകത്തിൽ ചന്ദ്രികയിൽ വന്ന വാർത്ത ഇതിന്റെ ഭാഗമായിരുന്നു. അല്ലാഹു മഹാനവർകൾക്കും നമുക്കും പൊറുത്തു തരട്ടെ...


വഴിത്തിരിവായസമ്മേളനം:

1985 മുതൽ 1989 വരെ സമസ്തയിൽ പ്രശ്നങ്ങൾ നീറിപ്പുകഞ്ഞു. ഈ സമയത്താണ് 1989 ജനുവരിയിൽ SYS ന്റെ സമ്മേളനം എറണാകുളത്ത് വച്ച് നടത്താൻ തീരുമാനിച്ചത്.

സമ്മേളനം നടന്നാൽ ഉണ്ടാകുന്ന ദൂരവ്യാപകമായ പ്രത്യാഘാതം മനസ്സിലാക്കിയ വഹാബി-ലീഗ് ലോബി എന്തു വില കൊടുത്തും സമ്മേളനം തടയാൻ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. അതിനായി ലീഗ് ഇ കെയെ സ്വാധീനിച്ചു. തത്ഫലമായി നാട്ടിക മൂസ മൗലവിയുടെ നേതൃത്വത്തിൽ മധ്യകേരളത്തിൽ സമാന്തര സമ്മേളനം നടത്താൻ ആവശ്യപ്പെടുകയും ഇത് മുഖവിലക്കിടുത്ത് അധികാരിക സംഘടനയായ SYSന്റെ സമ്മേളനം മുടക്കാൻ ഇ കെ ശ്രമിച്ചു. ഇതിനെ SYS ചോദ്യം ചെയ്തു. എതിർപ്പുകളെ വിഗണിച്ച് പ്രചണ്ഡമായ പ്രചാരണങ്ങളുമായി SYS മുന്നോട്ട് പോയി. ലീഗ് തല പുകഞ്ഞാലോചിച്ചു. എന്തു വിലകൊടുത്തും സമ്മേളനം തടയാൻ അവർ തയാറെടുത്തു. ഇതിനായി ഇ കെ യെ 

ലീഗ് ഓഫീസിലേക്ക് വിളിച്ചു വരുത്തി, സയ്യിദ് ഉമർ ബാഫഖിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇ കെ ക്ക് മുമ്പിൽ രണ്ട് നിർദ്ദേശങൾ വച്ചു:-

 1) SYS നെ ഔദ്യോഗികമായി പിരിച്ചു വിടുക.

 2) AP യെയും കൂട്ടരെയും സമസ്തയിൽ നിന്നും പിരിച്ചു വിടുക.

ഈ രണ്ടു തീരുമാനങ്ങളും ഇ കെ ഏറ്റെടുത്തു.(ഇത് ചോർന്നു) അടിയന്തിര മുശാവറ ചേരാൻ തീരുമാനിച്ചു. അംഗങ്ങളിൽ തന്റെ ഇംഗിതത്തിന് വഴങ്ങുന്നവരെ മാത്രം വിളിച്ച് നിഗൂഢമായി ചേരാനുദ്ധേശിച്ച ഈ യോഗത്തിന്റെ പരിണിത ഫലം (സമസ്തയെ രാഷ്ട്രീയപ്പാർട്ടിക്ക് തീറെഴുതുക) മുൻകൂട്ടി മനസ്സിലാക്കി ബഹു:TC ഉസ്താദ് കോടതിയിൽ സ്റ്റേ നൽകുകയും തന്മൂലം മുശാവറ കൂടാൻ സാധിക്കാതെ വരികയും ചെയ്തു. (ഈ സംഭവമാണ് കണ്ണിയത്തിനെതിരെ കേസ് നടത്തി എന്ന് പറഞ്ഞ് എതിർപക്ഷം ഉയർത്തിപ്പിടിക്കുന്നത്)

സ്റ്റേ നീങ്ങി. ജനറൽബോഡി കൂടണം എന്ന ഉപാധിയോടെ സമ്മേളനത്തിന്റെ രണ്ട് ദിവസം മുമ്പ് മുശാവറ യോഗം ചേർന്നു. തിരക്ക് പിടിച്ച ഒരു തിരക്കഥയുടെ ആവിഷ്കാരമാണ് നടക്കുന്നതെന്ന്  തോന്നിപ്പിക്കുന്ന നടപടികളാണ് ഇ കെയുടെ പെരുമാറ്റത്തിലും പ്രവർത്തനത്തിലും കണ്ടത്.

(അദ്ധ്യക്ഷനെ ഇരുത്തുന്നതടക്കം)

ജനറൽ ബോഡി നടത്തണമെന്ന കോടതി നിർദ്ദേശം മാറ്റി അന്ന് വരെ എതിർത്ത് വന്ന മഹല്ല് ഫെഡറേഷൻ രൂപീകരണ തീരുമാനം സെക്രട്ടറി 

ഇ കെ ഉസ്താദ് പ്രഖ്യാപിച്ചു. (SYSനെ പിരിച്ചു വിടാനുള്ള മുന്നോടിയായിരുന്നു ഇത്) 

തുടർന്ന് - മിനിട്സിൽ രേഖപ്പെടുത്തിയതിനും രേഖപ്പെടുത്താനുള്ളതിനും തനിക്ക് സമ്മതം തരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ ഈ അഭിപ്രായത്തെ ജോ: സെക്രട്ടറിയായ കാന്തപുരം

A Pഉസ്താദ് ചോദ്യം ചെയ്തു. സമസ്ത അധികാരിക സഭയാണെന്നിരിക്കെ മിനിട്സിലുള്ളത് സഭയെക്കാണിച്ച് മിനിട്സ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി പൊതുവിൽ അംഗീകാരം നേടണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചു. എന്നാൽ ഞാൻ പറഞ്ഞ അഭിപ്രായമാണ് നടപ്പിലാക്കുന്നതെന്നും അതിന് ഭൂരിപക്ഷത്തിന്റെ പിന്തുണയുണ്ടെന്നും ഇ കെ വാദിച്ചു. തദവസരം സത്യത്തിനെതിരിൽ തൊണ്ണൂറ്റി ഒൻപത് ശതമാനം വാദിച്ചാൽ സത്യം സത്യമല്ലാതാകുമോ എന്ന് ചോദിച്ച് താജുൽ ഉലമ ഉള്ളാൾ തങ്ങൾ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി, മഹാനവർകളുടെ കൂടെ കാന്തപുരം ഉസ്താദക്കം പത്ത് ആളുകൾ പുറത്ത് വന്നു. (ആകെ 23 പേരാണ് അന്നുണ്ടായിരുന്നത്)

പിന്നീട് SYS സമ്മേളനം നടത്താൻ പാടില്ലെന്ന് സമസ്ത പ്രഖ്യാപിക്കുകയും ലീഗിന്റെ പ്രഖ്യാപനത്തോടൊപ്പം ഈ വാർത്ത ചന്ദ്രികയിലൂടെ അറിയിച്ചു. ഇരുകൂട്ടരുടെയും തിട്ടൂരങ്ങളെ തൃണവൽക്കരിച്ച് ലീഗിന്റെയും സമസ്തയുടെയും കൊടി ഉയർത്തിക്കെട്ടി എറണാകുളത്തേക്ക് സുന്നി കേരളം ഒഴുകിയെത്തി. തുടർന്ന് 1989 മാർച്ച് 5 ന് സമസ്തയുടെ ഔദ്യോഗിക ജനറൽ ബോഡിയും പുന:സംഘടനയും നടന്നു. പുതിയതല്ല, പുന:സംഘടിപ്പിച്ചതാണ് ഈ സമസ്ത)

താജുൽ ഉലമ സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ പ്രസിഡന്റും ഖമറുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ജന:സെക്രട്ടറിയുമായി പുതിയ കമ്മറ്റി നിലവിൽ വന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പിരിഞ്ഞ സമയത്തുണ്ടായിരുന്ന SYS SSF SMA തുടങ്ങി എല്ലാ കീഴ്ഘടകങ്ങളും സിറാജ് സുന്നിവോയ്സ്, സുന്നത്ത്, രിസാല അടക്കമുള്ള മുഖപ്പത്രങ്ങളും ഈ പരിശുദ്ധ സമസ്തയോടൊപ്പം നിന്നു (സമസ്തയുടെ പച്ചക്കുബ്ബയുള്ള പതാക അടക്കം ഒപ്പം ചേർന്നു)


പിളർപ്പിന് ശേഷം:

പരിശുദ്ധ സമസ്തയെ രണ്ടായി കഷ്ണം വച്ചിട്ടും രാഷ്ട്രീയവഹാബി ലോബികൾ വെറുതെയിരുന്നില്ല. ഒരു വിഭാഗത്തെ രാഷ്ട്രീയം ഏറ്റെടുത്ത് താലോലിക്കുകയും മറുവിഭാഗത്തെയും അതിന്റെ നായകനെയും വിമർശനങ്ങളുടെ ഹിമാലയങ്ങൾ കൊണ്ടും വിദ്വേഷത്തിന്റെ എവറസ്റ്റുകൾ കൊണ്ടും നേരിട്ടു,

👉 അരിവാൾ സുന്നി എന്ന ആക്ഷേപം

👉 ചേകനൂർ വധക്കേസ്

👉 ഒ. രാജഗോപാലും 1 കോടി രൂപയും

👉 സുന്നി പ്രവർത്തകരുടെ കൊല

👉 മദ്രസ, പള്ളി പിടിച്ചെടുക്കൽ

തുടങ്ങി ധാരാളം സമ്മർദ്ദങ്ങളും വൈതരണികളും വകഞ്ഞ് മാറ്റി അഗ്നിശുദ്ധി വരുത്തിയാണ് താജുൽ  ഉലമയും ശൈഖുനാ കാന്തപുരം ഉസ്താദും നേതൃത്വം കൊടുത്ത ഈ പരിശുദ്ധ സമസ്ത ഇവിടെയെത്തിയത്...


പിളർപ്പ് സമ്മാനിച്ച നേട്ടങ്ങൾ:

1) രാഷ്ട്രീയ അവബോധമുള്ള ഒരു സംഘമായി സുന്നികൾ മാറി.

2) ദിശാബോധം നൽകുന്ന ഒരു പണ്ഡിത നേതൃത്വമുണ്ടായി.

3) ചരിത്രപരമായി പിന്നാക്കം നിന്ന നാം (മുസ്ലിംകൾ) വിദ്യഭ്യാസ-തൊഴിൽ വിപ്ലവം നടത്തി.

4) മതപണ്ഡിതന്മാർക്ക് സമൂഹത്തിൽ വലിയ  

പ്രധാന്യം ലഭിച്ചു.

5) സംഘടനാസംവിധാനം ശക്തിപ്പെട്ടു.

6) ആദർശം(സുന്നി എന്നത്) ഉറക്കെപ്പറയാൻ പ്രാപ്തി ലഭിച്ചു.

7) ചടുലമായ വളർച്ച ശത്രു വിഭാഗങ്ങൾക്ക് അങ്ങേയറ്റത്തെ നിരാശ നൽകി.


(കടപ്പാട്: 60- വാർഷിക സുവനീർ)

സമസ്തയുടെ സിംഹഗർജനം കാന്തപുരം സമസ്തയുടെ 60 ആം വാർഷിക പ്രഭാഷണത്തിൽ

പ്രസ്ഥാനത്തിൻ്റെ സിംഹഗർജനം...
1985സമസ്ത 60 ആം വാർഷികത്തിന്റെ ഫോട്ടോ... സമസ്തയുടെ സിംഹ ഗർജനം കാന്തപുരം ഏപി അബൂബക്കർ മുസ്ലിയാർ പ്രസംഗിക്കുന്നു...



 

ഖുർആനിൽ ഗർഭകാലം ആറ് മാസമായി ചുരുക്കിയോ ?


*ഖുർആനിൽ നിന്ന് ആറ് മാസ മാണ് ഗർഭകാലമെന്ന സൂചിപ്പിച്ചിട്ടുണ്ടോ ? ഇത് ശരിയാണോ 9 മാസമല്ലെ ഗർഭകാലം* ?


മറുപടി.


 ഗർഭകാലവും മുല കുടിയുടെ കാലവും ചേർത്താൽ 

30 മാസമാണന്ന് അഹ്ഖാഫ് 19 ലും  രണ്ട് വർഷമാണ് മുല കൊടുക്കേണ്ടത് എന്ന് 2/233

ലുഖ്മാൻ 14 ലും കാണാം

രണ്ട് വർഷം മുല കൊടുക്കുകയാണെങ്കിൽ ഇതിൽ 30 മാസത്തേക്ക് ബാക്കി 6  മാസം അല്ലെ ഗർഭകാലം ആവുകയുള്ളൂ എന്നതാണ് സംശയത്തിന് ആധാരം.


മറുപടി


യഥാർത്ഥത്തിൽ വിശുദ്ധ ഖുർആൻ  സാധാരണയുള്ള ഗർഭ കാലത്തിലേക്കുള്ള സൂചനയല്ല നൽകുന്നത്.

 ഏറ്റവും ചുരുങ്ങിയ ഗർഭകാലം  ആറുമാസമാണ് എന്നാണ് സൂചിപ്പിക്കുന്നത്.

ആധുനിക ശാസ്ത്രജ്ഞന്മാർ വരെ അത് അംഗീകരിച്ചിട്ടുണ്ട് . 

 ഇത് ജസ്റ്റ് ഗൂഗിൾ  സെർച്ച് ചെയ്താൽ വരെ നമുക്ക് കണ്ടെത്താൻ സാധിക്കുന്നതാണ്


ആറാം മാസത്തിൽ പ്രസവിക്കുകയും  ചില പരിചരണങ്ങൾക്ക് ശേഷം  പൂർണ്ണമായ  സുഖത്തോടെ  ഹോസ്പിറ്റലിൽ നിന്നും മടങ്ങിയ പത്രവാർത്തകൾ 

ഗൂഗിൾ സെർച്ചിൽ  നമുക്ക് കണ്ടെത്താൻ സാധിക്കുന്നു.

ലിങ്കുകൾ താഴെ നൽകുന്നു.


https://www.echoroukonline.com/%D8%AE%D8%B1%D9%88%D8%AC-%D8%B1%D8%B6%D9%8A%D8%B9%D8%A9-%D9%85%D9%86-%D8%A7%D9%84%D9%85%D8%B3%D8%AA%D8%B4%D9%81%D9%89-%D8%A8%D8%B9%D8%AF-%D9%88%D9%84%D8%A7%D8%AF%D8%AA%D9%87%D8%A7-%D9%81%D9%8A-%D8%A7

മറ്റൊരു വാർത്ത

 https://shehabnews.com/post/27889/%D9%88%D9%84%D8%AF-%D9%81%D9%8A-%D8%A7%D9%84%D8%B4%D9%87%D8%B1-%D8%A7%D9%84%D8%B3%D8%A7%D8%AF%D8%B3-%D8%A7%D9%86%D9%82%D8%A7%D8%B0-%D8%AD%D9%8A%D8%A7%D8%A9-%D9%85%D9%88%D9%84%D9%88%D8%AF-%D8%BA%D8%B2%D9%8A-%D8%A7%D9%86%D8%AA%D8%B8%D8%B1%D8%AA%D9%87-%D9%88%D8%A7%D9%84%D8%AF%D8%AA%D9%87-%D9%84%D9%80-5-%D8%B3%D9%86%D9%88%D8%A7%D8%AA


മറ്റൊരു വാർത്ത


DELHI NEWS Born 6 months premature, baby wins battle for life A baby, who was born 24 weeks premature and weighed just 500gm at the time of birth, has managed to fight all odds and survive. Three months of special care later, she is ready to go home. HT reports.

ദില്ലി ന്യൂസ് 6 മാസം തികയാതെ ജനിച്ചു, കുഞ്ഞ് ജീവനുവേണ്ടിയുള്ള യുദ്ധത്തിൽ വിജയിച്ചു 24 ആഴ്ച അകാലത്തിൽ ജനിച്ച് ജനിക്കുമ്പോൾ 500 ഗ്രാം മാത്രം ഭാരമുള്ള ഒരു കുഞ്ഞ് എല്ലാ പ്രതിബന്ധങ്ങളെയും നേരിടാനും അതിജീവിക്കാനും കഴിഞ്ഞു.  മൂന്നുമാസത്തെ പ്രത്യേക പരിചരണം കഴിഞ്ഞ് അവൾ വീട്ടിലേക്ക് പോകാൻ തയ്യാറാണ്. 

............


ഗർഭത്തിൻറെ ഏറ്റവും ചുരുങ്ങിയ കാലം 6 മാസമാണന്ന് മേൽ ആയത്തുകളുടെ  അടിസ്ഥാനത്തിൽ  ഇസ്ലാമിക പണ്ഡിതന്മാരും  സ്വഹാബത്തും  അന്നുതന്നെ മനസ്സിലാക്കിയിട്ടുണ്ട്.

ശാസ്ത്രം അംഗീകരിച്ച ഈ കാര്യം ആദ്യം 14 നൂറ്റാണ്ടുകൾക്കുമുമ്പ് വിശുദ്ധ ഖുർആൻ സൂചന നൽകിയിട്ടുണ്ടെങ്കിൽ  വിശുദ്ധ ഖുർആൻ ദൈവിക ഗ്രന്ഥം ആണെന്നുംമുഹമ്മദ് നബിയുടെ സൃഷ്ടി അല്ലെന്നുമുള്ളതിനുള്ള ഏറ്റവും വലിയ തെളിവാണ്


ഇബ്നു കസീർ തഫ്സീറിൽ രേഘപ്പെടുത്തുന്നു.



അലി റ  ഈ ആയത്തുകളുടെ അടിസ്ഥാനത്തിൽ  ചുരുങ്ങിയ ഗർഭകാലം ആറുമാസമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് ശരിയായ ഗവേഷണവും ശക്തമായതും ആണ് . അതിനെ  ഉസ്മാൻ റ  അംഗീകരിച്ചിട്ടുണ്ട് . സ്വഹാബത്തിൽ നിന്നുള്ള ഒരു സംഘം അത് അംഗീകരിച്ചിട്ടുണ്ട്.


വിവാഹം കഴിഞ്ഞ്   ആറുമാസം കഴിഞ്ഞ് പ്രസവിച്ചപ്പോൾ  തൻറെ കുട്ടി അല്ല എന്ന് സംശയം ആയ ഭർത്താവ് ഉസ്മാൻ റ യുടെ  അരികിൽ വന്നപ്പോൾ  സ്ത്രീയെ വ്യഭിചാര ശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചതറിഞ്ഞ  അലി റ  ഖുർആനിലെ ആയത്തുകൾഓതിക്കൊണ്ട്   ചുരുങ്ങിയ ഗർഭകാലം ആറുമാസമാണെന്ന് വിശദീകരിച്ചു കൊടുക്കുകയും  അലി റ  അത് അംഗീകരിക്കുകയും   ചെയ്തു (തഫ്സീറു ഇബ്ന് കസീർ-504)


، ( وحمله وفصاله ثلاثون شهرا )

وقد استدل علي ، رضي الله عنه ، بهذه الآية مع التي في لقمان : ( وفصاله في عامين ) [ لقمان : 14 ] ، وقوله : ( والوالدات يرضعن أولادهن حولين كاملين لمن أراد أن يتم الرضاعة ) [ البقرة : 233 ] ، على أن أقل مدة الحمل ستة أشهر ، وهو استنباط قوي صحيح . ووافقه عليه عثمان وجماعة من الصحابة ، رضي الله عنهم .

قال محمد بن إسحاق بن يسار ، عن يزيد بن عبد الله بن قسيط ، عن بعجة بن عبد الله الجهني قال : تزوج رجل منا امرأة من جهينة ، فولدت له لتمام ستة أشهر ، فانطلق زوجها إلى عثمان فذكر ذلك له ، فبعث إليها ، فلما قامت لتلبس ثيابها بكت أختها ، فقالت : ما يبكيك ؟ ! فوالله ما التبس بي أحد من خلق الله غيره قط ، فيقضي الله في ما شاء . فلما أتي بها عثمان أمر برجمها ، فبلغ ذلك عليا فأتاه ، فقال له : ما تصنع ؟ قال : ولدت تماما لستة أشهر ، وهل يكون ذلك ؟ فقال له [ علي ] أما تقرأ القرآن ؟ قال : بلى . قال : أما سمعت الله يقول : ( وحمله وفصاله ثلاثون شهرا ) وقال : ( [ يرضعن أولادهن ] حولين كاملين ) ، فلم نجده بقى إلا ستة أشهر ، قال : فقال عثمان : والله ما فطنت لهذا ، علي بالمرأة فوجدوها قد فرغ منها ، قال : فقال بعجة : فوالله ما الغراب بالغراب ، ولا البيضة بالبيضة بأشبه منه بأبيه . فلما رآه أبوه قال : ابني إني والله لا أشك فيه ، قال : وأبلاه الله بهذه القرحة قرحة الأكلة ، فما زالت تأكله حتى مات .تفسير ابن كثير-504


 ആറുമാസം ചുരുങ്ങിയഗർഭമാണെന്ന് ഖുറാനിലെ സൂചന ആധുനിക കാലത്ത് ശാസ്ത്രീയ കണ്ടെത്തലുകൾ കൊണ്ട് സ്ഥിരപെട്ടതാണ്.  അതുകൊണ്ട് തന്നെയാണ് ഇസ്ലാമിൽ വിവാഹം കഴിഞ്ഞ് ആറുമാസം കൊണ്ട് പ്രസവിക്കപ്പെട്ട ആ കുഞ്ഞിനെ  ഭർത്താവിലേക്ക് തന്നെ തറവാട് ചേർക്കപ്പെടുമെന്ന് പഠിപ്പിക്കപ്പെട്ട ഉള്ളത്   അലി റ അടക്കമുള്ള സഹാബികൾ അടക്കമുള്ളവർ ഏറ്റവും ചുരുങ്ങിയത് ഗർഭകാലം ആറുമാസം ആണെന്ന്  ഈ വിശുദ്ധ ഖുർആനിലെ വചനത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുണ്ട്  


*അസ് ലം കാമിൽൽ  സഖാഫി പരപ്പനങ്ങാടി*


https://youtu.be/IzpX0L88s0c


Thursday, 1 July 2021

സമസ്ത-1989ൽ എന്ത് സംഭവിച്ചു ?

 *ഒരിറങ്ങിപ്പോക്കിൻ്റെ_കഥ;*

*പുറത്താക്കലിൻ്റെയും.*


സൊസൈറ്റിസ് ആക്ട് പ്രകാരം റജിസ്ത്ര് ചെയ്തു പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും നിശ്ചിത സമയത്ത് ജനറൽ ബോഡി ചേരണം, ഭാരവാഹികളെ തെരഞ്ഞെടുക്കണം, ഭരണഘടന അനുശാസിക്കും വിധം മെമ്പർഷിപ്പ് പ്രവർത്തനം നടത്തണം. ഒരു സംഘടന ഇതൊന്നും ചെയ്തില്ലെന്നു വച്ച് സാധാരണയിൽ  പ്രശ്നമൊന്നുമില്ല. സംഘടനയ്ക്കകത്തോ പുറത്തോ വല്ല പ്രശ്നമുണ്ടാവുകയും ആരെങ്കിലും നിയമത്തിൻ്റെ വഴിക്കു പോവുകയും ചെയ്താൽ പ്രശ്നമാണ്. അങ്ങനെ ഒരു ക്ലൈമാക്സാണ് 1989ൽ സമസ്തയിൽ സംഭവിച്ചത്.


സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്ത്ര് ചെയ്ത സംഘടനയാണു സമസ്ത. ഈ ആക്ട് പ്രകാരം റജിസ്ത്ര് ചെയ്ത മറ്റേതു സംഘടയേയും പോലെ സമസ്തയും സമയാസമയം ജനറൽ ബോഡി യോഗം ചേരുകയും തെരഞ്ഞെടുപ്പും മെമ്പർഷിപ്പ് പ്രവർത്തനവും മറ്റും നടത്തുകയും ചെയ്യണം. സംഗതിവശാൽ വർഷങ്ങളോളം നിയമപരമായ ഈ നടപടി ക്രമങ്ങളൊന്നും സമസ്തയിൽ ഉണ്ടായില്ല. മെമ്പർഷിപ്പ് പ്രവർത്തനമില്ല, ജനറൽ ബോഡി യോഗമില്ല. തെരഞ്ഞെടുപ്പിനു പകരം മരിച്ചോ മറ്റോ പിരിയുന്ന അംഗങ്ങൾക്കു പകരം ആളുകളെ നോമിനേറ്റ് ചെയ്യും. ആരും പരാതിപ്പെടാത്തതു കൊണ്ട് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. 89ൽ പ്രശ്നങ്ങളുണ്ടായി, പരാതിപ്പെടാൻ ആളുണ്ടായി, സ്വാഭാവികമായും കേസുമുണ്ടായി.


രാഷ്ട്രീയ അധിനിവേശമായിരുന്നു 1989ൽ സമസ്തയിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ കാതൽ. ഇന്നത്തെ ചേളാരി വിഭാഗം സമസ്തയെപ്പോലെ മുസ്ലിംലീഗിൻ്റെ ഉപഗ്രഹമായി സമസ്ത നിലകൊണ്ടാൽ മതി എന്നായിരുന്നു ലീഗിൻ്റെ താത്പര്യം. സമുദായത്തിൽ ലീഗല്ലാത്ത മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകാൻ പാടില്ല. സമുദായത്തിൻ്റെ മുമ്പിൽ എഴുന്നേറ്റ് നിൽക്കുന്നത് ലീഗ് മാത്രമായിരിക്കണം. സമസ്തക്ക് സമ്മേളനം നടത്താം. പക്ഷേ, വേദിയുടെ ഒന്നാംനിരയും പരിപാടിയുടെ നടുക്കഷ്ണങ്ങളും ലീഗിനു വേണം -ഏതാണ്ട് പട്ടിക്കാട് സമ്മേളനം പോലെ. പിന്നെ, രാഷ്ടീയം ഒരക്ഷരം മിണ്ടരുത്, ഭരണാധികാരികളെ ചെന്നുകാണരുത്, പൊതുരംഗത്തൊന്നും ഇടപെടരുത്. അതൊെക്കെ പാർട്ടിക്കു പറഞ്ഞതാണ്. മുസ്ലിയാന്മാർ വല്ല പള്ളിമൂലയിലും ചൊറിമാന്തി കഴിഞ്ഞുകൊള്ളണം. കാണക്കാണെ ഈ തിട്ടൂരങ്ങൾക്കെതിരെ സമസ്തയിൽ ഒരു മുസ്ലിയാർ തലപൊക്കി. അങ്ങനെയാണ്  പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.


സ്വതന്ത്ര അസ്ഥിത്വമുള്ള, സ്വന്തം നിലപാടുകളുള്ള ആരുടെയും ഊരബലം ആവശ്യമില്ലാത്ത പുത്രികാ പദവിയിലല്ലാത്ത പരമാധികാര സഭയാകണം സമസ്തയെന്ന് ഈ മുസ്ലിയാർ ശഠിച്ചു. ശഠിച്ചുവെന്നു മാത്രമല്ല; മുഖാമുഖം നിൽക്കാനും മറുചോദ്യങ്ങൾ ഉന്നയിക്കാനും തുടങ്ങി. ഇതൊന്നും പാർട്ടിക്കു പരിചയമുള്ള കാര്യമല്ല. ഇങ്ങനെ ചില ഒറ്റയാന്മാർ മുമ്പും ഇടഞ്ഞു നിന്നിട്ടുണ്ട്. തോട്ടിക്കിട്ടു പിടിച്ചു പാർട്ടി അവരെ മെരുക്കിയിട്ടുമുണ്ട്. പക്ഷേ, ഈ മുസ്ലിയാർ ഇണങ്ങുന്നില്ല;മെരുങ്ങുന്നുമില്ല. പാർട്ടിക്ക് അനുസരിപ്പിച്ചേ ശീലമുള്ളൂ, അനുസരിച്ചു ശീലമില്ല. പ്രീതിപ്പെടുത്തിയും പ്രീണിപ്പിച്ചും വേണ്ടിവന്നാൽ ഭീഷണിപ്പെടുത്തിയും നിലയ്ക്കു നിറുത്താനറിയാം. മഹ്ബൂബെ മില്ലത്തിനെ ഒറ്റ രാത്രി കൊണ്ട് മക്റൂഹെമില്ലത്താക്കി നാടുകടത്തിയ പാർട്ടിയാണ്. പക്ഷേ, മുസ്ലിയാരുടെ മുമ്പിൽ നമ്പറുകളൊന്നും ഏശുന്നില്ല. സുന്നികളിലെ വിദ്യാർത്ഥി യുവജന വിഭാഗങ്ങളെ മുസ്ലിയാർ ശാക്തീകരിച്ചു കൂടെ നിറുത്തന്നത് പാർട്ടി കാണുന്നുണ്ട്, തടയാനാകുന്നില്ല. ബദലായി ഒരു ഫെഡറേഷൻ ഉണ്ടാക്കി നോക്കി, ആലിൻചുവട്ടിൽ നട്ട തെങ്ങിൻതൈ പോലെ അതു നാലിലത്തൂമ്പിൽ മുരടിച്ചുനിന്നു. മലപ്പുറം ജില്ലയ്ക്കകത്ത് രാഷ്ട്രീയം വരുതിയിൽ നിറുത്തിയതുപോലെ മലപ്പുറത്തെ സമസ്തയേയും പാർട്ടി ഒതുക്കി നിറുത്തിയിട്ടുണ്ട്, പക്ഷേ മലപ്പുറമല്ലല്ലോ കേരളം. മുസ്ലിയാർ മലപ്പുറം വിട്ടതുമില്ല, കേരളം നിറഞ്ഞു കളിയും തുടങ്ങി.


സുന്നി സമ്മേളനങ്ങൾ പാർട്ടിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഏർപ്പാടാണ്, അതൊരു തെരുവു യോഗമാണെങ്കിലും മുടക്കാൻ നോക്കും. ചരിത്രപ്രസിദ്ധമായ 1985ലെ അറുപതാം വാർഷിക മഹാസമ്മേളനം മുടക്കാൻ പതിനെട്ടടവും പൂഴിക്കടകനും പയറ്റിനോക്കിയതാണ്, നൈസായി തോറ്റു.1989ൽ വീണ്ടുമതാ എറണാകുളത്ത് എസ് വൈ എസ് സംസ്ഥാന സമ്മേളനം. ഇത്തവണ ബദൽ സമ്മേളനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഉടക്ക്. വകയ്‌ക്ക് കൊള്ളരുതാത്ത ഒരാളിനെ മുന്നിൽ നിറുത്തി നടത്തിയ ബദൽ നാടകം വെടിപ്പായി തോറ്റു. പണ്ടാരോ പറഞ്ഞതുപോലെ ഒടുവിൽ അറ്റകൈ പ്രയോഗിക്കാൻ തന്നെ തീരുമാനമായി. അമ്പിനും വില്ലിനും അടുക്കാത്ത മുസ്ലിയാരെയും കൂടെയുള്ള ചിലരെയും സമസ്തയിൽ നിന്നു പുറത്താക്കാനും സുന്നീശാക്തീകരണത്തിൻ്റെ പ്രതീകമായ എസ് വൈ എസിനെ പിരിച്ചുവിട്ട്  നാലിലത്തൂമ്പിൽ മുരടിച്ചു നിൽകുന്ന ഫെഡറേഷനെ പകരം വാഴിക്കാനും പാർട്ടി തലത്തിൽ ധാരണയായി. പാർട്ടി ഇഛിക്കുംവിധം സംഹാര നടപടികൾ നടപ്പാക്കാൻ പാകത്തിൽ പാർട്ടിക്കുവേണ്ടി മുശാവറ വിളിക്കാൻ ജന.സെക്രട്ടറി ഇതിനകം പാർട്ടിയുടെ കുപ്പായക്കീശയിൽ കയറിക്കഴിഞ്ഞിരുന്നു.


അങ്ങനെയാണ് 1988ഡിസമ്പർ 2ന് അടിയന്തര മുശാവറ വിളിക്കുന്നത്. എന്താണു നടക്കാൻ പോകുന്നതെന്നു സുന്നി പക്ഷത്തിന് നല്ല ധാരണയുണ്ടായിരുന്നു. അതിനെ നേരിടാൻ അൽപം സാവകാശം ആവശ്യമായിരുന്നു. അതിനു വേണ്ടി, അതിനു വേണ്ടി മാത്രമായിരുന്നു നടേപറഞ്ഞ നിയമത്തിൻ്റെ  സാധ്യത ഉപയോഗപ്പെടുത്തി വിവാദമുശാവറ യോഗം സ്റ്റേ ചെയ്യിച്ചത്. ജനറൽ ബോഡിയോ തെരഞ്ഞെടുപ്പോ നടത്താത്ത സംഘടന യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു സ്റ്റേ. ഇത് തീർത്തും ശരിയായിരുന്നു, നിയമപരമായിരുന്നു, അതു കൊണ്ട് തന്നെ ന്യായവുമായിരുന്നു. രാജ്യത്തെ നിയമമനുസരിച്ചും മതനിയമമനുസരിച്ചും ചെയ്തതിൽ ഒരു തെറ്റുമില്ല. ഒടുവിൽ സ്റ്റേ നീങ്ങി -സ്റ്റേ നീങ്ങാനുള്ളതാണ്. ഈസാനബി ഇറങ്ങുന്നതു വരെയൊന്നും ഒരു കോടതി സ്റ്റേയും നീണ്ടുനിൽക്കുകയില്ല, സ്റ്റേ നീക്കുന്നത് കേസിലെ വിജയമോ തോൽവിയോ ഒന്നുമല്ല; നിയമപ്രക്രിയയുടെ സ്വാഭാവിക നടപടിക്രമം മാത്രം.


അങ്ങനെ 89ജനുവരി 16ന്  മുശാവറ യോഗം ചേർന്നു. കേസ് സംബന്ധിച്ച വിഷയം ചർച്ചക്കു വന്നു. കേസ് സംബന്ധിച്ചു താൻ ഇതുവരെ ചെയ്ത കാര്യങ്ങൾക്ക് യോഗം അംഗീകാരം നൽകണമെന്നും ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കു മുൻകൂർ അനുമതി നൽകണമെന്നും ജന.സെക്രട്ടറി ആവശ്യപ്പെട്ടു. സ്റ്റേ നീക്കാൻ വേണ്ടി ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന ചോദ്യം സ്വാഭാവികമായും യോഗത്തിൽ ഉണ്ടായി.

-അതു പറയില്ല.!

ഇനി കേസിനെ നേരിടാൻ എന്താണു ചെയ്യാൻ പോകുന്നത്? പടച്ചതമ്പുരാനെ, അതിശയം! 

-അതും പറയില്ല!!

സംഘടനയുടെ സുപ്രീം കൗൺസിലാണ് സമസ്തയുടെ കേന്ദ്ര മുശാവറ, അതിനുംമേലേ പടച്ചോനെയുള്ളു. ആ മുശാവറ യോഗമാണു നടക്കുന്നത്, അവിടെ പറയാൻ പാടില്ലാത്ത ഒരു രഹസ്യവും സമസ്തക്ക് ഉണ്ടാകാൻ പാടില്ല. പക്ഷേ, പറയാനാവില്ല, പറയാൻ പറ്റില്ല, പറഞ്ഞാൽ കേൾക്കാനും കൊള്ളില്ല. നാലാള് കേട്ടാൽ 'ഛേ' എന്നു പറയുന്ന  പണിയല്ലേ ചെയ്തത് -വ്യാജരേഖ ചമയ്ക്കൽ!


അതായത്, നടക്കാത്ത മെമ്പർഷിപ്പ് പ്രവർത്തനം നടന്നു എന്നു രേഖയുണ്ടാക്കി, ചേരാത്ത ജനറൽ ബോഡി യോഗം ചേർന്നതായി മിനുട്സുണ്ടാക്കി, തെരഞ്ഞെടുപ്പു നടന്നതിന്നും ഭാരവാഹികളെ

തെരഞ്ഞെടുത്തതിനും രേഖ നിർമിച്ചു. അങ്ങനെ തീർത്തും വ്യാജമായി നിർമിച്ച രേഖകളുടെ ബലത്തിലാണ് സ്റ്റേ നീക്കിയത്. മതപരമായും രാജ്യത്തെ നിയമമനുസരിച്ചും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഒരു കുറ്റകൃത്യം എങ്ങനെയാണ് മാന്യന്മാർ ഇരിക്കുന്ന സഭയിൽ പറയുക. ജന.സെക്രട്ടറിയും കൂട്ടരും മിണ്ടാട്ടം മുട്ടി നിന്നു. ആകെ പറയാനുണ്ടായിരുന്നത് 'ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്' എന്ന ഒരേയൊരു ന്യായം മാത്രം -ഇപ്പോൾ മോദി സർക്കാർ പറയുന്ന അതേ ന്യായം.

ഒരു കാര്യം ഉറപ്പായി. ആ യോഗം ഒന്നവസാനിപ്പിക്കണമെങ്കിൽ, ഒന്നുകിൽ ചോദ്യം ചെയ്തവർ സ്വയം ഇറങ്ങിപ്പോകണം, അല്ലെങ്കിൽ ശേഷിക്കുന്നവർ ചേർന്നു ചോദ്യംചെയ്തവരെ പുറത്താക്കണം.

ഒടുവിൽ! 

-അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹം,

ആദ്യം പറഞ്ഞതു സംഭവിച്ചു -വ്യാജരേഖ ചമയ്ക്കാൻ കൂട്ടുനിൽക്കില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് പങ്കെടുത്ത 23അംഗങ്ങളിൽ 11പേർ ഇറങ്ങിപ്പോന്നു.!! എല്ലാ തിട്ടൂരങ്ങളെയും വലിച്ചെറിഞ്ഞു എറണാകുളം സമ്മേളന നഗരിയിലേക്ക് മുസ്ലിം കേരളം കൂലംകത്തിയൊഴുകി. 18-2-89ന് അവിശിഷ്ട സമസ്ത യോഗം ചേർന്നു ഒരു മാസം മുമ്പ് ഇറങ്ങിപ്പോയ 11പേരിൽ ആറു പേരെ പുറത്താക്കി -അകത്തില്ലാത്തവരെ പുറത്താക്കിയ ലോകത്തെ ഏക സംഘടന!


#വാൽക്കുറ്റി:

സമസ്ത:യുടെ ഭരണഘടനയും ഇന്നോളമുണ്ടായിട്ടുള്ള നടപടിക്രമങ്ങളുടെ രേഖകളും തലങ്ങും വിലങ്ങും പല ആവർത്തി പരിശോധിച്ചു നോക്കി. മുശാവറ അംഗങ്ങളെ പുറത്താക്കാൻ ഒരു നിയമവും ചട്ടവും എവിടെയും കാൺമാനില്ല. രാഷ്ട്രീയം തലയിൽ കയറിയാൽ പിന്നെന്തു നിയമം, പിന്നെന്തു ചട്ടം!

       OMTharuvana fb Post 13/2/2021.