ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 4 August 2017

കൂട്ട പ്രാർത്ഥന - ഇബ്‌നു തൈമിയ്യ പറയട്ടെ!

മുജാഹിദുകളുടെ ആശയ സ്റോതസും ജീവവായുവും ,ഖുർആൻ വിഷലിപ്തമെന്നു പറയുന്നതിന് തുല്യമാണ് ഇബ്നു തൈമിയ്യയുടെ വാക്കുകൾ വിഷലിപ്തമെന്ന് പറയുന്നതെന്ന് മൗലവിമാർ തന്നെ പരിചയപ്പെടുത്തിയ സാക്ഷാൽ ഇബ്നു തൈമിയ്യ പറയട്ടെ, " മഅമൂം ഇമാമിന്റെ പ്രാര്‍ത്ഥ നയ്ക്ക് ആമീന്‍ പറയുന്നുണ്ടെങ്കിൽ ഇമാം ബഹു വചനം ഉപയോഗിച്ച് പ്രാര്‍ത്ഥിക്കണം. കാരണം രണ്ടു പേര്‍ക്കും കൂടിയാണ് ഇമാം പ്രാര്‍ത്ഥിക്കുന്നത് എന്ന വിശ്വാസത്തോടെയാണ് മ'അമൂം ആമീന്‍ പറയുന്നത്. അങ്ങനെ ചെയ്തില്ലെ ങ്കില്‍ ഇമാം മ'അമൂമിനെ ചതിച്ചു"(ഫതാവ ഇബ്ന്‍ തയ്മിയ്യ 1/211)