നിങ്ങള് ഒരു AC വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഓരോ ബ്രാൻഡുകളെ കുറിച്ചും ടെക്നോളജി യെ കുറിച്ചും അറിയുന്നത് നന്നാവും.
1. എസി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിന്റെ സൈസ് ആണ്, ഒരു normal size bedroom ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ 1 ടൺ എസി വാങ്ങിക്കാം. എല്ലാ ദിവസവും ഉപയോഗിക്കും എന്നുണ്ടെങ്കിൽ മാത്രം ഇൻവെർട്ടർ technology ഉള്ളത് വാങ്ങിക്കുക, കടക്കാർ സിംഗിൾ ഇൻവെർട്ടർ, double inverter AC okke വാങ്ങിക്കാൻ പറയും, പക്ഷേ സ്ഥിരമായ ഉപയോഗം ഉണ്ടെങ്കിൽ മാത്രമേ അതിനു കൊടുക്കുന്ന വില നമുക്ക് മുതലാവു..
2. വർഷത്തിൽ 2 മാസം അല്ലെങ്ങിൽ 3 മാസം മാത്രം ഉപയോഗിക്കാൻ 3 സ്റ്റാർ അല്ലെങ്ങിൽ 5 സ്റ്റാർ എസി മതിയാവും. ഐപൊഴതെ 3 സ്റ്റാർ ac മുമ്പത്തെ 5 സ്റ്റാർ അണെന്ന് ഓർക്കണം, പുതിയ എനർജി rating നിയമം വന്നപോ സ്റ്റാർ വ്യത്യാസം വന്നത് ആണ്.
3. അലുമിനിയം കോയിൽ ഉള്ള എസി കളെക്കാൽ നല്ലത് കോപ്പർ കോയില് ഉള്ളതാണ്. എൽജി ആണ് പൊതുവെ അലുമിനിയം കൊയിൽ കൊടുക്കുന്നത്. അത്പോലെ വില കുറഞ്ഞ ബ്രൻഡ്‌കളും.
4. 5 വർഷം അല്ലെങ്ങിൽ 7 വർഷം ഗ്യാരണ്ടി ഉള്ള എസി വാങ്ങിക്കുക, Onida 1 വർഷം മാത്രം ആണ് കൊടുകാർ, അത് വാങ്ങരുത്. Godrej, Voltas ellam 5 മുതൽ 7 വർഷം വരെ കൊടുക്കാറ് ഉണ്ട്.
5. ഒരിക്കലും കടക്കാരൻ പറയുന്നത് കേൾക്കാൻ നിക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്നോളജിയും ബ്രാൻഡ് നിങ്ങള് പറയുക, service മോശം, complaint kooduthal എന്നൊക്കെ പറഞ്ഞ് അവർ പറ്റിക്കാൻ നോക്കും.
ഇനി ഏതൊക്കെ ബ്രാൻഡുകൾ ആണ് നല്ലത് എന്ന് നോക്കാം.
Level 1: Best Quality Brands (Very expensive to buy)
1. Mitsubishi (Japan)
2. Hitachi (Japan)
3. Daikin (Japan)
Level 2 : Better Quality Brands (Expensive to buy)
1. Carrier ( USA)
2. O General (Japan)
3. Blue Star (India)
Level 3 : Good quality brands ( Normal Price )
1. Voltas (India)
2. Panasonic (Japan)
3. LG (S Korea)
4. Whirlpool (USA)
5. Samsung (S Korea)
6. Toshiba (Japan)
7. Godrej (India)
Level 4 : Decent quality brands ( Normal Price)
1. Haier (China)
2. Onida (India)
3. Lloyd (India)
4. IFB (India)
5. Hyundai (S Korea)
6. Sansui (Japan)
7. Gree (China)
Level 5 : Average quality brands ( Cheaper to buy)
1. Micromax (India)
2. Mitashi (India)
3. TCL (China)
4. Koryo (India)
5. MarQ (India)
6. Midea (China)
7. Livpure (India)
8. iBell (China)
Videocon company ഇപ്പൊൾ ഇല്ലാത്തത് കൊണ്ട് അവരുടെ എസി എല്ലാം തന്നെ ഓൾഡ് stock ആവും, അത്പോലെ Electrolux um ഇപ്പൊൾ ഇന്ത്യയിൽ വിൽപന്ന ഇല്ല.
ഇന്ത്യയിൽ ഇല്ലാത്ത ലോകത്തെ ചില നല്ല ബ്രാൻഡുകൾ വേറെ ഉണ്ട്.
Bosch, Siemens, Honeywell, Trane okke.
കടപ്പാട്
ചൂട് കൂടുകയാണല്ലോ, എസി വാങ്ങുമ്പോൾ ഈ 'മാജിക് നമ്പർ' ശ്രദ്ധിച്ചോ?
-----------------------------------------
പുറത്ത് ചൂട് കൂടുന്നതിനനുസരിച്ച് നമ്മളിൽ പലരും ഒരു എസി (AC) വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടാകും.പലപ്പോഴും ആകർഷകമായ ഓഫറുകൾ കണ്ടാണ് നമ്മൾ കടകളിലേക്ക് ഓടുന്നത്.എന്നാൽ വിലക്കുറവിനേക്കാൾ ഉപരിയായി നമ്മൾ നോക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്: ISEER Value.
എന്താണ് ഈ ISEER എന്ന് നോക്കാം.
Indian Seasonal Energy Efficiency Ratio (ISEER) എന്നത് ഒരു എസി എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് അളക്കുന്ന സംവിധാനമാണ്. ലളിതമായി പറഞ്ഞാൽ, കുറഞ്ഞ വൈദ്യുതി ഉപയോഗിച്ച് എത്ര കൂടുതൽ തണുപ്പ് നൽകാൻ ആ എസിക്ക് കഴിയും എന്നതിന്റെ തെളിവാണ് ഈ നമ്പർ.
കൂടിയ ISEER വാല്യൂ = കുറഞ്ഞ കറന്റ് ബില്ല് + കൂടുതൽ തണുപ്പ്.
നമ്മുടെ എസി എത്ര വാട്ട്സ് വൈദ്യുതി എടുക്കുന്നു എന്ന് സ്റ്റിക്കർ നോക്കി തന്നെ നമുക്ക് കണ്ടുപിടിക്കാം.
ഉദാഹരണത്തിന്:
പഴയ മോഡൽ (2022):
ഒരു 1.5 ടൺ എസിയുടെ കൂളിംഗ് കപ്പാസിറ്റി 5000Wഉം ISEER 3.68 ഉം ആണെന്നിരിക്കട്ടെ.
അപ്പോൾ അതിന്റെ വാട്ടേജ്: 5000 / 3.68 =1358W.(ഇവിടെ കറന്റ് ഉപയോഗം കൂടുതലാണ്).
പുതിയ 2026 മോഡൽ:
ഒരു ടണ്ണിന്റെ പുതിയ എസികളിൽ കൂളിംഗ് കപ്പാസിറ്റി 3350Wഉം ISEER 5.78 ഉം ഒക്കെ വരുന്നുണ്ട്.
അപ്പോൾ അതിന്റെ വാട്ടേജ്: 3350 / 5.78 =579W.(കുറവ് )
വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ:
എസിയിലെ സ്റ്റിക്കറിൽ അഞ്ചാമത്തെ വരിയായി കാണുന്ന Cooling Capacity ശ്രദ്ധിക്കുക.
അതിന് മുകളിലുള്ള ISEER Value നോക്കുക. അത് എത്രത്തോളം കൂടുതലാണോ അത്രയും ലാഭം നിങ്ങളുടെ പോക്കറ്റിനാണ്.
പുതിയ സാങ്കേതികവിദ്യയുള്ള എസികൾ തിരഞ്ഞെടുക്കുന്നത് വഴി മാസാവസാനമുള്ള കറന്റ് ബില്ല് വലിയ രീതിയിൽ കുറയ്ക്കാൻ നമുക്ക് സാധിക്കും.
പരസ്യങ്ങളിലെ ഓഫറുകൾക്ക് പിന്നാലെ പോകാതെ, സാങ്കേതികമായ ഈ കാര്യങ്ങൾ കൂടി നാം ശ്രദ്ധിച്ചാൽ ചൂടുകാലത്തും നമ്മുടെ കുടുംബ ബഡ്ജറ്റ് സുരക്ഷിതമായിരിക്കും🥰🤝
ഇൻവെർട്ടർ എസി യുടെ ഗുണം.
വൈദ്യുതി ഉപയോഗം കുറച്ചു നിശബ്ദമായി പ്രവർത്തിക്കും. ഒരു ടൺ ഇൻവെർട്ടർ എസി,100 സ്ക്വയർ ഫീറ്റ് മുറിയിൽ 7 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ഏകദേശം 4 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കും. 3 സ്റ്റാർ ആണെങ്കിൽ. നോൺ ഇൻവെർട്ടർ എസി ആണെങ്കിൽ ഇത് 6-7 യൂണിറ്റ് ആകും.
മുറിയിലെ വായു ഉള്ളിൽ എടുത്ത് തണുപ്പിച്ചു തിരികെ മുറിയിൽ തരുന്നതാണ് എസി യുടെ പ്രവർത്തനം.
ഒരു മണിക്കൂർ നോൺ ഇൻവെർട്ടർ എസി ഉപയോഗിച്ചാൽ ഏതാണ്ട് 1 യൂണിറ്റ് വൈദ്യുതി ചെലവാകും. അതാണൊരു കണക്ക്.
സാധാരണ എസി ഓൺ ചെയ്താൽ അത് മുറിയിലെ തണുപ്പ് അനുസരിച്ചു ഇടക്കിടെ ഓണും ഓഫും ആകും. ഉദാഹരണത്തിന് 25 ഡിഗ്രിയിൽ സെറ്റ് ചെയ്താൽ മുറിയിലെ തണുപ്പ് 25 ഡിഗ്രി ആകുമ്പോൾ എസിയുടെ കമ്പ്രസ്സർ ഓഫ് ആകും. മുറിയിലെ തണുപ്പ് കുറഞ്ഞു 26 ഡിഗ്രി ആകുമ്പോൾ വീണ്ടും ഓൺ ആകും.
ഇങ്ങിനെ പല തവണ കമ്പ്രസ്സർ ഓൺ,ഓഫ് ആകുന്നത് വൈദ്യുതി ഉപയോഗം കൂട്ടും . ഓരോ തവണ ഓൺ ആകുമ്പോഴും പരമാവധി പവർ എടുത്ത് ഫുൾ സ്പീഡിൽ കമ്പ്രസ്സർ പ്രവർത്തിക്കും.
ഇൻവെർട്ടർ എസി ഒരിക്കൽ ഓൺ ചെയ്താൽ പിന്നെ സ്വിച്ചു് ഓഫ് ചെയ്യുന്നത് വരെ കമ്പ്രസ്സർ തുടർച്ചയായി പ്രവർത്തിക്കും. മുറിയിലെ സെറ്റ് ചെയ്ത തണുപ്പ് കൂടുന്നതും കുറയുന്നതും അനുസരിച്ചു കമ്പ്രസ്സറിന്റെ സ്പീഡ് വ്യത്യാസം വരുത്തി പ്രവർത്തിക്കും.
ഇടക്കിടെയുള്ള ഓൺ, ഓഫ് ഇല്ലാതെ തന്നെ മുറിയിലെ തണുപ്പ് സെറ്റ് ചെയ്ത ലെവലിൽ നിലനിർത്തുന്നത് കൊണ്ടാണ് ഇൻവെർട്ടർ എസി വൈദ്യുതി ലാഭിക്കുന്നത്.
ഇൻവെർട്ടർ ടെക്നോളജി കണ്ടു പിടിച്ചത് ജപ്പാൻ കമ്പനി ആയ തോഷിബ ആണ്.1980ൽ. AC വോൾടേജിനെ DC വോൾടേജ് ആക്കിയ ശേഷം ആ DC യെ ഫ്രിക്വൻസി വ്യതിയാനം ഉള്ള AC ആക്കി വീണ്ടും മാറ്റി മോട്ടോർ പ്രവർത്തിപ്പിക്കുന്നതാണ് "ഇൻവെർഷൻ ടെക്നോളജി".
ഇൻവെർട്ടർ എസിയിലെ "Variable Frequency Drive" ( VFD ) AC വോൾടേജിന്റെ Frequency വ്യത്യാസം വരുത്തി കപ്രസ്സറിലെ മോട്ടോറിന്റെ സ്പീഡ് വ്യത്യാസം വരുത്തും.
ഒരു "മൈക്രോ കൺട്രോളർ" ഉപയോഗിച്ച സെൻസർ, എസിയുടെ ഉള്ളിലേക്ക് വരുന്ന മുറിയിലെ വായുവിന്റെ ഊഷ്മാവ് എപ്പോഴും അളന്നു കൊണ്ടിരിക്കും. സെറ്റ് ചെയ്ത ഊഷ്മാവിൽ കൂടുതൽ ആണെങ്കിൽ കമ്പ്രസ്സറിന്റെ സ്പീഡ് കൂട്ടി പെട്ടെന്ന് തണുപ്പിക്കും.
സെറ്റ് ചെയ്ത ഊഷ്മാവ് എത്തിയാൽ കമ്പ്രസ്സറിന്റെ സ്പീഡ് കുറച്ചു തണുപ്പിക്കൽ കുറയ്ക്കും. കമ്പ്രസ്സറിലെ ഗ്യാസിന്റെ ( Refrigerant ) ഒഴുക്ക് കൂട്ടിയും കുറച്ചും ആണ് തണുപ്പ് സെറ്റ് ചെയ്ത അളവിൽ നില നിർത്തുന്നത്.
സാധാരണ എസി, കമ്പ്രസ്സർ ഓൺ, ഓഫ് ചെയ്ത് തണുപ്പ് നില നിർത്തുമ്പോൾ ഇൻവെർട്ടർ എസി മോട്ടോറിന്റെ സ്പീഡ് കൂട്ടിയും കുറച്ചും തണുപ്പ് നില നിർത്തും. ഇത് വൈദ്യുതി ലാഭിക്കും.
ഇൻവെർട്ടർ എസി ഓൺ ചെയ്യുമ്പോൾ കമ്പ്രസ്സർ മോട്ടോർ പരമാവധി " RPM " ( Revolution Per Minute ) ൽ കറങ്ങും. 5 മിനിറ്റ് കൊണ്ട് മുറിയിൽ സെറ്റ് ചെയ്ത ഊഷ്മാവ് ആകും. ഉടൻ മോട്ടോർ സ്പീഡ് മിനിമം ആയി തണുപ്പിക്കൽ കുറയ്ക്കും. തണുപ്പ് കുറയുമ്പോൾ വീണ്ടും മോട്ടോർ സ്പീഡ് കൂടും.
എസി യുടെ ടൺ എന്ന യൂണിറ്റ് പറയുന്നത് ആ എസിക്ക് എത്ര ടൺ വായു തണുപ്പിക്കാനുള്ള കഴിവ് ഉണ്ടെന്നാണ്. മുറിയുടെ വലുപ്പം 130 സ്ക്വയർ ഫീറ്റിൽ കൂടിയാൽ 1.5 ടൺ എസി വേണ്ടി വരും.
ഒരു ദിവസം 2 യൂണിറ്റ് ലഭിച്ചാൽ തന്നെ ഒരു മാസം 60 യൂണിറ്റ് ലാഭിക്കാം.