നാല് മാസങ്ങള്‍ പവിത്രങ്ങളാണ്. സൂറത്തുത്തൗബ 36-ാം സൂക്തം അത് വ്യക്തമാക്കിയിട്ടുണ്ട്. അവയിലൊന്നാം സ്ഥാനക്കാരനാണ് ദുല്‍ഹിജ്ജ.
ഇമാം ഗസ്സാലി (റ) യുടെയും മറ്റും അഭിപ്രായമാണിത് (മിര്‍ഖാത്ത് – 9 / 471).
മുഹര്‍റം, സ്വഫര്‍, റജബ് എന്നിവയാണ് മറ്റു മൂന്ന് മാസങ്ങള്‍.
മാസങ്ങളിലെ ദിവസങ്ങള്ക്കിടയിലുമുണ്ട് പ്രകടമായ വൈജാത്യം. മുഹര്‍റം ഒന്ന് മുതല്‍ പത്ത് വരെ കനകം വിളയുന്ന നാളുകളാണ്.
https://visionofahlussunna.blogspot.in/?m=0
അതു പോലെ റമസാന്‍ മാസാന്ത്യത്തിലെ പത്ത് ദിവസങ്ങള്‍ മുസ്ലിം ലോകത്തിന്റെ ഹൃത്തടങ്ങളില്‍ അമൂല്യമായി സൂക്ഷിക്കപ്പെടുന്നു. അപ്രകാരം തന്നെയാണ് ദുല്‍ഹിജ്ജ മാസത്തിലെ പത്ത് ദിവസങ്ങളും.
ഈ സുദിനങ്ങളില്‍ സത്യവിശ്വാസികൾ സല്കര്മ്മങ്ങളനുഷ്ഠിക്കുന്നത് അല്ലാഹുവിന്ന് അതിയായി ഇഷ്ടപെട്ടതാണെന്ന് അബൂദാവൂദ് റിപോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസിൽ നമുക്ക് കാണാം. നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു:
عن ابن عباس قال: قال رسول الله صلى الله عليه وسلم: «ما من أيام العمل الصالح فيها أحب إلى الله من هذه الأيام» يعني أيام العشر، فقالوا: يا رسول الله، ولا الجهاد في سبيل الله؟ قال: «ولا الجهاد في سبيل الله، إلا رجل خرج بنفسه وماله فلم يرجع من ذلك بشيء» [رواه أبو داو2438،ي].
ഇബ്നു അബ്ബാസ് (റളിയല്ലാഹു അന്ഹു) വില്‍ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "(ദുല്‍ഹിജ്ജയിലെ) പത്തു ദിനങ്ങളോളം സല്കര്‍മ്മങ്ങളനുഷ്ടിക്കുന്നത് അല്ലാഹുവിന് ഇഷ്ടപെട്ടതായി മറ്റു ദിനങ്ങള്‍ വേറെയില്ല". അവര്‍ (സഹാബികള്‍) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദുമില്ലേ?! നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു: "ജിഹാദുമില്ല, സ്വന്തം സമ്പത്തും ശരീരവുമായി ജിഹാദിന് പുറപെട്ട് മടങ്ങിവരാത്തയാളൊഴികെ".
(അബൂദാവൂദ്)
ഈ ദശദിനങ്ങളില്‍ ഏറ്റയം ശ്രേഷ്ഠമായത് അറഫാ ദിനമാണ്. സംശയമില്ല, എന്നല്ല ഒരു വര്‍ഷത്തെ ആകെ ദിവസങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ദിവസവും അത് തന്നെ. അഥവാ മാസങ്ങളുടെ നേതാവ് റമസാനാണെങ്കിലും ഒരു വര്‍ഷത്തിലെ ദിവസങ്ങളുടെ നേതാവ് അറഫാ ദിനമാണ്. ഒരാഴ്ചയിലെ സപ്ത ദിനങ്ങളുടെ നേതാവ് വെള്ളിയാഴ്ചയായത് പോലെ. (തുഹ്ഫ 4/490, ശര്ഹുത്വീബി 4/1263)
മാസങ്ങള്‍ക്കും ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കുമെല്ലാം ഇങ്ങനെ മൂല്യം നിര്ണയിക്കുന്നതിലെന്തു പ്രസക്തി? ഇമാം ഖാസിന് രേഖപ്പെടുത്തുന്നു. ‘വിശുദ്ധ മാസങ്ങളില്‍ നന്മകളുടെ പ്രതിഫലം ഗുണീഭവിക്കും. തിന്മകള്ക്ക് ഇതര മാസങ്ങളിലുള്ളതിനേക്കാള്‍ ഗൗരവം വര്‍ധിക്കുകയും ചെയ്യും. (തഫ്സീറുല്‍ ഖാസിന്: 3/ 512)
ഇബ്നുല്‍ മുല്‍ക്ക് പറഞ്ഞു: ഒരു സമയം കൂടുതല്‍ ശ്രേഷ്ഠതയുള്ളതായാല്‍ ആ സമയത്തുള്ള കര്‍മങ്ങള്‍ക്കും കൂടുതല്‍ ശ്രേഷ്ഠതയുണ്ട് (മിര്ഖാതുല് മഫാതീഹ് : 3/512)
സത്കര്‍മങ്ങള്‍ അനുഷ്ഠിക്കപ്പെടാന്‍ അല്ലാഹുവിന് ഏറ്റവും സംതൃപ്തികരമായത് ദുല്‍ഹിജ്ജയിലെ പത്ത് ദിവസങ്ങളാണ്. അതിലെ ഓരോ ദിവസത്തെ നോമ്പും ഓരോ വര്‍ഷത്തെ നോമ്പിന് സമാനമാണ്. അതിലെ ഓരോ രാവിലുള്ള നിസ്കാരവും ലൈലത്തുല്‍ ഖദ്റിലെ നിസ്കാരത്തിന് തുല്യമാണ്. (തുര്‍മുദി : 758)
പ്രായോഗിക തലത്തില്‍ ഈ വചനങ്ങള്‍ക്ക് തിരുനബി വ്യാഖ്യാനം നല്കി. ദുല്‍ഹിജ്ജ ഒന്ന് മുതല്‍ ഒമ്പത് കൂടിയ ദിവസങ്ങളില്‍ നോമ്പെടുത്തു. മാത്രമല്ല ഒരു വര്‍ഷവും പ്രസ്തുത നോമ്പുകള്‍ നഷ്ടപ്പെട്ടു പോകരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു പ്രവാചകന്. ഈ ആവേശത്തെ ഹഫ്സ്വ ബീവി ചിത്രീകരിക്കുന്നതിങ്ങനെ: ഒരിക്കലും ഉപേക്ഷിക്കാതെ പ്രവാചകന് (സ) കാത്തുസൂക്ഷിച്ചിരുന്ന നാല് കാര്യങ്ങളില്‍ ഒന്നാണ് ദുല്‍ഹിജ്ജ പത്ത് വരെയുള്ള നോമ്പ് (നസാഈ : 2724)
ഈ ഒമ്പത് ദിവസത്തെ നോമ്പുകള്‍ ശക്തമായ സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ വിധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒമ്പതില്‍ ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹിജ്ജ ഒന്പതിന്റെ (അറഫ ദിനം) നോമ്പാണ്.
അതിന്റെ മഹത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് നബി (സ) പ്രതിവചിച്ചതിങ്ങനെ: വിട പറയുന്ന വര്‍ഷത്തെയും സമാഗതമാകുന്ന വര്‍ഷത്തെയും ദോഷങ്ങള്‍ പ്രസ്തുത നോമ്പ് കാരണത്താല്‍ പൊറുക്കപ്പെടുന്നതാണ്. (മുസ്ലിം: 1162)
ഈ ഹദീസിന്റെ അര്‍ഥവൈപുല്യം അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിശകലനം ചെയ്തത് കാണുക. ഈ തിരു വചനം, അറഫ നോമ്പെടുക്കുന്നവന് വരും വര്‍ഷത്തെ ദീര്ഘായുസ്സുണ്ടെന്ന സുവിശേഷ സൂചനയാകുന്നു. ( ഇആനത്തുത്വാലിബീന്‍ – 2/265 )
ഒന്‍പതിലെ നോമ്പ് നഷ്ടപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തുന്നതില്‍ ദുല്‍ഹിജ്ജ എട്ടിന്റെ നോമ്പിന് ഗണ്യമായ പങ്കുള്ളതിനാല്‍ അതിന്റെ മുന്‍ദിവസങ്ങളിലെ ഏഴ് നോമ്പിനേക്കാള്‍ അതിന്ന് ശ്രേഷ്ഠത കൂടുതലുണ്ട്. (ഇആനത്തു ത്വാലിബീന്‍ – 2/266)
കേവല വ്രതാനുഷ്ഠാനത്തില്‍ പരിമിതപ്പെടുന്നതല്ല ഈ വിശുദ്ധ ദിനങ്ങളിെല ആരാധനകള്‍. സര്വസുകൃതങ്ങള്ക്കും നിസ്സീമമായ പ്രതിഫലം വാഗ്ദാനം ചെയ്തു കൊണ്ടാണ് ദുല്‍ഹിജ്ജ സമാഗതമാകുന്നത്.
സഈദുബ്നു ജുബൈര്‍ (റ) ല്‍ നിന്ന് നിവേദനം : നബി (സ) പറഞ്ഞു: അല്ലാഹുവിന്റെ അടുക്കല്‍ ഈ ദിവസങ്ങളേക്കാള്‍ (ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങള്‍) ശ്രേഷ്ഠമായ മറ്റു ദിവസങ്ങളില്ല.
ഈ ദിവസങ്ങളിലുള്ളതിനേക്കാള്‍ അവന്ന് സന്തുഷ്ടകരമായ മറ്റു കര്‍മങ്ങളുമില്ല. അതിനാല്‍ പ്രസ്തുത ദിവസങ്ങളില്‍ നിങ്ങള്‍ തഹ്ലീലിനെയും തക്ബീറിനെയും മറ്റു ദിക്റുകളെയും വര്‍ധിപ്പിക്കുക. ഈ ദിവസങ്ങളില്‍ സല്‍ക്കര്‍മങ്ങള്‍ക്ക് എഴുനൂറ് മടങ്ങ് പ്രതിഫലമുണ്ട് ‘ (ബൈഹഖി : 3749)
ദുൽ ഹിജ്ജ ആദ്യ പത്ത് ദിവസങ്ങളിലെ പ്രധാന കർമങ്ങൾ.
1. നോമ്പ്: ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: നബി തിരുമേനി (സ) ദുല്‍ഹിജ്ജയുടെ പത്തുകളില്‍ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അറഫാ ദിനമായ ദുല്‍ഹിജ്ജ ഒമ്പത് വളരെ പ്രാധാന്യമുള്ള ദിനമാണ്. അറഫാ ദിനത്തിലെ നോമ്പിനെ സംബന്ധിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) പറഞ്ഞു: കഴിഞ്ഞുപോയ ഒരു വര്‍ഷത്തിലേയും വരാനിരിക്കുന്ന ഒരു വര്‍ഷത്തിലെയും പാപം അല്ലാഹു അത് മുഖേന പൊറുക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. (മുസ്ലിം)
2. തക്ബീര്‍: പലതരത്തിലുള്ള വചനങ്ങള്‍ തക്ബീറിന്റേതായി വന്നിട്ടുണ്ട്. പെരുന്നാള്‍ ദിനത്തിലും അയ്യാമുത്തശ്രീഖിലും വിശ്വാസി അശ്രദ്ധനാകാതെ തക്ബീറില്‍ ശ്രദ്ധചെലുത്തണം. സ്ത്രീകള്‍ വീട്ടിലും മസ്ജിദിലും ശബ്ദം താഴത്തി തക്ബീര്‍ പറയണം.
3. ഹജ്ജ് ഉംറ: അബൂ ഹുറൈറ(റ) നിവേദനം. നബി(സ) പറയുന്നതായി ഞാന്‍ കേട്ടു. ഹജ്ജ് ചെയ്യുകയും അശ്ലീലവും ധിക്കാരവും കാണിക്കാതിരിക്കുകയും ചെയ്യുന്നവന്, മാതാവ് അവനെ പ്രസവിച്ച ദിനത്തിലെന്നത് പോലെ മടങ്ങിവരുന്നതാണ്. (ബുഖാരി)
4. ഉദ്ഹിയ്യത്ത്: ഇബ്റാഹീം നബി(അ)മിന്റെ സുന്നത്തിന്റെ പുനരുജ്ജീവനവും ഇസ്ലാമിക ശരീഅത്തിന്റെ നടപടികളെ നിലനിര്‍ത്തലും അതിലുണ്ട്. ഹാജിയോടുള്ള ഐക്യദാര്‍ഢ്യം അതിലുണ്ട്. ഹാജി ഹജ്ജ് ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ ബലികര്‍മത്തില്‍ ഏര്‍പ്പെടുന്നു. ഹജ്ജ് കര്‍മത്തിലെ ഒരു അനുഷ്ഠാനം എല്ലാവര്‍ക്കുമായി നല്‍കിയതിലൂടെ അല്ലാഹുവിന്റെ മറ്റൊരു അനുഗ്രമാണ് നാം അതില്‍ ദര്‍ശിക്കുന്നത്. ബലി കര്‍മത്തില്‍ ഏര്പ്പെടുന്നവന് മുടിയും നഖവും മുറിക്കാതെ പത്ത് ദിവസം അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതാണ് ഹാജിയോടുള്ള മറ്റൊരു പൊരുത്തം.
5. പ്രാര്‍ത്ഥന: ഉത്തരം ലഭിക്കുന്ന സമയങ്ങളും സന്ദര്‍ഭങ്ങളും ഉപയോഗിക്കുക.
6. മറ്റ് സല്കര്മങ്ങളില് നിരതരാകുക. സുന്നത്ത് നമസ്കാരങ്ങള്‍, കുടുംബബന്ധം ചേര്‍ക്കല്‍, ദിക്ര്!, ദാനധര്‍മങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുക.