ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

സലഫിയുടെ കിനാവ്

രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന പ്രസംഗത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുമ്പോള്‍ ശിര്‍ക്കോളജിസ്റ്റ് മൂസ ക്ഷീണിതനായിരുന്നു

 'ശിര്‍ക്ക് ഇന്റര്‍നെറ്റ് യുഗത്തില്‍' എന്നതായിരുന്നു വിഷയം.

 ആധുനീക യുഗത്തില്‍ ശിര്‍ക്ക് ഗവേഷണങ്ങള്‍ ശ്മശാനത്തിന്റെ പരിവൃത്തത്തില്‍ ഒതുങ്ങിയാല്‍ പോരെന്നും, ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പഠനങ്ങള്‍ വ്യാപിപ്പി ക്കുന്നതിനോടൊപ്പം ശാസ്ത്ര പുരോഗതിക്ക് അനുസൃതമായി ശിര്‍ക്കിനും തൗഹീദിനും പുതിയ വ്യാഖ്യാ നങ്ങള്‍ കണ്ടെത്തണമെന്നും ശിര്‍ക്കോളജിസ്റ്റ് പ്രഖ്യാപിച്ചു.

 മാസികയില്‍ നിന്നും അരിച്ച് പെറുക്കിയ ആയത്തുകളും ഹദീസുകളും വളച്ചും തിരിച്ചും മറിച്ചുമൊക്കെ പ്രയോഗിച്ചപ്പോള്‍, കാത് മുളച്ചിട്ട് കേള്‍ക്കാത്തതെന്തൊക്കെയോ കേട്ട ജനങ്ങള്‍ അന്തം വിട്ടുനിന്നു .
അര മൗദൂദി അന്ത്രുഞ്ഞിക്കും മുക്കാല്‍ വഹാബി അമ്മതുട്ടിക്കും പ്രസംഗം കേട്ടപ്പോൾ  രോമാഞ്ചം തോന്നി.

തടി കേടാവാതെ വീട്ടിലെത്തിയ മൂസ്സ സുക്ഷു പ്തിയിലാണ്ടത് എപ്പോഴാണെന്നഞ്ഞില്ല.

യാദൃശ്ചികമായിരുന്നു അന്തകന്‍ മൂസ്സയെ തേടിയെത്തിയത്.

അയാള്‍ ആഗതനെ തിരിച്ചറിഞ്ഞു. "മലകുല്‍ മൗത്ത്"

''സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള ഇടപാടുകളില്‍ ഒരു മദ്യ വര്‍ത്തിയെ ഞാന്‍ അംഗീകരിക്കുകയില്ല. സൃഷ്ടി സംഹാരത്തിനുള്ള കഴിവ് സ്രഷ്ടാവിനുണ്ടായിരിക്കെ താങ്കള്‍ സ്രഷ്ടാവിന്റെ കാര്യത്തില്‍ ഇടപെടുന്നത് ലളിതമായ ഭാഷയില്‍ പറഞ്ഞാല്‍ ശിര്‍ക്കാകുന്നു''.

''മോഡേണ്‍ ടെക്‌നോളജി വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ ലോകത്ത് സൃഷ്ടികളുടെ ജീവന്‍ അപഹരിക്കാന്‍ ഒരു പ്രതിധിയെ അയക്കേണ്ടിവരികയെന്നത് സ്രഷ്ടാവിന്റെ അപര്യാപ്തതയാണ് സൂചിപ്പിക്കുന്നത്. അതൊരിക്കലും യുക്തിസഹമല്ല''

മൂസ്സയുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു നൂതന സിദ്ധാന്തത്തിന് ശബ്ദരൂപം നല്‍കുന്നതിന് മുന്‍പ് ആഗതന്‍ ദൗത്യം നിര്‍വഹിച്ചു കഴിഞ്ഞിരുന്നു.

അയാള്‍ നിശ്ചലനായി. ആ വീട്ടില്‍ ആദ്യമായി കുന്തിരിക്കവും സാമ്പ്രാണിത്തിരിയും പുകഞ്ഞു.

ശിര്‍ക്കിന്റെ ധാരാളം അംശങ്ങള്‍ ഇവയുടെ പുകയില്‍ അടങ്ങിയിട്ടുണ്ടെന്ന് ആധുനീക ഗവേഷണ നിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെങ്കിലും അവ അണു നാശിനിയായി ഉപയോഗിക്കുന്നതിന് തെറ്റില്ലെന്നാണ് വിദഗ്ധാ ഭിപ്രായം.

അസ്വസ്ഥമായിരുന്ന അയാളുടെ ആത്മാവ് എന്തിനോ വേണ്ടി കൊതിച്ചുകൊണ്ടിരിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട ഒരു മൃഗത്തിന് ചുറ്റുമെന്നപോലെ അയാള്‍ക്ക് ചുറ്റും അനുയായികള്‍ മാതൃഭൂമി പേപ്പർ  വായിച്ചുകൊണ്ടു  നില്ക്കുകയായിരുന്നു.

 യാദൃശ്ചികമായി കയറിവന്ന ഒരു "യാഥാസ്ഥി"തികന്റെ അധരങ്ങളില്‍ നിന്നും ഉയര്‍ന്നുവന്ന ഖുര്‍ആന്റെ വീചികള്‍, മരുഭൂമിയിൽ  ദാഹജലം തേടി തളര്‍ന്ന് വീണ മനുഷ്യന്റെ ചുണ്ടുകളിലേക്ക് ഒരു തെളിനീര്‍ തുള്ളി  എന്ന  പോലെ, പരേതന്റെ ആത്മാവില്‍ ചെന്നെത്തി.

അയാള്‍ ആ മധുരം നുകരാന്‍ തുടങ്ങിയതേയുള്ളൂ. പെട്ടെന്നാണ് "ഖുറാഫാത്ത്" നിര്‍ത്താന്‍ വേണ്ടി ആക്രോശമുയര്‍ന്നത്.

 മൂസയുടെ ആത്മാവിനെ കുളിര്‍പ്പിച്ച ആ ധാര പെട്ടെന്ന് നിലച്ചു.

 വഹാബിസത്തെയും ലോകത്തുള്ള സര്‍വ്വ വഹാബികളെയും പരെതാത്മാവ് ശപിച്ചു.

അയാള്‍ മണ്ണിലേക്കു മടങ്ങി.

നിമിഷങ്ങള്‍ക്ക് ശേഷം ഭീഭത്സ രൂപം പൂണ്ട രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു.

.''ലോക്കപ്പ് മര്‍ദ്ദനം.'' മൂസ ആത്മഗതം ചെയ്തു.

ഖബര്‍ ശിക്ഷയെ പരിഹസിച്ചുകൊണ്ടു ഇന്നലെ വരെ ചെയ്ത പ്രസംഗങ്ങള്‍ ഒന്നൊന്നായി അയാള്‍ അയവിറക്കാന്‍ തുടങ്ങി.

യാതൊരു ചോദ്യവും കൂടാതെ ആഗതര്‍ വന്ന ഉടനെ പ്രഹരം തുടങ്ങി.

"ഒരു സംശയം. ഇവിടെ ചോദ്യത്തിന് ശേഷമാണ് അടി തുടങ്ങുക, എന്നാണ് കേട്ടത്. ഇത് പുതിയ ഏര്‍പ്പാടാണോ''?
മൂസ്സ ആഗതരോട് ചോദിച്ചു.

 ''കാര്യം അങ്ങനെ തന്നെയാണ്. പക്ഷെ നിന്നെപോലുള്ളവര്‍ വന്നാല്‍ ചോദിച്ചിട്ട് സമയം കളയാറില്ല, നേരിട്ട് അടി തുടങ്ങും. അതിന്  കാരണങ്ങളുണ്ട്''

 മരിച്ചവര്‍ കേള്‍ക്കില്ല എന്നാണല്ലോ നിന്റെ വിശ്വാസം. കേള്‍ക്കാത്ത നിന്നോട് ചോദിച്ചാല്‍ മറുപടി കിട്ടില്ല എന്ന് ഉറപ്പാണ്'.

"ഇവിടെ ചോദ്യമില്ലെന്നാണ് നീ പറഞ്ഞു നടന്നിരുന്നത്''

നീ പറയാന്‍ പോകുന്ന മറുപടി എന്താണെന്ന് ഞങ്ങള്‍ക്ക് നന്നായി  അറിയാം'

ഖബര്‍ ശിക്ഷയെ നിഷേധിച്ചുകൊണ്ടുള്ള തന്റെ മുഴുവന്‍ ഗീര്‍വാണങ്ങളും അപ്രസക്തമാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള അനുഭവങ്ങള്‍.

ഖബറിന്നടുത്തുകൂടെ തന്നെ ഗൗനിക്കാതെ കടന്നുപോകുന്ന ബന്ധുക്കളുടെയും അനുയായികളുടെയും കാല്‍ പെരുമാറ്റങ്ങള്‍ അയാള്‍ കേട്ടു.

 അപ്പോഴൊക്കെയും ഒരു ഫാത്വിഹക്ക് വേണ്ടി അയാള്‍ കൊതിച്ചു.

മരിച്ചവര്‍ കേള്‍ക്കുകയും അറിയുകയുമൊക്കെ ചെയ്യുമെന്ന് ആറടി മണ്ണിനടിയില്‍ നിന്നും അയാള്‍ തന്റെ അനുയായികളോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അനുയായികള്‍ ഖുറാഫാത്തിനെതിരെ പ്രസംഗി  ച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഖബറാളികളെ മുഴുവന്‍ നടുക്കും വിധം അയാള്‍ അലമുറയിട്ടു.

''ആരണെടാ, ബഹളം വെക്കുന്നത്?''

തൊട്ടടുത്ത ഖബ്‌റില്‍ നിന്നുള്ള ആ പരുക്കന്‍ ശബ്ദം അയാള്‍ തിരിച്ചറിഞ്ഞു. 'ഖാദര്‍ മുല്ല'.

ഓത്തു പള്ളിയില്‍ പഠിക്കുന്ന കാലത്ത് കുട്ടികള്‍ ഒച്ച വെക്കുമ്പോള്‍ മേശയുടെ പുറത്ത് ചൂരല്‍ കൊണ്ടടിച്ച് കുട്ടികളെ നിശബ്ദരാക്കാറുള്ള തീ പാറുന്ന കണ്ണുകളും മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമുള്ള ഖാദര്‍ മുല്ലയുടെ ശബ്ദമായിരുന്നു അത്.

''മുല്ലാ ഇത് ഞാനാണ് മൂസ്സ''

''മൂസ്സയോ, നീയും ഇവിടെയെത്തിയോ? നീ വന്നതുമുതല്‍ ഭയങ്കര ശല്ല്യ മാണല്ലോ. നിനക്കൊന്ന് അടങ്ങിക്കിടന്നുകൂടെ?

 ദുനിയാവിലെ നിന്റെ കളി കണ്ടപ്പോള്‍തന്നെ എനിക്ക് തോന്നിയിരുന്നു. നീ രക്ഷപ്പെടൂലാന്ന്.''

''മുല്ലയുടെ കാര്യമെങ്ങിനെ''

''ഞമ്മക്ക് വളരെ കുശാലാ. യാസീനും ഫാത്വിഹയും കിട്ടാത്ത ദിവസമില്ല. കുട്ടികളൊക്കെ എപ്പോഴും ഇവിടെ വരുന്നുണ്ട്. കൂടാതെ ആണ്ടു നേര്‍ച്ചയും ഖത്തം ദുആയുമൊക്കെ വേറെയും.മൂസ്സാ  സുഖമെന്താണെന്ന് തിരിഞ്ഞത് ഇപ്പഴാണ്''

'നിന്നെ കാണാന്‍ ആരും വരാറില്ലേ മൂസ്സേ''?

'ഇല്ല മൊല്ലാക്കാ. വഹാബി ആയതിലുള്ള നഷ്ടം മരിച്ചപ്പോഴാണ് തിരിയുന്നത്. എന്നെ ഇവിടെ കുഴിച്ചിട്ട് പോയതിന് ശേഷം ആരും തിരിഞ്ഞു നോക്കിയിട്ടില്ല. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എന്റെ മക്കളെപോലും ഞാന്‍ പഠിപ്പിച്ചത് ഇങ്ങനെയൊക്കെയായിരുന്നു''

''എടാ മൂസ്സേ, പത്ത് കൊല്ലം മുന്‍പ് മരിച്ചുപോയ നിന്റെ ബാപ്പ തൊട്ടപ്പുറത്താണ് കിടക്കുന്നത്.ഇത്രയും കാലം അയാള്‍ നിന്നെകുറിച്ചു പരാതി പറയുകയായിരുന്നു. നീ ഇതുവരെ അയാളുടെ ഖബറൊന്ന് സിയാറത്ത് ചെയ്തിരുന്നോ?

 എന്തായാലും ആ വിഷമം നീയും അനുഭവിക്കൂ'

'മൊല്ലാക്കാ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നെ വല്ല വിധത്തിലും ഒന്ന് സഹായിക്കാമോ?''
'മരിച്ചവരോട് സഹായം ചോദിക്കല്‍ ശിര്‍ക്കാണെന്ന കാര്യം മറന്നോ മൂസ്സേ?'

'ശവത്തില്‍ കുത്തല്ലെ മൊല്ലാക്കാ. എന്റെ ആ വിശ്വാസമൊക്കെ മരിച്ച നിമിഷം മുതല്‍ മാറി.

'എന്തായാലും നീ ബേജാറാകണ്ട. ഞമ്മളെകൊണ്ട് കഴിയുന്നത് പോലെ സഹായിക്കാം. എന്റെ അടുത്തായത് കൊണ്ട് തത്കാലം നീ രക്ഷപ്പെട്ടുവെന്ന് കരുതിക്കോളൂ'

അലാറം മുഴങ്ങിയപ്പോഴാണ് മൂസ്സ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത്.

അയാള്‍ വിയര്‍പ്പില്‍ മുങ്ങിയിരുന്നു.

 കണ്ടതൊക്കെയും കേവലം സ്വപ്നമായിരുന്നുവെന്ന് വി ശ്വസിക്കാന്‍ പാടുപെട്ടു.

 കൂടുതല്‍ ചിന്തിച്ചിരിക്കാതെ അയാള്‍ ബാപ്പയുടെയും ഖാദര്‍ മുല്ലയുടെയും ഖബറിന്നടുത്തേക്ക് ഓടി.

പിതാവിന്റെ ഖബറിന്നടുത്തുവെച്ച് ദുആ ചെയ്യുമ്പോള്‍ ഇരു കൈകളും നീട്ടി ബാപ്പ അയാളെ ആലിംഗനം ചെയ്യുന്നതായി തോന്നി.

നിര്‍വൃതിയോടെ അയാള്‍ വീട്ടിലേക്ക് തിരിച്ചുചെന്നു.

 ചില്ലലമാറയില്‍ സൂക്ഷിച്ചിരുന്ന വികല സാഹിത്യങ്ങള്‍ അയാളുടെ വീട്ടു മുറ്റത്ത് ഒരുപിടി ചാരമായി മാറി.