*ഉള്ഹിയ്യത്തിൽ ശ്രദ്ധിക്കേണ്ട മര്യാദകൾ*
1️⃣: മൃഗത്തെ ഖിബ് ലയിലേക്ക് തിരിച്ച് കിടത്തൽ
2️⃣: അറവ് നടത്തുന്നവൻ ഖിബ് ലയിലേക്ക് മുന്നിടൽ
3️⃣: അറവ് സമയം ബിസ്മി ചൊല്ലൽ
4️⃣: ബിസ്മിയുടെ ഉടനെ നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ
5️⃣: ബിസ്മിയുടെ മുമ്പും ശേഷവും മൂന്നു തവണ തക്ബീർ ചൊല്ലൽ
6️⃣: ഉള്ഹിയ്യത്ത് സ്വീകരിക്കുവാൻ പ്രത്യേകം പ്രാർത്ഥന നിർവ്വഹിക്കൽ
7️⃣: മൃഗം കാണാത്ത നിലയിൽ കത്തി മൂർച്ച കൂട്ടൽ
8️⃣: ഒന്നിലധികം മൃഗങ്ങളുണ്ടെങ്കിൽ മൃഗങ്ങൾ പരസ്പരം കാണാത്ത നിലയിൽ അറവിനു സ്ഥലം സജ്ജമാക്കൽ
9️⃣: ആടിനെയും മാടിനെയും ഇടതു ഭാഗത്തിൻ്റെ മേൽ ചെരിച്ച് കിടത്തൽ
1️⃣0️⃣: വലത്തെ കാൽ ഒഴിച്ചു ബാക്കിയുള്ള മൂന്നു കാലുകൾ തമ്മിൽ കെട്ടൽ
1️⃣1️⃣ അറവ് നടത്തിയ ഉടനെ ഉള്ഹിയ്യത്തിൻ്റെ ഉടമ രണ്ടു റക്അത്ത് നിസ്കരിക്കൽ
1️⃣2️⃣: വീടിൻ്റെ സമീപത്ത് വെച്ച് അറുക്കുക
1️⃣3️⃣: വീട്ടുകാരുടെ സാന്നിദ്ധ്യത്തിൽ വെച്ച് അറുക്കുക
1️⃣4️⃣: അറവ് പകലിലാവുക
1️⃣5️⃣ അറവ് മൃദുലമായ സ്ഥലത്തു വെച്ചാവുക
1️⃣6️⃣: അറവ് പെരുന്നാൾ ദിവസമാകുക
1️⃣7️⃣: അറവ് പെരുന്നാൾ നിസ്കാരത്തിന് ശേഷമാവുക
1️⃣8️⃣: കത്തി മൂർച്ച കൂട്ടുക
1️⃣9️⃣: മൃഗത്തിൻ്റെ മുന്നിൽ വെച്ച് കത്തി മൂർച്ചകൂട്ടാതിരിക്കുക
2️⃣0️⃣: മറ്റൊരു മൃഗം കാണുന നിലയിൽ അറുക്കാതിരിക്കുക
2️⃣1️⃣: അറവിന് മുമ്പ് മൃഗത്തിന് വെള്ളം കൊടുക്കുക
2️⃣2️⃣: അറവിനു കഴിവുള്ള, അറവ് പഠിച്ച പുരുഷൻ സ്വന്തമായി തന്നെ അറുക്കുക
2️⃣3️⃣: അറവ് അറിയാത്തവർ മറ്റൊരാളെ ഏൽപ്പിക്കുക
2️⃣4️⃣: അറവ് അറിഞ്ഞാലും സ്ത്രീകൾ അറവിന് പുരുഷനെ ഏൽപ്പിക്കുക
2️⃣5️⃣: ഒട്ടകത്തെ നിറുത്തി കുത്തി അറുക്കുക
2️⃣6️⃣: ബിസ്മി, സ്വലാത്ത്, സലാം, തക്ബീർ എന്നിവക്കു ശേഷം
*اَلَّلهُمَّ هٰذِهِ مِنْكَ وَإِلَيْكَ فَتَقَبَّلْ مِنِّي*
എന്ന് ദുആ ചെയ്യുക
2️⃣7️⃣:അറവിനു ശേഷം ജീവൻ പോകുന്നത് വരെ പിടയാൻ മൃഗത്തിന് അവസരം നൽകുക
2️⃣8️⃣: അറവ് പൂർത്തിയായ ശേഷം അപ്പോൾ തന്നെ കഴുത്തിൽ കുത്താതിരിക്കുക
2️⃣9️⃣: ജീവൻ പോകും മുമ്പ് മൃഗത്തെ തോല് പൊളിക്കാതിരിക്കുക
3️⃣0️⃣: തല വേർപ്പെട്ട് പോരുന്ന നിലയിൽ അറുക്കാതിരിക്കൽ
(തുഹ്ഫ: 9/325 , തർശീഹ്: പേജ്: 206, അൽ ബറക: പേജ്:411, ഹാശിയത്തുൽ ഈളാഹ് , കൻസുർറാഗിബീൻ, അസ്നൽ മത്വാലിബ് 1/541)