ബ്ളോഗിനെക്കുറിച്ച് ,
Monday, 31 March 2025
Saturday, 29 March 2025
വഹാബിയുടെ തറാവീഹ് 4 റകഅത്തെന്ന്
*വഹാബിയുടെ തറാവീഹ് 4 റകഅത്തെന്ന്...🤣*
👇👇👇👁️👁️👁️
https://www.facebook.com/share/p/12KYGxhxEzg/
✍️''തിരുനബിയുടെ രാത്രി നിസ്കാരം എത്രയായിരുന്നു..?.റമളാനിലോ അല്ലാത്തപ്പോളോ 11 നെക്കാൾ അധികരിപ്പിക്കാറുണ്ടായിരുന്നില്ല''...
രാത്രിക്കുള്ള മഗ്രിബ് 3 റകഅത്ത് . ഇഷാ 4 റകഅത്ത് . 4+3= 7 റകഅത്ത് ...ഇനി ആകെ 4 റകഅത്തുണ്ട്.അതാണ് നബിയുടെ തറാവീഹ് ... മൗലവി വാചാലനായി...🤔
ഏതായാലും 11 റകഅത്തിന് ഒരു തീരുമാനമായി.വഹാബികൾ ഇങ്ങിനെയാണ്... പറയാനുള്ളത് മുഖത്തു നോക്കിപ്പറയും. വഹാബിത്തറാവീഹ് 20 ൽ നിന്ന് 11 ലേക്കും 8 ലേക്കും 4 ലേക്കും ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ വക വഹാബികളുടെ ഇക്കോലവും കേട്ട് പുറത്തിറങ്ങിയപ്പോളാണ് വിസ്ഡം ജിന്ന് വഹാബി നേതാവ് ഫൈസൽ മൗലവിയുടെ പുതിയ തൗഹീദ് ഇറങ്ങിയത്. ''തറാവീഹ് എന്നൊരു പ്രത്യേക നിസ്കാരമില്ലത്രെ ''... ''റമളാൻ അല്ലാത്തപ്പോളും തറാവീഹ് ഉണ്ടെന്ന് '' പറഞ്ഞ് മറ്റൊരു മുജാഹിദ് മൗലവി പുതിയ തൗഹീദുമായി ലോഞ്ച് ചെയ്തു...
ഇത് കേട്ട പടച്ചോൻ,വടിയായി മണ്ണിനടിയിലായ സകല വഹാബികളെയും പിടിച്ച് നരകത്തിലിടുകയും ഈ വിവരം നേരത്തെ അറിയിക്കാത്തതിന് ഫൈസൽ മൗലവിയെ ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു... 😆
*ഖുദ്സി*
27-03-2025
Friday, 28 March 2025
ഫിത്വ്,ര്‍ സക്കാത്ത് പണമായി നല്‍കരുതെന്ന് ഗർഫ് സലഫികൾ
Wednesday, 26 March 2025
മാസം കാണൽ: കണക്ക് വലിച്ചെറിഞ്ഞ് തൗഹീദും തിരുത്തി പൊത്തോന്ന് വീഴുന്ന വഹാബികൾ
*മാസം കാണൽ: കണക്ക് വലിച്ചെറിഞ്ഞ് തൗഹീദും തിരുത്തി പൊത്തോന്ന് വീഴുന്ന വഹാബികൾ...😆*
👇👇👇👁️👁️👁️
https://www.facebook.com/share/v/1A8nSn4oLs/
✍️രണ്ട് ദിവസം പെരുന്നാൾ... ഇടയിലൊപ്പിക്കാനൊരു റസ്റ്റ് ദിവസം... നാണക്കേട് കാരണം പുറത്തിറങ്ങാൻ കഴിയാതെ വഹാബീ മുറി മൊല്ലമാർ... അതിനിടയിൽ കണക്ക് നോക്കി കുത്തിയിരുന്ന ഹിലാൽ ഹിജ്റ മൗലവിമാരെ പൊതുജനം കോമഡിയാക്കി... ആകെപ്പാടെ നാണം കെട്ട വഹാബികളവസാനം തടി രക്ഷിക്കാനായി സ്വന്തം തൗഹീദ് മാറ്റി...ഇനി മുതൽ മുസ്ലിംകളെപ്പോലെ മാസം കണ്ടാലേ വഹാബീ ആപ്പീസിലെ ബീവിമാർ നോമ്പും പെരുന്നാളും നടത്തൂ എന്നിടത്തെത്തി സെൽഫീ തൗഹീദ്... 🤭
''ശാസ്ത്രം വികസിച്ചു - ചൊവ്വയിലെത്തി- ഇനി എന്തിന് കടപ്പുറം''... ഹൊ...എന്തൊക്കെയായിരുന്നു വഹാബീ പുകിലുകൾ... അവസാനം പവനായി ശവമായി..അല്ല പിന്നെ...🤣
നാണം കെടാൻ ഒന്നും ബാക്കിയില്ലാതായാൽ പാരമ്പര്യ മുസ്ലിം വഴി സ്വീകരിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല... ദയവ് ചെയ്ത് നാറ്റിക്കരുത്... മുന്നേ വടിയായ വഹാബികളുടെ കാര്യമോർക്കുമ്പോളാണ്...വഹാബികൾ മുഴുവൻ മണ്ടൻമാരാണെന്ന് നേഴ്സറിക്കുട്ടികൾ പോലും പറയുന്നത് വെറുതെയല്ല. കോഴിക്കൂടടയ്ക്കും മുന്നേ ആപ്പീസിലെ സ്വന്തം സ്വർഗത്തിൽ കയറാനോടിയ മുതലുകളാണ്. കെടക്കണ കെടപ്പു കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല...😆
*ഖുദ്സി*
25-03-2025
Monday, 24 March 2025
ആരോഗ്യ അളവുകളും ടിപ്സുകളും
Thursday, 13 March 2025
സ്ത്രീ പള്ളി പ്രവേശനം- കേരളാ വഹാബികളെ തേച്ചൊട്ടിച്ച് ഗൾഫ് വഹാബികൾ
*സ്ത്രീകളെ പള്ളിയിലേക്കാനയിച്ച കേരള വഹാബികളെ തേച്ചൊട്ടിച്ച് ഗൾഫ് വഹാബികൾ...🤭*
👇👇👇👁️👁️👁️
https://www.facebook.com/share/v/169oBHcBTi/
✍️എന്തായിരുന്നു- മലപ്പുറം കത്തി...ആമ്പും വില്ലും...
മാങ്ങാത്തൊലി......താത്താമാരെ പള്ളിയിൽ കൊണ്ടുവരിക മാത്രമല്ല അവർക്കിട്ടിരുന്ന ''മറ ബിദ്അത്താണ്- നരകത്തിലെത്തിക്കും'' എന്ന് പറഞ്ഞ് നൈസായിട്ട് മറ മാറ്റി ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തി സ്വർഗത്തിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു കേരളത്തിലെ വഹാബികൾ...
നബി ﷺ തങ്ങൾ പറഞ്ഞു -സ്ത്രീകൾക്ക് വീടാണ് ഹൈർ എന്ന്... പള്ളിയിൽ താത്താമാരുടെ മറ മാറ്റാനിരുന്ന വഹാബികൾക്കെന്ത് തിരുനബി ... നബിയെ അനുസരിക്കാത്ത കേരളാ വഹാബികളോടവസാനം
സൗദി പണ്ഡിതൻ സ്വാലിഹ് ഇബ്നുഫൈസാൻ ഉൾപ്പെടെ പറയുന്നു- ''സ്ത്രീകൾക്ക് പള്ളിയല്ല വീടാണ് ഉത്തമം '' എന്ന് ... ലോക പണ്ഡിതനായി പൊക്കിപ്പിടിച്ച കേരളാ വഹാബികൾക്കിട്ട് ഫൗസാൻ്റെ വക ഒന്നൊന്നര തേപ്പ്... മറ മാറ്റാനിരുന്ന വഹാബിയുടെ തലയിൽ തേങ്ങ ചാടിയ പ്രതീതി...ൻ്റെ സാറേ...ബാക്കി നിങ്ങൾ നേരിട്ട് കാണൂ... ഞാനായിട്ടൊന്നും പറയണില്യ... 🤣
*ഖുദ്സി*
13 -03-2025
Wednesday, 12 March 2025
തൈരിൻ്റെ ഗുണങ്ങൾ
*ഭക്ഷണത്തിനൊപ്പം ഇവനുണ്ടോ? പല്ലും എല്ലും ഹൃദയവും സുരക്ഷിതം; വല്ലപ്പോഴുമാക്കേണ്ട, ദിവസേന കഴിക്കാം, ഗുണങ്ങളറിഞ്ഞോളൂ*
പ്രാതലിനും ഊണിനും ഒരുപോലെ ഉപയോഗിക്കാവുന്ന പാലുല്പന്നമാണ് തൈര്. ലാക്ടോബാസിലസ് ബൽഗാരിക്കസ്, സ്ട്രെപ്റ്റോകോക്കസ് തെർമോഫിലസ് തുടങ്ങിയ ഗുണകരമായ ബാക്ടീരിയകൾ ഉപയോഗിച്ച് പാൽ പുളിപ്പിച്ചാണ് തൈര് നിർമ്മിക്കുന്നത്. പ്രോബയോട്ടിക്സ്, പ്രോട്ടീനുകൾ വിറ്റാമിനുകൾ, കാൽസ്യം, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് തൈര്. ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.
*1. ഹൃദയാരോഗ്യം മെച്ചപ്പെട്ടുത്തുന്നു*
തൈരിന്റെ ഉപയോഗം കൊളസ്‌ട്രോളിന്റെ അളവും രക്തസമ്മർദവും നിയന്ത്രിക്കുന്നു. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുളള സാധ്യത കുറയ്‌ക്കും. തൈരുപോലുള്ള പുളിയുള്ള പാലുല്പന്നങ്ങൾ മെച്ചപ്പെട്ട ഹൃദയാരോഗ്യത്തിന് സഹിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
*2. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന്*
കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തൈര്. അസ്ഥികളുടെ ഉറപ്പ് കൂട്ടാനും പാലിന്റെ ആരോഗ്യത്തിനും വേണ്ട ധാതുക്കൾ തൈരിലുണ്ട്. ഇത് എല്ലുകൾ ക്ഷയിക്കുന്ന ഓസ്റ്റിയോപോറോസിസ് അവസ്ഥയുണ്ടാകാതെ തടയും.
*3. ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു*
ഭക്ഷണത്തിൽ തൈര് ഉപയോഗിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. ഇതിലൂടെ ശരീരഭാരം കുറയ്‌ക്കാനും കഴിയും. തൈരിൽ പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇത് ക്ഷീണം തോന്നാൻ ഇടയാക്കില്ല.
*4. ദഹനം മെച്ചപ്പെടുത്തുന്നു*
തൈരിലടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകൾ കുടലിലെ ദഹനത്തിന് സഹായിക്കുന്ന ബാക്ടീരിയകളെ നിലനിർത്തുന്നു.ദഹനസംബന്ധമായ പ്രശ്നങ്ങൾ തടയൽ, അവശ്യ പോഷകങ്ങളുടെ ആഗിരണം എന്നിവയ്‌ക്ക് ഈ ബാക്ടീരിയകൾ ഗുണകരമാണ്.
*5. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു*
തൈരിലെ പ്രോബയോട്ടിക്സ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. തൈര് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അസുഖങ്ങൾ കുറയ്‌ക്കാനും ദോഷകരമായ രോഗകാരികളെ ഫലപ്രദമായി ചെറുക്കാനും സഹായിക്കുന്നു. ഇത് കൂടാതെ തൈരുപയോഗം മുടികൊഴിച്ചിൽ കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
Monday, 3 March 2025
തറാവീഹിലെ വഹാബീ പരിണാമങ്ങൾ
*തറാവീഹ് ;*
*വഹാബി പരിണാമങ്ങൾ*
✍️aslamsaquafi payyoli
➖➖➖➖➖➖➖➖➖➖➖➖
1) *ഉത്തമ നൂറ്റാണ്ടിൽ തറാവീഹ് 20*
"നാല് മദ്ഹബുകളുടെ ഇമാമീങ്ങളും ഖിയാമു റമദാൻ വിത്റിന് പുറമേ 20 റക്അത്താണെന്ന് അഭിപ്രായപ്പെട്ടവരാണ്."
(വിചിന്തനം വാരിക 2009 ജൂലൈ 3 )
2) *1936 വരെ കേരളത്തിലും 20*
"തറാവീഹ് ഇത് റമദാനിൽ മാത്രമേയുള്ളൂ. സമയം വിത്റിന്റെ സമയം തന്നെ. ഇത് 20 റക്അത്താണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വാജിബുണ്ട്."
(അമലിയാത്ത് -പേജ് : 34. ആറാം പതിപ്പ് 1936 )
3) *ഭേദഗതി തുടക്കം*
അമലിയ്യാത്തിന്റെ ഏഴാം പതിപ്പിൽ റക്അത്തിന്റെ എണ്ണം എടുത്തു കളഞ്ഞു.
" തറാവീഹ്: ഇത് റമദാനിൽ മാത്രമേയുള്ളൂ. ഇതിന്റെ സമയം വിത്റിന്റെ സമയം തന്നെയാണ്. എല്ലാ ഈരണ്ട് റക്അത്തിലും സലാം വീട്ടണം."
(അമലിയാത്ത് ഏഴാം പതിപ്പ് 1938)
4) *ഭിന്നിപ്പുമായി മഹല്ലുകളിലേക്ക്*
പരമ്പരാഗതമായി ഐക്യത്തോടെ ഇരുപത് റക്അത്ത് നിസ്കരിച്ചിരുന്ന പല മഹല്ലുകളിലും ഭിന്നിപ്പിന്റെ വിഷവിത്തുമായി ഇവർ കടന്നുവന്നു. എം ടി അബ്ദുറഹ്മാൻ മൗലവി(വാഴക്കാട്) നരിക്കുനിക്കടുത്ത പാലത്ത് മഹല്ലിൽ തറാവീഹ് ഭേദഗതി വരുത്തിയ ചരിത്രം ശബാബ് വാരിക എഴുതുന്നു.
"മദ്ഹബി വീക്ഷണപ്രകാരം റമദാനിലെ തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത് നിസ്കരിക്കണമെന്നായിരുന്നു മഹല്ല് നിവാസികളുടെ അഭിപ്രായം. എന്നാൽ പ്രവാചകചര്യ അനുസരിച്ച് സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അതാണ് നമസ്കരിക്കേണ്ടതെന്ന് മൗലവിയും പറഞ്ഞു. ഇമാമായി നിൽക്കേണ്ടത് മൗലവിയായിരുന്നു. പ്രവാചകൻ ചെയ്തതുപോലെ സുദീർഘമായി ഖുർആൻ പാരായണം നടത്തി എട്ട് റക്അത്ത് നമസ്കരിച്ചു. പ്രവാചക ചര്യ നടപ്പിലാക്കാൻ എം ടിക്ക് സാധിച്ചു."
(ശബാബ് വാരിക 2009 മെയ് 1 പേജ് 34)
5) *1969 ൽ താനാളൂരിൽ സംവാദം; റക്അത്ത് 11*
താനാളൂരിൽ ഇ കെ ഹസൻ മുസ്‌ലിയാരുമായി സംവാദ വ്യവസ്ഥയ്ക്കിരുന്നപ്പോഴാണ് എ പി അബ്ദുൽ ഖാദിർ മൗലവി തറാവീഹ് പതിനൊന്നാണെന്ന് വാദിച്ചത്.
" നമുക്കാകട്ടെ പതിനൊന്ന് റക്അത്തിന് നിരവധി തെളിവുകൾ നിരത്താൻ കഴിഞ്ഞു."
(ഇസ്‌ലാഹ് മാസിക 2009 മെയ് 1 പേജ് 41)
6) *വീണ്ടും എട്ടിലേക്ക്*
താനാളൂർ വ്യവസ്ഥയിൽ 11 എഴുതിയെങ്കിലും അണികൾക്കിടയിൽ തറാവീഹ് എട്ട് റക്അത്ത് തന്നെയായിരുന്നു. തറാവീഹ് എട്ട് റക്അത് തെളിയിച്ചാൽ 10 കോടി രൂപ ഇനം പ്രഖ്യാപിച്ച് സുന്നികൾ നോട്ടീസിറക്കി.
" പത്തു കോടി രൂപ ഇനാം. 1) തറാവീഹ് എട്ട് റക്അത്താണ് എന്നതിന് ആധികാരികമായ എന്തെങ്കിലും തെളിവു നൽകിയാൽ."
ഈ നോട്ടീസിന് മറുപടിയായി അൽ ഇസ്‌ലാഹ് മാസികയിൽ എട്ട് റക്അത്ത് 'തെളിയിച്ചു'കൊണ്ട് രണ്ട് തവണ ലേഖനം വന്നു.
" ആ കോടികൾ ഇങ്ങു തരൂ മിസ്റ്റർ പേരോട്. തറാവീഹ് എട്ട് റത്താണെന്നതിന് ആധികാരികമായ എന്തെങ്കിലും തെളിവ് നൽകിയാൽ പത്തു കോടി രൂപ ഇനാം പ്രഖ്യാപിച്ച് പേരോടിന്റെ ഒരു നോട്ടീസാണ് ഇതെഴുതാൻ പ്രേരകം. റസൂൽ(സ) അവരെ(സ്വഹാബികളെ) യും കൊണ്ട് എട്ട് റക്അത്ത് നമസ്കരിച്ചു. പിന്നീട് വിത്ർ നമസ്കരിച്ചു. ഇത് ഈ വിഷയത്തിൽ ഏറ്റവും സ്ഥിരപ്പെട്ട ഹദീസാണ്... നബി(സ)എട്ട് റക്അത്തല്ലാതെ നമസ്കരിച്ചിട്ടില്ല... തീർച്ചയായും നബി(സ)എട്ട് റകഅത്തുകൾ തറാവീഹ് നിസ്കരിച്ചു എന്ന് സമ്മതിക്കുന്നതിൽ നിന്നും പിന്തിരിഞ്ഞു പോകുവാൻ യാതൊരു അഭയ കേന്ദ്രവുമില്ല. "
(അൽ ഇസ്‌ലാഹ് പുസ്തകം 2 ലക്കം 1 പേജ് 8)
"തറാവീഹ് എന്ന പേരിൽ ഇന്ന് നമസ്കരിക്കാറുള്ള റമളാനിലെ രാത്രി നമസ്കാരം എട്ട് റക്അത്തതാണെന്നതിന് മുജാഹിദുകൾക്ക് മുകളിൽ പറഞ്ഞ തെളിവുകൾ മതി"
(അൽ ഇസ്‌ലാഹ് മാസിക 1996 സെപ്റ്റംബർ )
7) *രേഖകൾ മുക്കി; എട്ടിന് അടിസ്ഥാനമില്ലെന്ന്.!*
"തറാവീഹ് എട്ട് റക്അതും വിത്ർ മൂന്ന് റക്അത്തും എന്ന ധാരണ തന്നെ പൂർണ്ണമായി ശരിയല്ല.. എന്നാൽ എട്ടു റക്അത്ത് മാത്രമാണ് തറാവീഹ് എന്ന ധാരണക്ക് യാതൊരു അടിസ്ഥാനവുമില്ല."
(ശബാബ് വാരിക 2006 സെപ്റ്റംബർ)
8) *എട്ട് റക്അത്ത് വാദിച്ചിട്ടേയില്ലെന്ന്..!*
"കേരളത്തിലെ ഇസ്‌ലാഹികളെക്കുറിച്ച് അവർ എട്ടു റക്അത്തുകാരാണെന്ന വാദം നുണപ്രചാരമാണെന്ന് ഇവിടെ പ്രത്യേകം ഉണർത്തുന്നു."
(അഹ്‌ലുസ്സുന്ന ആദർശം: അബ്ദുൽ ജബ്ബാർ മൗലവി പേജ് 84)
9) *11ൽ കൂടുതൽ അനാചാരം*
"പ്രവാചകൻ തറാവീഹ് നമസ്കാരം 11 റക്അത്ത് മാത്രമാണ് വർദ്ധിച്ച നിലക്ക് നമസ്കരിക്കാറുള്ളത്. യാതൊരു സാഹചര്യത്തിലും 11ൽ കൂടുതൽ നമസ്കരിക്കുക എന്നത് അവിടുത്തെ ചര്യയിൽ പെട്ടതല്ല.. ഈ അനാചാരം പിൽക്കാലത്ത് ചിലർ ഇസ്‌ലാമിൽ അവരുടെ ഇജ്തിഹാദിന്റെ അടിസ്ഥാനത്തിൽ സ്ഥാപിച്ചതാണ്."
(മുസ്‌ലിംകളിലെ അനാചാരങ്ങൾ പേജ്: 274 കെ എൻ എം )
10) *കൃത്യം, കണിശം; നിലപാട് മാറില്ല*
" ഇസ്‌ലാമിൽ തറാവീഹ് നമസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിലും കൃത്യവും കണിശവുമായ നിലപാടും തീരുമാനവുമുണ്ട്. അത് വിത്ർ ഉൾപ്പെടെ 11 റക്അത്ത് മാത്രമാണ്. ഇക്കാര്യം നിരവധി ഹദീസുകളിലൂടെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അത് ആളുകൾക്ക് അനുസരിച്ചോ കാലത്തിനോ ദേശത്തിനോ പാരമ്പര്യത്തിനോ ഭൂരിപക്ഷത്തിനോ അനുസരിച്ച് മാറുകയില്ല. കാരണം, ഇക്കാര്യം അല്ലാഹുവിൽ നിന്നുള്ള വഹ് യിന്റെ അടിസ്ഥാനത്തിലാണ് നബി(സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുള്ളത്. എന്നാൽ മേൽപ്പറഞ്ഞ പലതിന്റെയും താല്പര്യമനുസരിച്ച് ഖണ്ഡിതമായ ആ സുന്നത്തിലും ചില്ലറ നീക്കുപോക്കുകൾ ആകാമെന്ന് വാദിക്കുന്ന അഴകുഴമ്പൻ നിലപാടുകാരും നമ്മുടെ സമൂഹത്തിലുണ്ട്. അതിൽ പെട്ട അക്കാര്യം പരസ്യമായി തന്നെ പ്രഖ്യാപിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഒരു കൂട്ടരാണ് ജമാഅത്തെ ഇസ്‌ലാമി എന്ന രാഷ്ട്രീയ മതക്കാർ."
(ഇസ്‌ലാഹ് മാസിക 2007 സപ്തംബർ പേജ് 19 )
11) *2015 ജൂണിൽ വീണ്ടും ആവർത്തിക്കുന്നു.*
"ഇബാദത്തുകളിലെ അടിസ്ഥാനം പ്രമാണങ്ങൾ നിശ്ചയിക്കുന്ന എണ്ണത്തിലും രൂപത്തിലും ഒതുങ്ങി നിൽക്കുക എന്നതാണെന്നതുകൊണ്ടു തന്നെ അതിൽ(11ൽ) കൂടുതൽ വർധിപ്പിക്കുന്നത് നബി(സ)യുടെയോ സ്വഹാബത്തിന്റെയോ കാലഘട്ടത്തിൽ നിലവില്ലാത്ത ബിദ്അത്താകുന്നു."
(അൽ ഇസ്‌ലാഹ് മാസിക 2015 ജൂൺ പേജ് 25)
12) *2015 ആഗസ്റ്റിൽ ബിദ്അത്തിനൊരു തിരുത്ത്*
"തിരുത്ത്: ജൂൺ ലക്കത്തിൽ റമദാനിലെ ബിദ്അത്തുകൾ എന്ന ലേഖനത്തിൽ തറാവീഹിന്റെ എണ്ണം ചർച്ച ചെയ്ത ഭാഗത്ത് പതിനൊന്നിൽ കൂടുതൽ നമസ്കരിക്കുന്നത് ബിദ്അത്താണെന്ന രീതിയിലുള്ള പരാമർശം വന്നിട്ടുണ്ട്. സുന്നത്തിൽ സ്ഥിരപ്പെട്ടത് പതിനൊന്ന് ആണെങ്കിലും അതിൽ കൂടുതൽ നമസ്കരിക്കുന്നത് ബിദ്അത്താണെന്ന് സലഫുകൾ പറഞ്ഞിട്ടില്ല. സൂക്ഷ്മത കുറവ് മൂലം മേൽ പരാമർശം വന്നതിൽ ഖേദിക്കുന്നു.- ലേഖകൻ."
(അൽ ഇസ്‌ലാഹ് മാസിക 2015 ആഗസ്റ്റ്, പേജ് : 50)
13) *പതിനൊന്നിൽ അധികമാവാമെന്ന് ഇജ്മാഅ്*
"പതിനൊന്നിലധികം നിസ്കരിക്കുന്നതിനെ നിരാകരിക്കുന്ന സലഫു സ്വാലിഹീങ്ങളുടെ യാതൊരു ഉദ്ധരണിയും ഇക്കൂട്ടർ(വഹാബികൾ)കൊണ്ടുവന്നിട്ടില്ല. മാത്രമല്ല, പതിനൊന്നിലധികം നമസ്കരിക്കാമെന്നും തറാവീഹിന്റെ റക്അത്തുകൾക്ക് യാതൊരു പരിധിയുമില്ലെന്നുമുള്ള വിഷയത്തിൽ പണ്ഡിതന്മാർക്ക് ഇജ്മാഅ് ഉണ്ടെന്ന കാര്യം ഇബ്നു അബ്ദുൽ ബർറ്, ഖാദി ഇയാള്, അബൂ സുർഅത്തുൽ ഇറാഖി... മുതലായ പ്രമുഖ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുമുണ്ട്.
(അൽ ഇസ്‌ലാഹ് മാസിക ജൂൺ 2018 പേജ് :30 )
14) *സ്വഹാബികൾ 23 നിസ്കരിച്ചത് സ്ഥിരപ്പെട്ടിട്ടുണ്ട്.*
"ഉമർ(റ)ന്റെ കാലത്ത് തന്നെ 23 റക്അത്തും സ്വഹാബികൾ നമസ്കരിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ടെന്നാണ് നിരവധി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. "
(അൽ ഇസ്‌ലാഹ് മാസിക 2018 ജൂൺ പേജ്: 32)
15) *താബിഉകളുടെ സാക്ഷ്യം*
"ഉമർ(റ)ന്റെ കാലത്ത് 23 നിസ്കരിച്ചു എന്നതിനെ ശക്തിപ്പെടുത്തുന്ന താബിഉകളിൽ നിന്നുള്ള മുർസലായ മൂന്ന് റിപ്പോർട്ടുകൾ ശൈഖ് അബ്ദുൽ ഖാദർ ജുനൈദ് ഉദ്ധരിച്ചിട്ടുണ്ട്. താബിഉകളുടെ കാലത്ത് ഈ എണ്ണം(20+3=23) ശ്രുതിപ്പെട്ടതായിരുന്നുവെന്ന് അറിയിക്കുന്നതും ഉമർ(റ)ന്റെ കാലത്ത് നടന്നതിനെ ശക്തിപ്പെടുത്തുന്നതുമായ റിപ്പോർട്ടുകളാണിവ."
(അൽ ഇസ്‌ലാഹ് മാസിക 2018 ജൂൺ, പേജ് :34)
16) *80 കൊല്ലത്തോളം ഉന്നയിച്ച വാദങ്ങൾ 2018ൽ പിൻവലിച്ചു..!*
" മുജാഹിദ് സുഹൃത്തുക്കളോട് സ്നേഹപൂർവ്വം!
മുജാഹിദ് സംഘടനയിൽ പ്രവർത്തിച്ച നീണ്ട മുപ്പത് വർഷങ്ങൾക്കിടയിൽ പലപ്പോഴും തറാവീഹിന്റെ വിഷയത്തിൽ എട്ടും മൂന്നും പതിനൊന്നാണ് നബിചര്യയെന്നും അതിലപ്പുറമുള്ളത് നബിചര്യക്ക് വിരുദ്ധമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്തയാളാണ് ഈ ലേഖകൻ(സകരിയ സ്വലാഹി). മുജാഹിദ് കുടുംബത്തിൽ ജനിച്ചു വളർന്ന ഒരാളെന്ന നിലയിൽ പതിനൊന്നിലധികം തറാവീഹിനെ കുറിച്ച് വളരെ വൈകിയാണ് കേൾക്കാൻ തുടങ്ങിയത് തന്നെ. ഗൾഫ് സലഫി പണ്ഡിതന്മാരുടെയും ശൈഖുൽ ഇസ്‌ലാം ഇബ്നു തൈയ്മയുടെയും ഉദ്ധരണികൾ എടുത്തുകൊണ്ട് തറാവീഹിന്റെ കാര്യത്തിൽ കേരള സലഫികളെ എതിരാളികൾ പരിഹസിക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെയും നാം തെളിവിന്റെയും നബി(സ)യുടെയും പിന്തുണയുള്ളവരാണെന്ന സമാധാനത്തിൽ എതിർവാദങ്ങളെ പ്രതിരോധിക്കുകയായിരുന്നു ചെയ്തിരുന്നത്.
എന്നാൽ തറാവീഹിന്റെ വിഷയത്തിൽ മുജാഹിദ് സംഘടനകൾ തുടർന്നുവരുന്ന കടുംപിടുത്ത നിലപാട് പൂർണമായും സലഫി നിലപാടിനൊപ്പമല്ലെന്ന തിരിച്ചറിവുണ്ടാവുകയും ഒരു വർഷം മുമ്പ് വാട്സപ്പിലൂടെ ആറ് ക്ലിപ്പുകൾ ഇറക്കി ഞാൻ എനിക്ക് മനസ്സിലായ കാര്യം ജനങ്ങളോട് തുറന്നു പറയുകയാണ് ചെയ്തിട്ടുള്ളത്. അതിനാൽ തറാവീഹ് വിഷയത്തിൽ ഈ ലേഖകൻ മുമ്പ് എഴുതിയ ലേഖനങ്ങളിലോ സംസാരങ്ങളിലോ സലഫുകളുടെയും ലോകസലഫി ഉലമാക്കളുടെയും നിലപാടിന് വിരുദ്ധമായി വന്ന എന്റെ അഭിപ്രായങ്ങൾ ഇതോടെ ദുർബലപ്പെടുത്തുകയാണ്.
'ഗൾഫ് സലഫികളും കേരളത്തിലെ ഇസ്‌ലാഹി പ്രസ്ഥാനവും' എന്ന പുസ്തകത്തിലെ 22 ആം അധ്യായം, 'ഖിയാമു റമദാൻ അഥവാ തറാവീഹ് ' എന്ന പേരിൽ അൽമനാർ മാസികയുടെ റമദാൻ വിശേഷപ്പതിപ്പിൽ (1998) എഴുതിയ ലേഖനം, ഈ രണ്ടു ലേഖനങ്ങളും ഈയുള്ളവൻ മുജാഹിദ് സംഘടനയിൽ ഉണ്ടായിരുന്ന സമയത്ത് സംഘടനയുടെ ആദർശമായി എഴുതിയതായിരുന്നു. കൂടുതൽ പഠിച്ചപ്പോൾ അതിൽ പല തെറ്റുകളും ഉണ്ടായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അതിനാൽ ആ രണ്ട് ലേഖനങ്ങളും ഈയുള്ളവൻ ഇതിനാൽ പിൻവലിക്കുകയാണ്."
(അൽ ഇസ്‌ലാഹ് മാസിക 2018 ജൂൺ പേജ് : 36)
17) *ഇതുവരെ പറഞ്ഞത് മുൻഗാമികൾ പറയാത്തകാര്യം, ശ്രേഷ്ഠം പതിനൊന്ന്*
"എന്നാൽ തറാവീഹിന്റെ എണ്ണത്തിൽ പതിനൊന്നാണ് ശ്രേഷ്ടം എന്നതിനപ്പുറം അതിൽ അധികരിപ്പിക്കുന്നത് ഹറാമാണെന്നോ ബിദ്അത്താണെന്നോ പറഞ്ഞ മുൻഗാമികളായ പണ്ഡിതന്മാരില്ല."
(അൽ ഇസ്‌ലാഹ് മാസിക 2023 ഏപ്രിൽ പേജ് : 37)
18) *പതിമൂന്നും ഇരുപതും ശ്രേഷ്ഠം*
"ദീർഘമായി നിൽക്കാൻ കഴിയുമെങ്കിൽ നബി(സ)റമദാനിലും അല്ലാത്തപ്പോഴും നിസ്കരിച്ചതുപോലെ പത്തും മൂന്നും പതിമൂന്ന് നിസ്കരിക്കുന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിന് സാധിക്കാത്തവരാണെങ്കിൽ ഇരുപത് നിസ്കരിക്കുന്നതാണ് ശ്രേഷ്ഠം."
(അൽ ഇസ്‌ലാഹ് മാസിക 2018 മെയ് പേജ് 34)
19) *സുന്നികളിൽ ബിദ്അത്ത് ആരോപിച്ചത് അബദ്ധമായിപ്പോയി..!*
"റമദാനിൽ തറാവീഹ് നിസ്കാരം പതിനൊന്നിൽ അധികരിപ്പിക്കുന്നവരെ അതിന്റെ പേരിൽ മാത്രം ബിദ്അത്തുകാർ എന്ന് വിശേഷിപ്പിക്കുന്നതും അബദ്ധം തന്നെ. കാരണം തറാവീഹ് പതിനൊന്നിൽ അധികരിപ്പിക്കരുതെന്ന് മുൻഗാമികളിൽപ്പെട്ട ഒരു പണ്ഡിതനും പറഞ്ഞത് കാണുക സാധ്യമല്ല...
പതിനൊന്നിൽ അധികരിപ്പിച്ചാൽ അത് ബിദ്അത്താണെന്ന് ധരിച്ചവരും 11 മാത്രം നിസ്കരിച്ചാൽ അത് തെറ്റാണെന്ന് കരുതുന്നവരും നമുക്കിടയിലുണ്ട്. ഈ രണ്ട് ധാരണകളും ശരിപ്പെടുത്തേണ്ടതാണ്. "
(അൽ ഇസ്‌ലാഹ് മാസിക 2023 ഏപ്രിൽ പേജ് :37,38)
*സ്വകാര്യം*
"മുജാഹിദുകൾ തറാവീഹിന്റെ റക്അത്തുകൾ ആദ്യം 20 പിന്നെ എട്ട്, പിന്നെ 11, ശേഷം വട്ടപ്പൂജ്യം എന്നിങ്ങനെ മാറ്റിയെന്ന് പ്രചരിപ്പിക്കാറുണ്ട്. ഇതും തെളിവിന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതെ കുഴങ്ങുന്നവരുടെ തരംതാഴ്ന്ന വേലയാണ്. മുജാഹിദുകൾ ദീൻ മാറ്റിക്കൊണ്ടിരിക്കുന്ന വരാണ് എന്നതും അതിന്റെ കൂടെ ആരോപിക്കും. "
(ഇസ്‌ലാഹ് മാസിക 2008 നവംബർ പേജ് :37)
Saturday, 1 March 2025
മാസപ്പിറവി: ചന്ദ്രൻ്റെ വലിപ്പവും ചെറുപ്പവും
*മാസപ്പിറവി: വലിപ്പവും ചെറുപ്പവും*
===================
ഈ പ്രാവശ്യം വിശുദ്ധ റമളാനിൻ്റെ ചന്ദ്രപ്പിറവി ഒട്ടുമിക്ക സ്ഥലങ്ങളിൽ വെച്ചും എല്ലാവരും നേരിൽ കണ്ടു. ബാലചന്ദ്രൻ്റെ വലിപ്പവും ഉയർച്ചയും കണ്ട് കുറേയാളുകൾ ഇത് ഒന്നാം ദിവസമല്ല രണ്ടാം ദിവസമാണെന്ന് വിധിയെഴുതി. ചിലർ ഖാളിമാരെ കളിയാക്കുകയും ചീത്ത പറയുകയും ചെയ്തു.
ഈ വലിപ്പത്തിലെ തർക്കം പുതിയ സംഭവമൊന്നുമല്ല എന്ന് ഇത്തരക്കാർ മനസ്സിലാക്കുന്നത് നന്നായിരിക്കും. മുൻകാലങ്ങളിലും ഇങ്ങനെ സംഭവിച്ചിരുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ തന്നെ കാണാം.
ഒരു സംഘം സ്വഹാബികൾ ഉംറക്കായി പുറപ്പെടുകയും വഴിയിൽ വെച്ച് റമളാൻ മാസപിറവി ദർശിക്കുകയും ചെയ്തു. ബാലചന്ദ്രൻ്റെ വലിപ്പം കാരണം ചിലർ ഇത് രണ്ടാം ദിവസമാണ്, മറ്റു ചിലർ ഇത് മൂന്നാം ദിവസമാണ് എന്നു പറഞ്ഞു തർക്കത്തിലായി. വിഷയം മഹനായ ഇബ്നു അബ്ബാസ് (റ) ൻ്റെ അടുത്തെത്തി. അദ്ദേഹം നബി(സ)യിൽ നിന്നുദ്ധരിച്ചു കൊണ്ട് അത് ഒന്നാം ദിവസം തന്നെയാണെന്ന് പ്രഖ്യാപിച്ചു.
ഇമാം മുസ്ലിം തൻ്റെ സ്വഹീഹിൽ ഉദ്ധരിച്ച ഈ ഹദീസ് അടിസ്ഥാനമാക്കി ഇമാം നവവി(റ)
باب: بيان أنه لا اعتبار بكبر الهلال وصغره
(ബാലചന്ദ്രൻ്റെ വലിപ്പച്ചെറുപ്പം പരിഗണനീയമല്ല എന്നു വിശദീകരിക്കുന്ന അധ്യായം) എന്ന പേരിൽ ഒരു അധ്യായം തന്നെ ശറഹ് മുസ്ലിമിൽ കൊണ്ടു വരികയും ചെയ്തു.
عَنْ أَبِي الْبَخْتَرِيِّ. قَالَ: خَرَجْنَا لِلْعُمْرَةِ. فَلَمَّا نَزَلْنَا بِبَطْنِ نَخْلَةَ قَالَ: تَرَاءَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. قَالَ: فَلَقِينَا ابْنَ عَبَّاسٍ. فَقُلْنَا: إِنَّا رَأَيْنَا الْهِلَالَ. فَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ ثَلَاثٍ. وَقَالَ بَعْضُ الْقَوْمِ: هُوَ ابْنُ لَيْلَتَيْنِ. فَقَالَ: أَيَّ لَيْلَةٍ رَأَيْتُمُوهُ؟ قَالَ فَقُلْنَا: لَيْلَةَ كَذَا وَكَذَا. فَقَالَ: إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِنَّ اللَّهَ مَدَّهُ لِلرُّؤْيَةِ. فَهُوَ لِلَيلةِ رأيتموه (صحيح مسلم)
*നബി(സ്വ)പറഞ്ഞു: പിറചന്ദ്രൻ വലുതായി കാണലും ഒരു രാവിൽകണ്ടപിറയെക്കുറിച്ച് ഇത് രണ്ടാം രാവിൻ്റെതാണെന്ന് അഭിപ്രായപ്പെടലുംഅന്ത്യനാളിൻ്റെ അടയാളത്തിൽ പെട്ടതാണ് (طبراني )*