ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 10 October 2017

ആചാരങ്ങൾ



ആചാരങ്ങളിന്ന്‌ നാട്ടിന്‍ പുറങ്ങളില്‍ ധാരാളം നടന്ന്‌ വരുന്നുണ്ട്‌. ഇതില്‍ തന്നെ പലതും അടിസ്ഥാന രഹിതവും ശരിയായ അടിത്തറ കണ്ടെത്താന്‍ കഴിയാത്തതുമാണ്‌. എന്നാല്‍ മുന്‍ഗാമികളിലൂടെ നമുക്ക്‌ ലഭ്യമായ പല നല്ല ആചാരങ്ങളും നമ്മുടെ ജീവിത വ്യവഹാരത്തില്‍ ഇല്ലാതില്ല. അടിസ്ഥാന രഹിതമായ ആചാരങ്ങളെ കുറിച്ചും നാം ജീവിതത്തില്‍ പകര്‍ത്തേണ്ട ആചാരങ്ങളെ കുറിച്ചും നാം അറഞ്ഞിരിക്കേണ്ടതുണ്ട്‌.

ഇസ്ലാമിക ലേബലില്‍ ആദര്‍ശത്തിനുതകുന്ന ആചാരങ്ങളെ പുല്‍കുന്നതോടൊപ്പം ഇസ്‌ലാമിന്‌ അന്യവും ആദര്‍ശത്തോട്‌ യോജിക്കാത്തതുമായ നാട്ടാചാരങ്ങളെ നാം മാറ്റി നിര്‍ത്തുക തന്നെ വേണം. മുസ്‌ലിംകളായിട്ട്‌ കൂടി അനാചാരങ്ങള്‍ക്കും ഇസ്‌്‌ലാമില്‍ അടിസ്ഥാനമുണ്ടെന്ന്‌ ധരിച്ച്‌ വെച്ചവരാണ്‌ നമ്മില്‍ പലരും. അതിനാല്‍ തന്നെ അവയുടെ ശരിയായ രീതിയും അടിസ്ഥാനവും നാം കണ്ടെത്തേണ്ടിയിരിക്കുന്നു.ചില നാട്ടാചാരങ്ങളെ കുറിച്ച്‌ നമുക്ക്‌ ചര്‍ച്ച ചെയ്യാം.

വിവാഹത്തിലെ ആചാരങ്ങള്‍

വിവാഹ വീട്ടിലേക്ക്‌ ക്ഷണിക്കപ്പെട്ട പലരും വധൂ വരന്മാര്‍ക്ക്‌ എന്തെങ്കിലും സമ്മാനമായി നല്‍കുന്നതായി കാണാം.ഇതിന്‌ ഇസ്‌ലാമികമായ മാനങ്ങള്‍ നമുക്ക്‌ കണ്ടെത്താനാവുന്നതാണ്‌

സംഭാവന, ദാനം,സമ്മാനം എന്നിവ നല്‌കല്‍ സുന്നത്താണ്‌ (ഫത്‌ഹുല്‍ മു്‌ഈന്‍ 295) ല്‍ പറയുന്നുണ്ട്‌. ഈ അടിസ്ഥാനത്തില്‍ അത്തരം രീതികളെ ഇസ്‌്‌ലാമിക ലേബലില്‍ നമുക്ക്‌ വായിക്കാനാവുന്നതാണ്‌.

ഇബ്‌നു ഹജര്‍ (റ) പറയുന്നു. ആഹ്ലാദാവസരങ്ങളില്‍ നല്‍കാറുള്ള സംഭാവനകളാണ്‌. (തിരിച്ച്‌ കൊടുക്കല്‍ നിര്‍ബന്ധമില്ല.).അതിന്‌ തുല്യമായത്‌ തിരിച്ച്‌ കൊടുക്കല്‍ പതിവുണ്ടെങ്കിലും അത്‌ കടമല്ല. നാട്ടു നടപ്പിന്‌ ഇതില്‍ യാതൊരു വിധ പരിഗണയും ഇല്ല. (തുഹ്‌ഫ 5 / 44 ഫത്‌ഹുല്‍ മുഈന്‍ 251)

സ്‌ത്രീ ധനം

വിവാഹ വേദിയിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണിന്ന്‌ സ്‌ത്രീധനം. സമൂഹത്തില്‍ ഇത്‌ ഉണ്ടാക്കി തീര്‍ക്കുന്ന കുഴപ്പങ്ങള്‍ ചെറുതൊന്നുമല്ല.ഒരു നേരത്തെ ഭക്ഷണത്തിന്‌ വകയില്ലാത്ത ദരിദ്രന്റെ അയല്‍പക്ക വീട്ടില്‍ ചെയ്‌തു കൂട്ടുന്ന വിവാഹ ആഡംബരവും സ്‌ത്രീധന ധൂര്‍ത്തും പാവപ്പെട്ടവന്റെ ജീവിതത്തില്‍ വലിയ തോതില്‍ തന്നെ മുറിവേല്‍പ്പിക്കുന്നുണ്ട്‌. ചോദിച്ച്‌ വാങ്ങുന്ന സ്‌ത്രീധന സമ്പ്രദായത്തിന്റെ ഇസ്‌ലാമിക മാനം നമുക്ക്‌ അന്യേഷിക്കാം.

ഇമാം ഗസ്സാലി (റ) പറയുന്നു. സ്‌ത്രീയുടെ ഭാഗത്ത്‌ നിന്ന്‌ മഹ്‌റ്‌ അധികരിപ്പിക്കല്‍ പോലെ പുരുഷന്റെ ഭാഗത്ത്‌ നിന്ന്‌ സ്‌ത്രീധനം ആവശ്യപ്പെടലും കറാഹത്താണ സ്‌ത്രീധനം ആഗ്രഹിച്ച്‌ കൊണ്ട്‌ വിവാഹം നടത്തരുത്‌. ഒരാള്‍ വിവാഹ ശേഷം ഭാര്യക്ക്‌ എന്ത്‌ സ്വത്താണുള്ളെതെന്ന്‌ ചോദിച്ചാല്‍ അവന്‍ കള്ളനാണെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണമെന്ന്‌ നിങ്ങള്‍ മനസ്സിലാക്കണമെന്ന്‌ ഇമാം സൗരി (റ) പറഞ്ഞിരിക്കുന്നു.

അടിയന്തരം ആണ്ട്‌

മരണാനന്തരം മരിച്ച മയ്യിത്തിന്റെ പേരില്‍ പല രീതിയിലുള്ള ആചാരങ്ങള്‍ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ നടന്ന്‌ വരുന്നുണ്ട്‌.ഇവയെ മുഴുക്കെ എതിര്‍ക്കുന്ന അവസ്ഥാ വിശേഷം ഒരിക്കലും ഉചിതമല്ല. പരിശുദ്ധമായ ഹദീസിന്റെ വെളിച്ചത്തില്‍ പണ്ഡിത മഹത്തുക്കള്‍ പറഞ്ഞ അഭിപ്രായങ്ങളും ഫത്‌വകളും ഇവിടെ ഞാം കണക്കിലെടുക്കേണ്ടതുണ്ട്‌.

പ്രസ്‌തുത ആചാരങ്ങളെ എതിര്‍ക്കുന്നതിന്‌ മുമ്പ്‌ അടിയന്തിരം ആണ്ട്‌ പോലോത്തവയില്‍ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. സത്യത്തില്‍ അടിയന്തിരം,ദികറ്‌ എന്ന പേരിലറിയപ്പെടുന്ന ഈ സംരംഭങ്ങളില്‍ മരിച്ച മയ്യിത്തിന്റെ പരലോക മോക്ഷത്തിനുതകുന്ന ഖുര്‍ആന്‍ പാരായണം, സ്വലാത്ത്‌, ദിക്‌റ്‌.മൗലിദ്‌, ഭക്ഷണ ദാനം എന്നിവയാണ്‌ നടക്കുന്നത്‌. ഇതിന്‌ ഇസ്‌ലാമികമായി ഒരു തെറ്റും കാണാന്‍ നമുക്കാവില്ല. ഇത്തരം സല്‍കര്‍മങ്ങള്‍ ചെയ്‌താല്‍ മരിച്ച മയ്യിത്തിന്റെ ഖബറിലേക്ക്‌ അവ എത്തുമെന്ന്‌ പണ്ഡിതന്മാര്‍ പഠിപ്പിക്കുന്നതോടൊപ്പം പ്രവാചക ജീവിതത്തിലെ ചില സംഭവ വികാസങ്ങളും അതിന്‌ വേണ്ടതായ തെളിവുകള്‍ നമുക്ക്‌ നല്‍കുന്നുണ്ട്‌.

ഇമാം നവവി (റ) പറയുന്നു. മരണപ്പെട്ടവര്‍ക്ക്‌ വേണ്ടിയുള്ള ധാന ധര്‍മ്മങ്ങള്‍ അവര്‍ക്കുപകരിക്കുകയും അതിന്റെ പ്രതിഫലം അവര്‍ക്ക്‌ ലഭിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണ്‌. (ശറഹു മുസ്‌്‌ലിം 1 /324)

`ക്ഷണം ധാനം ചെയ്യുന്ന കാര്യവും അങ്ങനെ തന്നെയാണ്‌. അതില്‍ ഒരു തെറ്റുവുമില്ല. ആഇശ ബീവിയുടെ കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവിടെ ഒരുമിച്ചു കൂടിയ മഹതിയുടെ കുടുംബക്കാര്‍ക്കും മറ്റുള്ളവര്‍ക്കും പ്രത്യേക ഭക്ഷണം ഉണ്ടാക്കി നല്‍കുമായിരുന്നു. (ബുഖാരി 2/ 815 )

അന്‍സാരീകളില്‍പ്പെട്ട ഒരു മഹാന്‍ പറയുന്നു. ഞങ്ങള്‍ നബി(സ്വ)യുടെ കൂടെ ഒരു മയ്യിത്ത്‌ സംസ്‌കരണത്തില്‍ പങ്കെടുത്തു. നബി(സ്വ) ഖബിറിന്റെ അടുത്ത്‌ നിന്ന്‌്‌ കാലിന്റെ ഭാഗവും തലഭാഗവും വിശാലമാക്കാന്‍ പറഞ്ഞു. കര്‍മങ്ങള്‍ കഴിഞ്ഞപ്പോള്‍ പരേതന്റെ ഭാര്യ ഒരാളെ വിട്ട്‌ നബി(സ്വ )യെ വീട്ടിലേക്ക്‌ ക്ഷണിച്ചു. ഞങ്ങളും നബിയോട്‌ കൂടെ ക്ഷണം സ്വീകരിച്ചു. ഞങ്ങള്‍ക്കും ഭക്ഷണം തന്നു. ഞങ്ങള്‍ ഭക്ഷിച്ചു. (ബൈഹഖി, അബൂദാവൂദ്‌, മിശ്‌കാത്ത്‌)

മരിച്ചവര്‍ക്ക്‌ വേണ്ടി എഴുപതിനായിരം തഹ്‌ലീല്‍ ചൊല്ലുന്ന ആചാരമുണ്ടല്ലോ. ഇത്‌ ശരിയോ തെറ്റോ ?
അത്‌ പുണ്യമുള്ളതാണെന്നും മയ്യിത്തിന്‌ ഉപകരിക്കുമെന്നും ഹദീസില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. തഹ്‌ലീലിനെ കുറിച്ചുള്ള ഹദീസ്‌ സ്വീകാര്യ യോഗ്യമാണെന്ന്‌ മുല്ലാ അലിയ്യുല്‍ ഖാരി മിശ്‌കാത്ത്‌ 2/102 വ്യക്തമാക്കിയിട്ടുണ്ട്‌ ഇമാം ശാഫിഈ (റ) ഉദ്ധരിക്കുന്ന ഒരു സംഭവം പ്രസിദ്ധമാണ്‌. മഹാനായ അബൂ സൈദ്‌ ഖുതുബി (റ) തനിക്ക്‌ വേണ്ടി 70000 ദിക്‌റ്‌ ചൊല്ലിയിരുന്നു. അദ്ദേഹവും അല്ലാഹുവിന്റെ ഔലിയാക്കളില്‍ പെട്ട ഒരു ചെറുപ്പക്കാരനും ഒരു സദ്യയില്‍ ഉണ്ടായിരുന്നു. പൊടുന്നനെ ആ യുവാവ്‌ എന്റെ ഉമ്മ നരകത്തിലാണെന്ന്‌ വിളിച്ചു പറഞ്ഞു. അദ്ദേഹത്തിന്റെ വിഷമം മനസ്സിലാക്കിയ അബൂ സൈദ്‌ (റ) താന്‍ ചൊല്ലിയ 70000 തഹ്‌ലീല്‍ യുവാവിന്റെ മാതാവിന്‌ ഹദ്‌യ കൊടുത്തു. തല്‍ക്ഷണം ആ യുവാവ്‌ എന്റെ ഉമ്മ നരകത്തില്‍ നിന്നും മോചിതയായെന്ന്‌ വിളിച്ചു പറഞ്ഞു. (ഇര്‍ശാദുല്‍ യാഫിഈ) തസ്‌ബീഹും തഹ്‌ലീലുമെല്ലാം സ്വദഖയാണെന്നും സ്വദഖ മരിച്ചുപോയവര്‍ക്ക്‌ ഉപകരിക്കുമെന്നും നബി (സ) പറഞ്ഞതിന്‌ ധാരാളം തെളിവുകളുണ്ട്‌.

ഖബറാളിയും തിരിച്ചറിവും
ഖബറിന്നരികിലൂടെ നടന്ന്‌ പോകുന്ന ആളെ കാണുവാനും അവന്റെ സലാം മടക്കുവാനും ഖബറാളിക്ക്‌ കഴിയുമോ ? തന്റെ കുടുംബത്തില്‍ പെട്ടവരെ തിരിച്ചറിയുമോ ?
മുഖ പരിചയമുള്ള ഒരാള്‍ തന്റെ സഹോദരന്റെ ഖബറിന്നരികിലൂടെ നടന്ന്‌ പോകുമ്പോള്‍ ഖബറിലുള്ളവന്‍ അയാളെ തിരിച്ചറിയുകയും സലാം പറഞ്ഞാല്‍ മടക്കുകയും ചെയ്യാതിരിക്കില്ല. ഈ ഹദീസ്‌ സ്വീകാര്യ യോഗ്യമാണ്‌. ഭൗതിക ശരീരം ദ്രവിച്ചുപോയാല്‍ മയ്യിത്തിന്റെ ആത്മാവിന്‌ ഖബറുമായി ഒരു പ്രത്യേക ബന്ധമുണ്ടായിരിക്കും. അത്‌ ഒരിക്കലും മുറിയുകയില്ല. (ബുജൈരിമി 1/487) മയ്യത്തിന്‌ സലാം പറഞ്ഞാല്‍ ആളെ തിരിച്ചറിയാനും മടക്കുവാനുമുള്ള കഴിവ്‌ ആത്മാവിന്‌ അല്ലാഹു കൊടുക്കുമെന്ന്‌ ഹദീസില്‍ വന്നിരിക്കുന്നു. (ബുജൈരിമി 1/487)

റൂഹാനിയും വിളക്കും
മരിച്ച വീട്ടില്‍ റൂഹാനി വരുമെന്നും അതിനാല്‍ അവിടെ വിളക്ക്‌ കെടുത്തരുതെന്നും പറയപ്പെടുന്നത്‌ ശരിയാണോ ?
ശരിയല്ല, ആത്മാവ്‌ പക്ഷിയായി പുറത്തുവരുമെന്നത്‌ അന്ധവിശ്വാസമാണ്‌ (ഖസ്‌ത്വല്ലാനി 8/398) എങ്കിലും ലൈലത്തുല്‍ ഖദര്‍ പോലുള്ള പുണ്യ ദിനങ്ങളില്‍ റൂഹുകള്‍ ഭൂമിയില്‍ ഇറങ്ങി വരുമെന്നും ആശയങ്ങള്‍ കൈമാറുമെന്നും ഖുര്‍ആനിലും ഹദീസിലും കാണാം. വിളക്കു കത്തിക്കുന്നതിന്‌ ഒരടിസ്ഥാനവുമില്ല

ഇദ്ദയും ഇരുട്ടറയും
ഇദ്ദ എന്നാല്‍ എന്താണ്‌ ? അതിന്റെ രുപം എങ്ങനെയാണ്‌ ? പലരും മറ (ബാത്ത്‌റൂം അടക്കമുള്ള മുറി) നിര്‍മ്മിച്ച്‌ പുറത്തൊരാളെയും കാണാതെ കഴിയുന്നു. ഈ കാലയളവ്‌ കഴിഞ്ഞാലോ അതിനു മുമ്പോ ആരേയും കാണാം. സംസാരിക്കാം ഇങ്ങനെ ഒരു രൂപം ഇദ്ദയ്‌ക്കുണ്ടോ ? ആ സമയത്ത്‌ അന്യമതക്കാരായ സ്‌ത്രീകളെ കാണുന്നത്‌ തെറ്റാണെന്ന്‌ പറയുന്ന്‌ ശരിയാണോ ? ആര്‍ത്തവകാരിക്ക്‌ ആ അവസരത്തില്‍ മൈലാഞ്ചി ഇടുന്നതിന്‌ വിരോധമുണ്ടോ ?
ഗര്‍ഭാശയം ശൂന്യമാണെന്നറിയാനോ ,തഅബ്ബുദ്‌ (ഇബാദത്തായാലും അല്ലെങ്കിലും യുക്തിക്കതീതമായ മത കല്‍പനകള്‍) എന്ന നിലയിലോ ഭര്‍ത്താവിന്റെ മരണത്തില്‍ ദുഖം ആചരിക്കാനോ ദീക്ഷിതകാലമായി ആചരിക്കുന്നതാണ്‌ ഇദ്ദ. ഇദ്ദയ്‌ക്ക്‌ പ്രത്യേക രൂപമില്ലെങ്കിലും ചില നിബന്ധനകളൊക്കെയുണ്ട്‌. തിരിച്ചെടുക്കാവുന്ന വിധത്തില്‍ മൊഴി ചൊല്ലിയ ഇദ്ദയാണെങ്കില്‍ ഭര്‍ത്താവിന്റെ സമ്മതമില്ലാതെയോ നിര്‍ബന്ധസാഹചര്യത്തിലല്ലാതെയോ പുറത്തു പോകാന്‍ പാടില്ല. കാരണം അവര്‍ക്ക്‌ ചെലവ്‌ കൊടുക്കാന്‍ മൊഴി ചൊല്ലിയവന്‍ ബാധ്യസ്ഥനാണ്‌. മടക്കിയെടുക്കാന്‍ പറ്റാത്ത വിധത്തില്‍ മൊഴി ചൊല്ലിയ ഗര്‍ഭിണിയും ചെലവിന്‌ അര്‍ഹയാകുന്നതിന്‌ തിരിച്ചെടുക്കാവുന്നവളെപ്പോലെയാണ്‌. (തുഹ്‌ഫ-8-262) വീട്‌ പൊളിയുക, അഗ്നിക്കിരയാവുക, വീട്ടില്‍ കവര്‍ച്ച നടക്കുക, അയല്‍വാസികളുടെ ആക്രമണം ഉണ്ടാവുക തുടങ്ങിയവയാല്‍ ശരീരത്തിനോ, കുട്ടിക്കോ, സമ്പത്തിനോ വല്ല അപകടവും പറ്റുമെന്ന്‌ ഇദ്ദക്കാരിക്ക്‌ ഭയം ഉണ്ടായാല്‍ വീട്‌ മാറിത്താമസിക്കല്‍ അനുവദനീയമാണ്‌. (തുഹ്‌ഫ 8-262) തിരിച്ചെടുക്കാന്‍ പറ്റുന്ന വിധത്തില്‍ മൊഴിചൊല്ലിയവളെ ഇദ്ദക്കാലത്ത്‌ കാണല്‍ ഭര്‍ത്താവിന്‌ നിഷിദ്ധമാണ്‌. മൊഴിമൂന്നും ചൊല്ലല്‍, ഖുര്‍അ്‌ ,വിവാഹ ശേഷമുണ്ടായ പിണക്കത്താല്‍ സംഭവിച്ച ഫസ്‌ഖ്‌ എന്നിവയാല്‍ തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം ബന്ധം വേര്‍പെട്ടവര്‍, ഗര്‍ഭിണി തുടങ്ങിയവര്‍ക്ക്‌ ഇദ്ദ കഴിയും വരെ ചെലവ്‌ കൊടുക്കല്‍ ഭര്‍ത്താവിന്‌ നിര്‍ബന്ധമാണ്‌. അവര്‍ പ്രസവിക്കുന്നതിന്‌ മുമ്പ്‌ അവര്‍ മരിച്ചാലും ബാധ്യതയുണ്ട്‌. (ഫത്‌ഹുല്‍ മുഈന്‍ 414, തുഹ്‌ഫ 8/334) ഗര്‍ഭിണിയല്ലാത്തവര്‍ക്ക്‌ മൂന്നു-ശുദ്ധിയുടെ സമയമാണ്‌ (മൂന്നുമാസം) ഇദ്ദക്കാലം.

ഭര്‍തൃവിയോഗ ഇദ്ദ
ഭര്‍ത്താവ്‌ മരിച്ചാല്‍ നാലു മാസവും പത്തു ദിവസവും ഇദ്ദ അനുഷ്‌ഠിക്കല്‍ നിര്‍ബന്ധമാണ്‌ (തുഹ്‌ഫ 8/250) മടക്കിയെടുക്കാവുന്ന വിധത്തില്‍ മൊഴിചൊല്ലപ്പെട്ടവളും, പ്രായക്കുറവ്‌ കൊണ്ടോ മറ്റോ ബന്ധപ്പെടാന്‍ കഴിയാത്തവര്‍ ആണെങ്കിലും ഭര്‍ത്താവ്‌ മരണപ്പെട്ടാല്‍ ഇത്രയും കാലം-ഇദ്ദ അനുഷ്‌ഠിക്കണം. ഭര്‍ത്താവ്‌ മരിച്ച്‌ ഇദ്ദ ആചരിക്കുമ്പോള്‍ ഇഹ്‌ദാദ്‌ (ലളിത ജീവിതം) സ്വീകരിക്കല്‍ നിര്‍ബന്ധമാണ്‌(തുഹ്‌ഫ 8/250) നബി (സ്വ) പറഞ്ഞു. മരിച്ചവരുടെ പേരില്‍ മൂന്നു ദിവസത്തിലധികം ചടഞ്ഞിരിക്കല്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാള്‍ക്കും പാടില്ല, ഭര്‍ത്താവിന്റെ പേരിലൊഴികെ. അവനുവേണ്ടി നാലു മാസവും പത്തു ദിവസവും അവള്‍ ചടഞ്ഞിരിക്കണം. (ബുഖാരി, മുസ്‌ലിം)

ദു:ഖാചരണം
ചോദ്യത്തിലുള്ളത്‌ പോലെയുള്ള ഇദ്ദാചരണം ഇസ്‌ലാമിലില്ല. ജാഹിലിയ്യ കാലത്ത്‌ ഉണ്ടായിരുന്ന ഭര്‍തൃ വിയോഗ ഇദ്ദക്ക്‌ വളരെ വിചിത്രമായ ചില പ്രവര്‍ത്തനങ്ങളും നിയമങ്ങളും ഉണ്ടായിരുന്നു. അക്കാലത്തെ ഇദ്ദയെക്കുറിച്ച്‌ മഹാനായ ഇമാം ഖാളി (റ) പറയുന്നത്‌ കാണുക. ജാഹിലിയത്തില്‍ വിധവ ആചരിച്ചിരുന്ന ഇദ്ദ ഇപ്രകാരമാണ്‌. അവള്‍ ഇടുങ്ങിയ ഒരു കുടിലില്‍ പ്രവേശിക്കും. ഏറ്റവും മോശമായ വസ്‌ത്രം ധരിക്കും. സുഗന്ധമോ, അലങ്കാരമുള്ള വസ്‌തുക്കളോ സ്‌പര്‍ശിക്കില്ല. ഇങ്ങനെ ഒരു വര്‍ഷം കഴിഞ്ഞ ശേഷം കഴുത, ആട്‌ എന്നിവയോ പക്ഷിയോ അവളുടെ നഗ്നത സ്‌പര്‍ശിച്ച്‌ ഇദ്ദ തീര്‍ക്കും. ശേഷം ആ കുടിലില്‍ നിന്ന്‌ പുറത്തു വരുമ്പോള്‍ അവള്‍ക്ക്‌ അല്‍പം ഉണങ്ങിയ കാഷ്‌ഠം കൊടുക്കും. അവളത്‌ തല ചുഴറ്റിയെറിയും. അതോടെ ഇദ്ദ അവസാനിക്കും. (മിര്‍ഖാത്ത്‌ 5/513, ഫത്‌ഹുല്‍ ബാരി 9/489) ഇസ്‌ലാമിലെ ഇദ്ദ വളരെ ലളിതമാണ്‌. അലങ്കാരത്തിനായി ചായം മുക്കിയ വസ്‌ത്രം ധരിക്കാതിരിക്കുക, സുഗന്ധ വസ്‌തുക്കള്‍ ഉപയോഗിക്കാതിരിക്കുക, സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ പകല്‍ ധരിക്കാതിരിക്കുക, സ്വര്‍ണ്ണമോ വെള്ളിയോ പൂശിയ ആഭരണങ്ങളും ആഭരണങ്ങളായി ഉപയോഗിക്കുന്ന മുത്ത്‌ രത്‌നാദികളും ഒഴിവാക്കുക. ചെമ്പ്‌, ആനക്കൊമ്പ്‌ എന്നിവയുടെ ആഭരണങ്ങളും ഒഴിവാക്കുക. സുറുമ ഇടുകയോ തലയിലൊഴികെ എണ്ണ തേക്കുകയോ ചെയ്യാതിരിക്കുക എന്നിവ നിര്‍ബന്ധമാണ്‌. തലയില്‍ എണ്ണ ഉപയോഗിക്കുന്നതിനോ കുളിക്കുന്നതിനോ അഴുക്കുകള്‍ വൃത്തിയാക്കുന്നതിനോ വിരോധമില്ല.(ഫത്‌ഹുല്‍ മുഈന്‍ 407, തുഹ്‌ഫ 8/255,56,57)

താമസം
ഭര്‍തൃ വിയോഗം മൂലമോ, മൊഴിമൂന്നും ചൊല്ലിയതിനാലോ, ഫസ്‌ഖിനാലോ ഇദ്ദ ആചരിക്കുന്നവള്‍ ഇദ്ദ തീരുന്നത്‌ വരെ, ഭര്‍തൃ മരണമോ മൊഴിചൊല്ലലോ നടക്കുമ്പോള്‍ അവള്‍ ഉണ്ടായിരുന്ന വീട്ടിലാണ്‌ താമ സിക്കേണ്ടത്‌. ഭര്‍ത്താവിനോ മറ്റോ അവളെ ഇറക്കി വിടാന്‍ അധികാരമില്ല. (തുഹ്‌ഫ) ഈ അവസരത്തില്‍ ഭക്ഷണം വാങ്ങുക, വിറകുണ്ടാക്കുക, നൂല്‍ നൂറ്റത്‌ വില്‍ക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക്‌ പകല്‍ പുറത്ത്‌ പോവാം രാത്രി പറ്റില്ല. രാത്രിയുടെ തുടക്കത്തിലായാലും പറ്റില്ല. നൂല്‍ നൂല്‍ക്കാനും സംസാരിക്കാനും മറ്റും രാത്രി അയല്‍ പക്കത്തേക്ക്‌ പോകല്‍ അനുവദനീയമാണ്‌. പക്ഷെ സാധാരണയില്‍ കൂടുതല്‍ സമയമെടുക്കാന്‍ പാടില്ലെന്ന്‌ നിയമമുണ്ട്‌. മാത്രമല്ല നേരമ്പോക്കിനും വര്‍ത്തമാനത്തിനും അവളുടെ വീട്ടില്‍ ആളില്ലാതിരിക്കുമ്പോഴാണിത്‌. അവള്‍ മടങ്ങിവന്ന്‌ വീട്ടില്‍ തന്നെ അന്തിയുറങ്ങല്‍ നിര്‍ബന്ധമാണ്‌. (തുഹ്‌ഫ 8/261,62) ഇദ്ദയില്ലാത്തപ്പോഴെന്ന പോലെ അന്യപുരുഷന്മാരുമായി ഇടകലരാനോ അവര്‍ കാണും വിധത്തില്‍ അവളുടെ ശരീരം വെളിപ്പെടുത്തുവാനോ പാടില്ല. അത്യാവശ്യമില്ലാതെ പുറത്തു പോകുന്നത്‌ തെറ്റാണ്‌. പോകുമ്പോള്‍ മുഴുവനും മറച്ചിരിക്കണം. അന്യ പുരുഷന്മാര്‍ കാണുമെന്ന ധാരണയുണ്ടെങ്കില്‍ മുഖവും മുന്‍കൈയും കൂടി മറക്കല്‍ നിര്‍ബന്ധമാണ്‌. (തുഹ്‌ഫ 7/193) അന്യ മതക്കാരായ സ്‌ത്രീകളെ കാണുന്നതിന്‌ വിരോധമില്ല. ആര്‍ത്തവക്കാരിക്ക്‌ കുളിച്ച ശേഷം കറ അവശേഷിക്കുന്ന ചായം കൈയിലിടുന്നത്‌ അനുവദനീയമാണ്‌ എന്നതില്‍ പണ്‌ഡിതന്മാര്‍ ഏകാഭിപ്രായക്കാരാണെന്ന്‌ ഇമാം ഇബ്‌നു ജരീര്‍ (റ) പറഞ്ഞിരിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ ഇദ്ദ അനുഷ്‌ഠിക്കുന്നവള്‍ മൈലാഞ്ചിയിടല്‍ നിഷിദ്ധമാണ്‌. (ശറഹുല്‍ മുഹദ്ദബ്‌ 20-39)

ഡ്യൂപ്ലിക്കേറ്റ്‌ പല്ലുകള്‍
ഡ്യൂപ്ലിക്കേറ്റ്‌ പല്ലുകള്‍ ഇന്ന്‌ വ്യാപകമാണല്ലോ ചിലര്‍ സ്വര്‍ണ്ണപ്പല്ലുകളും വെക്കുന്നുണ്ട്‌ അതിന്റെ വിധിയെന്താണ്‌ ?
ആവശ്യം വരുമ്പോള്‍ എടുക്കാന്‍കഴിയുന്നതോ കഴിയാത്തതോ ആയപല്ലുകള്‍ വെക്കാവുന്നതാണ്‌. അത്‌ സ്വര്‍ണ്ണത്തിന്റേതായാലും അനുവദനീയമാണ്‌. (തുഹ്‌ഫ 3/275)
മുടി കറുപ്പിക്കല്‍
മുടി കറുപ്പിക്കലിന്റെ വിധിയെന്താണ്‌.?
യുദ്ധത്തിന്റെ ആവശ്യത്തിനല്ലാതെ മുടി കറുപ്പിക്കല്‍ ഹറാമാണ്‌. ഇത്‌ കര്‍മ്മശാസ്‌ത്ര പണ്‌ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്‌. നബി(സ്വ) യില്‍ നിന്ന്‌ നിവേദനം മക്കാ വിജയത്തോടനുബന്ധിച്ച്‌ അബൂബക്കര്‍ സിദ്ദീഖ്‌ (റ) ന്റെ പിതാവ്‌ അബൂ ഖുഹാഫ യെ തടവുകാരനായി കൊണ്ട്‌ വന്നു. അദ്ദേഹത്തിന്റെ തലയും താടിയും വെള്ള നിറത്തിലുള്ള കായും പൂവുമുള്ള ചെടിക്ക്‌ തുല്യമായിരുന്നു. നബി (സ്വ) പറഞ്ഞു. നിങ്ങളതിന്‌ ചായം കൊടുക്കുക എങ്കിലും കറുപ്പായി പകരരുത്‌. (മുസ്‌ലിം)

മൈലാഞ്ചി
പുരുഷന്‍ താടി വടിക്കലും കൈകാലുകളില്‍ മൈലാഞ്ചിയിടലും ഹറാമാണ്‌.ഭര്‍തൃമതിയും യജമാനനെ സ്‌നേഹിക്കുന്ന അടിമ സ്‌ത്രീയും മൈലാഞ്ചിയിടല്‍ സുന്നത്താണ്‌. മറ്റു സ്‌ത്രീകള്‍ക്ക്‌ കറാഹത്താണ്‌. (ഫത്‌ഹുല്‍ മുഈന്‍ 219) ഫതാവല്‍ കുബ്‌റയില്‍ പറയുന്നു. നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ പുരുഷന്‍ കൈകാലുകളില്‍ മൈലാഞ്ചിയിടല്‍ ഹറാമാണെന്നാണ്‌ ഇമാം നവവി (റ)യും മറ്റും പ്രബലമാക്കിയത്‌. സ്‌ത്രീകള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നതാണ്‌ അതിന്‌ കാരണം. സ്‌ത്രീ വേഷമണിയുന്നവരെ നബി(സ്വ) ശപിച്ചിരിക്കുന്നു എന്ന്‌ സ്വഹീഹായ ഹദീസിലുണ്ട്‌.
നഹ്‌സും ചില സംശയങ്ങളും
നഹ്‌സ്‌ നോക്കാമോ ? നഹ്‌സ്‌ ഉണ്ട്‌, നബി (സ്വ) അത്‌ അംഗീകരിച്ചിട്ടുണ്ട്‌ എന്നൊക്കെ കേള്‍ക്കുന്നു.
എന്നാല്‍ ലോക പ്രശസ്‌ത പണ്‌ഡിതനായ ഇബ്‌നു ഹജര്‍ (റ) യോട്‌ നഹ്‌സിനെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ബഹുമാനപ്പെട്ടവര്‍ നല്‍കിയ മറുപടി ഇങ്ങനെ സംഗ്രഹിക്കാം. ഇത്തരം ചോദ്യക്കാരെ തൊട്ട്‌ തിരിഞ്ഞുകളയുകയും അതിന്റെ വിഡ്‌ഢിത്തം അവരെ ബോധ്യപ്പെടുത്തുകയുമാണ്‌ വേണ്ടത്‌. കാരണം അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന യഥാര്‍ത്ഥ മുസ്‌ലിംകളുടെ നടപടിയല്ലിത്‌ മറിച്ച്‌ ജൂതരുടെ ആചാരമാണിത്‌. അലി (റ) നെ തൊട്ട്‌ ഇത്‌ സംബന്ധമായി വന്നത്‌ കളവും അടിസ്ഥാന രഹിതവുമാണ്‌. (ഫതാവല്‍ ഹദീസിയ്യ 28) സുന്നത്ത്‌ ജമാഅത്തിന്റെ വലിയ പണ്‌ഡിതനാണല്ലോ ഇബ്‌നു ഹജര്‍ (റ) നഹ്‌സ്‌ നോക്കല്‍ ജൂതന്മാരുടെ ആചാരമാണെന്ന്‌ ഇബ്‌നുഹജര്‍ (റ) പറഞ്ഞതിനെ കുറിച്ച്‌ എന്ത്‌ പറയുന്നു ? ഹയാത്തുല്‍ ഹയവാനില്‍ നിന്നുദ്ധരിച്ച ഉദ്ധരണിയുടെ നിജസ്ഥിതി വ്യക്തമാക്കാമോ ? 


=സഅദ്‌ (ബറകത്തുള്ളത്‌ ),നഹ്‌സ്‌ (ബറകത്ത്‌ കുറഞ്ഞത്‌) എന്നിങ്ങനെ ദിവസത്തെ രണ്ടായി തിരിക്കാം. താഴെ പറയുന്ന ഹദീസുകള്‍ സഅദിന്‌ ഉദാഹരണങ്ങളാണ്‌.
1. കഅബുബ്‌നു മാലിക്‌ (റ) ല്‍ നിന്ന്‌ നിവേദനം. നബി (സ്വ) തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌ വ്യാഴാഴ്‌ചയായിരുന്നു. വ്യാഴാഴ്‌ച യാത്ര പുറപ്പെടാനാണ്‌ നബി (സ്വ) ഇഷ്‌ടപ്പെട്ടിരുന്നത്‌. (ബുഖാരി, മുസ്‌ലിം)
2. സഖ്‌റു ബ്‌നു നുവാദഅത്‌ (റ) വില്‍ നിന്ന്‌ നിവേദനം നബി (സ്വ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ, എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതയാത്രയില്‍ നീ ബറകത്ത്‌ ചെയ്യേണമേ. അവിടുന്ന്‌ സൈന്യത്തേയും മറ്റു യാത്രാ സംഘത്തേയും അയച്ചിരുന്നത്‌ പകലിന്റെ ആദ്യ സമയത്തായിരുന്നു. (ഈ ഹദീസ്‌ നിവേദകനായ) സഖ്‌റ്‌ ഒരു കച്ചവടക്കാരനായിരുന്നു. പകലിന്റെ ആദ്യത്തിലാണ്‌ അദ്ദേഹം ചരക്ക്‌ (മാര്‍ക്കറ്റുകളിലേക്ക്‌) അയക്കാറുണ്ടായിരുന്നത്‌. ഒടുവില്‍ അദ്ദേഹം വലിയ പണക്കാരനായി മാറി. (അബൂ ദാവൂദ്‌, തുര്‍മുദി)
3. ഇബ്‌നു അബ്ബാസ്‌ (റ) ല്‍ നിന്ന്‌ നിവേദനം. മാസം 17,19,21 തീയ്യതികളില്‍ നബി (സ്വ) കൊമ്പുവെക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നു (ശറഹു സ്സുന്ന)
4. അബൂ ഹുറൈറ (റ) ല്‍ നിന്ന്‌ നിവേദനം. ഒരാള്‍ 17, 19, 21 തീയ്യതികളില്‍ കൊമ്പു വെച്ചാല്‍ അത്‌ സര്‍വ്വ രോഗത്തിനും ശമനമാണ്‌. (അബൂ ദാവൂദ്‌)
മേലുദ്ധരിച്ച ഹദീസുകളില്‍ നിന്ന്‌ ചില ദിവസങ്ങള്‍ക്കും സമയങ്ങള്‍ക്കും ബറകത്തുണ്ടെന്നും അതിന്‌ പറ്റുന്ന ദിവസങ്ങള്‍ നബി (സ്വ) തിരഞ്ഞെടുത്തിട്ടുണ്ടെന്നും വ്യക്തമായല്ലോ. മാത്രമല്ല ദിവസങ്ങളുടെ ചില പ്രത്യേകതകളും നബി (സ്വ) പറയുന്നത്‌ കാണുക.
ഇബ്‌നു അബ്ബാസ്‌(റ) ല്‍ നിന്ന്‌ നിവേദനം നബി(സ്വ) പറയുന്നു. ശനിയാഴ്‌ച വഞ്ചനയുടെ ദിവസവും ഞായര്‍ കെട്ടിട നിര്‍മ്മാണം മരം നട്ടു പിടിപ്പിക്കല്‍ എന്നിവയുടെ ദിനവും തിങ്കള്‍ യാത്ര, ജീവിത മാര്‍ഗ്ഗ അന്വേഷണം എന്നിവയുടേയും ചൊവ്വ സംഘര്‍ഷത്തിന്റേയും ബുധന്‍ ഇടപാടുകള്‍ക്ക്‌ പറ്റാത്തതും വ്യാഴം ആവശ്യങ്ങള്‍ നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനും വെള്ളി വിവാഹ അന്വേഷണത്തിനും വിവാഹത്തിനും ഉള്ള നാളുകളുമാകുന്നു.(ഇക്‌ലീല്‍) ഓരോ പ്രവര്‍ത്തികളും അലി (റ) നല്ലതായി എണ്ണിയ ദിവസങ്ങള്‍ ഇങ്ങനെയാണ്‌ വേട്ടയാടാന്‍ ശനി, തിങ്കള്‍ കൊമ്പു വെക്കാന്‍ ചൊവ്വ, മരുന്ന്‌ കുടിക്കാന്‍ ബുധന്‍, വിവാഹം ചെയ്യാന്‍ വെള്ളി വ്യാഴം പൊതുവെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നല്ല ദിനമാണ്‌. (ജവാഹിറുല്‍ അശ്‌ആര്‍). മേലുദ്ധരിച്ച തെളിവുകളില്‍ നിന്നും കാര്യങ്ങള്‍ക്ക്‌ പ്രത്യേക ദിനം നോക്കാമെന്ന്‌ വ്യക്തമായി. നഹ്‌സുള്ള ദിവസങ്ങളെ പറ്റി നബി(സ്വ) പറയുന്നതു കാണുക.
1. അബൂബകറത്ത്‌ മകന്‍ കബ്‌ശ (റ) ല്‍ നിന്ന്‌ നിവേദനം. അവരുടെ പിതാവ്‌ (അബൂബകറത്ത്‌) ചൊവ്വാഴ്‌ച കൊമ്പുവെക്കാന്‍ അവിടുത്തെ വീട്ടുകാരോട്‌ നിരോധിക്കുകയും അന്ന്‌ രക്ത ദിനമാണ്‌ ആ ദിവസത്തിലെ ഒരു സമയത്ത്‌ രക്തം നില്‍ക്കുകയില്ല. എന്ന്‌ നബി (സ്വ) പറഞ്ഞിട്ടുണ്ടെന്ന്‌ അദ്ദേഹം പറയുകയുണ്ടായി (അബൂദാവൂദ്‌).
2. സുഹ്‌രി (റ) നബി (സ്വ) യില്‍ നിന്ന്‌ നിവേദനം. ഒരാള്‍ ബുധനാഴ്‌ചയോ ശനിയാഴ്‌ചയോ കൊമ്പുവെപ്പിക്കുകയും അതു കാരണം അവന്‌ വെള്ളപ്പാണ്ട്‌ പിടിക്കുകയും ചെയ്‌താല്‍ അവന്‍ തന്റെ ശരീരത്തെയല്ലാതെ ആക്ഷേപിക്കരുത്‌. (അഹ്‌മദ്‌, അബൂദാവൂദ്‌).
3. ഇബ്‌നു അബ്ബാസ്‌ (റ) വില്‍ നിന്ന്‌ നിവേദനം. എല്ലാ മാസത്തിലും അവസാനത്തെ ബുധന്‍ നഹ്‌സാണ്‌. ഈ ഹദീസ്‌ തുര്‍മുദി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.(ജാമിഉസ്വഗീര്‍)
ഈ വിഷയത്തില്‍ ഇനിയും ഹദീസുകളുണ്ട്‌. ചില ദിവസങ്ങള്‍ ബറകത്തില്ലാത്ത (നഹ്‌സ്‌) ആണെന്ന്‌ ഇതില്‍ നിന്നും വ്യക്തമാണല്ലോ. ഇതിനെ ഇമാം ഇബ്‌നു ഹജര്‍ (റ) ജൂതന്മാരുടെ ആചാരമാണെന്ന്‌ പറഞ്ഞു തള്ളുമോ ? ഇബ്‌നു ഹജര്‍ (റ) തന്നെ തന്റെ തുഹ്‌ഫയില്‍ പറയുന്നത്‌ കാണുക. വിവാഹ കര്‍മ്മങ്ങള്‍ ശവ്വാല്‍ മാസവും വെള്ളിയാഴ്‌ച ദിവസവും പ്രഭാതത്തിലും പള്ളിയില്‍ വെച്ചുമായിരിക്കല്‍ സുന്നത്താണ്‌. നബി(സ്വ) യുടെ ആജ്ഞയാണിതിനടിസ്ഥാനം. നബി (സ്വ) പ്രാര്‍ത്ഥിച്ചു. എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാതത്തില്‍ നീ ബറകത്ത്‌ ചെയ്യണമേ.. ഈ ഹദീസ്‌ ഹസനാണെന്ന്‌ ഇമാം തുര്‍മുദി (റ) പറഞ്ഞിരിക്കുന്നു. (തുഹ്‌ഫ-10-216). ഇബ്‌നു ഹജര്‍ (റ) തന്നെ മറ്റൊരിടത്ത്‌ പറയുന്നു. തിങ്കളാഴ്‌ച പ്രഭാതത്തില്‍ എന്റെ സമുദായത്തിന്‌ ബറകത്‌ നല്‍കണമേ എന്ന്‌ നബി (സ്വ) പ്രാര്‍ത്ഥിച്ചു. ഹദീസിന്റെ അടിസ്ഥാനത്തില്‍ മതപരവും ഭൗതികപരവുമായ എല്ലാ കാര്യങ്ങളും തിങ്കളാഴ്‌ച പ്രഭാതത്തില്‍ ചെയ്യേണ്ടതാണെന്ന്‌ ഇമാം നവവി(റ) പ്രസ്‌താവിച്ചിരിക്കുന്നു. (തുഹ്‌ഫ. 10-134) എന്നാല്‍ ആ ദിവസത്തിന്‌ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സ്വയം പര്യാപ്‌തതയുണ്ടെന്നതായിരുന്നു ജൂതന്മാരുടെ വിശ്വാസം. അങ്ങനെ സ്വയം പ്രാപ്‌തിയുണ്ടെന്ന വിശ്വാസത്തോടെയാണ്‌ നഹ്‌സ്‌ നോക്കുന്നതെങ്കില്‍ അത്‌ മുസ്‌ലിംകളുടെ നടപടിയല്ലെന്നാണ്‌ മഹാനവര്‍കളുടെ ഫതാവല്‍ഹദീസിയ്യയിലുള്ള മറുപടിയില്‍ നിന്ന്‌ ഗ്രാഹ്യമാകുന്നത്‌. അലി (റ) നെ തൊട്ട്‌ ഇതു സംബന്ധമായി വന്നവ കളവും അടിസ്ഥാനരഹിതവുമാണ്‌ എന്നതിനാല്‍ ഈ ഹദീസ്‌ ളഈഫാണ്‌. എന്നാല്‍ അലി (റ) നെ തൊട്ട്‌ വേറെയും ഹദീസുകള്‍ ഉണ്ടല്ലോ. മാത്രമല്ല ളഈഫിനെ കുറിച്ച്‌ ഇബ്‌നു ഹജര്‍ (റ) തന്നെ പറയുന്നു. ഫളാഇലുല്‍ അഅ്‌മാലിലും, മനാഖിബിലും ളഈ ഫായ ഹദീസുകള്‍ പരിഗണിക്കപ്പെടുന്നതാണ്‌ (തുഹ്‌ഫ.1-102) മേലുദ്ധരിച്ച തെളിവുകളെല്ലാം ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിച്ച ഹദീസിന്‌ പുറമെയാണ്‌. ഹയാത്തുല്‍ ഹയവാനിലുള്ള ഹദീസ്‌ നബി (സ്വ) പറഞ്ഞതായി അഹ്‌മദ്‌ ബ്‌നു യഹ്‌യ (റ) എന്നവരില്‍ നിന്നും അല്‍ഖമത്തുബ്‌നു സുഫ്‌യാന്‍ ഉദ്ധരിച്ചതാണ്‌.

നഹ്‌സ്‌ നോക്കാമോ ?
വീട്ടില്‍ താമസം ആരംഭിക്കുക, വിവാഹ നാള്‍ നിശ്ചയിക്കുക തുടങ്ങിയവക്ക്‌ നല്ല ദിവസം നോക്കല്‍, കുറ്റിയടിക്കാരനെക്കൊണ്ട്‌ നല്ല സ്ഥലം നിര്‍ണ്ണയിക്കല്‍, നഹ്‌സ്‌ നോക്കല്‍ തുടങ്ങിയ ആചാരങ്ങള്‍ക്ക്‌ വല്ല അടിസ്ഥാനവുമുണ്ടോ ? ഇത്‌ ശരിയാണോ ? = നഹ്‌സ്‌ നോക്കുന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. ചില ദിവസങ്ങള്‍ക്ക്‌ മറ്റു ദിവസങ്ങളേക്കാള്‍ പ്രത്യേകതയുണ്ട്‌. ഇമാം അബൂ ദാവൂദും അഹ്‌മദ്‌ (റ) സുഹ്‌രി (റ) വില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരാള്‍ കൊമ്പ്‌ വെപ്പിക്കുകയും അതു കാരണമായി അവന്‌ വെള്ളപ്പാണ്ട്‌ ബാധിക്കുകയും ചെയതാല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്‌. മേല്‍ പറഞ്ഞ രണ്ടു ദിവസത്തിലും കൊമ്പുവെക്കരുതെന്ന്‌ പ്രഖ്യാപിച്ചതു അതിനു പറ്റാത്ത ദിനമായതുകൊണ്ടാണല്ലോ. ഇമാം ദാരിമി ഹയാത്തുല്‍ ഹയവാനില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ കാണുക. നബി (സ്വ) പറഞ്ഞു. കൊല്ലത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. ആ ദിവസങ്ങള്‍ മാനം നഷ്‌ടപ്പെടാനും സമ്പത്ത്‌ നശിക്കാനും കാരണമാകും. ഞങ്ങള്‍ ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകരേ, ആ ദിനങ്ങള്‍ ഏതാണ്‌. നബി (സ്വ) പറഞ്ഞു. മുഹര്‍റം 12, സഫര്‍ 10, റബീഉല്‍ അവ്വല്‍ 4, റബീഉല്‍ ആഖിര്‍ 18, റമളാന്‍ 14, ശവ്വാല്‍ 2, ദുല്‍ഖഅദ്‌ 18, ജമാദുല്‍ ഊലാ 18, ജമാദുല്‍ ആഖിര്‍ 12, റജബ്‌ 12, ശഅബാന്‍ 16, ദുല്‍ ഹിജ്ജ 8 ഇവയാണ്‌ ആ ദിവസങ്ങള്‍ (ഹയാത്തുല്‍ ഹയവാന്‍) ജാമിഉസ്സഗീറില്‍ ഇബ്‌നു അബ്ബാസ്‌ (റ)വില്‍ നിന്നും നിവേദനം. ഓരോ മാസത്തിലേയും ഒടുവിലത്തെ ബുധന്‍ നഹ്‌സാകുന്നു. ഇതു പോലെ പലദിവസങ്ങളുടെ മഹത്വവും നബി (സ്വ) വിവരിച്ചിട്ടുണ്ട്‌. ഉദാ വെള്ളിയാഴ്‌ച, തിങ്കളാഴ്‌ച. വീടിനു സ്ഥാനം നിശ്ചയിക്കുന്നതിനും തെളിവുകളുണ്ട്‌. ഇബ്‌നു ഉമര്‍ (റ) വില്‍ നിന്ന്‌ നിവേദനം ചെയ്‌ത ഒരു ഹദീസ്‌ നബി(സ്വ) പറഞ്ഞു. തീ, വീട്‌, കുതിര എന്നിവയിലാണ്‌ അവലക്ഷണം. മറ്റൊരു റിപ്പോര്‍ട്ടില്‍ അവലക്ഷണം സ്‌ത്രീ, താമസസ്ഥലം, മൃഗം എന്നിവയിലാണ്‌ എന്നും കാണാം. അവലക്ഷണമുണ്ടെങ്കില്‍ വീട്‌, സ്‌ത്രീ, കുതിര എന്നിവയിലാണത്‌ എന്നും വന്നിട്ടുണ്ട്‌. (ബുഖാരി, കിതാബുന്നികാഹ്‌, മുസ്‌ലിം, കിതാബുസ്സലാം) പ്രയാസത്തിലും ദുരിതത്തിലും ഇവ മൂന്നും എല്ലാ സമയത്തും ബന്ധപ്പെടുന്നതിനാല്‍ അവയില്‍ ഗുണമുള്ളത്‌ തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. സലാം സംബന്ധിച്ച്‌ സാധാരണ ജനങ്ങളില്‍ അറിയപ്പെടുന്നതായി പലതും പ്രചാരത്തിലുണ്ട്‌. ഉദാ: തെക്ക്‌ ഭാഗത്തേക്ക്‌ നില്‍ക്കുന്ന ഭൂമിയെക്കാള്‍ നല്ലത്‌ വടക്ക്‌ ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടക്കുന്നതാണ്‌. കാരണം സൂര്യതാപം ഏല്‍ക്കല്‍ കുറവായതിനാല്‍ വടക്കു ഭാഗത്തേക്ക്‌ ചെരിഞ്ഞു കിടക്കുന്ന വീടും കൃഷിയും ഗുണമാണെന്ന്‌ ജനങ്ങള്‍ മനസ്സിലാക്കുന്നു. ഇങ്ങനെ അതിന്റെ ഗുണദോഷങ്ങള്‍ ഭൂമിശാസ്‌ത്ര പണ്‌ഡിതന്മാര്‍ ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്‌. ഇതു മനസ്സിലാക്കി സ്ഥലം നോക്കുന്നതില്‍ പന്തികേടൊന്നുമില്ല. മാത്രമല്ല ഇബ്‌നു മാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഒരു യാത്രാ മധ്യേ നബി (സ്വ) യും അനുയായികളും ഒരു താഴ്‌വരയില്‍ അന്തിയുറങ്ങി. വിളിച്ചുണര്‍ത്താന്‍ ബിലാല്‍ (റ) നോട്‌ നബി (സ്വ) കല്‍പിച്ചിരുന്നു. ബിലാല്‍ (റ) ദീര്‍ഘനേരം ഉറങ്ങാതിരുന്നെങ്കിലും അദ്ദേഹവും ഉറങ്ങിപ്പോയി. അതിനാല്‍ അവര്‍ക്ക്‌ സുബഹി നിസ്‌കാരം നഷ്‌ടപ്പെട്ടു. സൂര്യന്‍ ഉദിച്ച ശേഷമാണ്‌ അവര്‍ ഉണരുന്നത്‌. ഉടനെ അവര്‍ നിസ്‌കാരത്തിനുള്ള തയ്യാറെടുപ്പിലായപ്പോള്‍ നബി(സ്വ) പറഞ്ഞു. ഈ താഴ്‌വരയില്‍ പിശാചുണ്ട്‌. അവിടെ നിന്ന്‌ പോയതിന്‌ ശേഷമാണ്‌ അവര്‍ നഷ്‌ടപ്പെട്ട നിസ്‌കാരം ഖളാഅ്‌ വീട്ടിയത്‌ എന്ന്‌ കാണാം. (മിശ്‌കാത്ത്‌- മിര്‍ഖാത്ത്‌ 1/439) ഇതില്‍ നിന്നും പൈശാചികബാധയുള്ള സ്ഥലവും സ്ഥലങ്ങളുടെ കൂട്ടത്തിലുണ്ടെന്ന്‌ ഗ്രഹിക്കാം. മാത്രമല്ല ഇബ്‌നു മാജ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസില്‍ നബി (സ്വ) വിടുവെക്കാന്‍ സ്ഥലം നിരീക്ഷിച്ചിരുന്നു. എന്നു കാണാം(ഇബ്‌നു മാജ 5). ഇതിനാല്‍ ഇത്തരം കാര്യങ്ങള്‍ അറിയുന്ന പണ്‌ഡിതന്മാരെയോ മറ്റോ സമീപിച്ചു അവരുടെ സഹായം തേടാം. ഈ രംഗത്ത്‌ ധാരാളം അന്ധവിശ്വാസങ്ങള്‍ നടക്കുന്നുണ്ട്‌. ജനങ്ങളെ ചൂഷണം ചെയ്യാന്‍ മുതിരുന്ന പലരുമുണ്ട്‌. പിശാച്‌ ബാധ നീക്കം ചെയ്യാന്‍ എന്ന വ്യാജേന അന്യ മതാചാരപ്രകാരം പൂജയും ഹോമവുമെല്ലാം നടത്തുന്നത്‌ ഇസ്‌ലാമിക വിരുദ്ധമാണെന്നോര്‍ക്കുക.

കണ്ണേറും രൂപങ്ങളും
വീടുകളിലും കൃഷിയിടങ്ങളിലും മറ്റും കണ്ണേറ്‌ തട്ടാതിരിക്കാന്‍ ചില രൂപങ്ങളും കോലങ്ങളും ഉണ്ടാക്കിവെക്കുന്നത്‌ ശരിയാണോ ? = കണ്ണേറ്‌ സത്യമാണെന്നതിന്‌ ധാരാളം തെളിവുകളുണ്ട്‌. കണ്ണേറുകാരന്റെ പ്രഥമ ദൃഷ്‌ടി പതിയുന്നതിനാണ്‌ കണ്ണേറേല്‍ക്കുകയെന്ന്‌ പറയുന്നത്‌. വസ്‌തുക്കളുടെ മേല്‍ ദൃഷ്‌ടി പതിയുന്നതിന്ന്‌ മുമ്പ്‌ ഈ കോലങ്ങളിലേക്കായാല്‍ കൃഷി വീടു പോലുള്ളതിന്‌ അത്‌ ബാധിക്കുകയില്ല. അതിനാല്‍ ഇസ്‌ലാമിക നിയമത്തിന്‌ എതിരില്ലാത്ത വിധത്തിലുള്ള രൂപങ്ങളാവാം. കണ്ണേറ്‌ മനുഷ്യനെ ഖബറിലെത്തിക്കുമെന്ന്‌ നബി (സ്വ) പറഞ്ഞ ഹദീസ്‌ ജാബിര്‍ (റ) ല്‍ നിന്ന്‌ അബൂ നുഐം ദുററുല്‍ മന്‍സൂറിലും 6/40 താരീഖു ബഗ്‌ദാദിലും 9/244 വിവരിച്ചിട്ടുണ്ട്‌

യാത്രാ ദിനം
യാത്ര പോവാന്‍ പ്രത്യേക ദിവസവും സമയവും തെരഞ്ഞെടുക്കുന്ന ആചാരമുണ്ടല്ലോ, ഇത്‌ ശരിയാണോ ? മൂന്നാളുകള്‍ യാത്രക്ക്‌ ഉചിതമല്ലെന്ന്‌ പറയുന്നതോ ?
യാത്ര പോകാന്‍ നബി (സ്വ) തെരഞ്ഞെടുത്ത ദിവസം വ്യാഴാഴ്‌ചയായിരുന്നു. കഅബുബ്‌നു മാലിക്‌ (റ) ല്‍ നിന്ന്‌ നിവേദനം, അദ്ദേഹം പറയുന്നു. നബി (സ്വ) വ്യാഴാഴ്‌ചയാണ്‌ തബൂക്ക്‌ യുദ്ധത്തിന്‌ പുറപ്പെട്ടത്‌. വ്യാഴാഴ്‌ച പോകാനാണ്‌ നബി (സ്വ) ഇഷ്‌ടപ്പെട്ടിരുന്നത്‌. (ബുഖാരി 6/80 മുസ്‌ലിം) പ്രഭാത സമയമായിരുന്നു നബി (സ്വ) യാത്രയ്‌ക്കു തിരഞ്ഞെടുത്തിരുന്നത്‌. സ്വഖ്‌റുബ്‌നു വദാഅത്ത്‌ (റ) വില്‍ നിന്ന്‌ നിവേദനം. നബി (സ്വ) പ്രാര്‍ത്ഥിച്ചു. നാഥാ എന്റെ സമുദായത്തിന്‌ അവരുടെ പ്രഭാത യാത്രയില്‍ നീ ബറകത്ത്‌ ചെയ്യേണമേ. സൈന്യത്തെ അയക്കുമ്പോള്‍ നബി (സ്വ) പ്രഭാതസമയത്ത്‌ യാത്രയക്കുമായിരുന്നു. നിവേദകന്‍ സ്വഖ്‌ര്‍ (റ) ഒരു കച്ചവടക്കാരനായിരുന്നു. രാവിലേയാണ്‌ അദ്ദേഹം ചരക്ക്‌ അയച്ചിരുന്നത്‌. അദ്ദേഹം വലിയ ധനികനായി മാറി. (അബൂദാവൂദ്‌, തുര്‍മുദി) യാത്രയ്‌ക്ക്‌ മൂന്നാളുകള്‍ വേണമെന്നാണ്‌ നബി (സ്വ) പഠിപ്പിച്ചിട്ടുള്ളത്‌. അബ്‌ദുല്ലാഹി ബ്‌നു ശുഐബ്‌ (റ) പിതാവില്‍ നിന്ന്‌ പിതാവ്‌ പിതാമഹനില്‍ നിന്ന്‌ നിവേദനം, നബി (സ്വ) പറഞ്ഞു. ഏകാനായി യാത്ര ചെയ്യുന്നവന്‍ പിശാചാണ്‌. യാത്രയ്‌ക്ക്‌ രണ്ടാളുകളുണ്ടെങ്കില്‍ അവര്‍ പിശാചുക്കളാണ്‌. മൂന്നുപേരുണ്ടെങ്കില്‍ അതൊരു യാത്രാ സംഘവുമാണ്‌. (അബൂദാവൂദ്‌, തുര്‍മുദി) ഇതില്‍ നിന്നും യാത്രയ്‌ക്ക്‌ ചുരുങ്ങിയത്‌ മൂന്നുപേരെങ്കിലും ആവശ്യമാണെന്ന്‌ മനസ്സിലാക്കാം.

വര്‍ഷാരംഭവും ആചാരവും
മുഹര്‍റം മാസം ഒന്നാം തീയതി രാവിലെ വീട്ടില്‍ കയറുന്ന ആളുടെ സ്വഭാവവും മറ്റും പരിഗണിച്ചായിരിക്കും ആ വീട്ടിലെ ആ ഒരു വര്‍ഷത്തെ സ്ഥിതി ഗതികള്‍ എന്ന്‌ വിശ്വസിച്ച്‌ മുഹര്‍റം ഒന്നിന്‌ സുബഹിക്ക്‌ ശേഷം ഒരു സദ്‌വൃത്തനെ വീടിന്റെ എല്ലാ റൂമിലും കയറ്റിയിറക്കി അയാളില്‍ നിന്ന്‌ ഒന്നോ രണ്ടോ രൂപ സ്വീകരിക്കുകയും അയാള്‍ക്ക്‌ പ്രതിഫലമായി എന്തൊക്കെയോ നല്‍കുകയും ചെയ്യുന്നു. ഇതിന്റെ ഇസ്‌ലാമിക മാനം എന്ത്‌?. മലയാള മാസത്തിലും ഇംഗ്ലീഷ്‌ മാസത്തിലും ഈ പതിവ്‌ കണ്ടുവരുന്നുണ്ട്‌. അത്‌ ശരിയല്ല അങ്ങനെയൊരാചാരം ഇസ്‌ലാമിക ശരീഅത്തിലില്ല. മാത്രമല്ല അത്‌ ഇസ്‌ലാമിന്റെ പുണ്യ ആചാരമായി ജനങ്ങള്‍ മനസ്സിലാക്കാന്‍ സാധ്യതയുള്ളതിനാല്‍ അത്‌ വര്‍ജ്ജിക്കേണ്ടതുമാണ്‌. ബറകത്തിന്‌ വേണ്ടി സദ്‌വൃത്തരെ വീട്ടിലേക്ക്‌ ക്ഷണിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യാം. നബി(സ്വ) പല വീടുകളിലും പോയി നിസ്‌കരിച്ചിട്ടുണ്ട്‌. പക്ഷെ ഇങ്ങനെ പ്രത്യേക ദിവസം (വര്‍ഷാരംഭം) തെരഞ്ഞെടുത്തിട്ടില്ല.

മാസം മറഞ്ഞു കാണല്‍ പ്രത്യേകിച്ച്‌ മുഹര്‍റം മാസം അപകടസൂചനയാണെന്ന്‌ പറയപ്പെടുന്നു. ശരിയാണോ?.
ശരിയല്ല. മാസം (ചന്ദ്രപ്പിറവി) മറഞ്ഞുകാണല്‍ അവലക്ഷണമാണെന്ന്‌ എവിടെയും പറഞ്ഞിട്ടില്ല. മാസം കാണുമ്പോള്‍ ഹദീസില്‍ വന്ന പ്രാര്‍ത്ഥന (അല്ലാഹുമ്മ അഹില്ലഹു അലൈനാ ബില്‍ അംനി വല്‍ ഈമാനി വസ്സലാമതി റബ്ബീ വ റബ്ബുകല്ലാഹ്‌) നിര്‍വ്വഹിക്കുക.

ഉമർ(റ)വിൻറെ ജാഹിലിയ്യാ കാലത്തെ ഇഅതികാഫ് നേർച്ചയും വഹാബികളും


         📖 🔶 🔷♦🔶🔷♦ 🔶🔷
                                              
വഹാബികൾ മക്കാ മുശ് രിക്കുകൾ ഇസ്ലാം പഠിപ്പിച്ച എഥാർത്ത അല്ലാഹുവിൽ തന്നെയാണ് വിശ്വസിച്ചിരുന്നത് എന്ന് സ്ഥാപിക്കാൻ പെടാ പാട് പെടാറുണ്ട് .ദുർവ്യാഖ്യാനങ്ങൾ ഒന്നിന് പിറകെ ഒന്നായി പൊളിയുമ്പോൾ അവസാനമായി
മാനത്ത് നിന്ന് പൊട്ടി വീണ തെളിവെന്ന പോലെ അവതരിപ്പിക്കാറുള്ള ഒന്നാണ് മഹാനായ ഉമർ(റ)ജാഹിലിയ്യ കാലത്ത് മസ്ജിദുൽ ഹറാമിൽ ഇഅത്തിക്കാഫ് ഇരിക്കാൻ നേർച്ചയാക്കിയ സംഭവം .
👇👇👇⬇
മഹാൻ ഇസ്ലാമിൽ വരുന്നതിൻറെ മുമ്പ് ഏകദേശം 15വർഷങ്ങൾക്ക് മുബ് ഒരു ദിനം മസ്ജിദുൽ ഹറാമിൽ ഇഅത്തിക്കാഫ് ഇരിക്കാൻ നേർച്ചയാക്കിയിരുന്നു അത് മഹാനവർകൾക്ക് ആ സമയത് നിർവഹിക്കാൻ സാധിച്ചിരുന്നില്ല അങ്ങിനെ ഇസ്ലാമിൽ വന്ന്15 വർഷങ്ങൾക്ക് ശേഷം മക്കംഫത്ഹിനോടനുബന്ധിച്ച് മസ്ജിദുൽ ഹറാമിനടുത്തുകൂടെ യാത്ര ചെയ്യുമ്പോൾ മഹാനവർകൾക്ക് ഈ സംഭവം ഓർമ്മ വരികയുംഇങ്ങനെ ഒരു നേർച്ച നേർന്ന കാര്യം നബി (സ്വ )തങ്ങളോട് ഉണർത്തുകയും ചെയ്തു ."അപ്പോൾ നബി (സ്വ )തങ്ങൾ ഒരു ദിവസം മസ്ജിദുൽ ഹറമിൽ പോയി ഇഅതികാഫ് ഇരിക്കാൻ നിർദേശിച്ചു."(ബുഖാരി )
👇👇👇⬇
ഈ സംഭവത്തിൻറെ ചുവട് പിടിച്ച് ഉമർ(റ)ബഹുദൈവ വിശ്വാസി ആയിരുന്നപ്പോൾ അല്ലാഹുവിനു  ചെയ്ത നേർച്ചയാണ്‌ ഇവിടെ വീട്ടാൻ പറഞ്ഞതെന്നും  .അന്ന് യഥാർത്ത അല്ലാഹുവിന്നു അല്ലായിരുന്നു ആ നേർച്ച എങ്കിൽ അത് വീട്ടാൻ നബി (സ്വ )തങ്ങൾ കൽപ്പിക്കുമായിരുന്നില്ല എന്നും ,അതിനാൽ മക്കാ മുശ് രിക്കുകൾ ഇസ്ലാം പഠിപ്പിച്ച അല്ലാഹുവിൽ തന്നെയാണ് വിശ്വസിച്ചിരുന്നത് എന്നും അവർ സാധാരണകാരെ തെറ്റിദധരിപ്പിക്കാറുണ്ട്
  .
⬇⬇⬇
എന്നാൽ ഈവിഷയത്തിലെ യാഥാർഥ്യം എനതാണ്?  ഈ ഒരു സംഭവത്തിൽ നിന്നും അങ്ങിനെ ഒന്നു  ലഭിക്കുമോ ❓❓❓
മുൻഗാമികളായ സലഫുകൾ ഈ വിഷയത്തിൽ എന്താണ് വെക്തമാക്കിയത് എന്ന്നമുക്കു  നോക്കാം .
⬇✅
നേർച്ച എന്ന് പറഞ്ഞാൽ :
إلتزام قربة لم تتعين
നിർബന്ധമല്ലാത്ത ഒരു പുണ്ണ്യ കാര്യം ചെയ്യും എന്ന് സ്വയം ഏൽക്കലാണ് .
അപ്പോൾ നേർച്ചയാക്കുന്ന കാര്യം ഇസ്ലാം പുണ്ണ്യമായി അംഗീകരിച്ചതായിരിക്കണം .
ﻻ نذر في معصية
കുറ്റകരമായ കാര്യത്തിൽ നേര്ച്ചയില്ല (ഹദീസ്)
എന്നാണ് ഹദീസിൽ വന്നിട്ടുള്ളത് .
ഒരാൾ ബഹുദൈവ വിശ്വാസി ആകുമ്പോൾ ചെയ്യുന്ന പുണ്ണ്യകർമ്മങ്ങളൊന്നും യഥാർത്ഥ
ഏകനായ അല്ലാഹുവിന്നാകുന്നില്ല. കാരണം കൂറുകാരാനുള്ള,പെണ്‍മക്കളുള്ള ഒരു ദൈവത്തിനാണലോ ആ കാര്യങ്ങൾ എല്ലാംഅവർ  ചെയ്യുന്നത്?അതിനാൽ അത്  ഏക ഇലാഹിന്നാവുന്നില്ല .ഇക്കാര്യം ഇസ്ലാമിക പണ്ഡിതർ സവിസ്ഥരം വെക്തമാക്കിയിട്ടുണ്ട് .
ഇക്കാര്യം
ബുഖാരി ,മുസ്ലിം വ്യാഖ്യാതാക്കളായ ഹാഫിളുബ്നു ഹജറിൽ അസ്ഖലാനി (റ),ഇമാം നവവി (റ) തുടങ്ങിയവരും,വഹാബികളുടെ ആചാര്യനായ ഇബ്നു തയ്മിയ്യ തൻറെ مجموع فتاوى യിലും ഇത്  രേഖപ്പെടുത്തിയിട്ടുണ്ട്.
فمعبودهم الذي عبدوه ليس هو الله وان سموه به
ഇത്തരം അവിശ്വാസികൾ ആരാധിക്കുന്ന ആരാധ്യർ ഒന്നും തന്നെ അല്ലാഹു ആകുന്നില ആ ആരാധ്യർക്ക് അല്ലാഹു എന്ന് പേര് പറഞ്ഞാലും ശരി . (شرح مسلم وفتح الباري)
⬇↕
അപ്പോൾ മക്കത്തെ മുശ്രിക്കുകളായാലും ലോകത്തുളള ഏത് അമുസ്ലിമ ആയാലും അവൻ വിശ്വാസിക്കുന്ന ദൈവം ഒരിക്കലും അളളാഹു ആവുകയില്ല എന്ന് വെക്തം. 
👇👇👇
      
അപ്പോൾ മക്കയിലെ മുശ്രിക്കുകള്‍ ഇസ്ലാമിൽ വരുന്നതിന്നു മുമ്പ് അളളാഹുവിനെന്ന പേരിൽ ചെയ്തിരുന്ന ഒരു കാര്യവും അളളാഹുവിനാകുന്നില്ല കാരണം ആ ദൈവം അവരുടെ  വീക്ഷണത്തില്‍ മാത്രംനിലകൊള്ളുന്ന   യഥാർത്ഥത്തില്‍ ഇല്ലാത്ത ഒരു ദൈവത്തിനാണവർ അതൊക്കെ ചെയ്യുന്നത്‌. ഇത് കൊണ്ടാണ് സൂറത്തുല്‍ കാഫിറൂനയില്‍  وَلَا أَنتُمْ عَابِدُونَ مَا أَعْبُدُ  ഞാൻ ആരാധിക്കുന്ന ഏക ഇലാഹായ അളളാഹുവിനെ നിങ്ങള്‍ ആരാധിക്കുന്നില്ല എന്ന് മക്കാമുശ്രിക്കുകളോട് ഉറക്കെ പ്രഖ്യാപിക്കാന്‍ നബി (സ)യോട് അളളാഹു കല്‍പിച്ചത്.                                       അപ്പോൾ അളളാഹുവിനെന്ന പേരിൽ അവർ ചെയ്തിരുന്ന ഹജ്ജും,ഉംറയും, ഇഅ്തികാഫും,നോമ്പും ഒന്നും യഥാർത്ഥ അളളാഹുവിനല്ല എന്ന് വരുന്നു.   എങ്കിൽ നബി(സ) ഉമർ(റ) വിനോട് ജാഹിലിയ്യാ കാലത്ത് അളളാഹുവിനെന്ന പേരിൽ ഇഅതികാഫ് നേർചയാക്കിയതിനെ വീട്ടാൻ പറഞ്ഞത്  എന്തിന് എന്ന ചോദ്യത്തിന്
  സച്ചരിതരായ സലഫു സ്വാലിഹുകൾ എന്ത് മറുപടി ആണോ നല്കിയത് ആ മറുപടി തന്നെയാണ് സുന്നികൾക്കും പറയാനുള്ളത്
.                                   
✅✳
ഉത്തമ നൂറ്റാണ്ടെന്ന് വിശേഷിക്ക‌പെട്ട മൂന്നാം നൂറ്റാണ്ടിൽ ജീവിച്ച അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്റെ  أبو جعفر الطحاوي  പോലെയുളള മഹന്മാർ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്.  മേൽപ്പറഞ്ഞ രീതിയിൽ ആഅ വിശ്വാസികളുടെ വിശ്വാസത്തിലുളള ദൈവം യഥാർത്ഥ  അളളഹു അല്ല എന്നും അതിനാൽ അവരുടെ അത്തരം ദെെവങ്ങള്‍കുളള ഒരു നേർച്ചയും വീട്ടേണ്ടതില്ല എന്നുമാണ്.                             ഉമർ(റ) നേർച്ചയുമായി ബന്ധപ്പെട്ടു സംസാരിച്ച ശേഷം ഇമാം ഥ്വഹാവി(റ) തന്റെ معاني الآثار) 256/6 ൽ പറയുന്നു.
⬇⬇✅✳
قالوا: فلما كانت النذور إنما تجب إذا كانت مما يتقرب به إلى الله تعالى، ولا تجب إذا كانت معاصي الله، وكان الكافر إذا قال: لله عليَّ صيام. أو قال: لله عليَّ اعتكاف. فهو لو فعل ذلك لم يكن به متقربًا إلى الله، وهو في وقت ما أوجبه إنما قصد به إلى ربه الذي يعبده من دون الله وذلك معصية. فدخل ذلك في قول رسول الله صلى الله عليه وسلم: (لا نذر في معصية).
وقد يجوز أيضًا أن يكون قول رسول الله صلى الله عليه وسلم لعمر: (أوفِ بنذرك) ليس من طريق أن ذلك كان واجبًا عليه، ولكن أنه قد كان سمح في حال ما نذره أن يفعله فهو في معصية الله عز وجل، فأمره النبي صلى الله عليه وسلم أن يفعله الآن على أنه طاعة لله عز وجل، فكان ما أمره به خلاف ما إذا كان أوجبه هو على نفسه، وهذا قول أبي حنيفة وأبي يوسف ومحمد رحمهم الله تعالى".
(شرح معاني الآثار الطحاوي 3/133) ,
(معاني الآثار 256/6)
ഒരു അവിശ്വാസി  (كافر )  അവന്റെ വീക്ഷണത്തിലുളള അളളാഹുവിന് നോമ്പ് നോല്‍കാന്‍ നേർച്ചയാക്കി എന്നോ , ഇഅതികാഫ് ഇരിക്കൻ നേർച്ചയാക്കി എന്നോ ഒക്കെ പറഞ്ഞാല്‍ അവന്‍ നിർവഹിക്കുകയും ചെയ്താൽ അത് അളളാഹുവിനുളള പുണ്യകർമമാവുനില്ല കാരണം അവൻ ബഹുദെെവ വിശ്വാസി ആയിരിക്കെ അവന്‍ അളളാഹുവിനെന്ന പേരിൽ നേർച്ചയാക്കുമ്പോള്‍ ഉദ്ദേശികുക  ഏകഇലാഹല്ലാത്ത(അവന്റെ വീക്ഷണത്തില്‍ മാത്രമുളള) റബ്ബിനേയാണ്, അതിനാൽ ആനേർച്ച പുണ്യമാകുന്നതിന് പകരം കുറ്റകരമായി തീരുന്നു.   കുറ്റകരായ കര്യത്തില്‍ നേർച്ച ഇല്ല നബി(സ) പറഞ്ഞ പരിധിൽ  ഇത് പെടുകയും ചെയ്യുന്നു.
മഹാ‌ൻ തുടരുന്നു  എന്നാൽ,  ഉമർ(റ) വിനോട് ബഹുദെെവ വിശ്വാസി ആയിരിക്കുമ്പോള്‍ ചെയ്ത‍ اعتكاف നേർച്ച വീട്ടാൻ പറഞ്ഞത് അന്ന് യഥാർത്ഥ അളളാഹു അല്ലാത്ത ദെെവത്തിന് നേർച്ചയാക്കുക വഴി ചെയ്ത കുറ്റതിന് പ്രായശ്ചിത്തം ആയി ശരിയായ രീതിയിൽ   അളളാഹുവിന് ആ കാര്യം  നിർവഹിച്ച് പുണ്യ കരസ്ഥമാക്കാന് നിർദേശികുകയാണ് ചെയ്ത ത്. ഇസ്ലാമിൽ വന്നതിന് ശേഷം ചെയ്ത  اعتكاف മുമ്പ് നേർച്ചയാക്കിയ  اعتكاف വീട്ടിയതല്ല ( معاني الآثار) 256/6)
മറ്റൊരു പണ്ഡിതനായ ഇമാം ഇബ്നുൽ അറബി (റ)പറഞ്ഞതായി ഫത്ഹുൽ ബാരിയിൽ അസ്ഖലാനി (റ)പറഞ്ഞത് .
فتح الباري👇
الإشارة إليه، أجاب ابن العربي بأن عمر لما نذر في الجاهلية ثم أسلم أراد أن يكفر ذلك بمثله في الإسلام فلما أراده ونواه سأل النبي صلى الله عليه وسلم فأعلمه أنه لزمه.                                                 (فتح الباري لابن حجر العسقلاني رحمه الله)
ജാഹിലിയ്യ കാലത്ത് ശരീക്കുള്ള (പങ്കുകാരനുളള) അല്ലാഹുവിന്ന് ചെയ്യാൻ നേർച്ചയാക്കിയ ഒരു കാര്യത്തിന് കഫാറത്ത് (പ്രായശ്ചിത്തമായി)ട്ടാണ് മുസ്ലിമായത്തിനു ശേഷം ഇഅതികാഫ് നിർവഹിക്കാൻ കൽപ്പിച്ചത് (ഫത്ഹുൽ ബാരി )
👇👇😂😂😀
ചുരുക്കത്തിൽവഹാബികളുടെ വാദം ഒരു പണഢിതനും അന്ഗീകരിച്ചിട്ടില്ല എന്ന് മാത്രമല്ല വെളുക്കാൻ തേച്ചത് പാണ്ടാവുകയും ചെയ്ത അനുഭവമാണ്‌ ഉളവാക്കിയത്       

നേർച്ച


നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേര്‍ച്ചയില്‍ പ്രവാചകന്മാ രെയോ മഹാത്മാക്കളെയോ വസീലയാക്കി അവര്‍ മുഖേന നേര്‍ച്ച നേരുന്നതിനും വിരോധമില്ല. മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നത് തെറ്റാകുന്നില്ല. സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്.
ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).
“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).
അനസ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും സ്വദഖഃ നല്‍കിയാല്‍ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖഃ ചെയ്യുക” (ത്വബറാനി).
ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീര്‍ റൂഹുല്‍ ബയാനില്‍ തൌബഃ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാന്‍ എണ്ണ, നെയ്യ് എന്നിവ നേര്‍ച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കില്‍ അനുവദനീയമാകുന്നു ഇത് തടയേണ്ട യാതൊരാവശ്യവുമില്ല” (3/400).
“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268)

Monday, 9 October 2017

ഏത് നജ്ദ്?


ഇറാഖിലെ നജ്ദിനെ കുറിച്ചാണ് ഇവിടെ പരാമർശം, അത് യമാമയിലെ നജ്ദിനെ കുറിച്ചല്ല എന്ന് പറഞ്ഞു കൊണ്ട് രക്ഷപ്പെടാം എന്ന് വഹാബികള്‍ വിചാരിക്കണ്ട......

മുഹമ്മദ്‌ രിദായുടെ “മുഹമ്മദു രസൂലുല്ലാഹീ”
എന്നാ ഗ്രന്ഥം നോക്കുക അതില്‍
കാണാം
ഇങ്ങനെ

ونجد، وهو جنوبي الشام وغربي العراق وشرقي الحجاز وشمالي اليمامة، وأراضيها خصبة وقاعدتها مدينة

(നജ്ദ്‌ : അത് ശാമിന്റെ തെക്ക് ഭാഗവും, ഇറാകിന്റെ
പടിഞ്ഞാറ് ഭാഗവും, “ഹിജാസിന്റെ
കിഴക്ക് ഭാഗവും” യമാമയുടെ വടക്ക് ഭാഗവും ആകുന്നു )

الرياض, وكانت مركزا للوهابيين، وهدمها المرحوم إبراهيم باشا.
(റിയാദ് :
ഈ നാട് വഹാബി കേന്ദ്രം ആകുന്നു, മര്ഹൂംإ ഇബ്രാഹിം
പാഷ ഈ നാട്
ആക്രമിച്ചിരുന്നു.)

وإلى الشمال منها، جبل شمر أي جبل (طي) قصبته مدينة الحائل، وأشهر مدنها (أبانا) وهي التي ولد فيها محمد بن عبد الوهاب، شيخ مذهب الوهابية.
(ഇബാന :
വഹാബി പ്രസ്ഥാന നേതാവ് മുഹമ്മദ്‌ ഇബ്ന്‍ അബ്ദുല്‍
വഹാബി
ഇവിടെ ആണ്
ജനിച്ചത്‌ ,
(മുഹമ്മദ്‌ റിദ, കിതാബു മുഹമ്മദ്‌ റസൂലുല്ലാഹി )

ഹിജാസിന്റെ
കിഴക്ക് ഭാഗത്താണ് നജ്ദ്‌ എന്നാണു പറയുന്നത്,
അപ്പോള്‍ ഹിജാസിന്റെ
കിഴക്ക് ഭാഗത്ത്‌ നിന്ന് തന്നെ ആണ് ഫിത്ന
പുറപ്പെടുക എന്ന് തന്നെ ആണ്
നബി സല്ലല്ലാഹു അലൈഹിവസല്ലം
പറയുന്നത്…)

حَدَّثَنَا قُتَيْبَةُ بْنُ سَعِيدٍ، حَدَّثَنَا لَيْثٌ، عَنْ نَافِعٍ، عَنِ ابْنِ عُمَرَ، رَضِيَ اللَّهُ عَنْهُمَا أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَهُوَ مُسْتَقْبِلٌ المَشْرِقَ يَقُولُ: «أَلاَ إِنَّ الفِتْنَةَ هَا هُنَا، مِنْ حَيْثُ يَطْلُعُ قَرْنُ الشَّيْطَانِ»
ഇബ്ന്‍ ഉമര്‍ [റ] പറയുന്നു ,
റസൂലുല്ലാഹി സല്ലല്ലാഹു അലൈഹി വസല്ലം
കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് ഇങ്ങനെ
പറയുന്നത് ഞാന്‍ കേട്ടു,
അറിയുക, നിശ്ചയം കുഴപ്പം ശൈതാന്റെ സംഘം ഉത്ഭവിക്കുന്നത് ഈ ഭാഗത്ത്‌ നിന്നാണ് (സ്വഹീഹുല്‍ ബുഖാരി)

قَوْلُهُ مِنَ الْمَشْرِقِ أَيْ مِنْ جِهَةِ الْمَشْرِقِ وَكَانَتْ سُكْنَى بَنِي تَمِيمٍ مِنْ جِهَةِ الْعِرَاقِ وَهِيَ فِي شَرْقِيِّ الْمَدِينَةِ
ഇനി ഇബ്ന്‍ അബ്ദുല്‍
വഹാബിന്റെ വംശ പരമ്പര എത്തിച്ചേരുന്നത്
ബനൂ തമീം ഗോത്രത്തിലേക്കു ആണ്, ഇബ്ന്‍ ഹജര്‍
അസ്കലാനി[റ] പറയുന്നത് കാണുക,
കിഴക്ക് ഭാഗം
എന്നാല്‍ അത്
മദീനയുടെ
കിഴക്ക് ഭാഗം ആകുന്നു,
ഇറാകിന്റെ ഭാഗത്തായി അവിടെ ആണ് ബനീ തമീം ഗോത്രക്കാര്‍ താമസിച്ചിരുന്നത്.(ഫത്‌ ഹുല്‍ ബാരി )

ബനൂ തമീം ഗോത്രത്തിലേക്കു എത്തിച്ചേരുന്ന ഇബ്ന്‍ അബ്ദല്‍
വഹാബിന്റെ
പരമ്പര ഒന്ന് കാണുക.

മുഹമ്മദ്‌ – അബ്ദുല്‍ വഹാബ് – സുലൈമാന്‍ – അലി – അഹ്മദ്‌ – റാഷിദ്‌ – ബുരയ്ദ്‌ – മുശ്രിഫ്‌ – ഉമര്‍ – സൈനാഹ് – രഹീദ് – ശാകിര്‍ – മുഹമ്മദ്‌ – അലി – ഖുഹൈബ് – ദുല്‍ ഖുവൈസിറത്തു തമീമി

നബി സല്ലലലഹു
അലൈഹി
വസല്ലമയുടെ
മുഖത്ത് നോക്കി അപമാര്യാതയായും
അക്രമപരം ആയും ആക്രോശിച്ച
ബനൂ തമീം കാരനായ
ദുല്‍ ഖുവൈസിറത്തു തമീമി യിലേക്കാണ് ഇബ്ന്‍ അബ്ദല്‍ വഹാബിന്റെ
വംശ പരമ്പര
എത്തി ചേരുന്നത്,

ബീഹ്ര്‍ മഹൂന സംഭവത്തില്‍ ഖുർആൻ പഠിപ്പിക്കാൻ അയച്ചു കൊടുത്ത
എഴുപതു
സ്വഹാബികളെ നിഷ്ഠൂരമായി വധിച്ചതും നജ്ദുകാർ തന്നെ,
അവരെ അയച്ചു കൊടുക്കാൻ വേണ്ടി ആവശ്യപ്പെട്ടപ്പോഴും
നബി സല്ലല്ലാഹു
അലൈഹി വസല്ലം പറഞ്ഞു إني أخشى أهل نجد عليهم، ഞാന്‍ എന്റെ സ്വഹാബികളുടെ മേല്‍ നജ്ദ് നിവാസികളുടെ
അക്രമം ഭയക്കുന്നു ,

ഈ സംഭവം കൂടി ചേര്ത്ത് വായിച്ചാല്‍ മനസ്സിലാകും നജ്ദ് എന്നത്
എക്കാലത്തും ഫിത്നയുടെ കേന്ദ്രം തന്നെ ആയിരുന്നു എന്നത്…

മുഹ്യിദ്ധീൻ മാല

*സഹായം*
🔹ബല്ലെ നിലത്തീന്നും എന്നെ വിളിപ്പോർക്ക്
💎ബായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവർ 🔹
👇🏻👇🏻👇🏻👇🏻
(വല്ല സ്ഥലത്ത് നിന്നും എന്നോട് സഹായം ചോദിക്കുന്നവർ വായ്കൂടും മുമ്പ് (വേഗത്തിൽ) ഞാൻ സഹായം എത്തിക്കും എന്ന് ശൈഖ് അവർകൾ പറഞ്ഞു)
عن الشيخ أبي القاسم البزار قال سمعت السيدي محي الدين عبد القادر رضي الله عنه يقول من استغاث بي في كربة كشفت عنه ، ومن ناداني في شدة فرجت عنه ، ومن توسل بي في حاجة قضيت له ) ،
ശൈഖ് അബുൽ ഖാസിം ബസാർ പറയുന്നു:- ശൈഖ് ജീലാനി ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു. വല്ല പ്രയാസത്തിലും എന്നോട് ആരെങ്കിലും സഹയം ചോദിച്ചാൽ ഞാൻ അവന്റെ പ്രയാസം അകറ്റും. വല്ല പ്രശ്നത്തിലും എന്നെ ആരെങ്കിലും വിളിച്ചാൽ അവന്റെ പ്രശ്നം ഞാൻ പരിഹരിക്കും. (ബഹ്‌ജ) ശൈഖിന്റെ 'റാഖ വഖ്തീ നളർത്തു ബിഐനിൽ ഫിക്‌രി' തുടങ്ങിയ ഫുതുഹുൽ ഗൈബിലെ പദ്യങ്ങളിലും ഈ ആശയം കാണാം.
എവിടെ വെച്ചും ആര് എപ്പോൾ വിളിച്ചാലും ഉടനെ സഹായിക്കാനും പ്രശ്നം പരിഹരിക്കാനും ശൈഖ് അവർകൾക്ക് കഴിയും എന്ന് തന്നെയാണ് അദ്ധേഹം ഈ പറഞ്ഞത്. മഹാത്മാക്കളെ സംബന്ധിച്ചുള്ള തെളിവുകൾ പരിശോധിക്കുമ്പോൾ ഇങ്ങനെയല്ലാതെ ഒരിക്കലും സമ്മതിക്കാനൊക്കില്ല. ഏതാനും തെളിവുകൾ നമുക്ക് പരിശോധിക്കാം.
അല്ലാഹു ഖുർആനിൽ പറയുന്നു.
إِنَّمَا وَلِيُّكُمُ اللَّهُوَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ
തീർച്ചയായും നിങ്ങളുടെ സഹായികൾ അല്ലാഹുവും അവന്റെ റസൂലും നിസ്കാരം നിലനിർത്തുകയും സകാത്ത് നിർവഹിക്കുകയും റു‌കൂഅ് ചെയ്യുകയും ചെയ്യുന്ന സത്യവിശ്വാസികളും മാത്രമാണ്. അല്ലാഹുവിനേയും റസൂലിനേയും സത്യവിശ്വാസികളെയും ആരെങ്കിലും സഹായികളാക്കിയാൽ അല്ലാഹുവിന്റെ ആ സംഘമാകുന്നു വിജയികൾ. (ഖുർആൻ)
وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فِي رَوْضَاتِ الْجَنَّاتِلَهُم مَّا يَشَاءُونَ عِنْدَ رَبِّهِمْ ذَلِكَ هُوَ الْفَضْلُ الْكَبِيرُ
വിശ്വസിക്കുകയും സൽക്കർമങ്ങൾ നിർവഹിക്കുകയും ചെയ്തവർ സ്വർഗ്ഗത്തോപ്പുകളിലാണ്. അവർക്ക് തങ്ങളുടെ നാഥന്റെ അരികിൽ അവർ ഉദ്ധേഷിച്ചതെല്ലാമുണ്ട് (ഖുർആൻ 42:22)
إِنَّ الَّذِينَ قَالُوارَبُّنَا اللَّهُ ثُمَّ اسْتَقَامُوا تَتَنَزَّلُ عَلَيْهِمُ الْمَلَائِكَةُ أَلَّا تَخَافُوا وَلَا تَحْزَنُوا وَأَبْشِرُوا بِالْجَنَّةِ الَّتِي كُنْتُمْ تُوعَدُونَ
തീർച്ചയായും ഞങ്ങളുടെ നാഥൻ അല്ലാഹുവാണെന്ന് പറയുകയും പിന്നെ സത്യത്തിൽ മാത്രം നിലകൊള്ളുകയും ചെയ്തവർക്ക് മലക്കുകൾ അവതരിക്കും. 'നിങ്ങൾ ഭയപ്പെടരുത്. മുശിയുകയുമരുത് 'നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വർഗ്ഗം കൊണ്ട് നിങ്ങൾ സന്തോഷിക്കുക. ഭൗതിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ഞങ്ങൾ നിങ്ങളുടെ സഹായികളാണ് എന്ന സന്ദേശവുമായി..(ഖുർആൻ)
إِنَّ اللَّهَ يَرْزُقُ مَنْ يَشَاءُ بِغَيْرِ حِسَابٍ
അല്ലാഹു ഉദ്ധേഷിച്ചവർക്ക് കണക്കില്ലാതെ നൽകും. (ഖുർആൻ)
أَمْ حَسِبَ الَّذِينَ اجْتَرَحُوا السَّيِّئَاتِ أَنْ نَّجْعَلَهُمْ كَالَّذِين َآمَنُوا وَعَمِلُوا الصَّالِحَاتِ سَوَاءً مَّحْيَاهُمْ وَمَمَاتُهُمْ سَاءَ مَا يَحْكُمُونَ
പാപങ്ങൾ ചെയ്തവർ വിചാരിക്കുന്നോ, വിശ്വസിക്കുകയും സൽക്കർമ്മം അനുവർത്തിക്കുകയും ചെയ്തവരെ പോലെ അവരെ നാം ആക്കുമെന്ന്. ? വിശ്വസിച്ച് സൽക്കർമ്മം ചെയ്തവരുടെ ജീവിതവും മരണവും സമമാണ്. (ഖുർആൻ )
حدثني محمد بن عثمان بن كرامة، حدثنا خالد بن مخلد، حدثنا سليمان بن بلال، حدثني شريك بن عبد الله بن أبي نمر، عن عطاء، عن أبي هريرة، قال: قال رسول الله صلى الله عليه وسلم: " إن الله قال: من عادى لي وليا فقد آذنته بالحرب، وما تقرب إلي عبدي بشيء أحب إلي مما افترضت عليه، وما يزال عبدي يتقرب إلي بالنوافل حتى أحبه، فإذا أحببته: كنت سمعه الذي يسمع به، وبصره الذي يبصر به، ويده التي يبطش بها، ورجله التي يمشي بها، وإن سألني لأعطينه، ولئن استعاذني لأعيذنه، وما ترددت عن شيء أنا فاعله ترددي عن نفس المؤمن، يكره الموت وأنا أكره مساءته "
അല്ലാഹു വീണ്ടും പറയുന്നു. ' എന്റെ അടിമ സുന്നത്തായ കാര്യങ്ങൾ മുഖേന എന്നിലേക്ക് അടുക്കും. തുടർന്ന് ഞാനവനെ സ്നേഹിച്ചാൽ അവന്റെ കാതും കണ്ണും കയ്യും ഞാനാകും. അവൻ എന്നോട് ചോദിച്ചാൽ തീർച്ച ഞാൻ നൽകും. അവൻ എന്നോട് കാവൽ ചോദിച്ചാൽ തീർച്ച ഞാൻ കാവൽ നൽകും. (ബുഖാരി)
ഇവിടെ എന്തെല്ലാം ആശയങ്ങളാണ് പറഞ്ഞുപോയത്. മഹാത്മാക്കൾ സഹായികളാണ്. അവർ ഉദ്ധേശിച്ചതെല്ലാം അവരുടെ നാഥൻ അവർക്ക് നൽകുന്നു. അവർക്ക് മലക്കുകൾ അവതരിക്കും. ഭയവും ദുഖവും വേണ്ട. നിങ്ങൾക്ക് സ്വർഗ്ഗമുണ്ട്. ഇഹത്തിലും പരത്തിലും ഞങ്ങൾ നിങ്ങളുടെ സഹായികളാണ് ' എന്നിങ്ങനെ മലക്കുകൾ സന്ദേശം നൽകും. മഹാത്മക്കൾക്ക് കണക്കും കയ്യുമില്ലാതെ അല്ലാഹു കഴിവ് നൽകും. അവരുടെ ജീവിതവും മരണവും സമമാണ്. അവരുടെ കയ്യും കണ്ണും കാതും കാലുമെല്ലാം അല്ലാഹുവാകും. അഥവാ ഈ അംഗങ്ങൾക്കെല്ലാം ദൈവീകമായ ശക്തി ലഭിക്കും. അവർ എന്ത് ചോദിച്ചാലും അല്ലാഹു നൽകും. അവർ എന്തിനെക്കുറിച്ച് കാവൽ ചോദിച്ചാലും അല്ലാഹു കാവലേകും. എന്നിങ്ങനെ നിരവധി ആശയങ്ങൾ ഇവിടെ പ്രകടമാണ്.
അല്ലാഹു ഇത്തരം കഴിവുകൾ നൽകുന്ന മഹാത്മാക്കൾക്ക് എവിടെ നിന്ന് ആര് എങ്ങനെ വിളിച്ചാലും സഹായിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഒരു യഥാർത്ഥ വിശ്വാസിക്ക് സംശയിക്കാനില്ല.
അസ്‌റാഈൽ(അ)റൂഹ് പിടിക്കുകയും മുൻകർ നകീർ(അ) ചോദ്യം നടത്തുകയും മീക്കാഈൽ (അ) മഴ വർഷിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ വ്യക്തിയുടേയോ രാജ്യത്തിന്റേയോ അടുപ്പമോ അകൽച്ചയോ കടലോ കരയോ അന്തരീക്ഷമോ കുന്നോ മലയോ അവർക്ക് പ്രശ്നമല്ല. എല്ലാം നൊടിയിട കൊണ്ട് അവർ നിർവ്വഹിക്കും. ലോകത്തിന്റെ ഏത് ഭാഗത്ത് സ്ഥിതി ചെയ്യുന്നവരുടെ റൂഹും ഒരേ നിമിഷത്തിൽ അസ്‌റാഈലിന് പിടിക്കാൻ സാധിക്കുന്നു. ഒരേ സമയത്ത് എവിടെയും ചോദ്യം ചെയ്യാൻ മുൻകർ-നകീറിന് സാധിക്കുന്നു. ഒരേ നിമിഷത്തിൽ മഴ വർഷിപ്പിക്കാൻ മീക്കാഈലിന് കഴിയുന്നു. എല്ലാ പണിയും ഒരേ നിമിഷത്തിൽ പലയിടത്തുമായി നിർവ്വഹിക്കുന്നു.
ഇതെല്ലാം എങ്ങിനെ കഴിയുന്നു എന്ന് ചോദിച്ചാൽ അല്ലാഹു അതിനു അവർക്ക് ശക്തി നൽകുന്നു എന്ന് തന്നെ മറുപടി. ഇതല്ലെ ' എന്റെ ദാസന്റെ കണ്ണും കാതും കയ്യും കാലും ഞാനാകും ' എന്നും മറ്റും അല്ലാഹു പറഞ്ഞത്. എന്നാൽ ഇങ്ങനെയുള്ള ഇഷ്ട്ടദാസന്മാരിൽ ഒരാളായ ശൈഖ് ജീലാനിക്ക് മാത്രം ഇതുപോലെ അല്ലാഹു കഴിവ് നൽകില്ല എന്ന് പറയാൻ ഒരു തെളിവുമില്ലല്ലൊ. മറിച്ചു നൽകും എന്നു തന്നെയാണ് ഇതുവരെ പറഞ്ഞ തെളിവുകൾ കാണിക്കുന്നത്.
ഔലിയാക്കളിൽ പെട്ട ആസഫുബ്‌നു ബർഖിയാ ബിൽക്കീസിന്റെ സിംഹാസനം യമനിൽ നിന്ന് ബൈത്തുൽ മുഖദ്ദസിലേക്ക് കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളിൽ കൊണ്ടുവരാമെന്ന് ഏറ്റതും കൊണ്ടുവന്നതും ഖുർആനിൽ സ്ഥിരപ്പെട്ട കാര്യമാണ്.
قَالَ يَا أَيُّهَا الْمَلَأُأَيُّكُمْ يَأْتِينِي بِعَرْشِهَا قَبْلَ أَنْ يَأْتُونِيَ مُسْلِمِينَ قَالَ عِفْريتٌ مِنَ الْجِنِّ أَنَا آتِيكَ بِهِ قَبْلَ أَنْ تَقُومَ مِنْ مَقَامِكَ وَإِنِّي عَلَيْهِ لَقَوِيٌّ أَمِينٌ قَالَ الَّذِي عِندَهُ عِلْمٌ مِّنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَنْ يَرْتَدَّ إِلَيْكَ طَرْفُكَ فَلَمَّا رَآهُ مُسْتَقِرًّا عِندَهُ قَالَ هَذَا مِنْ فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ وَمَنْ شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَنْ كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ
' ഇഷ്ട്ടദാസന്റെ കണ്ണും കാതും കയ്യും കാലും ഞാനാകും' എന്നും മറ്റും അല്ലാഹു പറഞ്ഞതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇതെല്ലാം.
ആസഫുബ്നു ബർകിയാ ജീവിച്ചിരിക്കുമ്പോഴാണല്ലൊ ഇത് ചെയ്തത് എന്നു പറഞ്ഞാൽ ഫലമില്ല. കാരണം ജീവിച്ചിരിക്കുന്ന എല്ലാവർക്കും ചെയ്യാവുന്നതാണോ അദ്ധേഹം ചെയ്തത്.? ' മഹാത്മാക്കളുടെ ജീവിതവും മരണവും സമമാണ് 'എന്ന് അല്ലാഹു വ്യക്തമാക്കുന്നുണ്ട്. രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് മരിച്ച മൂസ(അ) ആകാശത്തെത്തി നബി(സ)യെ സഹായിച്ചത് അനിഷേധ്യമായി നിലകൊള്ളുന്നു. ബൈത്തുൽ മുഖദ്ദസിൽ നബി(സ) യൊന്നിച്ചു 'മഅ്‌മൂമാ'യി നിസ്കരിച്ച മൂസ(അ)യാണ് നബി(സ) ആകാശത്തെത്തിയപ്പോൾ നബിയെ സ്വീകരിക്കാനും സഹായിക്കാനും അവിടെ എത്തിയിരിക്കുന്നത്.
ജീവിച്ചിരിക്കുന്ന നബി(സ) ആകാശത്തെത്തിയ പോലെ മരിച്ചു രണ്ടായിരം വർഷം കഴിഞ്ഞ മൂസ(അ)യും അവിടെ എത്തി എന്നർത്ഥം. 'മഹാത്മാക്കളുടെ ജീവിതവും മരണവും സമമാണ് ' എന്നതിന് ഇതിലധികം തെളിവുകളുടെ ആവശ്യമില്ല. ചുരുക്കത്തിൽ ജീവിതമോ മരണമോ അല്ല പ്രശ്നം. മഹാത്മാവാണോ അല്ലേ എന്നത് മാത്രമാണ്.
മരിച്ച മഹാത്മാക്കൾ കേൾക്കുമോ, അറിയുമോ, കാണുമോ സംസാരിക്കുമോ, നടക്കുമോ, സഹായിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം മറുപടി ഈ പറഞ്ഞ തെളിവുകൾ ധാരാളം മതി. ഇനിയും ഈ ചോദ്യങ്ങൾ ഉന്നയിക്കുന്നത് സംശയ നിവാരണത്തിനാകാനിടയില്ല. മർക്കടമുഷ്ടിയാണ്. എന്നാൽ തന്നെയും ഇനിയും കൂടുതൽ തെളിവുകൾ ഖുർആനിലും ഹദീസിലും കാണിക്കാൻ പ്രയാസമില്ല. സത്യം ഗ്രഹിക്കാനാഗ്രഹിക്കുന്നവർക്ക് പക്ഷെ ഇതുമതി.
മൂസ(അ)ന്റെ സംഭവത്തിൽ മരിച്ച മഹാത്മാക്കൾ സംസാരിക്കുക,നടക്കുക, അറിയുക, സംഭാഷണം നടത്തുക, സഹായിക്കുക, തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും തെളിവുണ്ട്. പക്ഷേ ഇതൊക്കെ നിഷേധിക്കുന്നവർക്കു ഖുർആനിലോ‌ സുന്നത്തിലോ തെളിവോ വെളിവോ ഇല്ല.
പകർത്തെഴുത്ത്
മുസ്തഫൽ ഫൈസിയുടെ സമ്പൂർണ മുഹ്‌യുദ്ധീൻ മാല വ്യാഖ്യാനം.........കടപ്പാട്..
 ✍🏻ശാഹിദ് ചെറുകര

Friday, 6 October 2017

മഖ്ബറ നിർമാണവും സംരക്ഷണവും


മഹത്തുക്കളുടെ ചരിത്രം കുറ്റിയറ്റു പോകാൻ പാടില്ല. അവരുടെ ജനനം, ജീവിതം, സന്ദേശം, മരണം എല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. അതാണ് യഥാർത്ഥ ഇസ്‌ലാമിക ചരിത്രം. മഹാന്മാരുടെ ജീവിതം കേവലം ഐതിഹ്യമായിരുന്നു എന്ന് തോന്നാതിരിക്കാനെങ്കിലും അവരുടെ അന്ത്യവിശ്രമ കേന്ദ്രങ്ങൾ സംരക്ഷിക്കൽ അനിവാര്യമാണ്. ഇതാണ് ഇസ്‌ലാമിക പാരമ്പര്യം. അന്ത്യപ്രവാചകരടക്കമുള്ള നിരവധി അമ്പിയാക്കളുടെയും ഖുലഫാഉറാശിദുകളുടെയും ഔലിയാക്കളുടെയും മറ്റും ഖബറുകൾ ഇങ്ങനെ ലോകത്ത് സംരക്ഷിക്കപ്പെട്ടതു കാണാം.

ഇസ്‌ലാമിക ചരിത്ര പൈതൃകങ്ങളെ നശിപ്പിക്കൽ അജണ്ടയാക്കിയവരാണ് പാശ്ചാത്യരും സിയോണിസ്റ്റുകളുമായ മുസ്‌ലിം വിരുദ്ധർ. മതത്തെ തകർക്കാനുള്ള അടിസ്ഥാന പ്രവർത്തനമായാണതിനെ ഇവർ കാണുന്നത്. ഇത് നേരിട്ടു നടപ്പാക്കുന്നതിനു പകരം അവരുപയോഗിച്ച കോടാലിപ്പിടികൾ മാത്രമാണ് മുജാഹിദുകളടക്കമുള്ള മതനവീകരണവാദികളും അവരുടെ ഇന്നത്തെ ഭീകരമുഖമായ ഇസിലും.

മഖ്ബറകൾ ഇസ്‌ലാമിൽ

മരണത്തോടെ വിസ്മരിക്കേണ്ടവനല്ല മുസ്‌ലിമായ മനുഷ്യർ. അവരെക്കുറിച്ചുള്ള സ്മരണകളും അവരുടെ അന്ത്യവിശ്രമ കേന്ദ്രം സന്ദർശിക്കലും അവർക്കു വേണ്ടി പ്രാർത്ഥിക്കലും സ്വദഖകളർപ്പിക്കലും പ്രാമാണികവും നിലനിൽക്കേണ്ട പുണ്യാചാരങ്ങളുമാണ്.

‘അവർക്കു പിറകെ വരുന്നവർ, ഞങ്ങളുടെ നാഥാ ഞങ്ങൾക്കും വിശ്വാസികളായി മുൻകഴിഞ്ഞു പോയവർക്കും നീ മാപ്പു നൽകേണമേ, വിശ്വാസികളെ സംബന്ധിച്ച് ഞങ്ങളുടെ ഹൃദയത്തിൽ ഒരു വിദ്വേഷവും നീ വെച്ചേക്കരുതേ എന്നു പ്രാർത്ഥിച്ചുകൊണ്ടിരിക്കും’ (ഖുർആൻ 59/10).

സാധാരണക്കാരന്റെ ഖബറുകൾ തന്നെയും അടയാളപ്പെടുത്തി സംരക്ഷിക്കുന്നതാണ് ഇസ്‌ലാമിക പാരമ്പര്യം. ബന്ധുക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തിപ്പോരുന്നത് എല്ലാ നാടുകളിലും നമുക്കു കാണാം. മഹാന്മാരുടെ ജാറങ്ങൾ സിയാറത്തിനു വരുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതും പതിവാണ്. മദീന മുനവ്വറയിൽ തിരുനബി(സ്വ)യുടെ ഖബർ സന്ദർശിക്കുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. മൂസാ നബി(അ)ന്റെ ഖബർ ബൈതുൽ മുഖദ്ദസിന്റെ ചാരത്ത് നിലകൊള്ളുന്നു. ഇസ്‌റാഇന്റെ രാത്രി നബി(സ്വ) അത് സിയാറത്ത് ചെയ്തതായി ഇമാം ബുഖാരി(അ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശാമിലെ ഹത്വീബ് എന്ന സ്ഥലത്ത് ശുഐബ്(അ)ന്റെ ഖബർ വലിയ ഖുബ്ബയോടെ നിലകൊള്ളുന്നതായും അവിടെ ജനങ്ങൾ നിരന്തരം സിയാറത്ത് ചെയ്യുന്നതായും ഇമാം നവവി(റ) തഹ്ദീബുൽ അസ്മാഇ വല്ലുഗാത് (1/146)ൽ രേഖപ്പെടുത്തുന്നു.

സലാല ടൗണിൽ നിന്നും ഏതാനും കിലോ മീറ്റർ അകലെയുള്ള മലമുകളിൽ അയ്യൂബ് നബി(അ)ന്റെ ഖബർ ഇന്നും പരിപാലിക്കപ്പെടുന്നതു കാണാം. ഇസ്‌ലാമിക നാഗരികതയും പൈതൃകങ്ങളും നിലനിന്നിരുന്ന ഏതു നാട്ടിൽ ചെന്നാലും പൂർവ സൂരികളുടെ മഖ്ബറകൾ അർഹിക്കുന്ന പ്രൗഢിയോടെ നിലനിർത്തിപ്പോന്നതാണനുഭവം. ഇന്നത്തെ അബൂബക്കർ അൽ ബഗ്ദാദിയുടെ സലഫി ഭീകരർക്ക് മാതൃക കാണിച്ച് ഒരു നൂറ്റാണ്ടു മുമ്പ് വഹാബി ശ്മശാന വിപ്ലവക്കാർ ഹിജാസിൽ പ്രവേശിക്കുന്നതു വരെ മക്കയിലും മദീനയിലുമെല്ലാം അനേകം മഹാന്മാരുടെ ഖബറുകൾ വലിയ ഖുബ്ബകളോടെ പണിതതും നിലനിന്നു പോന്നിരുന്നതും ആധികാരിക ചരിത്ര ഗ്രന്ഥങ്ങളിൽ വിശദീകരിച്ചിട്ടുണ്ടല്ലോ.

ജാറം നിർമിക്കൽ

ഖബറുകൾക്ക് മുകളിൽ എടുപ്പുകൾ, ഖുബ്ബകൾ തുടങ്ങിയവ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച് ഇസ്‌ലാമിൽ വ്യക്തമായ നിയമങ്ങളുണ്ട്. ഇടിഞ്ഞു പോവുക, ഹിംസ്ര ജീവികൾ മാന്തുക പോലുള്ളവ ഭയപ്പെട്ടാൽ ആരുടെ ഖബറും കല്ലു കൊണ്ടോ മറ്റോ കെട്ടിപ്പടുക്കാവുന്നതാണ്. ഇങ്ങനെയുള്ള ആവശ്യമില്ലെങ്കിൽ വെറുതെ ഒരു പാഴ്‌ചെലവ് വരുത്തുന്നത് കറാഹത്താണ്. എന്നാൽ മുസ്‌ലിംകൾക്ക് മൊത്തം അവകാശപ്പെട്ട പൊതുശ്മശാനത്തിലാകുമ്പോൾ മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന വിധം ഖബറിനു മുകളിൽ കെട്ടിടമുണ്ടാക്കുന്നതും മറ്റും സാധാരണക്കാർക്ക് ഹറാമായിത്തീരും.

സുപ്രസിദ്ധരായ സ്വാലിഹീങ്ങളോ ഔലിയാക്കളോ ആണെങ്കിൽ അവരെ സിയാറത്തു ചെയ്തു ബറക്കത്തെടുക്കാൻ എല്ലാവർക്കും സൗകര്യമൊരുക്കുന്നതിനു വേണ്ടി അവരുടെ ഖബറുകൾ കെട്ടിയുയർത്തുകയും സന്ദർശനത്തിനു സൗകര്യം ഉണ്ടാക്കുകയും ചെയ്യാവുന്നതാണ്. ഇമാം റംലി(റ) പറയുന്നു: ഖബർ പരിപാലിക്കൽ ഹറാമാണെന്നു പറഞ്ഞത്, ഇബ്‌നു ഹംസ(റ) അഭിപ്രായപ്പെട്ടതു പോലെ മറമാടപ്പെട്ടയാൾ സ്വഹാബിയോ വലിയ്യാണെന്ന് പ്രസിദ്ധനോ അല്ലെങ്കിലാണ്. അതേസമയം അത്തരം മഹാന്മാരുടെ ഖബറുകൾ നീക്കം ചെയ്യാവതല്ല. അതു തകർന്നുപോയാൽ പോലും. അമ്പിയാക്കൾ, സ്വാലിഹുകൾ എന്നിവരുടെ ഖബറുകൾ പരിപാലിക്കാൻ വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണെന്ന ചില പണ്ഡിതരുടെ വീക്ഷണം ഇതിനെ ശക്തിപ്പെടുത്തുന്നുമുണ്ട്. കാരണം ഈ ഖബർ നിലനിൽക്കുന്നതിൽ ബറകത്തെടുക്കലും സിയാറത്തിനെ സജീവമാക്കലുമുണ്ട് (നിഹായ 3/41).

ഇമാം നവവി(റ) എഴുതി: അമ്പിയാക്കൾ, ഉലമാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരുടെ ഖബറുകൾ പരിപാലിക്കാൻ (സ്വത്ത്) വസ്വിയ്യത്ത് ചെയ്യൽ അനുവദനീയമാണ്. ഇതിൽ ബറകത്തെടുക്കലും സിയാറത്ത് സജീവമാക്കലുമുള്ളതു കൊണ്ടാണിത് (റൗള 6/908).

മുല്ലാ അലിയ്യുൽ ഖാരി(റ) രേഖപ്പെടുത്തുന്നു: സുപ്രസിദ്ധരായ ഉലമാക്കൾ, മശാഇഖുമാർ പോലുള്ളവരുടെ ഖബറിനു മുകളിൽ എടുപ്പുണ്ടാക്കാൻ സലഫുകൾ അനുവദിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അവരെ സിയാറത്ത് ചെയ്യാനും തദവസരത്തിൽ വിശ്രമിക്കാനും വേണ്ടിയാണത് (മിർഖാത്ത് 2/372).

പൊതു മഖ്ബറയിലാണെങ്കിൽ മഹാന്മാരുടെ ഖബർ പൊളിച്ചു മാറ്റണമെന്ന ചിലരുടെ അഭിപ്രായത്തെ ഖണ്ഡിച്ചുകൊണ്ട് പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം ഹാകിം(റ) കുറിച്ചു: ആ അഭിപ്രായമനുസരിച്ചല്ല ഇസ്‌ലാമിക ലോകത്തിന്റെ പ്രവർത്തനം. കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലിം പണ്ഡിതന്മാർ മഹാന്മാരുടെ ഖബറിനു മേൽ എടുപ്പുണ്ടാക്കുന്നതിനെ അംഗീകരിച്ചിട്ടുണ്ട്. സലഫുകളിൽ നിന്നും പിൻഗാമികൾ പിന്തുടർന്നു പോന്നതാണിത്. ഇമാം ബർസലി(റ) പറഞ്ഞത് ഇക്കാര്യം ഇജ്മാആണെന്നത്രെ (അൽ മുസ്തദ്‌റക് 1/370).

എന്നാൽ ശ്രദ്ധേയമായ കാര്യം പൊതുമഖ്ബറകളിൽ മഹാന്മാരുടെ ഖബറാണെങ്കിലും അതിന്മേൽ കെട്ടിടമുണ്ടാക്കരുതെന്ന് പറഞ്ഞവർ പോലും അത് ശിർക്കാണെന്നോ ശിർക്കിലേക്ക് വഴിവെക്കുന്നതാണെന്നോ അല്ല കാരണമായി പറഞ്ഞത്. പൊതുജനങ്ങളുടെ അവകാശം ഹനിച്ചേക്കുമെന്നതാണ്. കെട്ടിടം നിർമിച്ചാൽ അത്രയും സ്ഥലത്ത് മറ്റുള്ളവർക്കു ഖബർ നിർമിക്കാനാവില്ലല്ലോ എന്നു സാരം. കെട്ടിപ്പൊക്കിയാൽ ആ ഖബറിൽ പിന്നെ ഒരാളെ മറവു ചെയ്യാൻ പ്രയാസമാവുകയും ചെയ്യും.

എന്നാൽ ഖബറിനു മേലെ നാലു കല്ലുകൾ വെച്ചാൽ അത് അല്ലാഹുവിൽ പങ്കു ചേർക്കലാണെന്ന വാദം ശിർക്കോളജിസ്റ്റുകളായ മുജാഹിദുകൾക്കു മാത്രമേയുള്ളൂ. ഇസ്‌ലാമുമായി അതിനു ബന്ധമില്ല.  ഖബർ സംരക്ഷിക്കുക, സിയാറത്ത് സജീവമാക്കുക, ബറകത്തെടുക്കാൻ സൗകര്യം ചെയ്യുക പോലുള്ള ആവശ്യങ്ങൾക്കു വേണ്ടി ഖബറുകൾ കെട്ടിയുയർത്താമെന്നും അത് മുസ്‌ലിം ലോകത്തിന്റെ രീതിയാണെന്നും ചുരുക്കം. അതേസമയം മറ്റുള്ളവരുടെ അവകാശങ്ങൾ തടഞ്ഞും അനാവശ്യ പാഴ്‌ചെലവുകൾ വരുത്തിയും ഖബറുകൾ കെട്ടിപ്പൊക്കുകയുമരുത്. ഇതാണ് ഖബറുകൾ കെട്ടിപ്പൊക്കുന്നതിനെ നിരോധിച്ചു കൊണ്ടുള്ള ഹദീസിന്റെ സാരം.

സിയാറത്തും ബറകത്തും

മഹത്തുക്കളുടെ അന്ത്യവിശ്രമ കേന്ദ്രം ബറകത്തുള്ള താണെന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ‘മസ്ജിദുൽ ഹറാമിൽ നിന്നും പരിസരം ബറകത്താക്കപ്പെട്ട മസ്ജിദുൽ അഖ്‌സ്വയിലേക്ക് തന്റെ ദാസനെ രാപ്രയാണം നടത്തിച്ച അല്ലാഹു എത്ര പരിശുദ്ധൻ’ (അൽ ഇസ്‌റാഅ് 1).

ഇവിടെ ബൈത്തുൽ മുഖദ്ദസിന്റെ പരിസരത്തുള്ള ബറകത്ത് എന്താണെന്നതിനെ കുറിച്ച് ഇമാം ഖുർതുബി(റ) എഴുതുന്നതു ശ്രദ്ധേയം: അത് അമ്പിയാക്കൾ, സ്വാലിഹുകൾ തുടങ്ങിയവരെ മറമാടപ്പെട്ടതു കൊണ്ടാണ്. അതുകൊണ്ടാണത് മുഖദ്ദസ് (പരിശുദ്ധം) ആയത് (ഖുർതുബി 9/212). ഉമർ(റ) തിരുനബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാനുള്ള തന്റെ അവസാന ആഗ്രഹം പ്രകടിപ്പിച്ചതിനെ സംബന്ധിച്ച് ഇമാം ഹാഫിള് അസ്ഖലാനി(റ) പറയുന്നു: ഖബറിൽ കിടക്കുന്നതും സ്വാലിഹീങ്ങളുടെ ചാരത്താവാൻ ആഗ്രഹിക്കണമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. അവരുടെ ഖബറിൽ ഇറങ്ങുന്ന അനുഗ്രഹം ലഭിക്കാനും നല്ലവരായ സന്ദർശകരുടെ പ്രാർത്ഥന കരസ്ഥമാക്കാനുമാണിത് (ഫത്ഹുൽ ബാരി 3/258). ഇമാം ഗസ്സാലി കുറിക്കുന്നു: മഖ്ബറകൾ എല്ലാം സമമല്ല. അവ സന്ദർശിക്കുന്നതിന്റെ ബറകത്ത് അവിടെ അന്ത്യ വിശ്രമം കൊള്ളുന്നവരുടെ പദവിക്കനുസരിച്ച് വ്യത്യാസപ്പെടുന്നതാണ് (ഇഹ്‌യാ 1/244).

സ്വഹാബത്ത് മുതൽ മുഴുവൻ പണ്ഡിതൻമാരും വിശ്വസിച്ചുപോന്നതും പ്രഖ്യാപിച്ചതുമാണ് മഹാന്മാരുടെ അന്ത്യവിശ്രമ സ്ഥാനങ്ങൾ അല്ലാഹുവിന്റെ റഹ്മത്തും ബറകത്തും ഇറങ്ങുന്ന ഇടങ്ങളാണെന്നത്. ഇതിനെ നിഷേധിക്കുകയും മഖ്ബറകൾ അല്ലാഹുവിന്റെ ലഅ്‌നത്ത് ഇറങ്ങുന്ന സ്ഥലങ്ങളാണെന്ന് അധിക്ഷേപിക്കുകയും ചെയ്ത ബിദഇകൾ സത്യത്തെ തമസ്‌കരിക്കുകയും ഇസ്‌ലാമിന്റെ പൈതൃകങ്ങളെയും തിരുശേഷിപ്പുകളെയും നശിപ്പിക്കുകയുമാണ്. ഇതിനു പ്രമാണങ്ങളുടെ പിൻബലമില്ല. ഇബ്‌നു ഹജറുൽ ഹൈതമി(റ)യുടെ വാക്കുകൾ കൂടി ശ്രദ്ധിക്കുക: സിയാറത്തിന്റെ ലക്ഷ്യം മഹത്തുക്കളുടെ മഖ്ബറകൾ സന്ദർശനം കൊണ്ട് സജീവമാക്കി അവരെ ആദരിക്കലോടൊപ്പം അവരിൽ നിന്നും സന്ദർശകർക്ക് അഭൗതികമായ അനുഗ്രഹം ലഭിക്കുമെന്നതുമാണ്. അല്ലാഹുവിന്റെ റഹ്മത്തിനെ തൊട്ട് ബഹിഷ്‌കൃതരല്ലാതെ ഇതു നിഷേധിക്കുകയില്ല (തുഹ്ഫ 3/201).

ശീഇസത്തിന്റെ വേരുകൾ-1

                 



‘ഞാനും എന്റെ സ്വഹാബികളും പോയ വഴിയെ പോവുന്നവര്‍’ എന്നാണ് വിശ്വാസികളെ തിരുനബി(സ്വ) വിശദീകരിച്ചത്. സ്വാഭാവികമായും പൂര്‍വ പ്രവാചകരുടെയെല്ലാം കാലത്ത് അവരുടെ അനുയായികള്‍ക്ക് സംഭവിച്ചതുപോലെ ഭിന്നതയുടെയും വിയോജിപ്പിന്റെയും സ്വരങ്ങള്‍ തന്റെ സമുദായത്തിലും വരിക തന്നെ ചെയ്യുമെന്ന് ശിഷ്യന്മാരോട് പറഞ്ഞപ്പോഴാണ് അതില്‍ സ്വര്‍ഗപ്രാപ്തരായ വിജയികള്‍ ആരാണെന്ന് തിരുനബി വ്യക്തത വരുത്തുന്നത്. ഉത്തരാധികാരികളുടെ(ഖലീഫമാര്‍) യുഗം വിട്ടൊഴിയുന്നതിനുമുമ്പേ ആ ദീര്‍ഘദര്‍ശനം ചരിത്രത്തില്‍ പുലര്‍ന്നുകണ്ടു.

തിരുനബി(സ്വ)യും സ്വഹാബികളും പോയ വഴിയോട് ആദ്യമായി സംഘടിത രൂപത്തില്‍ പുറംതിരിഞ്ഞ് രംഗത്തുവന്നത് ഖവാരിജുകള്‍ ആയിരുന്നു. തീര്‍ത്തും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് ഈ പ്രസ്ഥാനം ഉത്ഭവിച്ചത്. അലി(റ)വും മുആവിയ(റ)വും തമ്മില്‍ സ്വിഫ്ഫീനില്‍ ഏറ്റുമുട്ടലുണ്ടായപ്പോള്‍ വിശ്വാസികള്‍ തമ്മില്‍ കലഹിക്കുന്നത് ഒഴിവാക്കാന്‍ മധ്യസ്ഥരും വിധികര്‍ത്താക്കളുമാക്കി അബൂമൂസല്‍ അശ്അരി(റ)വിനെയും അംറുബ്‌നുല്‍ ആസ്വ്(റ)വിനെയും നിശ്ചയിക്കാന്‍ അലി(റ) തീരുമാനിച്ചു. കലഹങ്ങള്‍ ഒഴിവാക്കുക എന്ന സദുദ്ദേശ്യമാണ് അലിയാര്‍ക്കുണ്ടായിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ‘ലാ ഹുക്മ ഇല്ലാ ലില്ലാഹ്- അല്ലാഹുവിനല്ലാതെ വിധികര്‍തൃത്വമില്ല’ എന്നുപറഞ്ഞ് കുറച്ചാളുകള്‍ സംഘടിക്കുകയുണ്ടായി. ഇവരാണ് ഖവാരിജ്. ഭരണാധികാരിക്കെതിരെ കലാപത്തിന് പുറപ്പെടുന്നതിനെയാണ് സാങ്കേതികമായി ഖുറൂജ് എന്ന് പറയുക. പുറപ്പെടുന്നവന്‍ ഖാരിജ്. അതിന്റെ ബഹുവചനമാണ് ഖവാരിജ്. കൂഫയിലെ ഹറൂറ പ്രദേശത്തുവെച്ച് അലിയാര്‍ക്കെതിരെ യുദ്ധം നടത്താന്‍ മാത്രം ഇവര്‍ ധൃഷ്ടരായി. ഈ സാഹചര്യത്തില്‍ അലിയാരോട് ആഭിമുഖ്യം കാട്ടിയിരുന്നവരും സ്വിഫ്ഫീന്‍, ജമല്‍ സംഘട്ടനങ്ങളില്‍ അദ്ദേഹത്തിന്റെ പക്ഷത്തുനിന്ന് പോരാടിയവരും ശീഅതു അലി(അലി പക്ഷം) എന്നറിയപ്പെട്ടു. ഇവര്‍ വഴിതെറ്റിയവരായിരുന്നില്ല. എന്നാല്‍, ഇവര്‍ക്ക് അലി(റ)വിനോടും അഹ്‌ലുബൈത്തിനോടും ഉണ്ടായിരുന്ന സ്‌നേഹാദരവ് മുതലെടുത്ത് ചില സ്വാര്‍ത്ഥ താത്പര്യക്കാര്‍ രംഗത്തുവന്നു. അതാണ് ശീഇസത്തിന്റെ തുടക്കം.
സബഇന്റെ മകന്‍ അബ്ദുല്ലയാണ്(അബ്ദുല്ലാഹിബ്ന്‍ സബഅ്) വാസ്തവത്തില്‍ ശീഇസത്തിന്റെ ഉപജ്ഞാതാവ്. ഉസ്മാന്‍(റ) ഖലീഫയായിരുന്ന ഘട്ടത്തില്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നയാളായിരുന്നു അബ്ദുല്ല. പേര്‍ഷ്യന്‍ വംശജനായിരുന്ന ഇദ്ദേഹം വേഷഭൂഷാദികളില്‍ മാത്രമാണ് ഇസ്‌ലാമിനെ സ്വീകരിച്ചത്. മുസ് ലിം സമൂഹ ഗാത്രത്തില്‍ കയറിപ്പറ്റി ഭിന്നത സൃഷ്ടിക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്ന് അധികം താമസിയാതെ തന്നെ ബോധ്യപ്പെട്ടു.

ഖവാരിജുകള്‍ അലി(റ)വിനെതിരായ സന്ദര്‍ഭത്തില്‍ ശീഅതു അലിയുടെ നിലപാടുകളെ വൈകാരികമായി സ്വാധീനിക്കാനാണ് അബ്ദുല്ല തുനിഞ്ഞത്. അങ്ങനെ അലി പക്ഷക്കാരനായി ചമഞ്ഞ് രംഗത്തെത്തുകയും അലിയാരെ പരിധിവിട്ട് പുകഴ്ത്തുകയും ചെയ്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ തുടക്കം. ഇസ്രയേല്‍ ജനത്തിലെ ഒരു വിഭാഗം എസ്ര ദൈവപുത്രനാണ് എന്ന് വാദിച്ചതുപോലെ, ക്രൈസ്തവര്‍ യേശു ദൈവപുത്രനാണെന്ന് വാദിച്ചപോലെ അലിയാരെ അതിമാനുഷനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഇദ്ദേഹം നടത്തുകയുണ്ടായി. അലിയാരില്‍ ഇമാമത് ആദ്യമായി അധ്യാരോപിച്ചതും ഇദ്ദേഹമാണ്(അതേക്കുറിച്ച് വഴിയേ വിശദമായി പറയാം). മുഹമ്മദ് നബി(സ്വ) മരണപ്പെട്ടിട്ടില്ലെന്നും അപ്രത്യക്ഷനായിരിക്കുക മാത്രമാണെന്നും വാദിച്ചുകൊണ്ടാണ് ഇയാള്‍ തന്റെ വാദഗതികള്‍ തുടങ്ങിവെച്ചത്. മുഹമ്മദ് നബി(സ്വ) ഈസാ(അ)യെക്കാള്‍ ശ്രേഷ്ഠനാണെന്നിരിക്കെ ഈസാ(അ)യുടെ പുനരാഗമനത്തില്‍ വിശ്വസിക്കുകയും മുഹമ്മദ് നബി(സ്വ) മരണപ്പെട്ടു എന്ന് അംഗീകരിക്കുകയും ചെയ്യുന്ന നിലപാട് ശരിയല്ല എന്ന് വാദിച്ച അബ്ദുല്ല ഈസാ(അ)യെപ്പോലെ മുഹമ്മദ് നബി(സ്വ)യും വീണ്ടും വരും എന്ന് പ്രചരിപ്പിച്ചു. ഇത് മൗലികമായി ഇസ്‌ലാമിക വിശ്വാസത്തിന് നേര്‍വിപരീതമായിരുന്നു. ഒരു സന്ദര്‍ഭത്തില്‍ അലിയാരില്‍ ഇലാഹികത ഉണ്ടെന്ന അര്‍ത്ഥത്തില്‍ ‘അന്‍ത! ഇന്‍ത!!- അങ്ങ് അങ്ങുതന്നെയാണ്’ എന്നുവരെ ഇദ്ദേഹം പറയുകയുണ്ടായി എന്ന് രേഖകളുണ്ട്(നോക്കുക, അല്‍അജ്‌വ). ബതുദ്ദാമിഗ ഫിര്‍റദ്ദി അലല്‍ അഖാഇദിസ്സാഇഗ, പേ. 8).
ഈജിപ്തിലെ പാമര ജനങ്ങള്‍ക്കിടയിലാണ് അബ്ദുല്ല തന്റെ വാദങ്ങള്‍ പ്രചരിപ്പിച്ചത്. അലിയാരോടും നബികുടുംബത്തോടും നിഷ്‌കപടമായ സ്‌നേഹമുണ്ടായിരുന്ന അനേകം പുതുവിശ്വാസികള്‍ ഇദ്ദേഹത്തിന്റെ വാദങ്ങളില്‍ ആകൃഷ്ടരായി. അത് അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നു. അയാള്‍ അടുത്ത വാദം പുറത്തെടുത്തു. എല്ലാ പ്രവാചകന്മാര്‍ക്കും അവര്‍ വസ്വിയ്യത്ത് ചെയ്ത ഓരോ പിന്‍ഗാമികള്‍ ഉണ്ടായിട്ടുണ്ട്. മുഹമ്മദ് (സ്വ) വസ്വിയ്യത് ചെയ്ത പിന്‍ഗാമി അലിയാരാണ്. മുഹമ്മദ്(സ്വ) ഏറ്റവും ശ്രേഷ്ഠനും അന്ത്യപ്രവാചകനുമായതുപോലെ അലിയാര്‍ ഏറ്റവും ശ്രേഷ്ഠനും അവസാനത്തെവനുമായ പിന്‍ഗാമിയാണ്. തന്നെ അതിമാനുഷനായി ചിത്രീകരിച്ചുകൊണ്ടുള്ള വാദഗതികള്‍ തിരിച്ചറിഞ്ഞ അലിയാര്‍ അബ്ദുല്ലയെ ഇറാഖിലെ ടെസ്‌ഫോണിലേക്ക് നാടുകടത്തി.

ടെസ്‌ഫോണിലും അബ്ദുല്ല വെറുതെയിരുന്നില്ല. ആശയങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു. ഇബ്‌നു മുല്‍ജിമിന്റെ കുത്തേറ്റ് ഖലീഫ അലി(റ) രക്തസാക്ഷിയായപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘കൊല്ലപ്പെട്ടത് അലിയല്ല. അലിയുടെ രൂപത്തിലുള്ള പിശാചാണ്. ഈസാനബിയെ ആകാശത്തേക്ക് ഉയര്‍ത്തിയ പോലെ അലിയും ആകാശത്തേക്ക് ആരോഹണം ചെയ്തിരിക്കുന്നു. ഈസാ(അ)യെ ശത്രുക്കള്‍ വധിച്ചു, ക്രൂശിച്ചു എന്ന് ജൂതന്മാരും ക്രിസ്ത്യാനികളും വാദിക്കുന്നതുപോലെ അലിയുടെ ശത്രുക്കളായ ഖവാരിജുകളാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടിരിക്കുന്നു എന്ന് പ്രചാരണം നടത്തുന്നത്. ഇടിനാദം അലിയുടെ ശബ്ദമാണ്. മിന്നല്‍പിണരുകള്‍ അദ്ദേഹം ചാട്ടവാര്‍ പ്രയോഗിക്കുന്നതാണ്. ഈസയെപ്പോലെ അലിയും ഒരുനാള്‍ ശത്രുനിഗ്രഹത്തിനായി ഇറങ്ങിവരും.’

അബ്ദുല്ലയുടെ തന്ത്രം വിജയിച്ചു. ധാരാളം സാധാരണക്കാര്‍ ഇതൊക്കെ ശരിയാണെന്ന് ധരിച്ചു. ശരിയായ ഇസ്‌ലാമിനും ഖവാരിജുകള്‍ക്കും പുറകെ പുതിയ ഒരു വിഭാഗംകൂടി രംഗത്തുദിച്ചു. ഇവരുടെ വിചിത്രമായ വാദഗദികളെ കുറിച്ച് വഴിയേ വിശദമായി സംസാരിക്കാം. സബഇയ്യാക്കള്‍ എന്നം ആദ്യകാല ഗ്രന്ഥരചയിതാക്കള്‍ പരിചയപ്പെടുത്തുന്ന ഈ വിഭാഗമാണ് ശീഇസത്തിന് നിലമൊരുക്കിയത്. എന്നാല്‍ ആധുനിക ശീഇകളില്‍ പലരും ശീഇസത്തിന് അബ്ദുല്ലയുമായി(അബ്ദുല്ലാഹിബ്‌നു സബഅ്) ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ് ഒഴിയാറുണ്ട്. അതിലേറെ വിചിത്രമാണ് ആധുനിക അറബി സാഹിത്യകാരന്‍ ത്വാഹാ ഹുസൈന്‍ പറയുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ അല്‍ഫിത്‌നതുല്‍കുബ്‌റാ(കൊടും നാശം) എന്ന പേരിലറിയപ്പെടുന്ന ചില സംഗതികള്‍ക്ക് ഉസ്മാന്‍(റ)വിന്റെ കാലഘട്ടം സാക്ഷിയാവുകയുണ്ടായല്ലോ. അതേ ശീര്‍ഷകത്തില്‍ ത്വാഹാ ഹുസൈന്‍ രണ്ട് വാല്യങ്ങളിലായി ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. ഇതിലദ്ദേഹം വാദിക്കുന്നത് അബ്ദുല്ല(ഇബ്‌നു സബഅ്) എന്ന ഒരു വ്യക്തി ജീവിച്ചിരുന്നിട്ടേയില്ല എന്നാണ്. ചിലരുടെ സ്വാര്‍ത്ഥവാദങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള ഒരു സാങ്കല്‍പിക കഥാപാത്രമാണ് ഇബ്‌നുസബഅ് എന്നദ്ദേഹം വാദിക്കുന്നു. ഈ രണ്ട് വാദങ്ങളും വാസ്തവ വിരുദ്ധമാണ്. അബ്ദുല്ലയാണ് ശീഇസത്തിന് ബീജാവാപമിട്ടത് എന്ന് അനേകം ശീഈ പണ്ഡിതന്മാര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഹമ്മദ് ബ്‌നു ഉമറില്‍ കിശ്ശി എന്ന വിശ്രുതനായ ശീഈ പണ്ഡിതന്‍ രചിച്ച രിജാലുശ്ശീഅഃ(ശീഈ പണ്ഡിതന്മാര്‍) എന്ന ഗ്രന്ഥത്തില്‍ അബ്ദുല്ലയെ പരിചയപ്പെടുത്തുന്നതിങ്ങനെ: ‘പണ്ഡിതന്മാരായ ചിലര്‍ അബ്ദുല്ലാഹിബ്‌നു സബഅ് ആദ്യകാലത്ത് ജൂതനായിരുന്നുവെന്നും പിന്നീട് ഇസ്‌ലാം ആശ്ലേഷിച്ചതാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം അലി(റ)വിനെ സ്‌നേഹിച്ചു. ജൂതനായിരുന്നപ്പോള്‍ മൂസാ(അ) പ്രത്യേകം വസ്വിയ്യതു ചെയ്ത പിന്‍ഗാമിയാണ് യൂശഅ്ബിന്‍ നൂന്‍ എന്ന അതിരുവിട്ട വാദം അദ്ദേഹത്തിനുണ്ടായിരുന്നു. ഇതുപോലെ റസൂലുല്ലാഹി(സ്വ)യുടെ വഫാതിനു ശേഷം അലി(റ)വിന്റെ സ്ഥാനമതാണെന്ന് അദ്ദേഹം വാദിച്ചു. അലി(റ)വിന് ഇമാമത് പദവി ഉണ്ടെന്ന് വാദിച്ച ആദ്യത്തെയാള്‍ അബ്ദുല്ലയാണ്. അതേ പ്രകാരം അലിയുടെ ശത്രുക്കള്‍ക്കെതിരെ അവരുടെ വാദഗതികളില്‍ നിന്ന് പൂര്‍ണമായും താന്‍ മുക്തനാണെന്ന് വാദിച്ച ആദ്യത്തെയാളും ഇദ്ദേഹം തന്നെ.’

അലിയാരോടുള്ള സ്‌നേഹം മാത്രമല്ല ആ സ്‌നേഹത്തിന്റെ മറവില്‍ സ്വഹാബികളെ ചീത്ത വിളിക്കുക എന്നതും ശിയാക്കളുടെ പ്രധാന സ്വഭാവമാണ്. നബി(സ്വ)ക്കു ശേഷം ഉത്തരാധികാരിയായി വരേണ്ടത് യഥാര്‍ത്ഥത്തില്‍ അലിയാരായിരുന്നുവെന്നും എന്നാല്‍ സിദ്ദീഖും ഉമറും ഉസ്മാനും(റ.ഹും) അനര്‍ഹരും അനധികൃതവുമായി അദ്ദേഹത്തിന്റെ അധികാരം തട്ടിപ്പറിച്ചെടുത്തതാണെന്നും ആരോപിക്കുകയും അതിന്റെ പേരില്‍ ആ മഹാത്മാക്കളെ ഭര്‍ത്സിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ വഴി. യഥാര്‍ത്ഥത്തില്‍ നുബുവ്വത്തിന്റെയും രിസാലത്തിന്റെയും അവകാശി അലിയാരായിരുന്നുവെന്നും വഹ്‌യുമായി വന്ന സന്ദര്‍ഭത്തില്‍ ജിബ്‌രീലിന് അബദ്ധം പിണഞ്ഞതിനാല്‍ ആളുമാറി മുഹമ്മദ്(സ്വ)ക്ക് നുബുവ്വത്ത് നല്‍കപ്പെടുകയാണ് ഉണ്ടായത് എന്നു വാദിക്കുന്ന ശിയാക്കളുമുണ്ട്. അലി(റ)വും അഹ്‌ലുബൈതും പ്രവാചകന്മാരെപ്പോലെ മഅ്‌സൂമുകള്‍(ഒരിക്കലും പാപം ചെയ്യാത്തവര്‍) ആണെന്ന വാദവും ഇവര്‍ക്കുണ്ട്. വിശ്വാസപരമായ ഇത്തരം ഉള്‍പ്പിരിവുകളെ കുറിച്ച് പിന്നീടെഴുതാം.

അല്ലാമാ യൂസുഫുന്നബ്ഹാനി(റ) രേഖപ്പെടുത്തുന്നു: ”തിരുനബി(സ്വ)യുടെ വഫാതു കഴിഞ്ഞ് ഇരുപത്തഞ്ചു വര്‍ഷത്തിനുള്ളില്‍ തന്നെ നിലവില്‍ വന്ന പ്രസ്ഥാനമാണ് റാഫിളികള്‍. വഞ്ചന, അധാര്‍മിക പ്രവര്‍ത്തനങ്ങള്‍, വിഭാഗീയത സൃഷ്ടിക്കല്‍ തുടങ്ങി തങ്ങളുടെ സകലമാന പ്രവര്‍ത്തനങ്ങളിലും ഇക്കൂട്ടര്‍ ജൂത നസ്വാറാക്കളുടെ വഴിയേയാണ് സഞ്ചരിച്ചത്. ആദ്യകാലത്ത് അറേബ്യയിലുണ്ടായിരുന്ന വഞ്ചകരായ ജൂതന്മാരായിരുന്നു ഇക്കൂട്ടര്‍. ആദ്യ കാലത്ത് യഹൂദിയായിരുന്ന, പിന്നീട് കൂഫയിലെ റാഫിളികളുടെ നേതാവായി മാറിയ അബ്ദുല്ല എന്നയാളായിരുന്നു അവരുടെ നേതാവ്. മുസ്‌ലിംകളെല്ലാം ഒരേ മനസോടെ വീക്ഷണപ്പൊരുത്തത്തോടെ ജീവിക്കുന്നത് അയാള്‍ കണ്ടു. അവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും തദ്വാര ഐക്യവും ശക്തിയും ചോര്‍ത്തിക്കളയാനും അയാള്‍ പദ്ധതിയിട്ടു. അങ്ങനെയാണ് മുസ്‌ലിമായി ചമയാന്‍ തീരുമാനിച്ചത്. മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി കപടവിശ്വാസിയായി അയാള്‍ എല്ലാ നാട്ടിലുമെത്തി. കൂഫ, ബസ്വറ, ഇറാഖ്, പേര്‍ഷ്യ തുടങ്ങിയ നാടുകളിലെല്ലാം സഞ്ചരിച്ച് തന്റെ വാദങ്ങളിലേക്ക് ജനങ്ങളെ ക്ഷണിച്ചു. അവര്‍ക്ക് ശീഇകള്‍ എന്ന് പേരുവിളിച്ചതും അയാള്‍ തന്നെ. മുസ്‌ലിംകളോടുള്ള ശത്രുതയില്‍ ഗ്രൂപ്പിസം പ്രകടമാക്കിയ ആദ്യത്തെയാള്‍ ഇയാളായിരുന്നു. അലി(റ)വിനെയും അഹ്‌ലുബൈത്തിനെയും സ്‌നേഹിക്കണം എന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. ഒപ്പം അബൂബകര്‍, ഉമര്‍, ഉസ്മാന്‍(റ.ഹും) എന്നിവരോട് വിദ്വേഷം പുലര്‍ത്താനും അദ്ദേഹം ആഹ്വാനം ചെയ്തു”(നുജൂമുല്‍ മുഹ്തദീന്‍).

 മുഹമ്മദ്  സജീർ ബുഖാരി