ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 4 April 2018

നബിയോട് ഇസ്തിഗാസ -യാ മുഹമ്മദ്

وجاء في الأدب المفرد للإمام البخاري باب ما يقول الرجل إذا خدرت رجله 1001 - حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"
فتأمل في قول الحافظ البخاري رحمه الله تعالى باب ما يقول الرجل فهو حث على فعل هذه الاستغاثة


ഇമാം ബുഖാരി(റ)യുടെ “അദബുൽ മുഫ് റദിൽ”കാലിന്ന് കോച്ചൽ വന്നാൽ എന്ത് ചെയ്യണം എന്ന അധ്യായത്തിൽ കാണാം “ബഹു ഇബ്ൻ ഉമർ(റ)ന്റെ കാലിന്ന് കോച്ചൽ നേരിട്ടു അപ്പോ ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേർ പറയൂ ഉടനെ യാ..മുഹമ്മദ്(സ)എന്ന് പറഞ്ഞു ഉടനെ രോഗം മാറി 

Note: There has been an issue, where some of the new version books doesn't contain the word "YA". Here we liked to present the Kalmi Nuskha(refers to original manuscript which was copied by hand writing from classical scholars) of al-Adab al-Mufrad by Imam Bukhari from Jamiyah al-Azhar Misr - Authenticated by Maqtabah Jamiyah al-Riyad








🔹🔹🔹🔹🔹🔹🔹🔹🔹
Imam Mizzi Book : Tahdeeb Al Kamaal Volume : 17 Page : 142  Under Biography of 'Abdur Rahman Bin Sa'd Al Qurashi Al 'Adawi



 وجاء في تهذيب الكمال للمزي ما نصه: 3832 - عن عبد الرحمن بن سعد قال كنت عند عبد الله بن عمر فخدرت رجله فقلت له يا أبا عبد الرحمن ما لرجلك قال اجتمع عصبها من ها هنا قال قلت ادع أحب الناس إليك فقال يا محمد ،فانبسطت

ഇമാം മുസ്സി(റ)അവിടത്തെ“തഹ്ദീബുൽ കമാൽ”എന്ന കിതാബിൽ പറയുന്നു:അബ്ദുറഹ് മാൻ ഇബ്ൻ സ അദിനെ തൊട്ട് ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമർ(റ)ന്റെ അടുത്ത് ഇരിക്കുകയാൺ അപ്പളാണദ്ധേഹത്തിന്റെ കാൽ കോച്ചിയത് ഞാൻ ചോദിച്ചു എന്താനിങ്ങളുടെ കാലിന്ന് അപ്പോൾ അദ്ധേഹം പറഞ്ഞു മസിൽ പിടിച്ചിരിക്കുന്നു ഉടനെ ഞാൻ പറഞ്ഞു എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പെർ വിളിച്ചു പറഞ്ഞോളൂ ഉടനെ അദ്ധേഹം യാ..മുഹമ്മദ് എന്ന് പറയുകയും രോഗം മാറുകയും ചെയ്തു.





🔹🔹🔹🔹🔹🔹🔹🔹🔹
Ibn e Ja'd Book : Al Musnad Volume : 2 Page : 917 Hadith number : 2633 


وجاء في مسند الحافظ ابن الجعد ما نصه:2117 - وبه عن أبي إسحاق ، عن عبد الرحمن بن سعد قال : كنت عند عبد الله بن عمر فخدرت رجله فقلت له : يا أبا عبد الرحمن ، ما لرجلك ؟ قال : « اجتمع عصبها من هاهنا ، قلت : ادع أحب الناس إليك ، قال : يا محمد ، فانبسطت  
ഹാഫിൾ ഇബ്ൻ ജ ഹ്ദ് അദ്ധേഹത്തിന്റെ മുസ്നദ് എന്ന കിതാബിൽ പറയുന്നു:അബ്ദുറഹ് മാൻ ഇബ്ൻ സ അദിനെ തൊട്ട് ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമർ(റ)ന്റെ അടുത്ത് ഇരിക്കുകയാൺ അപ്പളാൺ അദ്ധേഹത്തിന്റെ കാൽ കോച്ചിയത് ഞാൻ ചോദിച്ചു എന്താനിങ്ങളുടെ കാലിന്ന് അപ്പോൾ അദ്ധേഹം പറഞ്ഞു മസിൽ പിടിച്ചിരിക്കുന്നു ഉടനെ ഞാൻ പറഞ്ഞു എന്നാൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പെർ വിളിച്ചു പറഞ്ഞോളൂ ഉടനെ അദ്ധേഹം യാ..മുഹമ്മദ് എന്ന് പറയുകയും രോഗം മാറുകയും ചെയ്തു





🔹🔹🔹🔹🔹🔹🔹🔹🔹

Qadi Ayyad Book : As Shifa Fasl : Feemi Rawa An As Salf Wal Aaemmah Volume : 2 page : 23



🔹🔹🔹🔹🔹🔹🔹🔹🔹
Ibn e Sa'd , Book : Tabqaat Al Kubra Volume : 4 page : 144  Under Biography of Abdullah Bin Umer





🔹🔹🔹🔹🔹🔹🔹🔹🔹
ചോദ്യം: മുത്തബിഉസുന്ന: അബ്ദുല്ലാഹിബ്നുഉമർ(റ) യുടെ കാല് കോച്ചിയപ്പോൾ "യാമുഹമ്മദു" (يا محمّد)  എന്നു വിളിച്ചത് ഇസ്തിഗാസയാണോ? 


മറുപടി: ഇസ്തിഗാസയാണ്. ആ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാ അലിയ്യുൽ ഖാരി  എഴുതുന്നു:


كانه رضى الله تعالى عنه قصد به اظهار المحبة فى ضمن الاستغاثة(شرح الشفاء: ٤١/٢)

മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹ പ്രകടനം ലക്ഷ്യമാക്കിയെന്നു മനസ്സിലാക്കാം(ശർഹുശ്ശിഫാ: 2/14)


(15) ചോദ്യം: "യാമുഹമ്മദാഹ് (يا محمّداه) എന്നാണല്ലോ മറ്റൊരു  രിവായത്തിലുള്ളത്. അത് നുദ്ബയാണെന്ന് മുല്ലാഅലിയ്യുൽഖാരി തന്നെ പറഞ്ഞിട്ടുണ്ടല്ലോ?. അപ്പോൾ അതെങ്ങനെ ഇസ്തിഗാസക്ക് രേഖയാകും?.

മറുപടി: 
(1)അത് ഇസ്തിഗാസയാണെന്ന് മുല്ലാ അലിയ്യുൽഖാരി തന്നെ പറഞ്ഞത് നാം നേരത്തെ വായിച്ചതാണ്. വ്യസനത്തോടെയും ഇസ്തിഗാസ നടത്താമല്ലോ. 

(2) സാങ്കേതിക തലത്തിലുള്ള നുദ്ബ രണ്ടിനമാണ്. 

ഒന്ന്: യതാർതത്തിലൊ ഫലത്തിലോ ഇല്ലാതെയായ ഒരാളെ വ്യസനിച്ചു വിളിക്കുക. മരണപ്പെടുകയോ നാടുവിടുകയോ ചെയ്ത ഉറ്റ മിത്രങ്ങളെ വ്യസനിച്ചു വിളിക്കുന്നത് അതിനുദാഹരണമാണ്.


രണ്ട്: വേദനയുടെ കാരണത്തെയോ വേദനിക്കുന്ന സ്ഥലത്തെയോ വിളിക്കുക. എന്റെ ദുഖമേ! എന്റെ തലയേ! തുടങ്ങിയ വിളികൾ അതിനുദാഹരണമാണ്.നുദ്ബയുടെ രണ്ടാം ഇനം ഇവിടെ ഉദ്ദെഷ്യമല്ലെന്ന കാര്യം തീർച്ചയാണ്. കാരണം അബ്ദുല്ലഹിബ്നു ഉമർ(റ) വിളിച്ചത് വേദനയുടെ കാരണത്തേയോ അതിന്റെ സ്ഥലത്തേയോ അല്ലല്ലോ. ആയിരുന്നെങ്കിൽ തന്റെ കാലിനെയായിരുന്നു അദ്ദേഹം വിളിക്കെണ്ടിയിരുന്നത്. അതുപോലെ ഒന്നാം ഇനവും ഇവിടെ ലക്ഷ്യമല്ല. കാരണം നബി(സ) യുടെ വിയോഗത്തിന്റെ വേദനിച്ചല്ലല്ലോ  മഹാനായ അബ്ദുല്ലഹിബ്നു ഉമർ(റ) ഈ സന്ദർഭത്തിൽ നബി(സ) യെ വിളിച്ചത്. പ്രത്യുത കാലിന്റെ കോച്ചലാകുന്ന വിഷമത്തിൽ നിന്ന് രക്ഷപ്പെടുത്താൻ തന്റെ മഹ്ബൂബിനെ വിളിച്ചതാണ് സാഹചര്യം അതിനെ സാക്ഷ്യപ്പെടുത്തുന്നത്. തന്നെയുമല്ല വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കൾ ദുഖത്തേയാണ് ഉണ്ടാക്കുക. സന്തോഷത്തെയല്ല. ഇക്കാര്യം ഏതൊരാളുടെയും അനുഭവം സാക്ഷ്യപ്പെടുത്തുന്ന സംഗതിയാണ്.മഹ്ബൂബിന്റെ വേര്പാടിന്റെ പേരിൽ മഹ്ബൂബിനെ ഓർക്കുമ്പോൾ ഉണ്ടാകുന്ന ദുഖം രോഗത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുക. അപ്പോൾ അത് നിമിത്തം എങ്ങനെയാണ് രോഗം ഭേദമാവുക.


(3) അലിഫും സാകിനായ ഹാഉം നുദ്ബയിൽ മാത്രമല്ല പ്രവേശിക്കുക. ഇസ്തിഗാസയിലും അത് പ്രവേശിക്കാവുന്നതാണ്. അല്ലാമ ഇബ്നു ഉഖയ്ൽ(റ) പറയുന്നു:
تحذف لام المستغاث، ويؤتى بألف في آخره عوضا عنها، نحو " يا زيدا لعمرو " (شرح ابن عقيل على ألفية ابن مالك)

മുസ്തഗാസിൽ (സഹായം തേടപ്പെടുന്നവൻ) പ്രവേശിക്കുന്ന ലാമിനെ കളയപ്പെടുകയും അതിനു പകരമായി അതിന്റെ അവസാനത്തിൽ ഒരു അലിഫിനെ കൊണ്ടുവരികയും ചെയ്യാറുണ്ട്. അപ്പോൾ "യാ സൈദാ ലി അംറിൻ" എന്ന്  പറയും. (ഇബ്നു ഉഖയ്ൽ)
  

അല്ലാമ ഖുള് രീ പറയുന്നു:   
إذا وقف على المستغاث  مع الألف جاز إلحاقها هاء السكت.(حاشية الخضري)

മുസ്തഗാസിന്റെ മേൽ അലിഫോട് കൂടെ വഖ്‌ഫു ചെയ്യുമ്പോൾ അതോട് ഒരു സക്തിന്റെ ഹാഇനെ ചേർക്കാവുന്നതാണ്. ഇത് പ്രകാരം "യാമുഹമ്മദാഹ്" എന്നാ പ്രയോഗം ഇസ്തിഗാസ തന്നെയാണ്. 

(4) മറ്റൊരു രിവായത്തിൽ യാമുഹമ്മദു" എന്ന് തന്നെയാണുള്ളത്. ആ പ്രയോഗം ഇസ്തിഗാസയാണെന്നതിൽ സംശയമില്ല. അതിനാല ആ രിവായത്തിന്റെ വെളിച്ചത്തിൽ "യാമുഹമ്മദാഹ്" എന്ന പ്രയോഗവും ഇസ്തിഗാസയാണെന്ന് വെക്കേണ്ടതാണ്. മറിച്ചാകാൻ നേരത്തെ നാം വിവരിച്ച ബൗദ്ദികവും സാങ്കേതികവുമായ പ്രമാണങ്ങൾ തടസ്സമാണ്.  

(5) "യാമുഹമ്മദാഹ്" എന്ന പ്രയോഗം സാങ്കേതിക തലത്തിലുള്ള നുദ്ബയാണെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ ആദം സന്തതികൾക്ക് വിഷമഘട്ടത്തിൽ അഭയം തേടപ്പെടാവുന്ന  തന്റെ മഹ്ബൂബിന്റെ വേർപാടിൽ ദുഖിക്കുന്നതോടപ്പം എന്തുകൊണ്ട് ഒരു മുഹിബ്ബിനു അവരോടു സഹായം തേടിക്കൂടാ?. അതിനാല മുല്ലാ അലിയ്യുൽ ഖാരിയുടെ പ്രസ്താവന രേഖയായി പറയുന്നവർ അദ്ദേഹം പറഞ്ഞത് മുഴുവനും സ്വീകരിക്കാൻ തയ്യാറാകുന്നതാണ് മാന്യത.     


(16)ചോദ്യം: മഹ്ബൂബിനെ ഓർക്കുന്നതിനാൽ ഉണ്ടാകുന്ന സന്തോഷം കാരണമാണ് ഇബ്നുഉമർ(റ) ന്റെ കാലിന്റെ കോച്ചൽ സുഖമായതെന്ന് മുല്ലാ അലിയ്യുൽ ഖാരി പറഞ്ഞിട്ടുണ്ടല്ലോ? അപ്പോൾ എങ്ങനെയാണ് ഇത് ഇസ്തിഗാസക്ക് രേഖയാകുന്നത്?.
മറുവടി: "യാമുഹമ്മദാഹ്" എന്ന പ്രയോഗം ഇസ്തിഗാസയാണെന്ന് ഇസ്തിഗാസയിലൂടെ ഇബ്നുഉമർ(റ) സ്നേഹം പ്രകടിപ്പിച്ചതായി മനസ്സിലാക്കാമെന്നും മുല്ലാ അലിയ്യുൽ ഖാരി തന്നെ പറഞ്ഞല്ലോ. മഹ്ബൂബിനോട് ഇസ്തിഗാസ നടത്തുമ്പോൾ മഹ്ബൂബിനെ ഓർമ്മിക്കലും അത് മുഖേന സന്തോശവുമുണ്ടാകുമല്ലോ. രണ്ടും രോഗശമനത്തിന് നിമിത്തവുമാകാം. അതിനാല മുല്ലാ അലിയ്യുൽ ഖാരിയുടെ ഇരു പരാമർശങ്ങൾക്കുമിടയിൽ വൈരുദ്ദ്യമില്ല.  

(17) ചോദ്യം: 'ജനങ്ങളിൽവെച്ച് നിങ്ങൾക്കേറ്റം ഇഷ്ടപ്പെട്ടവരെ നിങ്ങൾ ഓർക്കുക' എന്നർത്ഥം കാണിക്കുന്ന "ഉദ്കുർ അഹബ്ബന്നാസി ഇലയ്ക" എന്ന പരാമർഷമാണല്ലോ ഹദീസിലുള്ളത്. അതെങ്ങനെ ഇസ്തിഗാസയാകും?.  


മറുവടി: ഇമാം ഇബ്നുസ്സുന്നി (റ) യുടെ ഒരു രിവായത്തിൽ "ജനങ്ങളിൽവെച്ച് നിങ്ങൾക്കേറ്റം ഇഷ്ടപ്പെട്ടവരെ നിങ്ങൾ വിളിക്കുക. അപ്പോൾ അദ്ദേഹം "യാമുഹമ്മദു" എന്ന് പറഞ്ഞു"  എന്നർത്ഥം വരുന്ന (أدع أحبّ النّاس إليك فقال يا محمّد) ഉദ്ഉ അഹബ്ബന്നാസി ഇലയ്ക ഫഖാല യാമുഹമ്മദു" എന്നാണുള്ളത്. അതിനാല ഈ രിവായത്തിൽ വന്ന ദിക്റിന് മറ്റേ രിവായത്തിൽ വന്ന ദുആഇന്റെ അർഥം നല്കേണ്ടതാണ്. അപ്പോൾ എല്ലാ രിവായത്തുകളും  ഐക്യപ്പെടുന്നതും മുല്ലാ അലിയ്യുൽ ഖാരിയുടെ പരാമര്ഷത്തിന്റെ ആദ്യ ഭാഗവും അവസാന ഭാഗവും യോജിക്കുന്നതുമാണ്. മഹ്ബൂബിനെ സമരിക്കാൻ മാത്രമായിരുന്നു അദ്ദേഹത്തോട് നിർദ്ദെശിച്ചിരുന്നെങ്കിൽ "യാമുഹമ്മദു" എന്ന് അത്യുച്ചത്തിൽ അദ്ദേഹം വിളിച്ചു പറയുമായിരുന്നില്ല. ഓർക്കൾ ഹ്രദയം കൊണ്ടാണ് . നാവു കൊണ്ടല്ലല്ലോ!!!.

(18) ചോദ്യം: ഈ ഹദീസിന്റെ നിവേദക പരമ്പരയിൽ 'അബൂഇസ്ഹാഖുസ്സബീഈ എന്ന് പേരായ ഒരു വ്യക്തിയുണ്ട്. അദ്ദേഹം മുദല്ലിസാണെന്ന് ഇബ്നുഹിബ്ബാനും(റ) മറ്റും പറഞ്ഞിട്ടുണ്ട്. അദ്ദേഹം "അൻഅനത്ത്" ആയാണ് ഈ ഹദീസുദ്ദരിച്ചിട്ടുള്ളത്‌. 'മുദല്ലിസിന്റെ അൻഅനത്ത് ഹുജ്ജത്തല്ല' എന്നല്ലേ ഹദീസ് നിദാനശാസ്ത്രം?. 

മറുവടി:
(1) മുദല്ലിസിന്റെ  അൻഅനത്ത് ഹുജ്ജത്തല്ലെന്ന നിയമം നിരുപാധികമല്ല. സോപാധികമാണ്. മുദല്ലിസായ വ്യക്തി ആരിൽ നിന്നാണോ അൻഅനത്തായി റിപ്പോര്ട്ട് ചെയ്തത് അദ്ദേഹത്തിൽ നിന്ന് നേരിട്ട് ഹദീസ് കേട്ടതായി സ്ഥിരപ്പെടുകയോ മുദല്ലിസായ വ്യക്തി ഇല്ലാത്ത മറ്റു പരമ്പരകൾ ഹദീസിനുണ്ടാവുകയോ ചെയ്താൽ ആ ഹദീസ് സ്വീകരിക്കാവുന്നതാണ്. നാം ചർച്ച ചെയ്യുന്ന   ഹദീസിനു പല പരമ്പരകളുമുണ്ട്. അതിന്റെ എല്ലാ പരമ്പരകളിലും അബൂഇസ്ഹാഖുസ്സബീഈ എന്ന വ്യക്തിയില്ല. ഇബ്നുസ്സുന്നീ(റ) ഉദ്ദരിച്ച റിപ്പോര്ട്ട് കാണുക .
حَدَّثَنَا  جَعْفَرُ بْنُ عِيسَى أَبُو أَحْمَدَ ،  ثنا  أَحْمَدُ بْنُ عَبْدِ اللَّهِ بْنِ رَوْحٍ ، ثنا  سَلامُ بْنُ سُلَيْمَانَ  ، ثنا غِيَاثُ بْنُ إِبْرَاهِيمَ  ، عَنْ  عَبْدِ اللَّهِ بْنِ عُثْمَانَ بْنِ خَيْثَمٍ ، عَنْ  مُجَاهِدٍ  ، عَنِ  ابْنِ عَبَّاسٍ  رَضِيَ اللَّهُ عَنْهُمَا ، قَالَ : خَدِرَتْ رِجْلُ رَجُلٍ عِنْدَ ابْنِ عَبَّاسٍ ، فَقَالَ ابْنُ عَبَّاسٍ " اذْكُرْ أَحَبَّ النَّاسِ إِلَيْكَ . فَقَالَ : مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . فَذَهَبَ خَدَرَهُ "


ഈ പരമ്പരയിലുള്ളവർ ഇവരാണ്. 
(1) ജഅഫറുബ്നു ഈസാ (റ)
(2) അഹ്മദുബ്നു അബ്ദില്ലാഹിബ്നു റൌഫ് (റ)
(3) സലാമുബ്നു സുലൈമാൻ(റ)
(4) ഗിയാസുബ്നു ഇബ്റാഹീം (റ)
(5) അബ്ദുല്ലാഹിബ്നു ഉസ്മാൻ(റ)
(6) മുജാഹിദ്(റ)
(7) ഇബ്നു അബ്ബാസ്(റ)
ഈ പരമ്പര പുത്തൻ പ്രസ്ഥാനക്കാർ അവരുടെ നേതാവായി പരിചയപ്പെടുത്തുന്ന ശൌകാനി "തുഫത്തുദ്ദാകിരീൻ" പേ:259-ൽ എടുത്ത് വെച്ചിട്ടുണ്ട്.
(2) മുദല്ലിസിന്റെ അൻഅനത്ത് ഹുജ്ജത്തല്ലെന്നു പ്രസ്ഥാപിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഇമാം നവവി(റ) കാലു കോച്ചിയാൽ പറയേണ്ട ദിക് റായാണ് അദ്കാറിൽ  ഈ സംഭവം രേഖപ്പെടുത്തിയിട്ടുള്ളത്. ഈ അസറിന്റെ ദുർബലതയെ കുറിച്ച്  മഹാനവര്കൾ യാതൊന്നും സംസാരിച്ചിട്ടില്ല. അദ്കാറിന്റെ ആമുഖത്തിൽ ഇമാം നവവി(റ) പറയുന്നത് വായിക്കുക.:   
وأذكر إن شاء اللّه تعالى بدلاً من الأسانيد ما هو أهم منها مما يخلّ به غالباً، وهو بيان صحيح ,الأحاديث وحسنها وضعيفها ومنكرها، فإنه مما يفتقر إلى معرفته جميعُ الناس إلا النادر من المحدّثين، وهذا أهمّ ما يجب الاعتناء به، وما يُحقِّقهُ الطالبُ من جهة الحفاظ المتقنين، والأئمة الحُذَّاق المعتمدين، وأضمُّ إليه إن شاء اللّه الكريم جملاً من النفائس من علم الحديث، ودقائق الفقه، ومهمات القواعد، ورياضات النفوس، والآداب التي تتأكد معرفتُها على السالكين. وأذكرُ جميعَ ما أذكرُه مُوَضَّحَاً بحيث يسهلُ فهمه على العوام والمتفقهين.

وقد روينا في صحيح مسلم ، عن أبي هريرة رضي اللّه عنه، عن رسول اللّه صلى اللّه عليه وسلم قال:

"مَنْ دَعا إلى هُدىً كانَ لَهُ مِنَ الأجْرِ مِثْلَ أُجُورِ مَنْ تَبِعَهُ لا يَنْقُصُ ذلك مِنْ أُجُورِهِمْ شَيئاً".

فأردت مساعدة أهل الخير بتسهيل طريقه والإِشارة إليه، وإيضاح سلوكه والدلالة عليه، وأذكر في أوَّلِ الكتاب فصولاً مهمة يحتاجُ إليها صاحبُ هذا الكتاب وغيره من المعتنين، وإذا كان في الصحابة مَن ليس مشهوراً عند مَن لا يعتني بالعمل نبَّهتُ عليه فقلت: روينا عن فلان الصحابيّ، لئلا يُشكَّ قي صحبته.

وأقتصر في هذا الكتاب على الأحاديث التي في الكتب المشهورة التي هي أصول الإِسلام وهي خمسة: صحيح البخاري، وصحيح مسلم، وسنن أبي داود، والترمذي، والنسائي. وقد أروي يسيراً من الكتب المشهورة غيرها.

وأما الأجزاء والمسانيد فلستُ أنقل منها شيئاً إلا في نادر من المواطن، ولا أذكرُ من الأصول المشهورة أيضاً من الضعيف إلا النادر مع بيان ضعفه، وإنما أذكر فيه الصحيح ,غالباً، فلهذا أرجو أن يكون هذا الكتاب أصلاً معتمداً(الأذكار)


നിവേദക പരമ്പരകൾ വിവരിക്കുന്നതിന് പകരം അതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന,ഹദീസുകളിലെ സഹീഹും ഹസനും ളഈഫും മുൻകറും വിവരിക്കുകയായിരിക്കും ഞാൻ ചെയ്യുക. ചുരുക്കം ചില ഹദീസ് പണ്ഡിതരെ മാറ്റി നിറുത്തിയാൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിഷയവും അതാണ്‌. അതിനാല അക്കാര്യം പ്രത്യേകം പരിഗണിക്കേണ്ടതും അഗ്ര ഗണ്യരും നൈപുണ്യം നേടിയവരുമായ പണ്ഡിതരിൽ നിന്ന് ഒരു വിദ്യാർഥി തഹ്ഖീഖാക്കി പഠിക്കുന്നതും അതാണല്ലോ...സ്വഹീഹിൽ ബുഖാരി,സ്വഹീഹിൽ മുസ്ലിം ,സുനന്അബീദാവൂദ്,തുർമുദി,നാസാഈ എന്നീ പ്രസിദ്ദവും ഇസ്ലാമിന്റെ അടിസ്ഥാനവുമായ, അഞ്ച് ഗ്രന്ഥങ്ങളിൽ വന്ന ഹദീസുകളായിരിക്കും ഈ ഗ്രന്ഥത്തിൽ ഞാൻ പരമാർഷിക്കുക. പ്രസിദ്ദ്മായ മറ്റു ഗ്രന്ഥങ്ങളിൽ നിന്നും ചുരുങ്ങിയ ഹദീസുകൾ ഞാനുദ്ദരിക്കുന്നതാണ്. എന്നാൽ ജൂസ്ഉകളിൽ നിന്നും മുസ്നദുകളിൽ  നിന്നും അപൂര്വ്വ സ്ഥലങ്ങളിൽ മാത്രമേ ഞാനുദ്ദരിക്കൂ. പ്രസിദ്ദവും അടിസ്ഥാനവുമായ ഗ്രന്ഥങ്ങളിൽ വന്ന ദുർബ്ബലമായ ഹദീസുകൾ വളരെ അപൂർവ്വമായി പറയുമ്പോൾ അവയിലെ ദുര്ബലതെയും ഞാൻ വിവരിക്കും.  എന്നാൽ ഈ ഗ്രന്ഥത്തിൽ സ്വഹീഹായ ഹദീസുകൾ മാത്രമായിരിക്കും അധികവും ഞാൻ വിവരിക്കുക. അതിനാല ഇതൊരു അവലംബ ഗ്രന്ഥമായിത്തീരുമെന്ന പ്രതീക്ഷ എനിക്കുണ്ട്.(അദ്കാർ).

അപ്പോൾ നാം ചർച്ചക്കെടുത്ത ഹദീസ് പ്രബലമാണെന്നാണ് ഇമാം നവവി(റ) യുടെ വീക്ഷണമെന്ന് ഇതിൽ നിന്നും സുതരാം വ്യക്തമാണ്. അല്ലായിരുന്നെങ്കിൽ അതിന്റെ ദുർബ്ബലത വവരിക്കാൻ മഹാനവര്കൾ ശ്രമിക്കുമായിരുന്നല്ലോ.  


(3) കാലുകോച്ചിയപ്പോൾ മഹാനായ മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നു ഉമർ(റ) "യാമുഹമ്മദു" (يا محمّد)  എന്നു വിളിച്ചതായി ഇമാം ബുഖാരി(റ) ക്കും ഇബ്നുസ്സുന്നി(റ) ക്കും  ഇമാം നവവി(റ)ക്കും  മറ്റു ഹദീസ് പണ്ഡിതർക്കും ബോധ്യപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ കാലുകോച്ചുമ്പോൾ ഉരുവിടേണ്ടുന്ന ഒരു ദിക്റായി "യാമുഹമ്മദു" (يا محمّد) എന്നതിനെ അവരുടെ ഗ്രന്ഥങ്ങളിൽ അവർ രേഖപ്പെടുത്തുകയില്ലല്ലോ. അതിനാല അവർ ഈ അസറിനു നല്കിയ അദ്ധ്യായം അവർ അതിനെ അംഗീകരിച്ചതായും മുത്തബിഉസ്സുന്നയിൽ നിന്ന് സ്ഥിരപ്പെട്ടതായും വ്യക്തമാക്കുന്നു.  


(4) ഹദീസിലെ ഹാഫിളുകൾ ഉദ്ദരിക്കുകയും അംഗീകരിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരു അസറിനെതിരെ വിധി എഴുതാനും അതിനെ തള്ളിക്കളയാനും ഹാഫിളല്ലാത്തവർക്കു അധികാരമില്ലെന്നാണ് ഹദീസ് നിദാനശാസ്ത്രം. ഇമാം സുയുതി(റ) പറയുന്നു:  
وذَا الحديثِ وصفُوا ، فاخْتَصـَّـا ××× بـ" حَافظٍ "، كذا الخَطيبُ نصَّـا
وهوَ الـذَّي إليـهِ في التصْحيـحِ ××× يُرجَعُ والتَّعديـلِ والتَّجريــحِ
أنْ يحفَظَ السُّنة مَا صـَـحَّ ومَـا ××× يدْري الأسَانيد ومَا قَدْ وهِمـَا
فيهِ الـرُّواةُ زَائـدًا أو مُدرجَـا ××× ومَا بهِ الإعْلالُ فيهَـا نهَجـَـا
يدْري اصْطِلاح القَومِ والتَّميـُّـزا ××× بينَ مرَاتـبِ الرِّجـالِ ميـَّـزَا
فِي ثِقةٍ والضَّعـفِ وَالطِّبَـــاقِ ××× كذا الخَطيبُ حَـدَّ للإطْــلاقِ

സാങ്കേതികതലത്തിൽ ഹദീസു പണ്ഡിതൻ എന്നു പറയുന്നത് ഹാഫിളിനാണെന്ന് ഖത്വീബ്(റ) വ്യക്തമായി പ്രസ്ഥാപിചിട്ടുണ്ട്. ഒരു ഹദീസ് സ്വഹീഹാണെന്നോ അല്ലെന്നോ പ്രഖ്യാപിക്കുവാനും നിവേദകരുടെ യോഗ്യായോഗ്യതകൾ വിലയിരുത്തി ഹദീസിനെപ്പറ്റി തീരുമാനം പറയാനും അവലംബിക്കേണ്ടത് ഹാഫിളിനെയാണ്. ഒരാള് ഹാഫിളായിത്തീരണമെങ്കിൽ സ്വഹീഹായതും പരമ്പരകൾ അറിയുന്നതും നിവേദകർക്കു വഹ്മ് പറ്റിയതുമായ എല്ലാ ഹദീസുകളും അവൻ ഹിർദിസ്തമാക്കിയിരിക്കണം. അതുപോലെ ന്യൂനതയുള്ള ഹദീസുകളും ഹദീസ് പണ്ഡിതരുടെ സാങ്കേതിക പ്രയോഗങ്ങളും ഹദീസ് നിവേദകരുടെ  യോഗ്യായോഗ്യതകൾ അടങ്ങുന്ന വ്യത്യസ്ത പദവികളും ത്വബഖളും അവൻ പഠിച്ചിരിക്കണം. ഖത്വീബ്(റ) പറഞ്ഞ നിർവ്വചനം ഇതാണ്.
  

അപ്പോൾ ഹദീസ് രംഗത്ത് ഹാഫിളല്ലാത്തവർക്ക് ഹദീസിന്റെ യോഗ്യയോഗ്യതകൾ പ്രഖ്യാപിക്കുവാൻ അധികാരമില്ല.തൽവിഷയകമായി ഹാഫിളിന്റെ പ്രസ്താവന അത്തരക്കാര്ക്ക് എടുത്തുദ്ദരിക്കാവുന്നതാണ്. അല്ലാത്ത പക്ഷം പുത്തൻ പ്രസ്താനക്കാർക്കു പിണയുന്നത് പോലെ അബദ്ദം പിണയുമെന്ന കാര്യം തീർച്ചയാണ്. കാരണം ഹദീസ് നിവേദരിൽ പെട്ട ഒരാളെ കുറിച്ച് നിരൂപക ഗ്രന്ഥങ്ങൾ പരിശോദിച്ചാൽ അയ്യാൾ യോഗ്യനാണെന്ന നിരൂപണ പണ്ഡിതന്മാർ പ്രസ്ഥാപിച്ചത് കാണാം. പക്ഷെ അതിന്റെ പേരില് മാത്രം ഹദീസ് ദുര്ബ്ബലമായികൊള്ളണമെന്നില്ല. പരമ്പരയുടെ ആധിക്യം നിമിത്തമോ മറ്റോ ഹദീസ് സ്വഹീഹോ ഹസനോ ആവാം. നിരൂപണഗ്രന്ഥം നോക്കി അത് കണ്ടെത്താൻ സാധ്യമല്ല. പ്രത്യുത അതിനു ഹദീസിന്റെ എല്ലാ പരമ്പരകളും അറിഞ്ഞിരിക്കണം. ഹാഫിളല്ലാത്തവർക്ക് അതിനു സാധ്യവുമല്ല.അതിനാൽ ഹദീസ് നിദാന ശാസ്ത്രം പൊക്കിപ്പിടിച്ച് നാം ചർച്ച ചെയ്യുന്ന ഹദീസിനെ ചോദ്യം ചെയ്യുന്നവർ നിദാനശാസ്ത്രത്തിൽ സ്ഥിരപ്പെട്ട എല്ലാ നിയമങ്ങളും അംഗീകരിക്കാൻ തയ്യാറാവണം.അതാണ്‌ മാന്യത


🔹🔹🔹🔹🔹🔹🔹🔹🔹

وجاء في الكلم الطيب لابن تيمية ما نصهفي الرجل إذا خدرت عن الهيثم بن حنش قال : كنا عند عبد الله بن عمر رضي الله عنهما فخدرت رجله فقال له رجل : اذكر أحب الناس إليك فقال : يا محمد فكأنما نشط من عقال

മുജാഹിദ് പ്രസ്ഥാനത്തിന്റെ ആശയ സ്രോദസ്സും ,ഇബ്ൻ തൈമിയ്യായുടെ ആശയങ്ങൾ വിശലിപ്റ്റ്മാണെന്ന് പറയൽ ഖുർ ആൻ വിശലിപ്തമാണെന്ന് പറയുന്നതിന്ന് തുല്ല്യമാണെന്ന് മുജാഹിദുകൾ തന്നെ പറഞ്ഞ ഇബ്ൻ തൈമിയ്യ അദ്ധേഹത്തിന്റെ “അൽ കലിമുത്വയ്യിബ്”എന്ന ഗ്രന്ഥത്തിൽ പറയുന്നു:ഹുസൈം ബിൻ ഹനസിനെതൊട്ട് ഉദ്ധരിക്കുന്നു:അദ്ധേഹം പറഞ്ഞു ഞങ്ങൾ അബ്ദുള്ളാഹി ബിൻ ഉമറിന്റെ അടുത്ത് ഇരിക്കുകയായിരുന്നു അപ്പോ അദ്ധേഹത്തിന്റെ കാൽ കോച്ചി ആസന്ദർഭം ഒരാൾ പറഞ്ഞു നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ആളുടെ പേർ പറഞ്ഞു വിളിച്ചോളൂ ഉടനെ അബ്ദുള്ളാഹി ബിൻ ഉമർ യാ...മുഹമ്മദ് എന്ന് വിളിച്ചു രോഗം മാറി..

Tuesday, 3 April 2018

മൻഖൂസ് മൗലിദ് ഒരു പഠനം

*മന്‍ഖൂസ് മൗലിദ് വിമര്‍ശകര്‍ക്ക് തെളിവുകളില്ല*
★☆★☆★☆★☆★☆


 ചരിത്രം എന്ത്...?
••••••••••••••••••••••••••




🕌നമ്മുടെ പള്ളികളിലും വീടുകളിലും, പ്രിത്യേകിച്ച് റബിഉൽ അവ്വൽ മാസത്തിൽ ഓതിവരുന്ന ഒരു മൗലിദാണ് മന്‍ഖൂസ് മൗലിദ്

അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി(റ) രചിച്ച ‘സുബ്ഹാന്’ മൗലിദു ചുരുക്കിയതാണു മന്ഖൂസ് മൗലിദ്. വലിയ സൈനുദ്ദീന് മഖ്ദൂമാണ് രചയിതാവ്. രണ്ടാം മഖ്ദൂമാണെന്നും അഭിപ്രായമുണ്ട്.
പൊന്നാനിയിലും പരിസരത്തും വബാഅ് (പ്ലേഗ്) രോഗം വ്യാപിക്കുകയും അതുമൂലം നിരവധി പേര് മരണപ്പെടുകയും ചെയ്തപ്പോള് ശൈഖു മഖ്ദൂം അതിനു പരിഹാരമായി ഔഷധമായി രചിച്ചതാണ് മന്ഖൂസ് മൗലിദ്. അതു പാരായണം ചെയ്യാന് ജനങ്ങളോട് മഖ്ദൂം ആവശ്യപ്പെട്ടു. ജനം അതു സ്വീകരിച്ചു. രോഗം അപ്രത്യക്ഷമായി. മന്ഖൂസ് മൗലിദിലെ പ്രാര്ത്ഥനയിലുള്ള ‘ഹാദസ്സുമ്മന്നാഖിഅ്’ കൊണ്ടു വബാഉ രോഗമാണുദ്ദേശ്യം.




വിമര്ശകര് വളരെ കൂടുതല് കടന്നുപിടിക്കുന്ന മൗലിദാണു മന്ഖൂസ്. ഇതില് ശിര്ക്കുവരെ അവര് ആരോപിക്കുന്നു. മതപരമായ അജ്ഞതയാണു അരോപണത്തിനു കാരണം. അടക്കാനാവാത്ത പ്രവാചക പ്രേമത്തിന്റെ ശക്തമായ കുത്തൊഴുക്കില് മുത്തുനബിയോട് പാപമോചനത്തിനായി മഖ്ദൂം(റ) ഇസ്തിസ്ഫാഅ് നടത്തുന്ന സുന്ദര കാഴ്ച മന്ഖൂസ് മൗലിദിലെ ഈരടികളില് കാണാം. സുന്നത്തായ ‘ഇസ്തിസ്ഫാഇ’നെ (ശുപാര്ശ ആവശ്യപ്പെടല്) ശിര്ക്കിന്റെ പട്ടികയില്പ്പെടുത്തുന്ന വഹാബികള് തൗഹീദും ശിര്ക്കും ആദ്യം പഠിക്കട്ടെ. കേരളീയ പണ്ഡിതന് ശൈഖ് മഖ്ദൂമിന്റെ രചനയായതിനാലാവണം മന്ഖൂസ് മൗലിദ് കേരളത്തില് കൂടുതല് പ്രസിദ്ധിയാര്ജ്ജിക്കാന് കാരണം.
______________________
♡♡♡♡♡♡♡♡♡♡
~~~~~~~~~~~~~~~
മന്‍ഖൂസ് മൗലിദിൽ നബി(സ) യോട് പാപമോചനത്തിനുവേണ്ടി ശുപാര്‍ശ ചെയ്യുന്നത് വിമര്‍ശകര്‍  ദുര്‍വ്യാഖ്യാനിക്കുന്നതാണ് പതിവ്
■□■□■□■□■□■□■□■□

*●ﺇﺭﺗﻛﺒﺖ ﻋﻠﻰ اﻟﺨﻄﺎ ﻏﻴﺮ ﺣﺼﺮ ﻭ ﻋﺪﺩ ؛ ﻟﻚ ﺃﺷﻜﻮ ﻓﻴﻪ ﻳﺎ ﺳﻴﺪﻱ ﺧﻴﺮ ﺍﻟﻨﺒﻲ*



*‘ഞാൻ എണ്ണവും കണക്കുമ്മില്ലാതെ ധാരാളം തെറ്റുകൾ ചെയ്തുപോയി നബിയേ.. നബിമാരിൽ ഉത്തമനായവരേ, അങ്ങയോട് മാത്രമാണ് ഞാൻ ആവലാദി ബോധിപ്പിക്കുന്നത്..'*

📖,അള്ളാഹു ഖുർഃആനിലൂടെ പറയുന്നത് പാപം പൊറുക്കാൻ
അള്ളാഹുവിലേക്ക് നബി (സ) മുന്‍ നിര്‍ത്തി തേടാനാണ്്.


وَلَوْأَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جاؤُكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّاباً رَحِيماً [النِّسَاءِ: ٦٤]
*പാപം ചെയ്ത് പോയ  എന്‍റെ അടിമകള്‍ നബിയേ അങ്ങയെ സമീപിക്കുകയും അല്ലാഹുവിനോട് അവര് പാപ മോചനം തേടുകയും അതിന് പുറമെ  അവര്‍ക്ക് വേണ്ടി നബിയേ അങ്ങ് പാപ മോചനം തേടുകയും ചെമയ്താല്‍ റബ്ബ് അവരുടെ തൗബ സ്വീകരിക്കുന്നതാണ്.*

നബിതങ്ങളോട് ശഫാഅത്ത് തേടുന്നവര്‍ മുശിക്കുകളാണെന്നു വാദിക്കുന്നവര്‍ പച്ചയായി ആയത്ത് നിഷേധമാണ് നടത്തുന്നത്.

ഇതു വ്യക്തമാക്കുന്ന
ഇമാം റാസീ  (റ)വിന്‍റെ വ്യാഖ്യാനം കൂടി വായിക്കാവുന്നത് ഉപകാരപ്പെടുന്നതാണ്.


وَالْآيَةُ تَدُلُّ عَلَى أَنَّ الرَّسُولَ مَتَى اسْتَغْفَرَ لِلْعُصَاةِ وَالظَّالِمِينَ فَإِنَّ اللَّهَ يَغْفِرُ لَهُمْ، وَهَذَا يَدُلُّ عَلَى أَنَّ شَفَاعَةَ الرَّسُولِ فِي حَقِّ أَهْلِ الْكَبَائِرِ مَقْبُولَةٌ فِي الدُّنْيَا، فَوَجَبَ أَنْ تَكُونَ مَقْبُولَةً فِي الْآخِرَةِ، لِأَنَّهُ لَا قَائِلَ بِالْفَرْقِ.

(തഫ്സീറുല്‍കബീര്‍ 3/500 റാസീ)



മന്‍ഖൂസ് മൗലീദിലെ ഈ ശശഫാഅത്ത് തേട്ടത്തെ ശിര്‍ക്കാണെന്ന് വരുത്തി തീര്‍ക്കാന്‍ വിമര്‍ശകര്‍ ഓതുന്ന ആയത്തിലൊന്നും ശഫാഅത്ത് നിരോധിക്കുന്നേയില്ല.


*ﻭَﺍﻟَّﺬِﻳﻦَ ﺇِﺫَﺍ ﻓَﻌَﻠُﻮﺍ ﻓَﺎﺣِﺸَﺔً ﺃَﻭْ ﻇَﻠَﻤُﻮﺍ ﺃَﻧْﻔُﺴَﻬُﻢْ ﺫَﻛَﺮُﻭﺍ ﺍﻟﻠَّﻪَ ﻓَﺎﺳْﺘَﻐْﻔَﺮُﻭﺍ ﻟِﺬُﻧُﻮﺑِﻬِﻢْ ﻭَﻣَﻦْ ﻳَﻐْﻔِﺮُ ﺍﻟﺬُّﻧُﻮﺏَ ﺇِﻟَّﺎ ﺍﻟﻠَّﻪُ ﻭَﻟَﻢْ ﻳُﺼِﺮُّﻭﺍ ﻋَﻠَﻰٰ ﻣَﺎ ﻓَﻌَﻠُﻮﺍ ﻭَﻫُﻢْ ﻳَﻌْﻠَﻤُﻮﻥَ*

_വല്ല നീചകൃത്യവും ചെയ്യുകയോ, തങ്ങളോടുതന്നെ എന്തെങ്കിലും അതിക്രമം കാണിക്കുകയോ ചെയ്താല് അപ്പോള്തന്നെ അല്ലാഹുവെ ഓര്ക്കുന്നവരാണവര്; തങ്ങളുടെ പാപങ്ങള്ക്ക് മാപ്പിരക്കുന്നവരും. പാപങ്ങള് പൊറുക്കാന് അല്ലാഹുവല്ലാതെ ആരുണ്ട്? അവരൊരിക്കലും തങ്ങള് ചെയ്തുപോയ തെറ്റുകളില് ബോധപൂര്വം ഉറച്ചുനില്ക്കുകയില്ല._
_*(ആലു ഇമ്രാൻ 3:135 ‏)*_

*☝🏻’പാപമോചനം അള്ളാഹുവിനോട്  തേടാന്‍ കല്‍പികുകന്നത് ശഫാഅത്തിനെതിരാവുന്നത് എങ്ങനെയാണാവോ..?*




ആ ആയത്ത് തവസ്സുലും ശഫാഅത്തും പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞത് ഇമാം നസാഈ(റ)
ഇമാം ഖുര്‍ത്വുബീ(റ)
ഇമാം ഇബ്നുകസ്വീര്‍
ഇമാം സുംഹൂദീ (റ)
ഇമാം ഇബ്നുഹജര്‍(റ)
ഇമാം സുയൂഥ്വി(റ)
ഇമാം സുബുകി(റ) തുടങ്ങിവരാണ്.

ആയത്തുകള്‍ പശ്ചാത്തലമനുസരിച്ചാണ് വിധിക്കേണ്ടതെന്നത് അവരുടെ ഒളിയജണ്ഢയാണ്.
അങ്ങനെയെങ്കില്‍ ആഇശാ ബീവിയെ വ്യഭിജാരാരോപണം നടത്തിയവര്‍ക്ക് മാത്രമാണ് ഖുര്‍ആനില്‍ പറഞ്ഞ ശിക്ഷ എന്ന് വരില്ലേ...?

മിക്ക ആയത്തുകള്‍ക്കും ഓരോ പശ്ചാത്തലമില്ലേ... അതനുസരിച്ചാണോ വിധിക്കേണ്ടത്..?

ഇമാം റാസീ [റ] തഫ്സീറുല്‍ കബീറില്‍ മുപ്പതിലേറെ തവണ പറയുന്നത് കാണാം..

إنَّ الْعِبْرَةَ بِعُمُومِ اللَّفْظِ لَا بِخُصُوصِ السَّبَبِ

ആയത്തുകള്‍ ഇറങ്ങിയ പശ്ചാത്തലമനുസരിച്ചല്ല. മറിച്ച് അതിന്‍റെ അര്‍ത്ഥവ്യാപ്തിക്കനുസരിച്ചാണ് പരിഗണിക്കുക.


••°••°••°••°••°••°••°••°••°


♡♡♡
കഷ്ടപാടുകളും പ്രതിസന്ധികളും അല്ലാഹുവിന്‍റെ കഴിവ്കൊണ്ട് മാത്രമേ  നീക്കാൻ ആര്‍ക്കും കഴിയുകയുള്ളൂ. അത് ഢോക്ടറായാലും വലിയ്യായാലും പ്രവാചകനായാലും ശരി. ഈ മൗലിദില്‍  നബി(സ) യോടു  കാവല്‍ തേടുന്നത്  വിമര്‍ശകരെ വല്ലാതെ ചൊടിപ്പിക്കുന്നതിന് കാരണം പലതാണ്.

□□□□□□□□□□□
1.ആ വരി തുടങ്ങുന്നത് നബിതങ്ങളെ ഏറ്റവും വലിയ നേതാവായി പ്രഖ്യാപിച്ചു കൊണ്ടാണ്. അതെങ്ങനെ മദ്ഹ് വിമര്‍ശകര്‍ സഹിക്കും...?

■■■■■■■■■■■
2. അതില്‍ ലോക മുസ്ലിം പരമ്പരയെ കാഫിരീങ്ങളും മുശ്രിക്കകളുമാക്കാന്‍ വിമര്‍ശകരുപയോഗിച്ച ആണിക്കല്ലായ ഇസതിഗാസ അതില്‍ പൂര്‍ണമായി ത്തന്നെയുണ്ട്.

*●ﻳﺎ ﺳﻴﺪ ﺍﻟﺴﺎﺩﺍﺕ ﺟأﺗﻚ ﻗﺎﺻﺪﺍ - ﺍﺭﺟﻮ ﺣﻤﺎﻙ ﻓﻼ ﺗﺨﻴﺐ ﻣﻘﺼﺪ*
 *ﻗﺪ ﺣﻞ ﺑﻲ ﻣﺎ ﻗﺪ ﻋﻠﻢت   ﻣﻦ ﺍﻷﺫﻯ - ﻭاﻟﻈﻠﻢ ﻭﺍﻟﻀﻌﻒ ﺷﺪﻳﺪ ﻓﺄﺳﻌﺪ*


《《《《《《《《《《《《《《《
*’നേതാക്കളിൽ നേതാവായവരെ, അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാനിതാ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു. അങ്ങയുടെ സരക്ഷണം ഞാൻ പ്രതീക്ഷിക്കുന്നു. എന്റെ ഉദ്ദേശം അങ്ങ് പരാജയപ്പെടുത്തരുതേ, ഉപദ്രവം, അക്രമം, ശക്ത്തമായ ബലഹീനത തുടങ്ങി അങ്ങക്കു അറിയാവുന്ന വിഷമ സന്ധികൾ എന്നെ ബാധിച്ചിരിക്കുന്നു. അതിനാൽ അങ്ങ് എന്നെ സഹായിക്കണമേ’*
》》》》》》》》》》》》》》》


ഞാന്‍ ഉമ്മത്തിനെ വിഷമഘട്ടത്തില്‍ സഹായിക്കുന്ന ആളാണെന്ന്  നബിതങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ،》》    مسلم ٢٢٧٨

ഞാന്‍ ഉമ്മത്തിന്‍റെ 'സയ്യിദാണ്'

എന്താണ് സയ്യിദ്...?

ഇമാം നവവി(റ) വിശദീകരിക്കുന്നൂ..

هُوَ الَّذِي يُفْزَعُ إِلَيْهِ فِي النَّوَائِبِ وَالشَّدَائِدِ فَيَقُومُ بِأَمْرِهِمْ وَيَتَحَمَّلُ عَنْهُمْ مَكَارِهَهُمْ وَيَدْفَعُهَا عَنْهُمْ
വിഷമഘട്ടങ്ങളില്‍ അഭയം തേടിയെത്തുന്നൊരിടം. അഭയം തേടിയെത്തുന്നവരുടെ പ്രതിസന്ധികള്‍ ഏറ്റെടുത്ത് സഹായിക്കുന്നയാള്‍... (ശറഹ് മുസ്ലിം 15/37)

 وَأَمَّا قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ الْقِيَامَةِ مَعَ أَنَّهُسَيِّدُهُمْ فِي الدُّنْيَا وَالْآخِرَةِ فَسَبَبُ التَّقْيِيدِ أَنَّ فِي يَوْمِ الْقِيَامَةِ يَظْهَرُ سؤدده لكل أحد ولا يبقى مناع وَلَا مُعَانِدٌ وَنَحْوُهُ بِخِلَافِ الدُّنْيَا فَقَدْ نَازَعَهُ ذَلِكَ فِيهَا مُلُوكُ الْكُفَّارِ وَزُعَمَاءُ الْمُشْرِكِينَ وَهَذَا التَّقْيِيدُ قَرِيبٌ مِنْ مَعْنَى قَوْلِهِ تَعَالَى لِمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ مَعَ أَنَّ الْمُلْكَ لَهُ سُبْحَانَهُ قَبْلَ ذَلِكَ لَكِنْ كَانَ فِي الدُّنْيَا مَنْ يَدَّعِي الْمُلْكَ أَوْ مَنْ يُضَافُ إِلَيْهِ مَجَازًا فَانْقَطَعَ كُلُّ ذَلِكَ فِي الْآخِرَةِ

അത് അന്ത്യ നാളിലല്ലേ...? എന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്... ഹദീസിലെ യൗമുല്‍ഖിയാമ എന്ന വാക്ക് ''അന്ത്യനാളില്‍ അല്ലാഹു മാത്രമാണധികാരി എന്ന് പറഞ്ഞ പോലെ മാത്രമാണ്... പലരും സയ്യിദെന്ന് ദുനിയാവില്‍ പ്രയോഗിച്ച പോലെ പരലോകത്ത് നബിതങ്ങളല്ലാതെ ഉണ്ടാവില്ല..എന്നാണര്‍ത്ഥം...അല്ലാതെ ദുന്‍യാവില്‍ നബിതങ്ങള്‍ സയ്യീദല്ല എന്നല്ല.(¡b¡d)


إياك نعبد وإياك نستعين
നിന്നോട് മാത്രമേ ഞാന്‍ സഹായം തേടൂ... എന്ന് പറഞ്ഞത് ഢോക്ടറുടെയടുക്കല്‍ സഹായം തേടി ചെല്ലുകയില്ല എന്നോ അമ്പിയാ- ഔലിയാക്കളോട് വിഷമങ്ങള്‍ പറഞ്ഞ് പരിഹരിക്കില്ല എന്നല്ല.

മറിച്ച് ആര് പരിഹരിച്ചാലും സഹായിച്ചാലും എല്ലാത്തിന്‍റെയും ഉറവിടം അല്ലാഹു മാത്രമാണെന്നാണര്‍ത്ഥം...


പരിശുദ്ധ ഖുര്‍ആന്‍ തന്നെ പരിചയപ്പെടുത്തുന്നു:
إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (المائدة )
فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلَائِكَةُ بَعْدَ ذَلِكَ ظَهِيرٌ
(അല്ലാഹുവും ജിബ്‌രീലും(അ) വിശ്വാസികളില്‍ നിന്നുള്ള സജ്ജനങ്ങളും മറ്റു മലക്കുകളുമാണ് അതിന് ശേഷം സഹായികള്‍) ഈ ആയത്തില്‍ മലക്കുകളെയും പ്രത്യേകിച്ച് ജിബ്‌രീലി(അ)നെയും സജ്ജനങ്ങളെയും സഹായികളായി അല്ലാഹു പരിചയപ്പെടുത്തുന്നു. മേല്‍ കൊടുത്ത ആയത്ത് അല്ലാഹു മാത്രമാണ് സഹായി എന്ന് പറയുന്നു. ഇത് വൈരുദ്ധ്യമായി തോന്നാം. എന്നാല്‍, അവിടെയാണ് സുന്നത്ത് ജമാഅഃയുടെ വിശ്വാസത്തിന്റെ പ്രസക്തി. ഏതൊരു കാര്യവും സൃഷ്ടികള്‍ക്ക് സ്വന്തമായി ചെയ്യാന്‍ കഴിയില്ല. അല്ലാഹുവിന്റെ സഹായം അതിന് അത്യാവശ്യമാണ്. അതില്‍ മുഅ്ജിസത്ത്, കറാമത്ത്, സാധാരണ പ്രവൃത്തി എന്ന വ്യത്യാസമില്ലെന്ന് വിശുദ്ധ ഖുര്‍ആനും ഹദീസും പണ്ഡിത സാക്ഷ്യങ്ങളും പറയുന്നു.
وَاللَّهُ خَلَقَكُمْ وَمَا تَعْمَلُونَ
(നിങ്ങളെയും നിങ്ങളുടെ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്.) എല്ലാ പ്രവര്‍ത്തനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണ്. അവിടെ ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിവില്ല.
وَاللهُ تَعاليَ خالقٌ لِاَفْعالِ الْعِبادِ كُلِّهاَ (العقائد النسفية)
(അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും സ്രഷ്ടാവ് അല്ലാഹുവാണ്.) നോക്കൂ..! വേര്‍തിരിവില്ലെന്നുള്ളത് പണ്ഡിതന്മാരും വ്യക്തമാക്കുന്നു. എന്നാല്‍ മുഅ്ജിസത്ത്, കറാമത്ത് സൃഷ്ടിക്കുന്നത് അല്ലാഹുവും അല്ലാത്തവ സൃഷ്ടികളുമാണെന്ന് ചിലര്‍ ജല്‍പിക്കാറുണ്ട്. പരിശുദ്ധ ഖുര്‍ആന്‍ അതിനെ ഖണ്ഡിക്കുന്നു. നാം സാധാരണ ചെയ്യാറുള്ള ചിരി, കരച്ചില്‍ പോലെയുള്ള കാര്യങ്ങള്‍ വരെ അല്ലാഹുവാണ്.
وَأَنَّهُ هُوَ أَضْحَكَ وَأَبْكَى وَأَنَّهُ هُوَ أَمَاتَ وَأَحْيَا(النجم)
(നിശ്ചയം, ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും അല്ലാഹുവാണ്.) നോക്കൂ..! നാം സാധാരണ മുഷ്യരിലേക്ക് ചേര്‍ത്തി പറയുന്ന ചിരി, കരച്ചില്‍ പോലെയുള്ളതും ചേര്‍ത്തി പറയാത്ത മരണം, ജീവന്‍ പോലെയുള്ളതും ചെയ്യുന്നത് അല്ലാഹുവാണ്. മുഅ്ജിസത്തും കറാമത്തും ഇതുപോലെയാണ്. അല്ലാഹു പറയുന്നു:
وَمَا كَانَ لَنَا أَنْ نَأْتِيَكُمْ بِسُلْطَانٍ إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ(ابراهيم)
(അല്ലാഹുവിന്റെ അനുമതിയില്ലാതെ ഞങ്ങള്‍ക്ക് (പ്രവാചകന്മാര്‍ക്ക്) ഒരു മുഅ്ജിസ ത്തും കൊണ്ടുവരാന്‍ സാധ്യമല്ല.) ചുരുക്കത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും ഇവിടെ കൊണ്ടുവരുന്നതും അത് സൃഷ്ടിക്കുന്നതും അല്ലാഹു മാത്രമാണ്. അതുകൊണ്ടാണല്ലോ വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ പറഞ്ഞത്:
وَمَا رَمَيْتَ إِذْ رَمَيْتَ وَلَكِنَّ اللَّهَ رَمَى
(താങ്കള്‍ എറിഞ്ഞ സമയത്ത് താങ്കള്‍ എറിഞ്ഞിട്ടില്ല. എങ്കിലും അല്ലാഹുവാണ് എറിഞ്ഞത്) ഇവിടെ നബി(സ) എറിഞ്ഞിട്ടില്ല എന്ന് ബുദ്ധിയുള്ള ആരെങ്കിലും പറയുമോ? മറിച്ച് ഒരു പിടി മണ്ണ് എല്ലാ ശത്രുക്കളുടെയും കണ്ണില്‍ പതിപ്പിച്ചത് അല്ലാഹുവാണ്. ചുരുക്കത്തില്‍ എല്ലാ പ്രവര്‍ത്തികളും ഭൗതികമെന്നോ അഭൗതികമെന്നോ വേര്‍തിരിക്കാതെ സൃഷ്ടിക്കുന്നത് അല്ലാഹുവാണ്. ഇങ്ങനെയാണ് എല്ലാ കാര്യങ്ങളും എന്നുവെച്ചാല്‍ മഹാന്മാരായ അമ്പിയാക്കളും ഔലിയാക്കളും അവരുടെ മുഅ്ജിസത്ത് കറാമത്തുകൊണ്ട് സഹായിക്കുക എന്നത് ഒരു വലിയ വിഷയമല്ല. കാരണം, അല്ലാഹുവാണല്ലോ എല്ലാം ചെയ്യുന്നത്. അതിന് അവന് കഴിയില്ല എന്ന് ആരെങ്കിലും വാദിക്കുമോ? മരണപ്പെടുക എന്നതോ ജീവിച്ചിരിക്കുക എന്നതോ മുഅ്ജിസത്ത് കറാമത്ത് വെളിവാകുന്നതിന് തടസ്സമല്ല. കാരണം, മുഅ്ജിസത്ത്, കറാമത്ത് എന്നിവ നുബുവ്വത്ത്, വിലായത്ത് എന്നീ പദവികള്‍ക്കാണ് ലഭിക്കുന്നത്. ഈ രണ്ട് പദവിയിലേക്കും ആരെ അല്ലാഹു തിരഞ്ഞെടുത്താലും അവര്‍ക്ക് ഈ രണ്ട് നിഅ്മത്തുകളെ അല്ലാഹു നല്‍കുന്നു. അവര്‍ മരണപ്പെട്ടതിന് ശേഷം നബിയല്ലന്നോ വലിയല്ലന്നോ ആരെങ്കിലും വാദിക്കുമോ? അതുകൊണ്ട് ഈ രണ്ട് പദവി ഉള്ള കാലത്തോളം അവര്‍ക്ക് മുഅ്ജിസത്ത്, കറാമത്ത് ഉണ്ടാവുകയും അതനുസരിച്ച് അവര്‍ സഹായിക്കുകയും ചെയ്യുന്നു. അങ്ങനെ അവരോട് സഹായം ചോദിക്കുകയും ചെയ്യാം.



☝🏼 അള്ളാഹു ഖുർആനിലൂടെ പറയുന്നത് അതാണ്...:

*ﻗُﻞْ ﻟَﺎ ﺃَﻣْﻠِﻚُ ﻟِﻨَﻔْﺴِﻲ ﻧَﻔْﻌًﺎ ﻭَﻟَﺎ ﺿَﺮًّﺍ ﺇِﻟَّﺎ ﻣَﺎ ﺷَﺎﺀَ ﺍﻟﻠَّﻪُ ۚ ﻭَﻟَﻮْ ﻛُﻨْﺖُ ﺃَﻋْﻠَﻢُ ﺍﻟْﻐَﻴْﺐَ ﻟَﺎﺳْﺘَﻜْﺜَﺮْﺕُ ﻣِﻦَ ﺍﻟْﺨَﻴْﺮِ ﻭَﻣَﺎ ﻣَﺴَّﻨِﻲَ ﺍﻟﺴُّﻮﺀُ ۚ ﺇِﻥْ ﺃَﻧَﺎ ﺇِﻟَّﺎ ﻧَﺬِﻳﺮٌ ﻭَﺑَﺸِﻴﺮٌ ﻟِﻘَﻮْﻡٍ ﻳُﺆْﻣِﻨُﻮﻥَ*

_പറയുക: “ അല്ലാഹു ഇച്ഛിച്ചതുമാത്രമേ എനിക്കു ഗുണമോ ദോഷമോ വരുത്താന് കഴിയുകയുള്ളൂ. . എനിക്ക് മറഞ്ഞ കാര്യങ്ങള് അല്ലാഹു അറീക്കാതെ  അറിയുമായിരുന്നെങ്കില് നിശ്ചയമായും ഞാന് എനിക്കുതന്നെ അളവറ്റ നേട്ടങ്ങള് കൈവരുത്തുമായിരുന്നു. പ്രയാസങ്ങള്‍ എന്നെ ഒട്ടും ബാധിക്കുമായിരുന്നുമില്ല. എന്നാല് ഞാനൊരു മുന്നറിയിപ്പുകാരനും  വിശ്വസിക്കുന്ന ജനത്തിന് ശുഭവാര്ത്ത അറിയിക്കുന്നവനുമാണ്.”_
_*(അൽ അഅ്റാഫ് 7:188 ‏)*_

ഇസ്തിഗാസ, തവസ്സുലിന്‍റെ പേരില്‍ ആളുകള്‍ മുശ്രിക്കായെന്ന് വാദിക്കുക വഴി ഇവിടെ ഇസ്ലാമിന്‍റെ പടിക്കു പുറത്താവുന്നത് ആരാണെന്ന് ഗൗരവ പൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട് വിമര്‍ശകര്‍....

അബൂഹുറൈറ [റ] ഉസ്മാന്‍ [റ]  അബൂഹനീഫ [റ] മാലിക് [റ] ശാഫിഈ [റ] അഹ്മദ് ബിന്‍ ഹമ്പല്‍ [റ] ത്വബ്റാനീ [റ] മുഹമ്മദ് ബിന്‍ മുന്‍കദിര്‍ [റ] തുടങ്ങി വലിയൊരു വിശ്വാസി ശ്രേണിയേയാണ്.


നബിതങ്ങള്‍ മുതല്‍ ഈ കാലഘട്ടം വരെയുള്ള വലിയൊരു മുസ്ലിം പാരമ്പര്യത്തെ കാഫിറും മുശ്‌രിക്കുമാക്കി ചിത്രീകരിച്ച് ഇവിടെ പുതിയ ഇസ്‌ലാം സൃഷ്ടിക്കുന്ന പുത്തനാശയക്കാരനോടൊരുചോദ്യം ചോദിക്കട്ടെ....!

*ഇസ്തിഗാസ ചെയ്യാത്ത പരമ്പരയിലൂടെയാണ് നിങ്ങളുടെ കയ്യില്‍ ഖുര്‍ആനെത്തിയത് എന്ന് തെളിയീക്കുവാന്‍ നിങ്ങള്‍ക്കാവുമോ...?*

••°••°••°••°••°••°••°••°••°••


ഈ മൗലിദില്‍ പരാമര്‍ശിച്ച ചരിത്രങ്ങള്‍ക്കെതിരെ വിമര്‍ശകര്‍ കൊഞ്ഞനം കാട്ടാറുണ്ട്....

ആദം നബി (അ) നബിതങ്ങളെ തവസ്സുലാക്കി ദുആ ചെയ്തതും നൂഹ് നബി (അ) ഇസ്തിഗാസ നടത്തിയതും ലോകമംഗീകരിച്ച സത്യമാണ്.

ഇമാം സുബുകീ (റ) പറയുന്നു.

اعلم أنه يجوز ويحسن التوسل والاستغاثة والتشفع بالنبي صلى الله عليه وسلم إلى ربه عز وجل، وجواز ذلك وحسنه من الأمور المعلومة لكل ذي دين، المعروفة من فعل الأنبياء والمرسلين، وسير السلف الصالحين، والعلماء والعوام من المسلمين، والتويل بالنبي صلى الله عليه وسلم جائز في كل حال قبل خلقه وبعده في مدة حياته وبعد موته في البرزخ، وبعد البعث في عرصات القيامة والجنة


ജനിക്കുന്നതിന് മുമ്പായാലും
ജീവിതകാലത്തായാലും വഫാത്തിന് ശേഷമായാലും അന്ത്യനാളിന്‍റെ പ്രതിസന്ധിഘട്ടത്തിലായാലും സ്വര്‍ഗത്തിലായാലും ഇസ്തിഗാസയും തവസ്സുലും ശഫാഅത്ത് തേടലുമെല്ലാം അമ്പിയാ മുര്‍സലുകളുടെ പ്രവൃത്തി കൊണ്ട് ലോകത്തറിയപ്പെട്ട കാര്യമാണ്. (ശിഫാഉസ്സിഖാം 150)

ചരിത്രത്തെ നിഷേധിക്കുന്നത് എത്ര വലിയ പോയത്തമാണ്.

പ്‌രസ്തുത മൗലിദില്‍ കാണാം
*■ﻭﻫﻮﺍﻟﺬﻱ توسل ﺑﻪ ﺁﺩﻡ ﻋﻠﻴﻪ ﺍﻟﺴﻼﻡ*


*മുഹമ്മദ്(സ)യുടെ പ്രഭ കൊണ്ട് ആദം(അ) ഇടതേടി പ്രാർത്ഥിച്ചു .*

ഇത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട ചരിത്ര സത്യമാണ്...


 قال رسول الله صلى الله عليه وسلم:
لما اقترف آدم الخطيئة، قال يا رب بحق محمد لما غفرت لي قال: وكيف عرفت محمدًا ؟ قال: لأنك لما خلقتني بيديك ونفخت فيَّ من روحك رفعت رأسي فرأيت على قوائم العرش مكتوبًا لا إله إلا الله، محمد رسول الله، فعلمت أنك لم تضف اسمك إلا أحب الخلق إليك، قال: صدقت يا آدم، ولولا محمد ما خلقتك
നബിതങ്ങളുടെ പേര് പറഞ്ഞ് ആദം നബി അല്ലാഹുവിനോട് തവസസുലാക്കി ദുആ ചെയ്തപ്പോള്‍ റബ്ബ് സ്വീകരിച്ചു.

ഈ സംഭവം ഉദ്ധരിക്കുന്നത് മഹാന്‍മാരായ പണ്ഢിത ശ്രേഷ്ഠരാണ്.

 1⃣  القسطلاني والزرقاني في المواهب اللدنية [ج1 ص62]

2⃣ ابن كثير في البداية ( ج1 ص180 ) .

ഹദീസ് സ്വഹീഹാണെന്ന് മഹത്തുക്കള്‍ രേഖപ്പെടുത്തുന്നു

3⃣الحاكم في المستدرك وقال : صحيح الإسناد


4⃣الحافظ السيوطي-الخصائص النبوية وصححه ،


5⃣البيهقي في دلائل النبوة  وصححه أيضاً

📖എന്നാൽ വിമര്‍ശകര്‍ എല്ലാ വിഷയത്തിലുമെന്ന പോലെ ഇവിടെയും പച്ചയായ ഹദീസ് നിഷേധവും ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനവും നടത്തുന്നത് കാണാം.

വിശുദ്ധ ഖുര്‍ആനിലെ ഈ രണ്ട്  ആയത്തുകളാണ് നബിതങ്ങള്‍ പറഞ്ഞ ആ സംഭവത്തെ പച്ചയായി നിഷേധിക്കാന്‍ അവര്‍ ദുര്‍വിനിയോഗം ചെയ്തത്.

1⃣ *ﻓَﺘَﻠَﻘَّﻰٰ ﺁﺩَﻡُ ﻣِﻦْ ﺭَﺑِّﻪِ ﻛَﻠِﻤَﺎﺕٍ ﻓَﺘَﺎﺏَ ﻋَﻠَﻴْﻪِ ۚ ﺇِﻧَّﻪُ ﻫُﻮَ ﺍﻟﺘَّﻮَّﺍﺏُ ﺍﻟﺮَّﺣِﻴﻢُ*

_" ആദം തന്റെ റബ്ബിൽ നിന്ന് ചില വചനങ്ങള് അഭ്യസിച്ചു. അതിന്‍റെ മേല്‍ പ്രാര്‍ത്ഥന നടത്തി.. അല്ലാഹു സ്വീകരിച്ചു. തീര്ച്ചയായും ഏറെ മാപ്പരുളുന്നവനും ദയാപരനുമാണവന്‍''
*(അൽ ബഖറ 2:37 ‏)*

 2⃣ *ﻗَﺎﻟَﺎ ﺭَﺑَّﻨَﺎ ﻇَﻠَﻤْﻨَﺎ ﺃَﻧْﻔُﺴَﻨَﺎ ﻭَﺇِﻥْ ﻟَﻢْ ﺗَﻐْﻔِﺮْ ﻟَﻨَﺎ ﻭَﺗَﺮْﺣَﻤْﻨَﺎ ﻟَﻨَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ*

രണ്ടുപേരും പറഞ്ഞു: “ഞങ്ങളുടെ റബ്ബേ ! ഞങ്ങള്‍ ഞങ്ങളോടു തന്നെ അക്രമം കാണിച്ചിരിക്കുന്നു. നീ മാപ്പേകുകയും ദയ കാണിക്കുകയും ചെയ്തില്ലെങ്കില് ഉറപ്പായും ഞങ്ങള് നഷ്ടം പറ്റിയവരായിത്തീരും.
*(അൽ അഅ്റാഫ് 7:23 ‏)*

ആയത്തില്‍ ആദം നബിയുടെ പ്രാര്‍ത്ഥനയെ പരിചയപ്പെടുത്തുമ്പോള്‍ തവസ്സുലാക്കിയിട്ടുണ്ടോ ഇല്ലേ എന്ന് പറഞ്ഞിട്ടേയില്ല. പകരം ഹദീസ് തവസ്സുല്‍ ആക്കിയിട്ടാണ് പ്രാര്‍ത്ഥിച്ചിട്ടുള്ളത് എന്ന് വ്യകതമാക്കുകയും ചെയ്യുന്നു.


*പച്ചയായ പ്രമാണ നിഷേധത്തെ ഇസ്ലാം എന്ന് വിളിക്കുന്നതെങ്ങനെ...?*

♡♡♡♡♡♡♡♡♡♡



നബിതങ്ങളുടെ മദ്ഹ് കേള്‍ക്കുന്നത് തന്നെ മൗലിദ് വിമര്‍ശകര്‍ക്ക് പുച്ചമാണ്.
കാരണം പലതും പറഞ്ഞ് അവര്‍ മദ്ഹ് വേദികളില്‍ നിന്ന് ഒളിച്ചോടുന്നതാണ് പതിവ്.
അവരുടെ കാരണങ്ങളില്‍(?) പെട്ടതാണ് നൂഹ് നബി(അ) യുടെ ഇസ്തിഗാസ പറയുന്ന വരി. അത് കേവലം ഈ മൗലിദില്‍ മാത്രം പറയുന്ന ഒരു ചരിത്രമാണെന്ന് ധരിച്ചാണ് അവര്‍ നിഷേധത്തിനൊരുങ്ങുന്നത്. മഹാനായ മഖ്ദൂം(റ)വിനെതിരില്‍ കളവ് ആരോപിക്കുമ്പോള്‍ അല്‍പം ആലോചിക്കണമായിരുന്നു.

മഖ്ദൂം(റ) എഴുതുന്നു.
*ﻭﺍﺳﺘﻐﺎﺙ ﺑﻪ ﻧﻮﺡٌ ﻓﻨﺠﻰ ﻣﻦ ﺍﻟﺮﺩﻯ*

_*നൂഹ് നബി(അ) മുഹമ്മദ് നബി(സ) യോട് സഹായാഭ്യർ ത്ഥന നടത്തി പ്രാർ ത്ഥിച്ചു. അതിനാൽ ജലപ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.*_

ചരിത്രത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്നത് വസ്തുതയാണ്.

ലോക പ്രശസ്ത പണ്ഢിതന്‍ ഇമാം സുബുകീ (റ) എഴുതുന്നു.
أما استغاثة نوح وإبراهيم عليهما الصلاة والسلام فأورده المفسرون   (شفاء السقام ١٥١)
നൂഹ് നബിയും ഇബ്രാഹീം നബിയും ഇസ്തിഗാസ നടത്തിയ സംഭവങ്ങള്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളായ പണ്ഢിത വരേണ്യര്‍ ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സിഖാം151)

പച്ചയായി ചരിത്രപ്രമാണങ്ങള്‍ നിഷേധിക്കുന്നതിനോട് വിശ്വാസികള്‍ എന്നും മുഖം തിരിച്ചിട്ടേയുള്ളൂ.

വിശുദ്ധ ഖുര്‍ആനില്‍ ഈ ചരിത്രത്തിനെതിരെ ഒരു വരിപോലും കാണാന്‍ കഴിയില്ല. പക്ഷെ വിമര്‍ഷകര്‍ ദുര്‍വ്യാഖ്യാനിക്കാതിരിക്കില്ലല്ലോ..?

*★*
അള്ളാഹു പറയുന്നു:

*ﻭَﺣَﻤَﻠْﻨَﺎﻩُ ﻋَﻠَﻰٰ ﺫَﺍﺕِ ﺃَﻟْﻮَﺍﺡٍ ﻭَﺩُﺳُﺮٍ . ﺗَﺠْﺮِﻱ ﺑِﺄَﻋْﻴُﻨِﻨَﺎ ﺟَﺰَﺍﺀً ﻟِﻤَﻦْ ﻛَﺎﻥَ ﻛُﻔِﺮَ*

  ജനം നിഷേധിച്ചു തള്ളിയവര്‍ക്കുള്ള പ്രതിഫലമായിട്ട് നൂഹിനബിയെ നാം  നമ്മുടെ മേല്നോട്ടത്തില്‍ നീങ്ങുന്ന പലകകളും കീലങ്ങളുമുള്ള കപ്പലില് കയറ്റി.."_
_*(അൽ ഖമർ 54:13,14 ‏)*_

*ﻭَﻗِﻴﻞَ ﻳَﺎ ﺃَﺭْﺽُ ﺍﺑْﻠَﻌِﻲ ﻣَﺎﺀَﻙِ ﻭَﻳَﺎ ﺳَﻤَﺎﺀُ ﺃَﻗْﻠِﻌِﻲ ﻭَﻏِﻴﺾَ ﺍﻟْﻤَﺎﺀُ ﻭَﻗُﻀِﻲَ ﺍﻟْﺄَﻣْﺮُ ﻭَﺍﺳْﺘَﻮَﺕْ ﻋَﻠَﻰ ﺍﻟْﺠُﻮﺩِﻱِّ ۖ ﻭَﻗِﻴﻞَ ﺑُﻌْﺪًﺍ ﻟِﻠْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ*

_"അപ്പോള് കല്പനയുണ്ടായി: “ഓ ഭൂമി, നിന്നിലെ വെള്ളമൊക്കെ നീ കുടിച്ചുതീര്ക്കൂ. ആകാശമേ, മഴ നിര്ത്തൂ.” വെള്ളം വറ്റുകയും കല്പന നടപ്പാവുകയും ചെയ്തു. കപ്പല് ജൂദി പര്വതത്തിന്മേല് ചെന്നു നിന്നു. അപ്പോള് ഇങ്ങനെ അരുളപ്പാടുണ്ടായി: “അക്രമികളായ ജനതക്കു നാശം!”_
_*(ഹൂദ് 11:44)*_

☝🏻നൂഹ് നബിയുടെ ഒരു പ്രാര്‍ത്ഥന ഖുര്‍ആനിലുണ്ട്. അത് മാത്രമേ നൂഹ്നബി പ്രാര്‍ത്ഥിച്ചിട്ടുള്ളൂ എന്ന് പറയാന്‍ വിമര്‍ശകര്‍ ഇത് വരെ തെളിവ് കൊണ്ട് വന്നിട്ടില്ല എന്നതാണ് സത്യം.

*ﻗَﺎﻝَ ﺭَﺏِّ ﺍﻧْﺼُﺮْﻧِﻲ ﺑِﻤَﺎ ﻛَﺬَّﺑُﻮﻥِ*

_"നൂഹ് പ്രാര്ഥിച്ചു: “എന്റെ റബ്ബേ, ഈ ജനം എന്നെ തള്ളിപ്പറഞ്ഞിരിക്കുന്നു. അതിനാല് നീയെനിക്കു തുണയായുണ്ടാകേണമേ.”_

*ﻓَﺄَﻭْﺣَﻴْﻨَﺎ ﺇِﻟَﻴْﻪِ ﺃَﻥِ ﺍﺻْﻨَﻊِ ﺍﻟْﻔُﻠْﻚَ ﺑِﺄَﻋْﻴُﻨِﻨَﺎ ﻭَﻭَﺣْﻴِﻨَﺎ ﻓَﺈِﺫَﺍ ﺟَﺎﺀَ ﺃَﻣْﺮُﻧَﺎ ﻭَﻓَﺎﺭَ ﺍﻟﺘَّﻨُّﻮﺭُ ۙ ﻓَﺎﺳْﻠُﻚْ ﻓِﻴﻬَﺎ ﻣِﻦْ ﻛُﻞٍّ ﺯَﻭْﺟَﻴْﻦِ ﺍﺛْﻨَﻴْﻦِ ﻭَﺃَﻫْﻠَﻚَ ﺇِﻟَّﺎ ﻣَﻦْ ﺳَﺒَﻖَ ﻋَﻠَﻴْﻪِ ﺍﻟْﻘَﻮْﻝُ ﻣِﻨْﻬُﻢْ ۖ ﻭَﻟَﺎ ﺗُﺨَﺎﻃِﺒْﻨِﻲ ﻓِﻲ ﺍﻟَّﺬِﻳﻦَ ﻇَﻠَﻤُﻮﺍ ۖ ﺇِﻧَّﻬُﻢْ ﻣُﻐْﺮَﻗُﻮﻥَ*

_"അപ്പോള് നാമദ്ദേഹത്തിന് ഇങ്ങനെ ബോധനംനല്കി: “നമ്മുടെ മേല്നോട്ടത്തിലും നമ്മുടെ നിര്ദേശമനുസരിച്ചും നീയൊരു കപ്പലുണ്ടാക്കുക. പിന്നെ നമ്മുടെ കല്പനവരും. അപ്പോള് അടുപ്പില്‍ നിന്ന് ഉറവ പൊട്ടും. അന്നേരം എല്ലാ വസ്തുക്കളില്നിന്നും ഈ രണ്ട് ഇണകളെയും കൂട്ടി അതില് കയറുക. നിന്റെ കുടുംബത്തെയും അതില് കയറ്റുക. അവരില്‍ ചിലര്ക്കെതിരെ നേരത്തെ വിധി വന്നുകഴിഞ്ഞിട്ടുണ്ട്. അവരെ ഒഴിവാക്കുക. അക്രമികളുടെ കാര്യം എന്നോട് പറഞ്ഞുപോകരുത്. ഉറപ്പായും അവര് മുങ്ങിയൊടുങ്ങാന് പോവുകയാണ്."_

*ﻓَﺈِﺫَﺍ ﺍﺳْﺘَﻮَﻳْﺖَ ﺃَﻧْﺖَ ﻭَﻣَﻦْ ﻣَﻌَﻚَ ﻋَﻠَﻰ ﺍﻟْﻔُﻠْﻚِ ﻓَﻘُﻞِ ﺍﻟْﺤَﻤْﺪُ ﻟِﻠَّﻪِ ﺍﻟَّﺬِﻱ ﻧَﺠَّﺎﻧَﺎ ﻣِﻦَ ﺍﻟْﻘَﻮْﻡِ ﺍﻟﻈَّﺎﻟِﻤِﻴﻦَ*

_“അങ്ങനെ നീയും നിന്നോടൊപ്പമുള്ളവരും കപ്പലില് കയറിക്കഴിഞ്ഞാല്‍ നീ പറയുക: “അക്രമികളില് നിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി.”_

*ﻭَﻗُﻞْ ﺭَﺏِّ ﺃَﻧْﺰِﻟْﻨِﻲ ﻣُﻨْﺰَﻟًﺎ ﻣُﺒَﺎﺭَﻛًﺎ ﻭَﺃَﻧْﺖَ ﺧَﻴْﺮُ ﺍﻟْﻤُﻨْﺰِﻟِﻴﻦَ*

_"നീ വീണ്ടും പറയുക: “എന്റെ റബ്ബേ, അനുഗൃഹീതമായ ഒരിടത്ത് നീയെന്നെ ഇറക്കിത്തരേണമേ. ഇറക്കിത്തരുന്നവരില് ഏറ്റവും ഉത്തമന് നീയാണല്ലോ.”_
_*(മുഅ്മിനൂൻ 23:26-29).*_


*📛വിശ്വാസികള്‍ അവരുടെ വാറോലകളില്‍ കുടുങ്ങരുത്. ആയത്തുകളിലെവിടെയും ഇസ്തിഗാസ ചെയ്തതിനെ നിഷേധിക്കുന്നില്ല. മാത്‌രമല്ല ഇസ്തിഗാസ ചെയ്തിട്ടുണ്ടെന്ന് ഇമാം സുബുകീ (റ) അടക്കമുള്ള പണ്ഢിതന്‍മാര്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ നിന്നുദ്ധരിക്കുന്നുണ്ട്.*



*💡ചിന്തിക്കുക സഹോദരങ്ങളേ, ഖുർആനെയും ഹദീസുകളെയും ചരിത്ര സത്യങ്ങളെയും കള്ളമാക്കി തള്ളുന്ന ഇത്തരം  മൗലിദ് വിമര്‍ഷകരെ നാമെന്തിന് വിലകല്‍പിക്കണം?*

ഖുര്‍ആന്‍ നിഷേധികളെയും ദുര്‍വ്യാഖ്യാനിക്കുന്നവരെയും അല്ലാഹു ഭീഷണിപ്പെടുത്തുന്നതിങ്ങനെ...

*📖 ﻓَﻤَﻦْ ﺃَﻇْﻠَﻢُ ﻣِﻤَّﻦِ ﺍﻓْﺘَﺮَﻯٰ ﻋَﻠَﻰ ﺍﻟﻠَّﻪِ ﻛَﺬِﺑًﺎ ﺃَﻭْ ﻛَﺬَّﺏَ ﺑِﺂﻳَﺎﺗِﻪِ ۚ ﺇِﻧَّﻪُ ﻟَﺎ ﻳُﻔْﻠِﺢُ ﺍﻟْﻤُﺠْﺮِﻣُﻮﻥَ*

_"അല്ലാഹുവിന്റെ പേരില് കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ കള്ളമാക്കി തള്ളുകയോ ചെയ്തവനെക്കാള് കടുത്ത അക്രമി ആരുണ്ട്? പാപികള് ഒരിക്കലും വിജയിക്കുകയില്ല."_
_*(യൂനുസ് 10:17).*_


*📖 ﻭَﻟَﺎ ﺗَﻜُﻮﻧَﻦَّ ﻣِﻦَ ﺍﻟَّﺬِﻳﻦَ ﻛَﺬَّﺑُﻮﺍ ﺑِﺂﻳَﺎﺕِ ﺍﻟﻠَّﻪِ ﻓَﺘَﻜُﻮﻥَ ﻣِﻦَ ﺍﻟْﺨَﺎﺳِﺮِﻳﻦَ*

_"അല്ലാഹുവിന്റെ പ്രമാണങ്ങളെ കള്ളമാക്കി തള്ളിയവരിലും നീ അകപ്പെടരുത്. അങ്ങനെ സംഭവിച്ചാല് നീ പരാജിതരുടെ കൂട്ടത്തില് പെട്ടുപോകും."_
_*( യൂനുസ് 10: 95).*_


നീണ്ട താടിയും ദീര്‍ഘ നേരമുള്ള ആരാധനയുമെല്ലാം ബിദ്അത്തുകാരന് ഒരു ഉപകാരവും ഉണ്ടാവില്ല. ഖുര്‍ആന്‍ പറയുന്നൂ

*📖 ﻣَﺜَﻞُ ﺍﻟَّﺬِﻳﻦَ ﻛَﻔَﺮُﻭﺍ ﺑِﺮَﺑِّﻬِﻢْ ۖ ﺃَﻋْﻤَﺎﻟُﻬُﻢْ ﻛَﺮَﻣَﺎﺩٍ ﺍﺷْﺘَﺪَّﺕْ ﺑِﻪِ ﺍﻟﺮِّﻳﺢُ ﻓِﻲ ﻳَﻮْﻡٍ ﻋَﺎﺻِﻒٍ ۖ ﻟَﺎ ﻳَﻘْﺪِﺭُﻭﻥَ ﻣِﻤَّﺎ ﻛَﺴَﺒُﻮﺍ ﻋَﻠَﻰٰ ﺷَﻲْﺀٍ ۚ ﺫَٰﻟِﻚَ ﻫُﻮَ ﺍﻟﻀَّﻠَﺎﻝُ ﺍﻟْﺒَﻌِﻴﺪُ*

_"തങ്ങളുടെ റബ്ബിനെ കള്ളമാക്കിത്തള്ളിയവരുടെ ഉദാഹരണമിതാ: അവരുടെ പ്രവര്ത്തനങ്ങള്, കൊടുങ്കാറ്റുള്ള നാളില് കാറ്റടിച്ചു പാറിപ്പോയ വെണ്ണീറുപോലെയാണ്. അവര് നേടിയതൊന്നും അവര്ക്ക് ഉപകരിക്കുകയില്ല. ഇതുതന്നെയാണ് അതിരുകളില്ലാത്ത മാര്ഗഭ്രംശം."_
_*(ഇബ്രാഹീം 14:18)*_


🚫

നബി(സ)യെ  പുകഴത്തുന്നതിനെ വിമര്‍ഷിക്കുമ്പോൾ മേൽവിവരിച്ചതുപോലെ ഖുർഃആനെയും ഹദീസിനെയും പണ്ഢിത പ്രമാണങ്ങളെയും കളവാക്കുകയാണ് വിമര്‍ശകര്‍ ചെയ്യുന്നത്.



📘ഈസാ നബിയെ ഇലാഹാണെന്ന വിശ്വാസത്തോടെ കൃസ്ത്യാനികള്‍ പുകഴ്ത്തുന്നത് പോലെ അതിരുവിട്ട് പുകഴ്ത്തുന്നത് നബി(സ) നിരോദിച്ചിരിക്കുന്നു എന്നത് സത്യമാണ്.

ഖുര്‍ആനിനോടും ഹദീസുകളോടും എതിരായ ഒരു വരിപോലും പ്രസ്തുത മൗലിദ് ഗ്രന്ഥത്തിലില്ല. മഖ്ദൂമവര്‍കളെ ആരോപിക്കുന്നവര്‍ക്ക് അത് തെളിയീക്കുവാന്‍ സാധ്യവുമല്ല.

നബിതങ്ങള്‍ പറയുന്നു
*ആരെങ്കിലും എന്റെ മേൽ മനപ്പൂർവ്വം കളവ് പറഞ്ഞാൽ അവന്റെ ഇരിപ്പിടം നരകത്തിൽ അവൻ പ്രതീക്ഷിച്ചുകൊള്ളട്ടെ”.*
(ബുഖാരി)

ഇമാമുമാരെ പറ്റി നബിതങ്ങളുടെ മേല്‍ കളവു പറയുന്നവരാണെന്നു വിശ്വസിക്കുന്നവര്‍ക്ക് പിന്നെന്തു പ്രമാണം..? പിന്നെന്തു പാരമ്പര്യം..?



👆ഇതൊക്കെ മനസ്സിലായിട്ടും അത് അങ്ങീകരിക്കാതെ ചിലർ പറയാറുണ്ട്:



*ഖുര്‍ആനും ഹദീസുമല്ലാത്തതൊന്നും നമ്മള്‍ വിശ്വസിക്കില്ല എന്ന്*

ചോദിക്കട്ടെ,
*ഖുര്‍ആന്‍ എവിടുന്നാണ് ഈ കാലത്ത് ജനിച്ച നിനക്ക് കിട്ടിയത്...?*

*നബിതങ്ങളുടെ കാലത്തില്ലാതെ നിനക്കെവിടുന്നാണ് ഹദീസുകള്‍ ലഭിച്ചത്...?*



 അള്ളാഹു പറയുന്നു:

*ومن يشاقق الرسول من بعد ما تبين له الهدى ويتبع غير سبيل المؤمنين نوله ما تولى ونصله جهنم وساءت مصيرا*
സന്‍മാര്‍ഗ്ഗം വ്യക്തമായിട്ടും നബിതങ്ങള്‍ക്കെതിരായി വിശ്വാസികള്‍ നടന്ന മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാതെ പുത്തന്‍ മാര്‍ഗ്ഗം തിരെഞ്ഞെടുത്തവര്‍ക്ക് നരകം വരാനുണ്ട്....(ഖുര്‍ആന്‍)

_*📿അല്ലാഹുവേ, ഞങ്ങൾ അറിയാതെ ചെയ്ത തെറ്റുകൾ മുത്ത്നബിയുടെ ബറക്കത്ത് കൊണ്ട് നീ ഞങ്ങൾക്ക് പൊറുത്ത് തരേണമേ.*

  *സത്യം മനസ്സിലാക്കി, അതുൾക്കൊണ്ട് ജീവിക്കാൻ നീ ഞങ്ങള്‍ക്കും ഞങ്ങളുടെ സഹോദരങ്ങള്‍ക്കും അനുഗ്രഹം നൽകേണമേ…*_
_(ആമീൻ)._


☆ *മതി വെറുത്തേക്കൂ...*
*ഈ വഹാബി പ്രസ്ഥാനത്തെ...!* ☆★


♡നബിതങ്ങള്‍ ഓര്‍മപ്പെടുത്തുന്നു

مَنْ رَغَبَ عَنْ سُنَّتِي فَلَيْسَ مِنِّي
എന്‍റെ സുന്നത്ത് വിട്ട് ബിദ്അത്തിലേക്ക പോയവന്‍ എന്‍റെ ഉമ്മത്തല്ല

♡ബിദ്അത്തു കാരനെ ബഹുമാനിക്കരുത്‌. നബിതങ്ങള്‍ പറയുന്നു

مَنْ وَقَرَ صَاحِبَ بِدْعَةٍ فقد أعان عَلَى هدم الإسلام
ബിദ്അത്തുകാരനെ ബഹുമാനിച്ചവന്‍ ഇസ്ലാം തകര്‍ക്കാന്‍ സഹായിക്കുന്നവനാണ്

♡ഉമ്മത്ത് പല പാര്‍ട്ടികളായി തിരിയുമ്പോള്‍ ആരുടെ കൂടെ നില്‍ക്കണമെന്ന് നബിതങ്ങള്‍ പഠിപ്പിച്ചു


لَيَأْتِيَنَّ عَلَى أُمَّتِي كَمَا أَتَى عَلَى بَنِي إِسْرَائِيلَ حَذْوَ النَّعْلِ بِالنَّعْلِ حَتَّى إِنْ كَانَ مِنْهُمْ مَنْ أَتَى أُمَّهُ عَلانِيَةً لَكَانَ فِي أُمَّتِي مَنْ يَصْنَعُ ذَلِكَ وَإِنَّ بَنِي إِسْرَائِيلَ تَفَرَّقَتْ١ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً وَتَفَرَّقَتْ أُمَّتِي عَلَى ثَلاثٍ وَسَبْعِينَ مِلَّةً كُلُّهُمْ فِي النَّارِ إِلا مِلَّةً وَاحِدَةً قَالُوا مَنْ هِيَ يَا رَسُولَ اللَّهِ قَالَ مَا أَنَا عَلَيْهِ وَأَصْحَابِي
ബനൂഇസ്രാഈലിനെ പോലെ എന്‍റെ ഉമ്മത്ത് 73 വിഭാഗമാവും അവരിലൊരുവിഭാഗമാണ് വിജയികള്‍. ഞാനും സ്വഹാബത്തും ജീവിച്ച പാതയില്‍ ജീവിക്കുന്നവരാണവര്‍


★തറാവീഹ്
മൗലിദ് വിമര്‍ഷകര്‍ തറാവീഹ് വിഷയത്തില്‍ സ്വഹാബികള്‍ക്കെതിരാണ്
★ജുമുഅഃ ഖുതുബ
നബിതങ്ങളും സ്വഹാബത്തും പ്രവര്‍ത്തിച്ചതിനെതിരാണ് ജുമുഅഃ ഖുതുബ വിഷയത്തില്‍ ഈ വിമര്‍ഷകര്‍
★ഖുനൂത്തിലും നബിതങ്ങള്‍ക്കും സ്വഹാബത്തിനുമെതിരാണവര്‍
 ★മഹത്തുക്കളുടെ മദ്ഹ് പറയുന്നതിലും അവര്‍ പുത്തന്‍ വാദവുമായി വന്നവരാണവര്‍

★★★★

*വെറുത്തേക്കൂ അവരെ..*

അവര്‍ ദീനില്‍ വിനാശകാരികളാണ്.

മുഹ്യിദ്ധീൻ ശൈഖിന്റെ[റ] ആദർശം

ശൈഖ് ജീലാനി(റ)യുടെ ആദർശം




ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്‌ലുസ്സുന്നയുടെ ആദർശം കൃത്യമായി വിവരിക്കുന്നതാണ്. സത്യാദർശത്തിന്റെ അനുകൂല-പ്രതികൂലങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു മാനദണ്ഡമായിത്തന്നെ ശൈഖവർകളെ കണക്കാക്കാം. ആ മഹത് ജീവിതം മനുഷ്യനിണങ്ങുന്നതും അവന്റെ അനിവാര്യ ദൗത്യങ്ങൾ സമ്മേളിച്ചതുമായിരുന്നു. കൃത്യമായ ഒരാദർശത്തിന്റെ പരിരക്ഷയിൽ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിലും വികസിപ്പിക്കുന്നതിലും അദ്ദേഹം വിജയിച്ചു.

ഇസ്‌ലാമിക സമൂഹത്തിന്റെ ഉത്തമ നൂറ്റാണ്ടുകാരിൽ നിന്നും വളരെ അകലെയല്ലാത്ത കാലത്താണ് മഹാൻ ജീവിച്ചത്. അതിനാൽ തന്നെ നേരിന്റെ സത്തും ചൈതന്യവും പകർന്നെടുക്കാനദ്ദേഹത്തിന് കൂടുതൽ അവസരമുണ്ടായി. അക്കാലത്തെ നവീനവാദികളുടെ നിലപാടുകളും ആദർശരാഹിത്യവും അദ്ദേഹം പഠിച്ചറിഞ്ഞു.

ഇസ്‌ലാമികാദർശത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ അനാവശ്യ ചർച്ചകളുണ്ടാക്കി വിവാദമാക്കിയവരുടെ പ്രവർത്തനം അക്കാലത്തെ പ്രബോധന സാധ്യതയെ സങ്കീർണമാക്കുകയുണ്ടായി. അല്ലാഹുവിനെക്കുറിച്ചും അവന്റെ പ്രവർത്തനങ്ങൾ, വിശേഷണങ്ങൾ, നാമങ്ങൾ എന്നിവയിലുമെല്ലാം ചിലർ ഗുണകരമല്ലാത്ത തർക്കങ്ങളുന്നയിച്ചു. വികല വിശ്വാസങ്ങളുയർത്തിയവരെ തിരുത്താനും സത്യം ബോധ്യപ്പെടുത്താനും അന്നത്തെ പണ്ഡിതർ പരിശ്രമം നടത്തി. ഗ്രന്ഥങ്ങൾ രചിച്ചും സംവാദങ്ങളും ഖണ്ഡനങ്ങളും ബോധവത്കരണവും നടത്തിയും ബിദ്അത്തിനെ പിടിച്ചുകെട്ടി. തൽഫലമായി ഭൗതിക രാഷ്ട്രീയ പിന്തുണയുണ്ടായ ഘട്ടങ്ങളിൽ പോലും പുത്തൻവാദികൾക്ക് പിടിച്ചുനിൽക്കാനായില്ല. സത്യത്തെ പ്രചരിപ്പിക്കുന്നവർ ത്യാഗവും പീഡനവും സഹിച്ചും കർത്തവ്യ നിർവഹണം തുടർന്നു.

ശൈഖ് ജീലാനി(റ) ഇൽമും തർബിയത്തും യോഗ്യമായ കേന്ദ്രങ്ങളിൽ നിന്നാണു നേടിയത്. ഇസ്‌ലാമികാദർശത്തിന്റെയും പൈതൃകത്തിന്റെയും ചൈതന്യം ചോരാതെ അവ അദ്ദേഹത്തിനു നേടാനായി. ഭരണകൂടത്തിന്റെ വീഴ്ചകളും അലംഭാവവും സമൂഹത്തിൽ പടർന്നുകൊണ്ടിരുന്ന ജീർണസംസ്‌കാരവും വികലവാദികളുടെ ആദർശ വ്യതിയാന പ്രവർത്തനങ്ങളും സങ്കരമായി ചേർന്ന ഒരു പ്രത്യേക ഘട്ടത്തിലായിരുന്നു മഹാന്റെ പ്രബോധനം. ആദർശവും സംസ്‌കാരവും സംരക്ഷിക്കുകയും വിരുദ്ധ പ്രചാരണങ്ങളെ തിരുത്തുകയും അവയിലെ അബദ്ധങ്ങൾ പുറത്തുകാണിക്കുകയും ചെയ്തു. ആത്മീയോപദേശങ്ങളും ആദർശ പാഠങ്ങളും ധാരാളമാളുകളിൽ പരിവർത്തനമുണ്ടാക്കി. അങ്ങനെ വിജയകരമായ ഒരു പ്രബോധന ഘട്ടം മഹാനവർകൾ ചരിത്രത്തിന് സമ്മാനിച്ചു. അതിന്റെ നിരന്തരമായ തുടർച്ചക്ക് സഹായകമായ ഒരു സരണിയും അദ്ദേഹത്തിന്റെ പേരിൽ നിലവിൽ വന്നു.

അദ്ദേഹത്തിന്റെ പ്രഭാഷണസമാഹാരങ്ങളായ അൽ ഫത്ഹുർറബ്ബാനി, ഫുതൂഹുൽ ഗൈബ് ഗ്രന്ഥങ്ങളിൽ പെട്ട അൽഗുൻയത് എന്നിവയിൽ ബിദ്അത്തിനെതിരെയുള്ള ഉപദേശങ്ങൾ കാണാം. ബിദ്അത്തിനും ബിദഇകൾക്കുമെതിരെ വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടും വിശദീകരിച്ചിട്ടുണ്ട്: ‘നിങ്ങൾ മുമ്പുള്ളതിനെ അനുധാവനം ചെയ്യുക. പുതിയത് നിർമിക്കരുത്. അനുസരിക്കേണ്ടവരെ അനുസരിക്കുക, പുറത്തു പോകരുത്. നിങ്ങൾ തൗഹീദിൽ അടിയുറച്ച് നിൽക്കുക, ശിർക്ക് ചെയ്യരുത് (ഫുതൂഹുൽ ഗൈബ്).

‘മോനേ, നീ ദുഷ്ട സ്വഭാവികളോടു സഹവസിച്ചാൽ, നല്ലവരായ ആളുകളെക്കുറിച്ച് അവർ നിന്നെ തെറ്റിദ്ധാരണയിലാക്കും. അല്ലാഹുവിന്റെ കിതാബിന്റെയും നബി(സ്വ)യുടെ സുന്നത്തിന്റെയും തണലിലായി നീ സഞ്ചരിക്കുക. എങ്കിൽ നീ വിജയിക്കും’ (അൽഫത്ഹുർറബ്ബാനി).

ബിദ്അത്തിന്റെ ഗുരുതരാവസ്ഥ തിരു നബി(സ്വ) പഠിപ്പിച്ചതാണ്. പൂർവികരായ മാഹാത്മാക്കൾ അതിന്റെ ഗൗരവം സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. ബിദ്അത്തിനെതിരെയുള്ള നബി(സ്വ)യുടെ പരാമർശത്തെ ദുരുപയോഗം ചെയ്യുന്നവരെക്കുറിച്ചും മുൻഗാമികൾ ഓർമപ്പെടുത്തിയിട്ടുണ്ട്. പ്രസിദ്ധ സ്വഹാബിവര്യൻ ഹുദൈഫതുൽ യമാനീ(റ) പറയുന്നു: ‘നിങ്ങൾ പിന്തുടരുക, പുതിയത് നിർമിക്കരുത്. എങ്കിൽ നിങ്ങൾക്കതു മതി. അതിന് നിങ്ങൾ ഞങ്ങളുടെ (സ്വഹാബത്തിന്റെ) വഴിയും വചനങ്ങളും പിന്തുടരുക. അപ്പോൾ നിങ്ങൾ വിജയത്തിൽ വളരെയേറെ മുൻകടന്നവരായിത്തീരും. ഈ നിർദേശം തെറ്റിക്കുന്നുവെങ്കിൽ നിങ്ങൾ വളരെ ഗുരുതരമായ വഴികേടിലകപ്പെടും (ഇബ്‌നുബത്വ).

താബിഈ പ്രമുഖനായ ഹസൻ ബസ്വരി(റ) പറയുന്നു: ‘നിങ്ങൾ മുഹാജിറുകളായ സ്വഹാബികളുടെ മഹത്ത്വം മനസ്സിലാക്കി അവരുടെ മാർഗത്തെ പിന്തുടരുക. പിൽക്കാലത്ത് ചിലയാളുകൾ മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കിയവയിൽ നിങ്ങളകപ്പെടരുത്. കാരണം അതെല്ലാം നാശമാണ് (കിതാബുസ്സുഹ്ദ്). താബിഉകൾക്ക് ശേഷം ഉമറുബ്‌നുൽ അബ്ദിൽ അസീസ്(റ)നെ പോലുള്ള മഹാൻമാരും ഇബ്‌നുതൈമിയ പോലും ഇതേ ആശയം വ്യക്തമാക്കിയതു കാണാം.

ഖുർആനും സുന്നത്തും എന്ന് പുറമെ പറഞ്ഞ് സ്വന്തമായി മതത്തിൽ കൂടിച്ചേർക്കലും വെട്ടിത്തിരുത്തലും നടത്തുന്ന ബിദ്അത്തിനെക്കുറിച്ച് കൂടി ഇതിൽ മുന്നറിയിപ്പുണ്ട്. സ്വഹാബത്തിന് പൊതുവെയും ഖുലഫാഉർറാശിദുകൾക്ക് പ്രത്യേകമായും നബി(സ്വ) കൽപ്പിച്ചു നൽകിയിട്ടുള്ള പ്രാമാണികത നിരാകരിക്കുന്നവരാണ് പൊതുവെ ബിദ്അത്തുകാർ എന്നു കാണാം. അല്ലാമാ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി(റ) അൽഫർഖു ബൈനൽ ഫിറഖ് എന്ന ഗ്രന്ഥത്തിൽ ഇതു വിശദമായിത്തന്നെ ചർച്ച ചെയ്യുന്നുണ്ട്.

സ്വഹാബത്തിന്റെ മഹത്ത്വവും അവരുടെ മാതൃകായോഗ്യതയും അനുകരണീയതയും ശൈഖ് ജീലാനി(റ) ഗുൻയതിൽ വിവരിക്കുന്നുണ്ട്. നബി(സ്വ)യുടെ സമുദായം 73 വിഭാഗമായി പിരിയുമെന്നും അതിൽ ഒരു വിഭാഗം മാത്രമാണ് വിജയികളെന്നും പറഞ്ഞ ശേഷം ചോദ്യത്തിനുത്തരമായി പറഞ്ഞു: ഞാനും എന്റെ സ്വഹാബികളും ഏതൊന്നിലാണോ, അതുപോലെയുള്ളവരാണവർ.’ പരാജിതരാവുന്നവരിൽ ഏറ്റവും കുഴപ്പം സൃഷ്ടിക്കുന്നവർ ആരാണെന്നും അവിടുന്ന് പറയുകയുണ്ടായി. ‘എന്റെ സമുദായത്തിൽ വലിയ കുഴപ്പം വരുത്തുന്നവർ, സ്വന്തം അഭിപ്രായത്തിനനുസരിച്ച് കാര്യങ്ങളെ തുലനം ചെയ്ത്, നിഷിദ്ധമായത് അനുവദനീയമാക്കുകയും അനുവദനീയമായത് നിഷിദ്ധമാക്കുകയും ചെയ്യുന്നവരാണ്.’

ഈ ആശയമുള്ള ഹദീസുകളുദ്ധരിച്ച ശേഷം ശൈഖ് ജീലാനി(റ) പറയുന്നു: ‘തിരുനബി(സ്വ) മുന്നറിയിപ്പ് നൽകിയ ഈ ഭിന്നിപ്പ് അവിടുത്തെ കാലത്തോ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി(റ) എന്നിവരുടെ കാലത്തോ ഉണ്ടായിട്ടില്ല. പിന്നീട് കൊല്ലങ്ങൾക്ക് ശേഷം സ്വഹാബത്തിന്റെയും താബിഉകളുടെയും മദീനയിലെ ഫുഖഹാക്കളുടെയും ഓരോ നാട്ടിലെയും ആദർശ ശാലികളായ പണ്ഡിതരുടെയും കർമശാസ്ത്ര വിശാരദന്മാരുടെയും നൂറ്റാണ്ടുകളൊന്നൊന്നായി കഴിഞ്ഞതിന് ശേഷമാണിവിടെ ഉടലെടുത്തിട്ടുള്ളത്’ (ഗുൻയത്).

സ്വഹാബത്തിന്റെ പ്രാമാണികത സ്ഥിരപ്പെടുത്തിയും മതത്തിൽ പുതിയ നിയമങ്ങൾ കടത്തിക്കൂട്ടുന്നവരുടെ അരങ്ങേറ്റം ഉണ്ടാവുമെന്ന അറിയിപ്പും വിശ്വാസികൾക്ക് മോചനത്തിന്റെയും രക്ഷയുടെയും മാർഗം കാണിച്ചുതരുന്നതാണ്. അഹ്‌ലുസ്സുന്ന എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സുന്നത്തും ജമാഅത്തും പിന്തുടരുന്നവരാണ് യഥാർത്ഥ വിജയികൾ. കാരണം, ഉപരിവചനങ്ങളിൽ പരാമർശിക്കപ്പെട്ട പോലെ പുതിയത് നിർമിക്കുന്നതിനും ഉള്ളതു വെട്ടിച്ചുരുക്കുന്നതിനും അവർ തയ്യാറായിട്ടില്ല. പൂർവികരെ പിന്തുടരുകയായിരുന്നു അവർ.

ഖുലഫാഉർറാശിദുകളെ പിന്തുടരാൻ പ്രത്യേക നിർദേശം നൽകുന്ന ഹദീസ് ഇർബാളുബ്‌നു സാരിയ(റ)ൽ നിന്നും ഉദ്ധരിച്ചു കാണാം. അഭിപ്രായ വ്യത്യാസങ്ങളും മതത്തിൽ തർക്കങ്ങളുമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ടതെന്താണെന്ന് അതിൽ പഠിപ്പിച്ചു നബി(സ്വ): ‘നിങ്ങൾ എന്റെ ചര്യയെയും എനിക്കു ശേഷം വരുന്ന ഖുലഫാഉർറാശിദുകളുടെ ചര്യയും മുറുകെ പിടിക്കുക. അതു നിങ്ങൾ അണപ്പല്ല് കൊണ്ട് കടിച്ചുപിടിക്കുക. മതത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക’ (തിർമുദി).

ശൈഖ് ജീലാനി(റ) പറയുന്നു: ‘സമർത്ഥനും ബുദ്ധിമാനുമായ വിശ്വാസിക്ക് കരണീയം നിർമിച്ചുണ്ടാക്കലല്ല, അതിരുകടന്നതും അനാവശ്യമായതും ചെയ്യലുമല്ല. കാരണം, അതെല്ലാം മാർഗഭ്രംശം സംഭവിച്ച് നശിക്കാനിടവരുത്തും’ (ഗുൻയത്).

ശൈഖ് തുടരുന്നു: ‘അതിനാൽ സത്യവിശ്വാസിക്ക് സുന്നത്തും ജമാഅത്തും അനുധാവനം ചെയ്യൽ അനിവാര്യമാണ്. സുന്നത്ത് എന്നാൽ നബിചര്യയും ജമാഅത്ത് എന്നാൽ സച്ചരിതരായ ഇമാമുകളായ നാലു ഖുലഫാഉർറാശിദുകളുടെ ഖിലാഫത്ത് കാലത്ത് സ്വഹാബികൾ ഏകോപിച്ച കാര്യങ്ങളുമാണ്.’

ബിദഇകൾക്ക് സലാം പറയുകയോ അവരുമായി കൂടി പെരുമാറുകയോ ചെയ്യരുത് എന്ന കണിശ നിലപാട് ശൈഖിന്റെ ഗ്രന്ഥങ്ങളിൽ കാണാം. അതിനദ്ദേഹം പറയുന്ന കാരണങ്ങളിലൊന്ന് ഇതാണ്: ‘നമ്മുടെ ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറയുന്നു: ഒരാൾ ബിദ്അത്തുകാരനോട് സലാം പറയുന്നുവെങ്കിൽ, അവൻ അവനെ പ്രിയം വെക്കുന്നുവെന്നാണർത്ഥം’ (ഗുൻയത്). തുടർന്ന് ബിദ്അത്തുകാരോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന് പഠിപ്പിക്കുന്ന ഹദീസുകളും മഹദ്വചനങ്ങളും ഉദ്ധരിച്ച് വിശദമാക്കുകയും ചെയ്യുന്നു ശൈഖ്(റ).

നബി(സ്വ) പറഞ്ഞു: ‘ആരെങ്കിലും മതത്തിൽ പുതിയത് നിർമിച്ചുണ്ടാക്കുകയോ നിർമിക്കുന്നവനെ സംരക്ഷിക്കുകയോ ചെയ്താൽ, അവനുമേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മനുഷ്യരുടെയുമെല്ലാം ശാപമുണ്ടാകും. അവനിൽ നിന്നും നിർബന്ധമോ സുന്നത്തോ ആയ ഒരു കർമവും സ്വീകരിക്കപ്പെടുന്നതുമല്ല’ (അബൂദാവൂദ്, ഗുൻയത്).

ഓരോ കാരണം പറഞ്ഞ് അഹ്‌ലുസ്സുന്നക്കെതിരെ വ്യത്യസ്ത ആക്ഷേപ നാമങ്ങൾ പ്രയോഗിക്കുന്ന പുത്തൻവാദികളുടെ ശൈലിയെക്കുറിച്ച് ഇങ്ങനെ: അഹ്‌ലുസ്സുന്നയോടുള്ള അടങ്ങാത്ത പകയുടെ കാരണം കൊണ്ടാണവർ ആക്ഷേപിച്ച് വിളിക്കുന്നത്. നബി(സ്വ)യെക്കുറിച്ച് മക്കയിലെ അവിശ്വാസികൾ ഓരോ കാരണം പറഞ്ഞ് മാരണക്കാരൻ, കവി, ഭ്രാന്തൻ, ആഭിചാരക്കാരൻ, കുഴപ്പത്തിൽ പെട്ടവൻ തുടങ്ങിയ ആരോപണങ്ങളുന്നയിച്ച പോലെയാണിത്. തിരുനബി(സ്വ) അതൊന്നുമല്ലായിരുന്നുവല്ലോ. ഇതുപോലെ, അഹ്‌ലുസ്സുന്നയും ഈ ആരോപിത കാര്യങ്ങളിൽ നിന്നു മുക്തമാണ് (ഗുൻയത്).

നബി(സ്വ) മുന്നറിയിപ്പ് നൽകിയതിനെ അന്വർത്ഥമാക്കി പ്രത്യക്ഷപ്പെട്ട പിഴച്ച 72 വിഭാഗങ്ങളെയും അഹ്‌ലുസ്സുന്നയോട് അവർ എതിരാകുന്ന കാര്യങ്ങളും ശൈഖ്(റ) വിശദീകരിക്കുന്നുണ്ട്.

ശൈഖവർകളെ വിമർശിക്കുന്നവർ നമുക്കിടയിലുണ്ട്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ചാണ് വിമർശകർ രംഗത്തെത്തിയിട്ടുള്ളത്. ശൈഖ് അദ്വൈത സിദ്ധാന്തത്തിന്റെ വക്താവായിരുന്നുവെന്നും ശ്രീ ശങ്കരാചാര്യരാണ് ആ വിഷയത്തിൽ അദ്ദേഹത്തിന്റെ ഗുരുവെന്നുവരെ മൗലവിമാരെഴുതി. അൽമനാർ 1980 ജൂലൈ ലക്കം ഒരു വിശ്വാസിക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത വിധം വിഷലിപ്തമാണ്. ശൈഖ് ജീലാനിയെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവർക്കെതിരെയും ഇത്തരം ആക്രോശങ്ങളുണ്ടാകുന്നതിൽ അത്ഭുതമില്ലല്ലോ.

ശൈഖ് ജീലാനി(റ)യെ അഹ്‌ലുസ്സുന്ന ബഹുമാനിക്കുന്നു എന്നതിന്റെ പേരിലാണ് ഇത്. മഹാന്റെ ജീവിതവും ദർശനവും അവിടുന്ന് പഠിപ്പിച്ച ദുആകളും സ്വലാത്തുകളും വിർദുകളും ഹിസ്ബുകളുമെല്ലാം താനാരായിരുന്നുവെന്നു മനസ്സിലാക്കിത്തരുന്നതാണ്. വഹ്ദത്തുൽ വുജൂദ് വിശ്വസിക്കുന്ന ഒരാൾക്ക് പ്രാർത്ഥിക്കാനായി ഒരവലംബവുമുണ്ടാവില്ല. കാരണം താൻ തന്നെയും ദൈവമാണെന്നാണല്ലോ അത്തരമൊരാളുടെ നിലപാട്. എന്നാൽ ശൈഖവർകളുടെ പ്രാർത്ഥനകൾ മാത്രം നോക്കിയാൽ മുജാഹിദുകളുടെ ആരോപണത്തിന്റെ പൊള്ളത്തരം ബോധ്യമാവും.

യഥാർത്ഥത്തിൽ മൗലവിമാരുടെ ചരിത്രബോധത്തിന്റെ കുറവ് കൊണ്ട് സംഭവിച്ച അബദ്ധമാണിത്. കാരണം മുഹ്‌യുദ്ദീനുബ്‌നു അറബി(റ)യെക്കുറിച്ച് വഹ്ദത്തുൽ വുജൂദ് സംബന്ധിച്ച ഒരാരോപണമുണ്ടായിരുന്നു. മുഹ്‌യുദ്ദീൻ എന്നു കേട്ടപ്പോൾ ഇത് സുന്നികൾക്കെതിരെ, മുഹ്‌യിദ്ദീൻ മാലയും ഖുത്ബിയത്തും റാത്തീബും ചൊല്ലുന്നവർക്കെതിരെ ഒരായുധമാക്കാം എന്നു നിനച്ച് എടുത്തുചാടിയതാണ്. മുഹ്‌യുദ്ദീനുബ്‌നു അറബിയും മുഹ്‌യിദ്ദീൻ ശൈഖും രണ്ടാണെന്ന ചരിത്ര ജ്ഞാനം പോലും അവർക്കില്ലാതായി പോയി. (ഇബ്‌നു അറബിയും പിഴച്ച വഹ്ദത്തു ഉജൂദ് വിശ്വസിച്ചിരുന്നില്ലെന്നതു വേറെ കാര്യം.)

എന്നാൽ മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി(റ)നെ തള്ളിപ്പറയുന്ന രീതിയല്ല ഉള്ളത്. ശൈഖവർകളുടെ ആദർശവും നിലപാടും പ്രത്യക്ഷത്തിൽ തന്നെ തങ്ങൾക്കനുകൂലമല്ല എന്നു ബിദഇകൾക്കറിയാം. അതിനാൽ ചിലതൊക്കെ നിഷേധിക്കുകയും ചിലതിനെക്കുറിച്ച് ശൈഖവർകളുടെ ബിദ്അത്ത് പ്രചാരണമായി ചാർത്തുകയും ചെയ്യുന്നു. അതേ സമയം തന്നെ ശൈഖിന് മഗ്ഫിറത്തിനും മർഹമത്തിനും വേണ്ടി പ്രാർത്ഥിക്കാനും ചിലർ മറക്കുന്നില്ല. ബിദ്അത്തിനെക്കുറിച്ച് വന്ന ഹദീസുകൾ ഉയർത്തിക്കാണിച്ച് മുസ്‌ലിംകളെ നരകത്തിലേക്കു തള്ളുന്നവർ പക്ഷേ, ശൈഖവർകളെ നരകത്തിനേൽപ്പിക്കാത്തത് ഭാഗ്യമായി കരുതുന്നു.

ശൈഖിന്റെ അഖീദയും നിലപാടും എന്തായിരുന്നുവെന്ന് മനസ്സിലാക്കാനുപകരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കാം. യാത്രയുടെ ചിട്ടകൾ വിവരിക്കുന്ന ഭാഗത്ത് ശൈഖ്(റ) പറയുന്നു: ‘ഹജ്ജ്, നബി(സ്വ)യെ സിയാറത്ത് ചെയ്യൽ, ഏതെങ്കിലും ശൈഖിനെയോ ശ്രേഷ്ഠകരമായ സ്ഥലങ്ങളിലേക്കോ ആയിരിക്കണം യാത്ര പോകുന്നത്. അത് ത്വാഅത് (ആരാധന)യാണ് (ഗുൻയത് 1/81). സിയാറത്ത് യാത്ര നബി(സ്വ)യുടെ സവിധത്തിലേക്കാണെങ്കിലും ഇബാദത്താണെന്ന് ഇത് വ്യക്തമാക്കുന്നു.

ഹജ്ജ് യാത്രയിലോ അല്ലാതെയോ മദീനയിലെത്താൻ ഭാഗ്യമുണ്ടായവർ ചെയ്യേണ്ട കാര്യങ്ങൾ മറ്റൊരിടത്ത് വിവരിക്കുന്നു: അല്ലാഹു ആരോഗ്യം തന്നനുഗ്രഹിച്ച് മദീനയിൽ ഒരാൾ എത്തിയാൽ അവന് സുന്നത്തായ ക്രമം ഇതാണ്; സ്വലാത്തും നിശ്ചിത ദിക്‌റും ചൊല്ലി പള്ളിയിൽ പ്രവേശിക്കുക. ശേഷം ഖബ്‌റുശ്ശരീഫിനടുത്തുചെന്ന് ഖിബ്‌ലയുടെ ദിശയിലേക്കു പിൻതിരിഞ്ഞു ഖബ്‌റിനു നേർക്കു നിൽക്കുക. നബി മിമ്പർ ഇടതുവശത്തു വരണം. എന്നിട്ട് സലാമും നിശ്ചിത ദുആയും നിർവഹിക്കുക. ശേഷം അബൂബക്കർ(റ)നും ഉമർ(റ)നും സലാം ചൊല്ലുക. ശേഷം ഖബ്‌റിന്റെയും മിമ്പറിന്റെയും ഇടയിലായി റൗളയിൽ വെച്ചു രണ്ടു റക്അത്ത് സുന്നത്ത് നിസ്‌കരിക്കുക. മിമ്പറിൽ ബറകത്തിനായി തടവുക. പിന്നീട് മസ്ജിദ് ഖുബാഇൽ നിസ്‌കരിക്കുക. ശുഹദാക്കളുടെ ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യുക. അവിടെ കുറേയധികം പ്രാർത്ഥിക്കുക. മദീനയിൽ നിന്ന് വിട പറയുമ്പോൾ അല്ലാഹുവേ, നിന്റെ നബിയുടെ ഈ ഖബ്‌റ് സിയാറത്ത് എന്റെ അവസാനത്തേതാക്കല്ലേ എന്നു തുടങ്ങുന്ന ദുആ ചെയ്യുക (ഗുൻയത് 1/38-40).

ഇതിൽ പുത്തൻവാദികൾ ശിർക്കും ബിദ്അത്തുമാക്കുന്ന കാര്യങ്ങൾ വരെ അടങ്ങിയിരിക്കുന്നുവെന്നത് വ്യക്തമാണല്ലോ. നബി(സ്വ)യെ കൊണ്ട് തവസ്സുൽ ചെയ്യൽ, റസൂലിന്റെ ഹഖ് കൊണ്ട് ചോദിക്കൽ, തിരു മിമ്പർ തൊട്ട് ബറകത്തെടുക്കൽ, നബി(സ്വ)യുടെ ശഫാഅത്ത് ചോദിക്കൽ തുടങ്ങിയവയാണവ.

റജബ്, ശഅ്ബാൻ മാസങ്ങളിൽ നോമ്പും പ്രാർത്ഥനയും മറ്റു പുണ്യകർമങ്ങളും അധികരിപ്പിക്കാൻ ശൈഖ് നിർദേശിക്കുന്നു. ഇതുസംബന്ധമായി രണ്ടു ഭാഗങ്ങൾ തന്നെ ഗുൻയയിലുണ്ട്. ലൈലത്തുൽ ബറാഅത്തും മിഅ്‌റാജ് ദിനവും രാവും റജബ് ആദ്യത്തിലെ പ്രാർത്ഥനയും മഹത്ത്വമുള്ള രാത്രികളുടെ വിവരണവും പോലുള്ളവ ഈ ഭാഗത്ത് കാണാം.

ഖാദിരിയ്യ ത്വരീഖത്തിന്റെ ചടങ്ങുകളും വിർദുകളും ശൈഖവർകൾ പഠിപ്പിച്ച സ്വലാത്ത്, ദുആ വചനങ്ങളും ശൈഖ്(റ) എന്തു വിശ്വാസക്കാരനായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. തവസ്സുലും ബറകത്തെടുക്കലും ശഫാഅത്ത് ചോദിക്കലുമെല്ലാം അവയിൽ ധാരാളമായി കാണാം. തന്നെ തവസ്സുലാക്കി ദുആ ചെയ്യുന്നതിനും ശൈഖാക്കി പിന്തുടരുന്നതിനും പല സ്ഥലങ്ങളിലായി നിർദേശിക്കുന്നു. അതിനാൽ ലഭ്യമാവുന്ന ഗുണവും മഹത്ത്വവും വിവരിക്കുന്നു. തന്റെ ബൈത്തുകളിൽ അദ്ദേഹം പ്രാപിച്ച പദവിയും വിജയവും വിവരിക്കുന്നു.

മന്ത്രത്തെക്കുറിച്ചും മന്ത്രിച്ചൂതുന്നതിനെക്കുറിച്ചും ശൈഖ്(റ) പറയുന്നു: ഖുർആൻ കൊണ്ട് കാവൽ തേടൽ അനുവദനീയമാണ്. ഖുർആൻ കൊണ്ടും അല്ലാഹുവിന്റെ അസ്മാഉകൾ കൊണ്ടും മന്ത്രിക്കലും അനുവദനീയം. പനി പിടിച്ചവന് നിശ്ചിത ദിക്ർ എഴുതി കെട്ടിക്കൊടുക്കാം. പ്രസവത്തിന് പ്രയാസം നേരിടുമ്പോൾ നിശ്ചിത വചനങ്ങൾ എഴുതി അതുകൊണ്ട് കുളിപ്പിക്കുകയും അതിൽ നിന്നു കുടിപ്പിക്കുകയും ചെയ്യാം. ക്ഷുദ്രജീവികളിൽ നിന്നും പ്രാണികളിൽ നിന്നും കാവലിന് മന്ത്രിക്കാം (ഗുൻയത് 1/92-94). ബിദ്അത്തുകാരും അഹ്‌ലുസ്സുന്നയും തർക്കത്തിലിരിക്കുന്ന മറ്റാദർശങ്ങളിലും ശൈഖിന്റെ നിലപാട് ഇപ്രകാരം തന്നെയായിരുന്നു.

അല്ലാഹുവിലുള്ള വിശ്വാസത്തിലും ഖദ്ർ വിശ്വാസത്തിലും ഉന്നയിക്കപ്പെട്ട വികല വാദങ്ങളെയും വാദികളെയും ശൈഖ്(റ) തിരുത്താൻ യത്‌നിച്ചു. സുപ്രസിദ്ധ ഹദീസ് പണ്ഡിതൻ അബുൽ ഫള്‌ലിൽ നിന്ന് ഇബ്‌നു ഹജറിൽ അസ്ഖലാനി ഉദ്ധരിക്കുന്നു: ‘ഞാൻ മദ്‌റസത്തുന്നിളാമിയ്യയിലായിരിക്കുമ്പോൾ, അവിടെ ധാരാളം പണ്ഡിതന്മാരും മുരീദുമാരും ഉണ്ടായിരുന്നു. ശൈഖ്(റ) ഖളാഇനെയും ഖദ്‌റിനെയും കുറിച്ചാണ് ക്ലാസെടുത്തു കൊണ്ടിരുന്നത്. അപ്പോൾ മടിയിലേക്ക് ഒരു വലിയ സർപ്പം വന്നുവീണു. അതുകണ്ട് അവിടെയുണ്ടായിരുന്നവരെല്ലാം ഓടി. ശൈഖവർകൾ പ്രത്യേകമായ അനക്കമൊന്നുമില്ലാതെ അവിടെതന്നെ ഇരുന്നു. സർപ്പം അദ്ദേഹത്തിന്റെ വസ്ത്രത്തിനുള്ളിൽ കടന്ന് ശരീരത്തിലൂടെ ഇഴഞ്ഞുനടന്നു. ശേഷം, കഴുത്തിന്റെ ഭാഗത്തുകൂടി പുറത്തുവന്നു പിരടിയിൽ നിവർന്നുനിന്നു. ശൈഖവർകൾക്ക് അപ്പോഴും ഒരു ഭാവപ്പകർച്ചയുമുണ്ടായില്ല. പിന്നെ പാമ്പ് താഴെയിറങ്ങി. വാൽ നിലത്തുകുത്തി ശൈഖവർകളുടെ മുന്നിൽ നിന്നു എന്തോ ശബ്ദം പുറപ്പെടുവിച്ച് പോയ്മറഞ്ഞു. അപ്പോൾ ഓടിപ്പോയവരൊക്കെ തിരിച്ചുവന്നു. പാമ്പ് എന്താണ് പറഞ്ഞതെന്ന് അവർ ചോദിച്ചു. ശൈഖ് പറഞ്ഞു: പാമ്പ് പറഞ്ഞത്, ഞാൻ കുറെ ഔലിയാക്കളെ പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നിങ്ങളെപ്പോലെ സ്ഥൈര്യം കാണിച്ചവരെ എനിക്ക് കാണാനായിട്ടില്ല എന്നാണ്. ഞാനതിനോടിങ്ങനെ പ്രതികരിച്ചു: നീ എന്റെ മേൽ വീണത് ഞാൻ ഖളാഇനെയും ഖദ്‌റിനെയും കുറിച്ച് സംസാരിക്കുമ്പോഴാണ്. അല്ലാഹുവിന്റെ വിധിയാൽ ചലിക്കുന്നതും നിശ്ചലമാകുന്നതുമായ ചെറുജീവിയല്ലേ നീ. അതിനാൽ ഞാനെന്റെ ജോലി തുടരാൻ തീരുമാനിച്ചു (ഗിബ്ത്വത്തുന്നാളിർ/34).

ശൈഖവർകളുടെ ദൃഢവിശ്വാസവും കൃത്യവും കണിശവുമായ ആദർശ ജീവിതവും നമുക്ക് പാഠമാണ്. അദ്ദേഹത്തിന്റെ ആദർശവും സരണിയും ഇസ്‌ലാമിക പ്രബോധനത്തിനും സമൂഹത്തിന്റെ സംസ്‌കരണത്തിനും എന്നും ഉപയുക്തവും.
💥💥💥💥💥💥💥💥💥💥💥

ശൈഖ് ജീലാനി(റ) പറഞ്ഞതെന്ത്?


ഷൈക് ജീലാനി പറഞ്ഞതിനെ വാഹബികൾ ഫേസ്ബൂകിലും മറ്റും തെറ്റായി പ്രചരിപ്പിക്കാറുണ്ട്. സത്യാവസ്ഥ എന്ത്?


തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻ.യവിയായ കാര്യങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.

സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.


സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.

അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.

💥💥💥💥💥💥💥💥💥💥💥

മുഹ്യുദ്ധീൻ ശൈഖ് ഇസ്തിഗാസ വിരോധിയോ


വഹാബികളുടെ തട്ടിപ്പിന് മറുപടി                                                          ഇസ്തിഗാസ നടത്തരുത് അത് ശിർക്ക് ആണെന്ന് മുഹയിദ്ധീൻ ഷെയ്ഖ്‌ പറഞ്ഞിട്ടുണ്ടോ?



🔸 ഉത്തരം:


അത് പച്ച കള്ളമാണ്.കല്ല്‌ വച്ച നുണ.



🔸 മുഹയിദ്ധീൻ ഷെയ്ഖ്‌ , നബി(സ)യെ സിയാറത്ത് ചെയ്യുമ്പോൾ, വഫതായ ഖബറിൽ കിടക്കുന്ന നബി(സ)യോട് ശുപാർശ ചെയ്യാൻ വേണ്ടി പറയണമെന്നും, അതിന് വേണ്ടി ആയത്ത് ബാധകമാക്കി അതിനെ പുണ്യമാക്കിയ മുഹയിദ്ധീൻ ഷെയ്ഖ്‌ ഒരിടത്തും മഹാന്മാരോടുള്ള അഭൌതികം സഹായതെട്ടം ശിർക്കാണെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല,


ഷൈഖ് മുഹ് യിദ്ദീൻ അബ്ദുൽഖാദിറുൽ ജീലാനി(റ)(ഹി: 470-561) നബി(സ)യുടെ ഖബ്റു സിയാറത്ത് ചെയ്യുന്നവൻ പ്രാർത്ഥിക്കേണ്ട പ്രാർത്ഥന വിവരിച്ചു അദ്ദേഹം എഴുതുന്നു:



)



അല്ലാഹുവേ! നീ നിന്റെ കിത്താബിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "അവർ അവരുടെ ശരീരങ്ങളോട് അക്രമം കാണിച്ച് അങ്ങയെ സമീപിക്കുകയും അല്ലാഹുവോട് അവർ മാപപേക്ഷിക്കുകയും റസൂൽ അവർക്ക് വേണ്ടി മാപ്പപേക്ഷിക്കുകയും ചെയ്താൽ അല്ലാഹുവേ കൂടുതൽ പശ്ചാത്താപം സ്വീകരിക്കുന്നവനായും കാരുണ്യം ചെയ്യുന്നവനായും അവർ എത്തിക്കുന്നതാണ്". നബി"(സ)യുടെ ജീവിതകാലത്ത് നബി(സ) യെ സമീപിച്ച് ആ സന്നിദിയിൽവെച്ച് കുറ്റം സമ്മതിച്ചവർക്ക് നബി(സ) പാപമോചനത്തിനിരന്നാൽ നീ അവർക്ക് പൊറുത്തുകൊടുത്തിരുന്നുവല്ലോ.അതെ പോലെ എന്റെ കുറ്റങ്ങൾക്ക് പാപമോചനം തേടി നിന്റെ പ്രവാചകരെ ഞാനിതാ സമീപിച്ചിരിക്കുന്നു. അതിനാല എനിക്കും നീ പൊറുത്തുതരേണമേ! അല്ലാഹുവേ! കാരുണ്യത്തിന്റെ പ്രവാചകരായ നിന്റെ നബിയെകൊണ്ട് നിന്നിലേക്കിതാ ഞാൻ മുന്നിട്ടിരിക്കുന്നു. അല്ലാഹുവിന്റെ റസൂലേ! എന്റെ പാപങ്ങൾ പൊറുക്കുന്നതിന്നായി അങ്ങയെകൊണ്ടിതാ എന്റെ രക്ഷിതാവിലേക്ക് ഞാൻ മുന്നിട്ടിരിക്കുന്നു.അല്ലാഹുവേ! മുഹമ്മദ്‌ നബി(സ) യുടെ ഹഖുകൊണ്ട് നിന്നോട് ഞാൻ ചോദിക്കുന്നു. എനിക്ക് നീ പൊറുത്തുതരികയും കാരുണ്യം ചൊരിയുകയും ചെയ്യേണമേ!...(അൽഗുൻയത്ത്)


......................................................



اللهم إنك قلت في كتابك لنبيك { ولو أنهم إذ ظلموا أنفسهم جاؤوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } وإني أتيت نبيك تائبا من ذنوبي مستغفرا فأسألك أن توجب لي المغفرة كمن أوجبتها لمن أتاه في حال حياته فأقر عنده بذنوبه فدعا له نبيه فغفرت له اللهم إني أتوجه إليك بنبيك عليه سلامك نبي الرحمة , يا رسول الله إني أتوجه بك إلي ربي ليغفر لي ذنوبي , اللهم إني أسألك بحقه أن تغفر لي وترحمني ( الغنية لطالبي طريق الحق: ١١-١٢)



എന്ന് മാത്രമല്ല ഇവർ കൊണ്ടുവന്ന വാചകത്തിൽ മരണപ്പെട്ടുപോയവരോടുള്ള ശുപാർശതേട്ടമോ ഇസ്തിഗാസയോ പറഞ്ഞിട്ടേയില്ല. അതുണ്ടെങ്കിൽ


അതാണ്‌ മൌലവിമാർ കൊണ്ടുവരേണ്ടത്. അപ്രകാരം അഭൌതിക സഹായതെട്ടം ശിർക്ക് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ ഒരു വാചകം കാണിച്ചു തരുവാൻ സകല ഇബ്ലീസിസ് &  വഹാബികളെയും വെല്ലു വിളിക്കുന്നു.




ഇനി എന്താണ് ശൈഖ്അവർകൾ പറഞ്ഞത് എന്ന് നോക്കാം.


നീ അല്ലാഹുവിന്റെ സൃഷ്ടികളിൽ ആരോടും അന്യായം പറയരുത്.


എന്ന് പറഞ്ഞതിൽ , മക്കൾ പിതാവിനോട് , യാചകൻ മുതാളിയോട് , കടത്തിൽ വലഞ്ഞവൻ പണക്കാരനോട് , പരാതി പറഞ്ഞാൽ അത് ശിർക്ക് ആണെന്ന് വഹാബികൾ പറയുമോ? എന്നാൽ ആദ്യം മുശ്രിക് ആവുക വഹാബീസ് ദമ്മാജുകൾ ആയിരിക്കും. കാരണം അവർ അങ്ങനെ ചോദിക്കുന്നവരും ചോദിക്കണം എന്ന് പറയുന്നവരും ആണ്.



ഇവിടെ അബൗതികം എന്നോ മരിച്ചവർ എന്നോ പറഞ്ഞിട്ടില്ല.



മേൽ വാചകം മനസ്സിലാവണമെങ്കിൽ സ്വഹാബികളുടെ ജീവിത നടപടികൾ നാം പഠിക്കേണ്ടതുണ്ട്.



അബുദർദ് (റ) പറയുന്നത് കാണുക. എന്നെ റസൂലുല്ലാഹി(സ) വിളിച്ചു എന്നിട്ട് പറഞ്ഞു നിങ്ങൾ എനിക്ക് ബൈഅത്ത്  ചെയ്യാമോ , നിങ്ങള്ക്ക് സ്വർഗ്ഗമുണ്ട്. ഞാൻ അതെ എന്ന് പറഞ്ഞു. ഞാൻ  കൈ നീട്ടി ,നബി(സ) എന്റെ മേൽ നിബന്ധന പറഞ്ഞു. ജനങ്ങളോട് ഒരു വസ്തുവും ചോദിക്കരുത് . ഞാൻ അതെ എന്ന് പറഞ്ഞു.



തങ്ങൾ പറഞ്ഞു ,



നിന്റെ ചാട്ടവാർ വീണാൽ നീ അത് ഇറങ്ങി എടുക്കണം.



ഇമാം അഹ്മദ്


الباني


ഈ ഹദീസ് സ്വഹീഹ് ആണെന്ന് പറഞ്ഞിട്ടുണ്ട്.- حدثنا ‏ ‏أبو المغيرة ‏ ‏حدثنا ‏ ‏صفوان ‏ ‏عن ‏ ‏أبي اليمان ‏ ‏وأبي المثنى ‏ ‏أن ‏ ‏أبا ذر ‏ ‏قال : ‏بايعني رسول الله ‏ ‏صلى الله عليه وسلم ‏ ‏خمسا وأوثقني سبعا وأشهد الله علي تسعا ‏ ‏أن لا أخاف في الله لومة لائم ؛ ‏ ‏قال ‏ ‏أبو المثنى ‏ ‏قال ‏ ‏أبو ذر ‏ ‏فدعاني رسول الله ‏ ‏صلى الله عليه وسلم ‏ ‏فقال: هل لك إلى بيعة ولك الجنة ؟ قلت: نعم ، وبسطت يدي... فقال رسول الله وهو يشترط علي: أن لا تسأل الناس شيئا ...قلت: نعم..قال: ولا سوطك إن يسقط منك حتى تنزل إليه فتأخذه ...- طرف الحديث : لا تسأل الناس شيئا ولا سوطك وإن سقط منك حتى تنزل إليه فتأخذه....أخرجه أحمد في مسنده من رواية أبي ذر رضي الله عنه، وصححه الألباني في تحقيق الجامع الصغير




ഇബ്നുമാജഹ് (റ) റിപ്പോർട് , സൗബാൻ(റ) നിന്നും , നബി(സ) പറഞ്ഞു ആരാണ് എന്നിൽ നിന്നും ജനങ്ങളോട് ഒരു കാര്യവും ചോദിക്കുകയില്ല എന്ന് കരാർ ചെയ്യുക, അവനു സ്വർഗ്ഗമുണ്ട്.



ഞാൻ അതെ എന്ന് പറഞ്ഞു.



അവർ ഒന്നും ചോദിക്കാറില്ല. അവരുടെ ചാട്ടവാർ വീണാൽവരെ വണ്ടിയിൽ നിന്നും ഇറങ്ങി അതെടുക്കും.



ഒരാളോടും അത് എടുക്കു എന്ന് പറയില്ല.( ഇബ്നു മജഹ് അൽബാനി സ്വഹീഹ് ആക്കി.)



അത്തർഗീബ് ഹാഫിളുൽ മുന്തിരി അബു ദാവൂദിന്റെ റിപ്പോർട്ടിൽ ആ കരാർ ചെയ്ത സ്വഹാബികൾ സ്വന്തം ചാട്ടവാർ വീണാൽ വരെ സ്വയം എടുക്കാാണ് ഉള്ളത്. ഒരാളോടും ചോദിക്കാറില്ല എന്നുണ്ട്.



وأخرجه ابن ماجه في سننه عن ثوبان رضي اللهعنه قال، قال رسول الله صلى الله عليه وسلم : ومن يتقبل لي بواحدة أتقبل له بالجنة ؟ قلت: أنا... قال: لا تسأل الناس شيئا ...قال: فكان ثوبان يقع سوطه وهو راكب فلا يقول لأحد ناولنيه حتى ينزل فيأخذه ... قال الشيخ الألباني رحمه الله : صحيح ..- وحديث ثوبان رضي الله عنه أورده المنذري في الترغيب والترهيب ، وعزاه لأحمد وابن ماجه والنسائي وأبي داود ، ولفظه : ... عن ثوبان رضي الله عنه قال، قال رسول الله صلى الله عليه وسلم: من تكفل لي أن لا يسأل الناس شيئا أتكفل لهبالجنة ؟ فقلت : أنا...فكان لا يسأل أحدا شيئا...قال الشيخ الألباني رحمه الله : صحيح ..وفي سنن ابن ماجه :... عَن ثوبان؛ قَالَ: قال رَسُول اللَّهِ صَلَى اللَّهُ عَلَيْهِ وَسلَّمْ: من يتقبل لي بواحدة أتقبل له بالجنة؟ . قلت: أنا. قَالَ : لا تسأل الناس شيئاً....قال، فكان ثوبان يقع سوطه، وهو راكب، فلا يقول لأحد ناولنيه. حتى ينزل فيأخذه



ഈ പറഞ്ഞതിന്റെ അർഥം വടി വീണാൽ മറ്റൊരാളോട് എടുക്കാൻ പറയല ശിര്ക് ആണെന്ന് "പാവം" വഹാബികൾ പറയുമോ?



എന്നാൽ സകല വഹാബികളും മുശ്രിക്കുകൾ തന്നെ.



ഇതിന്റെ അർഥം ഭൌതികമായ എല്ലാ കാര്യത്തിലും, ദാരിദ്ര്യത്തിൽ പോലും ഒരാളോടും സഹായം ചോദിക്കാതെ ക്ഷമ കൈകൊണ്ടു ഒരു ഡോക്ടറെ പോലും കാണാതെ രോഗാവസ്ഥയിൽ ക്ഷമിച്ചു അല്ലാഹുവിന്റെ ഖളാഇല് തൃപ്തിയായി കഴിയുന്ന , ഉന്നതമായ തവക്കുലിലേക്കുള്ള സൂചനായാണെന്നു പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.




ഈ അവസ്ഥയിൽ അല്ലാഹു എന്ന ചിന്തയല്ലാതെ മറ്റൊരു ചിന്തയും ഉദിക്കാതെ ഉന്നതമായ ഫാനാഇന്റെ അവസ്ഥയിലേക്കുള്ള സൂചനയാണ് എന്ന് ആരിഫീങ്ങൾ പറഞ്ഞിട്ടുണ്ട്.



അതാണ്‌ അല്ലാഹ് എന്ന ചിന്തയല്ലാത്ത മറ്റൊരു ചിന്ത എനിക്ക് വന്നാൽ ഞാൻ മൂർതദ്ധാണ് എന്ന് വിധിക്കുന്നു എന്ന് ചില മഹാന്മാർ പറഞ്ഞത്.


അതിൽ റിദ്ധത്ത് എന്ന അർഥം സാദാരണ പറയാറുള്ള ഇസ്ലാമിൽ നിന്നും പുറത്ത് പോവൽ അല്ല ,



മറിച്ച് അവരുടെ ഉന്നത സ്ഥാനത് നിന്നും താഴെ പദവിയിലേക്കുള്ള ചാട്ടമാണ്.


കാരണം അല്ലാഹു എന്ന ചിന്ത അല്ലാത്ത ഒരു സമയം വരൽ അവർക്ക്


ഉന്നത സ്ഥാനത്തെ തൊട്ട് തെറ്റലാണ്.



ഇപ്രകാരം ഭൌതിക കാര്യത്തിൽ അല്ലാഹു അല്ലാത്തവരോട് പരാതി പറയൽ ഉന്നത സ്ഥാനത്തെ തൊട്ടും ശ്രേഷ്ടമായ സ്ഥാനത്തെ തൊട്ടും താഴ്ന്ന സ്ഥാനത്തേക്ക് തെറ്റലാണ്.



അതിനെ ആരിഫീങ്ങൾ ശിര്ക് എന്നോ കുഫ്ർ എന്നോ ഫൈസ്ഖ് എന്നോ റിദ്ധത്ത് എന്നോ പ്രയോഗിക്കും. അതിന്റെ സാദാരണ ഉപയോഗിക്കുന്ന അർഥം അവിടെ ഉദ്ദേശമില്ല.മറിച്ചു ഉന്നത സ്ഥാനത്തെ തൊട്ടു തെറ്റൽ എന്ന അർത്ഥമാണ് ഉദേശം.




കണ്ണ് കാണാത്ത സ്വഹാബിയോട് നബി (സ) ആദ്യം പറഞ്ഞത് നീ ക്ഷമിച്ചാൽ ഉത്തമമാണ് എന്നാണ്.


അപ്പോൾ അദ്ദേഹം കാഴ്ച തിരിച്ചു വേണം എന്ന് പറഞ്ഞു.


അപ്പോൾ നബി(സ), തവസ്സലും, ശുപാർശ തേടലും  ,ഇസ്തിഗാസയും അടങ്ങുന്ന ദുഅ പഠിപ്പിച്ചു  കൊടുത്തു. രണ്ടു റക്കാഅത്ത് നിസ്കരിചു അവർ അങ്ങനെ ചെയ്ത് കാഴ്ച കിട്ടി.




ചുരുക്കത്തിൽ ഭൌതിക കാര്യത്തിൽ പോലും , ചാട്ടവാർ വീണാൽ പോലും ഒരാളോട് പരാതി പറയാതെ


അല്ലാഹുവിന്റെ ഖളാഇൽ തൃപ്തിയാവുന്ന ഉന്നതമായ തവക്കുലിന്റെ മർതബയിലേക്കുള്ള സൂചനയും പരിശീലനവുമാണ് മുഹയിദ്ധീൻ ഷെയ്ഖ്‌ തന്റെ മുരീദൻമാർക്ക് നൽകുന്നത്.




അത് നബി(സ) പഠിപ്പിച്ചതിൽ നിന്നും അവർ മനസിലാക്കിയതാണ്.



ഈ വിഷയം ഇമാം ഗസ്സാലി(റ) ഇഹ്യ ഉലൂമുദ്ധീനിൽ വ്യക്തമാക്കി പറഞ്ഞിട്ടുണ്ട്.



ഈ മഹത്തായ സ്ഥാനത്തെ തൊട്ടു തെറ്റുന്നതിനെ ഫിസ്ഖ് എന്നോ ശിർക്ക് എന്നോ റിദ്ധത്ത് എന്നോ കുഫ്‌റ്‌ എന്നോ പ്രയോഗിക്കുന്നത്, അതിന്റെ ഗൌരവം മുരീദുമാർക്ക് മനസ്സിലാക്കി കൊടുക്കാൻ വേണ്ടി , നല്ലതല്ല എന്ന അർത്ഥത്തിനു അവർ ഉപയോഗിക്കുന്ന സാങ്കേതിക പ്രയോഗമാണ്‌.




അതിന്റെ സാദാരണ പ്രയോഗം ഉദ്ദേശമല്ല.



ഇത് ഇബ്നു ഹജർ(റ) ഫതാവയിൽ പറഞ്ഞിട്ടുണ്ട്.




സ്വന്തം കാര്യം സ്വന്തം  കൊണ്ട് നിർവഹിക്കുക. ആരോടും പരാതി പറയാതെ ക്ഷമിച്ചു കഴിയുക എന്നതുമാണ് അതിൽ ഉള്ളത്.




ഇബ്രാഹിം നബി(അ)മിനെ  തീയിൽ ഇട്ടപ്പോൾ ജിബ്‌രീൽ (അ) വന്നു ചോദിച്ചു എന്തെങ്കിലും സഹായം വേണോ എന്ന് , ഇബ്രാഹിം നബി(അ) പറഞ്ഞു , നിങ്ങളുടെ സഹായമല്ല , എനിക്ക് അല്ലാഹു മതി.


ഇതിന്റെ അർഥം ജിബ്‌രീലിനോടോ , ചാട്ടവാർ വീണാൽ സുഹൃത്തിനോടോ ചോദിക്കൽ ശിർക്ക് ആണ് എന്നല്ല, മറിച്ച് ഒരാളോടും ഇറക്കാതെ എല്ലാം ക്ഷമിച്ചു സഹിച്ചു പ്രതെയ്കമായ ജീവിതമാണ് .




ഇത് മനസ്സിലാക്കാൻ വഹാബിയാവാഞാൽ മതി.



അല്ലാതെ അഭൌതിക സഹായം തേടലോ , മഹാന്മാരുടെ മരണശേഷമോ , ജീവിതകാലത്തോ അവരോടു സഹായം തേടലോ, ഇസ്തിഗാസ നടത്തലോ ശിർക്കാണെന്ന് ഇതിൽ എവിടെയും പറഞ്ഞിട്ടില്ല
💥💥💥💥💥💥💥💥💥💥💥

എന്താണ് മഹാൻ പറഞ്ഞത് ?




നീ സൃഷ്ടികളിൽ ഒരാളോടും ആവലാതി പറയരുതെന്ന് ശൈഖ് ജീലാനി(റ) പറഞ്ഞതായി പുത്താൻ പ്രസ്ഥാനക്കാർ ഫുതൂഹുൽ ഗൈബിൽ നിന്ന് തന്നെ ഉദ്ദരിക്കുന്നത് കാര്യങ്ങൾ മനസ്സിലാകാതെയോ

അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാനുള്ള അറിഞ്ഞുകൊണ്ട് നടത്തുന്ന ശ്രമമാണ്.

മറുഖൈറും ശർറും അല്ലാഹുവില്നിന്നാണെന്നും അതിനാല അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ദിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദിപ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടെതെന്ന് പഠിപ്പിക്കുകയാണ് ശൈഖ് ജീലാനി(റ) ചെയ്യുന്നത്. അദ്ദേഹത്തിൻറെ പരമാർഷം കാണുക.



الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تسكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .(فتوح الغيب: ٣٣-٤٣)



നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നില അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവേ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുന്ദ്. ഒരു സ്രിഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട്‌ അവനെക്കൊണ്ട്‌ സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ് വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത് . കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാള്ക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ചിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽഗൈബ് : 43-44).


തൗഹീദിന്റെ ഉന്നത മർത്തബയിൽ നിന്ന് ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(ഖ:സി) അവർകൾ പറയുന്ന വാചകങൾ ആണിവ. സൃഷ്ടികളെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവരെയും സ്വയം ചെയ്യാത്തത് മറ്റുള്ളവരോട് കല്പിക്കുന്നവരെയും ഹവയെയും ശൈത്താനെയും അനുസരിച്ച് കൊണ്ട് അല്ലാഹുവിനെ മറന്നു ദുൻ.യവിയായ കാര്യങളിൽ അഭിരമിക്കുന്നവരെയും കുറിച്ചാണ് ഈ വരികൾ.


സൃഷ്ടികളെ ബോധ്യപ്പെടുത്താൻ വേണ്ടി നിസ്കരിക്കുകയും മറ്റു അമലുകൾ ചെയ്യുകയും ചെയ്യുന്നത് റിയാഅ് ആണ്. അതിന്റെ മറ്റൊരു പേരാണ് ചെറിയ ശിർക്ക് എന്നത്. എല്ലാവിധ ശിർക്കുകളിൽ നിന്നും മുക്തമായ വിശ്വാസമാണ് യഥാർഥ തൗഹീദ്. അതാണ് തൗഹീദിന്റെ ഉന്നതവും പരിശുദ്ധവുമായ സ്ഥാനം. മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഇബാദത്ത് ചെയ്യുന്നവൻ അല്ലാഹു എന്ന ഇലാഹിനു പകരം ധാരാളം ഇലാഹുകൾക്ക് വേണ്ടിയാണ് ആ ഇബാദത്ത് ചെയ്യുന്നത്. അത് കൊണ്ട് തന്നെയാണ് അതിനെ ചെറിയ ശിർക്ക് എന്നു പറയുന്നത്. ഇത് പക്ഷെ, ദീനിൽ നിന്ന് പുറത്ത് പോകുന്ന ബഹുദൈവവിശ്വാസം അല്ല. എന്നാൽ നിശിതമായ വിമർശനം അർഹിക്കുന്ന മനസ്സിന്റെ ഒരു മഹാപാപമാണ്. അതു കൊണ്ടാണ് ശൈഖ് അവർകൾ അത്തരക്കാരെ സൂചിപ്പിച്ചു കൊണ്ട് നീ അല്ലാഹുവിനെയല്ല ഓർക്കുന്നത്. നിനക്ക് വേറെ ധാരാളം ഇലാഹുകൾ ഉണ്ടെന്നൊക്കെ പറയുന്നത്.


സൂറത്ത് യാസീനിൽ അല്ലാഹു ചോദിക്കുന്നുണ്ട് - മനുഷ്യ മക്കളെ, ശൈത്താനെ ആരാധിക്കരുത് എന്ന് നിങ്ങളോട് ഞാൻ കരാർ ചെയ്തിട്ടില്ലേ എന്ന്. നാം ആരും മനപൂർവം ശൈത്താനെ ആരാധിക്കുന്നില്ലല്ലോ? പിന്നെ എന്താണ് അല്ലാഹു പറഞ്ഞത്? അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിക്കാതെ ശൈത്താന്റെ പ്രലോഭനങ്ങളിൽ പെട്ട്, ഹവയുടെ പ്രലോഭനങ്ങളിൽ പെട്ട് തെറ്റുകൾ ചെയ്യുമ്പോൾ അത് ശൈത്താനെ ആരാധിക്കൽ ആയി മാറുന്നു. എന്ന് വെച്ചാൽ ദീനിൽ നിന്ന് പുറത്ത് പോകുന്ന ആരാധന എന്നല്ല അർഥം. അല്ലാഹുവിനെ ധിക്കരിക്കുന്നു എന്ന നിലയിൽ അതിന്റെ ഗൗരവം അല്ലാഹു ഓർമ്മപ്പെടുത്തുകയാണ്. അത് തന്നെയാണ് നിനക്ക് മറ്റു മഅബൂദുകൾ ഉണ്ട് എന്ന് ശൈഖ് അവർകൾ പറഞ്ഞതിന്റെയും താത്പര്യം.

അതെ പോലെ നാം സ്വയം ചെയ്യാത്ത നന്മകൾ മറ്റുള്ളവരോട് കൽപിക്കുന്നത് കഠിനമായ നിഫാഖ് ആണ്. ഖുർആൻ നിശിതമായി വിമർശിച്ച കാര്യമാണ്. അതെ വിമർശനം തന്നെയാണ് ശൈഖ് അവർകളും നടത്തുന്നത്. മറ്റൊരു കാര്യം ശൈഖ് അവർകൾ ഇത് പറയുന്നത് മുസ്.ലിം ഉമ്മത്തിനോട് മൊത്തമായി ആണ്. അല്ലാതെ വഹാബികളെയോ മൗദൂദികളെയോ ഇതിൽ നിന്നും ഒഴിവാക്കിയിട്ടൊന്നുമില്ല.


നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അല്ലാഹു നന്മ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ അല്ലാഹു തിന്മ ചെയ്യാൻ ഉദ്ദേശിച്ചവനിൽ നിന്ന് അത് തട്ടി മാറ്റുവാനോ കഴിയുന്ന ഒരു സ്രിഷ്ടിയുമില്ലെന്നുമുള്ള ആശയമാണ് ശൈഖ് ജീലാനി(റ) ഇതിലൂടെ സമർത്തിക്കുന്നത്.ഈമാൻ കാര്യങ്ങളിൽപ്പെട്ട (والقدر خيره وشرّه من الله تعال) നന്മയും തിന്മയും അല്ലാഹുവിൽ നിന്നാണെന്ന വിശ്വാസത്തിന്റെ വിശദീകരണമാണിത്.

അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം എതിരല്ലല്ലോ. ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹു തനിക്ക് നല്കിയ ബുദ്ദിമുട്ട് അവന്റെ ഉദ്ദേശ്യമോ അനുവാദമോ കൂടാതെ അകറ്റാനുള്ള കഴിവ് ആ ഡോക്ടര്മാർക്കുണ്ട് എന്നാ വിശ്വാസത്തോടെയാണോ?. ഒരിക്കലുമല്ല. പ്രത്യുത രോഗം നല്കിയവനും അത് സുഖപ്പെടുത്തുന്നവനും അല്ലഹുമാത്രമാണെന്നും ഭൗതിക-അഭൗതിക ചികിത്സാരീതികൾ അതിന്നു അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ മാത്രമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോടെ മാത്രമാണ്. ആ നിലയിൽ കാരണങ്ങളുമായി ബന്ധപ്പെടുന്നതും ഡോക്ടറോട് രോഗത്തെ പറ്റി ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ലല്ലോ. അതുപോലെ അല്ലാഹു നിശ്ചയിച്ച കാരണങ്ങൾ എന്നാ നിലയിൽ അംബിയാ-ഔലിയാക്കളോട് സഹായം തേടുന്നതും അവരോടു ആവലാതിപ്പെടുന്നതും പ്രസ്തുത ആയത്തിനും ശൈഖ് ജീലാനി(റ)യുടെ വിശദീകരനത്തിനും എതിരല്ല. നബി(സ) യുടെ ജീവിതക്കാലത്തും വഫാത്തിനു ശേഷവും വ്യത്യസ്ത വിഷയങ്ങൾ പറഞ്ഞ് നബി(സ) യോട് ആവലാതിപ്പെട്ടതും നബി(സ) അതിന്നു പരിഹാരം കണ്ടതുമായ ധാരാളം സംഭവങ്ങൾ പ്രബലമായ ഹദീസുകളിൽ വന്നിട്ടുണ്ട്. അതിനാല സുന്നികൾ നടത്തുന്ന ഇസ്തിഗാസക്കെതിരായ യാതൊരു പരമാർഷവും ശൈഖ് ജീലാനി(റ)യുടെ ഉദ്ദരണിയിലില്ല. സത്യവും അസത്യവും കൂട്ടിക്കുഴക്കുന്നവരാണ് ഇത്തരം തെറ്റിദ്ദാരണകൾ സൃഷ്ട്ടിക്കുന്നതെന്ന് ഇപ്പോൾ ബോദ്ധ്യമായല്ലോ

ഇനി മഹാനെ വിളിക്കുന്നതും തവസ്സുൽ ചെയ്യുന്നതും തെറ്റാണെന്നോ ശിർക്കാണ്‌ എന്നോ ഷെയ്ഖ്‌ ജീലാനി (റ) പറഞ്ഞിട്ടില്ല എന്ന് മാത്രമല്ല, ജീലാനി(റ) പറയുന്നതായി

നമുക്ക് കാണാം;


أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي


توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي


أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة


مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)



സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)

ശൈഖ് ജീലാനി തുടരുന്നു:


مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي

مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة

أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة


സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)


ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ(റ) ശൈഖ് ജീലാനി(റ) യെ ഉദ്ദരിച്ച് പറയുന്നു:


عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه(بهجة الأسرار: ١٠٢ )


ശൈഖ് ജീലാനി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും.(ബഹ്ജത്തുൽ അസ്റാർ : 102)

ശൈഖ് ജീലാനി(റ) പറയുന്നു:


أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي


توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي


أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة


مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة (فتوح الغيب: ٢٣٧)



സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237)


ശൈഖ് ജീലാനി തുടരുന്നു:


مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي

مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة

أنا لمريدي حافـظ مــا يخافــه = وانجيه من شر الأمور وبلـــوة


സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്.എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നല്കുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവല നല്കുന്നതുമാണ്. (ഫുതൂഹുൽ ഗയ്ബ്: 234)


ഇതുപോലുള്ള പരമാർശങ്ങൾ ശൈഖ് ജീലാനി(റ) യുടെതായി എണ്ണപ്പെട്ട ഗ്രന്ഥങ്ങളിൽ നിന്ന് ഇനിയും ഉദ്ദരിക്കാൻ കഴിയും.

ഇൻഷാ അല്ലാഹ്....

ഹസ്‌റത് നിസാമുദ്ധീൻ ഔലിയ[റ]


ഇന്ത്യയിലെ തലസ്ഥാന നഗരമായ ഡൽഹിയുടെ പ്രധാന ഭാഗത്തിന്റെ പേരാണ് “നിസാമുദ്ധീൻ”.ഇന്ത്യയിലെ പ്രധാന തീവണ്ടിയുടെ പേരും “നിസാമുദ്ധീൻ”എക്സ്പ്രസ്സ്.ഇന്ത്യയിലെ പ്രധാന  തീവണ്ടി സ്റ്റേഷന്റെ പേരും ഹസ്‌റത്“നിസാമുദ്ധീൻ”... ഡൽഹിയിൽ നിന്നും ഇന്ത്യയിലെ ഏകദേശം എല്ലാ പ്രധാന നഗരത്തിലേക്കും ഉള്ള ഒരു fastpassenger ട്രെയിനാണ് നിസാമുദിൻ എക്സ്പ്രസ്സ്...!!!

ഒരുപാട് വലിയ ജീവിതങ്ങള്‍ക്ക് ഭാരതം സാക്ഷിയായിട്ടുണ്ട്. വഴി തെറ്റിയ ജനതയെ നന്മയുടെ പക്ഷത്തേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു അവര്‍. അതിനാല്‍ തന്നെ ഇന്ത്യയിലെ ഇസ്‌ലാമിക വളര്‍ച്ചയില്‍ ഇത്തരം ഔലിയാക്കളുടെ പങ്ക് അവിസ്മരണീയമാണ്. ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ അവരില്‍ പ്രധാനിയായിരുന്നു.
മഹാനുഭാവന്റെ ജീവിതത്തെ അടുത്തറിയാന്‍ ശ്രമിക്കുമ്പോള്‍ മഹോന്നത വ്യക്തിപ്രഭാവത്തിന്റെ പ്രഭുവാണദ്ദേഹമെന്നത് സുതരാം വ്യക്തമാവും. 13ാം നൂറ്റാണ്ടില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് ഇന്ത്യയുടെ ആത്മീയ നവോത്ഥാനത്തിന്റെ ചെങ്കോലേന്തിയവരായിരുന്നു മഹ്ബൂബെ ഇലാഹി ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ. ആത്മീയവും ഭൗതികവുമായ സകല സദ്ഗുണങ്ങള്‍ക്കും ഉടമയായ മഹാനുഭാവന്‍ ക്രിസ്തുവര്‍ഷം 1238 ഉത്തര്‍പ്രദേശിലെ ബുദൗന്‍ ഗ്രാമത്തില്‍ ജനിച്ചു. അഞ്ചു വയസ് പ്രായമുള്ളപ്പോള്‍ തന്നെ, പട്ടിണിയും പരിവട്ടങ്ങളുമായി പ്രയാസപ്പെടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന പിതാവ് അഹ്മദ് ബിന്‍ അലി ജീവിതത്തിൽ നിന്നും വിടവാങ്ങി അന്ത്യയാത്രയായി .
ഭക്തയായ മാതാവ് ഏറെ പാടുപെട്ടാണ് പുത്രനെ പോറ്റിവളര്‍ത്തിയതും പഠിപ്പിച്ചതും. അന്നത്തെ പ്രശസ്ത പണ്ഡിതനായിരുന്ന മൗലാനാ അലാവുദ്ദീന്‍ ഉസൂലിയുടെ പള്ളിക്കൂടത്തില്‍ പ്രാഥമിക പഠനം നിര്‍വഹിച്ചു. പഠനം പൂര്‍ത്തിയാക്കിയ ശേഷം പണ്ഡിതരുടെയും സൂഫികളുടെയും സാന്നിധ്യത്തില്‍ ബിരുദ പൂര്‍ത്തീകരണത്തിന്റെ ചിഹ്നമായ തലപ്പാവണിയിച്ചു. രാപ്പകല്‍ ഭേദമന്യേ പഠനത്തില്‍ മുഴുകിയ മഹാനുഭാവന്‍ വിജ്ഞാനത്തിന്റെ പടവുകള്‍ താണ്ടി. പക്ഷേ, പാണ്ഡിത്യത്തില്‍ പരമസമ്പന്നനാണെങ്കിലും സമ്പത്തില്‍ പരമദരിദ്രനായിരുന്നു. തന്റെ 12ാം വയസ്സില്‍ മൗലാനാ അബൂബക്ര്‍ ഖവ്വാലിന്റെ കീഴില്‍ പഠനം നടത്തിയ ശേഷം 16ാം വയസ്സിലാണ് മഹാനുഭാവന്‍ ബുദൗനില്‍നിന്ന് ഡല്‍ഹിയിലെത്തുന്നത്. ഖുതുബ്മിനാറിനു സമീപമുള്ള ഖുവ്വത്തില്‍ ഇസ്‌ലാം പള്ളിയില്‍ വച്ച് അന്നത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഇല്‍തുമിഷിന്റെ പൗത്രന്‍ നാസറുദ്ദീന്‍ മഹ്മൂദിന്റെ ഭരണത്തിലെ മതകാര്യ തലവനായ മൗലാനാ ശംസുദ്ദീന്‍ ഖവാറസ്മിയുടെ ശിശ്യത്വം സ്വീകരിച്ചു.
ചെറുപ്രായത്തിലേ പഠനത്തിലും പ്രഭാഷണത്തിലും നിപുണനായിരുന്ന നിസാമുദ്ദീന്‍ ഔലിയക്ക് തര്‍ക്കവിഷയങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള പ്രത്യേക പാടവവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ‘മഹ്ഫില്‍ ശികാന്‍’ (തര്‍ക്കങ്ങളെ തകര്‍ക്കുന്നവന്‍) എന്ന അപരനാമവും അദ്ദേഹത്തിനുണ്ട്.
ഡല്‍ഹിയില്‍ താമസിച്ചു പഠിക്കുന്ന ഈ കാലയളവിനുള്ളിലാണ് മഹാനുഭാവന്റെ വന്ദ്യമാതാവ് മരണപ്പെട്ടത്. പലപ്പോഴും, മാതാവിന്റെ വിയോഗത്തെ കുറിച്ചാലോചിച്ച് കണ്ണീര്‍ വാര്‍ക്കുകയും ചിലപ്പോഴൊക്കെ തേങ്ങിക്കരച്ചിലിലേക്കെത്തുകയും ചെയ്തു. സിയറുല്‍ ഔലിയയില്‍ (ജീവചരിത്ര ഗ്രന്ഥം) മാതാവിന്റെ അന്ത്യനിമിഷത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഒരിക്കല്‍ മാസപ്പിറവി കണ്ട ശേഷം അദ്ദേഹം ഉമ്മാക്ക് അഭിവാദനമര്‍പ്പിക്കാന്‍ പോയി. ഈ സമയം ഉമ്മ മകനോട് ചോദിച്ചു: ”അടുത്ത മാസപ്പിറവി കാണുമ്പോള്‍ നീ ആര്‍ക്കാണ് അഭിവാദനങ്ങള്‍ അര്‍പ്പിക്കുക?” ഉമ്മയുടെ അസാധാരണത്വമുള്ള ചോദ്യം കേട്ട മഹാനവര്‍കള്‍ക്ക് ഉമ്മയുടെ മരണം അടുത്തിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടു. കണ്ണുകള്‍ നിറഞ്ഞു. കരഞ്ഞുകൊണ്ട് ഉമ്മയോട് ചോദിച്ചു: ”ഉമ്മാ… എന്നെ ആരിലേല്‍പ്പിച്ചാണ് അങ്ങ് യാത്രയാവുന്നത്.” ഉമ്മ പറഞ്ഞു: ”ഇതിനു ഞാന്‍ നാളെ മറുപടി പറയാം.” അന്നു രാത്രി അദ്ദേഹം തന്റെ പള്ളിക്കൂടത്തില്‍ തന്നെ കഴിച്ചുകൂട്ടി. പ്രഭാതത്തിനു മുമ്പേ മാതാവിന്റെ വേലക്കാരി അദ്ദേഹത്തെ അന്വേഷിച്ചെത്തി. ഉമ്മ വിളിക്കുന്നുവെന്നറിയിച്ചു. ഉടനെ അദ്ദേഹം പുറപ്പെട്ടു. മാതാവിന്റെ അരികിലെത്തി. ഉമ്മ പറഞ്ഞു: ”ഇന്നലെ എന്നോട് ചോദിച്ചതിന്റെ ഉത്തരം ഞാന്‍ ഇപ്പോള്‍ പറഞ്ഞുതരാം, നീ ശരിക്ക് ശ്രദ്ധിക്കണം.” ശേഷം ഉമ്മ പൊന്നോമനയുടെ വലത് കൈ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു: എന്റെ നാഥാ! ഞാന്‍ എന്റെ പുത്രനെ നിന്റെ കരങ്ങളിലേല്‍പ്പിക്കുന്നു.” പ്രാര്‍ത്ഥിച്ചുതീരേണ്ട താമസം അവര്‍ കണ്ണുകളടച്ചു.
പ്രിയപ്പെട്ട ഉമ്മയുടെ മരണശേഷം തനിച്ചായ മഹാനുഭാവന്‍ അജോധനിലെ സൂഫിവര്യനും അറിവിന്റെ അലകടലുമായ ഖാജാ ഫരീദുദ്ദീന്‍ ഔലിയയുടെ ശിഷ്യത്വം സ്വീകരിക്കാന്‍ അതിയായി ആഗ്രഹിക്കുകയും അവിടുത്തെ തിരുസന്നിധിയിലെത്തി നിറഞ്ഞ ആദരവോടെ അഭിവാദനം ചെയ്ത ശേഷം ആഗമനോദ്ദേശ്യം അറിയിക്കുകയും ഒരു പേര്‍ഷ്യന്‍ ഈരടി ചൊല്ലിക്കേള്‍പ്പിക്കുകയും ചെയ്തു.
”അങ്ങയോടുള്ള അകല്‍ച്ച എന്റെ ഹൃദയത്തെ ജ്വലിക്കുന്ന അഗ്നിനാളമാക്കി. അങ്ങയിലെത്താനുള്ള ആഗ്രഹത്തിന്റെ ജലപ്രളയത്തില്‍ എന്റെ ആത്മാവ് മുങ്ങിപ്പോയി.”
ഇവയെല്ലാം ആന്തരിക കണ്ണുകളോടെ വീക്ഷിച്ച ബാബാ ഫരീദ്കു  ഔലിയയോട് പ്രത്യേകം അനുകമ്പ തോന്നുകയും അതിഥിമന്ദിരത്തില്‍ തന്നെ ഒരു കട്ടില്‍ നല്‍കാന്‍ സേവകനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. ഒട്ടേറെ പണ്ഡിതരും സൂഫികളും ശൈഖിന്റെ ഖാന്‍ഖാഹില്‍ (താമസിച്ചു പഠിക്കുന്ന മുറി) നിലത്തുകിടക്കുമ്പോള്‍ കട്ടില്‍ സ്വീകരിക്കാന്‍ മഹാനവര്‍കള്‍ വൈമനസ്യം കാണിച്ചു. ഇതറിഞ്ഞ് ശൈഖ് അദ്ദേഹത്തെ വിളിച്ചു. ശേഷം ചോദിച്ചു: ”ശൈഖിന്റെ നിര്‍ദേശം സ്വീകരിക്കാനോ അതോ സ്വന്തം തീരുമാനം നടപ്പിലാക്കാനോ നിങ്ങള്‍ ഇങ്ങോട്ട് വന്നത്? ഔലിയ പറഞ്ഞു: ”ശൈഖിന്റെ നിര്‍ദേശം സ്വീകരിക്കാന്‍.” ”എങ്കില്‍ നിങ്ങള്‍ കട്ടിലില്‍ തന്നെ കിടക്കണം”- ശൈഖ് നിര്‍ദേശം നല്‍കി. ഔലിയാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയ ബാബ അമൂല്യമായ ഒരുപാട് ഗ്രന്ഥങ്ങള്‍ സ്വന്തമായി തന്നെ അദ്ദേഹത്തെ പഠിപ്പിച്ചു.
ഒരുദിവസം വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം കഴിഞ്ഞ ശേഷം ബാബ ശിഷ്യനെ വിളിച്ചു  പറഞ്ഞു: നിസാമുദ്ദീന്‍,  ഔലിയക്ക് ഹിന്ദുസ്ഥാന്റെ ആത്മീയ  അധികാരപത്രമായ ‘ഖിലാഫത്ത് നാമ’ നല്‍കുകയും ഡല്‍ഹിയിലേക്കു പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഔലിയയെ അനുഗ്രഹിച്ചു കൊണ്ട് ശൈഖ് ഫരീദ്പറഞ്ഞു: ”നിസാമുദ്ദീന്‍, നിങ്ങള്‍ ജനങ്ങള്‍ക്ക് വിശ്രമവും ആശ്രയവും നല്‍കുന്ന ഒരു തണല്‍ വൃക്ഷം പോലെയായിരിക്കും. പ്രാർത്ഥനയിലും  വ്രതത്തിലും മുഴുകി ആത്മാവിനെ വിശുദ്ധമാക്കുക.” തന്റെ അരുമ ശിഷ്യനെ ഗുരു പ്രത്യേക പ്രാര്‍ത്ഥന നടത്തി യാത്രയാക്കി.
ഗുരുവിന്റെ അനുഗ്രഹം വാങ്ങി ഡല്‍ഹിയിലെത്തിയ മഹാനുഭാവന് സ്വന്തമായൊരു വീടോ സുസ്ഥിരവും സ്വസ്ഥവുമായ സ്ഥലമോ ഉണ്ടായിരുന്നില്ല. സമ്പന്നരുടെ ഔദാര്യം കഴിയുന്നത്ര സ്വീകരിക്കാതിരിക്കാനും ഔലിയ പ്രത്യേകം ശ്രദ്ധിച്ചു. പലയിടങ്ങളിലും വാടകയ്ക്ക് താമസിക്കേണ്ടിവന്നു. അതിനിടയില്‍ രണ്ടു വര്‍ഷക്കാലം അന്നത്തെ സുപ്രസിദ്ധ കൊട്ടാര കവിയായിരുന്ന അമീര്‍ ഖുസ്രുവിന്റെ ബന്ധുവീട്ടിലും താമസമാക്കി. അവസാനം, തന്റെ ശിഷ്യന്‍ ശംസുദ്ദീന്‍ ശരാബിന്റെ വീട്ടില്‍ വര്‍ഷങ്ങളോളം സ്വസ്ഥമായി കഴിഞ്ഞുകൂടി. വിഷപ്പിന്റെ തീക്ഷ്ണതയിലും ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടിലും തന്റെ വിശ്വാസവീര്യം കൊണ്ട് നിഷ്പ്രയാസം അവകളെ അതിജീവിക്കാന്‍ മഹാനുഭാവന് സാധിച്ചു.
ഇങ്ങനെ കഴിയുന്നതിനിടക്ക് തന്റെ ഗുരുവിനെ കാണാന്‍ അതിയായി ആഗ്രഹിക്കുകയും അവിടത്തെ ഹള്‌റത്തില്‍ എത്തുകയും ചെയ്തു. സന്ദര്‍ശന ശേഷം തിരിച്ച് ഡല്‍ഹിയിലെത്തി മുന്നോ നാലോ മാസം കഴിഞ്ഞ് ക്രിസ്തുവര്‍ഷം 1265ല്‍ ഗുരുവര്യർ ആയ  ശൈഖ് ഫരീദ് ഇഹലോകവാസം വെടിഞ്ഞു. ഗുരുവിന്റെ വഫാത്തിനു ശേഷം ഔലിയ അജോധനിലെത്തി. ശൈഖിന്റെ വസിയ്യത്ത് (മരണ മൊഴി) പ്രകാരം ശൈഖിന്റെ പുറംകുപ്പായവും നിസ്‌കാരപ്പടവും വടിയും ഔലിയക്ക് ലഭിക്കുകയുണ്ടായി. തിരിച്ച് ഡല്‍ഹിയിലെത്തിയ ഔലിയക്ക് അവിടുത്തെ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍ ഏകാഗ്രമായി ധ്യാനിക്കല്‍ പ്രയാസകമായി തോന്നി. ഫലമായി ഗിയാസ്പൂരിലേക്കു താമസം മാറ്റാന്‍ തീരുമാനിച്ചു.
ഔലിയ അവിടെ എത്തിയതോടെ ഗിയാസ്പൂര്‍ ഏറെ പ്രസിദ്ധമായി. പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനുമെന്ന വ്യത്യാസമില്ലാതെ അനുഗ്രഹത്തിനും ആഗ്രഹസാഫല്യത്തിനും വലിയ ജനസഞ്ജയങ്ങള്‍ തന്നെ നിത്യേന അങ്ങോട്ടൊഴുകിയെത്തുമായിരുന്നു. ആര്‍ക്കും പ്രത്യേക പരിഗണന അദ്ദേഹം നല്‍കിയിരുന്നില്ല. പ്രധാന സൂഫികള്‍ സന്നിധിയിലെത്തിയാല്‍ ഭയഭക്തിയോടെ എഴുന്നേറ്റു നിന്ന് അവരെ സ്വീകരിച്ചിരുത്തും. ഇതായിരുന്നു പതിവ്. എല്ലാവരെയും അതിരറ്റ സന്തോഷത്തോടെയും നിറഞ്ഞ മനസ്സമാധാനത്തോടെയും മാത്രമേ തിരിച്ചയച്ചിരുന്നുള്ളൂ. ഔലിയയുടെ ജനസ്വാധീനത്തെ പറ്റി അന്നത്തെ സുപ്രസിദ്ധ കൊട്ടാര കവിയും മഹാനുഭാവന്റെ ആത്മമിത്രവുമായ അമീര്‍ ഖുസ്രു ഒരിക്കല്‍ പാടി:
”അദ്ദേഹം പരിത്യാഗിയുടെ ഉള്ളറയിലെ പരമാധികാരിയാണ്. ഹൃദയസാമ്രാജ്യത്തിന്റെ ഭരണം അവിടത്തെ കല്‍പന കൊണ്ടാണ്.”
അമീര്‍ ഖുസ്രു ഇങ്ങനെപാടാനുള്ള മറ്റൊരു കാരണം, ഇങ്ങനെയൊക്കെ ജനത്തിരിക്ക് അനുഭവപ്പെട്ടാലും മഹാനുഭാവന്റെ ദിനചര്യകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചില്ല. താന്‍ പതിവാക്കിയിരുന്ന പ്രാർത്ഥനയിലും നന്മകളും
നിര്‍വഹിക്കുന്നതോടൊപ്പം അതിലേറെ പെരുപ്പിക്കാനും മഹാനുഭാവന്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു. രാത്രി മുഴുക്കെ ധ്യാനത്തില്‍ കഴിച്ചുകൂട്ടിയാൽ  പോലും പ്രത്യേക ക്ഷീണം അനുഭവപ്പെടാറില്ലായിരുന്നു. 80 വയസ്സില്‍ എത്തിനില്‍ക്കുമ്പോഴും അധിക ദിനങ്ങളിലും വ്രതമെടുക്കലും മഹാനുഭാവന്റെ ആത്മീയ ശക്തിക്ക് കാരണമായി.
നിസാമുദീൻ ഔലിയ യമുനാനദിക്കരയിൽ ആരാധന നടത്തുന്ന ഹൈന്ദവവിശ്വാസികളെ നോക്കി ഇരിക്കുമ്പോൾ അനുചരൻ ചോദിച്ചുവത്രെ എന്താണ് ഇത്രക്ക് ആലോചന എന്ന്?അപ്പോൾ നിസാമുദ്ദിൻ ഔലിയ മൊഴിഞ്ഞുവത്രേ “ഓരോ മതത്തിനും ഓരോ ആരാധനാരീതി;ഇത് കാണുമ്പോൾ എന്റെ ഹൃദയം ഹജ്ജ് യാത്രക്ക് വെമ്പുന്നുണ്ട്” യമുനാനദിയിലെ ഹൈന്ദവഭക്തരെ നോക്കി ഹജ്ജ് യാത്ര സ്വപ്നം കാണാൻ നിസാമുദീൻ ഔലിയ എന്ന  മഹാൻ കഴിഞ്ഞു . മറ്റു സമുദായങ്ങളുടെ ആരാധനയിലും അവരുടെ വിശ്വാസങ്ങളിലും ഇടപെടാതെ സാഹോദര്യം,ഐക്യം എന്നിവക്ക് വേണ്ടി നിസാമുദ്ധീൻ ഔലിയ പരിശ്രമിച്ചു.ഒരു ദിവസം പാതിരാത്രി പ്രാർത്ഥനയിൽ മുഴുകിയ നിസാമുദ്ധീൻ ഔലിയ- തന്റെ സേവകനായി ഇഖ്‌ബാലിനോട് ചോദിച്ചു.എന്താണ് അടുക്കളഭാഗത് ഒരു ശബ്ദം.അടുക്കളയിൽ പോയി തിരികെ വന്നുകൊണ്ട് ഇഖ്‌ബാൽ പറഞ്ഞു”ഒരു ചപ്പാത്തി ഉണ്ടായിരുന്നു ;അത് തേടി പൂച്ച വന്നതായിരിക്കാം” വിശപ് കൊണ്ട് ഉറക്കം വരാത്ത ആയിരകണക്കിന് ജനങ്ങൾ താമസിക്കുന്ന ഈ നാട്ടിൽ ഒരു ചപ്പാത്തി സൂക്ഷിച്ചുവെച്ച ഉറങ്ങാൻ നിനക്ക് എങ്ങിനെ കഴിയുന്നു എന്ന് നിസാമുദ്ധീൻ ഔലിയ ഇഖ്‌ബാലിനോട് ചോദിച്ചു.നാളെ നോമ്പ് മുറിക്കാൻ കരുതിയതായിരുന്നു. എന്ന ഇഖ്‌ബാലിന്റെ മറുപടി കേട്ടപ്പോൾ അതിന് പച്ചവെള്ളം മതിയാവുമല്ലോ എന്നു പറഞ്ഞു കൊണ്ട് ആ ചപ്പാത്തിയുമായി തണുത്തുവിറക്കുന്ന ഡൽഹിയുടെ തെരുവിലൂടെ നിസാമുദ്ധീൻ ഔലിയ നടന്നു....!!!

ആഢംബരത്തെ അകറ്റി നിര്‍ത്തി ആത്മീയതയേയും ആത്മജ്ഞാനത്തെയും അലങ്കാരമായി കണ്ട മഹാന്‍ പ്രവാചകാനുരാഗികളില്‍ അനിര്‍വചനീയന്‍ കൂടിയാണ്. മരണപ്പെടുന്നതിന്റെ  40 ദിവസം മുമ്പു തന്നെ ഭക്ഷണമെല്ലാം ഉപേക്ഷിച്ചിരുന്ന ഔലിയയോട് ഭക്ഷണം കഴിക്കാതിരുന്നാലുള്ള ഭവിഷ്യത്ത് ബോധിപ്പിച്ചപ്പോഴെല്ലാം ”എന്റെ സ്രഷ്ടാവിനെ  കാണാന്‍ വെമ്പുന്ന എനിക്കെന്തിനു ഭക്ഷണം?” എന്നായിരുന്നു മഹാനുഭാവന്റെ പ്രതികരണം. ഇങ്ങനെ സദാപ്രാര്‍ത്ഥനയാലും കരഞ്ഞു കലങ്ങിയ കണ്ണുകളാലും കാണപ്പെട്ട നിസാമുദ്ദീന്‍ ഔലിയ(റ) ക്രിസ്തുവര്‍ഷം 1325  വെള്ളിയാഴ്ച ജുമുഅക്ക് ശേഷം അഭൗതികതയുടെ അനശ്വര വിഹായസിലേക്ക് പറന്നകന്നു. മരണസമയത്ത് ‘ഞാന്‍ മരിച്ച് അധികം കഴിയും മുമ്പേ ഖുസ്രുവും മരിക്കു’മെന്ന ഔലിയയുടെ പ്രവചനം വൈകാതെ പുലരുകയും ഔലിയയുടെ തന്നെ വസ്വിയ്യത്ത് അനുസരിച്ച് മഹാനുഭാവന്റെ ഖബറിന്നടുത്ത് തന്നെ ഖുസ്രുവിനെ ഖബറടക്കം ചെയ്യുകയും ചെയ്തു. മസ്ജിദുല്‍ ഖില്‍ജിയിലാണ് (Delhi)ഇരുവരുടെയും ഖബറിടം. ഈ പ്രദേശമാണിന്ന് ഹസ്‌റത്ത് നിസാമുദ്ദീന്‍ എന്ന പേരില്‍ സുപ്രസിദ്ധമായി അറിയപ്പെടുന്നത്. ഉത്തരേന്ത്യയില്‍ അജ്മീര്‍ ദര്‍ഗ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍  മുസ്ലിംകൾ സന്ദർശനത്തിനത്തുന്നത് ഇവിടെയാണ്.

പേരെന്തെന്നോ വീടേതെന്നോ അറിയാത്ത വിശക്കുന്ന മനുഷ്യരെ തേടി നടന്ന നിസാമുദ്ധീൻ ഔലിയായുടെ പേരിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ചൂളം വിളികളുമായി ഏഴു നൂറ്റാണ്ടുകൾക്കിപ്പുറവും ആ പേര് അനശ്വരമാക്കി നിസാമുദ്ധീൻ എക്സ്പ്രസ്സ് ഓടിക്കൊണ്ടേയിരിക്കുന്നു.!!!ഇന്ത്യയിലെ ആയിരകണക്കിന് ട്രെയ്നസ്റ്റേഷനിൽ നിന്നും ആ പേരുപറയുമ്പോൾ നാം ഓർക്കണം ആ ജീവിത ലാളിത്യവും ചരിത്രവും !!!

Sunday, 1 April 2018

ലിംഗ സമത്വം

*വീണ്ടും !!!  പത്ര സമ്മേളനം തുടങ്ങുകയായി.*
വന്ദ്യ വയോധികനായ ഉസ്താദ് എത്തിക്കഴിഞ്ഞു.
വിഷയം Gender Equality അഥവാ 'ലിംഗ സമത്വം'.
ഉസ്താദിനെ ഒന്ന് പൊരിച്ചു കളയാം എന്നു പത്രക്കാർ ഓരോരുത്തരായി മനപ്പായസമുണ്ടു. കാരണം ഉസ്താദ് വെല്ലുവിളിച്ചത് അവരെക്കൂടിയാണല്ലോ കഴിഞ്ഞ ദിവസം.?
"ലിംഗ സമത്വം തെളിയിക്കാൻ വെല്ലുവിളിക്കുന്നു" അതായിരുന്നു ഉസ്താദിന്റെ വെല്ലുവിളി.
"എന്നാൽ തുടങ്ങാം, അല്ലെ ?" ചെറുപുഞ്ചിരിയോടെ ഉസ്താദ്.
"അതെ" അത്യുൽസാഹത്തോടെ എല്ലാവരും.
"ഞാൻ പറഞ്ഞ്ഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. "ലിംഗ സമത്വം" എന്നത് പ്രകൃതി വിരുദ്ധമാണ്. സ്ത്രീ വിരുദ്ധമാണ്. ബുദ്ധി ശൂന്യമാണ്. യുക്തി രഹിതമാണ്. ഒരിക്കലും നടക്കാത്തതുമാണ്." അദ്ദേഹം ഒന്ന് നിർത്തി തുടർന്നു: "അത് എന്റെ സ്വന്തം അഭിപ്രായമല്ല, വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചതാണു. മതം അർത്ഥശങ്കക്കിടയില്ലാതെ പറഞ്ഞ്ഞ്ഞു തന്നതാണ്. ദൈവ തീരുമാനമാണ്."
"ഈ ആധുനിക യുഗത്തിൽ അങ്ങനെയൊക്കെ ലോകത്തോടു പറയാൻ അങ്ങയെപ്പോലുള്ളവർക്ക് എങ്ങനെ സാധിക്കുന്നു ? 'ലിംഗ സമത്വം', അതല്ലേ പുരോഗമന ആശയം?.. അതല്ലേ നീതി?" - പത്രക്കാർ വിട്ടില്ല.
" അല്ല, ആ വാദം അപക്വമാണു. സാമ്പത്തിക സമത്വം അസാധ്യമാണെന്നപോലെ ലിംഗസമത്വവും അസംഭവ്യമാണ്. ഭാവന മാത്രമാണത്. ലോകത്ത് എല്ലാവരും പണക്കാരായാൽ ലോകത്തിനു നിലനിൽക്കാനാവില്ല. എല്ലാവരും പാവപ്പെട്ടവരായാലും അങ്ങിനെ തന്നെ.
ആണിനും പെണ്ണിനും വെവ്വേറെ കഴിവുകളും മികവുകളുമാണു നൽകപ്പെട്ടിട്ടുള്ളത്. അത് വേറെവേറെ തന്നെ മനസ്സിലാക്കി എല്ലാവർക്കും അർഹിക്കുന്ന ബഹുമാനം നല്കുകയാണ് വേണ്ടത്. അല്ലാതെ എല്ലാരും ഒരുപോലെയാണെന്നു വാദിക്കുകയല്ല."
"ഞങ്ങൾക്കാർക്കും ആ വാദമില്ല. അത് അംഗീകരിക്കാനുമാവില്ല. ആണിനേയും പെണ്ണിനേയും വെവ്വേറെ മനസ്സിലാക്കുന്നത് പിന്തിരിപ്പനാണ്‌, പഴഞ്ചനാണ്. ആണു ചെയ്യുന്നതെല്ലാം പെണ്ണിനെ കൊണ്ടും സാധിക്കും. ഇത് കാലം വേറെയാണ്." പത്രക്കാർ വിടാൻ ഭാവമില്ല.
"ശരി. എന്നാൽ നിങ്ങൾ 'ലിംഗ സമത്വം' സാധ്യമാണെന്നു തെളിയിക്കൂ. എന്നാൽ നമുക്ക് ചർച്ചയാവാം"
"അത് സാധ്യമല്ലെന്ന് തെളിയിക്കാൻ ഉസ്താദിനാവുമോ?" അതെ ചോദ്യം തിരിച്ചു ചോദിച്ചു പത്രക്കാരിലൊരാൾ.
"തീർച്ചയായും" ഉസ്താദിന്റെ ദൃഡമായ സ്വരം.
അതേ ശ്വാസത്തിൽ ഉസ്താദ് ചോദ്യ രൂപത്തിൽ ചോദിച്ചു "സൂര്യനും ചന്ദ്രനും EQUAL ആണോ ?"
"അല്ല" മറുപടി എളുപ്പത്തിൽ വന്നു.
"ഒന്നിന് കടുപ്പം കൂടുതലാണ്. മറ്റേത് കടുപ്പം കുറഞ്ഞഞ്ഞതും ചന്തമേറിയതുമാണു. അല്ലേ? അതുപോലെ തന്നെയാ ആണും പെണ്ണും. രണ്ടിനും അതിന്റേതായ വ്യത്യസ്ത ധർമ്മവും ചന്തവുമുണ്ടാകും. അത് ഒരേ സ്കെയില് വെച്ച് അളക്കാൻ നോക്കരുത്."
"മനസ്സിലായില്ല"
"മനസ്സിലാക്കിത്തരാം.
നിങ്ങളോടൊരു ചോദ്യം. ആണു ചെയ്യുന്നതെന്തും പെണ്ണിനും സാധ്യമാണെന്നാണല്ലോ നിങ്ങളുടെ പക്ഷം. ഒരു കെട്ടിട നിർമ്മാണ സൈറ്റിൽ കല്ല്‌ ചുമക്കുന്ന ആണിനും പെണ്ണിനും ഒരേ കൂലിയാണോ നല്കുന്നത്?"
"അല്ല, ആണിനു 600. പെണ്ണിന് 300" മറുപടി കൃത്യമായി പത്രകാരിലൊരാൾ പറഞ്ഞ്ഞു. "അതിനു കാരണമുണ്ട് ഉസ്താദേ അതുകൊണ്ടാ" അയാൾ തുടർന്നു.
"അതെന്താ ?"..
"ആണുങ്ങൾ ചുമക്കുന്ന പകുതി കല്ലുകൾ പോലും പെണ്ണുങ്ങൾക്കു ചുമക്കാനാവില്ല, ആ വ്യത്യാസമാ കൂലിയിലും." ഉസ്താദിനെ തോൽപ്പിച്ച ഭാവത്തിൽ അയാൾ വ്യാഖ്യാനിച്ചു.
" അത് തന്നെയല്ലേ സഹോദരാ നമ്മൾ തമ്മിലുള്ള തർക്കവും. അതാണു ഞങ്ങളൊക്കെ പറയുന്നതും. ആണു ചുമക്കുന്ന എണ്ണം കല്ലുകൾ പെണ്ണിനെക്കൊണ്ട് ചുമക്കാനാകുന്നില്ല. 'Gender Equality ' എന്നത് , പറയുന്ന സുഖം നടപ്പിലാക്കുമ്പോഴുണ്ടാവില്ല. അത് ലോകത്ത് അസാധ്യവുമാണ്‌."
പറ്റിപ്പോയ അബദ്ധം അപ്പഴാ അയാൾക്ക് മനസ്സിലായത്. എല്ലാവരും മുഖത്തോടു മുഖം നോക്കിയതല്ലാതെ പത്രക്കാരുടെ ഭാഗത്ത് നിന്ന് മറുപടിയൊന്നുമുണ്ടായില്ല.
ഉസ്താദ് തുടർന്നു:
"ആണിനു ചുമക്കാനാവുന്ന ഭാരം പെണ്ണിനു ചുമക്കാനാകില്ല. അത് അവരുടെ കുറ്റമോ കുറവോ അല്ല. അവരുടെ പ്രകൃത്യാ ഉള്ള സ്രിഷ്ട്ടിപ്പു അങ്ങിനെയാ. അത് മനസ്സിലാക്കി അവരോടു അനുകമ്പ കാണിക്കുകയാണ് വേണ്ടതു. അല്ലാതെ ആണുങ്ങൾ 200 ഇഷ്ട്ടിക ചുമക്കുന്നു എന്നു പറഞ്ഞ്ഞു അവരെക്കൊണ്ടും 'സമത്വം' പറഞ്ഞ്ഞു അസാധ്യമായത് ചെയ്യിക്കുകയല്ല വേണ്ടത്. അത് അവരോടു ചെയ്യുന്ന ക്രൂരതയാണ്.
അതാണു ഞങ്ങൾ നേരത്തേ പറഞ്ഞ്ഞ്ഞതിന്റെ താല്പര്യം. സമത്വ വാദം സ്ത്രീ വിരുദ്ധമാണെന്ന്."
മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങ വീണ പോലെയായി എല്ലാവരും.
ആ മൌനം ഉസ്താദ് തന്നെ ഭഞ്ഞ്ജിച്ചു. ഉസ്താദ് തുടർന്നു :
" സ്ത്രീക്ക് മാത്രം സാധ്യമായ കുറേ മികവുകളുണ്ട്. അത് അവൾ ചെയ്താലേ കൂടുതൽ ഭംഗി ലഭിക്കൂ. അതിൽ പുരുഷന്റെ MARKS വളരേ കുറവാ."
ഏതാണതെന്ന ഭാവത്തിൽ എല്ലാവരുമിരുന്നു, ഒന്നും ഉരിയാടാതെ.
ഉസ്താദ് വിശദീകരിച്ചു:
"കുട്ടികളെ പരിപാലിക്കുക. കുടുംബം ഭരിക്കുക, മക്കളെ നന്മ പഠിപ്പിക്കുകയും, ക്ഷമയോടെ അവരോടു പെരുമാറുകയും അവരുടെ സ്വഭാവ രൂപീകരണത്തിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്യുക. ഇതൊക്കെ പുരുഷനേക്കാൾ സ്ത്രീ ചെയ്യുമ്പോഴാണ് അത് ഭംഗിയായി തീരുക. അത് സ്ത്രീക്കുള്ള മേന്മ തന്നെയാണു." ഉസ്താദ് ഒന്ന് നിർത്തി തുടർന്നു.
"തിരക്കേറിയ ഒരു റോഡിൽ അപകടം മണക്കുന്ന നിർണ്ണായക ഘട്ടത്തിൽ എതിരേ നിയന്ത്രണം വിട്ടു വരുന്ന വാഹനത്തെ എങ്ങനെ മറികടക്കാമെന്ന ഘട്ടത്തിൽ അവിടെ നിർണ്ണായകമായ തീരുമാനമെടുക്കാനുള്ള മനോധൈര്യം സ്ത്രീയെ അപേക്ഷിച്ച് പുരുഷനായിരിക്കും കൂടുതൽ. അതേ സമയം വസ്ത്രങ്ങൾ തൈക്കുമ്പോൾ ഒരു സൂചിയുടെ ഓട്ടയിലൂടെ നൂൽ കടത്തുന്നത് പുരുഷനേക്കാൾ കൃത്യമായും വേഗത്തിലും ചെയ്യാനാകുക സ്ത്രീക്കാണ്."
ഉസ്താദ് തന്നെ തുടർന്നു:
"ശാരീരിക ബലത്തിലും, മനോ ധൈര്യത്തിലും സ്ത്രീയേക്കാൾ മികച്ചു നില്ക്കുന്നത് പുരുഷനാണ്. അത് സ്ത്രീയെ അപേക്ഷിച്ചു പുരുഷനുള്ള മേന്മയാണ്."..... "വെറുതെ പറയുകയല്ല, നിങ്ങൾ പരിശോധിച്ചോളൂ,
സ്കൂളിലെ കായിക മൽസരങ്ങൾ എന്തിനാ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വെവ്വേറെ നടത്തുന്നത് ?...."
മർമ്മത്തിൽ ക്കൊണ്ട ചോദ്യത്തിനു 'മൗനം' തന്നെയാണു ഭൂഷണം എന്ന് മനസ്സിലാക്കി എല്ലാവരും അനുസരണയുള്ള കേൾവിക്കാർ മാത്രമായി.
ഉസ്താദ് തുടർന്നു :
"മത്സര ഫലത്തിന്റെ 10 വർഷത്തെ റെക്കോർഡ് പരിശോധിച്ചു നോക്കൂ. ഓട്ടത്തിലായാലും, ചാട്ടത്തിലായാലും, ഡിസ്ക്കസ് ത്രോ യിലായാലും ആണ്‍കുട്ടികളുടെ ബഹുദൂരം പിന്നിലാകും പെണ്‍കുട്ടികൾ. ദൂരത്തിലും ഉയരത്തിലും സമയത്തിലുമെല്ലാം.
അതുകൊണ്ടാണ് ആണ്‍കുട്ടികൾക്ക് വേറെ മത്സരവും പെണ്‍കുട്ടികൾക്ക് വേറെ മത്സരവും നടത്തേണ്ടി വരുന്നത്. ലിംഗ സമത്വ വാദികൾ എന്നാൽ ആണിനും പെണ്ണിനും ഒരുമിച്ചൊരു സ്പോർട്സ് മത്സരം നടത്താൻ ആവശ്യപ്പെടട്ടെ.?!.."
അണ്ടിപോയ അണ്ണാനെ പോലെ മറുപടിയില്ലാതെ എല്ലാവരും അന്തം വിട്ടു നിന്നു. വസ്തുതകൾ നിരത്തിയാണ് ഉസ്താദിന്റെ അവതരണം. ഉസ്താദ് പറയുന്നതിലും കാര്യമുണ്ടെന്ന ഭാവത്തിലേക്ക് കുറച്ചുപേർ മാറിയപോലെ.
ഉസ്താദ് വിശദീകരണം തുടർന്നു:
"അത് കൊണ്ടാണു പൊതുകാര്യങ്ങളിലും നാട്ടുകാര്യങ്ങളിലും പുരുഷന് മേധാവിത്വം വന്നത്. അത് സ്വാഭാവികമായി വന്ന സംഗതികളാണ്. പൊതുരംഗത്ത് പുരുഷന്റെ എണ്ണത്തെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം വളരേ കുറവായതും അതിനാലാണ്."
"അത് വെറുതെയാണ് ഉസ്താദേ, പൊതുകാര്യങ്ങളിൽ സ്ത്രീകളും ഇക്കാലത്ത് ഒട്ടും പിറകിലല്ല." ഇതുവരേ മിണ്ടാതിരുന്ന ഒരു പപ്പരാസി കിട്ടിയ തക്കത്തിനു ചാടി വീണു.
"ശരി, എന്നാൽ അതും നമുക്ക് ചർച്ചയാകാമല്ലോ ?" ഉസ്താദ് വിട്ടുകൊടുത്തില്ല.
"നിങ്ങളിൽ കോണ്‍ഗ്രസ്സുകാരുണ്ടാകുമല്ലോ, അല്ലേ ?..."
"അതേ" പിറകിലിരുന്ന ഒരാൾ കൈ പൊക്കി.
"കെ പി സി സിയിലോ , എ ഐ സി സി യിലോ Gender Equality നടപ്പാക്കിയിട്ടുണ്ടോ ?.. ആണുങ്ങളുടെ അത്രതന്നെ എണ്ണം പെണ്ണുങ്ങളും ഉണ്ടോ ?.."
നീശ്ശബ്ദത.
"വേണ്ടാ, 25 ശതമാനം പേർ ഉണ്ടോ സ്ത്രീ സാന്നിധ്യം ?"
"ഇല്ല " മറുപടി പറഞ്ഞ്ഞ്ഞത് മുൻപിലിരുന്ന ഇടതു ചായ്‌വുള്ള ഒരു പത്രക്കാരൻ.
"ശരി. ഈ പറഞ്ഞ്ഞ്ഞ 'ലിംഗ സമത്വം' പോളിറ്റ് ബ്യൂറോയിലോ, കേന്ദ്ര കമ്മിറ്റിയിലോ നടപ്പാക്കിയിട്ടുണ്ടോ ?...."
ആർക്കും മിണ്ടാട്ടമില്ല.
"അപ്പോൾ നിങ്ങൾ ആരെക്കൊണ്ടും നടപ്പാക്കി കാണിച്ചുതരാൻ സാധിക്കാത്തതാണ് നിങ്ങൾ ഞങ്ങളോട് ആവശ്യപ്പെടുന്നതു. അതിൽ ശരിയുണ്ടോ ?..."
നെഞ്ചിൽ തറക്കുന്ന ചോദ്യ ശരം അന്തരീക്ഷത്തിൽ വെറുതെ കിടന്നു കറങ്ങ്ങ്ങി. മുൻപിലിരുന്ന വാട്ടർ ബോട്ടിലെടുത്ത് വരണ്ട തൊണ്ട നനക്കുന്നുണ്ടായിരുന്നു പലരും.
അടുത്ത ചോദ്യം തന്നോടാവുമെന്നു കരുതി ബി ജെ പി ചായ്‌വുള്ള പത്രക്കാരൻ മെല്ലെ എഴുന്നേൽകാനൊരുങ്ങി.
ഉസ്താദ് പറഞ്ഞ്ഞു:
"എല്ലാവരുടെ സ്ഥിതിയും അതുതന്നെയാ. ബി ജെ പി ആയാലും ലീഗ് ആയാലും ആരെക്കൊണ്ടും Gender Equality അവനവന്റെ പാർട്ടിയിൽ നടപ്പാക്കാൻ ആർക്കും സാധിച്ചിട്ടില്ല. പ്രസംഗിക്കാൻ എലാർക്കും എളുപ്പമാ."
"വിശുദ്ധ ഖുർആൻ നടക്കുന്നതേ നടക്കുമെന്നു പറയൂ. അസാധ്യമായത് സാധ്യമാണെന്നു പൊളിവചനം പറയുന്നത് ഇസ്ലാമിക രീതിയല്ല. പടപ്പുകളെ പടച്ച ദൈവത്തിനറിയാം ഓരോരുത്തർക്കുള്ള നിയമവും നീതിയും. എലാവരും വന്നു സഹകരിച്ചതിൽ സന്തോഷം."
പരിപാടി കഴിഞ്ഞല്ലോ എന്ന് നെടുവീർപ്പിട്ടു പോകാനായി എഴുന്നേല്ക്കാൻ തുടങ്ങി ചിലർ.
ഉപസംഹാരം എന്ന നിലക്ക് ഇതുകൂടി പറഞ്ഞ്ഞു ഉസ്താദ് :
"കരുത്തരായ പുരുഷന്റെ തണലിലും സംരക്ഷണയിലുമാണു സ്ത്രീ വളരേണ്ടത്. സ്ത്രീ പ്രകൃത്യാ അബലയാണ്. അതുകൊണ്ടാണ് അവൾക്ക് ബസിലും ട്രയിനിലുമെല്ലാം സീറ്റ് Reserve ചെയ്യേണ്ടി വരുന്നത്. പുരുഷനെ പോലെ അവൾക്കും കരുത്തുണ്ടായിരുന്നെങ്കിൽ അവിടെയൊന്നും RESERVATION ന്റെ പ്രശ്നമേ ഉദിക്കില്ലല്ലോ ! ?......"
"സ്ത്രീക്കു വേണ്ടത് 'സ്വാതന്ത്ര്യമാണോ', അതോ 'സുരക്ഷയാണോ' എന്ന് അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നിങ്ങൾ ചിന്തിക്കുക. "ലിംഗസമത്വ"മല്ല ഇവിടെയാവശ്യം, "ലിംഗ നീതിയാണ്" വേണ്ടത്. അപ്പഴേ സ്ത്രീക്കു അവൾക്കാവശ്യമായ നീതിയും പരിരക്ഷയും ലഭിക്കുകയുള്ളൂ... "
പോകാനൊരുങ്ങിയ പത്രക്കാരോട് ഉസ്താദ് അവസാനമായി :
"എത്ര പേരാണു നിങ്ങൾ വന്നിട്ടുള്ളത് ?. ചായ കുടിച്ചിട്ടു പോയാൽ മതി എല്ലാവരും."
"ഞങ്ങൾ 22 പേർ" മീഡിയാ ഫോറം സെക്രട്ടറി മറുപടി പറഞ്ഞ്ഞു.
"അതിൽ എത്ര വനിതകളുണ്ട് , ആ ഇരുപത്തി രണ്ടിൽ ?.."
"ഞാൻ ഒരാൾ ! "... പിറകിലിരുന്നിരുന്നു ഒരു പത്രപ്രവർത്തക നിഷ്ക്കളങ്കമായി കൈ പൊക്കി.
"22 പേരിൽ ഒരു വനിത മാത്രമോ ?....നിങ്ങളെങ്കിലും 'ലിംഗ സമത്വം' നടപ്പാക്കിക്കൊണ്ടായിരുന്നില്ലേ ഇതു ചർച്ച ചെയ്യാൻ ഇങ്ങോട്ടു വരേണ്ടിയിരുന്നത് ?? .."
ചിന്താ ശേഷിയുടെ മർമ്മത്തിൽ ആഞ്ഞു പതിച്ച ആ ചോദ്യ ശരത്തിനു മുൻപിൽ നിരായുധരായ ആ ചെറുപ്പക്കാർ, ഇനിയുമൊരു ചോദ്യം വരുന്നതിനു മുന്പ് മെല്ലെ ആ പരിസരം കാലിയാക്കി, ഒരായിരം ചോദ്യങ്ങൾ സ്വന്തത്തോട്‌ തന്നെ ചോദിച്ചു കൊണ്ട് !...ശൈഖുനാ കാന്തപുരം ഉസ്താദ് .
അള്ളാഹു (സു) ഉസ്താദിന്ആഫിയ ത്തോടെയുള്ള ദീർഗ്ഗായുസ് പ്രധാനം ചെയ്യട്ടെ .( ആമീൻ യാറബ്ബൽ ആലമീൻ )