ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 2 May 2018

ബാങ്കും വഹാബിയുടെ ഇടഅത്താഴവും

മഹാനായ ഇമാം അബൂ ദാവൂദ് (റ)തൻറെ സുനനിൽ പറയുന്ന ഒരു ഹദീസ് ദുർ വ്യാഖ്യാനിച്ചു കൊണ്ട് മുസ്ലിമീങ്ങളുടെ നോമ്പ് ബാത്വിലാക്കാൻ ഇറങ്ങി തിരിച്ച വഹാബികളുടെ തനി നിറം ചെറിയ രൂപത്തിൽ തുറന്നു കാട്ടാം എന്ന് കരുതിയാണ് ഈ ടെക്സ്റ്റ്‌ ഞങ്ങൾ എഴുതുന്നത് .

അല്ലാഹു ഖബൂൽ ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു .ആമീൻ യാ റബ്ബൽ ആലാമീൻ .

എന്താണ് വിഷയം എന്ന് നമുക്ക് നോക്കാം .

باب في الرجل يسمع النداء والإناء على يده

"ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പാത്രം കയ്യിലുണ്ടായിരിക്കെ സുബ്ഹി ബാങ്ക് കേട്ടതായ ഒരുത്തനെ  കുറിച്ച് പറയുന്ന ബാബ്" .

അതിനോടനുബന്ധിച്ചു ഇമാം അബൂ ദാവൂദ് തങ്ങൾ അബൂ ഹുറൈറ(റ)വിൻറെ ഒരു ഹദീസും ഉദ്ധരിക്കുന്നു .

2350 حدثنا عبد الأعلى بن حماد حدثنا حماد عن محمد بن عمرو عن أبي سلمة عن أبي هريرة قال قال رسول الله صلى الله عليه وسلم إذا سمع أحدكم النداء والإناء على يده فلا يضعه حتى يقضي حاجته منه

"പാത്രം കയ്യിലായിരിക്കെ നിങ്ങളിൽ നിന്ന് ഒരുത്തൻ സുബ്ഹി ബാങ്ക് കേട്ടാൽ അവൻറെ ആവശ്യം നിർവഹിക്കുന്നത് വരെ അവൻ പാത്രം താഴെ വെക്കെണ്ടാതില്ല".

ഈ ഹദീസുമായി ബന്ധപ്പെട്ടുകൊണ്ട് സാധാരണഗതിയിൽ  വഹാബികൾ സാധാരണക്കാരെ പിഴപ്പിക്കാറുണ്ട് .അവരുടെ നോമ്പ് ഫസാദായി പോകുന്ന രീതിയിൽ ഉള്ള ദുർവ്യാഖ്യാനമാണ് അവർ നടത്താറുള്ളത് .അത് കൊണ്ട് തന്നെ എല്ലാവരും ഇവരുടെ ദുർവ്യാഖ്യാനത്തെ തൊട്ടും കുതന്ത്രത്തെ തൊട്ടും ജാഗരൂകരയിരിക്കെണ്ടാതുണ്ട്.

കാരണം മഹാന്മാരായ പണ്ഡിതന്മാർ ഈ ഹദീസിനെ വിശകലനം ചെയ്ത് എന്താണ് ഇതിൻറെ ഉദ്ദേശം എന്ന് വെക്തമാക്കിയിട്ടുണ്ട് .ആ പണ്ഡിതന്മാർ പറഞ്ഞു തന്ന ഉദ്ദേശാർത്തമാല്ലാതെ നമുക്ക് തോന്നിയത് പോലെ നാം അർത്ഥം വെച്ച് കൊണ്ട് നാം നോമ്പ് അനുഷ്ടിക്കുകയാണ് എങ്കിൽ നമ്മുടെ നോമ്പ് മുഴുവനും ബാത്വിലാകുന്നതാണ് .അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യ യോഗ്യമാകുകയില്ല .

കാരണം ഒരു ഹദീസ് വിശദീകരിക്കുമ്പോയും ആ ഹദീസുമായി ബന്ധപ്പെട്ടു കൊണ്ട് വന്ന മറ്റു ഹദീസുകളും,
അത് പോലെ ആ വിഷയത്തിൽ ഖുർആൻ എന്ത് പറഞ്ഞു ഒന്നാം പ്രമാണത്തിൽ എന്താണുള്ളത് അത് പോലെ മറ്റു വിശദീകരണമായിട്ട് മറ്റു സ്ഥലങ്ങളിൽ എന്താണ് വന്നത് എന്നെല്ലാം പരിശോധിച്ചതിനു ശേഷമാണ് മഹാന്മാരായ പണ്ഡിതപൗർണ്ണമികൾ ഒരു വിശയത്തിൽ വിധി പറയുക .

അപ്പോൾ ആ വിധിയാണ് അന്ത്യമ വിധി ഏതെങ്കിലും ഒരു ഹദീസ് ഹദീസ് എന്ന് പറയുമ്പോൾ അത് ഏത് സമയത്തും പറഞ്ഞതുമാകമല്ലോ.

റസൂൽ(സ്വ )തങ്ങൾ അവിടത്തെ ഇസ്ലാമിൻറെ പ്രാരംഭഘട്ടത്തിൽ പറഞ്ഞ ചില വിഷയങ്ങൾ പിൽക്കാലത്ത് ദുർബലമാക്കപ്പെട്ടിട്ടുണ്ട് .അപ്പോൾ ഇവിടെ ആദ്യം പറഞ്ഞ ഹദീസ് ഏതാണ് അവസാനം പറഞ്ഞ ഹദീസ് ഏതാണ് എന്ന് സാധാരണക്കാർക്ക് മനസ്സിലാക്കാൻ പ്രയാസമാണ് .അത് പോലെ തന്നെ ആദ്യത്തെ ഹദീസിൻറെ വിധി ഇപ്പോൾ ബാധകമല്ല ,അല്ലങ്കിൽ അതിനു ചില നിബന്ധനകൾ മറ്റു ചില ഹദീസിൽ വന്നിട്ടുണ്ട് ആ നിബന്ധന അനുസരിച്ച് കൊണ്ടേ അമൽ ചെയ്യാൻ പറ്റുകയോള്ളൂ എന്നുള്ളതോക്കെ മനസ്സിലാക്കാൻ സാധിക്കുന്നത് പണ്ഡിതന്മാർക്കാണ്,ഉലമാഇനാണ്.

അപ്പോൾ ആ പണ്ഡിതന്മാരുടെ നിലപാട് എന്താണ് എന്ന് മനസ്സിലാക്കിയിട്ടു അത് പിൻപറ്റൽ മാത്രമാണ് സാധാരണക്കാരനു മുമ്പിൽ ഒരു പരിഹാരമോള്ളൂ.അതിനാൽ   ഹദീസ് സ്വഹീഹായി എന്നത് കൊണ്ട് ഹദീസിൻറെ ബാഹ്യാർത്തം പിടിച്ചു കൊണ്ട് അമൽ ചെയ്യുക എന്നത് ഒരിക്കലും ഒരു സത്യവിശ്വാസിക്ക്‌ അനുഗുണമായിരിക്കുന്ന പ്രവർത്തനമല്ല.

മഹാന്മാരായ പണ്ഡിതന്മാർ ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട് .ഇമാം ഖത്വാബിയെ പോലുള്ള, ഇമാം നവവി (റ)വിനെ പോലുള്ള നിരവധി പണ്ഡിതന്മാർ ഈ ഹദീസ് കൊണ്ടുള്ള ഉദ്ദേശം എന്താണ് എന്ന് വെക്തമാക്കി തന്നിട്ടുണ്ട് .

ഈ വിശയ സംബന്ധമായി രണ്ട് സാധ്യതകളാണ് ഇമാം ഖത്വാബി (റ)പറയുന്നത്‌ :

قال الخطابي : هذا على قوله إن بلالا يؤذن بليل فكلوا واشربوا حتى يؤذن ابن أم مكتوم أو يكون معناه إن سمع الأذان وهو يشك في الصبح مثل أن يكون السماء متغيمة فلا يقع له العلم بأذانه أن الفجر قد طلع لعلمه أن دلائل الفجر معدومة ولو ظهرت للمؤذن لظهرت له أيضا ، فإذا علم انفجار الصبح فلا حاجة إلى أوان الصباح أذان الصارخ لأنه مأمور بأن يمسك عن الطعام والشراب إذا تبين له الخيط الأبيض من الخيط الأسود من الفجر انتهى

ഒരാളുടെ കയ്യിൽ ഭക്ഷാണ പാത്രം ഉണ്ടായിരിക്കെ സുബ്ഹി ബാങ്ക് വിളിക്കുന്നത് കേട്ടാൽ അവൻറെ ആവശ്യം നിർവഹിക്കുന്നത് വരെ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞത് മഹാനായ ബിലാൽ (റ)വിൻറെ ബാങ്ക് കേട്ട് കൊണ്ടിരിക്കെ നിങ്ങൾ ഭക്ഷണ പാത്രം താഴെ വെക്കെണ്ടാതില്ല എന്നാണ് ഉദ്ദേശം .കാരണം റസൂൽ(സ്വ )തങ്ങൾ പറഞ്ഞിട്ടുണ്ട് .നിശ്ചയം ബിലാൽ (റ)രാത്രിയിൽ ബാങ്ക് വിളിക്കും അപ്പോൾ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക .മഹാനായ ഇബ്നു ഉമ്മി മക്തൂം (റ)സുബ്ഹി ബാങ്ക് വിളിക്കുന്നത് വരെ  നിങ്ങൾക്ക് തിന്നുകയും കുടിക്കുകയും ചെയ്യാം എന്നാണ് ഇവിടെ പറഞ്ഞത് .

അപ്പോൾ ബിലാൽ (റ)വിൻറെ ഒന്നാം ബാങ്ക് കേട്ടത് കൊണ്ട് നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തേണ്ടതില്ല പാത്രം താഴെ വെക്കെണ്ടാതില്ല .രണ്ടാം ബാങ്ക് കൊടുക്കുന്ന അബ്ദുള്ളാഹിബ്നു ഉമ്മി മക്തൂം (റ)വിൻറെ ബാങ്ക് വരെ നിങ്ങൾക്ക് ഭക്ഷണം കഴിക്കാവുന്നതും കുടിക്കാവുന്നതുമാണ് .

കാരണം രണ്ടാമത്തെ ബാങ്കാണ് ഫജ്ർ സ്വാദിഖ് വെളിവായതിനു ശേഷമുള്ള ബാങ്ക് .അവിടെക്കാണ് ഈ ഹദീസ് വെക്കേണ്ടത് എന്ന് ബഹുമാനപ്പെട്ട ഇമാം ഖത്വാബി (റ)പറയുന്നു .

അല്ലങ്കിൽ എതാർത്ത ബാങ്ക് തന്നെയാണ് ഇവിടെ ഉദ്ദേശിക്കുന്നത് .  പക്ഷേ രണ്ടാമത്തെ ബാങ്ക് തന്നെയാണെങ്കിലും ബാങ്ക് വിളിക്കുന്ന ആൾ ഫജ്ർ സ്വാദിഖ് വെളിവായിരിക്കുന്നു എന്ന തെളിവ് ഇല്ലാതെ ഏത് പോലെ ആകാശം മേഘാവ്രതമായ അവസരത്തിലാണ് ബാങ്ക് വിളിക്കുന്ന ആൾ ബാങ്ക് കൊടുത്തത് അങ്ങിനെയുള്ള അവസരത്തിൽ സംശയമാണ് സമയം ആയിട്ടുണ്ടോ എന്ന് കാരണം ആകാശം മേഘാവ്രതമാണ്. അങ്ങിനെ സമയം ആയിട്ടുണ്ട്‌ എന്ന് ഊഹിച്ചു ബാങ്ക് കൊടുത്തതാണ് എന്നാൽ ആ അവസരത്തിൽ നിങ്ങൾ പാത്രം താഴെ വെക്കെണ്ടാതില്ല എന്നാണ്.

കാരണം ഈ ബാങ്ക് കൊണ്ട് ഫജ്ർസ്വാദിഖ് വെളിവായിരിക്കുന്നു എന്ന അടയാളങ്ങൾ ഇല്ലാത്തത് കൊണ്ട് .അങ്ങിനെയുള്ള അവസരത്തിൽ നിങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തെണ്ടെതില്ല.

ഈ പറഞ്ഞതെല്ലാം സമയം അറിയുവാനുള്ള മാധ്യമങ്ങൾ ഇല്ലാത്ത കാലഘട്ടത്തിലുള്ള കാര്യങ്ങളെ കുറിച്ചാണ് എന്നാൽ ഈ കാലഘട്ടത്തിൽ ധാരാളം മാധ്യമങ്ങൾ നിലവിൽ ഉണ്ട് അത്‌ പ്രകാരം ഫജ്‌ർ  സ്വാദിഖ് വെളിവായിരിക്കുന്നു എന്ന് ഉറപ്പായതിനു ശേഷം ഒരാൾ ഭക്ഷണം കഴിച്ചാൽ അവൻറെ നോമ്പ് ബാത്വിലാകുന്നതാണ് .

അപ്പോൾ ഇമാം ഖത്വാബി(റ)പറഞ്ഞതിൻറെ ചുരുക്കം ബാങ്ക് കേട്ടാൽ നിങ്ങൾ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞ ബാങ്ക് ഒന്നുകിൽ ബിലാൽ (റ)കൊടുക്കുന്ന ആദ്യത്തെ ബാങ്കാണ് ,അല്ലങ്കിൽ രണ്ടെമാത്തെ ബാങ്ക് തന്നെ പക്ഷേ സംശയാസ്പതമായ സാഹചര്യത്തിൽ കൊടുക്കപ്പെടുന്നതായിരിക്കുന്ന ബാങ്കാണ് ഇവൻ നോക്കുമ്പോൾ നേരം വെളുത്തതിന്റെ അതായത് ഫജ്ർ സ്വാദിഖ് വെളിപ്പെട്ടതിൻറെ അടയാളങ്ങൾ ഒന്നും അവനിക്ക് ലഭിച്ചിട്ടില്ല അങ്ങിനെയുള്ള സഹാചര്യത്തിൽ കേൾക്കുന്ന ബാങ്ക് കൊണ്ട് നിങ്ങൾ ഭക്ഷണം നിർത്തെണ്ടതില്ല എന്നാണ് .

അതല്ലാതെ ക്ര് ത്തി സമയം ആയി എന്ന് ഉറപ്പുള്ള അവസരത്തിൽ കൊടുക്കുന്ന ബാങ്ക് കേൾക്കുന്ന അവസരത്തിൽ ഭക്ഷണം നിറുത്തരുത് എന്ന് ഈ ഹദീസിൻറെ താൽപര്യം അല്ലായെന്ന് മഹാനവർകൾ വെക്തമായി പറഞ്ഞിരിക്കുകയാണ് .

മഹാനായ മുല്ലാ അലിയ്യുൽ ഖാരി (റ)പറയുന്നു :

وقال علي القاري : قوله - صلى الله عليه وسلم - حتى يقضي حاجته منه هذا إذا علم أو ظن عدم الطلوع .

പാത്രത്തിൽ നിന്നും അവൻറെ ആവശ്യം പൂർത്തിയാക്കുന്നത് വരെ പാത്രം താഴെ വെക്കെണ്ടാതില്ല എന്ന നബി(സ്വ)യുടെ വാക്ക് അത് ഭക്ഷണം കഴിക്കുന്നവൻ ഫജ്ർ വെളിവായിട്ടില്ല എന്ന് അറിയുകയോ ഭാവിക്കുകയോ ചെയ്‌താൽ താഴെ വെക്കെണ്ടാതില്ല എന്നാണ് .

അപ്പോൾ ഫജ്ർ വെളിവായിരിക്കുന്നു എന്ന് അവൻ അറിഞ്ഞു ,അല്ലങ്കിൽ ഭാവിച്ചു എന്നാൽ പിന്നെ തിന്നലും കുടിക്കലും ഹറാമാണ് എന്ന് ഇതിൽ നിന്നും വളരെ വെക്തമാണ് .

ഇബ്നുൽ മലിക് (റ)പറയുന്നു :

وقال ابن الملك : هذا إذا لم يعلم طلوع الصبح ، أما إذا علم أنه قد طلع أو شك فيه فلا .

പാത്രം താഴെ വെക്കെണ്ടാതില്ല എന്ന് പറഞ്ഞത് സുബ്ഹി വെളിവായി എന്ന് അവൻ അറിഞ്ഞിട്ടില്ലായെങ്കിൽ ആണ് .അപ്പോൾ സുബ്ഹി വെളിവായി എന്ന് അവൻ അറിയുകയോ, സംശയിക്കുകയോ ചെയ്‌താൽ ഭക്ഷിക്കുവാനോ ,കുടിക്കുവാനോ പാടില്ല .

ഈ പറഞ്ഞ വിശദീകരണങ്ങൾ എല്ലാം സുനനു അബീ ദാവൂദിൻറെ ശറഹായ
ഔനുൽ മൗബൂദിൽ (عون المعبود) പറഞ്ഞതാണ്  .

ഈ ഹദീസിനെ ദുർവ്യാഖ്യാനിച്ചു കൊണ്ട് സാധാരണക്കാരുടെ നോമ്പ് ഫസാദാക്കാൻ വഹാബികൾ ശ്രമിക്കുന്നത് .എല്ലാ വിഷയത്തിലുമെന്നപോലെ ഇതിലും അവരുടെ വഞ്ചന പ്രകടമായി കാണാവുന്നതാണ് .

പണ്ഡിതപൗർണ്ണമി മഹാനായ ഇമാം ഷാഫി (റ)തൻറെ വിശ്വപ്രസിദ്ധ ഗ്രന്തമായ കിതാബുൽ ഉമ്മിൽ പറയുന്നു :

ﺃﺧﺒﺮﻧﺎ ﺇﺳﻤﺎﻋﻴﻞ ﺑﻦ ﺃﺑﻲ ﺧﺎﻟﺪ ﻋﻦ ﺃﺑﻲ ﺍﻟﺴﻔﺮ ﻋﻦ ﻋﻠﻲ - ﺭﺿﻲ ﺍﻟﻠﻪ ﻋﻨﻪ - ﺃﻧﻪ ﺻﻠﻰ ﺍﻟﺼﺒﺢ ﺛﻢ ﻗﺎﻝ: ﻫﺬﺍ ﺣﻴﻦ ﻳﺘﺒﻴﻦ ﻟﻜﻢ ﺍﻟﺨﻴﻂ ﺍﻷﺑﻴﺾ ﻣﻦ ﺍﻟﺨﻴﻂ ﺍﻷﺳﻮﺩ ﻭﻟﻴﺴﻮﺍ ﻭﻻ ﺃﺣﺪ ﻋﻠﻤﻨﺎﻩ ﻳﻘﻮﻝ ﺑﻬﺬﺍ ﺇﻧﻤﺎ ﺍﻟﺴﺤﻮﺭ ﻗﺒﻞ ﻃﻠﻮﻉ ﺍﻟﻔﺠﺮ ﻓﺈﺫﺍ ﻃﻠﻊ ﺍﻟﻔﺠﺮ ﻓﻘﺪ ﺣﺮﻡ ﺍﻟﻄﻌﺎﻡ ﻭﺍﻟﺸﺮﺍﺏ ﻋﻠﻰ ﺍﻟﺼﺎﺋﻢ.

നിശ്ചയമായും അത്തായം (സുഹൂർ )ഫജ്ർ വെളിവാകുന്നതിന്റെ മുമ്പാണ് .അപ്പോൾ ഇനി ഫജ്ർ വെളിവായാൽ നോമ്പ് കാരൻറെ മേൽ തീർച്ചയായും തിന്നലും,കുടിക്കലും ഹറാമാണ്.

മഹാനായ ഇമാം നവവി (റ)പറയുന്നു :

قال النووي -رحمه الله-: "ذكرنا أن من طلع الفجر وفي فيه أي: في فمه طعام فليلفظه ويتم صومه, فإن ابتلعه بعد علمه بالفجر بطل صومه, وهذا لا خلاف فيه, ودليله حديث ابن عمر وعائشة -رضي الله عنهم- أن رسول الله -صلى الله عليه وسلم- قال: (إِنَّ بِلالا يُؤَذِّنُ بِلَيْلٍ، فَكُلُوا وَاشْرَبُو

ഫജ്ർ വെളിവായ സമയത്ത് ഒരുത്തൻറെ വായയിൽ ഭക്ഷണം ഉണ്ടെങ്കിൽ അവൻ അത് തുപ്പികളയുകയും നോമ്പ് പൂർത്തിയാക്കുകയും ചെയ്യണം .

അപ്പോൾ ഇനി ഫജ്ർ വെളിവായി എന്ന് അവൻ അറിഞ്ഞതിനു ശേഷം അവൻറെ വായയിൽ ഉള്ളത് അവൻ വിഴുങ്ങിയാൽ (ഇറക്കിയാൽ )അവൻറെ നോമ്പ് ബാത്വിലാകുന്നതാണ് .ഈ പറഞ്ഞ കാര്യത്തിൽ ഒരു പണ്ഡിതന്മാർക്കും അഭിപ്രായ ഭിന്നത ഇല്ല .

ഈ പറഞ്ഞതിനുള്ള ലക്‌ഷ്യം (തെളിവ് )ഇബ്നു ഉമർ(റ)വിൻറെയും ആയിശ ബീവി (റ)യുടെയും ഹദീസാണ്.

നിശ്ചയം റസൂൽ(സ്വ)തങ്ങൾ പറഞ്ഞു : "നിശ്ചയമായും ബിലാൽ (റ)"രാത്രിയിൽ "ബാങ്ക് വിളിക്കും അപ്പോൾ നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക ".

അപ്പോൾ ചുരുക്കത്തിൽ ഈ പണ്ഡിതൻമാർ ഈ ഹദീസിനെ എങ്ങിനെ വിശദീകരിച്ചു അത് സ്വീകരിക്കൽ നമുക്ക് ബാധ്യതയാണ് .കാരണം ഖുർആനും ഹദീസും നമുക്ക് തോന്നിയത് പോലെ വ്യാഖ്യാനിക്കാൻ പറ്റില്ല .അത് വ്യാഖ്യാനിക്കാൻ അർഹതയുള്ളത് അതിനെ കുറിച്ച് വിവരമുള്ള പണ്ഡിതർക്കാണ് .അവർ അത് നമുക്ക് വ്യാഖ്യാനിച്ചു തന്നിട്ടുണ്ട് .

ബാങ്കും വഹാബിയുടെ റമളാൻ ഫിത്നയും!

മഗ്രിബിന് ഇസ്ലാം നിശ്ചയിച്ച സമയത്ത് റമളാനിലും അല്ലാത്തപ്പോഴും സുന്നികളുടെ പളളിയില്‍ ബാങ്ക് കൊടുക്കുന്നു.
പക്ഷേ റമളാനില്‍ സമയം ആകുന്നതിന്  രണ്ടോ മൂന്നോ മിനുട്ട് മുന്‍പേ വഹാബീ മഠങ്ങളില്‍ നിന്ന് ബാങ്ക് കൊടുക്കുന്നു.

അത് പോലെ സുബ്ഹിക്ക് സമയമാകുമ്പോള്‍ സുന്നീ പളളിയില്‍ ബാങ്ക് മുഴങ്ങുന്നു.
എന്നാല്‍ വഹാബീ മീറ്റിങ്ങ് കേന്ദ്രങ്ങളില്‍ സുബ്ഹി ബാങ്കിന് അഞ്ചോളം മിനുട്ട് താമസം വരുന്നു.

ചോദിച്ചാല്‍ നോമ്പ് തുറ പെട്ടെന്ന് ആക്കണമെന്നും അത്താഴം പിന്തിക്കണമെന്നുമാണ് മറുപടി.
എങ്കില്‍ വഹാബികള്‍ക്ക് നാളെ മുതല്‍ അത്താഴം ളുഹര്‍ വരെ പിന്തിക്കുകയും നോമ്പ് തുറ ളുഹറിലേക്ക് പിന്തിക്കുകയും ചെയ്യാവുന്നതാണ്.

തീറ്റ ജീവിതത്തിന് ആവശ്യമാണ്.
പക്ഷേ വഹാബീ തീറ്റ ഒരു മാറാ രോഗമാണെന്ന് തോന്നുന്നു.

വഹാബികളേ നിങ്ങള്‍ക്ക് തിന്നാം.
ഞങ്ങള്‍ക്ക് എതിര്‍പ്പില്ല.
പക്ഷേ ആ തീറ്റ ദീനിന്‍െറ പേരില്‍ ആക്കരുത്.
അല്ലെങ്കില്‍ ലോകത്ത് മുസ്ലിംകള്‍ക്ക്  മനസ്സിലായ ആ സത്ത്യം നിങ്ങള്‍ പരസ്യമായി പറയാന്‍ തയ്യാറാകുക.
വഹാബിസം ഇസ്ലാമുമായി ബന്ധമില്ലാത്ത ഒരു പുതിയ മതമാണെന്ന്.
അതിന് എന്നാണ് വഹാബികള്‍ ആര്‍ജ്ജവം കാണിക്കുക.

നടക്കില്ല മക്കളേ.
അല്ലാഹു സ്വന്തം കഴിവു കൊണ്ടും സുന്നീ ചുണക്കുട്ടികള്‍ അല്ലാഹു തന്ന കഴിവുകൊണ്ടും ദീനിന് കാവലുണ്ട്.

ഖബർ കെട്ടിപ്പൊക്കൽഖബർ-ആരോപണങ്ങൾക്ക്റ മറുപടി - 1

⛔❎⛔❎⛔❎⛔❎⛔

🏠ഖബർ കെട്ടിപ്പൊക്കൽ 🏠

🔴🔻🔻🔻

ആരോപണങ്ങള്‍ക്ക് മറുപടി..... ഭാഗം ...01...

🔴🔻🔻

മഹത്തുക്കളുടെ ഖബർ കെട്ടിപ്പൊക്കുന്നതും ,ഖുബ്ബ വെക്കലും, തൊട്ട് മുത്തലും സംബന്ധമായി ഏതോ വഹാബി  പാതിരി

നവവി ഇമാമിന്റെ വാക്കുകൾ അവസരോചിതമായി ദുർവ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇത് സംബന്ധമായി മറുപടി 2 ഭാഗമായി എന്റെ അറിവിലുള്ള കാര്യങ്ങൾ നിങ്ങളുമായി പങ്ക് വെക്കുന്നു.

🔴🔽🔽🔽🔽

ഇത് ഭാഗം-1 ആണ്. ദീർഘിച്ച ലേഖനമായത് കൊണ്ടാണ്.....

↕↕❌❌❌❌
ആരോപണം: ഒഹാബി മതവിഭാഗ പാതിരിയുടേത്........
‍
ഖബറുകള്‍ മഹാന്മാരുടെതാണെങ്കിലും സാധാരണക്കാരുടെതാണെങ്കിലും ഭൂമിയുടെ വിതാനത്തില്‍ നിന്നും ഒരു ചാണ്‍ മാത്രമേ ഉയര്‍ത്താന്‍ പാടുള്ളൂ. അതില്‍ കൂടുതല്‍ ഉയര്‍ത്തുന്നതും അലങ്കരിക്കുന്നതും അതിന്മേല്‍ തേപ്പ് നടത്തുന്നതും ഖുബ്ബയുണ്ടാക്കുന്നതും എഴുതുന്നതും, ഖബര്‍ ചുറ്റുന്നതും അത് തൊടുന്നതും ചുംബിക്കുന്നതുമെല്ലാം ഇസ്‌ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്.

🔷🔷🔷✅✅✅✅
മറുപടി: സുന്നികള്‍

ഖബ൪ കെട്ടി പൊക്കുന്ന വിഷയത്തിൽ മുജായിദുകളുടെ വാദ൦ എല്ലാ ഖബറു൦ കെട്ടി പൊക്കൽ നബി സ നിരോദിച്ചതു൦ അതിനാൽ ഹറാമുമാണ് എന്നാണ്

എന്നാൽ സുന്നികളായ ഞങ്ങൾ പറയുന്നത് നബി (സ)യുടെ نهى അഥവാ നിരോധനം വന്ന ഒരു കാര്യം ഹറാം ആവാം അല്ലങ്കിൽ കറാഹത് ആവാം
ഈ രണ്ടു ഹുക്മുകളും വരും, എവിടെ?.

🔷🔷🔷🔷
ഖബര്‍ സ്വൊന്തം ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ ഇവ കറാഹത്ത് ആണ്,
പൊതു ഖബറിസ്താൻ ആണെങ്കിൽ അവിടെ ഇവയൊക്കെ ഹറാമുമാണ്
🔷🔷🔷🔷
എന്നാൽ പൊതു ഖബറിസ്താൻ ആയാൽ (مسبلت) പോലും സാലിഹീങ്ങളുടെയും  മഹാത്മാക്കളുടെയും ഖബർ ആണെങ്കിൽ തബറുകും സിയാറത്തും ഉദ്ദേശിച്ചുകൊണ്ട് അവരുടെ ഖബറുകൽ ഉയർത്തൽ അനുവദനീയമാണ്, കറാഹത് പോലും ഇല്ല.

🔽🔽🔽🔽
പിന്നെ നബി സ യുടെ ഹദീസിൽ ഉള്ളത് ان يبنا عليه ഖബറിന് മുകളിൽ ബിൽഡി൯ഗുകൾ നി൪മ്മിക്കാ൯ പാടില്ല എന്നാണ് നി൪മ്മിക്കുന്നതിനെ പറ്റിയാണ് അവിടെ പറഞ്ഞത് എ൯തായാലു൦ അത് മറ്റൊരു ച൪ച്ച.

🔷🔷🔷✅
പൊതുശ്മശാനമായി നിശ്ച് യിക്കപെട്ട ഖബര്‍സ്ഥാനില്‍ എടുപ്പെടുക്കാന്‍ പാടില്ല.എന്നാല്‍ മയ്യിത്ത് സ്വാലിഹീങ്ങളില്‍ പെട്ടതല്ലങ്കിലേ ഈവിധിബാധകമാവൂ.(അവരുടേതാണെങ്കില്‍വിരോധമില്ല) അതുകൊണ്‍ട്തന്നെ സ്വാലിഹീങ്ങളുടെ ഖബര്‍പരിപാലനംചെയ്യാനായി വസിയ്യത്ത് ചെയ്യല്‍ അനുവദനീയമാണ്.കാരണം ഇതിനാല്‍ സിയാറത്തും ബര്‍ക്കത്തെടുക്കലും വര്‍ദ്ധിക്കുന്നു. (ബുജൈരിമി 1/496) .....

🔻🔻🔻🔻
ബുജൈരിമി (റ) പറയുന്നത് നോക്കൂ.

"സിയാറത്തും, തബറുക്കും അധികരിക്കുന്നു" എന്ന പ്രയോഗത്തിൽ എതിരാളികൾക്ക് എന്ത് പറയാനുണ്ട്?
🔻🔻🔻🔻
വഹാബികളുടെ മതത്തിൽ ഇതൊക്കെ ശിർക്കല്ല?

🔻എന്നാൽ നവവി ഇമാം ധീരമായി പറഞ്ഞോ മഹാന്മാരുടെ കബറ് തബറുക്ക് എടുക്കാമെന്ന്?

🔷🔷🔷🔷 ബുജൈരിമിയല്ലെ പറഞ്ഞത് എന്നാണ് ചോദ്യമെങ്കിൽ പിടിച്ചോ മക്കളെ - ....'

✅✅✅✅🔽🔽🔽🔽🔻
ഇമാംനവവി(റ)പറയുന്നു: ‍

ﻳ‍‍ﺠ‍‍ﻮ‍ﺯ ‍ﻟ‍‍ﻠ‍‍ﻤ‍‍ﺴ‍‍ﻠ‍‍ﻢ‍ ‍ﻭ‍ﺍ‍ﻟ‍‍ﺬ‍ﻣ‍‍ﻲ‍ ‍ﺍ‍ﻟ‍‍ﻮ‍ﺻ‍‍ﻴ‍‍ﺔ ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺠ‍‍ﺪ ‍ﺍ‍ﻟ‍‍ﺄ‍ﻗ‍‍ﺼ‍‍ﻰ ‍ﻭ‍ﻏ‍‍ﻴ‍‍ﺮ‍ﻩ‍ ‍ﻣ‍‍ﻦ‍ ‍ﺍ‍ﻟ‍‍ﻤ‍‍ﺴ‍‍ﺎ‍ﺟ‍‍ﺪ, ‍ﻭ‍ﻟ‍‍ﻌ‍‍ﻤ‍‍ﺎ‍ﺭ‍ﺓ ‍ﻗ‍‍ﺒ‍‍ﻮ‍ﺭ ‍ﺍ‍ﻟ‍‍ﺄ‍ﻧ‍‍ﺒ‍‍ﻴ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﻌ‍‍ﻠ‍‍ﻤ‍‍ﺎﺀ, ‍ﻭ‍ﺍ‍ﻟ‍‍ﺼ‍‍ﺎ‍ﻟ‍‍ﺤ‍‍ﻴ‍‍ﻦ‍, ‍ﻟ‍‍ﻤ‍‍ﺎ ‍ﻓ‍‍ﻴ‍‍ﻬ‍‍ﺎ ‍ﻣ‍‍ﻦ‍ ‍ﺇ‍ﺣ‍‍ﻴ‍‍ﺎﺀ ‍ﺍ‍ﻟ‍‍ﺰ‍ﻳ‍‍ﺎ‍ﺭ‍ﺓ, ‍ﻭ‍ﺍ‍ﻟ‍‍ﺘ‍‍ﺒ‍‍ﺮ‍ﻙ‍ ‍ﺑ‍‍ﻬ‍‍ﺎ

സിയാറത്ത്,തബറുക്ക്,എന്നിവ നിലനിര്‍ത്താന്‍ മസ്ജിദുല്‍ അഖ്സയും മറ്റുപളളികളും  അംബിയാഅ്  ,.ഉലമാഅ്.സ്വാലിഹീങ്ങള്‍ എന്നിവരുടെഖബറുകളും പരിപാലിക്കാന്‍ വേണ്‍ടി വസിയ്യത്ത് ചെയ്യല്‍ മുസ്ലിംകള്‍ക്ക് അനുവദനീയമാണ്‌. (റൗളതുത്വാലിബീന്‍ 5/172),🔴🔴🔴🔴🔴🔴

↕↕↕
ഇപ്പോൾ എന്ത് പറയുന്നു വഹാബി പുരോഹിതന്മാരെ നിങ്ങൾ?

🔽🔻🔻🔷🔷
മഹാൻമാരുടെ കബറിന് മുകളിൽ ഖുബ്ബ ഉണ്ടാക്കലും, കെട്ടി ഉയർത്തലും പാടില്ല എന്ന് ഒരു നിയമവും ഇല്ല........

🔻🔽🔷
ഇമാം നവവി(റ) തന്നെ  സ്വഹാബാക്കളുടെയും, മുൻ കഴിഞ്ഞ നബിമാരുടെയും, മഹാന്മാരുടെയും,  ഖബറിന് മുകളിൽ ഖുബ്ബ ഉണ്ടായിരുന്നെന്ന ധാരാളം തെളിവുകള്‍ തൻ റ്റെ തഹ് ദീബിൽ കൊൻ ട് വരുന്നുൻ ട്.......

🔻🔽🔷
അഖീലുബ്നു അബീതാലിബ്(റ) മരണപെട്ടത് ബഖീഇലാണ് അദേഹത്തിന്‍റെ ഖബര്‍ പ്രസിദ്ധമാണ് അതിനുമേല്‍ ഖുബ്ബയുണ്‍ടായിരുന്നു (തഹ്ദീബ് അസ്മാ ഇ വല്ലുഗാത്ത് ( വാ 1,പേ 310 ഇമാം നവവി(റ) )

ﻋﻘﻴﻞ ﺑﻦ ﺃﺑﻰ ﻃﺎﻟﺐ اﻟﺼﺤﺎﺑﻰ، ﺭﺿﻰ اﻟﻠﻪ ﻋﻨﻪ........

......ﺗﻮﻓﻰ ﻓﻰ ﺧﻼﻓﺔ ﻣﻌﺎﻭﻳﺔ، ﻭﻗﺪ ﻛﻒ ﺑﺼﺮﻩ، ﻭﺩﻓﻦ ﺑﺎﻟﺒﻘﻴﻊ، ﻭﻗﺒﺮﻩ ﻣﺸﻬﻮﺭ ﻋﻠﻴﻪ ﻗﺒﺔ ﻓﻰ ﺃﻭﻝ اﻟﺒﻘﻴﻊ.

تهذيب الأسماء واللغات
1/337

🔻🔻🔽🔷
നബി(സ)യുടെ മകന്‍ ഇബ്രാഹിം (റ)ബഖീഇ ലാണ് മറമാടപെട്ടത് അവരുടെ ഖബറ് പ്രസിദ്ധമാണ്,അതിനുമേല്‍ഖുബ്ബയുണ്‍ടായിരുന്നു (ഇമാം നവവി(റ) തഹ്ദീബ് 1/103 )

ﻭﺩﻓﻦ ﺑﺎﻟﺒﻘﻴﻊ، ﻭﻗﺒﺮﻩ ﻣﺸﻬﻮﺭ ﻋﻠﻴﻪ ﻗﺒﺔ، ﻭﺻﻠﻰ ﻋﻠﻴﻪ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -، ﻭﻛﺒﺮ ﺃﺭﺑﻊ ﺗﻜﺒﻴﺮاﺕ، ﻫﺬا ﻗﻮﻝ ﺟﻤﻬﻮﺭ اﻟﻌﻠﻤﺎء، ﻭﻫﻮ اﻟﺼﺤﻴﺢ.

عن قبر ابراهيم بن الرسول صلى الله عليه وسلم
تهذيب الأسماء واللغات
1/103......

🔽🔽🔽
എനിയും ഒരുപാട് ഉള്ളതിനാൽ ഇവിടം ചുരുക്കുന്നു..... അടുത്ത ഭാഗം പ്രതീക്ഷിക്കുക....

🔻🔻🔷🔷
ഖബർ ചുറ്റാൻ പാടില്ല എന്ന് പാടില്ല എന്ന് തന്നെയാണ് സുന്നികളുടെ വിശ്വാസം .മഹാന്മാരുടെ ഖബറ് ത്വവാഫ് ചെയ്യാൻ പറ്റുമെന്ന് സുന്നികൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് തെളിയിക്കൂ ഒഹാബീ മതക്കാരേ...... തൊള്ളപ്പൂട്ട് ഇവിടെ നടക്കൂലാ ആപീസിൽ വെച്ചോളൂ........

❌❌❌❌
ദുർവ്യാഖ്യാനം: ഒഹാബി മത വിഭാഗ പാതിരിമാരുടേത്......

ഇക്കാര്യം ശാഫീ മദ്ഹബിലെ ആധികാരിക ശബ്ദമായ ഇമാം നവവി(റ)തന്നെ ധീരമായി പ്രഖ്യാപിക്കുന്നത് കാണുക:
“(തെളിവുകളുടെ അടിസ്ഥാനത്തില്‍) സത്യം ശരിക്കും മനസ്സിലാക്കിയ കര്‍മ്മ ശാസ്ത്ര പണ്ഡിതന്മാരില്‍പെട്ട ഇമാം അബൂഹസന്‍ അല്‍ സഅഫറാനി തന്‍റെ ‘അല്‍ജനാഇസ്’ എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: ഖബര്‍ കൈകൊണ്ട് തൊട്ടുമുത്തുകയോ ചുംബിക്കുകയോ ചെയ്യാന്‍ പാടില്ല. ഇപ്രകാരമാണ് നബിചര്യ കഴിഞ്ഞുപോയിട്ടുള്ളത്. സഅഫറാനി പറഞ്ഞു: ഇന്ന് സാധാരണക്കാര്‍ ചെയ്യുന്നതുപോലെ ഖബറിനെ തൊട്ടുമുത്തലും ചുംബിക്കലും ശറഇല്‍ വെറുക്കപ്പെട്ട ബിദ്അത്തുകളില്‍ ഉള്‍പ്പെട്ടതാണ്. ഇത് വര്‍ജ്ജിക്കല്‍ നിര്‍ബന്ധമാണ്‌. ഇത് ചെയ്യുന്നവരെ വിരോധിക്കല്‍ അനിവാര്യവുമാണ്‌. ഇമാം സഅഫറാനി പറഞ്ഞു: വല്ലവനും സലാം പറയാന്‍ ഉദ്ദേശിച്ചാല്‍ മയ്യിത്തിന്‍റെ മുഖത്തിന്‍റെ നേരെ നില്‍ക്കണം. പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിച്ചാല്‍ അവിടെനിന്ന് തെറ്റി ഖിബലക്ക് അഭിമുഖമായി നിന്ന് പ്രാര്‍ഥിക്കണം.

അബൂമൂസ(റ) പറയുന്നു: ഖുറാസാനിലെ അഗാധ പാണ്ഡിത്യമുള്ള പണ്ഡിതന്മാര്‍ പറഞ്ഞു: ഖബര്‍ സിയാറത്ത് ചെയ്യുമ്പോള്‍ ഖിബ്‌ലക്ക് പിന്നിട്ടു മയ്യിത്തിനെ അഭിമുഖീകരിച്ചു അവന്‍ സലാം പറയണം.എന്നാല്‍ ഖബറിനെ തൊടുകയോ മുത്തുകയോ ചെയ്യരുത്. നിശ്ചയം അത് ക്രിസ്ത്യാനികളുടെ ചര്യയാണ്. അദ്ദേഹം പറഞ്ഞു: അവര്‍ പ്രസ്താവിച്ചത് വളരെ യാഥാര്‍ത്യമാണ്. തീര്‍ച്ചയായും നബിചര്യയുടെ അഭാവം കാരണം കഅബയുടെ രണ്ട് ശാമീമൂലകളെ ചുംബിക്കല്‍ നല്ലതല്ല. എന്നാല്‍ മറ്റു രണ്ട് മൂലകള്‍ ചുംബിക്കല്‍ സുന്നത്തുമാണ്. എന്നിരിക്കെ ഖബറിനെ തൊടല്‍ പോലും സുന്നത്തല്ല.”(ശറഹുല്‍ മുഹദ്ദബ്:5 /311)

🔻🔻🔻🔻🌳✅✅✅

മറുപടി:........  01....... സുന്നികള്‍

നബി (സ്വ)യുടെ ഖബര്‍ സ്പര്‍ശിക്കുന്നതിനെ കുറിച്ചും ചുംബിക്കുന്നതിനെ കുറിച്ചും അഹ്മദിബ്നു ഹമ്പല്‍(റ)വിനോട് ചോദിക്കപ്പെട്ടു,
മഹാന്‍ അതില്‍ കുഴപ്പമില്ല എന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചതു....
🔷🔷🔷
ഇത് അഹ്മദ് ഇമാം(റ0വിന്‍റെ മകന്‍ അബ്ദുല്ലാഹ് എന്നവര്‍ ഉദ്ധരിക്കുന്നുണ്ട്...
🔻🔻🔻🔻
സ്വഹാബികള്‍ ഇത് ചെയ്യാത്തതെന്തു എന്നു ചോദിക്കപ്പെട്ടാല്‍ , ഉള്ള മറുപടി,, അവര്‍ നബി(സ്വ)യെ ജീവിത കാലത്ത് തന്നെ കാണുകയും നബി(സ്വ)തങ്ങളെ സ്പര്‍ശിക്കുകയും അവിടുത്തെ കരങ്ങള്‍ ചുംബിക്കുകയും അവിടുന്നു വുളൂഉ എടുത്ത വെള്ളത്തിന് വേണ്ടി തിക്കി തിരക്കു കൂട്ടുകയും അവിടുത്തെ പരിശുദ്ധമാക്കപ്പെട്ട തിരു കേശം ഹജ്ജുല്‍ അക്ബറിന്‍റെ അന്ന് വിതരണം ചെയ്യുകയും ചെയ്തു (ഭാഗ്യം ലഭിച്ചവരാണ്)നബി(സ്വ)തങ്ങള്‍ തുപ്പിയാല്‍ അവിടുത്തെ തുപ്പല്‍ സ്വഹാബികള്‍ ആരുടെയെങ്കിലും കാരങ്ങളിലല്ലാതെ വീഴുകയില്ല .
🔻🔻🔻🔻
ആ സ്വഹാബി അത് തന്‍റെ മുഖത്ത് പുരട്ടുമായിരുന്നു.....
ഈ മഹാ ഭാഗ്യം നമുക്ക് ലഭിക്കാത്തതിനാല്‍ നാം അവിടുത്തെ ഖബറിലെ പരിശുദ്ധ മണ്ണുമായി ബന്ധം സ്ഥാപിക്കുകയും ആ ഖബറിനെ ബഹുമാനാദരവുകളോടെ വീക്ഷിക്കുകയും തൊട്ട് മുത്തുകയും ചുംബിക്കുകയും ചെയ്തു നിര്‍വൃത്തി കൊള്ളുന്നു....
🔻🔻🔻🔻
സാബിത്തുല്‍ ബുനാനി എന്നവര്‍(റ)അനസുബ്നു മാലിക്(റ)എന്നവരുടെ കരങ്ങള്‍ ചുംബിക്കുകയും അത് തന്‍റെ മുഖത്ത് വെക്കുകയും ചെയ്തിട്ട് ഈ കരം മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ കരം സ്പര്‍ശിച്ചതാണ് എന്നു പറഞ്ഞത് നീ അറിഞ്ഞില്ലെ?

ഇത്തരം കാര്യങ്ങള്‍ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോടുള്ള അമിത മഹബ്ബത്ത് ഉണ്ടായാലല്ലാതെ ഒരു മുസ്ലിമില്‍ നിന്നും ഉല്‍ഭവിക്കുകയില്ല....
🔻🔻
കാരണം ഇത്തരം ഒരു മഹബ്ബത്ത് സ്വ ശരീരം സമ്പത് സന്താനം സര്‍വ്വ ജനതയോടുമുള്ള മഹബ്ബത്തിനെക്കാലും കടിനമായി അല്ലാഹുവിനോടും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളോടും ഓരോ മുസ്ലിമിലും ഉണ്ടാകണം എന്നു ഇസ്ലാമിക നിര്‍ദ്ദേശമുള്ളതാണ് ....

🔷🔷✅✅✅🌳

മറുപടി ..... 02.....

🔷🔷🔻
ഇമാം നവവി ശാഫിഈ ഇമാമിനെ പിൻ പറ്റിയ ആളാണെന്ന് സമ്മതിച്ചത് തന്നെ ഇരട്ടതാപ്പാണ്......

മഹാന്മാരുടെ ഖബറ് തൊട്ടു മുത്തുന്ന വിഷയത്തിൽ ഇമാമീങ്ങൾക്ക് അഭിപ്രായാന്തരമുണ്ട്.
🔷🔷🔻
തബറുക്ക് ആണ് ഉദ്ദേശ്യമെങ്കിൽ അത് കുഴപ്പമില്ല; എന്നാണ്  തഅ്ളീം  (ബഹുമാനം) ആണ് ഉദ്ദേശ്യമെങ്കിൽ കറാഹത്തുമാണ്.
🔻🔻
ഖബർ ചുംബിക്കൽ കറാഹത്ത് ആണെന്ന് ഇമാം റമ് ലി (റ).  പോലോത്ത പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.. എന്നാൽ തബറുഖ് ലക്ഷം വെച്ചിട്ടാണെങ്കിൽ  അതിൽ യാതൊരു കുഴപ്പവും ഇല്ല എന്നതാണ്കർമ്മാ ശാസ്ത്രത്തിലെ വിധി......

🔷🔷🔷🔽🔽🔽

ഇബ്നുഹജര്‍(റ) തന്നെ പറയട്ടെ....

‘മഖ്ബറയിലുള്ള വലിയ്യിനോട് സ്നേഹത്തിന്റെ ആധിക്യത്താലാണ് ചുംബനം പോലോത്തത് ചെയ്യുന്നതെങ്കില്‍ കറാഹത്തില്ല’
(ഇബ്നുഹജറി(റ)ന്റെ അല്‍ ജൌഹറുല്‍ മുനള്ളം, പേജ് 65, ഹാശിയതുല്‍ ഈളാഹ് പേജ് 502 എന്നിവ കാണുക).........

🔻🔻🔻🔻🔻
സ്വഹാബി വര്യനായ അബൂ അയ്യൂബുൽ അൻസ്വാരി റ യുടെ ചര്യ കണ്ണ് തുറന്ന് നോക്കൂ ഒഹാബീ മതക്കാരാ.....

الحديث
رواه الإمام أحمد في المسند ، والحاكم في المستدرك: ، من طريق عبد الملك
بن عمرو ثنا كثير بن زيد عن داود بن أبى صالح قال: أقبل مروان يوماً فوجد
رجلاً واضعا ًوجهه على القبر فأخذ برقبته وقال: أتدري ما تصنع؟ قال: نعم
فأقبل عليه ، فإذا هو أبو أيوب الأنصاري رضي الله عنه ، فقال: نعم جئت رسول
الله صلى الله عليه وسلم ولم آت الحجر ، سمعت رسول الله صلى الله عليه
وسلم: ((لا تبكوا على الدين إذا وليه أهله ، ولكن ابكوا عليه إذا وليه غير
أهله)).

مجمع
الزوائد /5 ـ245/ رقم: /9252/ : عن داود بن أبي صالح ، قال: أقبل مروان
يوماً فوجد رجلاً واضعاً وجهه على القبر ، فقال: أتدري ما تصنع ، فأقبل
عليه فإذا هو أبو أيوب ، فقال: نعم جئت رسولَ الله صلى الله عليه وسلم ،
ولم آت الحجر ، سمعت رسول الله صلى الله عليه وسلم يقول: (( لا تبكوا على
الدين إذا وليه أهله ولكن ابكوا على الدين إذا وليه غير أهله )).
🔷🔷🔷
ബഹു. മര്‍വാനുബ്നു ഹകം(റ) നബി(സ്വ)യുടെ റൌളാശരീഫില്‍ വന്നപ്പോള്‍ ഒരാള്‍ തന്റെ
മുഖം റൌളാശരീഫില്‍ വെച്ചതായി കണ്ടു. അദ്ദേഹം ചോദിച്ചു. നിങ്ങളെന്താണീ ചെയ്യുന്നത്. അയാള്‍ തിരിഞ്ഞുനോക്കി.

അബൂഅയ്യൂബുല്‍
അന്‍സ്വാരി(റ)യായിരുന്നു അവര്‍. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യുടെ സന്നിധിയിലാണ് വന്നിട്ടുള്ളത്. അല്ലാ തെ വല്ല കല്ലിന്റെയും അരികിലല്ല. അതുകൊണ്ട് എന്റെ ഈ പ്രവൃത്തിയില്‍ നിങ്ങള്‍ വിഷമിക്കണ്ട. ദീനിന്റെ കാര്യകര്‍തൃത്വം അനര്‍ഹരില്‍ അര്‍പ്പിതമാകുമ്പോഴാണ് വിഷമിക്കേണ്ടത്. ..........
(അഹ്മദ്), (മജ്മഉസ്സവാഇദ്). ഇപ്രകാരം അല്‍ ജൌഹറുല്‍ മുനള്ളം പേജ് 65ലും കാണാം. ഈ സംഭവം ഹാഫിള് അബുല്‍ഹുസൈന്‍(റ) തന്റെ അഖ്ബാറുല്‍ മദീന എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട് (ശിഫാഉസ്സഖാം പേജ് 103)
..,.........
🔻🔻🔻🔻🔽🔽🔽

നവവി ഇമാം(റ) ധീരമായി പ്രഖ്യാപിച്ചു എന്നൊക്കെ പറഞ്ഞ ഭീരുക്കളായ കേരള ഒഹാബികള്‍ക്ക്  നബി(സ)യോട് ഇസ്തിഗാസയും, തവസ്സുലും ചോദിക്കാൻ പറഞ്ഞ ഭാഗം ശിർക്കാണെന്ന് പറയാൻ ചങ്കൂറ്റമുണ്ടോ????❓❓❓

🔻🔻🔻🔴
നവവി ഇമാം പറഞ്ഞ ഭാഗം നോക്കൂ ഒഹാബികളേ.......

🔻🔻

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....

നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും  തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം.....

🔽🔻🔻🔻🔷
നവവി ഇമാം ധീരമായി പറഞ്ഞു എന്ന് വീംബിളക്കിയ ഒഹാബീ പാതിരീ ഈ പറഞ്ഞതും കൂടി ഷിർക്കാണെന്ന് പറയാൻ ധയ് ര്യമുണ്ടോ?.......
🔻🔻🔻🔻🔻
ഇമാമീങ്ങളുടെ കിതാബുകളൊക്കെ പാളക്കിതാബാണെന്ന് പറഞ്ഞ് നടക്കുന്ന നവ ഇജ്തിഹാദ് വാദികളേ നിങ്ങള്‍ക്കെന്ത് നവവി ഇമാം..... മിൻ ടിപ്പോകരുത്.....
🔽🔽🔽🔽🔽🔽🔽🔽🔽🔻🔻🔻
എനി മേലാൽ അഹ് ലുസ്സുന്നയുടെ ഇമാമീങ്ങള്‍ പറഞ്ഞ ഖൗലിനെ ദുർ വ്യാഖ്യാനം നടത്തി വഞ്ചന കാണിക്കല്ലേ ഒഹാബി മതക്കാരേ......

ഖബർ പൊളിക്കൽ-സിറിയയിൽ വഹാബികൾ സഹാബിക്ക് നേരെയും !







ഫാഷിസം സ്വഹാബിക്കു നേരെയും; ഇത് മുല്ലപ്പൂവിന്റെ പുതിയ ദുര്‍ഗന്ധം

മുല്ലപ്പൂ ചെകുത്താന്മാര്‍ ക്രൂര നര്‍ത്തനത്തിന്‍റെ അതിരൗദ്രഭാവം തുടരുകയാണ്. ഇസ്ലാമികാദര്‍ശത്തിന്‍റെയും ആത്മീയ വിചാരത്തിന്‍റെയും ചൂരും ചുവയും നഷ്ടപ്പെട്ട് സുഖവാസം നയിക്കുന്ന ഇമിറ്റേഷന്‍ മൗലവിമാരുടെ ദുര്‍മന്ത്രണത്തില്‍ ആവേശം കൊണ്ടാണ് അവരുടെ ചുടലനൃത്തം. പതിനാലു നൂറ്റാണ്ടിനപ്പുറത്തേക്കും നീളുന്ന പ്രമാണപാരമ്പര്യ പാരസ്പര്യത്തിനന്ത്യം കുറിക്കാന്‍ മത നവീകരണ ഭ്രാന്തന്മാര്‍ നടത്തുന്ന പേക്കൂത്തുകളെ മുല്ലപ്പൂ സുഗന്ധമെന്ന് വിശേഷിപ്പിച്ചവരെ പൊള്ളിക്കുന്നതാണ് അനന്തര വാര്‍ത്തകള്‍. ഇതിനെ വെള്ളപൂശി അച്ചുനിരത്തുന്നവരും ചങ്കുകീറുന്നവരും, പതിനാലു നൂറ്റാണ്ടുമുമ്പ്അടക്കം ചെയ്യപ്പെട്ട സാത്വികനായ പ്രവാചകശിഷ്യന്‍റെ ഖബ്ര്‍ മാന്തി പുറത്തിട്ടതിന്‍റെ പാപത്തില്‍ പങ്കുകാരാകാതിരിക്കാന്‍ ന്യായങ്ങളില്ല.
കഴിഞ്ഞ മാസം സഈദ് റമളാന്‍ അല്‍ബൂത്വിയെന്ന സിറിയയിലെ പ്രസിദ്ധനായ സുന്നി പണ്ഡിതനെ ക്ലാസെടുക്കുന്നതിനിടെ ബോംബ് സ്ഫോടനത്തിലൂടെ വധിച്ചത് സുന്നിവിരുദ്ധരായിരുന്നു. മുല്ലപ്പൂ വിപ്ലവത്തിന്‍റെ മറവില്‍ നടക്കുന്നതെന്താണെന്ന് ലോകത്തെ ത്യെപ്പെടുത്തിയിരുന്ന പണ്ഡിതനാണ് ബൂത്വി. അദ്ദേഹത്തെ കൊലപ്പെടുത്തിയതിന്‍റെ കാരണങ്ങളിലൊന്ന് ഈ തുറന്നു പറച്ചിലും വിപ്ലവകാരികളുടെ നെറികേടുകള്‍ക്ക് ചൂട്ടുപിടിച്ചില്ലെന്നതുമായിരുന്നു. സമാധാനത്തിന്‍റെയും സ്വൈരജീവിതത്തിന്‍റെയും മാറ്പിളര്‍ത്തി ചോരയൂറ്റുന്ന തല്‍പരകക്ഷികളെ അദ്ദേഹം തിരിച്ചറിഞ്ഞ് എതിര്‍ക്കുകയും ചെയ്തു. പള്ളിയില്‍ കടന്ന് അദ്ദേഹത്തെ കൊന്നു കൊലവിളിച്ചാണ് അവരന്നു പ്രതികാരം ചെയ്തതെങ്കില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ്അടക്കം ചെയ്യപ്പെട്ട ഒരു സ്വഹാബി ഇപ്പോള്‍ നടക്കുന്ന വിപ്ലവത്തിനെ എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും ആ സ്വഹാബിവര്യന്‍ ഡമസ്കസിലെ അഭിനവ വിപ്ലവകാരികളോട് എന്തു ദ്രോഹമാണു ചെയ്തതെന്നും ഉത്തരമില്ലാത്തവിധം ദുരൂഹമായി നില്‍ക്കുകയാണ്.
സലഫികള്‍ എന്നു സ്വയം പ്ര്യാപിച്ച ഇവര്‍ ഇബ്നു അബ്ദില്‍ വഹാബിന്‍റെ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയവരാണ്. മഹാന്മാരുടെ ജാറങ്ങള്‍ തകര്‍ത്തു കയ്യറപ്പു തീര്‍ന്നവര്‍. പ്രവാചകര്‍(സ്വ)യുടെ അനുചരനായ ഹുജ്ര്‍ ഇബ്നു അദിയെ(റ)ന്ന സ്വഹാബിയുടെ ഖബറാണ് സിറിയന്‍ വിപ്ലവകാരികള്‍ ഈയിടെ നിര്‍ദാക്ഷിണ്യം പൊളിച്ചടുക്കിയിരിക്കുന്നത്. നിരവധി മുസ്ലിംകള്‍ സിയാറത്തിനും ആത്മീയാനുഭൂതി നേടുന്നതിനും സമീപിച്ചിരുന്ന ജാറം പൊളിച്ചെന്നു മാത്രമല്ല, ഖബ്ര്‍ മാന്തി വിശുദ്ധമായ ആ ശരീരം പുറത്തിട്ട് അനാദരമായി പെറുമാറുകയും ചെയ്തിരിക്കുകയാണ്. പുണ്യദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റി മറവു ചെയ്തെന്നു റിപ്പോര്‍ട്ടുണ്ടെങ്കിലും പൂര്‍ണ വിവരങ്ങള്‍ അജ്ഞാതമായി തുടരുന്നു.
സമകാല രാഷ്ട്രീയ സംവിധാനത്തെ കീഴ്മേല്‍ മറിച്ചാണ് അധികാര കൊതിയന്മാരായ വിപ്ലവകാരികള്‍ അറബ് മേഖല രക്തപങ്കിലമാക്കിയത്. ഖബ്ര്‍ മാന്തലും മഖാമുകള്‍ തകര്‍ക്കലും കഅ്ബ കൊള്ളയടിക്കലും പണ്ഡിതവധവും ഗ്രന്ഥങ്ങള്‍ കത്തിക്കലും വീരകൃത്യങ്ങളായി അവര്‍ രേഖപ്പെടുത്തിക്കാണാം. അവരുടെ ആസുര മനസ്സിനെ പ്രതിനിധാനം ചെയ്യുന്നു ഇന്നും തുടരുന്ന അതിന്‍റെ ബാക്കിപത്രങ്ങള്‍. അതിനെ മുല്ലപ്പൂവെന്ന ഓമനപ്പേരിട്ട് തിമര്‍ത്താടി ആനന്ദിക്കുകയാണ് വര്‍ത്തമാനകാലത്തെ ഭീകരവാദികള്‍. പാശ്ചാത്യരുടെ പാവകളായി തീര്‍ന്ന മഠയന്മാര്‍. ഇബ്നുഅദി(റ)യുടെ മഖ്ബറ ധ്വംസനത്തോടെ തകരുന്നത് ഒരു ഖബ്ര്‍ മാത്രമല്ല, നൂറ്റാണ്ടുകള്‍ വിശ്വാസികള്‍ക്ക് ആലംബമായ ഒരു ചരിത്രസ്മാരകം കൂടിയാണ്.
അറബ് ലോകത്ത് പലയിടങ്ങളിലുമെന്നപോലെ സിറിയയിലും ഭരണകൂടവിരോധം വളര്‍ത്തി ദുഷ്ടലാക്കുകള്‍ സാധിക്കുകയാണ് സാമ്രാജ്യത്വം. അവരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി മുന്നില്‍ നിന്ന് കഠിന പ്രയത്നം നടത്തുകയാണ് മതനവീകരണനശീകരണത്തിന്‍റെ വക്താക്കള്‍. മുല്ലപ്പൂവിന്‍റെ സൗരഭ്യം ഇസ്ലാമിന്‍റേതു കൂടിയാണെന്ന് വരുത്തിയുള്ള പ്രചാരവേലകള്‍ ഏറ്റെടുത്ത ചില ആഗോളസുഖിയന്മാര്‍ രംഗം കൊഴുപ്പിക്കാന്‍ ആയത്തും ഹദീസും നിരത്തുന്നുമുണ്ട്.
ശരിയായ സ്രോതസ്സുകളില്‍ നിന്നും മതം പഠിച്ചിട്ടില്ലാത്ത മുസ്ലിം യുവജനങ്ങളെ അക്രമോത്സുകരാക്കാനും തങ്ങളുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും ഇതുവഴി അവര്‍ക്ക് കഴിയുന്നു. ഇസ്ലാമിന്‍റെയും മുസ്ലിംകളുടെയും സംരക്ഷകരും പോരാളികളുമാണു തങ്ങളെന്ന വിചാരം വളര്‍ത്തിയാണവരിത് സാധിക്കുന്നത്. നിര്‍വഹിക്കുന്ന കൃത്യങ്ങളുടെ ഗൗരവമെന്തെന്ന് ആലോചിക്കാന്‍ അനുവദിക്കാത്ത വിധം പ്രചോദന ഘടകങ്ങളാല്‍ വരിഞ്ഞു മുറുക്കപ്പെട്ടിരിക്കുകയാണിവര്‍. സാമ്രാജ്യത്വ ഏജന്‍സികളുടെ സഹായങ്ങള്‍ കൂടിയാകുമ്പോള്‍ ഇവര്‍ക്ക് കണ്ണുതള്ളുകയാണ്.


മരിച്ചവരെ അവമതിച്ചുകൂടെന്നത് പൊതു തത്ത്വമാണ്. അനിവാര്യ ഘട്ടത്തിലല്ലാതെ ഖബ്ര്‍ തുറക്കാന്‍ പാടില്ലെന്നത് മതാധ്യാപനവും. അടക്കം ചെയ്തതിനു മുകളില്‍ അനാദരമായി ചവിട്ടാനോ അവിടെ മലമൂത്ര വിസര്‍ജനം നടത്താനോ പാടില്ല. പുണ്യാത്മാക്കളുടെ ഖബറാകുമ്പോള്‍ ഗൗരവം വര്‍ധിക്കുകയാണ്. എന്നിരിക്കെ സിറിയയില്‍ നടന്ന ഈ ഗുരുതരമായ സംഭവം എത്ര ഹീനമാണ്? ഇവര്‍ക്ക് പിന്തുണ നല്‍കാന്‍ യൂസുഫുല്‍ ഖര്‍ദാവിക്കും മറ്റും പ്രേരകമാവുന്നത് ഏത് പ്രമാണങ്ങളായിരിക്കും?
ഹിജ്റ 51ലാണ് ഡമസ്കസില്‍ നിന്നും 30 കി.മീ അകലെ മുര്‍ജ് അദ്റാഅ് പ്രദേശത്ത് ഹുജ്റ് ബ്നു അദിയ്(റ) എന്ന സ്വഹാബിയെ മറവു ചെയ്യപ്പെടുന്നത്. സ്വഹാബിയുടെ ഖബ്ര്‍ എന്ന നിലയില്‍ കഴിഞ്ഞ പതിനാലു നൂറ്റാണ്ടായി മുസ്ലിംകള്‍ അതിന് ആദരവ് കല്‍പിക്കുകയും സന്ദര്‍ശിക്കുകയും ചെയ്യുന്നു. പ്രവാചക ശിഷ്യന്‍റെ മഹനീയ സ്ഥാനത്തോട് ബഹുമാനം സൂചിപ്പിക്കുന്ന വിധം മനോഹരമായ ഒരു ഖുബ്ബയും സമുദായം അവിടെ പണി കഴിപ്പിക്കുകയുണ്ടായി. ജീവിതകാലത്തും മരണാനന്തരവും മഹാന്മാരോട് ലോക മുസ്ലിംകള്‍ എവിടെയും പുലര്‍ത്തിയത് ഈ സ്നേഹവായ്പും ആദരവുമാണ്. അവരുടെ ആദര്‍ശം ഉള്‍ക്കൊണ്ട് ജീവിതം ക്രമപ്പെടുത്തുന്നതിനോടൊപ്പം ഇത്തരം കാര്യങ്ങളിലും സമൂഹം ശ്രദ്ധാലുക്കളായി. സന്ദര്‍ശകര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഈ ജാറത്തിലും ഡമസ്കസുകാര്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതൊന്നും മതവിരുദ്ധമായി പരിഗണിക്കപ്പെട്ട കാര്യങ്ങളല്ല. ആദ്യകാലം മുതലേ തുടരുന്നവ മാത്രം. ഇങ്ങനെ നടന്നുവരുമ്പോഴാണ് മുല്ലപ്പൂ വിപ്ലവകാരികള്‍ രാജ്യത്തു തലപൊക്കുന്നത്, സാമ്രാജ്യത്വ ശക്തികളുടെ സര്‍വ പിന്തുണയോടെയും.
വിപ്ലവത്തിന്‍റെ വളര്‍ച്ച അതിന്‍റെ രൗദ്രത കൂടുതല്‍ പ്രകടമാക്കിക്കൊണ്ടായിരുന്നു. പള്ളികളും മഖാമുകളും വിശുദ്ധ കേന്ദ്രങ്ങളും വിപ്ലവകാരികള്‍ പോര്‍നിലങ്ങളാക്കി. മീഡിയകള്‍ ഇത്ര പുരോഗമിച്ചിട്ടും ലോകത്തിന് മുമ്പില്‍ എല്ലാ സത്യങ്ങളും വെളിപ്പെട്ടില്ല. വിമതര്‍ അതിനവസരമുണ്ടാക്കിയില്ലെന്നു പറയാം. ഈ ശ്മശാന വിപ്ലവം പോലും വൈകിയാണ് പുറംലോകത്തെത്തുന്നതെന്നോര്‍ക്കണം. ആയുധധാരികളായ ഒരുപറ്റം കലാപകാരികള്‍ ഹുജ്ര്‍(റ)ന്‍റെ മഖാമില്‍ ഇരച്ചുകയറി മഖാം തകര്‍ക്കുകയും ഖബ്ര്‍ മാന്തി ശരീരം അജ്ഞാതസ്ഥലത്തേക്കു മാറ്റുകയും ചെയ്തുവെന്നാണ് ഔദ്യോഗിക മീഡിയാഭാഷ്യം. ശരീരം എന്തു ചെയ്തു എന്നു കൃത്യമായി അറിവായിട്ടില്ല. ഒരു കാര്യം വിപ്ലവകാരികളെ അലോസരപ്പെടുത്തി; അഴുകുകയോ അലങ്കോലപ്പെടുകയോ ചെയ്യാതെ ഇന്നു മറവു ചെയ്ത പ്രതീതിയോടെ ആ പുണ്യമേനി കാലത്തെ അതിജയിച്ചുവെന്ന സത്യം. മഹാത്മാക്കളുടെ ശരീരം ദ്രവിപ്പിക്കുന്നത് ഭൂമിക്ക് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നുവെന്നതിന് ഏറ്റവുമൊടുവിലത്തെ ദൃക്സാക്ഷ്യം. ശ്മശാന വിപ്ലവകാരികളെ അതു ഭീതിപ്പെടുത്തുക തന്നെ ചെയ്തു. എന്നിട്ടും ഈ കുറ്റകൃത്യത്തെ ഒരു വീരകൃത്യമായിട്ടാണ് ഭീകരവാദ ഗ്രൂപ്പുകളും മുന്നണികളും വാഴ്ത്തുന്നതെന്നാണു വിചിത്രം. അത്രയ്ക്ക് മതവിരുദ്ധത അവരെ സ്വാധീനിച്ചുവെന്നു ചുരുക്കം.
കൃത്യം നിര്‍വഹിച്ച ശേഷം ഫേസ്ബുക്കില്‍ വിപ്ലവഗ്രൂപ്പായ ജബ്ഹതുന്നസ്ര്‍ (നുസ്റത് ഗ്രൂപ്പ്) ന്‍റേതായി വന്ന കുറിപ്പില്‍ നിന്ന് ഇത് വ്യക്തമാകും: “ജുനൂദുര്‍റഹ്മ (കാരുണ്യത്തിന്‍റെ പോരാളികളെ) യെകൊണ്ട് അല്ലാഹുവിന്‍റെ ദീനിന്‍റെ നിയമം നടപ്പാക്കിയിരിക്കുന്നു. ഹുജ്റ്ബ്നു അദിയ്യിന്‍റെ ശരീരം ഇവിടെ നിന്നു നീക്കം ചെയ്യാന്‍ സാധിച്ചിരിക്കുന്നു’. ഇങ്ങനെ തുടരുന്നു പ്രസ്താവന. വൃത്തികെട്ട നജ്ദി വിശ്വാസത്തിന്‍റെ ചെളിപുരണ്ടവരാണ് തങ്ങളെന്ന് വ്യക്തമാക്കുന്നുണ്ട് പ്രസ്താവന. അവസാനമായി ഒരു പ്രഖ്യാപനം കൂടി നടത്തിയാണ് കുറിപ്പ് നിര്‍ത്തുന്നത്: “ശാമെന്ന വിശുദ്ധ ഭൂമിയിലെ നമ്മുടെ പോരാളികള്‍, സത്യം സ്ഥാപിക്കുന്നതിനായി ശരീഅത്തില്‍ നിന്നും അടിസ്ഥാനം നിര്‍മിക്കുകയാണ്. ഇന്നാട്ടിലെ മുഴുവന്‍ ശിര്‍ക്മന്ദിരങ്ങളും തകര്‍ക്കാന്‍ ഞങ്ങള്‍ പദ്ധതികളാവിഷ്കരിച്ചിരിക്കുന്നു.’




വിപ്ലവ ഗ്രൂപ്പുകളുടെ സഖ്യം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തകര്‍ത്ത മഖാമിന്‍റെ ചിത്രത്തിന്‍റെ കൂടെ ഇങ്ങനെ പറയുന്നു: ഇത് ഹുജ്റ്ബ്നു അദിയ്യിന്‍റെ മഖാമാണ്. സിറിയയിലെ സ്വാതന്ത്ര്യപ്പോരാളികള്‍ ഖബ്ര്‍ മാന്തി അദ്ദേഹത്തെ മറ്റൊരു സ്ഥലത്ത് മറവ് ചെയ്തിരിക്കുന്നു. അത് ശിര്‍ക്കിന്‍റെ കേന്ദ്രമായിരുന്നു.’ ഈ രണ്ടു കുറിപ്പുകളും സിറിയയിലെ വിപ്ലവത്തിന്‍റെ സൗരഭ്യം മുല്ലപ്പൂവിന്‍റെതോ അതോ, വഹാബിസത്തിന്‍റെതോ എന്ന് വ്യക്തമാക്കുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ്മറവ് ചെയ്യപ്പെട്ട ഒരു മൃതശരീരം അതര്‍ഹിക്കുന്ന വിധം മാന്യമായി നിലനില്‍ക്കുന്നിടത്തുനിന്ന് മാന്തിയെടുക്കുന്നതിനെ ഇസ്ലാമിക നിയമവ്യവസ്ഥ എങ്ങനെ കാണുന്നുവെന്നു നമുക്കറിയാം. സംരക്ഷണമല്ല, നശീകരണമാണ് അതിന്‍റെ ചേതോവികാരമെന്ന് തിരിച്ചറിയുമ്പോള്‍ വിശേഷിച്ചും. മുസ്ലിം സമുദായത്തിന്‍റെ സ്നേഹഭാജനമായ, ഉത്തമസമുദായമെന്ന ഖ്യാതി ലഭിച്ച സ്വഹാബിമാരില്‍ ഒരാളുടേതാണ് ഖബറെന്നുകൂടി ഓര്‍ക്കുക.
വിവിധ മുസ്ലിം രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ മഖ്ബറ ധ്വംസനത്തിന്‍റെ ഗൗരവവും പ്രത്യാഘാതവും മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ജാമിഅതുല്‍ അസ്ഹറിലെ പണ്ഡിതന്മാരായ ഡോ. അബ്ദുല്‍ ഗഫ്ഫാര്‍ ഹിലാല്‍, ശൈഖ് ഇബ്റാഹിം അല്‍ഖവലി, ശൈഖ് മന്‍സൂര്‍ മന്‍ദൂര്‍ തുടങ്ങിയവര്‍ ചാനലുകളിലൂടെയും അല്‍ബദീല്‍ പോര്‍ട്ടലിലൂടെയും തങ്ങളുടെയും ജാമിഅതുല്‍ അസ്ഹറിന്‍റെയും നിലപാട് വ്യക്തമാക്കി പ്രതികരിച്ചു. ഈ ഹീനകൃത്യത്തിന് യാതൊരുവിധ ന്യായീകരണവും ശരീഅത്തിന്‍റെ പരിധിയിലില്ലെന്ന് അവര്‍ വ്യക്തമാക്കി. മതത്തെയും മതചിഹ്നങ്ങളെയും ഇകഴ്ത്തലാണെന്നും മരണപ്പെട്ടവരുടെ ബഹുമതിക്കുമേലുള്ള കടന്നാക്രമണമാണെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്ക് ദീനില്‍ സ്ഥാനമില്ലെന്നും അവര്‍ പറഞ്ഞു. നബി(സ്വ)യുടെ സ്വഹാബത്തിന് പ്രത്യേകമായ പദവിയും മഹത്ത്വവും ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടാണ് അസ്ഹര്‍ മേധാവികള്‍ പ്രസ്താവന അവസാനിപ്പിക്കുന്നത്.
ലബനാനിലെ പ്രശസ്തനായ ശൈഖ് അഹ്മദുല്‍ ഖത്താന്‍ ഗുരുതരമായ പ്രശ്നത്തിന്‍റെ ആഴങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്: “സ്വഹാബിയുടെ ഖബര്‍ മാന്തലും സിറിയയിലെ രാഷ്ട്രീയ വിപ്ലവവും തമ്മിലെന്തു ബന്ധമാണുള്ളത്? ഇത് തൗഹീദി പ്രവര്‍ത്തനമാണെന്നതിന് എന്ത് പിന്‍ബലമാണവര്‍ക്കുള്ളത്? അവിടെ ബറകത്തെടുക്കല്‍ നടക്കുന്നുവെന്നാണെങ്കില്‍ അത് പാടില്ലെന്ന നിര്‍ദേശം മതത്തിലുണ്ടോ? ഇസ്ലാമില്‍ അനുവാദമില്ലാത്ത ഖബ്ര്‍ മാന്തല്‍ എങ്ങനെയാണ് ഒരു വീരകൃത്യമായി ആഘോഷിക്കപ്പെടുന്നത്? മയ്യിത്തിന്‍റെ എല്ലുപോലും പൊടിക്കരുതെന്ന തിരുനബി പാഠവുമായി ഇതെങ്ങനെ പൊരുത്തപ്പെടും. ഖബ്റിന് മുകളില്‍ ചവിട്ടി നടക്കരുതെന്നു വരെ പഠിച്ച നാം ഇതെങ്ങനെ ന്യായീകരിക്കുംഅദ്ദേഹം ചോദിക്കുന്നു.
പ്രസ്താവനയുടെ അന്ത്യത്തിലദ്ദേഹം പറഞ്ഞു: “വിശ്വാസികളെ കാഫിറാക്കല്‍ തൊഴിലാക്കിയ ഈ ബിദഈ ചിന്ത ഇസ്ലാമിനെയും മുസ്ലിംകളെയും തകര്‍ക്കുന്നതിനായി ജൂതായിസം പടച്ചുവിട്ടതാണ്.’
വഹാബി ഭീകരതയുടെ കാളിമയും ക്രൗര്യവുമാണ് സ്വഹാബിവര്യന്‍റെ ഖബ്ര്‍ മാന്തലില്‍ കലാശിച്ചത്. ഇതിനു മുന്പും ഇത്തരം ക്രൂരകൃത്യങ്ങള്‍ അവര്‍ സ്വാധീന മേഖലകളില്‍ നടത്തിയിട്ടുണ്ടെന്ന് മറക്കാതിരിക്കുക. ക്രൂരവിനോദങ്ങളുടെ പട്ടികയില്‍ പെടുത്തി മാത്രം ഇതു നിസ്സാരവല്‍ക്കരിച്ചുകൂടാ. മതചിഹ്നങ്ങളും പ്രതീകങ്ങളും പ്രദാനം ചെയ്യുന്ന ആത്മീയ ആദര്‍ശ വിചാരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണിതിനു പിന്നില്‍. ഇക്കാര്യത്തില്‍ സാമ്രാജ്യത്വത്തിന്‍റെ പൂര്‍ണ പിന്തുണ അവര്‍ക്കുണ്ടെന്നതു യാഥാര്‍ത്ഥ്യമാണ്. ആദര്‍ശം കൊണ്ട് അഹ്ലുസ്സുന്നയെ എതിരിട്ടു തോല്‍പിക്കാനാവില്ലെന്ന് ബോധ്യപ്പെടുമ്പോഴാണ് അക്രമപരമായ രീതികള്‍ അവലംബിക്കുന്നത്. കേരളത്തില്‍ നാടുകാണിയിലും കുറ്റ്യാടിയിലും നാമിത് കണ്ടതാണല്ലോ.
✍അലവിക്കുട്ടി ഫൈസി എടക്കര
സുന്നീ വോയ്സ്




ഹുജ്റുബ്നു അദിയ്യ്(റ)

ഹുജ്റുബ്നു അദിയ്യ് അല്‍കിന്‍ദി(റ) പ്രവാചകര്‍ (സ്വ)യുടെ ജീവിതാവസാന ഘട്ടത്തിലാണ് സ്വഹാബിയാവുന്നത്. സഹോദരന്‍ ഹാനിയുബ്നു അദിയ്യു(റ)മൊത്ത് നബി(സ്വ)യെ സന്ദര്‍ശിക്കുന്നതായാണ് ഇസ്ലാമിക ചരിത്രത്തില്‍ അദ്ദേഹത്തിന്‍റെ രംഗപ്രവേശം. പിന്നീട് ഇസ്ലാമിന്‍റെ മുന്നണിപ്പോരാളിയായി മാറുകയും ഖാദിസിയ്യ യുദ്ധത്തില്‍ മികച്ച സേവനം നടത്തുകയും ചെയ്തു.
ഏറെ ഭക്തിപുലര്‍ത്തുകയും ധാരാളമായി ആരാധനാ കര്‍മങ്ങളിലേപ്പെടുകയും ചെയ്യുന്ന സ്വഭാവമായതിനാല്‍ മുഹമ്മദീയ സമൂഹത്തിലെ അതിഭക്തന്‍(റാഹിബു ഉമ്മതി മുഹമ്മദ്) എന്നറിയപ്പെട്ടു. നന്‍മയുടെ ഹുജ്റ്(ഹുജ്റുനില്‍ ഖൈര്‍) എന്ന് മറ്റൊരു സ്ഥാനപ്പേര്. അദ്ദേഹത്തിന്‍റെ സ്വഭാവവൈശിഷ്ട്യം ഈ അഭിധാനങ്ങള്‍ തെളിയിക്കുന്നുണ്ട്. വലിയധീരനും അധര്‍മങ്ങളോട് തീരെ രാജിയാവാത്തസ്വഭാവക്കാരനുമായിരുന്നു. ശാം യുദ്ധത്തില്‍ അദ്റാഅ് പ്രവിശ്യയില്‍ ഇസ്ലാമികമുന്നേറ്റം നടന്നതും അത് മോചിപ്പിക്കപ്പെട്ടതും ഹുജ്റിന്‍റെ നേതൃത്വത്തിലായിരുന്നു. യാദൃച്ഛികമാവാം, അവിടെ തന്നെയാണ് മഹാന്‍ പിന്നീട് കൊലചെയ്യപ്പെട്ടത്. അനുകരണീയ നേതാവും നന്‍മകല്‍പ്പിക്കുന്നതില്‍ ശക്തമായി നിലകൊള്ളുകയും പിന്നീട് അലിയ്യുബ്നു അബീത്വാലിബ്(റ)ന്‍റെ ഉറ്റ അനുയായിയുമായി അറിയപ്പെടുകയും ചെയ്തു.
സ്വിഫീന്‍, ജമല്‍ യുദ്ധങ്ങളില്‍ അലി(റ)ന്‍റെ സൈന്യത്തില്‍ നേതൃരംഗത്തുണ്ടായിരുന്നു. ഭരണാധികാരികളെയും കൊടിയശത്രുക്കളെയും കൂസാതെ സത്യം തുറന്നടിക്കുന്ന ധീരതയുടെ ഉടമയായിരുന്നു. ഇബ്നുകസീര്‍ ഉദ്ധരിക്കുന്ന ഒരു സംഭവമിങ്ങനെ: ഖാദിസിയ്യ യുദ്ധയാത്രയില്‍ ടൈഗ്രീസിനു മുന്നിലെത്തിയ മുസ്ലിം സൈന്യം നദി മുറിച്ചു കടക്കാനാവാതെ നിന്ന സന്ദര്‍ഭത്തില്‍ ഹുജ്ര്‍ബ്നുല്‍ അദിയ്യ്(റ) ചോദിച്ചു. ശത്രുക്കള്‍ക്കുനേരെ കുതിച്ചെത്താന്‍ നിങ്ങള്‍ക്കു തടസ്സമാവുകയാണോ ഈ തുള്ളിജലം. അല്ലാഹു നിശ്ചയിച്ച അവധി എത്താതെ ആര്‍ക്കും മരിക്കാനാവില്ലെന്ന് ഖുര്‍ആന്‍ പറഞ്ഞതോര്‍മയില്ലേ? എന്നിട്ടദ്ദേഹം തന്‍റെ കുതിരയെ ടൈഗ്രീസിലൂടെ മുന്നോട്ട് നടത്തി. കൂടെ മറ്റുള്ളവരും മറുകരപറ്റി.(തഫ്സീര്‍ 2129). ഹിജ്റ 51 ന് ശഅ്ബാനില്‍ മഹാന്‍ കൊല്ലപ്പെടുകയായിരുന്നു.

ആണ്ടിനെ എതിർക്കുന്ന വഹാബി നൂറാണ്ട് കഴിക്കുന്നതെന്തിന് ?

ആണ്ട് കഴിച്ചാൽ ശിർക്കാകുമെങ്കിൽ നൂറ്റാണ്ട് കഴിച്ചാൽ എന്താകും മൗലവിമാരേ...?.... സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട കുറിപ്പും ,കേരളത്തിലെ മുജാഹിദുകാർ നൂറാണ്ടാ ഘോഷിച്ചതിന്റെ വഹാബീ എംബ്ലവുമാണ് മുകളിൽ കൊടുത്തത്!. ആണ്ട് കഴിക്കൽ ശിർക്കല്ല ബിദ്അത്താണെന്നാണ് മൗലവിമാരുടെ പ്രതികരണം. എന്തായാലും നരകം ഉറപ്പ്! ഒരാണ്ട് കഴിച്ചാൽ നരകം ഉറപ്പെങ്കിൽ വഹാബികൾ നൂറാണ്ട് കഴിച്ചാൽ എത്ര നരകം കിട്ടും!..... ലക്ഷങ്ങൾ മുടക്കി നടത്തിയ നൂറാണ്ട് ആഘോഷം നരകത്തിലോ ?..... ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാതെ ഒട്ടിയ വയറുമായി കഴിയുന്ന ,ഒരു തരി പൊന്നില്ലാത്തതിനാൽ വിവാഹ സൗഭാഗ്യമില്ലാതെ നാല് മതിലുകൾക്കുള്ളിലിരുന്നു പുകയുന്ന ...... നൂറ് കണക്കിന് പാവങ്ങളെ കൊഞ്ഞനം കുത്തി, സമ്മേളനങ്ങളുടെ പേരിൽ ലക്ഷങ്ങൾ പൊടിക്കുന്നെന്ന പഴയ ഒരു ഡയലോഗ് -നൂറ്റാണ്ട് നടത്തിയ നിങ്ങളെക്കാത്ത് സലഫീ ആലയത്തിലെ ഫ്രീസറിൽ വിശ്രമിക്കുന്നുണ്ട്....!..... ഏതായാലും നബിയോ സഹാബത്തോ ഇങ്ങിനെ ഒരാഘോഷം നടത്തിയിട്ടില്ലാത്തതിനാൽ ബിദ്അത്തും അതുവഴി നരകവുമെന്ന് വഹാബീ പ്രമാണം.....!..... വിശദീകരിക്കും തോറും വഷളാകുന്ന നിങ്ങൾ മുസ്ലിംകൾ എന്നറിയപ്പെടാതെ വഹാബികൾ എന്നറിയപ്പെട്ടത് തന്നെ മഹാഭാഗ്യം....!!!

ഇസ്തിഗാസ-വഹാബീ വാദം പ്രാമാണികമല്ലെന്ന് വഹാബികൾ !

ഗർഭവും കളവും ഒരുപാട് കാലം മറച്ചുവെക്കാനാവില്ലെന്ന് വഹാബീ ആചാര്യൻ സകരിയ്യ സ്വലാഹി ഓർമ്മപ്പെടുത്തിയത് വെറുതെയല്ല. ഇസ്തിഗാസ നടത്തുന്ന മുസ്ലിംകൾ മുശ്രിക്കാണെന്നാക്രോശിച്ചിരുന്ന വഹാബികൾ ,പ്രമാണങ്ങളെന്ന് പറഞ്ഞ് മുജാഹിദുകളെപ്പോലും പറ്റിച്ച് - സുന്നികൾക്കെതിരെ ഉതിർത്തിരുന്നത് ഉണ്ടയില്ലാ വെടിയായിരുന്നെന്ന് ,അവസാനം മൗലവിമാർ തന്നെ വിളിച്ച് കൂകുന്നു! കേട്ട് നിന്ന അണികൾ --- തൗഹീദിന്റെ പേരിൽ - നേതൃത്വത്താൽ പറ്റിക്കപ്പെട്ടതോർത്ത്.....സ്വന്തം കൂടപ്പിറപ്പുകളെപ്പോലും ശിർക്കിന്റെ ആലയിൽ കെട്ടി - കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്വയം ഒറ്റപ്പെട്ടതോർത്ത് ---വഹാബിത്തറയിൽ തലതല്ലിക്കരയുന്നു!.മൗലവിമാരുടെ കുറ്റസമ്മതമിങ്ങനെ വായിക്കാം.......
''സ്യഷ് ടികളോട് മനുഷ്യര്‍ നടത്തുന്ന ഇസ്തിഗാസ അഥവാ സഹായതേട്ടത്തില്‍ ശിര്‍ക്കാകുന്നതും ശിര്‍ക്കല്ലാത്തതുമുണ്ടെന്നുള്ളതിന് നല്‍കപ്പെട്ടുവരുന്ന നമ്മുടെ വിശദീകരണങ്ങളും വിവേചന മാനദണ്ഡങ്ങളും നബി(സ)യില്‍ നിന്നോ സ്വഹാബത്തില്‍ നിന്നോ നേരിട്ട് ഉദ്ധരിക്കപ്പെട്ടത് അല്ല, [ അപ്പോൾ അതും ബിദ് അത്ത് !] എന്നതുപോലെതന്നെ ജിന്നിനോടോ മലക്കിനോടോ ഉള്ള സഹായാര്‍ത്ഥനയുടെ കാര്യത്തിലും നബി(സ)യെയോ സ്വഹാബത്തിനയോ നേര്‍ക്കുനേരെ ഉദ്ധരിക്കാനാകില്ല''[ദേ ,പിന്നേം ബിദ്അത്ത്!](അല്‍ ഇസ് ലാഹ്. ഏപ്രില്‍ 2013) [ബ്രാക്കറ്റ് ലേഖകന്റെ വക]

വെടി വെച്ചത് മറു ഗ്രൂപ്പിനെ ലക്ഷ്യമാക്കിയാണെങ്കിലും കൊണ്ടത് വഹാബിസത്തിന്റെ നെഞ്ചത്താണ്!.
മുജാഹിദുകൾക്ക് ജിന്നു ബാധിച്ചപ്പോഴെങ്കിലും വസ്തുക ബോധ്യമായി എന്നതല്ല കാര്യം, അതു തുറന്നു പറയേണ്ടി വന്നു എന്നതാണ്.... ശിർക്ക് തെളിയിക്കാൻ ബിദ്അത്തുകളുമായി ഊരുചുറ്റുന്ന വഹാബികൾ നൂറ്റാണ്ടിലെ ഏറ്റവും ദയനീയമായ കാഴ്ച തന്നെ !ബിദ് അത്തുകളെല്ലാം നരകത്തിലാണെന്ന് കേട്ട് ,വഹാബിക്കൂടാരത്തിലോടിക്കയറിയവർ-പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തം കൊളത്തിപ്പട എന്ന അവസ്ഥയിലായി!.വഹാബികളുടെ പ്രമാണങ്ങൾ മുഴുക്കെ ബിദ്അത്തുമയം...! ... എല്ലാ ബിദ് അത്തും നരകത്തിലാണെന്നതിന് ഒരു തരത്തിലുള്ള വിശദീകരണവും നൽകാൻ മൗലവിമാർക്കാകുന്നുമില്ല. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ ഞങ്ങളെന്തിന് മുജാഹിദായി- എന്ന അണികളുടെ ചോദ്യത്തോടുള്ള മൗലവി മാരുടെ ഭയം തന്നെ കാരണം! ബിദ്അത്ത് പ്രാമാണികമായി വിശദീകരിച്ചാൽ-വഹാബിസം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാകുമെന്ന് മൗലവിമാർക്ക് നന്നായറിയാം. സുന്നികളുടെ ആണ്ടിനെ എതിർക്കുന്ന നമ്മളെന്തിനാണ് സംഘടനയുടെ നൂറാണ്ടാ ഘോഷിക്കുന്നതെന്ന ചോദ്യത്തിന്റെ കുളിര് പ്രമുഖ മൗലവിക്കിത് വരെ മാറിയിട്ടില്ല!.  ഇസ്തിഗാസ ശിർക്കാണെന്നത് ഖുർആനിലോ ഹദീസിലോ പ്രമാണങ്ങളിലോ ഉണ്ടോ എന്ന് ചോദിച്ചാൽ ഒരക്ഷരം പോലും പറയാനാകാതെ ഓടി ഒളിക്കുന്നവരായി വഹാബികൾ മാറിയിരിക്കുന്നു. മുമ്പാണെങ്കിൽ എന്തെങ്കിലും പറഞ്ഞ് ആളുകളെ പറ്റിക്കാമായിരുന്നു. സോഷ്യൽ മീഡിയ സജീവമായതോടെ അതും നടക്കാതായി!. നിങ്ങളുടെ വഷളൻ ആശയങ്ങൾ അണികൾക്കു പോലും മടുത്തു തുടങ്ങി മൗലവിമാരേ...... വഹാബിസത്തിന്റെ ആണിക്കല്ലായ- ഇസ്തിഗാസ ശിർക്കാണെന്നത് തെളിയിക്കാൻ മൗലവിമാർക്കു പോലും കഴിയുന്നില്ല..... എന്നിട്ടല്ലേ- പഴത്തൊലി കാട്ടി തളച്ചിടപ്പെട്ട ആടിനെപ്പോലെ ,പറ്റിക്കപ്പെട്ട് വഹാബിയായ കുഞ്ഞാടുകൾ.......!!!

Tuesday, 1 May 2018

മർകസ്-സേവനത്തിന്റെ നാൾവഴികൾ!

കത് വയിലെ പെൺകുട്ടിയുടെ സഹോദരിയുടെ വിദ്യാഭ്യാസ ചെലവുകൾ മർകസ് ഏറ്റെടുത്തു.
👍👍👍