ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 14 September 2022

പട്ടികളെ കൊല്ലാമോ ?

#തെരുവുനായയെ
#കൊല്ലണോ_വളർത്തണോ?

വീട്ടുവരാന്തയിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളെ തെരുവു നായ്ക്കൾ കടിച്ചു കീറിയ വാർത്ത വായിച്ചപ്പോൾ നടുക്കം തോന്നി. ചേർത്തല അർത്തുങ്കലിൽ പട്ടി കടിച്ചത് വീട്ടുകാരിൽ നിന്ന് മറച്ചു വെച്ചതിനെ തുടർന്ന് പതിനാലുകാരൻ പേവിഷബാധ മൂലം മരിച്ച വാർത്തയും കാലിന് തെരുവ് നായയുടെ മാന്ത് ഏറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ അവഗണിച്ച വയനാട് സുൽത്താൻ ബത്തേരി മുത്തങ്ങയിൽ നിന്നുള്ള മുപ്പതുകാരനായ യുവാവ് മരണപ്പെട്ട വാർത്തയും കേട്ടിരുന്നു. തെരുവുനായകളും അവ മൂലമുണ്ടാകുന്ന പ്രയാസങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ശരിയായ ദിശയിലുള്ള പരിഹാരങ്ങൾ ആരായേണ്ടതുണ്ട്.

#നായകളെ_കൊല്ലാമോ?

മദീനയിൽ ഒരിക്കൽ തെരുവുനായ ശല്യം രൂക്ഷമായി. വഴികളിലും കവലകളിലും നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു. വീട്ടുമുറ്റത്തേക്കു പോയിട്ടു പലപ്പോഴും വരാന്തയിലേക്കു പോലും ഇറങ്ങാൻ വയ്യാത്ത നില. അന്നൊക്കെ ഇന്നത്തേ പോലെ ഭദ്രമായ പാർപ്പിട സൗകര്യങ്ങൾ കുറവായിരുന്നല്ലോ. അടച്ചുറപ്പുള്ള വാതിലിനു പകരം തുണി കൊണ്ടുള്ള കർട്ടണോ ഈന്തപ്പനയോല കൊണ്ടുള്ള മറയോ ഒക്കെയാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. അതിനുള്ളിലൂടെയെല്ലാം നൂണ്ടു കയറി വീട്ടിനകത്തും കട്ടിലിനടിയിലും നായ കിടക്കുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. പലർക്കും ഉപദ്രവമേറ്റു. ഈ സന്ദർഭത്തിലാണ് നായ്ക്കളെ കൊല്ലാനുള്ള ഉത്തരവ് ഉണ്ടാകുന്നത്.

നായ ശല്യം കാരണം പൊറുതി മുട്ടിയിരുന്ന മദീനക്കാർ തെരുവുനായ്ക്കളെ കൊന്നൊടുക്കി കുഴിച്ചുമൂടി. ശല്യം ഏറെക്കുറെ ഒതുങ്ങിയിട്ടും പലരും നായയെ എവിടെ കണ്ടാലും ഓടിച്ചിട്ടു കൊല്ലുന്നത് തുടർന്നു. ഗ്രാമങ്ങളിൽ നിന്നു പല തരത്തിലുള്ള ദൈനംദിന ആവശ്യങ്ങൾക്കും മറ്റുമായി പട്ടണത്തിലേക്ക് (മദീന) വരുന്ന ഒറ്റക്കു സഞ്ചരിച്ചിരുന്ന സ്ത്രീകൾ അവരുടെ സുരക്ഷിതത്വത്തിന് കൂടെ കൂട്ടിയിരുന്ന നായ്ക്കളെ വരെ കൊല്ലപ്പെടുന്ന അനുഭവങ്ങളുണ്ടായി. വിവരമറിഞ്ഞ തിരുനബി ﷺ അവയെ വംശനാശം വരുത്തരുതെന്നും ഉപദ്രവകാരികളായ ഇനത്തെ മാത്രമേ കൊല്ലാവൂ എന്നും നിർദ്ദേശിച്ചു. 

عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قالَ: قالَ رَسُولُ اللَّهِ ﷺ: لَوْلا أنَّ الكِلابَ أُمَّةٌ مِنَ الأُمَمِ لَأمَرْتُ بِقَتْلِها، فاقْتُلُوا مِنها الأسْوَدَ البَهِيمَ

നായകളും നിങ്ങളെപ്പോലെ ഒരു ജീവിവർഗം അല്ലായിരുന്നെങ്കിൽ വംശഹത്യ നടത്താൻ ഞാൻ കല്പിക്കുമായിരുന്നു; നിങ്ങളവയിലെ കടും കറുപ്പു നിറത്തിലുള്ള പട്ടികളെ മാത്രമേ കൊല്ലാവൂ (സുനനു അബീദാവൂദ് 3/108).

جابر بن عبد الله ، يقول : أمرنا رسول الله صلى الله عليه وسلم بقتل الكلاب، حتى إن المرأة تقدم من البادية بكلبها، فنقتله، ثم نهى النبي صلى الله عليه وسلم عن قتلها، وقال : " عليكم بالأسود البهيم ذي النقطتين ؛ فإنه شيطان

"നായ്ക്കളെ കൊല്ലാൻ റസൂലുല്ലാഹി ﷺ ഞങ്ങളോടു ഉത്തരവിട്ടു. ഞങ്ങളാവട്ടെ,  മരുഭൂമിയിൽ നടന്നു വരുന്ന സ്ത്രീയോടൊപ്പമുള്ള നായയെ വരെ കൊല്ലാൻ തുടങ്ങി. അപ്പോൾ തിരുനബി ﷺ നായ്ക്കളെ ഒന്നടങ്കം കൊല്ലുന്നതിനു നിരോധനം ഏർപ്പെടുത്തി. അവിടുന്ന് പ്രഖ്യാപിച്ചു : "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" (മുസ്‌ലിം : 1572). 

കടും കറുപ്പുള്ള ഇനത്തെ കൊല്ലാൻ അനുവദിച്ചത് അന്നത്തെ അവിടെ ഉണ്ടായിരുന്ന പ്രാദേശിക സാഹചര്യത്തിലെ ഉപദ്രവകാരികളായ ഒരു ഇനത്തെയാണ്. ആ അനുവാദവും പിന്നീട് റദ്ദാക്കപ്പെട്ടിട്ടുണ്ട്.

സുൽത്വാനുൽ ഉലമാഅ് എന്ന പേരിൽ പ്രസിദ്ധനായിരുന്ന വിശ്രുത ശാഫിഈ കർമശാസ്ത്ര വിശാരധനായ അൽ ഇമാം ഇസ്സുദ്ദീനി ബ്നു അബ്ദിസ്സലാം റ. തന്റെ الغاية في اختصار النهاية എന്ന ഗ്രന്ഥത്തിൽ വിവിധ തരം കച്ചവടങ്ങളെ സംബന്ധിച്ചു വിശദമായി ചർച്ച നടത്തുന്ന ഭാഗത്ത് പട്ടിയുടെയും ഇതര ജീവികളുടെയും വിൽപന (باب بيع الكلاب وغيرها) എന്ന ഒരു അധ്യായമുണ്ട്. അവിടെ ഗ്രന്ഥകർത്താവ് രേഖപ്പെടുത്തുന്നതിങ്ങനെ: 

ويحرم قتل الكلاب وإن لم يُنتفع بها، إلّا الكَلِبَ والعقورَ الضاريَ بطبعه بالإفساد، ولا يُتوانى في قتل الكَلبِ العَقور؛ لعِظَم شرِّه، وقد نُسخ جواز قتل الأسود البهيم

നായ്ക്കളെ കൊണ്ടു പ്രയോജനമില്ലെങ്കിൽ കൂടി അവയെ കൊല്ലാൻ പാടില്ല, പേവിഷ ബാധയുള്ളതോ പ്രകൃത്യാ ആക്രമണ സ്വഭാവമുള്ള ഉപദ്രവകാരിയായതോ ആയവ ഒഴിച്ച്. ആക്രമണ സ്വഭാവമുള്ള കടിക്കുന്ന പട്ടിയെ, അതുകൊണ്ടുള്ള ഉപദ്രവം ഗുരുതമായതിനാൽ കൊല്ലുന്നതിനു തടസ്സമില്ല. "കടും കറുപ്പു നിറത്തിലുള്ള" നായയെ കൊല്ലാനുള്ള അനുമതി റദ്ദാക്കപ്പെട്ടിട്ടുണ്ട് (الغاية في اختصار النهاية ٣/‏٣٤٨).

നായയുടെ നിറത്തിനല്ല, ആക്രമണ സ്വഭാവത്തിനാണ് കൊല്ലപ്പെടാമോ എന്നതിൽ പരിഗണന അർഹിക്കുന്നത് എന്ന കാര്യം ഊന്നിപ്പറയാനാണ് ഇതിത്രയും പറഞ്ഞത്. മറ്റാെരു ഹദീസിൽ ഇങ്ങനെ വായിക്കാം: 
عن عائشة رضي الله عنها، قالت : قال رسول الله صلى الله عليه وسلم : " خمس من الدواب كلها فواسق تقتل في الحرم : الغراب، والحدأة، والكلب العقور ، والعقرب، والفأرة ".

അഞ്ചു ജീവികൾ - അവ ഓരോന്നും ഉപദ്രവകാരികളാണ് -  ഹറമിൽ വെച്ച് പോലും കൊല്ലൽ അനുവദനീയമാണ് : കാക്ക, പ്രാപ്പിടിയൻ, കടിക്കുന്ന ആക്രമണ സ്വഭാവമുള്ള പട്ടി, തേൾ, എലി എന്നിവയാണവ" (മുസ്‌ലിം : 1198).

ചില ഹദീസുകളിൽ തേളിന് പകരം പാമ്പിനെ പരാമർശിച്ചിരിക്കുന്നു. ചിലതിൽ കാക്കയെ ”അൽ ഗുറാബുൽ അബ്കഅ്” (وَالْغُرَابُ الأَبْقَعُ) എന്ന് പ്രത്യേകമായി വിശേഷിപ്പിച്ചിട്ടുണ്ട്. 

ഇമാം ബദ്റുദ്ദീനിൽ ഐനി റ. രേഖപ്പെടുത്തുന്നു: “ ഉപദ്രവകാരികളായ ജീവികളുടെ ഗണത്തിൽ കാക്കയെ എണ്ണിയപ്പോൾ, “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക” (وَالْغُرَابُ الأَبْقَعُ) എന്ന് ഒരു ഹദീസിൽ പ്രത്യേകമായി വിശേഷിപ്പിച്ചിരിക്കുന്നല്ലോ. കാക്കയെ കൊല്ലാൻ അനുവാദം നൽകിയത് കാക്ക ഇങ്ങോട്ട് ഉപദ്രവിക്കുന്നു എന്നതിനാലാണ്. “വെള്ളയും കറുപ്പും നിറം കലർന്ന കാക്ക”കളാണ് ഇങ്ങോട്ട് ഉപദ്രവിക്കുക. അതല്ലാത്ത, ഉപദ്രവകാരികളല്ലാത്ത കാക്കകളെ കൊല്ലാൻ പാടില്ല എന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.” (ഉംദത്തുൽ ഖാരി 10:180)

മനുഷ്യനെ കടിക്കുകയും ആക്രമിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന പുലി, സിംഹം, ചെന്നായ എന്നിവയും കടിക്കുന്ന നായയുടെ സ്ഥാനത്ത് തന്നെയാണെന്നു ഇമാം മാലിക് റ.വിനെ ഉദ്ധരിച്ച് ഇമാം അബുൽ വലീദിൽ ബാജീ റ. താൻ മുവത്വക്കെഴുതിയ വിശദീകരണമായ അൽ മുൻതഖാ 2/262ൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഇബ്നു ഹജരിൽ അസ്ഖലാനി റ. പറഞ്ഞു: “കൊല്ലാൻ അനുവാദം നൽകിയതിന് കാരണം മനുഷ്യരെ ഉപദ്രവിക്കുക എന്നതാണെന്നാണ് ഈ ഹദീസിന്റെ ആശയം. അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്ന ഏത് ജീവിയേയും ആവശ്യഘട്ടത്തിൽ "ഉപദ്രവകാരികൾ" എന്നതിൽ ഉൾപ്പെടുത്താം.” (ഫത്ഹുൽ ബാരി: 4:30)

ഈ വിഷയത്തിൽ ഇസ്‌ലാം മുന്നോട്ടു വെക്കുന്ന കാഴ്ചപ്പാട് എന്താണ് എന്ന് മനസ്സിലാക്കാൻ ഈ വിശദീകരണം തന്നെ ധാരാളമായിരിക്കും. മനുഷ്യനാണ് നമ്മുടെ മുഖ്യപ്രമേയം. അവന്റെ ആത്യന്തികമായ നൻമയും അപായ രഹിതമായ ജീവിത സാഹചര്യവും ഉറപ്പു വരുത്തുന്നതിനാണ് പ്രഥമ പരിഗണന.

#കറുത്ത_നായ_ശയ്ത്വാനാണോ?

നടേ ഉദ്ധരിച്ച "കണ്ണിൽ പുള്ളികളുള്ള, കടും കറുപ്പു നിറത്തിലുള്ള നായയെ മാത്രം കൊന്നാൽ മതി. അതു ഉപദ്രവകാരിയാണ്" എന്ന ഹദീസിന്റെ അറബി വാചകത്തിൽ വന്നിട്ടുള്ള فإنه شيطان എന്ന പദപ്രയോഗം കണ്ടാണ് ചില സാധുക്കൾ തിരുനബി ﷺ ഒരു മിണ്ടാപ്രാണിയെ പിശാച് എന്നു ആക്ഷേപിച്ചു എന്നു അട്ടഹസിക്കുന്നത്. അവസാനം ഉദ്ധരിച്ച ബീവി ആഇശ റ.യുടെ ഹദീസ് നോക്കൂ, സമാനമായ ഒരു പരാമർശം അതിലും ഉണ്ട് - അഞ്ചു ജീവികൾ ഫാസിഖുകളാണ് എന്ന്! അതിന്റെ അർഥം തെമ്മാടി എന്നല്ല. അറബി ഭാഷയെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തവരാണ് അർത്ഥശൂന്യമായ ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്.

ശയ്ത്വാൻ എന്ന പദത്തിന്റെ അർത്ഥം متمرد / ധിക്കാരി, شرير / ഉപദ്രവകാരി എന്നെല്ലാമാണ്. അനുസരിക്കാനും വിധേയപ്പെടാനും നൽകുന്ന നിർദ്ദേശങ്ങളിൽ നിന്ന് ധിക്കാരപൂർവ്വം മാറിനിന്നു എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശത്വന എന്ന പദത്തിൽ നിന്നാണ് ഈ വാക്ക് നിഷ്പന്നമായിരിക്കുന്നത്. ഹദീസിന്റെ പശ്ചാത്തലം വായിച്ചാൽ ഇവിടെ ആ അർത്ഥത്തിൽ ആലങ്കാരികമായാണ് ഈ പദം ഉപയോഗിച്ചിട്ടുള്ളത് എന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്. ഉപദ്രവകാരികളായ അഞ്ചു ജീവികളെ ഫാസിഖുകൾ എന്നു പറഞ്ഞതും ഇങ്ങനെ ആലങ്കാരികാർത്ഥത്തിൽ തന്നെ. പല സന്ദർഭങ്ങളിലായി ഇക്കാര്യം ആവർത്തിച്ചിട്ടുള്ളതിനാൽ ദൈർഘ്യം ഭയന്ന് ഒഴിവാക്കുന്നു. ഹദീസിന്റെ വ്യാഖ്യാനത്തിൽ മുബാറക് ഫൂരി റ. നൽകുന്ന വിശദീകരണം കാണുക: 

وجعل الكلب الأسود البهيم شيطانا لخبثه، فإنه أضر الكلاب وأعقرها، والكلب أسرع إليه منه إلى جميعها، وهي مع هذا أقلها نفعا وأسوءها حراسة وأبعدها من الصيد وأكثرها نعاسا - تحفة الأحوذي 5/ 53

"കടും കറുപ്പു നിറത്തിലുള്ള നായയെ ശയ്ത്വാൻ എന്നു പ്രയോഗിച്ചത് അതിന്റെ ദ്രോഹം അത്രയേറെ ഉള്ളതിനാലാണ്. നായ്ക്കളിൽ ഏറ്റവും അക്രമണ സ്വഭാവിയും ഉപദ്രവകാരിയും അതാണ്. ഇപ്പറഞ്ഞവയിലേക്കെല്ലാം ശയ്ത്വാനേക്കൾ ഊറ്റം ഈ തരം നായക്കാണ്. അതോടൊപ്പം, നായ്ക്കളെ കൂട്ടത്തിൽ ഉപകാരം ഏറ്റവും കുറഞ്ഞതും കാവൽ നിൽക്കുന്നതിൽ ഏറ്റവും മോശമായതും വേട്ടയാടാനുള്ള മികവു വളരെയധികം അന്യം നിൽക്കുന്നതും ഉറക്കം ഏറ്റവും കൂടുതലുള്ളതും ഈ ഇനത്തിനാണ്" (തുഹ്ഫതുൽ അഹ്​വദീ 5/53).

ആക്ഷരികമായി പിശാച് എന്ന അർഥത്തിനാണ് അതു ഉപയോഗിച്ചതെന്നും കൊല്ലാൻ നിർദ്ദേശിക്കപ്പെട്ടിരുന്ന, അന്നു മദീനയിൽ ഉപദ്രവം ഉണ്ടാക്കിയിരുന്ന ആ കറുത്ത നായ്ക്കൾ ശയ്ത്വാൻ "കൂടുമാറ്റം" നടത്തിയതാണെന്നും ചിലയാളുകൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ദേഷ്യം വരുമ്പോൾ "നീ പോടാ ശയ്ത്വാനേ" എന്നു വിളിക്കാറില്ലേ ചിലർ. അതിനർഥം വിളിക്കപ്പെട്ടയാൾ പിശാചു വർഗത്തിൽ പെട്ടതാണെന്നല്ലല്ലാേ. സത്യമതത്തിന്റെ പ്രബോധനത്തിനെതിരായി പൊതുജനങ്ങളെ ഇളക്കിവിടാനും പ്രകോപിപ്പിക്കാനും സൂത്രോക്തികളും കുതന്ത്രങ്ങളും സംശയാശങ്കകളും ഉപയോഗിക്കുന്നവരെ "മനുഷ്യരിലെ ശയ്ത്വാൻമാർ" എന്നു സൂറതുൽ അൻആം 112 ൽ പരാമർശിച്ചതു പോലെയുള്ള ഒരു പ്രയോഗമാണിതും. സമാനമായ ഒരു വിശദീകരണം ഇമാം ഇബ്നു ഖയ്യിമിൽ ജൗസിയ്യ നൽകുന്നുണ്ട്.

وإن كان المراد به أن الكلب الأسود شيطان الكلاب فإن كل جنس من أجناس الحيوانات فيها شياطين، وهي ماعتا منها وتمرد، كما أن شياطين الإنس عتاتهم ومتمردوهم - إعلام الموقعين عن رب العالمين 2/ 93

ശ്വാനവർഗത്തിലെ ശയ്ത്വാനാണ് കറുത്ത നായ എന്നാണു ഉദ്ദേശ്യമെങ്കിൽ: തീർച്ചയായും എല്ലാ ജീവിവർഗത്തിലും ശയ്ത്വാൻമാർ ഉണ്ട് - അതാതു വർഗത്തിലെ ഏറ്റവും ധിക്കാരിയും അക്രമണകാരിയും ആയവയാണവ. മനുഷ്യവർഗത്തിലെ ഏറ്റവും ധിക്കാരികളും ഉപദ്രവകാരികളും ആയവർ അവരിലെ ശയ്ത്വാൻമാർ ആയ പോലെ (ഇഅ്ലാമുൽ മൂഖിഈൻ 2/93).

കൊല്ലാൻ കല്പിക്കപ്പെടും വിധം ഉപദ്രവകാരികളായിരുന്നതിനാൽ ആലങ്കാരികമായാണ് അങ്ങനെ വിളിച്ചിട്ടുള്ളത് എന്നു സംക്ഷിപ്തം. 


#

സുൽത്വാനുൽ ആരിഫീൻ ശയ്ഖ് രിഫാഈ റ. ഒരിക്കല്‍ ഉമ്മു അബീദാ ഗ്രാമത്തില്‍ കഠിനമായ രോഗത്താല്‍ ശരീരം മുഴുവന്‍ വ്രണം പൊട്ടിയലിക്കുന്ന ഒരു നായയെ കാണാനിടയായി. അസഹ്യമായ ദുര്‍ഗന്ധം മൂലം നാട്ടുകാര്‍ അതിനെ ഗ്രാമത്തിനു പുറത്തേക്കു ആട്ടിപ്പായിച്ചു. ഇതറിഞ്ഞ ശയ്ഖ് രിഫാഈക്ക് വേദന തോന്നി. 

അദ്ദേഹം ആവശ്യമായ മരുന്നും ഭക്ഷണവും വെള്ളവും എടുത്തു നായയെ തേടി പുറപ്പെട്ടു. നായയെ കണ്ടെത്തി ഒരു പുഴയിൽ കൊണ്ടുപോയി കുളിപ്പിച്ചു.
പിന്നീട് ഒരു കൂടാരം നിര്‍മിച്ച് അവിടെ താമസിപ്പിച്ചു. ദിവസവും ഭക്ഷണവും മരുന്നും നല്‍കി ശുശ്രൂഷിച്ചു. നാല്‍പത് ദിവസങ്ങള്‍ക്ക് ശേഷം നായ പൂര്‍ണ ആരോഗ്യം പ്രാപിക്കുകയും അതിനെ പഴയ സ്ഥലത്ത് തന്നെ കൊണ്ടുവിടുകയും ചെയ്തു. 

ഒരു നായയെ ഇത്രമേല്‍ ശുശ്രൂഷിക്കേണ്ടതുണ്ടോ? എന്ന് അത്ഭുതം കൂറിയ നാട്ടുകാരോട് ശയ്ഖ് പറഞ്ഞു: ‘നാളെ, പാരത്രിക ലോകത്ത് അല്ലാഹുവിന്റെ കോടതിയിൽ ഈ നായ കാരണം ചോദ്യം ചെയ്യപ്പെടലിനെ ഞാന്‍ ഭയക്കുന്നു.’

തീരെ ഉപദ്രവകാരികളല്ലാത്ത, ശല്യമോ അപായമോ വരുത്താത്ത തെരുവു നായ്ക്കളെ എന്തു ചെയ്യണം? എന്ന ചോദ്യം ഉയരുമ്പോഴെല്ലാം ഈ സംഭവമാണ് മനസിലേക്കു തള്ളിക്കയറി വരാറുളളത്. സഗൗരവം ആലോചിക്കേണ്ട വിഷയവും സമയവുമാണിത്. 

നായ്ക്കളെ വംശഹത്യ ചെയ്യാൻ നമുക്ക് അനുമതിയില്ല. എങ്കിൽ പിന്നെ പോറ്റി വളർത്താമോ? നോക്കൂ, സ്വഹീഹു മുസ്‌ലിമിലെ ഒരു അധ്യായത്തിന്റെ തലവാചകം ഇങ്ങനെയാണ്:
  باب الْأَمْر بِقَتْلِ الْكِلَابِ،  وَبَيَانُ نَسْخِهِ، وَبَيَانُ تَحْرِيمِ اقْتِنَائِهَا إِلَّا لِصَيْدٍ، أَوْ زَرْعٍ، أَوْ مَاشِيَةٍ، وَنَحْوِ ذَلِكَ -

 നായ്ക്കളെ കൊല്ലാൻ കല്പിച്ചതും ആ നിയമം അസാധുവാക്കിയതിന്റെ വിശദീകരണവും വേട്ടയാടൽ, കൃഷി, നാൽക്കാലികളെ മേയ്ക്കൽ തുടങ്ങിയ പ്രയോജനങ്ങൾക്കു വേണ്ടിയല്ലാതെ നായ്ക്കളെ വളർത്തരുതെന്ന വിശകലനവും തരുന്ന അധ്യായം. അഥവാ, ഇത്തരം പ്രയോജനങ്ങൾക്കു വേണ്ടി അവയെ വളർത്തൽ അനുവദനീയമാണ് എന്നർഥം.

ഖുർആനിൽ മൂന്ന് സന്ദർഭങ്ങളിൽ നായ പരാമർശിക്കപ്പെടുന്നുണ്ട്. രണ്ടിടങ്ങളിൽ വ്യക്തമായും ഒരിടത്ത് വ്യംഗ്യമായും. ഒരിടത്ത് തന്നെ നാല് വട്ടം നായയുടെ അറബി വാക്കായ 'കൽബ്' പ്രയോഗിക്കപ്പെടുന്നു, അൽ കഹ്ഫ് അധ്യായത്തിൽ. വ്യംഗമായ പരാമർശം ഭക്ഷ്യയോഗ്യമായ വസ്തുക്കളെ വിവരിക്കുന്ന കൂട്ടത്തിലാണ്. അൽമാഇദ അധ്യായം നാലാം വചനത്തിൽ ഇങ്ങനെ വായിക്കാം:
وما عَلَّمْتُمْ مِنَ الجَوارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمّا عَلَّمَكُمُ اللَّهُ فَكُلُوا مِمّا أمْسَكْنَ عَلَيْكم واذْكُرُوا اسْمَ اللَّهِ عَلَيْهِ.

 "… അല്ലാഹു നല്‍കിയ അറിവു പ്രകാരം നിങ്ങൾ പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങൾ പിടിച്ചു തരുന്നതും ഭക്ഷിക്കാവുന്നതാണ്. അതിൻമേൽ ബിസ്മി ചൊല്ലുകയും വേണം…." 

ഈ വചനത്തിൻ്റെ വ്യാഖ്യാന പ്രകാരം പരിശീലിപ്പിച്ചെടുത്ത നായാട്ടു മൃഗങ്ങളോ പറവകളോ പിടിച്ചു കൊണ്ട് വന്ന ഇരകൾ ഭക്ഷ്യയോഗ്യമാണ്. ആയതിൽ പറഞ്ഞ الجَوارِحُ / നായാട്ടു മൃഗങ്ങൾ എന്നതിൽ കേവലം നായ്ക്കൾ മാത്രമല്ല ഉൾപ്പെടുന്നത്. 

والجَوارِحُ يَعْنِي: الكِلابَ، والفُهُودَ، والصُّقُورَ، وأشْباهَها
(الدر المنثور — جلال الدين السيوطي (٩١١ هـ)

പരിശീലനം നൽകപ്പെടുന്ന വേട്ടമൃഗങ്ങളിൽ മുൻപന്തിയിലുള്ളത് നായയാണ് എന്നുമാത്രം. അത് കൊണ്ടാണ് ആ പരിശീലനത്തെ കുറിക്കാൻ 'കല്ലബ' / 'തക്‌ലീബ്' എന്ന അറബി വാക്ക് ഉപയോഗിച്ചത്. അത് നായയെ കുറിക്കുന്ന കൽബ് എന്ന ദാതുവിൽ നിന്നുള്ളതാണ്. നരി, കഴുകൻ, രാജ കിളി പോലുള്ളവയും ഇങ്ങനെ വേട്ടയ്ക്ക് ഉപയോഗിക്കാറുണ്ട് എങ്കിലും സമാന്യവൽക്കരണത്തിൻ്റെ ഭാഗമായി അവയും കല്ലബ എന്ന വാക്കിൻ്റെ വിവക്ഷയിൽ വരികയാണ്. നമ്മുടെ ഭാഷയിൽ പോലും വേട്ടയ്ക്ക് നായാട്ട് എന്ന് പ്രയോഗമുണ്ടല്ലോ. പരിശീലനം നേടുന്ന വിഷയത്തിൽ നായകൾ അത്രയേറെ മുൻപന്തിയിലാണ് എന്ന സൂചന കൂടി ആ പദത്തിൽ ഉണ്ട്.

മുകളിൽ പറഞ്ഞ ആയത്തിന്റെ വാചക ഘടന ശ്രദ്ധിച്ചോ? നിങ്ങൾ പരിശീലനം നൽകി പഠിപ്പിച്ചെടുത്തവ നായാടി കൊണ്ടുവന്നത് എന്ന അടിസ്ഥാന ആശയത്തിന് പുറമേ സന്ദർഭോചിതം ചേർത്തിട്ടുള്ള ഒരു അധിക വാചകം അവിടെയുണ്ട് - تُعَلِّمُونَهُنَّ مِمّا عَلَّمَكُمُ اللَّهُ - അല്ലാഹു നിങ്ങൾക്ക് പഠിപ്പിച്ചു തന്നിട്ടുള്ള അറിവ് പ്രകാരമാണ് നിങ്ങൾ അവയെ പഠിപ്പിക്കുന്നത് എന്ന്! തീർച്ചയായും മൃഗങ്ങളെ വേട്ടയാടാൻ പഠിപ്പിക്കുന്നതും മറ്റു ആവശ്യങ്ങൾക്ക് വേണ്ടി പരിശീലിപ്പിക്കുന്നതും അല്ലാഹു തആല നമുക്ക് തന്നിട്ടുള്ള സവിശേഷ സിദ്ധിയുടെ ഭാഗം തന്നെ.

നായക്കാവട്ടെ, മറ്റേതു ജീവിക്കും ആവട്ടെ - പരിശീലനം ലഭിക്കണമെങ്കിൽ നാം ബോധപൂർവ്വം പരിശീലിപ്പിക്കണമല്ലോ. അതാണ് നേരത്തെ പറഞ്ഞ തക്‌ലീബ്. കേവലം വിനോദത്തിനും ആസ്വാദനത്തിനും വേണ്ടി നായകളെ വളർത്തുവാൻ പാടില്ല. അതേസമയം നടേ സൂചിപ്പിച്ചതു പോലെയുള്ള മനുഷ്യോപകാരപ്രദമായ പല കാര്യങ്ങൾക്കും തക്‌ലീബിലൂടെ ആവശ്യമായ വിഭവശേഷി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതും മതം വിലക്കിയിട്ടില്ലാത്ത കാര്യമാണ്. കൃത്യമായ പരിശീലനം നൽകുന്ന Dog Training Centre കൾ ഇക്കാലത്ത് ധാരാളം ഉണ്ട്.  പലപ്പോഴും ഫേസ്ബുക്കിലോ യൂടൂബിലോ ആ തരത്തിലുള്ള ധാരാളം വീഡിയോകൾ നാം കണ്ടവരാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈനായും ഓഫ്‌ലൈനായും ഡോഗ് ട്രെയിനിങ് കോഴ്സുകൾ നടത്തുന്നുണ്ട്. നമ്മുടെ പോലീസ് ഫോഴ്സിന്റെ ഭാഗമായി ഈ തരത്തിലുള്ള ട്രെയിനിങ് നടക്കുന്നുണ്ട്. പല തരത്തിലുള്ള ഗാർഹിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും പലയിടങ്ങളിലും ഡോഗ് ഫോഴ്സിനെ പ്രയോജനപ്പെടുത്തുന്നുണ്ട്. അത്തരം പരിശീലനം നേടിയ നായകളെ കൊല ചെയ്യാൻ പാടില്ല എന്ന് ഇസ്‌ലാമിൽ നിയമമുണ്ട് എന്നുകൂടി ഓർക്കുക.

ശാഫിഈ കർമ ശാസ്ത്രത്തിലെ പ്രശസ്തമായ ബുശ്റൽ കരീം രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ് :
ويحرم قتل الكلب المعلم اتفاقا، وكذا ما لا نفع فيه ولا ضرر على الأصح.
പരിശീലനം നേടിയ നായകളെ കൊല്ലുന്നത് നിഷിദ്ധമാണ്. ഇക്കാര്യത്തിൽ അഭിപ്രായ ഭിന്നതയില്ല. അതുപോലെ, പ്രയോജന രഹിതവും എന്നാൽ ഉപദ്രവ രഹിതവുമായവയെ കൊല്ലുന്നതും ഏറ്റവും ശരിയായ അഭിപ്രായം അനുസരിച്ച് നിഷിദ്ധം തന്നെ (بشرى الكريم بشرح مسائل التعليم ١/‏١٣٨). 

തെരുവിൽ അലയുന്ന നായകളെ - ഉപദ്രവകാരികൾ അല്ലെങ്കിൽ - ഭയപ്പെടുത്താതിരിക്കുക, ഉപദ്രവിക്കാതിരിക്കുക. സാധ്യമാകുമെങ്കിൽ തക്‌ലീബ് സെന്ററുകൾ ആരംഭിക്കുകയും ആവശ്യമായ പരിശീലനങ്ങൾ നൽകി വീടിന് പുറത്തുള്ള ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യുക. വീടിനകത്ത് നായ കയറിയാൽ അനുഗ്രഹത്തിന്റെ മാലാഖമാർ വരില്ലെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. തക്‌ലീബ് സെന്ററുകൾക്ക് സർക്കാറിനോ സന്നദ്ധ സംഘടനകൾക്കോ നേതൃത്വം നൽകാവുന്നതാണ്. പരിശീലന മുറക്ക് ചെലവാകുന്ന തുക മാത്രം ഈടാക്കി സംരക്ഷിക്കാൻ സാധ്യമാകുന്നവർക്ക് വിട്ടു കൊടുക്കണം. തെരുവിൽ അലയുന്ന മനുഷ്യരെ നാം സംരക്ഷിക്കാറില്ലേ, അതുപോലെ ഇവയെ കൂടി സംരക്ഷിക്കാനും പ്രായോഗികമായി നമ്മുടെ വിഭവശേഷിയുടെ ഭാഗമാക്കി മാറ്റാനും സാധിക്കും.

ശ്രദ്ധിക്കുക, നായ നനഞ്ഞ നിലയിലാേ അല്ലെങ്കിൽ നനഞ്ഞ വസ്തുവിനെയോ സ്പർശിച്ചാൽ ഏഴു തവണ കഴുകണമെന്നും അതിലൊന്ന് മണ്ണ് കലക്കിയ വെള്ളം കൊണ്ട് ആകണമെന്നും മതം അനുശാസിക്കുന്നുണ്ട്. നായയെ സംരക്ഷിക്കാനും പ്രയോജനപ്പെടുത്താനും മുതിരുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം. കൃഷിക്കോ കാവലിനോ ഡിറ്റക്ടീവ് വർക്കുകൾക്കോ നായകളെ വളർത്തുന്നവർ മറ്റുള്ളവർക്ക് ഉപദ്രവം ആകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. മനുഷ്യരുടെ സ്വതന്ത്രവും സ്വൈര്യവുമായ ജീവിത സാഹചര്യങ്ങളാണ് പ്രഥമ പരിഗണന അർഹിക്കുന്നത് എന്ന കാര്യം വിട്ടു പോകരുത്. 
✍️ Muhammad Sajeer Bukhari


 

Tuesday, 13 September 2022

ശിർക്കൻ കേന്ദ്രങ്ങളിലേക്ക് മുസ്ലിംകളെത്തുന്നതിൻ്റെ കാരണക്കാർ വഹാബികളെന്ന് സകരിയ്യ സ്വലാഹി

മുസ്‌ലിംകളിൽ ചിലർ ശാന്തി തേടി
ശിർക്കൻ കേന്ദ്രങ്ങളിലേക്ക്
പോകുന്നുവെങ്കിൽ അതിനുത്തരവാദി
ഇസ്‌ലാമിലെ ആത്മീയ ചികിത്സകളെ തള്ളിക്കളഞ്ഞ മുജാഹിദും ജമാഅതു
മാണെന്ന് വ്യക്തമായി എഴുതിയതിനു
ശേഷമാണ് സകരിയ സ്വലാഹി പോയത്.
(ജിന്ന്,സിഹ്ർ... പേ:34)👇👇


 

Thursday, 25 August 2022

എം ഡി എം എ ?

 എന്താണ് MDMA...?

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ലോഡ്ജിൽ വെച്ച് MDMA യുമായി പിടിയിലായ പെൺകുട്ടി അലറി വിളിക്കുന്നതു കണ്ട് പലരും അഭിനയമെന്നും കഷ്ടമെന്നുമെല്ലാം കമന്റിയതു കണ്ടു. അസഭ്യങ്ങളും കണ്ടു.

പെൺകുട്ടിയുടെ കരച്ചിൽ തട്ടിപ്പല്ല. അകത്തു ചെന്നവനാണത്.

തികച്ചും നിസഹായാവസ്ഥ തോന്നി.

ചിലർ MDMA എന്താണെന്ന് പറഞ്ഞു തരൂ എന്നു പോസ്റ്റിടുന്നതായും കാണുന്നു. കമന്റു നോക്കുമ്പോൾ കാര്യം വലിയ പിടിപാടുള്ളവരില്ല.

എന്താണ് MDMA.

MDMA അക്ഷരാർത്ഥത്തിൽ മയക്കുമരുന്നുകളിലെ കാളകൂടമാണ്.

നമ്മുടെ ചുറ്റുവട്ടവും ഇതിന്റെ കരിനിഴലിൽ എന്നു മനസ്സിലാക്കി പൊതുജന താൽപര്യാർത്ഥമാണ് ഈ പോസ്റ്റ്.

കഴിഞ്ഞ ദിവസം എക്സൈസ് സ്പെഷൽ സ്ക്വാഡ് ഷാഡോ സംഘം കൊല്ലത്തുവെച്ച് ഒരു സീരിയൽ സിനിമാ നടനെയും MDMA യുമായി പിടികൂടിയ വാർത്ത കണ്ടിരുന്നു. കാസർകോടു മുതൽ തിരുവനന്തപുരം വരെ ധാരാളം റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നു.


കമലഹാസന്റെ തമിഴ് സിനിമയായ വിക്രത്തിൽ  സന്താനം എന്ന വില്ലൻ കഥാപാത്രമായി  അഭിനയിക്കുന്ന

വിജയ് സേതുപതി ഇടയ്ക്കിടയ്ക്ക് തന്റെ വായിലേക്ക് നീല നിറത്തിലുള്ള ഒരു വസ്തു വയ്ക്കുന്നുണ്ട്. എന്താണത്?


ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് ആണ് വിജയ് സേതുപതി ഉപയോഗിക്കുന്നതായി സിനിമയിൽ കാണിക്കുന്നത്.പാർട്ടികളിലും മറ്റും തളരാതെ ദീർഘനേരം സജീവമായിരിക്കാനും , തുടർച്ചയായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനും സഹായിക്കുന്ന ലഹരി വസ്തുവെന്ന നിലയ്ക്കാണ് മെത്ത് (Crystal Methamphetamine) കുപ്രസിദ്ധമായത്.


ക്രിസ്‌റ്റൽ രൂപത്തിലുള്ള  എംഡിഎംഎ (മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ) യുവാക്കൾക്കിടയിൽ ഐസ് മെത്ത്, കല്ല്, പൊടി, കൽക്കണ്ടം , ക്രിസ്റ്റൽ മെത്ത്, ഷാബു, ക്രിസ്റ്റൽ, ഗ്ലാസ്, ഷാർഡ് , ബ്ലൂ, ഐസ്, ക്രിസ്റ്റൽ ,സ്പീഡ്  തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന ഈ പാർട്ടി ഡ്രഗ് അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലക്ഷങ്ങളും , രാജ്യാന്തര വിപണിയിൽ കോടികളുമാണ് ഇതിന്റെ മതിപ്പുവില.


ലഹരി വസ്തുക്കൾ സ്ഥിരമായി ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതലായി ആവശ്യപ്പെടുന്ന ലഹരി പദാർത്ഥമാണ് ഐസ് മെത്ത്. ഉപയോഗിച്ചു തുടങ്ങിയാൽ മറ്റ് ലഹരി വസ്തുക്കളേക്കാൾ പതിൻമടങ്ങ് അപകടകാരിയാണ് ഐസ് മെത്ത്. അതിവേഗം നാഡീഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതിനാലാണ് സ്പീഡ് എന്ന പേര് ലഭിച്ചത് . ക്രിസ്റ്റൽ മെത്തിന് കയ്പ്പേറിയ രുചിയാണുള്ളത്. വെള്ളത്തിൽ വേഗത്തിൽ അലിഞ്ഞു ചേരും .എന്നാൽ തുടക്കത്തിലെ ആനന്ദത്തിനു പിന്നാലെ ശരീരത്തെ തകർക്കുന്ന അവസ്ഥയിലേക്കെത്തിക്കും ഈ മാരക ലഹരി. ശരീരത്തിന്റെ താപനിലയും , രക്തസമ്മര്‍ദവും അസാധാരണമായി ഉയരുക, ഹൃദയാഘാതം തുടങ്ങി സ്ട്രോക്കിനു വരെ  കാരണമായേക്കാം.


മെത്ത് മൂക്കിലൂടെ ഉപയോഗിക്കുന്നത് ശ്വാസകോശത്തെ ദോഷമായി ബാധിക്കുന്നതിന് ഇടയാക്കും. അമിത ഉപയോഗം ചിലരെ അക്രമകാരികളാക്കുകയും ചെയ്യാറുണ്ട്. ഒരു കാലത്ത് ചൈനയിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന മരുന്നാണ് മെത്ത് നിർമിക്കാനുപയോഗിക്കുന്ന എഫ്രഡിൻ. അവിടെ പാരമ്പര്യ മരുന്നുകളിലും ഒഴിച്ചുകൂട്ടാനാവാത്ത കൂട്ടായിരുന്നു ഇത്. എഫെഡ്രാ സിനിക്ക എന്ന ചെടിയിൽ നിന്നാണ് എഫ്രഡിൻ ഉൽപാദിപ്പിച്ചിരുന്നത്.


ചൈനയിലും , മംഗോളിയയിലുമെല്ലാം ധാരാളം കാണുന്ന ഈ ചെടിയിൽനിന്നുള്ള എഫ്രഡിൻ കായികതാരങ്ങൾ ഉത്തേജന മരുന്നായി ഉപയോഗിച്ചിരുന്നു. ഇതോടെ കടുത്ത നിയന്ത്രണവും വന്നു. അവിടെ ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണു ചെടിയുടെ ഉൽപാദനവും ഉപയോഗവുമെല്ലാം. ഇന്ത്യയിൽ പക്ഷേ ചെടിയിൽ നിന്നല്ലാതെ വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണു നിർമാണം. കൊച്ചിയിൽനിന്നുൾപ്പെടെ എഫ്രഡിൻ കേരളത്തിൽ പലയിടത്തുനിന്നും പിടിച്ചെടുത്തിട്ടുമുണ്ട്.


പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്നായ ക്രിസ്റ്റൽ മെത്ത് എംഡിഎംഎക്കു കേരള നഗര പ്രദേശങ്ങളിൽ തന്നെ വ്യാപക ആവശ്യക്കാരുണ്ടെന്നാണ് എക്സൈസ്  പറയുന്നത് . മാരകമായ ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നതിൽ സ്ത്രീകളും , യുവാക്കളും വിദ്യാർഥികളും , ഉൾപ്പെടെയുള്ളവരുണ്ട് .ഡിജെ പാർട്ടികളിലെത്തുന്ന പെൺകുട്ടികളെ മയക്കാനും അതുവഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്നതിനാലാണ് ഇതിന് പാർട്ടി ഡ്രഗ് എന്ന പേര് വന്നത്. മണവും , രുചിയുമില്ലാത്ത ഇത് ചിലപ്പോൾ ജ്യൂസിൽ  കലക്കി  നൽകിയാണ്‌ മയക്കുന്നത്‌. 


ഹാപ്പിനസ്‌ പിൽസ്‌ (ആനന്ദ ഗുളിക), പീപി എന്നിങ്ങനെയും ഇത്  അറിയപ്പെടുന്നുണ്ട്.  ബംഗളൂരുവിൽ  ഇവ നിർമിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്‌. നൈജീരിയൻ സംഘമാണ്‌ ഇതിന്റെ പിന്നിലെന്നാണ്‌ വിവിധ സംസ്ഥാന പോലീസുകൾ നൽകുന്ന സൂചന.  ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും , ചില മാളുകളും കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന്‌ വിൽക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നുണ്ട് . കോവിഡ്‌ കാലത്ത്‌ രഹസ്യകേന്ദ്രങ്ങളിലായിരുന്നു ഇതിന്റെ ഉപയോഗം.പുകയായി വലിച്ചും  , കുത്തിവച്ചും , ഗ്ലാസ് പാത്രങ്ങളിൽ ചൂടാക്കി ശ്വസിച്ചുമാണ് പ്രധാനമായും ഇവ ഉപയോഗിക്കുന്നത്. ആദ്യ ഉപയോഗത്തിൽ തന്നെ ഒരുവനെ അടിമയാക്കാൻ ശേഷിയുളള ഇത്തരം ലഹരി പദാർത്ഥങ്ങൾ തമാശയായി ഒരിക്കൽ പോലും ഉപയോഗിച്ചു നോക്കരുതെന്ന് വിദഗ്ദ്ദർ മുന്നറിയിപ്പു നൽകുന്നു.


ഒരു ഗ്രാം ശരീരത്തിൽ എത്തിയാൽ  12 മുതൽ 16 ‌മണിക്കൂർ വരെ ഉണർവ് ലഭിക്കും. ലൈംഗികാസക്തി ഉയർത്താ‌ൻ സ്ത്രീകൾ ഈ ലഹരിമരുന്ന് ഉപയോഗിക്കാറുണ്ട്. നീലച്ചിത്ര നിർമാണ്ണ മേഖലയിൽ ഉദ്ധാരണ ശേഷി വർധിപ്പിക്കാനും നിലനിർത്താനും ഐസ് മെത്ത് ഉപയോഗിക്കുന്നു. മണിക്കൂറുകളോളം ക്ഷീണമില്ലാതെ നൃത്തം ചെയ്യാനും സാധിക്കും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവൃത്തികൾ വീണ്ടും , വീണ്ടും ചെയ്യുന്നതിനുള്ള തോന്നലുമുണ്ടാകും.ഗുണ്ടാസംഘങ്ങൾ  ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാൾ കൊടും മാരകമാണ്‌  ഇവ.  ഇവയുടെ ഉപയോഗം വൃക്കയേയും  ,ഹൃദയത്തേയും ബാധിക്കുമെന്നും ചിലപ്പോൾ മരണംവരെ സംഭവിക്കാമെന്നും വിദഗ്‌ധർ പറയുന്നു.  


വായിലൂടെയും , മൂക്കിലൂടെയും ,  ഇഞ്ചക്ഷനായും ഈ ലഹരി മരുന്ന് ഉപയോഗിക്കുന്നു. പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് മെഴുകുതിരിയോ, ലൈറ്ററോ ഉപയോഗിച്ച് ചൂടാക്കി ദ്രവരൂപത്തിലാക്കിയ ശേഷം കുത്തിവയ്ക്കുന്നതാണ് സാധാരണ രീതി. മെത്ത് പൗഡ‍ർ മൂക്കിൽ വലിക്കുക, സിഗരിറ്റിനൊപ്പം പുകയ്ക്കുക, മെത്ത് അടങ്ങിയ ലായനി കുത്തിവെക്കുക തുടങ്ങിയ രീതിയിലാണ് ഇതിന്റെ ഉപയോഗം. അകത്തുചെന്നാൽ, അരമണിക്കൂറിനകം  നാഡി വ്യവസ്ഥയെ ബാധിക്കും. എട്ടുമണിക്കൂർ വരെ ലഹരി നീളും. മണമോ , രുചിവ്യത്യാസമോ ഇല്ലാത്തതിനാൽ ഇരകൾക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നൽകും, പിന്നീടിതിന്‌ അടിമയാവും .


ശ്രീലങ്കയില്‍ എല്‍.ടി.ടി.ഇ.ക്ക് ഇപ്പോഴും സ്വാധീനമുള്ള സ്ഥലങ്ങളിലെ പ്രധാന വരുമാന മാര്‍ഗമാണ് ഇതിന്റെ കടത്ത്. മലേഷ്യ, സിങ്കപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിര്‍മിച്ച് അവിടെ നിന്ന് കടല്‍മാര്‍ഗം ശ്രീലങ്കയില്‍ എത്തിക്കുകയും അവിടെ നിന്ന് അഭയാര്‍ത്ഥികള്‍ വഴി ബോട്ട് മാര്‍ഗം ചെന്നൈ, തൂത്തുക്കുടി തുടങ്ങിയ തുറമുഖ നഗരങ്ങളില്‍ എത്തിക്കും. അവിടെ നിന്ന് മുംബൈ, ഗോവ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തേക്കും ഏജന്റുമാര്‍ മുഖാന്തിരം എത്തിക്കും.


മനുഷ്യനിർമ്മിത ഉത്തേജക മരുന്നായ മെത്താംഫെറ്റാമൈൻ  പ്രധാനമായും ഒരു വിനോദ ഡ്രഗാണ്. ശ്രദ്ധക്കുറവ്  ,ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ , അമിതവണ്ണം എന്നിവയ്ക്കുള്ള ചികിത്സയാണ് ഇത്  ഉപയോഗിക്കുന്നത്. മെത്താംഫെറ്റാമൈൻ പൊടി അല്ലെങ്കിൽ ക്രിസ്റ്റൽ രൂപത്തിലാകാം. വളരെ വേഗത്തിൽ അഡിക്ഷൻ സൃഷ്ടിക്കുന്ന മയക്കുമരുന്നാണ് മെത്താംഫെറ്റാമൈൻ. കേന്ദ്ര നാഡീവ്യൂഹത്തെയാണ് ഇത് പ്രധാനമായും സ്വാധീനിക്കുന്നത്. 


മെത്താംഫെറ്റാമൈൻ ശരീരത്തിൽ എത്തുന്നതോടെ വ്യക്തിക്ക് കൂടുതൽ ഊ‍ർജ്ജസ്വലത കൈവരുന്നു. എന്നാൽ തുട‍ർച്ചയായ ഉപയോഗം അവസാനിപ്പിക്കുന്നതിലൂടെ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത, നിസംഗത, തലവേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കും. ആളുകൾ ഇതിന് അടിമകളാകുമ്പോൾ അവർക്ക് പിൻവലിയൽ ലക്ഷണങ്ങളും ഉണ്ടാകും. അതായത്  മയക്കുമരുന്ന് ഇല്ലാത്തപ്പോൾ അവർക്ക് ക്ഷീണവും , അല്ലെങ്കിൽ വിശപ്പും അനുഭവപ്പെടും. മെത്ത് എടുക്കാതെ അവർക്ക് പിന്നീട് സുഖം അനുഭവിക്കാൻ കഴിയില്ല  (അൻ‌ഹെഡോണിയ ). 


മാത്രമല്ല മെത്ത് അമിതമായി കഴിക്കുന്നത് ഒരു വ്യക്തിയെ വളരെ വേഗം രോഗിയാക്കും. ചിലപ്പോൾ മാനസിക വൈകൃതം കാണിച്ച് ഒരു വ്യക്തിയെ കൊല്ലുക പോലും ചെയ്യും. മെത്താംഫെറ്റാമൈൻ ഉപയോഗിക്കുന്ന ആളുകളിൽ പൊതുവെ പല്ലുകൾ കേട് വന്ന്  നശിച്ച രൂപത്തിൽ ആയിരിക്കും . ഇതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് "മെത്ത് മൗത്ത്". മെത്ത് മൗത്ത് വളരെ വേഗത്തിൽ സംഭവിക്കാം. ഒരു പുതിയ ആസക്തിയുള്ള ആൾക്ക് ആരോഗ്യമുള്ള പല്ലുകൾ ഉള്ളതിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ തന്നെ എല്ലാ പല്ലുകളും നഷ്ടപ്പെടും. വിദഗ്ധർ പറയുന്നത് ഒരു മെത്ത് അടിമയുടെ ആയുസ്സ് 5-10 വർഷം മാത്രമായിരിക്കും എന്നാണ്.

Thursday, 18 August 2022

ലാത്ത ഉസ്സ മനാത്ത ദൈവങ്ങളായിരുന്നെന്ന് അമാനി മൗലവി

ലാത്ത ഉസ്സ മനാത്ത മക്കാ മുശ്രിക്കുകളുടെ ദൈവങ്ങളായിരുന്നെന്ന് വഹാബികളുടെ ഖുർആൻ പരിഭാഷയിൽഅമാനി മൗലവി പറയുന്നു.ഇവ മക്കാ മുശ്രിക്കുകളുടെ ഔലിയാക്കളായിരുന്നു എന്നും അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നു എന്നും പറഞ്ഞ് ഖുർആനിനെ പച്ചയായി ദുർവ്യാഖ്യാനിച്ച് മുസ്ലിംകളെ മുശ്രിക്കാക്കിയിരുന്ന വഹാബികൾക്കിട്ട് എട്ടിൻ്റെ പണിയാണ്
 അമാനി മൗലവി കൊടുത്തത്...
 

 

Sunday, 31 July 2022

കള്ളനും വഹാബികളുടെ മറുപടിയും

*സലഫി പള്ളിയിൽ കള്ളൻ കയറിയ കഥ.*


കള്ളൻ ഒരു ദിവസം Oഹാബിപള്ളിയിൽ കേറി ഭണ്ഢാര പെട്ടിയിലെ പണം മുഴുവൻ കൊണ്ടുപോയത്ര.....🤷🏼‍♂

പിറ്റേ ദിവസം മുജ:ശിങ്കികൾ വന്നപ്പോൾ പള്ളി ഭണ്ഡാരത്തിലെ പണം മുഴുവൻ കള്ളൻ കൊണ്ടുപോയതായി കണ്ടു. 

നേരിട്ട് അള്ളാഹുവിനോട് ആവലാതി പറയാതെ

അവർ ഉടനെ പോലീസിനെ വിളിച്ചു. പോലീസെത്തി തെളിവെടുപ്പ് നടത്തി.

... ദിവസങ്ങൾക്കുള്ളിൽ പോലീസ് കള്ളനെ പിടിച്ചു.


 *പോലീസ് കള്ളനോട്:*

  നീ എന്തിനാണ് ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചത്... ? 

*സലഫികള്ളൻ പറഞ്ഞു:* 

സാറേ ഞാൻ മോഷ്ടിച്ചതല്ല...

ഞാൻ അവിടെ ചെന്ന് എന്റെ പ്രയാസങ്ങൾ പറഞ്ഞപ്പോൾ ഈ പള്ളിയുടെ ഉടമയായ അള്ളാഹുവാണ്  ആ ഭണ്ഡാര പെട്ടിയിലെ പണം എന്നോട് എടുക്കാൻ പറഞ്ഞത്...! 🤢


 കളവ് മത്സരത്തിൽ സമ്മാനം വാങ്ങിക്കൂട്ടിയ മുജ:മൗലവിയുടെ ഈ ശിങ്കിടിക്ക് പെരുംകളവ് പറയാൻ ഒരു മടിയും ഉണ്ടായിരുന്നില്ല.

അത് കേട്ടതും പോലീസ് കള്ളനെ അടിക്കാനൊരുങ്ങി.... താനെന്താ പോലീസിനെ കളിയാക്കുന്നോ...? എന്ന് ചോദിച്ചു...

 *അപ്പോൾ കള്ളൻ പറഞ്ഞു*....

 സാറേ ഞാൻ കളിയാക്കിയതല്ല. സാറിന് സംശയമുണ്ടെങ്കിൽ ഞങ്ങളുടെ ഈ മൗലവിമാരോട് ഒന്ന് ചോദിച്ച് നോക്ക്... അവർ അള്ളാഹുവിനെ വിളിച്ചാൽ അവൻ വിളികേൾക്കില്ലെന്നോ.... ?

അവൻഉത്തരം ചെയ്യില്ലെന്നോ...? അവനോട് സഹായം തേടിയാൽ അവൻ സഹായിക്കില്ലെന്നോ....?

 അവര് ഇല്ലാ എന്ന് പറഞ്ഞാൽ സാറിന് എന്നെ തൂക്കി കൊല്ലാം.

 മറിച്ച് അവർ ഇതെല്ലാം സമ്മതിച്ചാൽ എന്നെ നിങ്ങൾ വെറുതെ വിടണം.

എന്തായാലും പോലീസ് പള്ളി കമ്മറ്റിക്കാരെയും മൗലവിമാരെയും വിളിച്ചു വരുത്തി അവരോട് ചോദിച്ചു..

 ഇവൻ പറഞ്ഞ അള്ളാഹു വിളിച്ചാൽ ആ വിളി അവൻ കേൾക്കുമോ... ?

അവനോട് സഹായം ചോദിച്ചാൽ അവൻ സഹായിക്കുമോ.....? മൗലവിമാർ ഒന്നടങ്കം ഒരേ സ്വരത്തിൽ പറഞ്ഞു അതേ സാറേ....... 

എവിടെന്ന് വിളിച്ചാലും അവൻ വിളി കേൾക്കും! ഉത്തരം ചെയ്യും! സഹായിക്കും!.

*അത് കേട്ട് പോലീസ് പറഞ്ഞു....* നിങ്ങളുടെ പള്ളിയിൽ കേറിയ കള്ളനെ പിടിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞത് ഞാൻ മോഷ്ടിച്ചതല്ല അള്ളാഹുവിനോട് ചോദിച്ചപ്പോൾ എന്നോട് ഭണ്ഡാരത്തിൽ നിന്ന് എടുത്തോളാൻ പറഞ്ഞതാണ്ന്ന്.

നിങ്ങൾ പറഞ്ഞതും കള്ളൻ പറഞ്ഞതും ഒന്നായത് കൊണ്ട് അദ്ദേഹത്തിന്റെ പേരിൽ കേസെടുക്കാൻ കഴിയില്ല നിങ്ങൾ പോയി അള്ളാഹുവിനോട് ചോദിച്ച് നോക്ക്. കള്ളനോട് പണം എടുക്കാൻ പറഞ്ഞിരുന്നോ ഇല്ലയോ എന്ന്.!


ഇത് കേട്ട മൗലവിമാർ നമ്മൾ നടത്തിയ കളവ് മത്സരത്തിന്റെ പ്രസക്തി മനസ്സിലാക്കി തമ്മിൽ തമ്മിൽ നോക്കി നെടുവീർപ്പിട്ടു.


കള്ളൻ എല്ലാവരുടേയും മുഖത്തേക്ക് നോക്കി പുഞ്ചിരിച്ച് നടന്ന് നീങ്ങി അടുത്ത സലഫി പള്ളിയിലെ ഭണ്ടാരപ്പെട്ടിയും തേടി....


( പിൻകുറി: അള്ളാഹുവിന്റെ ഔലിയാക്കളുടെ കറാമത്തിനെ പരിഹസിക്കാനിറങ്ങിയ മത യുക്തിവാദികളായ Oഹാബികളുടെ ടെസ്‌റ്റിന് അവരുടെ ഭാഷയിൽ തന്നെയുള്ള മറുപടി...🙋🏻‍♂️.)

📚📚📚📚📚📚📚📚📚

Thursday, 21 July 2022

NDF കടുത്ത വഞ്ചന

 ബാബരി മസ്‌ജിദ്‌ പ്രശ്നം രൂക്ഷമായി കത്തിനിന്ന വേളയിൽ മുസ്‌ലിംകൾക്കിടയിലുണ്ടായ അരക്ഷിതബോധത്തിൽ നിന്നും ഉരുവപ്പെട്ടതാണ്‌ എൻ.ഡി.എഫ്‌. (ഇപ്പോൾ പോപ്പുലർ ഫ്രണ്ടെന്നു പേരു മാറ്റുകയും എസ്‌.ഡി.പി.ഐ എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്‌) ഒരു മുസ്‌ലിം പ്രതിരോധസംഘമെന്ന വികാരമാണ്‌ പ്രേരകം. സമുദായത്തിലെ ഒരുപറ്റം ചെറുപ്പക്കാരെ സ്വാധീനിക്കുവാനും അവരെ തങ്ങൾക്കു കീഴിൽ അണി നിരത്തുവാനും എൻ.ഡി.എഫിനു സാധിച്ചു. മുസ്‌ലിംകൾക്ക്‌ എത്രതന്നെ കഷ്ടനഷ്ടങ്ങളുണ്ടായാലും അവരോട്‌ ആത്മസംയമനത്തിനാഹ്വാനം ചെയ്യുകയും മതസൗഹാർദ്ദം കാത്തുസൂക്ഷിക്കുന്നതിനായി ഏതറ്റം വരെ താഴാൻ തയ്യാറാവുകയും ചെയ്യുന്ന മുസ്‌ലിം രാഷ്ട്രീയ നേതൃത്വത്തിന്റെ സ്ഥിരം നിലപാടും 'സമുദായത്തിനു വേണ്ടി ശക്തമായി പ്രതികരിക്കുന്ന ഒരു പ്രതിരോധ സംഘമെ'ന്ന യുവാക്കളുടെ തീവ്രവികാരത്തിന്‌ ആക്കം കൂട്ടി.


ഈ ചെറുപ്പക്കാർക്കു പക്ഷേ, സമുദായത്തിലെ പണ്ഡിത നേതാക്കളുടെ പിന്തുണ ലഭിച്ചില്ല. പക്വമായ പണ്ഡിത നേതൃത്വത്തിനൊന്നും വഴങ്ങാത്ത തീവ്രമനസ്‌കരായി അതിനകം തന്നെ അവരെ മാറ്റിയെടുക്കപ്പെടുകയും ചെയ്തിരുന്നു. ഈജിപ്‌തിലെ 'മുസ്‌ലിം ബ്രദർഹുഡി'ൽ നിന്നും സയ്യിദ്‌ മൗദൂദിയുടെ ജിഹാദീകുറിപ്പുകളിൽ നിന്നും പ്രചോദനമുൾക്കൊണ്ട ആദ്യകാല ജമാഅത്തിന്റെ ഉൽപ്പന്നമായ 'സിമി'യുടെ നേതാക്കളാണു അവസരം മുതലെടുത്ത്‌ എൻ.ഡി.എഫിന്റെ തലപ്പത്തു വരുന്നത്‌. സർക്കാർ നിരോധനം മൂലം തങ്ങളുടെ സംഘടനാ ബാനറിൽ പ്രവർത്തിക്കാൻ കഴിയാതെ പരുങ്ങലിലായ അവർക്ക്‌ ഇതൊരു നല്ല സന്ദർഭമാകുകയായിരുന്നു.


സമുദായത്തിലെ സംഘടനാ പരവും ആശയപരമായ ഭിന്നിപ്പുകളിലോ വിഭാഗീയതകളിലോ യാതൊരു നിലയിലും ഇടപെടാതെ, മുസ്‌ലിം പ്രതിരോധത്തിന്‌ എല്ലാം മറന്ന് ഒരുമിക്കുന്ന ഒരു സംഘടന എന്ന എൻ.ഡി.എഫിന്റെ സങ്കൽപ്പം നിഷ്പക്ഷരും വിശാലമനസ്‌കരുമായ യുവാക്കളെ നന്നായാകർഷിച്ചു. ഇവർ ബഹുഭൂരിപക്ഷവും സുന്നികളാകുക സ്വാഭാവികം മാത്രം. തങ്ങളുടെ കൂട്ടായ്‌മക്കെതിരെ എല്ലാവിധ ബന്ധങ്ങളെയും ബന്ധനങ്ങളെയും അറത്തുകളയുമെന്ന് ഈ ചെറുപ്പക്കാരെക്കൊണ്ട്‌ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യിക്കുകയും പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്യുന്നതോടെ മതബോധവും സത്യവിശ്വാസവുമുള്ള യുവാക്കൾ തങ്ങളുടെ മറ്റെല്ലാ ബന്ധത്തേക്കാളുപരി ഈ ഇസ്‌ലാമിക പ്രതിരോധ സംഘത്തോടു കൂറു പുലർത്തുന്നവരുമായി മാറുകയും ചെയ്തു. അതേസമയം, തങ്ങളുടെ മതപരമായ വിശ്വാസങ്ങളും നിലപാടുകളും പോറലേൽക്കാതെ വച്ചുപുലർത്താൻ കഴിയുമെന്നും 'മുസ്‌ലിം പ്രതിരോധ സംഘടന' ഇതിലൊന്നും ഇടപെടുകയില്ലെന്നും അവർ സമാധാനിച്ചു. എൻ.ഡി.എഫ്‌. നേതൃത്വം മുസ്‌ലിം സംഘടനാ നേതാക്കളെയും പണ്ഡിതന്മാരെയും ബന്ധപ്പെട്ട്‌ ആരംഭത്തിൽ അറിയിച്ചിരുന്നതും ഇങ്ങനെ തന്നെ.


തങ്ങളുടെ മേധാവിത്തവും നിയന്ത്രണവും അംഗീകരിക്കാത്ത ഏതു സംഘടനകളെയും എതിർക്കുകയെന്ന നയമുള്ള പല സംഘടനകളും എൻ.ഡി.എഫിനെ ആരംഭത്തിൽ തന്നെ എതിർത്തുവെന്നതു നേരാണ്‌. പടിഞ്ഞാറൻ ശത്രുക്കൾ ഇസ്‌ലാമിനു ഭീകരതയുടെ മുദ്രകുത്തുന്നതും മുസ്‌'ലിംകളെ ഭീകരവാദികളായി വിധിയെഴുതുന്നതും പേടിയുള്ള മുസ്‌ലിം പുരോഗമന സംഘങ്ങളും എൻ.ഡി.എഫിനെ തള്ളിപ്പറഞ്ഞു. എന്നാൽ, പ്രവർത്തനം കണ്ടു വിലയിരുത്തുന്നതാണു ശരിയെന്ന നിലപാടാണു നിഷ്പക്ഷരും പക്വമതികളുമായ പണ്ഡിതന്മാർ കൈക്കൊണ്ടത്‌. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ, ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമാ പോലുള്ള പണ്ഡിത സംഘടനകളും അതിന്റെ കീഴ്‌ഘടകങ്ങളും ഇതേ നിലപാടാണു സ്വീകരിച്ചത്‌. അഹ്‌ലുസ്സുന്നത്തിൽ വൽ ജമാഅത്തിന്റെ വിശ്വാസ സരണിയും മദ്‌ഹബുകളും സംരക്ഷിക്കുവാനും അതിന്നെതിരായ നീക്കങ്ങളെപ്പറ്റി സമുദായത്തെ ബോധീകരിക്കുവാനും നിലകൊള്ളുന്ന സംഘടനകളെന്ന നിലക്ക്‌, പൊതുവായ മനുഷ്യാവകാശം, മുസ്‌ലിം പ്രതിരോധം എന്നീ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന എൻ.ഡി.എഫിനെ ക്രിയാത്മകമായി പിന്തുണക്കുകയോ വിമർശിക്കുകയോ ആവാമെന്നു പണ്ഡിതന്മാർ തീരുമാനിച്ചു. തന്മൂലം സംഘടനാഭ്രാന്തു ബാധികാത്ത സുന്നീയുവാക്കൾ തങ്ങളുടെ വിശ്വാസവും ആശയങ്ങളും വച്ചുപുലർത്തിക്കൊണ്ടു തന്നെ എൻ.ഡി.എഫിന്റെ അച്ചടക്കമുള്ള പ്രവർത്തകരും പ്രചാരകരുമായി നിലകൊണ്ടു.


എന്നാൽ, ഏതാനും വർഷങ്ങളിലെ ക്ലാസ്സുകളും പരിശീലനങ്ങളും കൊണ്ട്‌ സുന്നീ പ്രവർത്തകരുടെ വിശ്വാസവും ആശയബോധവുമെല്ലാം ചോർന്നിട്ടുണ്ടാകുമെന്നു ധരിച്ച്‌ എൻ.ഡി.എഫ്‌ നേതൃനിരയിലും സുപ്രീം തലത്തിലും മേധാവിത്തമുള്ള പുത്തൻ വാദികൾ തങ്ങളുടെ തനിനിറം പുറത്തു കാണിക്കാനും പഠിച്ചുവച്ച ബിദഈ ചിന്തകൾ പ്രവർത്തകർക്കു പകർന്നു നൽകുവാനും തുടങ്ങിയിരിക്കുകയാണ്‌. നിർബന്ധപൂർവ്വം പ്രവർത്തകർക്കു വരിചേർപ്പിക്കുന്ന തേജസ്‌ ദ്വൈവാരിക സമർത്ഥമായി ബിദ്‌അത്തു ചിന്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങിയിട്ട്‌ കുറച്ചു കാലമായി. തുടക്കക്കാർക്ക്‌ ഇസ്‌ലാം പഠിപ്പിക്കുവാനായി പത്രത്തിന്റെ ഔദ്യോഗിക കോളമെന്ന നിലക്കു കൈകാര്യം ചെയ്തുവരുന്ന പംക്തിയിൽ ഒളിഞ്ഞും മറച്ചും നടത്തിയിരുന്ന ബിദ്‌അത്തിന്റെ പ്രബോധനം ഇപ്പോൾ തെളിഞ്ഞും പരസ്യമായും തന്നെ നിർവ്വഹിക്കുവാൻ ധാർഷ്ട്യം കാട്ടുകയാണ്‌. അവകാശപ്പെടുന്ന പോലെ 'അരലക്ഷത്തിന്റെ സർക്കുലേഷനു'ണ്ടെന്ന അഹങ്കാരമാണ്‌ തേജസിന്‌ ഈ ധൈര്യം പകർന്നതെന്നു തോന്നുന്നു.


"കർമ്മശാസ്ത്ര രംഗത്തു കാലികപ്രശ്നങ്ങൾക്കു പരിഹാരം കാണുന്ന ഇജ്‌തിഹാദു സമ്പ്രദായം അധികാരത്തിന്റെ സുഖമനുഭവിച്ച പണ്ഡിതന്മാർ നിർത്തലാക്കി" എന്ന വഹ്ഹാബീ വരട്ടുവാദം മാത്രമല്ല, ഇജ്‌മാഇനു 'മുജ്‌തഹിദുകളുടെ ഏകാഭിപ്രായം' എന്നു സങ്കേതിക നിർവ്വചനം നൽകിയതു മതപണ്ഡിതന്മാർ തന്നിഷ്ടപ്രകാരമാണെന്നും ഇതു വലിയ അപകടമാണെന്നും വരെ തേജസ്‌ ആരോപിച്ചിരിക്കുന്നു. ശർഇന്റെ സാങ്കേതിക ഗ്രന്ഥങ്ങളിലും വേദത്തിലും പറഞ്ഞ 'ഇൽമ്‌' ശർഇയ്യായ അറിവാണെന്നു വിവരിച്ചതും 'അധികാരസുഖം പറ്റിയ പണ്ഡിതന്മാർ കാണിച്ച വേല'യാണത്രെ!.


ഇമാം ശാഫിഈ(റ), ഇമാം മാലിക്‌(റ) തുടങ്ങിയവർ തൊട്ട്‌ പിന്നിട്ട നൂറ്റാണ്ടുകളിലെ എല്ലാ കർമ്മശാസ്ത്ര - നിദാന ശാസ്ത്ര ഇമാമുകളും മുഫസ്സിറുകളും ഇവിടെ പ്രതിക്കൂട്ടിലാകുകയാണ്‌! ഇമാമുൽ ഹറമൈൻ(റ), ഇമാം ഗസ്സാലി(റ), ഇമാം ബാഖില്ലാനി(റ), ഇമാം നവവി(റ), ഇമാം റാഫിഈ(റ), ഇമാം ആമിദി(റ), ഇമാം ഇബ്‌നുൽ ഹാജിബ്‌(റ), ഇമാം റാസി(റ), ഇമാം സുബ്‌ക്കി(റ), ഇമാം മഹല്ലി(റ), ഇമാം സുയൂഥി(റ) തുടങ്ങിയ ഇമാമുകളാരും ഇതിൽ പ്രതിക്കൂട്ടിൽ കയറ്റപ്പെടാത്തവരായില്ല. ഹാ! വമ്പന്മാർ തന്നെ!


മുസ്‌ലിം സ്പെയിനിന്റെയും ബഗ്‌ദാദിന്റെയും പതനത്തോടൊപ്പം സംഭവിച്ച അപകടങ്ങളായാണു ഇജ്‌തിഹാദു നിറുത്തൽ, ഇജ്‌മാഇനെയും ഇൽമിനെയും ചുരുക്കൽ എന്നിവയെ തേജസ്സ്‌ ചൂണ്ടിക്കാണിച്ചതെങ്കിൽ, ഇതിനു ശേഷം മുസ്‌ലിം ലോകത്തുണ്ടായ നവോത്ഥാനവും പരിഷ്കരണവുമായി തൊട്ടടുത്ത ഒരു ലക്കത്തിൽ തേജസ്സ്‌ ഉയർത്തിക്കാണിക്കുന്നതു തനി വഹ്ഹാബിസത്തെയാണ്‌. എ.ഡി 18-19 നൂറ്റാണ്ടുകളിലാണത്രെ മുസ്‌ലിം ലോകത്തു 'നവജാഗരണത്തിന്റെ നാമ്പുകൾ കണ്ടുതുടങ്ങുന്നത്‌'! അറേബ്യയിലെ മുഹമ്മദുബ്‌നു അബ്ദിൽ വഹ്ഹാബിലൂടെയാണിത്‌! അറബികൾക്ക്‌ ദിശാബോധമുണ്ടാക്കിക്കൊടുത്തത്‌ അദ്ദേഹമാണത്രെ!


ജമാലുദ്ദീൻ അഫ്‌ഗാനിയും ഈജിപ്തിലെ മുഹമ്മദബ്ദുവും ചേർന്നു നടത്തിയ 'നവോത്ഥാനവും' കൂടി പുകഴ്ത്തിപ്പറഞ്ഞ ശേഷം തേജസ്സ്‌ അവസാനിപ്പിക്കുന്നതിങ്ങനെ:


"ഇരുവരും ചേർന്ന് അൽ ഉർവ്വത്തുൽ വുസ്‌കാ(ശക്തമായ പാശം) എന്ന വാരിക അറബീ ഭാഷയിൽ പ്രസിദ്ധീകരിച്ചു തുടങ്ങി. മുസ്‌ലിം ലോകത്തെ മിക്കവാറും ബുദ്ധിജീവികൾ ഈ പ്രസിദ്ധീകരണത്തിലൂടെ മുസ്‌ലിം ജനതയോടു സംവദിച്ചു. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി ഇസ്‌ലാമിന്നു പുതിയൊരു മുഖം നൽകുന്നതും മുസ്‌ലിംകൾക്കു ദിശാബോധം നൽകുന്നതുമായ ഒരു മുന്നേറ്റം വളർന്നു വന്നു" (തേജസ്‌ 2005 ഫെബ്രുവരി 16-21).


'ഓരോ നൂറ്റാണ്ടിലും ഈ ഉമ്മത്തിന്‌ മുജദ്ദിദുകളെ അല്ലാഹു നിയോഗിക്കുമെ'ന്ന നബിവചനത്തിന്റെ പുലർച്ചയായി വരുന്ന മുജദ്ദിദുമാരുടെ പരിശ്രമത്തെയാണു തജ്ദീദും നവോത്ഥാനവുമായി മുസ്‌ലിംകൾ ഗണിച്ചു വരുന്നത്‌. ഇതുപ്രകാരം ഒന്നാം നൂറ്റാണ്ടിൽ ഉമറുബ്‌നു അബ്ദിൽ അസീസ്‌(റ), രണ്ടാം നൂറ്റാണ്ടിൽ ഇമാം ശാഫിഈ(റ), മൂന്നാം നൂറ്റാണ്ടിൽ ഇമാം അശ്‌അരീ(റ), നാലാം നൂറ്റാണ്ടിൽ ഇമാം ബാഖില്ലാനി(റ), അഞ്ചാം നൂറ്റാണ്ടിൽ ഇമാം ഗസ്സാലി(റ), ആറാം നൂറ്റാണ്ടിൽ ഇമാം റാഫിഈ(റ), ഏഴാം നൂറ്റാണ്ടിൽ ഇമാം ഇബ്‌നുദഖീഖിൽ ഐദ്‌(റ), എട്ടാം നൂറ്റാണ്ടിൽ ഇമാം ബുൽഖീനി(റ), ഒമ്പതാം നൂറ്റാണ്ടിൽ ശൈഖ്‌ സകരിയ്യൽ അൻസ്വാരി(റ), പത്താം നൂറ്റാണ്ടിൽ ഇമാം ഇബ്‌നുഹജറിനിൽ ഹൈത്തമി(റ), പതിനൊന്നാം നൂറ്റാണ്ടിൽ ഖുതുബ്‌ അബ്ദുല്ലാഹിൽ ഹദ്ദാദ്‌(റ), പന്ത്രണ്ടാം നൂറ്റാണ്ടിൽ ഖുതുബ്‌ അഹ്‌'മദ്‌ സമീത്‌(റ) എന്നിങ്ങനെ ഉമ്മത്തിന്റെ നവോത്ഥാന നായകരെ കഴിഞ്ഞകാല ഇമാമുകൾ പരിചയപ്പെടുത്തിയിട്ടുണ്ട്‌.


ഇവരിൽ നിന്നെല്ലാം ഭിന്നമായ, ഇവരുടെയെല്ലാം പാരമ്പര്യത്തെ അറത്തുമുറിച്ചു കൊണ്ടുള്ള പുത്തൻ നവോത്ഥാനവും ബിദ്‌അത്തു ചിന്തയുമാണ്‌ വഹ്ഹാബീ പ്രസ്ഥാനത്തിന്റെ നായകൻ മുഹമ്മദുബ്‌നു അബ്ദിൽ വഹ്ഹാബ്‌ സമുദായത്തിനു കാഴ്ച്ച വെച്ചത്‌! ഇതിനെയാണു നാളിതു വരെ വഹ്ഹാബികൾ - അവർ മാത്രം - നവോത്ഥാനമെന്നു വാഴ്ത്തിയത്‌. അഫ്‌ഗാനിയും മുഹമ്മദബ്ദുവും റശീദ്‌ രിളായുമെല്ലാം ഇതിനെയാണ്‌ അരക്കിട്ടുറപ്പിച്ചത്‌. ഈജിപ്തിലെ ഇഖ്‌വാനികൾക്കും ഇവരുടെ സരണിയോടായിരുന്നാഭിമുഖ്യം.


എൻ.ഡി.എഫിനെ കേരളത്തിലെ ഇഖ്‌വാനീ പിന്തുടർച്ചക്കാരാക്കാൻ വ്യഗ്രത കാണിക്കുന്ന അതിന്റെ മുൻ സിമി നേതാക്കളുടെ ഉള്ളിലിരിപ്പും മറ്റൊന്നാകാനിടയില്ല. പക്ഷേ, പാവപ്പെട്ട സുന്നികളുടെയും സുന്നീ മൗലവിമാരുടെയും വിയർപ്പിന്റെയും അധ്വാനത്തിന്റെയും ചെലവിൽ വേണമോ ഈ ശുദ്ധ വഹ്ഹാബീ ഭ്രമം പ്രകടിപ്പിക്കാൻ? മുസ്‌ലിം പ്രതിരോധത്തിന്റെ പേരിൽ രൂപം കൊണ്ട എൻ.ഡി.എഫിനെയും അതിന്റെ പ്രസിദ്ധീകരണമായ തേജസിനെയും ഇതിനു കരുവാക്കുന്നത്‌ കടുത്ത വഞ്ചനയാണ്‌. മാപ്പർഹിക്കാത്ത ധിക്കാരം.


സുന്നീരക്തം സിരകളിലൊഴുകുന്നവർ എൻ.ഡി.എഫിലുണ്ടെങ്കിൽ, അവർക്കു തിരിച്ചറിവുണ്ടാകാൻ സമയമായി. തങ്ങളുടെ ചെലവിൽ ഈ വഹ്ഹാബീ പ്രചരണവും ബിദ്‌അത്തു ചിന്തയും പകർന്നു നൽകുന്നതു നിറുത്താൻ എൻ.ഡി.എഫിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നീ പ്രവർത്തകന്മാർക്കു കഴിയണം. അതിന്നാകില്ലെങ്കിൽ ഇത്തരം ബിദ്‌അത്തു പ്രചാരണ സംഘങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും സുന്നീ വിശ്വാസികൾ മാറി നിൽക്കണം.


ആരെങ്കിലും ചൊല്ലിത്തരുന്ന പ്രതിജ്ഞാ വാചകങ്ങളോ സത്യവാക്കുകളോ ഏറ്റു ചൊല്ലിപ്പോയെന്നതു മാത്രം ഇതിനു തടസ്സമാകരുത്‌. വഹ്ഹാബിയ്യത്തു പ്രചരിപ്പിച്ച കുറ്റത്തിൽ നിന്നും അല്ലാഹുവിന്റെ മുമ്പിൽ ഇതൊരു ഒഴികഴിവാകുകയുമില്ല. അരുതാത്ത സത്യത്തിനു പ്രായശ്ചിത്തം നൽകിയാലും അരുതായ്മകളിൽ നിന്നും കുറ്റങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഉസ്താദ് നജീബ് മൗലവി

പെരുന്നാൾ നിസ്കാരം-വഹാബികൾ ഒറ്റപ്പെടുന്നു !

മൗലവിമാർക്ക് പിന്നിൽ
പെരുന്നാൾ നിസ്കരിച്ചവരോട്...