ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 18 December 2018

സഅദിയ്യയുടെ അക്ഷരമുറ്റത്തൊരു ഡോക്ടർ കൂടി !




*സഅദിയ്യയുടെ അക്ഷരമുറ്റത്തൊരു ഡോക്ടർ കൂടി... !*

ചന്ദ്രഗിരിപ്പുഴയുടെ ഓരത്ത് അംബരചുംബികളായ സ്ഥാപന സമുഛയങ്ങളോടെ തല ഉയർത്തി നിൽക്കുന്ന വൈജ്ഞാനിക ആത്മീയ സാംസ്കാരിക കലാലയമായ, എം എ ഉസ്താദെന്ന-പണ്ഡിത തറവാട്ടിലെ കുലപതിയുടെ ചൂടും ചൂരുമേറ്റ് വളർന്ന് പൊങ്ങി വിശ്വമാകെ വിജ്ഞാനത്തിന്റെ മധു വിളമ്പുന്ന ജാമിഅ സഅദിയ്യയുടെ കൽപടവുകളിൽ വിജയത്തിന്റെ മറ്റൊരദ്ധ്യായം കൂടി തുന്നിച്ചേർത്തു കൊണ്ട് ,സഅദിയ്യയുടെ ഒരു സന്തതി കൂടി ചരിത്രം രചിക്കുന്നു...രാജ്യത്തെ അത്യുന്നത മെഡിക്കൽ കലാലയമായ എയിംസ്(AIIMS) ൽ നിന്നും MBBS ൽ തിളക്കമാർന്ന വിജയവുമായി സഅദിയ്യ ഹിഫ്ളുൽ ഖുർആൻ പൂർവ്വ വിദ്യാർത്ഥിയും മർഹൂം ഖാരി ഹസൻ മുസ്‌ലിയാരുടെ പൗത്രനുമായ  ഹാഫിള് നുഅമാൻ ഊരകം...സഅദിയ്യ ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നും കേവലം ഒരു വർഷം കൊണ്ടാണ് ഖുർആൻ ഹൃദ്യസ്ഥമാക്കിയത്.മുസ്ല്യാല്യാക്കൻമാർ ബുർദയും റാതീബുമായി സമുദായത്തെ പുരോഗമനത്തിൽ നിന്ന് പുറകോട്ട് വലിക്കുന്നെന്ന് പറഞ്ഞ് നവോത്ഥാനത്തിന്റെ ആട്ടിൻ തോലണിഞ്ഞ വഹാബിസം ജിന്നിലും കൂടോത്രത്തിലും തട്ടി ഇരുണ്ട യുഗത്തിലേക്ക് ആദർശക്കൂപ്പ് കുത്തുമ്പോൾ പണ്ഡിതരിലെ പ്രഫഷണൽ എന്ന് മലയാള മനോരമ കുറിച്ചിട്ട ഖമറുൽ ഉലമയുടെ ദിഷണാശാലികൾ അഭ്യസ്ഥവിദ്യരുടെ വിളനിലമായി ജൈത്രയാത്ര തുടരുകയാണ്. സഅദിയ്യയുടെ സന്തതികൾ പുരോഗമനത്തിന്റെ നവ വഴികൾ ഓരോന്നായി ജയിച്ചടക്കുമ്പോൾ ,പ്രായം മറന്ന  പുഞ്ചിരിയുമായി ഓടി വന്ന്    ചുമലിൽ തട്ടി അഭിനന്ദിക്കാൻ ഞങ്ങളുടെ പ്രിയപ്പെട്ട ശൈഖുന ഒപ്പമില്ലെന്ന സങ്കടം മാത്രം...ഞങ്ങളുടെ എല്ലാമെല്ലാമായ എം എ ഉസ്താദിന്റെ പാരത്രിക ജീവിതം  സന്തോഷത്തിലാക്കണേ അല്ലാഹുവേ...പ്രിയ പണ്ഡിതൻ ഡോക്ടർ ഹാഫിള് നുഅമാൻ ഊരകത്തിന് വിജയാശംസകൾ...
                  ✍ *ഖുദ്സി*

Monday, 17 December 2018

നബിയുടെ റൗളയിൽ വന്ന് മഴ തേടിയത് സഹാബി തന്നെ !

*നബിയുടെ ഖബറിങ്കൽ വന്ന് മഴ തേടിയത് സഹാബി തന്നെ-അലവി സഖാഫി*
👇👇👇👁👁👁




വഹാബീ മാലകൾ !

*വഹാബീ മൗലവിമാരുടെ പേരിലുള്ള മാല !*
👇👇👇👁👁👁
https://youtu.be/5zMh5Kt3usA
*നബിയുടെ പേരിൽ മദ്ഹ് പരിപാടി നടത്തിയാൽ അത് അനിസ്ലാമികം- ബിദ്അത്ത്-നരകം. മരണപ്പെട്ട വഹാബീ നേതാവ് ഉമർ മൗലവിയുടെ പേരിൽ,എം സി സി മൗലവിയുടെ പേരിൽ മദ്ഹ് പാടിയാൽ ഇസ്ലാമികം-സുന്നത്ത് ...ഇതെന്തുകഥ കൂട്ടരേ... അതും മരിച്ചുപോയവർക്കുവേണ്ടി പാട്ടിലൂടെ ദുആ ചെയ്യുന്നു !*😁😁😁😁



*വഹാബീ നേതാവ് ഉമർ മൗലവിയുടെ മാല മൗലിദ്❗*
👇👇👇👁👁👁
https://youtu.be/gvbc4EptVfM

Sunday, 16 December 2018

തറാവീഹ് നബി തങ്ങൾ പതിനൊന്നാണ് നമസ്കരിച്ചതെന്ന് വഹാബികൾ '

തറാവീഹ് നബി തങ്ങൾ പതിനൊന്നാണ് നമസ്കരിച്ചതെന്ന് വഹാബീ പ്രസിദ്ധീകരണം അൽ മനാർ [2010 ആഗസ്റ്റ് 1 പേജ് 33]

തറാവീഹ് റമളാനിൽ മാത്രമുള്ള ഒരു പ്രത്യേക നിസ്കാരമല്ല.ക്വിയാമുല്ലൈൽ എന്ന പേരിൽ എല്ലാ രാത്രികളിലും ദീർഘനേരം നിന്നു നമസ്കരിക്കേണ്ടുന്ന തഹജ്ജുദിന്റ മറ്റൊരു പേരാണ് തറാവീഹ് .ഈ നമസ്കാരം 11 റകഅത്താണ് തിരുമേനി നമസ്കരിച്ചത്.
ആഇശാ [റ] പറഞ്ഞു- റസൂൽ [സ]
 റമളാനിലോ അല്ലാത്തപ്പോഴോ 11 റകഅത്തിൽ അധികരിപ്പിക്കാറുണ്ടായിരുന്നില്ല. അദ്ധേഹം 4 റകഅത്ത് നമസ്കരിക്കും.അതിന്റെ ഭംഗിയോ ദൈർഘ്യമോ നീ ചോദിക്കരുത്.പിന്നെയും 4 റകഅത്ത് നമസ്കരിക്കും.അതിന്റെ ഭംഗിയോ ദൈർഘ്യമോ നീ ചോദിക്കരുത്.പിന്നെ 3 റകഅത്ത് നമസ്കരിക്കും. തുടർന്ന് ആഇശ[റ] പറഞ്ഞു.അപ്പോൾ[വിത്ർ നിസ്കരിക്കാതെ കിടക്കുമ്പോൾ] ഞാൻ ചോദിച്ചു.റസൂലേ ,വിത്ർ നിസ്കരിക്കും മുമ്പ് ഉറങ്ങുകയാണോ?.അവിടുന്ന് പറഞ്ഞു.എന്റെ കണ്ണുകളേ ഉറങ്ങൂ.എന്റെ മനസ് ഉറങ്ങുകയില്ല [ബുഖാരി മുസ്ലിം]

അൽ മനാർ [2010 ആഗസ്റ്റ് 1 പേജ് 33]


തറാവീഹ് വിത്റ് തഹജ്ജുദ് എല്ലാം ഒരു നിസ്കാരമാണെന്ന് വഹാബികൾ !

തഹജ്ജുദ് തറാവീഹ് വിത്റ് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നത്   ഒരേ നമസ്കാരം തന്നെയാണ്. ഇതിന് സ്വലാത്തുല്ലൈൽ ഖിയാമുല്ലൈൽ എന്നീ പേരുകളുമുണ്ട്.[ എ പി അബ്ദുൽ ഖാദർ മൗലവി ,അൽ മനാർ 1997 സെപ്തംബർ പേജ് 25]


Saturday, 15 December 2018

ഇസ്തിഗാസ-''ഇയ്യാകനഅബുദു''വിലെ വഹാബീ വാദം വഹാബികൾ തന്നെ തോട്ടിലേക്കെറിഞ്ഞു !

*''ഇയ്യാകനഅബുദു''വിലെ വഹാബീ വാദം വഹാബികൾ തന്നെ തോട്ടിലേക്കെറിഞ്ഞു...!*
👇👇👇👁👁👁🤭
https://youtu.be/DhF4Dw4gXsA

ഇസ്തിഗാസക്കെതിരെ ഇതുവരെ വഹാബികളുടെ കിടിലൻ തെളിവായിരുന്നു ഈ ആയത്ത്.വഹാബികൾ എട്ട് തൗഹീദിൽ പൊട്ടിത്തെറിച്ചതോടെ അതും തീരുമാനമായി...വഹാബീ വാദങ്ങൾക്ക് ഒരു പ്രാമാണികതയുമില്ലെന്ന് പൊതുജനങ്ങൾ മനസിലാക്കിത്തുടങ്ങി.ഫാതിഹയിലെ ഈ ആയത്തുമായി ഊരുചുറ്റുന്ന ഏതെങ്കിലും വഹാബികളുണ്ടെങ്കിൽ ,ഈ ആയത്തിന്റെ ദുർവ്യാഖ്യാനത്തിന്റെ ഫീസ് ആപ്പീസിൽ നിന്ന് ഊരിയതായി അറിയിക്കുന്നു. മൗലവിമാർ പഠിപ്പിച്ചതനുസരിച്ച് ,ഈ ആയത്ത് ദുർവ്യാഖ്യാനിച്ച് മരണപ്പെട്ട വഹാബികളുടെ പാരത്രിക ലോക അവസ്ഥ എന്താകുമോ ആവോ... വഹാബിസത്തിൽ പെട്ടു പോയ സാധാരണക്കാരിതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ...എന്നാലും ,സൂറത്തുൽ ഫാതിഹക്ക് ലോകത്തിന്നേവരെ ആരും പറയാത്ത സ്വന്തമായ വ്യാഖ്യാനവുമായി മുസ്ലിംകളെ മുശ്രിക്കാക്കാൻ നിങ്ങൾക്കെങ്ങിനെ ധൈര്യം വന്നൂ വഹാബികളേ....?....

Friday, 14 December 2018

വഹാബീ മദ്രസയിലെ നമസ്കാര ഫർള് 14ഉം 9ഉം 14ഉം 10 അരയും !

*വഹാബീ മദ്രസയിലെ നമസ്കാര കോമഡി-പേരോടുസ്താദ് വിശദീകരിക്കുന്നു !*
👇👇👇👁👁👁
https://youtu.be/kktpeLBHs5I
1978 മുതൽ 1982 വരെ 14 നമസ്കാര  ഫർള് 14. പതിനാലിനൊരു പഞ്ച് പോരെന്ന് മൗലവിമാർക്ക് തോന്നിയപ്പോൾ വഹാബീ ഒലമാക്കമ്മറ്റി യോഗം ചേർന്നു.1982 മുതൽ ഫർള് 9 ആക്കി. 1987 ൽ ഫർള് വീണ്ടും 14. പക്ഷേ-1987ലെ പുതിയ ബുക്കിൽ നായ നജ്സല്ല, പഴയ ബുക്കിൽ നായ നജ്സ്, പഴയ ബുക്കിൽ ഇശാ നമസ്കാര സമയം സുബ്ഹി വരെ, പുതിയ ബുക്കിൽ അർദ്ധ രാത്രി വരെ, തുടങ്ങിയ പല കണ്ടുപിടുത്തങ്ങളും പുതിയ ബുക്കിൽ മൗലവിമാർ തിരുകിക്കയറ്റി. പുതിയ ബുക്കിൽ പഴയതിലെ 9നൊപ്പം പുതിയ 5 കൂട്ടിക്കൊടുത്തു.പക്ഷേ- സലാം വീട്ടിയിട്ട് നിയ്യത്ത് ചെയ്ത് ക്രമം തെറ്റാത്ത കോലത്തിലും ...!... 1991 ൽ വീണ്ടും പുതിയ ബുക്ക്... ഫർള് പിന്നെയും 14.പക്ഷേ ഈ 14 ഫർള് മൂന്നാം ക്ളാസിലാണ്. അതേ 1991 ലെ അഞ്ചാം ക്ലാസിൽ ഫർള് പത്തര...!... പoനം രണ്ട് ക്ളാസ് പിന്നിടുമ്പോൾ വഹാബിക്കുട്ടികൾക്ക് മൂന്നര ഫർളിന്റെ ഇളവ്... ഇതേതാണ് വഹാബികളേ നിങ്ങളുടെ മതം...?... ഈ കോലത്തിൽ നിസ്കരിച്ചാൽ ഏത് വഹാബിയുടെ നിസ്കാരമാണ് ശെരിയാകുക...?... സ്വർഗത്തിലെത്താമെന്ന മോഹത്തിൽ   മൗലവിമാരുടെ വാക്ക് കേട്ട്-മുസ്ലിംകളെ മുശ്രിക്കായി ചിത്രീകരിച്ച് വഹാബിസത്തിന്  പിന്നാലെ കൂടിയ സാധാരണക്കാരിതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ...