ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 28 June 2023

സമസ്തയും കോടതി വിധിയിലെ സുപ്രീം കളവും

#സുപ്രീം_കള്ളം.

ചേളാരി സമസ്തയാണ് ശരിയെന്ന് സുപ്രീം കോടതി വിധിച്ചുവെന്ന തരത്തിൽ പഴയ ഒരു പത്രക്കട്ടിംഗ് സോഷ്യൽ മീഡിയയിൽ അലഞ്ഞു നടക്കുന്നുണ്ട്. അങ്ങനെയൊരു വിധിയും സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടില്ല, നിലനിൽപ്പിനു വേണ്ടി കാലങ്ങളായി പറഞ്ഞുനടന്നു പതിഞ്ഞ പലതരം നുണകളിലൊന്നാണിത്.

സംഭവം ഇതാണ്:-

1989 മാർച്ചിൽ സമസ്ത:പുന:സ്സംഘടിപ്പിച്ചപ്പോൾ ബന്ധപ്പെട്ടവർ ജില്ലാ റജിസ്ത്രാർക്ക് നിയമപ്രകാരം പുതിയ ഭാരവാഹിപ്പട്ടിക സമർപ്പിച്ചു. റജിസ്ത്രാർ അതു സ്വീകരിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് മറ്റേ സമസ്തക്കാർ വിവരമറിയുന്നത്. ജനറൽ ബോഡിയോ തെരഞ്ഞെടുപ്പോ നടത്താതെ അവരും ഒരു ഭാരവാഹിപ്പട്ടിക തട്ടിക്കൂട്ടി ഹാജറാക്കി. ഭരണസ്വാധീനവും അധികാരവും ഉപയോഗിച്ച് സമ്മർദ്ദം ചെലുത്തി ഈ അനധികൃത പട്ടിക അംഗീകരിപ്പിച്ചു. പരസ്യമായി ജനറൽ ബോഡി വിളിച്ചു ചേർത്ത് സമസ്ത: ഹാജരാക്കിയത് തള്ളുകയും ചെയ്തു.

റജിസ്ത്രാറുടെ ഈ നടപടിക്കെതിരെ സമസ്ത ഹൈക്കോടതിയെ സമീപിച്ചു അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെ ചേളാരി വിഭാഗം ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. ഡിവിഷൻ ബഞ്ചിന്റെ വിധി സമസ്ത:യ്ക്കെതിരായിരുന്നു. ഈ വിധിക്കെതിരെയാണു സമസ്ത: സുപ്രീം കോടതിയിൽ പോയത്. 

സുപ്രീം കോടതി ഈ കേസിൽ ഒരു വിധിയും പുറപ്പെടുവിച്ചിട്ടില്ല, ആരെയും തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടുമില്ല. റജിസ്ത്രാറുടെ നടപടിയിൽ പരാതിയുണ്ടെങ്കിൽ  കക്ഷികൾക്ക് വിചാരണക്കോടതിയെ സമീപിക്കാം എന്നു പറഞ്ഞു ഹർജി തീർപ്പാക്കുയാണു സുപ്രീം കോടതി ചെയ്തത്.
കേസിൽ വിധി പറയുന്നതും തീർപ്പാക്കുന്നതും തിരിച്ചറിയാത്ത ഏതോ വിവരദോഷി മെനഞ്ഞതാണ് ഈ പത്രവാർത്ത.

    omtharuvana fb post 28/6/2023.


 

Monday, 26 June 2023

സമസ്തയുടെ കൊടി

സമസ്തയുടെ കൊടി ദാ ഇതാണ്... സമസ്ത പിളരുന്നതിന് മുമ്പുള്ള അറുപതാം വാർഷിക സമ്മേളന സുവനീറിൽ അത് വ്യക്തമാണ്...




 

Tuesday, 18 April 2023

സക്കാത്ത് മുതൽ മത സ്ഥാപനങ്ങൾക്ക്-ഹനഫീ ഫിഖ്ഹ്

 ഫതാവാ/ഹനഫീ


ചോദ്യം: സക്കാത്ത് മുതൽ മത സ്ഥാപനങ്ങൾക്ക് കൊടുക്കാമോ ?


ഉത്തരം: പാടില്ല. അവകാശികൾക്ക് ഉടമപ്പെടുത്തി കൊടുക്കൽ സക്കാത്ത് വീടുന്നതിന്റെ നിബന്ധനയാണ്. ആയതിനാൽ പള്ളി നിർമ്മാണം, പാലം നിർമ്മിക്കൽ, കുടിവെള്ള പദ്ധതി, റോഡ് അറ്റകുറ്റപ്പണികൾ, തോട് കുഴിക്കൽ, ഹജ്ജ്, യുദ്ധം, മയ്യിത്ത് പരിപാലനം, കടം വീട്ടി കൊടുക്കൽ തുടങ്ങി അവകാശികൾക്ക് നേരിട്ട് ഉടമപ്പെടുത്തി കൊടുക്കൽ ഇല്ലാതെയുള്ള വിനിയോഗം പാടില്ല. (റദ്ദുൽ മുഹ്താർ 3/291) സക്കാത്ത് മത സ്ഥാപനത്തിലേക്ക് കൊടുക്കുമ്പോൾ അവകാശികൾക്ക് ഉടമപ്പെടുത്തി കൊടുക്കുന്നില്ലല്ലോ

Saturday, 8 April 2023

തറാവീഹ് 11 ൽ അധികരിപ്പിക്കൽ ബിദ്അത്തെന്ന് വഹാബികൾ


"പ്രവാചകൻ തറാവീഹ് നിസ്കാരം 11 റക്അത് മാത്രമാണ് വർദ്ധിച്ച നിലക്ക് നിസ്കരിക്കാറുള്ളത് . 11ൽ കൂടുതൽ നിസ്കരിക്കൽ ബിദ്അത്താണ് "

[മുസ്ലിംങ്ങളിലെ അനാചാരങ്ങൾ K N M പേ: 274]

Tuesday, 28 March 2023

മലയാളം തിരിയാത്ത വഹാബികളുടെ പ്രാർത്ഥന പൊളിച്ചടുക്കി മാതൃഭൂമി

*പ്രാർത്ഥന; മലയാളം*
*തിരിയാത്ത മൗലവിമാർ*
➖➖➖➖➖➖➖➖➖
✍️ aslamsaqafi payyoli


ബദരീങ്ങളോട് സഹായം തേടി എന്ന ഉദ്ദേശ്യത്തോടെയുളള "ബദരീങ്ങളോട് പ്രാർത്ഥിച്ചു" എന്ന പ്രയോഗത്തിൽ കയറിപ്പിടിച്ച് മുസ്ലിംകളിൽ ശിർക്കാരോപിക്കുന്ന മുജാഹിദ് മൗലവിമാരോട് , നിങ്ങൾ മലയാള ഭാഷാ പ്രയോഗങ്ങൾ പഠിക്കണമെന്നേ പറയാനുള്ളൂ. 

അപേക്ഷ,സഹായാർത്ഥന തുടങ്ങിയ അർത്ഥങ്ങൾക്ക് ഉപയോഗിക്കുന്ന പദമാണ് പ്രാർത്ഥന എന്നത്. ഒരാളോട് പ്രാർത്ഥിച്ചു എന്ന് പറയുമ്പോഴേക്കുംഅത് അയാളെ ആരാധിച്ചു എന്ന് മനസ്സിലാക്കുന്നത് തികഞ്ഞ അറിവില്ലായ്മ മാത്രമാണ്. 
പ്രാർത്ഥന എന്ന പദം അപേക്ഷ എന്ന അർത്ഥത്തിന് ഉപയോഗിച്ചതിന്റെ ഒരു ഉദാഹരണം താഴെ ചേർക്കാം :

"പത്രാധിപരുടെ ചെയ്തികൾക്ക് താൻ ഒരുവിധത്തിലും ഉത്തരവാദി അല്ലെന്നും അവയിൽ താൻ ഒരു കക്ഷിയായിരുന്നില്ലെന്നും പറയുന്ന പരാതിക്കാരൻ, പ്രസ്സും അനുസാരികളും തനിക്കു വിട്ടു തരാൻ സർക്കാർ *ദയ കാണിക്കണമെന്ന് പ്രാർത്ഥിക്കുന്നു.* "
(മാതൃഭൂമി ആഴ്ചപ്പതിപ്പ്
2011 ഒക്ടോബർ 2. പേജ് 15)

മാതൃഭൂമിയിലെ ഈ വരികൾ വായിച്ച് പരാതിക്കാരൻ സർക്കാറിനെ ആരാധിക്കുന്നു എന്ന് ഒരു മൗലവിയും മനസ്സിലാക്കരുതെന്ന് വിനയത്തോടെ *പ്രാർത്ഥിക്കുന്നു.😆*


 

Thursday, 16 March 2023

തറാവീഹ്-വഹാബികൾ 20 ലേക്ക്

മുജാഹിദ് ആദർശ പരിണാമം 
*തറാവീഹ് : ഇപ്പോൾ 11 പറ്റേ വിട്ടു.*
*20 ലേക്ക് എത്തിനിൽക്കുന്നു.*
➖️➖️➖️➖️➖️➖️➖️➖️➖️
✍️Aslam saqafi payyoli

കുറേകാലമായി എല്ലാ ശഅബാൻ മാസത്തിലും മുജാഹിദ് പ്രസിദ്ധീകരണമായ അൽ ഇസ്‌ലാഹിൽ തറാവീഹ് 11ആണെന്ന് സ്ഥിരപ്പെടുത്തിയായിരുന്നു ലേഖനങ്ങൾ എഴുതാറുള്ളത്.
മാ കാ ന യസീദു ഫീ റമളാന.... ഈ ഹദീസ് അറിയാത്ത വഹാബികൾ ഉണ്ടാവില്ല.
തറാവീഹ്  11 ആണെന്നതിന് വർഷങ്ങളോളം അവർ ദുർവ്യാഖ്യാനം ചെയ്ത ഹദീസ് ആണിത്. എന്നാൽ പ്രസ്തുത ഹദീസ് ഈ ശഅബാനിൽ കാണുന്നില്ലെന്ന് മാത്രമല്ല തറാവീഹ് 20 റകഅതുണ്ടെന്ന യാഥാർഥ്യത്തിലേക്ക് അവരും ഇപ്പോൾ എത്തിയിരിക്കുന്നു.

പുതിയ അൽ ഇസ്ലാഹ് മാസികയിലെ അവതരണം ഇങ്ങനെയാണ്.

"ഇമാം ശാഫിഈ(റ)പറയുന്നു: മദീനയിൽ 39 റക്അത്ത് നിസ്കരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. 20 റക്അത്താണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. (അൽ ഉമ്മ്).
തബഉ താബിഉകൾമദീനയിൽ 39 റക്അത്ത് നിസ്കരിച്ചിരുന്നു എന്നാണ് ഇമാം ശാഫിഈ(റ)പറയുന്നത്.

അതിനുമുമ്പ് ഇബ്നു അബ്ബാസ്(റ)ന്റെ വിദ്യാർത്ഥിയായ അത്വാഅ(റ)പറയുന്നു :
 റമളാനിൽ അവർ 20 റക്അത്തും മൂന്ന് റക്അത്ത്  വിത്റും നിസ്കരിക്കുന്നതായി ഞാൻ കണ്ടിട്ടുണ്ട്"
(അൽ ഇസ്ലാഹ് 2023
മാർച്ച് പേജ്7)

*israj da-awa wing*
*sirajulhudaalumni*
🌹🌹🌹🌹🌹🌹🌹🌹🌹