ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 23 December 2024

ജിന്നിറങ്ങാത്ത മുജാഹിദ് ശരീരങ്ങൾ

 


കേരള മുസ്ലിം പരിസരത്ത് ജിന്നും പിശാചും ഇത്രമാത്രം ആലോചനാ വിഷയമായ ഒരു കാലമുണ്ടായിട്ടുണ്ടാകുമോ?  ഒരര്‍ഥത്തില്‍ ജിന്നുകള്‍ പോലും തങ്ങളെ സ്വയം ഇത്ര ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മറഞ്ഞ വഴി, തെളിഞ്ഞ വഴി, ഭൗതികം, അഭൗതികം, ഖാദിറും ഹാളിറും തുടങ്ങി ഈ മനുഷ്യന്മാര്‍ നടത്തുന്ന ചര്‍വിതചര്‍വണം കേട്ട് എന്തൊക്കെയാകും ആ പാവങ്ങള്‍ ആലോചിക്കുന്നുണ്ടാകുക?


മുജാഹിദ് പ്രസ്ഥാനത്തില്‍ ആരായിരുന്നു ആദ്യം ജിന്നിനെ കയറ്റിയത്? അതാരായാലും ഇപ്പോള്‍ ഇറക്കാന്‍ കഴിയുന്നില്ല. ഏത് വലിയ സിദ്ധന്മാര്‍ വന്നിട്ടും നിഷ്ഫലം. പരേതനായ എ പി അബ്ദുല്‍ ഖാദിര്‍ മൗലവി തന്റെ അവസാന കാലത്ത് വസ്വിയ്യത്തായി പറയുന്നുണ്ടല്ലോ, ഈ ജിന്ന് വിഷയം നിര്‍ത്തണമെന്ന്. നാട്ടിലെവിടെയെങ്കിലും കൂടോത്രവും അതേച്ചൊല്ലിയുള്ള അലമ്പുകളും ചര്‍ച്ചയാകുമ്പോഴേക്കും അവിടെ അടി തുടങ്ങും. ജിന്നും സിഹ്റും പ്രബോധന വിഷയമാക്കരുത് എന്ന് ഇടക്ക് പറയും. അത് പറഞ്ഞാല്‍ വിഷയമാക്കരുത് എന്ന് പറഞ്ഞത് പ്രബോധന വിഷയമാക്കും. കടിപിടി കൂടും. പിന്നെ അതിനെക്കുറിച്ചാകും കച്ചറ. എന്തൊക്കെ പറഞ്ഞാലും തിരിഞ്ഞുമറിഞ്ഞ് ആദ്യം പറഞ്ഞിടത്ത് തന്നെ എത്തും. 


ആദ്യമൊക്കെ റുഖിയ്യ എന്ന് കേട്ടപ്പോള്‍ ഏതോ വനിതാ നേതാവിന്റെയോ അറബിക്കോളജിലെ ടീച്ചറുടെയോ കേസാണ് എന്നായിരുന്നു പലരും വിചാരിച്ചത്. പിന്നെയാണ് മന്ത്രവാദമാണെന്ന് മനസ്സിലായതത്രേ.  

 

മൂന്ന് കൂട്ടരാണ് ഇപ്പോള്‍ തര്‍ക്കം കൂടുന്നത്. ഒന്ന് വിസ്ഡം എന്ന പഴയ ജിന്ന് വിഭാഗം. മര്‍കസുദ്ദഅ്വ അഥവാ പഴയ മടവൂര്‍ ഗ്രൂപ്പ്. കെ എന്‍ എം എന്നറിയപ്പെടുന്ന സി ഡി ടവര്‍ പക്ഷം. തെരുവുകളില്‍ മറുപടിയും മറുപടിക്ക് മറുപടിയും അതിന് മറുപടിയുമായി കത്തിക്കയറുന്നുണ്ട് ഇവര്‍. വാദപ്രതിവാദ വെല്ലുവിളിയും അത് ഏറ്റെടുക്കലും നടന്നുകഴിഞ്ഞു. പേര് സൂചിപ്പിക്കുന്ന പോലെ വിസ്ഡംകാര്‍ ജിന്നുപക്ഷക്കാരാണ്. ജിന്ന് കൂടുമെന്ന് പറയുക മാത്രമല്ല, ചികിത്സകള്‍ നടത്തുകയും ചെയ്യുന്നു. ജിന്നിനോട് ഇവര്‍ പ്രാര്‍ഥിക്കുന്നു എന്നാണ് മറ്റു ഗ്രൂപ്പുകള്‍ പറയുന്നത്. ഇവരുടെ ജിന്ന് ചികിത്സയുടെ ഉള്ളുകള്ളികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മര്‍കസുദ്ദഅ്വക്കാര്‍ ജിന്ന് ബാധ അന്ധവിശ്വാസമാണ്, അത് ഹിസ്റ്റീരിയ ആണ്, ജിന്ന് എന്നാല്‍, സൂക്ഷ്മ ജീവികളാണ് എന്നൊക്കെ തട്ടിവിടുന്നവരാണ്. ഇതിന് രണ്ടിനും ഇടയിലാണ് കെ എന്‍ എം. ജിന്ന് കൂടുമെന്നും ഇല്ലെന്നും പറയുന്നവര്‍ ഇതിലുണ്ട്, കുറച്ചുപേര്‍ രണ്ടിനും ഇടയിലുള്ള നിലപാടുള്ളവരാണ്.

Abdurahman Pkm  


(ജിന്ന് ഇറങ്ങാത്ത പുരോഗമന ശരീരങ്ങള്‍, പി കെ എം അബ്ദുര്‍റഹ്മാന്‍, സിറാജ്. ഡിസം 24, 2024)


തീർത്തും വായിക്കാൻ

ലിങ്ക്


 https://www.sirajlive.com/progressive-bodies-that-do-not-descend-into-the-jinn.html



#ജിന്ന്_ഇറങ്ങാത്ത_പുരോഗമന_ശരീരങ്ങൾ*


'ജിന്നും ഇൻസും അടക്കിയൊതുക്കി സുലൈമാൻ നബിയുല്ല, ജഗതലപതികൾക്കധിപതിയായി' വാണ കഥ ചരിത്രത്തിലും വേദഗ്രന്ഥങ്ങളിലുമുണ്ട്.


എന്നാൽ, ജിന്ന് വർഗം ഒരു 'പുരോഗമന' പ്രസ്ഥാനത്തെയൊന്നാകെ 'വസ്വാസാക്കുക'യും അവയുടെ കോട്ടയിൽ നിന്ന് പുറത്ത് കടക്കാൻ കഴിയാത്തവിധം വരിഞ്ഞുമുറുക്കുകയും ചെയ്യുന്ന കഥകളാണിപ്പോൾ ഇവിടെ കേട്ടുകൊണ്ടിരിക്കുന്നത്. എന്തിന് നന്മണ്ടയിലെ മോട്ടിവേറ്ററായ ചെറുപ്പക്കാരന് പോലും ജിന്ന് ബാധയേറ്റു. അദ്ദേഹം വളരെ ആവേശത്തിൽ; ജിന്ന് മനുഷ്യ ശരീരത്തിൽ പ്രവേശിക്കില്ലെന്ന് തുടങ്ങി അന്ധവിശ്വാസികൾക്കെതിരെ സ്വതസിദ്ധമായ പുരോഗമനം പ്രസംഗിച്ചു. അടുത്ത ദിവസം അതാ വരുന്നു കേരള ജംഇയ്യത്തുൽ ഉലമയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ് മാപ്പും തിരുത്തും.

അല്ലെങ്കിലും അങ്ങനെയാണല്ലോ ടി പി അബ്‌ദുല്ലക്കോയ മദനി പ്രഖ്യാപിച്ചത്:


'നേതൃത്വത്തെ അംഗീകരിക്കാൻ നാം തയ്യാറാകുക. നേതൃത്വമെടുത്ത തീരുമാനങ്ങൾ തെറ്റാണെങ്കിൽ ആ തെറ്റ് നേതൃത്വത്തിന് വിടുക. പരലോകത്ത് അല്ലാഹുവിന്റെ മുമ്ബിൽ എത്തുമ്ബോൾ, റബ്ബേ ഈ നേതൃത്വം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ അതിനെ പിന്തുണച്ചത്. ഞങ്ങൾക്ക് അറിഞ്ഞുകൂടായിരുന്നു. ഈ പണ്ഡിതന്മാരാണ് ഞങ്ങളെ വഴി പിഴപ്പിച്ചത് എന്ന് നിങ്ങൾ പറയുക. അതേറ്റെടുക്കാൻ കേരള ജംഇയ്യത്തുൽ ഉലമ തയ്യാറായിരിക്കുന്നു എന്ന് ഞാൻ പ്രഖ്യാപിക്കട്ടെ. തെറ്റായാലും ശരിയായാലും ഈ ഉലമാ സംഘടനയിലേക്ക് അതിന്റെ കുറ്റം വിട്ടേക്കുക. നിങ്ങൾ സംഘടനയെ അനുസരിക്കുക'- ഇപ്പറഞ്ഞതേ അൻസാർ നന്മണ്ട ചെയ്‌തുള്ളൂ. നേതൃത്വത്തെ അംഗീകരിച്ചു. എന്നാൽ, സംഗതി അവിടെ തീരുന്നോ? അതാ വരുന്നു അൻസാറിനെ തിരുത്തിയ ജംഇയ്യത്തുൽ ഉലമയെ തിരുത്താൻ ഹുസൈൻ മടവൂർ!

കേരള മുസ്ലിം പരിസരത്ത് ജിന്നും പിശാചും ഇത്രമാത്രം ആലോചനാ വിഷയമായ ഒരു കാലമുണ്ടായിട്ടുണ്ടാകുമോ? മെക് സെവനും മുനമ്ബവും സിറിയയും ഗസ്സയുമൊക്കെയായി നൂറുനൂറായിരം വിഷയങ്ങൾ പൊടിപൊടിക്കുമ്ബോഴും കുതർക്കത്തിലാണ് 'നവോത്ഥാന' പ്രസ്ഥാനം. ഒരർഥത്തിൽ ജിന്നുകൾ പോലും തങ്ങളെ സ്വയം ഇത്ര ഗൗരവമായി എടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. മറഞ്ഞ വഴി, തെളിഞ്ഞ വഴി, ഭൗതികം, അഭൗതികം, ഖാദിറും ഹാളിറും തുടങ്ങി ഈ മനുഷ്യന്മാർ നടത്തുന്ന ചർവിതചർവണം കേട്ട് എന്തൊക്കെയാകും ആ പാവങ്ങൾ ആലോചിക്കുന്നുണ്ടാകുക?


മൂന്ന് കൂട്ടരാണ് ഇപ്പോൾ തർക്കം കൂടുന്നത്. ഒന്ന് വിസ്ഡം എന്ന പഴയ ജിന്ന് വിഭാഗം. മർകസുദ്ദഅ്വ അഥവാ പഴയ മടവൂർ ഗ്രൂപ്പ്. കെ എൻ എം എന്നറിയപ്പെടുന്ന സി ഡി ടവർ പക്ഷം. തെരുവുകളിൽ മറുപടിയും മറുപടിക്ക് മറുപടിയും അതിന് മറുപടിയുമായി കത്തിക്കയറുന്നുണ്ട് ഇവർ. വാദപ്രതിവാദ വെല്ലുവിളിയും അത് ഏറ്റെടുക്കലും നടന്നുകഴിഞ്ഞു. പേര് സൂചിപ്പിക്കുന്ന പോലെ വിസ്‌ഡംകാർ ജിന്നുപക്ഷക്കാരാണ്. ജിന്ന് കൂടുമെന്ന് പറയുക മാത്രമല്ല, ചികിത്സകൾ നടത്തുകയും ചെയ്യുന്നു. ജിന്നിനോട് ഇവർ പ്രാർഥിക്കുന്നു എന്നാണ് മറ്റു ഗ്രൂപ്പുകൾ പറയുന്നത്. ഇവരുടെ ജിന്ന് ചികിത്സയുടെ ഉള്ളുകള്ളികൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർകസുദ്ദഅ്വക്കാർ ജിന്ന് ബാധ അന്ധവിശ്വാസമാണ്, അത് ഹിസ്റ്റീരിയ ആണ്, ജിന്ന് എന്നാൽ, സൂക്ഷ്‌മ ജീവികളാണ് എന്നൊക്കെ തട്ടിവിടുന്നവരാണ്. ഇതിന് രണ്ടിനും ഇടയിലാണ് കെ എൻ എം. ജിന്ന് കൂടുമെന്നും ഇല്ലെന്നും പറയുന്നവർ ഇതിലുണ്ട്, കുറച്ചുപേർ രണ്ടിനും ഇടയിലുള്ള നിലപാടുള്ളവരാണ്. എനിക്കോ എനിക്ക് പരിചയമുള്ള മുജാഹിദുകൾക്കോ സിഹ്റ് ഫലിച്ചിട്ടില്ലെന്നും അതുകൊണ്ട് സിഹ്റ് ഫലിക്കില്ല എന്നാണ് നിലപാടെന്നും ഹുസൈൻ മടവൂർ എഴുതിയിട്ടുണ്ട്.

മുജാഹിദ് പ്രസ്ഥാനത്തിൽ ആരായിരുന്നു ആദ്യം ജിന്നിനെ കയറ്റിയത്? അതാരായാലും ഇപ്പോൾ ഇറക്കാൻ കഴിയുന്നില്ല. ഏത് വലിയ സിദ്ധന്മാർ വന്നിട്ടും നിഷ്‌ഫലം. പരേതനായ എ പി അബ്ദുൽ ഖാദിർ മൗലവി തന്റെ അവസാന കാലത്ത് വസ്വിയ്യത്തായി പറയുന്നുണ്ടല്ലോ, ഈ ജിന്ന് വിഷയം നിർത്തണമെന്ന്. നാട്ടിലെവിടെയെങ്കിലും കൂടോത്രവും അതേച്ചൊല്ലിയുള്ള അലമ്ബുകളും ചർച്ചയാകുമ്ബോഴേക്കും അവിടെ അടി തുടങ്ങും. ജിന്നും സിഹ്‌റും പ്രബോധന വിഷയമാക്കരുത് എന്ന് ഇടക്ക് പറയും. അത് പറഞ്ഞാൽ വിഷയമാക്കരുത് എന്ന് പറഞ്ഞത് പ്രബോധന വിഷയമാക്കും. കടിപിടി കൂടും. പിന്നെ അതിനെക്കുറിച്ചാകും കച്ചറ.


2003ൽ മുജാഹിദുകൾ പിളർന്നത് ജിന്നും പിശാചും കണ്ണേറും കൂടോത്രവും മന്ത്രവും മാരണവുമൊക്കെ പറഞ്ഞാണ്. അങ്ങനെ മർകസുദ്ദഅ്വയും കെ എൻ എം. സി ഡി ടവറും ആയി. നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോൾ അവശേഷിച്ച സി ഡി ടവറിൽ നിന്ന് യുവജനവിഭാഗം വിട്ടുപോയതും ഈ ജിന്നിനും സിഹ്റിനും വേണ്ടി. അവർ ആദ്യം ജിന്ന് വിഭാഗമെന്ന പേരിൽ തന്നെ അറിയപ്പെട്ടു. പിന്നെ വിസ്ഡം ഗ്രൂപ്പെന്നായി. അങ്ങനെ ടോട്ടൽ മുജാഹിദ് സംഘം മൂന്നായി. ഒരു വ്യാഴവട്ടക്കാലത്തിലധികം ഒറ്റക്ക് നിന്ന് മടുത്തപ്പോൾ മർകസുദ്ദഅ്വക്കാർ പഴയ സി ഡി ടവർ സംഘത്തോടടുത്തു. പിന്നെ ഐക്യപ്പെരുന്നാളായി. എന്നാൽ, ജിന്നിൽ തീരുമാനമെടുക്കാതെയായിരുന്നു ഐക്യം. കുറച്ച് കഴിഞ്ഞ് വീണ്ടും പിളർന്ന് മർകസുദ്ദഅ്വ വേറെത്തന്നെ പോയി. വിഷയം ജിന്നും സിഹ്റും തന്നെ. ജിന്നിനെക്കുറിച്ച് മിണ്ടരുത് എന്ന് പലവട്ടം കരാറെഴുതി ഒപ്പുവെച്ചിരുന്നെങ്കിലും ഫലം നഹി. എന്നാൽ, ഹുസൈൻ മടവൂർ ചെന്നിടത്ത് തന്നെ കൂടി. ഉമർ സുല്ലമി ഒറ്റക്കായി. അതിനിടക്ക് വിസ്ഡത്തിൽ നിന്നും മാതൃസംഘടനയിൽ നിന്നും മൈക്രോ ഗ്രൂപ്പുകൾ മുളപൊട്ടി. സകരിയാ സ്വലാഹി, ശംസുദ്ദീൻ പാലത്ത് തുടങ്ങി അറിയുന്നവരും അറിയാത്തവരുമായി അങ്ങനെ കുറേ പേർ പോയി. ചിലർ സിറിയയിലേക്ക് പോയെന്ന് വാർത്ത വന്നു. ആ ബഹളം വന്നതോടെ എല്ലാവരുടെയും ഒച്ച കുറഞ്ഞു. കേരളത്തിലാകെ ജിന്നു ചികിത്സാ കേന്ദ്രങ്ങൾ വേണമെന്ന് വരെ ആഹ്വാനങ്ങൾ വന്നുതുടങ്ങി. ഒരു പ്രസ്ഥാനത്തിന്റെ വിചിത്ര പരിണാമങ്ങൾ.


ഒരു നിലക്ക് ചിന്തിക്കുമ്ബോൾ ഇതിലൊന്നും അതിശയമില്ല. നവോത്ഥാനം, സ്ത്രീ സ്വാതന്ത്ര്യം, അന്ധവിശ്വാസം നിർമാർജനം ചെയ്ത‌ത്, പ്രസവം ആശുപത്രിയിലാക്കിയത് തുടങ്ങി അവകാശവാദങ്ങൾ ഒരനുഷ്‌ഠാനമെന്ന പോലെ പറഞ്ഞുകേട്ടിരുന്നെങ്കിലും ആ വക്കം മൗലവി തന്നെയല്ലേ ഇവരുടെയൊക്കെ ആചാര്യൻ! മൂപ്പർ ആരാണെന്ന് ജീവചരിത്രകാരനായ ഹാജി എം മുഹമ്മദ് കണ്ണ് പറഞ്ഞുതരും: 'കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവി പുറത്ത് വരും. അപ്പോൾ സ്വദേശികളും അയൽദേശവാസികളും ആയി നാനാജാതി മതസ്ഥർ ആബാലവൃദ്ധം വീട്ടിന് പുറത്ത് കാത്ത് നിൽപ്പുണ്ടാകും. എലി, പൂച്ച, ചിലന്തി, പഴുതാര, പേപ്പട്ടി, പാമ്പ് ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവർ. അവർക്കെല്ലാം ഗ്ലാസിൽ ശുദ്ധജലം 'ഓതിക്കൊടുക്കുക' അതിരാവിലെയുള്ള ഒരു പ്രഭാത പരിപാടിയാണ്. വിശുദ്ധ ഖുർആൻ സൂറകൾ ഓതിയൂതിക്കൊടുക്കുകയാണ് പതിവ്. വിവിധ പ്രശ്‌നങ്ങളിൽ ഉപദേശം തേടാൻ വന്നവരായിരിക്കും അടുത്ത കൂട്ടർ' (വക്കം മൗലവിയും നവോത്ഥാന നായകൻമാരും). വിഷമേറ്റാൽ അത് ഇറക്കുവാൻ മൗലവി സാഹിബിനെക്കൊണ്ട് 'വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക' എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്നാണ് കെ എം സീതി സാഹിബ് എഴുതിയത്. വിഷമേറ്റാൽ അത് ഇറക്കുവാൻ മൗലവി സാഹിബിനെ കൊണ്ടുപോകുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു എന്ന് തിരുത്തി വക്കത്തെ പുരോഗമനവാദിയാക്കാൻ ഒരെളിയ പരിശ്രമം ഇടക്ക് നടന്നിരുന്നു. 

മുജാഹിദ് സംഘടനയിലെ ആദ്യ പിളർപ്പിന്റെ ഘട്ടത്തിൽ തരംതാണതും അല്ലാത്തതുമായ നിരവധി പുസ്‌തകങ്ങൾ പുറത്തിറങ്ങിയിരുന്നു. അന്നിറങ്ങിയ 'ഗൾഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും' എന്ന എം ഐ മുഹമ്മദ് സുല്ലമിയുടെ പുസ്‌തകത്തിൽ വലിയൊരു ഭാഗവും സലഫികളുടെ ഇത്തരം വിശ്വാസങ്ങളാണ്. കണ്ണേറ് നടത്തിയവന്റെ ശരീരത്തോട് ചേർന്ന വസ്ത്രം നനച്ച് പിഴിഞ്ഞ് അത് കണ്ണേറ് ഏറ്റവൻ കുടിക്കുന്ന ചികിത്സ, സിഹ്റിന് ഇലന്തമരത്തിൻ്റെ പച്ചിലകൾ വെള്ളത്തിൽ അരച്ച് ചേർത്തുള്ള ചികിത്സ, കുളിപ്പിച്ച്, കൊപ്പിളിച്ച് തുപ്പിച്ച് അത് തലയിലൂടെ ഒഴിക്കുന്ന ചികിത്സയൊക്കെ പരിചയപ്പെടുത്തുന്നുണ്ട്. ജിന്നും മനുഷ്യനും തമ്മിൽ ലൈംഗിക ബന്ധം സാധ്യമാണെന്നും അതിലൂടെ അനുഭൂതി ലഭിക്കുമെന്നുമൊക്കെ പുസ്ത‌കത്തിലുണ്ട്. എന്തിന് ഇബ്നു ബാസിന്റെ ക്ലാസ്സിൽ പങ്കെടുക്കുന്ന ജിന്ന് സാക്ഷി പറഞ്ഞതനുസിരിച്ച് 1995ൽ ആഭിചാരക്കാരനെ കോടതി വിധിപ്രകാരം വെട്ടിക്കൊന്ന സംഭവം വരെ പുസ്‌തകത്തിൽ വായിക്കാം. ഇതൊക്കെ വായിച്ച് ആവേശം കയറിയാൽ പിന്നെ എങ്ങനെ ജിന്ന് വിഷയം വിടാൻ തോന്നും സലഫി സുഹൃത്തുക്കൾക്ക്? ആദ്യമൊക്കെ റുഖിയ്യ എന്ന് കേട്ടപ്പോൾ ഏതോ വനിതാ നേതാവിന്റെയോ അറബിക്കോളജിലെ ടീച്ചറുടെയോ കേസാണ് എന്നായിരുന്നു പലരും വിചാരിച്ചത്. പിന്നെയാണ് മന്ത്രവാദമാണെന്ന് മനസ്സിലായതത്രേ.


പുരോഗമന നവോത്ഥാന പ്രസ്ഥാനത്തിന് ആരോ മാരണം ചെയ്‌തതല്ലെങ്കിൽ ഈ ഗതി വരാൻ യാതൊരു സാധ്യതയുമില്ല. എന്തൊക്കെ അന്തസ്സുള്ള മുദ്രാവാക്യങ്ങൾ മുന്നോട്ടുവെച്ച സംഘടനയാണ്. ഇപ്പോൾ എല്ലായിടത്തും കൂടോത്രം, മാരണം, കണ്ണേറ്... ഏതൊക്കെ മന്ത്രവാദി നേതാക്കൾ അടിച്ചിറക്കാൻ നോക്കി പ്രസ്ഥാനത്തെ ബാധിച്ച ഈ ജിന്ന് ബാധയും സിഹ്റ് ബാധയും ഒന്ന് ഒഴിവായിക്കിട്ടാൻ. പുസ്‌തകം ഇറക്കി, പ്രസംഗിച്ചു നടന്നു, തീരുമാനമെടുത്തു. എന്തൊക്കെ പറഞ്ഞാലും തിരിഞ്ഞുമറിഞ്ഞ്


ആദ്യം പറഞ്ഞിടത്ത് തന്നെ എത്തും. ഹഖീഖത്ത്, തഅ്‌സീറ്, വിളിച്ച് സഹായം തേടൽ, കാര്യകാരണ ബന്ധങ്ങൾക്കപ്പുറത്തുള്ളത്, ഇപ്പുറത്തള്ളത്, പ്രതിഫലനമുണ്ടെന്ന് വിശ്വസിച്ചാൽ ശിർക്ക്. ഒരെത്തും പിടിയുമില്ല. ഇന്ന് ബാധയേൽക്കും, നാളെ ഏൽക്കില്ല. ഒരു സംഘത്തിലെ ഒരാൾക്ക് ഒരു നിലപാട്, മറ്റേയാൾക്ക് വേറെ നിലപാട്. മൂന്നാമന് മറ്റൊരു നിലപാട്! ഒരാൾക്ക് തന്നെ നിമിഷങ്ങൾക്കിടയിൽ മാറിമറിയും നിലപാട്.


ഇസ്ലാമിക വിരുദ്ധ ചികിത്സാ രീതികളുടെ പുതിയ പ്രതിരൂപങ്ങളായ ആത്മീയ ചികിത്സകരും നവമത ജ്യോതിഷികളും ആളുകളെ കാൽക്കീഴിലാക്കാൻ നോക്കുന്നുവെന്നും അത്തരം കേന്ദ്രങ്ങൾ സലഫി ആദർശത്തിന്റെ പേരിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്നും കേരള ജംഇയ്യത്തുൽ ഉലമ പുറത്തിറക്കിയ പുസ്ത‌കം തന്നെ വിലപിക്കുന്നു. അതേസമയം, സിഹ്റ് ബാധിക്കുമെന്നും അതിന് ചികിത്സകളും റുഖിയ്യയും ഉണ്ടെന്നും സമർഥിക്കുകയും ചെയ്യുന്നു പുസ്‌തകം. പരസ്‌പരം ബഹുദൈവത്വം ആരോപിച്ചാണ് വാഗ്വാദങ്ങൾ പുരോഗമിക്കുന്നത് എന്നതും കാണണം. ആർക്കറിയാം എന്ന് തീരും ഈ കൂലങ്കഷമായ ചർച്ചകളെന്ന്!


പികെഎം അബ്ദു റഹ്മാൻ

Wednesday, 13 November 2024

വഹാബികളെ കൈ കെട്ടാൻ പഠിപ്പിക്കാൻ ഹറം ഇമാം നേരിട്ടെത്തി



 *വഹാബികളെ കൈ കെട്ടാൻ പഠിപ്പിക്കാൻ ഹറം ഇമാം നേരിട്ടെത്തി...🫢*

👇👇👇👁️👁️👁️

✍️ഒരു നൂറ്റാണ്ട് തള്ളിനീക്കിയിട്ടും നിസ്കാരത്തിൽ മര്യാദക്ക് കൈ കെട്ടാൻ പോലും കേരളത്തിലെ വഹാബികൾ പഠിച്ചിട്ടില്ല എന്നിടത്താണ് മുറി മൗലവിമാരുടെ ''സലഫിയൻ ഞവോത്ഥാനം'' തല കുത്തി മറിയുന്നത്. എന്തായിരുന്നു- മലപ്പുറം കത്തി... അമ്പും വില്ലും.. മാങ്ങാത്തൊലി... എന്നിട്ടെന്തായി...കേരളത്തിലെ വഹാബികൾ യാ ഇബാദല്ല വച്ചൊന്ന് ഹറം ഇമാമിനെ പരിചയപ്പെടുത്തിയപ്പോൾ സകല വഹാബികളും മുശ്രിക്ക്... അവസാനം ,നിസ്കാര നേതൃത്യം നൽകിയ ഹറം ഇമാമിൻ്റെ കൈ കെട്ടൽ കണ്ടപ്പോൾ കിളി പോയ സാധു വഹാബികൾ പരസ്പരം പറഞ്ഞു പോയി...''ഈ ഇമാം സമസ്തക്കാരനാണെന്ന് ''... വീണ്ടുംവീണ്ടും ശശിയാകാൻ വഹാബികളുടെ ജന്മം ഇനിയും ബാക്കി...ശരശയ്യയിൽ തല്ലിപ്പിടക്കുന്ന വഹാബിസത്തിന്  ഭാവുകങ്ങൾ നേരുന്നു...😀

*ഖുദ്സി*

13-11-2024

Tuesday, 5 November 2024

ആയിരം വട്ടം വിളിയും അടുത്തു നിന്ന് റെയിഞ്ച് കിട്ടാത്ത വഹാബികളുടെ പടച്ചോനും

 *ആയിരം വട്ടം വിളിയും അടുത്തു നിന്ന് റെയിഞ്ച് കിട്ടാത്ത വഹാബികളുടെ പടച്ചോനും...💫*

👇👇👇👁️👁️👁️

✍️ ഒരാഴ്ച മുമ്പ് നബി ദിന സന്തോഷ ചർച്ചക്കിടെ ഓടി രക്ഷപെട്ട മൗലവി ഇന്നലെ റോക്കറ്റ് കത്തിച്ച സ്പീഡിൽ തിരിച്ചെത്തി. കിതപ്പിനിടയിൽ ചോദിക്കുന്നത് ആയിരം വട്ട വിളിയാണ്... വിളിയുടെ എണ്ണം കുറക്കണോന്ന് ചോദിച്ചപ്പോൾ കലിതുള്ളുന്നു... എന്താണ് വിളിക്കുന്നത് എന്ന് ഇപ്പോൾ തന്നെ പറയണമത്രെ... ''ഉടമയായ അല്ലാഹുവിൻ്റെ അടിമയായ മുഹ്യിദ്ദീൻ ശൈഖേ'' എന്നാണെന്ന് പറഞ്ഞപ്പോൾ ആ സാധുവിൻ്റെ കിളി പോയി... അതായത്...അ...ത്... പിന്നെ...🤣🤣🤣


                   ... ... അ.... അകലെയുള്ളത് കേൾക്കുന്നവൻ അല്ലാഹു മാത്രമെന്നായി പാവം മൗലവി...,അടുത്തുള്ളതും അകലെയുള്ളതും കേൾക്കുന്നവൻ അല്ലാഹു മാത്രമെന്ന് ഞാനും... അതു പറ്റില്ല, അതിന് ഞങ്ങൾ പടച്ചോനെ സമ്മതിക്കില്ലെന്ന് പാവം വഹാബികൾ...🤣🤣🤣


                       അങ്ങിനെയെങ്കിൽ ഞാനും നിങ്ങളുമൊക്കെ കേൾക്കുന്നതെങ്ങിനെ...? അടുത്തുള്ളതായാലും അകലെയുള്ളതായാലും അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത്... അല്ലാഹു കേൾപ്പിച്ചില്ലെങ്കിൽ അടുത്തുള്ളതായാലും അകലെയുള്ളതായാലും ഒരാളും കേൾക്കില്ല.അതായത് ,അടുത്തുള്ളത് അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത് എന്നതുപോലെ ,അകലെയുള്ളതും അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത് .അടുത്തുള്ളതായാലും അകലെയുള്ളതായാലും അല്ലാഹു കേൾപ്പിക്കാതെ കേൾക്കുമെന്നൊരു സുന്നിക്കും വാദമില്ല.


           അകലെയുള്ള കേൾവി അല്ലാഹുവിനും അടുത്തുള്ള കേൾവി സൃഷ്ടികൾക്കും വക വച്ചു കൊടുക്കുകയാണ് പ്യാവം വഹാബികൾ.... ആപ്പീസിലെ  സ്വന്തം പടച്ചോന് അടുത്തുള്ള കേൾവിയിൽ റെയിഞ്ച് ഇല്ലാത്തതിന് വഹാബികൾക്ക് ഇതല്ലാതെ വല്ലതും ചെയ്യാൻ കഴിയുമോ... ഇല്ലല്ലോ...ല്ലേ...ഈ റെയിഞ്ച് പ്രശ്നം കാരണമായിട്ടാണ് സ്വന്തം പടച്ചോനെ വഹാബികൾ കുറേ അകലെയുള്ള ആകാശത്തിൽ കുടിയിരുത്തിയത്... ആപ്പീസിൽ കുടിയിരുത്തേണ്ടതായിരുന്നു... എന്തു ചെയ്യാനാണ്...🤣🤣🤣

*ഖുദ്സി*

O5-11-2024

Saturday, 19 October 2024

തവസ്സുൽ-എടവണ്ണ സംവാദവും ഉത്തരം മുട്ടിയ വഹാബികളും

 *"അല്ലാഹുവോടുള്ള ഇടയാള തേട്ടം ശിർക്കോ?*


*Yes Or No പോലും പറയാനാവാതെ മുജാഹിദ് KNM വിഭാഗം (എടവണ്ണ സംവാദം 13/10/24)*


✍🏻Siddeequl Misbah Jasri -

        8891 786 787


സാധാരണ സംവാദങ്ങളിലെ ചോദ്യങ്ങളിൽ ഇന്ന കാര്യത്തിന്ന് തെളിവുണ്ടോ ആയത്തുണ്ടോ ഹദീസുണ്ടോ എന്നൊക്കെയാണ് പതിവ് ചോദ്യങ്ങൾ എന്നാൽ  എടവണ്ണയിൽ നടന്ന സംവാദത്തിൽ സുന്നി പക്ഷം മുജാഹിദുകളോട് Yes Or No ചോദ്യങ്ങളാണ് ചോദിച്ചിരുന്നത് ഖേദകരം എന്ന് പറയട്ടെ KNM മുജാഹിദുകൾക്ക് അത് പോലും പറയാൻ കഴിഞ്ഞില്ലെന്ന ദാരുണമായ അവസ്ഥ കണ്ടിട്ട് !! കഷ്ടം തോന്നുന്നു !!! മൗലവിമാർക്ക് തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത ബുദ്ധിയുള്ള വല്ല മുജാഹിദികളും ഉണ്ടെങ്കിൽ തൗബ ചെയ്ത് മടങ്ങിക്കോളൂ !!! അല്ലെങ്കിൽ ഈ മൗലവിമാർ പിന്നെയും നിങ്ങളെ പറ്റിച്ച് കൊണ്ടിരിക്കും , ഈമാൻ നഷ്ടപ്പെട്ട് ബിദ് അത്തിന്റെ അഹ് ലുകാരായി മരണപ്പെടേണ്ടി വരുന്ന ഒരവസ്ഥ ആർക്കും ഇല്ലാതിരിക്കട്ടെ !!! ആമീൻ 


എന്തായിരുന്നു സുന്നി പക്ഷത്തിന്റെ Yes Or No ചോദ്യങ്ങൾ താഴെ വിവരിക്കാം ! 


*(1)* اللهم إني أسألك بحق السائلين عليك وبحق ممشاي هذا

എന്നിങ്ങനെയുള്ള അല്ലഹുവോടുള്ള ദുആ വേളയിൽ മഹാന്മാരുടെ ഹഖ് കൊണ്ടുള്ള ഇടതേട്ടം ശിർക്കാണോ അല്ലയോ ? ആണോ അല്ലയോ ??? Yes Or No ???? 

(മുജാഹിദ് മൗലവിക്ക് ഒരക്ഷരം പറയാൻ കഴിഞ്ഞിരുന്നില്ല ! അവസാനം പറഞ്ഞ് നോക്കിയത് സമസ്തക്കാർ ഇങ്ങനെ  ദുആ  ചെയ്താൽ ശിർക്കാണെന്നാണ് , അങ്ങനൊരു ശിർക്കുണ്ടാകുമോ !?!  അപ്പോൾ മുജാഹിദുകൾക്ക് ഇങ്ങനെ ഹഖ് കൊണ്ടുള്ള ഇടതേട്ടം  ചെയ്യാമെന്നാണോ ?? മുജാഹിദുകൾക്ക് തൗഹീദായ കാര്യം സമസ്തക്കാർക്ക് ശിർക്കോ ??? അതെന്ത് ശിർക്ക് ??? ശിർക്കിന്ന് പുതിയ നിർവ്വചനം വന്നോ ????) 


പ്രസ്തുത ഹഖ് കൊണ്ടുള്ള  ദുആ നടത്തൽ സുന്നത്താണെന്ന് പഠിപ്പിച്ചതാകട്ടെ സാക്ഷാൽ മുജാഹിദ് ആശയ ശ്രോദസ്സിന്റെ അപ്പോസ്തലനായ ഇബ്നു അബ്ദുൾ വഹാബും, എന്ത് ചെയ്യും ?  സംവാദത്തിൽ മൗലവിമാർ ക മ മറുപടി പറയാതിരുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ പിടി കിട്ടിയല്ലോ !!! കാരണം ശിർക്കാണെന്ന് പറഞ്ഞാൽ ഇബ്നു അബ്ദുൾ വഹാബ് Out !  അല്ലാ എന്ന് പറഞ്ഞാലോ സുന്നികളോടൊപ്പം നിൽക്കണ്ടിയും വരും !!! 


മാത്രവുമല്ല‌ മുജാഹിദ് പ്രസ്ഥാനത്തിന്ന് കേരളത്തിൽ ജന്മം നൽകിയ കെ.എം മൗലവി അദ്ദേഹത്തിന്റെ "അദ്ദുആ ഹുവൽ ഇബാദ" എന്ന സ്വന്തം പുസ്തകത്തിൽ "ബി ഹഖി മുഹ്യദ്ദീൻ" എന്നിങ്ങനെയുള്ള ഇടതേട്ടം ശിർക്കാണെന്ന് ആരും പറഞ്ഞിട്ടില്ലാ !!! എന്ന് എഴുതി വെക്കുന്നു!  കണ്ടല്ലോ അപ്പോൾ ഇതാണ് മൗലവിമാർക്ക് ശിർക്കാണെന്ന് പറയാൻ മടിക്കുന്നതെന്ന്  മനസ്സിലാക്കാം  !!!! ഗതികേട് എന്നല്ലാതെന്ത് പറയാൻ ! 


*(2)* അല്ലാഹുവോടുള്ള ദുആ വേളയിൽ നബി സ്വ അടക്കമുള്ള അല്ലാഹുവിന്റെ  ഇഷ്ടദാസരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് ശിർക്കാണോ ??? Yes Or No ???? 

(ഇതിനും മറുപടി ഇല്ലായിരുന്നു !!!!  !!!!!) 


കാരണം ഇതിനെങ്ങാനും ശിർക്കെന്ന് പറഞ്ഞാൽ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്ന് വിത്ത് പാകി വെള്ളവും വളവും നൽകി വളർത്തിയ സാക്ഷാൽ കെ.എം മൗലവി അദ്ദേഹത്തിന്റെ അൽ മുർശിദിൽ  എഴുതുന്നത് മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ശറ ഇൽ മഹ്ബൂബായ കാര്യമാണെന്നും ഒരു തർക്കവുമില്ലാത്ത കാര്യവുമാകുന്നു എന്നാണ്..... ചോദ്യത്തിന്ന് മറുപടിയായി ശിർക്കാണെന്നെങ്ങാനും പറഞ്ഞാൽ KM മൗലവി Out ! അല്ലാ എന്ന് പറഞ്ഞാലോ ! സുന്നികളോടൊപ്പം നിൽക്കണ്ടിയും വരും !!! 


*(3)* അല്ലാഹുവോടുള്ള ദുആ വേളയിൽ ശൈഖ് ജീലാനിയുടെ റബ്ബേ , മമ്പുറത്ത് തങ്ങളുടെ റബ്ബേ എന്നിങ്ങനെ പറഞ്ഞ് കൊണ്ട് ദുആ നടത്തൽ ശിർക്കാണോ Yes Or No ??? 

( ഇതിനും മറുപടി ഇല്ലായിരുന്നു !!! ഈ KNM പ്രസ്ഥാനം പിരിച്ച് വിടലല്ലെ നല്ലത് ) 


*(4)* അല്ലാഹുവോടുള്ള ദുആ വേളയിൽ അമ്പിയാക്കളുടെ ദാത് കൊണ്ടുള്ള ഇടതേട്ടം ശിർക്കാണോ ? Yes Or No ??? 


മറുപടി ഇല്ലായിരുന്നു കാരണം  മുജാഹിദ് ആശയ ശ്രോതസ്സിന്റെ ഏറ്റവും വലിയ അപ്പോസ്തലനായ ഇബ്നു തയ്മിയ്യ ബദ്റുദ്ദീൻ ഇബ്നു ജമാ അ അടക്കമുള്ള പണ്ടിത സദസ്സിൽ ചോദ്യത്തിന്ന് മറുപടിയായി ഇബ്നു തയ്മിയ്യ നൽകിയത് നബി സ്വ യെ കൊണ്ട് ഇസ്തിഷ്ഫാഉം, തവസ്സുലും നടത്താമെന്നാണ് സമ്മതിക്കുന്നത് , അത് പോലെ മുജാഹിദുകളുടെ നവോത്ഥാന നായകനായി പരിചയപ്പെടുത്തുന്ന സനാഉള്ളാ മക്തി തങ്ങൾ ആദം നബിയുടെ തവസ്സുൽ അംഗീകരിച്ച് എഴുതുകയും ചെയ്യുന്നുണ്ട് ! ശിർക്കാണെന്നെങ്ങാനും പറഞ്ഞാൽ ഇവരൊക്കെ Out ആകും 


(Yes Or No പോലും മറുപടി പറയാൻ കഴിയില്ലെങ്കിൽ എന്തിനാണാവോ ഇക്കൂട്ടർ സംവാദത്തിന്ന് വന്നത് ) 


ശരിക്കും ഒന്ന് ചിന്തിച്ച് നോക്കൂ !!!! സത്യത്തിൽ ഈ കാലത്തെ മൗലവിമാർ മുജാഹിദ് അണികളെ പറ്റിക്കുകയല്ലെ ചെയ്യുന്നത് കാരണം മുജാഹിദ് പ്രസ്ഥാനത്തിന്ന് തുടക്കം കുറിച്ചവരും, ആശയ ശ്രോതസ്സിന്റെ ഉറവിടമെന്നൊക്കെ ഇവർ തന്നെ പരിചയപ്പെടുത്തിയവരൊക്കെ അല്ലാഹുവോടുള്ള ദുആ വേളയിൽ തവസ്സുൽ ചെയ്യുന്നതിന്ന് പച്ചക്കൊടി കാണിച്ചവരാണ് , പക്ഷെ കേരളത്തിലെ മുജാഹിദുകളുടെ പിന്നിട്ട വഴികളിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കിയാൽ ഇന്ന് മുജാഹിദ് മൗലവിമാർ പറയുന്നത് പോലെയല്ല ! പലർക്കും പല പല വാദങ്ങളാണ് ഇപ്പോഴുള്ളത് ചിലർക്ക് മഹാന്മാരുടെ ഹഖ് ജാഹ് കൊണ്ടുള്ള തവസ്സുൽ പറ്റും ചിലർക്ക് ബിദ് അത്തേ ആകുള്ളൂ ശിർക്കല്ല , എന്നാൽ ചിലർക്ക് ശിർക്ക് തന്നെ ! ചിലർക്കാകട്ടെ വസീലത്തു ശിർക്ക് ! 


എന്നാൽ KM മൗലവിക്കും , ഇബ്നു അബ്ദുൾ വഹാബിനും, ഇബ്നു തയ്മിയ്യക്കും , സനാഉള്ളാഹ് മക്തി തങ്ങൾക്കൊക്കെ തവസ്സുൽ അംഗീകാരമാണെങ്കിൽ കുഞ്ഞീദ് മദനിക്കങ്ങനെയല്ല ഇത്തരം ഹഖ് ജാഹ് കൊണ്ടുള്ള  ഇടതേട്ടങ്ങൾ  ഒക്കെ ശിർക്കാണെന്നാണ് അദ്ദേഹത്തിന്റെ തൗഹീദും ശിർക്കും ഒറ്റ നോട്ടത്തിൽ  എന്ന പുസ്തകത്തിൽ 53 മത്തെ പേജിൽ വ്യക്തമായി പഠിപ്പിക്കുന്നത് !! 


ഈ അഴകുഴമ്പൻ നിലപാടിൽ ഉരുകി തീരുകയാണ് മുജാഹിദിസം എന്നതാണ് വാസ്തവം ! അല്ലാഹുവിന്റെ ദീനിനെ ഇത്രത്തോളം വികലമാക്കി അവതരിപ്പിച്ച് സമുദായത്തെ വഴികേടിലാക്കാൻ നടക്കുകയാണ് മൗലവിമാരെന്ന് ഇവരുടെ നിറം മാറിക്കൊണ്ടിരിക്കുന്ന ഫത് വകളിൽ നിന്നും സുവ്യക്തമാണ് 


പരിശുദ്ധ ഖുർ ആനിൽ അല്ലാഹു പറഞ്ഞത് പോലെ 

فَاَتۡبَعَهُ الشَّيۡطٰنُ فَكَانَ مِنَ الۡغٰوِيۡنَ‏ ﴿7:175﴾

പിശാച് അവരെ പിൻ തുടരുകയും തന്മൂലം അവർ വഴികേടിലാകുകയും ചെയ്യും ! 


ഇങ്ങനെ പിശാചിന്റെ കെണിയിലകപ്പെട്ട് വഴികേടിലായിരിക്കുന്ന പസ്ഥാനമാണ് മുജാഹിദിസം , നാഴികക്ക് നാല്പത് വട്ടം വാദം മാറ്റി കളിക്കുന്ന ഇത്തരം ബിദ് അത്തിന്റെ അഹ് ലുകാരുടെ ഷറിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ 

അഹ്ലുസ്സുന്നയുടെ പാന്ഥാവിൽ അല്ലാഹു നമ്മെ ഏവരെയും നേർവഴിയിൽ അടിയുറച്ച് നിർത്തുമാറാകട്ടെ.


✍🏻 Siddeequl Misbah jasri - 15/10/2024

_________________________

Sunday, 13 October 2024

എല്ലാ മതങ്ങളും ശെരിയാണോ ?

 


 *ഗാന്ധിജിയും സ്വർഗ്ഗവും സർവ്വമത സത്യവാദവും* 


ഒരാൾ വിശ്വസിക്കുകയോ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാത്ത സ്വർഗ്ഗം അയാൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അയാളെ നിന്ദിക്കലാണ്;അത് രാഷ്ട്രപിതാവ് ആണെങ്കിലും ശരി.


ഈമാനോട് കൂടെ ആരു മരിച്ചാലും അവർക്ക് സ്വർഗ്ഗം ഉണ്ടാകും. അത് ഗാന്ധിജി ആണെങ്കിലും.  ഈമാൻ ഇല്ലാത്തവന് സ്വർഗ്ഗമില്ല, അത് മൗലാന ആണെങ്കിലും.   പക്ഷേ,

ഏതൊക്കെ വ്യക്തികൾ സ്വർഗ്ഗത്തിൽ പോകുമെന്നും പോവില്ലെന്നും എന്ന് പറയാൻ  അല്ലാഹു നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല.


മുഹമ്മദ് നബി കൊണ്ടുവന്ന ആശയങ്ങൾ മുഴുവൻ വിശ്വസിക്കുകയും അതിനോട് എതിരായതിന് അവിശ്വസിക്കുകയും ചെയ്തവർക്ക് ഓഫർ ചെയ്ത ഖുർആനിലെ സ്വർഗം അത്തരക്കാർ അല്ലാത്തവർക്ക് കൂടി പതിച്ചു നൽകുന്നത് നബി നിഷേധവും നബി നിന്ദയുമാണ്.


ഇസ്ലാം മാത്രമാണ് അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യയമെന്നും (വി.ഖു 3:19 ) ഇസ്ലാം അല്ലാത്തതിനെ ആദർശമായി സ്വീകരിച്ചവർ പരലോകത്ത് പരാജിതരായിരിക്കുമന്നും ( വി.ഖു 3:85) ഖുർആനിലൂടെ തിരുനബി വളരെ പച്ചയായി പഠിപ്പിച്ചിട്ടുണ്ട്.


സാമൂഹ്യ സേവനം ചെയ്താൽ കിട്ടുന്ന സുഖം അത് ചെയ്യുന്നവർക്കൊക്കെ കിട്ടും - അതിലേറെ കിട്ടണമെങ്കിൽ അത് കൊടുക്കുന്നവനുണ്ടെന്നും

അവൻ കൊടുക്കുമെന്നും

അവൻ ഓഫർ ചെയ്ത കണ്ടീഷനുകളോട് കൂടെ വിശ്വസിക്കണം...മുഴുവൻ ഉത്തരങ്ങൾ എഴുതി എന്നതുകൊണ്ട് മാത്രം മാർക്ക് കിട്ടുകയില്ല;പരീക്ഷയിൽ വിജയിക്കുകയുമില്ല.

രജിസ്റ്റർ നമ്പർ എഴുതിയേ തീരൂ.

രജിസ്റ്റർ നമ്പറോ ചോദ്യ നമ്പറുകളോ ഒന്നും എഴുതാത്തവന്  മുഴുവൻ ഉത്തരവും  എഴുതി എന്നതുകൊണ്ട് മാർക്ക് കൊടുക്കുന്നതാണ് അനീതി.


എല്ലാ മതങ്ങളും സത്യമാണെന്ന് പറയുന്നവർ എല്ലാ മതങ്ങളെയും നിഷേധിക്കുകയും പുതുതായി അവർ ഉണ്ടാക്കിയ മതം മാത്രമാണ് ശരിയെന്ന് വാദിക്കുകയും ചെയ്യുന്നവരാണ്.


 *ഡോ ഫൈസൽ അഹ്സനി രണ്ടത്താണി*

ഖുതുബ പരിഭാഷയും ഹനഫീ മദ്ഹബും

ചോ: അനറബി ഭാഷയിൽ ഖുതുബി

നിർവ്വഹിക്കൽ അനുവദനീയമാണെന്ന്

ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടു

ന്നുണ്ടല്ലോ?.

മറുപടി: ഇമാം അബൂഹനീഫ(റ) പറ

ഞ്ഞ "ജവാസി'ന്റെ (അനുവദനീയത്തിന്റെ)

വിവക്ഷ വിവരിച്ച് പ്രഗത്ഭ  ഹനഫീ

കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽ ഹയ്യ്

ലക്സ്വീ(റ) എഴുതുന്നു:


والمراد بالجواز هنا هو الجواز في حق الصلوة، بمعنى أنه

يكفي لأداء الشرطية، وتصح بها الصلوة، لا الجواز بمعنی

الإباحة المطلقة، فانه لا شك في أن الخطبة بغير العربية

خلاف الشئة المتوارثة من النبي ء والصحابة رضي الله

عنهم، فيكون مكروها تحريما (عمدة الرعاية حاشية شرح

الوقاية: ۱/ ۲۰۰)|


ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്

കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത്

മതിയാകുമെന്നർത്ഥം.

നിരുപാധികം ഹലാലാണന്ന അ ർ

ത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല.

കാരണം അനറബി ഭാഷയിൽ ഖുതുബ

നിർവ്വഹിക്കുന്നത് നബി സ്വയിൽ നിന്നും

സ്വഹാബത്തിൽ നിന്നും അനന്തരമായി ലഭിച്ച ചര്യക്കെതിരാണന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ളകറാഹത്താകുന്നു. (ഉംദത്തുൽ

ആയ: 1/200)

"ആകാമുന്നഫാഇസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു:


الكراهة إنما هي لمخالفة السنة، لأن النبي صلي الله عليه وسلم وأصحابه قد خطبو


دائما بالعربية، ولم ينقل أحد منهم أنهم خطوا خطبة

خطبة غير الجمعة بغير العربية (آكام النفائس: ۱۹)


ഇവിടെ (തഹ്രീമിന്റെ) കറാഹത്ത്

സുന്നത്തിനോട് എതിരായതിന്റെ പേ

ലാണ്. കാരണം നബി സ്വയും അവിട

ത്തെ അനുചരന്മാരും അറബിയിൽ മാത്ര

മാണ് സ്ഥിരമായി ഖുതുബ നിർവ്വഹി

ട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാ

ഏതെങ്കിലുമൊരു ഖുതുബ അനറബിഭാ

യിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ധരിക

ന്നില്ല. (ആകാമു ന്ന ഫാഇസ് പേ66)


ചുരുക്കത്തിൽ ഖുതുബ പേർഷ്യൻ

ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം

അബൂഹനീഫ(റ) പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല. പ്രത്യുത

ഖുതുബയുടെ സാധുതയ്ക്ക് അത് മതി

യാകുമെന്ന അർത്ഥത്തിൽ മാത്രമാണ്.

അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും

അനറബിഭാഷയിൽ ഖുതുബ നിർവ്വഹി

ക്കുന്നത് കുറ്റകരം തന്നെയാണ്.


അസ്ലം സഖാഫി