ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 1 June 2019

സുബ്ഹിയുടെ ഇഖാമതിനു ശേഷവും വെള്ളം കുടിക്കാമെന്ന് വഹാബികൾ !

🔵
*സുബ്ഹിയുടെ*
*ഇഖാമതിനു ശേഷവും*
*വെള്ളം കുടിക്കാമെന്ന്!!!*

അത്താഴം നീണ്ട് സുബ്ഹി ബാങ്കും കഴിഞ്ഞ്
ഇഖാമത് കൊടുത്താലും മുജാഹിദുകൾക്ക്
ഒരു കൂസലുമില്ല. അവരങ്ങനെ കുടിച്ചു കൊണ്ടേയിരിക്കും.
അവർക്കുള്ള നിർദ്ദേശങ്ങൾ അങ്ങനെയൊക്കെയാണ്.

ഐ.എസ്.എം കേരള
പുറത്തിറക്കിയ
"നോമ്പിന്റെ വിധികൾ "
എന്ന ലഘു കൃതിയിൽ
പഠിപ്പിക്കുന്നു:
"സുബ്ഹി ബാങ്ക് വിളിക്കുമ്പോഴും
ഇഖാമത് കഴിഞ്ഞ ശേഷവും വെള്ളം കുടിക്കാൻ നബി(സ്വ) അനുവദിച്ചിരുന്നുവെന്ന കാര്യം വായനക്കാർ മറക്കാതിരിക്കുക."
         നോമ്പിന്റെ വിധികൾ
         ISM കേരള പേ: 33

✍ Aboohabeeb Payyoli
➖➖➖➖➖➖➖➖➖➖➖