ശാഫിഈ മദ്ഹബനുസരിച്ച് തന്നെ നിസ്കാരത്തില്‍ കൈനെഞ്ചിന് മുകളിലാണ് കെട്ടേണ്ടതെന്ന് ഇവിടെ ചില മുജാഹിദുകള്‍ പറയുന്നു. മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെയും പ്രബല ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ് ഇസ്ലാമികമത്രെ. ഒരു വിശദീകരണം നല്‍കാമോ? ഉത്തരം: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണെന്ന് തീര്‍ച്ച. ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനുതാഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281). ഇമാം നവവി(റ) പറയുന്നത് കാ ണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 3/313). ഇമാം നവവി(റ) തന്നെ പറയട്ടെ. “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താ ഴെയും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള, 1/250). ഇമാം റാഫിഈ(റ), നവവി(റ) എന്നീ രണ്ട് ഇമാമുകള്‍ ഏകകണ്ഠമായി പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്. ശാഫിഈ മദ്ഹബിന്റെ രണ്ട് നെടുംതൂണുകളായ ഈ ഇമാമുകള്‍ ഏകോപിച്ചാല്‍ പിന്നെ മറ്റൊരു രേഖ ശാഫിഈ മദ്ഹബുകാര്‍ക്ക് ആവശ്യമില്ലെന്നതാണ് മദ്ഹബിന്റെ പില്‍ക്കാല പണ്ഢിതരുടെ ഏകകണ്ഠാഭിപ്രായം. അതുകൊണ്ടുതന്നെ മദ് ഹബിന്റെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം ഈ രണ്ട് ഇമാമുകളോട് യോജിച്ച് മാത്രമാണ് രേ ഖപ്പെടുത്തിയിട്ടുള്ളത്. ഇബ്നുഹജരില്‍ ഹൈതമി(റ) പറയുന്നത് കാണുക: “രണ്ട് കയ്യും പൊക്കിളിന് മുകളിലും നെഞ്ചിന് താഴെയുമായി വെക്കേണ്ടതാണ്” (തുഹ്ഫ 2/102). ഇപ്രകാരമാണ് മദ്ഹബിലെ എല്ലാ പണ്ഢിതരും പറഞ്ഞത്. ഇത് ശാഫിഈ മദ്ഹബി ന്റെ മാത്രം വകയല്ല. ഇസ്ലാമിക ലോകത്ത് ഈ വിഷയത്തില്‍ മൂന്നു വിധത്തിലുള്ള അഭിപ്രായമാണുള്ളത്. ഈ അഭിപ്രായങ്ങളിലൊന്നും നെഞ്ചിന് മുകളില്‍ വെക്കുക എന്ന ആശയം സ്വീകാര്യയോഗ്യമായ ഒരു മദ്ഹബിന്റെ ഇമാമില്‍ നിന്നും രേഖപ്പടുത്തിയതായി കാണുന്നില്ല. മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ശൌകാനി എന്ന ഒരാള്‍ മുമ്പ് ഇങ്ങനെ ഒരു വാദം നടത്തിയിട്ടുണ്ട്. പക്ഷേ, പണ്ഢിതന്മാരുടെ നിശിതമായ വിമര്‍ ശനങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ തളരുകയാണ് ചെയ്തത്. ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485). ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480)............... നെഞ്ചിന് മുകളില്‍ കൈവെച്ചുകൊണ്ടാണ് നബി(സ്വ) നിസ്കരിച്ചതെന്നതിന് ഉദ്ധരിക്കാ റുളള ‘അലാ സ്വദ്രിഹി; എന്ന വാചകമുള്ള ഹദീസ് കൊണ്ട് നെഞ്ചിന് മുകളില്‍ കൈ വെച്ചു എന്ന് തെളിയുന്നില്ല. ഇതിന്റെ വിശദീകരണം ‘തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍’ എന്ന മറുപടിയില്‍ വന്നിട്ടുണ്ട്. അവിടെ ശ്രദ്ധിച്ചാല്‍ വ്യക്തമാകും. عن وائل بن حجْر -رضِي الله عنْه- قال: "صليت مع رسول الله -صلَّى الله عليْه وسلَّم- ووضَع يده اليُمنى على يدِه اليُسرى على صدره". മുജാഹിദുകാർ നെഞ്ചത്ത് കൈ കെട്ടണം എന്ന വാദത്തിനു ഈഹദീസാണ് ഉദ്ദരിക്കാർ...... صدرى‐നെഞ്ച്; على ى ‐ഈ പദത്തിനു മുകളിൽ,മീതെ,അരികെ,ൽ, എന്നു തുടങ്ങി പല അർത്ഥങ്ങളുണ്ട്.......... നെഞ്ചിനു അരികെ എന്നതാണ് ശരി....താഴെ പറയുന്ന ഹദീസിലൂടെ അത് കൂടുതൽ വ്യക്തമാകും..... നിസ്കാരത്തിൽ എവിടെ കൈ കെട്ടണം എന്ന വിഷയത്തിൽ സ്വഹീഹുൽ മുസ്ലിമിൽ ഒരു അദ്ദ്യായത്തിന്റെ പേര് തന്നെ... تحت صدرى (നെഞ്ചിനു താഴെ) എന്നാണ്..ഇമാം നവവി(റ) ആ അദ്ധ്യായത്തിന്റെ വിശദീകരണത്തിൽ നെഞ്ചിനു താഴെയും പൊക്കിളിന്റെ മുകളിലുമായി കൈ കെട്ടണമെന്ന് വ്യക്തമാക്കുന്നു....... :وصع اليهتى على اليسري بعد تكبيرة اﻻحرام ويجعلهما تحت صدري فوق سرته هدا مدهينا المشهور وبه قال ااجمهور (ഇമാം നവവി‐ശറഹുൽ മുസ്ലിം 1‐81) Written By : Siddeequl Misbah Padnekad  +91 94962 10086
ബ്ളോഗിനെക്കുറിച്ച് ,
അഹ്‌ലുസ്സുന്നത്തി വൽ ജമാഅയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി