*നബിദിനം-ബാബരി മസ്ജിദ്: സംഘിയും സലഫിയും ഒരേ ലക്ഷ്യത്തിൽ ഒരേ വർഷത്തിൽ ഒന്നിക്കുമ്പോൾ...*
👇🏻👇🏻👇🏻👁️👁️👁️
✍🏻നബി ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കലാണല്ലോ നബിദിനാഘോഷം .സ്വഹാബത്തിൽ നിന്ന് ദീൻ പഠിച്ച കേരളത്തിൽ 1991 വരെ ഒരാക്ഷേപവുമില്ലാതെ വഹാബികളും നബിദിനം ആഘോഷിച്ചിരുന്നു. ലോകത്ത് എല്ലാ രാജ്യത്തും നബിദിനം ഉണ്ടെന്നും നബിദിനം നല്ല കാര്യമാണെന്നും 1991 ൽ ചന്ദ്രിക ദിനപ്പത്രത്തിൽ വലിയ ലേഖനമെഴുതിയത് വഹാബീ നേതാവ് സി എൻ അഹ്മദ് മൗലവിയാണ്. 1951 ഡിസംബര്‍ 12 റബീഉല്‍ അവ്വല്‍ 12ന് -‘'പതിനാലു ശതാബ്ദങ്ങള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം കൊണ്ടാടുന്നത്’' (അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952)-എന്ന് ആകാശവാണി റേഡിയോയിൽ പ്രഭാഷണം നടത്തിയത് കേരള നദ്-വത്തുല്‍ മുജാഹിദീന്റെ ജനറല്‍ സെക്രട്ടറി എ.കെ. അബ്ദുല്‍ ലത്വീഫ് മൌലവിയാണ്. നബി ദിനത്തിൽ സന്തോഷിക്കണമെന്ന് ഫത്-വ ഇറക്കിയത് വഹാബികളുടെ സ്വന്തം അല്‍മുര്‍ശിദ് മാസികയാണ്.[1356 റബീഉല്‍ അവ്വല്‍, പേ:11,12]. നബിദിനാഘോഷത്തിന് വലിയ പ്രതിഫലമുണ്ടെന്ന് പ്രഖ്യാപിച്ചത് വഹാബീ ആശയ സ്രോതസ് ഇബ്നു തൈമിയ്യയാണ്.നബിദിനമാഘോഷിച്ചാൽ മാത്രം പോരാ ,മൗലിദോതി ഫണ്ട് ശേഖരിക്കണമെന്ന് ആഹ്വാനം ചെയ്തത് വഹാബീ നേതാവ് K M മൗലവിയാണ്.[അല്‍ മുര്‍ശിദ്, പുസ്തകം : 1, ലക്കം :5] നബിദിനമാഘോഷിക്കണരെന്ന് ആഹ്വാനം ചെയ്തത് വഹാബീ നേതാവ് ഇ കെ മൗലവിയാണ്.[നവ പ്രഭ: പുസ്തകം: 1 , ലക്കം: 11, 12 ,) (പേജ്-34-35) (1959 ആഗസ്റ്റ്-സെപ്തമ്പര്‍ -1379 മുഹര്‍റം-സഫര്‍].
നബിദിനം ഭംഗിയാക്കാനുള്ള മാർഗ നിർദേശങ്ങൾ മാലോകരെ പഠിപ്പിച്ച് വഹാബീ മുഖ പ്രസ്തകം അൽമനാർ[1950 ഡിസംബർ 20.റബിഉൽ അവ്വൽ 1370.പുസ്തകം 1. ലക്കം 17-18 പേജ് 33.]എല്ലാത്തിനുമൊടുവിൽ ,
1991 ൽ കോഴിക്കോട് നടന്ന നബിദിനാഘോഷ നോട്ടീസിൽ ചിരിച്ചിരിക്കുന്നത് വഹാബീ ജമാഅത്ത് ഉൽപ്പതിഷ്ണുക്കളാണ്...അങ്ങിനെ എത്ര എത്ര സംഭവങ്ങൾ...
1992 ൽ സംഘികൾ ബാബരി മസ്ജിദ് പൊളിച്ച് ഇസ്ലാമിനെ തകർക്കാമെന്ന് വ്യാമോഹിച്ചപ്പോൾ അവരുടെ തകർക്കലിന് ആക്കം കൂട്ടാനായി മതത്തിനുള്ളിൽ ഭിന്നിപ്പുണ്ടാക്കാനാണ് അതേ 1992 ൽ തന്നെ വഹാബികൾ നബിദിന സന്തോഷത്തിനെതിരെ തിരിഞ്ഞത്.ജൂത ഉല്പന്നമായ വഹാബിസം ഇതൊന്നും ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളു... സംഘികളോടൊത്തുള്ള ഈ അങ്കക്കളിയിൽ നബി തങ്ങളെ ചോദ്യം ചെയ്യണമെന്നു കൂടി വഹാബീ നേതാവ് സി പി ഉമർ സുല്ലമി പ്രഖ്യാപിച്ചതോടെ സംഘി-സലഫി കൂട്ട്കെട്ട് നന്നായിട്ട് മൊഞ്ചായിട്ടുണ്ട്. ഇത്തരം മണ്ടത്തരങ്ങൾ കേട്ട് അണികൾക്കെന്ത് സംഭവിച്ചാലും പരലോകത്ത് ഏറ്റെടുത്തോളാമെന്ന് വഹാബീ ഒലമാക്കമ്മറ്റി ഉറപ്പുകൊടുക്കുക കൂടി ചെയ്തപ്പോൾ ആപ്പീസിലും പരിസരത്തും സലഫീ ഫെസ്റ്റിൻ്റെ ആരവങ്ങൾ മുഴങ്ങി...വിത്തു ഗുണം പത്ത് ഗുണമെന്നല്ലേ... അല്ലെങ്കിലും കുമ്പളം നട്ടാൽ വെള്ളരി മുളക്കില്ലല്ലോ... ഈനാമ്പേച്ചിക്ക് മരപ്പട്ടി കൂട്ട്...സംഘിയും സലഫിയും ഭിന്നിപ്പിൻ്റെ തോണി ഒന്നിച്ച് തുഴയട്ടെ... വിശ്വാസികൾ നബി ജനന സന്തോഷത്തിൽ മുഴുകട്ടെ...
*ഖുദ്സി*
12-09-2023