ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 2 March 2026

ഷിയാക്കൾ ആര് ? എന്ത് ?

 ലോക മുസ്‌ലിംകൾക്കിടയിൽ അസഹിഷ്‌ണുതയും ഛിദ്രതയുമുണ്ടാക്കിയ മതവിരുദ്ധതയുടെ ആൾക്കൂട്ടമാണ് ശീഇസം. ജൂതനായ അബ്‌ദുല്ലാഹിബ്‌നു സബഇൽ നിന്നാരംഭിച്ച ഈ പ്രസ്ഥാനം പിന്നീട് ആഭ്യന്തര അഭിപ്രായ ഭിന്നതകളുടെയും തങ്ങളുടെ ഇമാം ആരാണെന്നുള്ള തർക്കത്തിന്റെയും അധികാര വടംവലിയുടെയും അടിസ്ഥാനത്തിൽ വിഘടിച്ച് വ്യത്യസ്ത‌ ഉൾപിരിവുകളായി മാറി.


ശീഈ വിഭാഗങ്ങളെ കുറിച്ച് വിവിധ ഗ്രന്ഥങ്ങളിൽ പല രൂപത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശാഹ് വലിയുല്ലാഹി ദഹ്ലവിയുടെ മകൻ ശാഹ് അബ്‌ദുൽ അസീസ് ഗുലാം ഹലീം ദഹ്ലവി പേർഷ്യൻ ഭാഷയിൽ രചിക്കുകയും ഗുലാം മുഹമ്മദ് ബിൻ മുഹ്‌യിദ്ദീൻ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും സയ്യിദ് മഹമൂദ് സംഗ്രഹിക്കുകയും ചെയ്ത‌ 'മുഖ്ത്വസറുത്തുഹ്ഫ അൽഇസ്‌നാ അശരിയ്യ' എന്ന ഗ്രന്ഥത്തിൽ പ്രധാനമായും നാല് വിഭാഗങ്ങളായാണ് ഇവരെ തരംതിരിക്കുന്നത്.


1. ശീഅതു മുഖിസൂൻ


2. ശീഅതു തഫ്ളീലിയ്യ


3. ശീഅതു സബ്ബിയ


4. ശീഅതു ഗുലാത്


പിന്നീട് ശീഅതു ഗുലാതിനെ ഇരുപത്തിനാല് ശാഖകളായും ഇതിൽപെട്ട ഇമാമിയ്യ എന്ന ശാഖയെ മുപ്പത്തി ഒമ്പത് ഉപശാഖകളായും തരംതിരിക്കുന്നതായി കാണാം.


അബൂമൻസൂർ അബ്‌ദുൽ ഖാഹിർ ബിൻ ത്വാഹിർ ബിൻ മുഹമ്മദ് അൽബഗ്‌ദാദി രചിച്ച 'അൽഫർഖു ബൈനൽ ഫിറഖ്' എന്ന ഗ്രന്ഥത്തിൽ മൂന്ന് പ്രധാന വിഭാഗങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.

1. സൈദിയ്യ


2. കൈസാനിയ്യ


3. ഇമാമിയ്യ


ഇതിൽ സൈദിയ്യ എന്ന വിഭാഗത്തിന് മൂന്നും കൈസാനിയ്യക്ക് രണ്ടും ഇമാമിയ്യക്ക് പതിനഞ്ച് ശാഖകളും വിവരിച്ചിട്ടുണ്ട്.


ശൈഖ് ജീലാനി(റ)യുടെ അൽഗുൻയ ലി ത്വാലിബി ത്വരീഖിൽ ഹഖ് എന്ന ഗ്രന്ഥത്തിലും മൂന്ന് പ്രധാന ഗ്രൂപ്പുകളായാണ് തിരിക്കുന്നത്.

1. ഗാലിയ്യ

2. സൈദിയ്യ

3. റാഫിളത്

പിന്നീട് ഗാലിയ്യയെ പന്ത്രണ്ടും സൈദിയ്യയെ ആറും റാഫിളതിനെ പതിനാലും ഉപഗ്രൂപ്പുകളായി വിഭജിക്കുന്നതു കാണാം.


എന്നാൽ, അബുൽ ഫതഹ് മുഹമ്മദ് ബിൻ അബ്‌ദുൽ കരീം അശ്ശഹ്റസ്താനിയുടെ 'അൽമിലലു വന്നിഹൽ' എന്ന ഗ്രന്ഥത്തിൽ പ്രധാനമായും അഞ്ച് വിഭാഗങ്ങളായാണ് ശിയാക്കളെ പരിചയപ്പെടുത്തുന്നത്.


1. കൈസാനിയ്യ

2. സൈദിയ്യ

3. ഇമാമിയ്യ

4. ഗാലിയ്യ

5. ഇസ്മാഈലിയ്യ.


കൈസാനിയ്യ


അലി(റ)യുടെ അടിമയായ കൈസാനിൻ്റെ ആശയങ്ങൾ കടമെടുത്തതുകൊണ്ടാണ് ഈ വിഭാഗം കൈസാനിയ്യ എന്ന പേരിലറിയപ്പെടുന്നത്.


പ്രധാന വിശ്വാസങ്ങൾ:


1. അലി(റ)ന് ഖൗല ബിൻത് ജഅ്ഫർ അൽഹനഫിയ്യ എന്ന അടിമസ്ത്രീയിൽ പിറന്ന മുഹമ്മദ് ബിൻ ഹനഫിയ്യ ഇമാമാണെന്നും മരിച്ചിട്ടില്ലെന്നും റള്‌വ എന്ന പർവതത്തിൽ വന്യജീവികളുടെ സംരക്ഷത്തിലായി കഴിയുകയാണെന്നും അവസാന ഘട്ടത്തിൽ നീതി നടപ്പാക്കാൻ പ്രത്യക്ഷപ്പെടുമെന്നുമാണ് ഇവർ വിശ്വസിക്കുന്നത്.


2. ദീൻ എന്നാൽ ഇമാമിനെ അനുസരിക്കലാണെന്ന വിശ്വാസം.


3. അന്ത്യദിനത്തിലുള്ള വിശ്വാസക്കുറവ്.


4. പുനർജന്മവാദം.


5. അത്മാവിന്റെ മറുജന്മം.


ഈ വിഭാഗം നാല് ശാഖകളായി തിരിയുന്നുണ്ട്.

1) മുഖ്‌താറിയ.


മുഖ്‌താർ ബിൻ അബീ അബീദിൻ്റെ അനുചരന്മാരാണിവർ.


അലി(റ)ന് ശേഷം ഇമാമത്ത് പദവി മുഹമ്മദ് ബിൻ ഹനഫിയ്യ(റ)യിൽ നിക്ഷിപ്‌തമാണെന്നും ഹുസൈൻ(റ)വിന്റെ ഘാതകരെ മുഴുവൻ വധിക്കണമെന്നും അല്ലാഹുവിന് അഭിപ്രായമാറ്റം അഥവാ 'ബദാഅ' ഉണ്ടാകാമെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. അവതാരവാദം വരെ ഇവർക്കുണ്ട്.


2) ഹാശിമിയ്യ.


മുഹമ്മദ് ബിൻ ഹനഫിയ്യ(റ)യുടെ പുത്രനായ അബൂഹാശിമിൻ്റെ അനുയായികളാണിവർ. ഇദ്ദേഹത്തിന്റെ കാലശേഷം ഇമാമത്ത് പദവി ആർക്കാണെന്ന അഭിപ്രായ ഭിന്നതയിൽ അഞ്ച് ശാഖകളായി പിരിഞ്ഞു.


3) ബയാനിയ്യ.


ബയാനുബ്നു സംആൻ അന്നഹ്ദിയുടെ അനുയായികളാണിവർ. അലി(റ) ഇലാഹാണെന്ന വിശ്വാസമുള്ളവരായതുകൊണ്ട് തന്നെ ഇവർ നിസ്സംശയം ഇസ്ലാമിൽ നിന്നു പുറത്ത് പോയവരാണ്.


4) റിസാമിയ്യ.


റിസാമ എന്ന വ്യക്തിയുടെ അനുയായികളാണിവർ. ദീനെന്നാൽ ഇമാമിനെ അനുസരിക്കൽ മാത്രമാണെന്നാണ് ഇവരുടെ വാദം.


- സൈദിയ്യ


ഹുസൈൻ(റ)വിൻ്റെ പേരക്കുട്ടിയായ സൈദ്ബിൻ അലിയ്യിനെ ഇമാമായി സ്വീകരിച്ചവരാണിവർ. ഇമാമത്ത് ഫാത്വിമ ബീവി(റ)യുടെ സന്താന പരമ്പരയിൽ നിക്ഷിപ്‌തമാണെന്നാണ് ഇവരുടെ വാദം.


ഈ വിഭാഗം മൂന്ന് ശാഖകളായി പിരിയുകയുണ്ടായി.


1) ജാറൂദിയ്യ.


അബുൽ ജാറൂദ് എന്ന വ്യക്തിയുടെ അനുചരന്മാരാണിവർ. തിരുനബി(സ്വ)ക്ക് ശേഷം അലി(റ)വാണ് ഖലീഫയാകേണ്ടത്, ഇമാം മഹ്ദി എവിടെയോ ഒളിവിൽ താമസിക്കുന്നുണ്ടെന്നുമാണ് ഇവരുടെ വിശ്വാസം.


2) സുലൈമാനിയ്യ.


സുലൈമാനുബ്നു‌ ജരീരിൻ്റെ അനുയായികളായ ഇക്കൂട്ടർ ജരീരികൾ എന്നും അറിയപ്പെടും. ആദ്യ രണ്ട് ഖലീഫമാരെ അംഗീകരിക്കുന്നതോടൊപ്പം ഖലീഫയാകാൻ ഉത്തമൻ അലി(റ)വാണെന്നാണ് ഇവരുടെ വാദം. ഉസ്‌മാൻ(റ), ആഇശ(റ), സുബൈർ(റ), ത്വൽഹ(റ) എന്നിവർ കാഫിറാണെന്ന് വിശ്വസിക്കുന്നതിനാൽ ഇവരെ അവിശ്വാസികളായി പണ്ഡിതർ വിധിയെഴുതിയിട്ടുണ്ട്.


3) ബതിയ്യ/സ്വാലിഹിയ്യ.


ഹസനുബ്നു സ്വാലിഹിൻ്റെയും അബ്‌തറിന്റെയും അനുയായികൾ. ഉസ്‌മാൻ(റ) കാഫിറാണെന്നോ അല്ലെന്നോ അഭിപ്രായം പറയാത്തവരാണിവർ.


- ഇമാമിയ്യ


ശീഇസത്തിലെ വളരെ പ്രബലമായ വിഭാഗമാണിത്. നബി(സ്വ)ക്ക് ശേഷം അലി(റ)വാണ് യഥാർഥ ഖലീഫയും ഇമാമും എന്നാണ് ഇവരുടെ വാദം. അലി(റ)വിന് ശേഷം ഹുസൈൻ(റ), ഹസൻ(റ), സൈനുൽ ആബിദീൻ(റ) എന്നീ ക്രമത്തിലാണ് ഇമാമത്തും ഖിലാഫത്തുമെന്നാണ് വാദം. എന്നാൽ സൈനുൽ ആബിദീൻ(റ)ക്ക് ശേഷം ആരാണ് ഇമാം എന്നതിലെ അഭിപ്രായ വ്യത്യാസം മൂലം എഴുപതിലധികം ശാഖകളായി ഈ വിഭാഗം മാറി.


ചില പ്രധാന ഉപവിഭാഗങ്ങൾ


1) ബാഖിരിയ.


സൈനുൽ ആബിദീൻ(റ)യുടെ പുത്രനായ മുഹമ്മദ് ബാഖിറി(റ)ലേക്ക് ചേർത്താണ് ഇവരിങ്ങനെ അറിയപ്പെടുന്നത്. ബാഖിർ(റ) മഹ്ദി ഇമാമാണെന്നും മരണശേഷം തിരിച്ചുവരുമെന്നും ഇവർ വിശ്വസിക്കുന്നു. അവതാരവാദം, സാദൃശ്യവാദം തുടങ്ങിയവയും ഇവർക്കുണ്ട്.


2) നാവൂസിയ്യ.


ബാഖിർ(റ)വിൻ്റെ പുത്രൻ ജഅ്ഫർ സ്വാദിഖ്(റ)നെ ഇമാമായി സ്വീകരിച്ച വിഭാഗമാണിവർ. നാവൂസ് എന്നാളായിരുന്നു തലവൻ. ജഅ്ഫർ സാദിഖ്(റ) മരിച്ചിട്ടില്ലെന്നും നീതി സ്ഥാപിക്കാൻ വേണ്ടി പിന്നീട് പ്രത്യക്ഷപ്പെടുമെന്നും ഇവർ വിശ്വസിക്കുന്നു.


3) അഫ്തഹിയ്യ.


ജഅ്ഫർ സാദിഖ്(റ)വിന് ശേഷം മൂത്ത പുത്രൻ അബ്ദുല്ലാഹ് അൽഅഫ്ത്വഹിയ്യയാണ് ഇമാമെന്ന് വിശ്വസിക്കുന്ന വിഭാഗം.


4) ശുമൈത്വിയ്യ.


യഹ്യബ്നു അബീശുമയ്‌തിൻ്റെ അനുയായികളാണിവർ.


5) മൂസവിയ്യ.


ജഅ്ഫർ സാദിഖ്(റ)വിൻ്റെ പുത്രൻ മൂസ ഇമാമാണെന്ന് വിശ്വസിക്കുന്നവർ.



6) ഇസ്നാ അശരിയ്യ.


ഇമാമിയ്യ വിഭാഗത്തിലെ വളരെ പ്രധാനപ്പെട്ട ഉപശാഖയാണിത്.


അലി(റ), ഹസൻ(റ), ഹുസൈൻ(റ), സൈനുൽ ആബിദീൻ(റ), മുഹമ്മദ് ബാഖിർ(റ), ജഅ്‌ഫർ സാദിഖ്(റ), മൂസൽ കാളിം(റ), അലിയ്യുരിളാ(റ), മുഹമ്മദ് ബിൻ അലി(റ), അലിയ്യുബിൻ മുഹമ്മദ്(റ), ഹസനുബ്‌നു അലിയ്യ്(റ), മുഹമ്മദ് ബിൻ ഹസൻ(റ) എന്നീ 12 ഇമാമുകളിൽ വിശ്വസിക്കുന്നത് കൊണ്ടാണ് ഇവർ ഈ പേരിലറിയപ്പെടുന്നത്. ഇതിൽ അവസാനത്തെ ഇമാം പ്രതീക്ഷിക്കപ്പെടുന്ന മഹ്ദിയാണെന്നാണ് ഇവരുടെ വിശ്വാസം.


ഗാലിയ്യ/ ഗുലാത്


ഇമാമുകൾ ഇലാഹാണെന്ന് വരെ വിശ്വാസമുള്ള തീവ്ര ശിയാ വിഭാഗമാണിത്. ഈ വിഭാഗത്തിന് പതിനൊന്ന് ഉപശാഖകളുണ്ട്.


1) ஸ…ஐ.


ശീഇസത്തിന് വിത്തു പാകിയ അബ്‌ദുല്ലാഹിബ്‌നു സബഇന്റെ പാർട്ടിക്കാരാണിവർ. അലി(റ) ഇലാഹാണെന്ന് വാദിക്കുന്നു.


2) കാമിലിയ്യ.


അബൂകാമിലിൻ്റെ അനുയായികൾ. അലി(റ)നെ ബൈഅത്ത് ചെയ്യാത്തതുകൊണ്ട് എല്ലാ സ്വഹാബികളും ഖിലാഫത്ത് ഏറ്റെടുക്കാത്തതുകൊണ്ട് അലി(റ) തന്നെയും കാഫിറാണെന്നാണ് ഇവരുടെ വാദം.


3) ഗുൽബാഇയ്യ.


ഗുൽബാഅ ബിൻ ദിറാഅ അദ്ദൗസി എന്നയാളുടെ അനുയായികൾ. നബി(സ്വ)യെക്കാൾ ശ്രേഷ്‌ഠത അലി(റ)വാണെന്നും നബി(സ്വ)യെ നിയോഗിച്ചത് അലി(റ) ആണെന്നുമാണ് ഇവരുടെ വിശ്വാസം.


4) മുഗീരിയ്യ.


മുഗീറത് ബിൻ സഈദിൻ്റെ സംഘം. മനുഷ്യ വികാരങ്ങൾ ആന്ത്രോപോമോർഫിസത്തിൽ ദൈവത്തിനുണ്ടെന്ന വിശ്വസിക്കുന്നവരാണിവർ.


5) മൻസൂരിയ്യ.


അബൂമൻസൂർ അൽഅജ്‌ലി എന്നയാളുടെ പാർട്ടിയാണിത്. ഇയാൾ സ്വയം ഇമാമാണെന്ന് വാദിച്ചു.


6) ഖതാബിയ്യ.


അബൂഖതാബ് മുഹമ്മദ് എന്നയാളുടെ അനുയായികൾ. ഇമാമുകൾ അമ്പിയാക്കളാണെന്നും പിന്നീട് ഇലാഹാണെന്നു വരെയും വാദിച്ചു.


7) കയാലിയ്യ.


അഹ്മദ് ബിൻ കയാൽ എന്നയാളുടെ പാർട്ടിയാണിത്. താൻ ഇമാമാണെന്നും പ്രതീക്ഷിത മഹ്‌ദിയാണെന്നും ഇദ്ദേഹം വാദിക്കുകയുണ്ടായി.


8) ഹിശാമിയ്യ.


ഹിശാം ഇബ്നു ഹകം, ഹിശാം ബിൻ സാലിം എന്നിവരുടെ പാർട്ടി. അല്ലാഹുവിന് ശരീരമുണ്ടെന്നും സൃഷ്‌ടികളോട് സാദ്യശ്യമുള്ളവനാണെന്നും ഇവർ വിശ്വസിക്കുന്നു. നബിമാർ പാപം ചെയ്യുമെന്നും വിശ്വസിക്കുന്നുണ്ട്.


9) നുഅ്മാനിയ്യ/ശൈത്വാനിയ്യ.


മുഹമ്മദ് നുഅ്മാൻ അബൂജഅ്ഫർ എന്നയാളുടെ പ്രസ്ഥാനമാണിത്. സൃഷ്‌ടികർമത്തിന് മുമ്പ് അല്ലാഹുവിന് സൃഷ്ടികളെക്കുറിച്ച് അറിവില്ല എന്നിവർ വാദിച്ചു. ശൈത്വാനിയ്യ എന്ന പേരിലും ഇവർ അറിയപ്പെടുന്നു.

10) യൂനുസിയ്യ.


യൂനുസുബ്നു അബ്‌ദുറഹ്മാൻ അൽകുമ്മി എന്ന വ്യക്തിയുടെ അനുയായികളാണിവർ. അല്ലാഹു അർശിൽ ഇരിക്കുന്നുണ്ടെന്നും മലക്കുകൾ അർശിനെ വഹിക്കുന്നുവെന്നും ഇവർ വിശ്വസിക്കുന്നു.


11) നുസൈരിയ്യ.


നബി(സ്വ)ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠത അലി(റ)ക്കാണെന്നാണ് ഇവരുടെ വാദം. സ്വർഗവും ഭൂമിയും സൃഷ്ട‌ിക്കുന്നതിന് മുമ്പേ അലി(റ) സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ടെന്നും ഇവർ വിശ്വസിക്കുന്നു.


ഇസ്മാഈലിയ്യ


ആറാമത്തെ ഇമാം ജഅ്ഫർ സാദിഖ്(റ)വിൻ്റെ വിയോഗ ശേഷം ശീഇസത്തിൽ പിളർപ്പ് സംഭവിച്ചു. ചിലയാളുകൾ ജഅ്ഫർ സ്വാദിന്റെ മകൻ മൂസൽ കാളിമിനെ ഏഴാമത്തെ ഇമാമായി അംഗീകരിച്ചു. ഈ വിഭാഗമാണ് പിന്നീട് ഇസ്‌നാ അശ‌രിയായത്. മറ്റു ചിലർ മറ്റൊരു മകനായ ഇസ്‌മാഈലിനെ ഇമാമായി സ്വീകരിച്ചു. ഇവരാണ് ഇസ്‌മാഈലികൾ എന്നറിയപ്പെടുന്നത്.


ഇസ്നാ അശരി വിഭാഗം കഴിഞ്ഞാൽ ഏറ്റവും അംഗബലമുള്ള ശീഈ വിഭാഗമാണിത്. വടക്കേ ആഫ്രിക്കയിൽ ഫാത്തിമിയ്യ ഭരണകൂടം (909-1171) സ്ഥാപിക്കുക വഴി ഇവർക്ക് കൂടുതൽ സ്വാധീനം ലഭിക്കുകയുണ്ടായി. ഇവർക്കും ഉപവിഭാഗങ്ങളുണ്ട്.


സബ്ഇയ്യ/സവെനേഴ്സ്


ഏഴാമത്തെ ഇമാമായ ഇസ്‌മാഈൽ അവസാനത്തെ ഇമാമാണെന്ന് വിശ്വസിക്കുന്നവരാണിവർ. അതുകൊണ്ടാണ് ഇവർ സബ്ഇയ്യ എന്നറിയപ്പെടുന്നത്.


ഖറാമത്വിയ്യ


സബ്ഇയ്യ വിഭാഗത്തിന്റെ ശാഖയായി ഹംദാൻ ഖറാമത് എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ഫാത്തിമിയ്യ ഖിലാഫത്തിനോട് വിഘടിച്ചുണ്ടായ പ്രസ്ഥാനമാണിത്. 930ൽ ഖറാമത്വി നേതാവ് അബൂത്വാഹിർ അൽജന്നബിയുടെ നേതൃത്വത്തിൽ ഹറം ശരീഫിൽ കൂട്ടക്കൊല നടക്കുകയും മൃതദേഹങ്ങൾകൊണ്ട് സംസം കിണർ മലിനമാക്കുകയും ചെയ്‌തു. കഅ്ബയുടെ വാതിൽ തകർക്കുകയും ഹജറുൽ അസ്‌വദ് യമനിലേക്കു കൊണ്ടുപോവുകയും ചെയ്‌തു. 952 വരെ നീണ്ട 22 വർഷം ഹജറുൽ അസ്‌വദ് ഖറാമത്വികളുടെ കറുത്ത കരങ്ങളിലായിരുന്നു. മുസ്‌ലിം ലോകത്തെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവമായിരുന്നു അത്.


ബാത്വിനിയ്യാ


വിശുദ്ധ ഖുർആനിന് ആന്തരിക അർഥങ്ങളുണ്ടെന്നും അത് തങ്ങൾക്കറിയാമെന്നും അതാണ് നാം സ്വീകരിക്കേണ്ടതെന്നുമുള്ള വികലമായ ആശയമുള്ളവരാണിവർ. യഥാർഥത്തിൽ തങ്ങളുടെ വ്യാജവാദങ്ങൾക്കനുസരിച്ച് വിശുദ്ധ ഖുർആനിനെ ദുർവ്യാഖ്യാനിക്കാനുള്ള കുതന്ത്രമാണിവരുടേത്.


നിസാരി ഇസ്മാഈലി


ഇസ്മാഈലീ ശിയാക്കളിൽ കൂടുതൽ അംഗങ്ങളുള്ള വിഭാഗമാണ് നിസാരി ഇസ്‌മാഈലികൾ. ഇസ്മാഈലികളുടെ ഇമാമായ അൽമുസ്‌തൻസ്വിർ ബില്ലാഹിയുടെ മകൻ നിസാറിനെ പത്തൊമ്പതാമത്തെ ഇമാമായി സ്വീകരിച്ചവരാണ് നിസാരികൾ.

1838 ഹസൻ അലി ശാഹ് (ആഗാ ഖാൻ ഒന്നാമൻ) ഇറാനിലെ ഷായോട് പോരാടി പരാജയപ്പെട്ട് ഇന്ത്യയിലെ മുംബൈയിൽ സ്ഥിരതാമസമാക്കി. അങ്ങ നെ ഇന്ത്യയിൽ ഇവർക്ക് പ്രചാരം ലഭിച്ചു. ആഗാ ഖാൻ നാലാമൻ എന്നറിയപ്പെടുന്ന കരീം അൽഹുസൈനിയാണ് നാൽപത്തി ഒമ്പതാം ഇമാമായി ഈ വിഭാഗത്തിന് ഇപ്പോൾ നേതൃത്വം നൽകുന്നത്.


മുസ്‌തഅലി ഇസ്മാഈലി


പത്തൊമ്പതാം ഇമാമായി നിസാറിന് പകരം അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മുസ്‌തഅലിയെ ഇമാമായി സ്വീകരിച്ചവരാണിവർ.


ബോറകൾ


പത്താം ഫാത്തിമി ഖലീഫയും ഇരുപതാം മുസ്‌തഅലി ഇസ്മാഈലീ വിഭാഗത്തിൻ്റെ ഇമാമും അൽആമിറുബി അഹ്കാമില്ലാഹ് എന്ന പേരിൽ അറിയപ്പെടുകയും ചെയ്ത അബൂഅലിയ്യുൽ മൻസൂർ ബിൻ അൽമുസ്‌തഅലിയുടെ മരണശേഷം മുസ്‌തഅലി വിഭാഗം രണ്ടായി പിളർന്നു. അടുത്ത ഇമാമായി ഇദ്ദേഹത്തിൻ്റെ മകൻ ത്വയ്യിബ് അബുൽ ഖാസിമിയെ തിരഞ്ഞെടുത്ത ത്വയ്യിബി വിഭാഗവും അൽഹാഫിള് ലി ദീനില്ലാഹ് എന്ന പേരിലറിയപ്പെട്ട അബ്‌ദുൽ മാജിദിനെ ഇമാമായി സ്വീകരിച്ച ഹാഫിളി വിഭാഗവും ഉടലെടുത്തു.


ഇതിലെ ത്വയ്യിബി വിഭാഗമാണ് പിന്നീട് ബോറകളായി മാറിയത്. എന്നാൽ 1592ൽ ബോറകൾക്കിടയിൽ പിളർപ്പുണ്ടായി. ദാവൂദ് ബിൻ ഖുതുബ് ഷായുടെ നേതൃത്വത്തിൽ ദാവൂദി ബോറയും സുലൈമാൻ ബിൻ ഹസൻ്റെ നേതൃത്വത്തിൽ സുലൈമാനി ബോറയും നിലവിൽവന്നു. 1637ൽ ദാവൂദി ബോറയിൽ പിളർപ്പുണ്ടായി അലി ശംസുദ്ദീനിൻ്റെ നേതൃത്വത്തിൽ അലവി ബോറയും ഉണ്ടായി.

ദുറൂസി


ആറാമത്തെ ഫാത്തിമി ഖലീഫ അൽഹാകിം ബി അംറില്ലാഹ് എന്ന വ്യക്തിയിൽ ദിവ്യത്വം വിശ്വസിച്ച് ഉടലെടുത്ത പ്രസ്ഥാനമാണിത്. മുഹമ്മദ് ബിൻ ഇസ്‌മാഈൽ അൽദറസി, ഹംസ ബിൻ അലി എന്നിവരായിരുന്നു ഇതിൻ്റെ പ്രധാന പ്രചാരകർ. ഹൈന്ദവ, ക്രൈസ്‌തവ, ബുദ്ധ ദർശനങ്ങളിൽ നിന്ന് പലതും കടമെടുത്തതുകൊണ്ട് തന്നെ ഇവർ പുനർജന്മത്തിൽ വിശ്വസിക്കുന്നവരാണ്. മുവഹിദൂൻ എന്ന പേരിലും ഇവർ അറിയപ്പെടുന്നുണ്ട്. പുതിയൊരു മതമായാണ് ഇവരെ കണക്കാക്കുന്നത്. ചുരുക്കത്തിൽ, അധികാര വടംവലിയിൽ ശാഖകളും ഉപശാഖകളും ഉണ്ടായിക്കൊണ്ടേയിരിക്കുന്ന ശിഥില പ്രസ്ഥാനമാണ് ശീഇസം.


© ജുനൈദ് ഖലീൽ നൂറാനി

Saturday, 14 February 2026

സമസ്ത എന്ത് ഏത്

 സമസ്ത സെന്റിനറി വിളംബരമായി.


സമസ്തയിൽ നിന്ന് ഇറങ്ങിപ്പോന്നിട്ടില്ല എന്ന, അര നൂറ്റാണ്ടായി സമസ്തയെ നയിക്കുന്ന, 1989 നു മുന്നേ മുശാവറയിൽ ഉണ്ടായിരുന്നവരിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരു അംഗം കൂടെയായ സുൽത്താനുൽ ഉലമയുടെ പ്രഖ്യാപനം വന്നപ്പോൾ സംഘടനാ ശാസ്ത്രം അറിയാത്ത കുറച്ചു പേരുടെ കുറിപ്പുകൾ കണ്ടു. 


പുറത്തു പോന്നിട്ടില്ലെങ്കിൽ പിന്നെങ്ങനെ പുതിയ സമസ്ത ഉണ്ടാക്കി എന്നൊക്കെയാണ് ആ പഴയ ചോദ്യം. 


എന്താണ് സമസ്ത? 


അടിസ്ഥാനപരമായി അത് ഒരു സംഘടന മാത്രമാണോ അല്ലെങ്കിൽ ഒരു ആദർശവും ആദർശത്തിനു വേണ്ടിയുള്ള സംഘടനാ രൂപവും ആണോ?


തീർച്ചയായും ആദർശമാണ് സമസ്ത. സംഘടന അതിന്റെ പ്രവർത്തന സൗകര്യത്തിനു വേണ്ടിയുള്ള സംവിധാനവും. 


ഇനി സംഘടനയും ഔദ്യോഗികതയും അതിന്റെ ചിട്ടവട്ടങ്ങളും ആണ് പ്രധാനം എന്നാണെങ്കിൽ, ഒരു സംഘടനയുടെ പരമാധികാര ബോഡി അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ആണോ അതിന്റെ ജനറൽബോഡി ആണോ?


ജനറൽ ബോഡിയാണ്. അഥവാ അംഗത്വമുള്ള മുഴുവൻ അംഗങ്ങളും ചേരുന്ന ബോഡിയാണ് ആ സംഘടന എന്നു പറയുന്നത്.


എക്സിക്യൂട്ടീവ് കമ്മിറ്റി എന്നത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിശ്ചിതകാലത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സമിതി ആണ്. ജനറൽ ബോഡിയാണ് സംഘടന. സമസ്തയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ആണ് നാൽപ്പതംഗ മുശാവറ. 


അപ്പോൾ സംഘടനയുടെ ഔദ്യോഗികതയാണ് വിഷയമെങ്കിൽ സംഘടന എന്നത് മുശാവറ അല്ല, സമസ്തയുടെ നിയമാവലികൾ അനുസരിച്ച് മെമ്പർഷിപ്പെടുത്ത മുഴുവൻ അംഗങ്ങളും ഉൾക്കൊള്ളുന്ന  ജനറൽബോഡിയാണ് സമസ്ത.


സംഘടനാ ശാസ്ത്രമനുസരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി എന്നത് അനന്തകാലം പ്രവർത്തിക്കാൻ അവകാശമുള്ളതല്ല.


നിശ്ചിത സമയങ്ങളിൽ ജനറൽബോഡി സംഗമിച്ച് ജനറൽബോഡിയിൽ നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെടുകയോ നിലനിർത്തപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് മുശാവറ അല്ലെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരം ഉണ്ടായിരിക്കുന്നത്. അതുതന്നെയും ജനറൽബോഡിയുടെ മുകളിലുള്ള അധികാരമല്ല. 


നിലവിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി കാലഹരണപ്പെട്ടതും അതിന് പ്രവർത്തിക്കാനുള്ള നിയമപരമായ അവകാശം നഷ്ടപ്പെട്ടതും ആണ് എന്ന് മനസ്സിലാക്കി സംഘടനാ രീതി അനുസരിച്ച് ജനറൽബോഡി കൂടി പുതിയ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്താൽ അതോടുകൂടി  പഴയ എക്സിക്യൂട്ടീവിന്റെ അഥവാ പഴയ മുശാവറയുടെ എല്ലാ സാധ്യതയും അവസാനിച്ചു. പിന്നെ ആ പഴയ സമിതി എക്സിക്യൂട്ടീവ് അല്ല, മുശാവറ അല്ല,  സംഘടനയുമല്ല, സമസ്തയും അല്ല. അങ്ങനെ ഒരു പഴയ സമിതിക്ക് പ്രസക്തിയും ഇല്ല.


മെമ്പർഷിപ്പ് പ്രവർത്തനം അടക്കം നടത്തി ജനറൽബോഡി വിളിച്ചു 1989ല്‍ മുശാവറ നിയമപരമായി പുതിയ നേതൃത്വത്തിന് കീഴിൽ പുനഃസംഘടിപ്പിച്ചു. അതോടുകൂടി സമസ്തയും മുശാവറയും പിന്നീട് അതു മാത്രമാണ്. ഒരു പാടു കാലമായി ജനറൽ ബോഡി വിളിക്കാതിരുന്ന പഴയ കമ്മിറ്റി അതുവരെ അവരുടെ കയ്യിലുണ്ടായിരുന്ന മിനുട്ട്സ് ബുക്കോ രേഖകളോ ഓഫീസോ കൈമാറാത്തതുകൊണ്ട് നിയമപരമായി സംഘടിപ്പിക്കപ്പെട്ട പുതിയ കമ്മറ്റിക്ക് ഒരു കുറവും വരുന്നില്ല.  


ജനറൽബോഡിയിൽ നിന്നും പ്രാഥമിക അംഗത്തിൽ നിന്നും രാജിവെക്കുമ്പോൾ മാത്രമേ ഒരാൾ സംഘടനയിൽ നിന്ന് പുറത്തുപോയി എന്നു പറയാൻ പറ്റുകയുള്ളൂ. ഒരു കാലഹരണപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിൽ നിന്ന് പുറത്തുപോയാൽ ആരും സംഘടനക്ക് പുറത്തു പോകുന്നില്ല എന്നത് സംഘടനാശാസ്ത്രം അറിയാവുന്ന എല്ലാവർക്കും മനസ്സിലാവും. 


പുതുതായി ജനറൽബോഡി കൂടി പുനസംഘടന കഴിഞ്ഞാൽ പിന്നെ പഴയ എക്സിക്യൂട്ടീവിന് ഒരുതരത്തിലുള്ള പ്രസക്തിയും ഇല്ല. ആ കാലഹരണപ്പെട്ട എക്സിക്യൂട്ടീവിന്റെ ഒരു മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയി എന്നത് ഒരു തരത്തിലും പുതിയ കമ്മിറ്റിയെ അയോഗ്യമാക്കുന്നില്ല.


ഈ പറയുന്ന ആളുകൾ തന്നെ അവരുടെ സംഘടനകളുടെ ജനറൽബോഡികൾ വർഷത്തിലോ രണ്ടോ മൂന്നോ വർഷത്തിലോ കൂടുന്നവർ ആയിരിക്കാം. അങ്ങനെ ജനറൽബോഡി സംഘടിപ്പിച്ചു പുതിയ കമ്മിറ്റി നിലവിൽ വന്നു കഴിഞ്ഞാൽ പഴയ എക്സിക്യൂട്ടീവ് ആണെന്ന് പറഞ്ഞു ഇരിക്കുന്നവരെ ആരെങ്കിലും കമ്മറ്റി എന്ന് വിളിക്കാറുണ്ടോ?


ഇനി തങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്ന സംഘടനകൾക്കൊന്നും അങ്ങനെ ജനറൽബോഡി കൂടുകയോ കമ്മറ്റി തിരഞ്ഞെടുക്കുകയോ ചെയ്യുന്ന പതിവില്ല, ഏതോ ഒരിക്കൽ  ഭാരവാഹികളായ ആളുകൾ പിന്നീട് മരണം വരെ ഭാരവാഹികളായി തുടരുന്നതു മാത്രമേ പരിചയമുള്ളൂ എന്നാണെങ്കിൽ അത് ഒരു വ്യവസ്ഥാപിത സംഘടനയല്ല. 


അത്തരക്കാർ ചുരുങ്ങിയത് തങ്ങളുടെ നാട്ടിൽ വൃത്തിയായി പ്രവർത്തിക്കുന്ന ഏതെങ്കിലും മഹല്ല് കമ്മിറ്റിയെ എങ്കിലും നിരീക്ഷിക്കണം. 


ഒരു മഹല്ല് കമ്മിറ്റിയുടെ പരമാധികാര സഭ മഹല്ലിലെ അംഗത്വമെടുത്ത മുഴുവൻ അംഗങ്ങളും ആണ്. അവർ ജനറൽബോഡി കൂടി ഒരിക്കൽ തിരഞ്ഞെടുത്ത കമ്മിറ്റി കുറെ കാലങ്ങളായി പുതുതായി ജനറൽബോഡി കൂടുകയോ പുതിയ കമ്മറ്റി വരാനുള്ള അവസരം ഒരുക്കുകയോ ചെയ്യാതിരുന്നാൽ മഹല്ല് കമ്മറ്റി അനന്തകാലത്തേക്ക് ആ ഭാരവാഹികളുടെതായി മാറുന്നില്ല. അവരുടെ രീതികളിൽ പ്രതിഷേധിച്ച് ആ കമ്മിറ്റിയുടെ മീറ്റിങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മഹല്ലിലെ അംഗം മഹല്ലിലെ അംഗത്വത്തിൽ നിന്ന് പുറത്താകുന്നുമില്ല. 


മഹല്ലിന്റെ നിയമമനുസരിച്ച് പുതിയ ജനറൽബോഡി കൂടുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നതോടുകൂടി പഴയ കമ്മറ്റിക്കുള്ള എന്തെങ്കിലും പ്രസക്തിയുണ്ടെങ്കിൽ അതുകൂടെ അവസാനിക്കുകയും പുതുതായി നിയമപരമായി സംഘടിപ്പിക്കപ്പെട്ട കമ്മറ്റി മഹല്ല് കമ്മിറ്റിയായി പരിഗണിക്കപ്പെടുകയും ചെയ്യും. ഇതെങ്കിലും അറിയാത്തവർ ആയിരിക്കില്ല നമ്മുടെ നാട്ടിലുള്ള ആളുകൾ.


ചുരുക്കത്തിൽ ആദർശമാണ് പറയുന്നതെങ്കിൽ സമസ്ത മുന്നോട്ടുവെച്ച ആദർശത്തിനു വേണ്ടി അന്നും ഇന്നും  ആരാണ് നിലകൊള്ളുന്നത് എന്നതാണ് പ്രധാനം. 


അതല്ല സംഘടനാ ചിട്ടകളും ഔദ്യോഗികതയും ആണ് പറയുന്നതെങ്കിൽ നമുക്ക് അതുതന്നെ പറയാം. അതു പറയുമ്പോൾ ഏറ്റവും അടിസ്ഥാനപരമായ സംഘടനാശാസ്ത്രം ഓർക്കുക. ഒരിക്കൽ നിശ്ചിതകാലത്തേക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റി അല്ല സംഘടന എന്നത്. അത് മെമ്പർഷിപ്പെടുത്ത മുഴുവൻ അംഗങ്ങളും ഉൾക്കൊള്ളുന്ന ജനറൽബോഡിയാണ്. ജനറൽ ബോഡി ഒരിക്കൽ പുതിയ എക്സിക്യൂട്ടീവിനെ തിരഞ്ഞെടുത്താൽ പിന്നെ പഴയ എക്സിക്യൂട്ടീവിന് ഒരു പ്രസക്തിയും ഇല്ല, അത് എക്സിക്യൂട്ടീവുമല്ല, കമ്മറ്റിയും അല്ല, മുശാവറയും അല്ല, സമസ്തയും അല്ല, സംഘടനയും അല്ല.

മുഹ്‌യിദ്ധീൻ ബുഖാരി

Wednesday, 11 February 2026

ക്രൈസ്തവ മത രാഷ്ട്ര വാദം

 ചില സംശയങ്ങള്‍.

1. മിശിഹ ഒരു ഐഹീക രാജ്യം സ്ഥാപിക്കില്ലെങ്കില്‍ അദ്ദേഹത്തിന്റെ ആകാശാരോഹണ സമയത്ത് ശിഷ്യന്‍മാര്‍ ഇങ്ങനെ ചോദിച്ചത് എന്തിന് ?


''ഒരുമിച്ചു കൂടിയിരുന്നപ്പോൾ അവർ അവനോടു: കർത്താവേ, നീ യിസ്രായേലിന്നു ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു എന്നു ചോദിച്ചു.

അവൻ അവരോടു: പിതാവു തന്റെ സ്വന്ത അധികാരത്തിൽ വെച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളേയോ അറിയുന്നതു നിങ്ങൾക്കുള്ളതല്ല.

( അപ്പൊ. പ്രവൃത്തികൾ  1 :6, 7 )


മിശിഹയുടെ ദൈവരാജ്യം ആത്മീകം മാത്രമാണെങ്കില്‍ ശിഷ്യന്‍മാരുടെ ചോദ്യത്തിന് പ്രസക്തി എന്ത് ?


 മിശിഹയുടെ ജോലിയായി യിസ്രയേല്യര്‍ മനസ്സിലാക്കിയതും എന്നാല്‍ ആദ്യ വരവില്‍ യേശു മിശിഹ പൂര്‍ത്തിയാക്കാത്തതുമായ രാജ്യ സ്ഥാപനം ഇനി എന്നാണ് സംഭവിക്കുക എന്നാണ് സ്വന്തം ശിഷ്യര്‍ ചോദിച്ചത്. അതിന് മറുപടിയായി അങ്ങനൊരു രാജ്യം സ്ഥാപിക്കുക ഇല്ല എന്നായിരുന്നില്ല യേശു മിശിഹ പറഞ്ഞത്, മറിച്ച് ദൈവം നിശ്ചയിച്ച ആ സമയം നിങ്ങള്‍ അറിയേണ്ടതില്ല എന്ന് മാത്രമാണ്. അതുകൊണ്ട് തന്നെ ദൈവരാജ്യം വരേണമേ എന്ന ക്രൈസ്തവരുടെ പ്രാര്‍ഥന ഏതോ ആത്മീക സ്വപ്നമാണന്ന് ആരും തെറ്റിധരിക്കേണ്ടതില്ല.


2. യേശുവിനെ മിശിഹയായി യിസ്രയേല്യര്‍ അംഗീകരിക്കാത്തത് കൊണ്ട് യിസ്രയേലിന് പറഞ്ഞ മുഴുവന്‍ അനുഗ്രഹവും ക്രൈസ്തവര്‍ക്കാണ് ലഭിക്കുക എന്ന replacement theology ആയിരുന്നു പിന്നീട് സഭ കൊണ്ടു നടന്നത്. ജൂതന്‍ അന്ത്യ കാലത്ത് യേശുവിനെ വിശ്വസിക്കുന്ന കാലത്ത് യേശു വീണ്ടും വരുമെന്നും ഒരു ഭൗതീക രാജ്യം സ്ഥാപിക്കും എന്നും സഭ പ്രചരിപ്പിച്ചു.അതുകൊണ്ട് തന്നെ ജൂതനെ പീഡിപ്പിക്കാനും അവനെ നിര്‍ബന്ധിച്ച് ക്രിസ്ത്യാനി ആക്കുവാനും യൂറോപ്പിലെ ആന്റി സെമിറ്റിക്ക് ക്രിസ്ത്യാനികള്‍ മല്‍സരിച്ചു. പിന്നീട് ക്രൈസ്തവതയോട്  ജൂതന് ഒരു  താല്‍പര്യം ഉണ്ടാവില്ലെന്ന് തോന്നിയപ്പോള്‍ replacement theology ഭേദഗതി ചെയ്ത് ജൂതര്‍ വിശ്വസിക്കുന്നതിന് മുമ്പ് തന്നെ   ദൈവം യിസ്രയേല്‍ രാജ്യം സ്ഥാപിക്കും എന്ന പാസ്റ്റര്‍  ഡാര്‍ബിയുടെ  Dispensationalism എന്ന ഇവാഞ്ചലിക്കല്‍ ആശയം ഏറ്റെടുത്ത് ക്രൈസ്തവ സയണിസ്റ്റുകള്‍ പലസ്തീനികളെ വഞ്ചിച്ച് ഐഹീകമായ യിസ്രയേല്‍ തന്നെ സ്ഥാപിച്ചു.

 ഇനി സാക്ഷാല്‍ യേശു തന്നെ വന്നിട്ട് ലോകത്തുളള സകല രാജ്യങ്ങളെയും തോല്‍പ്പിച്ച് ഒരു ദൈവരാജ്യം യിസ്രയേല്‍ ആസ്ഥാനമാക്കി ഭരിക്കുമെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു.ജൂതരില്‍ മൂന്നില്‍ ഒരു വിഭാഗം ക്രിസ്ത്യാനി ആകുമെന്നും ബാക്കി ഉളളവര്‍ മറ്റുളള അവിശ്വാസികളോടൊപ്പം കൊല്ലപ്പെടുമെന്നും ക്രൈസ്തവ സയണിസ്റ്റുകള്‍ വിശ്വസിക്കുന്നു.


 അപ്പോള്‍ പിന്നെ ക്രൈസ്തവരുടെ ദൈവരാജ്യം വരേണമേ എന്ന പ്രാര്‍ഥന ഭൗതീക മതരാഷ്ട്രത്തിന് വേണ്ടി അല്ലായെന്ന് പറയുന്നത് വ്യാജമല്ലേ

Monday, 26 January 2026

ശരീരഭാഗങ്ങൾ & കാണേണ്ട ഡോക്ടർമാർ

 ശരീരഭാഗങ്ങൾ & കാണേണ്ട ഡോക്ടർമാർ

🔹 1. എല്ല് (Bones) → 🏥 Orthopedic Doctor

🔹 2. സന്ധികൾ (Joints) → 🏥 Orthopedic / Rheumatologist

🔹 3. പേശികൾ (Muscles) → 🏥 Orthopedic / Physiotherapist

🔹 4. നടുവ് വേദന (Back Pain) → 🏥 Orthopedic / Spine Specialist

🔹 5. കഴുത്ത് വേദന (Neck) → 🏥 Orthopedic

🔹 6. മുട്ട് വേദന → 🏥 Orthopedic

🔹 7. തോൾ (Shoulder) → 🏥 Orthopedic

🔹 8. കൈ, കാലുകൾ → 🏥 Orthopedic

🔹 9. പൊട്ടൽ (Fracture) → 🏥 Orthopedic

🔹 10. സ്ലിപ്പ് ഡിസ്ക് → 🏥 Spine Specialist


🔹 11. ത്വക്ക് (Skin) → 🏥 Dermatologist

🔹 12. മുഖക്കുരു (Acne) → 🏥 Dermatologist

🔹 13. ചർമ്മ അലർജി → 🏥 Dermatologist

🔹 14. മുടികൊഴിച്ചിൽ → 🏥 Dermatologist

🔹 15. നഖ പ്രശ്നങ്ങൾ → 🏥 Dermatologist


🔹 16. തലവേദന → 🏥 Neurologist

🔹 17. തലച്ചോർ → 🏥 Neurologist

🔹 18. നാഡീപ്രശ്നങ്ങൾ → 🏥 Neurologist

🔹 19. അപസ്മാരം → 🏥 Neurologist

🔹 20. സ്ട്രോക്ക് → 🏥 Neurologist


🔹 21. കണ്ണ് → 🏥 Ophthalmologist (Eye Doctor)

🔹 22. കാഴ്ച കുറവ് → 🏥 Ophthalmologist

🔹 23. കാറ്ററാക്ട് → 🏥 Ophthalmologist

🔹 24. ചെവി → 🏥 ENT Specialist

🔹 25. കേൾവി കുറവ് → 🏥 ENT Specialist


🔹 26. മൂക്ക് → 🏥 ENT Specialist

🔹 27. തൊണ്ട → 🏥 ENT Specialist

🔹 28. പല്ല് → 🏥 Dentist

🔹 29. പല്ല് വേദന → 🏥 Dentist

🔹 30. മസൂദ/വായ്പുണ്ണ് → 🏥 Dentist


🔹 31. ഹൃദയം → 🏥 Cardiologist

🔹 32. നെഞ്ചുവേദന → 🏥 Cardiologist

🔹 33. രക്തസമ്മർദ്ദം → 🏥 Cardiologist

🔹 34. ശ്വാസകോശം → 🏥 Pulmonologist

🔹 35. ആസ്ത്മ → 🏥 Pulmonologist


🔹 36. വയറ് → 🏥 Gastroenterologist

🔹 37. ലിവർ → 🏥 Gastroenterologist / Hepatologist

🔹 38. ഫാറ്റി ലിവർ → 🏥 Gastroenterologist

🔹 39. കുടൽ → 🏥 Gastroenterologist

🔹 40. അൾസർ → 🏥 Gastroenterologist


🔹 41. വൃക്ക → 🏥 Nephrologist

🔹 42. മൂത്ര പ്രശ്നങ്ങൾ → 🏥 Urologist

🔹 43. പ്രമേഹം → 🏥 Diabetologist

🔹 44. തൈറോയ്ഡ് → 🏥 Endocrinologist

🔹 45. ഹോർമോൺ പ്രശ്നങ്ങൾ → 🏥 Endocrinologist


🔹 46. സ്ത്രീ രോഗങ്ങൾ → 🏥 Gynecologist

🔹 47. ഗർഭധാരണം → 🏥 Gynecologist

🔹 48. കുട്ടികളുടെ രോഗങ്ങൾ → 🏥 Pediatrician

🔹 49. പനി, സാധാരണ രോഗങ്ങൾ → 🏥 General Physician

🔹 50. മാനസിക പ്രശ്നങ്ങൾ → 🏥 Psychiatrist


🔹 51. രക്തരോഗങ്ങൾ (Anemia, Leukemia സംശയം) → 🏥 Hematologist

🔹 52. കാൻസർ സംശയം / കാൻസർ കെയർ → 🏥 Oncologist (Medical/Surgical/Radiation)

🔹 53. കാൻസർ സ്ക്രീനിംഗ് (ബ്രീസ്റ്റ്/കോലോൺ മുതലായവ) → 🏥 Oncologist / General Surgeon

🔹 54. ബ്രീസ്റ്റ് കട്ടി/വേദന → 🏥 Breast Surgeon / Gynecologist

🔹 55. തൈ പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ (പുരുഷ) → 🏥 Urologist / Andrologist


 

🔹 56. ഉർവർക്ഷമത/Infertility (Female) → 🏥 Gynecologist / Reproductive Specialist (IVF)

🔹 57. Infertility (Male) → 🏥 Andrologist / Urologist

🔹 58. ലൈംഗിക രോഗങ്ങൾ/STD സംശയം → 🏥 Dermatologist (Venereology) / Infectious Disease

🔹 59. ഹോർമോൺ അസന്തുലനം (PCOS/Thyroid/Adrenal) → 🏥 Endocrinologist

🔹 60. മിനോപോസ്/പീഡങ്ങൾ → 🏥 Gynecologist

🔹 61. പൈൽസ്/ഫിഷർ/ഫിസ്റ്റുല → 🏥 Colorectal Surgeon


🔹 62. അമിതവണ്ണ ശസ്ത്രക്രിയ (Bariatric) → 🏥 Bariatric Surgeon

🔹 63. ഹെർണിയ → 🏥 General Surgeon

🔹 64. ഗാള്‍ബ്ലാഡർ സ്റ്റോൺ → 🏥 GI Surgeon

🔹 65. തൈറോയ്ഡ് ഗ്രന്ഥി കട്ട/സർജറി → 🏥 Endocrine Surgeon

🔹 66. സ്പ്ലീൻ/പാൻക്രിയാസ് surgery → 🏥 GI Surgeon

🔹 67. കരൾ/വൃക്ക ട്രാൻസ്‌പ്ലാന്റ് അസസ്മെന്റ് → 🏥 Transplant Team (Hepato/Nephro/Surgeon)


🔹 68. ഡയാലിസിസ് ആവശ്യം/കിഡ്നി ഫെയില്യർ → 🏥 Nephrologist (Dialysis Unit)

🔹 69. മൂത്രത്തിൽ രക്തം/Stone → 🏥 Urologist

🔹 70. മൂത്രം നിയന്ത്രിക്കാനാകാത്തത് (Incontinence) → 🏥 Urologist / Urogynecologist

🔹 71. അലർജി (തുമ്മൽ/തൊലി/ഭക്ഷണം) → 🏥 Allergist / Immunologist

🔹 72. ഇമ്യൂൺ കുറവ്/Autoimmune രോഗങ്ങൾ → 🏥 Immunologist / Rheumatologist

🔹 73. പതിവായി ഇൻഫെക്ഷൻ വരുന്നു → 🏥 Infectious Disease Specialist

🔹 74. ട്രാവൽ വാക്സിനുകൾ/മലേറിയ പ്രതിരോധം → 🏥 Travel Medicine / ID

🔹 75. ദീർഘകാല പനി കാരണം വ്യക്തമല്ല → 🏥 Infectious Disease Specialist


🔹 76. TB/എക്സ്ട്രാ-പൾമണറി TB → 🏥 Pulmonologist / ID

🔹 77. ഹെപ്പറ്റൈറ്റിസ് B/C → 🏥 Hepatologist / ID

🔹 78. HIV care → 🏥 Infectious Disease / HIV Clinic

🔹 79. വാക്സിനേഷൻ പദ്ധതികൾ (കുട്ടി/വയസ്കൻ) → 🏥 Pediatrician / General Physician

🔹 80. മുറിവ് ഇൻഫെക്ഷൻ/പുനഃപുഴുങ്ങൽ → 🏥 General Surgeon / ID

🔹 81. ത്വക്ക് പൊള്ളൽ/ബേൺസ് → 🏥 Burns & Plastic Surgeon


🔹 82. മുഖപരിഷ്കാരം/റീകൺസ്ട്രക്ഷൻ → 🏥 Plastic & Reconstructive Surgeon

🔹 83. കൈ ശസ്ത്രക്രിയ (Hand Surgery) → 🏥 Orthopedic Hand Surgeon / Plastic Hand

🔹 84. പാദപ്രശ്നങ്ങൾ/പൊടി–പാദരോഗം → 🏥 Podiatrist / Orthopedic

🔹 85. ലിംഫാറ്റിക്/എഡമ മാനേജ്മെന്റ് → 🏥 Vascular / Lymphedema Clinic

🔹 86. ബെഡ്‌സോർ/പ്രെഷർ സോർ → 🏥 Wound Care / Plastic / General Surgeon

🔹 87. കായിക പരുക്ക്/സ്പോർട്സ് പെർഫോർമൻസ് → 🏥 Sports Medicine


🔹 88. ഫിസിയോതെറാപ്പി/റിഹാബ് പ്ലാൻ → 🏥 Physiotherapist / Physiatrist

🔹 89. ഓക്ക്യൂപേഷണൽ തെറാപ്പി (ADL training) → 🏥 Occupational Therapist

🔹 90. പെയിൻ മാനേജ്മെന്റ് (ഇഞ്ചക്ഷൻ/നർവ് ബ്ലോക്ക്) → 🏥 Pain Specialist / Anesthesiologist

🔹 91. ജീരട്രിക് കെയർ (മുതിർന്നവർ) → 🏥 Geriatrician


🔹 92. പാലിയേറ്റീവ് കെയർ/End‑of‑life support → 🏥 Palliative Care Specialist

🔹 93. പോഷൺ/ഡയറ്റ് പ്ലാൻ (Diabetes/CKD/Liver) → 🏥 Dietitian / Clinical Nutritionist

🔹 94. Speech/Swallowing ബുദ്ധിമുട്ട് → 🏥 Speech & Swallow Therapist

🔹 95. വീക്ഷണം + പുസ്തക വായന തകരാർ (Dyslexia eval) → 🏥 Pediatric Neurologist / Psychologist

🔹 96. Autism/ADHD അസസ്മെന്റ് → 🏥 Developmental Pediatrician / Child Psychologist

🔹 97. കൗൺസലിംഗ്/മാനസിക ആരോഗ്യ support → 🏥 Psychologist / Psychiatrist

🔹 98. സബ്സ്റ്റൻസ് ഡീ‑അഡിക്ഷൻ (Alcohol/Drugs) → 🏥 De‑addiction Specialist / Psychiatrist

🔹 99. ഉറക്ക ലാബ് (Sleep Study/CPAP) → 🏥 Sleep Clinic / Pulmonologist

🔹 100. Occupational/Industry Health Check → 🏥 Occupational Medicine


please share