ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 3 May 2018

മരണം നിഴൽ പോലെ നമ്മോടൊപ്പമുണ്ട്!

മരണം തൊട്ടു പിന്നിലുണ്ട്.നമുക്ക് നന്നാകണ്ടേ?.മുത്തു നബിയുടെ പേരിൽ ദിവസവും 10 സ്വലാത്തെങ്കിലും ചൊല്ലാനായാൽ.....
റോഡിലെ ട്രാഫിക് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ജീവൻ പൊലിഞ്ഞ് പോയേക്കാം....... അതു പോലെ ജീവിതമാകുന്ന ട്രാക്കിലെ വണ്ടിയാകുന്ന നീ പടച്ചവന്റെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്തനാണ്. ഇല്ലെങ്കിൽ ,നശ്വര ജീവിതത്തിന് വേണ്ടി അനശ്വര ജീവിതം നഷ്ടപ്പെടുത്തുന്ന വിഢിയാകും നീ......... നഷ്ടവും ലാഭവും നമുക്ക് മാത്രം...... ആരെങ്കിലുമൊക്കെ ഒത്ത് കൂടിയെങ്കിലായി......പിന്നീടങ്ങോട് നീ ഒറ്റക്കാണ്.ഒറ്റക്കിരിക്കുമ്പോൾ 10 സ്വലാത്തെങ്കിലും ചൊല്ലുക. ഒറ്റപ്പെടുമ്പോൾ സ്വലാത്ത് കൂട്ടിനെത്തും..... തീർച്ച...!
https://youtu.be/Urejn8Nz4ok

ജമാഅത്തെ ഇസ്ലാമി സകാത്ത് സംവിദാനം വെട്ടിനിരത്തി!

സക്കാത്ത് : 
മത നിയമങ്ങൾ അട്ടിമറിച്ച്  - ഖുർആൻ പഠിപ്പിച്ച സംവിദാനങ്ങളെ വെട്ടിനിരത്തി -'ജമാഅത്തെ ഇസ്ലാമി' ,മുഖപത്രമായ
പ്രബോധനത്തിൽ സക്കാത്ത് നൽകി- സ്വന്തം സ്ഥാപനത്തെ സഹായിക്കാനായി  നൽകിയ  പരസ്യം....!!!




സ്വലാത്ത് നഗറും വഹാബീ വായാടിത്തവും!



*സ്വലാത്ത് നഗറും വഹാബീ വായാടിത്തവും*
റമളാന്‍ ഇരുപത്തി ഏഴാം രാവില്‍, ലൈലത്തുല്‍ ഖദ്റിനെ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന ആ മഹത്തായ  രാത്രിയില്‍,   മലപ്പുറം മുട്ടിപ്പടി സ്വലാത്ത് നഗര്‍ മസ്ജിദിലും പരിസരങ്ങളിലുമായി   ലക്ഷങ്ങള്‍ തടിച്ചു കൂടി നിസ്കാരവും ഇഅതികാഫും[പള്ളിയിൽ] സ്വലാതും തൗബയും ദിക്റും ദു'ആയുമായി രാത്രിയെ ഹയാതാക്കുമ്പോള്‍, അത്  സഹിക്കാനാകാതെ പിശാചും കൂട്ടാളികളായ മുജായിദ്  മൌദൂദി പാതിരിമാരും ഉറഞ്ഞു തുള്ളുന്നു, മുസ്ലിംകള്‍ ലൈലത്തുല്‍ ഖദ്റിനെ പ്രതീക്ഷിച്ചു കൊണ്ട് ഇബാദത്തില്‍ മുഴുകുമ്പോള്‍‍ മുജായിദ് പാതിരിമാര്‍ സ്വന്തം  ബെഡ് റൂമില്‍ കൂര്‍ക്കം വലിച്ചും  കമ്പ്യൂട്ടര്‍ സ്ക്രീനില് മുന്നിലും "ഗാഡമായ  ഇഅതികാഫില്‍"  മുഴുകുകയും സ്വലാത്ത് നഗര്‍ പ്രോഗ്രാമിനെതിരില്‍ സ്വന്തം അണികളെ സമാധാനിപ്പിക്കാനും വിവര കുറഞ്ഞ ആളുകളെ സംശയിപ്പിക്കാനും വേണ്ടി  സാദാരണ  നടത്താറുളള പോലെ തന്നെ വിഡ്ഢിത്ത  പ്രചാരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്ത്കൊണ്ടിരിക്കുന്നു.

മുജായിദ് പാതിരിമാര്‍ സോഷൃല്‍മീഡിയയില്‍പ്രജരിപ്പിക്കുന്ന  ഒരു വിഡ്ഢിത്തം മാത്രം  ഇവിടെ പ്രതിപാതിക്കാം. " "സൂക്ഷിക്കുക, ആയിരം മാസത്തെ പുണ്യം നഷ്ടപ്പെടുത്താന്‍ അയാള്‍ വരുന്നു" എന്നായിരുന്നു   സ്വലാത്ത് നഗര്‍ മജിലിസിനെയും സയ്യിദ് ഖലീല്‍ ബുഖാരി തങ്ങളെയും ആക്ഷേപിച്ചു  പ്രചരിപ്പിക്കുന്ന അ വലിയനുണ .......സാദാരണ മുജാഹിത് മൗലവിമാര്‍ വിഡ്ഢിത്തമേ പറയാറുളളൂ എങ്കിലും ഇത്തരം പൊട്ട പോയത്തങ്ങള്‍ പൊതു ജനങ്ങള്‍ക്ക്‌ മുന്നിലേക്ക്‌ ഒരു നാണവും  കൂടാതെ മുജാഹിദ് മൗലവിമാര്‍ അയക്കുമ്പോള്‍  ഇത്തരം നുണകള്‍ വായിക്കുന്നവര്‍ക്ക്   വാഹാബി  വിഡ്ഢിത്തങ്ങളുടെ ആഴം മനസിലാക്കാനും  മുജാഹിദ് ആദര്‍ശം വിവരിച്ചു കൊണ്ട് മൌലവിമാര്‍ അയക്കുന്ന പോസ്റ്റ്കള്‍  ഇവരുടെ പരലോകം നശിപ്പിക്കാന്‍ ഇടയാക്കും എന്ന്  മനസ്സിലാക്കി തരാന്‍ വേണ്ടിയും  ആണ് ഇപ്പോള്‍ ഈ പോസ്റ്റ്  ഇടുന്നത്
👇👇👇👁👁👁
https://visionofahlussunna.blogspot.com/2018/05/blog-post_62.html
🌷ലൈലത്തുല്‍ ഖദറിന്റെ രാവില്‍  1000 മാസത്തില്‍ കൂടുതല്‍  കൂലി ലഭിക്കുന്ന ഇബാദതുകളില്‍ സ്വലാത്ത് നഗറില്‍ നടക്കുന്ന സ്വലാതും ഖിറാഅതും തൗബയും നിസ്കാരവും ഒന്നും ഉൾപ്പെടില്ല എന്നും അവ എല്ലാം ബിദ്അത്  ആണ് എന്നും ലൈലത്തുല്‍ ഖദറില്‍ ഇഅതികാഫ് ഇരിക്കുക മാത്രം ആണ് ചെയ്യേണ്ടത് എന്നും ആകാം  വഹാബി പാതിരിമാര്‍ അവരുടെ  പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത് . എന്നാല്‍ ഈ കാര്യം എത്രത്തോളം അബദ്ദം ആണ് എന്ന് മനസ്സിലാക്കാന്‍ വേണ്ടി താഴെ നല്‍കിയ ചെറു വിവരണം ഒന്ന് ശ്രദ്ദിക്കുക.

ലൈലത്തുല്‍ ഖദറിനെ കുറിച്ച് വിശുദ്ധ ഖുര്‍'ആന്‍ വ്യക്തമാക്കുന്ന "ലൈലത്തുല്‍ ഖദര്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠം ആണ്" എന്ന ആയതിനെ  മുഫസ്സിരീങ്ങള്‍ വിശദീകരിച്ചത് "ലൈലത്തുല്‍ ഖദറില്‍ ചെയ്യുന്ന പുണ്ണ്യ കര്‍മങ്ങള്‍ അല്ലാത്ത ആയിരം മാസത്തെ പുണ്ണ്യ കര്മങ്ങളെക്കാള്‍ ശേഷ്ടം  ആണ്" എന്നാണു.  ഇസ്ലാം പരിചയപ്പെടുത്തുന്ന എല്ലാ പുണ്ണ്യ കര്‍മങ്ങളും മേല്‍ പറഞ്ഞ പരിധിയില്‍ പെടും. ഇഅതികാഫും സ്വലാതും ഖുര്‍ആന്‍ പാരായണവും ദിക്രും എല്ലാം ഇസ്ലാമിക പുണ്ണ്യ കര്‍മങ്ങള്‍ തന്നെ. ഇവിടെ പുണ്ണ്യ കര്‍മങ്ങള്‍ എന്നാല്‍ ഇഅതികാഫ് മാത്രം ആണെന്ന് വഹാബി പാതിരിക്കു എവിടന്നു കിട്ടി? നിസ്കാരവും ഖുര്‍'ആന്‍ പാരായണവും തൗബയും ദിക്റുകളും വഹാബി പ്രസ്ഥാനത്തിന് എന്ന് മുതല്‍ ആണ് പുണ്ണ്യ കര്‍മ്മം അല്ലാതായത്? ലൈലത്തുല്‍ ഖദ്റിലെ ഇഅതികാഫിന് മാത്രം  1000 മാസത്തേക്കാള്‍ പുണ്യം ഉണ്ട് എന്നാണാവോ വഹാബി മത ഗ്രന്ഥത്തില്‍ ഉളളത്? ഒന്നും മനസ്സിലാകുന്നില്ല.

റസൂലുല്ലാഹി (സ) റമദാനിലെ അവസാന പത്തില്‍ ഇഅതികാഫിനെ  വര്‍ധിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് സ്വലാത്ത് നഗര്‍ പാടില്ല എന്നാണു വഹാബി പാതിരിമാരുടെ മറ്റൊരു വാദം. ഇഅതികാഫിന് ഇവിടെ ആരും എതിരല്ല. റമളാന്‍ 27 ആം  രാവില്‍  മുജാഹിദ് പള്ളികളില്‍ ഇഅതികാഫ് ഇരിക്കുന്ന വാഹാബികളുടെ എണ്ണം നോക്കിയാല്‍ തന്നെ മതി  ഈ കാര്യത്തില്‍ പാതിരിമാരുടെ കുറുക്ക കണ്ണീരിന്റെ പൊരുള്‍  മനസ്സിലാകാന്‍. എന്നിരുന്നാലും  അന്ന് ഇഅതികാഫ് അല്ലാത്ത മറ്റൊന്നും പാടില്ല എന്നാണു വഹാബി വാദം എങ്കില്‍ അതിന്നു തെളിവ് തരേണ്ടത്‌ വഹാബികള്‍ ആണ്. ലൈലത്തുല്‍ ഖദറിന്റെ അവസാന രാത്രികളില്‍ സഹാബത് ഇഅതികാഫ് മാത്രമേ ഇരുന്നിട്ടൊള്ളൂ? സ്വലാതും ഖുര്‍ആന്‍ പാരായണവും തൌബയും നിസ്കാരവും ഒന്നും സഹാബത് ആ രാവുകളില്‍ ചെയ്തിരുന്നില്ലേ? ഇല്ല എന്ന് മറുപടി പറയാന്‍ തന്റേടമുള്ള വല്ല  ആന്‍കുട്ടികളും വഹാബി പാതിരിമാരില്‍ ഉണ്ടോ?

ഇനി അവസാനത്തെത് മലപ്പുറം പാടത്ത് ഒരുമിച്ചു കൂടി സ്വലാതും ഖുറാനും ദിക്റുകളും ചൊല്ലിയാല്‍ അതിന്നു ലൈലത്തുല്‍ ഖാദറിന്റെ പ്രതിഫലം ലഭിക്കുമോ എന്നതാണ്. ഇതിനു നമ്മള്‍ കൂടുതല്‍ ആയൊന്നും ആലോചിക്കേണ്ടതില്ല. പളളിയില്‍ വെച്ച് ഇബാദത്ത് ചെയ്താല്‍ അതിനു ലൈലത്തുല്‍ ഖദറിന്റെ നാളില്‍ ആയിരം മാസത്തെ പ്രതിഫലം ലഭിക്കും. പളളിക്ക് പുറത്തെ ഇബാദത്തിനും  ലഭിക്കും. വീട്ടിലേക്കുള്ള വഴിയിലും റോഡിലും ലഭിക്കും. വീട്ടിലും പറമ്പിലും പാടത്തും ലഭിക്കും. പിന്നെ മലപ്പുറത്തെ പാടത്ത് മാത്രം ലഭിക്കില്ല എന്ന് വഹാബി പാതിരിക്കു എവിടന്നു കിട്ടി? ഇസ്ലാമിക പ്രമാണങ്ങളില്‍ ഒന്നും അങ്ങനെ ഒന്നില്ല. ഇനി വഹാബി മത ഗ്രന്ഥത്തില്‍ അങ്ങനെ വല്ല പരാമര്‍ശവും ഉണ്ടോ ആവോ?

ഇനി സ്വലാത്ത് മജിലിസിന്‍റെ കാര്യം. കൂട്ടായി സ്വലാത്ത് ചൊല്ലിയാല്‍ അത് സുന്നത് അല്ലെ? ആണെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്.  ദിക്രിന്റെ മജിലിസ്സുകളില്‍ മലക്കുകളുടെ സാന്നിധ്യം ഉണ്ടാകും  എന്നും അവര്‍ സ്വര്‍ഗ്ഗത്തെ ചോദിച്ചാലും പാപ മോചനത്തെ ചോദിച്ചാലും അല്ലാഹു തആല അത് നല്‍കും എന്നും റസൂല്‍ (സ) പഠിപ്പിച്ചിട്ടുണ്ട്. ദിക്റിന്‍റെ മജിലുസുകളെ സൂചിപ്പിച്ചു റസൂല്‍ (സ) തങ്ങള്‍ പറയുകയാണ്‌,  നിങ്ങള്‍ സ്വര്‍ഗ്ഗീയ  പൂന്തോപ്പുകളിലൂടെ പോകുമ്പോള്‍ അവിടെ മേയണം. അതായത് അത്തരം മജിലിസുകളില്‍ പങ്കെടുക്കണം എന്ന്. അവിടെ രസൂലുല്ലാഹി ഇരുപത്തി ഏഴാം രാവില്‍ ഒഴികെ എന്ന് പറഞ്ഞിട്ടില്ല. പാടത്ത് ഒഴികെ എന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ദിക്ര്‍ മജ്ലിസുകള്‍ മലപ്പുറത്തായാലും പാടത്തായാലും പറമ്പില്‍ ആയാലും റമളാന്‍ 27 നു ആയാലും പെരുന്നാളിന് ആയാലും പുണ്ണ്യ കര്‍മ്മം തന്നെ. ഈ പുണ്ണ്യ കര്‍മ്മം ലൈലത്തുല്‍ ഖാദറിന്റെ രാവില്‍ ചെയ്താല്‍ അതിന്നും 1000 മാസതെതിനേക്കാള്‍ പുണ്യം കിട്ടും. അത്  ജനലക്ഷങ്ങൾ ഒരുമിച്ച് കൂടി ഒരേ സ്വരത്തിൽ ആമീൻ പറഞ്ഞ് നടത്തുമ്പോൾ എത്രമാത്രം പുണ്യം കൂടുതൽ കിട്ടുമെന്ന് ഈമാനുള്ള വിശ്വാസിക്ക് ഊഹിക്കാവുന്നതേയുള്ളു.

ചുരുക്കത്തില്‍ ലൈലതുല്‍ ഖദ്‌റില്‍ ജീവിതത്തിലൊരു തവണയെങ്കിലും സംബന്ധിക്കാന്‍ സാധിച്ചവര്‍ക്ക് 83.4 വര്‍ഷത്തെ ആരാധനാ സൗഭാഗ്യം കരസ്ഥമാകുന്നു. അന്നത്തെ ദാനം ആയിരം മാസത്തെ ദാനത്തിനു തുല്യം. അന്നത്തെ നിസ്‌കാരം ആയിരം മാസം നിസ്‌കരിക്കുന്നതിനു തുല്യം. അന്നത്തെ ഇഅ്തികാഫ് ആയിരം മാസം തുടര്‍ച്ചയായി ഇഅ്തികാഫിരിക്കുന്നതിന് സമം.അന്നത്തെ ദുആ മജ്ലിസ് ആയിരം മാസം തുടർച്ചയായ ദുആ മജ്ലിസിന് തുല്യം. അന്നത്തെ ദിക്ർ -ദുആ-ഹദ്ധാദ് - മൗലിദ്- സ്വലാത്ത് മജ്ലിസുകൾ,ദുആ സംഗമങ്ങൾ,വിശ്വാസികളുടെ ഒരുമിച്ച് കൂടൽ, തൗബ, ഇൽമിന്റെ മജ്ലിസ്,പാവങ്ങളെ സഹായിക്കൽ.......തുടങ്ങിയവ എല്ലാം തുടർച്ചയായ ആയിരം മാസം തുടർച്ചയായി ചെയ്യുന്നതിന് തുല്യം.
*മുസ്ലിംകൾ നടത്തുന്ന-ലക്ഷങ്ങൾ സംഘടിക്കുന്ന പ്രാർത്ഥനാ സദസുകൾക്കെതിരെ*, *ഇഅതികാഫ് നഷ്ടപ്പെടുമെന്ന് പറഞ്ഞ് ഉറഞ്ഞ് തുള്ളുന്ന പുത്തൻ വാദികളുടെ ശ്രമങ്ങൾ അറിവില്ലായ്മയോ സൽകർമങ്ങളോടുള്ള വിദ്വേഷമോ ആണ് വിളിച്ചറിയിക്കുന്നത്*.ഇഅതികാഫ് മാത്രമല്ല ഏത് പുണ്യകർമ്മങ്ങൾ നടത്തിയാലും ആയിരം മാസം തുടർച്ചയായി ചെയ്ത കർമ്മങ്ങൾക്ക് തുല്യമാകും.പ്രത്യേകിച്ച്- ലക്ഷങ്ങൾ പങ്കെടുക്കുന്ന ഇൽമിന്റെ - ദിക്റിന്റെ- തൗബയുടെ- ദുആഇന്റെ-ഖുർആനിന്റെ- സ്വലാത്തിന്റെ- ദാന ധർമ്മത്തിന്റെ - കൂട്ടായ പ്രാർത്ഥനയുടെ - കൂട്ടായ ആമീനിന്റെ -മുസ്ലിം ഐക്യം വിളിച്ചോതുന്ന സദസുകൾ..... മുഅമിനുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് വിശാലമാകുന്ന സദസും അവിടേക്കിറങ്ങുന്ന റഹ്മത്തിന്റെ മാലാഖമാരും....... ലക്ഷങ്ങൾ തിങ്ങിനിറയുമ്പോൾ പള്ളിയിൽ നിന്ന് പുറത്തേക്ക് നീളുന്ന ആത്മീയ സദസുകളിലിറങ്ങുന്ന എണ്ണമറ്റ മാലാഖമാരുടെ സാമിപ്യവും ആമീനും  മേൽ പറഞ്ഞ മുഴുവൻ കർമ്മങ്ങളും ആയിരം മാസം തുടർചയായി ലക്ഷങ്ങൾ ഒരുമിച്ച് കൂടുന്ന - എണ്ണമറ്റ മാലാഖമാരിറങ്ങുന്ന.............. എല്ലാ പുണ്യകർമ്മങ്ങൾക്കും തുല്യം. അങ്ങനെ ഓരോ ഇബാദത്തും 83.4 വര്‍ഷത്തെ ആരാധനകള്‍ക്കു തുല്യം. അനസ് (റ) പറയുന്നത് ശ്രദ്ധിക്കുക: ‘ലൈലതുല്‍ ഖദ്‌റിലെ സദ്പ്രവൃത്തികള്‍, ദാന ധര്‍മങ്ങള്‍, സകാത്, നിസ്‌കാരം, എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനങ്ങളേക്കാള്‍ പുണ്യകരമാണ്.’ ഇത്തരം സൗഭാഗ്യവാന്‍മാരില്‍ അല്ലാഹു നമ്മെ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ

 കാര്യം മനസ്സിലാക്കാത്തതു കൊണ്ടോ അതോ മനസ്സിലെ കിബ്ര്‍ അനുവദിക്കാത്തത് കൊണ്ടോ എന്നറിയില്ല, ഖുര്‍ആന്റ മേല്‍ വചനത്തിന്റെ പൊരുളും റസൂലുല്ലഹി (സ) യുടെ വാക്കുകളും മുഖ വിലക്കെടുക്കാന്‍ മുജാഹിദ് , ജമ'അതെ ഇസ്ലാമീ പാതിരിമാര്‍ക്ക് മനസ്സ് വരാറില്ല. അല്ലാഹു ത'ആല അവര്‍ക്ക് ഹിദായത് കൊടുക്കട്ടെ. ഇനി അവര്‍ക്ക് ഹിദായതിനെ റബ്ബ് ഉദ്ദേശിച്ചിട്ടില്ല എങ്കില്‍  അവരുടെ ശറിൽ നിന്നും മുസ്ലിം സമുദായത്തെ റബ്ബ് രക്ഷപ്പെടുത്തി തരട്ടെ...ആമീന്‍.

പരിഭാഷയും വഹാബീ വിവരക്കേടുകളും



മൗലവിമാര്‍ എഴുതിയ പരിഭാഷയാണ് ഖുര്‍ആന്‍ എന്നാണ് ഒരു ആവറേജ് മുജായിദിന്റെ വിശ്വാസം.
ഏത് വിഷയവും ദീനില്‍ ഉള്ളതാണോ എന്ന് മനസ്സിലാക്കാന്‍ ഈ ഖുര്‍ആന്‍ പരിഭാഷ ഒരു തവണ വായിക്കുക.

ആ പരിഭാഷയില്‍ ഉള്ള കാര്യങ്ങള്‍ ഇസ്ലാമികവും അതില്‍ ഇല്ലാത്തതെല്ലാം അനിസ്ലാമികവും ആണെന്നാണ് ഈ സാധുക്കളുടെ വിശ്വാസം.
അതാണ് വഹാബികള്‍ക്ക് സംഭവിച്ച ഏറ്റവും വലിയ ദുരന്തവും...

എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കേണ്ടത് മുഫസ്സിറുകളുടെ തഫ്സീറുകളുടെ സഹായത്തോടെയാണ്.

അത് എല്ലാവര്‍ക്കും ഒരു പോലെ വായിച്ച് മനസ്സിലാക്കാന്‍ കഴിയില്ലെന്നത് നേരാണ്. കാരണം ലോക പ്രശസ്ത തഫ്സീറുകളെല്ലാം അറബീ ഭാഷയില്‍ തന്നെയാണ് വിരചിതമായിട്ടുള്ളത്.
അത് വായിച്ച് മനസ്സിലാക്കാന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ അത് പഠിച്ചവരെ അനുസരിക്കണമെന്നാണ് ദീനിന്റെ താല്‍പര്യം. അതല്ലെങ്കില്‍ അവന്‍ തഫ്സീറുകള്‍ വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ ആവശ്യമായ മുഴുവന്‍ ഫന്നുകളിലും വിജ്ഞാനം നേടുക. അതിന് ശേഷം തഫ്സീറുകളുടെ സഹായത്തോടെ തന്നെ ഖുര്‍ആന്‍ പഠിക്കുക.

മുജകള്‍ മുറി വൈദ്യന്‍മാരായ മൗലവിമാരുടെ പരിഭാഷകളെ അവലംബിക്കുമ്പോള്‍
സുന്നികള്‍ അവലംബിക്കുന്നത് തഫ്സീറുകളെയും മഹാന്‍മാരായ മുഫസ്സിറുകളെയുമാണ്.

മുജകള്‍ അവലംബിക്കുന്ന മൗലവിമാരുടെ വിവരം എന്താണെന്ന് ഏത് കുഞ്ഞിനും അറിവുള്ളതാണ്.
ഇന്നത്തെ തൗഹീദ് നാളത്തെ ശിര്‍ക്കും ഇന്നലത്തെ ശിര്‍ക്ക് ഇന്നത്തെ തൗഹീദുമാക്കി തൗഹീദിനെ ഒരു ആണ്ട്രോയിഡ് ഒ എസ് കണക്കേ ഉളുപ്പില്ലാതെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന മൗലവിമാരുടെ വിവരം മനസ്സിലാക്കാന്‍ ഐന്‍സ്റ്റീന്റെ ബുദ്ധിയൊന്നും ആവശ്യമില്ല.

എന്നാല്‍ തഫ്സീറുകളെ പിന്തള്ളി പരിഭാഷയില്‍ ഖുര്‍ആനെ ചുരുട്ടിക്കൂട്ടുന്ന വഹാബികള്‍ എന്താണ് തഫ്സീറെന്നും ആരാണ് ഒരു മുഫസ്സിര്‍ എന്നും മനസ്സിലാക്കേണ്ടതാണ്.

ഒരു മുഫസ്സിറിന് ഏറ്റവും കുറഞ്ഞത് 15 വിജ്ഞാനശാഖകളിലെങ്കിലും അഗാഥ ജ്ഞാനം അത്യന്താപേക്ഷിതമാണ്.

അവ ഏതൊക്കെയാണെന്ന് നോക്കാം

1)ഇല്‍മുസ്സ്വര്‍ഫ് (പദോല്‍പത്തി ശാസ്ത്രം)

2)ഇല്‍മുന്നഹ്വ് (വ്യാകരണം)

3)ഇല്‍മുല്‍ ഇശ്തിഖാഖ് (പദാവിഷ്ക്കാര ശാസ്ത്രം)

4)ഇല്‍മു മത്തനില്ലുഗത്ത് (ഭാഷാ പ്രയോഗ ശാസ്ത്രം)

5)ഇല്‍മുല്‍ മആനി (ഭാഷാ ചാതുര്യ ശാസ്ത്രം)

6)ഇല്‍മുല്‍ ബയാന്‍ (വിവരണശാസ്ത്രം)

7)ഇല്‍മുല്‍ ബദീഅ് (ഭാഷാ സൗന്ദര്യ ശാസ്ത്രം)

8)ഇല്‍മുല്‍ അസ്ബാബിന്നുസൂല്‍ (അവതരണ പശ്ചാത്തല ജ്ഞാനം)

9)ഇല്‍മുല്‍ ഹദീസ് (ഹദീസ് നിദാന ശാസ്ത്രം/ഉസൂലുല്‍ ഹദീസ് )

10)ഹദീസ് (ഇല്‍മു മത്നില്‍ ഹദീസ്)

11)ഉസൂലുദ്ദീന്‍ (വിശ്വാസ ശാസ്ത്രം)

12)ഉസൂലുല്‍ ഫിഖ്ഹ് (കര്‍മ്മശാസ്ത്രത്തിന്റെ നിദാന ശാസ്ത്രം)

13)ഫിഖ്ഹ് [ഇല്‍മുല്‍ ഫുറൂഅ്](4 മദ്ഹബും അതിന് പുറത്തുള്ളതും)

14)ഇല്‍മു തസ്വവ്വുഫ് (അദ്ധ്യാത്മ ശാസ്ത്രം)

15)ഇല്‍മുല്‍ ഖിറാഅത്ത് (പാരായണശാസ്ത്രം)

ഇനി പറയൂ ഈ പതിനഞ്ചും അതില്‍ കൂടുതലും വിജ്ഞാന ശാഖകളില്‍ അഗാഥ പാണ്ഢിത്യം നേടി ഖുര്‍ആന്‍ വിവരിച്ച മഹാന്‍മാരായ മുഫസ്സിറുകളെയും അവരുടെ തഫ്സീറുകളെയും അവലംബിക്കണോ??

കോമണ്‍സെന്‍സ് ഉള്ളവര്‍ ചിന്തിക്കുക....

77450 വിജ്ഞാനശാഖകള്‍ ഖുര്‍ആനിലുണ്ട് എന്ന് ഇമാം അബൂബകര്‍ ബാഖില്ലാനി (റ) പറഞ്ഞതായി സുയൂഥി ഇമാം അവിടുത്തെ *അല്‍ ഇത്ഖാനു ഫീ ഉലൂമില്‍ ഖുര്‍ആന്‍* എന്ന ഗ്രന്ഥത്തില്‍  രേഖപ്പെടുത്തുന്നു.

ഇതൊക്കെ ഖുര്‍ആനിലുള്ള സിര്‍റുകളാണ്.
അത് അറിയേണ്ടവര്‍ അറിയും.അവരുടെ വിജ്ഞാനത്തിന്റെയും തഖ്വയുടെയും മുന്നില്‍ നമ്മള്‍ എത്രയോ നിസ്സാരന്‍മാരാണെന്ന് തിരിച്ചറിഞ്ഞ് അവരുടെ വിജ്ഞാനത്തെ അംഗീകരച്ച് ജീവിക്കേണ്ട ബാധ്യത മാത്രമേ നമുക്കുള്ളൂ...
അല്ലാതെ പരിഷ്ക്കാരത്തിന്റെ പേരില്‍ ഇല്‍മിന്റെ വന്‍കിട വൃക്ഷങ്ങളെ തള്ളിപ്പറഞ്ഞ് അറബി പോലും മര്യാദക്ക് വായിക്കാന്‍ അറിയാത്ത സഈദിബ്നു ജോര്‍ജ്ജിനെ പോലുള്ള പമ്പര വിഡ്ഢികള്‍ പരിഭാഷ വായിച്ച് ദീന്‍ പറയാന്‍  തുടങ്ങിയാല്‍ തൗഹീദിലെ പിളര്‍പ്പ് എട്ടിലും എണ്‍പത്തി എട്ടിലും നില്‍ക്കാതെ തുടര്‍ന്നു കൊണ്ടേയിരിക്കും.
അല്ലാഹു ബോധം നല്‍കട്ടെ...!!

ഖബർ കെട്ടിപ്പൊക്കൽ സൗദിയിലില്ലാത്തതിന്റെ കാരണം മൊയ്തു മൗലവി പറയട്ടെ

മക്കയിലും മദീനയിലും കെട്ടിപ്പൊക്കിയ ഖബറുകളുണ്ടോ....?.... കേരളത്തിൽ മാത്രമേ ഖബർ കെട്ടിപ്പൊക്കലുള്ളൂ.... ഇത് ഇസ് ലാമികമാണെങ്കിൽ നബിയുടെ രാജ്യത്തല്ലേ കാണേണ്ടിയിരുന്നത്.... ഞാനിപ്പോൾ സൗദിയിലാണ് ,മക്കത്തോ മദീനത്തോ ഒരിടത്തും കേരളത്തിലെപ്പോലെ കെട്ടിപ്പൊക്കിയ ഖബറുകളില്ല...... തുടങ്ങിയ വഹാബികൾ വരട്ടു വാദങ്ങൾ - കഥയറിയാത്ത സാധാരണക്കാരെ തേടി അലയാൻ തുടങ്ങിയിട്ട് കാലം കുറേ ആയി.ഇത് കേട്ട് മുന്നും പിന്നും ചിന്തിക്കാതെ വഹാബിസത്തിലേക്കെടുത്തു ചാടി ,ആട് മേക്കാൻ പോയവരും നിരവധി...!.... നുണ പറയൽ മത്സരം നടത്തി റെക് സോണാ സോപ്പ് സമ്മാനം വാങ്ങിയ മൗലവിമാരുടെ വാക്കുകൾ മുഖവിലക്കെടുക്കരുതെന്ന- നേഴ്സറിക്കുട്ടികളുടെ അറിവ് പോലുമില്ലാത്തവർക്ക് യോജിച്ച സ്ഥലം വഹാബിസം തന്നെ!!!.......
കേരളത്തിലെ വഹാബീ സൈദ്ധാന്തികൻ E മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന് ഇന്നത്തെ സൗദി രാജാക്കൻമാർ രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം 
മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------
....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ്ങളിലെ ധനങ്ങളും ഖജാനകളും രത്നങ്ങളുമെല്ലാം പിടിച്ചെടുത്ത്, അവ പട്ടാളക്കാരുടെ ഇടയിൽ വിതരണം ചെയ്തു. ഖബറുകളുടെ മേൽ പടുത്തുയർത്തിയിരുന്ന എടുപ്പുകൾ പൊളിച്ചു നീക്കി.
നജ്ദ് പട്ടാളക്കാർ ഇറാഖിൽ നിന്ന്‌ ഹിജാസിലേക്ക് നീങ്ങി.ഹിജ്റ 1217 ക്രിസ്താതാബ്ദം 1803 നജ്ദിലെ രാജകുമാരൻ സഊദ് ബിൻ അബ്ദുൽ അസീസ് നജ്ദ് പട്ടാളത്തിന്റെ നേതൃത്വം വഹിച്ച് കൊണ്ട് ഹറമിന്റെ സമീപം എത്തി.അക്കാലത്ത് മക്കയിലെ ശെരീഫ് ഗാലിബായിരുന്നു. എന്നാൽ ആ പേരിന് അയാൾ ഒരു വിധത്തിലും അർഹനായിരുന്നില്ല.ഭീരുവായ ഗാലിബ് മക്കയിൽ നിന്ന് തായിഫിലേക്കോടിപ്പോയി.അവിടെയും നിലനിൽക്കാൻ അയാൾക്ക് ധൈര്യമുണ്ടായില്ല. പിന്നെ തായിഫിൽ നിന്ന്‌ ജിദ്ധയിലെത്തി. തുർക്കി പട്ടാളത്തെ അഭയം പ്രാപിച്ചു.
ഹിജ്റ 1318 മുഹറം 8 ക്രിസ്താബ്ദം 1803 ഏപ്രിൽ 3ൽ ഇബ്നു അബ്ദുദുൽ അസീസ് വിജയഭേരി മുഴക്കിക്കൊണ്ട് പരിശുദ്ധ കഅബയിൽ പ്രവേശിച്ചു.
പരിപാവനമായ കഅബയിൽ ഉണ്ടായിരുന്ന വില പിടിച്ച എല്ലാ സാധനങ്ങളും രത്നങ്ങളും നാണ്യങ്ങളും അടക്കം ചെയ്ത ഭണ്ഡാരം അധീനപ്പെടുത്തി.അവ പട്ടാളക്കാർക്ക് വീതിച്ചു കൊടുത്തു.ഖബറുകളുടെ മേൽ തുർക്കികളും മറ്റും നിർമിച്ചിരുന്ന ഗോപുരങ്ങളും ഖുബ്ബകളും പൊളിച്ചു നീക്കി......... പിറ്റേ കൊല്ലം മദീനാ മുനവ്വറയും കൈവശപ്പെടുത്തി. അവിടെയും മക്കയിൽ ചെയ്ത പോലുള്ള പ്രവൃത്തികൾ ചെയ്തു.ഖബറുകളിലെ ഖുബ്ബ പൊളിച്ചത് വലിയ എതിർപ്പിനു കാരണമായി'''. [ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്രപ്രസ്ഥാനവും- E മൊയ്തു മൗലവി]
N:B-മൊയ്തു മൗലവി സമസ്ത മുശാവറയിലെ അംഗമാണെന്ന് മൗലവിമാർ തട്ടി വിടാതിരുന്നാൽ മഹാഭാഗ്യം!!!



.

Wednesday, 2 May 2018

SSLC റിസൽറ്റ് വെബ് സൈറ്റ്

*SSLC റിസൽറ്റ്   താഴെ പറയുന്ന സൈറ്റുകളിൽ ലഭ്യമാണ്.*
🌹🌹🌹

👉 www.keralaresults.nic.in
👉 www.keralapareekshabhavan.in
👉 www.bpekerala.in
👉 www.dhsekerala.gov.in
👉 www.results.kerala.nic.in
👉 www.education.kerala.gov.in
👉 www.result.prd.kerala.gov.in
👉 www.jagranjosh.com
👉 www.results.itschool.gov.in.
👉 www.result.itschool.gov.in
🌹🌹എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു.🌹🌹

തറാവീഹും അൽ-ഹാവീയും വഹാബികളുടെ പുകമറയും ....


ഇമാം സുയൂഥി(റ) തന്റെ പ്രശസ്തമായ 'അൽ-ഹാവീ ലിൽ ഫതാവാ'യിൽ തറാവീഹ് നിസ്കാരത്തെ സംബന്ധിച്ച് നടത്തിയ ചർച്ചയിൽ നിന്ന് ചില ഭാഗങ്ങൾ അസ്ഥാനത്ത് ഉദ്ധരിച്ചു കൊണ്ട് പതിവു പോലെ വഹാബികൾ വിശ്വാസികളെ മുസ്.ലിം ഉമ്മത്തിന്റെ ഏകോപിത ചര്യകളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു.

വാസ്തവത്തിൽ ഇമാം അവർകൾ അവിടെ തറാവീഹ് എന്ന നിസ്കാരത്തെയോ അത് ഇരുപത് റക്.അത്ത് ആണെന്ന സ്വഹാബികളുടെ ഇജ്മാഇനെയോ മദ്.ഹബിന്റെ തീർപ്പുകളെയോ ഒരിക്കലും എതിർക്കുന്നില്ല. മറിച്ച് ഇരുപത് റക്.അത്ത് തറാവീഹ് നിസ്കാരം നബി(സ) പതിവാക്കിയിരുന്നില്ല എന്നും തറാവീഹ് നിസ്കാരം തന്നെ നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നുമുള്ള തന്റെ വാദം അവതരിപ്പിക്കുക മാത്രമാണ് ചെയതത്. അത് കൊണ്ട് അങ്ങനെ ഒരു നിസ്കാരം ദീനിൽ ഇല്ലെന്നൊന്നും അദ്ദേഹം വാദിക്കുന്നില്ല. ഈ നിസ്കാരം സ്വഹാബത്തിന്റെ ചര്യയിലൂടെയും ഇജ്മാഇലൂടെയും ദീനിൽ സ്ഥിരപ്പെട്ടതാണെന്ന കാര്യം അദ്ദേഹം അംഗീകരിക്കുകയും ചെയ്യുന്നു. നബി(സ) ചെയ്യാത്തത് ചെയ്യാൻ പാടില്ല എന്ന ദീനീവിരുദ്ധമായ വഹാബിയൻ ചിന്താഗതികൾ കൊണ്ട് നടക്കുന്നവരല്ലല്ലോ ഇമാമുമാർ.

റമളാനിൽ തറാവീഹ് എന്ന പുണ്യനിസ്കാരം ഉണ്ടോ ഇല്ലേ എന്നല്ല ഇമാം നടത്തിയ ചർച്ചയുടെ മർമ്മം. മറിച്ച് നബി(സ) ഇരുപത് റക്.അത്ത് തറാവീഹ് നിസ്കരിച്ചിരുന്നുവോ ഇല്ലയോ എന്ന് മാത്രമാണ്. ഇല്ല എന്നാണ് ഇമാമിന്റെ അഭിപ്രായം. അതു കൊണ്ട് ഇരുപത് റക്.അത്ത് നിസ്കാരം ദീനിൽ നിന്ന് പുറത്ത് പോകുന്നില്ലല്ലോ - കാരണം അതിനു സ്വഹാബത്തിന്റെ ഇജ്മാഅ് ആകുന്ന ശക്തമായ പ്രമാണത്തിന്റെ പിൻ.ബലമുണ്ട്. ഇരുപത് റക്.അത്ത് നിസ്കരിച്ചില്ല എന്നത് കൊണ്ട് തറാവീഹ് എട്ടാണെന്നും വരില്ലല്ലോ - കാരണം സ്വഹാബികൾ നിസ്കരിച്ചത് ഇരുപതാണെന്നത് സ്ഥിരപ്പെട്ട കാര്യവുമാണ്. അവരാണ് നബി(സ)യുടെ പിന്നിൽ നിന്ന് നിസ്കരിച്ചവരും നബി(സ) ചര്യയെ അണുമണിത്തൂക്കം പിന്തുടരുന്നവരും.
നബി(സ) നിസ്കരിച്ച തറാവീഹ് എട്ടാണ്, അതു കൊണ്ട് ഞങ്ങളും എട്ട് നിസ്കരിക്കുന്നു എന്ന് വാദിക്കുന്ന വഹാബികൾക്ക്, നബി(സ) തറാവീഹേ നിസ്കരിച്ചില്ല എന്ന് വാദിക്കുന്ന ഇമാം സുയൂഥി(റ) എങ്ങനെയാണ് തെളിവാകുന്നത്???

തന്റെ അഭിപ്രായത്തെ സാധൂകരിക്കാൻ ഇമാം അവതരിപ്പിച്ച ന്യായങ്ങൾ ഉദ്ധരിച്ചാണ് ഇവിടെ വഹാബികൾ പുകമറ സൃഷ്ടിക്കുന്നത്. ആ ന്യായങ്ങളും അതിന്റെ യാഥാർത്ഥ്യങ്ങളും ആണ് താഴെ. ഇതിൽ എന്താണ് വഹാബികൾക്ക് നുണയാൻ ഉള്ളതെന്ന് നോക്കാമല്ലോ ...

ഒന്നാമത്തെ ന്യായം:

‘നബി(സ) ജനങ്ങൾക്ക് ഇമാമായി ഇരുപത് റക്.അത്തും മൂന്ന് റക്.അത്ത് വിത്.റും നിസ്കരിച്ചു എന്ന ഇബ്നു അബീശൈബ തന്റെ മുസ്നദിൽ ഉദ്ധരിച്ച ഇബ്നുഅബ്ബാസ്(റ)നെ തൊട്ടുള്ള ഹദീസ് ളഈഫാണ്’

അതെ, ഈ ഹദീസ് ളഈഫ് തന്നെയാണ്. ഇതിന്റെ നിവേദന പരമ്പരയിൽ ഇബ്രാഹീം ബ്ൻ ഉസ്മാൻ എന്ന അബൂശൈബ ഉണ്ട്. അദ്ദേഹം ബലഹീനനാണ് എന്ന കാര്യത്തിൽ മുഹദ്ദിസുകൾ എല്ലാം യോജിച്ചിരിക്കുന്നു. അതു കൊണ്ട് ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ നബി(സ) തറാവീഹ് നിസ്കരിച്ചു എന്ന് സ്ഥിരപ്പെടുന്നില്ല എന്നാണ് ഇമാം സുയൂഥി(റ) പറയുന്നത്.

ഇവിടെ വഹാബികൾ ഒരു കാര്യം മനസ്സിലാക്കണം. സുന്നികൾ ആരും ഈ ഹദീസ് ഇരുപതിനു തെളിവായി വഹാബികളുടെ മുമ്പിലേക്ക് കൊണ്ട് വരാറില്ല. അതു കൊണ്ട് ഈ വാചകം പൊക്കിപ്പിടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ നിൽക്കണ്ട.

രണ്ടാമത്തെ ന്യായം:

നബി(സ)യുടെ റമളാനിലെ നിസ്കാരത്തെ കുറിച്ച് ആഇഷബീവി(റ)യോട് ചോദിക്കപ്പെട്ടപ്പോൾ മഹതി മറുപടി പറഞ്ഞത് നബി(സ) റമളാനിലോ അല്ലാത്തപ്പോഴോ പതിനൊന്നിൽ കൂടുതൽ നിസ്കരിക്കാറില്ല എന്നായിരുന്നു.

ഇത് കണ്ട് വഹാബികൾ ചാടാറുണ്ട്. പാവങ്ങൾ കാര്യം മനസ്സിലാക്കാതെ ചാടി വീഴുകയാണ്. എന്തിനാണ് ഇമാം ഇത് പറഞ്ഞതെന്ന് അവർക്ക് മനസ്സിലായില്ല. അത് മനസ്സിലാകണമെങ്കിൽ ആദ്യം തന്നെ ഇമാമിന്റെ വാദം എന്താണെന്ന് അറിയേണ്ടേ? തറാവീഹ് നബി(സ)യുടെ പതിവിൽ പെട്ടതായിരുന്നില്ല എന്നാണ് ഇമാമിന്റെ വാദം. അത് സ്ഥാപിക്കാനാണ് ഈ ന്യായം ഇമാം കൊണ്ട് വന്നത്. അഥവാ, നബി(സ) റമളാനിൽ തറാവീഹ് നിസ്കരിച്ചിരുന്നു എങ്കിൽ അത് ആഇഷബീവി(റ)ക്ക് തീർച്ചയായും അറിയുമായിരുന്നു. അപ്പോൾ റമളാനിലെ നിസ്കാരത്തെ കുറിച്ചുള്ള ചോദ്യത്തിന്റെ മറുപടിയിൽ തീർച്ചയായും മഹതി അത് കൂടി പറയുമായിരുന്നു. എന്നാൽ മഹതി തറാവീഹിനെ കുറിച്ച് ഒന്നും പരാമർശിക്കാതെ, വിത്.റിനെ കുറിച്ച് മാത്രമാണ് സംസാരിച്ചത്. അപ്പോൾ മനസ്സിലായി തറാവീഹ് നബി(സ)യുടെ റമളാനിലെ പതിവ് ആയിരുന്നില്ല എന്ന്. ഇതാണ് ഇമാമിന്റെ ന്യായം. ഇതുണ്ടോ വഹാബികൾക്ക് തിരിയുന്നു?

മൂന്നാമത്തെ ന്യായം:

ഉമർ(റ) തറാവീഹിനെ സംബന്ധിച്ച് 'ഇത് എത്ര നല്ല ബിദ്.അത്താണ്' എന്ന് പറഞ്ഞത് സ്വഹീഹുൽ ബുഖാരിയിലൂടെ സ്ഥിരപ്പെട്ടതാണ്
إنه قد ثبت في صحيح البخاري عن عمر أنه قال في التراويح نعمت البدعة هذه والتي ينامون عنها أفضل فسماها بدعة يعني بدعة حسنة وذلك صريح في أنها لم تكن في عهد رسول الله صلى الله عليه وسلم

ഇവിടെ വഹാബികളുടെ എല്ലാ കുതന്ത്രങ്ങളും തകർന്ന് തരിപ്പണമാവുന്നു. കാരണം ഇമാം സുയൂഥി(റ) ഉമർ(റ)വിന്റെ "ഇത് എത്ര നല്ല ബിദ്.അത്താകുന്നു" എന്ന പ്രസ്താവന എടുത്തു കൊണ്ട് വാദിക്കുന്നത് എന്താണ്? ഇത് നബി(സ)യുടെ കാലത്ത് ഈ നിസ്കാരം ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണ് എന്ന്. കാരണം നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നെങ്കിൽ അതിനെ നല്ല ബിദ്.അത്ത് എന്ന് പറയില്ലല്ലോ? അപ്പോൾ കാര്യം വളരെ വ്യക്തമാണ്, ഇമാം സുയൂഥി(റ)യെ സംബന്ധിച്ച് ഇത് നബി(സ) നിസ്കരിച്ച നിസ്കാരമേ അല്ല. എന്നിട്ടാണോ നബി നിസ്കരിക്കാത്ത നിസ്കാരത്തിന്റെ എണ്ണത്തിന് വഹാബികൾ ഇമാം സുയൂഥിയുടെ കിതാബ് തെളിവായി കൊണ്ട് വരുന്നത്? പരമ വിഡ്ഢിത്തം. അത് പോലെ തന്നെ ആഇഷ ബീവി(റ)യുടെ പതിനൊന്നിന്റെ ഹദീസിനെ ഒരിക്കലും ഇമാം സുയൂഥി(റ) തറാവീഹ് ആയി കണ്ടിട്ടില്ല എന്നും ഉറപ്പായി. കാരണം തറാവീഹ് നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല എന്നാണു ഇമാം അവർകൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നത്.

ഈ ന്യായത്തിന്റെ തുടർച്ചയായി ഇമാം സുയൂഥി(റ) ഇമാം ഷാഫി(റ)യും മറ്റു ഇമാമുമാരും ബിദ്.അത്തിനെ വർഗീകരിച്ച രീതിയും മറ്റു ചര്ച്ചകളും കൊണ്ട് വരുന്നുണ്ട്. മൗലിദ് ആഘോഷം നല്ല ബിദ്.അത്ത് ആണെന്ന് സ്ഥാപിക്കാൻ ഇതേ ഇമാം സുയൂഥി(റ) തന്നെ ഇതേ അൽ-ഹാവീയിൽ തന്നെ ഉദ്ധരിച്ച അതെ ഇബാറത്തുകൾ. വഹാബികൾക്ക് അടുത്ത ഇരുട്ടടി. അപ്പോൾ മൗലിദ് ആഘോഷം പോലെ തന്നെ നബി(സ)യുടെ കാലത്ത് ഇല്ലാതിരുന്ന, പിന്നീട് പ്രാബല്യത്തിൽ വന്ന ഒരു പുണ്യകർമ്മം ആയിട്ട് തന്നയാണ് ഇമാം അവർകൾ തറാവീഹിനെയും കാണുന്നത് .....ഓ വഹാബികളെ അൽഹാവീയും പൊക്കിപ്പിടിച്ചു വരുന്ന നിങ്ങളുടെ തൊലിക്കട്ടി അപാരം തന്നെ ....

ഈ ന്യായത്തിന്റെ അവസാനമായി ഇമാം ഇത് കൂടി പറയുന്നു. ഇനി വഹാബികൾ ഹാവിയിൽ ഇരുപതിനു തെളിവ് എവിടെ എന്ന് ചോദിച്ചു വരരുത്.
وفي سنن البيهقي وغيره بإسناد صحيح عن السائب بن يزيد الصحابي قال كانوا يقومون على عهد عمر بن الخطاب في شهر رمضان بعشرين ركعة ولو كان ذلك على عهد رسول الله صلى الله عليه وسلم لذكره فإنه أولى بالإسناد وأقوى في الاحتجاج

"ഇമാം ബൈഹഖിയുടെ സുനനിലും മറ്റും സ്വഹാബിയായ സാഇബ് ബിന് യസീദിനെ തൊട്ട് സ്വഹീഹായ പരമ്പരയിലൂടെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഉമർ(റ)വിന്റെ കാലത്ത് റമളാനിൽ അവർ ഇരുപത് റക്അത്ത് നിസ്കരിക്കുന്നവരായിരുന്നു എന്ന്. ഇത് നബി(സ)യുടെ കാലത്ത് ആയിരുന്നെങ്കിൽ അതാകുമായിരുന്നല്ലോ പ്രഥമമായി ഉദ്ധരിക്കുക. കാരണം പാരമ്പര്യം കൊണ്ട് ഏറ്റവും ബന്ധപ്പെട്ടതും തെളിവുകൾ കൊണ്ട് ഏറ്റവും ആധികാരികമായതും അതാണല്ലോ."

അൽ ഹാവീയിൽ ആഇഷ(റ)വിന്റെ പതിനൊന്നിന്റെ ഹദീസ് തറാവീഹ് എട്ടാണെന്നതിനു ഇമാം സുയൂഥി(റ) തെളിവാക്കിയിട്ടുണ്ട് എന്ന് റമളാൻ മാസത്തിൽ ഉളുപ്പ് ഇല്ലാതെ പച്ചക്കള്ളം വിളമ്പിയ വഹാബിക്ക് ഇവിടെ ഇമാം തന്നെ ഒന്നാം നമ്പർ ആപ്പ് വെക്കുന്നു. അഥവാ, തറാവീഹ് സംബന്ധിച്ച് നബി(സ)യുമായി ബന്ധപ്പെട്ട് ഒരു സ്വഹീഹായ ഹദീസും ഇല്ലെന്നു. അപ്പോൾ ആഇഷ(റ) പറഞ്ഞ നിസ്കാരം സംബന്ധിച്ച് ഇമാമിന്റെ നിലപാട് എന്താണ് വഹാബികളെ? തറാവീഹ് ആണെന്നോ അതോ വിത്ർ ആണെന്നോ? അറിയാൻ താത്‌പര്യം ഉണ്ട് ...

നാലാമത്തെ ന്യായം:

പണ്ഡിതന്മാർ ഈ നിസ്കാരത്തിന്റെ റക്അത്തുകളുടെ എണ്ണത്തെ സംബന്ധിച്ച് ഭിന്നിച്ചിട്ടുണ്ട്. ഈ നിസ്കാരം നബി(സ)യിൽ നിന്ന് നേരിട്ട് ഉദ്ധരിക്കപ്പെട്ടതാണെങ്കിൽ ഇതിന്റെ റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ അവർ ഒരിക്കലും ഭിന്നിക്കുമായിരുന്നില്ല. റവാതിബും വിത്റും പോലെ ഈ നിസ്കാരവും (റക്അത്തുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ തർക്കമില്ലാത്തത്) ആകുമായിരുന്നു.

ഇവിടെ ഇമാം ഉദ്ദേശിക്കുന്ന ഭിന്നത മദീനയിൽ ഇമാം മാലിക്(റ) അടക്കം ആളുകൾ വിത്ർ കൂടാതെ മുപ്പത്തി ആറു നിസ്കരിക്കുന്നതിനെയും മറ്റും ആണ്. അത് ഇമാം തന്നെ വ്യക്തമാക്കുന്നുമുണ്ട്.

ഇവിടെ ഇമാം ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. അഥവാ വഹാബികൾ കരുതുന്നത് പോലെ, വിത്റിന്റെ കാര്യത്തിൽ ഇമാമിന് ഒരു തർക്കവും ഇല്ല.

അഞ്ചാമത്തെ ന്യായം:

ഇതും നാലാമത്തെ ന്യായത്തിനു സമാനം തന്നെയാണ്. അഥവാ, മക്കക്കാർ ഓരോ നാല് റക്അത്തുകൾക്കും ഇടയിൽ ഓരോ തവാഫും രണ്ടു റക്അത്ത് സുന്നത്തും കൂടി നിർവഹിച്ചു പോരുന്നതിനാൽ മദീനക്കാർ ഓരോ നാല് റക്അത്തുകൾക്കും ഇടയിൽ വേറെ നാല് റക്അത്തു സുന്നത്ത് കൂടി നിർവഹിച്ചു പോരുന്നു. അങ്ങനെ അവർ മുപ്പത്തി ആറ് നിസ്കരിക്കുന്നു. ഈ നിസ്കാരം നബി(സ)യിൽ നിന്ന് നേരിട്ട് മാതൃക ഉള്ളത് ആയിരുന്നെങ്കിൽ ഈ നിസ്കാരത്തിനു എല്ലാ സ്ഥലത്തും ഒരു ഏകീകൃത രൂപം ഉണ്ടാകുമായിരുന്നു എന്നാണു ഇമാം സൂചിപ്പിക്കുന്നത്.

കൂട്ടത്തിൽ ഇമാം ഇതും കൂടി പറയുന്നു. വഹാബിക്ക് അവസാനത്തെ പ്രഹരം. "മദ്ഹബിന്റെ കിതാബുകൾ വിശേഷിച്ചും ഇമാം നവവിയുടെ(റ) 'ശറഹുൽ മുഹദ്ദബ്' പരിശോധിക്കുന്ന ഒരാൾക്ക് ഈ നിസ്കാരത്തിന്റെ വഖ്ത്തിനെ സംബന്ധിച്ചും ഖിറാഅത്തിനെ സംബന്ധിച്ചും ജമാഅത്തിനെ സംബന്ധിച്ചും എല്ലാം ഉള്ള തെളിവുകൾ സ്വഹാബികളുടെ പ്രവർത്തനങ്ങൾ ആയി ആണ് കൊടുത്തിട്ടുള്ളത് എന്ന് കാണാം. സത്യത്തിൽ ഈ ഒരു അമൽ നബി(സ) അനുഷ്ടിച്ചിരുന്നു എങ്കിൽ ഈ കാര്യങ്ങൾക്കൊക്കെ ഉള്ള തെളിവുകൾ നബി(സ)യിലേക്ക് ചേർത്തി പറയുന്ന റിപ്പോർടുകൾ ആകുമായിരുന്നു".

അങ്ങനെ നബി(സ)യിലേക്ക് ചേർത്തി പറയുന്ന റിപ്പോർടുകൾ ഈ നിസ്കാരത്തെ സംബന്ധിച്ച് ഫിഖ്ഹിന്റെ കിതാബുകളിൽ കാണുന്നില്ല എന്നതിനാൽ ഇത് നബി(സ)യുടെ ചര്യയിൽ പെട്ടതല്ല എന്നാണു ഇമാം അവർകൾ വാദിക്കുന്നത്.

അവസാനമായി ഒരു കാര്യം ഒന്ന് കൂടി ഉണർത്തുന്നു. തറാവീഹ് എന്ന പുണ്യ നിസ്കാരം ഇല്ലെന്നോ, നബി(സ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ആ നിസ്കാരം പാടില്ലെന്നോ, അത് ഇരുപത് റക്അത്ത് അല്ലെന്നോ അല്ല ഇമാം അവര്കളുടെ വാദം. അതെല്ലാം അംഗീകരിച്ചു കൊണ്ട് തന്നെ ഇമാം അവർകൾ വാദിക്കുന്നത് നബി(സ) ഈ നിസ്കാരം നിർവഹിച്ചിട്ടില്ല, ഇത് അവിടുത്തെ പതിവ് ആയിരുന്നില്ല, അവിടുത്തെ കാലത്ത് ഈ നിസ്കാരം അറിയപ്പെട്ടിട്ടില്ല എന്നൊക്കെയാണ്. തികച്ചും വൈജ്ഞാനികമായ ഒരു ചർച്ച. അല്ലാതെ മദ്ഹബിൽ തീര്പ്പ് കല്പിക്കപ്പെട്ട ഒന്നിനെയും തിരുത്തുന്ന ലക്ഷ്യത്തിലുള്ള ഒരു വാദവും ഇമാം അവർകൾ ഉന്നയിച്ചിട്ടേ ഇല്ല. വിജ്ഞാന സാഗരങ്ങളിൽ മുങ്ങി തപ്പുന്ന ഇമാമുമാരെ സംബന്ധിച്ച് ഇത്തരം ചർച്ചകൾ സ്വാഭാവികം മാത്രം ....