ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 2 June 2018

മുജാഹിദ് ഭിന്നിപ്പ്-തിരൂരങ്ങാടി സലഫിപ്പള്ളിയിലെ തൗഹീദ് യുദ്ധം!

😄😄ഇത് ബദ്ർ യുദ്ധമല്ല അള്ളാഹു അല്ലാത്തവരോടും സഹായം ചോദിക്കാം എന്ന വിശയത്തിൽ ഇരു വിഭാഗം മുജാഹിദും തിരൂരങ്ങാടി സലഫി പള്ളിയിൽ നടത്തിയ തൗഹീദ് യുദ്ധം❗😄😄😄 പോലീസ് വന്ന് നിരത്തുന്നതും ലൈവായി കാണാം
https://youtu.be/poPDwFXiiYY

ബദറും മുജാഹിദുകളുടെ ചെമ്പ് വിപ്ളവവും

   *മുജായിദ് പ്രവർത്തകരോട് ഒരു അപേക്ഷ*-
*നിങ്ങൾ ഇതിനൊക്കെ  തെളിവ് ആക്കിയ ആയത്തും ഹദീസും ചരിത്രവും പാവം സുന്നികൾക്ക് കൂടി കൊടുക്കണം*.... *അവരും ഈ തെളിവുകളുടെ വെളിച്ചത്തിൽ ലൈറ്റ് ഇടട്ടെ*....!!! *നിങ്ങൾ നിരത്തിയ ചെമ്പ് വിപ്ളവത്തിന്റെ അത്രയും വരില്ലെങ്കിലും ബദർ ദിനത്തിന് അവരും ചെമ്പുകൾ കയറ്റട്ടെ*......!!!___________ *ചെമ്പിനെ ആക്ഷേപിക്കുന്ന വഹാബികളും അത് കേട്ടവരും - ഈ ചെമ്പ് വിപ്ളവം കാണാതെ പോകരുത്*
👇👇👇👁👁👁
           
https://visionofahlussunna.blogspot.com/2017/12/blog-post_82.html

ബദർ മൗലിദ് മലയാളത്തിൽ-മുജാഹിദ് മൗലവിമാരുടെ വക !

#ബദർ #മൗലിദ് മലയാളത്തിൽ....❗#മുജായിദ് മൗലവിമാരുടെ #വക❗ബിദ്അതാണെങ്കിലും സ്വർഗത്തിലേക്കുള്ള പാതയാണ്....പേടിക്കണ്ട❗സംഗതി സുന്നത്ത് തന്നെയാണ്... നബി ചെയ്തോ,സഹാബത്ത് ചെയ്തോ,ബിദ്അത്തല്ലേ ,നരകത്തിൽ പോകില്ലേ തുടങ്ങിയ ചോദ്യങ്ങളൊക്കെ സുന്നികൾ ചെയ്യുമ്പോൾ മാത്രമാണ്... അല്ല പിന്നെ ...!... സുന്നികളുടെ മൗലിദിലൊന്നും ബദറിൽ പങ്കെടുത്ത കുതിരകളെ കാണാൻ പറ്റിയിരുന്നില്ല...  #മൗലവിമാർ #കഴിവു #തെളിയിച്ച് #കളത്തിലിറങ്ങിയപ്പോൾ ,#ബദറിലെ #കുതിരകളെ 3D എഫക്റ്റോടെ #കാണാനുള്ള #ഭാഗ്യമുണ്ടായി...!... കുതിരകളുടെ കളറൊക്കെ പ്രമാണങ്ങളില്ലുള്ള അതേപോലെ തന്നെ...!...മൗലവിമാരുടെ ഒഫീഷ്യലായതുകൊണ്ട് സനദൊക്കെ കിറു കൃത്യം... നവോത്ഥാനത്തിന്റെ ഓരോ ഗുണങ്ങളേ... മലയാളത്തിൽ പാട്ടാക്കി #ഓൺലൈനിൽ ചൊല്ലുമ്പോൾ സുന്നത്താകുന്ന / സുന്നികൾ #ഓഫ് #ലൈനിൽ ,അറബിയിൽ ചൊല്ലുമ്പോൾ ബിദ്അത്തും നരകവും കിട്ടുന്ന പ്രത്യേക അപ്ഡേഷൻ ഗൂഗിളിൽ നിന്നെടുത്ത് , എല്ലാ മുജായിദുകളും നീട്ടി ചൊല്ലിക്കോളീൻ....❗കുന്തിരിക്കം പുകക്കണോ തിരി കത്തിക്കണോ ചീരണി വേണോ തുടങ്ങിയവ അടുത്ത അപ്ഡേഷനിൽ .....!.....കാത്തിരിക്കുക....എന്താല്ലേ.... #ആദർശമില്ലാത്ത #ആശയക്കൂട്ടായ്മ ഇനി എങ്കിലും #നിർത്തിക്കൂടേ മൗലവിമാരേ...
https://youtu.be/Bmh6gP9WsJs

ബദർ ചരിത്രം ഒരവലോകനം


*ബദർ യുദ്ധം അല്പം  ചരിത്രം*


 ഹൃസ്വമായനിലയിൽ അറിഞ്ഞിരക്കണം  എങ്കിലേ ബദർ മൗലീദ് കേൾക്കുമ്പോൾ നമ്മുടെ ഈമാൻ വർദ്ധിക്കുകയുള്ളൂ:
മദീനയിൽ നിന്ന് കിലോമീറ്ററുകളോളം
ദൂരമുള്ള സ്ഥലമാണ് ബദർ. അവിടെ *കിനാന* അല്ലങ്കിൽ *ബനൂ  ളംറ* ഗോത്രക്കാരനായ *ബദ്റുബ് നുയഖ് ലദ്ബ്നുന്നള്ർ* ഈ സ്ഥലത്ത് താമസിച്ചിരുന്നത് കൊണ്ടാണ്  ബദർ എന്ന പേരു് ലഭിച്ചത്.ഒരു വ്യക്തിയുടെ നാമം ആനാടിന് നൽകപ്പെട്ടു.ജനവാസം കുറഞ്ഞ ഗ്രാമമായിരുന്നു ബദർ.ബദ്റുബ് ന് ഖുറൈശ് എന്നൊരാൾ അവിടെ ഒരു കിണർ കുഴിച്ചെന്നും അയാളുടെ പേര് കിണറിന് ലഭി ചെ ന്നും പിന്നീട് അത് സ്ഥല നാമമായിയെന്നും അഭിപ്രായം ഉണ്ട്.  സത്യത്തിന്റെയും, അസത്യത്തി ന്റെയും, വർഗ്ഗ, വർണ്ണ വിവേച നത്തിനടയിലുള്ള ധർമ്മസമരം, ഏക ഇലാഹെന്ന അല്ലാഹു വിലുള്ള വിശ്വാസം നിലനിർത്തു ന്നതിനുള്ള ഇസ് ലാമിന്റെ *ഒന്നാം
സ്വാതന്ത്ര്യയുദ്ധ* മാണ് ബദർ യുദ്ധം. ഹിജ്റ രണ്ടാംവർഷം റമദാൻ മാസം 17ന് അത്യുഷ്ണമുള്ള ഒരു വെള്ളിയാഴ്ചയാണ് ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ ഏറ്റവും വലിയ യുദ്ധമായ ബദർ യുദ്ധം നടന്നത് .മുന്നൂറിൽപ്പരം സഹാബികൾ പ്രസ്തുത യുദ്ധത്തിൽ പങ്കെടുത്തതായി സഹീഹുൽ ബുഖാരിയിലും സഹീഹുൽ മുസ്ലിമിലും കാണാം.  ആയുധങ്ങളും മറ്റ് യുദ്ധസാമഗ്രികളും ആയി വന്ന ആയിരത്തോളം ശത്രുക്കളെ സഹാബത്ത് നേരിട്ടതും ശത്രുപക്ഷത്തിന്റെ പല പ്രമുഖരും കൊല്ലപ്പെട്ടതും ഇസ്ലാമിനെ വിജയം ലഭിച്ചതും ഇവിടെ ശ്രദ്ധേയമാണ് .ബദർ യുദ്ധത്തിൽ പങ്കെടുത്ത സ്വഹാബി കൾക്കാണ് ബദരീങ്ങൾ എന്നു പറയുന്നത് .ബദറിൽ പങ്കെടുത്ത വരുടെമഹത്വം ഇമാം ബുഖാരി  അനസ് (റ) വിൽ നിന്നും നിവേദനം ചെയ്ത് രേഖപ്പെടുത്തി യതായി കാണാം.കുട്ടിയായിരുന്ന  ഹാരിസ (റ) വിനു ബദർ യുദ്ധത്തിൽ അമ്പേറ്റു. അപ്പോൾ അവരുടെ മാതാവ്  നബിയുടെ അരി കിൽ വന്നു പരാതിപ്പെട്ടപ്പോൾ നബി ഇപ്രകാരം പറഞ്ഞു. നിശ്ചയം ഹാരിസ സ്വർഗത്തിലാണ് ( ബുഖാരി) അൻസാരികളിൽ നിന്ന് ആദ്യം ശഹീദായ വ്യക്തിയാണ് ഹാരിസ.
ഹൗളിൽ നിന്നും വെള്ളം കുടിച്ച്
കൊണ്ടിരിക്കുമ്പോൾ ശത്രുപക്ഷ
ത്തിൽ നിന്നുള്ള ഹിബ്ബാ ബ്നു ഹർഖത്താണ് അമ്പെയ്ത് ഹാരിസ (റ)
നെ കൊന്നത്. ജന്നത്തുൽ ഫിർദൗസാണ് ഹാരിസക്ക് വാഗ്ദാനം ചെയ്തത്. (ഉംദത്തുൽ ഖാരി: 19/94) .

 ബദർ യുദ്ധം അനിവാര്യമായി
രുന്നു. സ്വന്തം നാടും വീടും സമ്പത്തും എല്ലാം ഉപേക്ഷിച്ചു  മദീനത്തേക്ക് പോന്ന ഒരു ജനതയെ
അവിടെയും ജീവിക്കാൻ അനുവദിക്കില്ലന്ന് വന്നാൽ എന്ത്ചെയ്യും? മാത്രമല്ല അല്ലാഹു വിന്റെ ദീൻ ഇവിടെ നിലനിൽപ്പില്ലന്ന് വന്നാൽ എന്ത് ചെയ്യും .അവസാനം നബിക്കും സ്വഹാബത്തിനും യുദ്ധം ചെയ്യേണ്ടി വന്നു. 
  ബദർ യുദ്ധം നടന്നതിന്റെ തൊട്ട് മുമ്പത്തെ ശഅ്ബാൻ മാസത്തിലാണ്  റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത് .പക്ഷേ ബദർ യുദ്ധവേളയിൽ നബിയും സഹാബത്തും ഇസ്ലാം അനുവദിച്ച പ്രകാരം നോമ്പും മുറിച്ചിരുന്നു.
സീറത്തുൽ ഹല ബി 2/148.
ആയിരത്തോളം വരുന്ന ശത്രുപക്ഷത്തോടപ്പം600 അങ്കികളും, 100 കുതിരകളും,700 ഒട്ടകങ്ങളും,പാട്ടുപാടി നിർത്തം വെച്ച് ആവേശം കൊള്ളിക്കാൻ നർത്തകിമാരും കൂടെ ഉണ്ടായി
 യിരുന്നു.
മുസ്ലിം പക്ഷത്ത് 313 സഹാബി കളം, 60 അങ്കികളും രണ്ട് കുതിര കളും മാത്രമാണ് ഉണ്ടായിരുന്നത്.
പുറമെ ഇമാനും. മുന്ന് പതാക
കൾ ബദർ യുദ്ധത്തിൽ മുസ് ലിം
കൾ വഹിച്ചിരുന്നു. ഒരു വെളുത്തതും
 രണ്ട് കറുത്തതുമായ  പതാകകൾ . വെളുത്ത കൊടി മിസ്അബു
ബ്നു ഉമൈർ (റ)വും, കറുത്ത
കൊടികൾ ഒന്ന് അലി(റ)വും
മറ്റൊന്ന് സഅദുബ്നു മുആദ് (റ)
വുമായിരുന്നു പിടിച്ചിരുന്നത്.
ശത്രുപക്ഷത്ത് നിന്നും 70 പേർ കൊല്ലപ്പെടുകയും, 70 പേരെ മുസ് ലിംകൾ ബന്ധിയാക്കുകയും ചെയ്തു. മുസ് ലിം പക്ഷത്ത് നിന്ന്
പതിനാല് പേര് ശഹീദായി.
8 അൻസാറുകൾ 6 മുഹാജിറുകൾ (മക്കയിൽ നിന്നും മദീനയിലേക്ക് ഹിജറപോയവർ).
1. ഉബൈദത്തുബ്നു ഹാരിസ് (റ) 2. ഉമൈറുബ്നു അബീവഖാസ് (റ)
3. ദുശ്ശിമാലയ്നി (റ)
 4. ആഖിലുബ്നു ബുഖൈർ
5. മിഹജത്ത് (റ)
6. സ്വഫ് വാൻ (റ) എന്നിവ
രാണ് മുഹാജിറുകൾ.
1. സഅദ് (റ
2. മുബശ്ശിർ (റ)
 3. യസീദ് (റ)
4. ഉമൈറുബ്നുൽ ഹുമാം.
5. റാഫിഅu ( റ )
 6. ഹാരിസ് (റ)
7. ഔ ഫുബ്നു ഹാരിസ് (റ)
8. മുഅവ്വിദ്(റ) എന്നിവരാണ് അൻസാറുകൾ .

ബദ് രീങ്ങൾ ആദരിക്കപ്പെട്ടത്പോ
ലെ അവരുടെ നാമങ്ങളും ആദരി
ക്കപ്പെട്ടതാണ്. അവരുടെ നാമങ്ങൾ എഴുതി വെക്കുന്നതും, പാരാ
യണം ചെയ്യുന്നതും വലിയ പുണ്യമുള്ള അമലാണ്.
വല്ല വ്യക്തിയും സ്വന്തം ശരീരത്തിന്റെയോ, വീടുകളിലോ, ചരക്കുകളിലോ, കടകളിലോ അസ്മാഉൽ ബദർ എഴുതി വെച്ചാൽ അത് മുഖേന അല്ലാഹുവിന്റെ കാവലും, സർവ്വവിഷമങ്ങളിൽ നിന്നും അവനു അല്ലാഹു മുക്തിയും  നൽകുന്നതാണെ
ന്ന് ഇമാമുകൾ ഉദ്ദരിച്ചതായി കാണാം.
പ്രമുഖ സ്വഹാബീവനിത ബീവി
റുബയ്യിഅ (റ) പറയുന്നു. എന്റെ വിവാഹ ദിവസം തിരുനബി എന്റെ വീട്ടിലേക്ക് വന്നു.അന്ന് എന്റെ വീട്ടിൽ ചില പെൺ കുട്ടികൾ ബദറിൽ ശഹീദായ ശുഹദാ
ക്കളുടെ പേരുകൾ പറഞ്ഞ് ബദർ
പാട്ട് പാടി ക്കൊണ്ടിരി രിക്കുകയാ
യിരുന്നു. ഇത് കേട്ട് കൊണ്ടാണ് നബിതങ്ങൾ എന്റെ വീട്ടിലേക്ക്
കയറിവന്നത്.എന്റെ അരികിൽ
നബിതങ്ങൾഇരുന്നു. ഇത് കണ്ട പെൺകുട്ടികൾ ബദർപാട്ടുകൾ
നിർത്തി നബിയുടെ മദ്ഹ് ചെല്ലാൻ തുടങ്ങി.
അതിൽ ഒരു പെൺകുട്ടി ഇങ്ങനെപാടി : وفينا Gv يعلم ما في غد :
(വഫീനാ നബിയ്യും  യ അലമു മാഫീ ഗദി )
[അർത്ഥം. വരാനിരിക്കുന്ന കാര്യങ്ങൾ അറിയുന്ന ഒരു പ്രവാചകൻ ഞങ്ങളിലുണ്ട്.]
ഇത് കേട്ട നബി തങ്ങൾ തൽസമയം ഇങ്ങനെ പറഞ്ഞു. എന്നെ പറ്റി
യുള്ള കാവ്യം നീ ഉപേക്ഷിക്കുക.
ആദ്യം ആലപിച്ചത് തന്നെ തുടരുക. (ബുഖാരി) . ബദർ ശുഹദാക്കളുടെ കാവ്യം ആലപ്പിച്ചു
കൊണ്ടിരിക്കുന്നതിനിടയിൽ തിരുനബിയെ കുറിച്ചു പറഞ്ഞതു കൊണ്ടാണ്. അത് നിർത്താൻ നബി(സ) ആ കുട്ടികളോട് ആവശ്യപ്പെട്ടത് (മിർഖാത്ത് 3/419)
  എല്ലാ വർഷവും റമളാൻ 17 വരുമ്പോൾ മുസ്ലീംകൾ ബദർ ദിനം ആചരിക്കുന്നു. പ്രസ്തുത ദിവസം
ബദർ മൗലീദും യാസീനും ഓതി
ഭക്ഷണ വിതരണം നടത്തുന്ന ചര്യ
നൂറ്റാണ്ടുകളായി നില നിന്ന് പോരുന്ന ഒരു സദാചാരമാണ്. ബദ് രീ
ങ്ങളുടെ പേരുകൾ പറഞ്ഞ് തവസ്സു
ലാക്കി ദുആ ചെയ്താൽ അല്ലാഹു
അവന്റെ ആവശ്യം നിർവ്വഹിച്ച്
കൊടുക്കുമെന്ന് പണ്ഡിതന്മാർ
രേഖപ്പെടുത്തിയിട്ടുണ്ട്.
നമ്മുടെ മുൻകാമികൾ ബദർ പാട്ടും, മൗലിദും വീട്ടിലും
പള്ളികളിലും നടത്തുകയും,
ഭക്ഷണം കൊടുക്കുകയും, വിതരണം ചെയ്യുകയും ചെയ്തിരുന്നു. ബദർ ആണ്ട് നേർച്ച നടത്ത
ലും, അതിലേക്ക്  വസ്തുക്കൾ നേർച്ചയാക്കലും പുണ്യകരമായ
കാര്യമാണ്. അതാതു നാട്ടിലെപതിവും, വഴക്കവുമാണ് പരിഗണിക്കേണ്ടതു്. (തുഹ്ഫ10/100)

 *✒ഹുസൈൻ കാമിൽ ഓമച്ചപ്പുഴ*

ബദറിന്റെ സന്ദേശവുമായി വഹാബികൾ !

*ബദറിന്റെ സന്ദേശവുമായി വഹാബികൾ !*

*ബദർ ദിനവുമായി ബന്ധപ്പെട്ട് നുണ പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും വഹാബികൾ മടുത്തു...!.... അവസാനം ,അറ്റകൈ പ്രയോഗം എന്ന പോലെ ബദർ ദിന സന്ദേശ പ്രചരണവുമായി- തികച്ചും ബിദ്അത്തും -നബിയോ സഹാബികളോ ചെയ്യാത്തതിനാൽ നരകത്തിലെത്തുന്നതുമായ- പുത്തൻകർമ്മവുമായി കേരളാ മുജായിദുകൾ രംഗത്ത്...!.... പല കുഞ്ഞാടുകളും മൂക്കത്ത് വിരൽ വച്ചു.... ചിലരാകട്ടെ കഷായം കഴിക്കുന്ന ബുദ്ധിമുട്ടോടെയാണ് സംഗതി വിഴുങ്ങിയത്.... ബദറിനെ അനുസ്മരിച്ച് വാഹന പ്രചരണ ജാഥ തന്നെ നടത്തി ,ആദർശ പരമായി മൗലവിമാർ മലക്കം മറിഞ്ഞപ്പോൾ - '''ഈ വിവരം പടച്ചോനെ നേരത്തേ അറിയിച്ചിരുന്നോ... നരകത്തിൽ പോകുന്ന ഇത്തരം ബിദഈ കർമ്മങ്ങളുമായി മുജായിദുകൾ ഭൂമിയിൽ തന്നെ   സ്വർഗം പണിയുമ്പോൾ - മൗലവിമാരുടെ വാക്ക് കേട്ട് - ബദർ അനുസ്മരണം നടത്തിയതിന്റെ പേരിൽ പടച്ചോൻ നരകത്തിലിട്ട  സുന്നികളുടെ കാര്യത്തിൽ വഹാബീ പാമര ഒലമാ സംഘം എമർജൻസി മീറ്റിംഗ് കൂടി എന്തെങ്കിലും തീരുമാനമെടുക്കുമോ'''... തുടങ്ങിയ കോമഡികളുമായി സോഷ്യൽ മീഡിയ സജീവമായി....!.... നബിയും സഹാബത്തും ചെയ്തോ- എന്ന ചോദ്യം ഇപ്പോൾ വഹാബികൾക്ക് പോലും ഒട്ടും ദഹിക്കുന്നില്ല..... മൗലവിമാരുടെ ചുവടുമാറ്റം അറിയാത്ത ,പുതിയ തൗഹീദിയൻ അപ്ഡേഷൻ എത്താത്ത ചില കുഞ്ഞാടുകൾ പഴയ തൗഹീദുമായി ചില സ്ഥലത്തെങ്കിലും ഊര് ചുറ്റുന്നത് ചിരിക്ക് വക നൽകുന്നുണ്ട്..... ചിലരെ പലപ്പോഴും പറ്റിക്കാനോ - പലരെയും ചിലപ്പോൾ പറ്റിക്കാനോ കഴിഞ്ഞേക്കാം ,എല്ലാവരേയും എല്ലാ എപ്പോഴും പറ്റിക്കാൻ കഴിയില്ലെന്ന് - വളരെ വൈകി ആണെങ്കിലും വഹാബികൾ തിരിച്ചറിഞ്ഞു തുടങ്ങി.....!!!*
                      ഖുദ്സി

Friday, 1 June 2018

ബദർ ലൈറ്റണച്ച് രക്തം തിളപ്പിക്കാനുള്ളതല്ല !

*ബദർ ലൈറ്റണച്ച് രക്തം തിളപ്പിക്കാനുള്ളതല്ല-ശാഫി സഖാഫി മുണ്ടമ്പ്ര*🌷

*ബദര്‍ കഥ പറഞ്ഞ് -ലൈറ്റഞ്ഞച്ച് രക്തം തിളപ്പിക്കുന്ന, ആയുധത്തിന് മൂർച്ച കൂട്ടുന്ന, ഇരുളിന്റെ മറവിൽ വിദ്വേഷത്തിന്റെ വിത്ത് പാകുന്ന ,മതത്തിന്റെ തല എണ്ണി വർഗീയതയുടെ വിത്ത് മുളപ്പിക്കുന്ന തീവ്ര സംഘടനകളെ, നിയമം കയ്യിലെടുക്കാൻ ശ്രമിക്കുന്ന മനസ്സുകളെ ,എടുത്തു ചാട്ടങ്ങളുമായി പക്വതയില്ലായ്മയുടെ പര്യായങ്ങളായ ആൾക്കൂട്ടങ്ങളെ , പ്രതിരോധമെന്ന പേരിൽ - ശത്രുക്കളുടെ വഴി എളുപ്പമാക്കുന്ന വക്താക്കളെ ഇരുത്തിച്ചിന്തിപ്പിച്ച  പoനാർഹമായ പ്രഭാഷണം.....  ..... പരീക്ഷണങ്ങൾ നൽകുന്നതല്ലാഹുവാണെന്ന് മറന്ന് പോകുന്ന ആഘോഷക്കമ്മിറ്റിക്കാരുടെ അരുതായ്മകളാണോ പ്രശ്ന പരിഹാരം..... കഴിഞ്ഞു പോയ വാട്ട്സപ്പ് ഹർത്താലെങ്കിലും നമുക്കൊരു പാഠമാകട്ടെ...പ്രതിസന്ധികൾ വരുമ്പോൾ- പ്രശ്നങ്ങൾ വരുമ്പോൾ അവ തന്ന അല്ലാഹുവിലേക്ക് മടങ്ങാനാകണം.......!!!- കറ കളഞ്ഞതും കലർപ്പില്ലാത്തതുമായ വിശ്വാസമാണ് വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമെന്ന ബദറിന്റെ പാഠം നമ്മുടെ ഏറ്റവും വലിയ തിരിച്ചറിവാകണം...... യുവ പണ്ഡിതൻ ശാഫി സഖാഫി ......*🌷

https://youtu.be/ocY1S_VewC0

മദ്രസാ പൊതു പരീക്ഷാ ഫലം

പരീക്ഷാ ഫലത്തിനായി താഴെയുള്ള ഒപ്ഷനുകളിലാവശ്യമുള്ളതിൽ  Click ചെയ്യുക
🌷🌷🌷🌷🌷🌷🌷

👇👇👇👇👇👇👇
സമസ്ത AP വിഭാഗം


🌷🌷🌷🌷🌷🌷🌷

👇👇👇👇👇👇👇
സമസ്ത EK വിഭാഗം

വിജയികൾക്കെല്ലാം vision of ahlussunna blog ന്റെ ആശംസകൾ🌷പഠിച്ച അറിവ് അനുസരിച്ച് അമൽ ചെയ്യാനും കൂടുതൽ അറിവ് പഠിക്കാനും സുന്നത്ത് ജമാഅത്തിന്റെ അഖീദയിൽ അടി ഉറച്ച് നിൽക്കാനും നാഥൻ തുണക്കട്ടെ....!..... ആമീൻ. അറിയുക- നാം മഹിതമായ ഒരേ ആദർശത്തിന്റെ മക്കൾ..... തമ്മിലടിപ്പിച്ച് ചോര ഊറ്റുന്ന ചെന്നായ്ക്കൾക്കെതിരെ ഐക്യത്തോടെ മുന്നേറുക... അഹ്ലുസ്സുന്നയുടെ വഴിത്താരയിൽ നമുക്കൊന്നായി കൈ കോർക്കാം....
         ദുആ വസിയ്യത്തോടെ- സ്നേഹപൂർവ്വം                                                      ഖുദ്സി