ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 8 January 2019

ജമാലുദ്ധീൻ അഫ്ഗാനി പാശ്ചാത്യ ഏജന്റെന്ന് വഹാബീ മൗലവി❗


                              [1838-1897]
*ജമാലുദ്ധീൻ അഫ്ഗാനി പാശ്ചാത്യ ഏജന്റെന്ന് വഹാബീ മൗലവി എഴുതിയത് ,കാഞ്ഞങ്ങാട് മുഖാമുഖത്തിൽ അലവി സഖാഫി വിശദീകരിക്കുന്നു❗*
👇👇👇👁👁👁
https://youtu.be/dJ-A_5fdo8k
🌷ഇസ്ലാമിക സംസ്കാരം മുസ്ലിം രാജ്യങ്ങളിൽ നിന്ന് നശിപ്പിക്കാനും പാശ്ചാത്യ സംസ്കാരം പകരം തിരുകിക്കയറ്റാനും പാശ്ചാത്യർ നിയോഗിച്ച ജമാലുദ്ധീൻ അഫ്ഗാനിയാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ നവോത്ഥാന നായകൻ...സർവ്വ മത സത്യവാദി, സ്വർഗത്തിൽ പോകണമെങ്കിൽ മുസ്ലിമാകണമെന്നില്ല,നിസ്കാരം നോമ്പ് ഹജ്ജ് തുടങ്ങിയ പുണ്യകർമ്മങ്ങൾ ചെയ്യാറില്ല, മദ്യപാനി ആയിരുന്നു...തുടങ്ങിയ ഒരുപാട് വിശേഷണങ്ങളുമായി പാശ്ചാത്യ നവോത്ഥാനം നടത്താനിറങ്ങിയ അഫ്ഗാനിയെ ഇസ്ലാമിക നവോത്ഥാന നായകനായി അവരോധിച്ച് പാശ്ചാത്യസം വളർത്താനിറങ്ങിയിരിക്കുകയാണ് വഹാബികൾ... കൂട്ട് ഖുർആനും ഹദീസും തന്നെ...വിശദീകരണവും വ്യാഖ്യാനവും ജമാലുദ്ധീൻ അഫ്ഗാനിയെപ്പോലുള്ളവരിൽ നിന്നാണെന്ന് മാത്രം.നിലവിലുള്ള മുസ്ലിംകളെ ഖുർആനും ഹദീസും വളച്ചൊടിച്ച് മുശ്രിക്കാക്കുക എന്നതാണ് ആദ്യ സ്റ്റെപ്പ്...തന്ത്രം മെനഞ്ഞത് പടിഞ്ഞാറൻ സായ്പ്പും...!...അതിനായി പ്രാർത്ഥന ദുആ തുടങ്ങിയവക്കെല്ലാം സ്വന്തമായ നിർവചനങ്ങൾ തട്ടിക്കൂട്ടി...തൗഹീദിന് പുതിയ ചേരുവകൾ ചേർത്തു.മുസ്ലിംകളെ ആദർശപരമായി തമ്മിലടിപ്പിച്ചു.പടിഞ്ഞാറൻ  വിത്ത് പടർന്നു പന്തലിക്കുന്നത് സ്വപ്നം കണ്ടിരുന്ന സായ്പ്പിന്റെ സ്വപ്നം പൂവണിഞ്ഞു.പടച്ചോന്റെ വിശാലമായ സ്വർഗം വഹാബികൾ ഏറ്റെടുക്കുകയും വഹാബീ ശുദ്ധികലശം നടത്തി ഇവരല്ലാത്തവരെ പുറത്താക്കുകയും ചെയ്തതോടെ സംഗതി ശുഭം...സമാന്തര ഇസ്ലാമിനെ അഫ്ഗാനിയിലൂടെ അവരോധിച്ച സായ്പ്പിനും വഹാബിസത്തിന്റെ വലയിൽ പെട്ടുപോയ സാധാരണക്കാർക്കും പെരുത്ത് സന്തോഷം...❗ ഒരു നൂറ്റാണ്ടാകുന്നതിനു മുമ്പ് തന്നെ അഫ്ഗാനിയും മറ്റും ഓതിക്കൊടുത്ത അതേ ആശയം പരസ്പരം പ്രയോഗിച്ച് എട്ടായി വഹാബികൾ പൊട്ടിയപ്പോളാണ് പലർക്കും പലതും മനസിലായത്... പക്ഷേ ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം പാശ്ചാത്യ കുരുക്കിൽ പെട്ടുപോയ ചില പാവങ്ങൾ...❗
                    ✍ *ഖുദ്സി*

Friday, 4 January 2019

നെഞ്ചിൻമേൽ കൈ കെട്ടാതെ നരകത്തിലായ വക്കം മൗലവി എങ്ങിനെയാണ് വഹാബികളുടെ നവോത്ഥാന നായകനായത്❓


♦♦♦♦♦♦♦♦
*സുന്നികളെപ്പോലെ കൈ കെട്ടി നരകത്തിലായ വക്കം മൗലവി ,എങ്ങിനെയാണ് വഹാബികളുടെ നവോത്ഥാന നായകനായത്...❓*
♦♦♦♦♦♦♦♦

നിസ്കാരത്തിൽ കൈ കെട്ടുന്ന വിഷയത്തിൽ വഹാബീ മൗലവിമാർ ,നജ്ദിയൻ വരട്ടു ശാസ്ത്രവുമായി സുന്നതിനെതിരെ രംഗത്ത് വന്നത് 1938ലാണ്.

1936ൽ മൗലവിമാർ  പുറത്തിറക്കിയ അമലിയ്യാത്തിൽ പഠിപ്പിച്ചത് ഇന്ന് സുന്നികൾ കൈ കെട്ടുന്നത് പോലെയാണ് നിസ്കാരത്തിൽ  കൈ കെട്ടേണ്ടത് എന്നാണ്.

"അല്ലാഹു അക്ബർ എന്ന് പറയുമ്പോൾ വിരലുകൾ തമ്മിൽ തൊടാതെ നിവർത്തിയും കൊണ്ട് കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയിൽ വെക്കുന്നതും വലത്തേത് കൊണ്ട് ഇടത്തേതിന്റെ കെണിപ്പിൽ പിടിച്ചുകൊണ്ടിരിക്കുന്നതും സുന്നത്താണ്."         [അമലിയാത്ത് 1936 ആറാം പതിപ്പ് പേജ്18
   രചന:ഇ.കെ.മൗലവി
     എം.സി.സി മൗലവി
              ടി.കെ മൗലവി]
1938ൽ ഇതേ അമലിയ്യാത്ത് ഏഴാം പതിപ്പ് അച്ചടിച്ചപ്പോളാണ്  മുജാഹിദുകൾ അറിയുന്നത് കൈ കെട്ടേണ്ടത് നെഞ്ചിലാണെന്ന്...❗❗❗
"കൈപ്പടങ്ങൾ ചുമലിന്റെ നേരെ ഉയർത്തുന്നതും പിന്നെ അവയെ നെഞ്ചിന്റെ മേൽ വെക്കുന്നതും ...സുന്നതാകുന്നു."
      [അമലിയാത്ത്
        1938 edi:7
          പേജ്:20]
എല്ലാ ദിവസവും എല്ലാ നിസ്കാരത്തിലും ആവശ്യമുള്ള 
ഈ സുന്നത്ത് മൗലവിമാർ കണ്ടെത്തിയത് 1938ൽ.
അതായത്,
മുജാഹിദ് പ്രസ്ഥാനം നിലവിൽ വന്ന്
17 വർഷം കഴിഞ്ഞിട്ട്.
അപ്പോഴേക്കുംസ്ഥാപകൻ
വക്കം മൗലവി മരിച്ച്
6 വർഷം കഴിഞ്ഞുകാണും.

ചുരുക്കത്തിൽ 
'നെഞ്ചത്തു കൈ കെട്ടൽ' എന്ന നജ്ദിയൻ തൗഹീദ് 
വക്കം മൗലവിക്ക് ജീവിതത്തിൽ ഒരിക്കൽ പോലും കിട്ടാത്ത ഒരു സുന്നത്ത്...❗❗❗

1932ലാണ് വക്കം മൗലവി മരിച്ചത്.1938ലെത്തിയ പുതിയ സുന്നത്ത് 1932ൽ മരിച്ച വക്കം മൗലവിക്കെങ്ങിനെ കിട്ടാനാണ്...പാവം വക്കം മൗലവി മുജാഹിദ് നേതാക്കൾ വെട്ടിത്തിരുത്തിയ വഹാബിത്തൗഹീദിന്റെ കഥയറിയാതെ 6 വർഷം മുന്നേ പരലോകം പുൽകി... ഫലമോ -നെഞ്ചിനും പൊക്കിളിനും ഇടയിൽ കൈ കെട്ടി-ബിദ്അത്തുമായി പാവം വക്കം മൗലവിയും സുന്നികളോടൊപ്പം വഹാബീ നരകത്തിൽ...❗...വഹാബീ മാനിഫെസ്റ്റോ അനുസരിച്ച് നരകത്തിലായ വക്കം മൗലവി എങ്ങിനെയാണാവോ വഹാബീ നവോത്ഥാന നായകനായത്...❓
      ✍ *ഖുദ്സി*

വക്കം മൗലവി നവോത്ഥാന നായകനോ ❓ -വഹാബ് സഖാഫി മമ്പാട്

*വക്കം മൗലവി നവോത്ഥാന നായകനോ ❓ -വഹാബ് സഖാഫി മമ്പാട്*
👇👇👇👁👁👁
https://youtu.be/0igaY0Zqun4

ന്യൂ ഇയർ മെസേജ്-ഡോ ഫാറൂഖ് നഈമി

*ന്യൂ ഇയർ മെസേജ്-ഡോ: മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം.SSF സ്റ്റേറ്റ് പ്രസിഡന്റ്*
👇👇👇👁👁👁
https://youtu.be/vGhAU5JY4dE

Wednesday, 2 January 2019

സുജൂദിന്റെ രൂപത്തിൽ വിഗ്രഹത്തിന് മുന്നിൽ കിടക്കുന്നത് കണ്ടാലും പെട്ടെന്ന് വിധി പറയരുതെന്ന് വഹാബികൾ !

വിഷയത്തെപ്പറ്റി പറയേണ്ട കാര്യം മാത്രമേ നമുക്കൊള്ളൂ .ആളുകളെപ്പറ്റി തീരുമാനിക്കാനുള്ള അവകാശം നമുക്കില്ല .അത് അല്ലാഹുവിൻറെ അധികാരമാണ് .സ്രഷ്ടിക്ക് സുജൂദ് ചെയ്യൽ ശിർക്കാണെന്നതിൽ യാതൊരു തർക്കവുമില്ല ."എന്നാൽ ഒരാൾ ഒരു വിഗ്രഹത്തിൻറെയടുക്കൽ നെറ്റിത്തടം ഭൂമിയിൽ വെച്ച് കൊണ്ട് സുജൂദിന്റെ രൂപത്തിൽ കിടക്കുന്നത് കണ്ടാൽ അയാൾ മുശ് രിക്കാണെന്നു പെട്ടന്ന് പറയരുത് . വിഗ്രഹത്തിനു സുജൂദായിട്ട് തന്നെയാണോ അങ്ങിനെ കിടക്കുന്നത് .അഥവാ വേറെ വല്ല നിലയിലോ എന്ന് ഒരു അന്വോഷണം നടത്തേണ്ടതാണ് .അത് കൂടാതെ പെട്ടന്ന് വിധി പറഞ്ഞാൽ ചിലപ്പോൾ അപകടത്തിലായിപ്പോകും.

(സൽ സബീൽ 1997 ജൂലൈ 20)

ഇത് തന്നെ (സൽ സബീൽ : പുസ്തകം 1   *1971നവംബർ *ലക്കം 4) ലും പറയുന്നു
















സലഫിയല്ലെന്ന് വഹാബികളെഴുതിയ മൗലാനാ ചാലിലകത്ത് എങ്ങിനെയാണ് വഹാബീ നവോത്ഥാന നായകനായത്...❓

*സലഫിയല്ലെന്ന് വഹാബികളെഴുതിയ മൗലാനാ ചാലിലകത്ത് എങ്ങിനെയാണ് വഹാബികളുടെ നവോത്ഥാന നായകനായത്...❓*

*മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സലഫി ആയിരുന്നില്ലെന്ന് വഹാബീ പുസ്തം-പേരോട്*
👇👇👇👁👁👁
https://youtu.be/BPPh0ZOuNc4
🌷KNM പബ്ളിഷിംഗ് വിംഗ് കോഴിക്കോട് രണ്ടിൽ നിന്ന് പ്രസിദ്ധീകരിച്ച ഇസ്ലാഹീ പ്രസ്ഥാനമെന്ന ബുക്കിന്റെ 58 ആമത്തെ പേജിലാണിത് ഈ നഗ്ന സത്യം എഴുതി വച്ചത്.

വിശുദ്ധ ഇസ്ലാം തിരുനബിയിൽ നിന്ന് കിട്ടിയ പരമ്പര പറയാനില്ലാത്ത വഹാബികൾ ,ആ  പരമ്പരക്കു വേണ്ടി സുന്നീ പണ്ഡിതന്മാരെ അടിച്ചു മാറ്റുന്നു.
*വഹാബികൾക്കാകെ  അവകാശപ്പെടാനുള്ളത് ''അടിച്ച് മാറ്റൽ നവോത്ഥാനവും നുണ പറയൽ നവോത്ഥാനവും'' മാത്രമാണ്.*

മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി സലഫിയല്ലെന്ന് മുജാഹിദ് പ്രസിദ്ധീകരണം വെണ്ടക്കാ അക്ഷരത്തിലെഴുതിയിട്ടും പുതിയ മൗലവിമാർക്ക് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെ സലഫിയാക്കിയേ പറ്റൂ....
*നുണ പറയൽ മത്സരത്തിന് സോപ്പു പെട്ടി സമ്മാനം ഏർപ്പെടുത്തിയ വഹാബികളുടെ നുണ നവോത്ഥാനത്തിന്റെ മറ്റൊരു എപ്പിസോഡിനു കൂടി ശുഭപര്യവസാനം...🤭 ഇനി അടുത്ത നുണ നവോത്ഥാനത്തിനായി കാത്തിരിക്കാം... ഒപ്പം ഒരു ചോദ്യം- *കേരളത്തിലെ വഹാബീ മൗലവിമാർക്ക് തിരുനബിയിലേക്കെത്തുന്ന ,അടിച്ച് മാറ്റാത്ത പരമ്പര ഉണ്ടോ...❓* *ഉണ്ടെങ്കിലൊന്ന് ഉദ്ധരിക്കാമോ... ❓🤭*
                    ✍ *ഖുദ്സി*


Tuesday, 1 January 2019

കാഫിറായ വക്കം മൗലവി എങ്ങിനെയാണ് വഹാബീ നവോത്ഥാന നായകനായത്❓


*''കാഫിറായ'' വക്കം മൗലവി എങ്ങിനെയാണ് വഹാബീ നവോത്ഥാന നായകനായത്*❓

അല്ലാഹുവിലുള്ള വിശ്വാസമായി
വക്കം മൗലവി പഠിപ്പിച്ചതിങ്ങനെയാണ്:
ദൈവം കാലദേശ സംബന്ധമില്ലാത്തവനാണെന്നും സകല സ്ഥലങ്ങളും ദൈവത്തിന് ഒരേ നിലയിലുള്ളതാണെന്നും പ്രത്യേകമായി യാതൊരു സ്ഥലത്തും ദൈവത്തെ സങ്കല്പിക്കുവാൻ പാടില്ലെന്നുമുള്ളത്
ഇസ്ലാം മതത്തിന്റെ മൂലതത്വങ്ങളിൽപെട്ട സംഗതിയാകുന്നു."
         [ഇസ്‌ലാം മത സിദ്ധാന്ത സംഗ്രഹം പേജ്:45,46]

എന്നാൽ ഇപ്പോൾ വഹാബികളുടെ വിശ്വാസം "അല്ലാഹു ആകാശത്തിൽ അർശിന്‌ മുകളിലാണ്" എന്നാണ്.
         [അൽമനാർ 2005  ഏപ്രിൽ.പേജ്:49]

മാത്രമല്ല ഇങ്ങനെ വിശ്വസിക്കാത്തവൻ കാഫിറാണ് അവന്റെ പിരടി വെട്ടുകയും വേണം എന്നതുമാണ് വഹാബീ വിശ്വാസം.

അൽമനാർ എഴുതുന്നു:
"ഏതൊരുവൻ അല്ലാഹു അർശിന്മേൽ  ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽ
നിന്നകന്നാണെന്നും അംഗീകരിക്കുന്നില്ലയോ *അവൻ കാഫിറാണ്* പാശ്ചാത്തപിക്കണം അല്ലെങ്കിൽ *അവന്റെ പിരടി വെട്ടപ്പെടണം*."
[അൽമനാർ 2009 ജൂൺ പേജ്:56]
*ചുരുക്കത്തിൽ ,അല്ലാഹുവിലുള്ള വഹാബീ .വിശ്വാസമനുസരിച്ച് വക്കം മൗലവി വഹാബീ മതത്തിന് പുറത്ത്...!..*
*കാഫിറാണെന്ന് മാത്രമല്ല ,കഴുത്ത് വെട്ടപ്പെടേണ്ടവനുമാണ്.മാപ്പർഹിക്കാത്ത കുറ്റവുമായി എന്നെന്നും  നരകത്തിലാണെന്ന് ചുരുക്കം.ഇദ്ധേഹം എങ്ങിനെയാണാവോ വഹാബികളുടെ നവോത്ഥാന നായകനും നേതാവുമായത്*...❓... 
             ✍ *ഖുദ്സി*