വിഷയത്തെപ്പറ്റി പറയേണ്ട കാര്യം മാത്രമേ നമുക്കൊള്ളൂ .ആളുകളെപ്പറ്റി തീരുമാനിക്കാനുള്ള അവകാശം നമുക്കില്ല .അത് അല്ലാഹുവിൻറെ അധികാരമാണ് .സ്രഷ്ടിക്ക് സുജൂദ് ചെയ്യൽ ശിർക്കാണെന്നതിൽ യാതൊരു തർക്കവുമില്ല ."എന്നാൽ ഒരാൾ ഒരു വിഗ്രഹത്തിൻറെയടുക്കൽ നെറ്റിത്തടം ഭൂമിയിൽ വെച്ച് കൊണ്ട് സുജൂദിന്റെ രൂപത്തിൽ കിടക്കുന്നത് കണ്ടാൽ അയാൾ മുശ് രിക്കാണെന്നു പെട്ടന്ന് പറയരുത് . വിഗ്രഹത്തിനു സുജൂദായിട്ട് തന്നെയാണോ അങ്ങിനെ കിടക്കുന്നത് .അഥവാ വേറെ വല്ല നിലയിലോ എന്ന് ഒരു അന്വോഷണം നടത്തേണ്ടതാണ് .അത് കൂടാതെ പെട്ടന്ന് വിധി പറഞ്ഞാൽ ചിലപ്പോൾ അപകടത്തിലായിപ്പോകും.
(സൽ സബീൽ 1997 ജൂലൈ 20)
ഇത് തന്നെ (സൽ സബീൽ : പുസ്തകം 1 *1971നവംബർ *ലക്കം 4) ലും പറയുന്നു