ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 14 January 2019

ഖുത്ബിയ്യത്ത് അച്ചടിക്കുന്നത് മുജാഹിദുകളെന്ന് മൗലവി തുറന്ന് സമ്മതിക്കുന്നു!

*ഖുത്ബിയ്യത്ത് അച്ചടിക്കുന്നത് മുജാഹിദുകളെന്ന് മൗലവി തുറന്ന് സമ്മതിക്കുന്നു ❗*
👇👇👇👁👁👁🤭
https://youtu.be/nWNuraI7hR0

🌷മാല മൗലിദുകളും ഖുത്തുബിയ്യത്തും കൊടിയ ശിർക്കാണെന്നാണ് വഹാബികളുടെ വിശ്വാസം. എന്നാൽ അവ ഉൾക്കൊള്ളുന്ന മൗലിദ് കിതാബുകളും ഏടുകളും അച്ചടിക്കുന്നത് വഹാബീ പ്രസ്സിൽ നിന്നാണെന്ന് അലവി സഖാഫിയുടെ മുന്നിൽ തുറന്ന് സമ്മതിച്ച് നാസർ സലഫിയും കൂട്ടുകാരായ വഹാബികളും... ''ശിർക്ക് ''ആണെന്ന് പറഞ്ഞ് ഒരു വശത്ത് ആളെപ്പറ്റിക്കുകയും മറുവശത്ത് ലോഡ് കണക്കിന് അച്ചടിച്ച് വിറ്റ് കാശുണ്ടാക്കുകയും ചെയ്യുന്നതാണ് ഞമ്മടെ നവോത്ഥാനത്തിന്റെ ട്രെന്റ്... ഇക്കഥകളൊന്നുമറിയാതെ പാവം കുഞ്ഞാടുകൾ- അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച്  പിന്നെയും മുന്നോട്ട്...❗🤭

വല്ലപ്പുഴ മുഖാമുഖത്തിൽ നിന്നുള്ള കാഴ്ച...! മുഖാമുഖങ്ങൾ സുന്നികൾ നടത്തിയാലും വഹാബികൾ നടത്തിയാലും ആദർശമില്ലായ്മ മൂലം കണ്ടം വഴി ഓടാൻ വഹാബീ മൗലവിമാരുടെ ജന്മമിനിയും ബാക്കി...😄😄😄

Sunday, 13 January 2019

അന്ധ വിശ്വാസങ്ങളിൽ തട്ടി മുജാഹിദ് ഐക്യം തകർന്നു നേതൃത്വമിനി തുറന്ന സംവാദത്തിന് !

🔹⏺🔹⏺🔹⏺🔹⏺🔹⏺🔹
*മുജാഹിദ് ഐക്യം തകർന്നു;*
*നേതൃത്വം തുറന്ന സംവാദത്തിന്.*

നിലവിൽ രണ്ട് കെ.എൻ.എം ഉണ്ട്.
KNM (മർകസുദ്ദഅവ)
KNM (സി.ഡി ടവർ )
സംസ്ഥാന ആപ്പീസിലേക്ക് ചേർത്ത്
കൊണ്ടാണ് ഇരുവരും അറിയപ്പെടുന്നത്.

ഐക്യ കല്യാണം കടപ്പുറത്ത് നടന്നിട്ട് മാസങ്ങൾ
കഴിഞ്ഞതേയുള്ളൂ.മുത്വലാഖിലാണ് കലാശിച്ചത്.
വീണ്ടും ഐക്യപ്പെടാൻ അത്ര വേഗം സാധിക്കത്തില്ല.
ഐക്യത്തിന്റെ പേരിൽ ഞങ്ങളെ വഞ്ചിച്ചുവെന്നും
കടുത്ത അന്ധവിശ്വാസികളാണ്‌ പഴയ
കെ.എൻ.എമ്മുകാരുമെന്നാണ് പഴയ മടവൂർ
വിഭാഗമായ കെ.എൻ.എം (മർകസുദ്ദഅവ)
കാരുടെ വാദം.ഇതിനവർ പരസ്യസംവാദത്തിനു
വരെ തയ്യാറാണത്രെ.

2018 ഡി: 14 ന് പുറത്തിറങ്ങിയ ശബാബ്
വാരികയിലൂടെയാണ് ഔദ്യോഗികമായി 
ഇക്കാര്യം പുറത്തുവിട്ടത് :

" ഐക്യത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങൾ പുണരാൻ മുജാഹിദുകൾക്കാവില്ല -കെ.എൻ.എം (മർകസുദ്ദഅവ).

ഐക്യത്തിന്റെ പേരുപറഞ്ഞ് അന്ധവിശ്വാസങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമായി ചെറുക്കും എന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്തമാക്കി. സംഘടനാ ഐക്യത്തിന്റെ പേരിൽ
 ആദർശം അടിയറവെക്കാൻ കേരളത്തിലെ മുജാഹിദുകൾ സന്നദ്ധമല്ല. കേസും കോടതിയും പറഞ്ഞു ഭീഷണിപ്പെടുത്തി അന്ധവിശ്വാസങ്ങൾക്കും അനീതികൾക്കുമെതിരെ ഉള്ള പോരാട്ടത്തിൽ നിന്നും മുജാഹിദുകളെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം ആണെന്നും കെ.എൻ.എം മർകസുദ്ദഅ്‌വ വ്യക്തമാക്കി. മുജാഹിദ് ഐക്യത്തിന്റെ പേരിൽ തങ്ങൾ ആരെയും വഞ്ചിച്ചിട്ടില്ല എന്ന പ്രസ്താവന വാസ്തവവിരുദ്ധമാണ്. ഐക്യ മുജാഹിദിൽ ആദർശവ്യതിയാനം ഒന്നും ഇല്ലെന്നു പറയുന്നവർ ജിന്ന് ബാധ, സിഹ്റ്, കണ്ണേറ് വിവാദത്തിൽ തങ്ങളുടെ നിലപാട് പരസ്യമായി പറയാൻ തയ്യാറാവണം. ആഭിചാരത്തിനും മാരണത്തിനും ഫലമുണ്ടെന്ന സർക്കുലറും ലേഖനവും പിൻവലിക്കാൻ ഇതുവരെ തയ്യാറാകാത്തവർ ആദർശത്തിൽ വ്യതിയാനം ഇല്ലെന്നു പറയുന്നത് കാപട്യമാണ്. മുജാഹിദ് ഐക്യ കരാർ ലംഘിച്ചത് ആരാണെന്നും വഞ്ചന കാണിച്ചത് ആരാണെന്നും തെളിയിക്കാൻ പരസ്യസംവാദത്തിന് മർക്കസുദ്ദഅവ തയ്യാറാണെന്നും കെ.എൻ.എം സെക്രട്ടറിയേറ്റ് വ്യക്തമാക്കി. കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു."

   ശബാബ് വാരിക
   2018 ഡി: 14 പേ: 40

*ഓർക്കുക;*
 97 കൊല്ലമായി സുന്നികളിലെ
അന്ധവിശ്വാസത്തെ (?) ഇല്ലായ്മ
ചെയ്യാൻ വന്നവർ ഇതാ അന്ധവിശ്വാ
ത്തിൽ വീണുരുളുന്നു.

✍🏻Aboohabeeb Payyoli
⚪⚪⚪⚪🔵⚪⚪⚪⚪🔵

Friday, 11 January 2019

വക്കം മൗലവിയുടെ മന്ത്രിച്ചൂത്ത് നവോത്ഥാനം വഹാബീ നരകത്തിൽ !

''കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവി പുറത്ത് വരും. അപ്പോള്‍ സ്വദേശികളും അയല്‍ദേശവാസികളും ആയി നാനാജാതി മതസ്ഥര്‍ ആബാലവൃദ്ധം വീട്ടിന് പുറത്ത് കാത്ത് നില്‍പ്പുണ്ടാകും. എലി, പൂച്ച, ചിലന്തി, പുഴുതാര, പേപ്പട്ടി, പാമ്പ് ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവര്‍. അവര്‍ക്കെല്ലാം ഗ്ലാസില്‍ ശുദ്ധജലം 'ഓതിക്കൊടുക്കുക' അതിരാവിലെയുള്ള ഒരു പ്രഭാത പരിപാടിയാണ്. വിശുദ്ധ ഖുര്‍ആന്‍ സൂറകള്‍ ഓതിയൂതിക്കൊടുക്കുകയാണ് പതിവ്. വിവിധ പ്രശ്‌നങ്ങളില്‍ ഉപദേശം തേടാന്‍ വന്നവരായിരിക്കും അടുത്ത കൂട്ടര്‍...''

വക്കം മൗലവിയുടെ പ്രഥമ ജീവചരിത്രകാരനും സഹപ്രവര്‍ത്തകനും സമകാലികനും ബന്ധുവുമായ ഹാജി എം. മുഹമ്മദ് കണ്ണ് എഴുതിയ 'വക്കം മൗലവിയും നവോത്ഥാന നായകന്‍മാരും' എന്ന പുസ്തകത്തില്‍ 'വക്കം മൗലവിയുടെ ഒരു ദിവസം' എന്ന അധ്യായത്തിലെ വരികളാണ് ഇത്.
ഇത്രയും ചിത്സാ തിരക്കുള്ള, അതിരാവിലെ തന്നെ ഇങ്ങനെയൊരു സംഗതി പ്രഭാത ചര്യയാക്കിയ, ആബാലവൃദ്ധം ജനം വീട്ടിനു പുറത്ത് കാത്ത് നില്‍ക്കുന്ന ഒരു മന്ത്ര ചികിത്സകനെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. (ഒരര്‍ഥത്തില്‍, കേരള മുസ്‌ലിം നവോത്ഥാനം എന്നു പറയുന്നത് എലി,  പുഴുതാര, പേപ്പട്ടി, പാമ്പ് തുടങ്ങിയ ഹിംസ്ര ജീവികള്‍ക്കെതിരായ~ഒരു കലാപം കൂടിയായിരുന്നു എന്നും പറയാമെന്ന് തോന്നുന്നു.)
ഇങ്ങനെയുള്ള ഒരു മൗലവിയെ നവോത്ഥാന നായകനാക്കാനാണ് വഹാബീ നേതാവ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ (Emmar Kinalur) കെ എം സീതി സാഹിബിന്റെ പരാമര്‍ശങ്ങളില്‍ ചില്ലറ തിരിമറികള്‍ നടത്തിയത്. അങ്ങനെയാണ്, വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെക്കൊണ്ട് വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക' എന്നതില്‍ നിന്ന് 'വെള്ളം ജപിപ്പിച്ച്' എന്നത് മുജീബുര്‍റഹ്മാന്‍ വിട്ടുകളഞ്ഞത്.

ഇങ്ങനെ വിട്ടുകളഞ്ഞും കൂട്ടിച്ചേര്‍ത്തും നവോത്ഥാന നായകനെ രൂപപ്പെടുത്തുന്നതിന്റെ ഭാഗം തന്നെയാകണം, വക്കം മൗലവിയുടെ പേരില്‍ ആരാധകര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന പുതിയ ചിത്രം. വക്കം മൗലവിയുടെ ജീവിതവുമായി ഏറ്റവും അടുത്ത കാലഘട്ടം മുതല്‍  ഇതുവരെയും ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഫോട്ടോ ഒഴിവാക്കി, അദ്ദേഹത്തിന്റെ ആരാധകര്‍ നല്‍കുന്ന പുതിയ 'ഔദ്യോഗിക' ഫോട്ടോ വേണം ഇനി മേല്‍ ഉപയോഗിക്കാന്‍ പോലും! ആദ്യത്തേത്തില്‍ പശ്ചാത്തലത്തിലും മുഖത്തും നിറയെ കറുപ്പാണെങ്കില്‍ പുതിയ ചിത്രത്തില്‍  മൗലവിയെ  വെള്ള നിറത്തില്‍ കുളിപ്പ ിച്ചിരിക്കുകയാണ്.  ഈ പുതിയ ഫോട്ടോ പ്രചാരണത്തിന് പിന്നിലും മുജീബുര്‍ഹ്മാന്‍ കിനാലൂര്‍ ഉണ്ട് എന്നത് വെറും യാദൃശ്ചികമായി കാണാമോ?
വക്കം മൗലവിക്ക് ഇപ്പോള്‍ ഈ പുതിയ മുഖച്ഛായ നല്‍കുന്നതിന്റെ രാഷ്ട്രീയമെന്തായിരിക്കണം? അങ്ങനെയൊരു പുതിയ വെള്ളപൂശല്‍  വക്കം മൗലവിക്ക് ആവശ്യമായിവരുന്ന സാഹചര്യം എന്താണ്? വക്കത്തെ തുടച്ചു മിനുക്കി പൗഡറിട്ട് പുതിയ രൂപത്തില്‍ കൊണ്ടിവന്നിരുത്തുന്ന സന്ദര്‍ഭം ഏതാണ്?
ഇബ്‌നു അബ്ദില്‍ വഹാബിന്റെ സലഫീ ആശയ ധാരയുടെ കേരളത്തിലെ ആദ്യ  പ്രചാരകനാണ് വക്കം മൗലവി എന്നതും; ആ ആശയധാരയാണ് ഇപ്പോള്‍ തീവ്രസംഘങ്ങളിലേക്കുള്ള ചവിട്ടുപടിയായി വര്‍ത്തിക്കുന്നത് എന്നതിലും ഇതിനെല്ലാമുള്ള മറുപടിയുണ്ട്.
ഇത്രയും കൂടി: ഭാസ്‌കരന്റെ 'എന്റെ കേരളം: രേഖകള്‍' ഇലസ്‌ട്രേഷന്‍ മുമ്പ് ഭാഷാ പോഷിണി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മുപ്പത്തെട്ടാമത്തെതില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അനുജന്‍ ഇസ്മാഈലിന്റെ മകളുടെ മകള്‍ സുഹൈദയുമായി ലഘുസംഭാഷണമുണ്ട്.
സ്ത്രീകള്‍ പള്ളിയില്‍ പോകുന്നുണ്ടല്ലോ എന്ന ഭാസ്‌കരന്റെ ചോദ്യത്തിന് 'ഈ കുടുംബത്തില്‍ അങ്ങനെ ഇല്ല' എന്നാണ് സുഹൈദ നല്‍കുന്ന മറുപടി. മദ്‌റസയില്‍ പോയിട്ടുണ്ടോ എന്ന ചോദ്യത്തോട് 'കുടുംബത്തില്‍ അങ്ങനെ പതിവില്ല' എന്നും പറയുന്നു. 'നിങ്ങളുടെ ഒരു ചിത്രം വരക്കട്ടെ' എന്ന അഭ്യര്‍ഥനക്ക് 'ചിത്രം വരക്കാന്‍ പാടില്ല' എന്ന്  നവോത്ഥാന നായകന്റെ ആ പിന്‍മുറക്കാരി ഉത്തരം പറയുന്നു. 'മൗലവിയുടെ പടമില്ലല്ലോ' എന്ന് ന്യായം പറയുകയും ചെയ്യുന്നു അവര്‍. 'പുരോഗമനം വേണ്ടേ' എന്ന ഭാസ്‌കരന്റെ മറുചോദ്യത്തിന് കൂറേ ഡോട്ടുകളാണ് ചിത്രകാരന്‍ ഉത്തരമായി ചേര്‍ത്തിരിക്കുന്നത്.
 ഉദ്ധരണികള്‍ വിട്ടുകളഞ്ഞും ഫോട്ടോഷോപ്പ് നടത്തിയും ആ ഡോട്ടുകളെ പൂരിപ്പിച്ചുകളയാം എന്നാകും മുജീബിനെ പോലെയുള്ള ആളുകള്‍ കരുതുന്നത്. പക്ഷേ, കാലം പഴയ കാലമല്ലല്ലോ...
PKM ABDURAHMAN





റഷീദുരിളാ ഹദീസ് നിശേധിയെന്ന് വഹാബികൾ !


*റഷീദുരിള ഹദീസ് നിശേധിയെന്ന് വഹാബികൾ ❗*
👇👇👇👁👁👁
https://youtu.be/HyfINj9cqJ8
🌷നവോത്ഥാന നായകനായി വഹാബികളും ജമാഅത്തെ ഇസ്ലാമിയും മത്സരിച്ചവതരിപ്പിച്ച റഷീദുരിള[1865-1935] ഒരുപാട് ഹദീസുകൾ നിശേധിച്ചിട്ടുണ്ടത്രെ ...ബുഖാരിയും മുസ്ലിലിമും ഉദ്ധരിച്ച ഹദീസ് പോലും ചവറ്റുകൊട്ടയിലേക്കെറിഞ്ഞു... ഹദീസ് നബി തങ്ങൾ പറഞ്ഞത് തന്നെ...പക്ഷേ യാഥാർത്ഥ്യത്തോട് യോജിച്ചിട്ടില്ലത്രെ... നബി തങ്ങൾ കാര്യമറിയാതെയാണത്രെ പറഞ്ഞത്...ഹദീസ് മാത്രമല്ല-പഠിപ്പിച്ച തിരുനബിയേയും തള്ളുന്നു...വിവരമില്ലാത്തയാളായി അവതരിപ്പിക്കുന്നു...ഖുർആൻ വ്യക്തമായി പഠിപ്പിച്ച  മുഅജിസത്തുകളെ പോലും നിശേധിക്കുന്നു...ഇത്തരം ആളുകളെ നവോത്ഥാന നായകരായവതരിപ്പിച്ച് ആന്റി ഇസ്ലാമിനെ പടുത്തുയർത്തുന്ന വഹാബിസം ആളുകളെ എങ്ങോട്ടാണ് നയിക്കുന്നതെന്ന്, ഇവർ മുന്നോട്ടുവക്കുന്ന നവോത്ഥാനം എന്താണെന്ന് പെട്ടു പോയവർ ചിന്തിക്കട്ടെ...!
               ✍ *ഖുദ്സി*

അദൃശ്യ ദൃശ്യങ്ങളിൽ തട്ടിപ്പ് നടത്തുന്ന വഹാബികൾ !

അദൃശ്യം മാത്രമല്ല ദൃശ്യമറിയുന്നവനും അല്ലാഹു മാത്രമാണ്.അസാധാരണ കാര്യങ്ങൾ മാത്രമല്ല സാധാരണ കാര്യങ്ങളും സൃഷ്ടികളറിയുന്നത് അല്ലാഹു അറിയിച്ചു കൊടുക്കുമ്പോൾ മാത്രമാണ്.അല്ലാഹു അറിയിച്ചു കൊടുത്തില്ലെങ്കിൽ അസാധാരണ കാര്യങ്ങൾ മാത്രമല്ല സാധാരണ കാര്യങ്ങളും ഒരു സൃഷ്ടിയും അറിയില്ല... ഇതാണ് ഇസ്ലാമിക  വിശ്വാസം...സാധാരണ കാര്യങ്ങൾ/ ദൃശ്യങ്ങൾ  സൃഷ്ടികൾക്കും അസാധാരണ കാര്യങ്ങൾ/അദൃശ്യങ്ങൾ  അല്ലാഹുവിനും വീതിച്ച് നൽകി മൗലവിമാർ വഹാബീ നവോത്ഥാനത്തിന്റെ കുന്ന് കയറുന്നു...വഹാബികൾ മതം പഠിക്കാത്തതിനാരാണുത്തരവാദി...?... ഈ വീതം വെപ്പിന് ഏത് പ്രമാണമാണ് വഹാബികൾക്ക് തെളിവ്...?...

കേൾവിയിൽ തട്ടിപ്പ് നടത്തുന്ന വഹാബികൾ!

*ആയിരം വട്ടം വിളി...💫*
👇👇👇👁️👁️👁️

✍️ ഒരാഴ്ച മുമ്പ് നബി ദിന സന്തോഷ ചർച്ചക്കിടെ ഓടി രക്ഷപെട്ട മൗലവി ഇന്നലെ റോക്കറ്റ് കത്തിച്ച സ്പീഡിൽ തിരിച്ചെത്തി. കിതപ്പിനിടയിൽ ചോദിക്കുന്നത് ആയിരം വട്ട വിളിയാണ്... വിളിയുടെ എണ്ണം കുറക്കണോന്ന് ചോദിച്ചപ്പോൾ കലിതുള്ളുന്നു... എന്താണ് വിളിക്കുന്നത് എന്ന് ഇപ്പോൾ തന്നെ പറയണമത്രെ... ''ഉടമയായ അല്ലാഹുവിൻ്റെ അടിമയായ മുഹ്യിദ്ദീൻ ശൈഖേ'' എന്നാണെന്ന് പറഞ്ഞപ്പോൾ ആ സാധുവിൻ്റെ കിളി പോയി... അതായത്...അ...ത്... പിന്നെ...🤣🤣🤣

                   ... ... അ.... അകലെയുള്ളത് കേൾക്കുന്നവൻ അല്ലാഹു മാത്രമെന്നായി പാവം മൗലവി...,അടുത്തുള്ളതും അകലെയുള്ളതും കേൾക്കുന്നവൻ അല്ലാഹു മാത്രമെന്ന് ഞാനും... അതു പറ്റില്ല, അതിന് ഞങ്ങൾ പടച്ചോനെ സമ്മതിക്കില്ലെന്ന് പാവം വഹാബികൾ...🤣🤣🤣

                       അങ്ങിനെയെങ്കിൽ ഞാനും നിങ്ങളുമൊക്കെ കേൾക്കുന്നതെങ്ങിനെ...? അടുത്തുള്ളതായാലും അകലെയുള്ളതായാലും അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത്... അല്ലാഹു കേൾപ്പിച്ചില്ലെങ്കിൽ അടുത്തുള്ളതായാലും അകലെയുള്ളതായാലും ഒരാളും കേൾക്കില്ല.അതായത് ,അടുത്തുള്ളത് അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത് എന്നതുപോലെ ,അകലെയുള്ളതും അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത് .അടുത്തുള്ളതായാലും അകലെയുള്ളതായാലും അല്ലാഹു കേൾപ്പിക്കാതെ കേൾക്കുമെന്നൊരു സുന്നിക്കും വാദമില്ല.അകലെയുള്ള കേൾവി അല്ലാഹുവിനും അടുത്തുള്ള കേൾവി സൃഷ്ടികൾക്കും വക വച്ചു കൊടുക്കുകയാണ് പ്യാവം വഹാബികൾ....🤣🤣🤣
*ഖുദ്സി*
O5-11-2023

Thursday, 10 January 2019

വഹാബീ നവോത്ഥാന നായകൻ മുഹമ്മദ് അബ്ദു ഹദീസ് നിശേധിയെന്ന് വഹാബികൾ ❗

*മുഹമ്മദ് അബ്ദു ഹദീസ് നിശേധിയെന്ന് വഹാബികൾ ❗*
👇👇👇👁👁👁
https://youtu.be/FFtQiZ24G64
🌷
*വഹാബീ പ്രസ്ഥാനത്തിന്റെ നവോത്ഥാന നായകനായി അവർ തന്നെ എഴുതി പരിചയപ്പെടുത്തിയ ആളാണ് മുഹമ്മദ് അബ്ദു.[1849-1905]*

വഹാബികൾക്കു പുറമെ ജമാഅത്തെ ഇസ്ലാമിയും ഈ നവോത്ഥാന കൊട്ടിക്കലാശത്തിൽ സജീവ പങ്ക് വഹിക്കുന്നുണ്ടെന്ന് അവരുടെ പ്രസിദ്ധീകരണ വരികളിൽ നിന്ന് വളരെ വ്യക്തം.ഹദീസ് നിശേധത്തിന് പുറമേ പലിശ ഹലാലാക്കൽ ,നിസ്കാരമില്ലായ്മ, കള്ള് കുടി ,കൃസ്ത്യൻ യുവതികളോടൊപ്പം സല്ലപിക്കൽ ,കൂടെക്കഴിയൽ, അവർ കഴിക്കുന്നതൊക്കെ കഴിക്കൽ ,കള്ള് എന്ന പേരില്ലെങ്കിൽ കഴിക്കാമെന്ന് ന്യായം പറയൽ ,അമുസ്ലിംകളുടെ മതകീയ വേഷം ഹലാലാക്കി ഫത്വ കൊടുക്കൽ, പാരീസിലും ലണ്ടനിലുമൊക്കെ പോകുമെങ്കിലും മക്കയിലോ മദീനയിലോ ഒരു വട്ടം പോലും പോകാതിരിക്കൽ ...തുടങ്ങിയ ബഹുമുഖ വർണ്ണനകളുടെ ഉടമയാണ് വഹാബികളുടെ സ്വന്തം മുഹമ്മദ് അബ്ദു.ഇസ്ലാമിക നവോത്ഥാന നായകനായി ഇത്തരക്കാരെ അവരോധിച്ച് വഹാബീ മതം വളർത്താനിറങ്ങിയിരിക്കുകയാണ് മുജാഹില് മൗലവിമാർ... കൂട്ട് ഖുർആനും ഹദീസും തന്നെ...വിശദീകരണവും വ്യാഖ്യാനവും മുഹമ്മദ് അബ്ദുവിനെപ്പോലുള്ളവരിൽ നിന്നാണെന്ന് മാത്രം.നിലവിലുള്ള മുസ്ലിംകളെ ഖുർആനും ഹദീസും വളച്ചൊടിച്ച് മുശ്രിക്കാക്കുക എന്നതാണ് ആദ്യ സ്റ്റെപ്പ്...തന്ത്രവും വഴിയും  മെനഞ്ഞത് സ്വന്തം വഹാബീ നായകരും...!...അതിനായി പ്രാർത്ഥന ദുആ തുടങ്ങിയവക്കെല്ലാം സ്വന്തമായ നിർവചനങ്ങൾ തട്ടിക്കൂട്ടി...തൗഹീദിന് പുതിയ ചേരുവകൾ ചേർത്തു.മുസ്ലിംകളെ ആദർശപരമായി തമ്മിലടിപ്പിച്ചു. ഒട്ടും താമസിയാതെ തന്നെ ,പ്രത്യേക ഓർഡിനൻസിറക്കി-പടച്ചോന്റെ വിശാലമായ സ്വർഗം വഹാബികൾ ഏറ്റെടുക്കുകയും വഹാബീ ശുദ്ധികലശം നടത്തി ഇവരല്ലാത്തവരെ പുറത്താക്കുകയും ചെയ്തതോടെ സംഗതി ശുഭം...മുഹമ്മദ് അബ്ദു സ്വപ്നം കണ്ട സമാന്തര  ഇസ്ലാമിനെ നവോത്ഥാനമെന്ന ഓമനപ്പേരിട്ട് കുടിയിരുത്തിയപ്പോൾ ചുക്കാൺ പിടിച്ച മുറി മൗലവിമാർക്കും വഹാബിസത്തിന്റെ വലയിൽ പെട്ടുപോയ സാധാരണക്കാർക്കും പെരുത്ത് സന്തോഷം...❗ ഒരു നൂറ്റാണ്ടാകുന്നതിനു മുമ്പ് തന്നെ അബ്ദുവും മറ്റും ഓതിക്കൊടുത്ത അതേ ആശയം പരസ്പരം പ്രയോഗിച്ച് എട്ടായി വഹാബികൾ പൊട്ടിയപ്പോളാണ് പലർക്കും പലതും മനസിലായത്... പക്ഷേ ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധം പാശ്ചാത്യ കുരുക്കിൽ പെട്ടുപോയ ചില പാവങ്ങൾ...❗
                    ✍ *ഖുദ്സി*