ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Friday, 11 January 2019

വക്കം മൗലവിയുടെ മന്ത്രിച്ചൂത്ത് നവോത്ഥാനം വഹാബീ നരകത്തിൽ !

''കാലത്ത് ആറര മണിയോടെ ശയ്യാമുറി തുറന്ന് മൗലവി പുറത്ത് വരും. അപ്പോള്‍ സ്വദേശികളും അയല്‍ദേശവാസികളും ആയി നാനാജാതി മതസ്ഥര്‍ ആബാലവൃദ്ധം വീട്ടിന് പുറത്ത് കാത്ത് നില്‍പ്പുണ്ടാകും. എലി, പൂച്ച, ചിലന്തി, പുഴുതാര, പേപ്പട്ടി, പാമ്പ് ഇവയിലേതെങ്കിലും കടിച്ചവരായിരിക്കും അവര്‍. അവര്‍ക്കെല്ലാം ഗ്ലാസില്‍ ശുദ്ധജലം 'ഓതിക്കൊടുക്കുക' അതിരാവിലെയുള്ള ഒരു പ്രഭാത പരിപാടിയാണ്. വിശുദ്ധ ഖുര്‍ആന്‍ സൂറകള്‍ ഓതിയൂതിക്കൊടുക്കുകയാണ് പതിവ്. വിവിധ പ്രശ്‌നങ്ങളില്‍ ഉപദേശം തേടാന്‍ വന്നവരായിരിക്കും അടുത്ത കൂട്ടര്‍...''

വക്കം മൗലവിയുടെ പ്രഥമ ജീവചരിത്രകാരനും സഹപ്രവര്‍ത്തകനും സമകാലികനും ബന്ധുവുമായ ഹാജി എം. മുഹമ്മദ് കണ്ണ് എഴുതിയ 'വക്കം മൗലവിയും നവോത്ഥാന നായകന്‍മാരും' എന്ന പുസ്തകത്തില്‍ 'വക്കം മൗലവിയുടെ ഒരു ദിവസം' എന്ന അധ്യായത്തിലെ വരികളാണ് ഇത്.
ഇത്രയും ചിത്സാ തിരക്കുള്ള, അതിരാവിലെ തന്നെ ഇങ്ങനെയൊരു സംഗതി പ്രഭാത ചര്യയാക്കിയ, ആബാലവൃദ്ധം ജനം വീട്ടിനു പുറത്ത് കാത്ത് നില്‍ക്കുന്ന ഒരു മന്ത്ര ചികിത്സകനെ ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. (ഒരര്‍ഥത്തില്‍, കേരള മുസ്‌ലിം നവോത്ഥാനം എന്നു പറയുന്നത് എലി,  പുഴുതാര, പേപ്പട്ടി, പാമ്പ് തുടങ്ങിയ ഹിംസ്ര ജീവികള്‍ക്കെതിരായ~ഒരു കലാപം കൂടിയായിരുന്നു എന്നും പറയാമെന്ന് തോന്നുന്നു.)
ഇങ്ങനെയുള്ള ഒരു മൗലവിയെ നവോത്ഥാന നായകനാക്കാനാണ് വഹാബീ നേതാവ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ (Emmar Kinalur) കെ എം സീതി സാഹിബിന്റെ പരാമര്‍ശങ്ങളില്‍ ചില്ലറ തിരിമറികള്‍ നടത്തിയത്. അങ്ങനെയാണ്, വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെക്കൊണ്ട് വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക' എന്നതില്‍ നിന്ന് 'വെള്ളം ജപിപ്പിച്ച്' എന്നത് മുജീബുര്‍റഹ്മാന്‍ വിട്ടുകളഞ്ഞത്.

ഇങ്ങനെ വിട്ടുകളഞ്ഞും കൂട്ടിച്ചേര്‍ത്തും നവോത്ഥാന നായകനെ രൂപപ്പെടുത്തുന്നതിന്റെ ഭാഗം തന്നെയാകണം, വക്കം മൗലവിയുടെ പേരില്‍ ആരാധകര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന പുതിയ ചിത്രം. വക്കം മൗലവിയുടെ ജീവിതവുമായി ഏറ്റവും അടുത്ത കാലഘട്ടം മുതല്‍  ഇതുവരെയും ഉപയോഗത്തില്‍ ഉണ്ടായിരുന്ന ഫോട്ടോ ഒഴിവാക്കി, അദ്ദേഹത്തിന്റെ ആരാധകര്‍ നല്‍കുന്ന പുതിയ 'ഔദ്യോഗിക' ഫോട്ടോ വേണം ഇനി മേല്‍ ഉപയോഗിക്കാന്‍ പോലും! ആദ്യത്തേത്തില്‍ പശ്ചാത്തലത്തിലും മുഖത്തും നിറയെ കറുപ്പാണെങ്കില്‍ പുതിയ ചിത്രത്തില്‍  മൗലവിയെ  വെള്ള നിറത്തില്‍ കുളിപ്പ ിച്ചിരിക്കുകയാണ്.  ഈ പുതിയ ഫോട്ടോ പ്രചാരണത്തിന് പിന്നിലും മുജീബുര്‍ഹ്മാന്‍ കിനാലൂര്‍ ഉണ്ട് എന്നത് വെറും യാദൃശ്ചികമായി കാണാമോ?
വക്കം മൗലവിക്ക് ഇപ്പോള്‍ ഈ പുതിയ മുഖച്ഛായ നല്‍കുന്നതിന്റെ രാഷ്ട്രീയമെന്തായിരിക്കണം? അങ്ങനെയൊരു പുതിയ വെള്ളപൂശല്‍  വക്കം മൗലവിക്ക് ആവശ്യമായിവരുന്ന സാഹചര്യം എന്താണ്? വക്കത്തെ തുടച്ചു മിനുക്കി പൗഡറിട്ട് പുതിയ രൂപത്തില്‍ കൊണ്ടിവന്നിരുത്തുന്ന സന്ദര്‍ഭം ഏതാണ്?
ഇബ്‌നു അബ്ദില്‍ വഹാബിന്റെ സലഫീ ആശയ ധാരയുടെ കേരളത്തിലെ ആദ്യ  പ്രചാരകനാണ് വക്കം മൗലവി എന്നതും; ആ ആശയധാരയാണ് ഇപ്പോള്‍ തീവ്രസംഘങ്ങളിലേക്കുള്ള ചവിട്ടുപടിയായി വര്‍ത്തിക്കുന്നത് എന്നതിലും ഇതിനെല്ലാമുള്ള മറുപടിയുണ്ട്.
ഇത്രയും കൂടി: ഭാസ്‌കരന്റെ 'എന്റെ കേരളം: രേഖകള്‍' ഇലസ്‌ട്രേഷന്‍ മുമ്പ് ഭാഷാ പോഷിണി ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ മുപ്പത്തെട്ടാമത്തെതില്‍ വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അനുജന്‍ ഇസ്മാഈലിന്റെ മകളുടെ മകള്‍ സുഹൈദയുമായി ലഘുസംഭാഷണമുണ്ട്.
സ്ത്രീകള്‍ പള്ളിയില്‍ പോകുന്നുണ്ടല്ലോ എന്ന ഭാസ്‌കരന്റെ ചോദ്യത്തിന് 'ഈ കുടുംബത്തില്‍ അങ്ങനെ ഇല്ല' എന്നാണ് സുഹൈദ നല്‍കുന്ന മറുപടി. മദ്‌റസയില്‍ പോയിട്ടുണ്ടോ എന്ന ചോദ്യത്തോട് 'കുടുംബത്തില്‍ അങ്ങനെ പതിവില്ല' എന്നും പറയുന്നു. 'നിങ്ങളുടെ ഒരു ചിത്രം വരക്കട്ടെ' എന്ന അഭ്യര്‍ഥനക്ക് 'ചിത്രം വരക്കാന്‍ പാടില്ല' എന്ന്  നവോത്ഥാന നായകന്റെ ആ പിന്‍മുറക്കാരി ഉത്തരം പറയുന്നു. 'മൗലവിയുടെ പടമില്ലല്ലോ' എന്ന് ന്യായം പറയുകയും ചെയ്യുന്നു അവര്‍. 'പുരോഗമനം വേണ്ടേ' എന്ന ഭാസ്‌കരന്റെ മറുചോദ്യത്തിന് കൂറേ ഡോട്ടുകളാണ് ചിത്രകാരന്‍ ഉത്തരമായി ചേര്‍ത്തിരിക്കുന്നത്.
 ഉദ്ധരണികള്‍ വിട്ടുകളഞ്ഞും ഫോട്ടോഷോപ്പ് നടത്തിയും ആ ഡോട്ടുകളെ പൂരിപ്പിച്ചുകളയാം എന്നാകും മുജീബിനെ പോലെയുള്ള ആളുകള്‍ കരുതുന്നത്. പക്ഷേ, കാലം പഴയ കാലമല്ലല്ലോ...
PKM ABDURAHMAN