ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 9 July 2020

വഫാത്തായ തിരുനബിക്ക് ഖത്തം ഓതിയ ഇമാമുമാർ !

*"12000 ഖത്മുൽ ഖുർആൻ" നബി(സ്വ) ക്ക് വേണ്ടി ഓതി ഹദ്യ ചെയ്തതാരെന്നറിയണ്ടെ  ??"*

*اثنتى عشرَة ألف ختمة(12000)*
✍🏻
*ഇമാം ബുഖാരി, മുസ്ലിം (റ:അ) പോലുള്ള ഹദീസ് ലോകത്തെ വെള്ളി നക്ഷത്രങ്ങളുടെ ഗുരുവര്യരായ മുഹമ്മദ് ബ്നു ഇസ് ഹാഖ് (റ)*

*ﻣﺤﻤﺪ ﺑﻦ ﺇﺳﺤﺎﻕ ﺑﻦ ﺇﺑﺮاﻫﻴﻢ ﺑﻦ ﻣﻬﺮاﻥ ﺑﻦ ﻋﺒﺪ اﻟﻠﻪ ﺃﺑﻮ اﻟﻌﺒﺎﺱ اﻟﺴﺮاﺝ اﻟﺜﻘﻔﻰ ﻣﻮﻻﻫﻢ اﻟﻨﻴﺴﺎﺑﻮﺭﻯ اﻟﺤﺎﻓﻆ*

*ﺭﻭﻯ ﻋﻨﻪ اﻟﺒﺨﺎﺭﻯ ﻭﻣﺴﻠﻢ ﻭﺃﺑﻮ ﺣﺎﺗﻢ اﻟﺮاﺯﻯ ﻭﺃﺑﻮ ﺑﻜﺮ ﺑﻦ ﺃﺑﻰ اﻟﺪﻧﻴﺎ ﻭﻫﻢ ﻣﻦ ﺷﻴﻮﺧﻪ ﻭﺃﺑﻮ اﻟﻌﺒﺎﺱ ﺑﻦ ﻋﻘﺪﺓ ﻭﺃﺑﻮ ﺣﺎﺗﻢ ﺑﻦ ﺣﺒﺎﻥ ﻭﺃﺑﻮ ﺇﺳﺤﺎﻕ اﻟﻤﺰﻛﻰ ﻭﺃﺑﻮ ﺣﺎﻣﺪ ﺃﺣﻤﺪ ﺑﻦ ﻣﺤﻤﺪ ﺑﻦ ﺑﺎﻟﻮﻳﻪ ﻭاﻟﺤﺴﻦ ﺑﻦ ﺃﺣﻤﺪ اﻟﻤﺨﻠﺪﻯ ﻭﺃﺑﻮ ﺳﻬﻞ اﻟﺼﻌﻠﻮﻛﻰ ﻭﺃﺑﻮ ﺑﻜﺮ ﺑﻦ ﻣﻬﺮاﻥ اﻟﻤﻘﺮﻯ ﻭﺧﻼﺋﻖ ﺁﺧﺮﻫﻢ ﺃﺑﻮ اﻟﺤﺴﻴﻦ اﻟﺨﻔﺎﻑ*

*മുഹമ്മദ് ബ്നു ഇസ് ഹാഖ് (റ) ഹബീബായ സ്വ ക്ക് വേണ്ടി 12000 ഖത്മുൽ ഖുർ ആൻ ഓതിയത് 18 കിതാബുകളുടെ നഖ്ലുകളോടെ ഉദ്ധരിക്കാൻ സാധിക്കും ഇതൊക്കെ വെറുതെയായിട്ടുള്ള ഒരു പ്രവർത്തിയായി കാണാൻ കഴിയുമോ ????*
🔽
*وَكَانَ شَيخا مُسْندًا صَالحا سعيدا كثير المال وَهُوَ الذى قَرَأَ عَن النبى صلى الله عَلَيْهِ وَسلم (اثنتى عشرَة ألف ختمة*
(ത്വബഖാതു ശ്ശാഫിഈയതിൽ കുബ്റ :- 3/108) താജുദ്ദീൻ സുബുഖി (റ)
🔽
 ﺃﺑﻮ ﺇﺳﺤﺎﻕ اﻟﻤﺰﻛﻲ ﻋﻨﻪ: ﻭﻟﺪﺕ ﺳﻨﺔ ﺛﻤﺎﻧﻲ ﻋﺸﺮﺓ ﻭﻣﺎﺋﺘﻴﻦ، ﻭﺧﺘﻤﺖ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﺛﻨﻲ ﻋﺸﺮ ﺃﻟﻒ ﺧﺘﻤﺔ،
(സിയറു അഹ്ലാമിന്നുബലാഹ് - ദഹബി 14/393)
🔽
ﻓﺈﻥ ﺃﺑﺎ ﺇﺳﺤﺎﻕ اﻟﻤﺰﻛﻲ ﺣﺪﺙ ﻋﻨﻪ ﺃﻧﻪ ﻗﺎﻝ ﻭﻟﺪﺕ ﺳﻨﺔ ﺛﻤﺎﻧﻲ ﻋﺸﺮﺓ ﻭﻣﺎﺋﺘﻴﻦ ﻭﺧﺘﻤﺖ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺁﻟﻪ ﻭﺳﻠﻢ اﺛﻨﻲ ﻋﺸﺮ ﺃﻟﻒ ﺧﺘﻤﺔ
(തദ്കിറതുൽ ഹുഫ്ഫാള് - 2/214)
🔽
ﻭﻗﺎﻝ ﺇﺳﺤﺎﻕ ﻟﻠﻤﺰﻛﻲ: ﺳﻤﻌﺘﻪ، ﻳﻘﻮﻝ: ﺧﺘﻤﺖ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ، ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، اﺛﻨﺘﻲ ﻋﺸﺮﺓ ﺃﻟﻒ ﺧﺘﻤﺔ،
(ത്വബഖാതു ശാഫി ഇയ്യ 1/218)

*കൂടാതെ താരീഖ് ബഗ്ദാദിലും, സം ആനിയുടെ അൻസാബിലും, ദഹബിയുടെ താരീഖുൽ ഇസ്ലാമിലും, സഖാവി ഇമാമിന്റെ ഗ്രന്ഥത്തിലും തുടങ്ങി 18 ളം വരുന്ന കിതാബുകളിൽ ഈ ഉദ്ധരണി കാണാൻ പറ്റും*

*മരണപ്പെട്ട വർക്ക് വേണ്ടി ഖുർ ആൻ ഖതം ഓതുകയെന്നത് ബിദ് അത്താണെങ്കിൽ ഓതിയവരും അത് രേഖപ്പെടുത്തി സമുദായത്തിന് ഗ്രന്ഥ രചനയിലൂടെ കാണിച്ച് തന്ന ഇമാമീങ്ങളും മുബ്തദിഉകളാണോ ?? സുബ് ഹാനല്ലാഹ് !!!! അല്ലാഹു സത്യം മനസ്സിലാക്കിത്തരട്ടെ ആമീൻ*

        *സിദ്ധീഖുൽ മിസ്ബാഹ്*
          8891 786 787
          04/03/2020
🔽__________________________✍🏻

Wednesday, 8 July 2020

പ്രാർത്ഥന[സഹായ തേട്ടം]ആരാധനയാകുന്നതെപ്പോൾ-വഹാബികൾ പറയട്ടെ !

2008 ൽ വഹാബികളൊക്കെ  ഒറ്റത്തൗഹീദുമായി ഒരുമിച്ചുണ്ടായിരുന്ന  സമയത്ത് ,കൺ വീനർ മർകസുദ്ദ അ് വ  KNM ഔദ്യോഗിക വിഭാഗം പുറത്തിറക്കിയ "അഹ് ലുസ്സുന്ന വൽ ജമാ അ" എന്ന പുസ്തകത്തിലെ 15 മത്തെ പേജിൽ,സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ  അര്‍ഥമുള്ള[അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30]
''പ്രാർത്ഥന'' -
  ആരാധനയാകാനുള്ള മാനദണ്ഡം പഠിപ്പിക്കുന്നത് നോക്കൂ👇🏻👇🏻
———————————————
*"ദൈവമെന്നോ ആരാധ്യനെന്നോ ദിവ്യത്വമുണ്ടെന്നോ വിശ്വാസമുണ്ടെങ്കിൽ ആ അർഥന ആരാധനയാണ് . ഈ വിശ്വാസമില്ലെങ്കിൽ വെറും സഹായർഥന മാത്രം"*
പുസ്തകം : അഹ്ലുസ്സുന്ന വൽ ജമാഅ
[പേജ് : 15]
2008 ൽ വെറും സഹായാർഥനയായിരുന്നത് കുറേ നാൾ കഴിഞ്ഞപ്പോൾ ,പടച്ചോനെപ്പോലുമറിയിക്കാതെ- വഹാബികളത്പ്രാ ആരാധനയാക്കി മാറ്റി ... സ്റ്റേജിലും പേജിലും മൗലവിമാർ പാവം അണികളെ ആ പേരിൽ പച്ചക്ക് പറ്റിക്കാനും തുടങ്ങി. എന്തിനേറെ - വഹാബീ ആപ്പീസിലെ സ്കെച്ചും പ്ളാമനുസരിച്ച് ഇവർ മുശ്രിക്കാക്കിയ മുസ്ലിംകൾക്കായി ഒന്നാന്തരം നരകം തന്നെ അങ്ങേ ലോകത്തിവർ പണി കഴിപ്പിച്ചു.മൗലവിമാരാൽ വീണ്ടും വീണ്ടും പറ്റിക്കപ്പെടാൻ മാത്രം വിധിക്കപ്പെട്ട പാവം വഹാബികൾ...!
           
               ✍  ഖുദ്സി

Saturday, 4 July 2020

ആത്മാവ് മരണശേഷം എങ്ങിനെ ?

ആത്മാവ് ശരീരം എന്നിങ്ങനെ രണ്ട് വശങ്ങൾ ഉൾക്കൊള്ളുന്ന ജീവനുള്ള ഏതുവസ്തുവിന്നും മരണം സംഭവിക്കും.മരണമെന്നത് ഇല്ലായ്മയല്ല മറിച്ച് ഭൗതിക ശരീരവുമായി ആത്മാവിൻ്റ വേർപെടൽ മാത്രമാണ്.
ഇമാം ഗസ്സാലി (റ) പറയുന്നു.
الذي تشهد له طرق الاعتبار وتنطق به الآيات والأخبار أن الموت معناه تغير حال فقط وأن الروح باقية بعد مفارقة الجسد إما معذبة وإما منعمة
(احياء علوم الدين ٤/٣٣٢)
ഖുർആനും ഹദീസും പറയുന്നതും ഗവേഷണ വഴികൾ സാക്ഷ്യപ്പെടുത്തുന്നതും മരണമെന്നാൽ ഒരു സ്ഥിതി മാറ്റം മാത്രമാണെന്നും ആത്മാവ് ശരീരവുമായി പിരിഞ്ഞശേഷം ശിക്ഷയിലോ അനുഗ്രഹത്തിലോ അവശേഷിക്കുന്നതാണ്.
( ഇഹ്‌യാ ഉലൂമുദ്ധീൻ 4/332)

മരണശേഷവും നശിക്കാത്ത ആത്മാവിനെ കുറിച്ച് ഇമാം തഫ്താസാനി(റ)
രേഖപ്പെടുത്തുന്നു.
فإن للنفس بعد المفارقة تعلقا ما بالبدن والتربة التي
دفنت فيها (شرح المقاصد ٣/٣٧٣)
പ്രസ്തുത ആത്മാവ് ശരീരമായോ
മറവുചെയ്ത മണ്ണുമായോ ബന്ധം കാണിക്കും
(ശർഹുൽ മഖാസ്വിദ് 3/373)

ശരീരം  ജീർണിച്ചാലും ഇല്ലെങ്കിലും  യഥാർത്ഥത്തിൽ സഹായാർത്ഥന  നടത്തുന്നത് ആത്മാവിനോടാണ്.

മരണ ശേഷവും പ്രവർത്തനം നിലക്കാത്ത ആത്മാവിനെക്കുറിച്ച് ഇമാം റാസി(റ)യുടെ വാക്കുകൾ ശ്രദ്ധേയമാണ്
أن هذه الأرواح البشرية من جنس الملائكة فكلما كان اشتغالها بمعرفة الله تعالى ومحبته والانجذاب الي عالم الروحانيات أشد كانت مشاكلتها للملائكة اتم فكانت اقوي علي التصرف في أجساد هذا العالم
( التفسير الكبير ٢٤/١٤٧)
മനുഷ്യരുടെ ആത്മാക്കൾ മലക്കുകളുടെ വർഗ്ഗത്തിൽ പ്പെട്ടവയാണ് അതിനാൽ അല്ലാഹുവിനെ അറിയൽ അവനെ പ്രിയം വെക്കൽ ആത്മീയ ലോകത്തേക്ക് ആകൃഷ്ടമാവൽ എന്നിവയിൽ അവ  വ്യാപൃതമായാൽ മലക്കുകളുമായുള്ള അവയുടെ സാദൃശ്യം പരി പൂർണ്ണമാകുന്നതും ശാരീരിക ലോകത്ത് ക്രയവിക്രയം ചെയ്യാൻ അവ കൂടുതൽ ശക്തിയാർജ്ജിക്കുന്നതുമാണ്
(തഫ്സീറുറാസി 24/147)

ആത്മാക്കൾക്ക്
സഹായിക്കാൻ കഴിയുമെന്ന്
നാസിആത് സൂറത്തിലെ 1-5 ആയത്തുകൾ വിശദീകരിച്ച് കൊണ്ടും
പണ്ഡിത പ്രസ്താവനയുടെ അടിസ്ഥാനത്തിലും ഇമാം റാസി(റ)തന്നെ വിശാലമായിത്തന്നെ സമർത്ഥിക്കുന്നുണ്ട്
( തഫ്സീറുറാസി 30/31)

മൂസാ നബി(അ)യെ ഖബറിൽ നിന്ന് നസ്കരിക്കുന്നതായി ഞാൻ കണ്ടെന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഹദീസും (6157) പിന്നീട് അമ്പത് വഖ്ത് നിസ്കാരം അഞ്ച് വഖ്താക്കി ചുരുക്കാൻ ആറാനാകാശത്ത് മൂസാ നബി(അ) തന്നെ സഹായിച്ച ഹദീസും 
(മുസ്ലിം 411) വ്യക്തമാക്കുന്നത്
മരിച്ചവരുടെ ആത്മാവ് നിമിഷങ്ങൾ കൊണ്ട് ജീവിച്ചിരിക്കുന്നവർക്ക് പോലും സാധിക്കാത്ത രൂപത്തിലുള്ള ഇടപെടൽ നടത്തുമെന്നും സഹായിക്കുമെന്നുമാണ്.

ഈ യാഥാർത്ഥ്യം ഉൽപതിഷ്ണുക്കളുടെ ആശയ സ്രോതസ്സ് ഇബ്നു തൈമിയ്യപോലും ശരിയാവണ്ണം വിവരിച്ചതായി കാണാം
وأما كونه رأي موسي قائما يصلي في قبره وراه في السماء أيضا فهذا لامنافةبينهما فان أمر الأرواح من جنس الملائكة في اللحظة الواحدة تصعد و تهبط كالملك ليست في ذلك كالبدن وقد بسطت الكلام علي أحكام الأرواح بعد مفارقة الأبدان في غير هذا الموضع وذكرت بعض ما في ذلك من الأحاديث والآثار والدلائل
( مجموعة الفتاوي ٣٦٦/١ )
മൂസ നബി(അ) ഖബറിൽ വെച്ച് നിസ് കരിക്കുന്നതായും പിന്നീട്‌ ആകാശത്തുവെച്ചും മുഹമ്മദ് നബി (സ്വ) കണ്ടുവെന്ന് പറയുന്നത് വൈരുദ്ധ്യമല്ല കാരണം ആത്മാക്കളുടെ കാര്യം മലക്കുകളുടെ കാര്യത്തിൻ്റെ വർഗ്ഗത്തിൽ പെട്ടതാണ് മലക്കിനെ പോലെ ഒരു നിമിഷത്തിൽ അത് ഇറങ്ങുകയും കയറുകയും ചെയ്യും ഈ വിഷയത്തിൽ ശരീരത്തിൻ്റെ സ്വഭാവമല്ല ആത്മാവിനുള്ളത് ശരീരവുമായി വേർപിരിഞ്ഞതിനു ശേഷം ആത്മാക്കളുടെ സ്വഭാവത്തെ കുറിച്ച് മറ്റൊരു സ്ഥലത്ത് വിശദമായി ഞാൻ സംസാരിച്ചിട്ടുണ്ട് ചില ഹദീസുകളും ആ സാറുകളും പ്രമാണങ്ങളും അവിടെ ഞാൻ പരാമർശിച്ചിട്ടുണ്ട്
 (മജ്മൂഅത്തു ഫതാവാ 1/366)

ആത്മാക്കൾക്ക് ശാരീരിക ലോകത്ത് പലവിധത്തിലുള്ള ക്രയവിക്രയങ്ങൾ നടത്താനുള്ള കഴിവ് വർധിക്കുമെന്ന് പ്രമാണ സഹിതം നമുക്ക് ബോധ്യമായി
എന്നാൽ അത് അവയോട് ആവശ്യപ്പെടാനും നബി(സ്വ) നിർദ്ദേശിച്ചിട്ടുണ്ട്
إذا نزل أحد كم منزلا فليقل أعوذ بكلمات الله التامات من شر ما خلق فإنه لا يضره شيء حتي يرتحل منه
(صحيح مسلم ٤٨٨٢)
നിങ്ങളിലെരാൾ ഒരു സ്ഥലത്തിറങ്ങിയാൽ അല്ലാഹു വിൻ്റെ സൃഷ്ടികളുടെ ശർറിൽ നിന്ന് അല്ലാഹുവിൻ്റ കലിമത്തുകളോട് ഞാൻ കാവൽ തേടുന്നു എന്നവൻ പറയട്ടെ എന്നാൽ ആ സ്ഥലത്തു നിന്ന് അവൻ യാത്ര തിരിക്കുന്നതു വരെ യാതൊന്നും അവനെ ശല്യം ചെയ്യുന്നതല്ല.
 (സ്വഹീഹു മുസ്‌ലിം 4882)

ഈ ഹദീസിൽ പരാമർശിച്ച കലിമത്തുല്ലാഹിയുടെ വിവക്ഷ വിവരിച്ച് ഇമാം റാസി(റ) എഴുതുന്നു
و ايضا ثبت في علم المعقولات أن عالم الأرواح مستوى علي عالم الأجساد  وانما هي المدبرات لأمور هذا العام كما قال الله تعالى فالمدبرات أمرا فقوله أعوذ بكلمات الله التامات  استعاذة من الأرواح البشرية بالارواح العالية الأرواح المقدسة الطاهرة الطيبة في دفع شرور الأرواح الخبيثة الظلمانية الكدرة فالمراد بكلمات تلك العالية الطاهرة
(التفسير الكبير ٧٢/١)
ആത്മീയ ലോകം ശാരീരിക ലോകത്തിൻ്റെ മേൽ ആധിപത്യം പുലർത്തുന്നതാണെന്നും നിശ്ചയം ശാരീരിക ലോകത്തെ നിയന്ത്രിക്കുന്നത് ആത്മീയ ലോകമാണെന്നും ആത്മ തത്വശാസ്ത്രത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട് കാര്യം നിയന്ത്രിക്കുന്ന അവയും തന്നെയാണ് സത്യം എന്ന് അല്ലാഹു പറഞ്ഞതും അതാണ് അതിനാൽ (أعوذ بكلمات الله التامات) നമ്പൂർണ്ണമായ അല്ലാഹു വിൻ്റെ കലിമത്തുകളോട് ഞാൻ കാവൽതേടുന്നു എന്ന വാചകം മോശ മായ ആത്മാക്കളുടെ ശല്യം തടുക്കാനായി മനുഷ്യരുടെ ആത്മാക്കൾ പരിശുദ്ധാത്മാക്കളോട് നടത്തുന്ന കാവൽതേട്ടമാണ് അതിനാൽ കലിമാത്തുല്ലാഹിയുടെ വിവക്ഷ പരിശുദ്ധാത്മാക്കളാകുന്നു
(തഫ്സീറുറാസി  1/72)
ചുരുക്കത്തിൽ വഫാത്തിനുശേഷം ,അല്ലാഹുവിന്റെ അടിമകളായ മഹത്തുക്കൾക്ക് അല്ലാഹു കൊടുക്കുന്ന  കഴിവുകൾ [കറാമത്ത്, മുഅജിസത്ത്] വർധിക്കുമെന്നും ,അവരോട്  ,അല്ലാഹുവിന്റെ അനുഗ്രഹങ്ങളായ മുഅജിസത്ത്- കറാമത്ത് മുഖേന കാവലും സഹായവും ആവശ്യപ്പെടാമെന്നും ബോധ്യമായി.കറാമത്ത്- മുഅജിസത്ത് കൊടുക്കാൻ പടച്ചോനെയോ ,അത് ഉപയോഗപ്പെടുത്തി വിശ്വാസികളെ സഹായിക്കാൻ അമ്പിയാ- ഔലിയാക്കളെയോ ഞങ്ങൾ സമ്മതിക്കില്ലെന്നും ,അതിനുള്ള NOC ഞമ്മന്റെ ആപ്പീസിൽ നിന്ന് നൽകില്ലെന്നുമുള്ള വഹാബീ മൗദൂദീ ജൽപനത്തിന് ഇസ്ലാമിൽ യാതൊരു നിലനിൽപുമില്ലെന്ന് വ്യക്തം...

Thursday, 2 July 2020

കാന്തപുരവും സ്ത്രീ വിദ്യാഭ്യാസവും

കാന്തപുരം ഉസ്താദിന്റെ കാര്യത്തിൽ കേരളത്തിലെ പല പൊതുധാരാ പ്രവർത്തകരും അജ്ഞരാണെന്ന ബോധത്തിന് കൂടുതൽ ആക്കം കൂട്ടുന്നതായിരുന്നു ഇന്നലത്തെ സോഷ്യൽ മീഡിയ. മർകസ് ലോ കോളേജിൽ നിന്നും പതിനഞ്ചു പെൺകുട്ടികൾ എൽ.എൽ.ബി പാസ്സായി എൻറോൾ ചെയ്തപ്പോഴാണ് ശരിക്കും ചിലരെങ്കിലും ഈ സ്വയം നിർമിത കിണറ്റിൽനിന്നും പുറം ലോകത്തേക്ക് വന്നത്.
യഥാർത്ഥത്തിൽ മർകസ് ലോ കോളേജിൽ നിന്നും ആദ്യമായല്ല പെൺകുട്ടികൾ പഠിച്ചു പുറത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ടുവർഷവും ഇത് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് വാങ്ങിയത് മർകസ് ലോ കോളേജിലെ ഒരു പെൺകുട്ടിയായിരുന്നു. 'സ്ത്രീ വിരുദ്ധത' ആമുഖമിട്ടു എഴുതുന്നവരും അവരെ പകർത്തുന്നവരും അറിയാത്ത നൂറുകൂട്ടം വസ്തുതകളുണ്ട് മർക്കസുമായി ചുറ്റിപ്പറ്റിപ്പറയാൻ. കേരളത്തിൽ മുന്നൂറിലധികം സ്‌കൂളുകൾ കാന്തപുരം ഉസ്താദിന്റെയോ അദ്ദേഹം നേത്രത്വം കൊടുക്കുന്ന പ്രസ്ഥാനത്തിന്റെയോ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. ഇവയിൽ ബഹുഭൂരിഭാഗവും പെൺകുട്ടികളാണ് പഠിക്കുന്നത്. മർകസ് നേരിട്ട് നടത്തുന്ന മെഡിക്കൽ കോളേജിലും എൺപത് ശതമാനം കുട്ടികളും പെൺകുട്ടികളാണ്. ഡിഗ്രി, പി.ജി തലങ്ങളിൽ മർകസ് ധരാളം സ്ഥാപനങ്ങൾ നടത്തുന്നു. ഇവയിലും പെൺകുട്ടികൾ ധാരാളമാണ്. സ്ത്രീകൾക്ക് മാത്രം തൊഴിൽ നൽകുന്ന ധാരാളം സംരംഭങ്ങളുണ്ട് മര്കസിനു കീഴിൽ. സഹ്‌റ സംവിധാനം ഇതിന്റെ മികച്ച ഉദാഹരണമാണ്. ഇവരിൽ പലരും അനാഥകൾ കൂടിയാണെന്ന ബോധം  നമ്മുക്ക് വേണം. ആയിരക്കണക്കിന് അനാഥ കുട്ടികൾക്ക് ഇന്നും വീട്ടിലേക്ക് ഓരോ മാസവും പണമെത്തിക്കുന്ന ഏക വ്യക്തി കാന്തപുരമായിരിക്കും. 'ഹാദിയ' എന്ന പേരിൽ പെൺകുട്ടികൾക്ക് മാത്രം നൂറിലധികം സ്ഥാപനങ്ങൾ നടത്തുന്ന ഏക വ്യക്തിയും ഈ കാന്തപുരമായിരിക്കും. നൂറുകണക്കിന് അഗതി-അനാഥ പെൺകുട്ടികളെ റെസിഡൻഷ്യൽ സംവിധാനത്തോടെ പഠിപ്പിക്കുന്ന ഏക വ്യക്തിയും ഉസ്താദ് മാത്രമായിരിക്കും. കേരളത്തിൽ മാത്രമല്ല-കശ്മീർ മുതൽ കന്യാകുമാരി വരെ ഇതാണാവസ്ഥ.

ഇന്ത്യയിലെ ഒട്ടുമിക്ക യൂണിവേഴ്സിറ്റികളിലായും ഐഐടി-ഐഐഎം കളുമായും നൂറുകണക്കിന് കാന്തപുരം ഉസ്താദിന്റെ സ്വന്തം ശിഷ്യന്മാർ തന്നെ പഠിക്കുന്നു; ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് മർകസും പ്രസ്ഥാനവും സ്കോളർഷിപ്പുകൾ നൽകുന്നു; യൂറോപ്പ്, അമേരിക്ക തുടങ്ങിയ വൻകരകളിൽ PhD ക്കു വരെ ഉസ്താദിന്റെ വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്നു; ഇതിലപ്പുറം ആളുകൾ ഉന്നത തൊഴിൽ രംഗത്ത് ഉസ്താദിന്റെ തണലിൽ പഠിച്ചതിനു ശേഷം ജോലിചെയ്യുന്നു.
അക്കാദമിക് സ്വഭാവമുള്ള മുഴുവൻ ആളുകളോടും പറയട്ടെ, കാന്തപുരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയത് മുതലുള്ള മലബാറിലെ വിദ്യാഭ്യാസ മാറ്റം നാം പഠിക്കണം. എക്കണോമെട്രിക്സിലും സ്റ്റാറ്റിസ്റ്റിക്സിലും അടിസ്ഥാന പരമായി ഉപയോഗിക്കുന്ന ടി ടെസ്റ്റ് (t-test) ഉപയോഗിച്ചെങ്കിലും  കാന്തപുരം എഫ്ഫക്റ്റ് നാം അളക്കണം. അപ്പോഴേ ഇത് മനസ്സിലാകൂ.
സ്വാതന്ത്ര്യത്തിനു ശേഷം മലബാറിന്റെയും പ്രത്യേകിച്ച് മുസ്ലിംകളുടെയും അവസ്ഥ എല്ലാവർക്കുമറിയുന്നതാണ്. എല്ലാ മുന്നണികളും മാറിമാറി ഭരിച്ചിട്ടും എന്നാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയതെന്ന് നാം ശരിക്കും അളക്കണം. ഒരു പാർട്ടിയും രൂപീകരിക്കാതെ, പല പാർട്ടികളോടും പൊരുതിയാണ് കാന്തപുരം ഇത് നേടിയത്. ഇപ്പോൾ മുസ്ലിംകളിൽ പലരും വിദ്യാഭ്യാസ കാര്യത്തിൽ അൽപ്പമെങ്കിലും ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട്. പക്ഷെ ഇതെന്ന് മുതലാണെന്നു ശരിക്കും ആലോചിക്കണം. കുറച്ച് അറബി മുൻഷിമാരെയുണ്ടാക്കി അതാണ് മലബാറിലെ മുസ്ലിംകളുടെ നവോത്ഥാനമെന്നു വരെ പറയാൻ ധൈര്യം കാണിച്ചവർ നമുക്കിടയിൽ കഴിഞ്ഞുപോയി. പാവപ്പെട്ടവനെ കാണാതെ പണക്കാർക്കുവേണ്ടി മാത്രം സ്ഥാപനങ്ങൾ പണിത് നവോത്ഥാനം അവകാശപ്പെട്ടവരും ഇപ്പോൾ പണപ്പെട്ടിയുടെ മുന്നിൽ പണമെണ്ണിയിരിക്കുന്നുവെന്നല്ലാതെ സമൂഹത്തിനു  വല്ലതും നൽകിയോയെന്ന് നാം ആലോചിക്കണം. മണ്ഡലം ഒരിക്കൽ പോലും കാണാതെ നിരന്തരം ജയിച്ചുകയറിയിരുന്ന ജനപ്രതിനിധികൾ എന്നാണ് മണ്ഡലത്തിൽനിന്നും എണീക്കാതെ വർക്ക് ചെയ്തതെന്നും നാം ചിന്തിക്കണം. എല്ലാത്തിനും പിന്നിൽ ഒരു കാന്തപുരം എഫ്ഫക്റ്റ് ഇല്ലേ? ഇപ്പോഴും ഇതൊരാവർത്തി വായിക്കാനോ കാണണോ കേൾക്കാനോ തയ്യാറില്ലാതെയാണ് പലരും ഉസ്താദിന്റെ വിഷയം വരുമ്പോൾ പ്രതികരിക്കാറുള്ളത്. അക്കാദമിക് സ്വഭാവമുള്ളവർ ഇതെല്ലം പഠിക്കാൻ തെയ്യാറാകുകയല്ലേ വേണ്ടത്.

പിന്നെന്താണ് കാന്തപുരത്തിന്റെ വിഷയത്തിലെ ഈ സ്ത്രീ വിരുദ്ധതയെന്നു മനസ്സിലാകുന്നില്ല. സ്ത്രീയെക്കുറിച്ച് മനുസ്‌മൃതിയും ബൈബിളും ഖുർആനും പറഞ്ഞത് കേരള സമൂഹത്തിനു അത്ര അപരിചിതമല്ലല്ലോ. ഒരു താരതമ്യ പഠനമല്ലേ പൊതുപ്രവർത്തകർ ഇവ്വിഷയത്തിൽ ചെയ്യേണ്ടത്? അഴിഞ്ഞാട്ടം പാടുണ്ടെന്ന് കേരളത്തിലെ ഏതെങ്കിലുമൊരു ഉത്തരവാദിത്ത ബോധമുള്ള മതനേതാവ് പറയുമോ? പെൺകുട്ടികളുടെ സുരക്ഷയിൽ കണിശ സ്വഭാവമുള്ള കാന്തപുരം ഉസ്താദിന് ഇതിലപ്പുറം മറ്റൊരു നിലപാട് എടുക്കാനാവുമോ? മുൻവിധിയിലൂടെയല്ലായിരുന്നു കാര്യങ്ങളെ സമീപിക്കേണ്ടിയിരുന്നത്. നേരെചൊവ്വേ ചിന്തിക്കുന്നവർക്ക് സ്ത്രീ ശാക്തീകരണത്തിലും അതോടൊപ്പം സ്ത്രീ സുരക്ഷയിലും കാന്തപുരത്തിന്റെ നിലപാട് അധികം വൈകാതെ സ്വീകരിക്കേണ്ടിവരും. കാന്തപുരം മറ്റെല്ലാവരേക്കാളും ഒരല്പം ദീർഘ ദൃഷ്ടികൂടി അധികമുള്ളയാളാണ്.
2-7-2020

ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് മസാല !

മതേതര രാജ്യത്ത് വോട്ടു ചെയ്യാൻ മുസ്ലിമിന് പാടില്ല എന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണം.




പ്രാർത്ഥന വഹാബികൾക്കൊരു നിരൂപണം

പ്രാർത്ഥനയും അർത്ഥനയും

--------------------------------------------

        അല്ലാഹുവിനോട് നിർവ്വഹിക്കേണ്ടതും മറ്റുള്ളവരോട് നിർവ്വഹിക്കൽ ശിർകു (ബഹുദൈവാരാധനയു) മാകുന്ന പ്രാർത്ഥന എന്താണെന്ന് ഒരു ലളിത പരിശോധന നടത്തി നോക്കാം.

വിവിധ സാധ്യതകൾ

-------------------------------

        1ദൂരെ നിന്ന് / അദൃശ്യരോട് നിർവഹിക്കപ്പെടുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന

        [നിരൂപണം]

        ഇതനുസരിച്ച് വിഗ്രഹത്തോട് സമീപത്തു വെച്ച് നടത്തപ്പെടുന്ന സഹായാർത്ഥന പ്രാർത്ഥയല്ലെന്നു വരും.

        2 മരിച്ചവരോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥനയാണ് പ്രാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് അല്ലാഹുവിനോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന പ്രാർത്ഥനയല്ലെന്നു വരും.

        3 അഭൗതിക സഹായം അർത്ഥിക്കലാണു പ്രാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് ജീവിത കാലത്ത് തിരുനബി (ﷺ) യോട് സ്വഹാബിമാർ നിർവ്വഹിച്ചിരുന്ന പല സഹായാർത്ഥനകളും പ്രാർത്ഥനകളായിരുന്നുവെന്ന് വരും. ഉദാ: “അങ്ങയോട് സ്വർഗത്തിലെ സഹവർത്തിത്വം ഞാൻ ചോദിക്കുന്നു”

        4 കാര്യകാരണ ബന്ധങ്ങൾ നിഷ്ക്രിയമാവുമ്പോൾ (ഉദാ: പതിനെട്ടാം വളവിൽ വണ്ടി നിയന്ത്രണം വിട്ടാൽ) നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന.

        [നിരൂപണം]

        ഇതനുസരിച്ച് കാര്യകാരണ ബന്ധം (ഉദാ: രോഗശമനാൗഷദ ബന്ധം)   സക്രിയമാവുമ്പോൾ അല്ലാഹുവിനോട് സഹായാർത്ഥന നിർവ്വഹിക്കുന്നത് പ്രാർത്ഥനയല്ലെന്നുവരും

        5 അദൃശ്യജ്ഞാനം വിശ്വസിച്ച് / എപ്പോൾ എവിടെ വച്ച് വിളിച്ചാലും കേൾക്കുമെന്ന് വിശ്വസിച്ച് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥനയാണു പ്രാർത്ഥന.

        [നിരൂപണം]

        അനാശ്രിതമായ അറിവും കേൾവിയുമാണുദ്ദേശ്യമെങ്കിൽ, അത് ശേഷം പറയുന്ന ദിവ്യത്വത്തിൽ ഉൾപെട്ടു. പരാശ്രിത ജ്ഞാനവും കേൾവിയുമാണുദ്ദേശ്യമെങ്കിൽ,  അല്ലാഹുവിനോട് സഹായാർത്ഥന നിർവ്വഹിക്കൽ പ്രാർത്ഥനയല്ലെന്ന് വരും.

        നിരുപാധികമായ,അദൃശ്യജ്ഞാനവും വിശാലകേൾവിയുമാണ് ഉദ്ദേശ്യമെങ്കിൽ,അവ വിശ്വസിക്കാതെ വിഗ്രഹങ്ങളോടോ ആൾ ദൈവങ്ങളോടോ ദിവ്യത്വം വിശ്വസിച്ച് നിർവ്വഹിക്കപ്പെടുന്ന അർത്ഥന പ്രാർത്ഥനയല്ലെന്ന് വരും.

        6 നടേ പറഞ്ഞ ഏതെങ്കിലുമൊരു  (ഉദാ: അഭൗതിക സഹായം.... / മരിച്ചവരോട്..../....)  സഹായാർത്ഥനയാണു പ്രാർത്ഥന.അവയെല്ലാം വിവിധ തരം പ്രാർത്ഥനകളാണ്.



        [നിരൂപണം]

        മുൻചൊന്ന ചില വിമർശനങ്ങൾ ഈ സാധ്യതയുടെ നേർക്ക് വരില്ലെങ്കിലും, ഇതെല്ലാം പ്രാർത്ഥനയുടെ പരിധിയിൽ വരുന്നുവെന്നതിന് ഒരർദ്ധ രേഖ പോലുമില്ല 

        7 പൂർണമോ ഭാഗികമോ ആയ ദിവ്യത്വം ആരോപിച്ച് നിർവഹിക്കുന്ന സഹായാർത്ഥനയാണു പ്രാർത്ഥന.

        മറ്റു പരാമർശിത സാധ്യതകൾ അസംബന്ധമെന്ന് സ്ഥിരപ്പെട്ടതിനാലും പരാമർശിക്കാത്ത സാധ്യതകൾ ഏകദൈവ വിശ്വാസി സമൂഹത്തിന് നാളിതുവരെ ചിരപരിചിതമല്ലാത്തതിനാലും, നിലനിൽക്കുന്ന ഏക സാധ്യത ഇതാണ്. ബഹുദൈവ വിശ്വാസത്തിൽ അധിഷ്ഠിതമല്ലാത്ത കർമങ്ങൾ ബഹുദൈവാരാധന യായി പരിഗണിക്കുന്നത് ന്യായമല്ലല്ലോ. ഇത് പ്രാർത്ഥനയാണെന്ന കാര്യം തർക്ക രഹിതമാണ്. മറ്റു ചിലതുകൂടി പ്രാർത്ഥനയായി വരുമെന്ന് വാദമാവട്ടെ, പ്രമാണ രഹിതവുമാണ്.

        [സന്ദേഹം 1]

        മക്കയിലെ ബഹുദൈവ വിശ്വാസികളിൽ ചിലർ അല്ലാഹു അല്ലാത്തവർ ശുപാർകരാണെന്നു മാത്രമാണല്ലോ വിശ്വസിച്ചിരുന്നത്. ശുപാർശ എങ്ങനെ ദിവ്യത്വമാകും ?

        [നിവാരണം ]

        അനുസരിക്കപ്പെടുന്ന / തങ്ങളുടെ ഹിതം അനിവാര്യേന നടപ്പിലാവുന്ന ശുപാർശകരിലാണവർ വിശ്വസിച്ചത് “അക്രമികൾക്ക് അനുസരിക്കപ്പെടുന്ന യാതൊരു ശുപാർശകരുമില്ല” സ്വതീരുമാനം അനിവാര്യേന നടപ്പിലാവുകയെന്നത് ദിവ്യത്വ൦ (ദൈവത്തിനു മാത്രം അവകാശപ്പെടാവുന്ന ഗൂണ൦) തന്നെയല്ലേ. മലകുകൾ ദൈവപുത്രിമാരാണെന്ന് പ്രസ്താവിച്ചവരു൦ ഇവർ തന്നെയായിരുന്നു എന്ന് ഖുർആൻ പണ്ഡിതർ രേഖപ്പെടുത്തിയത് കൂടി ഇതിലേക്കു ചേർക്കാം.

        സന്ദേഹം 2

        “ജൂതകൃസ്തീയർ അവരുടെ പുരോഹതരെ ദൈവങ്ങളാക്കി” എന്നുണ്ടല്ലോ. പുരോഹിതരിൽ അവർ വിശ്വസിച്ചിരുന്ന ഭാഗിക ദിവ്യത്വ൦ എന്തായിരുന്നു ?

        [നിവാരണം ]

        അല്ലാഹു നിഷിദ്ധമാക്കിയ പലതും പുരോഹിതർ അനുവദിക്കുകയും അനുവദിച്ച പലതും അവർ നിഷിദ്ധമാക്കുകയും ചെയ്തു. “നിയമനിർമാണാധികാര൦ അല്ലാഹുവിനു മാത്രമാണ്”. ജൂതകൃസ്ത്യാനികൾ പുരോഹിതൻമാർക്ക് വകവെച്ചു കൊടുത്ത ദിവ്യത്വം ഇതാണ്.

        [സന്ദേഹം 3]

        അദൃശ്യജ്ഞാനം ദൈവത്തിനു മാത്രമാണെന്നു ഖുർആൻ.എങ്കിൽ അദൃശ്യജ്ഞാനം ഒരാളിൽ വിശ്വസിച്ച് അദ്ദേഹത്തോട് നിർവ്വഹിക്കപ്പെടുന്ന സഹായാർത്ഥന നടേ പറഞ്ഞ നിർവചനപ്രകാരം പ്രാർത്ഥനയാവുകയില്ലേ ?

        [നിവാരണം ]

        1 അനേകം അദൃശ്യ കാര്യങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവരാണല്ലോ നാം എങ്കിൽ, ഉപര്യുക്ത  ഖുർആനിക വചനത്തിന്റെ (അല്ലാഹുവല്ലാത്ത ഒരാളും ഒരു വിധേനയും അദൃശ്യമറിയില്ലെന്ന) ബാഹ്യാർത്ഥം ഉദ്ദേശ്യമല്ലെന്ന് ഗ്രഹിക്കാം. പ്രസ്തുത വചനം, സ്രഷ്ടാവ് തന്റെ ഇഷ്ട ദാസന്മാർക്ക് അദൃശ്യമറിയിക്കാറുണ്ടെന്ന് വ്യക്തമാക്കുന്ന ഇതര ഖുർആനിക രേഖകളോട് സമന്വയിപ്പിച്ച് മനസ്സിലാക്കുകയാണു വേണ്ടത്.

        2 അല്ലാഹുവിനു മാത്രമുള്ളതെല്ലാം ദിവ്യത്വമല്ല. അല്ലാഹുവല്ലാത്തവർക്ക് ഉണ്ടാവൽ സംഭവ്യമല്ലാത്ത കാര്യമാണു ദിവ്യത്വം. (മുൻചൊന്ന ശുപാർശ, ആത്യന്തികമായ നിയമനിർമാണാധികാരം എന്നിവ ഈ ഗണത്തിലാണ് വരുന്നതെന്നു വ്യക്തം) അല്ലെങ്കിൽ, പ്രപഞ്ച൦ നിലവിൽ വന്നപ്പോൾ പ്രാപഞ്ചിക പദാർത്ഥങ്ങൾക്കെല്ലാ൦ ദിവ്യത്വ൦ കൈവന്നുവെന്നു ജൽപിക്കേണ്ടിവരും. അത് നിലവിൽ വരും മുമ്പ് ഉണ്മ, അറിവ്, കഴിവ്,...എന്നിത്യാദി ഗുണങ്ങൾ അല്ലാഹുവിനു മാത്രമായിരുന്നുവല്ലോ ഉണ്ടായിരുന്നത്. അദൃശ്യജ്ഞാനമാവട്ടെ അല്ലാഹു അല്ലാത്തവർക്ക് സ്വയം ഉണ്ടാവൽ അസംഭവ്യമാണെങ്കിലും അവർക്ക് അത് അറിയിക്കപ്പെടൽ അസംഭവ്യമല്ലല്ലോ.

        [സന്ദേഹം 4]

        സ്രഷ്ടാവിനോട് ആവശ്യപ്പെടുന്ന എല്ലാ കാര്യവും സൃഷ്ടികളോട് ആവശ്യപ്പെടാമോ ?

        [നിവാരണം ]

        സ്രഷ്ടാവിനോട് ആവശ്യപ്പെടുന്നതൊന്നും ഒരു സൃഷ്ടിയോടും ആവശ്യപ്പെടാവതല്ല ; ഏതു കാര്യമാണെങ്കിലും അത് സൃഷ്ടിച്ചു തരാനാണ് / സ്രഷ്ടാവിനോട്  ആവശ്യപ്പെടുക. (സൃഷ്ടികളോടാവശ്യപ്പെടുന്നതൊന്നും സ്രഷ്ടാവിനോടുമാവശ്യപ്പെടാവതല്ല ; അല്ലാഹുവിന്റെ സൃഷ്ടിച്ചു തരൽ പ്രക്രിയയ്ക്ക് മാധ്യമമായി /നിമിത്തമായി വർത്തിക്കുവാനാണ് സൃഷ്ടികളോടാവശ്യപ്പെടുക.

        സ്രഷ്ടാവ് മാധ്യമമായി / നിമിത്തമായി വർത്തിക്കുകയല്ല.പ്രത്യുത,സർവ്വ മാധ്യമങ്ങളും / നിമിത്തങ്ങളും സംവിധാനിക്കുകയും സക്രിയമാക്കുകയുമാണ് ചെയ്യുക.) മറ്റൊരു ഭാഷയിൽ, ആത്യന്തിക സഹായം അല്ലാഹുവിനോടു മാത്രം അർത്ഥിക്കുക. ഇതാണു പ്രാർത്ഥന. മറ്റുള്ളവരോട്, പ്രസ്തുത സഹായത്തിനു നിമിത്തമായി വർത്തിക്കാൻ മാത്രം ആവശ്യപ്പെടുക ഇതൊരു കേവലം അർത്ഥനയാണ്.

        അർത്ഥിക്കുന്നവരുടെ

പദപ്രയോഗങ്ങളിൽ പ്രാർത്ഥനയോട് സാമ്യം കാണുന്നുവെങ്കിൽ മുസ്ലിംകൾ കഅ്ബഃ പ്രദിക്ഷണം ചെയ്യുന്നതും ഹൈന്ദവർ ക്ഷേത്രം പ്രദിക്ഷണം ചെയ്യുന്നതും തമ്മിലുള്ള സാമ്യം പോലെയാണത്. (വൈജാത്യം നിർണയിക്കുന്നത് വിശ്വാസമാണ്)

അത്തരം പ്രയോഗങ്ങൾ ആലങ്കാരികമോ രൂപകാത്മകമോ ആണ്. തെറ്റിദ്ധാരണ ജനിപ്പിക്കും വിധമല്ലെങ്കിൽ അതിൽ അനൗചിത്യം (ഖുബ്ഹ്) ഒട്ടുമില്ല.

        [സന്ദേഹം 5]

        താങ്കൾ പറഞ്ഞതനുസരിച്ച് മരിച്ചുപോയ രാമനോട് ദിവ്യത്വം വിശ്വസിക്കാതെ, സഹായമർത്ഥിച്ചാൽ ശിർക്കാവുകയില്ലല്ലോ

        [നിവാരണം ]

        ദിവ്യത്വം വിശ്വസിക്കാതെയാണെങ്കിൽ ശിർക്കല്ലെങ്കിലും അത് കുഫ്റാണ്. കാരണം : പ്രസ്തുത സഹായാർത്ഥന, അവിശ്വാസിയായി മരിച്ച വ്യക്തി മരണാനന്തരം (ശുപാർശയിലൂടെയോ മറ്റോ സഹായിക്കാൻ അല്ലാഹുവിനാൽ അനുമതി നൽകപ്പെടുമാറ്) മഹാത്മാവായി ഭവിക്കുമെന്ന കുഫ്രൻ വിശ്വാസത്തിൽ അധിഷ്ഠിതമാണ്.

        ശിർകെല്ലാം കുഫ്റാണെങ്കിലും കുഫ്റെല്ലാം ശിർകല്ലെന്നും, മുശ്രികായ കാഫിറും മുശ്രികല്ലാത്ത കാഫിറും ശാശ്വത നരക വാസികൾ തന്നെയാണെന്നും നമുക്കറിയാം. ചിലപ്പോൾ കുഫ്റിനെ പരാമർശിക്കാൻ  ശിർക് എന്ന ശബ്ദം പ്രയോഗിക്കാറുമുണ്ട്. കാഫിറിന്റെ ഏക ദൈവ വിശ്വാസം അസ്വീകാര്യമായതാണു കാരണം.

        [കുറിപ്പ്]

        അർത്ഥന എന്ന അർത്ഥത്തിൽ പ്രാർത്ഥന ചിലപ്പോൾ പ്രയോഗിക്കപ്പെടാറുണ്ടെങ്കിലും, ദുആഇന്റെ മതകീയ അർത്ഥമാണ് പ്രാർത്ഥന കൊണ്ട് നാമിവിടെ വിവക്ഷിക്കുന്നത്.

അബ്ദുൽ ജലീൽ സഅ്ദി രണ്ടത്താണി

Wednesday, 24 June 2020

ഉമർ മാലയുമായി വഹാബികൾ നരകത്തിലേക്ക് !

*വഹാബികൾക്ക്_നബിയാക്കാൻ_യോഗ്യൻ_ഉമർ_മൗലവി_തന്നെ...!*
👇👇👇👁👁👁
https://youtu.be/ahyba9kWZEs

✍-ദിവസവും തെറ്റു ചെയ്യുന്നെന്ന് തിരുനബിയെ ആരോപിച്ച വഹാബികൾ ,ഒരു തെറ്റും ചെയ്യാത്തവനായി സ്വന്തം നേതാവ് ഉമർ മൗലവിയെ പ്രതിഷ്ടിക്കുന്നു. മരണ ശേഷം അറബിയിലും മലയാളത്തിലും മാലകൾ അച്ചടിച്ച് വിറ്റ് കാശുണ്ടാക്കുന്നു. ഒരാളും സ്വർഗത്തിലാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് - മഹത്തുക്കളെ ലക്ഷ്യമാക്കി തട്ടി വിട്ട മൗലവിമാർ ,പടച്ചോനെ ഭീഷണിപ്പെടുത്തി ഉമർ മൗലവിയെ സ്വർഗത്തിലെ എൽ പി സ്കൂളിൽ ചേർക്കുന്നു. സ്വർഗത്തിലേക്ക് കുതിച്ച ''ചേതന''യെ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ മൗലവിമാർ ആഘോഷപൂർവ്വം ഓർത്തെടുക്കുമ്പോൾ വഹാബിസം ,മുസ്ലിംകൾക്കായി സ്വയം തട്ടിക്കൂട്ടിയ നരകത്തിൽ നിന്ന് തിരികെക്കയറാനുള്ള കച്ചിത്തുരുമ്പന്വേഷിക്കുന്ന തിരക്കിലാണ്...സകല വഹാബികൾക്കും വീണ്ടുവിചാരത്തിനുള്ള സമയമാണിനി... ദിവസവും പാപം ചെയ്യുന്നവരെന്ന് സൽസബീലിൽ എഴുതിവിടപ്പെട്ട തിരുനബി വേണോ, അതോ, പാപ രഹിതനായ ഉമർ മൗലവി വേണോ ''നബി പോസ്റ്റിൽ''...?... അടുത്ത ''ഒലമാക്കമ്മിറ്റി'' കൂടുമ്പോൾ ഇക്കാര്യം യുദ്ധകാലാടിസ്ഥാനത്തിൽ പരിഗണിക്കുമെന്നാണ് അടക്കംപറച്ചിലുകൾ... നനഞ്ഞ ഞവോത്ഥാനവുമായി വേച്ച് വേച്ച് , വഹാബികളിനി എത്രനാൾ... ഭാവുകങ്ങൾ നേരുന്നു...
ഖുദ്സി
25-6-2020