ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 7 November 2020

ഖുതുബ പരിഭാഷ- വഹാബീ മണ്ടത്തരങ്ങളും മറുപടികളും

വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎


*ഖുതുബ പരിഭാഷക്ക് തെളിവായി ഒരു വഹാബി മൗലവി ലേഖനവും അതിനുള്ള മറുപടിയും...*


ഒഹാബി വാദം ഒന്ന്


ജുമുഅ ഖുതുബയെ കുറിച്ച്‌ ഖുർആനിൽ സൂചനകളുണ്ടോ?


അതെ, ഖുർആൻ പറയുന്നു:


يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ﴿٩﴾

﴿سورة الجمعة﴾


“സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന് വിളിക്കപ്പെട്ടാല്‍ അല്ലാഹുവിനെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍. (62:9)


ഇവിടെ “ദിക്‌റുല്ലാഹി” എന്നതിന്ന്‌ പല മുഫസ്സിറുകളും ഇമാമിന്റെ ഉപദേശമെന്നാണ്‌ അർത്ഥം പറഞ്ഞത്‌.


സുന്നി മറുപടി


ഇമാമിൻറെ ഉപദേശമാണ് ഇവിടെ ദിക്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞതുകൊണ്ട് ഖുത്വുബ അനറബി ഭാഷയിൽ നിർവഹിക്കണമെന്ന ഒരിക്കലും വരില്ല'


 ഖുതുബ കേവലം ഉപദേശമല്ല മറിച്ച് പ്രത്യേക  ദിക്റുകളും ആരാധനയുമാണ് ഖുതുബയുടെ അർകാനിൽ അതായത് ഘടകങ്ങളിൽ ഉപദേശമുണ്ട്  എന്ന് മാത്രമാണ് അതിനർത്ഥം '


ഘടകങ്ങളെല്ലാം അറബി ഭാഷയിൽ തന്നെയാവണമെന്ന് എല്ലാ പണ്ഡിതന്മാരും പഠിപ്പിച്ചതാണ് ഘടകങ്ങളിൽ ഉപദേശവും ഉൾപ്പെടുന്നതാണ് അപ്പോൾ അതെല്ലാം അറബിയിൽ തന്നെയാവണമെന്ന് സ്ഥിരപ്പെട്ടു '


ഇതോടെ വഹാബി പുരോഹിതന്റെ വാദം പൊളിഞ്ഞു പോകുന്നു '


 ഖുത്തുബയുടെ റുക്നായ ഉപദേശം  അനറബി ഭാഷയിൽ ആവണമെന്ന്  ഏതെങ്കിലും പണ്ഡിതർ പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് മൗലവി പുരോഹിതൻ തെളിയിക്കേണ്ടത് '


പരിശുദ്ധ ഖുര്‍ആന്‍ ഖുത്വുബയെ പരിചയപ്പെടുത്തുന്നത് ഖുത്വുബ ഒരു ദിക്‌റാണ് എന്ന നിലക്കാണ്.


ഖുര്‍ആന്‍ പറയുന്നു:

يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِنْ يَوْمِ الْجُمُعَةِ فَاسْعَوْا إِلَى ذِكْرِ اللَّهِ وَذَرُوا الْبَيْعَ ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ تَعْلَمُونَ ( الجمعة )

വെള്ളിയാഴ്ച ദിവസം നിങ്ങളെ വിളിക്കപ്പെട്ടാല്‍ (ബാങ്ക് വിളിച്ചാല്‍) നിങ്ങള്‍ അല്ലാഹുവിന്റെ ദിക്‌റിലേക്ക് വേഗം പോകുക. (ജുമുഅഃ)


അതുപോലെ പരിശുദ്ധമായ ഹദീസിലുംഉണ്ട്  നബി (സ) പറയുന്നു:

فَإِذَا خَرَجَ الإِمَامُ حَضَرَتِ الْمَلاَئِكَةُ يَسْتَمِعُونَ الذِّكْرَ (البخاري)

ഖത്വീബ് മിംബറിലേക്ക് പുറപ്പെട്ടാല്‍ ദിക്‌റ് കേള്‍ക്കാന്‍ മലക്കുകള്‍ തങ്ങളുടെ ഏടുകളെ ചുരുട്ടും. (ബുഖാരി)


മാത്രമല്ല മുന്‍കാല പണ്ഡിതന്മാര്‍ പഠിപ്പിച്ചതും ഖുത്വുബ ദിക്‌റാണെന്നാണ്. ഇമാം നവവി(റ) പറയുന്നു:

يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب)

നിശ്ചയം ഖുത്വുബ അത്തഹിയാത്ത് തക് ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതിനാല്‍ അത് അറ ബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെട്ടു. (ശറഹുല്‍ മുഹദ്ദബ്)


ഖുത്തുബ ഒരു ദികർ ആണെന്ന് ഖുർആനിലും ഹദീസിലും പഠിപ്പിച്ചത് കൊണ്ട് അതിൽ മറ്റു ദിക്റുകൾ പോലെ അറബിഭാഷയിൽ നിബന്ധനയാണ് ലോക പണ്ഡിതന്മാർ പഠിപ്പിക്കുന്നത് '


 അല്ലാതെ അറബിഭാഷയിൽ ആവണമെന്ന് കണ്ടുപിടുത്തം ഏതെങ്കിലും ഒരു പണ്ഡിതൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് പുരോഹിതർ തെളിയിക്കേണ്ടത് '


 ചുരുക്കത്തില്‍ ഖുത്വുബ ഒരു ദിക്‌റാണ്. അതുകൊണ്ടാണ് അത് ഇബാദത്താണെന്ന് പറയുന്നത്. മാത്രമല്ല, അസുന്നികള്‍ പറയുന്നതുപോലെ അത് ഒരു ഉപദേശം മാത്രമോ, കേവലം ഒരു പ്രസംഗമോ അല്ല.


അതുകൊണ്ടാണ് അതി ന് ചില ശര്‍ത്വുകളും ഫര്‍ളുകളും ഉണ്ടായത്. അത് എല്ലാവരും അംഗീകരിക്കുന്നതുമാണല്ലോ പ്രത്യേകമായി ശര്‍ത്വുകളും ഫര്‍ളുകളും പാലിച്ച് നടത്തുന്ന ഖുത്വുബ അറബിയില്‍ തന്നെ ആകണമെന്ന് എല്ലാ കാലത്തുമുള്ള പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്.


 അടുത്ത കാലത്ത് കെ.എം മൗലവി അല്‍ ഇര്‍ശാദ് മാസികയില്‍ എഴുതിയതും അതാണ്. 'നിശ്ചയം നബി(സ) മുന്‍കാലക്കാരായ സജ്ജനങ്ങളും നിയമമാക്കപ്പെട്ട ഖുത്വുബ അഥവാ അതിന്റെ ഫര്‍ളുകളും തവാബിഉകളും മുഴുവന്‍ അറബിയിലാണ് ഓതിയിരുന്നത്. (അല്‍ ഇര്‍ശാദ് 1926 ജുലൈ) ഇതാണ് ലോക മുസ്‌ലിംകളുടെ മാതൃക. ഇതിനെ സ്വീകരിക്കുന്നവര്‍ക്കാണ് അഹ്‌ലുസുന്നത്തി വല്‍ ജമാഅഃ എന്ന് പറയുന്നത്

:

::::, ' .......

ഒഹാബി വാദം രണ്ട്


നബി ﷺ ഖുത്തുബ നിർവഹിച്ചത്‌ എങ്ങനെയായിരുന്നു?


ഈ ഹദീസ്‌ കാണുക.


عَنْ جَابِرِ بْنِ سَمُرَةَ ، قَالَ : « كَانَتْ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ خُطْبَتَانِ ، يَجْلِسُ بَيْنَهُمَا يَقْرَأُ الْقُرْآنَ ، وَيُذَكِّرُ النَّاسَ» .(مسلم)


ജാബിറുബ്‌നു സമുറയിൽ നിന്ന്‌ നബി ﷺക്ക്‌ രണ്ട്‌ ഖുതുബയുണ്ടായിരുന്നു. അവക്കിടയിൽ അദ്ദേഹം ഇരിക്കുകയും ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിക്കുകയും ചെയ്യുമായിരുന്നു. (മുസ്‌ലിം, അബൂദാവൂദ്‌, നസാഇ, ഇബ്‌നുമാജ)


അപ്പോൾ വെള്ളിയാഴ്ച ജുമുഅക്ക്‌ എത്തുന്നവർക്ക്‌ നൽകപ്പെട്ട ഉദ്ബോധനമായിരുന്നു പ്രവാചകൻ ﷺയുടെ ഖുതുബ എന്നത്‌ വ്യക്തമായി. അതായത്‌ നബി ﷺ?


മറുപടി


നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ ഖുത്തുബയിൽ ഉൽബോധനം ഉൾപ്പെടുത്തിയിരുന്നു എന്നതുകൊണ്ട് അത് അനറബി ഭാഷയിൽ ആവണമെന്ന് ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടില്ല ഖുതുബയുടെ  ഘടകങ്ങളിൽ പെട്ട ഉൽബോധനങ്ങൾ അടക്കം (അതായത് റുക്ന്) എല്ലാം അറബിയിൽ തന്നെയാവണമെന്ന് ലോക പണ്ഡിതന്മാർ എല്ലാവരും രേഖപ്പെടുത്തിയിട്ടുണ്ട്.


ഈ ഹദീസിനെ അടിസ്ഥാനത്തിലാണ് ഖുതുബയിൽ ഉദ്ബോധനം ഉണ്ടാവണമെന്നും ഉൽബോധനം എന്നത് ഖുതുബയുടെ റുക്ന് കളിൽ ഘടകങ്ങളിൽ പെട്ടതാണെന്നും റുക്നുകളെല്ലാം അറബിയിൽ തന്നെയാവണമെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയത് '


ഖുത്വുബ മുഴുവനും അറബിയിലായിരിക്കല്‍ നിബന്ധനയാണ്. ജനങ്ങള്‍ ഇക്കാലം വരെ അനുഷ്ഠിച്ചുവന്നതിനുവേണ്ടി” (മഹല്ലി 1/278).


“ജനങ്ങള്‍ക്ക് ഖുത്വുബയില്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലായില്ലെങ്കിലും ഇങ്ങനെ ത ന്നെയാണ് ചെയ്യേണ്ടത്. ഒരാളെങ്കിലും അവിടെ അറബി ഉച്ചരിക്കാന്‍ കഴിയുന്നവനായുണ്ടായിരിക്കെ അനറബിയില്‍ നിര്‍വഹിക്കപ്പെട്ടാല്‍ ഖുത്വുബയായി പരിഗണിക്കപ്പെടുകയില്ല” (ഖല്‍യൂബി 1/278).


“ഖുത്വുബ അറബിയിലായിരിക്കല്‍ ശര്‍ത്വാണെന്ന് പണ്ഢിതന്മാര്‍ വ്യക്തമാക്കിയിരിക്കുന്നു. ജനങ്ങള്‍ക്ക് അതിന്റെ അര്‍ഥം തിരിഞ്ഞിട്ടില്ലെങ്കിലും ശരി. ഖത്വീബിന് പോലും അതിന്റെ ഘടകങ്ങള്‍ മനസ്സിലാകണമെന്നില്ല” (ഫതാവല്‍ കുര്‍ദി, പേജ് 67).


.........................................

ഒഹാബി വാദം മൂന്ന്


ഖുതുബ പഠനാർഹവും ഉദ്ബോധനം ലഭ്യമാകുന്നതും ആയിരിക്കണമെന്ന്‌ ഈ ഹദീഥിന്റെ അടിസ്ഥാനത്തിൽ മുൻഗാമികൾ പഠിപ്പിച്ചിട്ടുണ്ടോ?


മുൻ പറഞ്ഞ ഈ ഹദീഥിന്റെ വിശദീകരണത്തിൽ ഇമാം നവവി എഴുതുന്നു.


( يَقْرَأُ الْقُرْآنَ وَيُذَكِّرُ النَّاسَ ) فِيهِ دَلِيلٌ لِلشَّافِعَيِّ فِي أَنَّهُ يُشْتَرَطُ فِي الْخُطْبَةِ الْوَعْظُ وَالْقِرَاءَةُ . قَالَ الشَّافِعِيُّ : لَا يَصِحُّ الْخُطْبَتَانِ إِلَّا بِحَمْدِ اللهِ تَعَالَى وَالصَّلَاةِ عَلَى رَسُولِ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ - فِيهِمَا وَالْوَعْظِ وَهَذِهِ الثَّلَاثَةُ وَاجِبَاتٌ فِي الْخُطْبَتَيْنِ ، ......... . وَقَالَ مَالِكٌ وَأَبُو حَنِيفَةَ وَالْجُمْهُورُ : يَكْفِي مِنَ الْخُطْبَةِ مَا يَقَعُ عَلَيْهِ الِاسْمُ .


“(ഖുർആൻ ഓതി ജനങ്ങളെ ഉൽബോധിപ്പിക്കും) എന്ന്‌ പറഞ്ഞതിൽ ഖുതുബയിൽ വഅളും ഖുർആൻ പാരായണവും ശർത്താക്കപ്പെടും എന്നതിന്‌ ശാഫിഈ ഇമാമിന്ന്‌ തെളിവുണ്ട്‌. ശാഫിഈ ഇമാം പറഞ്ഞിരിക്കുന്നു അല്ലാഹുവിനെ സ്തുതിക്കുകയും റസൂൽ ﷺ പേരിൽ സ്വലാത്തും ഉപദേശവും ഇല്ലാതെ രണ്ട്‌ ഖുതുബയും സ്വഹീഹാവില്ല......എന്നാൽ മാലിക്കീ ഇമാമും അബൂ ഹനീഫയും ഭൂരിപക്ഷം പണ്ഡിതന്മാരും പറഞ്ഞത്‌ ഖുതുബ എന്ന പേർ വരുന്ന എന്തും മതിയാകും എന്നാണ്‌” (ശറഹു മുസ്‌ലിം 3/415).


അപ്പോൾ ഖുതുബയിൽ വേണ്ടത്‌ ഖുർആൻ പാരായണവും ജനങ്ങളോടുള്ള ഉപദേശവുമാണ്‌. അതാണ്‌ നബി ﷺയുടെ മാതൃക.


മറുപടി


ഖുത്തുബയുടെ റുക്നുകൾ ഉൽബോധനവും ഖുർആൻ പാരായണവും ഹംദും സ്വലാത്തും ഉൾപ്പെടുമെന്നും


റുക്നുകളെല്ലാം അറബി ഭാഷയിൽ തന്നെ ആവണം എന്നും ഇമാം നവവി തന്നെ വ്യക്തമാക്കിയിട്ടുണ്ട് '


അത് അറബിഭാഷയിൽ തന്നെയാവണമെന്ന് പറഞ്ഞത് കട്ടു വച്ച് മുറിച്ചുമാറ്റിയിരിക്കുകയാണ്.


 പണ്ഡിതന്മാരുടെ ഉദ്ധരണികൾ കത്രിക വയ്ക്കാതെ ഇവർക്ക് ജീവിക്കാൻ സാധ്യമല്ല പിടിച്ചുനിൽക്കാൻ സാധിക്കുകയില്ല എന്നേ ഒന്നു കൂടി തെളിയിച്ചിരിക്കുകയാണ്  മൗലവി പുരോഹിതൻ '


ഉൽബോധനം ഖുത്തുബയിൽ ഉൾപ്പെടുമെന്ന് വഹാബികൾ ഉദ്ധരിക്കാറുള്ള ഹദീസ് തന്നെ ഇമാം നവവി തെളിവായി പറഞ്ഞിരിക്കുകയാണ് അതേ ഇമാം നവവി ഉപദേശം അടക്കമുള്ള എല്ലാ ഘടകങ്ങളും അറബിയിൽ തന്നെ ആവണമെന്നും പഠിപ്പിച്ചിട്ടുണ്ട് അതെ വഹാബി പുരോഹിതന്മാർ മറച്ചു വച്ചിരിക്കുകയാണ്.


ഇമാം നവവി(റ) പറയുന്നു:

يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب)

നിശ്ചയം ഖുത്വുബ അത്തഹിയാത്ത് തക് ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതിനാല്‍ അത് അറ ബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെട്ടു. (ശറഹുല്‍ മുഹദ്ദബ്)


മൗലവി പുരോഹിതൻ വീണ്ടും


സദസ്യരുടെ ഭാഷയിലായിരുന്നു നബി ﷺയുടെ ഖുതുബ. ജനങ്ങൾക്ക്‌ മനസ്സിലാകാത്ത ഉപദേശം കൊണ്ട്‌ ഫലമില്ലല്ലോ.


സുന്നി മറുപടി


ഇമാം നവവി റ യുടെ ഉദ്ധരണി കൊണ്ടുവന്നു അറബി ഭാഷയിൽ ഖുതുബ ഇമാംനിബന്ധനയുണ്ട്  എന്ന് പറഞ്ഞത് മറച്ചുവെച്ചു സ്വന്തം വക സദസ്യരുടെ ഭാഷയിലാവണം ഖുതുബ  എന്നു തട്ടിവിട്ടു ജനങ്ങളെ കബളിപ്പിക്കുകയാണ് മൗലവി ചെയ്യുന്നത് '

 മേല്പറഞ്ഞ അടിസ്ഥാനത്തിൽ ഖുതുബ അനറബി ഭാഷയിൽ ആവണമെന്ന്  എന്ന് ഇമാം നവവി യോ മറ്റു പണ്ഡിതന്മാരോ  പറയുകയോ മാതൃകയാക്കി കാണിച്ചുതരുകയോ ചെയ്തിട്ടുണ്ടെങ്കിൽ അതാണ് മൗലവി പുരോഹിതർ കൊണ്ടുവരേണ്ടത് '


ഒഹാബി പുരോഹിത വാദം നാല്


കേരളത്തിൽ പള്ളിമിമ്പറുകളിൽ വെച്ച്‌ ഇമാം നോക്കി വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം പ്രവാചകൻ ﷺയുടെ ഖുതുബകളൊന്നുമല്ല. തിരുനബി ﷺയുടെ ഖുതുബകൾ ഒന്നും ക്രോഡീകരിക്കപ്പെട്ടിട്ടുമില്ല.


സുന്നി മറുപടി


നബി സല്ലല്ലാഹു അലിവസല്ല യും സഹാബത്തും ഉപയോഗിച്ച അതേ പദങ്ങളും വാക്കുകളും തന്നെയാവണം കുത്തുബ എന്ന് ഒരാളും പഠിപ്പിച്ചിട്ടില്ല ഖുതുബ അറബിയിൽ തന്നെയാവണമെന്ന്  നിഷ്കർഷത പാലിച്ച് അവർ എല്ലാ പദങ്ങളും ഇതിനായി ചെയ്തിട്ടില്ല അവർക്കുശേഷം താബിഉകളും അവരുടെ ശേഷം അങ്ങനെതന്നെയാണ് തുടർന്നുവന്നത്

വഹാബി പുരോഹിതർ കെ എം മൗലവിയുടെ ഫത് വ എങ്കിലും ഒന്നുകൂടി വായിച്ചു പഠിക്കുക '


വഹാബി പുരോഹിത വാദം അഞ്ച്


 എന്നാൽ മിമ്പറുകളിൽ ഇമാമുമാർ പാരായണം ചെയ്യുന്ന പ്രസ്തുത ഖുതുബാ സമാഹാരം ഹിജ്‌റ 768ൽ മരണമടഞ്ഞ ഇബ്‌നു നബാത്തതുൽ മിസ്‌രി എന്ന പണ്ഡിതൻ സമകാലികമായി നടത്തിയ ഖുതുബകളുടെ ക്രോഡീകരണമാണ്‌.


സുന്നി മറുപടി


ഓരോ അറബി മാസങ്ങളുടെയും പ്രത്യേകതകളും അവയിൽ ചെയ്തുതീർക്കേണ്ട കടമകളും വിവരിക്കുക പരലോക ചിന്തയും ബോധവും ഉണ്ടാക്കുന്ന ഉപദേശങ്ങളാണ് നബാത്തി ഖുതുബയിൽ ഉള്ളത് '


അത് ഓരോ മാസത്തേയും സന്ദർഭം നോക്കിക്കൊണ്ട് തന്നെ വിവരിക്കാൻ കഴിയുന്നതാണ് തീർച്ചയാണ് '


വഹാബി ഖുത്തുബ യെ പോലെ അങ്ങാടിയിലെ തക്കാളി, വെണ്ടക്ക വിലയും പറയുകയും തൗഹീദിൽ പോലും തീരുമാനമാകാതെ പരസ്പരം ശിർക്കാരോപിച്ചു തെരുവു തെരുവു സംസാരങ്ങളുടെ വേദിയാക്കി  വെള്ളിയാഴ്ച ദിനത്തിൽ പള്ളി മിമ്പറുകൾ മലീമസമാക്കുന്ന ഖുതുബ അല്ല സുന്നികളുടെ ഖുത്തുബ '


വഹാബി പുരോഹിത വാദം ആറ്


സദസ്സിനെയും സാഹചര്യങ്ങളെയും ശ്രോതാവിനെയും പരിഗണിച്ചാണോ നബി ﷺ ഖുതുബ നിർവഹിച്ചത്‌?


അതെ, നബി ﷺ തന്റെ ഖുതുബയിൽ ജനങ്ങൾക്കാവശ്യമുള്ള കാര്യങ്ങൾ പഠിപ്പിക്കലായിരുന്നു പതിവ്‌.


മറുപടി


ഖുത്തുബയുടെ ഘടകങ്ങളിൽ പെട്ട ഉപദേശം ഓരോ മാസത്തിലേയും സാഹചര്യങ്ങളും പുണ്യങ്ങളും കർമ്മങ്ങളും വിവരിക്കുകയും ആത്മീയ ഉപദേശം നൽകുകയും പാരത്രിക വിജയത്തിന് ആവശ്യമായ കാര്യങ്ങൾ പറയുകയും അറബി ഭാഷയിൽ തന്നെ നിർവഹിക്കാറുണ്ട് '


കാരണം അങ്ങനെതന്നെ ചെയ്യണമെന്നാണ് പണ്ഡിതലോകം പഠിപ്പിച്ചത് '

ഖുത്തുബ യെ സ്വഹാബികളോ താബിഉകളോ

സലഫുസ്സ്വാലിഹുകളോ ഖലഫുകളോ ( പിൻഗാമികൾ) എല്ലാവരും അറബിയിൽ മാത്രമായിരുന്നു നിർവഹിച്ചിരുന്നത് എന്ന് ലോക പണ്ഡിതന്മാർ എല്ലാവരും വ്യക്തമാക്കിയിട്ടുണ്ട് '


അവരാരും സന്ദർഭത്തിനനുസരിച്ച് എന്ന ന്യായം പറഞ്ഞ്

അനറബി ഭാഷയിൽ  ഖുതുബ നിർവ്വഹിച്ചത് ചരിത്രത്തിൽ  എവിടെയും കാണാൻ സാധ്യമല്ല


ജനങ്ങളെ ബോധവൽക്കരിക്കൽ വളരെ ആവശ്യമായയും

ഇന്നത്തെപോലെ പഠിക്കാനുള്ള സാഹചര്യങ്ങൾ വളരെ കുറവുള്ളതുമായ

കാലഘട്ടത്തിൽപോലും അറബിയല്ലാത്ത ഭാഷയിൽ അവർ നിർവഹിച്ചിട്ടില്ല


ഉണ്ടെങ്കിൽ അതാണ് മൗലവി പുരോഹിതന്മാർ തെളിയിക്കേണ്ടത്


ചില പ്രസ്താവനകള്‍ വായിക്കുക.


ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)


“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)


انه شرط اتباعا لما جرى عليه الناس ( شرح الكبير 4/589)


“ജനങ്ങള്‍ ആ രീതി തുടര്‍ന്നതുകൊണ്ട്.” (ശര്‍ഹുല്‍കബീര്‍ 4/579)


ويشترط كونها عربية لإتباع السلف والخلف (نهاية 2/317)

“മുന്‍ഗാമികളെയും പിന്‍ഗാമിക ളെയും പിന്തുടരാന്‍ വേണ്ടി” (ഫത്ഹുല്‍ മുഈന്‍, പേ. 141, നിഹായഃ 2/317).




 ഒരിക്കൽ നബി ﷺ വെള്ളിയാഴ്ച ഖുതുബ നിർവ്വഹിക്കുമ്പോൾ കയറി വന്ന സ്വഹാബിയോട്‌ രണ്ട്‌ റകഅത്ത്‌ നമസ്കരിക്കാൻ കൽപിച്ചു. (ബുഖാരി) ഹദീഥിന്റെ വിശദീകരണത്തിൽ ഇബ്‌നുഹജറുൽ അസ്ക്കലാനി പറയുന്നു:


وَأَنَّ لِلْخَطِيبِ أَنْ يَأْمُرَ فِي خُطْبَتِهِ وَيَنْهَى وَيُبَيِّنَ الْأَحْكَامَ الْمُحْتَاجَ إِلَيْهَا ، وَلَا يَقْطَعُ ذَلِكَ التَّوَالِي الْمُشْتَرَطَ فِيهَا ، بَلْ لِقَائِلٍ أَنْ يَقُولَ : كُلَّ ذَلِكَ يُعَدُّ مِنَ الْخُطْبَةِ .

മൗലവി പുരോഹിതൻ വാദം ഏഴ്


“ഖതീബിന്‌ തന്റെ ഖുതുബയിൽ ആവശ്യമായ കാര്യങ്ങൾ കൽപിക്കലും വിരോധിക്കലും ആവശ്യമായ വിധി വിലക്കുകൾ  വിശദീകരിച്ചു കൊടുക്കലും അനുവദനീയമാണ്‌. ഇതൊന്നും ഖുതുബയിൽ നിബന്ധനയായ തുടർച്ചക്ക്‌ ഭംഗം വരുത്തുന്നതല്ല. എന്നു മാത്രമല്ല അതെല്ലാം ഖുതുബയിൽപെട്ടതാണെന്ന്‌ പറയാവുന്നതുമാണ്.” (ഫത്‌ഹുൽ ബാരി 3:450)


മറുപടി


ഇവിടെയും ഖുത്തുബ അറബി ഭാഷയിൽ ആവണമെന്ന് ഖുത്തുബ അറബി അല്ലാത്ത ഭാഷയിൽ നിർവഹിക്കണമെന്നും പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് വഹാബി പുരോഹിതന്മാർ തെളിയിക്കേണ്ടത് '


മൗലവി പുരോഹിതൻ വാദം എട്ട്


പ്രവാചകൻ ﷺ ചില സന്ദർഭങ്ങളിൽ ശബ്ദം ഉയർത്തിയിരുന്നുവെന്നും സൈനികർക്കു നിർദ്ദേശം നൽകുന്ന സർവ സൈന്യാധിപന്റെ സ്വരത്തിൽ സംസാരിച്ചിരുന്നുവെന്നും ഹദീഥുകളിൽ കാണാം. ഇതിൽ നിന്നും ജുമുഅ ഖുതുബ എന്നത്‌ ജീവനുള്ള, ഹൃദയ ഭാഷയിലുള്ള സാരോപദേശമാണെന്ന്‌ നമുക്ക്‌ വ്യക്തമാകുന്നു.


മറുപടി


ഇവിടെയും ഖുത്തുബ അറബി ഭാഷയിൽ നിർവഹിച്ചു എന്ന് കാണിക്കാൻ സാധ്യമല്ല.


 അങ്ങനെ ഒരു പണ്ഡിതനും പഠിപ്പിച്ചിട്ടുമില്ല


അറബിഭാഷയിലുള്ള ഖുത്തുബയുടെ ഘടകമായ ഉപദേശം ഗൗരവ പെടേണ്ട സമയത്ത് ഗൗരവത്തിലും മയത്തിലും പറയേണ്ട രംഗത്ത് മയത്തിലും പറയേണ്ടതാണ് എന്നെ അതിൽ നിന്നും വരുകയുള്ളൂ '


അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കാൻ വ്യക്തമായ ഒരു തെളിവും

ലഭിക്കാതിരിക്കുമ്പോൾ തെളിവുണ്ടാക്കാൻ ഉള്ള കഷ്ടപ്പാട് എത്ര ദയനീയം' പാവം വഹാബി കുഞ്ഞാടുകൾ


മൗലവി പുരോഹിതൻ വാദം ഒമ്പത്


അപ്പോൾ ഏടിൽ നോക്കിയുള്ള ഓതിത്തീർക്കൽ കൊണ്ട്‌ പ്രവാചകൻ ﷺയുടെ ഖുതുബയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടില്ല എന്ന്‌ നമുക്ക്‌ മനസ്സിലാകും.


മറുപടി


അനറബിഭാഷയിലുള്ള ഖുതുബക്ക് വ്യക്തമായ യാതൊരു തെളിവുമില്ലെന്ന് ഇതോടെ വളരെ വ്യക്തമായി '


നോക്കി എന്നതുകൊണ്ട് ഖുത്തുബയുടെ ലക്ഷ്യം  സാക്ഷാൽകരിക്കാതിരി ക്കുകയില്ല '

കാരണം ഖുത്തുബ എന്നത് കേവലം പ്രഭാഷണം അല്ല അത്   ചില ദിക്റുകൾ ആണ് ' അല്ലാഹുവിനെ സ്തുതികൾ സ്വലാത്ത് ചൊല്ലൽ പ്രാർത്ഥിക്കൽ ഖുർആൻപാരായണം വസ്വിയ്യത്ത് തുടങ്ങി ചില ദിക്റുകൾ ആണ്


അതിലുള്ള ഉപദേശം

 നോക്കി എന്നതിനാൽ ലക്ഷ്യസാക്ഷാത്കാരത്തിന് ഒരു പോറലുമേൽ കുകയില്ല


ഏടിൽ  നോക്കി ഖുർആൻ പാരായണം ചെയ്തു എന്നതിനാൽ ഖുർആൻ ഉപദേശമാണ് എന്ന നിയമത്തിന് ഒരു പോറലുമേൽക്കാത്തത് പോലെ


മൗലവി പുരോഹിതൻ വാദം ഒമ്പത്


ഖുതുബ അറബി ഭാഷയിൽ മാത്രമേ നിർവഹിക്കാവൂ എന്നാണോ ശാഫീ മദ്‌ഹബിന്റെ അഭിപ്രായം?


ഒരിക്കലുമല്ല. ഇമാം ശാഫി‌ؒ പറയുന്നു:


إِنَّمَا كَانَتِ الْخُطْبَةُ تَذْكِيرًا


ഖുതുബ ഒരു ഉൽബോധനം മാത്രമായിരുന്നു. (അൽ ഉമ്മ്‌ 1/203)


ഇമാം നവവി‌ؒ പറയുന്നു:


وَمَقْصُودُ الْخُطْبَةِ الْوَعْظُ ، وَهَذَا نَصُّهُ فِي الْإِمْلَاءِ


ഖുതുബയുടെ ഉദ്ദേശം ഉപദേശമാണ്‌. ഇത്‌ ശാഫിഈ ഇമാം വ്യക്തമായി പറഞ്ഞതാണ്‌ (ശറഹുൽ മുഹദ്ദബ്‌ 4/521)


മറുപടി


ഇതിലെവിടെയാണ് മൗലവി പുരോഹിത ഖുത്തുബ അറബി ഭാഷയിൽ ആവണമെന്ന് ?


ഖുതുബയുടെ ഘടകമായ ഉപദേശം ഖുത്വുബയുടെ ലക്ഷ്യമാണ് എന്ന് പറഞ്ഞതുകൊണ്ട് അത് അനറബി ഭാഷയിൽ ആവണമെന്ന് എവിടുന്ന് ലഭിക്കും ?


എല്ലാ ഘടകങ്ങളും അറബിയിൽ തന്നെയാവണമെന്നും ശാഫിഈ മദ്ഹബ് വിവരിച്ചുകൊണ്ട് സർവ്വ പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട് '


ഇത് മൗലവിയും ഈ ലേഖനത്തിലെ അവസാനം സമ്മതിക്കുന്നുണ്ട് '


മൗലവിയുടെ ലേഖനത്തിലെ അവസാന ഭാഗം കാണുക മൗലവി എഴുതുന്നു

,,ഖൽയൂബി വിശദീകരിക്കുന്നു.


أي الخطبة أي كل أركانها في الخطبتين ، ولا يضر غير العربية في غير الأركان وإن عرفها .


അതായത് ഖുതുബയുടെ അർകാനുകൾ മുഴുവൻ അറബിയിലാവണമെന്നതാണ് (ഉദ്ധേശം). ,,


ഇതോടെ മൗലവിക്ക് യാതൊരു തെളിവുമില്ലെന്ന് വായനക്കാർക്ക് മനസിലായി


മൗലവി പുരോഹിതൻ വാദം പത്ത്


അപ്പോൾ ഖുതുബ കൊണ്ടുള്ള ഉദ്ദേശം പൂർത്തിയാകണമെങ്കിൽ അത്‌ ജനങ്ങൾക്ക്‌ മനസ്സിലാകുന്ന രൂപത്തിലായിരിക്കണം. അതു കൊണ്ട്‌ തന്നെ അത്‌ ജനങ്ങൾക്ക്‌ മനസ്സിലാകുന്ന ഭാഷയിലുമായിരിക്കണം.


മറുപടി


അറബി ഭാഷയില് ആവണമെന്ന് നിബന്ധനയുള്ളതാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയ ഖുതുബയുടെ ഘടകങ്ങളിൽ പെട്ട അതായത് റുക്നുകളിൽ പെട്ട ഉപദേശം ഖുത്തുബയുടെ ഉദ്ദേശത്തിൽ പെട്ടതാണ് എന്ന് പറഞ്ഞതുകൊണ്ട് ലോകത്ത് ഒരു പണ്ഡിതൻ പോലും അതിൽ നിന്നും അനറബി ഭാഷയിൽ ആയിരിക്കണം എന്നെ മനസ്സിലാക്കിയില്ല '


അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് പുരോഹിതന്മാർ തെളിയിക്കേണ്ടത് '


 ഒരൊറ്റ തെളിവും ഈ ലേഖനത്തിൽ ഇവർക്ക് കൊണ്ടുവരാൻ സാധിച്ചിട്ടില്ല പാവം മൗലവിസുകൾ ഇബിലീസ് യൻ സിദ്ധാന്തം തലയിലേറ്റിയവർ

കിടന്ന് ഉരുളുന്ന കാണുമ്പോഴുള്ള ദയനീയാവസ്ഥ വളരെ പരിതാപകരം തന്നെ.


ഒഹാബി മൗലവി പുരോഹിതൻ വാദം പതിനൊന്ന്


ഇമാം നവവി‌ؒ പറയുന്നു.


قَالَ الْمُتَوَلِّي : وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ . وَمَا يَكْرَهُ عُقُولُ الْحَاضِرِينَ ، وَاحْتَجَّ بِقَوْلِ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللهُ عَنْهُ « حَدِّثُوا النَّاسَ بِمَا يَعْرِفُونَ أَتُحِبُّونَ أَنْ يُكَذَّبَ اللهُ وَرَسُولُهُ ؟ (شرح المهذب)


“മുതവല്ലി ഇമാം പറഞ്ഞിരിക്കുന്നു. വിവിധ അർത്ഥമുള്ളതും സദസ്യർക്ക്‌ മനസ്സിലാക്കാൻ വിഷമമുള്ളതും സദസ്യരുടെ ബുദ്ധിക്ക്‌ അപരിചിതമായതുമായ പദപ്രയോഗങ്ങൾ വെറുക്കപ്പെടും. ശ്രോതാക്കൾക്കറിയുന്ന വിധത്തിൽ അവരോട്‌ സംസാരിക്കുക. അല്ലാഹുവിനെയും റസൂലിനെയും കളവാക്കുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുവോ എന്ന അലി‌ؓൽ നിന്ന്‌ ബുഖാരി ഉദ്ധരിച്ച ഹദീഥാണ്‌ അദ്ദേഹം തെളിവാക്കിയത്‌” (ശറഹുൽ മുഹദ്ദബ്‌ 4/528)


മറുപടി


ഇതിലെവിടെയാണ് പുരോഹിതാ ഖുതുബ അനറബി ഭാഷയിൽ ആവണമെന്ന് ശറഹുൽ മുഹദ്ദബ് ഇമാം നവവി എഴുതിയത് ? അതുണ്ടെങ്കിൽ അതാണ് മൗലവി തെളിയിക്കേണ്ടത് ?

പാവം മൗലവി !


ഇമാം നവവി തന്നെ ഖുത്തുബ അറബി ഭാഷയിൽ തന്നെ യാവൽ നിബന്ധനയുണ്ട് എന്ന് എഴുതിയിട്ടുണ്ട് അത് നേരത്തെ ഉദ്ധരിച്ചതാണ് വേണമെങ്കിൽ ഒന്നു കൂടി കേൾക്കുക


ഇമാം നവവി(റ) പറയുന്നു:

يشترط لانه ذكر مفروض فشرط فيه العربية كالتشهد وتكبيرة الاحرام مع قوله صلى الله عليه وسلم " صلوا كما رأيتموني اصلي " وكان يخطب بالعربية (شرح مهذب)

നിശ്ചയം ഖുത്വുബ അത്തഹിയാത്ത് തക്ബീറത്തുല്‍ ഇഹ്‌റാം എന്നിവ പോലെ നിര്‍ബന്ധമായ ഒരു ദിക്‌റാണ്. അതിനാല്‍ അത് അറ ബിയിലായിരിക്കല്‍ ശര്‍ത്വാക്കപ്പെട്ടു. (ശറഹുല്‍ മുഹദ്ദബ്)


കുത്തുബ  അറബിയിലാകൽ നിബന്ധനയാണ് ഇമാം നവവി  റൗളയിലും മിൻഹാജി ലും  ഇപ്രകാരം വ്യക്തമാക്കി പഠിപ്പിച്ചിട്ടുണ്ട്


ഇങ്ങനെ വ്യക്തമാക്കി പറഞ്ഞ ഇമാം നവവിയുടെ പേരിൽ അവരുടെ  മറ്റൊരു വിശയത്തിൽ പറക്ക ഉദ്ധരണി കൊണ്ടുവന്ന്


 ഖുതുബ അറബി ഭാഷയിൽ ആവണമെന്ന് അവരുടെ ഉദ്ധരണിയിൽ നിന്ന് ഗ്രഹിക്കാം തട്ടിവിട്ടു ജനങ്ങളെ കബളിപ്പിക്കുകയാണ് പുരോഹിതവർഗ്ഗം


 ധാരാളം

കബളിപ്പിക്കുന്ന കളവ് പറയുന്ന ദജ്ജാലുകൾ കദ്ധാബുകൾ വരുമെന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞത് സത്യമായി പുലർന്നിരിക്കുന്നു '


അവിടന്ന് അല്ലാഹുവിൻറെ പ്രവാചകർ തന്നെയാണ് എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ പുരോഹിതന്മാരുടെ കള്ളൻ കള്ളത്തരങ്ങളും കബളിപ്പിക്കലും അതായത് വഹാബി പ്രസ്ഥാനം


 അറബി ഭാഷയിൽ നിബന്ധനയാണ് അവിടത്തെ റൗളയിലെ മീൻ ഹാജിലും ശറഹുൽ മുഹദ്ദബ് ലും വ്യക്തമായി പറഞ്ഞത് മറച്ചുവെച്ച് അവിടത്തെ മറ്റൊരു ഉദ്ധരണി കൊണ്ടുവന്ന ജനങ്ങളെ കബളിപ്പിക്കുകയാണ് ഈ കള്ളൻമാർ


 ഇവർ ജൂത ഏജന്റെ മാർ' ഇവർ ജൂത

ഏജന്റെ മാർ' അല്ലെങ്കിൽ പിന്നെ ആരാണ് ജൂത  ഏജന്റെ മാർ


ജൂതന്മാരെകാൾ കടത്തിവെട്ടിയിരിക്കുന്നു ഇവരുടെ ദുർവ്യാഖ്യാനങ്ങൾ


ഇവർ ജൂതന്മാരിൽ നിന്നും പറ്റിയ അച്ചാരം തിരിച്ചു നൽകുന്നത് വരെ നാം ഇവരുടെ കള്ളത്തരങ്ങൾ വെളിച്ചത്തു കൊണ്ടുവരിക തന്നെ ചെയ്യും അല്ലാഹു തൗഫീഖ് ചെയ്യുകയും സ്വീകരിക്കുകയും ചെയ്യട്ടെ ആമീൻ


എന്നാൽ

അറബി ഭാഷയിൽ തന്നെ നിർവഹിക്കപ്പെടുന്ന ഖുതുബയിൽ അറബി പദങ്ങൾ അറബി അറിയുന്നവർക്ക് ഗ്രഹിക്കാൻ കഴിയാത്തതും വിവിധ അർഥങ്ങൾ ഉള്ള പദങ്ങളും ജനങ്ങൾ വെറുക്കുന്ന പദങ്ങളും  കൊണ്ടുവരൽ കറാഹത്ത് ആവുന്നതാണ് എന്നാണ് ഇമാം അവർകൾ പഠിപ്പിക്കുന്നത്


وَيُكْرَهُ الْكَلِمَاتُ الْمُشْتَرَكَةُ وَالْبَعِيدَةُ عَنْ الْأَفْهَامِ . وَمَا يَكْرَهُ عُقُولُ الْحَاضِرِينَ


അല്ലാതെ അനറബി ഭാഷയിൽ നിർവഹിക്കണമെന്ന് പഠിപ്പിച്ചിട്ടില്ല


ഖുതുബ അറബിയിൽ ആവണം എന്ന് വിവിധ ഗ്രന്ഥങ്ങളിൽ  വ്യക്തമായി പഠിപ്പിച്ച ഇമാം നവവിയുടെ പേരിൽ അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കണം എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം അന്തമില്ലാത്ത വഹാബികൾക്ക് മുമ്പിൽ മാത്രമേ വിലപ്പോവുക യുള്ളൂ ബുദ്ധിയുള്ളവരുടെ മുന്നിൽ വിലപ്പോവുകയില്ല


ഒഹാബി മൗലവി പുരോഹിതൻ വാദം പന്ത്രണ്ട്


يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً  فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ


ഖുതുബ ജനങ്ങൾക്ക്‌ മനസ്സിലാകുന്നതായിരിക്കൽ സുന്നത്താണ്‌. അതായത്‌ വേഗത്തിൽ മനസ്സിലാവുന്നതായിരിക്കണം. അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത്‌. കാരണം ഭൂരിപക്ഷം ആളുകൾക്കും അത്‌ ഉപകാരപ്പെടുകയില്ല (മഹല്ലി 1/287)


മറുപടി


ഇതിൽ എവിടെയാണ് മൗലവി അനറബി ഭാഷയിൽ ഖുതുബ നിർവഹിക്കണമെന്ന്?


 പാവം മൗലവി അവസാന ഘട്ടത്തിൽ പോലും ഒരു തെളിവും ലഭിച്ചില്ല


 ഖുത്തുബ എല്ലാം അറബി ഭാഷയിൽ  ആവൽ  നിബന്ധനയാണ് എന്ന്  എന്ന് പഠിപ്പിച്ച ഇമാം മഹല്ലി റ മറ്റൊരു സ്ഥലത്ത് അനറബി ഭാഷയിൽ ആവൽ സുന്നത്താണെന്ന് പറയുമെന്ന് ഊഹിക്കുന്നവർ എന്തോ മാനസികം ഉണ്ട് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്


ഇമാം മഹല്ലി യുടെ ഗ്രന്ഥത്തിൽനിന്നും ഇവർകട്ടു വെച്ച ഭാഗം ഒന്നുകൂടി വായിക്കുക

ويشترط كونها كلها عربية كما جرى عليه الناس ( محلي1/278)


“ഖുത്വുബ മുഴുവന്‍ അറബിയിലായിരിക്കല്‍ നിബന്ധനയാണ്. മുന്‍ഗാമികളും (സലഫ്) പിന്‍ഗാമികളും (ഖലഫ്) ഇപ്രകാരമാണ് പ്രവര്‍ത്തിച്ചത്” (മഹല്ലി, 1/278)


വഹാബി സത്തിൽ പെട്ടുപോയവർ ഗാഡമായി ചിന്തിക്കുക ' ഈ പുരോഹിതന്മാരുടെ കബളിപ്പിക്കൽ എത്ര വലുതാണ്,


 എന്നാൽ ഇമാം മഹല്ലി റഹിമഹുല്ലാഹ് പറയുന്നത്


يسن أن تَكُون الخُطبَةُ مَفهُومَة أي قَرِيبَة مِنَ الاَفهَامِ لاَ غَرِيبةً وحشِيَةً  فَإِنَّهَا لاَ يَنتَفِعُ بِهَا أكثَرُ النَاسِ


 അറബി ഭാഷയിൽ ഓതൽ നിബന്നയുള്ള ഖുതുബ യുടെ അറബി പദങ്ങൾ അറബി അറിയുന്നവർക്ക് വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നത് പദങ്ങൾ കൊണ്ടാവൽ സുന്നത്താണെന്നും അപരിചിതമോ പ്രാകൃതമോ ആയിരിക്കരുത് എന്നും അങ്ങനെയായാൽ അറബി അറിയുന്ന ജനങ്ങൾക്ക് ഉപകാരം ഉണ്ടാവുകയില്ല എന്നുമാണ് '

അല്ലാതെ അറബിയിലാകൽ നിബന്ധനയാണ് പറഞ്ഞ ഇമാം മഹല്ലി അനറബി ഭാഷയിൽ ആവണമെന്ന് പറയുകയില്ല


ഖുത്തുബ അറബി ഭാഷയിൽ ആവൽ നിബന്ധനയാണ് എന്ന് പറഞ്ഞ് ഇമാം മഹല്ലി (റ) യുടെ പേരിൽ  തന്നെ ഖുത്വുബ അനറബി ഭാഷയിൽ ആവൽ സുന്നതാണന്ന് അവർ പറയുന്നത് എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം കള്ളത്തരവും മണ്ടത്തരവും  മാത്രമാണ്


ഒഹാബി മൗലവി പുരോഹിതൻ വാദം പതിമൂന്ന്


ഖുതുബ അറബിയിലാവണമെന്ന്‌  ചില ശാഫീ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടല്ലോ?


മറുപടി


ചില ഗ്രന്ഥങ്ങൾ മാത്രമല്ല ശാഫിഈ മദ്ഹബിലെ എല്ലാ ഗ്രന്ഥങ്ങളിലും അത് വ്യക്തമാക്കി പറഞ്ഞതാണ്


ഒഹാബി മൗലവി പുരോഹിതൻ വാദം പതിമൂന്ന്


ശാഫിഈ മദ്ഹബിൽ ഖുതുബ അറബിയിലായിരിക്കൽ ശർത്താണെന്ന്‌ പറഞ്ഞത്‌ ഫർളുകളിൽ മാത്രമാണ്‌.


ശാഫിഈ മദ്‌ഹബിലെ പ്രാമാണിക ഗ്രന്ഥങ്ങളിലെല്ലാം അത്‌ പറഞ്ഞിട്ടുണ്ട്‌


( وَيُشْتَرَطُ كَوْنُهَا ) أَيْ الْأَرْكَانِ دُونَ مَا عَدَاهَا ( عَرَبِيَّةً )


ഖുതുബ അറബിയിലാവൽ ശർത്വാണ് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം നിർബന്ധ ഘടകങ്ങൾ (റുക്‌നുകൾ) അറബിയിലാവണമെന്നാണ്. മറ്റു ഭാഗങ്ങൾ അല്ല.

മഹല്ലിയിൽ ഖുതുബ അറബിയിലായിരിക്കൽ ശർത്താണെന്ന്‌ പറഞ്ഞതിനെ ഖൽയൂബി വിശദീകരിക്കുന്നു.


أي الخطبة أي كل أركانها في الخطبتين ، ولا يضر غير العربية في غير الأركان وإن عرفها .


അതായത് ഖുതുബയുടെ അർകാനുകൾ മുഴുവൻ അറബിയിലാവണമെന്നതാണ് (ഉദ്ധേശം). അറബി അറിയുമെങ്കിൽ പോലും അർകാനുകൾ അല്ലാത്തത് അറബിയല്ലാത്ത ഭാഷയിൽ നിർവഹിച്ചാൽ യാതൊരു പ്രശ്നവുമില്ല


മറുപടി


ഖുതുബ എന്താണെന്ന് ആദ്യം പഠിച്ചിരിക്കണം.*


وَهِيَ الْكَلَامُ الْمُفْتَتَحُ بِحَمْدِ اللَّهِ وَالسَّلَامِ عَلَى رَسُولِ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - الْمُخْتَتَمِ بِالْوَصِيَّةِ وَالدُّعَاءِ


_അല്ലാഹുവിനെ സ്തുതിച്ചും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയും ആരംഭിച്ചു വസ്വിയ്യത്ത് , ദുആഅ് , എന്നിവയാൽ അവസാനിക്കപ്പെടുന്ന സംസാരം…._


_📙ഷാഫിഈ ഇമാമിന്റെ അൽ ഉമ്മ് എന്ന ഗ്രന്ദത്തിലും താത്വികമായ വിശദീകരണം കാണാവുന്നതാണ് ( വാള്യം 1/179)_


*📌ആദ്യമായി ഒരു കാര്യം മനസ്സിലാക്കുക ഖുതുബ എന്നത്  അഞ്ച് ഘടകം ( റുക്നുകൾ) അടങ്ങിയതാകുന്നു*


ഖുത്തുബയുടെ അർകാനുകളിൽ ഉപദേശം ഉൾപ്പെട്ടതാണ് അർകാനുകൾ '


അർകാനുകൾ എല്ലാം അറബിയിൽ ആവണമെന്ന് പറഞ്ഞാൽ ഉപദേശവും അറബിയിൽ ആവണമെന്ന് ലഭിക്കുന്നതാണ് '


ഒരു വസ്തുവിനെ ഘടകങ്ങൾ എന്ന് പറഞ്ഞാൽ അതാണ് ആ വസ്തു ഘടകങ്ങൾക്ക് പുറത്തുള്ളത് വസ്തു അല്ല '


അപ്പോൾ ഖുത്തുബയുടെ അർകാനുകൾ എന്നുപറയുന്നതാണ് ഖുത്തുബ ' അതല്ലാത്തത്  ഖുതുബ അല്ല ' അതല്ലാത്തത് പറയൽ  ഖുതുബയുടെ  ഭാഗവുമല്ല 'അത് നിർബന്ധവുമില്ല'


 ഉപദേശം  ഏതു പദം കൊണ്ടായാലും  ചുരുങ്ങിയത് ആവട്ടെ നീണ്ടത് ആവട്ടെ  ഖുതുബയുടെ മുഖ്യ ഘടകം തന്നെയാണ്


 ഇമാം നവവി പറയുന്നു '

 ഉപദേശം ഇന്ന് പദങ്ങളിൽ ആകണമെന്ന് നിബന്ധനയില്ല  (മിൻഹാജ് )


فيكفي ما دل علي الموعظة  طويلا كان أو قصيرا . مغني

അപ്പോൾ നീണ്ടാലും ചുരുങ്ങിയാൽ ഉപദേശത്തിൽ മേൽ അറിയിക്കുന്നത് ആയാൽ മതി (മുഗ്നി )


ഖുത്തുബയുടെ മുഖ്യ ഘടകങ്ങൾ അറബിയിലാകൽ ഷർഥ് ആണെന്ന് സമ്മതിക്കുന്ന ചിലർ തന്നെ ഖുതുബയിലെ ഉപദേശം മാതൃഭാഷയിൽ ആകാമെന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്  '

കാരണം ഉപദേശം ഖുത്തുബയുടെ മൂന്നാമത്തെ മുഖ്യഘടകമാണ് ' ഒന്നാമത്തെ മുഖ്യഘടകമായ അല്ലാഹുവിനെ സ്തുതിക്കൽ അറബിയിലാവൽ ശർഥാണ്


 അറബിയിൽ അല്ലാതെ നിർവഹിച്ചാൽ അസാധുവാക്കുകയില്ലെന്നർത്ഥം.

 മാത്രമല്ല  ഫാസിസായ മതിയാകാത്ത ആ സ്തുതിവചനം തെറ്റുമാണ് '


 ഇതേപ്രകാരം വസിയ്യത്തും ബിത്തഖ്‌വ (അല്ലാഹുവിനെ വഴിപ്പെടൽ കൊണ്ടുള്ള ഉപദേശം) അറബിയിലായിരിക്കണം എന്ന് പറഞ്ഞാൽ  അറബിയല്ലാത്ത നിർവഹിച്ചാൽ അസാധുവാകുന്നതാണ്


ഉപദേശം അടക്കമുള്ള ഖുതുബയുടെ ഘടകങ്ങൾ മുഴുവനും കുത്തുബ തന്നെയാണ് '

അതല്ലാത്തവ ഖുത്തുബയിൽ പെട്ടതല്ല.

 ഖുത്തുബയുടെ ഭാഗവുമല്ല ' ഖുത്തുബയുടെ പാകമല്ലാത്തവയും ഖുത്തുബയിൽ പെടാത്തതും പറയൽ തന്നെ നിബന്ധനയില്ല'


ഖുത്തുബയുടെ തുടർച്ചക്ക് ഭംഗം വരാത്ത നിലക്ക് ഖുത്തുബയിൽ പെടാത്തവ കൊണ്ടുവന്നാൽ അത് ഖുത്തുബ എന്നനിലക്ക് അതിൽ അറബിഭാഷയിലാവലും നിബന്ധനയില്ല'


 പക്ഷേ ഖുതുബ കിടയിൽ തുടർച്ചയെ മുറിക്കാതിരിക്കൽ ഖുതുബയുടെ നിബന്ധനകളിൽ പെട്ടതാണ് അപ്പോൾ തുടർച്ചക്ക് ഭംഗം വരുത്തുന്ന നിലക്ക് വല്ലതും അറബിയല്ലാത്ത ഭാഷയിൽ പറഞ്ഞാൽ ബാത്വിലാകുന്നതാണ് '


അർകാനല്ലാത്തവ കൊണ്ടുവരാൻ ഖുത്വുബയുടെ സാധുതയ്ക്കു നിർബന്ധമില്ലെങ്കിലും ഒരാൾ അവ കൊണ്ടുവരികയാണെങ്കിൽ ഖുത്വുബയുടെ ഭാഗമായി അതിനെ പരിഗണിക്കണമെങ്കിൽ അതും അറബിയിലായിരിക്കൽ നിര്ബന്ധമാണ്. ഇക്കാര്യം കർമ്മശാസ്ത്ര പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയതാണ്;


മുഹമ്മദ് റംലി(റ) പറയുന്നു: അനുബന്ധങ്ങൾ അനറബിയിലായാൽ 'മുവാലാത്തിനെ(അര്കാനുകൾ തുടരെ കൊണ്ടുവരൽ) അത് തടസ്സം സൃഷ്ട്ടിക്കുകയില്ലെന്ന് പറയുന്നത് അനറബിഭാഷ നീണ്ടുപോവാതിരിക്കുമ്പോൾ മാത്രമാണ്. നീണ്ടുപോവുന്ന പക്ഷം അത് മുവാലാത്തിനെ തകരാറാക്കുന്നതിനാൽ പ്രശ്നം സൃഷ്ടിക്കുകതന്നെ ചെയ്യും. അർക്കാനുകൾക്കിടയിൽ മൗനം ദീക്ഷിക്കുന്നത് നീണ്ടുപോയാൽ അത് പ്രശ്‌നംസൃഷ്ട്ടിക്കുമല്ലോ.അതേ പോലെ വേണം ഇതിനെയും കാണാൻ. കാരണം അനറബി ഭാഷ 'ല്ഗവ്' (നിഷ്ഫലം) ആണ്. അതിനെ പരിഗണിക്കുകയില്ല. കാരണം അറബിയിൽ പറയാൻ കഴിയുന്നതോടപ്പം  അറബേതരഭാഷകളിൽ പറഞ്ഞാൽ അത് മതിയാവുകയില്ല. അതിനാൽ അത് നിഷ്ഫലമാണ്. (ബുജൈരിമി. 1 / 389 )


അപ്പോൾ അർകാനിന്റെ അനുബന്ധങ്ങൾ ഖുത്വുബയുടെ ഭാഗമായി പരിഗണിക്കാനും പ്രതിഫലാർഹമായ തീരാനും അത് അറബിയിൽ തന്നെ കൊണ്ടുവരൽ നിര്ബന്ധമാണ്. അല്ലാത്തപക്ഷം ഖുത്വുബയുടെ അർകാനുകൾക്കിടയിൽ അന്യകാര്യങ്ങൾ സംസാരിക്കുന്നതായി മാത്രമേ അതിനെ പരിഗണിക്കുകയുള്ളൂ. അത്തരം സംസാരം ചുരുങ്ങിയ നിലയിൽ രണ്ട് റക്അത്ത് നിസ്കരിക്കാനാവശ്യമായ സമയം ഉണ്ടായാൽ അര്കാനുകളുടെ തുടർച്ചയെ അത് നഷ്ടപ്പെടുത്തുന്നതും അതിനാൽ ഖുത്വുബതന്നെ ബാത്വിലാകുന്നതുമാണ്.


ഖുത്വുബഃ പരിഭാഷാ വാദിയായ കെ.എം മൌലവി ഇക്കാര്യം കുറച്ചുകൂടി വ്യക്ത മായി വിശദീകരിക്കുന്നുണ്ട്:


ولكن هاهنا شيء آخر ينبغي الإلتفاف إليه وهو أنا لم نجد في كتاب من الكتب أن السلف الصالح من الصحابة والتابعين وتابعيهم رضي الله عنهم كانوا في البلاد العجم حين ما يخطبون الخطب المشروعة يذكرون التوابع بلغة أهل البﻻد ويترجمون بها عقب ذكرها بالعربية بل نعلم أن النبي صلى الله عليه وسلم والصالحين من السلف كانوا يخطبون الخطب المشروعة أركانها و توابعها كلها بالعربية وأيضا ان العربية لغة الإسلام الواجبة على جميع المسلمين فيلزمهم نشرها لأن نشر الإسلام ﻻ يحصل إلا به ويلزمهم المحافظة على جميع الوسائل الموجبة لإنتشارها ومن تلك الوسائل كون جميع خطبهم ومحاورتهم بالعربية (الإرشاد جوﻻي 1926)


“അനിവാര്യമായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു വസ്തുത ഇവിടെയുണ്ട്. തീര്‍ച്ചയായും സല ഫുസ്സ്വാലിഹുകള്‍, അഥവാ സ്വഹാബികളോ താബിഉകളോ താബിഉത്താബിഉകളോ മത പരമായ ഖുത്വുബഃ നിര്‍വഹിക്കുമ്പോള്‍ അതിന്റെ അനുബന്ധങ്ങള്‍ പോലും പ്രാദേശിക ഭാഷയില്‍ പറയുന്നതായോ അര്‍കാനുകള്‍ അറബിയില്‍ പറഞ്ഞശേഷം പരിഭാഷപ്പെടു ത്തുന്നതായോ ഏതെങ്കിലും ഒരു കിതാബിലുള്ളതായി ഞാന്‍ കണ്ടിട്ടില്ല. നബി (സ്വ) യും സ്വലഫുസ്സ്വാലിഹുകളും ദീനിയായ ഖുത്വുബകള്‍ അതിന്റെ റുക്നുകള്‍, തവാ ബിഉകള്‍ ഉള്‍പ്പെടെ അറബിഭാഷയിലായിരുന്നു നിര്‍വഹിച്ചിരുന്നത് കാരണം മുസ്ലിം കള്‍ക്കെല്ലാവര്‍ക്കും പഠിക്കല്‍ നിര്‍ബന്ധമായ ഇസ്ലാമിന്റെ ഭാഷയാണ് അറബി. അതിനാല്‍ മതപരമായ എല്ലാ ഖുത്വുബകളും അറബിയിലായിരിക്കല്‍ അനിവാര്യമാണ്” [അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ]

Thursday, 5 November 2020

മുസ്ലിംകളെ മുശ്രിക്കാക്കി വഹാബികൾ !

 ”ഇവിടെ വായനക്കാര്‍ ഒരു കാര്യം മനസ്സിലാക്കണം. സുന്നീ മുസ്‌യാക്കളും മുജാഹിദ് മൗലവിമാരും തമ്മിലുള്ള തര്‍ക്കവിഷയം നിസ്സാരമല്ല. അതുവളരെ ഗുരുതരമാവുന്നു. ഇസ്‌ലാമും കുഫ്‌റും തമ്മുലുള്ള തര്‍ക്കമാകുന്നു. പ്രവാചകന്മാരും അവരുടെ എതിരാളികളും തമ്മിലുള്ള തര്‍ക്കമാകുന്നു. (സല്‍സബീല്‍ പുസ്തകം 7, ലക്കം 5, 1977 ആഗസ്റ്റ്)

മുജാഹിദുകളുടെ പണ്ഡിത സഭയുടെ പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി 1982 ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ‘മുജാഹിദുകളും സുന്നികളും മൗദൂദികളും തമ്മിലുള്ള വ്യത്യാസം’ എന്ന ലഖുലേഖയില്‍ പറയുന്നു: ”പ്രവാചകന്മാരുടെ ആദര്‍ശം സ്വീകരിച്ചവര്‍ മുജാഹിദുകള്‍. അബൂജഹ്ല്‍ തുടങ്ങിയ മക്കാ മു ശ്‌രിക്കുകളുടെ ആദര്‍ശം സ്വീകരിച്ചവര്‍ സുന്നികള്‍. അബൂജഹ്ല്‍ കക്ഷിയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ മൗദൂദികള്‍(ലഘുലേഖ പേജ് 2) മൗലവി തന്നെ എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ടെന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹ്ല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അഊദുബില്ലാഹി മിനശ്ശൈയ്ത്വാനിര്‍റജീം, വമിനല്‍ ഉലമാഇ സ്സുന്നിയ്യീന്‍(ശൈ്വയ്താനൈ തൊട്ടും സുന്നീ പണ്ഡിതന്മാരെ തൊട്ടും ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക”(സല്‍സബീല്‍ 1977 ആഗസ്റ്റ് 20)


സുന്നികളും മുജാഹിദുകളും ഇവിടെ ഭിന്നിച്ചത് അല്ലാഹുവിനെ മാത്രം ആരാധിച്ച് മുസ്‌ലിമാവണോ അതല്ല, അവനോട് കൂടെ അമ്പിയാക്കളോടും ഔലിയാക്കളോടും ദുആ ഇരന്ന് കാഫിറാകണമോ എന്ന മൗലിക പ്രശ്‌നത്തിനാണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റൊന്ന് നരകത്തിലേക്കും പോകാന്‍ കാരണമാകുന്ന പണിയാണ്. പ്രശ്‌നം അടിസ്ഥാനപരമാണ്.(സല്‍സബീല്‍ 1984 ജൂണ്‍. പേജ് 8)



നബിദിന സന്തോഷം-ഇബ്നുതൈമിയ്യക്കു പുറമെ ശിഷ്യൻ ഹാഫിള് ഇബ്നു കസീറും[റ] വഹാബികളെ ചതിച്ചു



*നബിദിന സന്തോഷം-ഇബ്നുതൈമിയ്യക്കു പുറമെ ശിഷ്യൻ ഹാഫിള് ഇബ്നു കസീറും[റ] വഹാബികളെ ചതിച്ചു❗*

👇👇👇👁️👁️👁️

✍️ നബിദിനാഘോഷം ബിദ്അത്താണെന്ന് വഹാബി... അതിനെന്താണ് പ്രശ്നമെന്ന് വഹാബീ ജീവവായു ഇബ്നു തൈമിയ്യ.നബി ജനന സന്തോഷം നരകത്തിലെത്തിക്കുമെന്ന് കുഞ്ഞാട്... അതിന് കുറച്ച് പുളിക്കും. അതിമഹത്തായ പ്രതിഫലമാണ് നബിദിനാഘോഷത്തിനെന്ന് ഇബ്നുതൈമിയ്യ... നബിദിനമാഘോഷിക്കുന്നവരുടെ ഉദ്ധേശം നല്ലതായതു കൊണ്ടും നബി തങ്ങളെ അതിലൂടെ ബഹുമാനിച്ചതുകൊണ്ടുമാണിതെന്ന് തൈമിയ്യ കൂട്ടിച്ചേർത്ത് ഫത് വയടിച്ച് വഹാബീ ആപ്പീസിലൊട്ടിച്ചു. ഖുർആൻ തള്ളുന്നതിന് തുല്യമാണ് ഇബ്നുതൈമിയ്യയുടെ വാക്ക് തള്ളുന്നതെന്ന് പൊത്തകമടിച്ചിറക്കിയ വഹാബികൾക്ക് പണി പാലും വെള്ളത്തിൽ തന്നെ കിട്ടി.ആപ്പീസിലെ നോട്ടീസ് ബോർഡിനു മുന്നിൽ വെരുകിനെപ്പോലെ പരക്കം പാഞ്ഞ വഹാബികളൊടുക്കം, നബിദിനമാഘോഷിക്കുന്ന മുനാഫിഖിനും കൂലി പ്രഖ്യാപിച്ച് ഇബ്നു തൈമിയ്യയെയും കടത്തിവെട്ടി- ചരിത്രത്തിലെ ഏറ്റവും വലിയ ഊരാക്കുടുക്കിൽ ചാടി...

       അതിനിടയിലാണ് മുളഫർ രാജാവ് വഹാബികളുടെ ഉറക്കം കെടുത്തിയത്. ഇബ്നുതൈമിയ്യയുടെ ഭാഷയിൽ ഉന്നത പ്രതിഫലം കരസ്ഥമാക്കിയ നബിദിനാഘോഷക്കാരൻ ഭരണാധികാരി...

കേട്ടപാതി കേൾക്കാത്ത പാതി, വഹാബികൾ കൂടും കുടുക്കയുമെടുത്ത് മുളഫർ രാജാവിൻ്റെ പിന്നാലെ പരക്കം പാഞ്ഞു.വഹാബികൾ അവിടെയും വെട്ടിലായി.നബിദിനാഘോഷം വിപുലമായ രൂപത്തിൽ ആദ്യമായി നടത്തിയത് മുളഫ്ഫർ രാജാവാണെന്നാണ് പൊതുവെ പറയാറുള്ളത്.എന്നാൽ ,ബഹുമാനപ്പെട്ട ഇമാം നവവി [റ]യുടെ ഉസ്താദ് ഇമാം അബൂ ശാമ(റ) പറയുന്നതിങ്ങനെയാണ്:وكان أول  من فعل ذلك بالموصل الشيخ عمر بن محمد الملا أحد الصالحين المشهورين وبه اقتدى في ذلك صاحب إربل وغيره رحمهم الله تعالى

(الباعث على إنكار البدع والحوادث   665 )

അത്(പുതിയ രീതിയിലുള്ള മൗലിദാഘോഷം) ആദ്യമായി പ്രവർത്തിച്ചത് ശൈഖ് ഉമറുബ്നു മുഹമ്മദിൽ മുല്ല എന്ന പ്രസിദ്ധ സാത്വികനാണ്.മുളഫ്ഫർ രാജാവ് ഈ വിഷയത്തിൽ അദ്ദേഹത്തെയാണ് അനുധാവനം ചെയ്തത്.അത് കൊണ്ട് തന്നെ മുളഫ്ഫർ രാജാവാണ് ആദ്യമായി നടത്തിയതെന്ന പണ്ഡിത പ്രസ്താവനകളെ '' രാജാക്കന്മാരിൽ നിന്ന് ആദ്യമായി" എന്ന്  വ്യാഖ്യാനം നടത്തൽ അനിവാര്യമാണ്.ഇസ്മാഈലുൽ ഹിഖി(റ) റൂഹുൽ ബയാനിൽ അങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്.

وأول من أحدثه *من الملوك*صاحب إربل.(روح البييان ٩/٥٨)

ഖുതുബ പരിഭാഷപ്പെടുത്താൻ കമാൽ പാഷയെ ഉസ്താദാക്കിയ വഹാബികളുടെ തിരുനബി വിരോധം മുളഫർ രാജാവിനെ അപകീർത്തിപ്പെടുത്തുന്ന കോലത്തിലാണ് കലിതുള്ളിയത്. സത്യമെന്താണെന്ന് വഹാബിക്കറിയില്ലല്ലോ. അല്ലെങ്കിലും സത്യമറിയുന്നവൻ വഹാബിയാകില്ലല്ലോ. മുളഫർ രാജാവിനെതിരെ പടക്കിറങ്ങിയ മുറി മൗലവിമാരെ ,ഇബ്നുനുതൈമിയ്യയുടെ ശിഷ്യൻ ഹാഫിള് ഇബ്നുനു കസീർ[റ] വഹാബീ ഭിത്തിയിൽ തേച്ചൊട്ടിച്ചു. ആദ്യം ഇബ്നുതൈമിയ്യ... ദേ ,ഇപ്പോൾ ഇബ്നു കസീർ[റ]... നബിദിന വിരോധത്തിൽ തൊടുന്നിടത്തെല്ലാം വഹാബിക്ക് നന്നായി പൊള്ളുന്നുണ്ട്...

''മുളഫർ രാജാവ് (رحمه الله واكرام).'' -ഇബ്നു കസീർ [റ] അങ്ങനെയാണ് എഴുതിയത്. 

"He was a generous, mighty master, and glorious ruler, whose works were very good.  He built Jamia Al Muzaffari near Qasiyun ... During Rabiul Awwal he used to celebrate Mawlid ash Sharif with great celebration. More over, he was benevolent, brave, wise, a scholar, and JUST person - "RAHIMAHULLAH WA IKRAAM"
(Tarikh Ibn Kathir, Al Bidayah Wan Niyaha. 13/174). He also participated in  Crusade.

നല്ലവനായ ഒരു രാജാവ് രാജകീയമായി ചെയ്തതു കൊണ്ട് പ്രതിഫലം കിട്ടില്ലെന്ന് പറഞ്ഞ്-കേവലം ''ഏതോ ഒരു രാജാവിൻ്റെ'' കർമ്മമായി നബിദിന സന്തോഷത്തെ തെറ്റിദ്ധരിപ്പിക്കുന്നവർ ,''ഏതോ ഒരു എഴുത്തുകാരൻ്റെ ബുഖാരി / മുസ്ലിം'' എന്ന് പറയുന്ന കാലം വിദൂരമല്ല. അർധ യുക്തിവാദികളായ വഹാബിസം പൂർണ യുക്തിവാദത്തിലേക്ക് ജനങ്ങളെ എത്തിക്കുന്നത് ഇക്കോലത്തിലാണ്.മുസ്തഫ കമാൽ പാഷയെന്ന രാജാവിനെ പിൻപറ്റി ,അറബീ ഖുതുബക്ക് പകരമായി ഓരോ ആഴ്ച്ചയും മലയാള പ്രസംഗം നടത്തുന്ന വഹാബികൾക്ക് ,പ്രസ്തുത കോമഡിക്ക് തെളിവായി ആയത്തില്ല- ഹദീസില്ല- ഈ അടുത്ത് മരണപ്പെട്ട - രാജാവ് കമാൽ പാഷക്ക് മുമ്പുള്ള ഒരു മാതൃകയുമില്ല.കമാൽ പാഷ ബാങ്കുവിളി കൂടി ജനങ്ങളുടെ ഭാഷയിലാക്കി.വഹാബിപ്പള്ളിയിൽ നിന്നിനി മലയാള ബാങ്കിന് അധിക നാളുണ്ടാകില്ല. ഖുർആനോ സുന്നത്തോ ഇജ്മാഓ ഖിയാസോ ഒന്നുമല്ല- ജനങ്ങൾക്ക് തിരിയണമെന്നതാണ് വഹാബികളുടെ പ്രാമാണിക തെളിവ്. നബിദിന സന്തോഷത്തിന് തെളിവ് യുക്തിയല്ല- നാലാം പ്രമാണമായ ഖിയാസാണ്. ഇമാം ബുഖാരി [റ] ഉദ്ധരിക്കുന്ന ഹദീസിൽ നിന്നത് പഠിപ്പിക്കുന്നത് ,ഇമാം സുയൂതി[റ]നെപ്പോലുള്ള ലോക പ്രസിദ്ധ പണ്ഡിതരാണ്. യുക്തി വാദം തലക്ക് പിടിച്ച വഹാബിക്കെന്ത് ഖിയാസ്...?. ബുഖാരിയിൽ നിന്ന് 60 ഹദീസ് തള്ളിക്കളഞ്ഞ വഹാബിക്കു മുന്നിലെന്ത് ഇമാം ബുഖാരി[റ]...? എന്ത് ഇമാം സുയൂതി[റ]...?എന്ത് ഇസ്ലാം...?

*ഖുദ്സി*
O4-11-2020


 

Tuesday, 3 November 2020

നബിദിന സന്തോഷം-തിരു നബി ﷺയെ വ്യക്തിപൂജകനാക്കി അണികളെ പച്ചക്ക് പറ്റിക്കുന്ന വഹാബീ മൗലവിമാർ...❗

*നബിദിന സന്തോഷം-തിരു നബി ﷺയെ വ്യക്തിപൂജകനാക്കി അണികളെ പച്ചക്ക് പറ്റിക്കുന്ന വഹാബീ മൗലവിമാർ...❗*
👇👇👇👁️👁️👁️

✍️ റബിഉൽ അവ്വൽ 12 ന് 'നബി ദിനമാഘോഷിക്കണമെന്ന് ഖുർആനിലെവിടെ... ?.നബി തങ്ങൾ റബിഉൽ അവ്വൽ 12 ന് ,ഇതുപോലെ  നബിദിനമാഘോഷിച്ചത് ഹദീസിലെവിടെ ...?. നബിദിനാഘോഷത്തിന് ഇബ്നുതൈമിയ്യയെ തെളിവാക്കുന്ന സമസ്തക്കാർ, അതേ  ഇബ്നുതൈമിയ്യ നബിദിനമാഘോഷിച്ചത് തെളിയിക്കാൻ ധൈര്യമുണ്ടോ ...?.വഹാബീ മൗലവി കത്തിക്കയറുകയാണ്.കുഞ്ഞാടുകളാണെങ്കിലോ- വികാരത്തള്ളിച്ചയിൽ സന്തോഷിച്ച് വീർപ്പുമുട്ടുന്നു...!

                          എനിക്കൊന്നും മനസിലായില്ല. തിരുനബിയുടെ  ജനനത്തിൽ സന്തോഷിക്കുക എന്നതാണല്ലോ നബിദിനാഘോഷം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. അതിന് വഹാബീ നേതാവ് ഇബ്നു തൈമിയ്യയെ തെളിവാക്കുന്നത് ഏത് മണ്ടനാണ് ?.മുസ്ലിംകൾക്ക് തെളിവ്  വഹാബികളാണെന്ന് വാചകക്കസർത്തുകൾക്കിടയിലൂടെ തട്ടിവിടുന്നു. എന്നിട്ട് അപ്പേരിൽ വെല്ലുവിളിക്കുന്നു. കഥയറിയാത്ത അണികൾ ഞെളിഞ്ഞിരുന്നത് കേൾക്കുന്നു. മൗലവിമാർ പച്ചക്ക് പറ്റിക്കുമ്പോൾ ,അത് തിരിച്ചറിയാൻ പോലും കഴിവില്ലാത്ത അണികളുണ്ടാകുക എന്നതാണ് വഹാബിസത്തിൻ്റെ എക്കാലത്തെയും വിജയം...!

നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം ,അത് ചതുര്‍പ്രമാണങ്ങള്‍ക്ക് വിധേയമായ പുണ്യ കര്‍മമാണ് എന്നാണ്. സന്തോഷ വേളകളില്‍ ചെലവ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ നിര്‍ദേശമാണ്. മുസ്‌ലിംകള്‍ക്ക് നബി ﷺ
യുടെ ജന്മദിനത്തെക്കാള്‍ സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്...? .ഗൃഹപ്രവേശന സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി ﷺ
ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്‍ മതപരിഷ്‌കരണ വാദികളൊക്കെ ഇത് ചെയ്യുന്നു.

വിശുദ്ധ റബീഅ് വീണ്ടും വിരുന്നെത്തിയതോടെ വിശ്വാസികള്‍ തിരുനബി  ﷺയുടെ അനുഗൃഹീത ജന്‍മത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മതപരിഷ്‌കരണവാദികള്‍ ഈ സത്കര്‍മത്തെ നിരാകരിക്കുകയും എതിര്‍ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. നബിദിനാഘോഷം സുന്നത്തും [പ്രമാണങ്ങള്‍ക്ക് വിധേയമായ കാര്യം] പുണ്യകര്‍മവുമാണെന്നു പാരമ്പര്യ മുസ്‌ലിംകള്‍ വിശ്വസിക്കുമ്പോള്‍ ഇത് അനാചാരവും കുറ്റകൃത്യവുമാണെന്ന് മതപരിഷ്‌കരണവാദികള്‍ വിശ്വസിക്കുന്നു.
മതഭാഷയില്‍ പറഞ്ഞാല്‍ സുന്നികള്‍ ഇത് സുന്നത്താണെന്നും പുത്തനാശയക്കാര്‍ ബിദ്അത്താണെന്നും വാദിക്കുന്നു. ഇവിടെ സുന്നത്തും ബിദ്അത്തും എന്താണ് എന്നറിഞ്ഞാല്‍ എളുപ്പത്തില്‍ വിഷയം ബോധ്യപ്പെടും. സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്‍ഥം നടപടിക്രമം, കീഴ്‌വഴക്കം എന്നൊക്കെയാണ്. മത സാങ്കേതിക ഭാഷയില്‍ വ്യത്യസ്ത അര്‍ഥങ്ങളുണ്ട് സുന്നത്ത് എന്ന പദത്തിന്. ഉദാഹരണത്തിന് ‘ഖുര്‍ആന്‍- സുന്നത്ത്’ എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് നബി  ﷺയുടെ വാക്കുകള്‍, പ്രവര്‍ത്തനങ്ങള്‍, മൗനാനുവാദങ്ങള്‍ എന്നിവ അടങ്ങിയതാണ്. എന്നാല്‍ ‘വാജിബ്- സുന്നത്ത്’ എന്ന് പ്രയോഗിക്കുമ്പോഴുള്ള സുന്നത്തിന്റെ അര്‍ഥം പ്രവര്‍ത്തിച്ചാല്‍ പ്രതിഫലമുള്ളത് എന്നും ഒഴിവാക്കിയാല്‍ ശിക്ഷ ഇല്ലാത്തത് എന്നുമാണ്. ഇനി ‘സുന്നത്ത്- ബിദ്അത്ത്’ എന്ന് പ്രയോഗിക്കുമ്പോള്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമാണങ്ങളാക്കുന്ന ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയോട് യോജിച്ച് വരുന്നത് എന്നതുമാണ്.

അപ്പോള്‍ നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്‍ അതിന്റെ ഉദ്ദേശ്യം അത് ചതുര്‍പ്രമാണങ്ങള്‍ക്ക് വിധേയമായ പുണ്യകര്‍മമാണ് എന്നാണ്. അതിന്റെ പ്രമാണങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പുണ്യ കര്‍മങ്ങളെ സംബന്ധിച്ച് ഒരു ചെറിയ വിശകലനം കൂടി ശ്രദ്ധിക്കുക.
പുണ്യ കര്‍മങ്ങള്‍ രണ്ട് വിധമുണ്ട്. ഒന്ന്, പ്രത്യേക രൂപവും രീതിയും സമയവുമെല്ലാം ശറഇല്‍ നിശ്ചയിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് നിസ്‌കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത് തുടങ്ങിയവ. ഇത്തരം പുണ്യ കര്‍മങ്ങളില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നതും മാറ്റി മറിക്കുന്നതും ഒരാള്‍ക്കും പാടില്ല.
നിസ്‌കാരത്തില്‍ റുകൂഅ് ചെയ്യുമ്പോള്‍ ‘സുബ്ഹാന റബ്ബിയല്‍ അള്വീം വബിഹംദിഹീ’ എന്നു ചൊല്ലാനാണ് നബി  ﷺപഠിപ്പിച്ചിട്ടുള്ളത്. യാസീന്‍ സൂറത്ത് ഈ ദിക്‌റിനേക്കാള്‍ മഹത്വമുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഒരാള്‍ക്ക് റുകൂഇല്‍ യാസീന്‍ ഓതാന്‍ പാടില്ല. കാരണം അത് ശറഇല്‍ നിര്‍ദേശം വന്ന ഒന്നിനെ തിരുത്തലാണ്. ഇതു പോലെ ജുമുഅ നിസ്‌കാരം അവധി ദിനമായ ഞായറാഴ്ചയിലേക്ക് മാറ്റാനോ ഖുതുബ നിസ്‌കാര ശേഷത്തേക്ക് പിന്തിപ്പിക്കാനോ നിസ്‌കാരത്തിന്റെയും ഖുതുബയുടെയും ഭാഷ മാറ്റുവാനോ പാടില്ല.
പുണ്യ കര്‍മങ്ങളില്‍ രണ്ടാമത്തെ ഇനം, പ്രത്യേക രൂപവും രീതിയും ശറഅ് നിശ്ചയിക്കാതെ പൊതുവില്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന പുണ്യ കര്‍മമാണ്. ഉദാഹരണത്തിന് ‘ അല്ലാഹുവിന്റെ ദിക്‌റ് ചൊല്ലുക എന്നതാണ് ഏറ്റവും വലുത്’ [ആശയം-അല്‍ അന്‍കബൂത്ത് 45], ‘സത്യവിശ്വാസികളേ നിങ്ങള്‍ ധാരാളം ദിക്‌റ് ചൊല്ലുക, പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹും ചൊല്ലുക’ [ആശയം-അല്‍ അഹ്‌സാബ് 41, 42] ഇങ്ങനെ നിരവധി സ്ഥലത്ത് പൊതുവില്‍ ദിക്‌റിന്റെ മഹത്വം പറഞ്ഞ് കൊണ്ട് അതു ചെയ്യാന്‍ ഖുര്‍ആന്‍ പഠിപ്പിക്കുന്നുണ്ട്.
ഇത്തരം പുണ്യ കര്‍മങ്ങള്‍ക്ക് അത് ചെയ്യുന്നവന്റെ സൗകര്യവും മറ്റും പരിഗണിച്ച് മതവിരുദ്ധമല്ലാത്ത രീതിയും രൂപവും തിരഞ്ഞെടുക്കാന്‍ മതം അനുമതി തരുന്നുണ്ട്. ഇപ്രകാരം ഒരാള്‍ തീരുമാനിക്കുന്നു, ഞാന്‍ എല്ലാ ദിവസവും സുബ്ഹി നിസാകാരാനന്തരം ആയിരം തഹ്‌ലീല്‍ ചൊല്ലും. അങ്ങനെ അയാള്‍ പതിവാക്കുകയും ചെയ്താല്‍, ഇങ്ങനെ സുബ്ഹിക്ക് ശേഷം നബി  ﷺചൊല്ലിയിട്ടുണ്ടോ?, അബൂബക്കര്‍ സ്വിദ്ദീഖ് [റ] ചൊല്ലിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം ഇത്തരം കാര്യങ്ങള്‍ ഇതേ രൂപത്തില്‍ അവര്‍ ചെയ്യണമെന്നില്ല. ചെയ്യാന്‍ ശറഇല്‍ അനുമതി ഉണ്ടായാല്‍ മാത്രം മതി. ഈ ഗണത്തില്‍ പെടുന്ന പുണ്യ കര്‍മമാണ് നബിദിനാഘോഷം. നബി ﷺ
യുടെ ജന്മദിനത്തില്‍ സന്തോഷിക്കണമെന്നതും ആ ജന്മദിനത്തെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ടതാണെന്നതും മുത്ത് നബിയുടെ മദ്ഹുകള്‍ പറയുക എന്ന മൗലിദ് ഓതല്‍ ചതുര്‍ പ്രമാണങ്ങളിലും വ്യക്തമായ കാര്യമാണെന്നതും അവിതര്‍ക്കിതമാണ്. എന്നാല്‍ ഇതിന്റെ രീതി എങ്ങനെയാകണമെന്ന് ശറഇല്‍ പ്രത്യേക കല്‍പ്പന വന്നിട്ടില്ല. അതിനാല്‍ ആഘോഷിക്കുന്ന ആളുടെ കഴിവും ഒഴിവും ശേഷിയും അനുസരിച്ച് മതം നിരോധിച്ച കാര്യങ്ങള്‍ വരാത്ത വിധത്തില്‍ എങ്ങനെയും ആഘോഷിക്കാം. ഇനി ഇതിന്റെ പ്രമാണങ്ങളെ കുറിച്ച് ചിന്തിക്കാം.
നബി ﷺയുടെ ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുക എന്നതാണല്ലോ മീലാദാഘോഷത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വിഷയം. സൂറഃ യൂനുസിലെ 58-ാം സൂക്തത്തിന് ഇബ്‌നു അബ്ബാസ് (റ) നല്‍കിയ വ്യാഖ്യാനം ഇങ്ങനെയാണ്. ‘നബിയേ, അങ്ങ് പറയുക. [അറിവാകുന്ന] അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും [നബിയാകുന്ന] അനുഗ്രഹം കൊണ്ടും അവര്‍ സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അവര്‍ ഒരുമിച്ചു കൂടുന്നതില്‍ വെച്ച് ഏറ്റവും ഉത്തമമായത് അതത്രേ.’ ഇവിടെ നബി ﷺയെ കൊണ്ട് സന്തോഷിക്കണമെന്നാണ് വിശ്വാസികള്‍ക്ക് അല്ലാഹു നല്‍കുന്ന നിര്‍ദേശം. ഇതില്‍ നബി ﷺയുടെ ജന്മദിനത്തില്‍ സന്തോഷിക്കുക എന്നത് ഉള്‍പ്പെടില്ല എന്ന് പറയുന്നവരാണ് അതിന് തെളിവ് നിരത്തേണ്ടത്.
പൂര്‍വിക പ്രവാചകന്മാരുടെ ഒരു പ്രബോധന ദൗത്യം തന്നെ അന്ത്യദൂതരായ മുത്ത് നബി  ﷺയുടെ ജനനം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കുക എന്നതായിരുന്നു. നബി  ﷺജനിക്കുന്നതിന് അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനിച്ച ഈസാ നബി[അ] പറഞ്ഞതായി ഖുര്‍ആന്‍ പറയുന്നു: ‘മര്‍യമിന്റെ പുത്രന്‍ ഈസാ[അ] പറഞ്ഞ സന്ദര്‍ഭം നിങ്ങള്‍ അനുസ്മരിക്കുക. ഇസ്‌റാഈല്‍ സന്തതികളേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്ക് അയക്കപ്പെട്ട അല്ലാഹുവില്‍ നിന്നുള്ള ദൂതനാകുന്നു. എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചു കൊണ്ടും എന്റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതരെ സംബന്ധിച്ച് സന്തോഷ വാര്‍ത്ത അറിയിച്ചുകൊണ്ടുമാണ് -ഞാന്‍ നിയുക്തനായത്’ [ആശയം-ഖുര്‍ആന്‍ 61-5]. തിരുജന്മത്തില്‍ സന്തോഷിക്കണമെന്ന് ഈ ആയത്തില്‍ നിന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാകുന്നുണ്ട്.
ഇനി നബി  ﷺജനിച്ച ദിവസത്തിന് മഹത്വമുണ്ടെന്നും ആ ദിവസത്തെ പ്രത്യേകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് നബി  ﷺതന്നെ പഠിപ്പിച്ചത് കാണാം. ‘നബി  ﷺയോട് ചോദിക്കപ്പെട്ടു. എന്തുകൊണ്ടാണ് തിങ്കളാഴ്ച നോമ്പെടുക്കുന്നത്? നബി ﷺപറഞ്ഞു. ആ ദിവസത്തിലാണ് എന്നെ പ്രസവിക്കപ്പെട്ടത്. [മുസ്‌ലിം]. വര്‍ഷത്തിലൊരിക്കല്‍ മാത്രമല്ല, എല്ലാ ആഴ്ചകളിലും നബി  ﷺ സ്വന്തം ജന്മദിനത്തില്‍ സന്തോഷം പ്രകടിപ്പിക്കുകയും ആരാധനകളിലൂടെ ആഘോഷിക്കുകയും ചെയ്തിരിക്കുന്നു എന്ന് സ്പഷ്ടമായി. ഇസ്‌ലാമിലെ ഏല്ലാ ആഘോഷങ്ങളും ആരാധനാകളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി ഓരോ വര്‍ഷത്തേയും റബീഉല്‍ അവ്വലില്‍ നബിയുടെ ജന്മദിനം അനുസ്മരിക്കുന്നതിന് അടിസ്ഥാനമുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇമാം ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി[റ]യുടെ മറുപടി കാണുക: മൗലിദിന് ഒരടിസ്ഥാനം ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഒരു ഹദീസാണത്. നബി  ﷺമദീനയില്‍ എത്തിയപ്പോള്‍ ജൂതന്മാര്‍ മുഹര്‍റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയില്‍ പെട്ടു. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി ഇതായിരുന്നു. ‘അല്ലാഹു ഫറോവയെ മുക്കിക്കൊല്ലുകയും മൂസാ നബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണത്. അതില്‍ നന്ദി കാണിച്ചാണ് ഞങ്ങള്‍ ഈ ദിനം വരുമ്പോള്‍ നോമ്പനുഷ്ഠിക്കുന്നത്’. എന്നാല്‍ മൂസാ നബി[അ]യുമായി ഏറ്റവും അടുത്ത ബന്ധം എനിക്കാണെന്നും ആയതിനാല്‍ അടുത്തവര്‍ഷം ഒമ്പതിനും പത്തിനും നോമ്പനുഷ്ഠിക്കുമെന്നും പ്രവാചകന്‍ പറയുകയുണ്ടായി. ഒരു നിശ്ചിത ദിവസം അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും ഓരോ വര്‍ഷവും ആ ദിവസം വരുമ്പോള്‍ നന്ദി പ്രകടനം ആവര്‍ത്തിക്കാമെന്നും ഈ സന്ദര്‍ഭത്തില്‍ നിന്നും മനസ്സിലാക്കാം.' [അല്‍ഹാവീ ലില്‍ ഫതാവ.1- 196]
നബിദിനത്തിന്റെ ഉള്ളടക്കം മദ്ഹ് പറയല്‍ [മൗലിദ് ഓതല്‍], അന്നദാനം, സന്തോഷ പ്രകടനം, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്‍ തുടങ്ങിയവയാണ്. ഇവയെല്ലാം പ്രമാണബദ്ധമായ കാര്യങ്ങളാണ്. ഗദ്യപദ്യ രൂപങ്ങളില്‍ പ്രവാചകന്റെ അപദാനങ്ങള്‍ പാടിപ്പറയുക എന്ന മൗലിദ് നബി  ﷺയുടെ അംഗീകാരവും മാതൃകയുമുള്ള ഒരു സത്കര്‍മമാണ്. ആഇശാ ബീവി [റ] യില്‍ നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക. ‘നബി  ﷺഹസ്സാനുബിന് സാബിത് [റ]ന് മസ്ജിദുന്നബവിയില്‍ ഒരു സ്റ്റേജ് വെച്ചുകൊടുത്തിരുന്നു. അതില്‍ കയറി അദ്ദേഹം നബി  ﷺയുടെ മദ്ഹുകള്‍ പാടിപ്പറയുമായിരുന്നു. അത് കേട്ട് നബി ഇപ്രകാരം പ്രാര്‍ഥിക്കും. ‘നിശ്ചയം അല്ലാഹു പരിശുദ്ധാത്മാവിനെ കൊണ്ട് ഹസ്സാനിനെ ശക്തിപ്പെടുത്തട്ടെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതരുടെ മഹത്വങ്ങള്‍ പറയുന്ന കാലത്തോളം' [മിശ്കാത്ത് 4805].
മുന്‍ഗാമികളായ പ്രവാചകന്മാരുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരുന്ന സദസ്സിലേക്ക് നബി കടന്ന്‌വരികയും അവരെ കുറിച്ച് പറഞ്ഞതെല്ലാം അംഗീകരിച്ചുകൊണ്ട് തന്നെ തന്റെ മഹത്വങ്ങള്‍ നബി ﷺപറഞ്ഞുകൊടുക്കുന്നത് ശ്രദ്ധിക്കുക. ‘ഞാന്‍ അല്ലാഹുവിന്റെ ഹബീബാണ്. അഹങ്കാരം പറയുകയല്ല. അന്ത്യദിനത്തില്‍ ഞാനാണ് ലിവാഉല്‍ ഹംദ് എന്ന പതാക വഹിക്കുക. ആദം നബി മുതല്‍ എല്ലാവരും അതിന്റെ പിന്നിലായിരിക്കും അണി ചേരുക. ഇതും പൊങ്ങച്ചം പറയുകയല്ല. നാളെ ആദ്യം ശിപാര്‍ശ പറയുന്നവനും അത് സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കും. ഇത് പൊങ്ങച്ചമല്ല. ആദ്യമായി സ്വര്‍ഗത്തിന്റെ വട്ടക്കണ്ണി പിടിച്ചു ചലിപ്പിക്കുന്നവന്‍ ഞാനായിരിക്കും. അങ്ങനെ അല്ലാഹു എനിക്ക് സ്വര്‍ഗം തുറന്നുതരും. ഞാന്‍ അതിലേക്ക് പ്രവേശിക്കും. വിശ്വാസികളിലെ പാവപ്പെട്ടവരാണ് അപ്പോള്‍ എന്നോടൊപ്പമുണ്ടാകുക. ഇതും അഹങ്കാരം പറയുന്നതല്ല. ഞാന്‍ മുന്‍ഗാമികളിലും പിന്‍ഗാമികളിലും വെച്ച് ഏറ്റവും ആദരണീയനാണ്. പൊങ്ങച്ചമല്ല ഈ പറയുന്നത്.[തിര്‍മുതി, ദാരിമി- മിശ്കാത്ത് 2-513]. മൗലിദ് പാരായണത്തിന് ഇത് തന്നെ മതിയായ രേഖയാണ്.
മരണാനന്തരം ഖദീജാ ബീവി [റ]യെ നബി  ﷺആദരിച്ചിരുന്ന രീതി ആഇശാ ബീവി പറയുന്നുണ്ട്. ‘നബി എപ്പോഴും ഖദീജ [റ]യുടെ മദ്ഹുകള്‍ പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ആടുകളെ കൊണ്ടുവന്ന് അറുത്ത് കഷണിക്കും. തുടര്‍ന്ന് അവ ഖദീജയുടെ കൂട്ടുകാരികള്‍ക്ക് എത്തിച്ചുകൊടുക്കും. ഇത് തുടര്‍ന്നപ്പോള്‍ ഞാന്‍ നബി  ﷺയോട് ചോദിച്ചു. നിങ്ങള്‍ക്ക് ഖദീജയല്ലാതെ മറ്റു ഭാര്യമാരൊന്നുമില്ലാത്തതു പോലെയുണ്ടല്ലോ? അപ്പോള്‍ നബി പറയും. ആഇശാ, ഖദീജ അവര്‍ ഒരുപാട് മഹത്വങ്ങളുള്ളവരായിരുന്നു. എനിക്ക് വേണ്ടി കഞ്ഞുങ്ങളെ പ്രസവിച്ചതും അവരാണ്. [ബുഖാരി 3607].ഇതില്‍ നിന്ന് ദീനിനു സേവനം ചെയ്ത ഒരാളെ മരണാനന്തരം ആദരിക്കേണ്ട രീതിശാസ്ത്രം സുവ്യക്തമാകുന്നുണ്ട്. അവരുടെ മദ്ഹുകള്‍ പറയുകയും അവരുടെ പേരില്‍ ആഹാരം സ്വദഖ ചെയ്യുകയും ചെയ്തുകൊണ്ടാണ് നബി ഇവിടെ മാതൃക കാണിച്ചത്.
ഇതിന് പുറമേ സന്തോഷ വേളകളില്‍ ചെലവ് ചെയ്യണമെന്നത് ഖുര്‍ആനിന്റെ നിര്‍ദേശമാണ്. മുസ്‌ലിംകള്‍ക്ക് നബി  ﷺയുടെ ജന്മദിനത്തെക്കാള്‍ സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്? .ഗൃഹപ്രവേശ സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി ﷺ
ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്‍ മതപരിഷ്‌കരണ വാദികളൊക്കെ ഇത് ചെയ്യുന്നു. സ്വന്തം ജീവിതത്തില്‍ സന്തോഷമുണ്ടാകുമ്പോള്‍ അത് പ്രകടിപ്പിക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ല. നബിയുടെ ജന്മ ദിനത്തില്‍ സന്തോഷിച്ചു ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ക്ക് ശിര്‍ക്കിന്റെ ആഹാരമാകുന്നത്. സ്വന്തം വീടിന്റെ കാര്യത്തില്‍ ആകുമ്പോള്‍ തൗഹീദും. ഇത് രോഗം വേറെയാണ്.
ഇനി സന്തോഷ പ്രകടനത്തിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങള്‍ മൗലിദാഘോഷത്തില്‍ ഉള്‍പ്പെടുത്താം എന്നതിനെ സംബന്ധിച്ച് ഇമാം സുയൂഥി [റ]പറയുന്നത് ഖുര്‍ആന്‍ പാരായണം, ഭക്ഷണ വിതരണം, മൗലിദ് പാരായണം, നബി ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശം തുടങ്ങിയവക്ക് പുറമെ ഇവയോട് ചേര്‍ക്കാവുന്ന സന്തോഷ പ്രകടനങ്ങളെക്കുറിച്ച് ഇങ്ങനെ പറയാം. ‘ആ ദിവസത്തിന്റെ സന്തോഷത്തോട് യോജിച്ച ഹലാലായ കാര്യങ്ങള്‍ ഇവയോട് ചേര്‍ക്കാം. എന്നാല്‍, ഹറാമോ കറാഹത്തോ ഖിലാഫുല്‍ ഔലയോ ആയ കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടതാണ്’ [അല്‍ഹാവി ലില്‍ ഫതാവ 1229].

                 കാര്യങ്ങളൊക്കെ ഈ നിലക്ക് വ്യക്തമായി മനസിലാക്കിയ വഹാബികൾ ,ഏതാണ്ട് അര നൂറ്റാണ്ടോളം കാലം നബിദിനാഘോഷം നടത്തിയതിനു ശേഷമാണ് മറുകണ്ടം ചാടി ,ഇസ്ലാമിനെ കൊഞ്ഞനം കുത്തിയത്.ജനന സന്തോഷ പ്രകടനം '' വ്യക്തിപൂജയും പാശ്ചാത്യരുടെ ബർത്തഡേ  ഏർപ്പാടുമാക്കി''-  മൗലവിമാർ മുദ്രയടിച്ചത്, സ്വന്തം ജനനത്തിൻ്റെ സന്തോഷ ഭാഗമായി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിക്കാൻ പഠിപ്പിച്ച ''തിരുനബി  ﷺതങ്ങളെ'' ലക്ഷ്യം വെച്ചാണെന്ന് തിരിച്ചറിയാനുള്ള അണികളുടെ അറിവില്ലായ്മയാണ് വഹാബിസത്തിൻ്റെ രക്ഷ...!പാശ്ചാത്യ-വ്യക്തിപൂജാ വാദത്തിലൂടെ വഹാബീ ഭാഷയിൽ തിരുനബി ﷺ
ആരായി മാറി എന്നെങ്കിലും ചിന്തിക്കാനുള്ള ഭാഗ്യം കുഞ്ഞാടുകൾക്കുണ്ടായിരുന്നെങ്കിൽ...!
*ഖുദ്സി*
O2-11-2020


 

നബിദിനാഘോഷവുമായി അറബ് മാധ്യമങ്ങൾ !

#മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ റാബത്തിലെ രാജകൊട്ടാരത്തിൽ മൗലിദ് ചൊല്ലി മീലാദുന്നബിക്ക് നേതൃത്വം നൽകുന്നു👌👌🌷











 

Monday, 2 November 2020

നബിദിന സന്തോഷം-സാമ്യത നോക്കിയ വഹാബികളിനി ഹജ്ജിനില്ല...❗

 *നബിദിന സന്തോഷം-സാമ്യത നോക്കിയ വഹാബികളിനി ഹജ്ജിനില്ല...❗*

👇👇👇👁️👁️👁️


✍️ ...''ദേ... ഇത് -അലങ്കരിച്ച മസ്ജിദ്...❗

ഇത്- അലങ്കരിച്ച ചർച്ച്...❗

ഇത്- നബിദിനത്തിൻ്റെ കേക്ക്...❗

ഇത്- ക്രിസ്തുമസ് കേക്ക്...❗

ഇത്- നബിദിന ട്രീ ...❗

ഇത്- ക്രിസ്തുമസ് ട്രീ...''...❗

മൗലവി ശ്വാസം വലിച്ച് വിട്ട് നിർത്തി...

തീർന്നോ മൗലവീ...❓ 

...'' 'ആ തീർന്ന് ''...

 എന്തിനാണ് നിർത്തിയത്...❓... ഇത് അമ്പലത്തിനടിക്കുന്ന പെയിൻ്റ് ,ഇത് പള്ളിക്കടിക്കുന്ന പെയിൻ്റ്- എന്ന് തുടങ്ങി നാം കഴിക്കുന്ന ചോറ് മീൻ ഇറച്ചി ശ്വസിക്കുന്ന വായു പള്ളിയും ചർച്ചും ഉണ്ടാക്കാനുള്ള സിമൻ്റ് കമ്പി കരിങ്കല്ല് ടൈൽസ് ഓട് കറൻസി... ഹൊ... ആ ലിസ്റ്റ് ഇനിയും നീട്ടാമായിരുന്നു... ഇത്ര ചുരുക്കിയത് മോഷമായിപ്പോയി...😄


👉 ഇത്-തിരുപ്പതിയിൽ പോയാൽ തല മൊട്ടയടിക്കുന്ന ഹിന്ദുവിന്റെ ആചാരം...❗

👉 ഇത്-മക്കത്ത് പോയാൽ തല മൊട്ടയടിക്കുന്ന മുസ്ലിമിന്റെ ആചാരം...❗

👉 ഇത്- അമ്പലം ചുറ്റുന്ന ഹിന്ദുക്കൾ ...❗

👉 ഇത്- കഅബ ചുറ്റുന്ന മുസ്ലിംകൾ...❗

👉 ഇത്- ഹിന്ദുക്കളുടെ ശിവലിംഗം...❗

👉 ഇത്- മുസ്ലിംകളുടെ ഹജറുൽ അസ്-വദ്...❗


സാമ്യത നോക്കി ശിർക്കും തൗഹീദുമളന്ന് അര നൂറ്റാണ്ടോളം ഇവർ തന്നെ ആഘോഷിച്ച നബിദിനത്തിനെതിരെ കുതിര കയറാനിറങ്ങിയ വഹാബികൾ അതേ സാമ്യത വച്ച് പരിശോധിച്ചപ്പോൾ ഒന്നുറപ്പിച്ചു- വഹാബിത്തൗഹീദ് പ്രകാരം ഹജ്ജ് ശെരിയാകില്ല... ഇനി മുതൽ അപ്പേരിൽ മക്കത്തേക്കില്ല... വഹാബികൾ ഭരിക്കുന്ന സൗദിയിൽ പോലും പൂർണമായി വഹാബി വത്കരിച്ച് ഹജ്ജ് സമ്പ്രദായം നിർത്താൻ കഴിയാത്തതിൽ സങ്കടമാണ് ഓരോ വഹാബീ യുക്തിവാദിക്കും...

*ഖുദ്സി*

30-10-2020