”ഇവിടെ വായനക്കാര്‍ ഒരു കാര്യം മനസ്സിലാക്കണം. സുന്നീ മുസ്‌യാക്കളും മുജാഹിദ് മൗലവിമാരും തമ്മിലുള്ള തര്‍ക്കവിഷയം നിസ്സാരമല്ല. അതുവളരെ ഗുരുതരമാവുന്നു. ഇസ്‌ലാമും കുഫ്‌റും തമ്മുലുള്ള തര്‍ക്കമാകുന്നു. പ്രവാചകന്മാരും അവരുടെ എതിരാളികളും തമ്മിലുള്ള തര്‍ക്കമാകുന്നു. (സല്‍സബീല്‍ പുസ്തകം 7, ലക്കം 5, 1977 ആഗസ്റ്റ്)
മുജാഹിദുകളുടെ പണ്ഡിത സഭയുടെ പ്രസിഡന്റായിരുന്ന കെ ഉമര്‍ മൗലവി 1982 ഏപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ച ‘മുജാഹിദുകളും സുന്നികളും മൗദൂദികളും തമ്മിലുള്ള വ്യത്യാസം’ എന്ന ലഖുലേഖയില്‍ പറയുന്നു: ”പ്രവാചകന്മാരുടെ ആദര്‍ശം സ്വീകരിച്ചവര്‍ മുജാഹിദുകള്‍. അബൂജഹ്ല്‍ തുടങ്ങിയ മക്കാ മു ശ്‌രിക്കുകളുടെ ആദര്‍ശം സ്വീകരിച്ചവര്‍ സുന്നികള്‍. അബൂജഹ്ല്‍ കക്ഷിയുടെ ഓഫര്‍ സ്വീകരിക്കാന്‍ ഒരുങ്ങിയവര്‍ മൗദൂദികള്‍(ലഘുലേഖ പേജ് 2) മൗലവി തന്നെ എഴുതുന്നു: അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ വേണ്ടെന്ന് പ്രവാചകന്മാര്‍ പഠിപ്പിച്ചു. മുജാഹിദുകള്‍ ഇതു പ്രചരിപ്പിക്കുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് മധ്യസ്ഥന്മാര്‍ കൂടാതെ ഒക്കുകയില്ല എന്ന് അബൂജഹ്ല്‍ ഹാജിയാര്‍ പറഞ്ഞു. സമസ്ത മുസ്‌ലിയാക്കള്‍ ഇത് പ്രചരിപ്പിക്കുന്നു. അതുകൊണ്ട് അഊദുബില്ലാഹി മിനശ്ശൈയ്ത്വാനിര്‍റജീം, വമിനല്‍ ഉലമാഇ സ്സുന്നിയ്യീന്‍(ശൈ്വയ്താനൈ തൊട്ടും സുന്നീ പണ്ഡിതന്മാരെ തൊട്ടും ഞാന്‍ അല്ലാഹുവിനോട് കാവല്‍ തേടുന്നു) എന്ന് എല്ലാവരും പറയുക”(സല്‍സബീല്‍ 1977 ആഗസ്റ്റ് 20)
സുന്നികളും മുജാഹിദുകളും ഇവിടെ ഭിന്നിച്ചത് അല്ലാഹുവിനെ മാത്രം ആരാധിച്ച് മുസ്‌ലിമാവണോ അതല്ല, അവനോട് കൂടെ അമ്പിയാക്കളോടും ഔലിയാക്കളോടും ദുആ ഇരന്ന് കാഫിറാകണമോ എന്ന മൗലിക പ്രശ്‌നത്തിനാണ്. ഒന്ന് സ്വര്‍ഗത്തിലേക്കും മറ്റൊന്ന് നരകത്തിലേക്കും പോകാന്‍ കാരണമാകുന്ന പണിയാണ്. പ്രശ്‌നം അടിസ്ഥാനപരമാണ്.(സല്‍സബീല്‍ 1984 ജൂണ്‍. പേജ് 8)