ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 8 December 2020

വഹാബീ പ്രഭാഷണ ഫീസ് വെറും അമ്പതിനായിരം രൂപ മാത്രം...❗

*വഹാബീ പ്രഭാഷണ ഫീസ് വെറും അമ്പതിനായിരം രൂപ മാത്രം...❗*

👇👇👇👁️👁️👁️
https://youtu.be/frn0wZE6ifI


✍️ പത്തോ അമ്പതോ രൂപ ഉസ്താദിന് സദഖയായി കൊടുക്കുന്നത് ആത്മീയ കച്ചവടമാക്കുന്ന,അത്തരം ഏർപ്പാട് കണ്ടാണ് ഞാൻ വഹാബി ആയതെന്ന് തട്ടിവിടുന്ന കുഞ്ഞാടുകൾ ഇനി ഇസ്ലാമിൽ നിന്ന് തന്നെ പോകുമോ എന്തോ... കാരണം കേരളത്തിൽ നിന്ന് സ്വർഗത്തിലേക്കുള്ള ആകെയുള്ള മുതലുകളായിരുന്നു സെൽഫികൾ... ഉണ്ടും ഉറങ്ങിയും ഒപ്പമുണ്ടായിരുന്ന സകരിയ്യ സലാഹി സത്യം വിളിച്ചു പറഞ്ഞതോടെ ആ സ്വർഗച്ചീട്ട് ചീറ്റിപ്പോയി.കൂടെക്കിടന്നവർക്കല്ലേ രാപ്പനി അറിയൂ...ഖുർആനിന്റെ പേരിൽ ഇമ്മാതിരി സാമ്പത്തിക പണപ്പിരിവ്- അതും വെറും  മൂന്ന് മണിക്കൂറിന് അമ്പതിനായിരം രൂപ-അതും ഉസ്താദിന് അമ്പത് രൂപ കൊടുത്തതിന്റെ പേരിൽ വഹാബിയായവരുടെ പോക്കറ്റിൽ നിന്ന്...

എട്ടിൽ പൊട്ടി പരഗതി മുട്ടിയ വഹാബിത്തൗഹീദ്  പറയാൻ ഹുസൈൻ സലഫി
വരണമെങ്കിൽ അമ്പതിനായിരം രൂപ  കൊടുക്കണമെന്ന് പറയുന്നത്
മറ്റൊരു നേതാവ് സകരിയ്യാ സ്വലാഹി മൗലവി...അതായത് മിനിറ്റിന് 277 രൂപ...സെക്കന്റിന് 4 രൂപ 61 പൈസ...സുന്നികൾ കാശ് കൊടുക്കുന്നവരും വാങ്ങുന്നവരുമാണെന്ന് കവലകളിൽ പോലും വിളിച്ച് കൂകി ആഘോഷിച്ച-ആ പേരിൽ വഹാബി മതത്തിലെത്തി എന്ന് വരെ പ്രചരിപ്പിച്ച പ്യാവം വഹാബികളുടെ  ദയനീയ അവസ്ഥ...മുസ്ലിംകൾ ഉസ്താദിന് സ്വദഖയായി പൈസ കൊടുത്തതുപോലും സ്വീകരിക്കാൻ പടച്ചോനെ സമ്മതിക്കാത്ത,ഈ പേരിൽ മുസ്ലിംകളിൽ നിന്ന് സ്വർഗം പോലും കവല പ്രസംഗത്തിൽ പിടിച്ച് വാങ്ങിയ വഹാബികൾ ...വീണിതല്ലോ കിടക്കുന്നൂ...

വഹാബീ മൗലവിമാർ  പൈസ വാങ്ങാറില്ല എന്ന കാപട്യം വഹാബീ മൗലവിമാർ തന്നെ പൊളിച്ചടുക്കുന്നു...മുസ്ലിംകൾ കാശ് കൊടുക്കും വാങ്ങും... അത് ലക്ഷങ്ങളല്ല കോടികളാണെങ്കിലും അവർക്ക് മതപരമായി വ്യക്തമായ കാഴ്ചപ്പാടുണ്ട്...പക്ഷേ പകലവരെ എതിർത്ത് ആരുമറിയാതെ തലയിൽ തുണിയിട്ട് അതേ പണി ചെയ്യുന്ന ചിലർ...എന്താല്ലേ... ഖുർആൻ കാണിച്ച് വമ്പൻ സാമ്പത്തിക-ആത്മീയ ചൂഷണം നടത്തി തടിച്ചു കൊഴുക്കുന്ന വഹാബീ പാതിരി വർഗം... സെക്കൻ്റിന് വെറും 4 രൂപ 61 പൈസ മാത്രം... സെക്കൻ്റ് കണക്കാക്കി മതം വിറ്റ് തിന്നുന്ന വഹാബീ ചൂഷകൻമാർ... പറ്റിക്കുന്നതോ വഹാബീ കുഞ്ഞാടുകളേയും... ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
07-12-2020

ബിദ്അത്തുകാരനോട് പുഞ്ചിരിച്ചാൽ - പകര ഉസ്താദ്

 *ബിദ്അത്തുകാരനോട് പുഞ്ചിരിച്ചാൽ - പകര ഉസ്താദ്*

👇👇👇👁️👁️👁️

https://youtu.be/_GC4g_pPSb0

Thursday, 3 December 2020

ശൈഖ് ജീലാനി: കേൾവിയിൽ തട്ടി വഹാബിസം കട പുഴകി❗

 *ശൈഖ് ജീലാനി: കേൾവിയിൽ തട്ടി വഹാബിസം കട പുഴകി...❗*

👇👇👇👁️👁️👁️

https://youtu.be/5IZ18QfLlXI

✍️ വഹാബികളുടെ മണ്ടൻ സിദ്ധാന്തങ്ങൾ വഹാബികൾക്ക് തന്നെ ദഹിക്കുന്നില്ല. ശിർക്കാക്കി മൗലവിമാർ... തെളിയിക്കാനാകാതെ കുഞ്ഞാടുകൾ... ഉത്തരം മുട്ടുന്ന മൗലവിമാരുടെ കാര്യം കട്ടപ്പൊക... തൊട്ടടുത്തുള്ള മലക്കുകൾ കേൾക്കുമോ എന്നതിൽ വ്യക്തതയില്ലാതെ വട്ടം കറങ്ങുന്ന വഹാബികളാണല്ലോ ശൈഖ് ജീലാനിയുടെ കേൾവിയിൽ ശിർക്ക് കണ്ടെത്തിയത് എന്നോർക്കുമ്പോൾ ബല്ലാത്ത സന്തോഷം... ആ ആരോപിത  ശിർക്ക് തെളിയിക്കാനാകാതെ വഹാബിസം തലകുത്തി മറിയുന്നതു കാണുമ്പോൾ അതിലേറെ സന്തോഷം... ഏതായാലും ,സുന്നീ മുഖാമുഖ -സംവാദങ്ങൾ ഫലം കണ്ടു. വിശദീകരിക്കും തോറും ,ആശയമില്ലാത്ത കൂടാരമായി വഹാബിസം...!...ദുആ അല്ലാത്ത വിളി ഉണ്ടത്രെ... എല്ലാ വിളിയും ശിർക്കല്ലത്രെ... പ്രമാണത്തോടടുക്കുമ്പോൾ വഹാബികൾ- അവരറിയാതെ സുന്നത്ത് ജമാഅത്ത് പറയുന്നു... അടിപൊളി...ഭാവുകങ്ങൾ നേരുന്നു...

*ഖുദ്സി*

3-11-2020

Tuesday, 1 December 2020

സിഹ്ർ ബാധ മുശ്രിക്കാകാത്ത വഹാബി ഏതാണ് ?




 

പാളയം മുഹ്യിദ്ധീൻ പള്ളി വഹാബികൾ തട്ടിയെടുത്തതെങ്ങിനെ ?

#മുഹ്യിദ്ധീൻപള്ളിഅവരുടെ #കയ്യിലായതെങ്ങിനെ...?
പണ്ടാണ്, അരനൂറ്റാണ്ടിനും മുമ്പ്.
കോഴിക്കോട് പാളയം മുഹ്യിദ്ദീൻ മസ്
ജിദിന് ഒരു പരിപാലകൻ ഉണ്ടായിരുന്നു,
പള്ളിക്കാര്യങ്ങൾ നോക്കി നടത്തുന്ന
ഒരു കാരണവർ - ആളുകൾ അയാളെ
കുട്ടുക്ക എന്നു വിളിക്കും.

പള്ളിയുടെ ജീർണാവസ്ഥ കണ്ടു 
ബാഫഖി തങ്ങളുടെ മനസ്സ് നൊന്തു.
പുനരുദ്ധരിക്കുന്നതിനെക്കുറിച്ച്
ആലോചനകൾ നടന്നു, തങ്ങൾ
വിചാരിച്ചാൽ സംഗതി നടക്കും, എന്നല്ല;
തങ്ങൾ വിചാരിച്ചാലെ സംഗതി നടക്കുമാ
യിരുന്നുള്ളു. തങ്ങൾ വിഷയം ഏറ്റു.

ആഴ്ചയിൽ ഒരുദിവസം കിഴക്കൻ ഏറ
നാട്ടിൽ നിന്നു മലഞ്ചരക്കുകളൂം കേരോ
ൽപ്പന്നങ്ങളുമായി കാളവണ്ടികൾ കോഴി
കേട്ടേക്കു വരും, ഒന്നല്ല നിരവധി വണ്ടി
കൾ വരിവരിയായി,  കെസ്സു പാട്ടുകൾ
പാടി താളം പിടിച്ചൊരു വരവുണ്ട്, കാണ
ണ്ട കാഴ്ചയായിരുന്നത്രെ.

ബാഫഖി തങ്ങൾക്ക് വലിയങ്ങാടിയിൽ
അരിക്കച്ചവടമാണ്. ഏറനാടൻ മാപ്പിളമാ
ർ അരി വാങ്ങാനും അല്ലാതെ ബറകത്തി
നും തങ്ങളുടെ പാണ്ട്യാല സന്ദർശിക്കും.
പാളയം മുഹ്യിദ്ദീൻ മസ്ജിദിന്റെ ദുരവസ്ഥ
തങ്ങൾ ഈ വർത്തക സംഘത്തോട്
പറഞ്ഞു. അവർ കയ്യയച്ചു തങ്ങളെ സഹാ
യിക്കാൻ തുടങ്ങി. ഓരോ ആഴ്ചയും
വലിയ സംഖ്യ പിരിഞ്ഞു കിട്ടി.

പുനർനിർമാണത്തിന്റെ ചുമതലയും
കുട്ടിക്കാക്കു തന്നെയായിരുന്നു. ആധു
നിക രീതിയിലുള്ള നിർമിതിക്കു മേൽ
നോട്ടം വഹിക്കാൻ ഒരു എൻജിനിയറെയും
ബാഫഖി തങ്ങൾ നിയോഗിച്ചു - ടി.പി. കുട്ട്യ
മ്മു സാഹിബ്. അങ്ങനെ എൻജിനിയറുടെ
മേൽനോട്ടത്തിൽ പള്ളിപ്പണി ജോറായി
നടന്നു. 1965 ജനുവരി 8 ന്
ഉദ്ഘാടനം നിശ്ചയിച്ചു. ആഘോഷമായി
ജനം തടിച്ചുകൂടി. ബാഫഖി തങ്ങൾ നേര
ത്തെ തന്നെ എത്തി ഒന്നാം നിരയിൽ ഇരി
പ്പുറപ്പിച്ചു.

ഖുതുബ തുടങ്ങാൻ നേരം എല്ലാവരെയും
അമ്പരപ്പിച്ചു കൊണ്ട് ഒരു മൗലവി മിമ്പറിൽ
ചാടിക്കയറി പ്രസംഗം തുടങ്ങി! സത്യമായും
അന്നോളം ആ പള്ളിയിൽ അങ്ങനെ
ഉണ്ടാകാത്തതാണ്.... പിന്നെ പറയണോ പൂരം, ആകെ ഒച്ചയും ബഹളവും
ഉന്തും തള്ളും.....!
ആദ്യം ഒന്നു പകച്ചുപോയ തങ്ങൾ പെട്ടെന്ന് രംഗത്തിറങ്ങി, ആളുകളെ ശാന്തരാക്കാനും എന്താണു സംഭവിച്ചത് എന്നു നോക്കാക്കാ
നും പള്ളിക്കകത്തു കൂടെ
പരക്കം പാഞ്ഞു,  എന്തു കാര്യം? ബഹളം
മൂർഛിച്ചതേയുള്ളൂ. ഗത്യന്തരമില്ലാതെ
തങ്ങൾ ഇറങ്ങി മറ്റൊരു പള്ളിയിലേക്കു
പോയി! മുഹ്യിദ്ദീൻ പള്ളിയിൽ ആദ്യ ജുമുഅ മുടങ്ങി.

 പ്രശ്നം കോടതിയിലെത്തിയപ്പോഴാണ്
കഥയറിയുന്നത്. പള്ളിപ്പണി പുരോഗമി
ക്കുന്ന മുറയ്ക്ക് അണിയറയിൽ മറ്റൊ
രു പണി കൂടി നടക്കുന്നുണ്ടായിരുന്നു.
- വ്യാജ റജിസ്ത്രേഷൻ! വേണ്ടപ്പെട്ടവരെ
മാത്രം ചേർത്ത് വ്യാജ ആധാരവും കമ്മ
റ്റിയും ഉണ്ടാക്കി ഇരുചെവിയറിയാതെ
എന്നോ റജി. ചെയ്തു കഴിഞ്ഞിരുന്നു.
തങ്ങൾ ഇതൊന്നും അറിഞ്ഞതേയില്ല.
കുട്ടുക്ക പറ്റിക്കുമെന്ന് പലരും തങ്ങളോ
ടൂ പറഞ്ഞിരുന്നത്രെ, അദ്ദേഹത്തിന്
ആരെയും അവിശ്വസിക്കാനാവില്ലല്ലോ.

തങ്ങന്മാരെ മുന്നിൽ നിറുത്തി പിന്നിൽ
ഇങ്ങനെ എന്തൊക്കെ കളികൾ?
മാന്യമാരുടെ കൂട്ടത്തിൽ ഒരാൾ പക്കാ
മാന്യനും മറ്റൊരാൾ തനി തറയുമായാൽ
ഉണ്ടാകാവുന്ന ഒരവസ്ഥ എന്നു പറഞ്ഞാൽ
മതിയല്ലോ - അന്നൊരു കാന്തപുരം
ഇല്ലാതെ പോയതിന്റെ കുഴപ്പം എന്നും
വേണമെങ്കിൽ പറയാം.

സുന്നികൾ കുറെക്കാലം കേസു നടത്തി
കാശു കളഞ്ഞത് മിച്ചം, എവിടെ കിട്ടാൻ?
നല്ല മുന്തിയ എൻജിനിയറിംഗ് ബുദ്ധിയല്ലേ!
    .....OMT....




 

മരണ വീട്ടിലെ കൂട്ടുപ്രാർത്ഥനയുമായി മൗദൂദികൾ !

എനിക്കൊന്നും  മനസ്സിലാവുന്നില്ല. കൂട്ട പ്രാർത്ഥന ,അതും  മരിച്ച വീട്ടിൽ അന്യ സ്ത്രീകളെയും ഒപ്പമിരുത്തി . പ്രാർതനക്കു നേതൃത്വം നൽകുന്നത് ജമായത്തെ  ഇസ്ലാമി കേരള അമീർ എം. ഐ. അബ്ദുൽ  അസീസ്‌  സാഹിബ്. കൂടെ. അസിസ്റ്റന്റ് അമീര്‍ പി.മുജീബുറഹ്മാന്‍, പ്രവാസി സെല്‍ സെക്രട്ടറി സുബൈര്‍ ചേന്ദമംഗല്ലൂര്‍, കക്കോടി ഏരിയപ്രസിഡന്റ് എം.ടി. ഇബ്രാഹീം എന്നിവരും ഒപ്പമുണ്ടായിരുന്നു.മറവു ചെയത കബറിൻ സമീപം നിന്ന് കൂട്ടമായി പ്രാര്തിക്കുന്നത് ,മൂന്നിനും ഏഴിനും  മരണവീട്ടിൽമൗലവിമാരെ വിളിച്ചു  പ്രാർതിപ്പിക്കുന്നത് ഒക്കെ തെറ്റും കൊടിയ വിശ്വാസ  വിരുധ്വവുമായിരുന്നു. ഇപ്പോഴിതാ  സ്ത്രീകൾ കൂടി അന്യപുരുഷന്മാര്ക്കൊപ്പം ഇരുന്നു പ്രാർതിക്കുന്നു കൂട്ടമായി. 
എത്ര മൂന്നിന്റെഴും എഴിന്റെയും  ആണ്ടിന്റെയും  ബിരിയാണിയാ  ഇവർ പറഞ്ഞത് കെട്ട് നഷ്ടമായത്  . ഇവർ എന്താണ് പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും ഇവർക്ക് തന്നെ അറിയുന്നില്ല. എന്തല്ലാം കാണണം കേൾക്കണം 
ഇനിയും.

..