ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 1 December 2020

പാളയം മുഹ്യിദ്ധീൻ പള്ളി വഹാബികൾ തട്ടിയെടുത്തതെങ്ങിനെ ?

#മുഹ്യിദ്ധീൻപള്ളിഅവരുടെ #കയ്യിലായതെങ്ങിനെ...?
പണ്ടാണ്, അരനൂറ്റാണ്ടിനും മുമ്പ്.
കോഴിക്കോട് പാളയം മുഹ്യിദ്ദീൻ മസ്
ജിദിന് ഒരു പരിപാലകൻ ഉണ്ടായിരുന്നു,
പള്ളിക്കാര്യങ്ങൾ നോക്കി നടത്തുന്ന
ഒരു കാരണവർ - ആളുകൾ അയാളെ
കുട്ടുക്ക എന്നു വിളിക്കും.

പള്ളിയുടെ ജീർണാവസ്ഥ കണ്ടു 
ബാഫഖി തങ്ങളുടെ മനസ്സ് നൊന്തു.
പുനരുദ്ധരിക്കുന്നതിനെക്കുറിച്ച്
ആലോചനകൾ നടന്നു, തങ്ങൾ
വിചാരിച്ചാൽ സംഗതി നടക്കും, എന്നല്ല;
തങ്ങൾ വിചാരിച്ചാലെ സംഗതി നടക്കുമാ
യിരുന്നുള്ളു. തങ്ങൾ വിഷയം ഏറ്റു.

ആഴ്ചയിൽ ഒരുദിവസം കിഴക്കൻ ഏറ
നാട്ടിൽ നിന്നു മലഞ്ചരക്കുകളൂം കേരോ
ൽപ്പന്നങ്ങളുമായി കാളവണ്ടികൾ കോഴി
കേട്ടേക്കു വരും, ഒന്നല്ല നിരവധി വണ്ടി
കൾ വരിവരിയായി,  കെസ്സു പാട്ടുകൾ
പാടി താളം പിടിച്ചൊരു വരവുണ്ട്, കാണ
ണ്ട കാഴ്ചയായിരുന്നത്രെ.

ബാഫഖി തങ്ങൾക്ക് വലിയങ്ങാടിയിൽ
അരിക്കച്ചവടമാണ്. ഏറനാടൻ മാപ്പിളമാ
ർ അരി വാങ്ങാനും അല്ലാതെ ബറകത്തി
നും തങ്ങളുടെ പാണ്ട്യാല സന്ദർശിക്കും.
പാളയം മുഹ്യിദ്ദീൻ മസ്ജിദിന്റെ ദുരവസ്ഥ
തങ്ങൾ ഈ വർത്തക സംഘത്തോട്
പറഞ്ഞു. അവർ കയ്യയച്ചു തങ്ങളെ സഹാ
യിക്കാൻ തുടങ്ങി. ഓരോ ആഴ്ചയും
വലിയ സംഖ്യ പിരിഞ്ഞു കിട്ടി.

പുനർനിർമാണത്തിന്റെ ചുമതലയും
കുട്ടിക്കാക്കു തന്നെയായിരുന്നു. ആധു
നിക രീതിയിലുള്ള നിർമിതിക്കു മേൽ
നോട്ടം വഹിക്കാൻ ഒരു എൻജിനിയറെയും
ബാഫഖി തങ്ങൾ നിയോഗിച്ചു - ടി.പി. കുട്ട്യ
മ്മു സാഹിബ്. അങ്ങനെ എൻജിനിയറുടെ
മേൽനോട്ടത്തിൽ പള്ളിപ്പണി ജോറായി
നടന്നു. 1965 ജനുവരി 8 ന്
ഉദ്ഘാടനം നിശ്ചയിച്ചു. ആഘോഷമായി
ജനം തടിച്ചുകൂടി. ബാഫഖി തങ്ങൾ നേര
ത്തെ തന്നെ എത്തി ഒന്നാം നിരയിൽ ഇരി
പ്പുറപ്പിച്ചു.

ഖുതുബ തുടങ്ങാൻ നേരം എല്ലാവരെയും
അമ്പരപ്പിച്ചു കൊണ്ട് ഒരു മൗലവി മിമ്പറിൽ
ചാടിക്കയറി പ്രസംഗം തുടങ്ങി! സത്യമായും
അന്നോളം ആ പള്ളിയിൽ അങ്ങനെ
ഉണ്ടാകാത്തതാണ്.... പിന്നെ പറയണോ പൂരം, ആകെ ഒച്ചയും ബഹളവും
ഉന്തും തള്ളും.....!
ആദ്യം ഒന്നു പകച്ചുപോയ തങ്ങൾ പെട്ടെന്ന് രംഗത്തിറങ്ങി, ആളുകളെ ശാന്തരാക്കാനും എന്താണു സംഭവിച്ചത് എന്നു നോക്കാക്കാ
നും പള്ളിക്കകത്തു കൂടെ
പരക്കം പാഞ്ഞു,  എന്തു കാര്യം? ബഹളം
മൂർഛിച്ചതേയുള്ളൂ. ഗത്യന്തരമില്ലാതെ
തങ്ങൾ ഇറങ്ങി മറ്റൊരു പള്ളിയിലേക്കു
പോയി! മുഹ്യിദ്ദീൻ പള്ളിയിൽ ആദ്യ ജുമുഅ മുടങ്ങി.

 പ്രശ്നം കോടതിയിലെത്തിയപ്പോഴാണ്
കഥയറിയുന്നത്. പള്ളിപ്പണി പുരോഗമി
ക്കുന്ന മുറയ്ക്ക് അണിയറയിൽ മറ്റൊ
രു പണി കൂടി നടക്കുന്നുണ്ടായിരുന്നു.
- വ്യാജ റജിസ്ത്രേഷൻ! വേണ്ടപ്പെട്ടവരെ
മാത്രം ചേർത്ത് വ്യാജ ആധാരവും കമ്മ
റ്റിയും ഉണ്ടാക്കി ഇരുചെവിയറിയാതെ
എന്നോ റജി. ചെയ്തു കഴിഞ്ഞിരുന്നു.
തങ്ങൾ ഇതൊന്നും അറിഞ്ഞതേയില്ല.
കുട്ടുക്ക പറ്റിക്കുമെന്ന് പലരും തങ്ങളോ
ടൂ പറഞ്ഞിരുന്നത്രെ, അദ്ദേഹത്തിന്
ആരെയും അവിശ്വസിക്കാനാവില്ലല്ലോ.

തങ്ങന്മാരെ മുന്നിൽ നിറുത്തി പിന്നിൽ
ഇങ്ങനെ എന്തൊക്കെ കളികൾ?
മാന്യമാരുടെ കൂട്ടത്തിൽ ഒരാൾ പക്കാ
മാന്യനും മറ്റൊരാൾ തനി തറയുമായാൽ
ഉണ്ടാകാവുന്ന ഒരവസ്ഥ എന്നു പറഞ്ഞാൽ
മതിയല്ലോ - അന്നൊരു കാന്തപുരം
ഇല്ലാതെ പോയതിന്റെ കുഴപ്പം എന്നും
വേണമെങ്കിൽ പറയാം.

സുന്നികൾ കുറെക്കാലം കേസു നടത്തി
കാശു കളഞ്ഞത് മിച്ചം, എവിടെ കിട്ടാൻ?
നല്ല മുന്തിയ എൻജിനിയറിംഗ് ബുദ്ധിയല്ലേ!
    .....OMT....