ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 7 December 2019

നവവി ഇമാം-തിരുത്തപ്പെടേണ്ട ധാരണ !

'45 അല്ലെങ്കിൽ 46 വർഷം കൊണ്ട് ഇമാം നവവി رضي الله تعالى عنه തീർത്ത വിപ്ലവങ്ങൾ...' ചിലരെങ്കിലും ഇങ്ങിനെ ധരിച്ചിട്ടുണ്ടാകാം. മഹാനവർകളുടെ ആകെ ആയുസ്സിനെക്കുറിച്ചാണിതെങ്കിൽ പന്തികേടൊന്നുമില്ല. (ഹിജ്റഃ 676 റജബ് 24 ബുധനാഴ്ച രാവിലാണ് അവിടുന്ന് വഫാത്തായത്). നേരെമറിച്ച്, വൈജ്ഞാനിക രംഗത്ത് അവിടുന്ന് ചെലവിട്ട കാലയളവിനെക്കുറിച്ചാണെങ്കിൽ ആ ധാരണ  തിരുത്തപ്പെടേണ്ടതല്ലേ?. കാരണം, ഇമാം നവവി (റ) -ചെറുപ്പത്തിൽ തന്നെ ഖ്വുർആൻ പഠനമാരംഭിച്ചിട്ടുണ്ടെങ്കിലും- ഔദ്യോഗികമായി ഇൽമിയ്യായ മേഖലയിലേക്ക് കടന്നു വന്നത് പത്തൊമ്പതാം വയസ്സിൽ മാത്രമാണ്.  വിശ്രുതരായ നിരവധി പണ്ഡിതന്മാർ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 26 അല്ലെങ്കിൽ 27 വർഷം കൊണ്ട് മാത്രമാണ് മഹാനവർകൾ ഈ വിപ്ലവങ്ങളെല്ലാം തീർത്തതെന്നർത്ഥം. ഇമാം നവവി رضي الله تعالى عنه വിനെക്കുറിച്ച് ഇപ്പോൾ കൂടുതലെഴുതുന്നില്ല. ചില വിവരങ്ങൾ മാത്രം താഴെ ചേർക്കുന്നു...

ഇമാം സുയൂത്വി رضي الله تعالى عنه ഉദ്ധരിക്കുന്നു:
ونوزع مرة في النقل عن الوسيط فقال: "أتنازعني وقد طالعته أربعمائة مرة؟".
المنهاج السوي للإمام السيوطي ص: ٤٣

ഇമാം ഇബ്നുൽ അത്ത്വാർ رضي الله تعالى عنه പറയുന്നു:
وقال لي جماعة من أقاربه وأصحابه بنوى: إنهم سألوه يوما أن لا ينساهم في عرصات القيامة، فقال لهم: "إن كان ثم جاه، والله لا دخلت الجنة وأحد ممن أعرفه ورائي، ولا أدخلها إلا بعدهم".
تحفة الطالبين للإمام ابن العطار ص: ١٥٤

ഇമാം അസ്സയിദ് മുർതളാ അസ്സബീദീ رضي الله تعالى عنه പറയുന്നു:
ولقد حكي عن الإمام النووي رحمه الله تعالى أنه لما أتى إلى مصر لزيارة قبر الشافعي رضي الله عنه وقف عند باب القرافة من بعيد ونزل الجمل وذلك بحيث يرى القبة الشريفة وسلم عليه فقيل له: ألا تتقدم؟ فقال: لو كان الشافعي حيا ما كان مقامي أن أتقرب منه إلا على هذا من المسافة أو كما قال...
إتحاف السادة المتقين للإمام السيد مرتضى الزبيدي ج: ٤ ص: ٤٥٧

ഇമാം സഖാവി رضي الله تعالى عنه പറയുന്നു:
بل حكى (أي: الإمام تاج الدين السبكي رضي الله تعالى عنه) عن والده (وهو الإمام تقي الدين السبكي رضي الله تعالى عنه) أيضا أنه رافق في مسيره -وهو راكب بغلته- شيخا ماشيا فتحادثا فكان في كلام ذاك الشيخ: أنه رأى النواوي قال: ففي الحال نزل الوالد عن بغلته وقبل يد ذاك الشيخ وهو عامي جلف وسأله الدعاء ثم دعاه حتى أردفه معه وقال: لا أركب وعين رأت وجه النواوي تمشي بين يدي أبدا
المنهل العذب الروي للإمام السخاوي ص: ٦٤

ഇമാം ഇബ്‌നു ഇമാമില്‍ കാമിലിയ്യ: رضي الله تعالى عنه പറയുന്നു:
وكان رحمه الله إذا ذكر الصالحين ذكرهم بتعظيم وتوقير واحترام، وسوَّدهم وذكر مناقبهم، وكراماتهم.
بغيةالراوي للإمام ابن إمام الكاملية ص: ٣٧

ഇമാം നവവി رضي الله تعالى عنه വിന്റെ ചരിത്രം പരാമർശിച്ച ഗ്രന്ഥങ്ങൾ നിരവധിയാണ്...
അവിടുത്തെക്കുറിച്ച് പറയുന്നതിനു മാത്രമായുള്ള പൗരാണികമായ നാല് രചനകൾ തന്നെ വിനീതന്റെ ശ്രദ്ധയിൽ പെട്ടു.
അവയുടെ PDF ലേക്കുള്ള ലിങ്കുകൾ താഴെ ചേർക്കുന്നു.

1) تحفة الطالبين في ترجمة شيخنا الإمام النووي محيي الدين
ഇമാം നവവി رضي الله تعالى عنه യുടെ ശിഷ്യനും 'മുഖ്തസ്വറുന്നവവി' എന്ന പേരില്‍ വിശ്രുതനുമായ ഇമാം അലാഉദ്ദീൻ ഇബ്‌നുൽ അത്ത്വാര്‍ رضي الله تعالى عنه (വഫാത്: ഹി.724)  ആണിതിന്റെ രചയിതാവ്.
http://www.feqhweb.com/dan3/uploads/13581553681.pdf

2) بغية الراوي في ترجمة الإمام النواوي
ഇമാം കമാലുദ്ദീൻ ഇബ്‌നു ഇമാമില്‍ കാമിലിയ്യഃ رضي الله تعالى عنه (വഫാത്: ഹി.874) ആണിതിന്റെ രചയിതാവ്.
http://ia600701.us.archive.org/31/items/LQa3alshr12/3shr146.pdf
3) المنهل العذب الروي في ترجمة قطب الأولياء النووي
ഇമാം ശംസുദ്ദീൻ അസ്സഖാവീ رضي الله تعالى عنه (വഫാത്: ഹി. 902) ആണിതിന്റെ രചയിതാവ്.
http://archive.org/download/abu_yaala_tarjamanawawi_shakhawi/tarjamanawawi_shakhawi.pdf

4) المنهاج السوي في ترجمة الإمام النووي
ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി رضي الله تعالى عنه (വഫാത്: ഹി. 911) ആണിതിന്റെ രചയിതാവ്.
http://www.archive.org/download/nawawisayuti/nawawi_sayuti.pdf

ഇമാം നവവീ رضي الله تعالى عنه വിന്റെയും മറ്റു മഹാന്മാരുടെയും ബറകാത്ത് കൊണ്ട് അല്ലാഹു سبحانه وتعالى നമുക്ക് ഉപകാര പ്രദമായ വിജ്ഞാനം നൽകട്ടെ... ആമീൻ, ആമീൻ, ആമീൻ.

ദുആ വസ്വിയ്യതോടെ,
അഹ്മദ് കാമിൽ സഖാഫി മമ്പീതി
മഅ്ദിൻ ഓഫ് എക്സലൻസ് മലപ്പുറം
+917736366189

Thursday, 5 December 2019

പ്രമാണമേത് -വഹാബികൾ ലോക മഹായുദ്ധത്തിലേക്ക്.



മുസ്ലിംകളെ മുശ്രിക്കാക്കി ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോളാണ് - പ്രമാണമേതാണെന്ന വിഷയത്തിൽ തല മൂത്ത വഹാബികൾക്ക് സംശയമുണ്ടായത്. ഖുർആനും ഹദീസും ഓതി ഹുസൈൻ സലഫി സമർത്ഥിക്കാൻ ശ്രമിക്കുന്നത് സലഫുകളെ പിൻപറ്റണമെന്നാണ്... ഡിക്ഷനറി വിപ്ളവം അവസാനിപ്പിക്കണമെന്നും... https://youtu.be/iJjRdgTcKcw
ഡിക്ഷനറിയും കക്ഷത്തിൽ വച്ച് മതം പറയാനിറങ്ങിയതിന്റെ പൊല്ലാപ്പ് മൂപ്പര് നന്നായനുഭവിച്ചിട്ടുണ്ടല്ലോ പേരോടു സ്താദിന്റെ കയ്യിൽ നിന്ന്... സകല ആയത്തും തള്ളിമറിച്ച് നവ വഹാബികൾ സലഫുകളെ തള്ളിക്കളയുന്ന തിരക്കിലാണിന്ന്... സലഫുകളെ സെൽഫികൾക്കിപ്പോൾ പറ്റണില്ലത്രെ... സ്വലഫുകളിലേക്കല്ല ,ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങണമത്രെ.... ഖുർആനും ലക്ഷക്കണക്കിന് ഹദീസുകളും  അരച്ച് കലക്കിക്കുടിച്ച്  ,വിശുദ്ധ ഇസ്ലാമിനെ വരും തലമുറയിലേക്കവർ പഠിപ്പിച്ചതും പ്രചരിപ്പിച്ചതും മുഴുവനും സുന്നീ വിശ്വാസമല്ലേ... ഇനി എന്ത് ചെയ്യും... വഹാബിക്ക് സ്വന്തം മതമുണ്ടാക്കണമെങ്കിലവരെ തള്ളുക തന്നെ...!... നൂറാണ്ട് പിന്നിട്ടിട്ടും പ്രമാണം തിരിയാതെ ,അണു നിലയത്തിൽ നിന്ന് നേരിട്ട് കരണ്ടെടുക്കാനുള്ള തന്ത്രപ്പാടിലാണിന്ന് വഹാബികൾ... കൂടെയുണ്ടായിരുന്ന ഹുസൈൻ സലഫിയെ ,ഒരു കരുണയുമില്ലാതെ ഓടയിലേക്ക് തള്ളി... വഹാബിസം ഞൊണ്ടി ഞൊണ്ടി എങ്ങോട്ടോ ... ദിശയറിയാതെ... ഇതിൽ പെട്ടു പോയ സാധാരണക്കാരിതൊക്കെ കാണുന്നുണ്ടല്ലോ അല്ലേ...?...
           #ഫാതിമാ_റഷീദ്


Sunday, 1 December 2019

വിഷത്തിന് സ്വഹാബി മന്ത്രിച്ചത് ബുഖാരിയിൽ നിന്ന് !

ഇമാം ബുഖാരി മുസ്ലിം റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം.
അബൂസഇ ദുൽഖുദ്‌രി (റ) പറയുന്നു: നബി (സ) ഒരു ചെറു സൈന്യമായി ഞങ്ങളെ ഒരു ജനതയിലേക്ക് നിയോഗിച്ചു.അതിൽ 30 വാഹനക്കാരാണുണ്ടായിരുന്നത്.ഞങ്ങൾ ഇടക്കൊരു അറബി ഗോത്രത്തിലിറങ്ങി താവളമടിച്ചു.അവരുടെ ആതിഥ്യത്തിന്നായി ഞങ്ങൾ അവരോട പേക്ഷിച്ചു അവരതു സ്വീകരിച്ചില്ല. ആ സന്ദർഭത്തിലവരുടെ ഗോത്ര നേതാവിനെ ഒരു തേളുകുത്തി. ഉടനെ അവർ ങ്ങളളെ സമീപിച്ച് ചോദിച്ചു - 'തേൾ വിഷമിറക്കാൻ മന്ത്രമറിയുന്ന ആരെങ്കിലും നിങ്ങളുടെ കൂടേയുണ്ടോ? ഞാൻ പറഞ്ഞു: ' ഉണ്ട് ഞാൻ തന്നെ. പക്ഷെ ഞാനതു ചെയ്തു തരേണമെങ്കിൽ നിങ്ങൾ ഞങ്ങൾക്കെന്തെങ്കിലും തരാതെ പറ്റില്ല'

അവർ പറഞ്ഞു - തരാം'മുമ്പത് ആട്' ഞാനപ്പോൾ ഫാതിഹ 7വട്ടം മന്ത്രിച്ചു കൊടുത്തു. അവർ ഞങ്ങൾക്കു ആടു തന്നപ്പോൾ ഞങ്ങൾക്ക് സംശയം ഈ പ്രതിഫലം വാങ്ങാൻ പാടുണ്ടോ? ഞങ്ങൾ നബി(സ)യുടെ സന്നിധിയിൽ എത്തുന്നതു വരെ അതിൽ നിന്നു ഒന്നും എടുത്തില്ല

നബി(സ)കാര്യങ്ങൾ പറഞ്ഞു: അവിടുന്ന് പറഞ്ഞു -'അതൊരു മന്ത്രമാണെന്നു നിനക്കു അറിയില്ലേ? അടുകളെ നിങ്ങൾ പങ്കുവെക്കുക. എനിക്കും ഒരു പങ്കു തരു.......


انْطَلَقَ نَفَرٌ مِن أَصْحَابِ النبيِّ صَلَّى اللهُ عليه وسلَّمَ في سَفْرَةٍ سَافَرُوهَا، حتَّى نَزَلُوا علَى حَيٍّ مِن أَحْيَاءِ العَرَبِ، فَاسْتَضَافُوهُمْ فأبَوْا أَنْ يُضَيِّفُوهُمْ، فَلُدِغَ سَيِّدُ ذلكَ الحَيِّ، فَسَعَوْا له بكُلِّ شيءٍ لا يَنْفَعُهُ شيءٌ، فَقالَ بَعْضُهُمْ: لو أَتَيْتُمْ هَؤُلَاءِ الرَّهْطَ الَّذِينَ نَزَلُوا، لَعَلَّهُ أَنْ يَكونَ عِنْدَ بَعْضِهِمْ شيءٌ، فأتَوْهُمْ، فَقالوا: يا أَيُّهَا الرَّهْطُ إنَّ سَيِّدَنَا لُدِغَ، وَسَعَيْنَا له بكُلِّ شيءٍ لا يَنْفَعُهُ، فَهلْ عِنْدَ أَحَدٍ مِنكُم مِن شيءٍ؟ فَقالَ بَعْضُهُمْ: نَعَمْ، وَاللَّهِ إنِّي لَأَرْقِي، وَلَكِنْ وَاللَّهِ لَقَدِ اسْتَضَفْنَاكُمْ فَلَمْ تُضَيِّفُونَا، فَما أَنَا برَاقٍ لَكُمْ حتَّى تَجْعَلُوا لَنَا جُعْلًا، فَصَالَحُوهُمْ علَى قَطِيعٍ مِنَ الغَنَمِ، فَانْطَلَقَ يَتْفِلُ عليه، وَيَقْرَأُ: الحَمْدُ لِلَّهِ رَبِّ العَالَمِينَ فَكَأنَّما نُشِطَ مِن عِقَالٍ، فَانْطَلَقَ يَمْشِي وَما به قَلَبَةٌ، قالَ: فأوْفَوْهُمْ جُعْلَهُمُ الذي صَالَحُوهُمْ عليه، فَقالَ بَعْضُهُمْ: اقْسِمُوا، فَقالَ الذي رَقَى: لا تَفْعَلُوا حتَّى نَأْتِيَ النبيَّ صَلَّى اللهُ عليه وسلَّمَ فَنَذْكُرَ له الذي كَانَ، فَنَنْظُرَ ما يَأْمُرُنَا، فَقَدِمُوا علَى رَسولِ اللَّهِ صَلَّى اللهُ عليه وسلَّمَ فَذَكَرُوا له، فَقالَ: وَما يُدْرِيكَ أنَّهَا رُقْيَةٌ، ثُمَّ قالَ: قدْ أَصَبْتُمْ، اقْسِمُوا، وَاضْرِبُوا لي معكُمْ سَهْمًا فَضَحِكَ رَسولُ اللَّهِ صَلَّى اللهُ عليه وسلَّمَ.
الراوي : أبو سعيد الخدري | المحدث : البخاري | المصدر : صحيح البخاري
الصفحة أو الرقم: 2276 | خلاصة حكم المحدث : [صحيح]
التخريج : أخرجه البخاري (2276) واللفظ له، ومسلم (2201) مختصراً.

കൈകെട്ടലും ശാഫിഈ മദ്ഹഹബും

ശാഫിഈ മദ്ഹബനുസരിച്ച് തന്നെ നിസ്കാരത്തില്‍ കൈനെഞ്ചിന് മുകളിലാണ് കെട്ടേണ്ടതെന്ന് ഇവിടെ ചില മുജാഹിദുകള്‍ പറയുന്നു. മദ്ഹബിന്റെ ഗ്രന്ഥങ്ങളുടെയും പ്രബല ഹദീസുകളുടെയും അടിസ്ഥാനത്തില്‍ മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നത് മാത്രമാണ് ഇസ്ലാമികമത്രെ. ഒരു വിശദീകരണം നല്‍കാമോ? ഉത്തരം: ശാഫിഈ മദ്ഹബനുസരിച്ച് കൈ കെട്ടേണ്ടത് പൊക്കിളിന് മീതെയും നെ ഞ്ചിന് താഴെയുമാണ്. മദ്ഹബ് വിശകലനം ചെയ്ത ഇമാമുകള്‍ മുഴുവനും ഇക്കാര്യം ഖണ്ഢിതമായി പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ശാഫിഈ മദ്ഹബനുസരിച്ച് നിസ്കാരത്തില്‍ കൈ വെക്കേണ്ടത് നെഞ്ചിന് മീതെയാണെന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍ അത് ശാഫിഈ അഇമ്മത്തിന്റെ പേരിലുള്ള കല്ലുവെച്ച നുണയാണെന്ന് തീര്‍ച്ച. ഇമാം റാഫിഈ(റ) എഴുതുന്നു: “ഇരുകരങ്ങളും നെഞ്ചിനുതാഴെയും പൊക്കിളിന് മുകളിലുമായി വെക്കേണ്ടതാണ്” (ശറഹുല്‍ കബീര്‍ 3/281). ഇമാം നവവി(റ) പറയുന്നത് കാ ണുക: “നമ്മുടെ മദ്ഹബനുസരിച്ച് സുന്നത്ത് രണ്ട് കൈകളും നെഞ്ചിന് താഴെയും പൊക്കിളിന് മുകളിലുമായി വെക്കലാണ്” (ശര്‍ഹുല്‍ മുഹദ്ദബ് 3/313). ഇമാം നവവി(റ) തന്നെ പറയട്ടെ. “സ്വഹീഹായ അഭിപ്രായമനുസരിച്ച് നെഞ്ചിന് താ ഴെയും പൊക്കിളിന് മുകളിലുമായി ഇരുകരങ്ങളും വെക്കേണ്ടതാണ്” (റൌള, 1/250). ഇമാം റാഫിഈ(റ), നവവി(റ) എന്നീ രണ്ട് ഇമാമുകള്‍ ഏകകണ്ഠമായി പറഞ്ഞതാണ് മുകളിലുദ്ധരിച്ചത്. ശാഫിഈ മദ്ഹബിന്റെ രണ്ട് നെടുംതൂണുകളായ ഈ ഇമാമുകള്‍ ഏകോപിച്ചാല്‍ പിന്നെ മറ്റൊരു രേഖ ശാഫിഈ മദ്ഹബുകാര്‍ക്ക് ആവശ്യമില്ലെന്നതാണ് മദ്ഹബിന്റെ പില്‍ക്കാല പണ്ഢിതരുടെ ഏകകണ്ഠാഭിപ്രായം. അതുകൊണ്ടുതന്നെ മദ് ഹബിന്റെ പ്രബല ഗ്രന്ഥങ്ങളിലെല്ലാം ഈ രണ്ട് ഇമാമുകളോട് യോജിച്ച് മാത്രമാണ് രേ ഖപ്പെടുത്തിയിട്ടുള്ളത്. ഇബ്നുഹജരില്‍ ഹൈതമി(റ) പറയുന്നത് കാണുക: “രണ്ട് കയ്യും പൊക്കിളിന് മുകളിലും നെഞ്ചിന് താഴെയുമായി വെക്കേണ്ടതാണ്” (തുഹ്ഫ 2/102). ഇപ്രകാരമാണ് മദ്ഹബിലെ എല്ലാ പണ്ഢിതരും പറഞ്ഞത്. ഇത് ശാഫിഈ മദ്ഹബി ന്റെ മാത്രം വകയല്ല. ഇസ്ലാമിക ലോകത്ത് ഈ വിഷയത്തില്‍ മൂന്നു വിധത്തിലുള്ള അഭിപ്രായമാണുള്ളത്. ഈ അഭിപ്രായങ്ങളിലൊന്നും നെഞ്ചിന് മുകളില്‍ വെക്കുക എന്ന ആശയം സ്വീകാര്യയോഗ്യമായ ഒരു മദ്ഹബിന്റെ ഇമാമില്‍ നിന്നും രേഖപ്പടുത്തിയതായി കാണുന്നില്ല. മുസ്ലിം ലോകത്ത് വളരെ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ശൌകാനി എന്ന ഒരാള്‍ മുമ്പ് ഇങ്ങനെ ഒരു വാദം നടത്തിയിട്ടുണ്ട്. പക്ഷേ, പണ്ഢിതന്മാരുടെ നിശിതമായ വിമര്‍ ശനങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ തളരുകയാണ് ചെയ്തത്. ബദ്ലുല്‍ മജ്ഹൂദില്‍ പറയുന്നു: “ശൌകാനി പറഞ്ഞ അഭിപ്രായം മുസ്ലിംകളുടെ അഭിപ്രായത്തില്‍ പെട്ടതായി കാണുന്നില്ല. അദ്ദേഹത്തിന്റെ വീക്ഷണം നെഞ്ചിന് മുകളില്‍ വെക്കുക എന്നാണ്. അതിനാല്‍ അദ്ദേഹത്തിന്റെ ഈ വാദം മുസ്ലിംകളുടെ ഇജ്മാഇനെ പൊളിച്ച് കളയുന്നതുമാണ്” (ബദ്ലുല്‍ മജ്ഹൂദ് 4/485). ജരീരി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ‘ഞാന്‍ അലി(റ) നിസ്കരിക്കുന്നത് കണ്ടു. അവര്‍ ഇടത്തെ കയ്യിന്റെ മേല്‍ വലതു കൈകൊണ്ട് പിടിച്ച് പൊക്കിളിന് മീതെ വെച്ചിട്ടുണ്ട്’ (അബൂദാവൂദ്, ബദ്ലുല്‍ മജ്ഹൂദ് 4/479, 480)............... നെഞ്ചിന് മുകളില്‍ കൈവെച്ചുകൊണ്ടാണ് നബി(സ്വ) നിസ്കരിച്ചതെന്നതിന് ഉദ്ധരിക്കാ റുളള ‘അലാ സ്വദ്രിഹി; എന്ന വാചകമുള്ള ഹദീസ് കൊണ്ട് നെഞ്ചിന് മുകളില്‍ കൈ വെച്ചു എന്ന് തെളിയുന്നില്ല. ഇതിന്റെ വിശദീകരണം ‘തക്ബീറതുല്‍ ഇഹ്റാമിന് ശേഷം രണ്ട് കൈ നെഞ്ചിന്മേല്‍ വെക്കല്‍’ എന്ന മറുപടിയില്‍ വന്നിട്ടുണ്ട്. അവിടെ ശ്രദ്ധിച്ചാല്‍ വ്യക്തമാകും. عن وائل بن حجْر -رضِي الله عنْه- قال: "صليت مع رسول الله -صلَّى الله عليْه وسلَّم- ووضَع يده اليُمنى على يدِه اليُسرى على صدره". മുജാഹിദുകാർ നെഞ്ചത്ത് കൈ കെട്ടണം എന്ന വാദത്തിനു ഈഹദീസാണ് ഉദ്ദരിക്കാർ...... صدرى‐നെഞ്ച്; على ى ‐ഈ പദത്തിനു മുകളിൽ,മീതെ,അരികെ,ൽ, എന്നു തുടങ്ങി പല അർത്ഥങ്ങളുണ്ട്.......... നെഞ്ചിനു അരികെ എന്നതാണ് ശരി....താഴെ പറയുന്ന ഹദീസിലൂടെ അത് കൂടുതൽ വ്യക്തമാകും..... നിസ്കാരത്തിൽ എവിടെ കൈ കെട്ടണം എന്ന വിഷയത്തിൽ സ്വഹീഹുൽ മുസ്ലിമിൽ ഒരു അദ്ദ്യായത്തിന്റെ പേര് തന്നെ... تحت صدرى (നെഞ്ചിനു താഴെ) എന്നാണ്..ഇമാം നവവി(റ) ആ അദ്ധ്യായത്തിന്റെ വിശദീകരണത്തിൽ നെഞ്ചിനു താഴെയും പൊക്കിളിന്റെ മുകളിലുമായി കൈ കെട്ടണമെന്ന് വ്യക്തമാക്കുന്നു....... :وصع اليهتى على اليسري بعد تكبيرة اﻻحرام ويجعلهما تحت صدري فوق سرته هدا مدهينا المشهور وبه قال ااجمهور (ഇമാം നവവി‐ശറഹുൽ മുസ്ലിം 1‐81) Written By : Siddeequl Misbah Padnekad  +91 94962 10086

Thursday, 28 November 2019

യാസീൻ സൂറത്തിന്റെ പ്രത്യേകതകൾ

സൂറത്തുയാസീന്‍: സവിശേഷതകളുടെ സംഗമം
വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു.

വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം
മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും അന്ത്യദിനത്തെയും മുന്‍നിര്‍ത്തി ഈ സൂറത്ത് പാരായണം ചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല. നിങ്ങളില്‍ നിന്ന് മരണാസന്നരായവരുടെയും മരിച്ചവരുടെ അടുക്കല്‍ വെച്ചും അതു നിങ്ങള്‍ പാരായണം ചെയ്യുക. (തഫ്‌സീറുല്‍ കബീര്‍/ഇമാം റാസി 1/49(മുഅ്ജമുല്‍ കബീര്‍/ത്വബ്‌റാനി 15/153 മുസ്‌നദ് അഹ്മദ് 41/250, നസാഈ, അബൂദാവൂദ് ഇത്ഖാന്‍/ഇമാം സുയൂത്വി 1/418).
ആകാശ ഭൂമികള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ അല്ലാഹുതആല സൂറത്തുയാസീന്‍, സൂറത്തുത്വാഹാ എന്നീ സൂറത്തുകള്‍ മലക്കുകളെ കേള്‍പ്പിച്ചു. അതു കേട്ടു മലക്കുകള്‍ പറഞ്ഞു: ഈ സൂറത്തുകള്‍ അവതരിക്കുന്ന സമൂഹത്തിനാണ് സര്‍വ്വ സന്തോഷവും. ഈ സൂറത്തുകള്‍ സൂക്ഷിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്ക് സര്‍വ്വ ആഹ്ലാദവും ഇവ പാരായണം ചെയ്യപ്പെടുന്ന നാവുകള്‍ക്കാണ് എല്ലാ ചാരിതാര്‍ഥ്യവും. (ദാരിമി, മിശ്കാത്ത് 187).

ഖുര്‍ആന്‍ പത്ത് തവണ ഓതിയ പ്രതിഫലം
ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരണം: നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീനാണ്. (ബൈഹഖി 5/572, ദാരിമി 10/311, മുസ്‌നദുശിഹാബ് 4/89). യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിക്ക് വിശുദ്ധ ഖുര്‍ആന്‍ പത്ത് തവണ ആദ്യാന്ത്യം ഓതിയവന്റെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
സൂറത്തുയാസീന്‍ മന:പാഠമാക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു ഹദീസ് കാണുക: ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിലെ ഓരോ വ്യക്തിയുടേയും ഹൃദയത്തില്‍ സൂറത്തുയാസീന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. (ഇബ്‌നുകസീര്‍- തഫ്‌സീറുല്‍ ഖുര്‍ആനില്‍ അള്വീം 3/571).

യാസീന്‍ ഐശ്വര്യത്തിന്റെ വാതില്‍ തുറക്കുന്നു
ഇബ്‌നു അബ്ബാസ്(റ)ല്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീന്‍ ആകുന്നു. രാത്രിയില്‍ ആ സൂറത്ത് പാരായണം ചെയ്യുന്നവനെ ആ രാത്രിയുടെ ഐശ്വര്യം നല്‍കപ്പെടും. പകല്‍ പാരായണം ചെയ്യുന്നവന് ആ പകല്‍ പ്രയാസങ്ങള്‍ ഉണ്ടാവുന്നതല്ല.
നബി(സ്വ) പറയുന്നു: രാത്രിയില്‍ സൂറത്തുയാസീന്‍ ഓതുന്നവന് പുലരുവോളം സന്തോഷം ലഭിക്കും. രാവിലെ പാരായണം ചെയ്യുന്നവനു വൈകുന്നേരം വരേയും.
നബി(സ്വ) പറഞ്ഞു: പ്രഭാത സമയത്ത് യാസീന്‍ ഓതുന്നവന് വൈകുന്നേരം വരേയും രാത്രിയുടെ ആരംഭത്തില്‍ അതു പാരായണം ചെയ്യുന്നവനു ഐശ്വര്യവും ജീവിത സൗകര്യവും ലഭിക്കും. (ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ ഇമാം ഖുര്‍ത്വുബി 15/4, തഫ്‌സീറുസ്വാവി 3/296).

യാസീന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നു
പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കടലില്‍ അകപ്പെടുന്നവര്‍ക്കു ആശ്വാസത്തിന്റെ സാന്ത്വനമാണെന്നു തിരുനബി(സ്വ)യുടെ നിരവധി ഹദീസുകള്‍ പഠിപ്പിക്കുന്നു.
നബി(സ്വ) പറഞ്ഞു: യാസീന്‍ ഏതൊരു കാര്യത്തിനു വേണ്ടി പാരായണം ചെയ്യുന്നുവോ അത് ആ കാര്യത്തിന് ഉള്ളതാണ്. നബി(സ്വ) പറഞ്ഞു: യാസീന്‍ എല്ലാ തിന്മകളെയും പ്രതിരോധിക്കുന്നു. സര്‍വ്വ ആവശ്യങ്ങളും സഫലീകരിക്കുന്നു. (സ്വാവി 3/296, 297).

ആഗ്രഹങ്ങളുടെ താക്കോല്‍
യാസീന്‍ സൂറത്ത് ആവശ്യങ്ങളുടെ താക്കോലാണ്. നിരവധി ആവശ്യങ്ങളും പ്രശ്‌നങ്ങളും യാസീന്‍ പാരായണം ചെയ്യുന്നതിന്റെ ഫലമായി സഫലമാകുമെന്ന് നിരവധി വചനങ്ങളില്‍ കാണാന്‍ സാധിക്കും. ചിലത് താഴെ ചേര്‍ക്കുന്നു.
$ വിശക്കുന്നവന്‍ യാസീന്‍ ഓതിയാല്‍ അല്ലാഹു അവന്റെ വിശപ്പ് അകറ്റും.
$ ദാഹിക്കുന്നവന്‍ ഓതിയാല്‍ ദാഹം തീര്‍ത്തുതരും
$ വസ്ത്രമില്ലാത്തവന്‍ ഓതിയാല്‍ വസ്ത്രം ലഭിക്കും.
$ പേടിക്കുന്നവന്‍ ഓതിയാല്‍ പേടി മാറും.
$ ഏകാന്തതയില്‍ വിഷമിക്കുന്നവന്‍ ഓതിയാല്‍ കൂട്ടുകാരനെ ലഭിക്കും.
$ ദരിദ്രന്‍ ഓതിയാല്‍ അവന്റെ ആവശ്യങ്ങള്‍ അല്ലാഹു തീര്‍ത്തുകൊടുക്കും.
$ തടവറയിലുള്ളവന്‍ ഓതിയാല്‍ മോചിതനാവും.
$ വഴിതെറ്റിയവന്‍ ഓതിയാല്‍ അല്ലാഹു വഴി കാണിച്ചുകൊടുക്കും.
$ കടം കയറി വിഷമിക്കുന്നവന്‍ ഓതിയാല്‍ കടങ്ങള്‍ വീട്ടി റാഹത്താകും.
(റൂഹുല്‍ ബയാന്‍ ഇസ്മാഈല്‍ ഹിഖി 47/365, തഫ്‌സീറുന്നസഫി 2/187, കശ്ശാഫ് 5/452).
അല്‍ ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നതു കാണുക: ചില മഹാരഥന്മാര്‍ ഉണര്‍ത്തുന്നു. പ്രയാസകരമായ ഏതൊരു കാര്യവും എളുപ്പമാക്കിത്തരാന്‍ വേണ്ടി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അല്ലാഹു അത് എളുപ്പമാക്കിക്കൊടുക്കുന്നതാണ്. മരണം ആസന്നമായവരുടെ അടുത്തിരുന്ന് ഇത് പാരായണം ചെയ്യുന്നത് അതിന്റെ അനുഗ്രഹവും ബറകത്തും ഇറങ്ങുന്നതിനും അവരില്‍ നിന്ന് ആത്മാവ് എളുപ്പത്തില്‍ പുറത്തുപോകാന്‍ വേണ്ടിയും ആകണം. (ഇബ്‌നുകസീര്‍ 3/524).
അത്വാഅ്(റ) പറയുന്നു: രാവിലെ യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിയുടെ മുഴുവന്‍ ആവശ്യങ്ങളും പൂര്‍ത്തീകരിക്കപ്പെടുമെന്ന് നബി(സ്വ) തങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. (ദാരിമി, മിശ്കാത്ത് 189).

യാസീന്‍: മരണമടഞ്ഞവര്‍ക്കും സാന്ത്വനമേകുന്നു
മരണാസന്നരുടേയും വിയോഗം പ്രാപിച്ചവരുടേയും പ്രയാസങ്ങളെ പരിഗണിച്ചുകൊണ്ട് മയ്യിത്തിന്റെ സമീപത്തും ഖബറിടങ്ങളിലും കൂടാതെ യാസീന്‍ സൂറത്ത് അവരുടെ പേരില്‍ ഹദ്‌യ ചെയ്യുന്ന സമ്പ്രദായം ഇന്നും നമ്മുടെ നാടുകളില്‍ സജീവതയോടെ നിലനില്‍ക്കുന്നുണ്ട്.
അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് ആരെങ്കിലും സൂറത്തുയാസീന്‍ ഓതിയാല്‍ അവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. അതിനാല്‍ മരണം ആസന്നമായരുടെ സമീപത്തുവെച്ചും മരണമടഞ്ഞവരുടെ അടുത്തും നിങ്ങള്‍ അത് പാരായണം ചെയ്യുക. (ബൈഹഖി, മിശ്കാത്ത്)
മരണാസന്നരുടെ സമീപം യാസീന്‍ ഓതിയാല്‍ മരണം പ്രയാസരഹിതമായിരിക്കുമെന്ന് നബി(സ്വ)പഠിപ്പിച്ചിട്ടുണ്ട്.(മിര്‍ഖാത് 2/331).
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മരണപ്പെട്ടുപോയ ആളുകളുടെ മേല്‍ യാസീന്‍ ഓതുക. (അഹ്മദ്/മിശ്കാത്ത് 141).
നബി(സ്വ) പറയുന്നു: ഒരാള്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ യാസീന്‍ സൂറത്തിലെ ഓരോ അക്ഷരത്തിനനുസൃതമായി അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (മിര്‍ഖാത്തുല്‍ മഫാതീഹ് 5/336, ഇആനത്ത് 2/223).
അബൂഹുറൈറ(റ) നിവേദനം: ആരെങ്കിലും ഖബറുകള്‍ക്കു സമീപത്തു പോയി സൂറത്തുയാസീന്‍ പാരായണം ചെയ്താല്‍ അതിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ഖബറിനുള്ളിലെ വിഷമങ്ങള്‍ ലഘൂകരിക്കുന്നതാണ്.” (ഖുര്‍ത്വുബി 15/…)
മരണത്തിന്റെ മലക്ക് വരുന്ന സമയം വിശ്വാസിയുടെ സമീപത്തുവെച്ച് യാസീന്‍ പാരായണം നടത്തിയാല്‍ ഓരോ അക്ഷരത്തിന്റെ എണ്ണമനുസരിച്ചും പത്തു വീതം റഹ്മത്തിന്റെ മലക്കുകള്‍ ഇറങ്ങും. അവര്‍ അവന്റെ മുന്നില്‍ അതിനായി നില്‍ക്കും. അദ്ദേഹത്തിനുവേണ്ടി ദുആ നടത്തുകയും പാപമോചനത്തിനു മാപ്പിരക്കുകയും ചെയ്യും. കുളിപ്പിക്കുന്നതിനു സാക്ഷികളാകും. ജനാസയെ പിന്തുടരും. അദ്ദേഹത്തിനു വേണ്ടി മയ്യിത്ത് നിസ്‌കരിക്കും. മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കാളിയാവും. (മുസ്‌നദ് ശിഹാസ് 4/91).

യാസീന്‍: ദാഹം തീര്‍ക്കുന്നു
മരണ വേദനയുടെ സമയത്ത് അവരുടെ ചാരത്തു നിന്ന് ഓതുന്ന യാസീന്‍ സൂറത്തിന്റെ ഫലമായി അവരുടെ റൂഹ് പിടിക്കുക റിള്‌വാന്‍(അ) സ്വര്‍ഗത്തില്‍ നിന്ന് ഒരു പാനീയം കൊണ്ടുവന്നതിനുശേഷമാണ്. അത് മരണാസന്നന്‍ കുടിക്കുന്നതാണ്. റൂഹ് പിടിക്കുന്ന സമയത്ത് ദാഹം തീര്‍ന്ന നില കൈവരുന്നതും ഖബറിലും ദാഹം തീര്‍ന്ന അവസ്ഥ ഉണ്ടാവുന്നതുമാണ്. അമ്പിയാക്കളുടെ ഒരാളുടെ ഹൗളിലേക്കും ഈ മനുഷ്യന് ആവശ്യം വരുന്നതല്ല. ദാഹം തീര്‍ന്നവനായി സ്വര്‍ഗം പുല്‍കുന്നതാണ്. (തഫ്‌സീറുല്‍ ബൈളാവി 5).
മുസ്‌ലിംകളെ മറമാടപ്പെട്ട സ്ഥലത്തുവെച്ച് ആരെങ്കിലും യാസീന്‍ പാരായണം ചെയ്താല്‍ അവിടെ അന്ത്യവിശ്രമം കൊള്ളുന്നവര്‍ക്കെല്ലാം ശിക്ഷ ലഘൂകരിക്കപ്പെടും. പാരായണക്കാരന് ഖബറാളികളുടെ എണ്ണം കണക്കേ പ്രതിഫലവും ലഭിക്കും. (റൂഹുല്‍ ബയാന്‍).
യാസീന്‍ പാപമോചനം തരുന്നു
നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ ഒരു സൂറത്തുണ്ട്. അത് ഓതുന്നവര്‍ക്കുവേണ്ടി ശിപാര്‍ശ ചെയ്യും. അത് ശ്രദ്ധയോടെ കേള്‍ക്കുന്നവര്‍ക്ക് പാപമോചനം ലഭിക്കും. ഓതാനറിയാത്തവര്‍ക്കു കേള്‍ക്കാനുള്ള അവസരം ഉണ്ടാക്കാന്‍ശ്രമിക്കുക. (സ്വാവി 3/296).
മറ്റൊരു ഹദീസ് കാണുക: രാത്രിയില്‍ സൂറത്തുയാസീന്‍ പാരായണം ചെയ്തവന്‍ പ്രഭാതമാവുമ്പോഴേക്കും പാപമോചിതനാവും. (ഇബ്‌നുകസീര്‍ 3/524, അബൂഹുറയ്‌റ (റ)ല്‍ നിന്ന്. നബി(സ്വ) പറഞ്ഞു: അല്ലാഹുവിനെ വിചാരിച്ച് രാത്രിയില്‍ ഓതിയ വ്യക്തിക്ക് രാത്രി ചെയ്ത പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ഖുര്‍ത്വുബി).

യാസീന്‍: അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും
രക്ഷപ്പെടാനുള്ള എല്ലാ വാതിലുകളും അടയുമ്പോള്‍ ഖുര്‍ആന്‍ പാരായണക്കാര്‍ക്കു വേണ്ടി ഖുര്‍ആന്‍ ശിപാര്‍ശ ചെയ്യുമെന്ന് നിരവധി ഹദീസുകളില്‍ കാണാന്‍ കഴിയും. ഖുര്‍ആന്റെ ശിപാര്‍ശ അല്ലാഹു സ്വീകരിക്കുന്നതും പാരായണക്കാര്‍ അതിലൂടെ രക്ഷ പ്രാപിക്കുന്നതുമാണ്.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്റെ പാരത്രിക വിഷമങ്ങള്‍ അത് തടയും. അല്ലാഹുവിന്റെ കിതാബില്‍ നിന്ന് ഒരായത്ത് ഒരാള്‍ ശ്രദ്ധ കൊടുത്ത് കേട്ടാല്‍ അര്‍ശിന്റെ താഴ്ഭാഗം മുതല്‍ ഭൂമിയുടെ അറ്റം വരെയുള്ളവയില്‍ ഏറ്റവും ശ്രേഷ്ഠമായത് അവന് അവകാശപ്പെട്ടതാണ്. ഖുര്‍ആനില്‍ ‘അസീസ’ എന്നു പേരുള്ള ഒരു സൂറത്തുണ്ട്. അത് തന്റെ ആളുകള്‍ക്കു വേണ്ടി അല്ലാഹുവിനോട് ശിപാര്‍ശ ചെയ്യും. അതാണ് സൂറത്തുയാസീന്‍” (ഇമാം ഖുര്‍ത്വുബി ജാമിഉ അഹ്കാമില്‍ ഖുര്‍ആന്‍ 15/13).

മന്ത്രിക്കൽ തൗഹീദാക്കി ഹുസൈൻ സലഫി !

Wednesday, 27 November 2019

ശിർക്‌ വിശ്വാസപരമാണ്...

തൗഹീദ്‌ എന്നതിന്റെ വിപരീതമാണ്‌ ഇശ്‌റാക്‌. ഇതിനെ ചുരുക്കി പറയുന്നതാണ്‌ ശിർക്‌ എന്ന്. കൂറ്‌, പങ്ക്‌, ഷെയറ്‌, എന്നാണു ശിർക്‌ എന്ന പദത്തിന്റെ ഭാഷാർത്ഥം. പക്ഷേ, ഇപ്പോൾ ശിർകെന്ന പദം സർവ്വ സാധാരണമായി ഉപയോഗിക്കുന്നത്‌ ഇശ്‌റാകിന്റെ അർത്ഥത്തിലാണ്‌. ശരീകിനെ സ്ഥാപിക്കുകയെന്നാണ്‌ ഇശ്‌റാകിന്റെ അർത്ഥം. ശരീക്‌ എന്നാൽ ഷെയറുകാരൻ, കൂറുകാരൻ എന്നർത്ഥം. അല്ലാഹുവിന്റെ കൂടെ ഒന്നിനെയും ഇശ്‌റാക്‌ ചെയ്യരുതെന്നു ഖുർആൻ അടിക്കടി പറയുന്നുണ്ട്‌. അല്ലാഹുവിനു ശരീകായി യാതൊന്നിനെയും സ്ഥാപിക്കരുതെന്നാണ്‌ ഇതിനർത്ഥം.

ശരീകിനെ സ്ഥാപിക്കുകയെന്നാൽ എന്താണുദ്ദേശ്യം? ശരീകുണ്ടെന്നു വിശ്വസിക്കുക തന്നെ. അതായത്‌ അല്ലാവിനു ശരീകുണ്ടെന്ന് ഒരാൾ തന്റെ മനസ്സിൽ സ്ഥാപിക്കുക. ഇതാണിശ്‌റാക്‌. ഈ അർത്ഥത്തിൽ ശിർക്‌ എന്ന ചുരുക്കപ്പേരും ഖുർആനിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്‌. ഇതു വിശ്വാസത്തിൽ മാത്രം സംഭവിക്കുന്നതാണ്‌. തൗഹീദ്‌ വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്ന ഒരാശയമാണല്ലോ. ഇതുപോലെ ശിർകും വിശ്വാസത്തിൽ മാത്രം ഉണ്ടാകുന്നതാണ്‌. വിശ്വാസത്തിൽ ശിർക്കില്ലാതെ കേവലം വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ ശിർക്‌ വരുന്ന പ്രശ്നമേയില്ല.

ഏകനായ അല്ലാഹുവിൽ വിശ്വസിക്കാത്ത ഒരാൾ വിശ്വാസികൾ ചെയ്യുന്നതു പോലെ നമസ്‌കാരമോ സുജൂദോ നോമ്പോ മറ്റോ ചെയ്യുന്നതു കൊണ്ട്‌ അതിനു തൗഹീദെന്നു പറയുമെന്നു മുസ്ലിം ഉമ്മത്തിൽ ആരും വാദിക്കുകയില്ലല്ലോ. ഇതുപോലെ അല്ലാഹുവിനു പങ്കുകാരിൽ വിശ്വാസമില്ലാത്ത ഒരാൾ ബഹുദൈവ വിശ്വാസികൾ ചെയ്യുന്നതു പോലെ പ്രവർത്തിക്കുന്നതു കൊണ്ടുമാത്രം ആ പ്രവൃത്തിയെ ശിർകെന്നു വിധിയെഴുതുകയില്ല. എന്നാൽ അത്തരം ചില പ്രവൃത്തികൾ കൊണ്ടു കാഫിറാണെന്നു വിധിയെഴുതുകയും ചെയ്യും.

അതായത്‌, മുസ്‌ലിമായ ഒരാൾ ഇസ്‌ലാമിൽ നിന്നു പുറത്തു പോകുന്ന രിദ്ദത്തു സംഭവിച്ചതായി ചില പ്രവൃത്തികൾ മൂലം വിധിയെഴുതും. കാരണം, വിശ്വാസം, പ്രവൃത്തി, വാക്ക്‌ എന്നിവ മൂന്നുകൊണ്ടും സംഭവിക്കുന്നതാണ്‌ ഇസ്‌ലാമിൽ നിന്നു പുറത്തുപോകൽ(രിദ്ദത്ത്‌) എന്ന കുഫ്‌റ്‌. അല്ലാഹുവിങ്കൽ കാഫിറാകുക എന്നതു വിശ്വാസം കൊണ്ടുമാത്രം സംഭവിക്കുന്നതാണെങ്കിലും ഒരിസ്‌ലാമിക ഭരണകൂടത്തിനു കീഴിലുള്ള പൗരൻമാരെ കാഫിറെന്നു വിധി കൽപ്പിക്കാൻ ബാഹ്യമായ ചില പ്രവർത്തനങ്ങൾ കൊണ്ടും വാക്കുകൾ കൊണ്ടും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്‌. (തുഹ്ഫ, ശർവ്വാനി സഹിതം 9:81-92 നിഹായ: 7:414-417, മുഗ്‌നി: 4:133-136 നോക്കുക).

ശിർക്‌ അങ്ങനെയല്ല. കുഫ്‌റിൽ നിന്നുള്ള ഒരു പ്രത്യേക ഇനമാണു ശിർക്ക്‌. അല്ലാഹുവിനു ശരീകിനെ വിശ്വസിക്കുകയെന്ന കുഫ്‌റുമാത്രമാണു ശിർകിലുൾപ്പെടുകയുള്ളൂ. കുഫ്‌റ്‌ ഇതിനേക്കാൾ വിപുലാർത്ഥത്തിലുള്ള പദമാണ്‌. ഒരാൾ മുസ്‌ഹഫിനെ നിസ്സാരമാക്കി ചീന്തിയാലോ മുസ്‌ഹഫിൽ തുപ്പിയാലോ കാഫിറായിപ്പോകും. ഈ പ്രവൃത്തി കുഫ്‌റു കൊണ്ട്‌ വിധി കൽപ്പിക്കാൻ പോന്നത്ര ഭീകരമായ കുറ്റമാണ്‌. പക്ഷേ, ഇതുകൊണ്ടു ശിർക്‌ വരുകയില്ല. ശിർക്‌ കുഫ്‌റിനേക്കാൾ പരിമിതമാണ്‌.

മനുഷ്യരേയെല്ലാം ജീവികൾ എന്നു വിശേഷിപ്പിക്കാമെങ്കിലും ജീവികളെല്ലാം മനുഷ്യരല്ലല്ലോ. ഇതുപോലെ ശിർക്കെല്ലാം കുഫ്‌റാണെങ്കിലും കുഫ്‌റുകളെല്ലാം ശിർകല്ല. മുശ്‌രിക്കുകളെല്ലാം കാഫിറാണെങ്കിലും കാഫിറുകളെല്ലാവരും മുശ്‌രിക്കുകളല്ല. ശിർക്കും മുശ്‌രിക്കും പരിമിതാർത്ഥത്തിലുള്ള പദവും (ഖാസ്സ്‌) കുഫ്‌റും കാഫിറും വ്യാപകാർത്ഥമുള്ള വാക്കുമാണ്‌. ശിർക്കും അതല്ലാത്തതുമുൾക്കൊള്ളുന്ന (ആമ്മായ) പദമാണ്‌ കുഫ്‌റ്‌. ഈ വ്യത്യാസം അടിസ്ഥാനപരമായി മനസ്സിലാക്കാഞ്ഞാൽ പല അബദ്ധങ്ങൾക്കും വഴിവയ്ക്കുമെന്നതു കൊണ്ടാണ്‌ ഇതിങ്ങനെ വിശദീകരിക്കുന്നത്‌.

ഈമാനും തൗഹീദും തമ്മിലുള്ള ബന്ധവും ഇപ്രകാരം തന്നെയാണ്‌. വിശ്വസിക്കൽ അനിവാര്യമായ എല്ലാ കാര്യങ്ങൾ കൊണ്ടുള്ള വിശ്വാസവും മുഴുവനായി ഉൾക്കൊള്ളുന്ന പദമാണ്‌ ഈമാൻ. തൗഹീദാകട്ടെ, അവയിൽ നിന്നും അല്ലാഹുവിനെ കൊണ്ടുള്ള യഥാർത്ഥ വിശ്വാസത്തെ മാത്രം ഉൾക്കൊള്ളുന്ന പരിമിത ശബ്ദമാണ്‌(ഖാസ്സ്‌). മലക്കുകളെ കൊണ്ടും വേദങ്ങളെ കൊണ്ടും മറ്റും മറ്റുമുള്ള വിശ്വാസമൊന്നും തൗഹീദ്‌ എന്ന വാക്കിൽ യഥാർത്ഥത്തിൽ ഉൾക്കൊള്ളുന്നില്ല. എന്നാൽ, പ്രയോഗാർത്ഥം വച്ചു വിലയിരുത്തുമ്പോൾ വിശ്വാസ കാര്യങ്ങളെ മുഴുവൻ സാക്ഷാൽ അർത്ഥത്തിൽ വിശ്വസിച്ചവർക്കു മാത്രമേ 'മുവഹ്ഹിദെ'ന്നും 'മുഅ്മിൻ' ഈന്നും പറയുകയുള്ളൂ. ഈമാനിനു അനിവാര്യമായ എന്തെങ്കിലുമൊരു വിശ്വാസം നഷ്ടപ്പെട്ടാൽ കാഫിറാകുമല്ലോ. തന്മൂലം അങ്ങനെയുള്ള ഒരാളെ അല്ലാഹുവിനെ കൊണ്ടു വിശ്വസിക്കേണ്ട എല്ലാ കാര്യങ്ങളും ഉൾക്കൊണ്ട വിശ്വാസം അയാൾക്കുണ്ടെങ്കിലും മുവഹ്ഹിദെന്നു പറയുകയില്ല. ഇതെല്ലാം വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങളിലും തഫ്സീർ - ഹദീസു കിതാബുകളിലും വിശദീകരിച്ചിട്ടുള്ളതാണ്‌.

(നജീബ്‌ ഉസ്താദ്‌ രചിച്ച 'ശിർക്ക്‌' എന്ന പുസ്തകത്തിൽ നിന്നും).