ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 26 March 2020

പകർച്ചവ്യാധി -ക്വാറന്റയിലും ഐസോലേഷനും പ്രവാചക മാതൃക

ഐസോലേഷന്‍, ക്വാറന്റയില്‍ എന്നീ പദങ്ങള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന കാലമാണ് ഇത്. കൊറോണയെ നിയന്ത്രിക്കാന്‍ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളാണ് രോഗികളെ മാറ്റി പാര്‍പ്പിക്കല്‍. വൈദ്യശാസ്ത്രം എന്ന പേര് പോലും വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നതിനു മുന്‍പ് 1400 വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചകന്‍ മുഹമ്മദ് നബി ﷺ പറഞ്ഞ കാര്യങ്ങളാണ് കൊറോണക്കാലത്ത് ലോകം നടപ്പിലാക്കുന്നത് എന്ന് റിപോര്‍ട്ട് ചെയ്തത് അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്ക് ആണ്. മഹാമാരിയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ 'ഐസൊലേഷന്‍' 'ക്വാറന്റയിന്‍' എന്നിവ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രവാചകന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നാണ് മാര്‍ച്ച് 17 ന് അമേരിക്കന്‍ ന്യൂസ് വീക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകം അല്‍ഭുതത്തോടെയാണ് ഈ റിപോര്‍ട്ട് ശ്രദ്ധിച്ചത്. വന്‍ പ്രതികരണങ്ങള്‍ക്കും ഇത് വഴിയൊരുക്കി. സൗദിയിലെ അറബ് പത്രങ്ങളും വളരെ പ്രാധാന്യത്തോടെ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുഹമ്മദ് നബി ﷺ നിര്‍ദേശിച്ച 'ക്വാറന്റയിന്‍' പ്രാക്ടീസിങ് അത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ അധ്യാപനമാണെന്നാണ് ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ, ശുചിത്വം, കൈകളും മുഖവും കഴുകാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം പ്രവാചക അധ്യാപനങ്ങളുടെ മാഹാത്മ്യവും അവയുടെ സാര്‍വകാലിക പ്രസക്തിയും വിളിച്ചോതുന്നുവെന്നും ലേഖനത്തില്‍ എടുത്തുപറയുന്നു. അതുകൊണ്ടുതന്നെ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശങ്ങളുടെ ഉപജ്ഞാതാവ് മുഹമ്മദ് ﷺ നബിയാണെന്നാണ് വിലയിരുത്തല്‍. മഹാമാരി തടയാന്‍ പ്രാര്‍ത്ഥന മാത്രം മതിയോ?' എന്ന തലവാചകത്തിലുള്ള ലേഖനം, മനുഷ്യന്‍ ചെയ്യേണ്ടുന്ന മുന്‍കരുതലുകളും ജാഗ്രതയുമാണ് പ്രാര്‍ത്ഥനയ്ക്ക് മുമ്പായി വേണ്ടതെന്ന് ചൂണ്ടികാണിക്കുന്നു. മുഹമ്മദ് നബി ﷺ യുടെ അധ്യാപനങ്ങള്‍ ഇതാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഓര്‍മിപ്പിക്കുന്ന ലേഖകന്‍ 'ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങള്‍ ദൈവത്തില്‍ ഭാരമേല്‍പിക്കേണ്ടത്' എന്ന മുഹമ്മദ്
നബി ﷺ യുടെ പ്രസിദ്ധമായ വചനവും ഉദ്ധരിക്കുന്നുണ്ട്. കോവിഡ് വിഷയത്തില്‍ സിഎന്‍എന്‍ അറബി ചാനല്‍ അടുത്തിടെ പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ടും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. 'പകര്‍ച്ച വ്യാധി ഉണ്ടാകുമ്പോള്‍ അത് തടയാന്‍ വ്യക്തിശുചിത്വവും ക്വാറന്റയിനും നിര്‍ദേശിച്ച ഒരാളെ അറിയാമോ?' എന്ന് ചോദിച്ച ചാനല്‍ അവതാരകന്‍ അത് മുഹമ്മദ് നബി ﷺ
യാണെന്ന് പറഞ്ഞതാണ് ലേഖകന്‍ ഉദ്ധരിച്ചത്. '1400 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മാരകമായ പകര്‍ച്ച വ്യാധി നേരിടുന്ന അവസ്ഥയില്‍ മുഹമ്മദ് നബി ﷺ പറഞ്ഞത് ലോകം അല്‍ഭുതത്തോടെയാണ് ഇന്ന് കാണുന്നത്. 'നിങ്ങള്‍ ഒരു പ്രദേശത്ത് പകര്‍ച്ച വ്യാധി ഉണ്ടായതായി അറിഞ്ഞാല്‍, അവിടേയ്ക്കു പോകരുത്, നിങ്ങള്‍ ഉള്ള സ്ഥലത്ത് അതുണ്ടായാല്‍ നിങ്ങള്‍ അവിടെ നിന്ന് പുറത്തു പോവുകയും ചെയ്യരുത്' എന്ന പ്രവാചക വാക്യത്തിലധികമായി പകര്‍ച്ചവ്യാധി മുന്‍കരുതലിനെ കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിനും ഒന്നും പറയാനില്ല. പകര്‍ച്ചാവ്യാധി ബാധിച്ചവരെ അതില്ലാത്തവരില്‍ നിന്ന് അകറ്റി നിര്‍ത്തണം' എന്ന നബിവചനവും ന്യൂസ് വീക്ക് ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. രോഗം വന്നവനും ആരോഗ്യവാനും തമ്മില്‍ അകലം പാലിക്കേണ്ടതിന്റെ അനിവാര്യതയോടൊപ്പം വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും മുഹമ്മദ്
നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. 'ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ്' എന്ന അവിടുത്തെ  വാചകം ലേഖകന്‍ ഉദ്ധരിച്ചു. 'ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല' , 'ആഹാരം കഴിക്കുന്നതിന് മുമ്പും പിന്‍പും കൈ രണ്ടും കഴുകുന്നതിലാണ് ആഹരിക്കുന്നതിലെ ധന്യത' തുടങ്ങിയ പ്രവാചക ഉപദേശങ്ങളും ന്യൂസ് വീക്ക് ലേഖനത്തിലുണ്ട്. കൊറോണയെ ചെറുക്കാനും വൈറസ് മൂലമുള്ള രോഗബാധ തടയുന്നതിനും പ്രധാനമായി പറയുന്നത് കൈ കഴുകുന്നതിനെ കുറിച്ചാണ്. മുസ്‌ലിംകള്‍ ദിവസവും വിവിധ സമയങ്ങളിലായുള്ള അഞ്ചു നേരത്തെ നമസ്‌ക്കാരത്തിനു മുന്‍പ് മൂന്നു പ്രാവശ്യം വീതമാണ് കൈയും മുഖവും കൈകാലുകളും കഴുകുന്നത്. വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നുവരെ പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് ﷺ നബിയുടെ അധ്യാപനങ്ങളോരോന്നും കൊറോണക്കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.




*"രോഗ പ്രതിരോധം" ലോക്ക് ഡൗൺ & സോഷ്യൽ ഡിസ്റ്റൻസും, ഹാന്റ് വാഷും പഠിപ്പിച്ച പ്രവാചകർ (സ്വ)*


കൊറോണ വൈറസ് മൂലം ലോക രാജ്യങ്ങൾ എടുത്ത് കൊണ്ടിരിക്കുന്ന മുൻ കരുതലുകൾ അഥവാ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ 1400 വർഷങ്ങൾക് മുമ്പ് മുഹമ്മദ് (സ്വ) പഠിപ്പിച്ച ആശയങ്ങളാണ് , ശുദ്ധിയും, പ്രതിരോധ മാർഗ്ഗങ്ങളും, രോഗം വന്നാൽ പാലിക്കേണ്ട സോഷ്യൽ ഡിസ്റ്റൻസുമെല്ലാം തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്

നമുക്ക് ലഭിച്ചിട്ടുള്ള പ്രധാന അനുഗ്രഹങ്ങളില്‍ ഒന്നാണ് ആരോഗ്യം. അത് സംരക്ഷിക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. "നിന്റെ സ്വശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്" (ബുഖാരി) എന്ന പ്രവാചക വചനം ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യല്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് വ്യക്തമാക്കുന്നു

 • ഒരു ദിവസം അഞ്ചു സമയങ്ങളിലെ നമസ്‌കാരത്തിനായി നിര്‍ബന്ധ അംഗശുദ്ധി വരുത്തുമ്പോൾ രോഗ പ്രതിരോധത്തിന്റെ വലിയ ആയുധമാണ് ഇതെന്ന് ഏതൊരു ഗവേഷകനും നിരീക്ഷിക്കും. :- അഞ്ച് നേരവും കൈയും മുഖവും 03 പ്രാവശ്യം ,മുഖം കഴുകുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റിത്തന്നെ കഴുകണം, 3 തവണ ചെവിയും തലയും വെള്ളം കൊണ്ട് തടവണം, ശേഷം കാലും (മുട്ടിന്ന് താഴെ)  ,3 പ്രാവശ്യം കഴുകണം :-   "വുളൂ അ്"  എന്ന ഈ അംഗ ശുദ്ധി എല്ലാ വിശ്വാസികളും 5 നേരത്തെ നമസ്ക്കാരത്തിന്ന് മുമ്പ് മുറ പോലെ നിർവ്വഹിക്കണം

 • മിസ് വാക് (പല്ല് തേചുള്ള വായ ശുദ്ധി) ഓരൊ വുളൂഅ് എടുക്കുമ്പോഴും  ചെയ്യണം

 • ശേഷം നിസ്കാരം (നിസ്കാരം പോലോത്ത ശരീരത്തിനും മനസ്സിനും ഒരേ പോലെ  വ്യായാമം ലഭിക്കുന്ന മറ്റൊന്നുണ്ടോ?)

 • ആഴ്ചയിൽ നഖം വെട്ടി വൃത്തിയാക്കണം വെട്ടിയതിന്ന് ശേഷം നഖം വൃത്തിയായി കഴുകണം

 •  40 ദിവസത്തിനുള്ളിൽ ഗുഹ്യ രോമവും, കക്ഷ രോമവും വൃത്തിയാക്കണം

 • ഏതെങ്കിലും പ്രദേശത്ത് പകർച്ച വ്യാധികൾ ഉണ്ടായാൽ  അവിടെനിന്ന് ആരും പുറത്തേക്കുപോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത്  എന്ന തിരുവചനത്തില്‍ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാകുന്ന ശക്തമായ നിര്‍ദ്ദേശമാണുള്ളത്. *(അഥവാ ഇന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക് ഡൗൺ)*

 • പുരുഷന്മാർ ഫുൾകൈ വസ്ത്രവും, തലയിൽ തൊപ്പിയും, താടി വെച്ചും,  സ്ത്രീകളാണെങ്കിൽ പർദ്ധയും,  ഹിജാബും , മഫ്തയുമെല്ലാം ധരിച്ച് പുറത്തിറങ്ങണമെന്ന് പഠിപിച്ച തിരുവചനം ഇപ്പോൾ പകർച്ചവ്യാധി വരുമ്പോൾ ഇതൊക്കെ ധരിച്ച് മനുഷ്യർ പുറത്തിറങ്ങുന്നത് കാണുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ മുത്ത്നബിയുടെ മാർഗ്ഗങ്ങൾ എത്ര സത്യമാണെന്ന് ബോധ്യപ്പെടുന്നു

 • വൃത്തിഹീനമായ മൂത്രം , കാഷ്ടം പോലോത്ത മറ്റെന്തും  ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അത് കഴുകി വൃത്തിയാക്കിയതിന്ന് ശേഷമേ നിസ്കരിക്കാൻ പാടുള്ളൂ

 • മല മൂത്ര വിസർജ്ജനം നടത്തുമ്പോൾ പാലിക്കേണ്ട മര്യാദകൾ :- എപ്പോളൊക്കെ നിർവ്വഹിക്കുന്നു വോ അപ്പോഴൊക്കെ  വൃത്തിയായി കഴുകണം ,  ഇടത്തോട്ട് ചെരിഞ്ഞിരിക്കണം , മൂത്രമൊഴിക്കുമ്പോൾ തൊണ്ടയനക്കണം  (തൊണ്ടയനക്കുമ്പോൾ മൂത്രം മുഴുവനായും ക്ലീറായി പോകുന്നു) ,  (ഇടത്തോട്ട് ചെരിഞ്ഞിരിക്കുമ്പോൾ മലമൂത്രം  കൃത്യമായി പോകും എന്ന് ശാസ്ത്രം തെളിയിച്ചതുമാണ്)

 • ഭക്ഷണത്തിന്ന് മുമ്പ് രണ്ട് കയ്യും വൃത്തിയായി കഴുകി വലത് കൈ കൊണ്ട്  ഭക്ഷണം കഴിക്കണം

 • ഭക്ഷണം വലിച്ച് വാരി തിന്നാതെ 3 വിരൽ കൊണ്ട് സമാധാനത്തിൽ ലഘുവായി ഇരുന്ന് കഴിക്കുന്നതാണ് സ്രേഷ്ടം ,കഴിക്കുമ്പോൾ ദൈവത്തെ ഓർത്ത് ദൈവത്തിന്റെ നാമത്തിൽ കഴിക്കണം , അയൽക്കാരൻ പട്ടിണിയിലാണോ എന്നന്വേഷിക്കണം

 ‘ഭക്ഷണ ശേഷം നമസ്‌കാരവും അല്ലാഹുവിനെ ഓര്‍ക്കുന്ന മറ്റു കാര്യങ്ങളും ചെയ്ത് നിങ്ങള്‍ ഭക്ഷണത്തിന്റെ ദഹനം സാധ്യമാക്കണം. അതിനു മുമ്പ് നിങ്ങള്‍ ഉറങ്ങരുത്. നിങ്ങളുടെ ഹൃദയം പാരുഷ്യമുള്ളതാകും’ (ത്വബ്‌റാനി 4952).

 • വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിലേക്ക് നിശ്വസിക്കരുത് , അത് പോലെ വെള്ളം കുടിക്കുമ്പോൾ ഇരുന്ന് കുടിക്കണം ,  ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം  ശ്വാസം എടുത്ത് ഇടവിട്ട് സമാധാനത്തിൽ കുടിക്കണം ഒറ്റയടിക്ക് കുടിക്കരുത് ,  പ്രസ്തുത നബി വചനങ്ങളൊക്കെ ആരോഗ്യ സംരക്ഷണ വിഷയത്തില്‍ ഏറെ പ്രസക്തമാണ്.

 • വയറിനെ 3 ഭാഗമാക്കി 3 ൽ ഒരു ഭാഗം മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം

 • ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലോ , സ്ഖലനത്തിലൂടെ ബീജം പുറപ്പെട്ടാലോ വലിയ അശുദ്ധി നീക്കം ചെയ്യുക എന്ന കരുതലോടെ വലിയ കുളി കുളിക്കണം

 • കിടക്കുമ്പോൾ പോലും വിരിപ്പ് നന്നായി തട്ടി വൃത്തിയാക്കുകയും   പുരുഷന്മാർ മലർന്ന് കിടക്കുന്നത് സ്രേഷ്ടമെന്നും സ്ത്രീകൾ ചെരിഞ്ഞ് കിടക്കണമെന്നും പഠിപ്പിച്ചു

 • ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഇഷ്ടപ്പെട്ടവനുമാണ് (മുസ്‌ലിം 6945)  :- ഈ തിരുവചനം വ്യായാമം ചെയ്ത് ശരീരത്തെ എന്നും ബലവാനായി ആരോഗ്യത്തോടെ  നിലനിർത്താൻ ഓരോ വിശ്വാസിയും ഉത്സാഹിക്കുന്നു

പ്രവാചകര്‍ (സ്വ) യുടെ  ജീവിതത്തിലെ എല്ലാ കാര്യങ്ങളും  മാതൃകയാണ്. അല്ലാഹു പഠിപ്പിക്കുന്നു

لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
നിങ്ങള്‍ക്ക് പ്രവാചകരില്‍ നല്ല മാതൃകയുണ്ട് (വി.ഖു അഹ്‌സാബ് 21)

ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ് :- വൈറസ് മൂലം പകർച്ച വ്യാധി ലോകമാസകലം പിടി പെടുമ്പോൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മുൻ കരുതലുകൾ 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ (സ്വ) പഠിപ്പിച്ച് തന്നതാണ് ,
______________________🌸🌸🌸

Wednesday, 25 March 2020

സംസം രോഗശമനിയെന്ന് വഹാബീ നേതാവ് ശൗകാനി

നെഞ്ചത്ത് കൈ കെട്ടാൻ പഠിപ്പിച്ച മുജാഹിദ് നേതാവ് ശൗക്കാനിയുടെ തുഹ്‌ഫത്തുദ്ദാകിരീൻ എന്ന കിതാബിൽ സംസം വെള്ളം രോഗ ശമനത്തിന് എന്ന് പഠിപ്പിക്കുന്നു...




Tuesday, 24 March 2020

പകർച്ച വ്യാധിയും വഹാബികളും യുക്തിവാദികളും

*കൊറോണയും_വഹാബികളുടെ_പിത്തലാട്ടവും_യുക്തിവാദികളുടെ_വഹാബിപ്പാലവും...!*
👇👇👇👁👁👁👇👇👇
https://m.facebook.com/story.php?story_fbid=628296784411529&id=100016936382946
✍കഴിഞ്ഞ വർഷങ്ങളിൽ  മമ്പുറം മഖാമിന്റെ  മുറ്റത്ത് വെള്ളം കയറി...  നിലാമുറ്റം മഖ്ബറയിലും വെള്ളം കയറി... 1941 ൽ വിശുദ്ധ ഗേഹമായ  കഅബയിൽ വെള്ളം കയറ്റിയ അതേ റബ്ബിന്റെ പരീക്ഷണമാണെന്ന് മുസ്ലിംകൾ... ഈ വർഷം കൊറോണ തല പൊക്കി... സ്വലാത്ത് മജ്ലിസുകളും ജുമുഅകളും ഉൾപ്പെടെ ജനങ്ങൾ സമ്മേളിക്കുന്നവയെല്ലാം പലനിലക്കും നിയന്ത്രിച്ച് ആരോഗ്യ വകുപ്പുമായി ജനങ്ങൾ സഹകരിച്ചു... വിശുദ്ധ കഅബയിൽ പോലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി... ,''ബായാർ ഇതര സ്വലാത്ത് മജ്ലിസുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടപ്പോൾ സമുദായം അതംഗീകരിച്ച് ഗവൺമെന്റുമായി സഹകരിച്ചു... സ്വലാത്തിൽ പങ്കെടുത്തും മഖ്ബബറകൾ സന്ദർശിച്ചും രോഗശമനം ലഭിച്ചവർ ഇപ്പോളെവിടെ എന്ന് ചോദിച്ച് വഹാബീ മൗദൂദാതി പുത്തൻ വാദികൾ പലയിടത്തും തലപൊക്കി യുക്തിവാദത്തിന് മേൽപ്പാലമിട്ടു കൊടുത്തു. അതിൽ തൂങ്ങിക്കയറിയ യുക്തിവാദികൾ കഅബയിലെ നിയന്ത്രണത്തെച്ചൊല്ലി പടച്ചോന് നേരെ പല്ലിളിച്ചപ്പോൾ വഹാബികൾക്ക് ലക്ഷ്യം പൂർത്തീകരിച്ച സന്തോഷവും ബല്ലാത്ത മനസമാധാനവും... ഇതിന് മുമ്പിവർ ഇത്രക്ക് സന്തോഷിച്ചത് സലഫീ ഫെസ്റ്റിലെ താളമേളങ്ങളുടെ സീൽക്കാര ഓളങ്ങളിലായിരുന്നു...

                   മണ്ടൻമാരായ വഹാബീ മൗദൂദാതികളെക്കണ്ട്, ആശയ പരമായി അവരുടെ തോളത്ത് കയ്യിട്ട്  കോലം തുള്ളുന്ന യുക്തിവാദികളോട് സഹതാപം മാത്രം... ജലപ്രളയത്തിൽ വിശുദ്ധ കഅബ പൊളിഞ്ഞതും അവസാന നാളിൽ കഅബ പൊളിക്കപ്പെടുന്നതും പഠിപ്പിച്ച പ്രവാചക തിരുമേനിയിൽ നിന്ന് മതം പഠിച്ചവരാണ് മുസ്ലിംകൾ... പൊളിഞ്ഞതും പൊളിക്കുന്നതുമായി കാര്യങ്ങൾ വിശ്വസിക്കുന്ന സമുദായത്തിന് മുന്നിൽ ,കഅബയിലേർപ്പെടുത്തിയ നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് യുക്തിവാദത്തിലേക്ക് ആളെക്കൂട്ടാമെന്ന് ചിന്തിക്കുന്ന നിങ്ങൾ ആദരാജ്ഞലികൾ മാത്രമാണർഹിക്കുന്നത്...!

           ഒരു വഹാബിയുടെ ചോദ്യവും വിശ്വാസിയുടെ മറുപടിയും ദാ ഇങ്ങിനെ...

വഹാബി: റബ്ബ് എന്ത് തീരുമാനിച്ചാലും അത് മുഴുവൻ അട്ടിമറിക്കാൻ കഴിവുള്ളവരല്ലേ അല്ലാഹുവിന്റെ  ഔലിയാക്കളും സ്വലാത്ത് നടത്തുന്നവരും...?.

മുസ്ലിം:എന്നാര് പറഞ്ഞു...?

വഹാബി: അത് പിന്നെ... മൗ... മൗല... മൗലവി... അത്തരം ഒരു വിശ്വാസം മുസ്ലിംകൾക്കുണ്ടെന്ന് പറഞ്ഞാണ് ഞമ്മള് വഹാബിയായത്...!

മുസ്ലിം: അതാരാണ് പറഞ്ഞത്...?

വഹാബി: അതും മൗലവി പറഞ്ഞു...!

മുസ്ലിം: എന്നാൽ ഒരു കാര്യം ചെയ്യ്... താങ്കളെ പച്ചക്ക് പറ്റിച്ച മൗലവിയോടു പോയി ചോദിക്ക്... ഇതെല്ലാം...

വഹാബി: അ... അത് പിന്നെ... ഞമ്മളങ്ങിനെ...

                      മഖ്ബറകളിൽ വെള്ളം കയറിയപ്പോളും കൊറോണാ സുരക്ഷയുടെ പേരിൽ സ്വലാത്ത് മജ്ലിസുകളും കൂട്ടമായ  മഖ്ബറ സന്ദർശനങ്ങളും നിർത്തിവച്ചപ്പോളും , ബേജാറിലായതും വെട്ടിലായതും വഹാബികളാണ്.കാലാ കാലങ്ങളായി സ്വന്തം അണികളെ #പറ്റിച്ചിരുന്നത് അണികൾ തന്നെ തിരിച്ചറിഞ്ഞതിലെ ബേജാറ്... കഴിഞ്ഞ വർഷം സലഫിപ്പള്ളിയിൽ കൂടി വെള്ളം കയറിയതോടെ ,അണികളുടെ ആദർശ ചോദ്യം പേടിച്ച് മൗലവിമാരാകെ നെട്ടോട്ടമോടി... കൊറോണാ വിഷയത്തിൽ വഹാബിപ്പള്ളികൾ കൂടി അടച്ചപ്പോൾ മൗലവിമാർക്ക് മറുപടി ഇല്ലാതായി.പ്രളയ ദുരന്തത്തിൽ മനുഷ്യർ വാവിട്ട് കരഞ്ഞപ്പോൾ ,അല്ലാഹുവിന്റെ ഔലിയാക്കളുടെ #കറാമത്തെവിടെ എന്ന് മുസ്ലിംകളെ പരിഹസിച്ച--- ,കൊറോണയുടെ പേരിൽ ഗവൺമെന്റിനോട് സഹകരിച്ച് സ്വലാ ത്തു സദസുകൾ ഒഴിവാക്കിയ മുസ്ലിംകളെ കളിയാക്കിയ--- ,''വഹാബികളെ മാതൃകയാക്കി''-ദൈവ നിശേധികൾ #ദൈവമെവിടെ എന്ന് ചോദിക്കുന്നു.കഴിഞ്ഞ വർഷം  ആരും കാണാതിരിക്കാൻ ,വെള്ളം കയറിയ വഹാബിപ്പള്ളിയുടെ ഫോട്ടോ മൂടി വക്കാൻ മൗലവിമാർ പെട്ട പാട് ചില്ലറയല്ല.  ''അല്ലാഹുവിന്റെ ഔലിയാക്കൾക്ക് അല്ലാഹുവിന്റെ തീരുമാനങ്ങൾ  അട്ടിമറിക്കാൻ കഴിവുണ്ടെന്നാണ് - മുസ്ലിം വിശ്വാസമെന്ന് '' പാവങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ച് വഹാബിസത്തിലേക്കാളെ ചേർത്തു. ചിലർ ,മാൻമെയ്ഡ് തൗഹീദ് മൂത്തപ്പോൾ ഐ എസിൽ വരെയെത്തി...പോയവരിൽ പലരും അങ്ങേലോകത്തെത്തി...!... ''താനുൾപ്പെടെയുള്ള മുസ്ലിംകൾക്ക് അങ്ങിനെയുള്ള വിശ്വാസമുണ്ടോ'' എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത രൂപത്തിൽ അവരുടെ മനസുകളിൽ വഹാബിസമെന്ന മാരക വിഷം പിടിമുറുക്കിയിരുന്നു. കള്ളി പൊളിയുന്ന വിവരം അണികൾ തന്നെ മനസ്സിലാക്കുമെന്നായപ്പോൾ മൗലവിമാർ ശെരിക്കും പെട്ടു. ചിലരെ പലപ്പോളും പലരെ ചിലപ്പോളും പറ്റിക്കാൻ ചിലർക്കെങ്കിലും കഴിഞ്ഞേക്കാം.പക്ഷേ എല്ലാവരെയും എപ്പോളും പറ്റിക്കാൻ ഒരു മൗലവിക്കും കഴിയില്ല. എന്നാലും ,എന്നെന്നും മൗലവിമാരാൽ പറ്റിക്കപ്പെടാൻ വിധിക്കപ്പെട്ട് പാവം വഹാബികൾ... എന്തായാലും മഹാ കഷ്ടം... പക്ഷേ ,ചിന്തിക്കുന്നവർക്ക് മാത്രമേ ദൃഷ്ടാന്തമുള്ളു...

              യുദ്ധത്തിൽ കണ്ണിന് പരിക്കുപറ്റിയ സ്വഹാബി ,തിരുനബിയോട് ആവലാതി പറഞ്ഞതും ഉമിനീരു പുരട്ടി, തിരുനബിയത് പരിഹരിച്ചതും- ''ഉഹ്ദ് യുദ്ധത്തിൽ മുൻ പല്ലിന് പരുക്കേറ്റവരാണ് തിരുനബി'' എന്ന വിവരം  അറിയാഞ്ഞിട്ടല്ല. മറിച്ച് ,അവരാരും വഹാബികളായിരുന്നില്ല എന്നതായിരുന്നു കാരണം. അവരിൽ നിന്നെല്ലാം മതം പഠിച്ച മുസ്ലിംകൾക്ക്, പള്ളിയിൽ വെള്ളം കയറിയാലും മഖ്ബറയിൽ വെള്ളം കയറിയാലും- കൊറോണ തല പൊക്കിയാലുമെല്ലാം   അല്ലാഹുവിന്റെ പരീക്ഷണങ്ങൾ മാത്രം... ക്ഷമയോടെ സ്നേഹത്തോടെ കൂട്ടായ ശ്രമങ്ങളിലൂടെ അവരതിനെ അതിജീവിക്കാൻ ശ്രമിക്കും... ഒപ്പം, മരുന്നിലൂടെയും  ദിക്റുകളിലൂടെയും സ്വലാത്തുകളിലൂടെയും മഹാത്മാക്കളുടെ സാമിപ്യത്തിലൂടെയുമെല്ലാം  അല്ലാഹുവിന്റെ സഹായമവർ പ്രതീക്ഷിക്കും...

               പട്ടി തൂറുന്ന പറമ്പിലെയും നാൽകാലികൾ മലീമസമാക്കിയ ആരാന്റെ ഗ്രൗണ്ടിലേയും പെരുന്നാൾ നിസ്കാരം ,മഴയെപ്പേടിച്ച് പള്ളിക്കുള്ളിലാക്കുന്ന വഹാബിക്ക് ,കൊറോണാ ജാഗ്രതയുടെ ഭാഗമായി മമ്പുറം സ്വലാത്ത് ,ഓരോരുത്തരും ഒരുമിച്ച് കൂടൽ ഒഴിവാക്കി വീടുകളിൽ നടത്താൻ പറയുമ്പോൾ ദഹിക്കാത്തത് സാരമില്ല... വിവരക്കുറവിന്റെതാണ്... അതാണല്ലോ ഇക്കൂട്ടരെ വഹാബിയാക്കിയതും...!

                 'സാധാരണക്കാരിൽ നിന്ന് സാധാരണ കാര്യങ്ങൾ സംഭവിക്കുമ്പോൾ' എന്ന പോലെ, 'അസാധാരണക്കാരായ അമ്പിയാ- ഔലിയാക്കളിൽ നിന്നും മുഅജിസത്ത്- കറാമത്ത് ഉണ്ടാകുന്നതും' അല്ലാഹുവിന്റെ ഖദ്ർ-ഖളാഅ അനുസരിച്ച് തന്നെയാണെന്നാണ് മുസ്ലിം വിശ്വാസം. സ്വലാത്ത് മജ്ലിസുകളിൽ അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതും  ഇപ്രകാരം തന്നെയാണ്. ഇതൊക്കെ മറച്ചു വച്ച് , ,അണികളെ മൗലവിമാർ പറ്റിച്ചതിലൂടെ,മഖ്ബറകളുൾപ്പെടെ നാട് മുഴുവൻ പ്രളയത്തിൽ സങ്കടപ്പെട്ടപ്പോളും ,കൊറോണാ മുൻകരുതലായി, സ്വലാത്തുകളുൾപ്പെടെ  സർവ്വ കൂട്ടായ്മകളും നിർത്തി വച്ചപ്പോളും  അത് കണ്ട് സോഷ്യൽ മീഡിയയിൽ  സന്തോഷിക്കുന്നതിന് പിന്നിലെ വഹാബിച്ചതി ബ്രിട്ടീഷ് ചാരൻ ഹംഫറിനൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതാണ്...  പെട്ടു പോയവരെങ്കിലും ചിന്തിച്ചിരുന്നെങ്കിൽ... ഇതൊക്കെക്കണ്ട് സന്തോഷിക്കാൻ മാത്രം മനസ് മരവിച്ച വഹാബികൾ...എന്ത് ചെയ്യാൻ... അവരെപ്പുകഴ്ത്താൻ തത്ക്കാലം വാക്കുകളില്ല...!

ഖുദ്സി
18-03-2020

ജമാഅത്തെ ഇസ്ലാമി- RSS ചർച്ച !

*മൗദൂദി ജമാഅത്ത് × ആർ എസ് എസ് നേതാക്കൾ തമ്മിലുള്ള ഐക്യചർച്ച പൂർണ രൂപം വായിക്കാൻ കഴിയാത്തവർക്കായി  ടൈപ് ചെയ്തു പോസ്റ്റുന്നു* :-
-------------------
ഭോപ്പാൽ. *ആർ എസ് എസിലെ ചില ഉത്തരവാദപ്പെട്ട വ്യക്തികൾ ഈയിടെ ജമാ അത്തെ ഇസ്ലാമി മദ്ധ്യപ്രദേശ് അമീർ മൗലാന ഇൻ ആമു റഹ്മാൻ ഖാനെ സന്ദർശിച്ചു ചില സുപ്രധാന വിഷയങ്ങളെ കുറിച്ചു ചർച്ച നടത്തുകയുണ്ടായി*.
 *ആർ എസ് എസിൽ മുസ്ലിങ്ങളെ ചേർക്കുന്ന വിഷയവും ചർച്ചയിൽ പരാമർശിക്കപ്പെടുകയുണ്ടായി*. ഈ വിഷയത്തിൽ മുസ്ലിങ്ങളുടെ പ്രതികരണം എന്താണെന്നും മൗലാനക്കു നൽകാനുള്ള നിർദേശങ്ങൾ എന്താണെന്നും ആർ എസ് എസ് നേതാക്കൾ ആരാഞ്ഞു. മുസ്ലിങ്ങളുടെ പ്രതികരണത്തെ സംബന്ധിച്ച്  തനിക്കു കൂടുതലായൊന്നും അറിയില്ലെന്നു ഇൻ ആമുറഹ്മാൻ ഖാൻ മറുപടി പറഞ്ഞു. നിർദേശങ്ങളെ സംബന്ധിച്ച് മുസ്ലിങ്ങൾക്കുള്ളതോ ആർ എസ് എസിനുള്ളതോ എന്നു ചോദിച്ചപ്പോൾ ഇരുവിഭാഗങ്ങൾക്കുമുള്ള നിർദേശം എന്നായിരുന്നു അവരുടെ പ്രതികരണം. മുസ്ലിങ്ങൾക്കുള്ള നിർദേശത്തെ സംബന്ധിച്ചിടത്തോളം  അവരുമായി നേരിട്ട് ബന്ധപ്പെടേണ്ട പ്രശ്നമാണെന്നു മൗലാന മറുപടി പറഞ്ഞു. എങ്കിലും ആർ എസ് എസിൻ്റെ ഉത്തരവാദപ്പെട്ട വ്യക്തികൾ എന്ന നിലയിൽ ഇവ്വിഷയകമായി ചില മൗലിക കാര്യങ്ങൾ നിങ്ങളുടെ മുമ്പാകെ വെക്കാൻ സാധിക്കുമെന്നദ്ദേഹം പറഞ്ഞു. ആർ എസ് എസ് നേതാക്കൾ അതു കേൾക്കാൻ താല്പര്യം പ്രദർശിപ്പിച്ചപ്പോൾ മൗലാന ഇപ്രകാരം തുടർന്നു. “നിർമ്മാണാത്മകമായ ലക്ഷ്യം മുന്നിലുള്ള രചനാത്മകമായ അടിത്തറകളിൽ പ്രവർത്തിക്കുന്ന സംഘടനക്കേ ശക്തവും ഭദ്രവുമായ സംഘടനയായി നിലനിൽക്കാൻ സാധിക്കുകയുള്ളു.
ഈ രചനാത്മക ലക്ഷ്യത്തിൻ്റെ സന്ദേശം സങ്കുചിതമായിരിക്കരുത്. ഏതു വ്യക്തിക്കും ഉൾക്കൊള്ളാൻ കഴിയുന്നതായിരിക്കണം അത്. ഈ ലക്ഷ്യം എത്രമാത്രം വിശാലവും സമഗ്രവുമാണോ അത്രയും വിശാലമായിരിക്കും പ്രസ്തുത ലക്ഷ്യം ഉൾക്കൊള്ളുന്നവരുടെ സംഘടനയും.   ലക്ഷ്യം എത്രത്തോളം ഉന്നതമാണോ സംഘടനയും അത്രതന്നെ ഭദ്രമായിരിക്കുകയും ചെയ്യും. ലക്ഷ്യം എപ്പോഴും വളച്ചുകെട്ടില്ലാത്തതും ചില അടിസ്ഥാനമുള്ളതുമായിരിക്കണം. എന്നാൽ നിഷേധാത്മകമായ ലക്ഷ്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന സംഘടനകളുടെ കാര്യം ഇതിൽനിന്നും ഭിന്നമാണു. ഏതെങ്കിലും ഒരു വിഭാഗത്തെയോ ഗ്രൂപ്പിനെയോ ശത്രുക്കളാക്കി അവർക്കെതിരിലുള്ള വിദ്വേഷത്തിൽ നിന്നു ശക്തി സംഭരിച്ച് അനുയായികളിൽ ആവേശം പകരുന്ന സംഘടനകൾക്ക് കുറച്ചു കാലം മുന്നോട്ടു പോകാൻ സാധിക്കുമെങ്കിലും പിന്നീടു നീർക്കുമിളകൾ കണക്കെ അവ തകർന്നു പോകാനാണു സാധ്യത. എന്തുകൊണ്ടെന്നാൽ വെറുപ്പും വിദ്വേഷവും മനുഷ്യപ്രകൃതിക്കു വിരുദ്ധമാണു. വിദ്വേഷത്തിനു ലാഘവം വരുന്നതോടെ വികാരങ്ങൾ തണുക്കുകയും സംഘടനയുടെ ചട്ടക്കൂട് ശിഥിലമാകാൻ തുടങ്ങുകയും ചെയ്യും.
ആർ എസ് എസ് ഈ അടിസ്ഥാന കാര്യങ്ങൾ വീക്ഷിച്ചിട്ടുണ്ടോ ഇല്ലേ എന്നു എനിക്കു പറയാൻ സാധ്യമല്ല. എങ്കിലും ഈ മൗലിക കാര്യങ്ങൾ മാറ്റി വെച്ചുകൊണ്ടു തന്നെ മറ്റു ചില വസ്തുതകളും പരിഗണനീയങ്ങളാണു.
ഏതൊരു സംഘടനക്കും പ്രസ്ഥാനത്തിനും ത്യാഗങ്ങളുടേതും പരീക്ഷണങ്ങളുടേതുമായ ഒരു ഘട്ടം കടന്നു പോകേണ്ടതുണ്ട്. ഈ ഘട്ടത്തിൽ സംഘടനയില്വരുന്നവരാണു സംഘടനയുടെ യഥാർത്ഥ ശക്തിയും മൂലധനവും.  ഇവരുടെ പിൻ ബലമാണു സംഘടനയെ മുന്നോട്ടു നയിക്കുക. അവർ പ്രവർത്തിക്കുന്നതു ശരിയായ ലക്ഷ്യത്തിനു വേണ്ടിയാവട്ടെ തെറ്റായ ലക്ഷ്യത്തിനു വേണ്ടിയാവട്ടെ ,പ്രസ്ഥാനത്തിൽ ആദ്യമായി ചേരുന്ന ഈ ത്യാഗമനസ്കരുടെ പ്രവർത്തനഫലമായി സംഘടനയുടെ ശകടം പുരോയാനം ചെയ്യുമ്പോൾ അതിൽ സഞ്ചരിക്കാൻ ധാരാളമാളുകൾ വന്നുകൊണ്ടിരിക്കും. എന്നാൽ എന്തെങ്കിലും അപകടം മുമ്പിൽ കണ്ടാൽ ഉടൻ അവർ വണ്ടിയിൽനിന്നു ചാടിയിറങ്ങി ഒഴിഞ്ഞു പോകും. എൻ്റെ അഭിപ്രായത്തിൽ അമ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം ആർ എസ് എസ് ഇപ്പോഴത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈയൊരു ഘട്ടത്തിലാണു പ്രവേശിച്ചിരിക്കുന്നത്. തങ്ങളുടെ മുമ്പിൽ യാതൊരു ലക്ഷ്യവുമില്ലാത്തവരും സ്വന്തത്തോടല്ലാതെ മറ്റൊന്നിനോടും കൂറില്ലാത്തവരുമായ ആളുകളും ഇന്ന് ഈ സംഘടനയെ ആർത്തി പൂണ്ട ദൃഷ്ടികളോടെ നോക്കിക്കൊണ്ടിരിക്കുകയാണു.
ആർ എസ് എസിൻ്റെ ഉത്തരവാദപ്പെട്ട നേതാക്കളുടെ ചിന്താഗതി എന്താണെന്നു എനിക്കറിഞ്ഞുകൂടാ. പക്ഷേ ഈ വിശകലനം ശരിയാണെങ്കിൽ സംഘത്തിൻ്റെ കണ്ണികൾ ഭദ്രമാക്കുന്നതാണു. അതിൽ അയവു വരുത്തുക എന്നതല്ല സന്ദർഭത്തിൻ്റെ താല്പര്യമെന്നു നിങ്ങൾക്കു സ്വയം ബോധ്യമാകും.”

*ജനസേവനം*

*ജനസേവനരംഗത്തു സംയുക്ത സംരംഭങ്ങൾ സംഘടിപ്പിക്കുന്ന വിഷയവും  ചർച്ചയിൽ പരാമൃഷ്ടമാവുകയുണ്ടായി. ഇതു സംബന്ധിച്ച് നിർദേശത്തിൽ യോജിപ്പു പ്രകടിപ്പിച്ചുകൊണ്ട് അതിലും ചില അടിസ്ഥാനകാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഇൻ ആമുറഹ്മാൻ ഖാൻ  സാഹിബ് പറഞ്ഞു*. ഒന്നാമതായി സാധാരണഗതിയിൽ മനസ്സിലാക്കപെടുന്നതിനെക്കൾ സുപ്രധാനമായ സംഗതിയാണു ജനസേവനം. നമ്മളിരു കൂട്ടരും ചൂലും കൈക്കോട്ടുമെടുത്ത് കുറച്ചു സമയം തെരുവു വൃത്തിയാക്കുന്നതിലേർപ്പെടുകയും അതു സംബന്ധമായ വാർത്തയും ഫോട്ടോയും പത്രത്തിൽ വരുകയും ചെയ്യുക എന്നതു പ്രയാസമുള്ള കാര്യമല്ല. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുക എന്നതു മാത്രമാണു ഇത്തരം സാമൂഹ്യസേവനപ്രവർത്തനങ്ങളുടെ ലക്ഷ്യം. ജനസേവനത്തെ സംബന്ധിച്ച് ഇതിനെക്കാൾ ഉയർന്ന ഒരു വീക്ഷണം ഉണ്ടാവേണ്ടതുണ്ട്. “ദൈവത്തിൻ്റെ സൃഷ്ടികൾ ദൈവത്തിൻ്റെ കുടുംബാംഗങ്ങളാണു” (അൽ ഖൽഖു ഇയാലുള്ളാഹ്) എന്നതാണു ഞങ്ങളുടെ വിശ്വാസപ്രമാണം. ദൈവത്തിൻ്റെ സൃഷ്ടികൾക്കുള്ള സേവനം ദൈവത്തിനുള്ള ഉപാസനയാണെന്ന വികാരത്തോടും ബോധത്തോടും കൂടിയായിരിക്കണം നാം ചെയ്യേണ്ടത്. ഈ വീക്ഷണത്തിലൂടെ ചിന്തിക്കുമ്പോൾ സാമൂഹ്യസേവനപരിപാടികൾ  നടക്കേണ്ടത് ആവശ്യമാണെന്നു വ്യക്തമാവും. പക്ഷെ അതിനു മുമ്പായി ഓരോ പ്രവർത്തകൻ്റേയും മനസ്സിൽ ,തൻ്റെ അയൽക്കാരൻ പട്ടിണി കിടക്കുകയോ രോഗബാധിതനാകയോ ചെയ്യുകയാണെങ്കിൽ പട്ടിണിക്കാരൻ്റെ വിശപ്പു മാറുകയും രോഗിക്കു ശുശ്രൂഷ ലഭിക്കുകയും ചെയ്യുന്നതുവരെ ഉറക്കം ലഭിക്കാതിരിക്കുമാർ സഹാനുഭൂതിയുടെ വികാരം തുടിച്ചു നിൽക്കണം. ഇത്തരം വികാരങ്ങളൊന്നുമില്ലാതെ നാം എന്തെങ്കിലും സേവനം ചെയ്തൊപ്പിക്കുകയാണെങ്കിൽ അതുകൊണ്ട് കുറച്ചു ദിവസം സൃഷ്ടികളെ സന്തോഷിപ്പിക്കാൻ നമുക്കു കഴിഞ്ഞെന്നു വരാം.  എന്നാൽ ഈശ്വരനെ സന്തോഷിപ്പിക്കാൻ അതു വഴി നമുക്കു സാധ്യമാവില്ല.

*തെറ്റിദ്ധാരണകൾ നീങ്ങണം.*

ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ അതു പ്രവർത്തനക്ഷമം കൂടി ആയിരിക്കണം എന്നതാണു രണ്ടാമതായി പരിഗണിക്കേണ്ട വസ്തുത. *ഇന്നു ദൗർഭാഗ്യവശാൽ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ തെറ്റിദ്ധാരണകളുടെ അന്തരീക്ഷമാണു നിലനിൽക്കുന്നതെന്ന യാഥാർത്ഥ്യം നാം അംഗീകരിക്കേണ്ടതുണ്ട്. വിശിഷ്യാ ജമാ അത്തെ ഇസ്ലാമിക്കു ഹിന്ദുക്കളുടെ ഇടയിലും ആർ എസ് എസ്സിനു മുസ്ലിങ്ങൾക്കിടയിലും സല്പേരല്ല ഉള്ളത്. ഹിന്ദുക്കളുടെ ഇടയിൽ ജമാ അത്തിനെ പരിചയപ്പെടുത്താൻ ശ്രമിച്ചാൽ അവർക്കതിൽ വിശ്വാസം വരാൻ പ്രയാസമാണു. ആർ എസ് എസിനെ കുറിച്ചു മുസ്ലിങ്ങളോടു പറയുകയാണെങ്കില് അവരതു ശ്രദ്ധിക്കാൻ പ്രയാസമാണു. മാത്രമല്ല ആരെങ്കിലും അതിനു തുനിഞ്ഞിറങ്ങിയാൽ ഇരു വൃത്തങ്ങളിലും അവർ അനഭിമതരായിത്തീരുകയും ചെയ്യുന്നു.*

*രണ്ടു നിർദേശങ്ങൾ*

ഈ സ്ഥിതിവിശേഷത്തിനു ഒരു മാറ്റമുണ്ടാകണമെങ്കിൽ പ്രാഥമികമായി രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ഇൻ ആമു റഹ്മാൻ ഖാൻ സാഹിബ് പറഞ്ഞു. *ഒന്നാമതായി ഈ വിഷയത്തിൽ താനും സംസ്ഥാനതലത്തിലുള്ള ആർ എസ് എസിൻ്റെ ഉത്തരവാദപ്പെട്ട ഏതെങ്കിലും വ്യക്തിയും തമ്മിൽ എഴുത്തുകുത്തുകൾ നടക്കുക. ഈ എഴുത്തുകുത്തുകൾ പത്രങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടണം. മൈത്രിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെടുക എന്ന ഉദ്ദേശത്തോടെ ഇത്തരം എഴുത്തുകുത്തുകൾ നടക്കുകയാണെങ്കിൽ അതു നല്ല ഫലങ്ങൾ ഉളവാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു*.

*സാഹിത്യങ്ങൾ*

 പുനപരിശോധിക്കണം
ദേശീയതലത്തിൽ നടക്കേണ്ടതാണു രണ്ടാമത്തെ പ്രവർത്തനം.  *ഇരു സംഘങ്ങളും തങ്ങളുടെ സാഹിത്യങ്ങൾ പുനപരിശോധനക്കു വിധേയമാക്കി വെറുപ്പും വിദ്വേഷങ്ങളും ഉളവാക്കുന്ന പരാമർശങ്ങൾ അവയിൽനിന്നു നീക്കം ചെയ്ത് തൽസ്ഥാനത്തു മൈത്രിയും സൗഹൃദവും വളർത്തുന്ന കാര്യങ്ങൾ ചേർക്കുക എന്നതാണത്*. ഇങ്ങിനെ ചെയ്യുന്നതിൽ കൃത്രിമത്വത്തിൻ്റെയോ തെറ്റായ വിവരങ്ങളുടെയോ ആവശ്യമില്ലെന്ന് ഇൻ ആമുറഹ്മാൻ ഖാൻ സാഹിബ് വ്യക്തമാക്കി. യഥാർത്ഥത്തിൽ പ്രശ്നം വീക്ഷണത്തിൻ്റേതാണു. ഏതെങ്കിലും ഒരു വിഭാഗത്തെ നാം ശത്രുക്കളായി ഗണിച്ച് അവരുടെ ചലനങ്ങളും നടപടികളും വീക്ഷിക്കുകയാണെങ്കിൽ പല കാര്യങ്ങളും നമുക്കു വിമർശനാർഹമായി തോന്നും. അതു തെറ്റായിരിക്കുകയുമില്ല. അതുപോലെതന്നെ ആരെങ്കിലുമായി മൈത്രിയും സ്നേഹവും സ്ഥാപിക്കാൻ നാം ആഗ്രഹിക്കുകയാണെങ്കിൽ അവരിൽ അംഗീകാര യോഗ്യമായ പല കാര്യങ്ങളും നമുക്കു കണ്ടെത്താൻ കഴിയും. നമ്മുടെ ഈ നല്ല വശങ്ങൾ കാണുകയും കാണിച്ചു കൊടുക്കുകയും ചെയ്യുക എന്നതിൽ വ്യാജമായി ഒന്നുമുണ്ടാവില്ല. എന്തുകൊണ്ടെന്നാൽ ഏതൊരു മനുഷ്യവിഭാഗത്തിലും ചില ന്യൂനതകളുണ്ടാവും. നന്മയുടെ മൂർത്തീമൽ ഭാവമോ തിൻമയുടെ പ്രതീകമോ ആയ ഒരു മനുഷ്യസമൂഹവുമുണ്ടാകില്ല. മാലിന്യങ്ങളിൽ ഇരിക്കുന്ന ഇച്ചകളാവാനാണോ അതല്ല  പുഷ്പങ്ങളിൽൽനിന്നും മധുവുണ്ടാക്കുന്ന ശലഭങ്ങളാവാനാണോ നാം അഗ്രഹിക്കുന്നത് എന്നതാണു അടിസ്ഥാനപ്രശ്നം. പൂന്തോട്ടത്തിൽ മാലിന്യങ്ങളുണ്ടാകും; പൂക്കളുമുണ്ടാകും.
ഏതാണ്ട് ഒരു ചെറിയ പ്രഭാഷണരൂപത്തിൽ മുന്നോട്ടു നീങ്ങിയ ഈ സംസാരം ആർ എസ് എസ്സുകാർ താല്പര്യപൂർവ്വം ശ്രദ്ധിച്ചു കേട്ടു. ഇൻ ആമുറഹ്മാൻ ഖാൻ്റെ അഭിപ്രായങ്ങളോടു അവർ യോജിപ്പു പ്രകടിപ്പിക്കുക മാത്രമല്ല അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തങ്ങളുടെ ഹൃദയത്തിൻ്റെ ശബ്ദങ്ങളാണെന്നും പുതിയ ചില വസ്തുതകൾ അനാവരണം ചെയ്യാൻ കൂടി അവ സഹായകമായിട്ടുണ്ടെന്നും അവർ അറിയിച്ചു. പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ  സംബന്ധിച്ച രണ്ടു നിർദേശങ്ങളും തങ്ങൾ സംഘത്തിൻ്റെ ഉന്നതനേതൃത്വത്തിൻ്റെ ശ്രദ്ധയിൽ പെടുത്തുന്നതാണെന്നു അവർ വാഗ്ദാനം ചെയ്തു.

*പ്രബോധനം 1978 ജനുവരി 14.*

Saturday, 21 March 2020

സ്വലാത്തുത്താജ്

                           صلاة التاج

*اَلَّلهُمَّ صَلِّ عَلَى سَيِّدِنَا ومولانا  مُحَمَّدٍ، صَِاحِبِ التَّاجِ وَاْلمِعْرَاجِ وَاْلبُرَاقِ وَاْلعَلَمَ ، دَافِعِ اْلبَلَاءِ وَاْلوَبَاءِ وَالْقَحْطِ وَاْلمَرَضِ وَاْلاَلَمَ ، اِسْمُهُ مَكْتُوبٌ مَرْفُوعٌ مَشْفُوعٌ مَنْقُوشٌ فِي الَّلوْحِ وَاْلقَلَمِ ، سَيِّدِ اْلعَرَبِ وَاْلعَجَمِ ، جِسْمُهُ مُقَدَّسٌ مُعَطَّرٌ مُطَهَّرٌمنور فِي اْلبَيْتِ وَاْلحَرَمِ ، شَمْسِ الضُّحَى بَدْرِ الدُّجَى صَدْرِ اْلعُلَى نُورِ اْلهُدَى كَهْفِ اْلوَرَى مِصْبَاحِ الظُّلَمِ، جَمِيلِ الشِّيَمِ شَفِيعِ اْلاُمَمِ صَاحِبِ اُْلجُودِ وَالْكَرَِمِ ، اَللهُ عَاصِمُهُ ، وَجِبْرِيلُ خَادِمُهُ، وَالْبُرَاقُ مَرْكَبُهُ ، وَاْلمِعْرَاجُ سَفَرُهُ ، وَسِدْرَة اْلمُنْتَهَى مَقَامُهُ ،وَقَابَ قَوْسَيْنِ مَطْلُوبُهُ ، وَاْلمَطْلُوبُ مَقْصُودُهُ ،وَاْلمَقْصُودُ مَوْجُودُهُ ، سَيِّدِ اْلمُرْسَلِينَ ، خَاتِمِ النَّبِيِّينَ شَفِيعِ اْلمُذْنِبِينَ، أَنِيسِ اْلغَرِيبِينَ، رَحْمَةٍ لِلْعَالَمِينَ رَاحَةِ اْلعَاشِقِينَ، مُرَادِ اْلمُشْتَاقِينَ ، شَمْسِ اْلعَارِفِينَ سِرَاجِ السَّالِكِينَ ، مِصْبَاحِ اْلمُقَرَّبِينَ مُحِبِّ اْلفُقَرَاءِ وَاْلغُرَبَاءِ وَالْمَسَاكِينِ ، سَيِّدِ الثَّقَلَيْنِ نَبِيِّ اْلحَرَمَيْنِ ، اِمَامِ اْلقِبْلَتَيْنِ وَسِيلَتِنَا فِي الدَّارَيْنِ ، صَاحِبِ قَابَ قَوْسَيْنِِ ، مَحْبُوبِ رَبِّ اْلمَشْرِقَيْنِ وَاْلمَغْرِبَيْنِ ، جَدِّ اْلحَسَنِ وَاْلحُسَيْنِ ، مَوْلَانَا وَمَوْلَى الثَّقَلَيْنِ ، أَبِي اْلقَاسِمِ سَيِّدِنَا مُحَمَّدِنِ بْنِ عَبْدِ اللهِ نُورٍ مِنْ نُورِ اللهِ ، يَا أَيُّهَا اْلمُشْتَاقُونَ بِنُورِ جَمَالِهِ ، صَلّوُا عَلَيْهِ وَآلِهِ وَأَصْحَابِهِ وَسَلِّمُوا تَسْلِيمًا.*

 💚👑 *താജുസ്സ്വലാത്ത്*👑💚

ആശിഖീങ്ങളെ...

*മുത്തു നബി ﷺ തങ്ങളെ സ്വപ്നത്തിൽ  കാണാൻ ആഗ്രഹമുണ്ടോ*..❓

     *താജുസ്സ്വലാത്ത്*

 *പതിവാക്കുക*..👍

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Friday, 20 March 2020

കൊറോണയും ദജ്ജാലും !

*കൊറോണക്കൊപ്പം_ദജ്ജാലിറങ്ങിയോ...?*
👇👇👇👁👁👁👇👇👇
https://m.facebook.com/story.php?story_fbid=629464214294786&id=100016936382946
✍ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച മെസേജാണ് ഇന്ന് ദജ്ജാലിറങ്ങുമെന്നത്... ഈ പാവം ഞാനാണെങ്കിലോ ദജ്ജാലിനെ ഇതുവരെ കണ്ടിട്ടില്ല. ദജ്ജാലിനെ കണ്ട്- സംസാരിച്ച്- മൂപ്പരുടെ ആഗമന സമയം കൃത്യമായി അറിഞ്ഞ സോഷ്യൽ മീഡിയാ പണ്ഡിതർ കുറിപ്പട തയ്യാറാക്കിയപ്പോൾ ഉള്ളിന്റെയുള്ളിൽ ദജ്ജാലിനെക്കാണാൻ പൂതി തോന്നാതിരുന്നില്ല. ദജ്ജാലിന്റെ നമ്പർ വാങ്ങി ഡീറ്റെയിൽ കൃത്യമായറിയാമല്ലോ എന്ന് ചിന്തിച്ച് മെസേജ് നോക്കിയപ്പോൾ എഴുതിയ പണ്ഡിത കേസരിയുടെ പേരു പോലുമില്ല. ഊരും പേരുമില്ലാത്ത മെസേജ്... ഒട്ടും താമസിക്കാതെ ഷെയർ ചെയ്യണമെന്ന ഉപദേശം അടിയിൽ വെണ്ടക്കാ അക്ഷരത്തിലെഴുതിച്ചേർത്തിട്ടുണ്ട് .

                   അവസാന നാളിന്റെ അടയാളമാണ് ജുമുഅ മുടങ്ങലും ഉടനടി ദജ്ജാലിറങ്ങലും എന്നതാണ് ,പ്രമാണങ്ങളുടെ തലയും വാലും മുറിച്ച് സ്വന്തമായി വ്യാഖ്യാനിച്ച,  ആനത്തല വലിപ്പമുള്ള മെസേജിന്റെ ആകെത്തുക. ഇതൊക്കെ കുത്തിയിരുന്നെഴുതി കണ്ണും പൂട്ടി പ്രചരിപ്പിക്കുന്ന ''ദജ്ജാൽ ഫാൻസ് അസോസിയേഷനോട് ''ഒരു ചോദ്യം... രോഗ ഭീതി മൂലം ജുമുഅ മുടങ്ങുന്നത് ഖിയാമത്ത് നാളിന്റെ അടയാളമാണോ...?... അതോ ,ജുമുഅക്ക് പങ്കെടുക്കാൻ പോലും വിശ്വാസമില്ലാതായതു മൂലം ജുമുഅ മുടങ്ങലാണോ ഖിയാമത്ത് നാളിന്റെ അടയാളം...?... അതോ മറ്റു വല്ലതുമാണോ...?... പ്രാമാണികമായി എന്തെങ്കിലുമറിയുമോ ഈ വിഷയത്തെക്കുറിച്ച്...?...

                               പകർച്ച വ്യാധികൾ മൂലം പള്ളികൾ നിസ്കാരമില്ലാതെ അവശേഷിച്ചത്  ലോകത്തിലെ ആദ്യ സംഭവമൊന്നുമല്ല.മുമ്പും സംഭവിച്ചിട്ടുണ്ടങ്ങിനെ...1000 വർഷങ്ങൾ മുമ്പ് ഹിജ്റ വർഷം 448ൽ മിസ്വ് റിലും, അൽഅൻദുലുസിലും(ഇന്നത്തെ സ്പെയിൻ,അൻഡോറ,പോർച്ചുഗൽ  എന്നീ യൂറോപ്യൻ രാജ്യങ്ങൾ)
അതിന് മുമ്പ് കാണാത്ത വിധം
വലിയ ക്ഷാമവും പകർച്ച വ്യാധികളും സംഭിവച്ചിരുന്നതായും
നിസ്കാരിക്കാനാളില്ലാതെ പള്ളികൾ പൂട്ടിയടക്കപ്പെട്ടിരുന്നതായും ഹാഫിളുദ് ദഹബി തന്റെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ سير أعلام النبلاءൽ രേഖപ്പെടുത്തിയതായി കാണാം
في عام 448 هـ:

وقع في مصر والأندلس قحطٌ ووباءٌ كبير،
لم يُعهد قبله مثله،
حتى بقيت المساجد مغلقة بلا مصلِّ،
وسُمي: (عام الجوع الكبير).

"سير أعلام النبلاء" (18/ 311)

                        ജുമുഅ ജമാഅത്തുകൾ ആരാധനയാണ്. മനുഷ്യ ജീവിനെ ഇല്ലാതാക്കുന്ന മഹാമാരികൾ കണ്ണു തുറക്കുമ്പോൾ രോഗവ്യാപനം തടയാൻ ജുമുഅ ജമാഅത്തുകൾ ഒഴിവാക്കി അതിനെ അതിജീവിക്കലാണ് അപ്പോഴത്തെ ആരാധന. അത്തരം വിഷയങ്ങളെല്ലാം മത കർമ്മ ശാസ്ത്രം വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. അത്തരം ഘട്ടങ്ങളിലെ ഒരുമിച്ച് കൂടലുകൾ രോഗവ്യാപന - മരണങ്ങളിലേക്ക് വഴി തുറക്കുമെങ്കിൽ ആ ഒരുമിച്ചുകൂടൽ പോലും തെറ്റാണെന്നാണ് മതം പഠിപ്പിക്കുന്നത്.ഇതൊന്നുമറിയാതെ ,ജുമുഅ മുടങ്ങിയത് വിശ്വാസികളെ കളിയാക്കാനുള്ള ആയുധമാക്കാൻ വിഭല ശ്രമം  നടത്തുന്ന യുക്തിവാദികൾക്ക് വളമിട്ടു കൊടുക്കുന്ന ഇത്തരം ''നല്ലയിനം മണ്ടൻമാർ''...!... ഇവരുടെ വംശനാശം സംഭവിക്കാതിരിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ ഒർജിനൽ ദജ്ജാൽ വല്ലാതെ വിഷമിക്കേണ്ടി വരുമെന്നത് തീർച്ച...!                   

                        ഈ കുറിപ്പെഴുതുമ്പോൾ വെള്ളിയാഴ്ച അവസാനിക്കാറായി. ലെവൻ സമയം പറഞ്ഞ ദജ്ജാൽ ഇതുവരെ ഇറങ്ങിയില്ല. ഇനി - ജിന്നിനെ ബാക്ടീരിയയാക്കി പ്രഖ്യാപിച്ച വഹാബിസത്തെക്കൂട്ടു പിടിച്ച് ദജ്ജാലിനെയും ബാക്ടീരിയ ആക്കിയോ എന്തോ...!... അതോ - വഹാബികൾ യോഗം ചേർന്ന് അല്ലാഹുവിന് കയ്യും കാലും ഫിറ്റ് ചെയ്ത പോലെ ,ദജ്ജാൽ ഫാൻസുകാർ യോഗം ചേർന്ന് ദജ്ജാലിന്റെ വരവ് മാസ് എൻട്രിയാക്കി ആഘോഷിക്കാനായി അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി വച്ചോ ആവോ... ഇത്തരം മണ്ടൻ ഫത് വകളുമായി കളത്തിലിറങ്ങുന്ന അഭിനവ ദജ്ജാലുകളെ നിയന്ത്രിക്കാൻ നമുക്കാകില്ല. മതത്തെ മനപൂർവ്വം വികൃതമാക്കാനും  അവഹേളിക്കാനും പ്രമാണങ്ങൾ വെട്ടിമുറിച്ച് കൂട്ടി ഒട്ടിക്കുന്ന വഹാബീ മൗദൂദാതികളെ ബാധിച്ച ശൈതാൻ വൈറസിന്റെ വാഹകരാണിവരും... .ചെറിയ കാറ്റ് വീശുമ്പോൾ പോലും  ദജജാലിനെയും ശിങ്കിടികളെയും കളത്തിലിറക്കുന്നതും, അല്ലാത്തതുമായ ഇത്തരം കോമഡികൾ ഇക്കൂട്ടരിനിയും തുടരും.അറിയാതെയാണെങ്കിലും ഷെയർ ചെയ്യാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കുക...

ഖുദ്സി
20-03-2020

കൊറോണക്കാല മസ്അലഃകൾ

🌹🕋🌹🕋🌹🕋🌹🕋

📝📚📝📚📝📚📝📚
Www.Jannathulminna.Com
*മസ്അലഃ നമ്പർ 1️⃣*
❓❓❓❓❓❓❓

നാസിലതിന്റെ ഖുനൂതിൽ ആദ്യം കൊണ്ട് വരേണ്ടത് സാധാ ഖുനൂതിലെ വചനങ്ങളാണല്ലോ,അപ്പോഴും കൈകളുടെ പുറം ഭാഗം മേൽഭാഗത്തേക്കുയർത്തലാണോ വേണ്ടത്(അത് ഒരു കാര്യം നേടിയെടുക്കാനുള്ള ത്വലബിന്റെ വാചകങ്ങളാണല്ലോ)
,അതോ ശേഷം കൊണ്ട് വരുന്ന വിപത്ത് തട്ടിമാറ്റാനുള്ള പ്രത്യേക ദുആയിൽ മാത്രം മതിയോ
🤔
 ✍✅✅✅✅✅✅
ഏത് സീഗയാണെങ്കിലും(വാചകം) മഖ് സ്വൂദ്(ഉദ്ധേശ്യം) ആണ് പരിഗണനീയം
ഇവിടെ സാധാ ഖുനൂതിലെ വാചകം കൊണ്ടുവന്നാലും മറ്റു ത്വലബിന്റെ വചനങ്ങൾ കൊണ്ടുവന്നാലും ഉദ്ധേശ്യം  റബ്ഉൽ ബലാഅ്(വിപത്ത് ഉയർത്തൽ)ആണ്
അതിനാൽ
രണ്ടിലും(അഥവാ തുടക്കം മുതൽ തന്നെ) കൈകളുടെ പുറംഭാഗം ആകാശത്തേക്കുയർത്തലാണ് വേണ്ടതെന്നും
 അതാണ് ഇബ്നു ഹജർ തങ്ങളുടെ ളാഹിറായ കലാമിൽ നിന്നും നിന്നും,റംലീ തങ്ങളുടെ സ്വരീഹായ കലാമിൽ നിന്നും മനസ്സിലാവുന്നതെന്നും ബിഗ് യയിൽ കാണാം
അതാണ് മുഅ്തമദെന്ന് ശർവാനിയിലുമുണ്ട്
ഹാശിയതുന്നിഹായഃയിലും ഫതാവൽ കുർദിയീലും തഥൈവ...

(സാധാ ഖുനൂതിൽ ദുആവചനങ്ങളല്ലാത്ത സനാഇൽ കൈകളുയർത്തൽ സുന്നത്തായത് പോലെ വിപത്ത് ഉയരാനുള്ള വചനങ്ങളില്ലെങ്കിലും മൊത്തത്തിൽ അത് നാസിലതിന്റെ ഖുനൂതാകയാൽ എല്ലാ സമയവും കൈകളുടെ പുറം മേൽപ്പോട്ടുയർത്തലാണ് വേണ്ടതെന്നാണ് ബിഗ്യ)
ഈ വിഷയത്തിൽ ഖിലാഫുണ്ട് എങ്കിലും മുഅതമദെന്ന് ശർവാനി പറഞ്ഞ,കൂടുതൽ പണ്ഡിതർ വിശദീകരിച്ച മേൽപറഞ്ഞ രൂപമാണ് ഖൈർ
*(ഇത് സ്വുബ്ഹിയിലൊഴികെയുള്ളതിലാണ്,സ്വുബ് ഹിയിൽ എല്ലായ്പ്പോഴും സുന്നത്തായ വാരിദായ ഖുനൂതിനോടൊപ്പമാണ് നാസിലതിന്റെ ഖുനൂത്,അവിടെ ആദ്യം മുതൽ സനാഅ് വരെ മുൻ കൈയിന്റെ ഉൾഭാഗം ആകാശത്തേക്കുയർത്തുകയും തുടർന്ന് നാസിലതിന്റെ ഖുനൂത് കൊണ്ടു വരുമ്പോൾ കൈകളുടെ പുറംഭാഗം ആകാശത്തേക്കുയർത്തലുമാണ് വേണ്ടത്*
*(കാരണം ഇവിടെ  സ്വുബ്ഹിയിലെ സ്പെഷ്യൽ  ഖുനൂതിന് ശേഷം നാസിലതിന്റെ ഖുനൂത് കൊണ്ടുവരുമ്പോൾ മാത്രമാണ് റബ്ഉൽ ബലാഅ് മഖ്സ്വൂദ്)  ശേഷം സ്വലാത്ത് ചൊല്ലി അവസാനിപ്പിക്കുക*


👇🏻ഇബാറത്ത് 👇🏻
*"والمفهوم من ظاهر كلام ابن حجر وصريح كلام م ر ان كل داع في قنوت الصلاة او في غيرها ان دعا برفع ما نزل به من بلاء جعل ظهر كفيه إلى السماء من أول القنوت الى اخره أي قنوت كان وان كان بصيغة الطلب كاللهم اسقنا غيثا مغيثا الخ لان المراد بقولهم برفع بلاء أي إذا كان المقصود منه رفع البلاء ويؤيده التصريح بندب رفع اليدين في حال الثناء مع أنه لا دعاء فيه*
(بغية ص 43)


ﻭﻳﺴﻦ ﺃﻥ ﻳﺮﻓﻊ ﻳﺪﻳﻪ ﻭﻳﺠﻌﻞ ﻇﻬﻮﺭﻫﻤﺎ ﺇﻟﻰ اﻟﺴﻤﺎء ﻭﻟﻮ ﻋﻨﺪ ﺃﻟﻔﺎﻅ اﻟﺘﺤﺼﻴﻞ ﻋﻠﻰ اﻟﻤﻌﺘﻤﺪ ﻛﻤﺎ ﻗﺎﻟﻪ اﻟﺤﻔﻨﻲ ﺗﺒﻌﺎ ﻟﻠﺤﻠﺒﻲ ﻭاﻟﺸﺒﺮاﻣﻠﺴﻲ؛ ﻷﻥ اﻟﻘﺼﺪ ﺭﻓﻊ اﻟﺒﻼء ﺧﻼﻓﺎ ﻟﻤﺎ ﻗﺎﻟﻪ اﻟﻘﻠﻴﻮﺑﻲ ﻭﺗﺒﻌﻪ اﻟﻤﺤﺸﻲ ﺑﺮﻣﺎﻭﻱ ﻣﻦ ﺃﻧﻪ ﻳﺠﻌﻞ ﺑﻄﻮﻧﻬﻤﺎ ﺇﻟﻰ اﻟﺴﻤﺎء ﻋﻨﺪ ﺃﻟﻔﺎﻅ اﻟﺘﺤﺼﻴﻞ ﻭﻇﻬﻮﺭﻫﻤﺎ ﻋﻨﺪ ﺃﻟﻔﺎﻅ اﻟﺮﻓﻊ ﻛﻤﺎ ﻓﻲ ﺳﺎﺋﺮ اﻷﺩﻋﻴﺔ ﻭﻟﻮ ﻓﻲ اﻟﺼﻼﺓ ﻭﻗﺪ ﻋﺮﻓﺖ ﺃﻥ ﻣﺤﻞ ﻫﺬا اﻟﺘﻔﺼﻴﻞ ﺇﺫا ﻟﻢ ﻳﻜﻦ اﻟﻘﺼﺪ ﺭﻓﻊ اﻟﺒﻼء ﻭﺇﻻ ﺭﻓﻊ اﻟﻈﻬﻮﺭ ﻣﻄﻠﻘﺎ ﻧﻈﺮا ﻟﻠﻘﺼﺪ ﺩﻭﻥ اﻟﻠﻔﻆ.(الشرواني)

فلو جمع بين الطلب والرفع بصيغة واحدة كما لو دعا شخص لتحصيل شيء ورفع آخر ، أو دعا اثنان أحدهما بطلب خير والآخر برفع شر فقال آخر : اللهم افعل لي ذلك فهل يفعل قائل ذلك ببطون الأكف أم بظهورها ؟ فيه نظر .

قيل ولا يبعد أن يفعل ذلك مقرونا ببطون الأكف تغليبا للمطلوب على غيره لشرفه ا هـ .

أقول : والأقرب أن ذلك يكون بظهور الأكف لأن درء المفاسد مقدم على جلب المصالح



شبراملسي


                   
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 2️⃣*
❓❓❓❓❓❓❓❓
കൊറേണയെ പ്രതിരോധിക്കാൻ കൈകൾ ആൽക്കഹോളടങ്ങിയ ഡിറ്റർജന്റ് കൊണ്ട് ഹാൻഡ് വാഷ് ചെയ്യാൻ ആരോഗ്യവകുപ്പ് നിർദ്ധേശിച്ചിരിക്കുകയാണല്ലോ,ആൽക്കഹോളടങ്ങിയ
ഇത് ഉപയോഗിക്കാമോ
🤔
 ✍✅✅✅✅✅✅✅
മരുന്നുകളിലും,സ്പ്രേകളിലും,ഡിറ്റർജന്റുകളിലുമുപയോഗിക്കുന്ന ആൽക്കഹോളിൽ ലഹരിയില്ലെന്ന് അത്തരം കമ്പനികളുടെ മേൽനോട്ടക്കാരുമായി അന്വേഷിച്ചുറപ്പിച്ചതായി മുൻ യുഎഇ മതകാര്യവകുപ്പ് മന്ത്രിയായിരുന്ന عيسى بن عبد الله بن محمد بن مانع الحميري
തങ്ങൾ തന്റെ لباب النقول في طهارة العطور الممزوجة بالكحول.
എന്ന ഗ്രന്ഥത്തിൽ
രേഖപ്പെടുത്തിയിട്ടുണ്ട്
അങ്ങനെയെങ്കിൽ തീർച്ചയായും അതുപയോഗിക്കാം
(ലഹരി ദ്രാവകമാണല്ലോ നജസ്)
ഇനി അടിസ്ഥാനപരമായി ശുദ്ധിയുള്ള(മദ്യപാനിയുടെ/ഹൈളുകാരിയുടെ/കുട്ടികളുടെ വസ്ത്രങ്ങൾ പോലെ)
 എന്നാൽ നജസിൽ സംശയമുള്ള വസ്തുക്കൾ  ഉപയോഗിക്കാമെന്നതാണ്
പ്രബലമെന്ന് ഫത്ഹുൽ മുഈനിൽ അല്ലാമഃ സൈനുദ്ധീൻ മഖ്ദൂം തങ്ങൾ ഉറപ്പിച്ച് പറയുന്നുണ്ട്
*പന്നിയുടെ കണ്ഠം ചേർക്കുന്നുണ്ടെന്നറിയപ്പെട്ടെ ശാമിലെ പാൽക്കട്ടി കൊണ്ടുവരപ്പെട്ടപ്പോൾ മുത്ത്നബി ഭക്ഷിച്ച(അത് ചേർത്തിട്ടുണ്ടെന്ന് ഉറപ്പില്ലാത്തതിനാൽ) ഹദീസാണതിന്റെ പ്രമാണം*

എങ്കിലും നജസ് സംശയമുണ്ടെങ്കിൽ  സൂക്ഷ്മത അതുപയോഗിക്കാതിരിക്കലാണ്
എന്നാൽ ആരോഗ്യ വകുപ്പ്  പകർച്ച വ്യാധി തടയാൻ ഇത് നിർബന്ധമാക്കുന്ന അവസ്ഥയെങ്കിൽ സൂക്ഷ്മത പരിഗണിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

👇🏻ഇബാറത്ത്👇🏻
قاعدة مهمة: وهي أن ما أصله الطهارة وغلب على الظن تنجسه لغلبة النجاسة في مثله فيه قولان معروفان بقولي الأصل والظاهر أو الغالب أرجحهما أنه طاهر  بالأصل المتيقن لأنه أضبط من الغالب المختلف بالأحوال والأزمان وكذلك كثياب خمار وحائض وصبيان.  وأوانى متديـــنين بالنجــاسة وورق يغـلب نــثره على نجس ولعاب صبي وجـوخ اشــتهر عمله بشـحم الخــنزير وجبن شامي اشـتهر عمله بأنفحــة الخنـزير وقد جاءه صلى الله عليه وسلم جـبنة من عندهم فــأكل منها ولم يســئل عن ذلك. ذكره شيخـنا فى شرح المنهــاج .اهـ

فتح المعين ٢٣
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 3️⃣*
❓❓❓❓❓❓❓❓
കൊറോണ പോലോത്ത പകർച്ചവ്യാധി സമയം ആരോഗ്യവകുപ്പും/വിദഗ്ധ ഡോക്ടർമാരും നിർദ്ധേശിക്കുന്ന പ്രതിരോധ നടപടികൾ അനുസരിക്കൽ എല്ലാവർക്കും നിർബന്ധമാണോ
🤔
 ✍✅✅✅✅✅✅✅
അതെ,
അല്ലാമഃ ഇബ്നു ഹജറുൽ ഹൈതമി തങ്ങളുടെ ഫതാവൽ കുബ്റയുടെ ഇബാറത്ത് അത് അടിവരയിടുന്നുണ്ട്
👇🏻ഇബാറത്ത്👇🏻
. ﻭﻣﻨﻬﺎ ﻳﻨﺒﻐﻲ ﺃﺧﺬا ﻣﻤﺎ ﻣﺮ ﻣﻦ ﻣﻨﻊ اﻟﺘﻌﺮﺽ ﻟﻠﺒﻼء، ﻭﻣﻦ ﻣﺸﺮﻭﻋﻴﺔ اﻟﺪﻭاء اﻟﺘﺤﺮﺯ ﺃﻳﺎﻡ اﻟﻮﺑﺎء ﻣﻦ ﺃﻣﻮﺭ ﺃﻭﺻﻰ ﺑﻬﺎ ﺑﻌﺾ ﺣﺬاﻕ اﻷﻃﺒﺎء ﻭاﻻﻋﺘﻨﺎء ﺑﺄﻣﻮﺭ ﺃﺧﺮﻯ
‎( الفتاوى الكبرى)
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 4️⃣*
❓❓❓❓❓❓❓❓
വിപത്തിറങ്ങിയ നാട്ടിലുള്ളവർക്ക് വേണ്ടി ഇറങ്ങാത്ത നാട്ടുകാർക്കും ഖുനൂതുന്നാസിലഃ സുന്നത്താണോ,ഒരാൾക്ക് മാത്രമാണ് വിപത്ത് വന്നതെങ്കിലോ
🤔
 ✍✅✅✅✅✅✅
അതെ ഒരു നാട്ടിൽ വിപത്തെത്തിയിട്ടില്ലെങ്കിലും അന്നാട്ടുകാർക്ക് വിപത്തിലകപ്പെട്ട ഇതര നാട്ടുകാർക്ക് വേണ്ടി നാസിലതിന്റെ ഖുനൂതോതൽ സുന്നത്ത് തന്നെയാണ്
ഒരാൾക്ക് മാത്രമാണ് വിപത്തെങ്കിലും ഖൂനൂത് സുന്നത്താണെന്നാണ് ഒരു കൂട്ടം പണ്ഡിതർ ബഹ്സ് ചെയ്തിരിക്കുന്നത്
അതേസമയം ആ ഒരു വ്യക്തി ജനസേവകൻ(സമൂഹത്തിനുപകാരമുള്ളവൻ/ആവശ്യമുള്ളവൻ ഉദാഃ-പണ്ഡിതൻ,ധൈര്യശാലി) ആവണം എന്ന് അസ്നവീ ഇമാം നിബന്ധന വെച്ചിട്ടുണ്ട്
രണ്ടു പേരെങ്കിൽ ഈ ശർത്വില്ലെങ്കിലും സുന്നത്ത് തന്നെ
👇🏻ഇബാറത്ത് 👇🏻
قال العلامة البجيرمي الشافعي في حاشيته على شرح المنهج المُسمَّاة "التجريد لنفع العبيد" (1/ 207، ط. الحلبي): [(قوله: لنازلة) أي: "لرفعها ولو لغير من نزلت به؛ فيسن لأهل ناحية لم تنزل بهم فعل ذلك لمن نزلت به" اهـ حلبي، وعبارة "شرح الرملي": بأن نزلت بالمسلمين ولو واحدًا على ما بحثه جمع، لكن اشترط فيه الإسنوي تعدي نفعه؛ كأسرٍ لعالم أو شجاع، وهو ظاهر. اهـ. وخرج بالواحد الاثنان، ومقتضاه: أنه يقنت لهما وإن لم يكن فيهما نفع متعد. اهـ. "الشبراملسي على الرملي
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 5️⃣*
❓❓❓❓❓❓❓❓
മാസ്ക് ധരിച്ച് നിസ്കരിച്ചാൽ സ്വഹീഹാവുമോ,സുജൂദിൽ മൂക്ക് മറകൂടാതെ വെക്കൽ വാജിബാണോ,സുജൂദിലെ അവയവങ്ങൾ വെക്കേണ്ട ക്രമം പറയാമോ,തർത്തീബൊഴിവാക്കൽ കറാഹത്താണോ
🤔
 ✍✅✅✅✅✅✅✅
നിസ്കാരം സ്വഹീഹാവും കാരണം മൂക്ക് വെക്കൽ തന്നെ നിർബന്ധമില്ല
(വെക്കാതിരിക്കൽ കറാഹത്താണ് ) മറയില്ലാതെ വെക്കലോ സുന്നത്താണു താനും
അത് കൊണ്ട് മൂക്ക് മറച്ചാൽ ആ സുന്നത്ത് നഷ്ടപ്പെടും
കൊറോണ പോലോത്ത മൂക്ക് മറക്കേണ്ട നിർബന്ധിത സാഹചര്യത്തിൽ
(ധരിക്കൽ അനിവാര്യമായവർക്ക് മാത്രം)
 സുന്നത്ത് നഷ്ടപ്പെടില്ല
ആദ്യം രണ്ടുകാൽമുട്ടുകൾ ശേഷം രണ്ടു മുൻകൈകൾ,തുടർന്ന് നെറ്റിയും മൂക്കും ഒപ്പം
എന്നതാണ് അവയവങ്ങൾ വെക്കലിലെ സുന്നത്തും തർതീബും ഇതൊഴിവാക്കൽ കറാഹത്താണ്
👇🏻ഇബാറത്ത്👇🏻
. وسن (فى السجود وضع كل ركبة) على الأرض اولا  (ثم) بعد ذلك يسن وضع كل (يد) اي كف ثم (جبهة وانف )معا للإتباع
ويكره مخالفة الترتيب المذكور وعدم وضع الأنف

فتح الجواد  1/209



(ووضع انف) اي على محل سجوده مكشوفا قوله (لخبر صحيح)لسنية وضع الأنف وهذا الخبر رواه أبو داود قال فى المغني وانما لم يجب وضع الأنف كالجبهة، مع ان خبر أمرت أن اسجد على سبعة أعظم ظاهره الوجوب،
  للأخبار الصحيحة المقتصرة على الجبهة قالو وتحمل أخبار الأنف على الندب

اعانة ١/٢٨١
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 6️⃣*
❓❓❓❓❓❓❓❓
കൊറോണ കാരണം പലരാജ്യങ്ങളിലും പള്ളികളടക്കപ്പെട്ടിരിക്കുകയാണല്ലോ
ഇത്തരം അവസ്ഥ ഏതെങ്കിലും കാലഘട്ടത്തിലുണ്ടായതായി ചരിത്ര കിതാബുകളിലുണ്ടോ
🤔
 ✍✅✅✅✅✅✅
അതെ,ഹിജ്റ വർഷം 448ൽ മിസ്വ് റിലും,അൽഅൻദുലുസിലും(ഇന്നത്തെ സ്പെയിൻ,അൻഡോറ,പോർച്ചുഗൽ  എന്നീ യൂറോപ്യൻ രാജ്യങ്ങൾ)
അതിന് മുമ്പ് കാണാത്ത വിധം
വലിയ ക്ഷാമവും പകർച്ച വ്യാധികളും സംഭിവച്ചിരുന്നതായും
നിസ്കാരിക്കാനാളില്ലാതെ പള്ളികൾ പൂട്ടിയടക്കപ്പെട്ടിരുന്നതായും ഹാഫിളുദ് ദഹബി തന്റെ സുപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ سير أعلام النبلاء
ൽ രേഖപ്പെടുത്തിയതായി കാണാം

👇🏻ഇബാറത്ത് 👇🏻
في عام 448 هـ:

وقع في مصر والأندلس قحطٌ ووباءٌ كبير،
لم يُعهد قبله مثله،
حتى بقيت المساجد مغلقة بلا مصلِّ،
وسُمي: (عام الجوع الكبير).

"سير أعلام النبلاء" (18/ 311)
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 7️⃣*
❓❓❓❓❓❓❓❓
കോവിഡ് കാരണം സ്വഫുകളിൽ വലിയ വിടവ് വരുത്തിയും,വളരെ അകലം പാലിച്ചും ചിലപള്ളികളിൽ നിസ്കരിക്കുന്ന വീഡിയോ വാട്ട്സ്ആപ്പിൽ കറങ്ങുന്നുണ്ട്
അങ്ങനെ നിസ്കരിച്ചാൽ നമ്മുടെ മദ്ഹബിൽ  നിസ്കാരം സ്വഹീഹാവുമോ,ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുമോ
🤔
 ✍✅✅✅✅✅✅✅
നിസ്കാരം സ്വഹീഹാവുമെന്നതിൽ രണ്ടഭിപ്രായമില്ല
പക്ഷെ
ജമാഅത്തിന്റെ ഭാഗത്തിലൂടെ വരുന്ന കറാഹത്തായതിനാൽ ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്നതാണ് പ്രബലം
(ഉദ്റില്ലെങ്കിൽ)
സ്വഫ്ഫിന്റെ ഫളീലതേ നഷ്ടപ്പെടൂ എന്നാണ് റംലീ ഇമാമിന്റെ അഭിപ്രായം
*കൊറോണ പോലോത്ത  കാരണങ്ങൾ(പ്രയാസങ്ങൾ) ഉണ്ടാവുമ്പോൾ ആ കറാഹത്ത് വരില്ലെന്നും ജമാഅത്തിന്റെ പ്രതിഫലം നഷ്ടപ്പെടില്ലെന്നും  നിഹായതു സ്സൈനിന്റെ ഇബാറത്തിൽ നിന്ന് മനസ്സിലാക്കാം*
👇🏻ഇബാറത്ത്👇🏻
. وفي ع ش على م ر ما نصه وبقي ما لو تعارض عليه مكروهان كالصلوة  فى الصف الأول مع الإرتفاع والصلوة في غيره مع تقطع الصفوف فهل يراعى الأول أو الثاني فيه نظر
والأقرب الثاني لأن فى الإرتفاع من حيث هو ما هو على صورة التفاخر والتعاظم بخلاف عدم تسوية الصفوف فإن الكراهة فيه من حيث الجماعة لا غير اه‍

جمل٢/٣٥٨

أن الكراهة إذا كانت من حيث الجماعة تفوت فضيلة الجماعة

حاشية الشرواني ٣/١٦

والإنفراد عن الصف مع إمكان الدخول  فيه مفوت فضيلة الجماعة  لأن ارتكاب المكروه من حيث الجماعة يفوتها
وحينئذ كره شروع فى صف قبل إتمام ما قبله وفي فتاوى محمد الرملي أن الصفوف المقطعة تحصل لهم فضيلة الجماعة دون فضيلة الصف والمعتمد الأول نعم إن كان تأخيرهم عن سد الفرجة لعذر كوقت الحر بالمسجد الحرام لم يكره لعدم التقصير فلا تفوتهم الفضيلة

نهاية الزين ١١٩
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 8️⃣*
❓❓❓❓❓❓❓❓
ഗൾഫിൽ പല സ്ഥലത്തും  ജുമുഅ നിർത്തലാക്കിയിരിക്കുകയാണല്ലോ;ഞങ്ങൾ പ്രവാസികൾ  ഒരു റൂമിൽ 15 പേർ ഉണ്ട്
ഞങ്ങൾക്കിവിടെ റൂമിൽ  ജുമുഅഃ നിർബ്ബന്ധമുണ്ടോ ?അതോ ളുഹ്ർ നിസ്ക്കരിച്ചാൽ മതിയോ?
ജമാഅത്തായി നിസ്കരിക്കാമോ
🤔
 ✍✅✅✅✅✅✅
പ്രവാസികളായ നിങ്ങൾ മുഖീമീങ്ങളാണ്(താൽക്കാലിക താമസക്കാർ) മുതവത്വിനീങ്ങളെക്കൊണ്ടേ(നാട്ടിലെ സ്ഥിര താമസക്കാർ)ജുമുഅഃ സ്വഹീഹാവൂ..
അതിനാൽ നിങ്ങൾ  റൂമിൽ 40 പേരുണ്ടായാലും ജുമുഅഃ നിസ്കരിക്കേണ്ടതില്ല
എന്ന് മാത്രമല്ല ആ നിസ്കാരം തന്നെ സ്വഹീഹല്ല
 ളുഹ്റ് നിസ്കരിക്കുകയാണ് വേണ്ടത്
അതിൽ
ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ്
👇🏻ഇബാറത്ത് 👇🏻
ولكن لا تنعقد به أي بمقيم غير متوطن
(ഫത്ഹുൽ മുഈൻ 95)

فان تعدد المعذورون سن لهم الظهر جماعة

كتاب العباب المحيط بمعظم نصوص الشافعي والأصحاب
١/٢١٠
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
*തയ്യാറാക്കിയത്-VMH SAQUAFI WANDOOR*
(അഡ്മിൻ ജന്നതുൽമിന്ന)
Www.Jannathulminna.Com
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 9️⃣*
❓❓❓❓❓❓❓❓
*മുസ്വ് ഹഫിലെ മുടിയും,മക്കയിലെ പാറാവുകാരനും കൊറോണക്കാലത്തെ കോമഡിയാണോ,അതോ യാഥാർത്ഥ്യമുണ്ടോ*
🤔
 ✍✅✅✅✅✅✅
തീർച്ചയായും കോമഡി തന്നെ..🤠🤠
ഷിയാക്കളോ,ചില കള്ള ത്വരീഖത്തുകാരോ,ഖാദിയാനികളോ ഒരുപക്ഷേ നമ്മെ പരിഹസിക്കാൻ വഹാബീസോ ചമഞ്ഞുണ്ടാക്കിയ വേലയാണിതെന്ന് നാം മനസ്സിലാക്കണം
ഖാദിയാനിയുടെ ഇൽഹാം വാദം പോലെ(ആദ്യം വലിയ്യ്,പിന്നെ മഹ്ദീ,മസീഹ് പിന്നെ നബി😇)
പച്ചനുണകൾ വിളമ്പി ഇൽഹാമാക്കാനായി ചില ആത്മീയകള്ളൻമാരും...
ഏറ്റവും വലിയ സൂറത്ത് ബഖറയിലും(ഓതിത്തീരുമ്പോഴേക്ക് തലചൊറിയുമുറപ്പ്)
,പതിവായി ഓതുന്ന യാസീനിലും മുടികാണുമെന്നുറപ്പല്ലേ🤠🤠
തിരുനബിയുടെ മുടിക്ക് പ്രത്യേകതയുണ്ടെന്ന കാര്യത്തിൽ പണ്ഡിതർക്കിടയിൽ രണ്ടഭിപ്രായമില്ല
ആ ശറഫായ കേശം ലഭിക്കാൻ തിക്കിത്തിരക്കിയത് സ്വഹാബത്തൊന്നടങ്കമാണ്,അത് കഫൻ പുടയിൽ വെക്കാൻ വസ്വിയ്യത്ത് ചെയ്തത് മുആവിയ തങ്ങളാണ്,യുദ്ധവിജയത്തിന് വേണ്ടി അത് തൊപ്പിയിൽ തുന്നിപ്പിടിപ്പിച്ചത് ഖാലിദുബ്നു വലീദ് തങ്ങളാണ്
ആ ബറകത്ത് നമ്മുടെ മുടിക്കൂണ്ടെന്ന് ഏതെങ്കിലും പടുജാഹിൽ പറഞ്ഞാൽ നാമത് ഏറ്റുപിടിക്കണോ🤠🤠
മുസ്വ് ഹഫിൽ മുടികണ്ടാൽ വേഗമതെടുത്തു കളയണമെന്നാണ് പണ്ഡിതർ നമ്മെ പഠിപ്പിച്ചത്
അല്ലാതെ അതിട്ട വെള്ളം കുടിക്കാനല്ല🤠😇
ഇത്തരം കള്ള വഹ് യുമായി വരുന്നവരെ കണ്ടം വഴി ഓടിക്കുക


*മക്കയിലെ പാറാവുകാരൻ ശൈഖ് അഹമ്മദിന്റെ സ്വപ്നമാണ് മറ്റൊരു വിഷയം*
അത് മേൽപറഞ്ഞതിലും വലിയ കോമഡിയാണ്😁
മുൻവർഷങ്ങളിലൊക്കെ ഇത് പ്രചരിച്ചത് മദീനയിലെ പാറാവുകാരൻ എന്ന ടൈറ്റിലോടെയായിരുന്നു😂
ഇപ്പോൾ മക്കയുമായി ബന്ധിപ്പിക്കലാണല്ലോ കൂടുതൽ ട്രന്റ്..അപ്പോ അങ്ങനെയാവട്ടേന്ന് കരുതി😆
ഖുർആനും ഹദീസും തൊട്ടറിഞ്ഞ ആലിമീങ്ങൾ നമുക്ക് വേണ്ടി വിവിധ കിതാബുകൾ രചിച്ചിട്ടുണ്ട്
ഒരു മനുഷ്യന്റെ ആത്മീയ,ഭൗതീക നേട്ടങ്ങൾക്ക് വേണ്ട എല്ലാമതിലുണ്ട്
അത് മതി നമുക്ക്
കള്ള സ്വപ്നങ്ങളെ ചവറ്റുകൊട്ടയിലിട്ട് ചതച്ചരക്കുക
തിരുനബി സ്വപ്നത്തിൽ വന്ന് പറഞ്ഞൂവെന്നാണല്ലോ പറയുന്നത്
തിരുനബിയുടെ രൂപത്തിൽ ശൈത്വാൻ വരില്ലല്ലോ
അത് കൊണ്ട് ശരിയാവാൻ സാധ്യയതയുണ്ടല്ലോന്ന് കണ്ട് മുമ്പ് മദീനയിലും ഇപ്പോൾ മക്കയിലും ഒരു കൂട്ടം ദീനീസ്നേഹികൾ ശൈഖ് അഹമ്മദെന്ന പാറാവുകാരനെ അന്വേഷിച്ചപ്പോഴാണ് കൂടുതൽ കോമഡി..അങ്ങനെയൊരു പാറാവുകാരൻ ഇരുഹറമിലുമില്ലേയില്ല😇😆🤠😂😁
അപ്പോ ഏതോ മന്ച്ചന്റെ പച്ചനുണ കാച്ചൽ മാത്രമാണിതെന്ന് വ്യക്തം
ഈ സന്ദേശം 20 പേർക്കയച്ചാലുള്ള പ്രതിഫലും,അത് കിട്ടിയ ഒരുത്തന്റെ പേരും(നാട് കൊടുത്താൽ അന്വേഷിക്കും പണിപാളുംഅതോണ്ട് പേര് മാത്രം 😆)
അയക്കാത്തവർക്കുള്ള വിപത്തും അത് സംഭവിച്ച ഒരുത്തന്റെ പേരും കുറിപ്പിലുണ്ട്
(ആർക്കും എന്തും എഴുതാലോ)
എവിടെ നിന്നാണീ ജാതി വഹ് യാവോ😂
നമുക്ക് നമ്മുടെ അഹ് ലുസ്സുന്നയുടെ അഇമ്മത് പഠിപ്പിച്ച ഹഖ് മതി..
കണ്ട അണ്ടനും അടകോടനും എഴുതി വിടുന്ന ബാത്വില് വേണ്ട



🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣0️⃣*
❓❓❓❓❓❓❓❓
കൊറോണ പകരുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ഗൾഫ് നാടുകളിൽ ബാങ്കിൽ 
ألا صلو فى رحالكم
(നിങ്ങൾ നിങ്ങളുടെ വീടുകളിൽ നിന്ന് നിസ്കരിക്കുവീൻ) എന്നത്
ആഡ് ചെയ്തതായി കാണുന്നു,നമ്മുടെ മദ്ഹബിൽ അത് സുന്നത്തുണ്ടോ,ബാങ്കിനിടയിലാണോ ശേഷമാണോ കൊണ്ടു വരേണ്ടത്,എന്താണ് ഇജാബത് നൽകേണ്ടത്
🤔
 ✍✅✅✅✅✅✅
അതെ,ഇത്തരം ഘട്ടങ്ങളിൽ അത് ആഡ് ചെയ്യൽ സുന്നത്താണ്
ബാങ്കിനിടയിലും ശേഷവും പ്രസ്തുത വചനം കൊണ്ടുവരൽ ജാഇസാണെങ്കലും ശേഷം കൊണ്ടുവരലാണ് ഏറ്റവും നല്ലതെന്നും ബാങ്കിന്റെ കോർവ്വ അപ്പടി നിലനിൽക്കാൻ അതാണുചിതമെന്നും ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം
لا حول ولا قوة الا بالله العلي العظيم
ആണ് ഇജാബത് നൽകേണ്ടത്
👇🏻ഇബാറത്ത് 👇🏻
وقال النووي -رحمه لله- في " شرح صحيح مسلم " (5/207) : " في حديث ابن عباس رضي الله عنه أن يقول : ألا صلوا في رحالكم. في نفس الأذان ، وفي حديث ابن عمر أنه قال في آخر ندائه .

والأمران جائزان ، نص عليهما الشافعي رحمه الله تعالى في "الأم" في كتاب الأذان ، وتابعه جمهور أصحابنا في ذلك ، فيجوز بعد الأذان ، وفي أثنائه ؛ لثبوت السنة فيهما ، لكن قوله بعده أحسن ، ليبقى نظم الأذان على وضعه " انتهى

وبحث الأسنوي أنه فى قوله فى الليلة الممطرة أو نحو المظلمة عقب الحيعلتين الا صلو فى رحالكم يجيبه بلا حول ولا قوة الا بالله
(تحفة المحتاج)

(وبحث الأسنوي الخ) اعتمده النهاية والمغنى وجزم به الشارح فى شرح بافضل قوله (فى الليلة الخ) ليس بقيد كما فى شرح العباب بل النهار كذلك كردي قوله (أو نحو الظلمة) كذات الريح نهاية ومغني قوله (عقب الحيعلتين) أي أو بعد فراغ الأذان وهو الأولى نهاية ومغني وشرح بافضل (وقوله ذلك سنة لخبر الصحيحين)

حاشية الشرواني ٢/١١٣
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣1️⃣*
❓❓❓❓❓❓❓❓
ജുമുഅഃ നിസ്കാരത്തിലും നാസിലതിന്റെ ഖുനൂത് സുന്നത്തുണ്ടോ,അഞ്ച് നേര ഫർള് നിസ്കാരങ്ങളല്ലാത്ത എല്ലാ നിസ്കാരങ്ങളിലും ഓതലിന്റെ വിധിയെന്താണ്
🤔
 ✍✅✅✅✅✅✅
അതെ,ജുമുഅഃ യിലും സുന്നത്ത് തന്നെ
മയ്യിത്ത് നിസ്കാരത്തിൽ കറാഹത്തും
പെരുന്നാൾ,മഴയ തേടുന്ന നിസ്കാരങ്ങളടക്കം എല്ലാ
സുന്നത്ത് നിസ്കാരങ്ങളിലും,നേർച്ചയാക്കപ്പെട്ടവയിലും ഖിലാഫുൽ ഔലാ യുമാണ്
👇🏻ഇബാറത്ത് 👇🏻
مسألة يسن قنوت النازلة فى جميع المكتوبات ولو جمعة

فتاوى ابن زياد

المكتوبات) خرج المنذورة والجنازة والنافلة ولو عيداً أو استسقاء مما تسن فيه الجماعة فيكره في صلاة الجنازة ويكون خلاف الأولى في غيرها

حاشية الجمل ٢/٦٦
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣2️⃣*
❓❓❓❓❓❓❓❓
ഇമാമിന്റെ കൂടെ ആദ്യം ഖുനൂത് ലഭിച്ച മസ്ബൂഖിനും അവസാന റക്അതിലെ ഇഅ്തിദാലിൽ ഖുനൂത് സുന്നത്തുണ്ടോ,സ്വുബ്ഹിയിലെ ഖുനൂതും നാസിലതിന്റെ ഖുനൂതും ഈ വിഷയത്തിൽ സമമാണോ
🤔
 ✍✅✅✅✅✅✅
അതെ,സ്വുബ്ഹിയിലെ ഖുനൂത് പോലെ  നാസിലതിന്റെ ഖുനൂതും ആദ്യം ഇമാമിനൊപ്പമോതിയാലും അവസാന റക്അതിൽ മസ്ബൂഖിന് സുന്നത്ത് തന്നെ
👇🏻ഇബാറത്ത് 👇🏻
(وبسائر مكتوبة) من الخمس في اعتدال الركعة الاخيرة، *ولو مسبوقا قنت مع إمامه* (لنازلة) نزلت بالمسلمين.ولو واحدا تعدى نفعه - كأسر العالم أو الشجاع - وذلك للاتباع، وسواء فيها الخوف ولو من عدو مسلم، والقحط والوباء
 ( فتح المعين)
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣3️⃣*
*⁉️കൊറോണ ഹദീസിൽ‼️*
❓❓❓
കൊറോണയെ തിരുനബി പ്രവചിച്ചതായ തരത്തിൽ പല ക്യാപ്ഷനുകളും കൂടെ ഒരു കിതാബിന്റെ പേജും സോഷ്യൽ മീഡിയയാകെ പ്രചരിക്കുന്നുണ്ട്,വസ്തുത വിവരിക്കാമോ
🤔

 ✍✅✅✅✅✅✅
ആദ്യമേ പറയട്ടേ മുത്ത്നബിയുടെ ഒട്ടനേകം പ്രവചനങ്ങൾ മുഅ്ജിസത്ത് മുഖേനെ പുലർന്നതായി പണ്ഡിതർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
പലതും നാം കൺമുന്നിൽ കണ്ടുകൊണ്ടിരിക്കുന്നു ഇനിയും പുലരാനിരിക്കുന്നു..
അതേസമയം കൊറോണയെ പേരെടുത്ത് പരാമർശിച്ചുള്ള ഹദീസ് ഒരു കിതാബിലും ഇല്ലേയില്ല
മുമ്പ് കണ്ടിട്ടില്ലാത്ത പലവിധ പുതുരോഗങ്ങളുടെ വരവ് അന്ത്യനാടിന്റെ അടയാളങ്ങളായി തിരുനബി എണ്ണിയിട്ടുണ്ട്
(അത് ഒരു പുലർന്ന പ്രവചനം തന്നെയാണ്.അതിൽ കൊറോണ മാത്രമല്ല പലവേളകളിൽ പലപേരുകളിൽ വന്ന എല്ലാ പകർച്ചവ്യാധികളും പെടും)
അത്തരം അടയാളങ്ങളെ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്
അഞ്ഞൂറോളം പേജുകളുള്ള كتاب الأسس والمنطلقات
എന്ന പേരിൽ പ്രസിദ്ധമായ
كتاب الأسس والمنطلقات في تحليل وتفصيل غوامض فقه التحولات ومايرتبط به من سنن المواقف والدلالات المستنبطة من علامات الساعة وأحاديثها البينات
എന്ന ഗ്രന്ഥം
ആ ഗ്രന്ഥമെഴുതിയത് ഇന്നും ജീവിച്ചിരിക്കുന്ന യമനിലെ തലയെടുപ്പുള്ള പണ്ഡിതരിലൊരാളായ    الحبيب ابوبكر بن علي المشهور العدني തങ്ങളാണ്
ലോകപ്രശസ്തരായ ദാഈ ആണദ്ധേഹം അൻപതോളം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവ്
(മർകസിലും മഅ്ദിനിലുമടക്കം അദ്ധേഹം വിസിറ്റ് ചെയ്തിട്ടുണ്ട്)
പ്രസ്തുത കിതാബിലെ ഒരു പേജാണ് ആ പ്രചരിപ്പിക്കപ്പെടുന്നത്
അത്(കൊറോണ)
ഹദീസായല്ല മറിച്ച് മുമ്പ് പരാമർശിച്ച ഹദീസിന്റെ വിശദീകരണത്തിലാണ് മഹാൻ കൊണ്ടുവരുന്നത് അതോടൊപ്പം മുമ്പ് കണ്ടിട്ടില്ലാത്ത വിധം ലോകത്ത് പടർന്ന പലരോഗങ്ങളേയും മഹാൻ പരിചയപ്പെടുത്തുന്നുണ്ട്
2010 ലാണ് പ്രസ്തുത കിതാബിന്റെ പ്രഥമ എഡിഷൻ അതിൽ കൊറോണയെ പ്രതിപാദിക്കുന്നില്ല
2014 എഡിഷന്റെ താളുകളിലാണ് നമുക്കത് കാണാനാവുക
കൊറോണ വൈറസുകൾ പലഇനങ്ങളുണ്ട്
1937 ൽ തന്നെ പക്ഷികളിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
മറ്റു പലജീവികളിലും പിന്നീട് വൈറസ് കാണപ്പെട്ടു
2003 ലാണ് മനുഷ്യരെ ബാധിച്ചതായി കണ്ടെത്തുന്നത്
ഇപ്പോഴത്തെ പോലെ വലിയതോതിലുള്ള മരണങ്ങളില്ലെങ്കിലും അന്നും പലകോണുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്
ചുരുക്കിപ്പറഞ്ഞാൽ കൊറോണ എന്ന പേര് ഹദീസിലില്ല,ഈ രോഗം വരുന്നതിന് മുമ്പേ രചിക്കപ്പെട്ട ഒരു കിതാബുകളിലുമില്ല
മറിച്ച് ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം ഇറക്കിയ കൃതിയിൽ ഇന്നും ജീവിച്ചിരിക്കുന്ന വലിയൊരു പണ്ഡിതൻ അതിനെ പരാമർശിച്ചെന്ന് മാത്രം
(കൊറോണ ഭാവിയിൽ വരും എന്നല്ല അത് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നാണ് ആ ഗ്രന്ഥത്തിലുള്ളതെന്നത് കൂടി ചേർത്ത് വായിക്കുക)

👇🏻ഇബാറത്ത് 👇🏻
"لم تَظْهَرْ الْفَاحِشَةُ في قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلَّا فَشَا فِيهِمُ الطَّاعُونُ وَالْأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلَافِهِمُ الَّذِينَ مَضَوْا".

رَوَاهُ ابْنُ مَاجَه
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣4️⃣*
❓❓❓❓❓❓❓❓
പകർച്ച വ്യാധി ദിനങ്ങളിൽ എല്ലാ ദിവസവും സൂറതു യാസീനിലെ
سلام قولا من رب رحيم »

എന്ന ആയത്ത്2️⃣8️⃣0️⃣തവണ ഓതിയാൽ രക്ഷ ലഭിക്കുമെന്നത് ശരിയാണോ
🤔

 ✍✅✅✅✅✅✅
അതെ ഇമാം സുയൂഥ്വി തങ്ങൾ തന്റെ മഹത്തായ ഗ്രന്ഥം
الرحمة فى الطب والحكمة യിൽ
അത് രേഖപ്പെടുത്തിയതായി കാണാം
👇🏻ഇബാറത്ത് 👇🏻

علاج الوباء : من ذكر و سلام قولا من رب رحيم » [يس: 58] مائتين وثمانين مرة أيام الطاعون كل يوم كان سالماً من الطاعون
الرحمة فى الطب والحكمة ١١٩
للامام السيوطي رحمه الل

🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣5️⃣*

❓❓❓❓❓❓❓❓
ജുമുഅയില്ലാത്ത വെള്ളിയാഴ്ചയാണ് ദജ്ജാലിന്റെ(ചില പോസ്റ്റുകളിൽ മഹ്ദീ ഇമാമിന്റെ) ആഗമനമുണ്ടാവുകയെന്ന് ഹദീസുണ്ട്,അതിനാൽ
കൊറോണക്കാലത്ത്  ദജ്ജാലിറങ്ങാനിരിക്കുന്നു
സൂക്ഷിക്കുക
എന്ന ആശയം ഉൾക്കൊള്ളുന്ന ടെക്സ്റ്റ് പ്രചരിക്കുന്നുണ്ട്
അടിസ്ഥാനമുണ്ടോ
🤔
 ✍✅✅✅✅✅✅✅
അന്ത്യനാൾ വെള്ളിയാഴ്ച(സ്വുബ്ഹിയുടേയും സൂര്യോദയത്തിന്റേയുമിടയിൽ)
ആണെന്ന് ധാരാളം സ്വഹീഹായ ഹദീസുകളിലുണ്ട്
അതേസമയം അതിന്റെ വലിയ അടയാളങ്ങായ ദജ്ജാലിന്റെ ആഗമനവും മഹ്ദീ ഇമാമിന്റെ ആഗമനവും ജുമുഅഃ ദിവസമാണെന്ന് ഒരു ഹദീസിലുമില്ല,ചരിത്രത്തിലുമില്ല
(ഇന്റർനെറ്റിൽ ശിയാ ഐഡിയിലുള്ളവരാണ് ഈ പ്രചരണത്തിനു പിന്നിൽ)
ജനങ്ങൾ ദജ്ജാലിനെത്തൊട്ട് അശ്രദ്ധരാവുകയും ഖത്വീബുമാർ മിമ്പറിൽ അവന്റെ വിവരങ്ങളൊഴിവാക്കുകയും ചെയ്യപ്പെടുന്ന
 ഘട്ടത്തിലാണവന്റെ വരവെന്ന് ഒരു ഹദീസുണ്ട് പലപണ്ഡിതരും അത് സ്വഹീഹാക്കിയിട്ടുമുണ്ട്
(അതിനർത്ഥം ജുമുഅഃ നടക്കാത്ത ദിവസം എന്നല്ലല്ലോ-ജുമുഅഃ ഖുത്വുബയിൽ അവനെക്കുറിച്ചുള്ള പരാമർശമുണ്ടാവില്ലെന്നു മാത്രമാണതിന്റെ സാരം)
ഇനി വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ ലോകത്ത് എല്ലായിടത്തും ജുമുഅഃ നിർത്തലാക്കിയിട്ടില്ലല്ലോ,ഇരു ഹറമുകളിലും ലോകത്തിന്റെ പലകോണുകളിലും ജുമുഅഃ പള്ളികളിൽ പ്രൗഢമായിത്തന്നെ നടക്കുന്നുണ്ടിപ്പോഴും..
അത് കൊണ്ട് ഇത്തരം കെട്ടിച്ചമക്കപ്പെട്ട എഴുത്തുകളിൽ വഞ്ചിതരാവാതിരിക്കുക


👇🏻ഇബാറത്ത്👇🏻

فقد روى مسلم في صحيحه حديث أبي هريرة ـ رضي الله عنه ـ وفيه: ولا تقوم الساعة إلا في يوم الجمعة



ولا تقوم الساعة إلا في يوم الجمعة بين الصبح وطلوع الشمس

فيض القدير للعلامة المناوي الشافعي
🌷🌹🌷🌹🌷🌹🌷🌹
🕋🕋🕋🕋🕋🕋🕋🕋

ثَبَت ذلك في زوائد مسند أحمد (4 /72)؛ فعن راشد بن سعد، قال: لَمَّا افْتُتِحَتْ إصْطَخْرُ، فإذا مُنادٍ: ألا إنَّ الدجَّال قد خرج، قال: فلَقِيَهُمُ الصَّعْبُ بن جَثَّامة، فقال: لولا ما تقولون لأخْبَرْتُكم أنِّي سَمِعْتُ رسول الله صلى الله عليه وسلم يقول: ((لا يَخرُجُ الدَّجَّالُ حتى يَذْهَلَ الناسُ عن ذِكْرِه، وحتى تترُكَ الأئمَّةُ ذِكْرَه على المنابر))؛ قال الهيثمي في «مجمع الزوائد» (7/ 335): "رواه عبدالله بن أحمد من رواية بَقِيَّة، عن صفوان بن عمرو، وهي صحيحة، كما قال ابن معين، وبقيَّة رجاله ثقات"، وصحَّح الألباني الرِّواية في قصة المسيح الدجال، صـ30


أخرجه عبد الله بن أحمد فى زوائده على المسند (4/71 ، رقم 16718)

وقال الزين في المسند (13/112) : إسناده صحيح وهو من زوائد عبدالله .

وراه وابن قانع في معجم الصحابة (686)

والطبراني في مسند الشاميين


🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣6️⃣*
❓❓❓❓❓❓❓❓
*👇🏻സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഇത് തിരുനബിയുടെ ഹദീസ് തന്നെയാണോ👇🏻*
പ്രവാചകൻ (സ) പറഞ്ഞു : 
*"നിങ്ങൾ ഒരു രാജ്യത്ത് പകർച്ച രോഗമുണ്ടെന്ന് കേട്ടാൽ  ആ നാട്ടിലേക്ക് പ്രവേശിക്കരുത് . നിങ്ങളുടെ നാട്ടിൽ അത് ബാധിച്ചാൽ നിങ്ങൾ അവിടെ നിന്നും പുറത്ത് പോകരുത് "*


(രോഗം പകരുമെന്നും മുൻകരുതൽ വേണമെന്നും 1400 വര്‍ഷം  മുമ്പേ പ്രവാചകന്‍ പറഞ്ഞുവെച്ചിട്ടുണ്ട്)
🤔

 ✍✅✅✅✅✅✅
അതെ
ഇമാം ബുഖാരിرضي الله عنه
  വും ഇമാം മുസ് ലിം
رضي الله عنه
വും ഉദ്ധരിച്ച സ്വഹീഹായ ഹദീസുകളാണവ
👇🏻ഇബാറത്ത് 👇🏻
روى البخاري (5739) ، ومسلم (2219) عن عبد الرحمن بن عوف رضي الله عنه أنه قال : سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : (إِذَا سَمِعْتُمْ بِهِ [يعني : الطاعون] بِأَرْضٍ فَلَا تَقْدَمُوا عَلَيْهِ ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلَا تَخْرُجُوا فِرَارًا مِنْه) .
وروى البخاري (3473) ، ومسلم (2218) عن أُسَامَةَ بْن زَيْدٍ
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣7️⃣*
❓❓❓❓❓❓❓❓
രോഗം പകരില്ലെന്നും പകരുമെന്നും സ്വഹീഹായ  ഹദീസുണ്ടല്ലോ
അവ തമ്മിൽ  വൈരുധ്യമില്ലേ,ഇല്ലെങ്കിൽ പണ്ഡിതർ അവയെ ജംഅ് ചെയ്തിട്ടുണ്ടോ

🤔

 ✍✅✅✅✅✅✅
അവ തമ്മിൽ വൈരുദ്ധ്യമില്ലെന്ന് ഒട്ടനേകം മുഹിദ്ധിസീങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്
പകരില്ലെന്ന  ഹദീസ് കൊണ്ട് വിവക്ഷ സ്വയം പകരില്ലെന്നതാണെന്നും
(സ്വയം പകരുമെന്നതായിരുന്നു ജാഹിലിയ്യാ ജനതയുടെ വിശ്വാസം)
പകരുമെന്ന ഹദീസിന്റെ ഉദ്ധേശ്യം അല്ലാഹുവിന്റെ ഖദ്ർ,ഫിഅ് ല് കൊണ്ട് സംഭവിക്കാമെന്നുമാണെന്ന്( അത് കൊണ്ടാണ് പകർച്ച വ്യാധികളിൽ നിന്ന് പ്രതിരോധം സൃഷ്ടിക്കാൻ പലവഴികൾ തിരുനബി പറഞ്ഞതും)
 ഇമാം നവവി തങ്ങളടക്കമുള്ള മഹാപണ്ഡിതർ ജംഅ് ചെയ്തതായി കാണാം
👇🏻ഇബാറത്ത് 👇🏻
قوله صلى الله عليه وسلم من رواية أبي هريرة : ( لا عدوى ، ولا صفر ، ولا هامة ، فقال أعرابي : يا رسول الله فما بال الإبل تكون في الرمل كأنها الظباء ، فيجيء البعير الأجرب ، فيدخل فيها ، فيجربها كلها ؟ قال : ( فمن أعدى الأول ) وفي رواية : ( لا عدوى ، ولا طيرة ، ولا صفر ، ولا هامة ) وفي رواية : ( أن أبا هريرة كان يحدث بحديث ( لا عدوى ) ويحدث عن النبي صلى الله عليه وسلم أيضا أنه قال : ( لا [ ص: 378 ] يورد ممرض على مصح ) ثم إن أبا هريرة اقتصر على رواية حديث ( لا يورد ممرض على مصح ) وأمسك عن حديث ( لا عدوى ) فراجعوه فيه ، وقالوا له : إنا سمعناك تحدثه ، فأبى أن يعترف به . قال أبو سلمة الراوي عن أبي هريرة : فلا أدري أنسي أبو هريرة أو نسخ أحد القولين الآخر ؟ ) قال جمهور العلماء : يجب الجمع بين هذين الحديثين ، وهما صحيحان . قالوا : وطريق الجمع أن حديث ( لا عدوى ) المراد به نفي ما كانت الجاهلية تزعمه وتعتقده أن المرض والعاهة تعدي بطبعها لا بفعل الله تعالى . وأما حديث ( لا يورد ممرض على مصح ) فأرشد فيه إلى مجانبة ما يحصل الضرر عنده في العادة بفعل الله تعالى وقدره .

فنفى في الحديث الأول العدوى بطبعها ، ولم ينف حصول الضرر عند ذلك بقدر الله تعالى وفعله ، وأرشد في الثاني إلى الاحتراز مما يحصل عنده الضرر بفعل الله وإرادته وقدره .

فهذا الذي ذكرناه من تصحيح الحديثين والجمع بينهما هو الصواب الذي عليه جمهور العلماء ، ويتعين المصير إليه . ولا يؤثر نسيان أبي هريرة لحديث ( ولا عدوى ) لوجهين : أحدهما أن نسيان الراوي للحديث الذي رواه لا يقدح في صحته عند جماهير العلماء ، بل يجب العمل به . والثاني أن هذا اللفظ ثابت من رواية غير أبي هريرة ؛ فقد ذكر مسلم هذا من رواية السائب بن يزيد ، وجابر بن عبد الله ، وأنس بن مالك ، وابن عمر عن النبي صلى الله عليه وسلم .
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣8️⃣*
❓❓❓❓❓❓❓❓
കൊറോണക്കൊരു മരുന്ന് കണ്ടുപിടിക്കപ്പെടുകയും അതിൽ ലഹരിയോ,നജസോ ഉണ്ടെന്നുറപ്പാകുകയും ചെയ്താൽ അത് കുടിക്കൽ ജാഇസാണോ🤔
✅✅✅✅✅✅✅✅
അതെ. കള്ള് പോലെയുള്ള ലഹരി വസ്തുക്കളോ,മറ്റു നജസുകളോ ചേർത്തിട്ടുള്ള മരുന്നുകൾ ചികിൽസാവശ്യാർഥം ഉപയോഗിക്കാം
 പക്ഷെ അത് കൊണ്ട് പ്രയോജനമുണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ടാവുകയോ, വിദഗ്ധനായ ഡോക്ടർ പറയുകയോ വേണം. അത് പോലെ ശുദ്ധിയുള്ള പ്രയോജനപ്രദമായ മറ്റു മരുന്നുകൾ ഇല്ലാതിരിക്കുകയും വേണം.
👇🏻ഇബാറത്ത്👇🏻
: وإنما يجوز التداوي بالنجاسة إذا لم يجد طاهراً يقوم مقامها، فإن وجده حرمت النجاسة بلا خلاف

مجموع ٩/٤٥


 ولو كان التداوي بها لتعجيل شفاء كما يكون لرجائه وأنه يجوز بشرط إخبار طبيب مسلم عدل بذلك أو معرفة المتداوي به إن عرف، ويشترط عدم ما يقوم مقامه مما يحصل به التداوي من الطاهرات
(നിഹായഃ 8/14)
ﺃﻣﺎ ﻣﺴﺘﻬﻠﻜﺔ ﻣﻊ ﺩﻭاء ﺁﺧﺮ ﻓﻴﺠﻮﺯ اﻟﺘﺪاﻭﻱ ﺑﻬﺎ ﻛﺼﺮﻑ ﺑﻘﻴﺔ اﻟﻨﺠﺎﺳﺎﺕ ﺇﻥ ﻋﺮﻑ ﺃﻭ ﺃﺧﺒﺮﻩ ﻋﺪﻝ ﻃﺐ ﺑﻨﻔﻌﻬﺎ ﻭﺗﻌﻴﻨﻬﺎ ﺑﺄﻥ ﻻ ﻳﻐﻨﻲ ﻋﻨﻬﺎ ﻃﺎﻫﺮ
(جمل: ٨/٨ )

🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 1️⃣9️⃣*
❓❓❓❓❓❓❓❓കൊറോണ കാരണം മാസ്ക്,കൈയുറ എന്നിവ ധരിച്ച് ഉംറ ചെയ്യാമോ🤔
✅✅✅✅✅✅✅✅
കാരണമില്ലാതെ പുരുഷൻ
തലമറച്ചാലോ ചുറ്റിത്തുന്നപ്പെട്ട വസ്ത്രം ധരിച്ചാലോ,സ്ത്രീ മുഖം മറച്ചാലോ,മുൻകൈകൾ മറയുന്ന കൈയുറ ധരിച്ചാലോ  കുറ്റകരമാണ് മാത്രമല്ല ഫിദ് യഃ നിർബന്ധവുമാണ്
ഉദ്റോടെയെങ്കിൽ കുറ്റമൊഴിവാകുമെങ്കിലും ഫിദ് യഃ നിർബന്ധം തന്നെയാണ്
അത് കൊണ്ട് കൊറോണ കാരണം മാസ്ക്/കൈയുറ ധരിച്ചാലും ഫിദ് യഃ വാജിബാണ്;കുറ്റകരമല്ല


👇🏻ഇബാറത്ത്👇🏻
لو احتاج الرجل إلى ستر رأسه أو لبس المخيط لحر أو برد أو مداواة أو نحوها أو احتاجت المرأة إلى ستر وجهها جاز  ووجبت الفدية

وإنما يحرم عليه لبس المخيط وما هو في معناه مما هو على قدر عضو من البدن( شرح المهذب6/205)

كتاب الإيضاح للنووي رحمه الله
فصل_محرمات الإحرام


أو قدر عضو منه) يشمل ما يعمل على قدر الوجه٠٠٠٠٠٠٠٠ وكيس اللحية( حاشية الايضاح لابن حجر رح)
🕋🕋🕋🕋🕋🕋🕋🕋
*മസ്അലഃ നമ്പർ 2️⃣0️⃣*
❓❓❓❓❓❓❓❓

❓ചിലർ ഖുനൂതിനു ശേഷം കൈകൾ കൊണ്ട് മുഖം തടവുന്നതായി കാണുന്നു.അങ്ങനെ ചെയ്യൽ സുന്നത്തുണ്ടോ❓
✅ഇല്ലെന്നാണ് അല്ലാമഃ ഇബ്നു ഹജർ തങ്ങളുടെ ഉദ്ധരണി സൂചിപ്പിക്കുന്നത്
👇🏻ഇബാറത്ത്👇🏻
 ولا يسن مسح الوجه بهما عقب القنوت
منهج القويم 103
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻