ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 26 March 2020

പകർച്ചവ്യാധി -ക്വാറന്റയിലും ഐസോലേഷനും പ്രവാചക മാതൃക

ഐസോലേഷന്‍, ക്വാറന്റയില്‍ എന്നീ പദങ്ങള്‍ ലോകമെങ്ങും ചര്‍ച്ച ചെയ്യുന്ന കാലമാണ് ഇത്. കൊറോണയെ നിയന്ത്രിക്കാന്‍ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന പ്രധാന കാര്യങ്ങളാണ് രോഗികളെ മാറ്റി പാര്‍പ്പിക്കല്‍. വൈദ്യശാസ്ത്രം എന്ന പേര് പോലും വ്യവസ്ഥാപിതമായി ഉപയോഗിക്കുന്നതിനു മുന്‍പ് 1400 വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചകന്‍ മുഹമ്മദ് നബി ﷺ പറഞ്ഞ കാര്യങ്ങളാണ് കൊറോണക്കാലത്ത് ലോകം നടപ്പിലാക്കുന്നത് എന്ന് റിപോര്‍ട്ട് ചെയ്തത് അമേരിക്കന്‍ മാധ്യമമായ ന്യൂസ് വീക്ക് ആണ്. മഹാമാരിയെ ചെറുക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ 'ഐസൊലേഷന്‍' 'ക്വാറന്റയിന്‍' എന്നിവ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പ്രവാചകന്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരുന്നുവെന്നാണ് മാര്‍ച്ച് 17 ന് അമേരിക്കന്‍ ന്യൂസ് വീക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോകം അല്‍ഭുതത്തോടെയാണ് ഈ റിപോര്‍ട്ട് ശ്രദ്ധിച്ചത്. വന്‍ പ്രതികരണങ്ങള്‍ക്കും ഇത് വഴിയൊരുക്കി. സൗദിയിലെ അറബ് പത്രങ്ങളും വളരെ പ്രാധാന്യത്തോടെ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചു. പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് മുഹമ്മദ് നബി ﷺ നിര്‍ദേശിച്ച 'ക്വാറന്റയിന്‍' പ്രാക്ടീസിങ് അത്തരത്തിലുള്ള ലോകത്തിലെ ആദ്യത്തെ അധ്യാപനമാണെന്നാണ് ലേഖകന്‍ ക്രെയ്ഗ് കോണ്‍സിഡിന്‍ ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ, ശുചിത്വം, കൈകളും മുഖവും കഴുകാനുള്ള നിര്‍ദേശങ്ങള്‍ തുടങ്ങിയവയെല്ലാം പ്രവാചക അധ്യാപനങ്ങളുടെ മാഹാത്മ്യവും അവയുടെ സാര്‍വകാലിക പ്രസക്തിയും വിളിച്ചോതുന്നുവെന്നും ലേഖനത്തില്‍ എടുത്തുപറയുന്നു. അതുകൊണ്ടുതന്നെ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയാനുള്ള നിര്‍ദേശങ്ങളുടെ ഉപജ്ഞാതാവ് മുഹമ്മദ് ﷺ നബിയാണെന്നാണ് വിലയിരുത്തല്‍. മഹാമാരി തടയാന്‍ പ്രാര്‍ത്ഥന മാത്രം മതിയോ?' എന്ന തലവാചകത്തിലുള്ള ലേഖനം, മനുഷ്യന്‍ ചെയ്യേണ്ടുന്ന മുന്‍കരുതലുകളും ജാഗ്രതയുമാണ് പ്രാര്‍ത്ഥനയ്ക്ക് മുമ്പായി വേണ്ടതെന്ന് ചൂണ്ടികാണിക്കുന്നു. മുഹമ്മദ് നബി ﷺ യുടെ അധ്യാപനങ്ങള്‍ ഇതാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഓര്‍മിപ്പിക്കുന്ന ലേഖകന്‍ 'ഒട്ടകത്തെ കെട്ടിയിട്ട ശേഷമായിരിക്കണം നിങ്ങള്‍ ദൈവത്തില്‍ ഭാരമേല്‍പിക്കേണ്ടത്' എന്ന മുഹമ്മദ്
നബി ﷺ യുടെ പ്രസിദ്ധമായ വചനവും ഉദ്ധരിക്കുന്നുണ്ട്. കോവിഡ് വിഷയത്തില്‍ സിഎന്‍എന്‍ അറബി ചാനല്‍ അടുത്തിടെ പ്രക്ഷേപണം ചെയ്ത റിപ്പോര്‍ട്ടും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. 'പകര്‍ച്ച വ്യാധി ഉണ്ടാകുമ്പോള്‍ അത് തടയാന്‍ വ്യക്തിശുചിത്വവും ക്വാറന്റയിനും നിര്‍ദേശിച്ച ഒരാളെ അറിയാമോ?' എന്ന് ചോദിച്ച ചാനല്‍ അവതാരകന്‍ അത് മുഹമ്മദ് നബി ﷺ
യാണെന്ന് പറഞ്ഞതാണ് ലേഖകന്‍ ഉദ്ധരിച്ചത്. '1400 വര്‍ഷങ്ങള്‍ക്ക് മുമ്പ്, മാരകമായ പകര്‍ച്ച വ്യാധി നേരിടുന്ന അവസ്ഥയില്‍ മുഹമ്മദ് നബി ﷺ പറഞ്ഞത് ലോകം അല്‍ഭുതത്തോടെയാണ് ഇന്ന് കാണുന്നത്. 'നിങ്ങള്‍ ഒരു പ്രദേശത്ത് പകര്‍ച്ച വ്യാധി ഉണ്ടായതായി അറിഞ്ഞാല്‍, അവിടേയ്ക്കു പോകരുത്, നിങ്ങള്‍ ഉള്ള സ്ഥലത്ത് അതുണ്ടായാല്‍ നിങ്ങള്‍ അവിടെ നിന്ന് പുറത്തു പോവുകയും ചെയ്യരുത്' എന്ന പ്രവാചക വാക്യത്തിലധികമായി പകര്‍ച്ചവ്യാധി മുന്‍കരുതലിനെ കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിനും ഒന്നും പറയാനില്ല. പകര്‍ച്ചാവ്യാധി ബാധിച്ചവരെ അതില്ലാത്തവരില്‍ നിന്ന് അകറ്റി നിര്‍ത്തണം' എന്ന നബിവചനവും ന്യൂസ് വീക്ക് ലേഖനത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. രോഗം വന്നവനും ആരോഗ്യവാനും തമ്മില്‍ അകലം പാലിക്കേണ്ടതിന്റെ അനിവാര്യതയോടൊപ്പം വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യവും മുഹമ്മദ്
നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. 'ശുചിത്വം വിശ്വാസത്തിന്റെ ഭാഗമാണ്' എന്ന അവിടുത്തെ  വാചകം ലേഖകന്‍ ഉദ്ധരിച്ചു. 'ഉണര്‍ന്നാല്‍ നീ ആദ്യം കൈ രണ്ടും കഴുകണം, കാരണം ഉറക്കത്തില്‍ അവ എവിടെയായിരുന്നു എന്ന് നിനക്ക് അറിയില്ല' , 'ആഹാരം കഴിക്കുന്നതിന് മുമ്പും പിന്‍പും കൈ രണ്ടും കഴുകുന്നതിലാണ് ആഹരിക്കുന്നതിലെ ധന്യത' തുടങ്ങിയ പ്രവാചക ഉപദേശങ്ങളും ന്യൂസ് വീക്ക് ലേഖനത്തിലുണ്ട്. കൊറോണയെ ചെറുക്കാനും വൈറസ് മൂലമുള്ള രോഗബാധ തടയുന്നതിനും പ്രധാനമായി പറയുന്നത് കൈ കഴുകുന്നതിനെ കുറിച്ചാണ്. മുസ്‌ലിംകള്‍ ദിവസവും വിവിധ സമയങ്ങളിലായുള്ള അഞ്ചു നേരത്തെ നമസ്‌ക്കാരത്തിനു മുന്‍പ് മൂന്നു പ്രാവശ്യം വീതമാണ് കൈയും മുഖവും കൈകാലുകളും കഴുകുന്നത്. വൃത്തി വിശ്വാസത്തിന്റെ ഭാഗമാണെന്നുവരെ പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് ﷺ നബിയുടെ അധ്യാപനങ്ങളോരോന്നും കൊറോണക്കാലത്ത് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.




*"രോഗ പ്രതിരോധം" ലോക്ക് ഡൗൺ & സോഷ്യൽ ഡിസ്റ്റൻസും, ഹാന്റ് വാഷും പഠിപ്പിച്ച പ്രവാചകർ (സ്വ)*


കൊറോണ വൈറസ് മൂലം ലോക രാജ്യങ്ങൾ എടുത്ത് കൊണ്ടിരിക്കുന്ന മുൻ കരുതലുകൾ അഥവാ രോഗ പ്രതിരോധ മാർഗ്ഗങ്ങൾ 1400 വർഷങ്ങൾക് മുമ്പ് മുഹമ്മദ് (സ്വ) പഠിപ്പിച്ച ആശയങ്ങളാണ് , ശുദ്ധിയും, പ്രതിരോധ മാർഗ്ഗങ്ങളും, രോഗം വന്നാൽ പാലിക്കേണ്ട സോഷ്യൽ ഡിസ്റ്റൻസുമെല്ലാം തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്

നമുക്ക് ലഭിച്ചിട്ടുള്ള പ്രധാന അനുഗ്രഹങ്ങളില്‍ ഒന്നാണ് ആരോഗ്യം. അത് സംരക്ഷിക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. "നിന്റെ സ്വശരീരത്തോട് നിനക്ക് ബാധ്യതയുണ്ട്" (ബുഖാരി) എന്ന പ്രവാചക വചനം ആരോഗ്യ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യല്‍ വിശ്വാസിയുടെ ബാധ്യതയാണെന്ന് വ്യക്തമാക്കുന്നു

 • ഒരു ദിവസം അഞ്ചു സമയങ്ങളിലെ നമസ്‌കാരത്തിനായി നിര്‍ബന്ധ അംഗശുദ്ധി വരുത്തുമ്പോൾ രോഗ പ്രതിരോധത്തിന്റെ വലിയ ആയുധമാണ് ഇതെന്ന് ഏതൊരു ഗവേഷകനും നിരീക്ഷിക്കും. :- അഞ്ച് നേരവും കൈയും മുഖവും 03 പ്രാവശ്യം ,മുഖം കഴുകുമ്പോൾ മൂക്കിൽ വെള്ളം കയറ്റി ചീറ്റിത്തന്നെ കഴുകണം, 3 തവണ ചെവിയും തലയും വെള്ളം കൊണ്ട് തടവണം, ശേഷം കാലും (മുട്ടിന്ന് താഴെ)  ,3 പ്രാവശ്യം കഴുകണം :-   "വുളൂ അ്"  എന്ന ഈ അംഗ ശുദ്ധി എല്ലാ വിശ്വാസികളും 5 നേരത്തെ നമസ്ക്കാരത്തിന്ന് മുമ്പ് മുറ പോലെ നിർവ്വഹിക്കണം

 • മിസ് വാക് (പല്ല് തേചുള്ള വായ ശുദ്ധി) ഓരൊ വുളൂഅ് എടുക്കുമ്പോഴും  ചെയ്യണം

 • ശേഷം നിസ്കാരം (നിസ്കാരം പോലോത്ത ശരീരത്തിനും മനസ്സിനും ഒരേ പോലെ  വ്യായാമം ലഭിക്കുന്ന മറ്റൊന്നുണ്ടോ?)

 • ആഴ്ചയിൽ നഖം വെട്ടി വൃത്തിയാക്കണം വെട്ടിയതിന്ന് ശേഷം നഖം വൃത്തിയായി കഴുകണം

 •  40 ദിവസത്തിനുള്ളിൽ ഗുഹ്യ രോമവും, കക്ഷ രോമവും വൃത്തിയാക്കണം

 • ഏതെങ്കിലും പ്രദേശത്ത് പകർച്ച വ്യാധികൾ ഉണ്ടായാൽ  അവിടെനിന്ന് ആരും പുറത്തേക്കുപോകുകയോ പുറത്തുനിന്ന് ആരും അവിടേക്ക് പോകുകയോ ചെയ്യരുത്  എന്ന തിരുവചനത്തില്‍ എല്ലാ പകര്‍ച്ചവ്യാധികള്‍ക്കും ബാധകമാകുന്ന ശക്തമായ നിര്‍ദ്ദേശമാണുള്ളത്. *(അഥവാ ഇന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ച ലോക് ഡൗൺ)*

 • പുരുഷന്മാർ ഫുൾകൈ വസ്ത്രവും, തലയിൽ തൊപ്പിയും, താടി വെച്ചും,  സ്ത്രീകളാണെങ്കിൽ പർദ്ധയും,  ഹിജാബും , മഫ്തയുമെല്ലാം ധരിച്ച് പുറത്തിറങ്ങണമെന്ന് പഠിപിച്ച തിരുവചനം ഇപ്പോൾ പകർച്ചവ്യാധി വരുമ്പോൾ ഇതൊക്കെ ധരിച്ച് മനുഷ്യർ പുറത്തിറങ്ങുന്നത് കാണുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ മുത്ത്നബിയുടെ മാർഗ്ഗങ്ങൾ എത്ര സത്യമാണെന്ന് ബോധ്യപ്പെടുന്നു

 • വൃത്തിഹീനമായ മൂത്രം , കാഷ്ടം പോലോത്ത മറ്റെന്തും  ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ അത് കഴുകി വൃത്തിയാക്കിയതിന്ന് ശേഷമേ നിസ്കരിക്കാൻ പാടുള്ളൂ

 • മല മൂത്ര വിസർജ്ജനം നടത്തുമ്പോൾ പാലിക്കേണ്ട മര്യാദകൾ :- എപ്പോളൊക്കെ നിർവ്വഹിക്കുന്നു വോ അപ്പോഴൊക്കെ  വൃത്തിയായി കഴുകണം ,  ഇടത്തോട്ട് ചെരിഞ്ഞിരിക്കണം , മൂത്രമൊഴിക്കുമ്പോൾ തൊണ്ടയനക്കണം  (തൊണ്ടയനക്കുമ്പോൾ മൂത്രം മുഴുവനായും ക്ലീറായി പോകുന്നു) ,  (ഇടത്തോട്ട് ചെരിഞ്ഞിരിക്കുമ്പോൾ മലമൂത്രം  കൃത്യമായി പോകും എന്ന് ശാസ്ത്രം തെളിയിച്ചതുമാണ്)

 • ഭക്ഷണത്തിന്ന് മുമ്പ് രണ്ട് കയ്യും വൃത്തിയായി കഴുകി വലത് കൈ കൊണ്ട്  ഭക്ഷണം കഴിക്കണം

 • ഭക്ഷണം വലിച്ച് വാരി തിന്നാതെ 3 വിരൽ കൊണ്ട് സമാധാനത്തിൽ ലഘുവായി ഇരുന്ന് കഴിക്കുന്നതാണ് സ്രേഷ്ടം ,കഴിക്കുമ്പോൾ ദൈവത്തെ ഓർത്ത് ദൈവത്തിന്റെ നാമത്തിൽ കഴിക്കണം , അയൽക്കാരൻ പട്ടിണിയിലാണോ എന്നന്വേഷിക്കണം

 ‘ഭക്ഷണ ശേഷം നമസ്‌കാരവും അല്ലാഹുവിനെ ഓര്‍ക്കുന്ന മറ്റു കാര്യങ്ങളും ചെയ്ത് നിങ്ങള്‍ ഭക്ഷണത്തിന്റെ ദഹനം സാധ്യമാക്കണം. അതിനു മുമ്പ് നിങ്ങള്‍ ഉറങ്ങരുത്. നിങ്ങളുടെ ഹൃദയം പാരുഷ്യമുള്ളതാകും’ (ത്വബ്‌റാനി 4952).

 • വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിലേക്ക് നിശ്വസിക്കരുത് , അത് പോലെ വെള്ളം കുടിക്കുമ്പോൾ ഇരുന്ന് കുടിക്കണം ,  ഒരു ഗ്ലാസ് വെള്ളം കുടിക്കുമ്പോൾ 3 പ്രാവശ്യം  ശ്വാസം എടുത്ത് ഇടവിട്ട് സമാധാനത്തിൽ കുടിക്കണം ഒറ്റയടിക്ക് കുടിക്കരുത് ,  പ്രസ്തുത നബി വചനങ്ങളൊക്കെ ആരോഗ്യ സംരക്ഷണ വിഷയത്തില്‍ ഏറെ പ്രസക്തമാണ്.

 • വയറിനെ 3 ഭാഗമാക്കി 3 ൽ ഒരു ഭാഗം മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം

 • ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലോ , സ്ഖലനത്തിലൂടെ ബീജം പുറപ്പെട്ടാലോ വലിയ അശുദ്ധി നീക്കം ചെയ്യുക എന്ന കരുതലോടെ വലിയ കുളി കുളിക്കണം

 • കിടക്കുമ്പോൾ പോലും വിരിപ്പ് നന്നായി തട്ടി വൃത്തിയാക്കുകയും   പുരുഷന്മാർ മലർന്ന് കിടക്കുന്നത് സ്രേഷ്ടമെന്നും സ്ത്രീകൾ ചെരിഞ്ഞ് കിടക്കണമെന്നും പഠിപ്പിച്ചു

 • ശക്തനായ വിശ്വാസി ദുര്‍ബലനായ വിശ്വാസിയേക്കാള്‍ ഉത്തമനും അല്ലാഹുവിന് ഇഷ്ടപ്പെട്ടവനുമാണ് (മുസ്‌ലിം 6945)  :- ഈ തിരുവചനം വ്യായാമം ചെയ്ത് ശരീരത്തെ എന്നും ബലവാനായി ആരോഗ്യത്തോടെ  നിലനിർത്താൻ ഓരോ വിശ്വാസിയും ഉത്സാഹിക്കുന്നു

പ്രവാചകര്‍ (സ്വ) യുടെ  ജീവിതത്തിലെ എല്ലാ കാര്യങ്ങളും  മാതൃകയാണ്. അല്ലാഹു പഠിപ്പിക്കുന്നു

لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
നിങ്ങള്‍ക്ക് പ്രവാചകരില്‍ നല്ല മാതൃകയുണ്ട് (വി.ഖു അഹ്‌സാബ് 21)

ശുദ്ധി വിശ്വാസത്തിന്റെ പകുതിയാണ് :- വൈറസ് മൂലം പകർച്ച വ്യാധി ലോകമാസകലം പിടി പെടുമ്പോൾ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന മുൻ കരുതലുകൾ 1400 വർഷങ്ങൾക്ക് മുമ്പ് പ്രവാചകൻ (സ്വ) പഠിപ്പിച്ച് തന്നതാണ് ,
______________________🌸🌸🌸