ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday, 31 May 2020

ഇസ്തിഗാസ-ജിന്നിനോടാണെങ്കിൽ ശിർക്കല്ലെന്ന് വഹാബികൾ !

ജിന്നിനോട് മെഴുകുതിരി ചോദിക്കുന്നത് ശിർക്കല്ലെന്ന് വഹാബികൾ !


കമ്യൂണിസവും പച്ചച്ചെങ്കൊടിയും

#പച്ചച്ചെങ്കൊടി_സിന്ദാബാദ്!

ആദിയിൽ കമ്യൂണിസം ഹറാമായിരുന്നു; ഹറാമെന്നു വച്ചാൽ, പക്കാഹറാം.
1959ലെ വിമോചന സമര കാലത്തും
1960ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും ഹറാം അതിന്റെ പാരമ്യത്തിലെത്തി. ബാഫഖി തങ്ങളും CH മുഹമ്മദ് കോയയുംഅന്നത്തെ ലീഗ് നേതാക്കളും
കമ്യൂണിസത്തെക്കുറിച്ചു ഭീതിജനകവും സ്തോഭജന
കവുമായ കഥകൾ പറഞ്ഞു മുസ്ലിം സമുദായത്തെ പേടിപ്പിച്ചു. EMSന്റെ കമ്യൂണിസ്റ്റ് ഭരണം തുടർന്നാൽ കേരളം സോവിയറ്റ് റഷ്യയും ചൈനയും ക്യൂബയും പോലെ ആകുമെന്നു പറഞ്ഞു സമുദായത്തെ ബേജാറാക്കി. ഈ രാജ്യങ്ങളിൽ മസ്ജിദുകളും മദ്റസകളും പിടിച്ചെടുത്തു തകർത്തുവെന്നും ശേഷിക്കുന്നവ സിനിമാശാലകളും നൈറ്റ്ക്ലബ്ബുകളും ആക്കിയെന്നും മുസ്ലിം പേരുകൾ മാറ്റിയെന്നും CH സർഗാത്മകമായി പ്രസംഗിച്ചപ്പോൾ കാക്കമാർ  അമ്പരന്നന്തം വിട്ടു കുന്തക്കാലിൽനിന്നു പോയി! കമ്യൂണിസ്റ്റ് ഭരണം തുടർന്നാൽ  ഇസ്ലാമീങ്ങളായ സർവരുടെയും പേരു മാറ്റുമെന്നും കുഞ്ഞിപ്പോക്കറും കുഞ്ഞാമിനയും നല്ല പേരുകൾ ഇപ്പഴേ കണ്ടെത്തിക്കൊള്ളണമെന്നും ആഹ്വാനമുണ്ടായി. അങ്ങനെ, പള്ളികളെയും പടച്ചോനെയും രക്ഷപ്പെടുത്താൻ വേണ്ടി EMSൻ്റെ ഹറാമി മന്ത്രിസഭയെ കേന്ദ്രം കുന്നിക്കുപിടിച്ചു പുറത്താക്കി.

1960ലെ തെരഞ്ഞെടുപ്പു കാലത്ത്
കമ്യൂണിസ്റ്റുകാർക്കു വോട്ടു ചെയ്യുന്നത് ഹറാമാണെന്നു ലീഗ് നേതാക്കൾ ഫത്‌വയിറക്കി. രാഷ്ട്രീയ ഫത്‌വക്കു ബലം പോരെന്നു തോന്നിയതിനാൽ സമസ്തയിൽ നിന്നു ഒറിജിനൽ ഫത്‌വ വാങ്ങാൻ ബാഫഖി തങ്ങൾ ശ്രമിച്ചു. ശയ്ഖുനാ കെ.കെ സദഖത്തുല്ല മുസ്ലിയാർക്കായിരുന്നു സമസ്തയിൽ അന്ന് ഫത്‌വയുടെ ചുമതല. തങ്ങളും നാലു പണ്ഡിതന്മാരും ഫത് വ വാങ്ങാൻ വണ്ടൂരിലേക്കു വണ്ടി വിട്ടു. ശയ്ഖുനാ രണ്ടു കാര്യങ്ങളിൽ വ്യക്തത ചോദിച്ചു:
1- ലീഗിന് എല്ലാ കാലത്തും ഈ കമ്യൂണിസ്റ്റ് വിരോധം ഉണ്ടാകുമോ? അഥവാ, രാഷ്ട്രീയ സാഹചര്യം മാറിയാൽ ഹറാം ഹലാലാകുമോ?
2- ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരു മുസ്ലിമിനെക്കുറിച്ചു എന്തു മതവിധി പറയണം?
തങ്ങൾക്കു മറുപടിയില്ലായിരുന്നു. ഫത് വ കിട്ടാതെ സംഘം മടങ്ങി. കമ്യുണിസ്റ്റ് വിപത്തിന്റെ സ്തോഭജനകമായ കഥകൾ പറഞ്ഞു വിരട്ടി ഏതോ പാവം മുസ്ലിയാരുടെ കയ്യിൽ നിന്നു അറബി മലയാളത്തിൽ ഒരു ഫത് വ ഒപ്പിച്ചുവത്രെ. അതുവച്ചു ലീഗ് നേതാക്കൾ സംസ്ഥാന വ്യാപകമായി കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം  കസറി.

തൊട്ടാൽ കഴുകണം, കണ്ടാൽ കുളിക്കണം,
പെട്ടാൽ ശഹാദത്ത് ചൊല്ലണം..! CHന്റെ പ്രസംഗം തട്ടുപൊളിച്ച! നികാഹിനു വേണ്ടി പടത്തിലിരുന്ന കല്യാണച്ചെറുക്കനെ രാഷ്ട്രീയം മൂത്ത് ശഹാദത്ത് ചൊല്ലിച്ചത്രെ!

തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇസ്ലാമിനെ രക്ഷിക്കാൻ, കേരളം സോവ്യറ്റ് റഷ്യ ആകാതിരിക്കാൻ സമുദായം ലീഗ് മുന്നണിക്ക് വാരിക്കോരി വോട്ടു നൽകി. കോൺഗ്രസ് -ലീഗ് - പി എസ് പി മുക്കൂട്ട് മുന്നണി അധികാരത്തിൽ വന്നു. പക്ഷെ ഭരണം കിട്ടയപ്പോൾ  ലീഗിനെ കോൺഗ്രസ് പുറംകാലുവച്ചു തൊഴിച്ചു! മാന്യമായി വോട്ടും സീറ്റും വാങ്ങിവന്ന ലീഗിനെ മന്ത്രിസഭയൽ കയറ്റിയില്ലെന്നു മാത്രമല്ല; ലീഗ് ചത്ത കുതിരയാണെന്നു നെഹ്റു വിൻ്റെ വക ചാപ്പ കുത്തുകയും ചെയ്തു. കൊടുത്ത സ്പീക്കർ സ്ഥാനത്തിനു തന്നെ CHൻ്റെ തൊപ്പിയൂരി വാങ്ങി കെപിസിസി ഓഫീസിലെ ചവറ്റുകൊട്ടയിലിട്ടു!
പിണങ്ങിച്ചിണുങ്ങി മുടന്തി നീങ്ങിയ മുക്കൂട്ടുമുന്നണി
1964ൽ  പൊളിഞ്ഞു. 1965ൽ തെരഞ്ഞെടുപ്പു വന്നു. ഈ തെരഞ്ഞെടുപ്പിൽ ലീഗിന്റെ കമ്യുണിസ്റ്റ് വിരോധം അലിഞ്ഞു. ലീഗ് - CPM രഹസ്യബാന്ധവം അന്നത്തെ അരമന രഹസ്യം. പക്ഷെ വന്നതു തൂക്കുസഭ.

1967ൽ ഇടക്കാല തെരഞ്ഞെടുപ്പ്. അപ്പോൾ
 അതാ വരുന്നു പച്ചച്ചെങ്കൊടി!!

EMSന്റെ നേതൃത്തിലുള്ള സപ്തകക്ഷി മുന്നണിയിൽ സാക്ഷാൽ മുസ്ലിം ലീഗ്! അന്നുവരെയുള്ള സകല ഹറാമുകളും ഹലാലായി. മുഖത്ത് വാർദ്ധക്യ സഹജമായ ചുളിവു പോലുമില്ലാതെ ലീഗ് കമ്യൂണിസത്തെ ന്യായീകരിച്ചു, മഹത്വവത്കരിച്ചു. കടുവയുടെ വായിൽനിന്നു രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ മുങ്ങിമരിക്കാതിരിക്കാൻ മുതലയുടെ പുറത്ത് കയറിയതാണെന്നു പാർട്ടി ക്ലാസിൽ വിശദീകരിച്ചു. ഏതായാലും അതോടെ സോവ്യറ്റ് റഷ്യയിലെയും ചൈനയിലേയും മസ്ജിദുകളും മദ്റസകളും  തിരിച്ചുകിട്ടി;ലീഗിനു മന്ത്രിസ്ഥാനവും കിട്ടി! മാത്രമല്ല; ആദ്യത്തെ പച്ചച്ചെങ്കൊടി ഭരണനേട്ടമായി സമുദായത്തിന് കോടികളുടെ വഖ്ഫ് സ്വത്തുക്കൾ പോയിക്കിട്ടുകയും ചെയ്തു. ലീഗിനു വേണ്ടി കമ്യൂണിസ്റ്റ് വിരോധം പ്രസംഗിച്ചു നടന്ന ചില മുസ്ലിയാന്മാർ നാണംകെട്ടു. അപ്പോഴും ഒരാൾ തലയുയർത്തി നടന്നു -സദഖത്തുല്ല മുസ്ലിയാർ

1969ൽ ലീഗുൾപ്പെട്ട EMS മന്ത്രിസഭ ഹലാക്കിലായി. ഇന്നത്തെ UDF സംവിധാനം ഉണ്ടാക്കാൻ കലർപ്പില്ലാത്ത നൂററുക്ക്നൂറ് കമ്യൂണിസ്റ്റുകാരൻ  സി.അച്യുതമേനോനെ അന്നു ഡൽഹിയിൽ നിന്നു പൊക്കിയെടുത്തു കൊണ്ടുവന്നത് സാക്ഷാൽ ബാഫഖി തങ്ങൾ! ഒന്നുകിൽ CPM അല്ലെങ്കിൽ CPI... പിന്നെ ലീഗ് കമ്യൂണിസത്തെ കൈവിട്ടിട്ടില്ല.  CMP എന്ന പേരിൽ കമ്യൂണിസത്തിൻ്റെ ഒരു തുണ്ട് ബറകത്തിനു വേണ്ടി ഇപ്പോഴും ലീഗ് കോന്തലയ്ക്കൽ കെട്ടി നടക്കുന്നുണ്ട്. 1960ൽ കോൺഗ്രസ് ഒറ്റ മന്ത്രി പദം കൊടുത്തിരുന്നുവെങ്കിൽ കമ്യൂണിസം ഇപ്പോഴും ലീഗിനു ഹറാമിയായി തുടർന്നേനെ! രാഷ്ട്രീയത്തിലെ ഹറാമിനും ഹലാലിനും ഇത്രയൊക്കെയെ അർത്ഥമുള്ളൂ.

സുന്നികൾക്കു നേരെ അരിവാൾ പ്രയോഗം നടത്തുന്നവർക്കും കമ്യൂണിസം ആരോപിക്കുന്നവർക്കും ചരിത്രത്തെക്കുറിച്ചു നല്ല ഓർമകൾ ഉണ്ടായിരിക്കണം. ഉവ്വ്, കഴിഞ്ഞ മുപ്പതു വർഷമായി കാര്യങ്ങൾ നിങ്ങൾ പറയുന്നതുപോലെ തന്നെയാണ്. എന്നാൽ മുപ്പതു വർഷത്തിനിടയ്ക്ക് കമ്യൂണിസ്റ്റായിപ്പോയ പത്ത് സജീവ സുന്നി പ്രവർത്തകരുടെ പേരെണ്ണിപ്പറയാൻ തയാറുണ്ടോ? മതനിരാസത്തിലേക്ക് വഴുതിപ്പോകുമായിരുന്ന നൂറുകണക്കിന് വിശ്വാസികളെ നല്ലവഴിക്കു കൊണ്ടുവരാൻ കഴിഞ്ഞതിൻ്റെ കഥകൾ സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ നിരത്തുന്നുണ്ട്. അണികളെ ഉണ്ടാക്കാൻ അറിയുമെങ്കിൽ അവരെ നേർവഴിക്കു നടത്താനും ഈ പ്രസ്ഥാനത്തിനു കെൽപ്പുണ്ട്. കമ്യുണിസം എന്ന മതനിരാസത്തിനെതിരെ ഈടുറ്റ രണ്ട് കൃതികൾ പ്രസിദ്ധീകരിച്ചത് ഈ പ്രസ്ഥാനമാണെന്ന കാര്യവും ആരും മറക്കേണ്ട.

വാൽക്കുറ്റി:
മലപ്പുറം ജില്ലയിൽ യൂത്ത് ലീഗിൽ ഉള്ളതിലേറെ മുസ്ലിം ചെറുപ്പക്കാർ ഡിവൈഎഫ്ഐയിൽ ഉണ്ടന്ന് പെരിന്തൽമണ്ണയിൽ വച്ച് ഒരു വെല്ലുവിളി പോലെ സ: EMS പ്രസംഗിക്കുന്നത് 1993ലാണ് ഞാൻ കേട്ടത്. അന്ന് അതിനാരും മറുപടി പറഞ്ഞത് കേട്ടിട്ടില്ല; ഇന്നോ?
     OM Tharuvana fb Post-31/5/2020.

Tuesday, 26 May 2020

കുമ്പസാര വിവര വിവാദങ്ങളും വനിതാ കമ്മീഷനും !

#കുമ്പസാരവും_പാപമോചനച്ചീട്ടും
#പൗരോഹിത്യത്തിന്റെ_ബലതന്ത്രങ്ങൾ

കുമ്പസാരം നിർത്തലാക്കണമെന്നു ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നു. ഒരു സ്ത്രീയുടെ കുമ്പസാരം കേട്ട അച്ചൻ രഹസ്യം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുകയും മാരകമായ ആ "കുമ്പസാരരഹസ്യം"  മറ്റൊരച്ചന്, ആ അച്ചൻ മറ്റൊരച്ചന്, അവിടുന്നു മറ്റൊരച്ചന് എന്നിങ്ങനെ അഞ്ചോളം പേരിലേക്ക് കൈമാറുകയും, ഫലം അച്ചന്മാർ പങ്കിട്ടെടുക്കുകയും ചെയ്തത്രേ. എല്ലാം കഴിഞ്ഞാണ് സംഭവം ഭർത്താവിന്റെ ശ്രദ്ധയിൽ പെട്ടതും രഹസ്യങ്ങളെല്ലാം പരസ്യങ്ങളായതും.

പരസ്യമായ ഈ സംഭവത്തേക്കാൾ മോശമായ എത്രയോ സംഭവങ്ങൾ പല കുമ്പസാരക്കൂടുകളിൽ നിന്നും പകർന്നു, നാട്ടിൽ അടക്കം പറച്ചിലുകളിലൂടെ പടർന്നുകൊണ്ടേയിരിക്കുന്നു!! മേലിൽ ഈ ദുർന്നടപ്പ് ആവർത്തിക്കാതിരിക്കണമെങ്കിൽ അച്ചടക്കനടപടികൾ ഉണ്ടായാൽ പോരാ, നിരോധിക്കുക തന്നെ വേണമെന്നു കട്ടായം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ശുപാർശ.

#എന്താണ്_കുമ്പസാരം?

കത്തോലിക്കരും ഓർത്തഡോക്സുകാരുമാണ് കുമ്പസാരം പാപമോചനമാർഗ്ഗമായി കരുതി അനുഷ്ഠിച്ചു പോരുന്നത്. ക്രൈസ്തവ സഭയുടെ ആദ്യത്തെ 12 നൂറ്റാണ്ടുകളിൽ ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ല. 1251 നവംബർ 11 നു ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പ റോമില്‍ വിളിച്ചു കൂട്ടിയ നാലാമത്തെ ലാറ്റെറന്‍ കൗണ്‍സില്‍ (The Fourth Council of the Lateran) ആണ് കുമ്പസാരക്കൂദാശ പ്രഖ്യാപിച്ചത്. 71 പാത്രിയാർക്കുമാരും 412 ബിഷപ്പുമാരും 900 വൈദികരും ഒരുമിച്ച് ചേർന്ന ഈ സുന്നഹദോസിലെ ഇരുപത്തൊന്നാമത്തെ കാനോനാണ് കുമ്പസാരം അനുശാസിക്കുന്നത്. "Every Christian who has reached the years of discretion to confess all his, or her, sins at least once a year to his, or her, own priest - ഗുണദോഷ വിവേചന പ്രായം എത്തിയ എല്ലാ ക്രിസ്ത്യാനികളും ആണ്ടില്‍ ഒരിക്കല്‍ പാപങ്ങള്‍ പുരോഹിതനോട് ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം.''

ഭൂമിയിൽ പാപമോചനം നൽകാനുള്ള അധികാരം പുരോഹിതന്മാർക്ക് ദൈവം നൽകിയിട്ടുണ്ടെന്നാണ് ഈ സഭകൾ കുഞ്ഞാടുകളെ പറഞ്ഞു വിശ്വസിപ്പിക്കുന്നത്. മാമോദീസ സ്വീകരിച്ചതിനുശേഷം വിശ്വാസികൾ - ആണായാലും പെണ്ണായാലും- ചെയ്ത പാപങ്ങൾ പുരോഹിതനോടു  ഏറ്റുപറയുമ്പോൾ അദ്ദേഹം അവർക്ക് പാപമോചനം നൽകുമത്രെ. പാപം പൊറുക്കുവാനുള്ള അധികാരം ദൈവത്തിനു മാത്രമാണ് എന്ന യേശുവിന്റെ അധ്യാപനത്തിന് വിരുദ്ധമാണ് ഈ ആചാരം. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ യഹൂദര്‍ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ മുട്ട് കുത്തി നിന്റെ പാപങ്ങള്‍ ഏറ്റു പറയുക, ഞാന്‍ നിന്നെ കുമ്പസാരിപ്പിച്ച് പാപ മോക്ഷം തരാം എന്നല്ല യേശു പറയുന്നത്, "ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക, ഇനിമേല്‍ പാപം ചെയ്യരുത്" എന്ന് മാത്രമാണ് [ യോഹന്നാന്‍ 8:1-11].

വിശ്വാസികൾ ഉന്നയിക്കാറുള്ള ന്യായമായ ചില സംശയങ്ങൾ:-

1. കത്തോലിക്കാ സഭയില്‍ ആദ്യ 12 നൂറ്റാണ്ടുകളില്‍ വികാരിമാരോട് കുമ്പസാരിക്കാതെ മരിച്ചവര്‍ നരകത്തിലാണോ പോയത് ?

2. എന്ത് കൊണ്ട് അത്രയും കാലം ഇങ്ങനെ ഒരു കുദാശ സഭയില്‍ ഉണ്ടായില്ല?

3. അപ്പോള്‍ കുമ്പസാരമെന്ന കൂദാശ സ്വീകരിക്കാതെ സഭ എങ്ങനെ വിശുദ്ധരെ നാമകരണം ചെയ്തു? 

4. സഭയുടെ ദീർഘമായ 1251 വര്‍ഷക്കാലം - കുഞ്ഞാടുകള്‍ ദൈവത്തോട് നേരിട്ട് പറഞ്ഞിരുന്ന കാലം കുഞ്ഞാടുകളുടെ പാപങ്ങള്‍ ദൈവം പൊറുത്തിരുന്നില്ലേ!?

5. പാപിയായ കുഞ്ഞാടിന്റെ പാപങ്ങള്‍ പൊറുക്കാന്‍ പാപം ചെയ്യുന്ന പാതിരിക്കും ദൈവം അധികാരം നൽകിയതെന്താണ്?

വിശ്വാസികളുടെ മന:സാക്ഷിയുടെമേൽ പിടിമുറുക്കാനുള്ള പൗരോഹിത്യത്തിന്റെ തന്ത്രമാണ് കുമ്പസാരം എന്നു റോമാസാമ്രാജ്യത്തിന്റെ ക്ഷതി-പതനങ്ങളുടെ ചരിത്രമെഴുതിയ എഡ്‌വേർഡ് ഗിബ്ബണെപ്പോലുള്ളവർ  നിശിതമായി വിമർശിച്ചിട്ടുണ്ട്. "കാമാർത്തരായ പുരോഹിതബ്രഹ്മചാരികൾ കുമ്പസാരക്കൂട്ടിൽ ഭാര്യമാരുടേയും പെണ്മക്കളുടേയും മാനം കവർന്നേക്കുമെന്ന ഭീതി മദ്ധ്യയുഗം മുതൽ കത്തോലിക്കാ പുരുഷന്മാരെ അലട്ടിയിരുന്നതായി" ഡയർമെയ്ഡ് മക്കല്ലക് A History of Christianity: The First Three Thousand Years, Page-846 ൽ രേഖപ്പെടുത്തുന്നു. അതു കൊണ്ടായിരിക്കാം, പുരോഹിതർക്ക് വിവാഹം അനുവദിക്കപ്പെട്ടിട്ടുള്ള ചില പൗരസ്ത്യസഭകളിൽ, സ്ത്രീകൾ വിവാഹിതരായ പുരോഹിതന്മാരുടെ അടുത്തു മാത്രമേ കുമ്പസാരിക്കാവൂ എന്ന നിഷ്കർഷയുണ്ടെന്ന് ഡി. ബാബു പോൾ പറയുന്നത് (വിശ്വാസപ്രമാണങ്ങൾ എന്ന കൃതിയിലെ "പണിയല്ല, വിളിയാണ്" എന്ന ലേഖനം -പുറം 106). വിശ്വാസികളുടെ അഭിമാനബോധത്തെ ഹനിക്കുകയാണ് സത്യത്തിൽ കുമ്പസാരക്കൂദാശയിലൂടെ നടത്തുന്നത് എന്ന വിമർശനത്തെ ആരോഗ്യകരമായി സമീപിക്കാൻ സഭക്കും കുഞ്ഞാടുകൾക്കും സാധിക്കണം. കോടതിയിടപ്പെട്ടു നിരോധിക്കുന്നതിനു പകരം സഭ തന്നെ തിരുത്തട്ടെ! അതിനെ മാന്യതയുള്ളവർ സല്യൂട്ട് ചെയ്യും, തീർച്ച.

#പാപമോചനച്ചീട്ട്
കുമ്പസാരക്കൂദാശ വിജയിച്ച് അധികം താമസിയാതെ 
സഭ പാപമോചനച്ചീട്ട് എന്ന പുതിയ സിസ്റ്റം രംഗത്തിറക്കി. ഞാനതേ കുറിച്ച് വളരെ ചെറിയൊരു കുറിപ്പ് മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട് (https://goo.gl/ZHkRuS). പതിനാറാം നൂറ്റാണ്ട് യൂറോപ്പു മുഴുവന്‍ അടക്കി വാഴുന്ന മാര്‍പ്പാപ്പാമാരുടെ ഭരണകാലമായിരുന്നു. രാജ്യങ്ങളെയും ഭരണാധികാരികളെയും നിയന്ത്രിച്ചത് സഭാ നേതൃത്വമായിരുന്നു. ഇക്കാലത്ത് ലിയോ പത്താമന്‍ മാര്‍പ്പാപ്പയും ജര്‍മ്മനിയിലെ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടനും ജോണ്‍ ടെറ്റ്‌സണ്‍ എന്ന വൈദികനും ചേര്‍ന്നാണ് പാപമോചന ചീട്ട് വില്‍പ്പന നടത്തി പണം സമ്പാദിച്ചത്. 

വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക ചർച്ചിന്റെ നിർമാണം ആര്‍ഭാടപൂര്‍ണ്ണമായി നടത്തുന്നതിന് പണം കണ്ടെത്തുവാനുള്ള കുറുക്കുവഴിയായിരുന്നു പാപമോചന ചീട്ട് വില്‍പ്പന.  പണം നല്‍കി  ചീട്ട് വാങ്ങുന്നവര്‍ക്ക് നരകയാതനയില്‍ നിന്നും പാപത്തില്‍ നിന്നും പാപ്പ മോചനം പ്രഖ്യാപിച്ചു! ബൈബിൾ വായിക്കാന്‍ പോലും അനുവാദമില്ലാത്ത യൂറോപ്പിലെ സാധാരണ ജനങ്ങളെ കബളിപ്പിക്കുന്നതിനു മിടുക്കരായ പ്രസംഗകരെയും ടിക്കറ്റു വില്പന ഏജൻറുമാരെയും നിയോഗിച്ചു!! പാപത്തിന്റെ ഗൗരവത്തിനനുസരിച്ച് പിഴ നിശ്ചയിച്ചിരുന്നു. ഉദാ: അല്മേനിയക്കാരനെ കൊന്നാൽ 5 രൂപ പിഴ, കന്യകയെ മര്യാദലംഘനം ചെയ്താൽ 7 രൂപ പിഴ, പുരോഹിതൻ കന്യാസ്ത്രീയെ ഗർഭിണിയാക്കിയാൽ 42 രൂപ പിഴ, പുരോഹിതൻ വെപ്പാട്ടിയെ വച്ചാൽ 8 രൂപ പിഴ എന്നിങ്ങനെ. പിഴയ്ക്കു വേണ്ടി ചീട്ടുകൾ നേരത്തെ അച്ചടിച്ചു വച്ചിരുന്നു, സിനിമ ടിക്കറ്റു പോലെ. തുക കൊടുത്ത് ചീട്ടു വാങ്ങിക്കുന്നതോടെ പാപപരിഹാരമാവും!! 

ജര്‍മ്മനിയില്‍ പാപമോചന ചീട്ട് വില്‍പ്പനയുടെ ഹോൾസെയിൽ ഏജൻസി കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടിനാണ് നല്‍കിയത്. 24-ാം വയസ്സില്‍ കര്‍ദ്ദിനാളായ ആല്‍ബര്‍ട്ടിന് ആ പദവിക്ക് വേണ്ടി പോപ്പിന് കൈക്കൂലിയായി ഭീമമായ തുക നല്‍കേണ്ടി വന്നിരുന്നു. ഈ പണം ജര്‍മ്മനിയിലെ ഒരു വട്ടിപ്പലിശക്കാരനിൽ നിന്ന് കൊള്ളപ്പലിശക്കെടുത്താണ് നല്‍കിയത്. പാപമോചനച്ചീട്ട് വിറ്റ് ലഭിക്കുന്ന വരുമാനത്തിന്റെ അമ്പതു ശതമാനം കര്‍ദ്ദിനാള്‍ ആല്‍ബര്‍ട്ടിന് എടുക്കാമെന്നാണ് പോപ്പുമായി ഉണ്ടാക്കിയ ധാരണ!! 

ഏതു വിധേനയും പണം സമ്പാദിക്കാനുള്ള തീവ്ര ശ്രമമാണ് പീന്നീട് ആല്‍ബര്‍ട്ട് നടത്തിയതെന്നു പറയേണ്ടതില്ലല്ലൊ. ഡൊമിനിക്കന്‍ സന്യാസിയായ വൈദികന്‍ ജോണ്‍ ടെറ്റ്‌സണെയാണ് ചീട്ടുവില്‍പ്പനയുടെ ചുമതല ഏല്‍പ്പിച്ചത്. പാപമോചനച്ചീട്ടിന്റെ ഫലസിദ്ധിയെക്കുറിച്ച് ജോണ്‍ ടെറ്റ്‌സണ്‍ വാചാലമായി പ്രസംഗിച്ചു. ചെയ്തു കഴിഞ്ഞ പാപങ്ങള്‍ മാത്രമല്ല, ചെയ്യാന്‍ പോകുന്ന പാപങ്ങള്‍ക്കും മോചനം ലഭിക്കുമെന്ന് അയാള്‍ പറഞ്ഞു!! ജര്‍മ്മനിയിലെങ്ങും ഓടി നടന്ന് എല്ലാ തന്ത്രങ്ങളും ഉപയോഗിച്ച് ചീട്ടുവില്‍പ്പന പൊടിപൊടിച്ചു. ജനങ്ങളുടെ അജ്ഞതയെ മുതലെടുത്ത് പണം പിരിക്കുന്ന പദ്ധതി വിജയിക്കുന്നത് ടെറ്റ്‌സണെ കൂടുതൽ കൂടുതല്‍ ആവേശഭരിതനാക്കി. 

ഒടുവില്‍ വിറ്റന്‍ബര്‍ഗ് പട്ടണത്തിൽ പാപമോചനച്ചീട്ട് വില്‍പ്പനക്കായി എത്തിയപ്പോൾ മാര്‍ട്ടിന്‍ ലൂഥര്‍ അതിനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തി. സഭക്കും മാർപ്പാപ്പക്കുമെതിരായി 95 കുറ്റകൃത്യങ്ങൾ എഴുതിത്തയ്യാറാക്കി വിറ്റന്‍ബര്‍ഗ് കത്തീഡ്രല്‍ ദേവാലയത്തിന്റെ വാതില്‍ക്കല്‍ ആണിയടിച്ച് ഉറപ്പിച്ചു. പോപ്പിന്റെ അധികാര കേന്ദ്രങ്ങള്‍ക്കെതിരെയുള്ള പരസ്യമായ വെല്ലുവിളിയും നവീകരണത്തിനുള്ള ആഹ്വാനവുമായിരുന്നു ആ കുറിപ്പ്. അതോടെ ക്രൈസ്തവലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കപ്പെട്ടു. വരുന്ന ഒക്‌ടോബര്‍ 31ന് മാര്‍ട്ടിന്‍ ലൂഥറിന്റെ ധീരമായ ആ ചുവടുവയ്പ്പിനു 501വർഷം തികയുകയാണ്. 

ഇനിയും ലൂഥർമാർ പിറന്നെങ്കിൽ എന്നു പല ക്രൈസ്തവ സുഹൃത്തുക്കളും അലമുറയിട്ടുകൊണ്ടേയിരിക്കുന്നു. 

സത്യസന്ധമായ ആത്മാഭിമാനത്തെ ഹനിക്കുന്ന ഏതുതരം നിലപാടുകളോടും പ്രതികരിക്കാനുള്ള അഭിവാഞ്'ചയാണ് ഇസ്'ലാം എന്നും വിശ്വാസികൾക്കു നൽകുന്ന കരുത്ത്. അതിനു വേണ്ടി ഇത:പര്യന്തം മതത്തേയോ മതചിഹ്നങ്ങളെയോ കുരുതി കൊടുക്കേണ്ടി വന്നിട്ടില്ല. ഈ ദർശനത്തെ വായിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തുക.

✍Muhammad Sajeer Bukhari
   #ISRA_Aralam

കുമ്പസാരം [ഭാവന]

പോപ്പ് ഇന്നസെന്റ് 3


കുമ്പസാരക്കൂട്


മാർട്ടിൻ ലൂഥർ




Sunday, 24 May 2020

പെരുന്നാൾ ആശംസ ജൂത സൃഷ്ടിയോ ?

'#ഈദു_മുബാറക് ' എന്നാശംസിക്കുന്നത് ജൂതൻമാർ കടത്തിക്കൂട്ടിയതാണോ?
ചോദ്യം:

ഈദ് മുബാറക് ആശംസിക്കുന്നത് ജൂതൻമാർ വഴി മതത്തിൽ കടന്നു കൂടിയ ആശയമാണെന്ന് പ്രചരിപ്പിക്കുന്നത് തീർത്തും അപകടകരമായ അപവാദമാണ്. പെരുന്നാൾ ആശംസിക്കുന്നത് തത്വത്തിൽ ഇസ് ലാം അനുവദിച്ചിട്ടുള്ളതാണ്. സ്വഹാബത് പെരുന്നാൾ നിസ്കാരാനന്തരം അങ്ങനെ ചെയ്തിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്.   "തഖബ്ബലള്ളാഹു മിന്നാ വമിൻകും" എന്ന വാചകമാണ് അവർ പരസ്പരം ആശംസിച്ചിരുന്നത്.

وفي سنن البيهقي: عَنْ خَالِدِ بْنِ مَعْدَانَ قَالَ: لَقِيتُ وَاثِلَةَ بْنَ الأَسْقَعِ فِي يَوْمِ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ، قَالَ وَاثِلَةُ: لَقِيتُ رَسُولَ اللَّهِ صلى الله عليه وسلم يَوْمَ عِيدٍ فَقُلْتُ: تَقَبَّلَ اللَّهُ مِنَّا وَمِنْكَ، فَقَالَ: نَعَمْ تَقَبَّلَ اللَّهُ مِنَّا وَمِنْكَ.
ഖാലിദ് ബ്നു മഹ്ദാൻ പറയുന്നു: ഞാൻ വാ സിലതു ബ്നുൽ അസ്ഖഇനെ ഒരു പെരുന്നാൾ ദിവസം കണ്ടപ്പോൾ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചു. അപ്പോൾ അദ്ദേഹവും പറഞ്ഞു: ''അതെ! 'തഖബ്ബലള്ളാഹു മിന്നാ വമിൻക!!"
(ബൈഹഖി).

 "ഈദ് മുബാറക്" എന്ന വാക്ക് നിവേദനത്തിൽ വന്നിട്ടില്ലെങ്കിലും പറയൽ അനുവദനീയമാണെന്നാണ് എല്ലാ മദ്ഹബുകളുടെയും വീക്ഷണം. ശാഫിഈ മദ്ഹബിന്റെ വീക്ഷണം ചേർക്കാം.

ഇമാം റംലി(റ) ഉദ്ധരിച്ചിട്ടുള്ള ഒരു അഭിപ്രായത്തിൽ ഇമാം ഖമൂലി(റ) പറയുന്നു: "സാധാരണക്കാർ ചെയ്യാറുള്ളതു പോലെ മാസങ്ങൾ, ആണ്ടുകൾ, പെരുന്നാളുകൾ തുടങ്ങിയ സന്ദർഭങ്ങളിൽ ആശംസയർപ്പിക്കുന്നത് സംബന്ധമായി നമ്മുടെ അസ്ഹാബിന്* എന്തെങ്കിലും വിശേഷാഭിപ്രായം ഉളളതായി ഞാൻ കണ്ടിട്ടില്ല.  എന്നാൽ, ഇതു സംബന്ധമായി ഹാഫിള് മഖ്ദസി (റ) മറുപടി പറഞ്ഞത് ഹാഫിളുൽ മുൻദിരി ഉദ്ധരിച്ചിട്ടുണ്ട്: "പണ്ഡിതൻമാർ ഇതു സംബന്ധമായി വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചു പോന്നിട്ടുള്ളത്. ഞാൻ മനസ്സിലാക്കുന്നത് ഈ ആശംസ അനുവദനീയമാണെന്നാണ്; അതു സുന്നത്തോ ബിദ്അതോ അല്ല ".
قد نقل الرملي عن القمولي قوله: لم أر لأصحابنا كلاما في التهنئة بالعيد والأعوام والأشهر كما يفعله الناس ، لكن نقل الحافظ المنذري عن الحافظ المقدسي أنه أجاب عن ذلك بأن الناس لم يزالوا مختلفين فيه ، والذى أراه أنه مباح لا سنة فيه ولا بدعة.

തുടർന്ന് "ആശംസയർപ്പിക്കുന്നത് മതനിയമ വിധേയം തന്നെ" എന്ന് ഇബ്നു ഹജർ(റ) പറഞ്ഞതായി ഇമാം റംലി ഉദ്ധരിക്കുന്നുണ്ട്. ഇമാം ബൈഹഖി(റ) തന്റെ ഹദീസു സമാഹാരത്തിൽ "പെരുന്നാൾ ദിനത്തിൽ സ്വഹാബികളിൽ ചിലർ 'തഖബ്ബലള്ളാഹു മിന്നാ വമിൻക' എന്നു ആശംസിച്ചതിനെപ്പറ്റി" ഒരു അധ്യായം
 باب ما روي في قول الناس بعضهم لبعض في يوم العيد : تقبل الله منا ومنك
 എന്നു തന്നെ ചേർത്തിട്ടുണ്ട് എന്നതാണ് ഇബ്നു ഹജർ(റ) തെളിവാക്കി കാണിച്ചിട്ടുള്ളത്. തുടർന്ന് അനേകം ഹദീസുകളും സ്വഹാബികളുടെ അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്. അവ ദുർബലമായ നിവേദക പരമ്പരയിലൂടെ വന്നിട്ടുള്ളവയാണെങ്കിലും മൊത്തത്തിൽ ഇതുപോലെയുള്ള വിഷയങ്ങൾക്ക് അവലംബിക്കാവുന്നതാണ് എന്ന് ഇമാം റംലി (റ). നിരീക്ഷിക്കുന്നു. തുടർന്ന് അദ്ദേഹം രേഖപ്പെടുത്തുന്നത് ഇങ്ങനെ: എന്തെങ്കിലും അനുഗ്രഹം ലഭിച്ചാലോ ദുരന്തങ്ങൾ നീങ്ങിയാലോ നന്ദിയുടെ സൂജൂദ് ചെയ്യുന്നതിനും ആശ്വാസവചനങ്ങൾ കൊണ്ട് അഭിവാദനം ചെയ്യുന്നതിനും തബൂകിൽ പങ്കെടുക്കാതിരുന്ന കാരണം പശ്ചാത്തപിക്കാനിടയായ കഅബു ബ്നു മാലിക് (റ)വിന്റെ ചരിത്രം തെളിവായി സ്വീകരിക്കാവുന്നതാണ്.

തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു എന്ന സന്തോഷ വൃത്താന്തം അറിഞ്ഞപ്പോൾ നബി സ്വ. അദ്ദേഹത്തെ കാണാനായി ചെന്നു! ത്വൽഹതു ബ്നു ഉബൈദില്ല(റ) അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഇബ്നു ഹജർ (റ) പറഞ്ഞതായി ഖൽയൂബി രേഖപ്പെടുത്തി. "മാസങ്ങൾ, ആണ്ടുകൾ, ഈദുകൾ മുതലായ വേളകളിൽ ആശംസയർപ്പിക്കുന്നത് സുന്നത്താണ്." ബയ്ജൂരി (റ) പറയുന്നു: "ഇതു തന്നെയാണ് പ്രബല വീക്ഷണം".

അധിക വായനക്ക്:
نهاية المحتاج 2/391
مغني المحتاج 1/360
أسنى المطالب 1/283
قليوبي وعميرة 1/310
حاشية البيجوري 1/233

*ഇമാം ശാഫിഈ(റ)വിന്റെ ശിഷ്യൻമാർ.

സകാത്തിലെ വഹാബീ അട്ടിമറി മസാലകൾ !

 • 1 സകാത്തിന്റെ അവകാശികളിൽ കേരള നദ്വ വത്തുൽ മുജാഹിദീൻ , സൽസബീൽ മാസിക , അവിശ്വാസികൾ എന്നിവ ഉൾപ്പെടും . ( അൽമനാർ 1953 മെയ് , സൽസബീൽ 1973 ആഗസ്റ്റ് , കർമശാസ്ത്രം 26 )

2• അടയ്ക്ക , കുരുമുളക് , നാളികേരം , ഓറഞ്ച് , ആപ്പിൾ തുടങ്ങി ധനമെന്ന് പറയുന്ന എല്ലാത്തിനും ( കരിങ്കൽ കോറിക്കടക്കം ) സകാ ത്തുണ്ട് . ( കർമശാസ്ത്രം നാലാം ക്ലാസ് 1994 , സൽസബീൽ 1974 ഡിസംബർ ) •

 ആഭരണത്തിന് സകാത്തില്ല . ( കിത്താബുൽ അവ്വൽ 1923 )

ആഭരണത്തിന്
• സകാത്തുണ്ട് . ( സകാത്തും ആധുനിക പ്രഷണങ്ങളും 1987 )

 സകാത്തുപണം ബാങ്കിലിട്ട് പലിശ വാങ്ങി . ( കെ . എൻ . എം . കാരപറമ്പ് സകാത്ത് സെൽ )


• ഇസ്ലാമിന്റെ നിലനിൽപ്പിനാവശ്യമായ പൊതുസംരഭങ്ങൾ എന്നി വക്കും ( സുന്നികളെ മുശ്രിക്കാക്കാൻ വേണ്ടിയും മഹാന്മാരെ ആക്ഷേപിക്കാൻ വേണ്ടിയും വഹാബികൾ നടത്തുന്ന കവല പ്രസം ഗങ്ങളടക്കം ) സകാത്ത് നൽകാം . ( കർമ്മശാസ്ത്രം 1994 , 4 -ാം ക്ലാസ് 2 -ാം ഭാഗം കെ . എൻ . എം . )


ഇസ്ലാമിക ടി . വി . ചാനൽ സ്ഥാപിച്ചാൽ അതിന് സകാത്ത് ഉപയോഗിക്കാം . അത്ഫീ സബീലിൽപെടും . ( ഇസ്ലാം വാള്യം പ്രസിദ്ധീകരണം യുവത )

• ഇസ്ലാമിക ഭരണം നടപ്പില്ലാത്തതുകൊണ്ട് സകാത്ത് കമ്മിറ്റി ഉദ്യോ ഗസ്ഥന്മാർ നമ്മുടെ നാട്ടിൽ ഇല്ല . അവർക്ക് നമ്മുടെ നാട്ടിൽ സകാത്ത് കൊടുക്കേണ്ടതില്ല . ( അൽമുർശിദ് പു : 2 പേ : 212 )

 * ഇസ്ലാമിക ഭരണമില്ലെങ്കിലും സകാത്ത് കമ്മിറ്റിയുണ്ടാക്കണം . ( കർമ്മശാസ്ത്രം 4 -ാം തരം കെ . എൻ . എം . 1987 )


 *സകാത്ത് ഫണ്ട് മൗലവിമാർക്ക് തട്ടാനുള്ള കുറുക്കുവഴി*

 . * പെരുന്നാളിന്റെ ചെലവ് , കടം , വസ്ത്രം , വീട് കഴിച്ച് ബാക്കി യുള്ളവർക്ക് ഫിത്റ് സകാത്ത് നൽകൽ നിർബന്ധം . ( അൽ മുർശിദ് പു 1 )


 പെരുന്നാളിന്റെ ചെലവ് കഴിച്ച് ധനം ബാക്കിയുള്ളവർക്ക് ഫിത് സകാത്ത് നൽകണം എന്നതിന് തെളിവില്ല . ( സകാത്തും ആധുനിക പ്രശ്നങ്ങളും )


• ഫിത്റ് സകാത്ത് ഒരാൾക്ക് ഒരു സ്വാഅ് വീതം നൽകണം . ( അൽ മുർശിദ് പു : 1 )

 ധാന്യത്തിന് കൂടുതൽ വില വർദ്ധിക്കുമ്പോൾ ഒരാൾക്ക് അര സ്വാത്ത് നൽകണം . ( സകാത്തും ആധുനിക പ്രശ്നങ്ങളും 1987 )


  സാധാരണ ആഹാര സാധനങ്ങൾ ഫിത്റ് സകാത്തായി നൽകേ ണ്ടതാണ് . ( അൽ മുർശിദ് പു : 1 )

, ഭക്ഷണത്തിന്റെ വിലക്ക് നാണയം നൽകാം , ( സകാത്തും ആധു നിക പ്രശ്നങ്ങളും 1987 )


 രണ്ടാൾക്ക് ഒരു സ്വാആയി നൽകണം . ( പ്രവാചക ചര്യകൾ - പി . കെ , മൂസമൗലവി 1988 )

 • പാറക്കല്ല് , ചെങ്കല്ല് , അടയ്ക്കാ , തെങ്ങ് , പാള തുടങ്ങിയവക്ക് വില പിടിപ്പുള്ളതായാൽ സകാത്ത് നിർബന്ധം . ( സൽസബീൽ പു : 6 ലക്കം ; 10 )


*ബാർബർ ഷോപ്പിൽ ഉപേക്ഷിക്കുന്ന മുടി വിലയുള്ളതായാൽ അതിനും വഹാബികൾ സകാത്ത് നൽകുമോ* ?


ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സകാത്ത് നൽകാം . അത് ഫീ സബീലിൽ ഉൾപ്പെടുന്നതാണ് . ( കർമ്മശാസ്ത്രം 1994 , 4 -ാം ക്ലാസ് പേ : 26 )

Friday, 22 May 2020

മാസമുറപ്പിക്കൽ- ഇബ്നുതൈമിയ്യയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി വഹാബികൾ !


*ഖുർആൻ വിഷലിപ്തമാണെന്ന് പറയുന്നതിന് തുല്ല്യമാണ് ഇബ്നു തൈമിയ്യയുടെ വാക്കുകൾ വിഷലിപ്തമെന്ന് പറയുന്നത്*- എന്ന് 2005 ഫെബ്രുവരി 25 ലെ വിചിന്തനത്തിൽ മുജാഹിദുകൾ പഠിപ്പിച്ച-
ഇബ്‌നു തൈമിയ്യ തന്റെ ഫതാവയില്‍ പറയുന്നു.




والمعتمد على الحساب في الهلال ، كما أنه ضال في الشريعة ، مبتدع في الدين ، فهو مخطىء في العقل وعلم الحساب ، فإن العلماء بالهيئة يعرفون أن الرؤية لاتنضبط بأمر حسابي ، وإنما غاية الحساب منهم إذا عدل أن يعرف كم بين الهلال والشمس من درجة وقت الغروب مثلا ، لكن الرؤية ليست مضبوطة بدرجات محدودة ، فإنها تختلف باختلاف حدة النظر وكلاله ، وارتفاع المكان الذي يتراءى فيه الهلال وانخفاضه ...... "

( مجموع الفتاوى ( 25/ 20

‘ചന്ദ്രപ്പിറവിയില്‍ കണക്കവലം‌ബമാക്കുന്നവന്‍ ശരീഅത്തില്‍ വഴിതെറ്റിയവനായത് പോലെ ദീനില്‍ പുത്തനാശയക്കാരനും കൂടിയാണ്. ഗോളശാസ്ത്ര പണ്ഡിതന്മാര്‍ തന്നെ കണക്ക് ആ‍സ്പദമാക്കി മാസപ്പിറവി ദര്‍ശനം കൃത്യമാകില്ലെന്ന് മനസ്സിലാക്കിയവരാണ്. അവരുടെ കണക്കിന്റെ പരമാവധി അത് ശരിയായാല്‍ തന്നെ അസ്‌തമന സമയത്ത് സൂര്യന്റെയും ചന്ദ്രന്റെയും ഇടയില്‍ എത്ര ഡിഗ്രി അകല്‍ച്ചയുണ്ടെന്ന് ഗ്രഹിക്കലാണ്. പക്ഷെ ഇത് കൊണ്ടാകട്ടെ ദര്‍ശനത്തിന്റെ കാര്യം കൃത്യമാക്കാനാകില്ല. കാരണം നോക്കുന്നവന്റെ കാഴ്ചയും അവന്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ വ്യത്യാസവും അനുസരിച്ച് ദര്‍ശനം വ്യത്യാസമാകാന്‍ ന്യായമുണ്ട്. (ഫതാവാ ഇബ്‌നു തൈമിയ്യ 25-207)


" കണക്ക് നോക്കി മാസം ഉറപ്പിക്കൽ ജൂതന്മാർ ,കൃസ്ത്യാനികൾ , ശിയാക്കളും തുടർന്ന് വരുന്ന മാർഗ്ഗമാണ്. "
( ഫതാവ ഇബ്നു തൈമിയ്യ: 25/99 , 27 /85)

ഇബ്നു തീമിയ്യ തന്നെ തറപ്പിച്ചു പറയുന്നു.

" കണക്ക് നോക്കി മാസമുറപ്പിക്കുന്നതിന് 
അനുകൂലമായി  
ഒരഭിപ്രായവും അറിയപ്പെട്ടിട്ടില്ല.
(ഫതാവ ഇബ്നു തൈമിയ്യ 28/85)

ഇബ്നു തൈമിയ്യ എഴുതുന്നു:

"കണക്ക് നോക്കി മാസം ഉറപ്പിക്കുന്നവൻ 
  ബുദ്ധിയും ദീനും #ചീത്തയായവനാകുന്നു"
  ( ഫതാവ ഇബ്നു തൈമിയ്യ: 6/303 )

ഇബ്നുതൈമിയ്യയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിക്കൊണ്ട് ,വഹാബികളുടെ ഹിലാൽ കമ്മിറ്റിയും ശാന്തപുരം കോളേജദ്ധ്യാപകന്റെ ഹിജ്റാ കമ്മറ്റിയും മത്സരിച്ച് ശെനിയും ഞായറും പെരുന്നാളാക്കിയതിന്റെ തെളിവുകളാണ് താഴെ... !