#പച്ചച്ചെങ്കൊടി_സിന്ദാബാദ്!
ആദിയിൽ കമ്യൂണിസം ഹറാമായിരുന്നു; ഹറാമെന്നു വച്ചാൽ, പക്കാഹറാം.
1959ലെ വിമോചന സമര കാലത്തും
1960ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും ഹറാം അതിന്റെ പാരമ്യത്തിലെത്തി. ബാഫഖി തങ്ങളും CH മുഹമ്മദ് കോയയുംഅന്നത്തെ ലീഗ് നേതാക്കളും
കമ്യൂണിസത്തെക്കുറിച്ചു ഭീതിജനകവും സ്തോഭജന
കവുമായ കഥകൾ പറഞ്ഞു മുസ്ലിം സമുദായത്തെ പേടിപ്പിച്ചു. EMSന്റെ കമ്യൂണിസ്റ്റ് ഭരണം തുടർന്നാൽ കേരളം സോവിയറ്റ് റഷ്യയും ചൈനയും ക്യൂബയും പോലെ ആകുമെന്നു പറഞ്ഞു സമുദായത്തെ ബേജാറാക്കി. ഈ രാജ്യങ്ങളിൽ മസ്ജിദുകളും മദ്റസകളും പിടിച്ചെടുത്തു തകർത്തുവെന്നും ശേഷിക്കുന്നവ സിനിമാശാലകളും നൈറ്റ്ക്ലബ്ബുകളും ആക്കിയെന്നും മുസ്ലിം പേരുകൾ മാറ്റിയെന്നും CH സർഗാത്മകമായി പ്രസംഗിച്ചപ്പോൾ കാക്കമാർ അമ്പരന്നന്തം വിട്ടു കുന്തക്കാലിൽനിന്നു പോയി! കമ്യൂണിസ്റ്റ് ഭരണം തുടർന്നാൽ ഇസ്ലാമീങ്ങളായ സർവരുടെയും പേരു മാറ്റുമെന്നും കുഞ്ഞിപ്പോക്കറും കുഞ്ഞാമിനയും നല്ല പേരുകൾ ഇപ്പഴേ കണ്ടെത്തിക്കൊള്ളണമെന്നും ആഹ്വാനമുണ്ടായി. അങ്ങനെ, പള്ളികളെയും പടച്ചോനെയും രക്ഷപ്പെടുത്താൻ വേണ്ടി EMSൻ്റെ ഹറാമി മന്ത്രിസഭയെ കേന്ദ്രം കുന്നിക്കുപിടിച്ചു പുറത്താക്കി.
1960ലെ തെരഞ്ഞെടുപ്പു കാലത്ത്
കമ്യൂണിസ്റ്റുകാർക്കു വോട്ടു ചെയ്യുന്നത് ഹറാമാണെന്നു ലീഗ് നേതാക്കൾ ഫത്‌വയിറക്കി. രാഷ്ട്രീയ ഫത്‌വക്കു ബലം പോരെന്നു തോന്നിയതിനാൽ സമസ്തയിൽ നിന്നു ഒറിജിനൽ ഫത്‌വ വാങ്ങാൻ ബാഫഖി തങ്ങൾ ശ്രമിച്ചു. ശയ്ഖുനാ കെ.കെ സദഖത്തുല്ല മുസ്ലിയാർക്കായിരുന്നു സമസ്തയിൽ അന്ന് ഫത്‌വയുടെ ചുമതല. തങ്ങളും നാലു പണ്ഡിതന്മാരും ഫത് വ വാങ്ങാൻ വണ്ടൂരിലേക്കു വണ്ടി വിട്ടു. ശയ്ഖുനാ രണ്ടു കാര്യങ്ങളിൽ വ്യക്തത ചോദിച്ചു:
1- ലീഗിന് എല്ലാ കാലത്തും ഈ കമ്യൂണിസ്റ്റ് വിരോധം ഉണ്ടാകുമോ? അഥവാ, രാഷ്ട്രീയ സാഹചര്യം മാറിയാൽ ഹറാം ഹലാലാകുമോ?
2- ഇസ്ലാമിന്റെ എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ഒരു മുസ്ലിമിനെക്കുറിച്ചു എന്തു മതവിധി പറയണം?
തങ്ങൾക്കു മറുപടിയില്ലായിരുന്നു. ഫത് വ കിട്ടാതെ സംഘം മടങ്ങി. കമ്യുണിസ്റ്റ് വിപത്തിന്റെ സ്തോഭജനകമായ കഥകൾ പറഞ്ഞു വിരട്ടി ഏതോ പാവം മുസ്ലിയാരുടെ കയ്യിൽ നിന്നു അറബി മലയാളത്തിൽ ഒരു ഫത് വ ഒപ്പിച്ചുവത്രെ. അതുവച്ചു ലീഗ് നേതാക്കൾ സംസ്ഥാന വ്യാപകമായി കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം കസറി.
തൊട്ടാൽ കഴുകണം, കണ്ടാൽ കുളിക്കണം,
പെട്ടാൽ ശഹാദത്ത് ചൊല്ലണം..! CHന്റെ പ്രസംഗം തട്ടുപൊളിച്ച! നികാഹിനു വേണ്ടി പടത്തിലിരുന്ന കല്യാണച്ചെറുക്കനെ രാഷ്ട്രീയം മൂത്ത് ശഹാദത്ത് ചൊല്ലിച്ചത്രെ!
തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഇസ്ലാമിനെ രക്ഷിക്കാൻ, കേരളം സോവ്യറ്റ് റഷ്യ ആകാതിരിക്കാൻ സമുദായം ലീഗ് മുന്നണിക്ക് വാരിക്കോരി വോട്ടു നൽകി. കോൺഗ്രസ് -ലീഗ് - പി എസ് പി മുക്കൂട്ട് മുന്നണി അധികാരത്തിൽ വന്നു. പക്ഷെ ഭരണം കിട്ടയപ്പോൾ ലീഗിനെ കോൺഗ്രസ് പുറംകാലുവച്ചു തൊഴിച്ചു! മാന്യമായി വോട്ടും സീറ്റും വാങ്ങിവന്ന ലീഗിനെ മന്ത്രിസഭയൽ കയറ്റിയില്ലെന്നു മാത്രമല്ല; ലീഗ് ചത്ത കുതിരയാണെന്നു നെഹ്റു വിൻ്റെ വക ചാപ്പ കുത്തുകയും ചെയ്തു. കൊടുത്ത സ്പീക്കർ സ്ഥാനത്തിനു തന്നെ CHൻ്റെ തൊപ്പിയൂരി വാങ്ങി കെപിസിസി ഓഫീസിലെ ചവറ്റുകൊട്ടയിലിട്ടു!
പിണങ്ങിച്ചിണുങ്ങി മുടന്തി നീങ്ങിയ മുക്കൂട്ടുമുന്നണി
1964ൽ പൊളിഞ്ഞു. 1965ൽ തെരഞ്ഞെടുപ്പു വന്നു. ഈ തെരഞ്ഞെടുപ്പിൽ ലീഗിന്റെ കമ്യുണിസ്റ്റ് വിരോധം അലിഞ്ഞു. ലീഗ് - CPM രഹസ്യബാന്ധവം അന്നത്തെ അരമന രഹസ്യം. പക്ഷെ വന്നതു തൂക്കുസഭ.
1967ൽ ഇടക്കാല തെരഞ്ഞെടുപ്പ്. അപ്പോൾ
അതാ വരുന്നു പച്ചച്ചെങ്കൊടി!!
EMSന്റെ നേതൃത്തിലുള്ള സപ്തകക്ഷി മുന്നണിയിൽ സാക്ഷാൽ മുസ്ലിം ലീഗ്! അന്നുവരെയുള്ള സകല ഹറാമുകളും ഹലാലായി. മുഖത്ത് വാർദ്ധക്യ സഹജമായ ചുളിവു പോലുമില്ലാതെ ലീഗ് കമ്യൂണിസത്തെ ന്യായീകരിച്ചു, മഹത്വവത്കരിച്ചു. കടുവയുടെ വായിൽനിന്നു രക്ഷപ്പെടാൻ പുഴയിൽ ചാടിയപ്പോൾ മുങ്ങിമരിക്കാതിരിക്കാൻ മുതലയുടെ പുറത്ത് കയറിയതാണെന്നു പാർട്ടി ക്ലാസിൽ വിശദീകരിച്ചു. ഏതായാലും അതോടെ സോവ്യറ്റ് റഷ്യയിലെയും ചൈനയിലേയും മസ്ജിദുകളും മദ്റസകളും തിരിച്ചുകിട്ടി;ലീഗിനു മന്ത്രിസ്ഥാനവും കിട്ടി! മാത്രമല്ല; ആദ്യത്തെ പച്ചച്ചെങ്കൊടി ഭരണനേട്ടമായി സമുദായത്തിന് കോടികളുടെ വഖ്ഫ് സ്വത്തുക്കൾ പോയിക്കിട്ടുകയും ചെയ്തു. ലീഗിനു വേണ്ടി കമ്യൂണിസ്റ്റ് വിരോധം പ്രസംഗിച്ചു നടന്ന ചില മുസ്ലിയാന്മാർ നാണംകെട്ടു. അപ്പോഴും ഒരാൾ തലയുയർത്തി നടന്നു -സദഖത്തുല്ല മുസ്ലിയാർ
1969ൽ ലീഗുൾപ്പെട്ട EMS മന്ത്രിസഭ ഹലാക്കിലായി. ഇന്നത്തെ UDF സംവിധാനം ഉണ്ടാക്കാൻ കലർപ്പില്ലാത്ത നൂററുക്ക്നൂറ് കമ്യൂണിസ്റ്റുകാരൻ സി.അച്യുതമേനോനെ അന്നു ഡൽഹിയിൽ നിന്നു പൊക്കിയെടുത്തു കൊണ്ടുവന്നത് സാക്ഷാൽ ബാഫഖി തങ്ങൾ! ഒന്നുകിൽ CPM അല്ലെങ്കിൽ CPI... പിന്നെ ലീഗ് കമ്യൂണിസത്തെ കൈവിട്ടിട്ടില്ല. CMP എന്ന പേരിൽ കമ്യൂണിസത്തിൻ്റെ ഒരു തുണ്ട് ബറകത്തിനു വേണ്ടി ഇപ്പോഴും ലീഗ് കോന്തലയ്ക്കൽ കെട്ടി നടക്കുന്നുണ്ട്. 1960ൽ കോൺഗ്രസ് ഒറ്റ മന്ത്രി പദം കൊടുത്തിരുന്നുവെങ്കിൽ കമ്യൂണിസം ഇപ്പോഴും ലീഗിനു ഹറാമിയായി തുടർന്നേനെ! രാഷ്ട്രീയത്തിലെ ഹറാമിനും ഹലാലിനും ഇത്രയൊക്കെയെ അർത്ഥമുള്ളൂ.
സുന്നികൾക്കു നേരെ അരിവാൾ പ്രയോഗം നടത്തുന്നവർക്കും കമ്യൂണിസം ആരോപിക്കുന്നവർക്കും ചരിത്രത്തെക്കുറിച്ചു നല്ല ഓർമകൾ ഉണ്ടായിരിക്കണം. ഉവ്വ്, കഴിഞ്ഞ മുപ്പതു വർഷമായി കാര്യങ്ങൾ നിങ്ങൾ പറയുന്നതുപോലെ തന്നെയാണ്. എന്നാൽ മുപ്പതു വർഷത്തിനിടയ്ക്ക് കമ്യൂണിസ്റ്റായിപ്പോയ പത്ത് സജീവ സുന്നി പ്രവർത്തകരുടെ പേരെണ്ണിപ്പറയാൻ തയാറുണ്ടോ? മതനിരാസത്തിലേക്ക് വഴുതിപ്പോകുമായിരുന്ന നൂറുകണക്കിന് വിശ്വാസികളെ നല്ലവഴിക്കു കൊണ്ടുവരാൻ കഴിഞ്ഞതിൻ്റെ കഥകൾ സാമൂഹിക മാധ്യമങ്ങൾ ഇപ്പോൾ നിരത്തുന്നുണ്ട്. അണികളെ ഉണ്ടാക്കാൻ അറിയുമെങ്കിൽ അവരെ നേർവഴിക്കു നടത്താനും ഈ പ്രസ്ഥാനത്തിനു കെൽപ്പുണ്ട്. കമ്യുണിസം എന്ന മതനിരാസത്തിനെതിരെ ഈടുറ്റ രണ്ട് കൃതികൾ പ്രസിദ്ധീകരിച്ചത് ഈ പ്രസ്ഥാനമാണെന്ന കാര്യവും ആരും മറക്കേണ്ട.
വാൽക്കുറ്റി:
മലപ്പുറം ജില്ലയിൽ യൂത്ത് ലീഗിൽ ഉള്ളതിലേറെ മുസ്ലിം ചെറുപ്പക്കാർ ഡിവൈഎഫ്ഐയിൽ ഉണ്ടന്ന് പെരിന്തൽമണ്ണയിൽ വച്ച് ഒരു വെല്ലുവിളി പോലെ സ: EMS പ്രസംഗിക്കുന്നത് 1993ലാണ് ഞാൻ കേട്ടത്. അന്ന് അതിനാരും മറുപടി പറഞ്ഞത് കേട്ടിട്ടില്ല; ഇന്നോ?
OM Tharuvana fb Post-31/5/2020.