ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 19 October 2020

നബിദിനം-വഹാബീ ചാർട്ടിന് മറുപടി !




 

നബിദിന സന്തോഷം: ഇമാം ബുഖാരി[റ]ക്ക് ഖുർആൻ തിരിഞ്ഞില്ലെന്ന് വഹാബികൾ...❗

*നബിദിന സന്തോഷം: ഇമാം ബുഖാരി[റ]ക്ക് ഖുർആൻ തിരിഞ്ഞില്ലെന്ന് വഹാബികൾ...❗*

👇👇👇👁️👁️👁️

https://youtu.be/dBJZtH2fYMk

✍️ നബിദിന സന്തോഷത്തിന് ബുഖാരിയിൽ ഹദീസുണ്ടെങ്കിലും വഹാബികളത് പരിഗണിക്കാത്തത് ഇമാം ബുഖാരിക്കും മുൻഗാമികൾക്കും ഖുർആൻ തിരിയാത്തതുകൊണ്ടെന്ന് പ്രമുഖ മുജാഹിദ് മൗലവി... വല്ലതും മനസിലായോ...❓.

പുന്നാര നബി ജനിച്ചതിൽ സന്തോഷിച്ചതു കാരണം അബൂലഹബിന് നരകത്തിലും ആശ്വാസം ലഭിക്കുന്നു.. പ്രമുഖ സലഫി നേതാവ് തെളിച്ച് പറയട്ടെ...

പുന്നാര നബി ജനിച്ച ദിവസം സന്തോഷിച്ചുകൊണ്ട് സുവൈബ എന്ന അടിമ സ്ത്രീയെ മോചിപ്പിച്ചത് കാരണം അബൂലഹബിന് നരക ശിക്ഷയിൽ ഇളവ് കിട്ടുന്നു....  കുടിക്കാൻ വെള്ളം കിട്ടുന്നു... .... സലഫീ പുരോഹിതന്റെ  ഹദീസ് വിശദീകരണം കൃത്യമായി കേട്ടോളൂ... അബൂലഹബിൻ്റെ ഈ സംഭവത്തിന് തെളിവ് സഹീഹുൽ ബുഖാരിയാണ്... പക്ഷേ വഹാബികളത് അംഗീകരിക്കില്ലത്രെ. എന്തേ കാരണം... അത് ഖുർആനിനെതിരാണെന്നാണ് വഹാബീ മുറി മൗലവിമാരുടെ കണ്ടെത്തൽ... അപ്പോൾ ഇമാം ബുഖാരി ആരായി... ആരാകാൻ... ഖുർആൻ തിരിയാത്ത ,ഖുർആനിനെതിര്  പ്രചരിപ്പിച്ച വ്യക്തിത്വം... അടിപൊളി... അപ്പോൾ സഹീഹുൽ ബുഖാരി വഹാബികൾ എങ്ങിനെ അംഗീകരിക്കും... ''ഖുർആൻ തിരിയാത്ത - ഖുർആനിനെതിര് പ്രചരിപ്പിച്ച ഇമാം ബുഖാരി''യെ ഞമ്മള് അംഗീകരിക്കില്ല. അപ്പോൾ നബിദിന സന്തോഷത്തിന് ഹദീസിൽ തെളിവ് ചോദിക്കുന്നതെന്തിനാണ്... ദാ ,ഇതു പോലെ ഇസ്ലാം പൊളിച്ചടുക്കി യുക്തിവാദത്തിലേക്കാളെക്കൂട്ടാൻ... അതെങ്ങിനെ... ദാ ,ഞമ്മള് പറയണത് കേട്ടില്ലേ... ഇക്കോലത്തിലാണ് ഇമാം ബുഖാരിയെന്ന്... ഇതോടെ ഹദീസിൻ്റെ കാര്യം തീരുമാനമായി... തൊട്ടുപിറകെ ഖുർആനിൻ്റെ കാര്യവും... പക്ഷേ ,ഇതൊന്നും തിരിച്ചറിയാനുള്ള പക്വത പാവം കുഞ്ഞാടുകൾക്കില്ല. അവരുടെ ചിന്താശേഷിയൊക്കെ ഇത്തരം മുറി മൗലവിമാരുടെ കക്ഷത്തിലാണ്... വഹാബിസം ജയിക്കണം... എങ്കിലേ യുക്തിവാദത്തിലേക്കാളുകളെത്തൂ... സകല നബിദിന വിരോധികൾക്കും അഭിനന്ദനങ്ങൾ നേരുന്നു...

*ഖുദ്സി*

19-10-2020

നബിദിന സന്തോഷം:മാല മൗലിദുകളുടെ വേര് തേടിയിറങ്ങിയ മൗലവിമാർ വഹാബിസത്തിൻ്റെ അടിവേര് തന്നെ മാന്തി

*നബിദിന സന്തോഷം:മാല മൗലിദുകളുടെ വേര് തേടിയിറങ്ങിയ മൗലവിമാർ വഹാബിസത്തിൻ്റെ അടിവേര് തന്നെ മാന്തി. ഇത്തരം മുഖാമുഖ പ്രഹസനങ്ങൾ ഇനിയും വേണം...❗*
👇👇👇👁️👁️👁️

✍️ ഞാനിന്നലെ ഹസ്ബീറിനെ അങ്ങോട്ട് വിളിച്ചു... വഹാബീ മുഖാമുഖം കാണാൻ എന്നെ നേരിട്ട് ക്ഷണിച്ച വ്യക്തിക്ക് അഭിനന്ദനങ്ങൾ കൃത്യമായറിയിക്കലല്ലേ അതിൻ്റെ ഒരു സ്റ്റൈൽ... സംസാരത്തിനിടയിൽ -വിഷയം നബിദിന സന്തോഷത്തിലേക്കെത്തിക്കാൻ ഞാൻ കിണഞ്ഞ് ശ്രമിച്ചിട്ടും മൂപ്പര് തയ്യാറാകുന്നില്ല. കുതറി രക്ഷപെടാൻ ശ്രമിക്കുന്നു.ഇത് ഒറ്റപ്പെട്ട സംഭവമല്ല. നബിദിന സന്തോഷവുമായി ബന്ധപ്പെട്ട വഹാബീ മുഖാമുഖം കൊണ്ട് നൂറ് കണക്കിന് വഹാബികൾക്കുണ്ടായ ISI മാർക്കുള്ള ഗുണങ്ങളിലൊന്നാണിത്തരം ഒഴിഞ്ഞ് മാറലുകൾ...
                ഏതായാലും ,കുറേ നേരത്തെ സംസാരത്തിനിടയിൽ, ആ സാധു  അറിയാതെ വിഷയത്തിലേക്ക് തെന്നി വീണു... അതാകട്ടെ അതിലും വലിയ രസമായി... എല്ലാ ബിദ്അത്തും നരകത്തിലാണെന്ന് ഇന്നലെ വരെ ഹദീസോതി ദുർവ്യാഖ്യാനിച്ച് വാദിച്ചിരുന്ന വഹാബികൾക്ക് ഒന്നിരുട്ടി വെളുത്തപ്പോൾ ശരീഅത്ത് മാറി... ജിബ്‌രീൽ [അ] വഹ്-യുമായി ആപ്പീസിലേക്ക് വന്നതാണോ ,അതോ പ്രമാണങ്ങൾക്കു മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ വന്നപ്പോൾ അങ്ങോട്ട് ചെന്ന് പിടിച്ച് വാങ്ങിച്ചതോ എന്ന് മാത്രമറിയില്ല... ഏതായാലും വഹാബികൾക്കൊന്നുറപ്പായി...
*സുന്നത്തായ ബിദ്അത്തുണ്ടത്രെ...* എവിടെ നിന്നു കിട്ടി ... ഇന്നലത്തെ വഹാബീ മുഖാമുഖത്തിൽ ഫൈസൽ മൗലവിയാണാ ദിവ്യ വെളിപാട് പരസ്യപ്പെടുത്തിയത്... *ഒരു കാര്യം മതപരമായി പുണ്യം/സുന്നത്ത്  കിട്ടണമെങ്കിൽ നബിയോ സഹാബത്തോ ചെയ്തു കാണിക്കണമെന്നില്ലെന്ന അടുത്ത വെടിയും പൊട്ടിച്ചു ഫൈസൽ മൗലവി...*

                *അതോടൊപ്പം, മുസ്ലിംകൾ നടത്തുന്ന അമലുൽ മൗലിദ് വഹാബികൾക്കിന്നലെ മുതൽ സുന്നത്തുമായി മാറി...* എല്ലാ ബിദ്അത്തും നരകത്തിലാണെന്ന് പറഞ്ഞ് ,മൺമറഞ്ഞ ലക്ഷക്കണക്കിന് മുസ്ലിംകളെ നരകത്തിലാക്കിയവരാണ് വഹാബികൾ... അവരെയൊക്കെ സ്വർഗത്തിലേക്ക് മാറ്റാനുള്ള ഭീമ ഹർജി പടച്ചോന് സമർപ്പിച്ചു കഴിഞ്ഞു വഹാബികൾ...ഫൈസൽ മൗലവിയുടെ വഹാബീ മുഖാമുഖമാണ് ഈ പുതിയ നവോത്ഥാനത്തിന് ചുക്കാൺ പിടിക്കുന്നത്. കല്ലായി പാലവും സ്ത്രീകളുടെ അടിപ്പാവാട ഉടുപ്പിക്കലും നവോത്ഥാനത്തിൻ്റെ ലിസ്റ്റിൽ തിരുകിക്കയറ്റുന്ന ആ പണിയൊക്കെ വഹാബികൾ നിറുത്തി.ഭീമ ഹർജിയാണ് ഇപ്പോളത്തെ സ്റ്റൈൽ... ഓരോ മുഖാമുഖം കഴിയുമ്പോളും ,ഓരോന്നോരോന്ന് തിരുത്തിത്തിരുത്തി -ആദർശപരമായി വഹാബികൾ കൂടുതൽ കൂടുതൽ നഗ്നരാകുന്ന രംഗങ്ങളാണെങ്ങും...  പുതിയ വെളിപാട് വഹാബിസത്തിൽ അസ്വാരസ്യങ്ങളുണ്ടാക്കിയെന്നത് പരമ [പ]രഹസ്യമാണ്... നുണകളുടെയും കട്ടുമുറിക്കലിൻ്റെയും വെട്ടി വിഴുങ്ങലിൻ്റെയും മാലപ്പടക്കങ്ങൾ തുടക്കം മുതൽ ഒടുക്കം വരെ ആവശ്യത്തിലേറെ ഉണ്ടെങ്കിലും...ഇനിയും നടക്കട്ടെ - വഹാബീ  അടിവേര് മാന്തുന്ന ഇത്തരം മുഖാമുഖ പ്രഹസനങ്ങൾ...
*ഖുദ്സി*
19-10-2020


 

വഹാബീ ഓൺലൈൻ മുഖാമുഖത്തിലെ ,വഹാബികൾ ആശയപരമായി മൂക്കുകുത്തി വീണ പ്രസക്ത ഭാഗം...

👇👇👇👁️👁️👁️

ഇബ്നു ഹജറുൽ അസ്ഖലാനി[റ] യെ വഹാബികൾ പുകഴ്ത്തുന്നു !

ഇബ്നു ഹജറുൽ അസ്കലാനി[റ]യെക്കുറിച്ച് വഹാബികളുടെ അൽമനാർ മാസിക പുകഴ്ത്തുന്നു ! 
  (പുസ്തകം :- അൽമനാർ )
  ( April :-2015 )
  ( പേജ് :- 40 )

https://www.facebook.com/777959305671074/posts/1470626026404395/


 

Saturday, 17 October 2020

നബിദിന സമ്മേളനത്തിലെ അനിസ്ലാമികതയും വഹാബീ സമ്മേളനത്തിലെ നാടകവും ഇസ്ലാമികതയും !

 *നാടകവും സമ്മേളനവും വഹാബീ തൗഹീദ്, നബിദിന സന്തോഷം മാത്രമേ പ്രശ്നമുള്ളു ❗*

👇👇👇👁️👁️👁️

https://youtu.be/67p20jfC2QU

സ്വന്തം നേതാവിന്റെ ജനന ദിവസം എന്നാണെന്ന് പോലും അറിയാതെ ,റമളാനിലും റബിഉൽ അവ്വലിലുമാക്കി-തെരുവിലിറങ്ങി  സ്വയം വികൃതമാകുന്നവരാണ്, നബിദിനത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നതും ,നവോത്ഥാനത്തിന്റെ പേരിൽ യൂണിറ്റ് - സമസ്ഥാന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതും ! .ഞമ്മന്റെ ശങ്കടനയുടെ വാർഷികാഘോഷം തൗഹീദും ,സ്വന്തം നേതാവിന്റെ നബിദിന സന്തോഷം ബിദ്അത്തും മറ്റുമാണിക്കൂട്ടർക്ക്! സംസ്ഥാന സമ്മേളനത്തിന് എത്ര പേർ പങ്കെടുത്താലും കൂലി കിട്ടും- നബി ജനിച്ച ദിവസം നാലാൾ ഒരുമിച്ച് കൂടിയാൽ ബിദ്അത്തും പിന്നെ നരകവും !.ബല്ലാത്ത നവോത്ഥാനം തന്നെ...!


നബിയും സഹാബത്തും- സംഘടനയുണ്ടാക്കി, സംസ്ഥാന സമ്മേളനങ്ങൾ  നടത്തിയിട്ടുണ്ടോ❓നബിയും സഹാബത്തും ചെയ്യാത്തത് ലക്ഷങ്ങൾ പൊടിച്ച് - ദീനിന്റെ പേരിൽ ഗംഭീരമായി നടത്തുന്നത് ബിദ്അത്തും തെറ്റുമല്ലേ എന്നൊക്കെ  പല പരിഷ്കർത്താക്കളും ചിന്തിച്ച് തുടങ്ങി❗ അങ്ങിനെയെങ്കിൽ - പങ്കെടുക്കുന്നതിനെന്ത് പുണ്യമെന്ന ചോദ്യത്തിനുത്തരം തേടി മൗലവിമാർ പരക്കം പായുമ്പോഴാണ് ,ശെരിക്കുള്ള വഹാബീ നവോത്ഥാനത്തിന്റെ മാലപ്പടക്കം പൊട്ടുന്നത്.


ഇത്രയും നാളും നബിദിന സന്തോഷത്തിനെതിരെ കട്ടക്ക് കൂടെ നിന്ന ജമാഅത്തെ ഇസ്ലാമിയും, പ്രമാണങ്ങൾക്ക് മുന്നിൽ മൂക്കുകുത്തി വീണപ്പോൾ കളം മാറ്റിച്ചവിട്ടി."നബിദിനം ബിദ്അത്ത് ആണെന്ന് വിധിച്ച്

 അതിനെ എതിർക്കുന്നവർ അവരുടെ

 സംഘടനകളുടെയും സ്ഥാപനങ്ങളുടെയും

വാർഷികവും സിൽവർ, ഗോൾഡ്, പ്ലാറ്റിനം

 ജൂബിലികളുമൊക്കെ ആഘോഷിക്കുന്നത്

 വിരോധാഭാസമാണ്.

 ആദ്യത്തേത് അപലപിക്കപ്പെടുമ്പോൾ

 രണ്ടാമത്തേത് അനുവദിക്കപ്പെടുന്നതെങ്ങനെ...?''[പ്രബോധനം 2014 ജനു: 31 പേ: 31] - എന്ന് ചോദിച്ച് ,നവോത്ഥാനത്തിന്റെ പുതിയൊരു നബിദിന സന്തോഷ എപ്പിസോഡ് വെള്ളിമാടുകുന്നിലുദയം ചെയ്തു കഴിഞ്ഞു...


നബിയോടുള്ള മഹബ്ബത്തും സ്നേഹപ്രകടനവുമാണ് വിശ്വാസിയുടെ അടിത്തറ. തങ്ങൾ ജനിച്ചതിന്റെ പേരിൽ സന്തോഷം പ്രകടിപ്പിക്കലും മറ്റും ആസ്നേഹപ്രകടനത്തിന്റെ വിവിധ ഭാവങ്ങളിൽ ചിലത് മാത്രമാണ് .നബിയോടുള്ള സ്നേഹത്തിന്റെ പേരിൽ മദീന വിട്ടു പോയ ബിലാൽ തങ്ങളും മദീനയിൽ നിന്ന് പുറത്ത് പോകാത്ത- ചെരുപ്പിട്ട് മദീനയിലൂടെ നടക്കാതിരുന്ന മാലിക് തങ്ങളും ഉഹ്ദ് യുദ്ധത്തിൽ തിരുനബിയുടെ പല്ല് പൊട്ടിയപ്പോൾ ,സ്വന്തം പല്ല് കല്ല് കൊണ്ടിടിച്ച് കളഞ്ഞ ഉവൈസുൽ ഖർനി തങ്ങളും ആ സ്നേഹത്തിന്റെ പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചവരിൽ ചിലർ മാത്രം...!


.നബി തങ്ങളോ സഹാബാക്കളോ നടത്താത്ത സമ്മേളനങ്ങൾ മതത്തിന്റെ പേരിൽ നടത്തുന്ന മൗലവിമാർക്ക്- നബിദിനം ,നബിയോ സഹാബത്തോ നടത്തിയിട്ടില്ലെന്ന മറുപടി പണ്ടത്തെപ്പോലെ വഴങ്ങുന്നില്ല. ഞമ്മന്റെ സമ്മേളനമേത് നബിയാണ്  നടത്തിയത് എന്ന ചോദ്യം- നവോത്ഥാനം ശെരിക്ക് ദഹിക്കാത്ത അണികൾ ചോദിക്കുമോ എന്ന ഭയം  എപ്പോളും ഒപ്പമുണ്ട്!. ഒമ്പതാം സമ്മേളനമെന്ന/പത്താം സമ്മേളനമെന്ന ഫ്ലക്സടിച്ചത്കൊണ്ട്- നബിദിനം വർഷാവർഷം നടത്തുന്നതിനെ എതിർക്കാനുമാകുന്നില്ല.


റബ്ബിന്റെ ഭാഗത്ത്‌ നിന്ന് കൂലിയുണ്ടെന്ന് പറഞ്ഞ്- നബിയോ സഹാബത്തോ നടത്താത്ത മുജായിദ് സമ്മേളനത്തിന് അണികളെക്കൂട്ടുന്നതിനാൽ- പുണ്യമുണ്ടെന്ന് വിശ്വസിച്ച് നബി ജനിച്ചതിന്റെ പേരിൽ ഒരുമിച്ച് കൂടൽ - നബിയോ സഹാബത്തോ ചെയ്യാത്തതു കൊണ്ട് തെറ്റാണെന്ന പഴയ വാമൊഴി, ഇത്തവണ  പറയാനും വയ്യ...!


നബിയോ സഹാബത്തോ നടത്താത്ത കർമ്മങ്ങൾ - പുണ്യമുണ്ടെന്ന് അണികളെ ധരിപ്പിച്ച് ലക്ഷങ്ങൾ മുടക്കി- ദീനിന്റെ ലേബലിൽ ,സന്തോഷത്തോടെ നടത്തുന്ന മൗലവിമാർ ,നബി ജനിച്ചതിന്റെ പേരിൽ ഒരുമിച്ച് കൂടലും സന്തോഷം പങ്കിടലും - എന്ത് പേര് പറഞ്ഞ് എതിർക്കുമെന്നറിയാൻ ഉമർ ഖാളിയിൽ നിന്നും മമ്പുറം തങ്ങളിൽ നിന്നും സൈനുദ്ധീൻ മഖ്ദൂമിൽ നിന്നും മറ്റ് ഇസ്ലാമിക നായകരിൽ നിന്നും നവോത്ഥാനം പഠിച്ച സാംസ്കാരിക ജനത കാത്തിരിക്കുന്നു.


നബിയോ സഹാബത്തോ ദീനിന്റെ പേരിൽ കാണിച്ച് തരാത്ത ബിദ്അത്തായത് കൊണ്ട്- അണികൾ സമ്മേളനത്തിൽ പങ്കെടുക്കാതെ മാറി നിന്ന് ,നരകത്തിൽ പോകാതെ സലാമത്താകുമോ...?.അതോ ,നരകം ഭയന്ന്  മൗലവിമാർ തന്നെ അണികളെ തടയുമോ...?


നബി ജനിച്ചതിന്റെ പേരിൽ സന്തോഷിക്കുന്നത് തെറ്റാണെന്ന് പറഞ്ഞത് നബിയുടെയും സഹാബത്തിന്റെയും മാതൃക ഇല്ലെന്ന് പറഞ്ഞായിരുന്നല്ലോ ...?.മാതൃക കിട്ടാത്തത് കൊണ്ട് മൗലവിമാരൊക്കെ സന്തോഷം ഒഴിവാക്കി -കരഞ്ഞ് കാട്ടി പരിഹാരം കാണുമോ എന്തോ... ?നബിദിനാഘോഷത്തിന് മതപരമായി പുണ്യമുണ്ടെന്ന് കരുതലാണ് തെറ്റെന്ന് പറഞ്ഞിരുന്നവർ - ഞമ്മന്റ സമ്മേളനത്തിന് മതപരമായി പുണ്യമില്ലെന്ന്പറഞ്ഞ് തടി എടുക്കുമോ...? നവോത്ഥാനത്തിന്റെ ഒന്നാം സ്റ്റേഷനിലെത്തിയത് കൊണ്ടാണോന്നറിയില്ല-ഖുർആനും ഹദീസും കാട്ടിയുള്ള മലക്കം മറിച്ചിലൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ല...!.


ബിദ്അത്തായ സമ്മേളനങ്ങൾ മതത്തിന്റെ പേരിൽ നടത്തിയിട്ട്- ബിദ്അത്ത് എന്ന് പറഞ്ഞ് നബിദിനത്തെ എതിർക്കുന്നത് എന്തിനെന്ന, യുവാക്കളുടെ ചോദ്യം മൗലവിമാർക്ക് പോലും അഭിമുഖീകരിക്കാൻ കഴിയുന്നില്ല.

ശങ്കടനയുടെ ആശയ സ്രോതസ് - സാക്ഷാൽ ഇബ്നു തൈമിയ്യ- മൗലിദാഘോഷത്തിന് മഹത്തായ കൂലിയുണ്ടെന്ന് പറഞ്ഞത് ,പലരുടെയും അണ്ണാക്കിൽ കുടുങ്ങിയ മട്ടാണ്...!. കേരളത്തിലെ ചില മൗലവിമാരും ഗൾഫിലെ ചില വഹാബീ മൊല്ലമാരും ,ഇബ്നുതൈമിയ്യയുടെ വാക്കുകളെ വിശധീകരിക്കാൻ വിഫല ശ്രമം നടത്തുന്നുണ്ട്‌.പക്ഷേ ഒന്നുമങ്ങ് ഒക്കണ മട്ടില്ല.മാത്രവുമല്ല- കേരളത്തിലെ വഹാബീ പ്രാസ്ഥാനിക നേതൃത്വം - പണ്ട്   മൗലിദാഘോഷിച്ചിരുന്നു എന്നത് - ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന മട്ടിലായി...!.


നബി നടത്താത്ത സംസ്ഥാന സമ്മേളനങ്ങളും സമ്മേളന സന്ദേശ റാലികളും നടത്തുന്ന ,റോഡ് ബ്ളോക്ക് ആക്കുന്ന വഹാബികളിൽ നിന്ന് തന്നെ- നബി ചെയ്തിട്ടില്ലെന്ന പേര് പറഞ്ഞ് നബി ദിനാഘോഷവും ,റാലിയിൽ ഗതാഗതം തടസപ്പെടുന്നുണ്ടെന്ന ആരോപണവും എന്തിനെന്ന ചോദ്യം ഉയർന്നു തുടങ്ങി.

നബിയോ സഹാബത്തോ നടത്താത്ത അനറബി ഖുതുബ [വഹാബീ വിശ്വാസ പ്രകാരം ബിദ് അത്താണ്- നരകത്തിലാണ്] മാസത്തിൽ 4 തവണയും വർഷത്തിൽ 48 തവണയും നടത്തി നരകം വാങ്ങുന്ന നാം- വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിന സന്തോഷത്തിന്റെ പേരിൽ ബിദ്അത്താരോപിക്കുന്നതിന്റെ ന്യായമെന്തെന്ന... ''നമ്മുടെ വാദ പ്രകാരം'', വർഷത്തിൽ  48 പ്രാവശ്യം നരകത്തിൽ പോകുന്ന നാം ,ഒരു പ്രാവശ്യം മാത്രം നരകത്തിൽ പോകുന്നവർക്കെതിരെ ഉറഞ്ഞു തുള്ളുന്നതെന്തിനെന്ന... സ്വന്തം കുഞ്ഞാടുകളുടെ ചോദ്യത്തിനുത്തരം കിട്ടാതെ വരുമ്പോഴാണ് വഹാബീ ആലയങ്ങളിൽ ശെരിക്കുമുള്ള നവോത്ഥാനത്തിന്റെ പെരുമഴ പെയ്യുന്നത്...


*ഖുദ്സി*
17-10 -2020

നബിദിന സന്തോഷം-''ഫൈസൽ മസാല'' പിറന്നപ്പോൾ ജിന്നുവഹാബികൾ കൂട്ടത്തോടെ നരകത്തിലേക്ക്❗


 *നബിദിന സന്തോഷം-''ഫൈസൽ മസാല'' പിറന്നപ്പോൾ ജിന്നുവഹാബികൾ കൂട്ടത്തോടെ നരകത്തിലേക്ക്...❗*

👇👇👇👁️👁️👁️

✍️ അമലുൽ മൗലിദ് സുന്നത്താണെന്ന് ജിന്ന്- WISDOM  വഹാബി...!
അമലുൽ മൗലിദ് മതപരമാണ്-നബി ചെയ്തിട്ടില്ലാത്തതിനാൽ ബിദ്അത്താണ്-നരകത്തിലാണെന്ന് KNM & മടവൂർ വഹാബി...! വഹാബിസം വീണ്ടും നരകത്തിലേക്ക്... !നബിദിനാഘോഷത്തിന് അതിമഹത്തായ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച ''വഹാബീ ജീവവായു ഇബ്നുതൈമിയ്യ''യെ വരെ നരകത്തിലേക്ക് ചവിട്ടിത്താത്തിയ വഹാബീ മണ്ടത്തരങ്ങൾ കേട്ട് കിളി പോയ അണികളുടെ തൗഹീദും പോയി- പുതിയ വിവാദത്തിലൂടെ... പോയിപ്പോയി നരകത്തിലുമെത്തി... മുസ്ലിംകളെ മുഴുവൻ മൂക്കിൽ വലിച്ചു കയറ്റി - സ്വർഗം ഒറ്റക്ക് വിഴുങ്ങാനിറങ്ങിയ വഹാബികൾ, ഓരോ  മുഖാമുഖ പ്രഹസനങ്ങൾ കഴിയും തോറും സ്വയം ഉടുമുണ്ടഴിച്ച് നഗ്നരാകുന്ന കോലത്തിലാണ് കാര്യങ്ങളുടെ പോക്ക്... സുയൂതി ഇമാമിനെ തള്ളാനുമൊക്കില്ല നബിദിനം കൊള്ളാനുമൊക്കില്ല എന്ന കുഞ്ഞാരായൻ കുടുക്കിലാണ് ജിന്ന് നേതാവ് ഫൈസൽ മൗലവി...!. പാരമ്പര്യ മുസ്ലിംകൾക്കിട്ട് ഒരു പണി കൊടുത്തു നോക്കിയതായിരുന്നു ഫൈസലച്ചായൻ... എന്ത് ചെയ്യാനാണ്- ചക്കിന് വച്ചത് കൊക്കിന് തന്നെ കൊണ്ടു...  പാവം ഫൈസലിൻ്റെ രാജയോഗം ...മറുവിഭാഗം വഹാബികളുടെ വീക്ഷണ പ്രകാരം നരകത്തിൽ പോകാനായി ഫൈസലും കൂട്ടരും റെഡിയായിക്കഴിഞ്ഞു.ഇനി ,ആനാം വെള്ളവും തളിച്ച് ഒരൊപ്പീസും ചൊല്ലിയാൽ മാത്രം മതി... അക്കർമ്മത്തിന് ജോർജച്ചായൻ പുറപ്പെട്ടിട്ടുണ്ടെന്നാണ് കേട്ടത്. പാവം ഫൈസൽ... ഇബ്നുതൈമിയ്യയെ തൊട്ടപ്പോൾ വഹാബികളാരും ചോദ്യം ചെയ്തില്ലെന്ന ബലത്തിലാണ് സുയൂതി ഇമാമിനെ[റ] തൊട്ട് നോക്കിയത്.സ്വന്തം ബാപ്പയുടെ മുമ്പിൽ കൈ പൊക്കി ദുആ ചെയ്തപ്പോൾ മുതൽ പൊള്ളിയതാണ്.അന്ന് വീണ നരകത്തിൽ നിന്ന് കയറാൻ പെട്ടപാട് ചില്ലറയല്ല... പടച്ചോനെ ഭീഷണിപ്പെടുത്തിയാണന്ന് രക്ഷപെട്ടത്...ഇപ്പോൾ വീണ്ടും നരകത്തിലായി. ''ഇത്തരം മണ്ടത്തരങ്ങളെ'' മുന്നിൽ നിർത്തി ഇനി എങ്ങിനെ മുന്നോട്ട് നീങ്ങുമെന്നറിയാതെ ഉഴലുകയാണ് ജിന്ന് വഹാബികൾ. പണ്ട് ഈരാറ്റുപേട്ടയിൽ പറഞ്ഞത് കാഞ്ഞങ്ങാട്ട് തിരുത്തിയ ആ എപ്പിസോഡ് ഒന്നുകൂടി ഓടിച്ചാലോന്നൊരാലോചന...ഭാവുകങ്ങൾ നേരുന്നു...
*ഖുദ്സി*
17-10-2020


വഹാബീ ഓൺലൈൻ മുഖാമുഖത്തിലെ ,വഹാബികൾ ആശയപരമായി മൂക്കുകുത്തി വീണ പ്രസക്ത ഭാഗം...

👇👇👇👁️👁️👁️

Friday, 16 October 2020

ബിദ്അത്തിൻ്റെ നിർവചനം വഹാബികൾ മുക്കി !

*നബിദിന സന്തോഷം-വഹാബികൾ മുക്കിയ  തൊണ്ടിമുതലിനായി ഇൻ്റർപോളിൻ്റെ അന്വേഷണം വേണ്ടിവരുമോ...❓*
👇👇👇👁️👁️👁️
✍️ ലോക മുസ്ലിംകളുടെ ഇജ്മാആണ് നബിദിനാഘോഷം എന്ന സത്യം ലോകത്തോട് വിളിച്ചു പറഞ്ഞ വഹാബികൾക്ക് ഇടക്കൊരു മതം മാറ്റം... നബിദിന സന്തോഷം നരകത്തിലാക്കണം. ലോക മുസ്ലിംകൾ റബീഉൽ അവ്വലിൽ പ്രത്യേകമായി നബി മദ്ഹും നബി ചരിത്രവും വിവിധ ഭാഷകളിൽ പറയുന്നത് കേട്ട് ഒരുപാടാളുകൾ ഇസ്ലാമിലേക്ക് വരുന്നുണ്ട്. നബി ജനിച്ചപ്പോൾ അട്ടഹസിച്ച ഇബ്ലീസിനോ സന്തോഷിക്കാതിരിക്കാൻ പ്രേരിപ്പിക്കുന്ന വഹാബികൾക്കോ ഇതൊന്നും ദഹിക്കില്ല. എത്രയും വേഗം നരകത്തിലാക്കാനായിരുന്നു അടുത്ത ഗൂഡാലോചന... നബിദിനാഘോഷത്തിന് അതിമഹത്തായ പ്രതിഫലം ലഭിക്കുമെന്ന് വഹാബികളെ പഠിപ്പിച്ച [ഇഖ്തിളാഉ സ്വിറാത്തിൽ മുസ്തഖീം പേജ് : 274 ]സ്വന്തം നേതാവ് ഇബ്നുതൈമിയ്യയെ ,ആദ്യം ചവിട്ടിക്കൂട്ടി ആപ്പീസിലെ പൊട്ടക്കിണറ്റിൽ തള്ളി .ഇനിയുള്ള പണി ,വഹാബീ ആപ്പീസിലെ തെളിവ് നശിപ്പിക്കലാണ്. അതിനായിട്ട് ,ആരുമറിയാതെ , ''ബിദ് അത്തിന്റെ നിർവചനം'' വഹാബീ ആപ്പീസിൽ നിന്ന് മൗലവിമാർ കട്ടോണ്ട് പോയി...
                നുണ പറയൽ മത്സരം നടത്തി- സോപ്പും പെട്ടി സമ്മാനം കൊടുത്ത/വാങ്ങിച്ച പാരമ്പര്യമുള്ള വഹാബികൾക്ക് കക്കാനേ അറിയൂ... നിൽക്കാനറിയില്ല. ആപ്പീസിൽ നിന്ന് മുക്കിയ ബിദ്അത്തിൻ്റെ നിർവചനം 2010 ഏപ്രിൽ മാസത്തെ അൽ മനാറിൻ്റെ പതിനൊന്നാം പേജിൽ അച്ചടിച്ച കാര്യം മൗലവിമാർ അറിയാതെ മറന്നു പോയി.
ഇതാണ് വഹാബികൾ കട്ട തൊണ്ടിമുതൽ ... സ്വന്തം മുഖപത്രം- അൽ മനാറത് കയ്യോടെ പൊക്കി...

         ''യഥാർത്ഥ ബിദ്അത്ത്:-വിശുദ്ധ ഖുർആനിലോ തിരുസുന്നത്തിലോ ഉമ്മത്തിൻ്റെ ഇജ്മാഇലോ ഉലമാക്കളുടെ അടുക്കൽ ഒരു നിലക്കും പരിഗണിക്കപ്പെടാവുന്ന യാതൊരു തെളിവിൻ്റെയും പിൻബലമില്ലാത്തതോ ആയ വിഷയങ്ങളാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് ''. [അൽമനാർ: 2010 ഏപ്രിൽ: പേജ് 11]

ഈ മൊതല് ആപ്പീസിലിരുന്നാൽ പ്രശ്നം തന്നെയാണ്. നബിദിനാഘോഷത്തിന് ലോക മുസ്ലിംകളുടെ ഇജ്മാഉണ്ടെന്ന് ലോകത്തോട് പ്രഖ്യാപിച്ചത് വഹാബികളും[അല്‍മനാര്‍ പുസ്തകം:2 ലക്കം 19þ-20 ജനുവരി 1952]
 ജമാഅത്തെ ഇസ്ലാമിയുമാണ് [പ്രബോധനം: പുതകം 18 , ലക്കം 4, 1960 നവംബര്‍-1].
നബിദിനാഘോഷത്തിന് വമ്പിച്ച പ്രതിഫലമുണ്ടെന്ന് ഇവരെ പഠിപ്പിച്ചത് ,ഖുർആനിനൊപ്പം ഇവർ തന്നെ തൂക്കമൊപ്പിച്ച് നിർത്തിയ[വിചിന്തനം2005 ഫെബ്രുവരി 25] സാക്ഷാൽ ഇബ്നു തൈമിയ്യയാണ്.
 ഇത്രയും വലിയ പൊല്ലാപ്പുള്ളപ്പോൾ തൊണ്ടിമുതല് മുക്കിയ വഹാബികളുടെ ''കാഞ്ഞ പുത്തി'' സമ്മതിക്കണം... ല്ലേ...?

ഏതായാലും ,കാര്യങ്ങളിത്രയുമായ സ്ഥിതിക്ക് ,കട്ട മൗലവിമാരോ കണ്ട കുഞ്ഞാടുകളോ തൊണ്ടിമുതൽ എത്രയും പെട്ടെന്ന് ആപ്പീസിൽ തിരികെ ഏല്പിക്കേണ്ടതാണ്... കുട്ടി മൗലവിമാർ ,ഇടക്ക് പാലം വലിച്ചപ്പോൾ നബിദിനത്തിന്റെ പേരിൽ നരകത്തിൽ പോയ ,വഹാബീ സ്ഥാപക നേതാക്കളെയും സാക്ഷാൽ ഇബ്നു തൈമിയ്യയെയും സ്വർഗത്തിലോട്ട് പറിച്ച് നടാൻ മേൽ തൊണ്ടിമുതൽ അനിവാര്യമാണെന്നറിയിക്കുന്നു... കിട്ടിയില്ലെങ്കിൽ ഇൻ്റർപോളിനെ ഏല്പിക്കേണ്ടി വരും. കാരണം ,നബിദിന വിഷയത്തിൽ ഇബ്നു തൈമിയ്യയെ തള്ളിയ വഹാബികൾ-വഹാബീ ഭാഷയിൽ പറഞ്ഞാൽ ഖുർആനിനെയാണ് തള്ളിയത്... ആ റൂട്ട് ,സംഗതി വീണ്ടും കുളമാക്കും...വേഗമാകട്ടെ... സലഫീ ആപ്പീസിൻ്റെ മേപ്പോട്ട് നോക്കി തല ചൊറിഞ്ഞിട്ടൊന്നും ഒരു രക്ഷയുമില്ല...
*ഖുദ്സി*
16-10 -2020