ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 17 October 2020

നബിദിന സമ്മേളനത്തിലെ അനിസ്ലാമികതയും വഹാബീ സമ്മേളനത്തിലെ നാടകവും ഇസ്ലാമികതയും !

 *നാടകവും സമ്മേളനവും വഹാബീ തൗഹീദ്, നബിദിന സന്തോഷം മാത്രമേ പ്രശ്നമുള്ളു ❗*

👇👇👇👁️👁️👁️

https://youtu.be/67p20jfC2QU

സ്വന്തം നേതാവിന്റെ ജനന ദിവസം എന്നാണെന്ന് പോലും അറിയാതെ ,റമളാനിലും റബിഉൽ അവ്വലിലുമാക്കി-തെരുവിലിറങ്ങി  സ്വയം വികൃതമാകുന്നവരാണ്, നബിദിനത്തിനെതിരെ ഉറഞ്ഞ് തുള്ളുന്നതും ,നവോത്ഥാനത്തിന്റെ പേരിൽ യൂണിറ്റ് - സമസ്ഥാന സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതും ! .ഞമ്മന്റെ ശങ്കടനയുടെ വാർഷികാഘോഷം തൗഹീദും ,സ്വന്തം നേതാവിന്റെ നബിദിന സന്തോഷം ബിദ്അത്തും മറ്റുമാണിക്കൂട്ടർക്ക്! സംസ്ഥാന സമ്മേളനത്തിന് എത്ര പേർ പങ്കെടുത്താലും കൂലി കിട്ടും- നബി ജനിച്ച ദിവസം നാലാൾ ഒരുമിച്ച് കൂടിയാൽ ബിദ്അത്തും പിന്നെ നരകവും !.ബല്ലാത്ത നവോത്ഥാനം തന്നെ...!


നബിയും സഹാബത്തും- സംഘടനയുണ്ടാക്കി, സംസ്ഥാന സമ്മേളനങ്ങൾ  നടത്തിയിട്ടുണ്ടോ❓നബിയും സഹാബത്തും ചെയ്യാത്തത് ലക്ഷങ്ങൾ പൊടിച്ച് - ദീനിന്റെ പേരിൽ ഗംഭീരമായി നടത്തുന്നത് ബിദ്അത്തും തെറ്റുമല്ലേ എന്നൊക്കെ  പല പരിഷ്കർത്താക്കളും ചിന്തിച്ച് തുടങ്ങി❗ അങ്ങിനെയെങ്കിൽ - പങ്കെടുക്കുന്നതിനെന്ത് പുണ്യമെന്ന ചോദ്യത്തിനുത്തരം തേടി മൗലവിമാർ പരക്കം പായുമ്പോഴാണ് ,ശെരിക്കുള്ള വഹാബീ നവോത്ഥാനത്തിന്റെ മാലപ്പടക്കം പൊട്ടുന്നത്.


ഇത്രയും നാളും നബിദിന സന്തോഷത്തിനെതിരെ കട്ടക്ക് കൂടെ നിന്ന ജമാഅത്തെ ഇസ്ലാമിയും, പ്രമാണങ്ങൾക്ക് മുന്നിൽ മൂക്കുകുത്തി വീണപ്പോൾ കളം മാറ്റിച്ചവിട്ടി."നബിദിനം ബിദ്അത്ത് ആണെന്ന് വിധിച്ച്

 അതിനെ എതിർക്കുന്നവർ അവരുടെ

 സംഘടനകളുടെയും സ്ഥാപനങ്ങളുടെയും

വാർഷികവും സിൽവർ, ഗോൾഡ്, പ്ലാറ്റിനം

 ജൂബിലികളുമൊക്കെ ആഘോഷിക്കുന്നത്

 വിരോധാഭാസമാണ്.

 ആദ്യത്തേത് അപലപിക്കപ്പെടുമ്പോൾ

 രണ്ടാമത്തേത് അനുവദിക്കപ്പെടുന്നതെങ്ങനെ...?''[പ്രബോധനം 2014 ജനു: 31 പേ: 31] - എന്ന് ചോദിച്ച് ,നവോത്ഥാനത്തിന്റെ പുതിയൊരു നബിദിന സന്തോഷ എപ്പിസോഡ് വെള്ളിമാടുകുന്നിലുദയം ചെയ്തു കഴിഞ്ഞു...


നബിയോടുള്ള മഹബ്ബത്തും സ്നേഹപ്രകടനവുമാണ് വിശ്വാസിയുടെ അടിത്തറ. തങ്ങൾ ജനിച്ചതിന്റെ പേരിൽ സന്തോഷം പ്രകടിപ്പിക്കലും മറ്റും ആസ്നേഹപ്രകടനത്തിന്റെ വിവിധ ഭാവങ്ങളിൽ ചിലത് മാത്രമാണ് .നബിയോടുള്ള സ്നേഹത്തിന്റെ പേരിൽ മദീന വിട്ടു പോയ ബിലാൽ തങ്ങളും മദീനയിൽ നിന്ന് പുറത്ത് പോകാത്ത- ചെരുപ്പിട്ട് മദീനയിലൂടെ നടക്കാതിരുന്ന മാലിക് തങ്ങളും ഉഹ്ദ് യുദ്ധത്തിൽ തിരുനബിയുടെ പല്ല് പൊട്ടിയപ്പോൾ ,സ്വന്തം പല്ല് കല്ല് കൊണ്ടിടിച്ച് കളഞ്ഞ ഉവൈസുൽ ഖർനി തങ്ങളും ആ സ്നേഹത്തിന്റെ പേരിൽ ചരിത്രത്തിൽ സ്ഥാനം പിടിച്ചവരിൽ ചിലർ മാത്രം...!


.നബി തങ്ങളോ സഹാബാക്കളോ നടത്താത്ത സമ്മേളനങ്ങൾ മതത്തിന്റെ പേരിൽ നടത്തുന്ന മൗലവിമാർക്ക്- നബിദിനം ,നബിയോ സഹാബത്തോ നടത്തിയിട്ടില്ലെന്ന മറുപടി പണ്ടത്തെപ്പോലെ വഴങ്ങുന്നില്ല. ഞമ്മന്റെ സമ്മേളനമേത് നബിയാണ്  നടത്തിയത് എന്ന ചോദ്യം- നവോത്ഥാനം ശെരിക്ക് ദഹിക്കാത്ത അണികൾ ചോദിക്കുമോ എന്ന ഭയം  എപ്പോളും ഒപ്പമുണ്ട്!. ഒമ്പതാം സമ്മേളനമെന്ന/പത്താം സമ്മേളനമെന്ന ഫ്ലക്സടിച്ചത്കൊണ്ട്- നബിദിനം വർഷാവർഷം നടത്തുന്നതിനെ എതിർക്കാനുമാകുന്നില്ല.


റബ്ബിന്റെ ഭാഗത്ത്‌ നിന്ന് കൂലിയുണ്ടെന്ന് പറഞ്ഞ്- നബിയോ സഹാബത്തോ നടത്താത്ത മുജായിദ് സമ്മേളനത്തിന് അണികളെക്കൂട്ടുന്നതിനാൽ- പുണ്യമുണ്ടെന്ന് വിശ്വസിച്ച് നബി ജനിച്ചതിന്റെ പേരിൽ ഒരുമിച്ച് കൂടൽ - നബിയോ സഹാബത്തോ ചെയ്യാത്തതു കൊണ്ട് തെറ്റാണെന്ന പഴയ വാമൊഴി, ഇത്തവണ  പറയാനും വയ്യ...!


നബിയോ സഹാബത്തോ നടത്താത്ത കർമ്മങ്ങൾ - പുണ്യമുണ്ടെന്ന് അണികളെ ധരിപ്പിച്ച് ലക്ഷങ്ങൾ മുടക്കി- ദീനിന്റെ ലേബലിൽ ,സന്തോഷത്തോടെ നടത്തുന്ന മൗലവിമാർ ,നബി ജനിച്ചതിന്റെ പേരിൽ ഒരുമിച്ച് കൂടലും സന്തോഷം പങ്കിടലും - എന്ത് പേര് പറഞ്ഞ് എതിർക്കുമെന്നറിയാൻ ഉമർ ഖാളിയിൽ നിന്നും മമ്പുറം തങ്ങളിൽ നിന്നും സൈനുദ്ധീൻ മഖ്ദൂമിൽ നിന്നും മറ്റ് ഇസ്ലാമിക നായകരിൽ നിന്നും നവോത്ഥാനം പഠിച്ച സാംസ്കാരിക ജനത കാത്തിരിക്കുന്നു.


നബിയോ സഹാബത്തോ ദീനിന്റെ പേരിൽ കാണിച്ച് തരാത്ത ബിദ്അത്തായത് കൊണ്ട്- അണികൾ സമ്മേളനത്തിൽ പങ്കെടുക്കാതെ മാറി നിന്ന് ,നരകത്തിൽ പോകാതെ സലാമത്താകുമോ...?.അതോ ,നരകം ഭയന്ന്  മൗലവിമാർ തന്നെ അണികളെ തടയുമോ...?


നബി ജനിച്ചതിന്റെ പേരിൽ സന്തോഷിക്കുന്നത് തെറ്റാണെന്ന് പറഞ്ഞത് നബിയുടെയും സഹാബത്തിന്റെയും മാതൃക ഇല്ലെന്ന് പറഞ്ഞായിരുന്നല്ലോ ...?.മാതൃക കിട്ടാത്തത് കൊണ്ട് മൗലവിമാരൊക്കെ സന്തോഷം ഒഴിവാക്കി -കരഞ്ഞ് കാട്ടി പരിഹാരം കാണുമോ എന്തോ... ?നബിദിനാഘോഷത്തിന് മതപരമായി പുണ്യമുണ്ടെന്ന് കരുതലാണ് തെറ്റെന്ന് പറഞ്ഞിരുന്നവർ - ഞമ്മന്റ സമ്മേളനത്തിന് മതപരമായി പുണ്യമില്ലെന്ന്പറഞ്ഞ് തടി എടുക്കുമോ...? നവോത്ഥാനത്തിന്റെ ഒന്നാം സ്റ്റേഷനിലെത്തിയത് കൊണ്ടാണോന്നറിയില്ല-ഖുർആനും ഹദീസും കാട്ടിയുള്ള മലക്കം മറിച്ചിലൊന്നും പണ്ടേ പോലെ ഫലിക്കുന്നില്ല...!.


ബിദ്അത്തായ സമ്മേളനങ്ങൾ മതത്തിന്റെ പേരിൽ നടത്തിയിട്ട്- ബിദ്അത്ത് എന്ന് പറഞ്ഞ് നബിദിനത്തെ എതിർക്കുന്നത് എന്തിനെന്ന, യുവാക്കളുടെ ചോദ്യം മൗലവിമാർക്ക് പോലും അഭിമുഖീകരിക്കാൻ കഴിയുന്നില്ല.

ശങ്കടനയുടെ ആശയ സ്രോതസ് - സാക്ഷാൽ ഇബ്നു തൈമിയ്യ- മൗലിദാഘോഷത്തിന് മഹത്തായ കൂലിയുണ്ടെന്ന് പറഞ്ഞത് ,പലരുടെയും അണ്ണാക്കിൽ കുടുങ്ങിയ മട്ടാണ്...!. കേരളത്തിലെ ചില മൗലവിമാരും ഗൾഫിലെ ചില വഹാബീ മൊല്ലമാരും ,ഇബ്നുതൈമിയ്യയുടെ വാക്കുകളെ വിശധീകരിക്കാൻ വിഫല ശ്രമം നടത്തുന്നുണ്ട്‌.പക്ഷേ ഒന്നുമങ്ങ് ഒക്കണ മട്ടില്ല.മാത്രവുമല്ല- കേരളത്തിലെ വഹാബീ പ്രാസ്ഥാനിക നേതൃത്വം - പണ്ട്   മൗലിദാഘോഷിച്ചിരുന്നു എന്നത് - ഇടി വെട്ടിയവനെ പാമ്പ് കടിച്ചെന്ന മട്ടിലായി...!.


നബി നടത്താത്ത സംസ്ഥാന സമ്മേളനങ്ങളും സമ്മേളന സന്ദേശ റാലികളും നടത്തുന്ന ,റോഡ് ബ്ളോക്ക് ആക്കുന്ന വഹാബികളിൽ നിന്ന് തന്നെ- നബി ചെയ്തിട്ടില്ലെന്ന പേര് പറഞ്ഞ് നബി ദിനാഘോഷവും ,റാലിയിൽ ഗതാഗതം തടസപ്പെടുന്നുണ്ടെന്ന ആരോപണവും എന്തിനെന്ന ചോദ്യം ഉയർന്നു തുടങ്ങി.

നബിയോ സഹാബത്തോ നടത്താത്ത അനറബി ഖുതുബ [വഹാബീ വിശ്വാസ പ്രകാരം ബിദ് അത്താണ്- നരകത്തിലാണ്] മാസത്തിൽ 4 തവണയും വർഷത്തിൽ 48 തവണയും നടത്തി നരകം വാങ്ങുന്ന നാം- വർഷത്തിൽ ഒരു പ്രാവശ്യം മാത്രം നടക്കുന്ന നബിദിന സന്തോഷത്തിന്റെ പേരിൽ ബിദ്അത്താരോപിക്കുന്നതിന്റെ ന്യായമെന്തെന്ന... ''നമ്മുടെ വാദ പ്രകാരം'', വർഷത്തിൽ  48 പ്രാവശ്യം നരകത്തിൽ പോകുന്ന നാം ,ഒരു പ്രാവശ്യം മാത്രം നരകത്തിൽ പോകുന്നവർക്കെതിരെ ഉറഞ്ഞു തുള്ളുന്നതെന്തിനെന്ന... സ്വന്തം കുഞ്ഞാടുകളുടെ ചോദ്യത്തിനുത്തരം കിട്ടാതെ വരുമ്പോഴാണ് വഹാബീ ആലയങ്ങളിൽ ശെരിക്കുമുള്ള നവോത്ഥാനത്തിന്റെ പെരുമഴ പെയ്യുന്നത്...


*ഖുദ്സി*
17-10 -2020