ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Sunday 18 February 2024

ഏ സി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിങ്ങള് ഒരു AC വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഓരോ ബ്രാൻഡുകളെ കുറിച്ചും ടെക്നോളജി യെ കുറിച്ചും അറിയുന്നത് നന്നാവും.

1. എസി വാങ്ങുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ റൂമിന്റെ സൈസ് ആണ്, ഒരു normal size bedroom ആണെങ്കിൽ 0.8 ടൺ അല്ലെങ്കിൽ 1 ടൺ എസി വാങ്ങിക്കാം. എല്ലാ ദിവസവും ഉപയോഗിക്കും എന്നുണ്ടെങ്കിൽ മാത്രം ഇൻവെർട്ടർ technology ഉള്ളത് വാങ്ങിക്കുക, കടക്കാർ സിംഗിൾ ഇൻവെർട്ടർ, double inverter AC okke വാങ്ങിക്കാൻ പറയും, പക്ഷേ സ്ഥിരമായ ഉപയോഗം ഉണ്ടെങ്കിൽ മാത്രമേ അതിനു കൊടുക്കുന്ന വില നമുക്ക് മുതലാവു..

2. വർഷത്തിൽ 2 മാസം അല്ലെങ്ങിൽ 3 മാസം മാത്രം ഉപയോഗിക്കാൻ 3 സ്റ്റാർ അല്ലെങ്ങിൽ 5 സ്റ്റാർ എസി മതിയാവും. ഐപൊഴതെ 3 സ്റ്റാർ ac മുമ്പത്തെ 5 സ്റ്റാർ അണെന്ന് ഓർക്കണം, പുതിയ എനർജി rating നിയമം വന്നപോ സ്റ്റാർ വ്യത്യാസം വന്നത് ആണ്.

3. അലുമിനിയം കോയിൽ ഉള്ള എസി കളെക്കാൽ നല്ലത് കോപ്പർ കോയില് ഉള്ളതാണ്. എൽജി ആണ് പൊതുവെ അലുമിനിയം കൊയിൽ കൊടുക്കുന്നത്. അത്പോലെ വില കുറഞ്ഞ ബ്രൻഡ്‌കളും.

4. 5 വർഷം അല്ലെങ്ങിൽ 7 വർഷം ഗ്യാരണ്ടി ഉള്ള എസി വാങ്ങിക്കുക, Onida 1 വർഷം മാത്രം ആണ് കൊടുകാർ, അത് വാങ്ങരുത്. Godrej, Voltas ellam 5 മുതൽ 7 വർഷം വരെ കൊടുക്കാറ് ഉണ്ട്.

5. ഒരിക്കലും കടക്കാരൻ പറയുന്നത് കേൾക്കാൻ നിക്കരുത്. നിങ്ങൾക്ക് ഇഷ്ടമുള്ള ടെക്നോളജിയും ബ്രാൻഡ് നിങ്ങള് പറയുക, service മോശം, complaint kooduthal എന്നൊക്കെ പറഞ്ഞ് അവർ പറ്റിക്കാൻ നോക്കും.

ഇനി ഏതൊക്കെ ബ്രാൻഡുകൾ ആണ് നല്ലത് എന്ന് നോക്കാം.

Level 1: Best Quality Brands (Very expensive to buy)

1. Mitsubishi (Japan)
2. Hitachi (Japan)
3. Daikin (Japan)

Level 2 : Better Quality Brands (Expensive to buy)

1. Carrier ( USA)
2. O General (Japan)
3. Blue Star (India)

Level 3 : Good quality brands ( Normal Price )

1. Voltas (India)
2. Panasonic (Japan)
3. LG (S Korea)
4. Whirlpool (USA)
5. Samsung (S Korea)
6. Toshiba (Japan)
7. Godrej (India)

Level 4 : Decent quality brands ( Normal Price)

1. Haier (China)
2. Onida (India)
3. Lloyd (India)
4. IFB (India)
5. Hyundai (S Korea)
6. Sansui (Japan)
7. Gree (China)

Level 5 : Average quality brands ( Cheaper to buy)

1. Micromax (India)
2. Mitashi (India)
3. TCL (China)
4. Koryo (India)
5. MarQ (India)
6. Midea (China)
7. Livpure (India)
8. iBell (China)

Videocon company ഇപ്പൊൾ ഇല്ലാത്തത് കൊണ്ട് അവരുടെ എസി എല്ലാം തന്നെ ഓൾഡ് stock ആവും, അത്പോലെ Electrolux um ഇപ്പൊൾ ഇന്ത്യയിൽ വിൽപന്ന ഇല്ല.

ഇന്ത്യയിൽ ഇല്ലാത്ത ലോകത്തെ ചില നല്ല ബ്രാൻഡുകൾ വേറെ ഉണ്ട്.
Bosch, Siemens, Honeywell, Trane okke.

കടപ്പാട്

Thursday 25 January 2024

വഹാബികളെ മുശ്രിക്കാക്കുന്ന വഹാബികളുടെ ആപ്പീസ് ഉത്ഘാടനം ചെയ്ത് ലീഗ് നേതാവ് സമദാനി




 *വഹാബികളെ മുശ്രിക്കാക്കുന്ന വഹാബികളുടെ ആപ്പീസ് ഉത്ഘാടനം ചെയ്ത് ലീഗ് നേതാവ് സമദാനി...🤭*

👇🏻👇🏻👇🏻👁️👁️👁️

✍🏻ഇത് വഹാബീ  വിഭാഗമായ മർക്കസുദ്ധഅവ ടീം... വിസ്ഡവും KNM ഉൾപ്പെടെ ഇവരല്ലാത്ത സകല വഹാബികളും മുശ്രിക്കാണ് എന്നതാണ് ഇവരുടെ തൗഹീദ്... സ്വഹീഹ് ബുഖാരി മുഴുവനും അംഗീകരിക്കുന്നത് സിയോണിസമാണ്/ജൂതായിസമാണ് എന്നതാണ് ഇവരുടെ തൗഹീദിലെ പുതിയ അപ്ഡേഷൻ... പാരമ്പര്യ മുസ്ലിംകൾക്ക് പ്രവേശനം നിഷേധിച്ച്  സ്വർഗം ഒറ്റക്ക് വിഴുങ്ങാനിറങ്ങിയ  KNM വിസ്ഡം ഉൾപ്പെടെയുള്ള സകല വഹാബികളേയും ആപ്പീസിലെ എട്ടാം നിലയിൽ നിന്ന് നരകത്തിലേക്ക് പൊത്തോന്ന് തള്ളിയിട്ട് സ്വർഗം പുൽകിയ ടീമാണ് മർക്കസുദ്ധ വിഭാഗം... ഇവർ വന്നപ്പോൾ ബാക്കിയുള്ള വഹാബികളെല്ലാം കൂട്ടത്തോടെ നരകത്തിലായി... 

            ആപ്പീസിലെ സ്വർഗത്തിൽ കയറാൻ കൂടും കുടുക്കയുമെടുത്തോടിയ ഹുസൈൻ സലഫി ,അനസ് മൗലവി ,ഹുസൈൻ മടവൂർ ,ഫൈസൽ മൗലവി തുടങ്ങിയ വക്കാബീ പുത്തി ചീവികളുടെ കാര്യമോർത്ത് നാട്ടുകാർ ചിരിയോട് ചിരി ... മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയെന്ന് കേട്ടിട്ടേയുള്ളു...മോങ്ങാനിരുന്ന ആരുടെയോ തലയിൽ എന്തോ ചാടി എന്ന പോലെ ,അവരെയൊക്കെ ഒന്നാന്തരം തേപ്പ് കൊടുത്ത് നരക ഭിത്തിയിലൊട്ടിച്ച ബറക്കത്തുള്ള വേദി... ഉത്ഘാടകനായ സമദാനി... ഏതായാലും ,വഹാബീ സ്വർഗം ഇക്കോലത്തിൽ കാലിയായിട്ടും,സ്വന്തം ഉമ്മയെപ്പോലും മുശ്രിക്കാക്കി , വെളുവില്ലാതെ വഹാബിയായി ജീവിക്കുന്ന സകല ഹതഭാഗ്യർക്കും  എൻ്റെ വക ഒരു ഹരിത സല്യൂട്ട്... അല്ല പിന്നെ...😆

*ഖുദ്സി*

26-01-2024

Sunday 7 January 2024

സ്ത്രീ വിദ്യാഭ്യാസവും മുജാഹിദ് പ്രസ്ഥാന തരികിടകളും

 സ്ത്രീ വിദ്യാഭ്യാസവും മുജാഹിദ് പ്രസ്ഥാന തരികിടകളും

  ➖➖➖➖➖➖➖➖➖➖➖



സുന്നികൾ സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ പ്രവർത്തിച്ചു എന്നതാണ് മുജാഹിദുകളുടെ മറ്റൊരു ആരോപണം. 


കെ എൻ എം പ്രസിദ്ധീകരിച്ച ഇസ്‌ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിൽ എഴുതുന്നു :

"സ്ത്രീ വിദ്യാഭ്യാസം മതപരമായി മക്റൂഹ് ആണെങ്കിലും സ്ത്രീകളെ വിദ്യ അഭ്യസിപ്പിക്കാൻ പ്രത്യേകം പാടില്ല എന്നാണ് സമസ്ത പ്രമേയം പാസാക്കിയത് "

(പേജ് : 61)


സ്ത്രീകൾക്ക് യാതൊരു വിദ്യാഭ്യാസവും നൽകാതെ തനി ജഹാലത്തിൽ തളച്ചിട്ടു എന്നാണ് ഇത് വായിക്കുമ്പോൾ മനസ്സിലാവുക. എന്നാൽ സുന്നികൾ ഒരിക്കലും സ്ത്രീ വിദ്യാഭ്യാസത്തിന് എതിരായിരുന്നില്ല. മലയാള ലിപി വരുന്നതിനുമുമ്പ് അറബി മലയാള ലിപി നിർമ്മിക്കുകയും അത് സ്ത്രീകൾക്ക് പഠിപ്പിക്കുകയും ചെയ്തവരാണ് കേരളത്തിലെ സുന്നി ഉലമാക്കൾ. അതുകൊണ്ടാണ് മുജാഹിദുകൾ അൽ മുർശിദ്, അൽ ഇർശാദ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ  അറബി മലയാള ലിപിയിൽ പുറത്തിറക്കിയത്. 


അൽ മുർശിദിൽ എഴുതുന്നു:

"അൽമുർശിദ് മലയാള ഭാഷയിലും ലിബിയിലും പുറപ്പെടുവിക്കാതെ അറബി മലയാളത്തിൽ തന്നെ പുറപ്പെടുവിക്കാൻ പല കാരണങ്ങളുമുണ്ട്. ഒന്നാമതായി കേരള മുസ്‌ലിംകളിൽ മലയാളം എഴുതുവാനും വായിക്കുവാനും അറിയുന്നവരെ അപേക്ഷിച്ച് അറബി മലയാളം അറിയുന്നവരുടെ എണ്ണം വളരെ അധികമാണ്. വിശേഷിച്ച് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും അറബി മലയാളം വായിക്കുവാൻ സാധിക്കും. "

(1935 ഫെബ്രുവരി പേജ് : 2)


മാത്രമല്ല, സമസ്തയുടെ ആദ്യകാല മുശാവറാംഗം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ ഭാര്യ വെളിയങ്കോടും പരിസരത്തുമുള്ള സ്ത്രീകൾക്ക് ദർസ് നടത്തി കൊടുത്തിരുന്നു.(മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം - 531)

സ്ത്രീകൾക്ക് വേണ്ടി മസ്അലകൾ വായിച്ചു പഠിക്കാൻ ആദ്യ കാലത്തിറക്കിയ പുസ്തകങ്ങളെ കുറിച്ച് സി എൻ പറയുന്നു:

"വെള്ളാട്ടി മസ്അല, നൂറുൽ ഈമാൻ, നൂറുൽ ഇസ്‌ലാം മുതലായ ചെറുഗ്രന്ഥങ്ങൾ പ്രാചീന കൃതികളിൽ പെടുന്നു... കഥാരൂപത്തിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുകയാണ് ഈ കൃതി മുഖേന ചെയ്യുന്നത്. കൈഫിയത്ത് സ്വലാത്ത് പണ്ടുകാലങ്ങളിൽ എല്ലാ സ്ത്രീപുരുഷന്മാരും ശ്രദ്ധിച്ചു പഠിച്ചിരുന്നു. അതിൻെറ അവസാന പേജിലാണ് ഉമർ ഖാസിയുടെ അസർ നമസ്കാരത്തിന്റെ അടിക്കണുള്ളത്. "

(മഹത്തായ മാപ്പിള 

സാഹിത്യ പാരമ്പര്യം 271)


മതപരമായതും അത്യാവശ്യവുമായ വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകുന്നതിൽ ഒരിക്കലും ഒരു വീഴ്ചയും മുൻഗാമികൾ വരുത്തിയിട്ടില്ല.

 

മുസ്‌ലിം സ്ത്രീകളെ പൊതുരംഗത്തിറക്കാനും പരപുരുഷന്മാരോടൊപ്പം വേദിയിൽ പ്രത്യക്ഷപ്പെടുത്താനും അതിനാവശ്യമായ വിദ്യാഭ്യാസങ്ങൾ നൽകാനുമാണ് മുജാഹിദ് പ്രസ്ഥാനം പ്ലാൻ ചെയ്തിരുന്നത്. അവരുടെ ഫാമിലികളിലെ സ്ത്രീകളെ പൊതു രംഗത്തിറക്കിയും പൊതുവേദിയിൽ പ്രസംഗിപ്പിച്ചും അന്യസ്ത്രീ പുരുഷന്മാർക്കിടയിലുള്ള മറ വലിച്ചുകീറാൻ അവർക്ക് ഏറെക്കുറെ സാധിച്ചിട്ടുണ്ട്. യുവതികളായ സ്ത്രീകൾ പൂർണമായി ഔറത്ത് പോലും മറക്കാതെ സ്റ്റേജുകളിലും സമ്മേളന ഗ്രൗണ്ടുകളിലും ഈദ് ഗാഹുകളിലും പ്രത്യക്ഷപ്പെട്ടത് മുജാഹിദിന്റെ നവോത്ഥാന ഫലം തന്നെയാണ്. അവസാനം മൗലവിമാർക്ക് പോലും ഇതിനെതിരെ ശബ്ദിക്കേണ്ടി വന്നിട്ടുണ്ട്. 

1978 ലെ അൽമനാർ മാസികയിൽ നിന്ന്:

അവരെന്തിന് പള്ളിയിൽ വരുന്നു ? കോഴിക്കോട് നഗരത്തിലെ ഒരു പ്രധാനപ്പെട്ട പള്ളിയിൽ നിന്ന് ബലിപെരുന്നാൾ നമസ്കാരവും കഴിഞ്ഞ് പുറത്തിറങ്ങിയ സ്ത്രീകളുടെ ചിത്രം സ്ഥലത്തെ ഒരു പ്രമുഖ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കണ്ടപ്പോൾ നടുങ്ങിപ്പോയി. മതബോധമുള്ള ഏതൊരു മുസ്ലിമിന്റെയും മനസ്സാക്ഷിയെ വ്രണപ്പെടുത്തുന്ന ചിത്രം. അണിഞ്ഞൊരുങ്ങി ഫാഷൻ പരേഡിന് ഇറങ്ങിയ അത്യാധുനിക മഹിളകളെന്നേ  ചിത്രം കാണുന്ന മാത്രയിൽ ആർക്കും തോന്നുകയുള്ളൂ. പള്ളിയിൽ കയറി ദൈവ പ്രാർത്ഥനയും നടത്തി, ഒരു സാരോപദേശ പ്രസംഗവും കേട്ട് പുറത്തിറങ്ങിയ ഭക്തകളുടെ കോലം! ഇങ്ങനെയാണെങ്കിൽ അവരെന്തിനു പള്ളിയിൽ വരുന്നു ?

(അൽമനാർ 1978 

ഡിസംബർ, പേജ് : 3)


ഇസ്‌ലാമിൽ പുരുഷനാണ് പൊതുവേദിയിൽ പ്രത്യക്ഷപ്പെടേണ്ടതും രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതും. പൊതുസമൂഹത്തിൽ പ്രകടമാക്കേണ്ട ആരാധനകളുടെ നേതൃത്വവും പുരുഷന്മാർക്ക് തന്നെയാണ്. പള്ളിയിൽ ബാങ്ക് വിളിക്കേണ്ടതും ഇമാമത്ത് നിൽക്കേണ്ടതും ഖാസി സ്ഥാനങ്ങൾ വഹിക്കേണ്ടതും പുരുഷന്മാർ തന്നെയാണ്. സ്ത്രീകളുടെ ഭരണം അവരവരുടെ വീടുകളിലും സന്താനങ്ങളിലുമാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ വിദ്യാഭ്യാസം മതപരമായ വിഷയങ്ങളിലുള്ള വിദ്യയും അത്യാവശ്യം അവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളുമാണ്. 


കേരളത്തിലെ മുജാഹിദുകൾ അല്ലാത്ത എല്ലാവർക്കും ഈ കാര്യങ്ങൾ ബോധ്യപ്പെടുകയും മനസ്സിലാകുകയും ചെയ്തിട്ടുണ്ട്. കേരള വഹാബികൾ പോലും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇബ്നു ബാസിനെ പോലുള്ള പണ്ഡിതന്മാർ ഈ വിഷയത്തിൽ എടുത്ത നിലപാട് ഇവിടെ പകർത്തുന്നത് ഏറെ ഉപകാരപ്പെടും. 


മുജാഹിദ് പണ്ഡിതൻ എം.ഐ മുഹമ്മദലി സുല്ലമി സ്ത്രീ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗൾഫ് പണ്ഡിതന്മാരുടെ നിലപാട് വ്യക്തമാക്കുന്നു.


"ആൺകുട്ടികളും പെൺകുട്ടികളും ഒരേ സ്ഥാപനത്തിലോ ഒരേ ക്ലാസിലൊ പഠിക്കുന്നത് നിഷിദ്ധമാണെന്നാണ് ഗൾഫിലെ സലഫികൾ പറയുന്നത്. അപ്രകാരം ആൺകുട്ടികളെ വനിതകളും പെൺകുട്ടികളെ പുരുഷന്മാരും പഠിപ്പിക്കുന്നതും നിഷിദ്ധമാണത്രേ. പ്രൈമറി പാഠശാലകളിൽ പോലും ഇത്തരം മിശ്ര വിദ്യാഭ്യാസം ഹറാമാണെന്ന് അവർ പറയുന്നു. 

ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്(റ) പറയുന്നു:

"പ്രൈമറി സ്കൂളുകളിൽ വനിതകൾ അധ്യാപനം നടത്തുന്നത് അവർ ആൺകുട്ടികളുമായി കൂടിക്കലരാൻ ഇടവരുന്നു. ചില കുട്ടികൾ പ്രായപൂർത്തിയാകാറാവുമ്പോഴും പ്രൈമറി സ്കൂളുകളിൽ ആയിരിക്കും പഠിക്കുന്നത്. ഒരാൺകുട്ടിക്ക് പത്ത് വയസ്സായാൽ അവൻ കൗമാരപ്രായത്തിലെത്തുന്നു സ്ത്രീകളിലേക്ക് അവൻ ആകൃഷ്ടനാവുകയും ചെയ്യുന്നു ആ പ്രായത്തിൽ അവന് വിവാഹം ചെയ്യാവുന്നതാണ്. 

മറ്റൊരു കാര്യം കൂടി എടുത്തു പറയേണ്ടതാണ്.  പ്രൈമറി തലത്തിലുള്ള മിശ്രവിദ്യാഭ്യാസം ക്രമേണ മറ്റു തലങ്ങളിലേക്കും വ്യാപിക്കാനിടയുണ്ട്. മിശ്രവിദ്യാഭ്യാസം മൂലമുള്ള നാശങ്ങൾക്കും ദുരന്തങ്ങൾക്കും കയ്യും കണക്കുമില്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കുറിച്ചും സമുദായത്തിലെ ബാലികാ ബാലകരുടെ ഭാവിയെക്കുറിച്ചും ജ്ഞാനമുള്ള ഏതൊരാൾക്കും ഇക്കാര്യം സംശയലേശമന്യേ ഗ്രഹിക്കാവുന്നതാണ്. അതിനാൽ മിശ്ര വിദ്യാഭ്യാസത്തിൻറെ കവാടങ്ങൾ നാം ഭദ്രമായി അടച്ചുപൂട്ടുക തന്നെ വേണം. ആൺകുട്ടികളെ പ്രൈമറി തലം മുതൽ എല്ലായിടത്തും പുരുഷന്മാരായ അധ്യാപകരും പെൺകുട്ടികളെ വനിതകളും മാത്രമേ പഠിപ്പിക്കാവൂ. അതാണ് നിർബന്ധമായതെന്ന് എനിക്ക് ബോധ്യമുണ്ട്. (ഇബ്നു ബാസിന്റെ അത്തബർറുജ് വഖത്തുറുഹു (പുറത്തിറങ്ങലിന്റെ അപകടം) എന്ന കൃതി പേജ് 47 ) 


എം ഐ സുല്ലമി തുടർന്നെഴുതുന്നു:

" സ്ത്രീകളുടെ ഭൗതിക വിദ്യാഭ്യാസം : കെമിസ്ട്രി, ഫിസിക്സ്, ബയോളജി തുടങ്ങിയ ശാസ്ത്രീയ വിജ്ഞാനീയങ്ങളും മറ്റു ഭൗതിക വിജ്ഞാനങ്ങളും വിദ്യാർഥിനികളും അഭ്യസിക്കാൻ ഇസ്‌ലാഹി (മുജാഹിദ്) പ്രസ്ഥാനം പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന് വീക്ഷണമാണ് വെച്ചുപുലർത്തുന്നത് ഗൾഫ് സലഫികൾ ശാസ്ത്ര വിജ്ഞാനങ്ങൾ പെൺകുട്ടികൾ അഭ്യസിക്കേണ്ടതില്ലെന്ന വീക്ഷണമാണ് വെച്ച് പുലർത്തുന്നത്. സലഫി പണ്ഡിതരുടെ ഫത്‌വകൾ ക്രോഡീകരിച്ച ഫതാവാ ഇസ്‌ലാമിയ്യയിൽ ശൈഖ് ഇബ്നു ബാസ് ഒരു ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധിക്കുക: 

ചോദ്യം : കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയ ഭൗതിക ശാസ്ത്രീയ വിഷയങ്ങൾ ഒരു യുവതി പഠിക്കുന്നത് അനുവദനീയമാണോ? ഉത്തരം: ഒരു സ്ത്രീ അവൾക്ക് അനാവശ്യമായ വിഷയങ്ങൾ പഠിക്കേണ്ട ആവശ്യമില്ല. അറബി ഭാഷ ഇസ്ലാമിക പാഠങ്ങൾ തുടങ്ങിയ അവരുടെ പ്രകൃതി കനിയോജ്യമായ വിഷയങ്ങൾ അവൾ പഠിക്കേണ്ടതാണ്. എൻജിനീയറിങ് രസതന്ത്രം ഭൗതികശാസ്ത്രം ഗോളശാസ്ത്രം ഭൂമിശാസ്ത്രം തുടങ്ങിയവയൊന്നും അവൾക്ക് അനുയോജ്യമായവയല്ല. (ഫതാവ ഇസ്‌ലാമിയ്യ: വാല്യം : 4 പേജ് : 235 )


ചുരുക്കത്തിൽ, ഗൾഫ് സലഫികളും സുന്നി പണ്ഡിതരും ഈ വിഷയത്തിൽ സൂക്ഷ്മ വശങ്ങൾ സ്വീകരിക്കുകയാണ് ചെയ്തത്. സ്ത്രീകളുടെ പൂർണ്ണ സുരക്ഷയ്ക്ക് വേണ്ടി എന്തൊക്കെ വിദ്യാഭ്യാസം അവർക്ക് നൽകണമെന്ന ചർച്ചയിൽ പണ്ഡിതന്മാർ എടുത്ത തീരുമാനങ്ങൾ അടർത്തിയെടുത്ത് അത് സ്ത്രീ വിദ്യാഭ്യാസത്തിനെതിരാണെന്ന് വരുത്തി തീർത്ത്  സുന്നികൾ പിന്തിരിപ്പന്മാരാണെന്ന് വരുത്തി തീർക്കാനാണ് മൗലവിമാരുടെ ശ്രമം. മൗലവിമാർ വിവാധമാക്കിയ സുന്നി പണ്ഡിതരുടെ ഫത്‌വ യുടെ പശ്ചാത്തലം ഇങ്ങനെ വായിക്കാം :


"ഇക്കാലത്തുള്ള സ്ത്രീ അക്ഷര വിദ്യ അധികവും ദീനിയായ വിഷയത്തിലോ ശറഹ് അനുസരിച്ച തോതിലോ കാര്യമായ ആവശ്യത്തിനോ അല്ലാത്തതോടുകൂടി ആയതിനാൽ കണക്കില്ലാത്ത പാപങ്ങൾ വന്നു വശാകുന്നതും അത് പല പാപങ്ങൾക്കുമുള്ള ഉപകരണം ആവുന്നതും ദൃഷ്ടിയാൽ അറിയപ്പെടുന്ന തായും വരുന്നതുകൊണ്ട്... " 

(ഇസ്‌ലാഹി പ്രസ്ഥാനം പേജ് 59)

ഈ സൂക്ഷ്മതയുടെ പാശ്ചാത്തലം മറച്ചുവെച്ചുകൊണ്ടാണ് മൗലവിമാർ തെറ്റിദ്ധരിപ്പിക്കാറുള്ളത്. പ്രമേയത്തിലെ അക്ഷരവിദ്യ എന്നത് മനപ്പൂർവ്വം  വിദ്യാഭ്യാസം എന്നാക്കി മാറ്റുകയും ചെയ്യും.

✍️ Aslam saquafi payyoli

Tuesday 12 December 2023

മലയാള നിസ്കാരവുമായി വഹാബികൾ !

 *തിരിയുന്ന ഭാഷയിലേക്ക് നിസ്കാരത്തെയും മറിച്ചിട്ട്,വിസ്ഡം ബാലുശേരിക്കിട്ട് മുട്ടൻ പണി കൊടുത്ത് KNM വഹാബികൾ...🤭*

👇🏻👇🏻👇🏻👁️👁️👁️

https://youtu.be/CPX41rC19q4?si=uVtogeSnzkEIb9lr

✍🏻ഖുതുബ തിരിയാനായി ചെരുപ്പിനൊത്ത് കാലുമുറിക്കാതെ , അറബി അറിയില്ലെങ്കിൽ അത് പഠിക്കണമെന്ന് വഹാബീ നേതാവ് കെ എം മൗലവി...[അല്‍ ഇര്‍ശാദ് മാസിക, 1926 ജൂലൈ]... അതൊന്നും പറഞ്ഞാൽ അണികളെ കിട്ടില്ലെന്നും  ഖുതുബ തിരിയുന്ന ഭാഷയിൽത്തന്നെ വേണമെന്നും മറ്റൊരു ഗ്രൂപ്പ് മൗലവിമാർ... തിരിയണമെന്നാണ് ന്യായമെങ്കിൽ നിസ്കാരവും മലയാളത്തിലാക്കണമെന്ന് വേറൊരു  ഗ്രൂപ്പ്  മൗലവിമാർ... അല്ലാഹു മലയാളി അല്ലാത്തതു കൊണ്ട്[അറബിയാണ്] നിസ്കാരത്തിൽ മലയാളം വേണ്ട എന്ന് ജിന്ന്/വിസ്ഡം  ഗ്രൂപ്പ് നേതാവ് മുജാഹിദ് ബാലുശേരി മൗലവി... അവസാനം  സകല വഹാബികളും ചേർന്ന് പടച്ചോന് ആധാർ കാർഡും കൊടുത്ത് അറബിയാക്കി ,വഹാബികളുടെ സ്വന്തം ആകാശത്ത് മൊഞ്ചാക്കി മൂലക്കിരുത്തി...

                      അതിനിടയിലാണ് കേന്ദ്ര സർക്കാരിൻ്റെ ആധാർ തിരുത്ത് അപ്ഡേഷൻ വന്നത്. സകലരും തെറ്റ് തിരുത്താനായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിച്ചപ്പോൾ KNM ഗ്രൂപ്പ് വഹാബികൾ മുന്നിട്ടിറങ്ങി പടച്ചോൻ്റ ആധാർ കാർഡ് നൈസായിട്ട് തിരുത്തി... വഹാബീ മുൻ തൗഹീദനുസരിച്ച് അറബിയായിരുന്ന [മലയാളിയല്ലാത്ത] പടച്ചോനെ പുതിയ തൗഹീദനുസരിച്ച് മലയാളിയാക്കി... അങ്ങിനെ ആ വകുപ്പിൽ നിസ്കാരവും മലയാള വത്കരിച്ച് വഹാബികൾ ആനന്ത നൃത്തമാടി... ഡിസംബർ 9 ന് കാസർകോട് നടന്ന വഹാബീ പരിപാടിയിലാണ് നിസ്കാരത്തിൽ മലയാളം കയറ്റുന്നതും ആ വകുപ്പിൽ ,ബാലുശേരി മൗലവി കൊടുത്ത  പഴയ ആധാർ തിരുത്തി ,പടച്ചോനെ മലയാളിയാക്കുന്നതുമായ വഹാബീ കോമഡിത്തൗഹീദിൻ്റെ ഏറ്റവും പുതിയ വെർഷൻ്റെ ലോഞ്ചിംഗ്‌  നടന്നത്... ഇനിയും ഈ വിവരമറിയാത്ത വഹാബികൾ ,vahabistore ൽ നിന്ന് പുതിയ തൗഹീദ് ഡൗൺലോഡ് ചെയ്യണമെന്ന് അറിയിക്കുന്നു...

          *വിസ്ഡം ഗ്രൂപ്പിൻ്റെ പടച്ചോൻ അറബിയും KNM ഗ്രൂപ്പിൻ്റെ പടച്ചോൻ മലയാളിയുമാണ്. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം അവരവർക്കുള്ള കോഡുകൾ വഹ്-യിറങ്ങുന്ന മുറക്ക് ,പരസ്പരം മാറിപ്പോകാതെ ,ആപ്പീസിൽ നിന്ന് കൈപ്പറ്റേണ്ടതാണ്...😆*

            കാര്യങ്ങളറിഞ്ഞ സകലമാന ഗ്രൂപ്പ് വഹാബികളും, ഇക്കണക്കിന് പോയാൽ ഇനി എന്ത് എന്ന ദയനീയ ചിന്തയിലാണ്... നിരന്തരം മാറ്റുന്ന സ്വന്തം തൗഹീദിൽ കിളി പോയ എല്ലാ  വഹാബികൾക്കും ഭാവുകങ്ങൾ നേരുന്നു...🤣

*ഖുദ്സി*

12-12-2023

Friday 24 November 2023

നെഞ്ചത്ത് കൈകെട്ടൽ ജൂതപാരമ്പര്യമെന്ന് സൗദീ പണ്ഡിതൻ

 *നെഞ്ചത്ത് കൈകെട്ടൽ ജൂതപാരമ്പര്യമെന്ന് സൗദീ പണ്ഡിതൻ...🤣*👇🏻👇🏻👇🏻👁️👁️👁️

https://youtube.com/shorts/RfTxIF_vMgg?si=f6s0gkydkiD9MDpa

✍🏻സാരമില്ല...ഞങ്ങൾക്ക് ജൂത പാരമ്പര്യം മതി എന്ന് മുജാഹിദ്/വഹാബി/സലഫികൾ...😁 .ആ പാരമ്പര്യം വിട്ടിട്ട് മറ്റൊരു കൈ കെട്ടിന് വഹാബികളെ കിട്ടില്ലത്രെ...ബ്രിട്ടീഷ് ജൂത ചാരൻ ഹംഫർ ഇട്ട മുട്ടയിൽ അബ്ദുൽ വഹാബിലൂടെ വിരിഞ്ഞ വഹാബിസം ജൂതപാരമ്പര്യം കാത്തു സൂക്ഷിച്ച് മുന്നേറട്ടെ...ല്ലേ...ഈ മണ്ടത്തരത്തിൽ പെട്ടുപോയി വഹാബിയായ സാധുക്കളുടെ കാര്യമോർക്കുമ്പോളാണ് ബഹു രസം... മുറി മൗലവിമാർ ഇട്ടു കൊടുത്ത മുറിയൻ പ്രമാണവും പൊക്കിപ്പിടിച്ച് ജൂതായിസ കൈ കെട്ടൽ സ്ഥാപിക്കാൻ നെട്ടോട്ടമോടുന്ന മണ്ടൻമാരുടെ പേരാണ് വഹാബി / മുജാഹിദ് / സലഫി... പുരോഗമനത്തിൻ്റെ ഓരോ പോക്ക്... എന്താല്ലേ...😆

*ഖുദ്സി*

22-11-2023