ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Thursday, 2 May 2019

സ്ത്രീകൾ മുഖം മറയ്ക്കുക്കുന്നതിലെ തെറ്റിദ്ധാരണ !

🧕. മദ്രസയിൽ  നമസ്കാരത്തിൻറെ  നിബന്ധനകളുടെ  കൂട്ടത്തിൽ  സ്ത്രീ  മറക്കേണ്ടതായി പറയപ്പെടുന്നത്  അവളുടെ മുഖവും  മുൻകൈയും  ഒഴികെയുള്ളതാണ് ...
ഇതിൽനിന്നും മുഖവും മുൻകൈയും ഒഴിച്ചുള്ളത് മാത്രമാണ് സ്ത്രീക്ക്  അന്യ  പുരുഷന്മാർക്കിടയിൽ ഔറത്തെന്ന് മനസ്സിലാക്കിയത്  വലിയ അബദ്ധമാണ്....

അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീയുടെ മുഖവും മുൻകൈയും മറക്കേണ്ടതാണ് എന്നാണ് ഇസ്ലാമിക വീക്ഷണം....

قال إمام الحرمين الجوينيُّ، رحمه الله:
اتفق المسلمون على منع النِّساء من الخروج سافرات الوجوه
(من روضة الطالبين للنووي)
 ഇമാമുൽ ഹറമൈനി(റ) പറയുന്നു  :-
മുഖം വെളിവാക്കിയ രൂപത്തിൽ (വീട്ടിൽനിന്ന് )പുറത്തുപോകുന്നതിനെ തൊട്ടു സ്ത്രീകളെ വിലക്കണമെന്ന വിഷയം മുസ്ലിം സമൂഹം ഒന്നടങ്കം ഏകോപിതമായ കാര്യമാണ് .....
(റൗളത്തു ത്വാലിബീൻ ഇമാം നവവി)

وقال الغزَّاليُّ، رحمه الله: لم يزل الرجال على مرِّ الزمان مكشوفي الوجوه، والنِّساء يخرجن منتقبات
(فتح الباري 9/337)
ഇമാം ഗസ്സാലി (റ)തങ്ങൾ പറയുന്നു:- കഴിഞ്ഞുപോയ കാലങ്ങളിൽ
മുസ്ലിം പുരുഷന്മാർ
മുഖം മറക്കാതെയും സ്ത്രീകൾ മുഖം മറച്ചിരുന്നവരുമായിട്ടാണ് (വീട്ടിൽനിന്നും) പുറത്തിറങ്ങിയിരുന്നത്...
(ഫത്ഹുൽ ബാരി അസ്ഖലാനി)

وقال السيوطي في "الأشباه والنظائر" (ص 240):

"المرأة في العورة لها أحوال :

حالة مع الزوج , ولا عورة بينهما , وفي الفرج وجه .

وحالة مع الأجانب , وعورتها : كل البدن , حتى الوجه والكفين في الأصح .

وحالة مع المحارم والنساء , وعورتها : ما بين السرة والركبة .

وحالة في الصلاة , وعورتها : كل البدن , إلا الوجه والكفين" انتهى.

ഇമാം സുയൂത്വി(റ)പറയുന്നു :-

സ്ത്രീകളുടെ ഔറത്തിന് പല അവസ്ഥകളുണ്ട്...
1-ഭർത്താവിനോട് കൂടെ :-
അവർക്കിടയിൽ പ്രത്യേകമായ ഔറത്ത് ഇല്ല......

2-അന്യ പുരുഷന്മാരോടൊപ്പം :-
മുഖവും മുൻകൈയും അടക്കം
ശരീരം മുഴുവനും ഔറത്താണ്.......

3-വിവാഹബന്ധം ഹറാമായ ആളുകൾക്കും (മുസ്ലിം) സ്ത്രീകൾക്കൊപ്പവും:-
മുട്ട് പൊക്കിൾ ഇടയിലുള്ളത്
ഔറത്ത് ആണ്.......

4-നിസ്കാരത്തിൽ:-
മുഖവും മുൻകൈയ്യും ഒഴിച്ചുള്ളത്
മുഴുവനും ഔറത്ത് ആണ്...

പുത്തൻ വാദികൾ... അവരുടെ മതാചാര്യനായി കാണുന്ന സാക്ഷാൽ ഇബ്നുതൈമിയ്യ തന്നെ പറയുന്നത് ശ്രദ്ധിക്കൂ

فإذا كن مأمورات بالجلباب لئلا يعرفن ، وهو ستر الوجه ، أو ستر الوجه بالنقاب ؛ كان الوجه واليدان من الزينة التي أمرت ألا تظهرها للأجانب ؛ فما بقي يحل للأجانب النظر إلا إلى الثياب الظاهرة ...
(من "مجموع الفتاوى" لابن تيمية 22/ 109- 111).

ആരാണെന്ന്
അറിയപ്പെടാതരിക്കാൻ വേണ്ടി
സ്ത്രീകൾ മുഖം മറക്കൽ  കല്പിക്കപ്പെട്ടവരായതിനാൽ,
അന്യ പുരുഷന്മാർക്ക് മുമ്പിൽ  വെളിവാക്കരുതെന്ന് കൽപ്പിക്കപ്പെട്ട സൗന്ദര്യത്തിന്റെ  കൂട്ടത്തിൽ   മുഖവും  മുൻകൈയും  പെട്ടിരിക്കുന്നു......
അപ്പോൾ  സ്ത്രീകളുടെ  ബാഹ്യ വസ്ത്രമൊഴികെയുള്ളതിലേക്ക് നോക്കൽ പുരുഷൻ അനുവദനീയമാവുകയില്ല ...

വീണ്ടും ഇബ്നുതൈമിയ പറയുന്നു
 قال  ابن تيمية " وكشف النساء وجوههن بحيث يراهن الأجانب غير جائز. وعلى ولي الأمرِ الأمرُ بالمعروف والنهى عن هذا المنكر وغيره، ومن لم يرتدع فإنه يعاقب على ذلك بما يزجره " (مجموع الفتاوى 24 / 382 )
അന്യപുരുഷന്മാർ കാണാവുന്ന രൂപത്തിൽ സ്ത്രീകൾ മുഖം വെളിവാക്കൽ അനുവദനീയമല്ലാത്ത കാര്യമാണ്....ر ر
ഭരണാധികാരികൾക്ക്  ഇത്തരം  തിന്മ വിരോധിക്കുകയും  നന്മകൊണ്ട്   കൽപിക്കുകയും ചെയ്യൽ നിർബന്ധമാണ് ... എന്നിട്ടും ഈ തിൻമയിൽനിന്ന് മാറിനിൽക്കാൻ  വിസമ്മതിക്കുന്നവരെ അതിൽനിന്ന്  അവരെ  തടയിടാൻ ഉതകുന്ന രൂപത്തിൽ ശിക്ഷിക്കുകയും ചെയ്യണം.....

ചുരുക്കത്തിൽ സ്ത്രീകൾ അന്യ പുരുഷന്മാർക്കിടയിൽ മുഖവും മുൻകൈയും മറക്കേണ്ടതില്ല എന്നത് ഇസ്ലാമികമല്ല
അതു പുത്തൻ... ജൽപനങ്ങളാണ്.....'





ദർസ് നമ്പർ *1554*
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
*മുസ്ലിം വനിത മുഖം മറക്കണോ?*

*ഓ നബിയെ,നിങ്ങളുടെ ഭാര്യമാരോടും പെണ്മക്കളോടും,വിശ്വാസി വനിതകളോടും പറയുക;അവരുടെ ജിൽബാബുകളെ അവർക്കു മേൽ അവർ താഴ്ത്തിയിടട്ടെ.അവർ (സ്വതന്ത്ര വനിതകളാണെന്ന്)അറിയപ്പെടാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് നല്ലത്.നിശ്ചയം അല്ലാഹു സർവ്വം പൊറുത്തു കൊടുക്കുന്നവനും കരുണ ചെയ്യുന്നവനാണ്*{അൽ അഹ്സാബ് 59)

*എന്താണ് ജിൽബാബ്*?

*ലോകപ്രശസ്ത ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളെല്ലാം ഏകസ്വരത്തിൽ ഉദ്ദരിച്ചിട്ടുള്ളത് ഇബ്നു അബ്ബാസ് (റ)വിന്റെ വിശദീകരണമാണ്‌.*

ചില ഉദാഹരണങ്ങൾ

*ഇബ്നു ജരീർ ത്വബരി (റ)പറയുന്നു"ആവശ്യത്തിന് പുറത്തിറങ്ങുമ്പോൾ ജിൽബാബു കൊണ്ട് തലയുടെ മുകൾ ഭാഗം മുതൽ മുഖം മൂടണമെന്ന് വിശ്വാസി വനിതകളോട് അല്ലാഹു കൽപ്പിക്കുന്നു.ഒറ്റക്കണ്ണ് മാത്രം അവർക്ക് വെളിപ്പെടുത്താം*

*അല്ലാമ ഖുർതുബി(റ)പറയുന്നു.ശരീരം മുഴുവനും മറക്കുന്ന വസ്ത്രമാണ് ജിൽബാബ്.ഒരുകണ്ണല്ലാതെ മറ്റൊന്നും വെളിപ്പെടാത്ത വിധം സ്ത്രീ ചുറ്റിപ്പുതക്കണം.നെറ്റിയുടെ മുകൾ ഭാഗത്ത് ചുറ്റിക്കെട്ടി രണ്ട് കണ്ണുകളൊഴിച്ച് മുഖത്തിന്റെ സിംഹ ഭാഗവും മാറും മറക്കുന്ന വസ്ത്രമാണ് ജിൽബാബെന്നും ഇബ്നു അബ്ബാസിൽ നിന്ന് ഉദ്ദരിക്കപ്പെട്ടിരിക്കുന്നു.*

*ഇമാം ബൈളാവി (റ)പറയുന്നു.നിങ്ങളുടെ ഭാര്യമാരും പെൺമക്കളും വിശ്വാസി വനിതകളും ആവശ്യത്തിന് പുറത്ത് പോകുമ്പോൾ മുഖവും ശരീരത്തിന്റെ മറ്റു ഭാഗങ്ങളും മറക്കുന്ന ജിൽബാബുകൾ അവർക്കുമേൽ താഴ്ത്തി ഇടാൻ  നിബിയെ നിങ്ങൾ പറയണം*

*ഖാസിൻ പറയുന്നു.ഒരു കണ്ണൊഴിച്ച് മുഖവും തലയും മറക്കാൻ വിശ്വാസി വനിതകളോട് അല്ലാഹു കല്പിച്ചിരിക്കുന്നു.*

*അല്ലാമാ ഇബ്നു കസീർ പറയുന്നു.ആവശ്യത്തിന് വേണ്ടി മുസ്ലിം സ്ത്രീ പുറത്തിറങ്ങിയാൽ ജിൽബാബു കൊണ്ട് തലയുടെ മുകൾ ഭാഗത്ത് നിന്ന് മുഖം മറക്കാൻ അല്ലാഹു അവളോട് കല്പിച്ചിരിക്കുന്നു.ഒരു കണ്ണൊഴിച്ച്.*

*ജലാലൈനി പറയുന്നു,ജിൽബാബ് എന്നാൽ സ്ത്രീ ചുറ്റിപ്പുതക്കുന്ന വസ്ത്രമാണ്.അത് അവളുടെ മുഖത്തേക്ക് താഴ്ത്തിയിടും .ഒരു കണ്ണൊഴിച്ച്.*

ഇനിയും ധാരാളം മുഫസ്സിറുകൾ ഇത് തന്നെ പറഞ്ഞു.

*അല്ലാഹുവിലും അന്ത്യ നബിയിലും അന്ത്യ നാളിലും വിശ്വസിക്കുന്ന മുസ്ലിം സ്ത്രീ ഇത് അംഗീകരിച്ചെ പറ്റു.വിശ്വസിക്കാനും അവിശ്വസിക്കാനും ഇഹലോകത്ത് സ്വാതന്ത്ര്യമുണ്ട് .ശരീരം മുഴുവൻ മറക്കാനും അർദ്ധ നഗ്നരായി നടക്കാനും ഇവിടെ സൗകര്യമുണ്ട്.പക്ഷെ ഒരു വിശ്വാസി വനിത,ഒരു മുസ്ലിം സ്ത്രീ പരലോകമോക്ഷം ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഖുർആൻ വചനം മുറുകെ പിടിക്കണം.അന്ധരും മൂകരും വിഡ്ഢികളും അല്പന്മാരും മുക്രയിട്ടാൽ ഒലിച്ചു പോകുന്നതാവരുത് ഈമാൻ*

 അല്ലാഹു അനുഗ്രഹിക്കട്ടെ
▪അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി