*മസ്അലഃ 1️⃣*
ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം?
✅✅✅✅✅✅
മൂന്നു കാര്യങ്ങൾ നിയ്യത്തിൽ ഉണ്ടായിരിക്കൽ നിർബന്ധമാണ് ഒന്ന്, ഞാൻ നിസ്കരിക്കുന്നുവെന്നു കരുതൽ രണ്ട്, ഏതു നിസ്കാരമാണെന്നു വ്യക്തമാക്കൽ മൂന്ന്, ഫർളാണെന്നു കരുതൽ ഉദാ: ഉസ്വല്ലി ഫർളള്ളുഹ്രി (ളുഹ്ർ എന്ന ഫർള് ഞാൻ നിസ്കരിക്കുന്നു) ("عمدة السالك.66")
"ينوي بقلبه، فإن كان فريضة وجب نية فعل الصلاة، وكونها فرضاً، وتعيينها: ظهراً، أو عصراً، أو جمعة