💜_______________💜
*തിരുനബി നാമം ഖുർ ആനിലെന്ന് അബ്ദുൽ മുത്വലിബ് : നിഷേധവുമായി മുജാഹിദുകൾ*✍️
*(ഷർറഫൽ അനാം മൗലിദ് / മറുപടി)*
പിഞ്ചു കുട്ടിയായ മുത്ത് നബി(സ)യേയും എടുത്ത് ഉപ്പാപ്പ അബ്ദുൽ മുത്വലിബ് കഅ്ബയിൽ ചെന്ന് അല്ലാഹുവിന് ശുക്റ് ചെയ്യുകയും , സ്തുതി പറയുകയും ചെയ്ത് നബി(സ)യെ പുകഴ്ത്തിക്കൊണ്ട് അബ്ദുൽ മുത്വലിബ്
*أَنْت الذى سميت فِي الْقُرْآن*
"ഖുർആനിൽ പേര് പറഞ്ഞ നബിയാണെന്ന്" പറഞ്ഞ് സന്തോഷിച്ചിരുന്നു, ഈ പദ്യം സുന്നികൾ ചൊല്ലുന്ന *ഷർറഫൽ അനാം മൗലിദിൽ കാണാം* ... എന്നാൽ ഇത് നിഷേധിക്കാൻ വേണ്ടി വന്ന സലഫി മുജാഹിദ് മൗലവിയുടെ വാദം ഇങ്ങനെ 👇🏻
"അബ്ദുൽ മുത്വലിബിന്റെ കാലത്ത് ഖുർആൻ ഉണ്ടായിരുന്നോ? അത് കൊണ്ട് മൗലിദ് കിതാബിൽ ഉള്ളത് പച്ച നുണയാണ് പോൽ !!!!!
നഊദുബില്ലാഹ് ! ഈ മൗലവിയുടെ വിവരക്കേട് കേട്ട് എത്രയാളുകൾ തെറ്റിദ്ധരിച്ച് പോയിട്ടുണ്ടാകും ...
*എന്താണ് യാഥാർത്ഥ്യം നമുക്ക് നോക്കാം ✅👇🏻*
ഖുർആൻ എന്ന പ്രയോഗം പൂർവ വേദങ്ങൾക്കും പ്രയോഗിച്ചിട്ടുണ്ട്.
ഉദാഹരണം
الَّذِينَ جَعَلُوا الْقُرْآنَ عِضِينَ
(ഖു: 15: 91)
"ഖുര്‍ആനിനെ വ്യത്യസ്ത തട്ടുകളാക്കി മാറ്റിയവരാണവര്‍."
ഇവിടെ 👆 പൂർവ്വ സമുദായത്തിന്റെ വേദ ഗ്രന്ഥത്തെ "ഖുർആൻ" എന്നാണ് അല്ലാഹു വിശേഷിപ്പിച്ചത്.
ഇപ്രകാരം ഹദീസിലും കാണാം.
خفف على داود القرآن
"ദാവൂദ് നബിക്ക് ഖുർആനിനെ ലഘൂകരിക്കപ്പെട്ടു"...
👆ഇവിടെ തിരുനബി(സ) സബൂറിനെയാണ് ഖുർആൻ എന്ന് പ്രയോഗിച്ചത്.
അപ്പോൾ കാര്യം വ്യക്തം അബ്ദുൾ മുത്വലിബ് പറഞ്ഞത് ഈയൊരർത്ഥത്തിലാണ്. പൂർവ വേദങ്ങളിൽ പറയപ്പെട്ട നബിയാണ് മുഹമ്മദ് മുസ്ത്വഫാ (സ്വ). ഇത് അവിതർക്കിതമാണീ കാര്യം ! പക്ഷെ വിവരമില്ലാത്ത മൗലവിമാരുടെ വിവരക്കേടിനാൽ മൗലിദ് കിതാബ് എന്ത് പിഴച്ചു !
ഇനി മാത്രവുമല്ല ഈ സംഭവം മൗലിദ് കിതാബിൽ സമസ്ത സുന്നി ആലിമീങ്ങൾ സ്വന്തം എഴുതി ച്ചേർത്തതാണോ ? ഒരിക്കലുമല്ല. പ്രഗൽഭരായ ഇമാമീങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ ഉദ്ധരിച്ചതാണ് മൗലിദ് കിതാബിൽ കൊടുത്തിട്ടുള്ളത് ,
ഇനി നോക്കാം👇🏻 ഈ സംഭവം ആരൊക്കെ ഉദ്ധരിച്ചു .
فَأَخَذَهُ عَبْدُ الْمُطَّلِبِ فَأَدْخَلَهُ عَلَى هُبَلَ فِي جَوْفِ الْكَعْبَةِ، فَقَامَ عَبْدُ الْمُطَّلِبِ يَدْعُو وَيَشْكُرُ الله عزوجل وَيَقُولُ: الْحَمْدُ لِلَّهِ الَّذِي أَعْطَانِي * هَذَا الْغُلَامَ الطَّيِّبَ الْأَرْدَانِ قَدْ سَادَ فِي الْمَهْدِ عَلَى الغلمان * أُعِيذهُ بِالْبَيْتِ ذِي الْأَرْكَانِ حَتَّى يَكُونَ بِلُغَةِ الْفِتْيَانِ * حَتَّى أَرَاهُ بَالِغَ الْبُنْيَانِ أُعِيذُهُ مِنْ كُلِّ ذِي شَنَآنِ * مِنْ حَاسِدٍ مُضْطَرِبِ الْعِنَانِ ذِي هِمَّةٍ لَيْسَ لَهُ عَيْنَانِ * حَتَّى أَرَاهُ رَافِعَ اللِّسَانِ *أَنْت الذى سميت فِي الْقُرْآن* فِي كتب ثَابِتَة المثانى * أَحْمد مَكْتُوب عَلَى اللِّسَانِ *
(ഹാഫിള് ഇബ്നു കസീർ
അൽബിദായ / 1 / 208 )
(ഇബ്നു അസാകിർ താരീഖ് ദിമശ് ഖ് 3/83 )
(റൗളുൽ ഉനുഫ് ഇമാം സുഹൈലി 2/157 )
സത്യം മനസ്സിലാക്കി ഇഖ് ലാസുള്ള സുന്നിയായി ജീവിക്കാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ ആമീൻ
*✍️സിദ്ധീഖുൽ മിസ്ബാഹ്*
8891 786 787
25/10/2021
___________________💐