ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 19 February 2022

ഇന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ ആശങ്കയുണ്ടോ ?

 ഇന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ ആശങ്കയുണ്ടോ...?

എനിക്കില്ല.


കഴിഞ്ഞ ദിവസം ഒരു പ്രമുഖ പാർട്ടിയുടെ സംസ്ഥാന നേതാവുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു "മുസ്ലിംകളുടെ കാര്യത്തിൽ താങ്കൾക്കുള്ള ആശങ്ക എനിക്ക് മനസ്സിലാകും". 

ഇന്ന് രാവിലെ സുഹൃത്തായ ഒരു സീനിയർ മാധ്യമ പ്രവർത്തകനും ഇത് തന്നെ പറഞ്ഞു.


രണ്ട് പേരോടും പറഞ്ഞ മറുപടി ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. 


ഇന്ത്യൻ മുസ്ലിംകളുടെ കാര്യത്തിൽ എനിക്കൊരാശങ്കയുമില്ല, എന്റെ ആശങ്ക മുഴുവൻ ഇന്ത്യയെക്കുറിച്ചാണ്. മുസ്ലിംകൾ വലിയ ഭീതിയിലാണെന്ന തോന്നൽ പുറത്ത് നിന്ന് നോക്കുന്നവർക്ക് ഉണ്ടാകും എന്നാൽ അകത്ത് അതല്ല സ്ഥിതി. സ്വത്വപരമായി നിലനിൽപിനെക്കുറിച്ചുള്ള അസ്വസ്ഥത  നിലനിൽക്കുമ്പോഴും വ്യക്തിപരമായി മുസ്ലിംകൾ ഒട്ടും ആശങ്കയിലല്ല, ആ പേടിയില്ലായ്മയാണ് ഇന്ത്യയുടെ  കാര്യത്തിൽ എന്റെ ആശങ്ക വർദ്ധിപ്പിക്കുന്നത്. 


ഇസ്ലാം മതവിശ്വാസം നിലനിൽക്കുന്നത് സ്വർഗ്ഗ-നരക വിശ്വാസങ്ങളെ കേന്ദ്രീകരിച്ചാണ്. അതായത് ഈ ലോകം നശ്വരമാണ്. ഇവിടെ ദൈവ പ്രീതി നേടി ജീവിച്ചാൽ സ്വർഗ്ഗത്തിൽ പോകാം, ഇല്ലെങ്കിൽ കാലാകാലവും നരകത്തിൽ കിടക്കേണ്ടി വരും. 


സ്വർഗ്ഗമാണ് സാധാരണ മുസ്ലിമിൻറെ ലക്ഷ്യം. 

ആ സ്വർഗ്ഗം കിട്ടാൻ പല ഓഫറുകളുമുണ്ട്, അതിലൊന്ന് 

മറ്റൊരാളുടെ കൈ കൊണ്ട് അകാരണമായി കൊല്ലപ്പെട്ടാൽ ഉറപ്പായും സ്വർഗം കിട്ടും എന്നതാണ്. 

കുടുംബത്തിന്റെ, സമുദായത്തിൻറെ,രാജ്യത്തിന്റെ, മറ്റൊരു മനുഷ്യന്റെ ജീവനോ അഭിമാനമോ രക്ഷിക്കാനുള്ള ഉദ്യമത്തിലാണ് കൊല്ലപ്പെടുന്നതെങ്കിൽ രക്തസാക്ഷിത്വത്തിന്റെ പുണ്യം കൂടുതൽ കിട്ടും. 


ജീവിതത്തിലെ ഒരു ഘട്ടത്തിലും ആത്മവിശ്വാസം നഷ്ടപ്പെടാതെ തല ഉയർത്തി നിൽക്കാൻ കഴിയും വിധമാണ് മുസ്ലിംകളിൽ വിശ്വാസം രൂപീകരിക്കപ്പെടുന്നത്, അതിനെ മറ്റു വിശ്വാസങ്ങളുമായി താരതമ്യപ്പെടുത്താൻ കഴിയില്ല. 


ഖുർആനിലെ ഒരു വാക്യം പറയാം 


"കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക. തങ്ങള്‍ക്ക് വല്ല ആപത്തും ബാധിച്ചാല്‍ അവര്‍ (ആ ക്ഷമാശീലര്‍) പറയുന്നത്‌; ഞങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാണ്‌. അവങ്കലേക്ക് തന്നെ മടങ്ങേണ്ടവരുമാണ് എന്നായിരിക്കും. അവര്‍ക്കത്രെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്‌. അവരത്രെ സന്‍മാര്‍ഗം പ്രാപിച്ചവര്‍" 


അതായത് പ്രശ്നരഹിതമായ ഒരു ജീവിതം മുസ്ലിംകളുടെ അജണ്ടയിൽ ഇല്ല, താൻ നേർവഴിക്കാണെങ്കിൽ ദൈവം തന്നെ പരീക്ഷിക്കുമെന്ന് വിശ്വസിക്കുന്ന ഒരാൾ ഒരു പ്രശ്നവും ഇല്ലെങ്കിലാണ് അസ്വസ്ഥനാവുക. രോഗമോ സാമ്പത്തീക പ്രയാസമോ മറ്റു പ്രയാസങ്ങളോ ഉള്ള വിശ്വാസികളായ മുസ്ലിംകളോട് സംസാരിച്ചു നോക്കൂ, അവർ ദൈവത്തിൽ അഭയം തേടുകയും തന്റെ പ്രയാസങ്ങൾക്ക് പകരം നാളെ അല്ലാഹു സ്വർഗം പ്രതിഫലം നൽകും എന്നാശ്വസിക്കുന്നത് കാണാം.


സ്ഥാപനങ്ങളും സ്വത്തും നഷ്ടപ്പെടുന്നതിലെയും സ്വത്വപരമായി നിലനിൽപ് ചോദ്യം ചെയ്യപ്പെടുന്നതിലേയും രാഷ്ട്രീയ അസ്വസ്ഥതക്കപ്പുറം മുസ്ലിംകൾക്ക് ഭയമോ ആശങ്കയോ ഉണ്ടാവില്ല, അല്ലാഹു ഉദ്ദേശിച്ചതിനപ്പുറം ഒരു നിമിഷം തന്റെ ജീവൻ നിലനിർത്താൻ ആരെക്കൊണ്ടും കഴിയില്ലെന്നും അവൻ ഉദ്ദേശിക്കാതെ തന്റെ ജീവനെടുക്കാൻ കഴിയില്ലെന്നും ഉറച്ചു വിശ്വസിക്കുന്ന മുസ്ലിമിനെയാണ് കഴിഞ്ഞ ദിവസം ജയ്ശ്രീറാം വിളിച്ച ആൺകൂട്ടത്തിന് മുമ്പിൽ നിന്ന് അല്ലാഹു അക്ബർ വിളിച്ച ആ പെൺകുട്ടിയിൽ കണ്ടത്. അത് ആ ഒരു പെൺകുട്ടിയിൽ പരിമിതമല്ല, ഓരോ മുസ്ലിമിലും അതുണ്ട്. 


പ്രശ്നഭയമോ ജീവഭയമോ ഇല്ലാത്ത 20.4 കോടി മുസ്ലിംകളുണ്ട് ഇന്ത്യയിൽ, എക്സ്-മുസ്ലിംകൾ, മാപ്ലാവുകൾ, ചാണക മുസ്ലിംകൾ തുടങ്ങിയ പൊട്ടും പൊടിയും മാറ്റി നിർത്തിയാലും 20 കോടി മനുഷ്യർ. അവരിൽ വെറും 5 ശതമാനം പേർ, ഒരു കോടി പേർ, ഇടഞ്ഞു നിന്നാൽ ഈ രാജ്യത്തിന്റെ സ്ഥിതിയെന്താകും...? കൂട്ടമായി നിൽക്കുമ്പോൾ മാത്രം ധൈര്യം കിട്ടുന്ന എടപ്പാൾ ഓട്ടക്കാരും ഷൂ നക്കികളും മരിക്കാൻ ഭയമില്ലാത്ത മനുഷ്യരുടെ മുമ്പിൽ എന്തു കാണിക്കാനാണ്...? 14 ലക്ഷമാണ് ഇന്ത്യൻ മിലിട്ടറി, അവർക്ക് അതിർത്തിയിൽ നിന്ന് മാറാൻ പറ്റില്ല. സംസ്ഥാന പോലീസും ഫയർ ഫോഴ്സും തുടങ്ങി കാക്കിയിട്ട എല്ലാവരും കൂടി ചേർന്നാൽ 50 ലക്ഷം തികയില്ല, അവർക്കെല്ലാം പിടിപ്പതു പണിയുമുണ്ട്. ഇതിനിടയിൽ മുസ്ലിംകളെ കുത്തി നോവിച്ച് തെരുവിലിറക്കിയാൽ ഉണ്ടാകുന്ന അപകടം നിങ്ങൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടോ...? 


ചാണകത്തലയൻമാരുടെ ഹിന്ദു രാജ്യം എന്ന ഉട്ടോപ്യൻ ഐഡിയയൊന്നും നടക്കാൻ പോകുന്നില്ല, കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അക്കാര്യം പാർലമെൻറിൽ വിശദമായി പറഞ്ഞിട്ടുണ്ട്. രണ്ട് രാജ്യങ്ങളെക്കാൾ വലിയ വൈജാത്യങ്ങളാണ് ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ. ചരിത്രം, ഭാഷ, സംസ്കാരം, ഭക്ഷണം, വസ്ത്രം... തുടങ്ങി എല്ലാം കൊണ്ടും വ്യത്യസ്തരായ ചരിത്രത്തിൽ ഇന്നേവരെ ഒരു ഭരണാധികാരിക്കും അടക്കി ഭരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഒരു രാജ്യത്തെ സെമി ഇല്ലറ്ററേറ്റ് മോറോണുകൾ എന്ത് ചെയ്യുമെന്നാണ്..? 


ഹിന്ദു രാജ്യമെന്ന ബ്രാഹ്മണ ഹിന്ദുത്വയുടെ അതിമോഹമാണ് ഇന്ത്യയെ വിഭജിക്കാൻ ഇടയാക്കിയതും, ഈ രീതിയിൽ തകർത്തു കളഞ്ഞതും. വീണ്ടും അതേ മലർപ്പൊടിക്കാരന്റെ സ്വപ്നം കണ്ടു കൊണ്ട് റിപബ്ലിക് ഓഫ് ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ഉണ്ടാക്കാൻ പോകുന്ന ദുരന്തത്തെ കുറിച്ച് മാത്രമാണ് ആശങ്ക. മഹാരഥൻമാരായ ആധുനീക ഇന്ത്യയുടെ ശിൽപികൾ ഏഴുപതിറ്റാണ്ട് നിലനിർത്തിയ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നതിലാണ് ആശങ്ക. 


"ആന വന്നാൽ ചവിട്ടിക്കൊല്ലും മൂക്കിലെ മുടിയൊന്നും പറിക്കില്ലല്ലോ" എന്നാശ്വസിക്കുന്ന മരണ ഭയമില്ലാത്ത 20 കോടി മനുഷ്യരെ പ്രകോപിപ്പിച്ച് തെരുവിലിറക്കിയാലുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ആശങ്ക. അല്ലാതെ മുസ്ലിംകളെകുറിച്ച് ലവലേശം ആശങ്കയില്ല.