*റജബ് നോമ്പ്-മുറി മൗലവിമാരെ പിൻപറ്റുന്ന വഹാബികളും ഇമാമുമാരെ പിൻപറ്റുന്ന മുസ്ലിംകളും...❗*
👇👇👇👁️👁️👁️
✍️ മിഅ്റാജ് ദിനത്തിലെ നോമ്പിന്ന് വളരെയേറെ മഹത്വമുണ്ട്.
ശൈഖ് ജീലാനി (റ) തൻ്റെ പ്രസിദ്ധ ഗ്രന്ഥമായ ഗുന്യയിൽ ഇത് പറയാൻ ഒരു അധ്യായം തന്നെ കൊണ്ടുവന്നിട്ടുണ്ട്.
◉ فصل: في فضل صيام يوم السابع والعشرين من رجب[عبد القادر الجيلاني، الغنية لطالبي طريق الحق، ٣٣٢/١]
റജബ് 27 ന് അനുഷ്ഠിക്കുന്ന നോമ്പിൻ്റെ മഹത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന അധ്യായം - (അൽ ഗുന്യ - 1/361)
ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഹുജ്ജത്തുൽ ഇസ്ലാം ഇമാം അബൂ ഹാമിദുൽ ഗസ്സാലി(റ) ഉദ്ധരിക്കുന്നു. – അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, – റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361).
അനസ് (റ) വില്‍ നിന്ന് നിവേദനം – നബി(സ) പറഞ്ഞു – റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്.
അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം – റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)
ഇമാം ഇബ്നു ഹജറുൽ ഹൈതമി(റ) പറയുന്നു: റജബ് 27 ലെ നോമ്പ് ബിദ്അതാണ് എന്ന് പറയപ്പെട്ടിട്ടുണ്ട്. അത് ശരിയല്ല. മറിച് വളരെ സ്രേഷ്ഠമായ സുന്നതാണ്. ഇത് വിശാലമായി ഞാൻ ഫത്താവയിൽ പ്രതിപാദിച്ചിട്ടുണ്ട്. (ഫതഹുൽ മുബീൻ -1/226)
- قيل: ومن البدع: صوم رجب، وليس كذلك، بل هو سنةٌ فاضلةٌ، كما بينتُه في «الفتاوى» وبسطت الكلام فيه. ( فتح المبين بشرح الأربعين - ١/٢٢٦)
റജബ് 27 ൻ്റ നോമ്പിനെ എതിർക്കുന്നവർ വിഡ്ഡിയാണ്. ( ഫതാവൽ കുബ്രാ - 2/52)
കൂടാതെ, എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നതാണെന്നു എല്ലാ ഫുഖഹാക്കളും പഠിപ്പിച്ചിട്ടുണ്ട്. ആ നിലയിൽ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മി’അ് റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്, ( ബാജൂരി:1/544 )
മഹത്തുക്കളായ ഇമാമുമാരെ തള്ളിക്കളഞ്ഞ് ,വഹാബീ മുറി മൗലവിമാരെ പിൻപറ്റാൻ ഞാനില്ല.എൻ്റെ ഈമാൻ വഹാബീ ലാബിൽ തട്ടിക്കളിക്കാനുള്ളതല്ല...
✍️ *ഖുദ്സി*
28-02-2022
---------------------------------------------------
കൂടുതൽ രേഖകൾക്ക് :
◉روى أبو هريرة أن رسول الله ﷺ قال من صام يوم سبع وعشرين من رجب كتب الله له صيام ستين شهرًا (٣) وهو اليوم الذي أهبط الله فيه جبرائيل عليه السلام على محمد ﷺ بالرسالة.[أبو حامد الغزالي ,إحياء علوم الدين ,1/361]
◉ وليلة النصف منه وليلة سبع وعشرين منه وهي ليلة المعراج [أبو حامد الغزالي ,إحياء علوم الدين ,1/361]
◉ من صام يوم السابع والعشرين من رجب كتب له ثواب صيام ستين شهرًا، وهو أول يوم نزل فيه جبريل على النبي -صلى الله عليه وسلم- بالرسالة". [عبد القادر الجيلاني ,الغنية لطالبي طريق الحق ,1/332]
◉ قيل: ومن البدع صوم رجب، وليس كذلك بل هو سنة فاضلة، كما بينته في الفتاوي وبسطت الكلام عليه. [البكري الدمياطي ,إعانة الطالبين على حل ألفاظ فتح المعين ,1/313]
◉والذي يَنْهى عَنْ صَوْمِهِ جاهِلٌ مَعْرُوفٌ بِالجَهْلِ ولا يَحِلُّ لِمُسْلِمٍ أنْ يُقَلِّدَهُ (فتاوي الكبرى الفقهية -٢/٥٤)
◉ ويستحب صوم يوم المعراج [حاشيةالجمل٣/٤٦٨]
*മിഅറാജ് നോമ്പ്*
മിഅ്റാജ് ദിനത്തിലെ നോമ്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി (റ) ഉദ്ധരിക്കുന്നു: അബൂമൂസാ (റ) ല്‍ നിന്ന് നിവേദനം: റജബ് ഇരുപത്തി ഏഴിനുള്ള നോമ്പ് അറുപത് മാസത്തെ നോമ്പിന് തുല്യമാകുന്നു...
(ഇഹ്‍യാഅ് 1/361)
അനസ് (റ) വില്‍ നിന്ന് നിവേദനം : നബിﷺ പറഞ്ഞു: റജബ് ഇരുപത്തേഴിന് നോമ്പനുഷ്ടിക്കുകയും, നോമ്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്..
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോമ്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു...
(ഗുന്‍യത്ത്)
എല്ലാ അറബി മാസങ്ങളിലും 27,28,29 തിയ്യതികളില്‍ നോമ്പ് സുന്നത്താണ്, ആ നിലയില്‍ റജബ് ഇരുപത്തി ഏഴാം ദിനം നോമ്പ് സുന്നത്താണെന്ന് വ്യക്തം. അതിനു പുറമേ മിഅ്റാജ് ദിനത്തില്‍ നോമ്പ് സുന്നത്താണെന്ന് കര്‍മശാസ്ത്ര ഇമാമുകള്‍ വ്യകതമാക്കിയിട്ടുണ്ട്...
(ബാജൂരി:1/544, ഇആനത്:2/264, ഇഹ്യാ’അ : 1/328 കാണുക)
റജബ് മാസം ഇരുപത്തി ഏഴിന് നോമ്പനുഷ്ഠിക്കല്‍ പുണ്യമുള്ള കാര്യമാണ്. പ്രവാചകര്‍ ﷺ വാനാരോഹണം, രാപ്രയാണം എന്നിവ നടത്തിയത് റജബ് 27 ന്റെ രാവിലായിരുന്നു എന്നത് ഇതിന്റെ ഒരു കാരണമാണ്. അജ്ഞതകാരണം ചിലര്‍ മിഅ്റാജ് ദിനത്തില്‍ നോമ്പ് സുന്നത്തില്ലെന്ന് പറയാറുണ്ട്. അത്തരം കാഴ്ച്ചപ്പാടുള്ളവരെ കുറിച്ച് ബോധവാന്‍മാരാകണമെന്ന് പ്രശസ്ത പണ്ഡിതന്‍ ശിഹാബുദ്ദീന്‍ അഹ്മദുബ്നുഹജര്‍ (റ) ഓര്‍മപ്പെടുത്തുന്നുണ്ട്...
സുന്നത്തില്ലെന്ന പക്ഷക്കാരെ അടക്കി നിറുത്തി അവരുടെ വാദങ്ങള്‍ ഖണ്ഡിച്ചു കൊണ്ട് ഇബ്നുഹജര്‍ തന്റെ ഫതാവല്‍ കുബ്റയില്‍ സുദീര്‍ഘമായ ചര്‍ച്ചക്കൊടുവില്‍ പ്രസ്തുത ദിനത്തിലെ നോമ്പ് സുന്നത്താണെന്ന് തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കുന്നുണ്ട്...
(ഫതാവല്‍ കുബ്റ 2/54)
وقال ابن حجر رحمه الله: (لم يرد في فضل شهر رجب ولا صيامه ولا في صيام شيء منه معين، ولا في قيام ليلة مخصوصة فيه حديث صحيح يصلح للحجة. وأما من صام من شهر رجب صياما كان يعتاده لأحاديث أخرى كصيام الثالث عشر والرابع عشر والخامس عشر، أو صيام الاثنين والخميس، أو صيام يوم وإفطار يوم دون تخصيص لهذا الشهر بذلك فلا حرج فيه
الكتب » المنتظم في تاريخ الأمم لابن الجوزي » أبواب ذكر المخلوقات » باب ذكر الحوادث الكائنة فِي زمان نبينا » ذكر ما جرى فِي السنة الأولى من زمان النبوة
رقم الحديث: 179
(حديث موقوف) أَخْبَرَنَا سَعْدُ الْخَيْرِ بْنُ مُحَمَّدٍ الأَنْصَارِيُّ ، قَالَ : أَخْبَرَنَا عَبْدُ اللَّهِ بْنُ عَلِيٍّ الأَبَنُوسِيُّ ، قَالَ : أَخْبَرَنَا عَبْدُ الْمَلِكِ بْنُ عُمَرَ الرَّزَّازُ ، قَالَ : أَخْبَرَنَا أَبُو حَفْصِ بْنِ شَاهِينَ ، قَالَ : أَخْبَرَنَا أَحْمَدُ بْنُ الْبَزَّارِ ، قَالَ : أَخْبَرَنَا عَلِيُّ بْنُ سَعِيدٍ الرَّقِّيُّ ، قَالَ : أَخْبَرَنَا ضَمْرَةُ بْنُ أَبِي شَوْذَبٍ ، عَنْ مَطَرٍ ، عَنْ شَهْرِ بْنِ حَوْشَبٍ ، عَنْ أَبِي هُرَيْرَةَ ، قَالَ : ” مَنْ صَامَ يَوْمَ سَبْعَةٍ وَعِشْرِينَ مِنْ رَجَبٍ كُتِبَ لَهُ صِيَامُ سِتِّينَ شَهْرًا ، وَهُوَ الْيَوْمُ الَّذِي نُزِلَ فِيهِ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالرِّسَالَةِ أَوَّلُ يَوْمٍ هَبَطَ فِيهِ ” .
അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം, നബിﷺ പറഞ്ഞു “ആരെങ്കിലും റജബ് 27 ന് നോമ്പനുഷ്‌ഠിച്ചാല്‍ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു ﷻ അവന് നല്‍കും”
(ഇഹ് യാ ഉലൂമിദ്ദീൻ)
*▪️മിഅ്റാജ് നോമ്പ് ഫിഖ്ഹിന്റെ കിതാബുകളിൽ പറഞ്ഞിട്ടുണ്ടോ..?*
1) ويندب صوم يوم الاثنين ويوم الخميس ويوم المعراج
(حاشية البرماوي علي شرح ابن قاسم 158)
1) തിങ്കളാഴ്ചയും വ്യാഴാഴ്ചയും മിഅ്റാജ് രാവിന്റെ പകലും നോമ്പ് സുന്നത്താണ് (ഹാശിയത്തുൽ ബർമാവി 158)
2) ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ
(إعانة الطالبين ٢\٣٠٦)
2) മിഅ്റാജിന്റെ പകലിൽ നോമ്പ് സുന്നത്താണ് (ഇആനത്ത് 2/306)
3) ﻭﻳﺴﺘﺤﺐ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ
(حاشية الباجوري ٥٧٩)
3) മിഅ്റാജിന്റെ പകലിൽ നോമ്പ് സുന്നത്താണ് (ഹാശിയത്തുൽ ബാജൂരി 579)
4) ﻭﻳﺴﻦ ﺃﻳﻀﺎ ﺻﻮﻡ ﻳﻮﻡ اﻟﻤﻌﺮاﺝ ويوم لا يوجد فيه مايأكله - برماوي
حاشية الجمل ٢/٣٤٩
4) മിഅ്റാജിന്റെ പകലിലും ഭക്ഷണം കിട്ടാതെ വന്നാലും നോമ്പ് സുന്നത്താണ് (ഹാശിയത്തുൽ ജമൽ 1/349)
5)
وَعَنْ أَبِي هُرَيْرَةَ رَضِيَ الله عَنْهُ عَنِ النَّبِي ﷺِّ قَالَ مَنْ صَامَ يَوْمَ السَّابِعَ وَالْعِشْرِينَ مِنْ رَجَبَ كُتِبَ لَهُ ثَوَابُ صِيَامِ سِتِّينَ شَهْرًا
الغنية ١/١٨٢
5) അബൂഹുറെെറ (റ)നെതൊട്ട് ഉദ്ധരിക്കുന്ന ഹദീസ് നബി ﷺ പറഞ്ഞു: റജബ് മാസത്തിലെ 27ന്റെ പകലിൽ ആരെങ്കിലും നോമ്പ് നോറ്റാൽ 60 മാസത്തെ നോമ്പിന്റെ പ്രതിഫലം രേഖപ്പെടുത്തും (ഗുൻയത്ത് 1/182)
6) واحياء علوم الدين : ١/٣٢٨
6) (ഇഹ്യാ ഉലൂമുദ്ദീൻ 1/328)
7) وَيُسْتَحَبُّ صَوْمُ يَوْم الْمِعْرَاج
ِ{فَتْحُ الْعَلَّامِ (٢/٢٠٨
7) മിഅ്റാജിന്റെ പകലിൽ നോമ്പ് നോക്കൽ സുന്നത്താണ് (ഫത്ഹുൽ അല്ലാൻ 2/208
8) وَالبَاجُورِي: ١/٣٩٢
8) (ബാജൂരി 1/392)
9) وَفَتَاوَى الشَّالِيَاتِي : ١٣٥)
9) (അഹ്മദ് കോയ ശാലിയാത്തി(റ) യുടെ ഫതാവൽ അസ്ഹരിയ്യ:135)
----------------------------------------