ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 23 April 2022

ബദരീംഗളേ ... ആ വിളി നിലക്കരുത് !

 ന്റെ ബദ്‌രീങ്ങളേ....

അതൊരു ധൈര്യമാണ്...

അഹന്തയുടെ ഗോപുരമേറി വന്നവരെ ആത്മവീര്യത്തിന്റെ കരുത്തിൽ തകർത്തെറിഞ്ഞവരുടെ ഓർമകളൊരു ബലമാണ്. 

ഇടറി വീഴാൻ ഒരുങ്ങുമ്പോൾ അബൂ ഉബൈദ മനസിലോടി വരും.. 

ഹസത്തും അലിയും പാഞ്ഞിറങ്ങും. മുആദിന്റെ വീര്യവും മുഅവ്വിദിന്റെ സ്വരവുമോർവരും. 

ഖത്താബിന്റെ മകന്റെ ഗർജനങ്ങൾ കരുത്തേകും. 

ഉത്ബത്ത്, ശൈബത്, വലീദ്, അബൂജഹിൽ....

 ചെണ്ട മുഴക്കി നുരയുന്ന ലഹരിയിൽ കുതിര പ്പുറമേറിയവരേ വിശ്വാസത്തിന്റെ മധുരമേറിയ ബിലാലുമാർ തകർത്തെറിയും, വഖാസിന്റെ മകൻ വില്ലു കുലക്കും, ഉമൈറിന്റെ ചോര ധിക്കാരത്തിനു നേരെ പൊടിഞ്ഞിറങ്ങും.... 

കഴുത്തറുന്നു പിടയുമ്പോഴും അഹദ് അഹദ് എന്ന മർമരമുയരും....  

ആകാശത്തിനു കീഴെ ജിബ്രീലിന്റെ ചിറകു വിടരും.... 

ആ ഉൾപുളകത്തിൽ പ്രതിസന്ധികളുടെ കടലും,മലയും കടന്നു ബദ്രീങ്ങളുടെപിന്മുറക്കാർ ജയിച്ചടക്കും. ....


"പൊട്ടി കരഞ്ഞിട്ടതിപാൽ മോളിന്താൻ....

ഇകൾ വാർത്ത കേൾപ്പീരെ യാ അഹ്ല ബക്ക"......

അബൂലഹബിന്റെയും അബൂ സുഫിയാന്റെയും കാത് തകർന്ന വാർത്ത അതേ ചൂടും ചൂരുമോടെ കേൾക്കുന്ന ചിലർ നമ്മുടെ ചുറ്റുമുണ്ട്... 

'ബദർ എന്ന വാക്ക് പോലും  അവർക്കുള്ളിലെ തീനാളമാണ്... 

തലച്ചോർ പതച്ചു പൊന്തി അവർ അബൂ ലഹബ് മരാകും. ആ അപദാനങ്ങൾ കേൾക്കെ മക്കക്കാരെ പോലെ കാത് പൊത്തും....

അപ്പോഴും വിശ്വാസികൾ പാടി പുകഴ്ത്തികൊണ്ടേ ഇരിക്കും.... തവസ്സൽനാ....

(റളിയല്ലാഹു അൻഹും)