ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Tuesday, 26 April 2022

സകാത്തിൻ്റെ അവകാശികൾ

സകാത്തിന്റെ അവകാശികൾ എട്ട് വിഭാഗമാണെന്നാണ് ഖുർആൻ വ്യക്തമാക്കിയത് .അതുകൊണ്ടുതന്നെ അവരല്ലാത്തവർക്ക് സകാത്ത് നൽകിയാൽ അത് സകാത്തായി പരിഗണിക്കുന്നതല്ല. സംഘടിത സാകാത്തുമായി രംഗത്തുവരുന്ന ബിദഇകളുടെ കൈവശം സകാത്ത് ഏൽപിക്കുന്നവർ ഇത് വ്യക്തമായി മനസ്സിലാക്കണം . സംഘടിത സകാത്ത് നമ്മുടെ ഇന്ത്യാ രാജ്യത്ത് അനുവദനീയമാകുന്നതല്ല .


(1) ഫഖീർ: (ദരിദ്രൻ) തന്റെ പ്രതിദിന ജീവിതം വഴിമുട്ടിയവൻ ദിനം പ്രതിയുള്ള ചെലവുകൾ നടത്താൻ അൻപത് ശതമാനം വരെ വരുമാനമില്ലാത്തവനാണ്  ഫഖീർ 


(2) മിസ്കീൻ :(അഗതി) ജീവിതം പ്രയാസകരമാണെങ്കിലും ചെലവിന്റെ അൻപത് ശതമാനമോ അധികമോ വരുമാനമുള്ളവൻ 


(3) ആമിലീങ്ങൾ (സകാത്ത് ജീവനക്കാർ)  ഇസ്ലാമിക ഭരണത്തിൻ കീഴിൽ സകാത്ത് പിരിച്ചെടുക്കാനും വിതരണം ചെയ്യാനും സൂക്ഷിക്കാനും കണക്കെഴുതാനും മറ്റുമായി സംഘടിപ്പിക്കുന്ന ബൈത്തുൽമാലിന്റെ ഉദ്യോഗസ്ഥരാണിക്കൂട്ടർ  നമ്മുടെ രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് അല്ലാത്തതിനാൽ ഇക്കൂട്ടർ ഇവിടെയില്ല എന്നിരിക്കെ നമ്മുടെ രാജ്യത്ത് സകാത്ത് പിരിച്ചെടുത്ത് വിതരണം ചെയ്യുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന കമ്മിറ്റി ഉദ്യോഗസ്ഥന്മാർ ഈ വിഭാഗത്തിൽ പെട്ടവരാണെന്ന് പറഞ്ഞ് അവർക്ക് സകാത്ത് വിഹിതം നൽകുന്നത് ഹറാമും വിവരമില്ലാത്തതിന്റെ അടയാളവുമാണ് എന്നല്ല, സകാത്ത് വീടുകയും ഇല്ല മുജ ജമാഅത്തുകാരുടെ കൈവശം സകാത്ത് കൊടുത്തേൽപിക്കുന്നവർ  ശ്രദ്ധിക്കുക    


ഇമാം നവവി (റ) രേഖപ്പെടുത്തുന്നു:  സക്കാത്ത് വിതരണം നിയ്യത്തിലേക്കും പ്രവൃത്തിയിലേക്കും ആവശ്യമാകും പ്രവൃത്തി മൂന്ന് വിധത്തിൽ സംഭവിക്കാം ഒന്ന് : ഉടമസ്ഥൻ നേരിട്ട് എത്തിക്കൽ രണ്ട്: ഇമാമിലേക്ക് എത്തിക്കൽ മൂന്ന് ഇമാമിനോ അല്ലെങ്കിൽ അവകാശികൾക്കോ എത്തിക്കാൻ വക്കീലിനെ ചുമതലപ്പെടുത്തൽ (റൗളാ:2/60)


ഇതിൽ ആദ്യത്തെ രീതിയിലാണ് സുന്നികളുടെ സക്കാത്ത് വിതരണം കാരണം അവർ നേരിട്ട് അവകാശികൾക്ക് എത്തിച്ച് കൊടുക്കലാണ് ഇവിടെ ഇസ്ലാമിക ഭരണമില്ലാത്തതിനാൽ രണ്ടാമത്തെ രീതി ഇവിടെയില്ല മൂന്നാമത്തെ രീതിയായ വക്കീലിനെ ചുമതലപ്പെടുത്തൽ അതിന്റെ നിബന്ധനയോട് കൂടി സംഘടിത സകാത്തിൽ വരുന്നില്ല 


ഇമാം അലിയ്യുശ്ശബ്റാ മല്ലിസി (റ) രേഖപ്പെടുത്തുന്നു:  വക്കീലിനെ ചുമതലപ്പെടുത്തുമ്പോൾ ഉത്തരവാദിത്വം ഒഴിവാകണമെങ്കിൽ യഥാർത്ഥ അവകാശികൾക്ക് തന്റെ സകാത്ത് എത്തുന്നുണ്ടെന്ന് പൂർണ്ണമായും ഉറപ്പ് വരുത്തലും എത്തി എന്നറിയലും നിർബന്ധമാണ് (ഹാശിയത്തുന്നിഹായ :3/136) ഈ നിബന്ധന സകാത്ത് വിതരണ കമ്മിറ്റിയിലൂടെ പാലിക്കപ്പെടുന്നില്ല 


ഒരാൾ വക്കീലായി പരിഗണിക്കപ്പെടാൻ ധാരാളം നിബന്ധനകൾ വേണം ഇമാം ഇബ്നു ഹജർ ഹൈതമി (റ)രേഖപ്പെടുത്തുന്നു:  ഊമയല്ലാത്തവൻ വ്യക്തമായ വാക്കോ വക്കാലത്തിനെ കരുതലോടെയുള്ള അവ്യക്തമായ  വാക്കോ എഴുത്തോ മുഖേന വകാലത്താക്കണം ഊമയാണെങ്കിൽ വക്കാലത്തിനെ കുറിക്കുന്ന ആംഗ്യം ഉണ്ടായിരിക്കേണ്ടതാണ് (തുഹ്ഫ :5/298)


വക്കീൽ നിശ്ചിത വ്യക്തിയായിരിക്കണം നിങ്ങളിൽ രണ്ടാലൊരാളെ ഞാൻ വക്കീലാക്കി എന്നു പറഞ്ഞാൽ സാധുവാകുന്നതല്ല 

(തുഹ്ഫ: 5/298)


ഈ പറഞ്ഞ രണ്ട് നിബന്ധനകളും കമ്മിറ്റിയെ ഏൽപിക്കുമ്പോൾ പാലിക്കപ്പെടുന്നില്ല കാരണം കമ്മിറ്റിയെ ഏൽപിക്കുന്ന സമയത്ത് വാക്കോ എഴുത്തോ മുഖേന ചുമതലപ്പെടുത്തലില്ല കമ്മിറ്റിയെ ഏൽപിക്കുമ്പോൾ നിശ്ചിതമായ ഒരാളല്ല ഏൽപിക്കുന്നത് പലരും ഉൾപ്പെടുന്ന സംഘമാണ് വക്കീൽ വക്കീൽ നിശ്ചിത വ്യക്തിയായിരിക്കണമെന്ന നിബന്ധന ഇവിടെ പാലിക്കപ്പെടുന്നില്ല 


ഉടമസ്ഥൻ ഒരാളെ വക്കീലാക്കിയാൽ അവൻ തന്നെ ആ കാര്യം നിർവഹിക്കണം അവൻ മറ്റൊരാളെ ചുമതലപ്പെടുത്താൻ പാടില്ല  (തുഹ്ഫ:5/323)


ഇന്നത്തെ കമ്മിറ്റികളിൽ പിരിച്ചെടുക്കുന്നവരല്ല വിതരണം ചെയ്യുന്നത് ഒരു വിഭാഗം പിരിക്കാനും മറ്റൊരു വിഭാഗം വിതരണത്തിനുമാണ് ചുരുക്കത്തിൽ മുജ ജമാഅത്തുകാരുടെ ഇന്നത്തെ സംഘടിത സകാത്തിന് ഇമാമുകളുടെ ഗ്രന്ഥങ്ങളിൽ യാതൊരു വിധ തെളിവും ഇല്ല 


(4) മുഅല്ലഫതുൽ ഖുലൂബ്: (പുതുവിശ്വാസികൾ ) ഇസ്സാമിന്റെ സൗന്ദര്യമാസ്വദിക്കാൻ വെമ്പൽകൊണ്ട് മറ്റു മതങ്ങളിൽ നിന്നും ഇസ്ലാം സ്വീകരിച്ചവർ ഇത്തരമാളുകളുടെ സാമ്പത്തിക ഭദ്രതക്ക് വേണ്ടിയുംഇതരരുടെ ഇസ്ലാമികാശ്ലേഷണത്തിന് പ്രചോദനമേകാനും വേണ്ടിയാണ് പുതുവിശ്വാസികൾക്ക് സകാത്ത് നൽകുന്നത് എന്നാൽ അമുസ്ലിമീങ്ങൾക്ക് ഒരിക്കലും സകാത്ത് കൊടുക്കാൻ പാടില്ല ഇമാം നവവി(റ) രേഖപ്പെടുത്തുന്നു:  മുഅല്ലഫതുൽ ഖുലൂബ് എന്നതുകൊണ്ട് വിവക്ഷ ഇസ്ലാം മതം സ്വീകരിച്ചവനാണ് അവരിൽ നിന്ന് ദുർബല വിശ്വാസികൾക്ക് വിശ്വാസം ശക്തിയാർജിക്കുന്നതിന് വേണ്ടി പ്രബല വിശ്വാസികളാണെങ്കിൽ അവർക്ക് സകാത്ത് നൽകുന്നതിലൂടെ മറ്റുള്ളവർക്ക് പ്രചോദനമാകുന്നതിന് വേണ്ടിയും സകാത്ത് നൽകേണ്ടതാണ് ഇതിൽ നിന്ന് അമുസ്ലിംകൾക്ക് സകാത്ത് നൽകാൻ പാടില്ലെന്നത് തർക്കമില്ലെന്ന് സ്പഷ്ടമായി (മിൻഹാജ് ,തുഹ്ഫ :7/155


ഇമാം നവവി (റ)തന്നെ തുടരുന്നു:  സകാത്ത് അവകാശികളായ എട്ട് വിഭാഗത്തിൽ നിന്ന് സകാത്ത് വാങ്ങാനുള്ള നിബന്ധനയാണ് മുസ്ലിംമായിരിക്കൽ അതുകൊണ്ടുതന്നെ സകാത്തിൽ നിന്ന് ഒന്നും അമുസ്ലിംമിന് നൽകാൻ പാടില്ലെന്ന് പണ്ഡിതന്മാരുടെ ഇജ്മാഹ് (ഏകോപനം) ഉണ്ട് (മിൻഹാജ് തുഹ്ഫ :7/160)


ഇതിന് വിരുദ്ധമായി അമുസ്ലിംകൾക്ക് ആരെങ്കിലും സകാത്ത് നൽകിയാൽ അത് സകാത്തായി പരിഗണിക്കുന്നതല്ല .അമുസ്ലിം സഹോദരൻമാരെ സഹായിക്കാൻ സകാത്ത് അല്ലാത്ത മറ്റ് മാർഗങ്ങൾ ഉപയോഗപ്പെടുത്തുക.


(5) മോചനപത്രം എഴുതപ്പെട്ട അടിമ: നിശ്ചിത തുകയടച്ചാൽ നിന്നെ സ്വതന്ത്രനാക്കാമെന്ന് യജമാനൻ നിബന്ധനയാക്കിയ അടിമ ഉടമക്ക് മേൽ സംഖ്യ അടച്ച് തീർക്കേണ്ട ആവശ്യത്തിലേക്ക് വിനിയോഗിക്കുന്നതിനുവേണ്ടി ഈ അടിമയെ സകാത്തിന്റെ അവകാശികളിൽ ഇസ്ലാം ഉൾപ്പെടുത്തി എന്നാൽ ഈ വിഭാഗം ഇന്നില്ല   


(6)  കടക്കാരൻ : അനിസ്ലാമികമല്ലാത്ത കാര്യങ്ങൾക്ക് കടക്കാരനായവൻ ഇവന് പ്രചോദനമായി ഇസ്ലാം കടക്കാരെയും സകാത്തിന്റെ അവകാശികളിൽ ഉൾപ്പെടുത്തി സമൂഹ്യ നന്മ ,പള്ളിനിർമാണം ,അഥിതി സൽകാരം എന്നിവക്കുവേണ്ടി കടക്കാരനായവനും ഇതിൽ പെടും 


(7)  യോദ്ധാവ്: ഇസ്ലാമിക മുദ്രാവാക്യം ഉയർന്നു കാണുന്നതിനുവേണ്ടി വേതനം വാങ്ങാതെ ശത്രുക്കളോട് പട പൊരുതാൻ തയ്യാറെടുത്തവൻ. ഐശ്വര്യമുണ്ടെങ്കിൽ തന്നെ ഇവരുടെ സേവനത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആയുധം,വസ്ത്രം, ഭക്ഷണം എന്നിവയുടെ ഭീമമായ ചെലവിലേക്കുവേണ്ടി ഇവർക്കും സകാത്ത് നൽകേണ്ടതാണ്. ജിഹാദ് നടത്തേണ്ടത് മുസ്ലിം ഭരണാധികാരിയുടെ കീഴിലായിരിക്കണം. മതേതര രാജ്യമായ ഇന്ത്യയിൽ ഇന്ന് ഭരണാധികാരിയുടെ അഭാവത്താലും ഇസ്ലാം പറഞ്ഞ യോദ്ധാവ് ഇന്ത്യയിൽ ഇന്നില്ല .


(8) യാത്രക്കാരൻ ഇസ്ലാം വിലക്കാത്ത യാത്ര നടത്തുന്ന വ്യക്തി മറ്റു രാജ്യത്ത് നിന്നും തുടങ്ങി സകാത്ത് നൽകുന്നവന്റെ നാട്ടിലൂടെ യാത്ര ചെയ്താലും കൊടുക്കുന്ന നാട്ടിൽ നിന്നുതന്നെ തുടങ്ങിയാലും അവകാശി തന്നെയാണ്.

 ✍️ ഖുദ്സി