ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 13 November 2024

വഹാബികളെ കൈ കെട്ടാൻ പഠിപ്പിക്കാൻ ഹറം ഇമാം നേരിട്ടെത്തി



 *വഹാബികളെ കൈ കെട്ടാൻ പഠിപ്പിക്കാൻ ഹറം ഇമാം നേരിട്ടെത്തി...🫢*

👇👇👇👁️👁️👁️

✍️ഒരു നൂറ്റാണ്ട് തള്ളിനീക്കിയിട്ടും നിസ്കാരത്തിൽ മര്യാദക്ക് കൈ കെട്ടാൻ പോലും കേരളത്തിലെ വഹാബികൾ പഠിച്ചിട്ടില്ല എന്നിടത്താണ് മുറി മൗലവിമാരുടെ ''സലഫിയൻ ഞവോത്ഥാനം'' തല കുത്തി മറിയുന്നത്. എന്തായിരുന്നു- മലപ്പുറം കത്തി... അമ്പും വില്ലും.. മാങ്ങാത്തൊലി... എന്നിട്ടെന്തായി...കേരളത്തിലെ വഹാബികൾ യാ ഇബാദല്ല വച്ചൊന്ന് ഹറം ഇമാമിനെ പരിചയപ്പെടുത്തിയപ്പോൾ സകല വഹാബികളും മുശ്രിക്ക്... അവസാനം ,നിസ്കാര നേതൃത്യം നൽകിയ ഹറം ഇമാമിൻ്റെ കൈ കെട്ടൽ കണ്ടപ്പോൾ കിളി പോയ സാധു വഹാബികൾ പരസ്പരം പറഞ്ഞു പോയി...''ഈ ഇമാം സമസ്തക്കാരനാണെന്ന് ''... വീണ്ടുംവീണ്ടും ശശിയാകാൻ വഹാബികളുടെ ജന്മം ഇനിയും ബാക്കി...ശരശയ്യയിൽ തല്ലിപ്പിടക്കുന്ന വഹാബിസത്തിന്  ഭാവുകങ്ങൾ നേരുന്നു...😀

*ഖുദ്സി*

13-11-2024

Tuesday, 5 November 2024

ആയിരം വട്ടം വിളിയും അടുത്തു നിന്ന് റെയിഞ്ച് കിട്ടാത്ത വഹാബികളുടെ പടച്ചോനും

 *ആയിരം വട്ടം വിളിയും അടുത്തു നിന്ന് റെയിഞ്ച് കിട്ടാത്ത വഹാബികളുടെ പടച്ചോനും...💫*

👇👇👇👁️👁️👁️

✍️ ഒരാഴ്ച മുമ്പ് നബി ദിന സന്തോഷ ചർച്ചക്കിടെ ഓടി രക്ഷപെട്ട മൗലവി ഇന്നലെ റോക്കറ്റ് കത്തിച്ച സ്പീഡിൽ തിരിച്ചെത്തി. കിതപ്പിനിടയിൽ ചോദിക്കുന്നത് ആയിരം വട്ട വിളിയാണ്... വിളിയുടെ എണ്ണം കുറക്കണോന്ന് ചോദിച്ചപ്പോൾ കലിതുള്ളുന്നു... എന്താണ് വിളിക്കുന്നത് എന്ന് ഇപ്പോൾ തന്നെ പറയണമത്രെ... ''ഉടമയായ അല്ലാഹുവിൻ്റെ അടിമയായ മുഹ്യിദ്ദീൻ ശൈഖേ'' എന്നാണെന്ന് പറഞ്ഞപ്പോൾ ആ സാധുവിൻ്റെ കിളി പോയി... അതായത്...അ...ത്... പിന്നെ...🤣🤣🤣


                   ... ... അ.... അകലെയുള്ളത് കേൾക്കുന്നവൻ അല്ലാഹു മാത്രമെന്നായി പാവം മൗലവി...,അടുത്തുള്ളതും അകലെയുള്ളതും കേൾക്കുന്നവൻ അല്ലാഹു മാത്രമെന്ന് ഞാനും... അതു പറ്റില്ല, അതിന് ഞങ്ങൾ പടച്ചോനെ സമ്മതിക്കില്ലെന്ന് പാവം വഹാബികൾ...🤣🤣🤣


                       അങ്ങിനെയെങ്കിൽ ഞാനും നിങ്ങളുമൊക്കെ കേൾക്കുന്നതെങ്ങിനെ...? അടുത്തുള്ളതായാലും അകലെയുള്ളതായാലും അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത്... അല്ലാഹു കേൾപ്പിച്ചില്ലെങ്കിൽ അടുത്തുള്ളതായാലും അകലെയുള്ളതായാലും ഒരാളും കേൾക്കില്ല.അതായത് ,അടുത്തുള്ളത് അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത് എന്നതുപോലെ ,അകലെയുള്ളതും അല്ലാഹു കേൾപ്പിക്കുമ്പോൾ മാത്രമാണ് കേൾക്കുന്നത് .അടുത്തുള്ളതായാലും അകലെയുള്ളതായാലും അല്ലാഹു കേൾപ്പിക്കാതെ കേൾക്കുമെന്നൊരു സുന്നിക്കും വാദമില്ല.


           അകലെയുള്ള കേൾവി അല്ലാഹുവിനും അടുത്തുള്ള കേൾവി സൃഷ്ടികൾക്കും വക വച്ചു കൊടുക്കുകയാണ് പ്യാവം വഹാബികൾ.... ആപ്പീസിലെ  സ്വന്തം പടച്ചോന് അടുത്തുള്ള കേൾവിയിൽ റെയിഞ്ച് ഇല്ലാത്തതിന് വഹാബികൾക്ക് ഇതല്ലാതെ വല്ലതും ചെയ്യാൻ കഴിയുമോ... ഇല്ലല്ലോ...ല്ലേ...ഈ റെയിഞ്ച് പ്രശ്നം കാരണമായിട്ടാണ് സ്വന്തം പടച്ചോനെ വഹാബികൾ കുറേ അകലെയുള്ള ആകാശത്തിൽ കുടിയിരുത്തിയത്... ആപ്പീസിൽ കുടിയിരുത്തേണ്ടതായിരുന്നു... എന്തു ചെയ്യാനാണ്...🤣🤣🤣

*ഖുദ്സി*

O5-11-2024

Saturday, 19 October 2024

തവസ്സുൽ-എടവണ്ണ സംവാദവും ഉത്തരം മുട്ടിയ വഹാബികളും

 *"അല്ലാഹുവോടുള്ള ഇടയാള തേട്ടം ശിർക്കോ?*


*Yes Or No പോലും പറയാനാവാതെ മുജാഹിദ് KNM വിഭാഗം (എടവണ്ണ സംവാദം 13/10/24)*


✍🏻Siddeequl Misbah Jasri -

        8891 786 787


സാധാരണ സംവാദങ്ങളിലെ ചോദ്യങ്ങളിൽ ഇന്ന കാര്യത്തിന്ന് തെളിവുണ്ടോ ആയത്തുണ്ടോ ഹദീസുണ്ടോ എന്നൊക്കെയാണ് പതിവ് ചോദ്യങ്ങൾ എന്നാൽ  എടവണ്ണയിൽ നടന്ന സംവാദത്തിൽ സുന്നി പക്ഷം മുജാഹിദുകളോട് Yes Or No ചോദ്യങ്ങളാണ് ചോദിച്ചിരുന്നത് ഖേദകരം എന്ന് പറയട്ടെ KNM മുജാഹിദുകൾക്ക് അത് പോലും പറയാൻ കഴിഞ്ഞില്ലെന്ന ദാരുണമായ അവസ്ഥ കണ്ടിട്ട് !! കഷ്ടം തോന്നുന്നു !!! മൗലവിമാർക്ക് തലച്ചോറ് പണയം വെച്ചിട്ടില്ലാത്ത ബുദ്ധിയുള്ള വല്ല മുജാഹിദികളും ഉണ്ടെങ്കിൽ തൗബ ചെയ്ത് മടങ്ങിക്കോളൂ !!! അല്ലെങ്കിൽ ഈ മൗലവിമാർ പിന്നെയും നിങ്ങളെ പറ്റിച്ച് കൊണ്ടിരിക്കും , ഈമാൻ നഷ്ടപ്പെട്ട് ബിദ് അത്തിന്റെ അഹ് ലുകാരായി മരണപ്പെടേണ്ടി വരുന്ന ഒരവസ്ഥ ആർക്കും ഇല്ലാതിരിക്കട്ടെ !!! ആമീൻ 


എന്തായിരുന്നു സുന്നി പക്ഷത്തിന്റെ Yes Or No ചോദ്യങ്ങൾ താഴെ വിവരിക്കാം ! 


*(1)* اللهم إني أسألك بحق السائلين عليك وبحق ممشاي هذا

എന്നിങ്ങനെയുള്ള അല്ലഹുവോടുള്ള ദുആ വേളയിൽ മഹാന്മാരുടെ ഹഖ് കൊണ്ടുള്ള ഇടതേട്ടം ശിർക്കാണോ അല്ലയോ ? ആണോ അല്ലയോ ??? Yes Or No ???? 

(മുജാഹിദ് മൗലവിക്ക് ഒരക്ഷരം പറയാൻ കഴിഞ്ഞിരുന്നില്ല ! അവസാനം പറഞ്ഞ് നോക്കിയത് സമസ്തക്കാർ ഇങ്ങനെ  ദുആ  ചെയ്താൽ ശിർക്കാണെന്നാണ് , അങ്ങനൊരു ശിർക്കുണ്ടാകുമോ !?!  അപ്പോൾ മുജാഹിദുകൾക്ക് ഇങ്ങനെ ഹഖ് കൊണ്ടുള്ള ഇടതേട്ടം  ചെയ്യാമെന്നാണോ ?? മുജാഹിദുകൾക്ക് തൗഹീദായ കാര്യം സമസ്തക്കാർക്ക് ശിർക്കോ ??? അതെന്ത് ശിർക്ക് ??? ശിർക്കിന്ന് പുതിയ നിർവ്വചനം വന്നോ ????) 


പ്രസ്തുത ഹഖ് കൊണ്ടുള്ള  ദുആ നടത്തൽ സുന്നത്താണെന്ന് പഠിപ്പിച്ചതാകട്ടെ സാക്ഷാൽ മുജാഹിദ് ആശയ ശ്രോദസ്സിന്റെ അപ്പോസ്തലനായ ഇബ്നു അബ്ദുൾ വഹാബും, എന്ത് ചെയ്യും ?  സംവാദത്തിൽ മൗലവിമാർ ക മ മറുപടി പറയാതിരുന്നതിന്റെ ഗുട്ടൻസ് ഇപ്പോൾ പിടി കിട്ടിയല്ലോ !!! കാരണം ശിർക്കാണെന്ന് പറഞ്ഞാൽ ഇബ്നു അബ്ദുൾ വഹാബ് Out !  അല്ലാ എന്ന് പറഞ്ഞാലോ സുന്നികളോടൊപ്പം നിൽക്കണ്ടിയും വരും !!! 


മാത്രവുമല്ല‌ മുജാഹിദ് പ്രസ്ഥാനത്തിന്ന് കേരളത്തിൽ ജന്മം നൽകിയ കെ.എം മൗലവി അദ്ദേഹത്തിന്റെ "അദ്ദുആ ഹുവൽ ഇബാദ" എന്ന സ്വന്തം പുസ്തകത്തിൽ "ബി ഹഖി മുഹ്യദ്ദീൻ" എന്നിങ്ങനെയുള്ള ഇടതേട്ടം ശിർക്കാണെന്ന് ആരും പറഞ്ഞിട്ടില്ലാ !!! എന്ന് എഴുതി വെക്കുന്നു!  കണ്ടല്ലോ അപ്പോൾ ഇതാണ് മൗലവിമാർക്ക് ശിർക്കാണെന്ന് പറയാൻ മടിക്കുന്നതെന്ന്  മനസ്സിലാക്കാം  !!!! ഗതികേട് എന്നല്ലാതെന്ത് പറയാൻ ! 


*(2)* അല്ലാഹുവോടുള്ള ദുആ വേളയിൽ നബി സ്വ അടക്കമുള്ള അല്ലാഹുവിന്റെ  ഇഷ്ടദാസരെ കൊണ്ട് തവസ്സുൽ ചെയ്യുന്നത് ശിർക്കാണോ ??? Yes Or No ???? 

(ഇതിനും മറുപടി ഇല്ലായിരുന്നു !!!!  !!!!!) 


കാരണം ഇതിനെങ്ങാനും ശിർക്കെന്ന് പറഞ്ഞാൽ കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിന്ന് വിത്ത് പാകി വെള്ളവും വളവും നൽകി വളർത്തിയ സാക്ഷാൽ കെ.എം മൗലവി അദ്ദേഹത്തിന്റെ അൽ മുർശിദിൽ  എഴുതുന്നത് മഹാന്മാരെ കൊണ്ടുള്ള തവസ്സുൽ ശറ ഇൽ മഹ്ബൂബായ കാര്യമാണെന്നും ഒരു തർക്കവുമില്ലാത്ത കാര്യവുമാകുന്നു എന്നാണ്..... ചോദ്യത്തിന്ന് മറുപടിയായി ശിർക്കാണെന്നെങ്ങാനും പറഞ്ഞാൽ KM മൗലവി Out ! അല്ലാ എന്ന് പറഞ്ഞാലോ ! സുന്നികളോടൊപ്പം നിൽക്കണ്ടിയും വരും !!! 


*(3)* അല്ലാഹുവോടുള്ള ദുആ വേളയിൽ ശൈഖ് ജീലാനിയുടെ റബ്ബേ , മമ്പുറത്ത് തങ്ങളുടെ റബ്ബേ എന്നിങ്ങനെ പറഞ്ഞ് കൊണ്ട് ദുആ നടത്തൽ ശിർക്കാണോ Yes Or No ??? 

( ഇതിനും മറുപടി ഇല്ലായിരുന്നു !!! ഈ KNM പ്രസ്ഥാനം പിരിച്ച് വിടലല്ലെ നല്ലത് ) 


*(4)* അല്ലാഹുവോടുള്ള ദുആ വേളയിൽ അമ്പിയാക്കളുടെ ദാത് കൊണ്ടുള്ള ഇടതേട്ടം ശിർക്കാണോ ? Yes Or No ??? 


മറുപടി ഇല്ലായിരുന്നു കാരണം  മുജാഹിദ് ആശയ ശ്രോതസ്സിന്റെ ഏറ്റവും വലിയ അപ്പോസ്തലനായ ഇബ്നു തയ്മിയ്യ ബദ്റുദ്ദീൻ ഇബ്നു ജമാ അ അടക്കമുള്ള പണ്ടിത സദസ്സിൽ ചോദ്യത്തിന്ന് മറുപടിയായി ഇബ്നു തയ്മിയ്യ നൽകിയത് നബി സ്വ യെ കൊണ്ട് ഇസ്തിഷ്ഫാഉം, തവസ്സുലും നടത്താമെന്നാണ് സമ്മതിക്കുന്നത് , അത് പോലെ മുജാഹിദുകളുടെ നവോത്ഥാന നായകനായി പരിചയപ്പെടുത്തുന്ന സനാഉള്ളാ മക്തി തങ്ങൾ ആദം നബിയുടെ തവസ്സുൽ അംഗീകരിച്ച് എഴുതുകയും ചെയ്യുന്നുണ്ട് ! ശിർക്കാണെന്നെങ്ങാനും പറഞ്ഞാൽ ഇവരൊക്കെ Out ആകും 


(Yes Or No പോലും മറുപടി പറയാൻ കഴിയില്ലെങ്കിൽ എന്തിനാണാവോ ഇക്കൂട്ടർ സംവാദത്തിന്ന് വന്നത് ) 


ശരിക്കും ഒന്ന് ചിന്തിച്ച് നോക്കൂ !!!! സത്യത്തിൽ ഈ കാലത്തെ മൗലവിമാർ മുജാഹിദ് അണികളെ പറ്റിക്കുകയല്ലെ ചെയ്യുന്നത് കാരണം മുജാഹിദ് പ്രസ്ഥാനത്തിന്ന് തുടക്കം കുറിച്ചവരും, ആശയ ശ്രോതസ്സിന്റെ ഉറവിടമെന്നൊക്കെ ഇവർ തന്നെ പരിചയപ്പെടുത്തിയവരൊക്കെ അല്ലാഹുവോടുള്ള ദുആ വേളയിൽ തവസ്സുൽ ചെയ്യുന്നതിന്ന് പച്ചക്കൊടി കാണിച്ചവരാണ് , പക്ഷെ കേരളത്തിലെ മുജാഹിദുകളുടെ പിന്നിട്ട വഴികളിലൂടെ ഒന്ന് കണ്ണോടിച്ച് നോക്കിയാൽ ഇന്ന് മുജാഹിദ് മൗലവിമാർ പറയുന്നത് പോലെയല്ല ! പലർക്കും പല പല വാദങ്ങളാണ് ഇപ്പോഴുള്ളത് ചിലർക്ക് മഹാന്മാരുടെ ഹഖ് ജാഹ് കൊണ്ടുള്ള തവസ്സുൽ പറ്റും ചിലർക്ക് ബിദ് അത്തേ ആകുള്ളൂ ശിർക്കല്ല , എന്നാൽ ചിലർക്ക് ശിർക്ക് തന്നെ ! ചിലർക്കാകട്ടെ വസീലത്തു ശിർക്ക് ! 


എന്നാൽ KM മൗലവിക്കും , ഇബ്നു അബ്ദുൾ വഹാബിനും, ഇബ്നു തയ്മിയ്യക്കും , സനാഉള്ളാഹ് മക്തി തങ്ങൾക്കൊക്കെ തവസ്സുൽ അംഗീകാരമാണെങ്കിൽ കുഞ്ഞീദ് മദനിക്കങ്ങനെയല്ല ഇത്തരം ഹഖ് ജാഹ് കൊണ്ടുള്ള  ഇടതേട്ടങ്ങൾ  ഒക്കെ ശിർക്കാണെന്നാണ് അദ്ദേഹത്തിന്റെ തൗഹീദും ശിർക്കും ഒറ്റ നോട്ടത്തിൽ  എന്ന പുസ്തകത്തിൽ 53 മത്തെ പേജിൽ വ്യക്തമായി പഠിപ്പിക്കുന്നത് !! 


ഈ അഴകുഴമ്പൻ നിലപാടിൽ ഉരുകി തീരുകയാണ് മുജാഹിദിസം എന്നതാണ് വാസ്തവം ! അല്ലാഹുവിന്റെ ദീനിനെ ഇത്രത്തോളം വികലമാക്കി അവതരിപ്പിച്ച് സമുദായത്തെ വഴികേടിലാക്കാൻ നടക്കുകയാണ് മൗലവിമാരെന്ന് ഇവരുടെ നിറം മാറിക്കൊണ്ടിരിക്കുന്ന ഫത് വകളിൽ നിന്നും സുവ്യക്തമാണ് 


പരിശുദ്ധ ഖുർ ആനിൽ അല്ലാഹു പറഞ്ഞത് പോലെ 

فَاَتۡبَعَهُ الشَّيۡطٰنُ فَكَانَ مِنَ الۡغٰوِيۡنَ‏ ﴿7:175﴾

പിശാച് അവരെ പിൻ തുടരുകയും തന്മൂലം അവർ വഴികേടിലാകുകയും ചെയ്യും ! 


ഇങ്ങനെ പിശാചിന്റെ കെണിയിലകപ്പെട്ട് വഴികേടിലായിരിക്കുന്ന പസ്ഥാനമാണ് മുജാഹിദിസം , നാഴികക്ക് നാല്പത് വട്ടം വാദം മാറ്റി കളിക്കുന്ന ഇത്തരം ബിദ് അത്തിന്റെ അഹ് ലുകാരുടെ ഷറിൽ നിന്നും അല്ലാഹു നമ്മെ കാക്കട്ടെ ആമീൻ 

അഹ്ലുസ്സുന്നയുടെ പാന്ഥാവിൽ അല്ലാഹു നമ്മെ ഏവരെയും നേർവഴിയിൽ അടിയുറച്ച് നിർത്തുമാറാകട്ടെ.


✍🏻 Siddeequl Misbah jasri - 15/10/2024

_________________________

Sunday, 13 October 2024

എല്ലാ മതങ്ങളും ശെരിയാണോ ?

 


 *ഗാന്ധിജിയും സ്വർഗ്ഗവും സർവ്വമത സത്യവാദവും* 


ഒരാൾ വിശ്വസിക്കുകയോ ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാത്ത സ്വർഗ്ഗം അയാൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നത് അയാളെ നിന്ദിക്കലാണ്;അത് രാഷ്ട്രപിതാവ് ആണെങ്കിലും ശരി.


ഈമാനോട് കൂടെ ആരു മരിച്ചാലും അവർക്ക് സ്വർഗ്ഗം ഉണ്ടാകും. അത് ഗാന്ധിജി ആണെങ്കിലും.  ഈമാൻ ഇല്ലാത്തവന് സ്വർഗ്ഗമില്ല, അത് മൗലാന ആണെങ്കിലും.   പക്ഷേ,

ഏതൊക്കെ വ്യക്തികൾ സ്വർഗ്ഗത്തിൽ പോകുമെന്നും പോവില്ലെന്നും എന്ന് പറയാൻ  അല്ലാഹു നമ്മെ ചുമതലപ്പെടുത്തിയിട്ടില്ല.


മുഹമ്മദ് നബി കൊണ്ടുവന്ന ആശയങ്ങൾ മുഴുവൻ വിശ്വസിക്കുകയും അതിനോട് എതിരായതിന് അവിശ്വസിക്കുകയും ചെയ്തവർക്ക് ഓഫർ ചെയ്ത ഖുർആനിലെ സ്വർഗം അത്തരക്കാർ അല്ലാത്തവർക്ക് കൂടി പതിച്ചു നൽകുന്നത് നബി നിഷേധവും നബി നിന്ദയുമാണ്.


ഇസ്ലാം മാത്രമാണ് അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യയമെന്നും (വി.ഖു 3:19 ) ഇസ്ലാം അല്ലാത്തതിനെ ആദർശമായി സ്വീകരിച്ചവർ പരലോകത്ത് പരാജിതരായിരിക്കുമന്നും ( വി.ഖു 3:85) ഖുർആനിലൂടെ തിരുനബി വളരെ പച്ചയായി പഠിപ്പിച്ചിട്ടുണ്ട്.


സാമൂഹ്യ സേവനം ചെയ്താൽ കിട്ടുന്ന സുഖം അത് ചെയ്യുന്നവർക്കൊക്കെ കിട്ടും - അതിലേറെ കിട്ടണമെങ്കിൽ അത് കൊടുക്കുന്നവനുണ്ടെന്നും

അവൻ കൊടുക്കുമെന്നും

അവൻ ഓഫർ ചെയ്ത കണ്ടീഷനുകളോട് കൂടെ വിശ്വസിക്കണം...മുഴുവൻ ഉത്തരങ്ങൾ എഴുതി എന്നതുകൊണ്ട് മാത്രം മാർക്ക് കിട്ടുകയില്ല;പരീക്ഷയിൽ വിജയിക്കുകയുമില്ല.

രജിസ്റ്റർ നമ്പർ എഴുതിയേ തീരൂ.

രജിസ്റ്റർ നമ്പറോ ചോദ്യ നമ്പറുകളോ ഒന്നും എഴുതാത്തവന്  മുഴുവൻ ഉത്തരവും  എഴുതി എന്നതുകൊണ്ട് മാർക്ക് കൊടുക്കുന്നതാണ് അനീതി.


എല്ലാ മതങ്ങളും സത്യമാണെന്ന് പറയുന്നവർ എല്ലാ മതങ്ങളെയും നിഷേധിക്കുകയും പുതുതായി അവർ ഉണ്ടാക്കിയ മതം മാത്രമാണ് ശരിയെന്ന് വാദിക്കുകയും ചെയ്യുന്നവരാണ്.


 *ഡോ ഫൈസൽ അഹ്സനി രണ്ടത്താണി*

ഖുതുബ പരിഭാഷയും ഹനഫീ മദ്ഹബും

ചോ: അനറബി ഭാഷയിൽ ഖുതുബി

നിർവ്വഹിക്കൽ അനുവദനീയമാണെന്ന്

ഇമാം അബൂഹനീഫ(റ) അഭിപ്രായപ്പെടു

ന്നുണ്ടല്ലോ?.

മറുപടി: ഇമാം അബൂഹനീഫ(റ) പറ

ഞ്ഞ "ജവാസി'ന്റെ (അനുവദനീയത്തിന്റെ)

വിവക്ഷ വിവരിച്ച് പ്രഗത്ഭ  ഹനഫീ

കർമ്മശാസ്ത്ര പണ്ഡിതൻ അബ്ദുൽ ഹയ്യ്

ലക്സ്വീ(റ) എഴുതുന്നു:


والمراد بالجواز هنا هو الجواز في حق الصلوة، بمعنى أنه

يكفي لأداء الشرطية، وتصح بها الصلوة، لا الجواز بمعنی

الإباحة المطلقة، فانه لا شك في أن الخطبة بغير العربية

خلاف الشئة المتوارثة من النبي ء والصحابة رضي الله

عنهم، فيكون مكروها تحريما (عمدة الرعاية حاشية شرح

الوقاية: ۱/ ۲۰۰)|


ഇവിടെ ജവാസിന്റെ വിവക്ഷ, നിസ്

കാരത്തിന്റെ കാര്യത്തിൽ മാത്രമുള്ള ജവാസാണ്. അതായത് ജുമുഅയുടെ നിബന്ധന വീടാനും നിസ്കാരത്തിന്റെ സാധുതയ്ക്കും അത്

മതിയാകുമെന്നർത്ഥം.

നിരുപാധികം ഹലാലാണന്ന അ ർ

ത്ഥത്തിൽ പ്രയോഗിക്കുന്ന ജവാസല്ല.

കാരണം അനറബി ഭാഷയിൽ ഖുതുബ

നിർവ്വഹിക്കുന്നത് നബി സ്വയിൽ നിന്നും

സ്വഹാബത്തിൽ നിന്നും അനന്തരമായി ലഭിച്ച ചര്യക്കെതിരാണന്നതിൽ സംശയമില്ല. അതിനാൽ അത് ഹറാമിന്റെ കുറ്റമുള്ളകറാഹത്താകുന്നു. (ഉംദത്തുൽ

ആയ: 1/200)

"ആകാമുന്നഫാഇസ്' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു:


الكراهة إنما هي لمخالفة السنة، لأن النبي صلي الله عليه وسلم وأصحابه قد خطبو


دائما بالعربية، ولم ينقل أحد منهم أنهم خطوا خطبة

خطبة غير الجمعة بغير العربية (آكام النفائس: ۱۹)


ഇവിടെ (തഹ്രീമിന്റെ) കറാഹത്ത്

സുന്നത്തിനോട് എതിരായതിന്റെ പേ

ലാണ്. കാരണം നബി സ്വയും അവിട

ത്തെ അനുചരന്മാരും അറബിയിൽ മാത്ര

മാണ് സ്ഥിരമായി ഖുതുബ നിർവ്വഹി

ട്ടുള്ളത്. അവരിൽ ഏതെങ്കിലുമൊരാ

ഏതെങ്കിലുമൊരു ഖുതുബ അനറബിഭാ

യിൽ നിർവ്വഹിച്ചതായി ഒരാളും ഉദ്ധരിക

ന്നില്ല. (ആകാമു ന്ന ഫാഇസ് പേ66)


ചുരുക്കത്തിൽ ഖുതുബ പേർഷ്യൻ

ഭാഷയിൽ നിർവ്വഹിക്കാമെന്ന് ഇമാം

അബൂഹനീഫ(റ) പറഞ്ഞത് അതിൽ കുറ്റമില്ല എന്ന അർത്ഥത്തിലല്ല. പ്രത്യുത

ഖുതുബയുടെ സാധുതയ്ക്ക് അത് മതി

യാകുമെന്ന അർത്ഥത്തിൽ മാത്രമാണ്.

അതിനാൽ ഹനഫീ മദ്ഹബ് പ്രകാരവും

അനറബിഭാഷയിൽ ഖുതുബ നിർവ്വഹി

ക്കുന്നത് കുറ്റകരം തന്നെയാണ്.


അസ്ലം സഖാഫി

Saturday, 12 October 2024

പ്രായമായാൽ -മക്കൾ തന്നോളം വളർന്നാൽ

 

മക്കൾ തന്നോളം വളർന്നാൽ...

മക്കളേക്കണ്ടും മാമ്പൂ കണ്ടും കൊതിയ്ക്കരുത് " - ഒരു പഴയ പഴഞ്ചൊല്ലാണ്. ഈ 21 ആം നൂറ്റാണ്ടിലും അതിന്റെ പുതുമ ഒട്ടും കുറഞ്ഞിട്ടില്ല. മക്കൾ ഉൾപ്പെടെ ആരും താങ്ങും തണലുമാകുമെന്ന വ്യാമോഹം അരുത്.


ബാങ്കിൽ വല്ലതുമൊക്കെ ഉണ്ടെങ്കിൽ നാളെ വാർദ്ധക്യം പിടികൂടുമ്പോൾ അത് വലിയ തുണയായിരിയ്ക്കും.


"കരുതൽ ധനം മുഖ്യം അമ്പാനെ.."


ഒരിക്കൽ അവൻ അച്ഛനോട് കയർത്തു 

സംസാരിച്ചു....ആ മകന്റെ വാക്കുകൾ അദേഹത്തിന്റെ ഹൃദയത്തെ വേദനിപ്പിച്ചു...തന്റെ മകൻ തന്നോട് 

എതിർത്തു സംസാരിക്കാറായി... അയാളുടെ 

കണ്ണ് നിറഞ്ഞു......മനസ്സ് വേദനിച്ചു....😌


അയാൾ പറഞ്ഞു.... "മോനെ നിനക്ക് ഇപ്പോൾ ഞാൻ പറയുന്നതൊന്നും നിനക്ക് മനസ്സിലാവില്ല.. ഒരിക്കൽ നീ അച്ഛനാവും അപ്പൊ അറിയും മോൻ... ഒരു അച്ഛന്റെ മനസ്സ്..."😌


കുട്ടികൾ സ്നേഹിക്കാൻ കഴിയാത്തവർ ആയി പോകുന്നത് ആരുടെ കുറ്റമാണ് ?


ജനിതകമായി കിട്ടുന്ന സ്വഭാവം,

വളർത്തു ദോഷം,വളരുന്ന ചുറ്റു വട്ടം,


മക്കൾ മുതിർന്നുകഴിഞ്ഞാൽപ്പിന്നെ മാതാപിതാക്കൾ അവരെ തുല്യരായി കണക്കാക്കണം. 


" താൻ പെറ്റ മക്കളും തന്നോളമായാൽ താനെന്നു വിളിക്കെണം " എന്നാണ് പഴഞ്ചൊല്ല്.  


കുട്ടികളുടെ ചെറിയ പ്രായത്തിൽ. നമ്മൾ എന്ത്പറഞ്ഞാലും അവർ അംഗീകരിക്കും. കാരണം അവർക്ക് നമ്മളെ ഉള്ളു വിവരം ഉള്ളവരായി. ഇനി കുറച്ചു കൂടി വലുതായാൽ നമ്മുടെ വാക്കിന് വലിയ വില 

ഒന്നും ഉണ്ടാവില്ല.✍️


കുട്ടികൾ സ്വന്തം കാര്യം സ്വയം തീരുമാനം എടുക്കാൻ കഴിവും പ്രാപ്തിയും ഉള്ളവരായി എന്ന് മാറുന്നുവോ അന്ന് അവർ മുതിർന്നവരാവും.. ഒരുപക്ഷെ അവരുടെ തീരുമാനം തെറ്റാണെങ്കിലും അവർ അതിൽ ഉറച്ചു നിൽക്കുന്നുണ്ടെങ്കിൽ പിന്നെ സംശയിക്കണ്ട…അവർ വലുതായി.... 


നമുക്ക് നമ്മളെ ഉള്ളൂ അമ്പാനെ....!!! ആദ്യം അതു മനസിലാക്കുക...


മക്കളെ ജോലിക്കാരാക്കി, വിവാഹിതരാക്കി, ഉദ്യോഗത്തിൽ നിന്ന് വിരമിച്ച മുതിർന്ന പൗരന്മാർ താഴെ പറയുന്ന കല്പനകൾ അനുസരിച്ചാൽ ജീവിതത്തിന്റെ ബാക്കി ഭാഗം ആസ്വാദ്യവും  രുചികരവും , ആയിരിക്കും. ഇത് ഒരു പൊതു അഭിപ്രായമാണ്. എല്ലാവരും ഇങ്ങനെയാണ് എന്നൊന്നും അർത്ഥമില്ല.


ഭൂമിയിൽ എല്ലാവർക്കും മുകളിലെയ്ക്ക് പോയാൽ തിരിച്ചു വരാത്ത ഒന്നേ ഉള്ളൂ അത് പ്രായമാണ്, അതുകൊണ്ട് പ്രായമാകുന്നു ഇനി എന്നെകൊണ്ട് ഒന്നിനും കൊള്ളില്ല എന്ന മിഥ്യാ ധാരണ അരുത്.


അതുകൊണ്ട് വയസ്സുകാലത്തു ഈ കാര്യങ്ങൾ ശ്രദ്ധിക്കുക...


1)ജീവിതത്തിന്റെ അവസാനഭാഗം മക്കളോടൊപ്പം ജീവിക്കാം എന്ന് മോഹിക്കരുത്, ചിന്തിക്കരുത്. അവർ നിങ്ങളെ നോക്കും എന്നും കരുതരുത് 


2)നിങ്ങളുടെ പേരക്കിടാങ്ങളിൽ നിങ്ങൾക്ക് ഒരു അവകാശവും ഇല്ല എന്നുള്ള കാര്യം മറക്കരുത്.മക്കളെ വളർത്തുന്നതിൽ മകനോമകൾക്കോ ഒരു ഉപദേശവും നൽകരുത്.നിങ്ങളുടെ ഉപദേശവും   അനുഭവസാക്ഷ്യങ്ങളും അവർ ഒരിക്കലും പരിഗണിക്കില്ല.


3. അല്പം അകലം സൂക്ഷിക്കുന്ന  ബന്ധങ്ങൾ എപ്പോഴും മധുരമുള്ളതായിരിക്കും. എന്റെ കുട്ടികൾ എന്ന് ആവശ്യമില്ലാതെ വേവലാതിപ്പെടേണ്ട. അവർ ചിറക് വളർന്ന പറവകളായി എന്ന് തിരിച്ചറിഞ്ഞ് മനസ്സമാധാനത്തോടെ ഇരിക്കുക.


4)ആസ്തിയില്ലാത്തവനുള്ളതല്ല ഈ ലോകം. കയ്യിൽ കാശില്ലെങ്കിൽ മക്കളിൽ നിന്ന് സ്നേഹമോ ബഹുമാനമോ തീർച്ചയായും ലഭിക്കില്ല. സ്വന്തം സ്വത്തുക്കൾ നീക്കിയിരുപ്പ് മുതലായവ മരണം വരെ ഭാഗിച്ച് കൊടുക്കരുത്. മുഴുവൻ പങ്ക് വെച്ചാൽ അവസാനം നിങ്ങൾ പെരുവഴിയിലാകും.


5)ജീവിതകാലം മുഴുവൻ അവരുടെ നന്മയ്ക്ക്, ഉയർച്ചയ്ക്ക് വേണ്ടി പല ബുദ്ധിമുട്ടുകൾ, വിഷമങ്ങൾ, നിങ്ങൾ നേരിട്ടിട്ടുണ്ടാവും. ആ കാര്യങ്ങൾ ആവർത്തിച്ച് പറയരുത്. നിങ്ങൾ നിങ്ങളുടെ കടമ ചെയ്തു... അത്രതന്നെ.


6)കൂട്ടുകുടുംബ വ്യവസ്ഥ മറന്നുപോയ ഒരു തലമുറയിലാണ് നാം ജീവിക്കുന്നതെന്ന് മറക്കരുത്. വേണ്ടിവന്നാൽ വർഷത്തിലൊരിക്കൽ പാരിതോഷികങ്ങളുമായി അവരെ കാണാൻ പോവൂ, ഒന്നോ രണ്ടോ ദിവസം സന്തോഷത്തോടെ താമസിക്കൂ. കൂടുതൽ കൂടെ നിൽക്കരുത്.


7)മരുമക്കളുടെ മുന്നിൽ നിങ്ങൾ (ഭാര്യ ഭർത്താവിനെ, ഭർത്താവ് ഭാര്യയെ) കുറ്റപ്പെടുത്തി സംസാരിക്കരുത്. നിങ്ങളിൽ ഒരാൾ മറ്റൊരാളെ കുറ്റപ്പെടുത്തി സംസാരിച്ചാൽ ഉടൻ പ്രതികരിക്കണം. മക്കളുടെ വീട്ടിലേക്ക് പോകുമ്പോൾ നിങ്ങൾക്കാവശ്യമുള്ള മരുന്നുകൾ, സോപ്പ്, ചീർപ്പ് മുതലായ വ്യക്തിപരമായ അവശ്യസാധനങ്ങൾ തീർച്ചയായും കൊണ്ടുപോകണം.


8)മക്കളുടെ ആഡംബര ജീവിതത്തെ വിമർശിക്കരുത്. സമ്പാദ്യം കരുതിവെക്കണമെന്ന് ഉപദേശിച്ച് അപമാനിതരാകരുത്. അവരുടെ ജീവിതം നിങ്ങളുടെ ജീവിതത്തെപ്പോലെ ദുരിതപൂർണമല്ല. അവരുടേത് ആധുനിക കോർപ്പറേറ്റ് ജീവിതമാണ്. നിങ്ങൾ ആയിരം രൂപയെവരെ വളരെ വലുതായി കണ്ടു. അവർ ലക്ഷങ്ങളുമായി നിത്യം ഇടപഴകുന്നവർ.


9)അധികം സ്നേഹം, ആഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നത് മോശമാണ്. അവരുടെ മക്കളെ എങ്ങനെ വളർത്തണം എന്നവർക്കറിയാം. അവരെ ഒരിക്കലും ഉപദേശിക്കരുത്.


10)നിങ്ങളെക്കാളും അറിവിലും ബുദ്ധിയിലും അവർ മികച്ചവരാണെന്ന കാര്യം മനസ്സിലാക്കുക. എത്ര അറിവുണ്ടെങ്കിലും അനുഭവമുണ്ടെങ്കിലും സ്വയം വിഡ്ഢിയാണെന്ന് നടിച്ചോളൂ. എങ്കിലേ സംതൃപ്തമായി ജീവിക്കാൻ സാധിക്കുകയുള്ളൂ. അധികം ഉപദേശിക്കുന്നത് ഇന്നത്തെ തലമുറയ്ക്ക് ഇഷ്ടമല്ല. ഉന്നത വിദ്യാഭ്യാസമുണ്ടെങ്കിലും, ഉന്നത പദവിയിൽ നിന്ന് വിരമിച്ചതാണെങ്കിലും അവർക്ക് മുന്നിൽ നിങ്ങൾ വെറും ചോദ്യചിഹ്നങ്ങൾ..

 തലയാട്ടുന്ന പാവകൾ മാത്രം.


 ജീവിതത്തിന്റെ സായാഹ്നം സന്തോഷകരമാക്കാൻ ഈ  കല്പനകൾ പ്രയോജനപ്പെടും .

copy post

N:B-  എഴുതിയതിൽ നിന്ന്, നിങ്ങളുടെ  കാഴ്ചപ്പാടിൽ നല്ലതെന്ന് തോന്നുന്നത് മാത്രം എടുക്കുക. ബാക്കി തള്ളിക്കളയുക...

Sunday, 22 September 2024

ബിദ്അത്തല്ല, നബിസ്‌നേഹമാണ് മീലാദാഘോഷം

 നബി(സ്വ)യുടെ മദ്ഹബ് പാടുക, പറയുക, ദാനധർമങ്ങൾ, അനുവദനീയമായ കലാമത്സരങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് കേരളത്തിനകത്തും പുറത്തും മുസ്‌ലിംകൾ നബിദിനാഘോഷം സംഘടിപ്പിക്കാറുണ്ട്. നബി(സ്വ)യെ പൊതുസമൂഹത്തിൽ കൂടുതൽ പരിചയപ്പെടുത്താനും അതുവഴി ഇസ്‌ലാമിലേക്ക് ആളുകളെ ആകർഷിക്കാനും ഇത് കാരണമാകുന്നു. മാത്രമല്ല, വിശ്വാസികൾക്ക് അവരുടെ വിശ്വാസം ദൃഢപ്പെടുത്താനും പുണ്യം നേടാനും ഇതുപകരിക്കും.


നബി(സ്വ)യുടെ ജന്മം കൊണ്ടനുഗ്രഹീതമായ മാസമാണല്ലോ റബീഉൽ അവ്വൽ. പ്രവാചക സ്‌നേഹികൾക്ക് ആവേശത്തോടെയല്ലാതെ ഈ മാസത്തെ വരവേൽക്കാൻ കഴിയില്ല. ഈമാൻ ഹൃദയത്തിലെത്താത്ത ചിലർ ഇങ്ങനെയുള്ള നല്ല കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നു. അനാചാരമെന്ന് പറഞ്ഞ് വിശ്വാസികളെ പിറകോട്ടുവലിക്കാൻ ശ്രമിക്കുന്നു. നബിദിനാഘോഷം അനാചാരമാണെന്ന അവരുടെ പുത്തൻവാദത്തിനു പ്രമാണ പിന്തുണയില്ലാത്ത ചില ന്യായങ്ങൾ മാത്രമാണുള്ളത്.


നബിദിനാഘോഷത്തെക്കുറിച്ച് മുജാഹിദ് പ്രസിദ്ധീകരണങ്ങളിൽ വന്ന ചില പരാമർശങ്ങൾ ശ്രദ്ധിക്കുക:


പ്രവാചക മാതൃകയില്ലാത്ത ഇത്തരം പ്രവർത്തങ്ങൾ ബിദ്അത്തും അനാചാരവുമാണ് (അൽമനാർ, 2010 ഫെബ്രുവരി).


നബി(സ്വ) ചെയ്തതോ ചെയ്യാൻ കൽപ്പിച്ചതോ ആയ കാര്യം അല്ല എങ്കിൽ ബിദ്അത്താണ്. അത് തള്ളിക്കളയേണ്ടതാണ് (അൽമനാർ, 2011 ഫെബ്രുവരി).


പ്രവാചകന്റെ ജന്മദിനാഘോഷം തർക്കവിതർക്കങ്ങൾക്കു വിഷയമാവുന്നതും ഈ വാദബിന്ദുവിൽ നിന്നുകൊണ്ടാണ്. നബി(സ്വ) ചെയ്‌തോ, ഇല്ലേ? ഈ ചോദ്യം എല്ലാ കാര്യത്തിലും മുസ്‌ലിംകൾ പരിഗണിക്കണം (വിചിന്തനം വാരിക, 2011 ഫെബ്രുവരി).


നബി(സ്വ)യുടെ മാതൃകയോ കൽപനയോ ഇല്ലാത്ത കാര്യങ്ങൾ ബിദ്അത്താണ്. നാം ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും പ്രവാചക മാതൃകയോ കൽപനയോ ഉണ്ടാവണം. അല്ലെങ്കിൽ നാം പുത്തൻവാദികളാവും-മേൽപറഞ്ഞ വാക്യങ്ങളുടെ ആശയമിതാണ്.


നബി(സ്വ)യോടുള്ള സ്‌നേഹപ്രകടനത്തിന്റെ ഭാഗമായുള്ള വ്യത്യസ്ത ശൈലികളെ ബിദഈവൽക്കരിക്കാനാണ് മൗലവിമാർ ഇത്രയും കാര്യങ്ങൾ മെനഞ്ഞുണ്ടാക്കുന്നത്. നബി(സ്വ) മാതൃക കാണിച്ച/കൽപിച്ച രൂപം മാത്രമേ സ്വീകരിക്കാവൂ എന്ന് നബിസ്‌നേഹപ്രകടനത്തിനു ഇസ്‌ലാം നിബന്ധന വെച്ചിട്ടുണ്ടോ? സ്വഹാബികളും താബിഉകളും ഇത് മാനദണ്ഡമായി സ്വീകരിച്ചിരുന്നോ? ഇല്ലെന്നതാണ് വസ്തുത. ഇസ്‌ലാമിൽ ഇബാദത്തുകൾ രണ്ടു രൂപത്തിൽ നമുക്ക് കാണാം. ചില പ്രത്യേക നിബന്ധനകൾക്കും സ്ഥലകാലങ്ങൾക്കും വിധേയമായത്. ഉദാ: ഹജ്ജ്, നിസ്‌കാരം. എല്ലാ മാസവും ഹജ്ജില്ല. എല്ലാ സ്ഥലത്തുവെച്ചും അത് നിർവഹിക്കാൻ പറ്റില്ല. നിസ്‌കാരവും വിവിധ നിബന്ധനകൾക്ക് വിധേയമാണ്. എന്നാൽ നിബന്ധനകൾ ഇല്ലാത്ത ഇബാദത്തുകളാണ് മറ്റൊന്ന്. ഉദാ: സ്വലാത്ത്, ദിക്ർ, മദ്ഹ് പറയൽ, ഖുർആൻ പാരായണം, സ്വദഖ പോലുള്ളവ.


ഇതിൽ രണ്ടാമത്തെ ഇബാദത്തുകളുടെ കൂട്ടത്തിലാണ് പ്രവാചക സ്‌നേഹം വരുന്നത്. പ്രവാചക സ്‌നേഹപ്രകടനം കൽപ്പിക്കപ്പെട്ട വിഷയമാണ്. അതിനൊരു പ്രത്യേക രൂപമോ ശൈലിയോ സമയമോ വെച്ചിട്ടില്ല, അത് പ്രായോഗികവുമല്ല. കാരണം സ്‌നേഹം അങ്ങനെയാണ്. സ്‌കെയിൽ വെച്ച് അളന്നുകൊടുക്കേണ്ടതൊന്നുമല്ല അത്; അതിനു സാധ്യവുമല്ല.


ഇനി സ്വഹാബത്തിന്റെയും താബിഉകളുടെയും ചരിത്രം പരിശോധിച്ചു നോക്കൂ. അവരൊക്കെയും വ്യത്യസ്ത രൂപത്തിലും സമയത്തും നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതായി നമുക്ക് ബോധ്യപ്പെടും. സ്വഹാബികളുടെയും താബിഉകളുടെയും ധാരാളം പ്രവാചക സ്‌നേഹ കഥകൾ ചരിത്രങ്ങളിലുണ്ട്. അതിനുവേണ്ടി മാത്രം അനവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുമുണ്ട്. അവയെല്ലാം മാറ്റിവെച്ച് ഇവിടെ ഉദ്ധരിക്കുന്ന വസ്തുതകൾ മൗലവി സുഹൈർ ചുങ്കത്തറയുടെ നബിദിനാഘോഷം എന്ന പുസ്തകത്തിൽ നിന്നാണ്. മുൻഗാമികളുടെ സ്‌നേഹപ്രകടനമായി ടി മൗലവി ഉദ്ധരിച്ച കാര്യങ്ങൾ എടുത്തു ചേർത്താൽ സ്‌നേഹപ്രകടനമല്ലെന്ന് പറഞ്ഞ് തള്ളാൻ പുത്തൻവാദികൾക്ക് കഴിയില്ലല്ലോ. ഒരു കാര്യം കൂടി. താഴെ കൊടുക്കുന്ന നബിസ്‌നേഹ പ്രകടനങ്ങൾ നിങ്ങൾ വായിക്കുമ്പോൾ ‘ഇത് നബി(സ്വ) കൽപ്പിച്ചിട്ടുണ്ടോ, മാതൃക കാണിച്ചിട്ടുണ്ടോ?’ എന്നത് നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യമായുണ്ടായിരിക്കട്ടെ. സ്‌നേഹ പ്രകടനത്തിന് നബി(സ്വ)യുടെ മാതൃക വേണമെന്ന വാദം അനിസ്‌ലാമികമാണെന്ന് അപ്പോൾ ബോധ്യപ്പെടുക തന്നെ ചെയ്യും.


അബൂബക്കർ സിദ്ദീഖ്(റ) പ്രകടിപ്പിച്ച സ്‌നേഹരൂപം സുഹൈർ ചുങ്കത്തറ പകർത്തുന്നു: ‘ആഇശ(റ) പറയുന്നു: അബൂബക്കർ(റ)നു മരണമാസന്നമായപ്പോൾ ചോദിച്ചു: ഇതേതാ ദിവസം? അവർ പറഞ്ഞു: തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു: ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ്-അഹ്മദ്’ (നബിദിനാഘോഷം, സുഹൈർ ചുങ്കത്തറ, പേ 68).


ചിന്തിക്കുക, പ്രവാചക സ്‌നേഹത്തിന്റെ ഭാഗമായി ഇങ്ങനെ ചിന്തിക്കാൻ നബി(സ്വ) കൽപ്പിച്ചോ? ഇല്ലെങ്കിൽ ഇത് ബിദ്അത്താണോ?


മറ്റൊരു ചരിത്രം:


ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ്. അവിടുത്തെ (നബി-സ്വ-യുടെ) ഖബറിന്നരികിൽ ഉമർ(റ)നും ഇടം കിട്ടണം. ആഗ്രഹമാണ്. ഉമറുബ്‌നു മൈമൂൻ(റ) വിവരിക്കുന്നു. ഉമർ(റ) മകൻ അബ്ദുല്ലയോട്(റ) പറഞ്ഞു: അബ്ദുല്ലാ, ഉമ്മുൽ മുഅ്മിനീൻ ആഇശ(റ)യുടെ അടുത്ത് ചെല്ലണം. എന്നിട്ടു നീ പറയണം. ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്നു നീ പറയരുത്. ഇന്ന് മുഅ്മിനുകളുടെ അമീറല്ല ഞാൻ. നീ ചോദിക്കണം, ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നുവെന്ന്. അദ്ദേഹം ചെന്നു സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്നു കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്ക് ഉദ്ദേശിച്ചതായിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിനു ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ(റ) പറഞ്ഞു: അല്ലാഹുവിനു സ്തുതി. ഇതിനേക്കാൾ എനിക്കു പ്രധാനമായതൊന്നും ഇല്ല. ഇനി, എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോവണം. എന്നിട്ടവർക്കു സലാം പറയണം. എന്നിട്ടു വീണ്ടും പറയണം. ഉമർ അനുവാദം ചോദിക്കുന്നു എന്ന്. അവർ എനിക്കു അനുവാദം തന്നാൽ എന്നെ അവിടേക്കു പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്‌ലിംകളുടെ ഖബ്ർസ്ഥാനിലേക്കു എന്നെ മടക്കുവീൻ-ബുഖാരി/3700. നോക്കൂ എന്തൊരു വികാര തീവ്രമായ രംഗങ്ങൾ (അതേ പുസ്തകം, പേ 66).


തന്നോടൊപ്പം മറവു ചെയ്യാൻ ആഗ്രഹിക്കണമെന്ന് നബി(സ്വ) കൽപ്പിച്ചതാണോ? മരണപ്പെട്ട നബി(സ്വ)യോടു സമ്മതം ചോദിക്കണമെന്നതിനു എന്തു പ്രമാണമാണ് ഇവർക്കുള്ളത്? ഇങ്ങനെയൊക്കെ ചെയ്ത ഉമർ(റ) പുത്തൻവാദിയാണോ?


ഒരു സ്വഹാബിയുടെ ചരിത്രം വായിക്കുക: ആഇശ(റ) പറഞ്ഞു: ഒരാൾ നബി(സ്വ)യുടെ അടുക്കൽ വന്നു. അയാൾ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, എന്റെ ശരീരത്തേക്കാൾ എനിക്കു പ്രിയതമം തീർച്ചയായും അങ്ങാണ്. എന്റെ മക്കളെക്കാൾ എനിക്ക് പ്രിയതമം തീർച്ചയായും അങ്ങാണ്. ഞാൻ വീട്ടിലായിരിക്കും. അപ്പോൾ ഞാൻ അങ്ങയെ ഓർക്കും. എനിക്ക് ക്ഷമിക്കാനാവില്ല. അങ്ങനെ അങ്ങയെ ഞാൻ വന്നു കാണും. അങ്ങയുടെയും എന്റെയും മരണത്തെക്കുറിച്ച് ഞാൻ ഓർത്തപ്പോൾ അങ്ങ് സ്വർഗത്തിൽ കടന്നാൽ നബിമാരുടെ കൂടെ ഉയരത്തിലാവും എന്ന് ഞാൻ മനസ്സിലാക്കി. ഞാൻ സ്വർഗത്തിൽ കടന്നാലും അങ്ങയെ ഞാൻ കാണുകയില്ലേ എന്ന് ഞാൻ പേടിക്കുന്നു. നബി(സ്വ) ഒന്നും മറുപടി പറഞ്ഞില്ല. ജിബ്‌രീൽ(അ) വന്നു ഈ ആയത്തിറക്കി നിസാഅ്/69. നോക്കൂ, എന്തൊരു നിഷ്‌കളങ്കമായ സ്‌നേഹം’ (അതേ പുസ്തകം/65).


അബൂഖതാദ(റ)യുടെ ചരിത്രം നോക്കൂ:


അർധരാത്രിയായി. റസൂൽ(സ്വ) വാഹനപ്പുറത്തിരുന്ന് മയങ്ങാൻ തുടങ്ങി. മയങ്ങുമ്പോൾ അവിടുന്ന് ചെരിഞ്ഞു. അബൂഖതാദ(റ) അവിടുന്നറിയാതെ ഉണർത്താതെ താങ്ങിക്കൊടുത്തു. വീണ്ടും വീണ്ടും അവിടുന്ന് വീഴാൻപോയി. അബൂഖതാദ താങ്ങി. അവിടുന്നുണർന്നു പോയി. ആരാ ഇത്? അവിടുന്ന് ചോദിച്ചു. ഞാനാണ് അദ്ദേഹം പറഞ്ഞു. താങ്കളെത്ര നേരമായി എന്റെ കൂടെ സഞ്ചരിക്കാൻ തുടങ്ങിയിട്ട്? രാത്രി മുതൽ. അവിടുന്ന് പ്രാർത്ഥിച്ചു: താങ്കൾ നബിയെ സംരക്ഷിച്ച പോലെ അല്ലാഹു താങ്കളെയും സംരക്ഷിക്കട്ടെ (മുസ്‌ലിം/681). ഇതും ഇതുപോലുള്ളവയും വ്യക്തിപരമായിത്തന്നെ നബി(സ്വ)യോടുള്ള സ്‌നേഹത്തിന്റെ ത്യാഗകഥകൾ’ (അതേ പുസ്തകം/74).


ഈ സ്‌നേഹ പ്രകടന രൂപം നബി(സ്വ) അബൂഖതാദ(റ)യോട് കൽപ്പിച്ചിരുന്നോ, ബിദ്അത്താണോ? ഇങ്ങനെ എത്രയെത്ര ചരിത്രങ്ങൾ!


‘മുസ്അബ്ബ്‌നു ഉമൈർ(റ) പറയുന്നു: മാലിക്(റ) നബി(സ്വ)യെ കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖഭാവം മാറും. അദ്ദേഹം തല കുനിക്കും. അങ്ങനെ അത് അദ്ദേഹത്തിന്റെ ചുറ്റുമിരിക്കുന്നവർക്കു പ്രയാസമാവും’ (പേ. 77).


ഇമാം ബുഖാരി(റ)യുടെ റിപ്പോർട്ടർമാരിലെ പ്രമുഖരായ മുഹമ്മദ്ബ്‌നുൽ മുൻകദിർ(റ) ഖാരിഉകളുടെ നേതാവാണ്. അദ്ദേഹത്തെക്കുറിച്ച് ഇമാം മാലിക്(റ) പറയുന്നു: അദ്ദേഹത്തോട് ഒരു നബിവചനത്തെക്കുറിച്ച് ചോദിക്കുമ്പോഴേക്കും അദ്ദേഹം കരയും, അങ്ങനെ അദ്ദേഹത്തിനു കരുണ കിട്ടാൻ പ്രാർത്ഥിക്കുവോളം (പേ. 77).


ഇങ്ങനെ നീണ്ടുപോകുന്നു സ്വഹാബത്തിന്റെയും താബിഉകളുടെയും പ്രവാചക സ്‌നേഹ രൂപങ്ങൾ. ഇതിലൊന്നെങ്കിലും നബി(സ്വ) ചെയ്തതാണോ? മാതൃക കാണിച്ചോ? ഇതിനോട് ചേർത്ത് വായിക്കേണ്ട ചില സംഭവങ്ങൾ കൂടി ഉദ്ധരിക്കട്ടെ. മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:


നബി(സ്വ)യുടെ തിരുശരീരവും വസ്ത്രവും ചെരുപ്പും വടിയും പാത്രങ്ങളും തുടങ്ങി പലതും സ്വഹാബികളുടെ കൈവശമുണ്ടായിരുന്നു. സ്വഹാബികൾ നബി(സ്വ)യുടെ കാലത്തും ശേഷവും അവ രോഗശമനത്തിനും മറ്റും ഉപയോഗിച്ചിരുന്നു.


റസൂൽ(സ്വ) വഫാതാവുന്ന രോഗാവസ്ഥയിൽ മഹതി ആഇശ(റ) തിരുമേനി(സ്വ)യുടെ തന്നെ കൈകൾ കൊണ്ട് തന്നെ ആ ശരീരം തടവിച്ചു (ബുഖാരി 7/22, മുസ്‌ലിം 4/1723).

അവർ കൊണ്ടുവരുന്ന പാത്രങ്ങളിൽ നബി(സ്വ) കൈ മുക്കുമായിരുന്നു (മുസ്‌ലിം 4/1812).

നബി(സ്വ) വുളൂഅ് ചെയ്ത വെള്ളം അവർ ശരീരങ്ങളിൽ പുരട്ടി (ബുഖാരി 4/165).

ഹജ്ജതുൽ വിദാഇൽ നബി(സ്വ) മുണ്ഡനം ചെയ്ത മുടി ജനങ്ങൾക്കു വിതരണം ചെയ്തു (മുസ്‌ലിം 2/947).

നബി(സ്വ)യുടെ തുപ്പൽ ഹുദൈബിയ്യ സന്ധിയുടെ ദിവസം സ്വഹാബികൾ കയ്യിലേറ്റു വാങ്ങി പുരട്ടി (ബുഖാരി 3/180).

അവിടുത്തെ വിയർപ്പ് സ്വഹാബികൾ കുപ്പിയിൽ ശേഖരിച്ചു (മുസ്‌ലിം 4/185).

അവിടുത്തെ ജുബ്ബ സ്വഹാബികൾ കഫൻ പുടക്കായി എടുത്തു (ബുഖാരി 7/82).

ഇതുപോലുള്ളതും തങ്കപ്പെട്ട പരമ്പരകളിലൂടെ വന്നതു തന്നെയാണ്. ആർക്കും നിഷേധിക്കാവതല്ല. സ്വഹാബികൾ റസൂൽ(സ്വ)യുടെ വഫാത്തിനു ശേഷവും ചിലത് സൂക്ഷിച്ചിട്ടുണ്ട്. അനസ്(റ) വശം അവിടുത്തെ ചെരിപ്പുണ്ടായിരുന്നു. ബുഖാരി 4/47, മുസ്‌ലിം 6/252, ആഇശ(റ) വശം വസ്ത്രം ബുഖാരി 4/47, മുസ്‌ലിം 3/1649 (പേജ് 111).


ഇങ്ങനെ എത്രയെത്ര ചരിത്രങ്ങൾ. സ്‌നേഹത്തിന്റെ ഭാഗമായി കരച്ചിൽ, ഉമിനീർ വാരിയെടുക്കൽ, വസ്ത്രം സൂക്ഷിക്കൽ, നബി(സ്വ)യുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളാൻ കൊതിക്കൽ, തിങ്കളാഴ്ച തെരഞ്ഞെടുക്കൽ, ഇമാം മാലിക്(റ)ന്റെ ചരിത്രത്തിൽ ഇങ്ങനെ വായിക്കാം:


ഇമാം മാലിക്(റ)നെ കുറിച്ച് പറയാറുണ്ട്: തിരുവചനങ്ങൾ (ഹദീസ്) പഠിക്കാനൊരുങ്ങുമ്പോൾ അദ്ദേഹം വുദു എടുക്കുകയും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധം പൂശുകയും മുടി ചീകുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി പ്രവാചകനോടുള്ള ആദരവ് കൊണ്ടാണെന്നായിരുന്നു. രോഗശയ്യയിലായപ്പോൾ കിടന്നുകൊണ്ട് തിരുവചനങ്ങൾ ഉരുവിടുന്നത് പ്രവാചകനോടുള്ള അനാദരവായി സഈദുബ്‌നുൽ മുസയ്യബ്(റ) കണക്കാക്കിയിരുന്നു (പ്രവാചക സ്‌നേഹം, പേ 23, ഐപിഎച്ച്).


നബി(സ്വ)യിൽ നിന്ന് കൽപ്പനയോ മാതൃകയോ ഇല്ലാതെ പ്രവാചകസ്‌നേഹം പ്രകടിപ്പിച്ച സ്വഹാബികളും താബിഉകളും പുത്തൻവാദികളാണെന്നു പറയാൻ കൂടി മൗലിദാഘോഷത്തിന്റെ പേരിൽ മുസ്‌ലിംകളെ കാഫിറാക്കുന്നവർ തയ്യാറാവേണ്ടതുണ്ട്. ഇനി ഈ വിതണ്ഡവാദം മൗലവിമാർ തന്നെ എത്ര മാത്രം ഉൾക്കൊള്ളുന്നു എന്ന് ചിന്തിക്കാം.


തലമറക്കൽ സുന്നത്തോ ബിദ്അത്തോ എന്ന ആഭ്യന്തര തർക്കത്തെ സംബന്ധിച്ച് ഉമർ മൗലവി എഴുതി: പിന്നൊരു ചോദ്യം, തലമറക്കുന്നതും തൊപ്പി ധരിക്കുന്നതും ഹലാലാണെന്നതിന് എന്താണ് രേഖ? അതിനു മറുപടി: ഒരു കാര്യം ഹലാലാണെന്നതിനു രേഖ ആവശ്യമില്ലെന്നാണ് ഇസ്‌ലാമിലെ സർവാംഗീകൃതമായ തത്ത്വം. വിരോധിക്കാതിരുന്നാൽ മതി. അപ്പോൾ ഹലാൽ എന്നുവന്നു. തലമറക്കുന്നതെവിടെയും വിരോധിച്ചിട്ടില്ല. ഹജ്ജിൽ പ്രവേശിച്ചാലൊഴികെ. അപ്പോൾ ഇതൊരു ഹലാലായ കാര്യമാണെന്നു വന്നു. ഇനി അതിനു രേഖ ചോദിക്കേണ്ട ആവശ്യമില്ല (സൽസബീൽ, 1999 മെയ് 20, പേ 34).

സംവാദം ബിദ്അത്താണോ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമിയുമായി മൗലവിമാർ തർക്കത്തിലായപ്പോൾ സൽസബീൽ മാസികയിൽ വന്ന വിശദീകരണവും ഉദ്ധരണാർഹമാണ്: ഈ രൂപം നബി(സ്വ)യുടെ കാലത്തില്ലല്ലോ എന്നു ചോദിക്കാം. ഇല്ല സമ്മതിക്കുന്നു. ഇനി തിരിച്ചങ്ങോട്ടും ചോദിക്കാം. നബി(സ്വ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെയാവാമെങ്കിൽ വാദപ്രതിവാദത്തിനു മാത്രം നബി(സ്വ)യുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ്? (1986 മാർച്ച്, പേ 24).


എത്ര വ്യക്തമാണ് കാര്യങ്ങൾ. എങ്കിൽ എന്തിനാണ് നബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിക്കാൻ അന്നത്തെ രൂപം തന്നെ വേണമെന്ന് ശഠിക്കുന്നത്. സ്വഹാബികളും താബിഉകളും വ്യത്യസ്ത രൂപത്തിലാണ് തിരുനബി(സ്വ)യോടുള്ള സ്‌നേഹം പ്രകടിപ്പിച്ചതെന്ന് തെളിയുമ്പോൾ പ്രത്യേകിച്ചും.

ഇത്തരം പരാമർശങ്ങൾ വേറെയുമുണ്ട്. സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷന്മാർക്ക് കാണാമോ എന്ന ചോദ്യത്തിന് മുജാഹിദ് വാരിക ശബാബ് നൽകിയ മറുപടി: ‘സ്ത്രീയുടെ മയ്യിത്ത് അന്യപുരുഷന്മാർ കാണാൻ പാടില്ലെന്ന് അല്ലാഹുവോ റസൂലോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുർആനിലോ പ്രാമാണികമായ ഹദീസിലോ വിലക്കിയിട്ടില്ലാത്ത കാര്യങ്ങൾ അനുവദനീയമാണ് എന്നതാണ് ഇസ്‌ലാമിലെ അംഗീകൃത തത്ത്വം’ (2008 ആഗസ്ത് 1, പേ 7).


കിണറിൽ വെള്ളം കണ്ടാലുള്ള സന്തോഷ പ്രകടനം നടത്തുന്നതിനെ പറ്റിയുള്ള ചോദ്യത്തിനു മൗലവിമാരുടെ മറുപടി ശ്രദ്ധിക്കുക: അതെല്ലാം ഇസ്‌ലാം വിലക്കിയിട്ടില്ലാത്ത സന്തോഷ പ്രകടനങ്ങളിൽ ഉൾപ്പെടുത്താം. പരീക്ഷയിൽ ജയിക്കുക, ഉദ്യോഗം ലഭിക്കുക, പ്രമോഷൻ ലഭിക്കുക തുടങ്ങിയ അവസരങ്ങളിലെല്ലാം പാർട്ടി നൽകാൻ തോന്നുക മനുഷ്യസഹജമാണ്. അതിലൊന്നും വിരോധമില്ല (വിചിന്തനം, 2009 മാർച്ച് 27, പേ 9).


ഇക്കാര്യങ്ങൾക്കെല്ലാം സന്തോഷപ്രകടനമാവാം. പാർട്ടി നൽകുകയും തിന്നുതീർക്കുകയുമാവാം. അതിന് മുജാഹിദുകൾക്ക് നബി(സ്വ)യുടെ മാതൃക വേണ്ട. കൽപനയും വേണ്ട. എന്നാൽ നബി(സ്വ)യുടെ ജനനത്തിൽ സന്തോഷിച്ച് വല്ലതും ചെയ്താൽ, നബിമദ്ഹ് ആലപിച്ചാൽ, ഭക്ഷണം നൽകിയാൽ ശിർക്ക്, ബിദ്അത്ത്. എവിടെ പ്രവാചക മാതൃകയെന്ന ആക്രോശം. ഇത് രോഗം വേറെയാണ്!


ഖുർആനോ ഹദീസോ വിരോധിച്ചാലേ ഒരു കാര്യം അനിസ്‌ലാമികം എന്നു പറയാൻ പറ്റൂ എന്നാണല്ലോ മൗലവിമാർ പറയുന്നത്. എങ്കിൽ നബിദിനാഘോഷം ഖുർആൻ എതിർത്ത രേഖയെവിടെ? ഹദീസ് വിരോധിച്ചതെവിടെ? അങ്ങനെയൊന്ന് മൗലവിമാർക്ക് ഇതുവരെ ഉദ്ധരിക്കാനായിട്ടില്ലതന്നെ. എന്നിട്ടും നബിദിനാഘോഷം അനിസ്‌ലാമികമെന്ന് പോസ്റ്റർ വരുന്നതാണ് തികഞ്ഞ അനിസ്‌ലാമികം.


വെള്ളിയാഴ്ച ജുമുഅയുടെ ഖുതുബ സ്വഹീഹാകാൻ നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണെന്ന് മൗലവിമാർ പഠിപ്പിക്കുന്നു. എന്നാലിതിനു പ്രവാചക മാതൃകയുണ്ടോ? കൽപനയുണ്ടോ? ഇല്ല. ഖുതുബയിൽ നബി(സ്വ) സ്വലാത്ത് ചൊല്ലിയിരുന്നോ എന്ന ചോദ്യത്തിന് ശബാബ് വാരിക നൽകുന്ന മറുപടി കാണുക: ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ്വ) ഒഴിവാക്കാറുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല (2009 ജൂലൈ 10, പേ 21).


എന്നിട്ടും നബി(സ്വ)യുടെ മാതൃകയില്ലാത്ത സ്വലാത്ത് ചൊല്ലൽ ഖുതുബയിൽ അവർക്കും നിർബന്ധം. പക്ഷേ, ഇതിനു കൽപനയുണ്ടോ? ഇല്ല. മാതൃകയും നിർദേശവുമില്ലാത്ത ഇത് നിർബന്ധം തന്നെയെന്ന് പഠിപ്പിക്കുമ്പോഴാണ് ഇതേ ന്യായം ഉന്നയിച്ച് മൗലിദാഘോഷം ബിദ്അത്താക്കുന്നത്. നബി(സ്വ)യോടുള്ള വിരോധം അന്ധകാരം സൃഷ്ടിച്ച ഹൃദയങ്ങളുടെ സ്വാഭാവിക പ്രതികരണമാണിത്.


സംഘടിത പ്രവർത്തനം ബിദ്അത്താണെന്ന് വാദിച്ച് മുജാഹിദിൽ നിന്നൊരു വിഭാഗം ചേരിവിട്ടു. നബി(സ്വ)യോ സ്വഹാബത്തോ സംഘടനയുണ്ടാക്കിയില്ല എന്നായിരുന്നു അവരുടെ ന്യായം. ഇതിനു ശബാബിൽ വന്ന മറുപടി വായിക്കുക: ദഅ്‌വത്തിനു വേണ്ടി സ്വഹാബികൾ മൈക്കും നോട്ടീസും ഉപയോഗിച്ചില്ല എന്നതുകൊണ്ട് അത് രണ്ടും ഹറാമാകുമോ? ലഘുലേഖ എന്നത് സ്വഹാബികളും തൊട്ടടുത്ത തലമുറയും ദഅ്‌വത്തിനു വേണ്ടി ഉപയോഗിച്ചിട്ടില്ലല്ലോ…. തങ്ങൾ ദഅ്‌വത്തിനു വേണ്ടി വ്യക്തിപരമായ ശ്രമങ്ങൾ നടത്തിയത് സംഘടിത ദഅ്‌വത്തിന് നബി(സ്വ) അനുമതി നൽകാത്തതു കൊണ്ടാണെന്ന് സ്വഹാബികളാരും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സംഘടിതമായി ദഅ്‌വത്ത് നടത്താൻ പ്രത്യേക അനുമതി അനിവാര്യമാണെന്ന് വാദിക്കുന്നതിന് യാതൊരു ന്യായവുമില്ല (2009 ജനുവരി 30, പേ 27).

ഇന്നു കണ്ടുവരുന്ന വിധം സ്വഹാബികൾ നബിദിനാഘോഷം നടത്തിയിട്ടുണ്ടോ എന്നു മുജാഹിദുകളുടെ വമ്പൻ ചോദ്യത്തെക്കുറിച്ച് ഇനി ചിന്തിച്ചുനോക്കൂ. ശബാബിൽ കൊടുത്ത ന്യായങ്ങളുമായി തുലനപ്പെടുത്തി മൗലിദാഘോഷത്തെ വിലയിരുത്തി നോക്കുക. അതുകൊണ്ട് തീരേണ്ടതാണ് ഈ തർക്കം, അല്ലാഹുവിനെ ഭയപ്പെടുന്നുണ്ടെങ്കിൽ!


പ്രവാചക മാതൃകയില്ലാതെ ബിദഇകൾ ചെയ്യുന്ന ചില കാര്യങ്ങൾ


നബി(സ്വ)യുടെ മാതൃകയില്ലാത്തതും മൗലവിമാർ ചെയ്തുവരുന്നതുമായ മറ്റു ചില കാര്യങ്ങൾ കൂടി വിലയിരുത്താം.


വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നില്ല (ശബാബ്, 2009 ഫെബ്രുവരി 27, പേ 29).

യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ്വ) വളരെയധികം താൽപര്യമെടുത്തിട്ടുണ്ട്. പക്ഷേ, അത് ഇന്നത്തെ രീതിയിൽ യതീംഖാനകൾ സ്ഥാപിച്ചുകൊണ്ടായിരുന്നില്ല (വിചിന്തനം, 2010 ഫെബ്രു. 12, പേ 12).

ഖബറിനരികിൽ സുന്നികളും മുജാഹിദുകളും നിർവഹിച്ചുവരുന്ന തസ്ബീത്തിനെക്കുറിച്ച് മൗലവിമാർ പഠിപ്പിക്കുന്നു: ഇതിനു പ്രത്യേക പ്രാർത്ഥനാ വാചകങ്ങൾ നബി(സ്വ) പഠിപ്പിച്ചിട്ടില്ല. എന്നാൽ നബിവചനത്തിന്റെ അടിസ്ഥാനത്തിൽ പണ്ഡിതന്മാർ പഠിപ്പിച്ച ഒരു പ്രാർത്ഥന കാണുക; അല്ലാഹുമ്മ സബ്ബിത്ഹു… (മനശ്ശാന്തി പ്രാർത്ഥനയിലൂടെ, ഹുസൈൻ സലഫി, പേ 77).

മൗലവിമാർ ഇപ്പോൾ പഠിപ്പിച്ചുവരുന്ന തൗഹീദ് വിഭജനം നബി(സ്വ)യോ സ്വഹാബത്തോ ചെയ്തതല്ല. ശബാബ് എഴുതുന്നു: മുഹമ്മദ് നബി(സ്വ)യുടെ സ്വഹാബിമാരാണ് സലഫുസ്വാലിഹ്. അവർ തൗഹീദ് വിഭജിച്ച് പഠിപ്പിച്ചിട്ടില്ല. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിനു ശേഷമാണ് അഖ്‌സാമുത്തൗഹീദ് ഉടലെടുക്കുന്നത്. അതായത് സ്വഹാബികൾ എല്ലാവരും മരണപ്പെട്ടതിനു ശേഷം (ശബാബ്, 2007 ജനുവരി 12, പേ 11).

കർമശാസ്ത്രപരമായ വിഷയങ്ങളിൽ ശർത്ത്, ഫർദ്, സുന്നത്ത്, മുബാഹ്, ജാഇസ് എന്നിവയെ തരംതിരിച്ച് പഠിക്കാനാഗ്രഹിക്കുന്നവർക്ക് നേർക്കുനേരെ ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ അതിനു സാധിച്ചുകൊള്ളണമെന്നില്ല (ശബാബ്, 2009 ഒക്‌ടോബർ 2, പേ 39).

ചുരുക്കത്തിൽ, നബി(സ്വ)യുടെയോ സ്വഹാബത്തിന്റെയോ മാതൃകയില്ലെന്ന ന്യായം ചൂണ്ടിക്കാട്ടി നബിദിനാഘോഷം അനിസ്‌ലാമികമാണെന്ന് പറയാൻ ഒരു വകുപ്പുമില്ലെന്നു മാത്രമല്ല മൗലവിമാർക്ക് തന്നെ ആ വാദത്തോട് പ്രായോഗികമായി യോജിക്കാൻ സാധ്യവുമല്ല.

നബി(സ്വ)യുടെ ജന്മദിനത്തിനു ഒരു പ്രത്യേകതയുമില്ലെന്നാണ് മറ്റൊരു ന്യായം. അതും മൗലവിമാർ തന്നെ പൊളിച്ചുകളഞ്ഞിട്ടുണ്ട്. സുഹൈർ ചുങ്കത്തറ എഴുതുന്നു: ‘തിങ്കളാഴ്ച പുണ്യറസൂൽ(സ്വ) ജനിച്ച ദിവസം കൊല്ലത്തിലൊരു ദിവസമല്ല, 52 ദിവസം. നബി(സ്വ) ജനിച്ച ദിവസത്തിനു പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്. സുന്നത്ത് നോമ്പ്. സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ റസൂൽ(സ്വ) അരുളി: ഞാൻ ജനിച്ച ദിവസമാണത്. ഞാൻ നബിയാക്കപ്പെട്ട അഥവാ ഖുർആൻ ഇറക്കപ്പെട്ട ദിവസമാണത് (നോമ്പും നിയമവും/43).


എല്ലാം കഴിഞ്ഞ് ഇപ്പോഴും സ്ഥിരതയില്ലാതെ ചുറ്റിക്കളിക്കുകയാണ് മുജാഹിദ് മൗലവിമാർ. നബി ജനിച്ച മാസമേതെന്നതിൽ പോലും ഒരു അഭിപ്രായ ഐക്യമാവാത്ത വിഭ്രാന്തി ഒരു പുസ്തകത്തിലെ ഒരേ ലേഖനത്തിൽ തന്നെ വന്നുപെടുമ്പോൾ ഇവർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്ന് ഊഹിക്കാമല്ലോ. പുതിയ ലക്കം അൽമനാർ (2015 ഡിസംബർ) എഡിറ്റോറിയലിൽ നിന്നും വായിക്കുക: ‘ഇത് റബീഉൽ അവ്വൽ മാസം. ഈ മാസത്തിലാണ് നബി(സ്വ) ജനിച്ചത്. അതിൽ അഭിപ്രായ വ്യത്യാസമില്ല’ (പേ. 4). ഈ കുറിപ്പിന്റെ അവസാന ഭാഗത്തിങ്ങനെയും കണ്ടു: ‘നബി(സ്വ)യുടെ ജനനം തിങ്കളാഴ്ച ദിവസമാണെന്നതിൽ സംശയമില്ല. എന്നാൽ തിയ്യതിയുടെയും മാസത്തിന്റെയും കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്’ (പേ.5).


ഇതെങ്കിലുമൊന്നു തീരുമാനിച്ചിട്ടു പോരേ ദീനിനെതിരെ നാടകം കളിക്കൽ?


അസ്‌ലം സഖാഫി പയ്യോളി

Friday, 20 September 2024

മൗലിദിൽ ശിർക്ക് തിരയുന്ന മൗലവിക്ക് വഹാബികൾ മറുപടി പറയുന്നു

 *മൗലിദിൽ ശിർക്ക്*

*തിരയുന്ന മൗലവിയോട്* 

മൗലിദിൽ ശിർക്കുണ്ടെന്ന് ആരോപിച്ച് ഒരു മൗലവി എഴുതിവിട്ട കുറിപ്പും 

അതിന്റെ മറുപടിയും 

➖➖➖➖➖➖➖➖➖➖➖

മൗലവി എഴുതുന്നു: 

സൂറ: റഅദിലെ 14 ആം വചനം നാം വായിച്ചില്ല.

"യഥാർത്ഥമായ വിളി അല്ലാഹു വിന് മാത്രമുള്ളാണ്.

അവന് പുറമെ അവർ വിളിച്ചു പ്രാർത്തിക്കുന്നവർ ഉത്തരം ചെയ്യുകയേയില്ല.'' (ഖു: 13:14)


നാം ചൊല്ലി വരുന്ന എല്ലാ മൗലൂദുകളിലും അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥന തന്നെയാണുള്ളത്.


ചില ഉദാഹരണങ്ങൾ:


1️⃣.ياسيدالسادات جءتك قاصدا

ارجوا حماك  فلاتخيب مقصدي

قدحل فينا قدعلمت من االاذي

والظلم الشديد فاصعد

സംഗ്രഹം: നബിയെ, അങ്ങയുടെ കാവലിനായി പ്രാർത്ഥിക്കുന്നു.

എല്ലാ പ്രയാസങ്ങളിലും അങ്ങ് ഞങ്ങളെ സഹായിക്കണമെ

 (മൻ ഖൂസ് )


*മറുപടി* 👉


"അർജൂ" എന്നതിന് പ്രാർത്ഥന എന്ന അർത്ഥം കൊടുത്തത് തെറ്റാണ്. മുത്ത് നബി(സ)യിൽ നിന്ന് കാവൽ പ്രതീക്ഷ പ്രാർത്ഥന (ഇബാദത്) യാണെങ്കിൽ നിങ്ങൾ പറയുന്ന പ്രാർത്ഥന നബി(സ)ക്ക് മനസ്സിലായിട്ടില്ലെന്നു പറയേണ്ടിവരും. കാരണം, നബി(സ)യോട് പ്രതിസന്ധിഘട്ടത്തിൽ കാവൽ തേടിയപ്പോൾ നബി(സ)കാവൽ നൽകിയിട്ടുണ്ട്. അൽമനാർ ഉദ്ധരിക്കുന്നു:

".... സുറാഖത്ത് പറഞ്ഞു : മുഹമ്മദ് എന്റെ കുതിരയെ ഒന്ന് രക്ഷപ്പെടുത്തി തരൂ. അതിന്റെ കാലുകൾ ഭൂമിയിൽ താണു പോയിരിക്കുന്നു. എനിക്ക് അപേക്ഷിക്കാനുള്ള ഒരു കാര്യം അതാണ്. തിരുമേനി ശരി അക്കാര്യം അല്ലാഹു സാധിപ്പിച്ചിരിക്കുന്നു. സുറാഖത്ത് തന്റെ കുതിരയെ നോക്കി. എന്തൊരു അത്ഭുതം, കുതിര ഒന്നും സംഭവിക്കാത്ത പോലെ പഴയ ആ പ്രൗഡിയിൽ അതാ തന്റെ നേരെ നടന്നുവരുന്നു."

(അൽമനാർ 1954 സെപ്റ്റംബർ പേജ്: 47 )

അത് പോലെ കെ എം മൗലവി എം സി സി മൗലവിയെ ദൈവമാക്കി എന്നും പറയേണ്ടി വരും.


പ്രതിസന്ധി ഘട്ടത്തിൽ കെ എം മൗലവിയെ രക്ഷിച്ചത് എം സി സി മൗലവിയായിരുന്നത്രെ.


"എന്റെ ജീവൻ രക്ഷിച്ച മനുഷ്യ സ്നേഹിയാണ് എംസിസി അബ്ദുറഹ്മാൻ മൗലവി."

( കെഎം മൗലവി - എം സി സി അബ്ദുറഹ്മാൻ മൗലവി സ്മാരകഗ്രന്ഥം പേ : 12)


2️⃣ انت منجينا من الحرق

من لهيب النار والاجج

സംഗ്രഹം: നബിയാണ് നാളെ നരകത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കുന്നത്

 (മൻഖൂസ് )

വേദനേറിയ

ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ആരുണ്ട് (ഖുർആൻ)


*മറുപടി*👉

മുത്ത് നബി(സ)യുടെ ശഫാഅത്ത് കാരണം വിശ്വാസികളെ അല്ലാഹു നരകത്തിൽ നിന്ന് രക്ഷിക്കും. നബി(സ)യുടെ ശഫാഅത്ത് കാരണമായതുകൊണ്ട് നബി രക്ഷിക്കും എന്ന് പറയുന്നതിന് വിരോധമില്ല.

മരുന്ന് മുഖേനെ അല്ലാഹുവാണ് രോഗം സുഖപ്പെടുത്തിയതെങ്കിലും മരുന്ന് രോഗം സുഖപ്പെടുത്തി എന്നു പറയുന്നത് പോലെ.


കെ എൻ എം മുഖപത്രത്തിൽ എഴുതുന്നു :

" അല്ലാഹുവാണ് രോഗം മാറ്റുന്നത് എന്നാണ് മുസ്‌ലിംകൾ വിശ്വസിക്കേണ്ടത്. ആ വിശ്വാസത്തോടെ ഒരാൾ ഒരു ഡോക്ടറുടെ ചികിത്സ തേടുകയും സുഖപ്പെട്ടപ്പോൾ ഇന്ന് ഡോക്ടർ ചികിത്സിച്ചപ്പോൾ രോഗം ഭേദമായി എന്ന് പറയുകയും ചെയ്താൽ ശിർക്കാവില്ല. കാരണം രോഗം ഭേദമായ രീതി വിവരിച്ചു എന്നല്ലാതെ അല്ലാഹുവല്ല രോഗം മാറ്റിയത് എന്ന വിശ്വാസം അത് പറയുമ്പോൾ നമുക്കില്ലല്ലോ"

(വിചിന്തനം വാരിക

2008 ജൂലൈ 1, പേജ്: 9)


3️⃣വിഗ്രഹങ്ങളോടുള്ള പ്രാർത്ഥനയും 

മൻഖൂസിൽ കാണാം.

ايا صنم العيد الذي صف حوله

صناديد من وفد بعيدومن قرب

സംഗ്രഹം:

പ്രമുഖരെല്ലാം സംഗമിക്കുന്ന ഞങ്ങളുടെ പ്രധാന ബിംബമെ ....


*മറുപടി* 👉

നബി(സ)യുടെ ജന്മ സമയത്തുണ്ടായിരുന്ന അത്ഭുത സംഭവമാണിത്. ബിംബങ്ങൾ തലകുത്തി വീണു. ഈ സംഭവം നടക്കുമ്പോൾ ബിംബരാധകർ പാടിയ പാട്ടാണിത്. ചരിത്രം ഉദ്ധരിക്കുമ്പോൾ അവർ പാടിയ പാട്ടു കൂടി ഇതിൽ ചേർത്തതാണ്. വഹാബികൾക്ക്‌ സ്വീകാര്യനായ ഇബ്നു തൈമിയ്യയുടെ ശിഷ്യൻ  ഇബ്നു കസീർ 'അൽ ബിദായ'യിൽ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. ഇത് വെച്ച് 'അൽ ബിദായ'യിൽ വിഗ്രഹങ്ങളോടുള്ള പ്രാർത്ഥനയുണ്ടെന്ന് മൗലവി പറയുമോ?


4️⃣ അല്ലാഹുവിൻ്റെ അടിമ എന്നത് ഒഴിവാക്കി നബി(സ)യുടെ അടിമ എന്ന ഭാഗവും കാണാം.

5. عبد ك المسكين يرجوا فصلك الجم الغفير الغفير


 സംഗ്രഹം:


നബിയെ ,അങ്ങയുടെ

മിസ്കീനായ അടിമയാണ് ഞാൻ


ഇനിയും ധാരാളമുണ്ട്.

ആളുകൾക്ക് ഇതിൻ്റെയൊക്കെ അർത്ഥം ഒന്ന് പറഞ്ഞുകൊടുത്തിരുന്നെങ്കിൽ,,,,,,,,,,,


*മറുപടി* 👉


'അടിമ' എന്ന പ്രയോഗിച്ചതിനാൽ മൗലിദ് ശിർക്കാണെങ്കിൽ കെ ഉമർ മൗലവി മുശിരിക്കാവേണ്ടിവരും.


കെ  ഉമർ മൗലവി എഴുതുന്നു :

" മനുഷ്യൻ മനുഷ്യന്റെ അടിമയാകുന്നത്  വിരോധമില്ലെന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. മൗദൂദി പറയുന്നത് മനുഷ്യൻ മനുഷ്യന്റെ അടിമയായാൽ കാഫിറായെന്നാണ്. മൗദൂദി പറഞ്ഞത് ളലാലത്താണ്. "

(സൽസബീൽ 1998

ഫെബ്രുവരി പേജ് 26 )


5️⃣.ارتكبت على الخطا غيرحصر وعدد لك اشكوا

സംഗ്രഹം: പാപങ്ങൾ പൊറുക്കാൻ അങ്ങയോട് പറയുന്നു


" അല്ലാഹുവല്ലാതെ പാപങ്ങൾ പൊറുക്കാൻ ആരുണ്ട് (ഖുർആൻ)


*മറുപടി* 👉

തെറ്റുകൾ ഒരുപാട് ഞാൻ ചെയ്തു പോയിട്ടുണ്ട്. പൊറുക്കാൻ ആവശ്യമായ കാര്യങ്ങൾ അങ്ങ് ചെയ്യണേ നബിയേ.. എന്നാണ് ഇതിന്റെ ശരിയായ സംഗ്രഹം.


"നബിയേ, മുഅ്മിനീങ്ങൾക്ക് വേണ്ടി ദോഷം പൊറുക്കാൻ അങ്ങ് ആവശ്യപ്പെടണം" (ഖുർആൻ)


✍️Aslam saquafi payyoli 

🌹

Thursday, 19 September 2024

നബി തങ്ങൾ ജനിച്ചത് റബീഉൽ അവ്വൽ 12 നാണെന്ന് ഇബ്നു അബ്ദുൽ വഹാബ്

 നബി തങ്ങൾ ജനിച്ചത് റബീഉൽ അവ്വൽ 12 നാണെന്ന് വഹാബീ സ്ഥാപക നേതാവ് അബ്ദുൽ വഹാബ്... ജനന സമയത്ത് പേർഷ്യൻ തീ അണഞ്ഞു. സാവ തടാകം വറ്റി... പേജ് 28











Monday, 16 September 2024

Saturday, 14 September 2024

നബിദിനവും തിങ്കളാഴ്ച നോമ്പും സന്തോഷങ്ങളും

 മുത്ത് നബി ﷺ ജനിച്ച ദിവസത്തിന് വലിയ മഹത്വമുണ്ട് 💚

════════════════════

തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ കുറിച്ച് നബി ﷺ യോട് ചോദിക്കപ്പെട്ടു അവിടുന്ന് പറഞ്ഞു അത് ഞാൻ ജനിച്ചതും, പ്രവാചകനായി നിയോഗിക്കപ്പെട്ടതും, ഖുർആൻ അവതരിക്കപ്പെട്ടതും അന്നാണ്.

[സ്വഹീഹ് മുസ്‌ലിം:1142]


തിങ്കളാഴ്ചയുടെ മൂന്ന് പ്രതേകതയിൽ ആദ്യം നബി ﷺ പറഞ്ഞത് അന്ന് 

എന്റെ ജന്മദിനമാണെന്നാണ്.


ഇസ്‌ലാമിൽ നബി ﷺ യുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെനും അന്ന് നന്ദി സൂചകമായി പ്രത്യേകം ആരാധന കർമ്മമായ വ്രതമനുഷ്ഠിക്കണമെന്നും 

നമുക്ക് വ്യക്തമായി.


പ്രസ്തുത ഹദീസ് വ്യാഖ്യാനിച്ച് 

ഇമാം ഇബ്നുൽ ഹാജ് [റ] പറഞ്ഞു.


"തിങ്കളാഴ്ച ദിവസത്തെ ശ്രേഷ്ഠത വരുത്തൽ അതുൾക്കൊള്ളുന്ന  മാസവും ഉൾപ്പെടും അതിനാൽ വർദ്ധിത പുണ്യകർമ്മങ്ങൾ കൊണ്ട് 

അർഹിക്കുന്ന വിധം ഈ മാസത്തെ ബഹുമാനിക്കൽ നമുക്ക് അനിവാര്യമാണ് "

[ അൽ മദ്ഖൽ 2:3,4 ]


നബി ﷺ ജനിച്ച ഒരു തിങ്കളാഴ്ച നിമിത്തം   എല്ലാ തിങ്കളാഴ്ച കൾക്കും അതുൾക്കൊള്ളുന്ന റബീഉൽ അവ്വൽ മാസത്തിനും ശ്രേഷ്ഠത ലഭിക്കുന്നു.

വർഷത്തിലൊരിക്കൽ മത്രമുള്ള റബീഉൽ അവ്വൽ മാസത്തിൽ ഒതുക്കാതെ വർഷത്തിൽ ഉടനീളമുള്ള എല്ലാ തിങ്കളാഴ്ചകളിലും നബിദിന

സ്മരണാർത്ഥം നന്ദി സൂചകമായി നടത്തുന്ന ആരാധനകളിൽ വ്യാപൃതരാവേണ്ടതുണ്ട്.


ഹദീസ് പ്രതിപാദിക്കുന്നത് നോമ്പ് അനുഷ്ടിക്കണം എന്നല്ലേ പിന്നെങ്ങനെ 

നബി ﷺ ജനിച്ച ദിവസം ഭക്ഷണ വിതരണവും മറ്റും നടത്തുക എന്ന ചോദ്യത്തിന് വിശ്വവിഖ്യാത പണ്ഡിതൻ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി [റ] മറുപടി പറയുന്നുണ്ട്.


"നന്ദി പ്രകടനം നോമ്പല്ലാത്ത പ്രകീർത്തനം,ഭക്ഷണം നൽകൽ, തുടങ്ങിയ സൽകർമ്മങ്ങൾ കൊണ്ടും കരസ്ഥമാക്കും".

  [അൽ ഹാവി 1:193]


ചുരുക്കത്തിൽ നബി ﷺ ജനിച്ച ദിവസത്തിനും അതുൾക്കൊള്ളുന്ന മാസത്തിനും ഇസ്‌ലാം പവിത്രതയും മഹത്വവും നൽകുന്നുണ്ടെന്നും

അന്ന് പ്രത്യേകം ആരാധനകൾ ഉണ്ടെന്നും പണ്ഡിത മഹത്തുക്കളുടെ പ്രാമാണിക വിശദീകരണത്തിൽ നിന്ന് നമുക്ക് ബോധ്യമായി. തിരുനബിയെ ജീവനക്കാളേറെ സ്നേഹിക്കാൻ അല്ലാഹു നമുക്കെല്ലാം തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ...🤲🤲🤲

Thursday, 5 September 2024

നബി ദിന ഭക്ഷണവും തബ്ലീഗുകാരും/ദയൂബന്ദികളും

 നബിദിനത്തിൽ വിതരണം ചെയ്യപ്പെടുന്ന ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ദേവ്ബന്ദിൻ്റെ ഫത്വ ഒരാൾ പ്രചരിപ്പിക്കുന്നത് കണ്ടു അതിൽ അത്ഭുതപ്പെടാനില്ല അവരുടെ നേതാക്കൾ അത് പണ്ടുമുതലേ പറയുന്ന കാര്യമാണ്.


ഇമാം ഇബ്നു ഹജർ 

ഇമാം സുയൂഥി

ഇമാം ഖസ്ത്വല്ലാനി

ഇമാം മുഹമ്മദ് ശാമി

ഇമാം ഹാഫിള് ഇറാഖി

ഇമാം ഇബ്നുൽ ജൗസി

ഇമാം സുർഖാനി തുടങ്ങിയ മഹാന്മാർ മുഴുവനും നബിദിനത്തിലേ ഭക്ഷണ വിതരണത്തെ പ്രോത്സാഹിപ്പിച്ചവരാണ്.


ഞങ്ങളുടേത് ശാഹ് വലിയുല്ലാഹ് ദഹ്‌ലവി(റ, ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി(റ)യുടെ വഴിയാണെന്ന് ദൈവ്ബന്ദികൾ ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി പറയും യഥാർത്ഥത്തിൽ അങ്ങനെയല്ല.

അത് അൻവർ ശാഹ് കശ്മീരിയുടെ മകൻ അൻളർ ശാഹ് കശ്മീരി ഒരു സ്ഥലത്ത് വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് "ദൈവ്ബന്ദ് മസ്ലക് ശാഹ് വലിയുല്ലാഹ് ദഹ്‌ലവിയുടെ വഴിയല്ല അത് ഗംഗോഹിയുടെയുടെയും നാനൂതവിയുടെയും വഴിയാണ് "

(മാഹ്നാമ അൽ ബലാഗ് )


ഈ വിഷയത്തിൽ ശാഹ് വലിയുല്ലാഹ് ദഹ്‌ലവി(റ, ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി(റ)യുടെ നിലപാട് എന്താണെന്ന് മനസ്സിലാക്കാം


ശാഹ് വലിയുല്ലാഹ് ദഹ്‌ലവി(റ, പറയുന്നു

اخبرني سيدي الوالد قال كنت اصنع في ايام المولد طعاما صلة بالنبي صلى الله عليه وسلم فلم يفتح لي في سنة من السنين شيئا اصنع به طعاما

فلم اجد الا حمصا مقليا فقسمته بين الناس فرأيته صلى الله عليه وسلم ويبن يديه هذا الحمص، مبتهجا بشاشا انتهى.

(الدر الثمين في مبشرات النبي الامين)

എന്റെ പിതാവ് എന്നോട് പറഞ്ഞു : "ഞാൻ എല്ലാ വർഷവും 

തിരുനബി(സ)യുടെ മൗലിദ് ശരീഫിൻ്റെ നാളുകളിൽ മുത്ത് നബിയുടെ പേരിൽ ഭക്ഷണം പാകം ചെയ്യാറുണ്ടായിരുന്നു. ഒരു വർഷം വറുത്ത കടല അല്ലാതെ മറ്റൊന്നും എന്റെ പക്കൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ അതേ വറുത്ത കടല ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. രാത്രിയിൽ, മുത്ത് നബി(സ)യെ വളരെ സന്തോഷിക്കുന്നവരായ സ്ഥിതിയിൽ സ്വപ്നത്തിൽ സന്ദർശിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അവിടുത്തെ മുന്നിൽ എൻ്റെ കടലയുമുണ്ട്.

(الدر الثمين في مبشرات النبي الامين)


മറ്റൊരു സ്ഥലത്ത് ശാഹ് വലിയുല്ലാഹ് ദഹ്‌ലവി(റ) പറയുന്നു 

حضرت ایشاں فرموند کہ دوازدہم ربیع الاول‘‘ بہ حسب دستور قدیم ’’قرآن واندم و چیزے نیاز آں حضرتﷺ قسمت کردم وزیارت موئے شریف نمودم، 

(القول الجلی في ذكر اثار الولي)

പണ്ടുമുതലേ നടത്തിവരാറുള്ളത് പോലെ നബി (സ) യുടെ ജന്മദിനമായ റബീഅൽ അവ്വൽ പന്ത്രണ്ടിന് ഞാൻ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും ഭക്ഷണവും മറ്റും വിതരണം ചെയ്യുകയും ചെയ്തു. തിരുനബി(സ)യുടെ അനുഗ്രഹീതമായ മുടി സന്ദർശിക്കുകയും ചെയ്തു.

(القول الجلی في ذكر اثار الولي)


ശാഹ് അബ്ദുൽ അസീസ് ദഹ്‌ലവി(റ)യുടെ ഒരു ഫത്വാ അബ്ദുൽ ഹഖ് ഇലാഹബാദി(റ) അദ്ദുർറുൽ മുനള്ളം എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നുണ്ട് അതിന്റെ അവസാനത്തിൽ പറയുന്നത് കാണാം


اولا بعضے از احادیث فضائل آن حضرت صلى الله عليه وآله وسلم مذکوره میشود و بعد ازاں ذکر ولادت با سعادت و نبذی از حال رضاع و حلیه شریف و بعضے از آثار که درین آوان بظهور آمد بمعرض بیان می آید پستر برما حضر از طعام یا شیرینی فاتحه خوانده تقسیم آن بحاضرین مجلس میشود علاوه بران زیارت موئے مبارک

آنحضرت صلی الله علیه و آله و سلم نیز معمول قدیم است. انتهی۔

(الدر المنظم)

റബീഉൽ അവ്വൽ മാസത്തിൽ മുത്ത് നബിയുടെ ജനനവുമായി ബന്ധപ്പെട്ട ഹദീസുകൾ പാരായണം ചെയ്യൽ ഭക്ഷണ വിതരണം നടത്തൽ മുത്ത് നബിയുടെ അനുഗ്രഹീതമായ മുടി സന്ദർശനം നടത്തൽ ഞങ്ങളുടെ പണ്ടുമുതലേയുള്ള പതിവാണ്

(الدر المنظم)


അബ്ദുൽ ഹഖ് ഇലാഹബാദി(റ) ഹാജി ഇംദുള്ളാഹ് മുഹാജിർ മക്കിയുടെ നിർദ്ദേശപ്രകാരം രചിച്ച ഗ്രന്ഥമാണ് അദ്ദുർറുൽ മുനള്ളം 

ഹാജി ഇംദുള്ളാഹ് മുഹാജിർ മക്കി (റ)

റഹ്മത്തുള്ളാഹിൽ കീറാനവി (റ)

അബ്ദു സ്സമീഅ് റാംപൂരി (റ) തുടങ്ങിയ പ്രഗൽഭരായ പണ്ഡിതന്മാർ ഗ്രന്ഥത്തിന് തഖ്രീള് എഴുതിയിട്ടുണ്ട് 


ഹാജി ഇംദുള്ളാഹ് മുഹാജിർ മക്കിയുടെ തഖ്രീള്

مولف علامہ جامع الشریعہ والطریقہ نے جو کچھ رسالہ الدر المنظم فی بیان حکم مولد النبی الاعظم میں تحریر کیا، وہ عین صواب ہے، فقیر کا بھی یہی اعتقاد ہے اور اکثر مشائخ عظام کو اسی طریقہ پر پایا، خداوند تعالیٰ مولف کے علم و عمل میں برکت زیادہ عطا فرماوے‘‘ (الدرالمنظم -146)


ജാമിഉ ശ്ശരീഅതി വ ത്ത്വരീഖ അബ്ദുൽ ഹഖ് ഇലാഹബാദി നബി തങ്ങളുടെ മൗലിദുമായി ബന്ധപ്പെട്ട് രചിച്ച അദ്ദുർറുൽ മുനള്ളം എന്ന ഈ ഗ്രന്ഥം പൂർണ്ണമായും ശരിയാണ് (عین الصواب ആണ് ) എൻ്റെ വിശ്വാസവും ഇതുതന്നെയാണ് ധാരാളം മഷായിഖ്മാരുടെ വഴിയും ഇത് തന്നെയാണ് രചയിതാവിന്റെ ഇൽമിലും അമലിലും ബറക്കത്ത് നൽകട്ടെ.

(الدرالمنظم -146)


ദേവ്ബന്ദികൾക്ക് മൗലിദിന്റെ ഭക്ഷണത്തോട് വെറുപ്പാണ് എന്നാൽ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഏതാണെന്ന് അവരുടെ തന്നെ നേതാവ് 

റഷീദ് അഹ്മദ് ഗംഗോഹി ഖാസിം നാനൂതവിയിൽ നിന്നുതന്നെ ഉദ്ധരിച്ചു പറയാം


ഗംഗോഹിയുടെ ഫത്വ കാണുക

(سوال) ہندو تہوار ہولی یادیوالی میں اپنے استاذ یا حاکم یا نوکر کو کھیلیں یا پوری یا اور کچھ کھانا بطور تحفہ بھیجتے ہیں ان چیزوں کا لینا اور کھانا استاد و حاکم و نوکر مسلمان کو درست ہے یا نہیں۔

( جواب ) درست ہے۔

(فتاوی رشیدیہ 574)

(ചോദ്യം)ഹിന്ദുക്കൾ ഹോലി, ദിവാലിയുടെ ആഘോഷ വേളകളിൽ പൂരി പായസം അധ്യാപകർക്കും ഭരണാധികാരികൾക്കും നൽകുന്നു മുസ്ലിം അധ്യാപകർ മുസ്ലിം ജീവനക്കാർ അത് കഴിക്കൽ അനുവദനീയമാണോ അല്ലേ?

(ഉത്തരം) അനുവദനീയമാണ്

(ഫതാവ റഷീദിയ്യ 574 )


നാനൂതവിയുടെ ഇഷ്ട്ടഭക്ഷണം എന്താണെന്ന് നോക്കാം

ഖാറി ത്വയ്യിബിന്റെ നിർദ്ദേശ പ്രകാരം മുനാസിർ അഹ്സൻ ദേവ്ബന്ദി എഴുതിയ ചരിത്രത്തിൽ കാണാം

آپ نے اس اضافہ کو بھی مان لیا اور حسب وعد ماتم کی مجلس میں حاضر بھی ہوئے، حلوا جو دیا گیا اسے بھی لے لیا

(سوانح قاسمی 22-2)

ഖാസിം നാനൂതവി ശിയാക്കളുടെ ദുഃഖാചരണത്തിൽ പങ്കെടുക്കുകയും അവർ നൽകിയ മധുര പലഹാരം സ്വീകരിക്കുകയും ചെയ്തു.

(സവാനിഹേ ഖാസിമി 2-22)


ഇബ്രാഹീം ഖലീൽ സഖാഫി, 

പെരിയടുക്ക 

9633671890

Tuesday, 3 September 2024

നബി ദിനം-15 വഹാബീ വൈരുദ്ധ്യങ്ങൾ

 *നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ (1/15)*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തിന്* *മഹത്വമുണ്ടോ ?*


തിരുനബി(സ) യുടെ ജന്മദിനത്തിന് ഇസ്‌ലാമിൽ മഹത്വമുണ്ടോ, പ്രത്യേകതയുണ്ടോ ?


ഉണ്ടെന്നും ഇല്ലെന്നും പരസ്പര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുന്നവരാണ് മുജാഹിദുകൾ. 


നബി(സ) യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ ഒരു സ്ഥാനവുമില്ലെന്നാണ്  കെ എൻ എം മുഖപത്രത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.


"... ഇതിൽ നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത് അവരുടെ(അമ്പിയാക്കളുടെ)യൊന്നും ജനന മരണ ദിനങ്ങൾക്കല്ല ഇസ്‌ലാമിൽ സ്ഥാനമുള്ളത്, മറിച്ച് അവരുടെയെല്ലാം ജീവിത മാതൃക പിൻപറ്റുന്നതിനാണ് എന്നാണ്."

(അൽമനാർ 2006 ഏപ്രിൽ പേജ് :13)


എന്നാൽ നബി(സ)യുടെ ജന്മ ദിനത്തിന് ഇസ്‌ലാമിൽ സ്ഥാനമുണ്ട്, പ്രത്യേകതയുണ്ട്. തിങ്കളാഴ്ച ദിവസത്തിനുള്ള മഹത്വം അവിടുത്തെ ജന്മദിനം എന്നതാണ്. അതിനുള്ള ശുക്റാണ് തിങ്കളാഴ്ച നോമ്പിലൂടെ നബി(സ) പ്രകടിപ്പിച്ചത്. ലോക മുസ്ലിംകൾ ഇന്നും ആ മഹത്വം മനസ്സിലാക്കി എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ടിച്ചു വരുന്നു.  ഇക്കാര്യം ഹദീസിൽ സ്ഥിരപ്പെട്ടതാണ്.


തിങ്കളാഴ്ച നോമ്പ് സുന്നത്ത് ആവാൻ കാരണം മുത്ത് നബി(സ)യുടെ ജന്മദിനമാണെന്ന ഹദീസ് ഉദ്ധരിച്ചുകൊണ്ട് വഹാബി നേതാവ് മൗലവി സുഹൈർ ചുങ്കത്തറ നബിയുടെ ജന്മദിനത്തിന് മഹത്വം ഉണ്ടെന്നും പ്രത്യേകതയുണ്ടെന്നും സമ്മതിക്കുന്നു.


"തിങ്കളാഴ്ച പുണ്യ റസൂൽ(സ)ജനിച്ച ദിവസം.കൊല്ലത്തിൽ ഒരു ദിവസമല്ല 52 ദിവസം. നബി (സ)ജനിച്ച ദിവസത്തിന് പ്രത്യേകതയില്ലേ? ഉണ്ട്. എന്താണത്? സുന്നത്ത് നോമ്പ്."

നോമ്പും നിയമവും പേജ് : 43 സുഹൈർ ചുങ്കത്തറ)


"നബി (സ) ജനിച്ച ദിവസം തീർച്ചയായും സാധാരണ ദിവസമല്ല. അസാധാരണ ദിവസമാണ്."

(നബിദിനാഘോഷം പേ: 31

സുഹൈർ മൗലവി)


*ശുക്ർ ചെയ്യണം* 

*ഫണ്ട് ശേഖരിക്കണം*


അപ്പോൾ സാധാരണക്കാരുടെ ജന്മദിനം പോലെയല്ല തിരുനബി(സ)യുടെ ജന്മദിനം. മാത്രമല്ല, അവിടുത്തെ ജന്മദിനം ഉൾക്കൊള്ളുന്ന മാസത്തിൽ പ്രത്യേകം ദഅവത് നടത്തി ശുക്ർ ചെയ്യണമെന്നും, അതിനായി ഫണ്ട് ശേഖരിക്കണമെന്നും മുജാഹിദ് സ്ഥാപക നേതാക്കൾ തന്നെ നിർദ്ദേശം നൽകിയത് ശ്രദ്ധിക്കുക:


"മുഹമ്മദ് നബി(സ) യെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിന് ഈ മാസത്തിൽ നബി(സ)യുടെ ദഅവത് പ്രചരിപ്പിക്കുക വഴിയായ് നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ർ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ് യോഗങ്ങൾ കൂട്ടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ച്  അവർക്കെല്ലാം നബി (സ)യുടെ ദഅവത് തബ്ലീഗ് ചെയ്യുന്ന കടമയെ നാം നിർവഹിക്കുകയും, ഈ മാസത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം."

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് 197)



*നബിദിനാഘോഷം: മുജാഹിദ് വൈരുദ്ധ്യങ്ങൾ (2/15)*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം:*

*ഖുർആനിൽ തെളിവുണ്ടോ?*


റബീഉൽ അവ്വൽ ആഗതമാവുമ്പോൾ മുത്ത് നബി(സ)യെ കൂടുതൽ സ്മരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന വിശ്വാസികളോട് ഇങ്ങനെ ചെയ്യാൻ ഖുർആനിലുണ്ടോ എന്ന് ചോദിക്കുന്നവരാണ് ആധുനിക വഹാബികൾ. 

എന്നാൽ മുജാഹിദ് സ്ഥാപക നേതാക്കളിൽ പലരും റബീഉൽഅവ്വലിൽ സന്തോഷം പ്രകടിപ്പിച്ചവരും  അതിനു ഖുർആനിൽ തെളിവുണ്ടെന്ന് പഠിപ്പിച്ചവരുമായിരുന്നു.


മുജാഹിദ് പണ്ഡിതസഭ KJU പുറത്തിറക്കിയ അൽ മുർശിദ് മാസികയിൽ റബീഉൽ അവ്വൽ മാസത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഒരു പ്രസാധക കുറിപ്പുണ്ട്. അതിൽ ഖുർആൻ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് മുത്ത് നബി(സ) യുടെ ജനനത്തിൽ സന്തോഷിക്കാൻ പ്രത്യേകം നിർദ്ദേശം നൽകിയിരിക്കുന്നത്. 


"മർഹബൻ  ബി ശഹ് റി റബീഇൽ അവ്വൽ മർഹബൻ ബി ഹി അഹ് ലൻ വ സഹ് ലൻ എന്ന തലവാചകത്തിലുളള പ്രസാധക കുറിപ്പ് തുടങ്ങുന്നത് തന്നെ ഖുർആനിലെ സൂറ ആലു ഇംറാനിലെ 

لقد من الله على المؤمنين

എന്ന സൂക്തം ഉദ്ധരിച്ചുകൊണ്ടാണ്. അതിങ്ങനെ വായിക്കാം :


"അല്ലാഹുവിന്റെ ലക്ഷ്യങ്ങളെ അവർക്ക് പറഞ്ഞ് ഗ്രഹിപ്പിക്കുകയും അവരെ സംസ്കരിക്കുകയും അവർക്ക് ഗ്രന്ഥത്തെയും വിജ്ഞാനത്തെയും പഠിപ്പിക്കുകയും ചെയ്യുന്ന അവരിൽ നിന്ന് തന്നെയുള്ള ഒരു ദൂതനെ അവരിൽ നിന്ന് തന്നെ നിയോഗിക്കുക വഴിക്ക് സത്യവിശ്വാസികളെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു.


റബീഉൽ അവ്വൽ മാസം ഇതാ ആരംഭിച്ചു. റസൂലുള്ളാഹി(സ)യുടെ ജനനത്തിലുള്ള സന്തോഷം കാണിക്കുവാൻ എല്ലാവരും ഒരുങ്ങി കഴിഞ്ഞു.  സഹോദരങ്ങളെ, നാം എന്തിന് സന്തോഷം കാണിക്കുന്നു. നബി(സ) മുഖേന അല്ലാഹു നമ്മെ അനുഗ്രഹിച്ചതിന് നാം നന്ദി കാണിക്കണം...."


(അൽ മുർശിദ് മാസിക

1937 മെയ് പേജ് : 42 )


റബീഉൽ അവ്വൽ മാസം മുത്ത് നബി(സ)യെ കൊണ്ട് അല്ലാഹു നമ്മെ അനുഗ്രഹിച്ച മാസമാകയാൽ ഈ മാസം വരുമ്പോൾ മുത്ത് നബി(സ) യുടെ ജനനത്തിൽ നാം സന്തോഷിച്ച് അല്ലാഹുവിന്റെ അനുഗ്രഹത്തിന് നന്ദി പ്രകടിപ്പിക്കണമെന്നും അതിന് ഖുർആനിക സൂക്തം തെളിവാണെന്നുമാണ്  മൗലവിമാർ മേൽ പ്രസ്ഥാവനയിലൂടെ  ഓർമ്മിപ്പിക്കുന്നത്.


ഇപ്പോൾ മൗലവിമാർ നബിദിനാഘോഷത്തിന് ഖുർആനിൽ തെളിവുണ്ടോ എന്ന് ചോദിക്കുന്നത് സ്ഥാപക നേതാക്കൾ പഠിപ്പിച്ച ആദർശത്തിന് വിരുദ്ധമാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാം.



*3/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ* 

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ജന്മദിനത്തെ കുറിച്ച്*

*ഹദീസിൽ സൂചന പോലുമില്ലെന്ന് !!.*


നബി(സ)യുടെ ജന്മദിനത്തിന് മഹത്വമില്ലെന്ന് സ്ഥാപിക്കാൻ മുജാഹിദുകൾ സാധരണ എഴുതിവിടാറുള്ളത് അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസുകളിൽ ഒരു സൂചനയും നൽകിയില്ലെന്നാണ്.


"ഹദീസ് ഗ്രന്ഥങ്ങളിലും പല പ്രവാചകന്മാരുടെയും ചരിത്രമുണ്ട്. എന്നാൽ ആകൂട്ടത്തിൽ ഒരാളുടെ പോലും ജന്മദിനത്തെ കുറിച്ച് യാതൊരു സൂചനയുമില്ല എന്നതും ശ്രദ്ധേയമാണ്."

(അൽ മനാർ 2006 ഏപ്രിൽ പേജ്: 12)


നബിദിനത്തിന് മഹത്വമില്ലെന്ന് വാദിക്കാൻ പ്രമാണങ്ങളുടെ പിൻബലമില്ലാതിരിക്കുമ്പോൾ കണ്ടെത്തുന്ന ന്യായങ്ങൾ മാത്രമാണിത്.   തിങ്കൾ, വെളളി ദിവസങ്ങളുടെ  പ്രത്യേകത തന്നെ പ്രവാചകന്മാരുടെ ജന്മദിനമാണ്. മഹത്വമുളള ദിവസങ്ങളിൽ അവർ ജനിച്ചതല്ല. മറിച്ച് അമ്പിയാക്കളുടെ ജന്മം നടന്നതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങൾക്ക് മഹത്വം വന്നതാണ്. ഇക്കാര്യം ഹദീസിൽ വന്നിട്ടുമുണ്ട്.


നബി(സ) യുടെയും ആദം നബി(അ)

ന്റെയും ജന്മദിനത്തെ കുറിച്ച് വന്ന ഹദീസ് മുജാഹിദിന്റെ അൽ മനാർ മാസികയിൽ തന്നെ ഉദ്ദരിക്കുന്നു. 


"നബി(സ)പറഞ്ഞു : തിങ്കളാഴ്ച ഞാൻ ജനിക്കുകയും എനിക്ക് ദിവ്യ സന്ദേശമിറങ്ങാൻ തുടങ്ങുകയും ചെയ്ത ദിവസമാണ്. അത് കൊണ്ടാണ് ഞാൻ നോമ്പനുഷ്ടിക്കുന്നത്. (മുസ്‌ലിം ) "

(അൽമനാർ 2015 ഡിസംബർ പേജ് : 4)


ആദം നബി(അ)ന്റെ ജന്മദിനത്തെ കുറിച്ച് പരാമർശിക്കുന്ന ഹദീസ് :


"സൂര്യൻ ഉദിക്കുന്ന ദിവസങ്ങളിൽ ഉത്തമമായ ദിവസമാകുന്നു വെള്ളിയാഴ്ച. ആ ദിവസത്തിലാണ് ആദം നബി(അ)സൃഷ്ടിക്കപ്പെട്ടതും. (മുസ്ലിം, അബൂദാവൂദ് )

(അൽമനാർ 2018 നവംബർ പേജ് : 46)


അമ്പിയാക്കളുടെ ജന്മദിനത്തെ കുറിച്ച് ഹദീസിൽ ഒന്നും വന്നിട്ടില്ലെന്ന് പറയുന്നതും അമ്പിയാക്കളുടെ ജന്മദിനത്തെക്കുറിച്ച് വന്ന ഹദീസ് റിപ്പോർട്ട് ചെയ്യുന്നതും കെ എൻ എം മുഖപത്രമായ അൽമനാർ മാസിക തന്നെയാണ്.


നോക്കൂ, 

ഒരു വിഷയത്തിൽ ഇത്രയും വ്യക്തമായ വൈരുദ്ധ്യങ്ങൾ ഒരേ പ്രസിദ്ധീകരണത്തിൽ തന്നെ പറയേണ്ടി വരുന്നത് മനുഷ്യ നിർമ്മിത ആദർശം സ്വീകരിച്ചത് കൊണ്ടല്ലെ..



*4/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

✍️Aslamsaquafi payyoli


*നബിദിനാഘോഷം :*

*നിഷിദ്ധമെന്ന വാദം*

*ഇസ്‌ലാമിക വിരുദ്ധം*


ഇസ്‌ലാമിൽ ഒരു കാര്യം അനിസ്‌ലാമികമെന്നോ നിഷിദ്ധമെന്നോ പറയാൻ തെളിവുകൾ വേണം. അവനവന് ഇഷ്ടമില്ലാത്തതൊക്കെ നിഷിദ്ധമാക്കാൻ ഇസ്‌ലാമിൽ ഒരു വകുപ്പുമില്ല. 

ഇത് മൗലവിമാർക്കും അറിയാവുന്ന ഒരു വസ്തുതയാണ്.


വഹാബി പ്രസിദ്ധീകരണമായ

അൽ ഇസ്‌ലാഹ് മാസികയിൽ നിന്ന് :


" ആരാണ് ഒരു കാര്യം ഹലാൽ എന്നും ഹറാം എന്നും പറയാൻ ഇവർക്ക് അധികാരം നൽകിയത് ? ഖുർആനിലും സുന്നത്തിലും ഖണ്ഡിതമായി പറയാത്ത ഒരു കാര്യത്തിൽ ഹറാം എന്ന് വിധി പറയൽ അല്ലാഹുവിന്റെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തലാകുന്ന ധിക്കാരമാണെന്നത് പ്രത്യേകം ഓർക്കുക. "


(അൽ ഇസ്‌ലാഹ് മാസിക

2011 ഡിസംബർ പേ: 16,17,)


ഈ നിയമങ്ങളൊക്കെ അറിഞ്ഞുകൊണ്ട് തന്നെ ഇതിനു വിരുദ്ധമായി നബിദിനാഘോഷ വിഷയത്തിൽ മൗലവിമാർ നിലപാടെടുക്കുന്നത് നോക്കൂ.


" നബി(സ)യെ സ്നേഹിക്കണം, ആദരിക്കണം, അതിനു മാതൃകയുണ്ട്. ആ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. അതിന്  നാം ഇന്ന് സ്വീകരിക്കുന്ന രീതി ശരിയല്ല. മൗലിദ് ഓതിയോ, ഓതിച്ചോ, ജന്മദിനം കൊണ്ടാടിയോ, പ്രകടനം നടത്തിയോ, അന്നദാനം നടത്തിയോ, മദ്രസ കുട്ടികളെ തെരുവിലിറക്കി മുദ്രാവാക്യം വിളിച്ചോ അല്ല - ഇവകളെല്ലാം ബിദ്അത്തും അനാചാരവും മാതൃകയില്ലാത്തതും ശിക്ഷാർഹവുമാണ്. "

(അൽമനാർ മാസിക 

2012 ഫെബ്രുവരി പേജ് :20)


മേൽ പറഞ്ഞ വിധം നബിദിനാഘോഷത്തിലൂടെ നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കൽ നിഷിദ്ധമാണെന്നതിന് ഏതെങ്കിലും ഒരു പ്രമാണമുണ്ടോ? ഖുർആനിലുണ്ടോ? ഹദീസിലുണ്ടോ?

ഇന്നുവരെ ഒരു മൗലവിയും അങ്ങനെയൊന്നുദ്ധരിച്ചു കണ്ടില്ല.

മുത്ത് നബി(സ)യോടുള്ള അടങ്ങാത്ത സ്നേഹത്താലായിരുന്നു ഇമാം മാലിക് (റ) മദീനയിൽ വാഹനം ഉപേക്ഷിച്ചത്. നഗ്ന പാദത്താൽ നടന്നു നീങ്ങിയത്. ഖുർആനിലോ ഹദീസിലോ ഇല്ലാത്തൊരു മാതൃക നബിസ്നേഹ പ്രകടനത്തിന് സ്വീകരിച്ച ഇമാം മാലിക് തങ്ങളെ തിരുത്താൻ ഉത്തമ നൂറ്റാണ്ടിൽ ആരുമുണ്ടായിരുന്നില്ല;

സ്നേഹപ്രകടനത്തിന് ഒരു പ്രത്യേക രൂപമോ ശൈലിയോ ഇല്ലെന്ന് തന്നെ. നിഷിദ്ധമല്ലാത്തതെല്ലാം സ്വീകരിക്കാം.


പ്രമാണങ്ങളിൽ ഖണ്ഡിതമായി ഹറാം എന്ന് പറയാത്ത നബിദിനാഘോഷം നിഷിദ്ധമാണെന്ന്  പ്രഖ്യാപിക്കുക വഴി അല്ലാഹുവിന്റെയും റസൂലിന്റെയും അധികാരത്തിൽ കൈകടത്തുകയെന്ന കടുത്ത ധിക്കാരമല്ലെ വഹാബികൾ ചെയ്തുകൊണ്ടിരിക്കുന്നത്.



*5/15*

*നബിദിനാഘോഷം:*

*മുജാഹിദ് വൈരുദ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️aslamsaqafi payyoli 


*നബി(സ)ചെയ്യാത്തതെല്ലാം*

*ബിദ്അതാണോ...?!*


നന്മകൾ മുടക്കുക ബിദ്അത്ത്കാരുടെ പ്രധാന ലക്ഷ്യങ്ങളിൽപെട്ട ഒന്നാണല്ലോ. അതിന് വിശ്വസനീയമായി തോന്നാവുന്ന ചില ഉസൂലുകൾ അവർ മെനഞ്ഞുണ്ടാക്കും. അത് സത്യമാണെന്ന് ധരിച്ച് ചിലരെങ്കിലും അതിൽ പെട്ടുപോകും. 


നബി(സ)ചെയ്യാത്തതെല്ലാം ബിദ്അത്താകുന്നു എന്നതാണ്  നബിദിനാഘോഷത്തിനെതിരെ മൗലവിമാർ കൊണ്ടുവരുന്ന പുതിയ ഉസൂല്.


"അല്ലാഹുവോ റസൂലോ നിശ്ചയിച്ചിട്ടില്ലാത്ത ആരാധനാകർമങ്ങൾ ചെയ്തുകൊണ്ട് ഉണ്ടാകുന്ന ബിദ്അത്തുകൾ. ഇതിനു ഉദാഹരണമാണ് നാരിയ സ്വലാത്ത്, മൗലിദ് ആഘോഷം. 

(അൽ മനാർ 2018 

നവംബർ പേജ് 20)


അല്ലാഹുവും റസൂലും നിശ്ചയിച്ചിട്ടില്ലാത്തതാണോ സ്വലാത്തും മൗലിദ് ആഘോഷവും ? സ്വലാത്ത് ചൊല്ലാനുള്ള നിർദ്ദേശം ഖുർആനിൽ ഹദീസിലും ഇല്ലേ? നബി (സ)യുടെ ജന്മദിനമായ തിങ്കൾ നോമ്പ് നോറ്റ് നബി(സ) ആഘോഷിച്ചത് ഹദീസിലില്ലെ? ഉണ്ടെന്ന് മൗലവിമാർക്കും ബോധ്യമുള്ള കാര്യമാണ്. 


ഇനി സ്വലാത്തിനും നബിദിനാഘോഷത്തിനും  പുതിയ രൂപങ്ങൾ ഉണ്ടാക്കാമോ? എല്ലാവർഷവും റബീഉൽ അവ്വൽ 12ന് ആഘോഷിക്കാമോ? പറ്റുമെന്ന് പണ്ഡിതർ തീരുമാനം പറഞ്ഞു. വിശ്വാസികൾക്കിനി ഇതിൽ സംശയമില്ല.


പക്ഷേ, വഹാബികൾ ഇവിടെ 'ഇങ്ങനെ നബി ചെയ്തു കാണിച്ചു തന്നിട്ടുണ്ടോ' എന്ന ചോദ്യമുയർത്തി. ഹദീസിൽ വന്ന വാചകങ്ങൾ മാത്രമേ സ്വലാതിന് ഉപയോഗിക്കാവൂ എന്ന് വാദിച്ചു. അതുവഴി എല്ലാ സ്വലാത്തുകളെയും തള്ളിക്കളഞ്ഞു. റബീഉൽ അവ്വൽ 12ന് തിരു ജന്മത്തിൽ ആഘോഷിക്കരുതെന്ന് അവർ വാദിച്ചു.


സത്യത്തിൽ, സ്വലാത്തിൻ്റെ വാചകങ്ങൾ ഹദീസിൽ വന്നതാവണം എന്നൊരു നിബന്ധന ഇല്ലെന്ന് ഇമാമീങ്ങൾ പഠിപ്പിച്ചതാണ്. ഇമാമുകൾ ദീർഘമായ സ്വലാത്തുകൾ അവരുടെ ഗ്രന്ഥങ്ങളിൽ എഴുതിവെച്ചിട്ടുമുണ്ട്. 

ഇത്പോലെ വർഷത്തിൽ ആവർത്തിച്ചു വരുന്ന റബീഉൽ അവ്വൽ 12 ആഘോഷ ദിനം ആക്കാമെന്നത് 'ഖിയാസു'കൊണ്ട് പണ്ഡിതന്മാർ സ്ഥിരപ്പെടുത്തിയതാണ്. ഖിയാസ് പ്രമാണങ്ങളിൽ പെട്ടതാണ്. 


ഇത്തരം ഘട്ടത്തിൽ പണ്ഡിതരെ പരിഹസിക്കുകയാണ് തള്ളിക്കളയുകയാണ് മൗലവിമാർ ചെയ്യാറുള്ളത്. നന്മ മുടക്കലാണല്ലോ ബിദ്അത്തുകാരുടെ ലക്ഷ്യം.


നബിദിനാഘോഷത്തെ പറ്റി ഇമാമുകൾ പറഞ്ഞതിനെ കൊച്ചാക്കിക്കൊണ്ട് മൗലവിമാർ എഴുതിയത് നോക്കൂ :


"ആരോ പറഞ്ഞതും ആരോ ചെയ്തതും ഇസ്‌ലാമിൽ പ്രമാണങ്ങളല്ല. മുസ്‌ലിംകൾ സ്വീകരിക്കേണ്ട കൽപ്പനകളും അല്ല. അല്ലാഹുവും അവന്റെ റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്.

ഉണ്ടെങ്കിൽ അങ്ങനെ തന്നെ ചെയ്യണം. ഇല്ലെങ്കിൽ അതൊക്കെ ദൂരെ എറിയണം. "

(അൽ മനാർ 2015 

ഡിസംബർ പേജ് 5)


ഇജ്മാഇനെയും ഖിയാസിനെയും വെട്ടി മാറ്റുന്ന ഇത്തരം കൈക്രിയകൾ  നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് മൗലവിമാർ കൂടുതൽ പുറത്തെടുക്കാറുള്ളത്. 


എന്നാൽ, എല്ലായിടത്തും അല്ലാഹുവും റസൂലും കൽപ്പിച്ചിട്ടുണ്ടോ എന്ന് ഇവർ നോക്കാറില്ല. അത് പ്രായോഗികവുമല്ല. 

ഒരുദാഹരണം പറയാം.


എല്ലാ വെള്ളിയാഴ്ചയിലും ഖുതുബയിൽ സ്വലാത്ത് ചൊല്ലലും വിശ്വാസികൾക്ക് വേണ്ടി ദുആ ചെയ്യലും നിർബന്ധഘടകമാണല്ലൊ. ഇത് മൗലവിമാരും പഠിപ്പിക്കുന്നുണ്ട്.


"അല്ലാഹുവിനെ സ്തുതിക്കലും , പുകഴ്ത്തലും, നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, മുഅമിനുകൾക്ക് വേണ്ടിയുള്ള പ്രാർത്ഥന എന്നീ അഞ്ചു കാര്യങ്ങൾ ജുമുഅയുടെ റുക്നുകൾ  ആകുന്നു "

(അൽമനാർ 2022

ജൂൺ പേജ് 39 )


"ഹംദ് ,സ്വലാത്ത്, ഖുർആൻ പാരായണം, പ്രാർത്ഥന മുതലായ അവിഭാജ്യ ഘടകങ്ങൾ "

(ശബാബ് 2019 

ഏപ്രിൽ 2 പേജ് 26 )


എന്നാൽ നബി(സ) ഏതെങ്കിലും ഒരു വെള്ളിയാഴ്ച ഖുത്ബയിൽ സ്വലാത്ത് ചൊല്ലിയിട്ടുണ്ടോ ?  കൽപ്പിച്ചിട്ടുണ്ടോ? ദുആ നടത്താൻ പറഞ്ഞിട്ടുണ്ടോ? ഖുതുബയിൽ സ്വലാത്ത് ചെല്ലാനും ദുആ നടത്താനും അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ ?

ഇല്ല എന്നാണ് മൗലവിമാരുടെ ആധികാരിക മറുപടി. 


വഹാബി ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച 

" ജുമാ ഖുതുബ എങ്ങനെ ആയിരിക്കണം " എന്ന പുസ്തകത്തിൽ എഴുതുന്നു:


"ഹദീസിൽ നിന്നും ജുമുഅക്ക് രണ്ട് ഖുതുബ വേണമെന്നും അതിൻെറ ഇടയിൽ ഇരിക്കണമെന്നും ഖുതുബയിൽ ഹംദും, തദ്കീറും, ഉപദേശവും , ഖുർആൻ പാരായണവും ഉണ്ടായിരിക്കണമെന്നും വ്യക്തമായി "

(പേജ്: 12. 1945 ൽ 

പ്രസിദ്ധീകരിച്ചത്.)


അപ്പോൾ ഹദീസിൽ നബി (സ) ഖുതുബയിൽ സ്വലാത്ത് ചൊല്ലിയതായും പ്രാർത്ഥന നടത്തിയതായും തെളിവില്ല.

ശബാബിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട് :


"ഖുതുബയുടെ തുടക്കത്തിൽ ഹംദും ശഹാദത്ത് കലിമയും നബി(സ) ഒഴിവാക്കിയിട്ടുണ്ടായിരുന്നില്ലെന്ന് ചില ഹദീസുകളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ജുമുഅ ഖുതുബയുടെ ആരംഭത്തിൽ നബി(സ) സ്വലാത്ത് ചൊല്ലുകയോ ചൊല്ലാൻ കൽപ്പിക്കുകയോ ചെയ്തതായി പ്രബലമായ ഹദീസുകളിൽ കാണുന്നില്ല. 

(ശബാബ് 2009 

ജൂലൈ 10 പേജ് 21)


നോക്കൂ..., 

ഖുതുബയിലെ സ്വലാത്തും ദുആയും ഖുർആനോ, ഹദീസോ കൽപ്പിച്ചതല്ലെന്ന് ആധുനികരും പൗരാണികരുമായ മൗലവിമാർ തുറന്നു സമ്മതിക്കുന്നു. 

എന്നാൽ ഇപ്പോഴും മൗലവിമാർ ഖുതുബയിൽ സ്വലാത്തും ദുആയും നിർബന്ധപൂർവ്വം ചൊല്ലുന്നു, സമയം നിശ്ചയിക്കുന്നു, ദിവസം നിശ്ചയിക്കുന്നു. നബിദിനാഘോഷത്തിന് മൗലവിമാർ പറയുന്ന എല്ലാ കുഴപ്പങ്ങളും ഖുതുബയിലെ സ്വലാത്തിനും ദുആഇനും നാം കാണുന്നു. 


ഖുതുബയിലെ സ്വലാത്ത്, ദുആ ഫർളും നബിദിനാഘോഷം സുന്നത്തുമാണ്. ഫറളായ കാര്യത്തിന് നബി ചെയ്ത് കാണിക്കേണ്ടതില്ലെന്നും സുന്നത്ത് നബി(സ)ചെയ്ത് കാണിക്കണമെന്നുമാണോ?! 


നബി(സ) ചെയ്യാത്തത് കൊണ്ടാണ് വഹാബികൾ നബിദിനാഘോഷത്തിൽ പങ്കെടുക്കാത്തതെങ്കിൽ ജുമുഅ: ഖുതുബയിൽ നിന്നും മാറി നിൽക്കണ്ടെ? 


ഓർക്കുക, നബിദിനാഘോഷത്തിനു തെളിവ് ഖിയാസാണ്. അതുപോലെ ഖുതുബയിലെ സ്വലാത്തും ദുആഉം. ഇതെല്ലാം ഇസ്‌ലാമികമാണെന്ന് പഠിപ്പിച്ചത് എല്ലാവർക്കും സ്വീകര്യരായ ലക്ഷക്കണക്കിന് ഹദീസ് മന:പ്പാഠമുള്ള ഇമാമുകളാണ്.




*6/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം :*

*പുതിയ രൂപങ്ങൾ ബിദ്അത്തോ..?*


നബി(സ) തങ്ങളോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ പുതിയ ശൈലികളും രൂപങ്ങളും സ്വീകരിക്കൽ ബിദ്അത്തും കുറ്റകരവുമാണെന്നാണ് മുജാഹിദിന്റെ പുതിയവിശ്വാസം.


"നബി(സ)യെ സ്നേഹിക്കാൻ അവിടുന്ന് പഠിപ്പിച്ചിട്ടില്ലാത്ത പുതിയ രൂപങ്ങൾ സ്വീകരിക്കുന്നത് മതത്തിൽ പുതിയ നിയമങ്ങൾ ഉണ്ടാക്കുന്നതിന് തുല്യമാണ്, അതിനാൽ നബിദിനാഘോഷം തന്നെ ബിദ്അത്താണ്. "

(ശബാബ് 2013 

ജനുവരി 18 പേജ് 16)


മതപരമായി ഒരു അടിസ്ഥാനവും 

ഈ പറഞ്ഞ വാദങ്ങൾക്കില്ല.

സ്വഹാബികളുടെയും ഉത്തമ നൂറ്റാണ്ടിൽ കഴിഞ്ഞുപോയ ഇമാമുകളുടെയും ചരിത്രം പരതിയാൽ നബി(സ) പഠിപ്പിക്കാത്ത രൂപത്തിലും ശൈലിയിലും നബി(സ)യോടുള്ള സ്നേഹം അവർ പ്രകടിപ്പിച്ചതിന് നിരവധി സംഭവങ്ങൾ കാണാൻ സാധിക്കും.


മുജാഹിദുകൾ തന്നെ ഈ വാദത്തിന്റെ അനിസ്‌ലാമികത തുറന്നുകാണിക്കുന്നുണ്ട്.  

'നബിദിനാഘോഷം' എന്ന പുസ്തകത്തിൽ മൗലവി സുഹൈർ ചുങ്കത്തറ എഴുതുന്നു:


"അബൂബക്കർ സിദ്ദീഖ് (റ) മരണമാസന്നമായപ്പോൾ ചോദിച്ചു. ഇതേതാ ദിവസം ? അവർ പറഞ്ഞു തിങ്കളാഴ്ച. അദ്ദേഹം പറഞ്ഞു : ഈ രാത്രി ഞാൻ മരിച്ചാൽ എന്നെ നാളേക്ക് വെക്കരുത്. തീർച്ചയായും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാപ്പകലുകൾ അല്ലാഹുവിന്റെ റസൂലിനോട് ഏറ്റവും അടുത്തവയാണ്. (അഹ്‌മദ്)


ഉമർ(റ) ഈ ലോകത്തോട് വിട പറയുകയാണ് അവിടുത്തെ (നബി(സ) യുടെ )ഖബറിന് അരികിൽ ഉമറി(റ)ന് ഇടം കിട്ടണം. ആഗ്രഹമാണ്. ഉമർ(റ) മകൻ അബ്ദുല്ലാ (റ) നോട് പറഞ്ഞു: അബ്ദുല്ലാ... ഉമ്മുൽ മുഅ്മിനീൻ ആയിഷ(റ) യുടെ അടുത്ത് നീ ചെല്ലണം. എന്നിട്ട് നീ പറയണം, ഉമർ നിങ്ങൾക്ക് സലാം പറയുന്നു. അമീറുൽ മുഅ്മിനീൻ എന്ന് നീ പറയരുത്. ഇന്ന് നിങ്ങളുടെ അമീർ അല്ല ഞാൻ. നീ ചോദിക്കണം ഖത്താബിന്റെ മകൻ ഉമർ തന്റെ രണ്ടു കൂട്ടുകാർക്കൊപ്പം ഖബറടക്കപ്പെടാൻ സമ്മതം ചോദിക്കുന്നുവെന്ന്. അദ്ദേഹം ചെന്നു. സലാം പറഞ്ഞു. സമ്മതം ചോദിച്ചു. അവരതാ ഇരുന്ന് കരയുകയാണ്. അദ്ദേഹം വിവരം പറഞ്ഞു. അവർ പറഞ്ഞു: ഞാനത് എനിക്കുവേണ്ടി ഉദ്ദേശിച്ചത് ആയിരുന്നു. ഇന്ന് തീർച്ചയായും എന്നെക്കാൾ അദ്ദേഹത്തിന് ഞാൻ മുൻഗണന കൊടുക്കുന്നു. വിവരമറിഞ്ഞ ഉമർ (റ) പറഞ്ഞു : അല്ലാഹുവിന് സ്തുതി. ഇതിനെക്കാൾ എനിക്ക് പ്രധാനമായതൊന്നും ഇല്ല. ഇനി എന്റെ മരണം കഴിഞ്ഞാൽ എന്നെ ചുമന്ന് കൊണ്ടുപോകണം. എന്നിട്ട് അവർക്ക് സലാം പറയണം. എന്നിട്ട് വീണ്ടും പറയണം അനുവാദം ചോദിക്കുന്നുവെന്ന്.  അവർ എനിക്ക് അനുവാദം തന്നാൽ എന്നെ അവിടേക്ക് പ്രവേശിപ്പിക്കൂ. അവരെന്നെ മടക്കിയാൽ മുസ്‌ലിംകളുടെ ഖബർസ്ഥാനിലേക്ക് എന്നെ മടക്കുവിൻ. (ബുഖാരി 3700)

നോക്കൂ.. എന്തൊരു വികാര തീവ്രമായ രംഗങ്ങൾ ! "


ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും അവസാന സമയത്തുണ്ടായ പ്രവാചക സ്നേഹ പ്രകടനത്തിന്റെ ഉദാഹരണമാണ് സുഹൈർ മൗലവി മേലുദ്ധരിച്ചത്.  


നബി(സ) പഠിപ്പിക്കാത്ത രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കൽ ബിദ്അത്താണെന്ന മൗലവിമാരുട പുതിയ വാദത്തെ അവർ തന്നെ ഇവിടെ തകർത്തിരിക്കുന്നു. അല്ലെങ്കിൽ ഈ രണ്ടു സ്വഹാബികളും ചെയ്തത് ബിദ്അത്താണ്, അവർ പുത്തൻ വാദികളാണെന്ന് പറയേണ്ടിവരും. കാരണം ഇങ്ങനെ സ്നേഹം പ്രകടിപ്പിക്കാൻ നബി(സ) അവരോട് നിർദ്ദേശിച്ചിട്ടില്ലല്ലോ.



*7/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

✍️ Aslam saquafi payyoli


*നബിസ്നേഹ പ്രകടനം*

*പുതിയ ശൈലികളിൽ*


മുത്ത് നബി(സ)യോടുള്ള സ്നേഹപ്രകടനത്തിനു പുതിയ ശൈലികളും മാർഗങ്ങളും സ്വീകരിക്കുന്ന സുന്നികൾ പുത്തൻ വാദികളാണെന്നാണ്  വഹാബി മതം.

സുന്നികൾ സ്നേഹ പ്രകടനത്തിന് സ്വീകരിക്കുന്ന മാർഗങ്ങൾ  സ്വഹാബികൾ സ്വീകരിച്ചിട്ടില്ലെന്നും നബി(സ) പഠിപ്പിച്ചിട്ടില്ലെന്നുമാണ് നബിദിനാഘോഷത്തെ എതിർത്തുകൊണ്ട് വഹാബികൾക്ക് പറയാനുള്ളത്.


ബുദ്ധിയുള്ളയാർക്കും ഇത് നിരർത്ഥകമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. സ്നേഹ പ്രകടനത്തിന് പ്രത്യേക രൂപങ്ങളും ശൈലികളും നിർദ്ദേശിക്കുക സാധ്യമല്ല. അനുവദനീയമായ രൂപങ്ങളിലൊക്കെ സ്നേഹം പ്രകടമാവുമെന്നതാണ് ശരി. അല്ലെങ്കിൽ  ഒരേ ശൈലിയിൽ സ്വാഹബത് സ്നേഹം പ്രകടിപ്പിക്കേണ്ടിയിരുന്നു. അങ്ങനെയല്ലല്ലോ ചരിത്രം. 

 

നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്നേഹപ്രകടനം നടത്തൽ ബിദ്അത്താണെന്ന് പറയുന്ന മൗലവിമാർ തന്നെ നബി(സ) കൽപ്പിക്കാത്ത രൂപത്തിൽ സ്വഹാബികളും താബിഉകളും സ്നേഹപ്രകടനം നടത്തിയതിന്റെ ഉദാഹരണങ്ങൾ എഴുതുന്നത് നോക്കൂ.


"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ അനുഗ്രഹത്തിനു വേണ്ടി നബി (സ) യുടെ സ്വഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു എന്ന് ചില ഒറ്റപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത് നബി(സ)യോടുള്ള സ്നേഹത്തിൽ നിന്നുണ്ടായ ചില കാര്യങ്ങൾ മാത്രമാണ്. "

(ശബാബ് വാരിക 2011 

മാർച്ച് 11 പേജ് 30)


സ്വഹാബിയായ അംറുബ്നുൽ ആസ്(റ)പറയുന്നു: എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളതും എൻ്റെ കണ്ണിൽ ഏറ്റവും ആദരവുള്ളതും അല്ലാഹുവിന്റെ റസൂലി നോടാണ്. ആദരവ് കാരണത്താൽ റസൂൽ(സ) യെ സൂക്ഷിച്ചൊന്നു നോക്കുവാൻ പോലും എനിക്ക് സാധിക്കുമായിരുന്നില്ല. (മുസ്‌ലിം)

(അൽ ഇസ്‌ലാഹ് മാസിക 

2022 ആഗസ്റ്റ് പേജ് 6)


"പ്രവാചക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നവർ ആയിരുന്നു പൂർവിക പണ്ഡിതന്മാർ. നബി(സ) യുടെ പേര് പറയുമ്പോഴേക്കും ഇമാം മാലിക്(റ)ന്റെ മുഖം വിവർണ്ണമാവും. തല കുനിയും;രംഗം കണ്ട് സദസ്സിൽ ഇരിക്കുന്നവർക്ക് പ്രയാസം അനുഭവപ്പെടും.ആളുകൾ ഒരു പ്രവാചക വചനത്തെ പറ്റി ചോദിക്കുമ്പോഴേക്കും മുഹമ്മദുൽ മുൻകദിർ (റ) കരയുമായിരുന്നു. പ്രവാചകന്റെ പേര് ഉച്ചരിക്കുമ്പോഴേക്കും അബ്ദുറഹ്മാൻ ബിൻ ഖാസിമി(റ)ന്റെ നാവ് വരണ്ടുപോകും. ധാരാളം ചിരിയും തമാശയും ഉള്ള ആളായിരുന്നു ജഅ്ഫർ ബ്നു മുഹമ്മദ് (റ) പക്ഷേ നബിയുടെ പേര് കേൾക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മട്ട് മാറും.

(ശബാബ് വാരിക 2019 

നവംബർ 22 പേജ് 33)


ഇങ്ങനെ നബി(സ) നിർദ്ദേശിക്കുകയോ പഠിപ്പിക്കുകയോചെയ്യാത്ത രൂപത്തിൽ സ്വഹാബികൾ നബി (സ )യോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന് നൂറുകണക്കിന് ചരിത്രങ്ങൾ ഉദ്ധരിക്കാൻ സാധിക്കും. ദീനിലില്ലാത്ത നിബന്ധനകൾ വെച്ച് പ്രവാചക സ്നേഹത്തെ ഇല്ലായ്മ ചെയ്യൽ മാത്രമാണ് മൗലവിമാരുടെ ലക്ഷ്യം.


എന്നാൽ പുതിയ രൂപത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിനെ ആദ്യകാല മൗലവിമാരും സ്വാഗതം ചെയ്തിട്ടുണ്ട്. 1950 കൾക്ക് ശേഷമാണ് മൗലവിമാർക്ക് നബിദിനാഘോഷം ബിദ്അത്തായി മാറിയത്.


മുജാഹിദ് പണ്ഡിതസഭയുടെ ആദ്യകാല പ്രസിദ്ധീകരണമായ അൽ മുർശിദിൽ എഴുതുന്നു:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ് ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവെങ്കിലും അത് അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട് പറയത്തക്ക ഫലം ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഇടക്കാലത്ത് ചില സ്ഥലങ്ങളിൽ അർത്ഥം പറഞ്ഞുകൊണ്ട് മൗലിദ് ഓതുവാൻ തുടങ്ങിയിട്ടുണ്ട്. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബി(സ)യുടെ മഹാത്മ്യത്തെ കുറിച്ച് മലയാളത്തിൽ പ്രസംഗങ്ങൾ നടത്തി വരുന്നുണ്ട്. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ. "

(അൽ മുർഷിദ് മാസിക

1935 ജൂൺ പേജ് : 194 )


നബി(സ) കൽപ്പിക്കാത്ത രൂപത്തിലും ശൈലിയിലും അവിടുത്തോടുള്ള സ്നേഹം പ്രകടിപ്പിക്കാമെന്നും അത് ആദ്യകാല മൗലവിമാർ അംഗീകരിച്ചതാണെന്നും ഇപ്പോൾ മൗലവിമാർ പടച്ചുണ്ടാക്കുന്ന നിയമങ്ങൾ ആദ്യകാല നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിലൂടെ നാം ഗ്രഹിച്ചു കഴിഞ്ഞു.


*8/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*ഇസ്‌ലാമിൽ രണ്ട്*

*ആഘോഷങ്ങൾ മാത്രമോ?*


നബിദിനാഘോഷം അനിസ്‌ലാമികമെന്നത്തിന് തെളിവായി ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങളേയുള്ളൂയെന്നാണ് മുജാഹിദുകൾ സാധാരണ പറയാറുള്ളത്.


" മുസ്‌ലിംകൾക്ക് മതപരമായി ആഘോഷിക്കാൻ രണ്ടു ആഘോഷങ്ങൾ മാത്രമാണ് ഇസ്‌ലാം നശ്ചയിച്ചിട്ടുള്ളത്. അത് നമുക്കറിയാവുന്നത് പോലെ ഈദുൽ ഫിത്വറും ഈദുൽ അള് ഹയുമാണ് "

(അൽമനാർ 2006 ഏപ്രിൽ പേജ്: 14)


എന്നാൽ ഇസ്‌ലാമിൽ രണ്ടു പെരുന്നാൾ മാത്രമല്ല ആഘോഷ ദിവസങ്ങളായി ഉള്ളതെന്ന് 

മൗലവിമാർ തന്നെ സമ്മതിക്കുന്നുണ്ട്.


റമളാൻ മാസം ആഘോഷ മാസമാണെന്നും അത് പോലെ എല്ലാ നന്മകൾക്കും കാരണക്കാരായ നബി(സ) തങ്ങൾ ജനിച്ച മാസവും മുസ്‌ലിംകൾക്ക് വലിയ ആഘോഷമാസമാണെന്നും മൗലവിമാർ തന്നെ പഠിപ്പിക്കുന്നത് കാണുക.


*1. റമദാൻ മാസം*

"നബി(സ)തിരുമേനിക്ക് വിശുദ്ധഖുർആൻ അവതരിച്ചു തുടങ്ങിയത് റമദാനിലാണ്. അല്ലാഹു മനുഷ്യർക്ക് നൽകിയ ഏറ്റവും മഹത്തായ അനുഗ്രഹമാണത്. അതിനാൽ ആ മാസത്തെ ഒരു ആഘോഷമായി ആചരിക്കണമെന്നാണ് ശാസന.... പുണ്യങ്ങളുടെ പൂക്കാലമായ റമദാൻ വിശ്വാസികൾക്ക് ഒരാഘോഷ മാസം തന്നെ."

(അൽമനാർ മാസിക

2012 ജൂലൈ പേജ് :5

കെ.എൻ എം മുഖപത്രം)


*2 റബീഉൽ അവ്വൽ മാസം*


മുജാഹിദ് ആദ്യകാല പ്രസിദ്ധീകരണമായ അൽമുർഷിദിൽ എഴുതുന്നു :

".... താമസിയാതെ അതിസുന്ദരനായ ഒരാൺകുട്ടി പിറക്കുന്നു. ഈ ആനന്ദകരമായ റബീഉൽ അവ്വൽ മാസം പിന്നീട് ലോകത്തിലെ ഒരു പ്രബല സമുദായത്തിന്റെ പെരുന്നാൾ മാസമായി രൂപാന്തരപ്പെടുന്നു."

(അൽ മുർശിദ് മാസിക

1939 ഏപ്രിൽ)


അപ്പോൾ രണ്ടു ആഘോഷങ്ങൾ മാത്രമേ ഇസ്‌ലാമിലുള്ളൂ എന്ന ന്യായം പറഞ്ഞ് നബിദിനാഘോഷത്തെ എതിർക്കാനും വകുപ്പില്ല.



*9/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️Aslam saquafi payyoli


*നബിദിനാഘോഷം ശിർക്ക്...!?*


നബി(സ)യോടുള്ള സ്നേഹപ്രകടനത്തിൽ നിന്ന് വിശ്വാസികളെ മാറ്റിനിർത്താനുള്ള ആവുന്നത്ര ശ്രമങ്ങൾ പുത്തൻ വാദികൾ നടത്തിക്കൊണ്ടിരിക്കുന്നു. അതിൽ അങ്ങേയറ്റത്തേതാണ് നബിദിനാഘോഷം ശിർക്കാണെന്ന വാദം.


നബി(സ)യുടെ പൊരുത്തം ആഗ്രഹിക്കൽ ശിർക്കാകുന്നു. അതിനാൽ അവിടുത്തെ പൊരുത്തം ആഗ്രഹിച്ചുകൊണ്ടുള്ള നബിദിനാഘോഷം ശിർക്കാകുന്നു. ഇതാണ് മൗലവിമാരുടെ പുതിയ ഗവേഷണം. നബി(സ)യോടുള്ള വിരോധത്തിന്റെ അങ്ങേയറ്റമാണിത്.


മുജാഹിദിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ എഴുതുന്നു:


" തൊണ്ണൂറ് ശതമാനം ആളുകളും ബിദ്അത്താകുന്ന മൗലിദ് ആഘോഷം കൊണ്ടാടുന്നത് നബിയുടെ ശുപാർശയും പൊരുത്തവും ആഗ്രഹിച്ചു കൊണ്ടാണ്, അത് ശിർക്കാണ്."

(ശബാബ് 2019 

നവംബർ 15 പേജ് 31)


സ്നേഹം വർധിക്കുമ്പോൾ സ്നേഹിക്കപ്പെടുന്നവരുടെ പൊരുത്തം ആഗ്രഹിക്കുക മനുഷ്യസഹജമാണല്ലോ. ഉമ്മയുടെ പൊരുത്തം, ബാപ്പയുടെ പൊരുത്തം, ഗുരുനാഥന്മാരുടെ പൊരുത്തം  ഇതെല്ലാം മനുഷ്യർ ആഗ്രഹിക്കുന്നതാണ്. എന്നാൽ നബിദിനാഘോഷം ശിർക്കാണെന്ന് വരുത്തിതീർക്കാൻ ഈ പൊരുത്തങ്ങളൊക്കെ ശിർക്കിന്റെ പട്ടികയിലേക്ക് ചേർത്തിരിക്കുകയാണ് വഹാബികൾ.


അല്ലാഹുവല്ലാത്തവരുടെ പൊരുത്തം അത് നബി (സ)യുടേത് ആണെങ്കിൽ പോലും ആഗ്രഹിക്കാൻ പാടില്ല, അത് ശിർക്കാണെന്ന  മൗലവിമാരുടെ പുതിയ കണ്ടെത്തലിന്  മതപരമായി യാതൊരു അടിസ്ഥാനവും ഉദ്ദരിക്കാനില്ല. മാത്രമല്ല, ഈ ചിന്താഗതി ഖുർആൻ വിരുദ്ധവുമാണ്.


വിശുദ്ധ ഖുർആൻ പറയുന്നു:

"അല്ലാഹുവും അവൻെറ റസൂലുമത്രെ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അർഹരായവർ."

 (തൗബ: 62 )


സ്വഹാബികൾ നബി(സ) യുടെ പൊരുത്തം കാംക്ഷിച്ചിരുന്നുവെന്ന്

മൗലവിമാരുടെ വരികളിൽ നിന്ന് തന്നെ നമുക്ക് ബോധ്യപ്പെടും.


" ആദ്യകാലത്ത് പ്രവാചക തൃപ്തി നേടുവാൻ സഹാബികൾ എന്ത് ചെയ്തുവോ അത് തന്നെയാണ് പിൽക്കാലത്തും ചെയ്യാനുള്ളത്. "

(ശബാബ് വാരിക

 2019 നവംബർ പേ: 14)


"നബി(സ)യുടെ കാലശേഷം അവിടുന്ന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളെ പോലെയുള്ള ചില അവശിഷ്ടങ്ങൾ നബി(സ)യുടെ സഹാബികളിൽ ചിലർ ഉപയോഗപ്പെടുത്തിയിരുന്നു."

(ശബാബ് വാരിക 2011

മാർച്ച്‌ 11 പേജ് : 30)


" റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും ആണ്. (തുർമുദി) "

(അൽമനാർ മാസിക 

2008 ഡിസംബർ പേജ് 50

കെ എൻ എം മുഖപത്രം)


അല്ലാഹു അല്ലാത്തവരുടെ പൊരുത്തം പ്രതീക്ഷിക്കൽ ശിർക്കാണെന്ന് പറയുന്നവർ തന്നെ മാതാപിതാക്കളുടെ പൊരുത്തം ആഗ്രഹിക്കാൻ നബി(സ) പഠിപ്പിച്ചുവെന്നും സ്വഹാബികൾ നബി(സ)യുടെ പൊരുത്തം നേടി എന്നും വ്യക്തമായി സമ്മതിക്കുന്നു. 


ആകയാൽ മൗലവിമാർ പറഞ്ഞുവെക്കുന്ന ശിർക്ക് വാദം അവർ തന്നെ തച്ചുടക്കുകയാണ് ചെയ്യുന്നത്.


*10/15*

*നബിദിനാഘോഷം:*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനം ഖുറാഫികളുടെ ആഘോഷമാസമാണെന്ന്..!*


സുന്നികളെ പരിഹസിച്ചുകൊണ്ട് വഹാബികൾ വിളിക്കുന്ന പേരാണ് ഖുറാഫികൾ. 


നബിദിനാഘോഷം കേരളത്തിലെ സുന്നികളുടേത് മാത്രമാണ് എന്നു പറഞ്ഞു ചെറുതാക്കാനാണ് മൗലവിമാരുടെ ശ്രമം. 


"റബീഉൽ അവ്വൽ കുറാഫികളുടെ ആഘോഷമാസമാണല്ലോ"

(അൽ മനാർ 2015 

ജനുവരി പേ: 4 )


സത്യത്തിൽ മുസ്‌ലിം ലോകം അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒന്നാണ് നബിദിനാഘോഷം. 


മുജാഹിദ് പ്രസ്ഥാനത്തിന്റെ പിതാവായി അവർ പരിചയപ്പെടുത്താറുള്ള വക്കം മൗലവി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.


"റബീഉൽ അവ്വൽ മാസത്തിൽ ഇസ്‌ലാം മത സ്ഥാപകനായ മുഹമ്മദ് നബി(സ) അവർകളുടെ ദിവ്യ ചരിത്രം പാരായണം ചെയ്യാത്തതായി ലോകത്ത് ഒരിടത്തും മുസ്‌ലിംകളുടെ യാതൊരു ഗൃഹവും ഒഴിവുണ്ടായിരിക്കുമെന്ന് തോന്നുന്നില്ല.  ലോകത്തിൽ ദൈവത്തിൻെറ സത്യമതത്തെയും ധർമ്മത്തെയും സ്ഥാപിക്കുന്നതിന് വേണ്ടി ആത്മ ത്യാഗപൂർവ്വം ജീവിതത്തെ വ്യയം ചെയ്തിരുന്ന ആ ദിവാത്മാവിന്റെ സ്മരണ നിലനിർത്തുന്നതിനായി മുഹമ്മദീയർ (മുസ്‌ലിംകൾ) അദ്ദേഹത്തിൻെറ ജന്മമാസമായ ഈ റബീഉൽ അവ്വൽ മാസത്തെ ഒരു സവിശേഷ കാലമാക്കി വെച്ചിരിക്കുന്നത് എത്രയോ ഉചിതം ആയിട്ടുള്ളതാണ്. " (മുസ്‌ലിം മാസിക (1914) 1089 മകരം വാല്യം 6) 


വക്കം മൗലവിയുടെ ഈ ഉദ്ദരണി വെച്ച് കൊണ്ട് മുജാഹിദ് നേതാവ് ഡോ: ടി കെ ജാബിറിന്റെ നിരീക്ഷണം ഇങ്ങനെ വായിക്കാം :


"നബിദിനത്തിന്റെ പേരിൽ തർക്കിച്ച് ഊർജ്ജവും സമ്പത്തും ചെലവാക്കുന്നത് തികഞ്ഞ അബദ്ധമാണ്."

(വക്കം മൗലവി :

ചിന്തകൾ രചനകൾ പേ: 147- യുവത )


വക്കം മൗലവിയുടെ മുസ്‌ലിം മാസിക പുന:പ്രസിദ്ധീകരണം നടന്ന് റബീഉൽ അവ്വൽ ആഘോഷത്തിൽ പങ്കാളിയാവാൻ കഴിഞ്ഞത് വലിയ ശുഭ സൂചകമായി വക്കം മൗലവി കണ്ടിരുന്നത്രെ.


ഡോ: ടി കെ ജാബിർ എഴുതുന്നു:


"മുസ്‌ലിം  മാസിക ഇടക്ക് പ്രസിദ്ധീകരണം നിലച്ചു പോവുകയുണ്ടായി. പിന്നെ പുനരാരംഭിച്ചു. ആറുമാസം കഴിയുന്ന സന്ദർഭത്തിൽ 'മുസ്‌ലി'മിനും ഈ പുണ്യ കർമ്മത്തിൽ (നബിയുടെ ദിവ്യ ചരിത്ര പാരായണത്തിൽ) പങ്കാളികളാകുവാൻ കഴിഞ്ഞ രീതിയിൽ പുന: പ്രസിദ്ധീകരണം സാധ്യമായത് ശുഭ സൂചകമായി കാണുവാൻ കഴിയുന്നുവെന്നും കൂടി വക്കം മൗലവി എഴുതുന്നുണ്ട്. "

(വക്കം മൗലവി

ചിന്തകൾ രചനകൾ പേജ് 147 )


മുജാഹിദ് പണ്ഡിതസഭയുടെ പ്രസിദ്ധീകരണമായ അൽമുർശിദിന്റെ വരികൾ കൂടി വായിക്കുക:

" റബീഉൽ അവ്വൽ മാസം വരുമ്പോൾ മുസ്‌ലിംകളായ നമ്മുടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കും എന്ന് തേടി നടക്കേണ്ടതില്ല. ലോക ഗുരുവായ മുഹമ്മദ് മുസ്തഫ ജനിച്ചത് റബീഉൽ അവ്വൽ മാസത്തിലാണ് അതുകൊണ്ടുതന്നെയാണ് ഈ മാസം അടുത്തു വരുമ്പോൾ മുസ്‌ലിംകൾ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്.   നബിയ്യുനാ മുഹമ്മദ്(സ)യെപ്പറ്റി അറിയുന്ന ഏതൊരാൾക്കും ഈ മാസം വരുമ്പോൾ സന്തോഷിക്കാതിരിക്കാൻ സാധിക്കയില്ല. എന്തുകൊണ്ടെന്നാൽ ലോകത്തിന് റഹ്മത്ത് ആയിട്ടാണ് അള്ളാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത് "

(അൽ മുർശിദ് 1935

ജൂൺ പേ: 1)


നബിദിനാഘോഷം നാല് ഖുറാഫികൾ മാത്രം നടത്തുന്ന ആചാരമാണെന്ന ആധുനിക മൗലവിമാരുടെ കണ്ടെത്തൽ ഒരിക്കലും ശരിയല്ല. മുസ്‌ലിം ലോകം ഒന്നടങ്കം റബീഇൽ സന്തോഷിക്കുന്നവരും ആഹ്ലാതിക്കുന്നവരുമാണ്. ഇതിൽ സന്തോഷിക്കാത്ത ഒരു മുസ്‌ലിം ഉണ്ടാവുകയിന്ന് വരെ മുജാഹിദ് സ്ഥാപക നേതാവ് വക്കം മൗലവിയും അവരുടെ പണ്ഡിത സഭയും പ്രഖ്യാപിച്ചു കഴിഞ്ഞു.



*11/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നു.*


സമുദായം ഒറ്റക്കെട്ടായി പണ്ഡിതന്മാരുടെ ആത്മീയ ശിക്ഷണത്തിൽ വളർന്നു വരുമ്പോഴാണ് ഭിന്നിപ്പിന്റെ വിഷവിത്തുമായി ഒറ്റപ്പെട്ട കക്ഷികൾ ആത്മീയതയില്ലാത്ത വരണ്ട ഇസ്‌ലാമുമായി കേരളത്തിൽ പ്രവർത്തിച്ചു തുടങ്ങിയത്. വിശ്വാസികൾ നിരാക്ഷേപം നടത്തിവരാറുള്ള കാര്യങ്ങളിൽ തർക്കം കൊണ്ടുവന്ന് ശിർക്കും കുഫ്റും ആരോപിച്ച് ഭിന്നിപ്പിച്ച് മുതലെടുക്കലാണ് ബിദഇകളുടെ പ്രധാന ലക്ഷ്യം. ഇത് പൈശാചിക ആശയമാണ്. നബിദിനാഘോഷ വിഷയത്തിലും ഇതുതന്നെയാണ് മൗലവിമാർ ചെയ്തുകൂട്ടിയത്.


നബിദിനത്തിൽ വിമർശനങ്ങളുമായി / ബിദ്അത്ത് ആരോപണവുമായി രംഗത്തുവരുന്ന മൗലവിമാരെ കാണുമ്പോൾ മുജാഹിദ് സ്ഥാപകൻ കെ എം മൗലവിയുടെ ഫത്‌വയാണ് ഓർമ്മവരുന്നത്. ആ ഫത്‌വാ പ്രകാരം ഇന്നത്തെ മൗലവിമാർ സമുദായത്തെ ഭിന്നിപ്പിക്കുന്നവരാണ് ആർക്കും ബോധ്യപ്പെടും.


ഫത്‌വയുടെ ചുരുക്കം

ഇങ്ങനെയാണ്.

🔹ഒരു വിഷയത്തിൽ ഒരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെ ആക്ഷേപിക്കാനോ അവരെ ബിദ്അത് ചെയ്യുന്നവർ എന്ന് പറയാനോ പാടുള്ളതല്ല. 

🔹അഹ് ലുസുന്ന: ഐക്യഖണ്ഡേന പറഞ്ഞ കാര്യങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ മാത്രമാണ് ആക്ഷേപിക്കേണ്ടത്. അല്ലാത്ത പക്ഷം അത് സമുദായത്തെ ഭിന്നിപ്പിക്കലാവും. 


ഫത്‌വയുടെ പൂർണ്ണരൂപം:

"നമ്മുടെ അഹ്ലുസ്സുന്നത്തിന്റെ ഉലമാക്കൾ തമ്മിൽ അഭിപ്രായഭേദമുള്ള മസ്അലകളിൽ ഏതൊരു മദ്ഹബ് സ്വീകരിച്ച് അമൽ ചെയ്യുന്നവരെയും ആക്ഷേപിക്കാനോ, അവർ മുബ്തദീങ്ങളാണെന്ന് വിധിക്കാനോ നമുക്ക് യാതൊരു അവകാശവുമില്ല... നമ്മുടെ സമുദായത്തിലെ സവാദുൽ അഅ്ളം ആയ അഹ്ലുസ്സുന്നത്തിന്റെ ഇജ്മാ ഓട് ആര് മാറാകുന്നുവോ ആര് എതിരാകുന്നുവോ അവരെ മാത്രമേ നമുക്ക് ആക്ഷേപിക്കുവാൻ അവകാശമുള്ളൂ. ഈ ഹദ്ദ് വിട്ട് ആര് പ്രവർത്തിക്കുന്നുവോ അവർ സമുദായത്തെ ഭിന്നിപ്പിക്കുന്ന വരായിരിക്കും. " 

(കെ എം മൗലവിയുടെ 

ഫത്‌വകൾ പേജ് 86)


കെ.എം മൗലവിയുടെ ഫത്‌വ ഇന്നും അവർക്കിടയിൽ അംഗീകാരമുളളത് തന്നെയാണ്.


"കെ മൗലവിയുടെ ഫത്‌വകൾ എക്കാലത്തും പ്രസക്തവും മൗലവിയുടെ പാണ്ഡിത്യത്തിന്റെ മകുടോദാഹരണങ്ങളുമാണ് "

(ശബാബ് വാരിക 2009

ഫെബ്രുവരി 6, പേ: 34

മുജാഹിദ് മുഖപത്രം )


കെ എം മൗലവിയുടെ ഈ ഫത്‌വയുടെ വെളിച്ചത്തിൽ നബിദിനാഘോഷത്തെക്കുറിച്ച് ഇമാമുകൾ എന്തു പറഞ്ഞുവെന്ന് ആലോചിക്കാം. 


സ്വഹീഹഹുൽ ബുഖാരിക്ക് വ്യാഖ്യാനം എഴുതിയ ലക്ഷക്കണക്കിന് ഹദീസ് മനഃപാഠമുള്ള സർവ്വാഗീകൃതനായ ഹാഫിസ് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) പഠിപ്പിച്ചതായി ശിഷ്യൻ ഇമാം സഖാവി(റ) എഴുതുന്നു:


"മദീനയിൽ എത്തിയ തിരുനബി(സ) മുഹർറം പത്തിന് യഹൂദികൾ നോമ്പെടുക്കുന്നതിന്റെ കാരണം അന്വേഷിച്ചു. മൂസാ നബി(അ)ന് രക്ഷ ലഭിച്ച ദിവസമാണ് എന്ന് അവർ പറഞ്ഞപ്പോൾ ഞങ്ങളാണ് ആ ദിവസം ആഘോഷിക്കാൻ ഏറ്റവും ബന്ധപ്പെട്ടതെന്ന് പറഞ്ഞുകൊണ്ട് ആ ദിവസം നോമ്പെടുക്കാൻ നബി (സ)കൽപ്പിച്ചു. ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് എന്റെ ഗുരുവായ ഇമാം ഇബ്നു ഹജറുൽ അലാനി (റ)പറഞ്ഞു : ഒരു നിഹ്മത്ത് ഒരു പ്രത്യേകമായ ദിനത്തിൽ ലഭിച്ചാൽ ആ ദിനത്തിലും വർഷംതോറും ആ ദിനം ആവർത്തിച്ചു വരുമ്പോഴും അല്ലാഹുവിനെ പ്രത്യേകമായി ശുക് ർ ചെയ്യണം. തിരു നബിയേക്കാൾ വലിയ എന്ത് അനുഗ്രഹമാണ് നമുക്കുള്ളത്. "

(അൽ അജ് വി ബതുൽ മർളിയ്യ)


ശാഫിഈ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം സുയൂഥി(റ) പറയുന്നു:


"ജന്മദിനാഘോഷത്തിന് മറ്റൊരു അടിസ്ഥാനം ഞാൻ കണ്ടെത്തിയിരിക്കുന്നു. അനസ്(റ) വിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത ഹദീസാണത്. പ്രവാചകത്വ ലബ്ധിക്ക് ശേഷം നബി(സ) തന്നെതൊട്ട് അറവ് നടത്തുകയുണ്ടായി. നബി(സ) ജനിച്ചതിന്റെ ഏഴാം നാൾ അബ്ദുൽ മുത്തലിബ് നബി(സ)യുടെ അഖീഖ കർമ്മം നിർവഹിച്ചതായി സ്ഥിരപ്പെട്ടിട്ടുണ്ട്. ആവർത്തിച്ചു ചെയ്യുന്ന ഒരു കർമ്മമല്ല അഖീഖ. അതിനാൽ ലോകാനുഗ്രഹിയായി തന്നെ സൃഷ്ടിച്ചതിന് അല്ലാഹുവിന് നന്ദി കാണിക്കുന്നതിന്റെ ഭാഗമായും തൻ്റെ സമുദായത്തെ പഠിപ്പിക്കാനുമാണ് നബി(സ) അറുത്തു കൊടുത്തതെന്ന് മനസ്സിലാക്കാം.

അതേ ലക്ഷ്യത്തിനായി നബി(സ) തന്റെ മേൽ സ്വലാത്ത് ചൊല്ലിയിരുന്നു. ആകയാൽ സമ്മേളിച്ചും അന്നദാനം നടത്തിയും മറ്റു ആരാധനാകർമങ്ങൾ നിർവഹിച്ചും നബി(സ)യുടെ ജനനം കൊണ്ട് നന്ദി പ്രകടിപ്പിക്കലും സന്തോഷപ്രകടനം നടത്തലും നമുക്കും സുന്നത്താണ്.

(അൽഹാവി ലില്‍ ഫത്താവ)


ഇനി ആരാണ് ഇമാം സുയൂഥി(റ). മഹാനവറുകളെ  വഹാബികൾ തന്നെ പരിചയപ്പെടുത്തുന്നത് കാണുക.


കെ എൻ എം മുഖപത്രം അൽമനാർ മാസികയിൽ നിന്ന്:


"പാണ്ഡിത്യത്തിന്റെ നിറകുടമായ ഇമാം സുയൂഥി(റ) തന്നെ പറ്റി പറഞ്ഞത് താൻ രണ്ടുലക്ഷം ഹദീസുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട് എന്നാണ്... ഏഴു വിജ്ഞാനീയങ്ങളിൽ അവഗാഹം നേടാൻ അല്ലാഹുവിന്റെ അനുഗ്രഹത്താൽ എനിക്ക് സാധിച്ചിട്ടുണ്ട്, അൽഹംദുലില്ലാഹ്.

ഖുർആൻ വ്യാഖ്യാനം, ഹദീസ് വിജ്ഞാനീയം, ഇസ്ലാമിക് കർമ്മശാസ്ത്രം, അറബി ഭാഷ നിയമങ്ങളായ നഹ് വ്, മആനി, ബയാൻ , ബദീഅ തുടങ്ങിയവയാണവ... എട്ടാം വയസ്സിൽ ഖുർആൻ മനപ്പാഠമാക്കിക്കൊണ്ട് വൈജ്ഞാനിക മേഖലയിലേക്ക് ചുവടുവെച്ച സുയൂഥി സമകാലികരെയും മുൻഗാമികളെയും പിൻഗാമികളെയുമെല്ലാം പിന്നിലാക്കിക്കൊണ്ട് 600 ഓളം ഗ്രന്ഥങ്ങൾ രചിച്ച മഹാപ്രതിഭയാണ്. ആ ഗ്രന്ഥങ്ങളെല്ലാം തന്നെ ഇസ്ലാമിക വൈജ്ഞാനിക മേഖലയിൽ ഇന്നും പ്രസക്തമായി നിൽക്കുന്നു എന്നത് അദ്ദേഹത്തിൻെറ പാണ്ഡിത്യത്തിന്റെ ആധികാരികതയ്ക്കുള്ള തെളിവും കൂടിയാണ്.....ശിഷ്യൻ ശാദുലി പറയുന്നത് അതുല്യനും നബിചര്യ സ്ഥാപിച്ചയാളും ബിദ്അത്തുകൾ അകറ്റിയയാളുമാണ് ഇമാമെന്നാണ്."


(അൽമനാർ 2022

ജൂൺ പേജ് 34)


നബിദിനാഘോഷം സുന്നത്താണെന്ന് സ്ഥിരപ്പെടുത്തിയ ഒരു ഇമാമിനെയാണ് മുകളിൽ സൂചിപ്പിച്ചത്. ഇങ്ങനെ എത്രയെത്ര ഇമാമുകൾ നബിദിനാഘോഷം സ്ഥിരപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും അത് ബിദ്അത്താണ് അനിസ്ലാമികമാണ് എന്ന് പ്രചരിപ്പിക്കുന്ന മുജാഹിദുകൾ സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവരാണെന്ന് കെഎം മൗലവിയുടെ ഫത്‌വയുടെ വെളിച്ചത്തിലും നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു.




*12/15*

*നബിദിനാഘോഷം :*

*മുജാഹിദ്‌ വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം :*

*ലക്ഷ്യം സാമ്പത്തികവും ഭക്ഷണവുമെന്ന് !*


മൗലിദ് ആഘോഷം പോലുള്ള ആത്മീയ പരിപാടികളെല്ലാം സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് സുന്നികൾ നടത്തുന്നതെന്നാണ് വഹാബികളുടെ മറ്റൊരാരോപണം. 


ഒരു മൗലവി എഴുതുന്നു :

"മൗലിദ് കഴിക്കുക, റാത്തീബ് കഴിക്കുക, ഖുത്ബിയ്യത് കഴിക്കുക, അടിയന്തിരം കഴിക്കുക തുടങ്ങിയ കഴിക്കലുകൾ കീശക്കും ആമാശയത്തിനും വല്ലതും കിട്ടുന്ന പരിപാടികളാണ്.  തെളിവുകളില്ലാത്ത ഇത്തരം സമ്പ്രദായങ്ങൾ നിലനിൽക്കുന്നത് സാമ്പത്തിക നേട്ടമുള്ളത് കൊണ്ട് തന്നെയാണ്, അനുബന്ധമായി ഭക്ഷണവും. അതു രണ്ടും നൽകാൻ ആരും ഒരുക്കമില്ലെങ്കിൽ ഇത്തരം ആചാരങ്ങൾ എന്നോ മൺമറയുമായിരുന്നു."

(മൗലിദ് വിമർശനവും 

വിശകലനവും പേജ് : 53)


സത്യത്തിൽ, ഇത് കൊണ്ടെല്ലാമുള്ള സാമ്പത്തിക നേട്ടം കൈവരിക്കുന്നത് മുജാഹിദും ആത്മീയ നേട്ടം കൈവരിച്ചത് സുന്നികളുമാണ്.

കാരണം, ആദ്യകാലം മുതലേ എല്ലാവിധ മൗലിദുകളും റാത്തീബുകളും അച്ചടിച്ച് വിറ്റ് കാശാക്കിയത് മുജാഹിദ് കാരന്റെ സി.എച്ച് പ്രസ്സാണ്. കെഎം മൗലവിയുടെ പൂർണ്ണ പിന്തുണയും ഇതിനുണ്ടായിരുന്നു. മാത്രമല്ല, തെറ്റുകളും പിഴവുകളും മൗലിദിൽ വരുത്തുകയും ഇല്ലാത്തത് കൂട്ടിച്ചേർക്കുകയും ചെയ്തു സുന്നികളെ ആക്ഷേപിക്കാനും എളുപ്പം കിട്ടുമല്ലോ. 


എന്നാൽ ചില ഒറ്റപ്പെട്ട കക്ഷികൾ മൗലവിമാരുടെ ഈ സാമ്പത്തിക കൊയ്ത്തിനെ ആക്ഷേപിച്ച് എഴുതിയിട്ടുണ്ട്.


ഗതികെട്ടൊരു വഹാബി 

"ഉലമാക്കളോട് " എന്ന തലക്കെട്ടിൽ അൽമനാറിൽ  എഴുതുന്നു:


" മാലയും മൗലിദും ചൊല്ലിക്കൊടുത്ത് ഒരു നേരത്തെ ശാപ്പാടോ നാലണയോ വസൂലാക്കി ജീവിച്ചു പോരുന്ന പാവപ്പെട്ട മൊല്ലാക്കമാരെ പറ്റി നിങ്ങൾക്ക് വലിയ ആക്ഷേപമുണ്ട്. വയറിന്നു വേണ്ടി മതത്തെ വിൽക്കുന്നവരാണ് ; ശിർക്കും ബിദ്അത്തും പ്രചരിപ്പിക്കുന്നവരാണ് എന്നൊക്കെ. അതെല്ലാം നടത്തുന്ന വീട്ടുകാരെ സംബന്ധിച്ചുമുണ്ട് ആക്ഷേപം " കടുത്ത കുറാഫികൾ " എന്ന്. അവർ അത്തരക്കാരാണെന്നത് വാസ്തവം തന്നെ എന്ന് സമ്മതിക്കാം. അത്തരങ്ങളൊക്കെ അച്ചടിച്ചു വിറ്റ് പണം സമ്പാദിക്കുന്നവരോ, നിങ്ങളുടെ ജമാഅത്തിലെ ഒന്നാം തരക്കാരായ മുജാഹിദുകൾ..! അവർ കുറാഫികളും അല്ല, മതം വിറ്റ് വയർ നിറക്കുന്നവരുമല്ല !!ലജ്ജാവഹം ഉലമാക്കളെ ലജ്ജാവഹം !!!

(അൽമനാർ 1955

ഏപ്രിൽ പേ: 29 )


കെ എം മൗലവി ഇക്കാര്യം അറിഞ്ഞിട്ടും തടയാതിരുന്നതിന്റെ കഥ കെ. ഉമർ മൗലവി പറയുന്നുണ്ട്.


"ഖുതുബയിൽ ഞാൻ മുഹിയുദ്ദീൻ മാലയുടെ വിദൂര ദുഷ്ഫലങ്ങൾ വിശദീകരിച്ചു. സി എച്ച് പ്രസ്സുകാർ ഇതൊക്കെ അച്ചടിച്ചു വില്പന നടത്തുന്നവരാണ്. അതിനാൽ ഖുതുബയുടെ തലേന്നാൾ ഞാൻ എൻ്റെ ഗുരു ഭൂതനായ കെഎം മൗലവിയോട് ചോദിച്ചു." ഈ വിഷയം നമ്മൾ പറയേണ്ടതല്ലേ. സി എച്ച് കാരും മറ്റും ഇതൊരു കച്ചവടമാക്കിയിരിക്കുകയല്ലേ. നമ്മൾ ഉൽബോധിപ്പിക്കേണ്ടതല്ലേ." മൗലവിയുടെ പ്രതികരണം സമയമായിട്ടില്ല കുറച്ചുകൂടി കഴിയട്ടെ എന്നായിരുന്നു. അപ്പോൾ എനിക്ക് രോഷമുണ്ടായി. സമയമാകും വരെ നമ്മൾ ജീവിച്ചിരിക്കും എന്നതിന് വല്ല ഉറപ്പുമുണ്ടോ ? എന്നു ഞാൻ തിരിച്ചു ചോദിച്ചു. അദ്ദേഹം പിന്നീട് ഒന്നും മിണ്ടിയില്ല. അങ്ങനെ ഞാൻ ഖുതുബയിൽ ഈ വിഷയത്തെ പരാമർശിച്ച് ഒരു ഉദ്ബോധനം നടത്തി. ഇതോടെ സി എച്ച് മുഹമ്മദ് സാഹിബിന് എന്നോട് ഭയങ്കര ദേഷ്യം ഉണ്ടായി. "

(ഓർമ്മകളുടെ തീരത്ത് പേജ് 114)


ഇനി തീറ്റിയുടെ കാര്യം. അക്കാര്യത്തിലും ഏത് നെറികെട്ട സമീപനവും സ്വീകരിക്കുന്നവരാണ് മൗലവിമാർ. മറ്റൊരാളെ ചീത്ത പറയാതിരിക്കാൻ ശാപ്പാട് വേണമെന്ന് നിബന്ധന വെച്ച മൗലവിമാരുടെ കഥ അവര് തന്നെ രേഖപ്പെടുത്തിയത് കാണുക.


"വെട്ടം അബ്ദുള്ള ഹാജി (മുജാഹിദ് തൗഹീദ് പ്രഭാഷകൻ) പ്രസംഗിക്കുമ്പോൾ ദേഷ്യം വന്നാൽ പരുഷമായി സംസാരിക്കാറുണ്ടായിരുന്നു. മരമണ്ടത്തലയാ എന്നിത്യാദി പ്രയോഗങ്ങൾ നടത്തും. ഒരിക്കൽ ഉമർകുട്ടി ഹാജി അദ്ദേഹത്തോട് പറഞ്ഞു: ഹാജി പരുഷമായ ഭാഷ സംസാരിക്കാതെ പ്രസംഗിച്ചിരുന്നുവെങ്കിൽ കുറെ കൂടി നന്നാകുമായിരുന്നു. ഹാജി അതുകേട്ട് പറഞ്ഞു: ശരി. ചീത്ത പറയില്ലെങ്കിൽ നീ എന്ത് തരും. ഉമർകുട്ടി ഹാജിക്ക് എന്താണ് വേണ്ടത് ? പൂളയും ഇറച്ചി കൂട്ടാനും തന്നാൽ ഞാൻ ഇന്ന് അപ്രകാരം പറയില്ല "

(വെട്ടം അബ്ദുള്ള ഹാജി 

പേജ് 76 കെ എൻ എം )


സ്വന്തം വിശ്വാസപ്രകാരം ബിദ്അത്തും ശിർക്കുമായ കാര്യം അച്ചടിച്ചു വിറ്റ് കാശാക്കുകയും ഇപ്പോഴും അത് തുടർന്നു വരികയും ചെയ്യുന്നവരും ഒരു ദിവസത്തെ തെറി നിർത്തി വെക്കാൻ ശാപ്പാട് ആവശ്യപ്പെട്ടവരുമാണ്  നബിദിനാഘോഷത്തെ എതിർക്കാൻ " ശാപ്പാടും, സാമ്പത്തികവും " കാരണം പറയുന്നത് !!



*13/15*

*നബിദിനാഘോഷം:*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നിരുപാധിക ഇബാദതുകൾക്ക്*

*പുതിയ രീതിയും ശൈലിയും ബിദ്അതാണത്രെ..!?*


അമലുകൾ നഷ്ടപ്പെടുത്താൻ

രണ്ട് സൂത്രങ്ങളാണ് വഹാബികൾ പ്രയോഗിക്കുക. 

ഒന്ന്: ഇബാദത്തുകൾക്കുള്ള ശർത്തുകളോ ഫർളുകളോ നഷ്ടപ്പെടുത്തുക. ഉദാ: ഖുത്തുബ അറബിയല്ലാത്ത ഭാഷയിൽ നിർവഹിക്കുക. 

രണ്ട് : ഇല്ലാത്ത നിബന്ധനകൾ കൂട്ടിച്ചേർക്കുക. ഉദാ: നിരുപാധികം ചെയ്യാവുന്ന അമലുകൾക്ക് രൂപമോ ശൈലിയോ സ്വീകരിക്കരുത്  എന്ന നിബന്ധന വെക്കുക. ഈ നിബന്ധനകൾ കൊണ്ട് ഖുർആൻ പാരായണം, സ്വലാത്ത്, ദിക്ർ, മദ്ഹ് സദസ്സ് തുടങ്ങി ഒട്ടേറെ നന്മകൾ നഷ്ടപ്പെടുകയാണ്. 


അൽമനാർമാസികയിൽ എഴുതുന്നു:

" ഇബാദത്തുകൾക്ക് മതം നിശ്ചയിച്ചിട്ടില്ലാത്ത രീതിയും ശൈലിയും സ്വീകരിക്കുന്നതാണ് (ബിദ്അത്തിന്റെ) നാലാമത്തെ രൂപം. ഇതിൻറെ വ്യക്തമായ ഉദാഹരണമാണ്, ദിക്റ് ചൊല്ലാനും പ്രാർത്ഥിക്കാനുമുള്ള കൽപ്പനയെ ദിക്റ് ഹൽഖകളും സ്വലാത്ത് നഗറുകളും പ്രാർത്ഥനാ സമ്മേളനവും ആക്കി മാറ്റുന്നത്. ഈ രീതിയോ രൂപമോ പ്രവാചക തിരുമേനി പഠിപ്പിച്ചിട്ടില്ലാത്തതുകൊണ്ട് ഇത്തരം രൂപവും രീതിയും സ്വീകരിക്കുന്നത് ബിദ്അത്ത് തന്നെ. "

(അൽ മനാർ 2018

നവംബർ പേജ് 20)


 ഏതൊരു കാര്യവും വ്യവസ്ഥാപിതമായി മുന്നോട്ടു പോകാൻ  സമയവും രൂപവും ശൈലിയും സ്വീകരിക്കുക സ്വാഭാവികമാണ്. ഇസ്‌ലാമിൽ ചില ഇബാദത്തുകൾക്ക് സമയവും രൂപവും ശൈലിയും നിശ്ചയിക്കപ്പെട്ടതുണ്ട്. അതിൽ ഒരു മാറ്റവും വരുത്താൻ പാടില്ല. എന്നാൽ പ്രത്യേകം സമയം രൂപം ശൈലി നിശ്ചയിക്കപ്പെടാത്ത ഇബാദത്തുകൾക്ക്  നമ്മൾ തന്നെ സമയവും രൂപവും ശൈലിയും സ്വീകരിക്കാറാണ് പതിവ്. ഉദാ : ദഅവത്ത്, അറിവ് പഠിപ്പിക്കൽ, നബിസ്നേഹം പ്രകടനം. 

ദഅവത്തിന്റെ ഭാഗമായി സമ്മേളനം, സെമിനാർ മറ്റു നൂതന മാർഗങ്ങൾ എല്ലാവരും സ്വീകരിക്കുന്നു. ഇത് പോലെ ഇൽമ് പഠിപ്പിക്കാൻ സമയവും ദിവസവും നിശ്ചയിച്ചുള്ള മദ്റസകൾ, മാസിക, വാരിക തുടങ്ങിയവയും  സ്വീകരിക്കുന്നു. ഇത് അല്ലാഹുവോ റസൂലോ  നിശ്ചയിച്ചു തന്നതല്ല. ഇത് നല്ല കാര്യമാണ് എന്നതിൽ ആർക്കും തർക്കവുമില്ല. ഈ മാർഗ്ഗങ്ങൾ  ബിദ്അത്തിന്റെ പ്രചാരണത്തിനും ആവശ്യമായതിനാൽ അവരും അംഗീകരിക്കുന്നു. എന്നാൽ നബി(സ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വിവിധ ശൈലികളെ നാം സ്വീകരിക്കുമ്പോൾ പുത്തൻ വാദികൾ അതിനെതിരെ ശബ്ദിക്കുന്നു. കാരണം അത് വിശ്വാസിയുടെ ഈമാൻ വർദ്ധിപ്പിക്കുന്നതാണ്. അവിടെ ഇസ്‌ലാമിൽ ഇല്ലാത്ത നിയമങ്ങൾ കൊണ്ടുവന്ന്  വിശ്വാസികളെ തടയാൻ ശ്രമിക്കുന്നു. അങ്ങനെ നന്മ മുടക്കികളാകുന്നു.


എന്നാൽ മൗലവിമാർ തന്നെ അവർക്കാവശ്യമായ ഇബാദത്തുകൾക്ക് പുതിയ രൂപവും ശൈലിയും സ്വീകരിച്ചതിന് നിരവധി ഉദാഹരണങ്ങളുണ്ട്. 

ചിലത് താഴെ ചേർക്കാം.


കെ എൻ എം മുഖപത്രമായ വിചിന്തനം വരികയിൽ എഴുതുന്നു:


"സുന്നത്തായി സ്ഥിരപ്പെട്ട ചില കാര്യങ്ങളിൽ ചിലതിന് നമുക്ക് പുതിയ രീതികൾ സ്വീകരിക്കാം. യതീമിനെ സംരക്ഷിക്കുന്നതിൽ നബി(സ) വളരെയധികം താല്പര്യമെടുത്തിട്ടുണ്ട്. പക്ഷേ അത് ഇന്നത്തെ രീതിയിൽ യത്തീംഖാനകൾ സ്ഥാപിച്ചു കൊണ്ടായിരുന്നില്ല. ഇത് പുതിയ രീതിയാണെങ്കിലും ഒരു പുതിയ മത കർമ്മമല്ല. അത് സുന്നത്തിന്റെ പരിധിയിലാണ് വരിക."

(വിചിന്തനം വാരിക 2010 

ഫെബ്രുവരി 12 പേജ്:12)


സൽസബീലിൽ എഴുതുന്നു:

"രണ്ടു കൂട്ടരും വാദപ്രതിവാദത്തിന് സമ്മതിച്ചാൽ വ്യവസ്ഥയെഴുതുന്നു.  മധ്യസ്ഥന്മാരെയും രണ്ടു കക്ഷികളിൽ നിന്നും പങ്കെടുക്കുന്ന പണ്ഡിതന്മാരെയും നിർണയിക്കുന്നു. സ്ഥലവും, സമയവും തീരുമാനിക്കുന്നു. ഒരു സ്റ്റേജിൽ രണ്ടു കക്ഷികളും അണിനിരക്കുന്നു. എന്നിട്ട് മേൽപ്പറഞ്ഞ വിധം ചർച്ച നടക്കുന്നു. ഓരോ കക്ഷിയും വിഷയം അവതരിപ്പിച്ചു ദീർഘമായി സംസാരിക്കുകയും മറുകക്ഷി ദീർഘമായി മറുപ്രസംഗം നടത്തുകയും ചെയ്യുന്ന മറ്റൊരു രൂപമുണ്ട്. ഈ രൂപം നബി(സ)യുടെ കാലത്തില്ലല്ലോ എന്ന് ചോദിക്കാം. നബി(സ) നടത്തിയ പോലെയാണോ നമ്മുടെ പ്രബോധനം? അല്ല. രൂപവും ഭാവവും മാറി. പ്രസംഗം, എഴുത്ത്, വ്യക്തിബന്ധം, പള്ളി ഇവയുടെയൊക്കെ രൂപം മാറി. അതൊക്കെ യാവാമെങ്കിൽ വാദപ്രതിവാദത്തിന് മാത്രം നബിയുടെ കാലത്തെ രൂപം വേണമെന്ന് ശഠിക്കുന്നതെന്തിനാണ് ?. നബി(സ)യുടെ കാലത്തെ പള്ളിയല്ലിന്ന്. അന്നത്തെ സ്റ്റേജ് അല്ല ഇന്ന്. മാത്രമല്ല ഒരു സാധാരണ പ്രസംഗത്തിനില്ലാത്ത ഗുണം സംവാദത്തിന് ഉണ്ട്.

(സൽസബീൽ 1986 

മാർച്ച്, പേജ്: 24)


നോക്കൂ, നബി(സ)യുടെ കാലത്തില്ലാത്ത രൂപത്തിലും ശൈലിയിലും ദഅവത്തിനെയും യതീം സംരക്ഷണത്തെയും മൗലവിമാർ തന്നെ മാറ്റിയിരിക്കുന്നു. നിരുപാധിക ഇബാദത്തുകൾക്ക്  രൂപമോ ശൈലിയോ നിശ്ചയിക്കൽ ബിദ് അതാണെന്ന അവരുടെ വിശ്വാസ പ്രകാരം അവർ തന്നെ ബിദ്അത്തിൽ അകപ്പെട്ടിരിക്കുന്നു.



*14/15*

*നബിദിനാഘോഷം :*

*മുജാഹിദ് വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലത്രെ.* 


നബിദിനാഘോഷം അനിസ്‌ലാമികമാണെന്നതിന് പ്രമാണങ്ങളിൽ നിന്ന് ഒരു രേഖയും ഉദ്ധരിക്കുവാൻ സാധിക്കാത്ത വഹാബികൾ കൗമിനെ സമാധാനിപ്പിക്കാൻ പറയുന്ന ഒന്നാണ് 

നബിദിനാഘോഷം കൊണ്ട് യാതൊരു ഫലവും ലഭിക്കുന്നില്ലായെന്നത്.


" ജന്മദിനാഘോഷം ഇസ്‌ലാമികമല്ല തന്നെ. അതിന് യാതൊരു തെളിവുമില്ല. അന്ന് അതിൻെറ ആൾക്കാർക്ക് നല്ല ഒരു സദ്യ ലഭിക്കും എന്നത് ഒഴിച്ചാൽ അതിന് യാതൊരു ഫലവുമില്ല "

(അൽമനാർ 2015

 ഡിസംബർ പേജ് : 5 )


മൗലവിമാർ കണ്ണടച്ചാൽ ലോകം ഇരുട്ടിലാകുമെന്നാണ് ധാരണ.

ഓരോ റബീഉൽ അവ്വൽ കഴിയും തോറും മുത്ത് നബിയോടുള്ള സ്നേഹം വിശ്വാസികൾക്ക് വർദ്ധിക്കുന്നു. നബി(സ)യുടെ മഹത്വങ്ങൾ ലോകത്ത് പ്രചരിപ്പിക്കാനും അതുവഴി ഇസ്‌ലാമിക പ്രചരണം തന്നെ വ്യാപകമാക്കാനും സാധിക്കുന്നു തുടങ്ങിയവ നബിദിനാഘോഷം കൊണ്ടുള്ള ഏറ്റവും വലിയ ഫലം തന്നെയാണ്.


നബിദിനാഘോഷം കൊണ്ട് ലഭിക്കുന്ന നന്മകൾ ആദ്യകാല മൗലവിമാർ  എണ്ണിപ്പറഞ്ഞത് ആധുനിക മൗലവിമാർ വായിച്ചിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിച്ചു പോവുകയാണ്. അൽമുർശിദിലെ വരികൾ നേക്കൂ.


"പ്രജാവത്സകനായ ഭരണാധികാരി,ദീന ദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമ ഗുരു, ദൈവ സന്ദേശവാഹി ജനിച്ച മാസമാണ് റബീഉൽ അവ്വൽ അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവൻ കൊണ്ടാടേണ്ടതുമാണ്. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യഹൃദയങ്ങളിൽ ഊന്നി പിടിപ്പിക്കുന്നു , അദ്ദേഹത്തിൻെറ സച്ചരിതങ്ങളെയും സൽസ്വഭാവങ്ങളെയും സ്മരിക്കുന്നതിന് വഴിവെക്കുന്നു , അവ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുന്നതിന് അവസരം നൽകുന്നു, ഇസ്ലാംദീനിന്റെ പ്രചാരണത്തിന് അത് ഉപകരിക്കുന്നു. "

(അൽമുർശിദ് മാസിക

1938 മെയ് പേ: 22 )


നബിദിനാഘോഷം കൊണ്ട് കൂടുതൽ ഫലം സിദ്ധിക്കാൻ ആവശ്യമായ കാര്യങ്ങൾ അൽ മുർശിദ് മാസികയിലൂടെ മൗലവിമാർ ഉണർത്തിയത് കൂടി കാണുക.


" ഈ റബീഉൽ അവ്വൽ മാസത്തിൽ നബിയുടെ ഉപദേശങ്ങളെയും ചര്യകളെയും ജനങ്ങളെ പഠിപ്പിക്കുവാനാണ് നാം ശ്രമിക്കേണ്ടത്. കുറച്ചുകാലമായി നമ്മുടെ നാട്ടിൽ മാത്രമല്ല ഇന്ത്യ ഒട്ടുക്കും ഇന്ത്യക്ക് പുറമേ ചില രാജ്യങ്ങളിലും നബിദിനം എന്ന പേരിൽ ഈ ശ്രമം ചെയ്തു വരുന്നുണ്ട്. എന്നാൽ ഈ ശ്രമം കൂടുതൽ ഉപയോഗപ്രദമാക്കി തീർക്കുവാൻ ഉത്സാഹിക്കേണ്ടതാണ്. കേവലം പ്രസംഗങ്ങളെ കൊണ്ട് മതിയാക്കരുത്. നബിയുടെ സച്ചരിതങ്ങളും ഇസ്ലാം മത സിദ്ധാന്തങ്ങളും വിവരിച്ചു കൊണ്ടുള്ള ലഘുലേഖകളും ചെറുപ്പ പുസ്തകങ്ങളും അച്ചടിച്ചു പ്രചരിപ്പിക്കുന്നത് അധികം നന്നായിരിക്കും. നാം റബീഉൽ അവ്വൽ കൊണ്ടാടുന്നതും നബി(സ)യോടുള്ള നമ്മുടെ ബഹുമാനത്തെ പ്രദർശിപ്പിക്കുന്നതും ഇതേ ക്രമത്തിൽ ആയിരുന്നാൽ അതുകൊണ്ട് വലിയ ഫലം ലഭിക്കുന്നതാണ്."

(അൽ മുർശിദ് മാസിക 1936 ജൂൺ പേജ് : 8 )


നബിദിനാഘോഷം പ്രവാചകരോടുള്ള സ്നേഹം വർധിക്കാനും ഇസ്‌ലാമിന്റെ സന്ദേശം ലോകത്ത് വ്യാപിക്കാനും കാരണമാകുന്നുണ്ടെന്ന് വിലയിരുത്തുകയും അതു കൂടുതൽ വ്യാപിപ്പിക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയാണ് ആദ്യകാല മൗലവിമാർ ചെയ്തതെങ്കിൽ ഇന്ന് ഇതെല്ലാം അനിസ്‌ലാമികമാണെന്ന് പറഞ്ഞ് ഇത്തരം നന്മയിൽ നിന്നും വിശ്വാസികളെ പിന്തിരിപ്പിക്കാനുളള വിഫല ശ്രമമാണ് മൗലവിമാർ നടത്തികൊണ്ടിരിക്കുന്നത്.



*15/15*

*നബിദിനാഘോഷം :*

*വഹാബി വൈരുദ്ധ്യങ്ങൾ*

➖➖➖➖➖➖➖➖➖➖➖

✍️ Aslam saquafi payyoli


*സമയവും എണ്ണവും*

*നിശ്ചയിക്കൽ ബിദ്അതോ?*


പ്രത്യേക എണ്ണമോ സമയമോ നിശ്ചയിക്കപ്പെടാത്ത ഇബാദത്തുകൾക്ക് നമ്മൾ സമയവും എണ്ണവും നിശ്ചയിക്കൽ ബിദ്അത്താണത്രേ.

നബിദിനാഘോഷം ബിദ്അത്ത് ആണെന്ന് പറയാൻ മൗലവിമാർക്കുള്ള ഒരു പ്രധാന രേഖയാണിത്.


"നിരുപാധികമായി പറയപ്പെട്ട മുത്വ് ലഖ് , ആമ്മ് (വ്യാപകവും പൊതുവായതുമായ)കാര്യങ്ങൾക്ക് നമ്മുടെ വക ഒരു ഉപാധിയും എണ്ണവും സമയവും വെക്കുന്നത് ബിദ്അത്താണ്. "

(ആരാണ് പുത്തൻ വാദികൾ

 ശാഫി സ്വലാഹി, പേജ് 40)


വിശ്വാസികൾ ചെയ്യുന്ന നന്മകളെ ഇല്ലാതാക്കാൻ ഇത്രത്തോളം നല്ല ഒരു തടസ്സം മറ്റൊന്നും ഉണ്ടാവില്ല. ഏത് നന്മകൾ മുടക്കാനും മൗലവിമാർക്ക് ഈ ഒരു തത്വം മതിയാകുന്നതാണ്.


എന്നാൽ മുജാഹിദിന്റെ സ്ഥാപക നേതാക്കൾക്ക് ഇങ്ങനെ ഒരു ഉസൂല് പരിചയമേയില്ല.

തിരുനബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ മാസത്തിൽ തന്നെ പ്രത്യേകം സംഘടിച്ചു പ്രവർത്തിക്കണമെന്നും അതിനാവശ്യമായ ഫണ്ടുകൾ സ്വരൂപിക്കണമെന്നും മൗലവിമാരുടെ  പ്രത്യേക നിർദ്ദേശമുണ്ട്.


"മർഹബൻ ബി മൗലിദി റസൂലില്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം വ അഹ് ലൻ വസഹ് ലൻ " എന്ന തലവാചകത്തിൽ അൽ മുർഷിദിൽ വന്ന വരികൾ കാണുക:


" ഈ റബീഉൽ അവ്വലിൽ തന്നെ സീറ പ്രചാരണ സംഘം എന്ന പേരിൽ അല്ലെങ്കിൽ ഇസ്‌ലാം മത സംരക്ഷണ സംഘം എന്ന പേരിൽ ദേശങ്ങൾ തോറും ഓരോ സംഘം രൂപീകരിക്കുക. അത് നമ്മുടെ തൗബയിലേക്കുള്ള പ്രവേശനം ആയിരിക്കട്ടെ. ആ സംഘത്തിൽ അംഗങ്ങളായി ചേരുന്ന ഓരോ പേരും അവനവന്റെ സ്ഥിതിയും നിലയും അനുസരിച്ച് സ്വന്തം വകയായി "സബീലുല്ലാഹ് ഫണ്ട് " എന്ന പേരിൽ ഒരു ഫണ്ട് ശേഖരിക്കുവാൻ യത്നിക്കണം. ഒരു ഖാസ്സായ പെട്ടി ഇതിനായി തയ്യാറാക്കണം. എല്ലാ റബീഉൽ അവ്വൽ മാസത്തിലും മൗലിദ് യോഗങ്ങൾ മുഖേന വേണ്ട മുശാവറ ചെയ്തുകൊണ്ട് ഈ ഫണ്ട് എങ്ങനെ ചെലവ് ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്യാം. ദേശങ്ങൾ തോറുമുള്ള യോഗങ്ങളെല്ലാം ഒരു മർകസി സംഘത്തിന് ഉത്തരവാദിത്തപ്പെട്ടതായിരിക്കുകയും വേണം. "

(അൽ മുർഷിദ് മാസിക

1935 ജൂൺ  പേജ് : 197)


നിരുപാധികം കൽപ്പിക്കപ്പെട്ട ഏത് കാര്യവും ഒരു സമയവും എണ്ണവുമൊക്കെ നിശ്ചയിച്ചു കൊണ്ടാണല്ലോ നമ്മൾ ചെയ്യുക. ഉദാ: രാവിലെ 7 മണിക്ക് മതപഠനം ആരംഭിക്കുകയും 9 മണിക്ക് അവസാനിപ്പിക്കുകയും ചെയ്യുന്നു. വെള്ളി ഒഴിവ്. മതപഠനം എന്നത് വ്യാപകമായി കല്പിക്കപ്പെട്ട കാര്യമാണല്ലോ. പക്ഷേ ഇതിന്റെ പ്രയോഗവൽക്കരണത്തിൽ നാം സമയങ്ങളും ദിവസങ്ങളും നമ്മുടെ സൗകര്യത്തിന് നിശ്ചയിക്കുന്നു. ഇതൊരിക്കലും ഇസ്‌ലാം വിലക്കിയ കാര്യമല്ല. എന്നാൽ മൗലവിമാരുടെ പുതിയ ഉസൂൽ പ്രകാരം ഇന്ന് ലോകത്ത് നടക്കുന്ന മദ്റസ സംവിധാനം തന്നെ ബിദ്അത്താന്നെന്ന് പറയേണ്ടിവരും. സമയം നിശ്ചയിച്ചാണല്ലോ മദ്റസകൾ നടന്നുവരുന്നത്.


മൗലവിമാർ തന്നെ നിരുപാധികം ചെയ്യാൻ കൽപ്പിച്ച മത പഠനത്തിന്  സമയം, ദിവസം നിശ്ചയിക്കുന്നത് നോക്കൂ:


" ഇർഷാദുൽ അനാം മദ്രസ. കൊച്ചുകുട്ടികൾക്ക് മാത്രമല്ല രാത്രികളിൽ പ്രത്യേക സമയം നിശ്ചയിച്ച് മുതിർന്നവർക്കും മൗലവി അറിവിന്റെ വെളിച്ചം പകർന്നു നൽകി. "

(ശബാബ് വാരിക. 2008

നവംബർ 14 പേജ് 33)


" മുജാഹിദ് മൂന്നാം സംസ്ഥാന സമ്മേളനം കുറ്റിപ്പുറത്ത് നടന്നു.

5 വർഷം കൂടുമ്പോൾ സമ്മേളനം നടത്തുക എന്നത് ഫറോക്ക് സമ്മേളനത്തിലെ തീരുമാനമായിരുന്നു."

(വിചിന്തനം  വാരിക 

2022 ജൂൺ 10 പേജ് 34)


അപ്പോൾ പിന്നെ,നബിദിനാഘോഷത്തെ എതിർക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒന്നാണ് പ്രത്യേക സമയവും എണ്ണവും നിശ്ചയിക്കാൻ പാടില്ല എന്ന ഉസൂല്. മൗലവിമാർ അവരുടെ പ്രവർത്തനങ്ങളെല്ലാം നടത്തുന്നത് സമയവും എണ്ണവും നിശ്ചയിച്ചു കൊണ്ടാണ്താനും.