ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 7 April 2018

പ്രാർത്ഥനയും മൗലവിയും കെട്ട്യോളും

*മൗലവി*:
 اياك نعبد و اياك نستعين
ഈ ആയത്തിൻ്റെ അർത്ഥം നീ മനസ്സിലാക്കീടുണ്ടോ?

*കെട്ട്യോള്*: പിന്നെ., നല്ലോണം പഠിച്ചിട്ടുണ്ട്.

*മൗലവി*: അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ - എന്നല്ലെ ഖുർആനിൽ പറഞ്ഞത്...? പിന്നെ എന്തിനാ സൃഷ്ടികളോട് സഹായം ചോദിക്കുന്നത്.?

*കെട്ട്യോള്*: നിങ്ങളെ ഉദ്ദേശ്യം എനിക്ക് മനസ്സിലായി. പക്ഷേ - ആയത്ത് നിങ്ങൾക്ക് അനുകൂലമല്ല, സുന്നികൾക്ക് അനുകൂലമാണ്.

*മൗലവി*: അതെങ്ങനെ - നിങ്ങളെല്ലെ മഹാന്മാരോട് സഹായം തേടാറ് - ?

 *കെട്ട്യോള്*: നിങ്ങൾ അല്ലാഹുവിനോടെല്ലാതെ ഒരാളോടും സഹായം ആവശ്യപ്പെടാറില്ലെ.....?

*മൗലവി*:  അത്, ... ഭൗതിക സഹായം ചോദിക്കും -

 *കെട്ട്യോള്*: അപ്പോൾ ... നിന്നോട് മാത്രം സഹായം ചോദിക്കുന്നു ... എന്ന് പറഞ്ഞിട്ട് -😆
... ഇവിടെ ഭൗതികം അഭൗതികം എന്നൊന്നും വ്യത്യാസമില്ല. എല്ലാ കഴിവിൻ്റെ യും യഥാർത്ഥ ഉടമ അല്ലാഹുവാണ്.

 *മൗലവി*:  അത് പിന്നെ ... ഭൗതിക സഹായം എല്ലാവർക്കും കഴിയുമല്ലോ -

 *കെട്ട്യോള്*: അതാണ് ഞാൻ പറഞ്ഞത് , ഈ ആയത്ത് മുജാഹിദിന് എതിരാണെന്ന്.-
وان القوة لله جميعا
എല്ലാ കഴിവും അല്ലാഹുവിൻ്റേ താണ് എന്നാണ് അല്ലാഹു പറ ഞ്ഞത്. നിങ്ങൾ പറയുന്നു ഭൗതിക കഴിവ് സൃഷ്ടികളുടേതാണെന്ന്.
അപ്പോൾ തത്വത്തിൽ നിങ്ങൾ അല്ലാഹുവിൽ ശിർക്ക് ചെയ്തു.

*മൗലവി*: അത്.. പിന്നെ അല്ലാഹു നമുക്ക് തന്നതല്ലേ. ? അപ്പോൾ അത് നമ്മുടെ കഴിവ് തന്നെ അല്ലെ - ?

 *കെട്ട്യോള്*: അപ്പോൾ പ്രശ്നം തീർന്നു. ഇത് പോലെ അല്ലാഹു അവൻ്റെ അമ്പിയാ - ഔലിയാക്കൾക്ക് മുഅ ° ജിസത്ത്, കറാമത്ത് മുഖേനെ കഴിവ് കൊടുക്കും - ജീവിതകാലത്തും വഫാത്തിന് ശേഷവും.
  و الله يرزق من يشاء بغير حساب
അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ എത്രയും നൽകും.

انما وليكم الله ورسوله و الذين امنوا
അല്ലാഹുവും പ്രവാചകരും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണെന്നും ഖുർആനിലില്ലെ-.. ..?

 *മൗലവി*:  എന്നാലും. .. അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാൻ പറ്റോ....?

 *കെട്ട്യോള്*: സഹായതേട്ടം പറ്റും എന്ന് സമ്മദിച്ചല്ലോ- ?
പിന്നെ - പ്രാർത്ഥന എന്നത് മലയാള വാക്കാണ്. ഭാഷാ പരമായി അപേക്ഷ യാചന .... തുടങ്ങിയ ധാരാളം അർത്ഥം അതിനുണ്ട്.അഥവാ അല്ലാഹു അല്ലാത്തവരോട് യാചിച്ചാൽ/ അപേക്ഷിച്ചാൽ അതിന് ഭാഷാ പരമായി പ്രാർത്ഥന എന്ന് പറയാം. അത്തരം പ്രാർത്ഥനകൾ നമ്മളെല്ലാവരും [സുന്നീ മുജാഹിദ് വ്യത്യാസമില്ലാതെ]   സൃഷ്ടികളോട് നടത്താറുണ്ട്. സാങ്കേതികാർത്ഥത്തിലുള്ള പ്രാർത്ഥന - അത് സുന്നികൾ അല്ലാഹുവിനോട് മാത്രമേ നടത്താറുള്ളു.
 ഞങ്ങളാരും അല്ലാഹു അല്ലാത്തവരോട് അത്തരം  പ്രാർത്ഥനകൾ നടത്താറില്ല.
അത് നിങ്ങളുടെ ആരോപണം മാത്രമാണ് -
വിളിച്ച് പ്രാർത്ഥിക്കുക എന്നാൽ വിളിക്കുക + പ്രാർത്ഥിക്കുക= വിളിച്ച് പ്രാർത്ഥിക്കുക എന്നാണ്. രണ്ട് വാക്കുകൾ കൂടിയ ഈ വാക്ക്- ഖുർആനിലെ ഏത് വാക്കിന്റെ അർത്ഥമാണ് മൗലവീ ?.സുന്നികളെ മുശ്രിക്കാക്കാൻ വേണ്ടി ഇത്തരം വാക്കുകളിൽ കെട്ടിമറിയുമ്പോൾ വിളിക്കാതെയുള്ള പ്രാർത്ഥന മറുകര ചാടുന്നത് മൗലവിമാർ കാണാതെ പോയി!

 *കെട്ട്യോള്*ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ടല്ലോ മൗലവീ?!. അതിങ്ങനെയാണ്!

'''പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന''' (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30). ഇതനുസരിച്ചെങ്ങിനെയാണ് മൗലവീ സുന്നികൾ മുശ്രിക്കാകുന്നത് ?
*മൗലവി*😞😞😩
*കെട്ട്യോള്* സുന്നികളെ മുശ്രിക്കാക്കാനായി -പ്രാർത്ഥനയുടെ നിർവചനം ങ്ങള് ഒരിക്കൽ മാറ്റിയില്ലെ മൗലവീ.....
“മനുഷ്യ കഴിവിനപ്പുറമുളള മാര്‍ഗങ്ങളില്‍ക്കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുളള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്..”(ഇസ്ലാമിക വിശ്വാസങ്ങള്‍, മുജാഹിദ് പാഠപുസ്തകം, പേജ് 37)
ഇതനുസരിച്ച് ആനയോട് തടി പിടിക്കാന്‍ ആവശ്യപ്പെടുന്നതും, പോലീസ് നായയോട് മണം പിടിച്ച് കുററവാളിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നതും ഒക്കെ പ്രാര്‍ത്ഥനയായി. ആനയും പട്ടിയും ഒക്കെ മുജാഹിലുകളുടെ ദൈവവുമായി..
ജിന്ന്, പിശാച് തുടങ്ങിയ അദൃശ്യ സൃഷ്ടികളില്‍ നിന്ന് മറഞ്ഞ വഴിക്ക് ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കുന്നതു കൂടി തൌഹീദിന്റെ പരിധിയില്‍ ഉള്‍ക്കൊളളിക്കാനെന്ന പേരില്‍ പ്രാര്‍ത്ഥനയുടെ നിര്‍വചനത്തില്‍ ങ്ങള്  പിന്നേം മാററം വരുത്തിയില്ലേ മൗലവീ.....
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (ഇസ്ലാഹ് ഏപ്രില്‍ 2007)
എങ്ങനെയുണ്ട് മൗലവീ ങ്ങടെ മുജാഹില് മതം..??
2007നു മുമ്പ് മരിച്ച് പോയ മുജാഹിലൊക്കെ നരകത്തിലും..!!
*മൗലവി*😞😞😩
*കെട്ട്യോള്* പടച്ചോൻ മതം പൂർത്തിയാക്കിത്തന്ന വിവരം ഖുർആനിൽ പറഞ്ഞിട്ടും നിങ്ങള് മൗലവിമാര് മാത്രം ഇതൊന്നുമറിയാതെ ഓരോ ദിവസം ഓരോന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. മ്മടെ 3 കുട്ടികളേം 3 നിർവചനം പഠിപ്പിച്ച് മ്മള് മടുത്തു.മൂന്നാമത്തെ കുട്ടി പഠിച്ച  വിശ്വാസ പ്രകാരം ബാക്കി 2 കുട്ടികളും പലപ്പോഴും  മുശ്രിക്കാകുന്നു! കലിമ ചൊല്ലിച്ച് മ്മള് മടുത്തു!.... ങ്ങള് കാരണം നാട് മുയുവൻ ഫിത്നയായി. വന്ന് വന്നത് ആ ഫിത്ന മ്മടെ കുടുംബത്തിലുമായി. അടുത്ത കുട്ടി ഉണ്ടാകണതിന് മുമ്പ് ഇതിനൊരു തീരുമാനമുണ്ടാക്കിയില്ലെങ്കി മ്മക്കിനി കുട്ടിയേ ബേണ്ട. ഇക്കണക്കിന് പോയാൽ ഇനി ഉണ്ടാകണത് ബല്ല ദജ്ജാലു മാകും....
*മൗലവി*😞😞😩

മൗലവീ ഒരു ചോദ്യം!- *പ്രാർത്ഥനക്ക് അപേക്ഷ ,യാചന തുടങ്ങിയ അർത്ഥങ്ങളുണ്ടെന്ന്‌ വഹാബികൾ പോലും സമ്മതിക്കുന്നു*. *മലയാള ഭാഷാ* *നിഘണ്ടുവിലും അതുണ്ട്*. *അങ്ങിനെ എങ്കിൽ*  *സൃഷ്ടികളോട് പ്രാർത്ഥിക്കാത്ത ഏതെങ്കിലും വഹാബി സലഫി മൗദൂദികൾ ലോകത്തെവിടെയെങ്കിലുമുണ്ടോ*❓😀

*മൗലവി*😞😞😩
........................................

 _സാധാരണ മുജാഹിദ് മൗലവിമാർ ആരോപിക്കുന്നതാണ് സുന്നികർ  അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നു - എന്ന് !യഥാർത്ഥത്തിത്തിൽ- ദിവ്യത്വം കൽപ്പിക്കാതെയും സ്വന്തമായി സഹായിക്കാൻ കഴിയുമെന്ന വിശ്വാസം ഇല്ലാതെയും മഹാന്മാരോട് സഹായാർത്ഥന നടത്തുന്നത് തെറ്റല്ലന്ന് മാത്രമല്ല - അതിന് പ്രമാണ പിൻബലവും ഉണ്ട്. അതിനെ അല്ലാഹുവിനോടുള്ള ആരാധനയുടെ സ്ഥാനത്ത് പ്രതിഷ്ടിച്ച് - ആളുകളെ തെറ്റിദ്ധരിപ്പിച്ച് ,മനസമാധാനത്തിന്റെ മനപ്പായസമുണ്ണുകയാണ് മൗലവിമാർ!!!

ആദ്യ ഹദീസ് ഗ്രന്ഥം

ഇമാം ശാഫിഈ(റ)യുടെ ശിഷ്യനായ അഹ്മദ്ബിന്‍ ഹമ്പല്‍(റ)വിനുതന്നെ പത്തുലക്ഷം ഹദീസുകള്‍ മനഃപാഠമുണ്ടായിരുന്നു (തഹ്ദീബുല്‍ കമാല്‍ 1/242, തഹ്ദീബുത്തഹദീബ് 1/46, ദഹബിയുടെ ത്വബഖാതുല്‍ ഹുഫ്ഫാള് 1/189, താരീഖു ദിമശ്ഖ് 5/312)

എന്നാൽ ശിഷ്യനായ അഹ്മദ്ബ്നു ഹമ്പല്‍(റ) നേക്കാള്‍ കൂടുതല്‍ ഹദീസുകള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതകളും ഉസ്താദായ ഇമാം ശാഫിഈ(റ)വിനുണ്ടായിരുന്നു.

കാരണം,ഇമാം മാലിക്(റ)വിന്റെ മുവത്വ എന്ന പ്രസിദ്ധ ഹദീസ്ഗ്രന്ഥം പത്താം വയസ്സില്‍തന്നെ മനഃപാഠമാക്കിയ ഇമാം ശാഫിഈ(റ) മദീനയിലെത്തി, ഇമാം മാലിക്(റ)വിന്റെ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും അദ്ദേഹത്തില്‍നിന്ന് സ്വീകരിച്ചു. പിന്നീട് ഇറാഖിലെത്തിയ ശാഫിഈ(റ) ഇമാം, അബൂഹനീഫ(റ)യുടെ ശിഷ്യനായ മുഹമ്മദ്ബ്നു ഹസന്‍ ശൈബാനിയില്‍നിന്നും ഹനഫീ മദ്ഹബിന്നാധാരമായ ഹദീസുകളത്രയും സ്വീകരിച്ചു. ഇമാം ശാഫി(റ) ഇറാഖിലായിരുന്നപ്പോള്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നിരുന്ന പ്രധാന ശിഷ്യനായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). കര്‍മ്മശാസ്ത്രത്തിലുപരി ഹദീസില്‍ നിപുണനായിരുന്ന അദ്ദേഹവും ഇമാം ശാഫിഈ(റ)യും പരസ്പരം ഹദീസുകള്‍ കൈമാറി. ശാഫിഈമദ്ഹബിന്റെ ഇറാഖിലെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു അഹ്മദ്ബിന്‍ ഹമ്പല്‍(റ). ഇമാം ശാഫിഈ(റ) ഈജിപ്തിലേക്ക് പോയ ശേഷമാണ് അഹ്മദ്ബിന്‍ ഹമ്പല്‍(റ) പുതിയ ഗവേഷണങ്ങള്‍ തുടങ്ങിയതും തന്റെ മദ്ഹബിനു രൂപം നല്‍കിയതും.ഈജിപ്തിലെത്തിയ ഇമാം ശാഫിഈ(റ)വിന് അവിടെ നിന്ന് ധാരാളം ഹദീസുകള്‍ ലഭിച്ചു.
മുസ്ലിംകള്‍ ഈജിപ്ത് കീഴടക്കിയപ്പോള്‍ ഒട്ടേറെ സ്വഹാബികള്‍ അവിടെയെത്തി. പലരും അവിടെ സ്ഥിരതാമസമാക്കി. അവര്‍മുഖേന ധാരാളം ഹദീസുകള്‍ ഈജിപ്തിലെത്തി. ഈജിപ്തില്‍ താമസമാക്കിയ ഇമാം ശാഫി(റ)വിന് ലഭിച്ച ഹദീസുകള്‍ പലതും മറ്റുള്ളവര്‍ക്ക് ലഭിക്കാനുള്ള അവസരമുണ്ടായില്ല.
ഇമാം ശാഫിഈ(റ)ക്കും മറ്റു ഇമാമുകള്‍ക്കും ലഭിച്ച ഹദീസുകളുടെ വളരെ കുറഞ്ഞൊരു ഭാഗം പോലും നമുക്ക് കിട്ടിയിട്ടില്ല. കിട്ടാന്‍ സാധ്യവുമല്ല. തന്നെയുമല്ല,അവര്‍ക്ക് ലഭിച്ച പ്രബലമായ ഹദീസുകള്‍ നമ്മിലേക്കെത്തുമ്പോഴേക്ക് ബലഹീനമായിത്തീരുകയും ചെയ്യും.

അവര്‍ക്ക് ലഭിച്ച ലക്ഷക്കണക്കിന് ഹദീസുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. അവയൊക്കെ അവരുടെ ഹൃദയങ്ങളിലായിരുന്നു. രചിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങള്‍പോലും മുഴുവന്‍ നമുക്ക് ലഭിച്ചിട്ടില്ല. ഇമാം ശാഫിഈ(റ)വിന് മുമ്പുതന്നെ ഹദീസ് ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്. താബിഉകളുടെ കാലത്തുതന്നെ ഹദീസ് ക്രോഡീകരണം നടത്തിയിട്ടുണ്ട്. ആദ്യമായി ഹദീസ് ക്രോഡീകരണം നടത്തിയത് ഹിജ്റ 124ല്‍ മരണപ്പെട്ട ഇമാം ഇബ്നുശിഹാബ് സുഹ് രിയാണ്.അദ്ദേഹം സ്വഹാബികളില്‍നിന്നും താബിഉകളില്‍നിന്നും നേരിട്ടാണ് ഹദീസുകള്‍ സ്വീകരിച്ചത്.

അതുകൊണ്ടുതന്നെ ഈ പ്രഥമ ഹദീസ്ഗ്രന്ഥത്തില്‍ ബലഹീനമായ ഹദീസുകളുണ്ടാവാന്‍ സാധ്യത കുറവാണ്. അന്നത്തെ ഭരണാധികാരിയായ ഉമര്‍ബിന്‍ അബ്ദില്‍ അസീസിന്റെ[റ] സഹായത്തോടെ കിട്ടാവുന്ന ഹദീസുകളത്രയും ഇബ്നുശിഹാബ് [റ] തന്റെ ഗ്രന്ഥത്തില്‍ ക്രോഡീകരിച്ചിട്ടുണ്ട്. .

ഇമാം  സുയൂത്വി[റ] ഇങ്ങനെ പറയുന്നു:”ഉമര്‍ബില്‍ അബ്ദില്‍ അസീസിന്റെ കല്‍പനപ്രകാരം ആദ്യമായി നബിവചനങ്ങളും സ്വഹാബിമാരുടെ വാക്കുകളും ക്രോഡീകരിച്ചത് ഇബ്നുശിഹാബാണ്”(അല്‍ഫിയതുസ്സുയൂത്വി12).എന്നാല്‍, ഹദീസ് ലോകത്തെ ഏറ്റവും ആധികാരികമായ ഈ ഗ്രന്ഥംപോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇമാമുകള്‍ക്ക് ഈ ഹദീസുകളത്രയും ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ലക്ഷക്കണക്കിന് ഹദീസുകള്‍ മനഃപാഠമാക്കിയ മദ്ഹബിന്റെ ഇമാമുകള്‍ ഖുര്‍ആന്റെയും ഹദീസുകളുടെയും അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപ്പടി സ്വീകരിക്കുകയാണ് യഥാര്ഥ പാത.”മുഖംകുത്തി വീണു നടക്കുന്നവനോ,അതല്ല നേര്‍വഴിയില്‍ ചൊവ്വെ നടക്കുന്നവനോ സന്മാര്‍ഗം പ്രാപിച്ചവന്‍?” (ഖുര്‍ആന്‍ 67/22).

Friday, 6 April 2018

ഇസ്തിഗാസയും ഫാതിഹയും

*മൗലവി*:
 اياك نعبد و اياك نستعين
ഈ ആയത്തിൻ്റെ അർത്ഥം നീ മനസ്സിലാക്കീടുണ്ടോ?

*കെട്ട്യോള്*: പിന്നെ., നല്ലോണം പഠിച്ചിട്ടുണ്ട്.

*മൗലവി*: അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ - എന്നല്ലെ ഖുർആനിൽ പറഞ്ഞത്...? പിന്നെ എന്തിനാ സൃഷ്ടികളോട് സഹായം ചോദിക്കുന്നത്.?

*കെട്ട്യോള്*: നിങ്ങളെ ഉദ്ദേശ്യം എനിക്ക് മനസ്സിലായി. പക്ഷേ - ആയത്ത് നിങ്ങൾക്ക് അനുകൂലമല്ല, സുന്നികൾക്ക് അനുകൂലമാണ്.

*മൗലവി*: അതെങ്ങനെ - നിങ്ങളെല്ലെ മഹാന്മാരോട് സഹായം തേടാറ് - ?

 *കെട്ട്യോള്*: നിങ്ങൾ അല്ലാഹുവിനോടെല്ലാതെ ഒരാളോടും സഹായം ആവശ്യപ്പെടാറില്ലെ.....?

*മൗലവി*:  അത്, ... ഭൗതിക സഹായം ചോദിക്കും -

 *കെട്ട്യോള്*: അപ്പോൾ ... നിന്നോട് മാത്രം സഹായം ചോദിക്കുന്നു ... എന്ന് പറഞ്ഞിട്ട് -😆
... ഇവിടെ ഭൗതികം അഭൗതികം എന്നൊന്നും വ്യത്യാസമില്ല. എല്ലാ കഴിവിൻ്റെ യും യഥാർത്ഥ ഉടമ അല്ലാഹുവാണ്.

 *മൗലവി*:  അത് പിന്നെ ... ഭൗതിക സഹായം എല്ലാവർക്കും കഴിയുമല്ലോ -

 *കെട്ട്യോള്*: അതാണ് ഞാൻ പറഞ്ഞത് , ഈ ആയത്ത് മുജാഹിദിന് എതിരാണെന്ന്.-
وان القوة لله جميعا
എല്ലാ കഴിവും അല്ലാഹുവിൻ്റേ താണ് എന്നാണ് അല്ലാഹു പറ ഞ്ഞത്. നിങ്ങൾ പറയുന്നു ഭൗതിക കഴിവ് സൃഷ്ടികളുടേതാണെന്ന്.
അപ്പോൾ തത്വത്തിൽ നിങ്ങൾ അല്ലാഹുവിൽ ശിർക്ക് ചെയ്തു.

*മൗലവി*: അത്.. പിന്നെ അല്ലാഹു നമുക്ക് തന്നതല്ലേ. ? അപ്പോൾ അത് നമ്മുടെ കഴിവ് തന്നെ അല്ലെ - ?

 *കെട്ട്യോള്*: അപ്പോൾ പ്രശ്നം തീർന്നു. ഇത് പോലെ അല്ലാഹു അവൻ്റെ അമ്പിയാ - ഔലിയാക്കൾക്ക് മുഅ ° ജിസത്ത്, കറാമത്ത് മുഖേനെ കഴിവ് കൊടുക്കും - ജീവിതകാലത്തും വഫാത്തിന് ശേഷവും.
  و الله يرزق من يشاء بغير حساب
അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ എത്രയും നൽകും.

انما وليكم الله ورسوله و الذين امنوا
അല്ലാഹുവും പ്രവാചകരും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണെന്നും ഖുർആനിലില്ലെ-.. ..?

 *മൗലവി*:  എന്നാലും. .. അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാൻ പറ്റോ....?

 *കെട്ട്യോള്*: സഹായതേട്ടം പറ്റും എന്ന് സമ്മദിച്ചല്ലോ- ?
പിന്നെ - പ്രാർത്ഥന എന്നത് മലയാള വാക്കാണ്. ഭാഷാ പരമായി അപേക്ഷ യാചന .... തുടങ്ങിയ ധാരാളം അർത്ഥം അതിനുണ്ട്.അഥവാ അല്ലാഹു അല്ലാത്തവരോട് യാചിച്ചാൽ/ അപേക്ഷിച്ചാൽ അതിന് ഭാഷാ പരമായി പ്രാർത്ഥന എന്ന് പറയാം. അത്തരം പ്രാർത്ഥനകൾ നമ്മളെല്ലാവരും [സുന്നീ മുജാഹിദ് വ്യത്യാസമില്ലാതെ]   സൃഷ്ടികളോട് നടത്താറുണ്ട്. സാങ്കേതികാർത്ഥത്തിലുള്ള പ്രാർത്ഥന - അത് സുന്നികൾ അല്ലാഹുവിനോട് മാത്രമേ നടത്താറുള്ളു.
 ഞങ്ങളാരും അല്ലാഹു അല്ലാത്തവരോട് അത്തരം  പ്രാർത്ഥനകൾ നടത്താറില്ല.
അത് നിങ്ങളുടെ ആരോപണം മാത്രമാണ് -
വിളിച്ച് പ്രാർത്ഥിക്കുക എന്നാൽ വിളിക്കുക + പ്രാർത്ഥിക്കുക= വിളിച്ച് പ്രാർത്ഥിക്കുക എന്നാണ്. രണ്ട് വാക്കുകൾ കൂടിയ ഈ വാക്ക്- ഖുർആനിലെ ഏത് വാക്കിന്റെ അർത്ഥമാണ് മൗലവീ ?.സുന്നികളെ മുശ്രിക്കാക്കാൻ വേണ്ടി ഇത്തരം വാക്കുകളിൽ കെട്ടിമറിയുമ്പോൾ വിളിക്കാതെയുള്ള പ്രാർത്ഥന മറുകര ചാടുന്നത് മൗലവിമാർ കാണാതെ പോയി!

 *കെട്ട്യോള്*ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ടല്ലോ മൗലവീ?!. അതിങ്ങനെയാണ്!

'''പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന''' (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30). ഇതനുസരിച്ചെങ്ങിനെയാണ് മൗലവീ സുന്നികൾ മുശ്രിക്കാകുന്നത് ?
*മൗലവി*😞😞😩
*കെട്ട്യോള്* സുന്നികളെ മുശ്രിക്കാക്കാനായി -പ്രാർത്ഥനയുടെ നിർവചനം ങ്ങള് ഒരിക്കൽ മാറ്റിയില്ലെ മൗലവീ.....
“മനുഷ്യ കഴിവിനപ്പുറമുളള മാര്‍ഗങ്ങളില്‍ക്കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുളള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്..”(ഇസ്ലാമിക വിശ്വാസങ്ങള്‍, മുജാഹിദ് പാഠപുസ്തകം, പേജ് 37)
ഇതനുസരിച്ച് ആനയോട് തടി പിടിക്കാന്‍ ആവശ്യപ്പെടുന്നതും, പോലീസ് നായയോട് മണം പിടിച്ച് കുററവാളിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നതും ഒക്കെ പ്രാര്‍ത്ഥനയായി. ആനയും പട്ടിയും ഒക്കെ മുജാഹിലുകളുടെ ദൈവവുമായി..
ജിന്ന്, പിശാച് തുടങ്ങിയ അദൃശ്യ സൃഷ്ടികളില്‍ നിന്ന് മറഞ്ഞ വഴിക്ക് ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കുന്നതു കൂടി തൌഹീദിന്റെ പരിധിയില്‍ ഉള്‍ക്കൊളളിക്കാനെന്ന പേരില്‍ പ്രാര്‍ത്ഥനയുടെ നിര്‍വചനത്തില്‍ ങ്ങള്  പിന്നേം മാററം വരുത്തിയില്ലേ മൗലവീ.....
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (ഇസ്ലാഹ് ഏപ്രില്‍ 2007)
എങ്ങനെയുണ്ട് മൗലവീ ങ്ങടെ മുജാഹില് മതം..??
2007നു മുമ്പ് മരിച്ച് പോയ മുജാഹിലൊക്കെ നരകത്തിലും..!!
*മൗലവി*😞😞😩
*കെട്ട്യോള്* പടച്ചോൻ മതം പൂർത്തിയാക്കിത്തന്ന വിവരം ഖുർആനിൽ പറഞ്ഞിട്ടും നിങ്ങള് മൗലവിമാര് മാത്രം ഇതൊന്നുമറിയാതെ ഓരോ ദിവസം ഓരോന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. മ്മടെ 3 കുട്ടികളേം 3 നിർവചനം പഠിപ്പിച്ച് മ്മള് മടുത്തു.മൂന്നാമത്തെ കുട്ടി പഠിച്ച  വിശ്വാസ പ്രകാരം ബാക്കി 2 കുട്ടികളുംപലപ്പോഴും  മുശ്രിക്കാകുന്നു! കലിമ ചൊല്ലിച്ച് മ്മള് മടുത്തു!.... ങ്ങള് കാരണം നാട് മുയുവൻ ഫിത്നയായി. വന്ന് വന്നത് ആ ഫിത്ന മ്മടെ കുടുംബത്തിലുമായി.  അടുത്ത കുട്ടി ഉണ്ടാകണതിന് മുമ്പ് ഇതിനൊരു തീരുമാനമുണ്ടാക്കിയില്ലെങ്കി മ്മക്കിനി കുട്ടിയേ ബേണ്ട. ഇക്കണക്കിന് പോയാൽ ഇനി ഉണ്ടാകണത് ബല്ല ദജ്ജാലു മാകും....
*മൗലവി*😞😞😩

മൗലവീ ഒരു ചോദ്യം!- *പ്രാർത്ഥനക്ക് അപേക്ഷ ,യാചന തുടങ്ങിയ അർത്ഥങ്ങളുണ്ടെന്ന്‌ വഹാബികൾ പോലും സമ്മതിക്കുന്നു*. *മലയാള ഭാഷാ* *നിഘണ്ടുവിലും അതുണ്ട്*. *അങ്ങിനെ എങ്കിൽ*  *സൃഷ്ടികളോട് പ്രാർത്ഥിക്കാത്ത ഏതെങ്കിലും വഹാബി സലഫി മൗദൂദികൾ ലോകത്തെവിടെയെങ്കിലുമുണ്ടോ*❓😀
*മൗലവി*😞😞😩
........................................

 _സാധാരണ മുജാഹിദ് മൗലവിമാർ ആരോപിക്കുന്നതാണ് സുന്നികർ  അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നു - എന്ന് !യഥാർത്ഥത്തിത്തിൽ- ദിവ്യത്വം കൽപ്പിക്കാതെയും സ്വന്തമായി സഹായിക്കാൻ കഴിയുമെന്ന വിശ്വാസം ഇല്ലാതെയും മഹാന്മാരോട് സഹായാർത്ഥന നടത്തുന്നത് തെറ്റല്ലന്ന് മാത്രമല്ല - അതിന് പ്രമാണ പിൻബലവും ഉണ്ട്. അതിനെ അല്ലാഹുവിനോടുള്ള ആരാധനയുടെ സ്ഥാനത്ത് പ്രതിഷ്ടിച്ച് - ആളുകളെ തെറ്റിദ്ധരിപ്പിച്ച് ,മനസമാധാനത്തിന്റെ മനപ്പായസമുണ്ണുകയാണ് മൗലവിമാർ!!!

🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄

പരിശുദ്ധഖുര്‍ആനിലെ പ്രഥമ അധ്യായം, "ഫാത്തിഹ"യിലെ അഞ്ചാമത്തെ വചനം.
{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ }
"നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു" എന്ന് അര്‍ത്ഥം കിട്ടും. അര്‍ത്ഥമല്ലല്ലോ ആയത്ത്... അത് വ്യാഖ്യാനസാഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന അല്ലാഹുവിന്റെ കലാമാണ്... ഭോഷന്മാരില്‍ ഭോഷന്മാര്‍ മാത്രമേ ഭാഷാര്‍ത്ഥമാണ് അല്ലാഹു പറഞ്ഞത് എന്നും പറഞ്ഞു നടക്കുകയുള്ളൂ... എന്തായാലും അല്ലാഹുവിനോടുള്ള അവന്റെ അടിമയുടെ ശരിയായ പ്രതിജ്ഞയും പ്രഖ്യാപനവും പ്രാര്‍ത്ഥനയും ആണ് ഈ ആയത്തിന്റെ ആകെത്തുക... അഥവാ അല്ലാഹു അല്ലാതെ ആരാധിക്കപ്പെടാന്‍ അര്‍ഹതയുള്ള മറ്റൊരു ഇലാഹും ഇല്ലെന്നും സഹായം അഭ്യര്‍ത്ഥിക്കപ്പെടാന്‍ അര്‍ഹതയുള്ള അനുഗ്രഹങ്ങളുടെ പരമ സ്രോതസ്സ് ആയി മറ്റൊരു സഹായി ഇല്ലെന്നും വിശ്വാസി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധത്തില്‍ പ്രഖ്യാപിക്കുകയാണ് ഇവിടെ...
ഇതാണ് യാഥാര്‍ത്ഥ്യം. പക്ഷെ, ഈ യാഥാര്‍ത്ഥ്യത്തെ അതെ പോലെ അംഗീകരിച്ചാല്‍ ബഹുഭൂരിപക്ഷം വിശ്വാസികളെയും അവിശ്വാസികളാക്കി മുദ്രകുത്തി, അവശേഷിക്കുന്ന മതത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്ത് സുഖസൗകര്യങ്ങള്‍ അനുഭവിക്കാന്‍ പുത്തന്‍ വാദി പൗരോഹിത്യത്തിനു ആവില്ലല്ലോ? അപ്പോള്‍ പിന്നെ ദുര്‍വ്യാഖ്യാനം തന്നെ ശരണം. അങ്ങനെയാണ് ഈ ആയത്തിനെ ചുറ്റിപറ്റിയുള്ള ചില ദുര്‍വ്യാഖ്യാനങ്ങള്‍ പിറവിയെടുത്തത്. ദുര്‍വ്യാഖ്യാനത്തിനു ചുക്കാന്‍ പിടിച്ച മൗലവിമാരെ ഒന്ന് പരിചയപ്പെടാം.

ഫാത്തിഹയുടെ തീരത്ത് എന്ന കൃതിയില്‍ ഉമര്‍ മൗലവി എഴുതുന്നു:
"മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക"
പറപ്പൂര്‍ മദനി മൗലവിമാര്‍ രചിച്ച ഖുര്‍ആന്‍ പരിഭാഷയില്‍ അവര്‍ എഴുതുന്നു:
"അഭൗതികമായ കാര്യങ്ങളില്‍ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കുന്നത് തൗഹീദിനു എതിരാണ്."

വാസ്തവത്തില്‍ മുസ്ലിം ബഹുഭൂരിപക്ഷത്തെ കാഫിറായി മുദ്രകുത്താന്‍ വേണ്ടി ഒഹാബിസത്തിന്റെ പാതിരിമാര്‍ പടച്ചുണ്ടാക്കിയ ഒരു ദുര്‍വ്യാഖ്യാനം മാത്രമാണിത്... ഇങ്ങനെ ഒരു വ്യാഖ്യാനം മുന്‍ഗാമികളായ മുഫസ്സിറുകള്‍ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ? ഇങ്ങനെ ഒരു അര്‍ത്ഥം ആ ആയത്തിന് ഉണ്ടോ? അഹ്.ലുസ്സുന്നയുടെ ഇമാമുമാര്‍ ആരെങ്കിലും ഈ ആയത്തിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ ഒരു പിഴച്ച ആശയം കൊണ്ട് വന്നിട്ടുണ്ടോ?
ഇല്ലേ ഇല്ല.
സഹായത്തെയും സഹായതേട്ടത്തെയും ഭൗതികം എന്നും അഭൗതികം എന്നും മനുഷ്യകഴിവിന്നധീനം എന്നും അതീതം എന്നും വേര്‍ തിരിച്ചത് മൗലവിമാര്‍ ഈ ദീനില്‍ പുതുതായി നിര്‍മ്മിച്ചുണ്ടാക്കിയ ഒരു നിയമം മാത്രമാണ്... അത് പിഴച്ച ബിദ്അത്ത് തന്നെയാണ്. ആ പിഴച്ച ബിദ്അത്ത് നരകത്തില്‍ ആണെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല...
അറിയാതെ പെട്ട് പോയവര്‍ അറിയുക, പഠിക്കുക, ചിന്തിക്കുക, രക്ഷപ്പെടുക.
മുഫസ്സിറുകള്‍ എങ്ങനെയാണ് ഈ ആയത്തിനെ വ്യാഖ്യാനിച്ചത് എന്ന് നോക്കുക. അഭൗതികമായ സഹായതേട്ടം മാത്രമാണോ അവിടെ ഉദ്ദേശം..??
മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ മാത്രമാണോ അല്ലാഹുവിനോട് മാത്രം സഹായം തേടുന്നു എന്ന് പറയുന്നത്..?

മുഫസ്സിറുകളുടെ സുല്‍ത്താന്‍ ഇമാം ത്വിബ്.രി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നു:

ومعنى قوله: { وإِيَّاكَ نَسْتَعِينُ } وإيَّاك ربنا نستعين علـى عبـادتنا إياك وطاعتنا لك وفـي أمورنا كلها لا أحداً سواك،
عن عبد الله بن عبـاس: { وإِيَّاكَ نَسْتَعِينُ } قال: إياك: نستعين علـى طاعتك وعلـى أمورنا كلها.

"ഞങ്ങളുടെ നാഥാ, നിനക്കുള്ള ഞങ്ങളുടെ ആരാധനകളിലും നിന്നെ വഴിപ്പെടുന്നതിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രമേ ഞങ്ങള്‍ സഹായം തേടുന്നുള്ളൂ. മറ്റാരോടും സഹായം തേടുന്നില്ല തന്നെ."
"അബ്ദില്ലാഹി ബിന്‍ അബ്ബാസ്(റ)നെ തൊട്ട് വന്നിരിക്കുന്നു: അദ്ദേഹം പറഞ്ഞു: "നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു." (തഫ്സീര്‍ ത്വിബ്.രി)

തഫ്സീര്‍ ഇബ്നു കസീര്‍:

{ وَإِيَّاكَ نَسْتَعِينُ } على طاعتك، وعلى أمورنا كلها
وقال قتادة: { إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } يأمركم أن تخلصوا له العبادة، وأن تستعينوه على أموركم

"നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു - അഥവാ നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"
"ഖതാദ: പറഞ്ഞു: ഇബാദത്ത് അവനു മാത്രമാക്കുവാനും നിങ്ങളുടെ കാര്യങ്ങളില്‍ അവനോട് സഹായം തേടാനും അല്ലാഹു നിങ്ങളോട് കല്പിക്കുന്നു."

ബൈളാവി:

والمراد طلب المعونة في المهمات كلها، أو في أداء العبادات،

"എല്ലാ കാര്യങ്ങളിലും, അല്ലെങ്കില്‍ ആരാധനകള്‍ നിര്‍വ്വഹിക്കുന്ന കാര്യത്തില്‍ സഹായം തേടുക എന്നു ഉദ്ദേശം"

ജലാലൈനി:

{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } أي نخصك بالعبادة من توحيد وغيره ونطلب المعونة على العبادة وغيرها

"അഥവാ, നിന്നെ ഏകനാക്കുന്നതിലൂടെയും മറ്റും ഇബാദത്ത് കൊണ്ട് നിന്നെ ഞങ്ങള്‍ പ്രത്യേകമാക്കുന്നു. ഇബാദത്തിലും അത് അല്ലാത്തവയിലും നിന്നോട് ഞങ്ങള്‍ സഹായം തേടുന്നു."

ശൗകാനി:

{ وإياك نستعين } على طاعتك وعلى أمورنا كلها

“നിന്നെ വഴിപ്പെടുന്ന കാര്യത്തിലും ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും"

ഇമാം ബഗ്.വി(റ)

{ وَإِيَّاكَ نَسْتَعِينُ } نطلب منك المعونة على عبادتك وعلى جميع أمورنا

"നിന്നെ ആരാധിക്കുന്ന കാര്യത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു."

ഇബ്നു അഥിയ്യ(റ):

و { نستعين } معناه نطلب العون منك في جميع أمورنا،

"അതിന്റെ അര്‍ത്ഥം ഞങ്ങളുടെ സര്‍വ്വകാര്യങ്ങളിലും നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു എന്നാകുന്നു."

അൽ ഖാസിൻ:

{ وإياك نستعين } أي منك نطلب المعونة على عبادتك وعلى جميع أمورنا

"അഥവാ; നിന്നില്‍ നിന്നും ഞങ്ങള്‍ സഹായം തേടുന്നു - നിന്നെ ആരാധിക്കുന്ന വിഷയത്തിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും"

മനസ്സിലായല്ലോ ... ??

മൗലവിമാര്‍ ഈ ആയത്തിനു കൊടുത്ത വ്യാഖ്യാനം ത്വിബ്.രിയില്‍ ഇല്ല. ഇബ്നു കസീറില്‍ ഇല്ല. ബൈളാവിയില്‍ ഇല്ല. ജലാലൈനിയില്‍ ഇല്ല. റാസിയിലോ ഖുര്‍തുബിയിലോ ഇങ്ങനെ ഒരു വ്യാഖ്യാനം ഇല്ല. ബഗ്.വിയിലും ഖാസിനിലും നസഫിയിലും ഇല്ല. എന്തിനേറെ, ഇവരുടെ ആചാര്യനായ ശൗകാനിയുടെ തഫ്സീറില്‍ പോലും ഇല്ല.
മുസ്.ലിം ഉമ്മത്ത് നൂറ്റാണ്ടുകളായി ഖുര്‍ആന്‍ മനസ്സിലാക്കാന്‍ അവലംബിക്കുന്ന വിവിധ നൂറ്റാണ്ടുകളിലായി വിവിധ മദ്.ഹബുകളുടെ ഇമാമുമാരാല്‍ വിരചിതമായ ഒരു ആധികാരിക തഫ്സീറിലും ഈ വ്യാഖ്യാനം ഇല്ല. ഈ ഇമാമുമാരെയെല്ലാം കൈ വിട്ടു കൊണ്ട്, അവര്‍ നല്കി‍യ തഫ്സീറിനു വിരുദ്ധമായി പരിശുദ്ധ ഖുര്‍ആനു സ്വന്തമായി വ്യാഖ്യാനങ്ങള്‍ ചമച്ചവര്‍, സത്യം മനസ്സിലാക്കിയിട്ടും സത്യവിശ്വാസികളുടെ പാതയില്‍ നിന്നും വ്യതിചലിച്ചവര്‍ അല്ലേ..?? അവർക്ക് ഭയാനകമായ ഭാവി ഉണ്ടെന്നല്ലേ പരിശുദ്ധ ഖുര്‍ആന്റെ തന്നെ അധ്യാപനം..??

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا

“തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും ദൈവദൂതനുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം! “

മുഫസ്സിറുകള്‍ എല്ലാം ഏകസ്വരത്തില്‍ പ്രഖ്യാപിക്കുന്നു - "നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന് പറഞ്ഞാല്‍ അല്ലാഹുവിനെ ആരാധിക്കുവാനുള്ള തൗഫീഖിനു വേണ്ടിയും അതെ പോലെ തന്നെ ജീവിതസ്പര്‍ശിയായ സര്‍വ്വ വിഷയങ്ങളിലും അല്ലാഹുവിനോട് മാത്രമേ ഒരു മുസ്.ലിം സഹായം തേടൂ എന്നാണ് അര്‍ത്ഥം.

പിന്നെ എവിടെ നിന്നാണ് മനുഷ്യകഴിവിന്നതീതമായ കാര്യങ്ങളില്‍ മാത്രം എന്നും അഭൗതികമായ കാര്യങ്ങളില്‍ മാത്രം എന്നും മൗലവിമാര്‍ക്ക് അര്‍ത്ഥം കിട്ടിയത്..?? മറ്റെവിടെ നിന്നുമല്ല. പൈശാചികമായ ഉദ്ബോധനത്തിൽ നിന്ന് മാത്രം. പരിശുദ്ധ ഖുര്‍ആനിലെ ആയത്തിനു കടുത്ത ദുര്‍വ്യാഖ്യാനം ചമച്ച്, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്ത്, ഉള്ള അര്‍ത്ഥങ്ങള്‍ വെട്ടിച്ചുരുക്കി, മുസ്ലിം ബഹുഭൂരിപക്ഷത്തെ കാഫിറാക്കാന്‍ വൃഥാ സമയം കളയുന്ന ഇവരോടല്ലേ അല്ലാഹുവിന്റെ റസൂല്‍ (സ) അല്ലാഹുവിന്റെ കലാമിനു തന്നിഷ്ടപ്രകാരം വ്യാഖ്യാനം നല്‍കിയാല്‍ അവര്‍ നരകത്തില്‍ സ്ഥാനം ഉറപ്പിച്ചു കൊള്ളട്ടെ എന്നു മുന്നറിയിപ്പ് നല്‍കിയത്. അതു കൊണ്ട് നരകത്തില്‍ നിന്നും രക്ഷപ്പെടണമോ, എങ്കില്‍ ഈ ദുര്‍വ്യാഖ്യാന മൗലവിമാരുടെ പിടിയില്‍ നിന്നും ആദ്യം രക്ഷപ്പെടുക.
എല്ലാ സഹായവും അല്ലാഹുവിനോടാണ് തേടുന്നത് എന്ന് പറഞ്ഞാല്‍, സൃഷ്ടികള്‍ തമ്മിലുള്ള സഹായതേട്ടങ്ങള്‍ എല്ലാം അല്ലാഹു അവന്റെ സഹായമാകുന്ന അനുഗ്രഹം സിദ്ധിക്കാന്‍ കാരണമായവരെ സമീപിക്കുക എന്ന നിലയില്‍ ആണെന്ന് വ്യക്തമാണല്ലോ.. ? അല്ലാഹുവാണ് നല്‍കുന്നവന്‍, ഞാന്‍ വെറും വിതരണക്കാരന്‍ മാത്രം എന്ന് അല്ലാഹുവിന്റെ റസൂല്‍(സ) തന്നെ പ്രഖ്യാപിച്ചതുമാണല്ലോ?
അല്ലാഹു നല്‍കുന്ന ഭൗതിക അനുഗ്രഹങ്ങളില്‍ നിന്നും (അറിവ്, അധ്വാനം, സമ്പത്ത്, ,,,) ഭൗതികമായ സഹായം ജീവിച്ചിരിക്കുന്ന സൃഷ്ടികളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടുന്നത് പോലെ തന്നെ അല്ലാഹു നല്‍കുന്ന അഭൗതികമായ അനുഗ്രഹങ്ങളില്‍ നിന്ന് (മുഅ്ജിസത്ത്, കറാമത്ത്) ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ മഹത്തുക്കളോട് അവര്‍ അതിന്റെ സബബ് എന്ന നിലയില്‍ തേടാവുന്നതാണ്...
രണ്ട് സഹായങ്ങളുടെയും പരമമായ സ്രോതസ്സ് അല്ലാഹു തന്നെയാണ്. ആ വിശ്വാസത്തോടു കൂടി തേടുമ്പോള്‍ ഒരു തേട്ടം തൗഹീദും മറ്റൊന്ന് ശിര്‍ക്കും ആയി മാറുന്ന രസതന്ത്രം ദീനിന്റെ ഏതെങ്കിലും പ്രമാണങ്ങളില്‍ വിവരമുള്ള ആരെങ്കിലും രേഖപ്പെടുത്തി വെച്ചിട്ടുണ്ടോ..? അല്ലാഹു അഭൗതികമായ അനുഗ്രഹങ്ങള്‍ നല്‍കുന്നത് ആത്മാവ് ശുദ്ധീകരിച്ചവര്‍ക്കാണ്. ആത്മാവിന്റെ കഴിവാണത്... ആത്മാവിനു ജീവിതമരണ വ്യത്യാസം ഇല്ല. ഇതൊന്നും തിരിയാതെ ദുര്‍.വ്യാഖ്യാനത്തിന്റെ തലതൊട്ടപ്പന്മാര്‍ക്ക് സ്വന്തം ഈമാന്‍ പണയപ്പെടുത്തുന്നവര്‍ക്ക് തന്നെയാണ് സര്‍വ്വ നാശവും വരാനിരിക്കുന്നത് ....

സ്ത്രീ ജുമുഅ ജമാഅത്ത് -പെണ്‍ ദുര്യോഗത്തിന് ഒപ്പുചാര്‍ത്തുകയോ?

സ്ത്രീത്വത്തിന് പരിശുദ്ധി നല്‍കി അവളെ ഇസ്‌ലാം ആദരിച്ചു. മറ്റു മതങ്ങളില്‍ നിന്ന് വ്യതിരിക്തവും യുക്തിഭദ്രവുമായ നിലപാടുകളാണ് സ്ത്രീയുടെ വിഷയത്തില്‍ ഇസ്‌ലാം കൈക്കൊണ്ടത്.  സ്ത്രീകള്‍ നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങള്‍ അവരുടെ വസ്ത്രങ്ങളുമാണെന്നാണ് ഖുര്‍ആനിന്റെ അധ്യാപനം. ഭൂമിയിലെ വിഭവങ്ങളില്‍ ഏറ്റവും മഹത്തരമായത് സച്ചരിതയായ സ്ത്രീയാണെന്ന് പ്രവാചകര്‍(സ്വ) അനുയായികളെ പഠിപ്പിച്ചു.

സ്ത്രീപ്രകൃതിക്കനുസരിച്ചുള്ള മുഴുവന്‍ അവകാശങ്ങളും ഇസ്‌ലാം അവര്‍ക്ക് കല്‍പിച്ചുനല്‍കിയിട്ടുണ്ട്. സ്ത്രീ കയ്യേറ്റങ്ങള്‍ക്ക് വിധേയയാവാതിരിക്കാന്‍ ആവശ്യമായ മുഴുവന്‍ നിയമനിര്‍ദേശങ്ങളും ഇസ്‌ലാം സമൂഹത്തെ പഠിപ്പിച്ചിട്ടുമുണ്ട്.

മുഴുവന്‍ മേഖലയിലും അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ ഇസ്‌ലാം സ്ത്രീക്ക് നല്‍കി. ഇസ്‌ലാമിക രീതിയിലുള്ള ജീവിതപ്രയാണത്തില്‍ അവളുടെ പരിശുദ്ധിക്ക് കളങ്കമേല്‍ക്കേണ്ടിവരില്ല.  പ്രപഞ്ച നാഥന്‍ ക്രമീകരിച്ച  നിയമസംഹിതയിലെ നിയന്ത്രണങ്ങള്‍ ഒരുപക്ഷേ, വര്‍ത്തമാന സാഹചര്യത്തിലെ അല്‍പബുദ്ധികള്‍ക്ക് അരോചകമായിതോന്നാം. എന്നാല്‍, സ്‌ത്രൈണതയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന ധര്‍മമാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം നിയമശാസനകള്‍ നിര്‍വഹിക്കുന്നത്.

സ്ത്രീസമൂഹത്തിന്റെ രംഗപ്രവേശം ലക്ഷ്യം വെച്ചുകൊണ്ടുള്ള പുത്തന്‍ സാമ്രാജ്യത്വ അജണ്ടകളാണ് ഇസ്‌ലാമിനകത്ത് സ്ത്രീ അസ്വതന്ത്രയാണെന്ന് മുറവിളി കൂട്ടുന്നവരുടെ ലക്ഷ്യം. സ്‌ത്രൈണതയുടെ അംഗലാവണ്യം വില്‍പനച്ചരക്കാക്കി ലാഭം കൊയ്യുന്ന ഇത്തരം ആഗോള കുത്തകകള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ പരിശുദ്ധിക്ക് കളങ്കം ചാര്‍ത്തുകയാണ് ചെയ്തത്.

പ്രകൃതിപരമായിത്തന്നെ ദൗര്‍ബല്യങ്ങളുള്ളവരാണ്  സ്ത്രീകള്‍. പുരുഷനോളം ഊര്‍ജ്ജസ്വലതയും തന്റേടവും പ്രകടിപ്പിക്കാന്‍ പൊതുവെ സ്ത്രീകള്‍ക്കാവില്ല. കായിക ശക്തിയിലും മന:ക്കരുത്തിലും ബുദ്ധിവൈഭവത്തിലും പുരുഷനൊപ്പം സ്ത്രീ എത്തുകയുമില്ല. തുല്യ വയസ്സുള്ള സ്ത്രീ-പുരുഷന്മാര്‍ തൂക്കം, പൊക്കം, ശക്തി, അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത തുടങ്ങിയവയിലെല്ലാം കാര്യമായ അന്തരമുണ്ടെന്നത് ശാസ്ത്ര സത്യമാണ്.

ബുദ്ധി, വിജ്ഞാനാദികളുടെ സിരാകേന്ദ്രമായ തലച്ചോറിന്റെ കാര്യത്തില്‍ വരെ ഈ വ്യത്യാസം ഏറെ പ്രകടം. പുരുഷന്റെ തലച്ചോര്‍ 1375 ഗ്രാം ഉള്ളപ്പോള്‍ സ്ത്രീയുടേത് 1260 ഗ്രാം മാത്രമാണുള്ളത്. രക്തവും രക്തത്തിലെ ചുവന്ന അണുക്കളും പുരുഷശരീരത്തിലാണ് കൂടുതലുള്ളത്. 100 ക്യൂബിക് സെന്റിമീറ്റര്‍ പുരുഷ രക്തത്തില്‍ 16 ഗ്രാം ‘ഹീമോഗ്‌ളോബിന്‍’ ഉള്ളപ്പോള്‍ സ്ത്രീ രക്തത്തില്‍ അതിന്റെ അളവ് 14 ഗ്രാം മാത്രമാണ്. അതുപോലെ സ്ത്രീയുടെ ഹൃദയം പുരുഷന്റേതിനേക്കാള്‍ 50 ഗ്രാം കുറവാണ്. അതിന്റെ മാംസപേശികളിലും കാണാം ഈ അന്തരം. അപ്പോള്‍ പ്രവര്‍ത്തനശേഷി സ്വാഭാവികമായും കുറയുമല്ലോ? പ്രകൃതിപരമായ ഇത്തരം വ്യത്യാസങ്ങള്‍ പരിഗണിച്ചുകൊണ്ട് വ്യക്തവും സുതാര്യവുമായാണ് സ്ത്രീകളെ സംബന്ധിച്ചുള്ള നിയമസംഹിതകള്‍ ഇസ്‌ലാം രൂപകല്‍പന ചെയ്തിരിക്കുന്നത്. ജീവിതപ്രയാണത്തിലെ മുഴുവന്‍ മേഖലയിലും അനുവര്‍ത്തിക്കേണ്ട വ്യക്തമായ അധ്യാപനങ്ങള്‍ വിശുദ്ധ ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്.

ജുമുഅ-ജമാഅത്ത് നിയമമാക്കിയതിന്റെ പരമപ്രധാനമായ ലക്ഷ്യം വിശ്വാസത്തിന്റെ ചിഹ്നമായ നിസ്‌കാരം അതിന്റെ പ്രകടമായ അടയാളങ്ങളില്‍ മുഖ്യമായ ജമാഅത്തിലൂടെ പരസ്യമായി നിര്‍വഹിക്കുകവഴി വിശ്വാസത്തിന്റെയും മുസ്‌ലിംകളുടെയും ഒരോ നാട്ടിലുമുള്ള സാന്നിധ്യം അറിയിക്കുക എന്നതാണ്. ഇതിന്റെ പൂര്‍ത്തീകരണത്തിന് പരസ്യമായ, ആര്‍ക്കും മടികൂടാതെ കയറിവരാവുന്ന സ്ഥലത്തുവെച്ചു അഞ്ചുനേരത്തെ നിസ്‌കാരങ്ങളും ജുമുഅയും ജമാഅത്തായി നിര്‍വഹിക്കണം. ഇമാം നവവി(റ) എഴുതുന്നു: ജുമുഅ ഒഴികെയുള്ള അഞ്ചു നേരത്തെ ഫര്‍ളു നിസ്‌കാരങ്ങളില്‍ ജമാഅത്ത് ശക്തമായ സുന്നത്താണ്. പുരുഷന്മാര്‍ക്ക് ജമാഅത്ത് സാമൂഹ്യബാധ്യത (ഫര്‍ള്കിഫായ)യാണെന്നും അഭിപ്രായമുണ്ട്. ജമാഅത്ത് ഫര്‍ള് കിഫായയാണെന്ന വീക്ഷമാണ് പ്രബലം.  ഇതുപ്രകാരം ഒരു ഗ്രാമത്തില്‍ ദീനീ ചിഹ്നം പ്രകടമാകും വിധം ജമാഅത്ത് നടത്തല്‍ നിര്‍ബന്ധമാണ്. വ്യക്തിപരമായ ബാധ്യത(ഫര്‍ള് ഐന്‍)യാണെന്നും അഭിപ്രായമുണ്ട് (മിന്‍ഹാജ്).

ഇബ്‌നുഹജര്‍(റ) എഴുതുന്നു: ജമാഅത്ത് സാമൂഹ്യ ബാധ്യതയാണെന്ന വീക്ഷണപ്രകാരം പ്രായപൂര്‍ത്തിയെത്തിയ സ്വതന്ത്രരായ പുരുഷന്മാര്‍ നിശ്ചിത സമയത്തില്‍ നിര്‍വഹിക്കുന്ന അഞ്ചുനേരത്തെ നിസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ മാത്രമേ നാട്ടിലുള്ള മറ്റുള്ളവര്‍ കുറ്റവിമുക്തരാവുകയുള്ളൂ (തുഹ്ഫ: 2/247).

അല്ലാമ സിയാദി(റ)യെ ഉദ്ധരിച്ച് അല്ലാമാ ശര്‍വാനി(റ) എഴുതുന്നു: ജമാഅത്ത് നിര്‍ബന്ധബാധ്യതയില്ലാത്ത സ്ത്രീകള്‍, കുട്ടികള്‍ പോലെയുള്ളവര്‍ ജമാഅത്ത് നിര്‍വഹിക്കുന്നതുകൊണ്ട് നാട്ടുകാരുടെ ബാധ്യത വീടുന്നതല്ല (ശര്‍വാനി: 2/248).

അല്ലാമ ബുജൈരിമി(റ) പറയുന്നു: കുട്ടികളും അടിമകളും സ്ത്രീകളും നിര്‍വഹിക്കുന്നതുകൊണ്ട് ഇനി സ്ത്രീയുടെ ജമാഅത്തിന്റെ വിധി എന്താണെന്ന് നമുക്കു പരിശോധിക്കാം:  ഇമാം റാഫിഈ(റ) എഴുതുന്നു: സ്ത്രീകള്‍ക്ക് ജമാഅത്ത് വ്യക്തിപരമായ ബാധ്യതയോ സാമൂഹ്യബാധ്യതയോ ഇല്ല. അവര്‍ക്കത് സുന്നത്താണ്. പക്ഷേ അ തില്‍ രണ്ടഭിപ്രായമുണ്ട്. ഖാളീ റുഅ്‌യാനി(റ) ആ രണ്ട് അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവയില്‍ ഒന്ന് പുരുഷന്മാര്‍ക്ക് ജമാഅത്ത് സുന്നത്തുള്ളതുപോലെ തന്നെ സ്ത്രീകള്‍ക്കും അത് സുന്നത്താണ് എന്നാണ്. ജമാഅത്തിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ഹദീസുകള്‍ എല്ലാവരെയും ഉള്‍ക്കൊള്ളിക്കുന്നു എന്നതാണ് ഇതിന്റെ ന്യായം. എന്നാല്‍ അധികപണ്ഡിതന്മാരുടെയും അഭിപ്രായമായ പ്രബലവീക്ഷണം പുരുഷന്മാര്‍ക്ക് ജമാഅത്ത് ശക്തിയായ സുന്നത്തുള്ളതുപോലെ സ്ത്രീകള്‍ക്കത് ശക്തിയായ സുന്നത്തല്ല എന്നാണ്. അതിനാല്‍ ജമാഅത്ത് ഉപേക്ഷിക്കല്‍ സ്ത്രീകള്‍ക്ക് കറാഹത്തില്ല. അതേ സമയം പുരുഷന്മാര്‍ക്ക് കറാഹത്തുമാണ്. എന്നാല്‍ അബൂഹനീഫ(റ)യും മാലികും(റ) അഭിപ്രായപ്പെടുന്നത് സ്ത്രീകള്‍ ജമാഅത്തായി നിസ്‌കരിക്കല്‍ കറാഹത്താണ് എന്നാണ്. ഇമാം അഹ്മദി(റ)ല്‍ നിന്ന് ഉദ്ധരിക്കുന്ന ഒരു അഭിപ്രായവും അതാണ്.  എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ പ്രബലമായി വന്നിട്ടുള്ളത് നമ്മുടെ മദ്ഹബ് പോലുള്ളതാണ് (ശര്‍ഹുല്‍ വജീസ്: 4/ 286).

അപ്പോള്‍ സ്ത്രീകള്‍ സ്വന്തമായി ജമാഅത്ത് നിസ്‌കരിക്കുന്നത് ശാഫിഈ, ഹമ്പലീ മദ്ഹബുകളില്‍ സുന്നത്തും മാലികീ, ഹനഫീ മദ്ഹബുകളില്‍ കറാഹത്തുമാണ്. സുന്നത്താണെന്ന് പറയുന്ന രണ്ട് മദ്ഹബുകളില്‍ തന്നെ പുരുഷന്മാര്‍ക്ക് ശക്തിയായ സുന്നത്തായതുപോലെ സ്ത്രീകള്‍ക്ക് ശക്തിയായ സുന്നത്തില്ല എന്നുമാണ്. അതിനാല്‍ ജമാഅത്ത് ഒഴിവാക്കല്‍ പുരുഷന്മാര്‍ക്ക് കറാഹത്താണ്. സ്ത്രീകള്‍ക്കത് കറാഹത്തില്ല.

സ്ത്രീകള്‍ക്ക് ജമാഅത്ത് ശക്തിയായ സുന്നത്തില്ലെന്ന് നാം മനസ്സിലാക്കിയല്ലോ. ഇനി അവര്‍ ആ ജമാഅത്ത് എവിടെ വെച്ചു നിര്‍വഹിക്കണമെന്ന് നമുക്കു നോക്കാം.  ഇബ്‌നു ഹജര്‍(റ) എഴുതുന്നു: അപ്പോള്‍ സ്ത്രീ അവളുടെ വീട്ടില്‍ വെച്ച് ജമാഅത്ത് നിര്‍വഹിക്കുന്നതാണ് കൂടുതല്‍ നല്ലത്. ‘നിങ്ങളുടെ സ്ത്രീകള്‍ക്ക് പള്ളികള്‍ നിങ്ങള്‍ വിലക്കരുത്. എന്നാല്‍ അവരുടെ വീടുകളാണ് അവര്‍ക്ക് കൂടുതല്‍ ഉത്തമം’ എന്ന ഹദീസാണ് ഇതിനു പ്രമാണം (തുഹ്ഫ: 2/ 252).

ഇനി ഇവ്വിഷയകമായി വന്ന ഹദീസുകള്‍ പരിശോധിക്കാം: അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു.   ഇബ്‌നു ഉമര്‍(റ)യില്‍ നിന്നു നിവേദനം. റസൂലുല്ലാഹി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ നിങ്ങളുടെ സ്ത്രീകള്‍ക്ക് പള്ളികള്‍ വിലക്കരുത്. എന്നാല്‍ അവരുടെ വീടുകളാണ് അവര്‍ക്ക് കൂടുതല്‍ ഉത്തമം’ (അബൂദാവൂദ്: 2/274, ഹദീസ് നമ്പര്‍: 480).

ഈ ഹദീസിന്റെ സ്വീകാര്യത വിവരിച്ച് ഇമാം നവവി(റ) എഴുതി:   ഈ ഹദീസിന്റെ പരമ്പര ഇമാം ബുഖാരി(റ)യുടെ നിബന്ധനയൊത്ത സ്വഹീഹാണ് (ശര്‍ഹുല്‍ മുഹദ്ദബ്: 4/197).

ഇമാം അസ്ഖലാനി(റ) എഴുതുന്നു:   പ്രസ്തുത ഹദീസ് അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു ഖുസൈമ(റ) അത്  പ്രബലമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട് (ഫത്ഹുല്‍ ബാരി: 2/350).

ഒരു നിസ്‌കാരത്തിന് ചുരുങ്ങിയത് ആയിരം നിസ്‌കാരങ്ങളുടെ പ്രതിഫലം ലഭിക്കുന്ന മദീനാ പള്ളിയില്‍ തിരുനബി(സ്വ) നേതൃത്വം നല്‍കുന്നതും അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഹാബത്ത് മഅ്മൂമുകളായി നിസ്‌കരിക്കുന്നതുമായ ജമാഅത്തില്‍ പങ്കെടുത്ത് പുണ്യം നേടാന്‍ നബി(സ്വ)യോട് നേരിട്ട് അനുവാദം ചോദിച്ച സ്വഹാബീ വനിതകളോട് ‘വന്നോളൂ’ എന്നല്ല അവിടുന്ന് പറഞ്ഞത്. പ്രത്യുത, എന്റെ പള്ളിയില്‍ വന്ന് നിസ്‌കരിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് പ്രതിഫലം ലഭിക്കുക സ്വന്തം വീടുകളുടെ ഉള്ളറയില്‍ വെച്ച് നിസ്‌കരിച്ചാലാണ് എന്നാ ണ്. ഇമാം അഹ്മദും(റ) ഇബ്‌നു ഖുസൈമ(റ)യും മറ്റും നിവേദനം ചെയ്ത ഹദീസ് വായിക്കാം:      അബ്ദുല്ലാഹിബ്‌നു സുവൈദുല്‍ അന്‍സ്വാരി(റ) തന്റെ അമ്മായിയില്‍ നിന്നുദ്ധരിക്കുന്നു. മഹതി നബി(സ്വ)യെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: ‘നിശ്ചയം ഞാന്‍ അങ്ങയോടൊപ്പം നിസ്‌കരിക്കുവാന്‍ ആഗ്രഹിക്കുന്നു’. അപ്പോള്‍ നബി(സ്വ) പ്രതിവചിച്ചു: ‘നിശ്ചയം നിനക്ക് എന്റെ കൂടെ നിസ്‌കരിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന കാര്യം ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു. നിന്റെ പ്രൈവറ്റ് റൂമില്‍ വെച്ച് നീ നിസ്‌കരിക്കുന്നത് നിന്റെ വീട്ടിലെ മറ്റൊരു റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നിന്റെ വീട്ടിലെ ഏതെങ്കിലുമൊരു റൂമില്‍ വെച്ച് നിസ്‌കരിക്കുന്നത് വീടിന്റെ മറ്റു ഭാഗങ്ങളില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്തുവെച്ച്  നിസ്‌കരിക്കുന്നത് നിന്റെ ജനതയുടെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. നീ നിന്റെ ജനതയുടെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നത് എന്റെ പള്ളിയില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്’. അങ്ങനെ മഹതിയുടെ നിര്‍ദേശ പ്രകാരം തന്റെ വീട്ടില്‍ ഏറ്റവും ഇരുള്‍ മുറ്റിയ ഭാഗത്ത് നിസ്‌കരിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തി. മരണംവരെ അവിടെ വെച്ചായിരുന്നു മഹതി നിസ്‌കരിച്ചിരുന്നത് (സ്വഹീഹു ഇബ്‌നു ഖുസൈമ: 3/95, മുസ്‌നദു അഹ്മദ്: 6/371).

മേല്‍പ്പറഞ്ഞത് ഉമ്മുഹുമൈദി(റ)നോടാണെങ്കിലും ആ നിയമം മഹതിക്കുമാത്രം ബാധകമല്ലെന്ന് സ്ത്രീകളോടായി നബി(സ്വ) നടത്തിയ പൊതുനിര്‍ദേശങ്ങളില്‍ നിന്ന് മനസ്സിലാക്കാം. അത്തരത്തിലുള്ള ഏതാനും ചില നിര്‍ദേശങ്ങള്‍ കൂടി കാണുക. അബ്ദുല്ലാഹി(റ)യില്‍ നിന്നു നിവേദനം. നബി(സ്വ) പ്രസ്താവിച്ചു: ‘ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നത് അവളുടെ റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്. സ്ത്രീ വീട്ടിലെ ഉള്ളറയില്‍ വെച്ച് നിസ്‌കരിക്കുന്നത് പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമാണ്’ (അബൂദാവൂദ്: 483, 2/ 277).

സ്ത്രീയുടെ പ്രൈവറ്റ് റൂമാണ് ‘ബൈതി’ന്റെ വിവക്ഷ. അത്രതന്നെ ഭദ്രതയില്ലാത്ത റൂമാണ് ‘ഹുജ്‌റത്തി’ന്റെ വിവക്ഷ. വിലപിടിപ്പുള്ള വസ്തുക്കളും മറ്റും സൂക്ഷിക്കുന്ന അതിഭദ്രമായ റൂമാണ് ‘മിഖ്ദഇ’ന്റെ  വിവക്ഷ (മിര്‍ഖാത്ത്: 4/177).

ഈ ഹദീസിനെ അധികരിച്ച് ഇമാം നവവി(റ) എഴുതുന്നു:  ഇമാം മുസ്‌ലിമി(റ)ന്റെ നിബന്ധനയൊ ത്ത പ്രബലമായ പരമ്പരയിലൂടെ അബൂദാവൂദ്(റ) ആ ഹദീസ് നിവേദനം ചെയ്തിരിക്കുന്നു. (ശര്‍ഹുല്‍ മുഹദ്ദബ്: 4/ 198).

മറ്റൊരു ഹദീസ് കാണുക: അബ്ദുല്ലാഹിബ്‌നു മസ്ഊദി(റ)ല്‍ നിന്നു നിവേദനം: അദ്ദേഹം പറയുന്നു: ‘നിശ്ചയം സ്ത്രീ മറഞ്ഞിരിക്കേണ്ടവളാണ്. തീര്‍ച്ച, ഒരു സ്ത്രീ വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അവളില്‍ യാതൊരു പ്രശ്‌നവും ഉണ്ടാവുകയില്ല. തുടര്‍ന്ന് പിശാച് അവളില്‍ പ്രത്യക്ഷപ്പെട്ട് പറയും: ആരുടെ അരികിലൂടെയെല്ലാം നീ നടക്കുന്നുവോ അവരെയെല്ലാവരെയും നിശ്ചയം നീ അത്ഭുതപ്പെടുത്തുന്നുണ്ട്. നിശ്ചയം സ്ത്രീ അവളു ടെ വസ്ത്രങ്ങള്‍ ധരിക്കും. അപ്പോള്‍ എവിടേക്കാണ് നീ പുറപ്പെടുന്നതെന്ന് അവളോട് പറയപ്പെടും. അപ്പോള്‍ ഞാന്‍ രോഗിയെ സന്ദര്‍ശിക്കാനാണെന്നോ ജനാസയില്‍ പങ്കെടുക്കാനാണെന്നോ പള്ളിയില്‍ നിസ്‌കരിക്കാനാണെന്നോ അവള്‍ മറുപടി പറയും. ഒരു സ്ത്രീ വീട്ടില്‍വെച്ച് അല്ലാഹുവെ ആരാധിക്കുന്നതുപോലെ ഒരു സ്ത്രീയും അല്ലാഹുവെ ആരാധിക്കുകയില്ല’. ഈ ഹദീസ് ഇമാം ത്വബ്‌റാനി(റ) കബീറില്‍ രേഖപ്പെ ടുത്തിയിട്ടുണ്ട്. അതിന്റെ നിവേദകര്‍ വിശ്വാസയോഗ്യരാണ് (മജ്മഉസ്സവാഇദ്: 2/35).

മറ്റൊരു ഹദീസ് കാണുക. അബ്ദുല്ലാഹി(റ)യില്‍ നിന്നു നിവേദനം: ‘ഒരു സ്ത്രീ തന്റെ വീട്ടില്‍ ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്തുവെച്ച് നിസ്‌കരിക്കുന്നതാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത്’ (ത്വബ്‌റാനി: 2/35, ഇബ്‌നുഖുസൈമ: 3/96).

ഇമാം ബൈഹഖി(റ) അബ്ദുല്ലാഹി(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു:  ‘ഒരു സ്ത്രീ തന്റെ വീട്ടില്‍ ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്തുവെച്ച് നിസ്‌കരിക്കുന്നതാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടത്’ (അസ്സുനനുല്‍ കുബ്‌റാ: 3/131).

നബി(സ്വ)യുടെ പത്‌നി ഉമ്മുസലമ(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പ്രസ്താവിച്ചു: ‘സ്ത്രീകള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും ഉത്തമമായ സ്ഥലം അവരുടെ വീടുകളുടെ ഉള്ളറകളാണ്’ (അസ്സുനനുല്‍ കുബ്‌റാ: 3/131, മുസ്തദ്‌റക്: 1/209).

മഹതി ആഇശ(റ)യില്‍ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം. റസൂലുല്ലാഹി(സ്വ) പറഞ്ഞു: ‘ഒരു സ്ത്രീ അവളുടെ പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് സ്വന്തം റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ അവള്‍ക്കുത്തമം. അവളുടെ റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് വീട്ടില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ അവള്‍ക്കുത്തമം. വീട്ടില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് പള്ളിയില്‍ വെച്ച്  നിസ്‌കരിക്കുന്നതിനേക്കാള്‍ അവള്‍ക്കുത്തമം’ (അസ്സുനനുല്‍ കുബ്‌റാ: 3/132).

ഇബ്‌നു അബീശൈബ(റ) അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു.  വെള്ളിയാഴ്ച പള്ളിയില്‍ വന്ന് നിസ്‌കരിക്കുന്നതിനെ പറ്റി ഒരു സ്ത്രീ ഇബ്‌നു അബ്ബാസി(റ)നോട് ചോദിച്ചു: അപ്പോള്‍ അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: ‘വീട്ടിലെ ഉള്ളറയില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് നിന്റെ പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതിനേക്കാള്‍ നിനക്കുത്തമം. നിന്റെ പ്രൈവറ്റ് റൂമില്‍വെച്ച് നിസ്‌കരിക്കുന്നതാണ് നിന്റെ വീട്ടിലെ മറ്റു റൂമില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം. നി ന്റെ വീട്ടിലെ ഒരു റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് നിന്റെ ജനതയുടെ പള്ളിയില്‍ വെച്ച്-കുടുംബത്തിന്റെ സ്വകാര്യ പള്ളി-നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം’ (മുസ്വന്നഫ്: 2/ 277).

ഇബ്‌നു ഖുസൈമ(റ) അബ്ദുല്ലാഹി(റ)യില്‍ നിന്ന് നിവേദനം ചെയ്യുന്നു. നബി(സ്വ) പ്രസ്താവിച്ചു: ‘ഒരു സ്ത്രീ സ്വന്തം പ്രൈവറ്റ് റൂമില്‍ വെച്ച് നിസ്‌കരിക്കുന്നതാണ് അവളുടെ ഏതെങ്കിലുമൊ രു റൂമില്‍ നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം’ (ഇബ്‌നു ഖുസൈമ: 3/94).

പള്ളിയില്‍വെച്ച് നിസ്‌കരിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിഫലം വീട്ടില്‍ വെച്ച് നിസ്‌കരിച്ചാലാണ് സ്ത്രീകള്‍ക്ക് ലഭിക്കുകയെന്ന് മേല്‍ഹദീസുകളില്‍ നിന്ന് സുതരാം വ്യക്തമാണ്.



ശ്രദ്ധേയമായ വസ്തുതകള്‍

1- ‘നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയുകയും ചെയ്യുക’ എന്നര്‍ത്ഥം വരുന്ന ആയത്ത് അവതരിച്ചതിനുശേഷം രണ്ടായിരത്തോളം നിസ്‌കാരങ്ങള്‍ നബി(സ്വ) ജമാഅത്തായി നിര്‍വഹിച്ചിട്ടുണ്ട്. പള്ളിയില്‍ വെച്ച് ജമാഅത്തായി നിസ്‌കരിക്കല്‍ പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും സുന്നത്തായിരുന്നുവെങ്കില്‍ പുരുഷന്മാരുടെ അത്രയോ അതിന്റെ പകുതിയോ മൂന്നില്‍ ഒന്നോ നാലില്‍ ഒന്നോ എങ്കിലും എണ്ണം സ്ത്രീകളും പങ്കെടുക്കേണ്ടിയിരുന്നു. നല്ല കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ സ്വഹാബീ വനിതകള്‍ മുന്‍പന്തിയിലായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ. പ്രസ്തുത ആയത്ത് അവതരിച്ച ശേഷം അ്രപകാരം അവര്‍ പങ്കെടുത്തിരുന്നതായി ഒരു ഹദീസിലും കാണുന്നില്ല.

2- പ്രസ്തുത ആയത്ത് അവതരിച്ചതിനുശേഷം മേല്‍പ്പറഞ്ഞ രൂപത്തില്‍ അവര്‍ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുത്തിരുന്നുവെങ്കില്‍ ആ സമ്പ്രദായം നിറുത്തല്‍ ചെയ്തതാര്? നബി(സ്വ)യുടെ കാലത്ത് നിരുപാധികം അറിയപ്പെട്ടൊരു സുന്നത്ത് സ്വഹാബികള്‍ നിറുത്തല്‍ ചെയ്യുകയോ സ്വഹാബത്തിന്റെ കാലത്ത് നിരുപാധികം അറിയപ്പെട്ടൊരു സുന്നത്ത് അവരുടെ ശിഷ്യന്മാരായ താബിഉകള്‍ നിറുത്തല്‍ ചെയ്യുകയോ ഇല്ലെന്നതിന് അവരുടെ ചരിത്രം രേഖയാണ്.

3- ജുമുഅക്കും ജമാഅത്തിനും പള്ളിയില്‍ വരാന്‍ നബി(സ്വ) സ്ത്രീകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതായി ഒരു ഹദീസിലും കാണുന്നില്ല. പുരുഷന്മാര്‍ക്ക് അതിന് പ്രോത്സാഹനം നല്‍കുന്ന ഹദീസുകള്‍ സുലഭവുമാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും അത് സുന്നത്തായിരുന്നുവെങ്കില്‍ ഉമ്മത്തിന്റെ നന്മ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന പ്രവാചകര്‍ അതിന് പ്രോത്സാഹനം നല്‍കുമായിരുന്നില്ലേ?

4- നബി(സ്വ) നേതൃത്വം നല്‍കുന്നതും അല്ലാഹു തൃപ്തിപ്പെട്ടവരാണെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച സ്വഹാബിമാര്‍ മഅ്മൂമുകളായി നിസ്‌കരിക്കുന്നതും ഒരു നിസ്‌കാരത്തിന് ചുരുങ്ങിയത് 1000 പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്നതുമായ മദീനാപള്ളിയിലെ ജമാഅത്തില്‍ പങ്കെടുക്കാന്‍ നബി(സ്വ) പ്രേരിപ്പിച്ചിട്ടില്ലെങ്കില്‍ ഫിത്‌നയും ഫസാദും വ്യാപകമായ ഇക്കാലത്ത് നാമെന്തിന് അതിനു മുതിരണം?

5- മുഹാജിറുകളും അന്‍സ്വാറുകളുമായ സ്വഹാബികളില്‍ ഒരാള്‍പോലും പള്ളിയില്‍ വരാന്‍ സ്ത്രീകളെ പ്രേരിപ്പിച്ചതായി ഒരു ‘അസറി’ലും നാം കാണുന്നില്ല. പ്രത്യുത, അവര്‍ അതിനെ നിരുത്സാഹപ്പെടുത്തിയതായും പള്ളിയില്‍ വന്ന ചില സ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ചതായും അങ്ങനെ വരുന്നതിനെതിരെ അമര്‍ശം രേഖപ്പെടുത്തിയതാ യും പ്രബലമായ ഹദീസുകളില്‍ കാണുന്നുമുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) സ്ത്രീകളെ കല്ലെറിഞ്ഞ് ഓടിച്ചതും ആതിഖ(റ)യുടെ പുറപ്പാടിനെതിരെ ഉമര്‍(റ) അമര്‍ശം രേഖപ്പെടുത്തിയതും ഇതിനുദാഹരണമാണ്.

6- സ്വഹാബത്തിന്റെ ശിഷ്യന്മാരായ താബിഉകളോ അവരുടെ ശിഷ്യന്മാരായ തബഉത്താബിഉകളോ അവരുമായി ബന്ധപ്പെട്ട സ്ത്രീകള്‍ക്കോ മറ്റു സ്ത്രീകള്‍ക്കോ ജുമുഅ-ജമാഅത്തുകളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹനം നല്‍കിയതായി കാണുന്നില്ല.

7- നാലു മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളും അതിന് പ്രോത്സാഹനമോ അനുമതിയോ നല്‍കിയില്ല. അവരാരും തന്നെ അവരുടെ സ്ത്രീകളെ ജുമുഅക്കും ജമാഅത്തിനും വേണ്ടി പള്ളികളിലേക്ക് അയച്ചതുമില്ല. ഇക്കാര്യം ഇമാം ശാഫിഈ(റ) പ്രഖ്യാപിച്ചതായി നേരത്തെ നാം വായിച്ചുവല്ലോ.

8- സ്ത്രീകളോട് അല്ലാഹു വീടുകളില്‍ ഒതുങ്ങി നിന്ന് നിസ്‌കരിക്കുവാന്‍ നിര്‍ദേശിക്കുന്നു. പുത്തന്‍ പ്രസ്ഥാനക്കാര്‍ വീടുവിട്ടിറങ്ങി പള്ളിയില്‍ വരാന്‍ നിര്‍ദേശിക്കുന്നു. സ്ത്രീകള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും ഉത്തമം സ്വന്തം വീടുകളാണെന്ന് നബി(സ്വ) പഠിപ്പിക്കുന്നു. സ്ത്രീകള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും ഉത്തമം പള്ളികളാണെന്ന് പുത്തന്‍വാദികള്‍ ഉദ്‌ഘോഷിക്കുന്നു. ഖുര്‍ആനിനും സുന്നത്തിനും കടകവിരുദ്ധമായ പ്രസ്താവന നടത്തുന്ന ഇവരെയാണോ അതല്ല ഖുര്‍ആനും സുന്നത്തുമാണോ ഒരു സത്യവിശ്വാസി സ്വീകരിക്കേണ്ടത്?

9- സ്ത്രീകള്‍ക്ക് നിസ്‌കരിക്കുവാന്‍ ഏറ്റവും ഉത്തമം അവരുടെ വീടുകളാണെന്നത് സ്ത്രീകളോടുള്ള തിരുനബി(സ്വ)യുടെ ഉപദേശമാണ്. സ്വഹാബി വനിതകള്‍ പ്രവാചകരുടെ ഉപദേശം സ്വീകരിക്കാതിരിക്കില്ലെന്നുറപ്പാണല്ലോ. പ്രസ്തുത ഉപദേശം അറിയാതെ വല്ല സ്ത്രീകളും പള്ളിയില്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ മാതൃകയാക്കാന്‍ പറ്റുകയുമില്ല. അവര്‍ വന്നത് മറ്റു ആവശ്യങ്ങള്‍ക്കാകാനുള്ള സാധ്യത നിലനില്‍ക്കേ വിശേഷിച്ചും.

10- സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ ഏറ്റവും ഉത്തമവും കൂടുതല്‍ പ്രതിഫലാര്‍ഹവും  വീടാണെന്നതില്‍ അഭിപ്രായാന്തരമില്ലല്ലോ. എങ്കില്‍ പിന്നെ കൂടുതല്‍ പ്രതിഫലം ഒഴിവാക്കി കുറഞ്ഞ പ്രതിഫലത്തിനായി പള്ളിയിലേക്ക് പോകുന്നത് ബുദ്ധിയാണോ?!

ഇത്തരം വസ്തുതകള്‍ വിലയിരുത്തുമ്പോള്‍ സ്ത്രീ ജുമുഅ-ജമാഅത്തുകള്‍ക്കായി പള്ളിയിലേക്കെഴുന്നള്ളല്‍ പ്രമാണ വിരുദ്ധമാണെന്ന് ബോധ്യപ്പെടും. പിന്നെയല്ലേ അവള്‍ പരപുരുഷന്മാര്‍ക്ക് ജമാഅത്തിനും ജുമുഅക്കും നേതൃത്വം നല്‍കുന്നതും ഖുതുബ നടത്തുന്നതും! ഇസ്‌ലാമിന്റെ ശത്രുക്കളുടെ കളിപ്പാവകളായി ദീന്‍ പൊളിക്കാന്‍ ശ്രമിക്കുകയാണ് പെണ്ണെഴുത്തുകാരും പിന്തുണക്കാരും. അതുകൊണ്ട് പ്രശ്‌ന സങ്കീര്‍ണമായ ഈ കാലത്ത് പരപുരുഷരൊത്തുള്ള സ്ത്രീ ജുമുഅ – ജമാഅത്ത് നിഷിദ്ധമാണ്. ഒരിക്കലും അനുവദിച്ചുകൂടാനാകാത്തത്.

Thursday, 5 April 2018

പ്രാർത്ഥന സൃഷ്ടികളോട് നടത്താത്ത വഹാബിയുണ്ടോ?

*പ്രാർത്ഥന സൃഷ്ടികളോട് നടത്താത്ത വഹാബിയുണ്ടോ*?

ഏറെ നാളത്തെ കോലാഹലങ്ങൾക്ക് ശേഷം ,പ്രാർത്ഥനക്ക്  അപേക്ഷ യാചന എന്നീ രണ്ടർത്ഥം ഉണ്ടെന്ന് സമ്മതിച്ച് മൗലവിമാർ രംഗത്തെത്തി! മലയാള നിഘണ്ടു നോക്കാൻ മൗലവിമാർ  അല്പം താമസിച്ച് പോയത്രെ!😆😆😆 താമസിച്ചെത്തിയ ബുദ്ധിയിൽ കണ്ടെത്തിയ വിഷയത്തിൽ ചോദ്യം വന്നപ്പോൾ മൗലവിമാർ വിയർക്കുന്ന രംഗങ്ങളാണ് പിന്നീട് കണ്ടത്. കാശിനാവശ്യം വരുന്ന ആൾ മറ്റൊരാളോട് നടത്തുന്ന അപേക്ഷ ക്ക് പ്രാർത്ഥന എന്ന് പറയാൻ പറ്റുമോ❓ എന്ത് കൊണ്ട് പറ്റില്ല❓ - എന്നതായിരുന്നു ചോദ്യം!.[ പ്രാർത്ഥന എന്നത് മലയാള വാക്കാണ്. പ്രാ+അർത്ഥന= പ്രാർത്ഥന]. പ്രാർത്ഥന എന്ന വാക്കിന്റെ അർത്ഥമായി അപേക്ഷ, യാചന എന്നീ രണ്ട് വാക്കുകൾ ഇവിടെ അവതരിപ്പിച്ചത് വഹാബികളാണ്.അപ്പോൾ അപേക്ഷ ക്ക് പ്രാർത്ഥന എന്ന വാക്ക് ഉപയോഗിക്കാം എന്ന് വഹാബികൾ പറയാതെ പറഞ്ഞു😃😃😃 പറഞ്ഞ് കുടുങ്ങിയപ്പോൾ  അപേക്ഷ എന്ന അർത്ഥത്തിനെ - ജോലിക്കായി അപേക്ഷ നൽകൽ എന്നതിൽ ഒതുക്കി രക്ഷപ്പെടാൻ  മൗലവിമാർ ആവുന്നത്ര ശ്രമിച്ചു നോക്കി! അപേക്ഷ എന്നതിൽ എല്ലാ അപേക്ഷയും പെടുമെന്നായപ്പോൾ അതും വെള്ളത്തിലായി😆😆😆 ജോലിക്കായി നൽകുന്ന അപേക്ഷയെ പ്രാർത്ഥന എന്ന് ആരെങ്കിലും പറയുമോ എന്ന് ചോദിച്ച് സ്വയം സമാധാനിക്കാമെന്നു കരുതിയപ്പോൾ  മൗലവിമാർ ശെരിക്കും വെട്ടിലായി..........പ്രാർത്ഥന എന്ന വാക്കിന് അപേക്ഷ എന്ന വാക്കുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് എല്ലാ അപേക്ഷയും അതിലുൾപ്പെടും -ഉൾപെടണം. മാത്രവുമല്ല ,വിനീതമായി / താഴ്മയായി അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു -എന്നത് നാട്ടിൻ പുറങ്ങളിൽ പോലും ഇലക്ഷനായാൽ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ്. വിനീതമായി / താഴ്മയായി അപേക്ഷിക്കുന്നു എന്നത് ഓഫീസുകളിൽ പൊതുജനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ശൈലിയാണ്.അപ്പോൾ കാശിനായി മറ്റൊരാളോട് നടത്തുതോ, ഇലക്ഷനായാൽ സ്ഥാനാർത്ഥികൾ നടത്തുന്നതോ ആയ അപേക്ഷയെ - [പ്രാർത്ഥനയെ ] വഹാബികൾ ശിർക്കാണെന്ന് പറയുമോ❓ ഇല്ലയോ❓😆 പറയില്ലെങ്കിൽ ഏത് പ്രാർത്ഥനയാണ് ശിർക്കെന്ന് വഹാബികൾ വ്യക്തമാക്കേണ്ടതുണ്ട്. പ്രാർത്ഥനയുടെ അർത്ഥമായി വഹാബികൾ പരിചയപ്പെടുത്തിയ അപേക്ഷയാകുന്ന പ്രാർത്ഥന [ മുകളിലുദ്ധരിച്ചത് ] ശിർക്കാകാത്ത തെന്ത് കൊണ്ടെന്നും വ്യക്തമാക്കണം…...

അതിന് ശേഷം ,ശിർക്കാകുന്ന പ്രാർത്ഥനയുടെ നിർവചനം പറഞ്ഞ് തരണം. അല്ലാഹുവിനെ മാത്രമാരാധിക്കുന്ന മുസ്ലിംകളെ മുശ്രിക്കാക്കുന്ന വഹാബികൾ മറുപടി പറഞ്ഞേ മതിയാകൂ...


വെറുതെ ഞഞ്ഞ പിഞ്ഞ പറയാതെ  പ്രാമാണികമായി കാര്യങ്ങൾ പറയുക. പ്രാർത്ഥന എന്ന വാക്കിന് യാചന അപേക്ഷ എന്നീ അർത്ഥങ്ങളുണ്ടെന്ന് വഹാബികൾ പറഞ്ഞത് കൊണ്ടാണ് ഇത്തരത്തിൽ - വാക്കുകൾ കീറി മുറിച്ച് ചർച്ച ചെയ്യേണ്ടി വന്നത്.
☝ ഇതിനെ ഖണ്ഡിക്കാൻ കഴിയുന്ന വഹാബി യുണ്ടെങ്കിൽ മുന്നോട്ട് വരിക.    അതിന് കഴിയാതെ, വെറുതെ ചൂടായിട്ടോ വിഷയം മാറ്റിയിട്ടോ യാതൊരു കാര്യവുമില്ല.😃😃😃


പ്രാർത്ഥനയുടെ അർത്ഥം പറഞ്ഞ് വഹാബികൾ കുടുങ്ങി.കയിച്ചിട്ടിറക്കാനും വയ്യ. മധുരിച്ചിട്ട് തുപ്പാനും വയ്യ😃😃😃 പ്രാർത്ഥന എന്ന് കേൾക്കുമ്പോഴേക്ക് ശിർക്കെന്ന് പറഞ്ഞ് ചാടുന്നതിന് മുമ്പ്- പ്രാർത്ഥനയുടെ ഭാഷാ പരമായ ചർച ശെരിക്കും പഠിച്ച് വച്ചോ വഹാബികളേ😆😆😆 അതിനൊപ്പമുള്ള ഒരൊറ്റ ചോദ്യത്തിൽ പോലും ,ഒന്ന് തൊടാനുള്ള ധൈര്യം പോലും ഒരൊറ്റ വഹാബിക്കുമുണ്ടാവില്ല
😃 ഉണ്ടെങ്കിലൊന്ന് തൊട്ട് നോക്കൂ😃😃😃😃😃
    ഭാഷാ പരമായ ചർചയിലെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ശേഷം സാങ്കേതിക അർത്ഥവുമായി ബന്ധപ്പെട്ട ചർച്ച!
ഒപ്പം ഒരു ചോദ്യം!- *പ്രാർത്ഥനക്ക് അപേക്ഷ ,യാചന തുടങ്ങിയ അർത്ഥങ്ങളുണ്ടെന്ന്‌ വഹാബികൾ സമ്മതിക്കുന്നു*. *മലയാള ഭാഷാ* *നിഘണ്ടുവിലും അതുണ്ട്*. *അങ്ങിനെ എങ്കിൽ*  *സൃഷ്ടികളോട് പ്രാർത്ഥിക്കാത്ത ഏതെങ്കിലും വഹാബി സലഫി മൗദൂദികൾ ലോകത്തെവിടെയെങ്കിലുമുണ്ടോ*❓😀

N:B-പ്രാർത്ഥനയുടെ നിർവചനം എത്ര പ്രാവശ്യം വഹാബികൾ മാറ്റി.🙏🙏🙏 ഇനിയെങ്കിലും മാറ്റാത്ത നിർവചനം പഠിച്ച് വക്കണേ😄😄😄
പ്രാർത്ഥനയുടെ വ്യത്യസ്ത വഹാബീ നിർവചനം താഴെയുള്ള ലിങ്കിൽ കാണാം
https://visionofahlussunna.blogspot.com/2017/07/blog-post_49.html

പ്രാർത്ഥനയുടെ പിരിച്ചെഴുത്തും അർത്ഥവും

ഒരടിമ അവന്റെ റബ്ബിനോട് ചോദിക്കലാണ് പ്രാര്‍ത്ഥന (ദുആഅ്) (റാസി 3/23). ശര്‍ഇന്റെ ഭാഷയില്‍ പ്രാര്‍ത്ഥന എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇവിടെ കാണുന്നത. ഈ രൂപത്തിലുള്ള സാങ്കേതികമായ പ്രാര്‍ ത്ഥന ഒരിക്കലും അല്ലാഹു അല്ലാത്ത ആരോടും സുന്നികള്‍ നടത്തുന്നില്ല.  അത് വെറും ആരോപണം മാത്രമാണ്.  അതേ സമയം സുന്നികള്‍ ചെയ്യുന്നത് വെറും സഹായം തേടല്‍ മാത്രമാണ്.  ഈ സഹായാര്‍ത്ഥനക്ക് വേ ണമെങ്കില്‍ പ്രാര്‍ത്ഥന എന്ന് ഭാഷാര്‍ത്ഥത്തില്‍ പറയാം.  കാരണം, പ്രാര്‍ത്ഥന എന്നതിന്റെ ഭാഷാര്‍ത്ഥം എന്തൊക്കെയാണെന്ന് പരിശോധിച്ചാല്‍ അത് വ്യക്തമാവും.  അത് മലയാള ഭാഷ പണ്ഡിതര്‍ പറയട്ടെ,  പ്രാര്‍ത്ഥന: അപേക്ഷ, യാചന, നേര്‍ച്ച, സ്തുതി, ഹര്‍ജി (കേരള ഭാഷാ നിഘണ്ടു 117) ശബ്ദ സാഗരം 3/2712, ശബ്ദതാരാവലി 1308. ചുരുക്കത്തില്‍ ശരീഅത്തിന്റെ സാങ്കേതികാര്‍ത്ഥത്തിലുള്ള പ്രാര്‍ത്ഥന(ദുആഅ്) അല്ലാഹുവിനോട് മാത്രമേ ആകാവു.  അതേസമയം സുന്നികള്‍ ചെയ്യുന്നത് സഹായാര്‍ത്ഥന മാത്രമാണ്.  ഈ സഹായാര്‍ത്ഥനക്ക് ചില പണ്ഡിതന്‍മാര്‍ പ്രാര്‍ത്ഥന എന്ന് പറഞ്ഞത് ഭാഷാര്‍ത്ഥത്തിലുള്ള പ്രാര്‍ത്ഥന എന്ന അര്‍ത്തത്തിലാണ്.



എന്താണീ ‘പ്രാര്‍ത്ഥന’?

‘പ്രാര്‍ത്ഥന’ എന്നത് മലയാളത്തിലെ ഒരു പദമാണ്‍. ഡിക്ഷനറി നോക്കിയാല്‍ ഇതിന്‍ പല അര്‍ത്ഥങ്ങളും കാണാം. ചോദ്യം, തേട്ടം, യാചിക്കല്‍, അപേക്ഷിക്കല്‍, ദൈവത്തോടുള്ള പ്രാര്‍ത്ഥന എന്നിങ്ങനെ കാണാം. അപ്പ്ലോള്‍ അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിക്കാന്‍ പറ്റുമോ? എന്തുകൊണ്ട് പറ്റില്ല. അപേക്ഷിച്ചു എന്നര്‍ത്ഥത്തില്‍ ഒരാള്‍ മറ്റൊരാളോട് പ്രാര്‍ത്ഥിച്ച് എന്ന് പറഞ്ഞാല്‍ അത് തെറ്റാണോ? ശിര്‍ക്കാണോ? അല്ലാഹു അല്ലാത്തവരോട് പ്രാര്‍ത്ഥിച്ചാല്‍ ‘ശിര്‍ക്ക്’ എന്ന് കേരള മുജാഹിദുകള്‍ പറയുന്നത് അറബി ഭാഷയില്‍ അവര്‍ക്ക് സംഭവിച്ച അപചയം മാത്ര്ഭാഷയായ മലയാളത്തിലും സംഭവിച്ചതുകൊണ്ടാണ്‍.

ഇനി ‘പ്രാര്‍ത്ഥന’ എന്ന വാക്കിനെ നമുക്ക് വിശകലനം ചെയ്യാം. പ്രാര്‍ത്ഥന എന്ന മലയാള പദം വ്യാകരണ ശാസ്ത്രത്തില്‍ ഇങ്ങനെ പിരിച്ചെഴുതാം.

പ്ര+അര്‍ത്ഥന=പ്രാര്‍ത്ഥന

സ്കൂളിലെ തഴ്ന്ന ക്ലാസുകളില്‍ തന്നെ സന്ധിയും സമാസവുമൊക്കെ പഠിക്കുന്ന മലയാള വിദ്യാര്‍ത്ഥിക്ക് പോലും ഇതറിയാവുന്നതേ ഉള്ളൂ. ‘അര്‍ത്ഥന’ എന്ന വാക്കിന്‍റെ കൂടെ ആലങ്കാരിക പ്രയോഗമായ ‘പ്ര’ ചേര്‍ന്നാണ്‍ ‘പ്രാര്‍ത്ഥന’ എന്ന പദമുണ്ടായത് എന്ന് ചുരുക്കം. അതായത് അര്‍ത്ഥത്തില്‍ ഒരു വ്യത്യാസവുമില്ലെന്നുറപ്പ്. അര്‍ത്ഥന എന്ന് പറഞ്ഞാല്‍ അപേക്ഷിക്കുക, തേടുക, യാചിക്കുക എന്നൊക്കെയാണര്‍ത്ഥമെന്ന് ആര്‍ക്കും സംശയമില്ലല്ലൊ! അല്ലാഹു അല്ലാത്തവരോട് ഒരു കാര്യം ‘അര്‍ത്ഥിച്ചു‘ എന്ന് പറഞ്ഞാല്‍ അത് ശിര്‍ക്കാണ്‍ എന്നാണൊ ആര്‍ത്ഥം? ‘അല്ല‘ എന്നാണ്‍ ഉത്തരമെങ്കില്‍ ‘പ്രാര്‍ത്ഥിച്ചു’ എന്നതുകൊണ്ടും ശിര്‍ക്ക് വരില്ല. 

സുഹുര്‍ത്തിനോട് സഹായം അര്‍ത്ഥിച്ചു എന്ന് പറഞ്ഞാല്‍ അല്ലാഹു അല്ലാത്തവരോട് സഹായം ചോദിച്ചു എന്നേ ആര്‍ത്ഥമുള്ളൂ. അവിടെ ആലങ്കാരികമായ ‘പ്ര’ ചേര്‍ത്ത് പറയുംബോഴേക്ക് സംഭവം ശിര്‍ക്കാകുകയില്ല. ഇനി, അതല്ല, ‘അര്‍ത്ഥന’ കൊണ്ട് ശിര്‍ക്ക് സംഭവിക്കുകയില്ല പക്ഷെ, ‘പ്രാര്‍ത്ഥന’ കൊണ്ട് ശിര്‍ക്ക് സംഭവിക്കും എന്ന വിചിത്രമായ വാദമാണ്‍ വഹാബികള്‍ക്കുള്ളതെങ്കില്‍ ഒന്നുകൂടീ വിശദമാക്കാന്‍ കഴിയും.

‘വിശാലമായ’ എന്നത് ഒരു മലയാള വാക്കാണ്‍. അതിന്റ്റെ കൂടെ ‘പ്ര’ ചേര്‍ത്താല്‍ ‘പ്രവിശാലമായ’ എന്ന വാക്ക് കിട്ടൂം. ‘ഉജ്ജ്വലം’ എന്ന വാകിന്‍റെ കൂടെ ‘പ്ര’ ചേര്‍ന്നാല്‍ ‘പ്രോജ്ജ്വലം’ എന്നുകിട്ടും. അപ്പോള്‍ ‘പ്രവിശാലമായ’, ‘പ്രോജ്ജ്വലം’ എന്നീ വാക്കുകള്‍ ശിര്‍ക്കിലേക്കെത്തിക്കുമെന്ന് വഹാബികള്‍ക്ക് പറയേണ്ടി വരും. ഇവിടെ കാര്യം വ്യക്തമാണ്‍. വെറും അര്‍ത്ഥന എന്നര്‍ത്ഥത്തിലുള്ള ‘പ്രാര്‍ത്ഥന’ നമുക്ക് അല്ലാഹു അല്ലാത്തവരോടും നടത്താം. അത് ആരാധനയാകുന്ന പ്രാര്‍ത്ഥനയല്ല, അപേക്ഷയ്മ് സഹായാര്‍ത്ഥനയുമൊക്കെയാണ്‍. 

അപ്പോള്‍ ആരാധനയാകുന്ന പ്രാര്‍ത്ഥന ഏതാണ്‍?
പണ്ടിതന്മാര്‍ കിതാബുകളില്‍ ഉദ്ധരിക്കുന്നു.
‘അങ്ങേയറ്റത്തെ താഴമയോട് (ഇലാഹാണെന്ന് വിശ്വസിച്ച്) കൂടി ചോദിക്കുന്നതാണ്‍ ആരാധനയാകുന്ന പ്രാര്‍ത്ഥന’. ഈ പ്രാര്‍ത്ഥന അല്ലാഹുവിനോട് മാത്രമേ പറ്റുകയുള്ളൂ. അത് ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും പറ്റുകയില്ല. നബി(സ)യോടും മലകുകളോടും പറ്റുകയില്ല. ജിന്നിനോടും മനുഷ്യനോടും പറ്റുകയില്ല. എന്നാല്‍ മുജാഹിദുകളുടെ ആദര്‍ശപ്രകാരം ജീവിച്ചിരിക്കുന്ന മഹാന്മാരോട് ആരാധനയാകുന്ന പ്രാര്‍ത്ഥന ചെയ്യാമെന്ന് വരും. കാരണം. അവര്‍ പറയുന്നത് മരിച്ച മഹാന്മാരോട് പ്രാര്‍ത്ഥിക്കരുതെന്നാണ്‍.അഥവാ, ജീവിച്ചിരിക്കുന്ന മഹാന്മാരോട് പ്രാര്‍ത്ഥിക്കാമെന്ന്. എന്നാല്‍ സുന്നികള്‍ പറയുന്നത്, ആരാധനയാകുന്ന പ്രാര്‍ത്ഥന ജീവിച്ചിരിക്കുന്നവരോടും അരുത്, മരിച്ചവരോടും അരുത്, ഭൌതികമായും അരുത്, അഭൌതികമായും അരുത്. നേരിട്ടും അരുത്, മറഞ്ഞും അരുത്.

ഇവിടെ വഹാബികള്‍ പരാചയപ്പെടുകയാണ്‍. ജീവിച്ചിരിക്കുന്നവരോട് എങ്ങിനെ ചോദിച്ചാലും ശിര്‍ക്കല്ല, എന്ന് പറഞ്ഞ് തൌഹീദിന്‍റെ കാതലായ വശത്തെ അവര്‍ ഇല്ലാതാക്കിയിരിക്കുന്നു. എന്നാല്‍ ആരാധനയല്ലത്ത പ്രാര്‍ത്ഥന (സഹായാര്‍ത്ഥന) അല്ലാഹു അല്ലാത്തവരോടും പറ്റുമെന്ന് സുന്നികള്‍ പറയുന്നു. പൊന്മള ഉസ്താദ് പറഞ്ഞതും അത് തന്നെയാണ്‍. ഇത് ഹദീസുകള്‍ കൊണ്ട് തെളിയിക്കന്‍ കഴിയും. നബി(സ)യുടെ ജീവിതകാലത്ത് ഒരു സ്വഹാബി ‘സ്വര്‍ഗ്ഗത്തിലെ സഹവാസം’ ചോദിച്ചത് അര്‍ത്ഥനയാണ്‍. ആലങ്കാരികമായി പറഞ്ഞാല്‍ പ്രാര്‍ത്ഥനയാണ്‍. അഥവാ, സഹായാര്‍ത്ഥനയാണ്. പക്ഷെ, ശിര്‍ക്കായില്ല. കാരണം നബി(സ)യെ ഇലാഹാക്കിയില്ല. അതേ സഹായാര്‍ത്ഥന വഫാത്തായ നബി(സ)യോടും ചോദിക്കാം. ശിര്‍ക്കല്ല, കാരണം ഇലാഹാക്കുന്നില്ല. ഒരു കാര്യം ശിര്‍ക്കും തൌഹീദുമാകുന്നത് ജീവിക്കലും മരിക്കലും നോക്കിയിട്ടല, മറിച്ച് ചോദിക്കുന്ന വ്യക്തിയുടെ വിശ്വാസമനുസരിച്ചാണ്‍. 

മാതാ അമ്ര്‍താനനന്ദമയിയെ ദൈവമാണെന്ന് വിശ്വസിക്കുന്ന ഒരാള്‍ അവരോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ ശിര്‍ക്കാണ്‍. എന്നാല്‍ സ്വന്തം മാതാവിനോട് ഒരാള്‍ രൌ ഗ്ലാസ് വെള്ളം ചോദിച്ചാല്‍ ശിര്‍ക്കാകുന്നില്ല. വ്യത്യാസം സംഭവിച്ചത് സ്വന്തം മതാവ് ജീവിച്ചിരിക്കുന്നത് കൊണ്ടൂം മറ്റേ മതാ മരിച്ചതുകൊണ്ടുമല്ല, രണ്ടുപേരും ജീവിച്ചിരിക്കുന്നവരാണ്‍. പിന്നെന്താണ്‍ കാരണം? ഒന്ന് ആരാധനയാകുന്ന പ്രാര്‍ത്ഥനയാണ്‍, മറ്റേത് ആരാധനയല്ലാത്ത പ്രാര്‍ത്ഥനയാണ്‍ (സഹായാര്‍ത്ഥന)യാണ്‍.

പൊന്മളയുസ്താദിനെ ദുര്‍-വ്യഖ്യാനിക്കുന്ന വഹാബിമാര്‍ അര മണിക്കൂറെങ്കിലും മലയാളഭാഷ പഠിക്കുക.! നാഥന്‍ തൌഫീഖ് നല്‍കട്ടെ. ആമീന്‍.

Wednesday, 4 April 2018

കൈ കെട്ടൽ-വഹാബീ നേതാവ് ഉമർ മൗലവി നരകത്തിൽ!

വഹാബികളുടെ നേതാവ് ഉമർ മൗലവി നെഞ്ചിനും പൊക്കിളിനുമിടയിൽ കൈ കെട്ടി നരകത്തിലായതിന്റെ നേർകാഴ്ച❗
*നെഞ്ചിനും പൊക്കിളിനുമിടയിൽ കൈ കെട്ടി തല മറച്ചു നിസ്കരിക്കുന്ന ഉമർ മൗലവിയും മുൻകാല വഹാബികളും*

നിസ്കാരത്തിൽ തല മറക്കലും നെഞ്ചിനു താഴെ കൈകെട്ടലും -ബിദ്അത്ത് ആരോപിക്കുന്ന ആധുനിക വഹാബികളേ... പറയൂ...ഉമർ മൗലവി നിസ്കരിച്ച രീതിയാണോ ശെരി നിങ്ങളിന്നത്തെ കാലത്തു നിസ്കരിച്ചു കൊണ്ടിരിക്കുന്ന രീതിയാണോ ശരി ❓വഹാബികളുടെ സ്വന്തം നേതാവ് ദാണ്ടെ കിടക്കണു നരകത്തിൽ❗❗❗
https://youtu.be/T1GHAXpzxaw