ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Saturday, 7 April 2018

പ്രാർത്ഥനയും മൗലവിയും കെട്ട്യോളും

*മൗലവി*:
 اياك نعبد و اياك نستعين
ഈ ആയത്തിൻ്റെ അർത്ഥം നീ മനസ്സിലാക്കീടുണ്ടോ?

*കെട്ട്യോള്*: പിന്നെ., നല്ലോണം പഠിച്ചിട്ടുണ്ട്.

*മൗലവി*: അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ - എന്നല്ലെ ഖുർആനിൽ പറഞ്ഞത്...? പിന്നെ എന്തിനാ സൃഷ്ടികളോട് സഹായം ചോദിക്കുന്നത്.?

*കെട്ട്യോള്*: നിങ്ങളെ ഉദ്ദേശ്യം എനിക്ക് മനസ്സിലായി. പക്ഷേ - ആയത്ത് നിങ്ങൾക്ക് അനുകൂലമല്ല, സുന്നികൾക്ക് അനുകൂലമാണ്.

*മൗലവി*: അതെങ്ങനെ - നിങ്ങളെല്ലെ മഹാന്മാരോട് സഹായം തേടാറ് - ?

 *കെട്ട്യോള്*: നിങ്ങൾ അല്ലാഹുവിനോടെല്ലാതെ ഒരാളോടും സഹായം ആവശ്യപ്പെടാറില്ലെ.....?

*മൗലവി*:  അത്, ... ഭൗതിക സഹായം ചോദിക്കും -

 *കെട്ട്യോള്*: അപ്പോൾ ... നിന്നോട് മാത്രം സഹായം ചോദിക്കുന്നു ... എന്ന് പറഞ്ഞിട്ട് -😆
... ഇവിടെ ഭൗതികം അഭൗതികം എന്നൊന്നും വ്യത്യാസമില്ല. എല്ലാ കഴിവിൻ്റെ യും യഥാർത്ഥ ഉടമ അല്ലാഹുവാണ്.

 *മൗലവി*:  അത് പിന്നെ ... ഭൗതിക സഹായം എല്ലാവർക്കും കഴിയുമല്ലോ -

 *കെട്ട്യോള്*: അതാണ് ഞാൻ പറഞ്ഞത് , ഈ ആയത്ത് മുജാഹിദിന് എതിരാണെന്ന്.-
وان القوة لله جميعا
എല്ലാ കഴിവും അല്ലാഹുവിൻ്റേ താണ് എന്നാണ് അല്ലാഹു പറ ഞ്ഞത്. നിങ്ങൾ പറയുന്നു ഭൗതിക കഴിവ് സൃഷ്ടികളുടേതാണെന്ന്.
അപ്പോൾ തത്വത്തിൽ നിങ്ങൾ അല്ലാഹുവിൽ ശിർക്ക് ചെയ്തു.

*മൗലവി*: അത്.. പിന്നെ അല്ലാഹു നമുക്ക് തന്നതല്ലേ. ? അപ്പോൾ അത് നമ്മുടെ കഴിവ് തന്നെ അല്ലെ - ?

 *കെട്ട്യോള്*: അപ്പോൾ പ്രശ്നം തീർന്നു. ഇത് പോലെ അല്ലാഹു അവൻ്റെ അമ്പിയാ - ഔലിയാക്കൾക്ക് മുഅ ° ജിസത്ത്, കറാമത്ത് മുഖേനെ കഴിവ് കൊടുക്കും - ജീവിതകാലത്തും വഫാത്തിന് ശേഷവും.
  و الله يرزق من يشاء بغير حساب
അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ എത്രയും നൽകും.

انما وليكم الله ورسوله و الذين امنوا
അല്ലാഹുവും പ്രവാചകരും സത്യവിശ്വാസികളും നിങ്ങളുടെ സഹായികളാണെന്നും ഖുർആനിലില്ലെ-.. ..?

 *മൗലവി*:  എന്നാലും. .. അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാൻ പറ്റോ....?

 *കെട്ട്യോള്*: സഹായതേട്ടം പറ്റും എന്ന് സമ്മദിച്ചല്ലോ- ?
പിന്നെ - പ്രാർത്ഥന എന്നത് മലയാള വാക്കാണ്. ഭാഷാ പരമായി അപേക്ഷ യാചന .... തുടങ്ങിയ ധാരാളം അർത്ഥം അതിനുണ്ട്.അഥവാ അല്ലാഹു അല്ലാത്തവരോട് യാചിച്ചാൽ/ അപേക്ഷിച്ചാൽ അതിന് ഭാഷാ പരമായി പ്രാർത്ഥന എന്ന് പറയാം. അത്തരം പ്രാർത്ഥനകൾ നമ്മളെല്ലാവരും [സുന്നീ മുജാഹിദ് വ്യത്യാസമില്ലാതെ]   സൃഷ്ടികളോട് നടത്താറുണ്ട്. സാങ്കേതികാർത്ഥത്തിലുള്ള പ്രാർത്ഥന - അത് സുന്നികൾ അല്ലാഹുവിനോട് മാത്രമേ നടത്താറുള്ളു.
 ഞങ്ങളാരും അല്ലാഹു അല്ലാത്തവരോട് അത്തരം  പ്രാർത്ഥനകൾ നടത്താറില്ല.
അത് നിങ്ങളുടെ ആരോപണം മാത്രമാണ് -
വിളിച്ച് പ്രാർത്ഥിക്കുക എന്നാൽ വിളിക്കുക + പ്രാർത്ഥിക്കുക= വിളിച്ച് പ്രാർത്ഥിക്കുക എന്നാണ്. രണ്ട് വാക്കുകൾ കൂടിയ ഈ വാക്ക്- ഖുർആനിലെ ഏത് വാക്കിന്റെ അർത്ഥമാണ് മൗലവീ ?.സുന്നികളെ മുശ്രിക്കാക്കാൻ വേണ്ടി ഇത്തരം വാക്കുകളിൽ കെട്ടിമറിയുമ്പോൾ വിളിക്കാതെയുള്ള പ്രാർത്ഥന മറുകര ചാടുന്നത് മൗലവിമാർ കാണാതെ പോയി!

 *കെട്ട്യോള്*ദുആ എന്ന പദത്തിന്‍റെ ശരിയായ സാങ്കേതിക അര്‍ത്ഥം ഒരിക്കല്‍  അൽ- മനാറില്‍ തന്നെ വന്നിട്ടുണ്ടല്ലോ മൗലവീ?!. അതിങ്ങനെയാണ്!

'''പ്രാര്‍ത്ഥനക്ക് അറബി ഭാഷയില്‍ ദുആഅ് എന്ന് പറയുന്നു. സഹായാര്‍ഥന, വിളി, അപേക്ഷ എന്നൊക്കെ ഇതിന് അര്‍ഥമുണ്ട്. അടിമയായ മനുഷ്യന്‍ ഉടമയായ അല്ലാഹുവോട് നടത്തുന്ന അര്‍ഥനയാണ് ഇസ്ലാമിലെ സാങ്കേതിക ഭാഷയില്‍ ദുആഅ് അഥവാ പ്രാര്‍ത്ഥന''' (അല്‍ മനാര്‍ 2005 ഫെബ്രു, പേ: 30). ഇതനുസരിച്ചെങ്ങിനെയാണ് മൗലവീ സുന്നികൾ മുശ്രിക്കാകുന്നത് ?
*മൗലവി*😞😞😩
*കെട്ട്യോള്* സുന്നികളെ മുശ്രിക്കാക്കാനായി -പ്രാർത്ഥനയുടെ നിർവചനം ങ്ങള് ഒരിക്കൽ മാറ്റിയില്ലെ മൗലവീ.....
“മനുഷ്യ കഴിവിനപ്പുറമുളള മാര്‍ഗങ്ങളില്‍ക്കൂടി രക്ഷയും ശിക്ഷയും ഗുണവും ദോഷവും ചെയ്യാന്‍ കഴിയുന്നത് ആര്‍ക്കാണോ അവനോടുളള അപേക്ഷയാണ് പ്രാര്‍ത്ഥന എന്നു പറയുന്നത്..”(ഇസ്ലാമിക വിശ്വാസങ്ങള്‍, മുജാഹിദ് പാഠപുസ്തകം, പേജ് 37)
ഇതനുസരിച്ച് ആനയോട് തടി പിടിക്കാന്‍ ആവശ്യപ്പെടുന്നതും, പോലീസ് നായയോട് മണം പിടിച്ച് കുററവാളിയെ കണ്ടെത്താന്‍ ആവശ്യപ്പെടുന്നതും ഒക്കെ പ്രാര്‍ത്ഥനയായി. ആനയും പട്ടിയും ഒക്കെ മുജാഹിലുകളുടെ ദൈവവുമായി..
ജിന്ന്, പിശാച് തുടങ്ങിയ അദൃശ്യ സൃഷ്ടികളില്‍ നിന്ന് മറഞ്ഞ വഴിക്ക് ഉപകാരോപദ്രവങ്ങള്‍ പ്രതീക്ഷിക്കുന്നതു കൂടി തൌഹീദിന്റെ പരിധിയില്‍ ഉള്‍ക്കൊളളിക്കാനെന്ന പേരില്‍ പ്രാര്‍ത്ഥനയുടെ നിര്‍വചനത്തില്‍ ങ്ങള്  പിന്നേം മാററം വരുത്തിയില്ലേ മൗലവീ.....
“സൃഷ്ടികള്‍ക്ക് നല്കപ്പെട്ട കഴിവിനതീതമായ കാര്യങ്ങളില്‍ സഹായം തേടലാണ് പ്രാര്‍ത്ഥന.” (ഇസ്ലാഹ് ഏപ്രില്‍ 2007)
എങ്ങനെയുണ്ട് മൗലവീ ങ്ങടെ മുജാഹില് മതം..??
2007നു മുമ്പ് മരിച്ച് പോയ മുജാഹിലൊക്കെ നരകത്തിലും..!!
*മൗലവി*😞😞😩
*കെട്ട്യോള്* പടച്ചോൻ മതം പൂർത്തിയാക്കിത്തന്ന വിവരം ഖുർആനിൽ പറഞ്ഞിട്ടും നിങ്ങള് മൗലവിമാര് മാത്രം ഇതൊന്നുമറിയാതെ ഓരോ ദിവസം ഓരോന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. മ്മടെ 3 കുട്ടികളേം 3 നിർവചനം പഠിപ്പിച്ച് മ്മള് മടുത്തു.മൂന്നാമത്തെ കുട്ടി പഠിച്ച  വിശ്വാസ പ്രകാരം ബാക്കി 2 കുട്ടികളും പലപ്പോഴും  മുശ്രിക്കാകുന്നു! കലിമ ചൊല്ലിച്ച് മ്മള് മടുത്തു!.... ങ്ങള് കാരണം നാട് മുയുവൻ ഫിത്നയായി. വന്ന് വന്നത് ആ ഫിത്ന മ്മടെ കുടുംബത്തിലുമായി. അടുത്ത കുട്ടി ഉണ്ടാകണതിന് മുമ്പ് ഇതിനൊരു തീരുമാനമുണ്ടാക്കിയില്ലെങ്കി മ്മക്കിനി കുട്ടിയേ ബേണ്ട. ഇക്കണക്കിന് പോയാൽ ഇനി ഉണ്ടാകണത് ബല്ല ദജ്ജാലു മാകും....
*മൗലവി*😞😞😩

മൗലവീ ഒരു ചോദ്യം!- *പ്രാർത്ഥനക്ക് അപേക്ഷ ,യാചന തുടങ്ങിയ അർത്ഥങ്ങളുണ്ടെന്ന്‌ വഹാബികൾ പോലും സമ്മതിക്കുന്നു**മലയാള ഭാഷാ* *നിഘണ്ടുവിലും അതുണ്ട്**അങ്ങിനെ എങ്കിൽ*  *സൃഷ്ടികളോട് പ്രാർത്ഥിക്കാത്ത ഏതെങ്കിലും വഹാബി സലഫി മൗദൂദികൾ ലോകത്തെവിടെയെങ്കിലുമുണ്ടോ*❓😀

*മൗലവി*😞😞😩
........................................

 _സാധാരണ മുജാഹിദ് മൗലവിമാർ ആരോപിക്കുന്നതാണ് സുന്നികർ  അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നു - എന്ന് !യഥാർത്ഥത്തിത്തിൽ- ദിവ്യത്വം കൽപ്പിക്കാതെയും സ്വന്തമായി സഹായിക്കാൻ കഴിയുമെന്ന വിശ്വാസം ഇല്ലാതെയും മഹാന്മാരോട് സഹായാർത്ഥന നടത്തുന്നത് തെറ്റല്ലന്ന് മാത്രമല്ല - അതിന് പ്രമാണ പിൻബലവും ഉണ്ട്. അതിനെ അല്ലാഹുവിനോടുള്ള ആരാധനയുടെ സ്ഥാനത്ത് പ്രതിഷ്ടിച്ച് - ആളുകളെ തെറ്റിദ്ധരിപ്പിച്ച് ,മനസമാധാനത്തിന്റെ മനപ്പായസമുണ്ണുകയാണ് മൗലവിമാർ!!!