ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Monday, 18 May 2020

കൊറോണ-ചാർട്ടേഡ് ഫ്ളൈറ്റുമായി കാന്തപുരം !

#കേരളത്തിലേക്ക്_ചാർട്ടേഡ്_വിമാന_സർവീസ്_നടത്തും: #കാന്തപുരത്തിന്റെ_ഐ_സി_എഫ് -ICF💐

✍കോവിഡ് 19 ന്റെ ചർച്ചയായിരുന്നു ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപ്പിൽ... അതിനിടയിൽ അശ്വതിയാണ് ഒരു  ന്യൂസ് പോസ്റ്റ് ചെയ്തത്... ഏതോ ICF ന്റെ പേരിൽ... അതിലെ വരികളിങ്ങിനെയായിരുന്നു...
             ''പ്രിയപ്പെട്ട പ്രവാസീ സഹോദരങ്ങളോട്... മറുനാട്ടിലാണല്ലോ എന്നോർത്ത് നിങ്ങൾ സങ്കടപ്പെടരുത്. നിങ്ങളുടെ എന്താവശ്യത്തിനും ഞങ്ങളുണ്ട്... ഞങ്ങളുടെ ശ്രദ്ധ എത്താതെ- സഹായം കിട്ടാതെ വിഷമിക്കുന്നവരുണ്ടെങ്കിൽ-എപ്പോൾ  വേണമെങ്കിലും ,ഏത് പാതിരാത്രിയിലും വിളിക്കാൻ മറക്കരുത്... ഒരു പക്ഷേ ,ഞങ്ങളിൽ ചിലർ വീണു പോയേക്കാം... എന്നാലും സാരമില്ല. നിങ്ങളിൽ ഒരാളെയും ഒറ്റപ്പെടുത്താൻ ഞങ്ങളനുവദിക്കില്ല.താങ്ങായി തണലായി ഞങ്ങളുണ്ടാകും.നിങ്ങളോടൊപ്പം...''
               '' തള്ളാണ് മോളേ ,വിട്ട് കള...'' എന്നായിരുന്നു ഞാനന്ന് കമന്റിട്ടത്. എല്ലാവരും പേടിച്ചിരിക്കുമ്പോൾ ,വീണുപോയാലും സാരമില്ലെന്ന് പറഞ്ഞ് മറുനാട്ടിൽ കളത്തിലിറങ്ങുന്ന വിദേശികളുടെ ദൃശ്യം എന്നെ സംബന്ധിച്ച് അവിശ്വസിനീയമായിരുന്നു. ലോകം മുഴുവൻ ലോക് ഡൗണിന്റെ ഷട്ടറിട്ട കാലത്ത് ഇത്തരം തള്ളൊക്കെ ആര് വിശ്വസിക്കാനാണ്.അന്നത്തെ ചർച്ച അവിടെ അവസാനിച്ചു.
           പിന്നീട് അതേ അശ്വതി തന്നെ മറ്റൊരു ഹോട്ട് ന്യൂസിട്ടു...
      ....''കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നായിഫിലെ അൽ റാസ് ലോക്ക്ഡൗൺ മേഖയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ICF പ്രവർത്തകൻ മുഹ് യുദ്ധീൻ ആട്ടീരിക്ക് അംഗീകാരമായി ദുബൈ കിരീടവകാശി ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിൻ്റെ* സ്നേഹാദരം. ദുബൈ പോലീസിനൊപ്പം ICF വളണ്ടിയറായി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചതിനുള്ള സ്നേഹോപഹാരം  ശൈഖ്‌ ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂം...
      ....സ്നേഹോപഹാരം നൽകാൻ അധികൃതർ ഫോൺ വിളിക്കുമ്പോൾ മുഹ്‌യുദ്ദീൻ ആട്ടീരി സന്നദ്ധ സേവനത്തിനിടെ കോവിഡ് ബാധിച്ച് അൽ വർസാനിൽ ക്വാറന്റീനിലായിരുന്നു. രോഗശാന്തി നേർന്ന ശേഷം സമ്മാനം താമസ സ്ഥലത്ത് എത്തിക്കാമെന്ന് അധികൃതർ അറിയിച്ചു....''... വാർത്തക്കൊപ്പം - ''തള്ളാണ് മോളേ തള്ള്... എന്ന അശ്വതിയുടെ കട്ടക്കമന്റും...!
                      എന്റെ നിലപാടുകളോടുള്ള വിയോജിപ്പ് തമാശയായിട്ടവൾ അവതരിപ്പിച്ചതാണെങ്കിലും സത്യത്തിൽ ഞാനത് കാര്യമാക്കിയില്ല. പക്ഷേ ,മുഹ്യിദ്ധീൻ ആട്ടീരി എന്ന നാമം മനസിൽ ഒരു തീരാ വേദനയായിരുന്നു. അദ്ധേഹം സുഖം പ്രാപിച്ചതായി ഇപ്പോൾ അറിയാൻ കഴിഞ്ഞു. അൽഹംദുലില്ല...
                       ''അപ്പുറത്തെ സുലൈമാന്റെ വീടൊന്ന് ശ്രദ്ധിക്കണേ ഫാതീ...''... എന്ന് ഉമ്മി ഇടക്കിടക്കോർമ്മിപ്പിക്കുമായിരുന്നു. ഗൾഫ് കുടുംബമാണ്. പോർച്ചിൽ രണ്ട് കാറുകൾ... അവർക്ക് സഹായം ആവശ്യമുണ്ടാകുമെന്ന ഉമ്മിയുടെ വാക്കുകൾ എനിക്ക് ഉൾകൊള്ളാനേ കഴിഞ്ഞില്ല. പക്ഷേ, കഴിഞ്ഞ ദിവസം, സുമീത്താത്ത കുട്ടിയെ വിട്ട് -എന്നെ  അന്വേഷിപ്പിച്ചപ്പോൾ എന്തോ ഒരു പന്തികേട്... ഉള്ളിൽ ഒരാന്തൽ... ശഫിയുടെ കുഞ്ഞിക്കൈ പിടിച്ച് ഞാൻ ചെല്ലുമ്പോൾ പതിവ് പുഞ്ചിരി... നോ പ്രോബ്ളം... പിന്നെ അന്വേഷിച്ചത്...?...അത്... അത് പിന്നെ...
               അതിനിടയിൽ ടീപ്പോയിൽ കിടന്ന പതിനായിരത്തിന്റെ ഒരു റസിപ്റ്റിൽ  എന്റെ നയനങ്ങളുടക്കി... ലോക് ഡൗണിന്റെ തുടക്കത്തിൽ പാവങ്ങളെ സഹായിക്കാൻ സന്നദ്ധ സംഘടന ഫണ്ട് ശേഖരിച്ച നല്ല ലക്ഷണം...
                   ഫാതീ... ഒരു കാര്യം ചോയ്ചാ ദേഷ്യപ്പെട്വോ... എന്താണിത്തൂസേ... എന്റെ ശ്വാസത്തിനെന്തോ വേഗത കൂടി... ''കുറച്ചരി തരോ...'' എന്ന് ചോദിച്ച് ഒറ്റക്കരച്ചിൽ... ഉമ്മിയെ ഓർത്ത ഞാൻ ആ വീട്ടിലെ അടുക്കളയിലേക്കോടി... രാവിലെ തിന്ന - കറിക്കടലയുടെ തൊണ്ടുകൾ മാത്രം... നാടൊട്ടുക്കും ഭക്ഷണ വിതരണം നടക്കുമ്പോൾ- ഇത്ര നാൾ കൊടുത്തു ശീലിച്ച- ഒരിക്കലും വാങ്ങി ശീലിക്കാത്ത- ആഴ്ചകൾക്കു മുന്നേ  പതിനായിരം കൊടുത്ത- റേഷൻ സാധനങ്ങൾ അന്നത്തിന് വകയില്ലാത്തവർക്ക് വിട്ടുനൽകിയ - പാവം പ്രവാസിക്ക് കൈ നീട്ടാൻ പോലും കഴിയുന്നില്ല... ഒന്നെന്നെ വിളിച്ചൂടേന്ന് ചോദിച്ചപ്പോൾ അക്കൗണ്ട് ബാലൻസില്ലാതെ ഇൻകമിംഗ് വരെ കട്ടായ മൊബൈൽ ...!
                     ഇളയ കുഞ്ഞിനെ തോളത്തിട്ട് ,എല്ലാവരെയും മാസ്ക് ധരിപ്പിച്ച് ,അകലം പാലിച്ച് ഇത്തൂസിനൊപ്പം  ഞാനെന്റെ വീടിന്റെ ഗെയ്റ്റ് കടന്ന് പോർച്ചിലെത്തിയപ്പോൾ-ഇന്ന് വരെ കാണാത്ത മുഖവുമായി ഉമ്മി... പേടിച്ച് വിറച്ചാണ് ഞാൻ അടുത്തെത്തിയത്. ഒന്നും പറയാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ എല്ലാം വായിച്ചെടുത്തു കഴിഞ്ഞിരുന്നു - ആ മാതൃഹൃദയം... ഭർതൃ വിശേഷം ചോദിച്ചപ്പോൾ ,പേടിക്കാനില്ലെന്ന മറുപടി... എന്റെ അക്കൗണ്ടുപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ വാട്ട്സപ്പിലെ കഴിഞ്ഞയാഴ്ചത്തെ ഒരു ഫോർവേഡ് മെസേജ്... ''ICF ന്റെ സെക്രട്ടറിയാണ്... ഒന്നും പേടിക്കണ്ടടോ... ഞങ്ങളെല്ലാവരുമുണ്ട് സുലൈമാനേ അനക്ക്  കൂട്ടായി ... ധൈര്യമായിട്ടിരിക്ക്... വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞാളീ... ''...
                       നെറ്റ് ചാർജായപ്പോൾ ചറപറാന്ന് മെസേജുകൾ ... പ്രിയതമക്കായി കടലിനക്കരെ നിന്ന്... ഇത്താത്താക്ക് ഫോൺ കൈമാറിയെങ്കിലും  ആദ്യത്തെ ഗൾഫ് കോളിന് ശേഷം ഫോൺ പിന്നെയും എന്റടുക്കൽ ... നിറയെ ഗൾഫ് വിശേഷം... അതിലൊക്കെയും തരംഗമായി ICF - RSC...
        സത്യത്തിന് മുന്നിൽ, ആർക്കും ഏറെ നാൾ പുറംതിരിഞ്ഞ് നിൽക്കാനാകില്ലല്ലോ... വാർത്തകൾക്കപ്പുറം ICF എന്താണെന്നറിയാൻ ശ്രമിച്ച ഞാൻ സത്യത്തിൽ തോറ്റു പോയി- കർമ രംഗത്തെ അവരുടെ മുന്നേറ്റം കണ്ട് ... ദിവസവും ലക്ഷക്കണക്കിനാളുകൾക്ക് ആതുര ഭക്ഷണ ഇതര സഹായ സേവന സംവിധാനങ്ങളൊരുക്കി ഗൾഫ് കൺട്രീസിൽ പരന്ന് കിടക്കുന്ന സംഘടന... പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്ളൈറ്റുകളിറക്കുമെന്ന ന്യൂസ് കേട്ടപ്പോൾ മാത്രമാണ് ''കാന്തപുര''മെന്ന നാലക്ഷരമാണീ അതി വിപുല അത്യാധുനീക ഹൈടെക് സന്നാഹ സംവിധാനങ്ങളുടെ തലപ്പത്തെന്ന് ഈയുള്ളവളറിയുന്നത്...
         പ്രിയപ്പെട്ട ഉസ്താദ്... സന്തോഷത്താലെന്റെ കണ്ണുകൾ നിറഞ്ഞുപോയി... ലോകം മുഴുവൻ മുട്ടുകുത്തിയ മഹാമാരി... പലരും വാവിട്ട് നിലവിളച്ച ദയനീയ നിമിഷങ്ങൾ... രക്ഷാ വഴിയായി എല്ലാവരും വീട്ടിലൊതുങ്ങിയപ്പോൾ ,നാട്ടിൽ അങ്ങയുടെ ''സാന്ത്വനം പ്രവർത്തകർ'' -എല്ലാവർക്കും സാന്ത്വനമായി... 130+ ആമ്പുലൻസുകൾ തലങ്ങും വിലങ്ങും പറക്കുമ്പോൾ... 25000ത്തിലധികം വോളന്റിയർമാർ അരയും തലയും മുറക്കി ഇമ ചിമ്മാതെ അശരണർക്കായി കാവലിരിക്കുമ്പോൾ ...3500+സെന്ററുകൾ സാന്ത്വനത്തിന്റെ ഹൃദയസ്പർശവുമായി 24 മണിക്കൂറും കളം നിറയുമ്പോൾ... എല്ലാം കോർത്തിണക്കിക്കൊണ്ട് അനന്തപുരിയുടെ തിരുമുറ്റത്ത് RCC യുടെ ചാരത്ത് സാന്ത്വനം ഹെഡ്ക്വാർട്ടേഴ്സ്...പ്രിയപ്പെട്ട ഉസ്താദും അവിടുത്തെ, കൈ ഞൊടിച്ചാലോടി എത്തുന്ന  , അർപ്പണ ബോധമുള്ള ഹൈടെക്ക് സേനാ സംവിധാനങ്ങളും... !
                ഗൾഫിലെ ചിത്രങ്ങൾ അറിയുംതോറും അങ്ങയോടുള്ള ഇഷ്ടം കൂടുന്നേയുള്ളു... മരണത്തെപ്പോലും വകവെക്കാതെ കർമ്മ രംഗത്തിറങ്ങുന്ന പതിനായിരക്കണക്കിന് ചുണക്കുട്ടികളെ ലോകത്തിന് സമ്മാനിച്ച അങ്ങാണിന്നത്തെ ലോകതാരകം... സ്വന്തമായി വിമാനങ്ങളുള്ള ഇന്ത്യൻ എയർലൈൻസ് പ്രവാസികളിൽ നിന്ന് ക്യാശ് വാങ്ങി സർവ്വീസ് നടത്തിയപ്പോൾ ,അനുവാദം കിട്ടുന്ന മുറക്ക് ,അവരെ ,മാനദണ്ഡങ്ങൾക്കനുസരിച്ച് സൗജന്യമായി - ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് പറഞ്ഞ lCF ന്റെ മാത്രമല്ല ,മനസാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവൻ മനസുകളുടെ നേതൃത്വവും അഭിമാനവുമാണങ്ങ്... പകരം വക്കാനില്ലാത്ത അമരക്കാരൻ...'' ദി അൺബീറ്റബിൾ ലീഡർ ഓഫ് സെഞ്ച്വറി...നൂറ്റാണ്ടിന്റെ ഇതിഹാസ താരത്തിന് ''ഫാതിമയുടെ ബിഗ് സല്യൂട്ട് സാർ...
           ഇന്ത്യൻ ഗ്രാന്റ് മുഫ്തി എന്ന് കേട്ടപ്പോൾ - ഇയാളൊക്കെ എന്തു കോപ്പാണ് ഇന്ത്യക്കാർക്ക് ചെയ്യുക എന്ന് ചോദിച്ച് കളിയാക്കി കമന്റിട്ടവരും ആ സേവനം മതിമരുവോളം ആസ്വദിച്ചു എന്നത് കാലത്തിന്റെ അഭ്രപാളികളിലെ ചില ഏടുകൾ മാത്രം... എന്നും എല്ലാവർക്കും നല്ലത് വരട്ടെ...
             പകരം വക്കാനില്ലാത്ത അമരക്കാരനെന്ന് ഉസ്താദ് കാന്തപുരത്തെക്കുറിച്ച് ഫാതിമ വെറുതെ പറഞ്ഞതല്ല... ഉണ്ടെങ്കിലൊന്ന് പറയൂ... കേൾക്കട്ടെ... കിരീടവും ചെങ്കോലുമില്ലാതെ മുസ്ലിം ലോകത്തിന്റെ  ഭൗമ മണ്ഡലത്തിലേക്ക് ഫിനിക്സ് പക്ഷിയായി പറന്ന് കയറിയ പണ്ഡിത കുലപതി...വൈജ്ഞാനിക വെള്ളിനക്ഷത്രങ്ങളുടെ കൂട്ടത്തിലെ തിളങ്ങുന്ന താരകം... ശത്രു സ്ഥാനത്ത് സ്വയം അവരോധിതരായവരെല്ലാം ,ആവനാഴിയിലെ അവസാന അസ്ത്രവും തീർന്ന് തല താഴ്ത്തുമ്പോളും ,അശോഭ്യനായി നിറപുഞ്ചിരിയോടെ ജനമനസുകളിലേക്കിറങ്ങിച്ചെല്ലുകയാണീ അത്യുജ്വല താരകം... ആർക്കും സ്വപ്നം കാണാൻ പോലും കഴിയുന്നതിനപ്പുറത്തു കൂടിയാണീ വ്യക്തിത്വത്തിന്റെ സഞ്ചാര പഥങ്ങൾ... ലോകം കൂരിരുട്ടിന്റെ കരിമ്പുടം വാരിപ്പുതച്ച് ഉറക്കത്തിന്റെ മട്ടുപ്പാവിലേക്ക് തല ചായ്ക്കുമ്പോളും ആ ഉസ്താദിന്റെ വാഹനം തലങ്ങും വിലങ്ങും പായുകയാണ്... വിശ്രമമില്ലാതെ... കേരളത്തിനകത്തും പുറത്തുമായി... ഇന്ത്യക്കകത്തും വിദേശത്തുമായി...തണുത്തു വിറങ്ങലിച്ച വയനാടിന്റെ കുന്നിൻ ചെരിവുകളിലൂടെ... ചോര മണക്കുന്ന കണ്ണൂരിന്റെ പടപ്പറമ്പുകളിലൂടെ... സാംസ്കാരിക തലസ്ഥാനത്തിന്റെ സ്നേഹ സാഗരങ്ങളിലൂടെ... തെക്കിന്റെ വെനീസായ ആലപ്പുഴയുടെ ഓളപ്പരപ്പുകളുടെ ഓരത്തുകൂടി... ഡാമുകളുടെ നാടായ ഇടുക്കിയുടെ കാനന പാതകളിലൂടെ... ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ രാജ വീഥികളിലൂടെ...സാമൂതിരിയുടെയും ശഹീദേ മില്ലത്ത് ടിപ്പു സുൽത്താന്റെയും കുഞ്ഞാലി മരക്കാരുടേയുമൊക്കെ പടപ്പുറപ്പാട് കൊണ്ട് ധന്യയായ വിശുദ്ധ ഭൂമികയിലൂടെ... മമ്പുറം തങ്ങളുടെയും വെളിയങ്കോട് ഉമർ ഖാളിയുടെയും ആലി മുസ്ല്യാരുടേയും സൈനുദ്ധീൻ മഖ്ദൂമിന്റെയുമൊക്കെ ധീര ഗർജനങ്ങൾക്ക് ചെവികൊടുത്ത പുണ്യഭൂമികളിലൂടെ... ഭരണ സിരാ കേന്ദ്രത്തിന്റെ ഓരങ്ങളിലൂടെ... വെടി ഒച്ചകളാൽ മുഖരിദമായ കാശ്മീരിന്റെ  ഹൃദയാന്തരങ്ങളിലൂടെ... ഗുജറാത്തിലൂടെ... ബീഹാറിലൂടെ... ഉത്തർപ്രദേശിലൂടെ... ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ...  ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളിലൂടെ....സമുദായ സമുദ്ധാരണത്തിന്റെ അണയാത്ത സ്വപ്നങ്ങളുടെ സായൂജ്യതകളുമായി...
                     അതേ സാർ ,ആ തേരോട്ടം അവസാനിക്കുന്നില്ല. എണ്ണി എണ്ണി നാം മടുക്കുമെന്നല്ലാതെ...
               പണ്ഡിതർ അധികാരികൾക്ക് മുന്നിൽ ഓഛാനിച്ച് നിൽക്കരുതെന്ന് മുമ്പെവിടെയോ വായിച്ചപ്പോൾ-പള്ളിയുടെ മൂലക്കൊതുങ്ങുന്നവർക്ക് കമ്മറ്റിക്കാർക്കപ്പുറമെന്ത് അധികാരികൾ എന്ന് ചിന്തിക്കാതിരുന്നില്ല. കേവലം പഞ്ചായത്ത് മെമ്പറുടെ മുന്നിൽ പോലും ഒരു മുഴം മാറി നിൽക്കാൻ തിട്ടൂരമിറക്കിയ  ആ പഴയ കാല ചട്ടമ്പി സംസ്കാരം ...ലോക രാഷ്ട്ര തലവൻമാരുമായി സൗഹൃദം പങ്കിടുന്ന കാന്തപുരത്തിന് മുന്നിൽ ചരിത്രം വഴി മാറുകയാണ് എന്നത് ആർക്കാണ് വിസ്മരിക്കാനാകുക. പൊളിറ്റിക്കൽ റൂട്ടിലോടുന്ന വൻ പടക്കുതിരകൾ കാന്തപുരത്തിന് മുന്നിൽ അപോയിന്റ്മെന്റിനായി സമയം ചോദിച്ച് കാത്തിരിക്കുന്നത് കാണുമ്പോൾ ,ആ പഴയ ചട്ടമ്പിത്തിട്ടൂരങ്ങൾ മനസിലേക്കോടി എത്തുന്നു- ഉസ്താദുമാരുടെ പ്രതാപത്തിന്റെ പ്രതീകങ്ങളായി...
                  പൊളിറ്റീഷ്യൻസാകട്ടെ, ബിസിനസ് മാഗ്നറ്റ്സാ കട്ടെ, ഏത് സദസിലേക്ക് അവിടുന്ന് കടന്നുവന്നാലും - പിന്നീടുള്ള ശ്രദ്ധാ കേന്ദ്രം ആ സുന്ദര സാന്നിധ്യമാണ്... മൈ റോൾ മോഡൽ... പണ്ഡിതരിലെ പ്രഫഷണൽ... പകരക്കാരനില്ലാത്ത അമരക്കാരൻ... നൂറ്റാണ്ടിന്റെ ഇതിഹാസ താരകം...ആ സ്നേഹം... ആ പരിചരണം... ആ കരുതൽ... കേരളത്തിനകത്തും പുറത്തും വിദേശത്തും... ഈ നേതൃപാoവത്തിനു മുന്നിൽ ബിഗ് സല്യൂട്ട് സാർ... പിന്നിൽ അണിനിരന്നവർക്കെല്ലാം ,പ്രത്യേകിച്ച് ICF ന്റെയും സാന്ത്വനത്തിന്റെയും മുന്നണിപ്പോരാളികൾക്ക്   ആയുരാരോഗ്യം നേർന്നു കൊണ്ട്...കുഞ്ഞനുജത്തി...
                   #ഫാതിമാ_റഷീദ്...



തവസ്സുൽ ശിർക്കല്ലെന്ന് വഹാബീ അപ്പോസ്തലൻ അബ്ദുൽ വഹാബ് !

തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എതിർക്കാനോ പാടില്ലെന്ന് വഹാബീ ആസ്ഥാന നായകൻ ഇബ്നു അബ്ദുൽ വഹാബ്

🌴🌴🌴🌴🌴🌴🌴



മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കുകയോ എതിർക്കുകയോ ചെയ്യരുത്. (അത് ഹറാമല്ല. ബിദ്അത്തല്ല .'ശിർക്കല്ല')


ഇബ്നു അബ്ദുൽ വഹാബ് പറയുന്നു

العاشر قولهم في الاستقاء لا بأس في التوسل با الصالحين وقول احمد يختص با النبي صلى الله عليه وسلم خاصة مع قولهم لا يستغاث بمخلوق
فا الفرق ظاهر جدا  فكون بعض يرخص بالتوسل با الصالحين وبعضهم يخص با النبي صلى الله عليه وسلم واكثرهم ينهي عن ذلك ويكرهه  فهذه المسألة من مساءل الفقه وان كان الصواب عندنا قول الجمهور أنه مكروه فلا ننكره علي من فعله فلا إنكار في مساءل الاجتهاد (  فتاوي ومساءل٢٨لان عبد الوهاب)
മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')

അത് കർമശാസ്ത്ര പരമായ വിഷയമാണ് (വിശ്വാസപരമല്ല)
ഇത്തരം ഗവേഷണപരമായ വിഷയങ്ങളെ എതിർക്കാനോ ആക്ഷേപിക്കാനോ പാടില്ല .സ്വാലിഹീംഗളെ കൊണ്ടുള്ള തവസ്സുൽ പറ്റുമെന്ന് പണ്ഡിതൻമാർ പറഞ്ഞത് മഴയെ തേടുന്ന അദ്ധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.

ഇമാം അഹമ്മദ് ഹമ്പൽ നബിയെക്കൊണ്ട്
തവസ്സുൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് '

ചില പണ്ഡിതന്മാർ എല്ലാ സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുൽ ചെയ്യൽ അനുവദിക്കുകയും

ചിലർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തവസ്സുൽ ചെയ്യൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

പലരും അത് കറാഹത്താണെന്ന പറഞ്ഞിട്ടുണ്ടെങ്കിലും എൻറെ വീക്ഷണത്തിൽ അത് ശരിയാണെങ്കിലും തവസ്സുൽ ചെയ്യുന്നവരെ ഒരിക്കലും തന്നെ ആക്ഷേപിക്കാനോ എതിർക്കാനോ പാടില്ല '

കാരണം അത് ഗവേഷണപരമായ വിഷയം മാത്രമാണ് കർമ്മപരമായ വിഷയത്തിൽ ആക്ഷേപിക്കാൻ പാടില്ല പാടില്ല. (ഫതാവ വമസാഇൽ 28  ഇബ്നു അബ്ദുൽ വഹാബ്)

വഹാബി നേതാവ് ഇവൻ അബ്ദുൽ വഹാബിന്റെ മേൽ വാചകത്തിൽ നിന്നും കർമ്മപരമായ വിഷയങ്ങളാണ് തവസ്സുൽ എന്നും അത് വിശ്വാസപരമല്ല എന്നും വ്യക്തമാണ് '

അതൊരിക്കലും  ശിർക്കോ ഹറാമോ ആയ കാര്യം ആ കാര്യമല്ലെന്ന്  അബ്ദുൽ വഹാബ് തന്നെ വ്യക്തമാക്കുകയാണ്.

'ഇത്തരം കർമശാസ്ത്രപരമായ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ എതിർക്കാനോ
ആക്ഷേപിക്കാനോ
പാടില്ല  എന്ന് മനസ്സിലാക്കാം

ഉദാഹരണം കുനൂത്ത് പോലെ അതിൽ പണ്ഡിതന്മാർ വിവിധ അഭിപ്രായം പറഞ്ഞാൽ അത് പ്രവർത്തിക്കുന്നവരെ എതിർക്കുക എന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം

സുന്നികൾ ഖുനൂത്ത് ഓതുമ്പോഴും തവസ്സുൽ ചെയ്യുമ്പോഴും അതിനെ എതിർക്കുന്നവരും ബിദ്അത്തായി ചിത്രീകരിക്കുന്ന വരും സ്വന്തം നേതാവിനെ വാക്ക് അനുസരിച്ച് എങ്കിൽ എത്ര നന്നായിരുന്നു

Friday, 15 May 2020

സകാത്ത്-ഇസ്ലാമിക ഭരണകൂടത്തിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യമാണെന്ന് ജമാഅത്ത് അമീർ !




ഇസ്ലാമിക ഭരണകൂടത്തിന് മാത്രം ചെയ്യാൻ കഴിയുന്ന   കാര്യം -എന്ന് ഖുർആൻ ചൂണ്ടി 1984 ൽ  പ്രബോധനത്തിൽ വ്യക്തമാക്കിയത് മൗദൂദി അമീർ... പക്ഷേ ."സകാത് കൈകാര്യം ചെയ്യാൻ " 2000 മാണ്ട് ആയപ്പോൾ ജമാഅത്തെ ഇസ്ലാമി വലയും വിരിച്ചിറങ്ങിയത് എന്തിന് ...? ഏത് ഖുർആൻ പറഞ്ഞിട്ട്...? ... 1984 ൽ ഖുർആനിലില്ലാത്തത് 2000 ൽ എങ്ങിനെ ഉണ്ടായി...?...😊 

ക്രിസ്ത്യാനികൾ സുന്നഹദോസ് കൂടി പുതിയ മത നിയമം ഉണ്ടാക്കുമ്പോലെ മൈദൂദി മതക്കാരുടെ അമീറുമാർ പുതിയ നിയമങ്ങൾ ഇറക്കുകയാണോ...?

അതോ 2000 ആയപ്പോൾ " ജനാധിപത്യ ഇന്ത്യയുടെ മോചനം മൈദൂദിയൻ റിപ്പബ്ലിക്കിലൂടെ" നടപ്പിലായോ...?

Tuesday, 12 May 2020

തറാവീഹ് 11 കൊണ്ട് ഉമർ[റ] കല്പിച്ചോ ?

🔹________________________🔹
*തറാവീഹ് 11 കൊണ്ട് ഉമർ (റ)  തമീമുദ്ദാരിയോടും, ഉബയ്യ്ബ്നു കഅ്ബിനോടും കൽപ്പിച്ചോ ? മാലികി ഇമാമിന്റെ രിവായത്തും  യാഥാർത്ഥ്യവും ?* 

✍🏻തറാവീഹ് 20 റക് അത്ത് എന്നത് സ്വഹാബത്തിന്റെ ഐക്യ ഖണ്ഡേനയോടെയുള്ള (ഇജ്മാഅ്) പ്രവൃത്തിയാണ് , എന്നാൽ ഇന്നത്തെ 11 വാദികൾ  ആയിഷ ബീവി (റ) യിൽ നിന്ന് ബുഖാരി ഇമാം കൊണ്ട് വരുന്ന 11 റക് അത്തിന്റെ  അഥവാ റമളാനിലും അല്ലാത്തപ്പോഴും നബി (സ്വ) യുടെ വിത്റ് നമസ്ക്കാരം  11 ൽ കൂടാറില്ലെന്ന് പഠിപ്പിക്കുന്ന റിപ്പോർട് തറാവീഹിന്ന് വേണ്ടി തെളിയിക്കാൻ കഴിയാതെ വന്നപ്പോൾ  പുതിയതിലേക്ക് ചാടിയതാണ് മാലികി ഇമാമിന്റെ മുവത്വയിലുള്ള 11 ന്റെ  റിപ്പോർടിലേക്ക് എന്താണ് യാഥാർത്ഥ്യം ! 

ഏതാണ് ആ റിപ്പോർടെന്ന് നോക്കാം 

عن السائب بن يزيد أنه قال أمر عمر بن الخطاب أبي بن كعب وتميما الداري أن يقوما للناس بإحدى عشرة ركعة.(موطا: ٢٣٢)
"ഉമർ(റ) ഉബയ്യുബ്നു കഅബ്(റ) നോടും തമീമുദ്ദാരി(റ)യോടും പതിനൊന്നു നിസ്കരിക്കാൻ കൽപ്പിച്ചു". (മുവത്വഅ 232)
   
*മറുപടി :-*    തറാവീഹ്   ഇരുപത് റക് അത്തിൽ സ്വഹാബാകിറാം(റ) ഏകോപിച്ചുവെന്നതിനോട് *1 2 കാരണങ്ങളാൽ പ്രസ്തുത രിവായത്ത്  എതിരാവുന്നില്ല*🔽

(01) ഈ രിവായത്ത് ഇതേ റാവിമാരിൽ നിന്ന് അഥവാ മുഹമ്മദ് ബിൻ യൂസുഫ് (റ) വിൽ നിന്ന് അബ്ദു റസാഖ് (റ) അവിടത്തെ മുസ്വന്നഫിൽ രിവായത്ത് ചെയ്യുന്നതിൽ 21 റക് അത്ത്  إِحْدَى وَعِشْرِينَ എന്നാണുള്ളത് കൂടാതെശ് ഇതിന്റെ സനദ് ശക്തമാണെന്നും ഇമാമീങ്ങൾ അഭിപ്രായപ്പെടുന്നു. 
٧٧٣٠ - عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "
(وهذا سند قوي)

(02) ഹാഫിള് ഇബ്നു ഹജർശ് അസ്ഖകലാനി(റ) ഫത് ഹുൽ ബാരിയിലും മുസ്വന്നഫ് അബ്ദു റസാഖ് (റ) റിപ്പോർട് ചെയ്യുന്നത്   21 റക് അത്താണെന്ന് പറയുന്നു 
ورواه عبد الرزاق من وجه آخر عن محمد بن يوسف فقال : إحدى وعشرين ، وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ، وهذا محمول على غير الوتر (فتح الباري: ٢٩٣/٦)
"അബ്ദുർറസാഖ്(റ) മറ്റൊരു പരമ്പരയിലൂടെ മുഹമ്മദുബ്നു യൂസുഫി(റ) ൽ നിന്ന് അതുദ്ദരിചിട്ടുണ്ട്. അതിൽ ഇരുപത്തിയൊന്നു എന്നാണുള്ളത്. ഇമാം മാലിക്(റ) യസീദുബ്നഖസ്വീഫ് (റ) വഴിയായി സാഇബുബ്നുയസീദി(റ)ൽ നിന്ന് ഇരുപത് എന്ന് നിവേദനം ചെയ്തിട്ടുണ്ട്. വിത്റ് കൂടാതെയുള്ള എണ്ണമാണിത്. (ഫത്ഹുൽബാരി 6/293)" 

(03) ബുഖാരിയുടെ മറ്റൊരു ഷറഹായ ഐനി ഇമാമിന്റെ ഉംദത്തുൽ ഖാരിയിലും പ്രസ്തുത മുസ്വന്നഫ് അബ്ദു റസാഖ് റിപ്പോർട് 21 റക് അത്താണെന്ന് കാണാം 

ﺭﻭﻯ ﻋﺒﺪ اﻟﺮﺯاﻕ ﻓﻲ (اﻟﻤﺼﻨﻒ) ﻋﻦ ﺩاﻭﺩ ﺑﻦ ﻗﻴﺲ ﻭﻏﻴﺮﻩ ﻋﻦ ﻣﺤﻤﺪ ﺑﻦ ﻳﻮﺳﻒ (ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ: ﺃﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ، ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ، ﺟﻤﻊ اﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﻋﻠﻰ ﺃﺑﻲ ﺑﻦ ﻛﻌﺐ، ﻭﻋﻠﻰ ﺗﻤﻴﻢ اﻟﺪاﺭﻱ ﻋﻠﻰ ﺇﺣﺪﻯ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻳﻘﻮﻣﻮﻥ ﺑﺎﻟﻤﺌﻴﻦ ﻭﻳﻨﺼﺮﻓﻮﻥ ﻓﻲ ﺑﺰﻭﻍ اﻟﻔﺠﺮ، (ഉംദതുൽ ഖാരി 11/127)

 (04) മാലികി ഇമാമിന്റെ മുവത്വയുടെ ഷറഹ് കിതാബായ ഹിജ്റ 463 ൽ വഫാത്തായ ഹാഫിള്  ഇബ്നു അബ്ദുൽ ബറ് (റ) വിന്റെ  അത്തം ഹീദിലും ,  മറ്റൊരു ഗ്രന്ഥമായ "അൽഇസ്തിദ്കാറിൽ (2/68) ലും   പ്രസ്തുത രിവായത്ത് 2 1 റക് അത്താണെന്ന് പറയുന്നു 

ﺫﻛﺮ ﻋﺒﺪ اﻟﺮﺯاﻕ ﻋﻦ ﺩاﻭﺩ ﺑﻦ ﻗﻴﺲ ﻭﻏﻴﺮﻩ ﻋﻦ ﻣﺤﻤﺪ ﺑﻦ ﻳﻮﺳﻒ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﺃﻥ ﻋﻤﺮ ﺑﻦ اﻟﺨﻄﺎﺏ ﺟﻤﻊ اﻟﻨﺎﺱ ﻓﻲ ﺭﻣﻀﺎﻥ ﻋﻠﻰ ﺃﺑﻲ ﺑﻦ ﻛﻌﺐ ﻭﻋﻠﻰ ﺗﻤﻴﻢ اﻟﺪاﺭﻱ ﻋﻠﻰ ﺇﺣﺪﻯ ﻭﻋﺸﺮﻳﻦ ﺭﻛﻌﺔ ﻳﻘﺮﺅﻭﻥ ﺑﺎﻟﻤﺌﻴﻦ ﻭﻳﻨﺼﺮﻓﻮﻥ ﻓﻲ ﻓﺮﻭﻉ اﻟﻔﺠﺮ  (അത്തം ഹീദ് 8/113, അൽ ഇസ്തിദ്കാർ 2/68) 

(05) ബുഖാരി , മുസ്ലിം (റ) വിന്റെ ഉസ്താദായ ഹാഫിള് അബൂബക്കർ ഇബ്നു അബീ ശൈബ (റ) വിന്റെ റിപ്പോർടിലും ഉമർ (റ) കൽപ്പിക്കുന്നത് 20 റക് അത്താണെന്ന് കാണാം 
٧٦٨٢ - حَدَّثَنَا وَكِيعٌ، عَنْ مَالِكِ بْنِ أَنَسٍ، عَنْ يَحْيَى بْنِ سَعِيدٍ، «أَنَّ عُمَرَ بْنَ الْخَطَّابِ أَمَرَ رَجُلًا يُصَلِّي بِهِمْ عِشْرِينَ رَكْعَةً»(മുസ്വന്നഫ് ഇബ്നു അബീശൈബ)

(06) മുകളിൽ നൽകപ്പെട്ട മുഹദ്ദിസുകളും , ഇമാമീങ്ങളുമെല്ലാം ഉമർ (റ) കൽപ്പിച്ചത് 11 അല്ല  20 റക് അത്ത് ആണെന്ന് വ്യക്തമായി  അത് കൊണ്ടാണല്ലോ !  മാലികി മദ് ഹബുകാരനായ ഹാഫിള് ഇബ്നു അബ്ദുൽ ബറ് (റ) പ്രസ്തുത മുവത്വയിൽ വന്ന 11 ന്റെ റിപ്പോർടിനെ കുറിച്ച് പറയുന്നു
وقالَ ابْنُ عَبْدِ الْبَرِّ إِلَى رِوَايَةِ ثَلَاثٍ وَعِشْرِينَ بِالْوَتْرِ، وَأَنَّ رِوَايَةَ مالك فِي إِحْدَى عَشْرَةَ وَهْمٌ، وَقَالَ: إِنَّ غَيْرَ مالك يُخَالِفُهُ وَيَقُولُ: إِحْدَى وَعِشْرِينَ، قَالَ: وَلَا أَعْلَمُ أَحَدًا قَالَ فِي هَذَا الْحَدِيثِ: إِحْدَى عَشْرَةَ رَكْعَةً، غَيْرَ مالك، 
"തറാവീഹ് വിത് റോട് കൂടി 23 റക് അത്താകുന്നു, 11 എന്ന രിവായത്ത് അത് വഹ്മ് ആകുന്നു , മാലികി ഇമാമിൽ നിന്നല്ലാതെ വേറെ ആരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഞാൻ അറിഞ്ഞിട്ടില്ല 11 എന്ന റിപ്പോർട്ട് അത് 11 ആണൊ 20 ആണൊ എന്നതിൽ ഖിലാഫ് ഉണ്ട്

(07) പ്രസ്തുത 11 ന്റെ രിവായത്തിനെ പറ്റി ഷറഹ് സുർഖാനിയിലും ഔജസുൽ മസാലികിലും വ്യക്തമാക്കുന്നത് നോക്കൂ

وقال ابن عبد البر : روى غير مالك في هذا الحديث أحد وعشرون وهو الصحيح ولا أعلم أحدا قال فيه إحدى عشرة إلا مالكا ، ويحتمل أن يكون ذلك أولا ثم خفف عنهم طول القيام ونقلهم إلى إحدى وعشرين إلا أن الأغلب عندي أن قوله : إحدى عشرة وهم(شرح الزرقاني: ٢٣٩/١، أوجز المسالك: ٣٠١/٢)
"മാലിക്(റ)അല്ലാത്തവർ ഈ ഹദീസിൽ ഇരുപത്തിയൊന്നാണ് പറഞ്ഞത്. ഈ ഹദീസിൽ ഇമാം മാലിക്(റ) അല്ലാതെ പതിനൊന്ന് പറഞ്ഞ ഒരാളെയും എനിക്കറിയില്ല. ആദ്യം പതിനൊന്നും പിന്നീട് ഇരുപത്തിയൊന്നും നിസ്കരിക്കാൻ സാധ്യത കാണുന്നുണ്ട്. എന്നാൽ എന്റെ മികച്ച നിഗമനം പതിനൊന്ന് വഹ് മാണെന്നാണ്." (സുർഖാനി 1/239, ഔജസുൽമസാലിക്  2/301)

(08) മാലികി ഇമാമിന്റെ മുവത്വയിൽ തന്നെ ഉമർ (റ) വിന്റെ കാലത്ത്  20 നിസ്ക്കരിച്ചു എന്ന  02 റിപ്പോർടുകൾ ഉദ്ധരിക്കുന്നു സ്വഹീഹായ ഈ രണ്ട് റിപ്പോർടിലും 20 എന്നാണുള്ളത് :- 

ആദ്യം ഇരുപത്തിയൊന്നും പിന്നെ പതിനൊന്നും നിസ്കരിച്ചുവെന്നു വെക്കാൻ തരമില്ല. കാരണം അന്നുമുതൽ ഇന്നുവരെ മക്കയിലും മദീനയിലും മറ്റു നാടുകളിലും നടന്നു വരുന്ന ചര്യ മറിച്ചാണല്ലോ.
കാരണം ഉമർ (റ) വിന്റെ കാലത്ത് അഥവാ ഹിജ്റ 14 ലാണ് ഉബയ്യ് ബ്നു കഹ്ബ് (റ) വിന്റെ നേതൃത്വത്തിൽ 20 റക് അത്ത് ഒറ്റ ജമാ അത്തായി നിസ്ക്കാരം നടക്കുന്നതെന്ന് ചരിത്രത്തിൽ കാണാൻ പറ്റും ഉമർ (റ) വിന്റെ കാലത്ത് നടന്നത് 20 തന്നെയാണെന്ന്  വളരെ വ്യക്തമായി മാലികി ഇമാം മുവത്വയിൽ ഉദ്ധരിക്കുന്നു

عن يزيد بن رومان أنه قال : كان الناس يقومون في زمان عمر بن الخطاب في رمضان بثلاث وعشرين ركعة(موطا: ٢٣٣)
യസീദുബ്നുറൂമാൻ(റ) പറയുന്നു: ഉമറുബ്നുൽഖത്ത്വാബ് (റ)ന്റെ കാലത്ത് റമളാനിൽ ജനങ്ങൾ ഇരുപത്തിമൂന്ന് റക്അത്ത് നിസ്കരിക്കുമായിരുന്നു. (മുവത്വഅ 233)

ഇനി യസീദ് ബ്നു ഖുസൈഫയിൽ നിന്ന് ഇമാം മാലിക് (റ) 20 റക് അത്ത് റിപ്പോർട് ചെയ്യുന്നു എന്ന് ഇമാമീങ്ങൾ എടുത്തുദ്ധരിക്കുന്നത് കാണാം 

وروى مالك من طريق يزيد بن خصيفة عن السائب بن يزيد عشرين ركعة ഫത് ഹുൽ ബാരി 2/293

ﻭﻓﻲ اﻟﻤﻮﻃﺄ ﻣﻦ ﻃﺮﻳﻖ ﻳﺰﻳﺪ ﺑﻦ ﺧﺼﻴﻔﺔ ﻋﻦ اﻟﺴﺎﺋﺐ ﺑﻦ ﻳﺰﻳﺪ ﺃﻧﻬﺎ ﻋﺸﺮﻭﻥ ﺭﻛﻌﺔ    നൈലുൽ ഔത്വാർ 3/65 

(09)  ഉബയ്യുബ്നുകഅബും(റ) തമീമുദ്ദാരി(റ)യും ഊഴം വെച്ച് നിസ്കരിച്ചതുമാകാം പ്രസ്തുത ഹദീസിലെ വിഷയം. മുവത്വയുടെ വ്യാഖ്യാന ഗ്രന്ഥമായ ഔജസുൽമസാലികിലും   പറയുന്നുണ്ട് : 

ويحتمل أن رواية إحدى وعشرين باعتبار مجموع ما صلياه، وإحدي عشرة باعتبار مجموع ما صلياه، وإحدي عشرة باعتبار كل واحد منهما، فكان يصلي كل واحد منهما عشرا عشرا، والواحد الوتر، يصلي مرة هاذا، ومرة هذا،فيصح النسبة إليهما معا، وعلى هذا لا يحتاج إلى وهم أحد، ولايخالف سائر الروايات الواردة، فى الباب(أوجز المسالك، ٣٠٣/٢)
"ഉബയ്യുബ്നുകഅബ്(റ), തമീമുദ്ദാരി(റ) എന്നിവര് നിസ്കരിച്ചതിന്റെ ആകെയുള്ള എണ്ണമാകാം ഇരുപത്തിയൊന്നു. പതിനൊന്ന് ഓരോരുത്തരും നിസ്കരിച്ചതിനെ എണ്ണവും അപ്പോൾ രണ്ടിൽ ഓരോരുത്തരും ഇമാമായി പത്തുവീതം റക്അത്തുകൾ നിസ്കരിക്കും. വിത്റ് ചിലപ്പോൾ ഉബയ്യും(റ) ചിലപ്പോൾ തമീമും(റ) നിസ്കരിക്കും.അതിനാൽ രണ്ടാളിലേക്ക് ചേർത്തിയും അതിനെ പറയാവുന്നതാണ്. ഇതനുസരിച്ച് ഇത് വഹ് മാണെന്ന്  പറയേണ്ടുന്ന ആവശ്യമില്ല. ഇവ്വിഷയകമായി വന്ന മറ്റു രിവായത്തുകളോട് ഈ ഹദീസ് എതിരാകുന്നുമില്ല" (ഓജസുൽമസാലിക് 2/303)

(10) - മുവത്വയിലെ ഈ  11 ന്റെ റിപ്പോർട് ഉദ്ധരിക്കുന്നത് മുഹമ്മദ് ബിൻ യൂസുഫ് എന്ന റാവിയിൽ നിന്നാണ്  ഇദ്ദേഹത്തിൽ നിന്നും ഇഹ്ദാ അശറയല്ല ഇഹ്ദാ വ  ഇശ് രീന  21 ആണ് റിപ്പോർട് വന്നതെന്നും പ്രസ്തുത സനദ് ഖവിയ്യാണെന്നും മുകളിൽ പറഞ്ഞ് കഴിഞ്ഞു,  എന്നാൽ ഇതേ മുഹമ്മദ് ബിൻ യൂസുഫിൽ നിന്ന് തന്നെ 13 റക് അത്താണെന്ന മറ്റൊരു റിപ്പോർടും കാണാം  അപ്പോൾ  ഒരേ സംഭവം പറയുന്നിടത്ത് വ്യത്യസ്ത്ഥ എണ്ണം വന്നു (11, 21, 13)  അപ്പോൾ ഉസൂലുൽ ഹദീസ് പ്രകാരം ഇദ്ദേഹത്തിൽ നിന്ന് ഇള്തിറാബ് വന്ന് കഴിഞ്ഞു അതിനാൽ ഈ 03 റിപ്പോർടും സ്വീകാര്യ യോഗ്യമല്ല അതിനാൽ അതേ മുവത്വയിൽ തന്നെ യസീദ് ബിൻ ഖുസൈഫയിൽ നിന്ന് സാഇബ് ബിൻ യസീദ് (റ) പറയുന്ന സ്വഹീഹായ പരമ്പരയോടെ ഉദ്ധരിക്കുന്ന 20 റക് അത്തിന്റെ റിപ്പോർടും , യസീദ് ബ്നു റൂമാനിൽ നിന്ന് റിപ്പോർട് ചെയ്യുന്ന 20 ന്റെ റിപ്പോർടും മാത്രമേ തെളിവിനായി എടുക്കാൻ സാധിക്കുകയുള്ളൂ !. 

(11) - ബുഖാരി ഇമാം ആയിഷാ (റ) വിൽ നിന്നുള്ള 11 ന്റെ ഹദീസ് ഉദ്ധരിക്കുന്നതും ഇതെ ഇമാം മാലിക് (റ) വിൽ നിന്നാണ് എന്നാൽ മാലികി ഇമാമിന്റെ സ്വന്തം കിതാബിൽ പോലും തറാവീഹ് എണ്ണം ചുരുക്കാൻ അനുവാദം കൊടുക്കുന്നില്ല എന്നിട്ട് വേണ്ടെ മാലികി ഇമാം 11 റക് അത്ത് തറാവീഹാണെന്ന് വാദിക്കാനും നമസ്ക്കരിക്കാനും ??? 

*ഇമാം മാലിക് (റ) ന്റെ  സ്വന്തം കിതാബായ മുദവ്വന; യിൽ നിന്നും;*

{ قَالَ مَالِكٌ: بَعَثَ إلَيَّ الْأَمِيرُ وَأَرَادَ أَنْ يُنْقِصَ مِنْ قِيَامِ رَمَضَانَ الَّذِي كَانَ يَقُومُهُ النَّاسُ بِالْمَدِينَةِ، قَالَ ابْنُ الْقَاسِمِ: وَهُوَ تِسْعَةٌ وَثَلَاثُونَ رَكْعَةً بِالْوِتْرِ سِتٌّ وَثَلَاثُونَ رَكْعَةً وَالْوِتْرُ ثَلَاثٌ، قَالَ مَالِكٌ: فَنَهَيْته أَنْ يُنْقِصَ مِنْ ذَلِكَ شَيْئًا، وَقُلْتُ لَهُ: هَذَا مَا أَدْرَكْتُ النَّاسَ عَلَيْهِ وَهَذَا الْأَمْرُ الْقَدِيمُ الَّذِي لَمْ تَزَلْ النَّاسُ عَلَيْهِ.}

ഇമാം മാലിക് (റ) പറയുന്നു: മദീനയിലെ ഭരണാധികാരി, അന്ന് മദീനയില്‍ നമസ്കരിച്ചു പോന്നിരുന്ന ഖിയാമു-റമദാന്‍ അഥവാ തറാവീഹ് ചുരുക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് എന്റെا അടുക്കലേക്കു ആളെ അയച്ചു – അവിടെ ഇരുപതു വർഷത്തെ ശിഷ്യനായ ഇബ്നു ഖാസിം (റ) പറയുന്നു: അത് 39 റക്അത്താണ് അതില്‍ മൂന്ന് വിതുറും – (തറാവീഹ് 20 + മദീനക്കാർ മക്കക്കാർ തർവീഹാതിൽ ത്വവാഫ് ചെയ്തതിന്ന് ബദലായി നാല് തർവീഹാത്തിൽ നമസ്ക്കരിച്ചിരുന്ന സുന്നത്ത് നമസ്ക്കാരം 16 റക് അത്ത് + 03 വിത്റ് = 39) ഇമാം മാലിക് തുടർന്നു  “ആ നിസ്കരിച്ച് പോന്നതില്‍ നിന്നും ഒന്നുംതന്നെ കുറയ്ക്കുന്നതില്‍ നിന്നും ഞാന്‍ വിരോധിച്ചു, ഞാന്‍ അദ്ദേഹത്തോട് (വന്ന വ്യക്തിയോടു) പറഞ്ഞു; ഇത് ഞാന്‍ ജനങ്ങളില്‍ സാക്ഷിയായി പണ്ടുമുതലേ കണ്ടുവരുന്ന കാര്യമാണ്” ( അല്‍-മുദവ്വന 1/287).
  
(12) മാലികി മദ് ഹബിലെ പണ്ഡിതരും തറാവീഹ് 20 എന്ന് തന്നെയെന്ന് പഠിപ്പിക്കുന്നു 

മാലികി മദ് ഹബിലെ പ്രഷസ്ത പണ്ഡിതനായ ഇമാം  ദർദീർ(റ) എഴുതുന്നു:    
والتراويح وهي عشرون ركعة بعد صلواة العشاء، يسلم من كل ركعتين(أقرب المسالك لمذهب الإمام مالك: ١٣٦/١)

"തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(അഖ്റബുൽ മസാലിക് ലി മദ്ഹബിൽ  ഇമാം മാലിക് 1/136)

മാലികീ മദ്ഹബിലെ മറ്റൊരു പ്രമുഖ പണ്ഡിതനാണ്  അല്ലാമ ഇമാം  സ്വാവി(റ) എഴുതുന്നു:  

(التراويح) برمضان(وهي عشرون ركعة) بعد صلوة العشاء، يسلم من كل ركعتين غير الشفع والوتر.(حاشية الصوي على الشرح الصغير: ١٧٧/٢)
തറാവീഹ് ഇശാഇന് ശേഷം ഇരുപത് റക്അത്താണ്. എല്ലാ ഈരണ്ടു റക്അത്തിലും സലാം വീട്ടണം.(ഹഷിയാത്തു സ്സ്വാവി 2/177)   

ദർദീർ(റ) വീണ്ടും എഴുതുന്നു:  

وهي ( ثلاث وعشرون ) ركعة بالشفع والوتر كما كان عليه العمل ( ثم جعلت ) في زمن عمر بن عبد العزيز ( ستا وثلاثين ) بغير الشفع والوتر لكن الذي جرى عليه العمل سلفا وخلفا الأول(الشرح الكبير: ٣١٥/١)
"തറാവീഹ് വിത്റടക്കം 23 റക്അത്താണ്. അതനുസരിച്ചായിരുന്നു പ്രവർത്തനമുണ്ടായിരുന്നത്. പിന്നീട് ഉമറുബ്നു അബ്ദിൽ അസീസ് (റ) ന്റെ കാലത്ത് വിത്ർ കൂടാതെ അത് മുപ്പത്താറാക്കി. (20 തറാവീഹ് + നാല് തർവീഹാത്തിലെ 4 റക് അത് സുന്നത്ത് നിസ്ക്കാരം - 16 = 36)  പക്ഷെ സലഫും ഖലഫും അനുവർത്തിച്ചുവരുന്നത് ആദ്യം പറഞ്ഞതനുസരിച്ചാണ്. (അശ്ശർഹുൽകബീർ 1/315)
_______________
ഇമാം മാലിക്(റ) മുവത്വയിൽ രേഖപ്പെടുത്തിയ പ്രസ്തുത പതിനൊന്നിന്റെ ഹദീസുമായി ബന്ധപ്പെട്ട് മുകളിൽ വിശദീകരിച്ച 12 ഓളം സാധ്യതകൾ നിലനിൽക്കുന്നതിനാൽ തറാവീഹ് എട്ടിന് പ്രമാണമായി അതിനെ കാണിക്കാൻ പറ്റില്ല. മുസ്ലിം ലോകത്തിന്റെ ഇടമുറിയാതെ വന്ന ചര്യയും വിശേഷിച്ച് മാലികീ മദ്ഹബ് തന്നെയും അതിനെതിരെയായതിനാലുമാകുന്നു👍🏻👍🏻

    *✍🏻സിദ്ധീഖുൽ മിസ്ബാഹ്*
      *8891 786 787* 
‌      *11/05/2020*
💜_______________________💚

Wednesday, 6 May 2020

ബദർ മൗലിദുമായി ഹുസൈൻ സലഫി !

സംഗതി പച്ച മലയാളത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളു... എന്നാലും ഇരിക്കട്ടെ നവോത്ഥാന ശീലുകൾക്കിടയിലൊരു കുതിരപ്പവൻ !
https://youtu.be/iiPRXiV3hVY

ബദർ ദിനം-വഹാബികൾ ആണ്ട് നിർത്തണമെന്ന് ഇരിവേറ്റി !

*ബദർ ദിനം-വഹാബികൾ ആണ്ട് നിർത്തണമെന്ന് ഇരിവേറ്റി മൗലവി❗*

👇👇👇👁️👁️👁️

✍️ ബദർ ദിനവുമായി ബന്ധപ്പെട്ട് വഹാബിപ്പള്ളി കളിൽ നടക്കുന്ന ആണ്ട് അഥവാ അനുസ്മരണം നിർത്തണമെന്ന് പ്രമുഖ വഹാബീ മൗലവി അബ്ദു റഹ്മാൻ ഇരിവേറ്റി... വെള്ളിയാഴ്ച ദിനത്തിലെ പരിശുദ്ധ ജുമുഅയുടെ ഖുത്ബയിലാണത്രെ വഹാബികളുടെ ഈ ആണ്ട് അനുസ്മരണം... സംഗതി ശെരിയാണ്... വഹാബികൾ വല്ലാതെ പെട്ടു... മുസ്ലിംകളെ മുശ്രിക്കാക്കാൻ ആപ്പീസിൽ സ്വന്തമായി ചുട്ടെടുത്ത മസാലക്കണക്കനുസരിച്ച് ഇരിവേറ്റി മസാല പറഞ്ഞപ്പോൾ മൗലവിമാരെല്ലാം മുണ്ടാട്ടം മുട്ടി മൂലക്കായി... മുസ്ലിംകൾ അസർ നിസ്കാര ശേഷം ബദർ ആണ്ട്- അനുസ്മരണം നടത്തുന്നത് ശിർക്കാക്കി നരകത്തിൽ തള്ളിയ വഹാബിക്കോയമാർ ,ജുമുഅക്കിടയിൽ മിമ്പറിൽ കയറി ബദ്രീംഗളുടെ ആണ്ട്- അനുസ്മരണം നടത്തി നരകത്തിലേക്ക് പൊത്തോന്ന് വീഴുന്നു...മറ്റൊരു പ്രമുഖ മൗലവിയത് കണ്ടെത്തി കയ്യോടെ പിടികൂടുന്നു... എന്താ ചെയ്യുക എന്ന് ഒരു മൗലവിക്കും ഒരു പിടുത്തവുമില്ല. നരകത്തിൽ നിന്ന് ചൂണ്ടയിട്ട് അണികളെ രക്ഷിക്കാനുള്ള പുത്തിയൊന്നും മൗലവിമാർക്ക് തോന്നാതിരുന്നാലത് തന്നെ മഹാഭാഗ്യം... ബദർ ആണ്ട്- അനുസ്മരണം ജുമുഅ ഖുത്ബയിൽ നിന്നൊഴിവാക്കി ,അസർ നിസ്കാര ശേഷം ആക്കിയാലോന്ന് ചില കുഞ്ഞാടുകൾക്ക് പൂതി... പക്ഷേ ,എങ്ങിനെ എപ്പോൾ നടത്തിയാലും വഹാബീ മസാലയനുസരിച്ച് സകലതും നരകത്തിൽ ചാടും... കൂട്ടത്തോടെ...❗... അതങ്ങ്  നിർത്തിയാലോന്ന് ഒരു മൗലവി... അപ്പോൾ ബെലി പെരുന്നാളിലെ ഇബാഹിം ഇസ്മാഈൽ അനുസ്മരണകൾ എന്തു ചെയ്യുമെന്ന് മറ്റൊരു മൗലവി... വഹാബികൾക്കിപ്പോൾ ഊരാക്കുടുക്കിലകപ്പെട്ടവന്റെ അവസ്ഥയാണ്. എല്ലാം തിരിഞ്ഞ് കൊത്തുന്നു. കുട്ടി മൗലവിമാർ ഗവേഷിച്ച് ഗവേഷിച്ച്  തറാവീഹ് ഒരു കോലത്തിലായി.അടുത്തത് ബദർ ആണ്ട് - അനുസ്മരണം... അവസാനം ''വഹാബീ സ്വർഗത്തിൽ'' കടക്കാൻ യോഗ്യതയുള്ള ഒറ്റ വഹാബി പോലും ഉണ്ടാകില്ല. അത്തരം മണ്ടത്തരത്തിലൂടെയല്ലേ മൗലവിമാർ അണികളെ തെളിക്കുന്നത്. എല്ലാം കണ്ടും കേട്ടും തല കുലുക്കാൻ മാത്രം വിധിക്കപ്പെട്ട പാവം കുഞ്ഞാടുകൾ...❗
*ഖുദ്സി*
28-04-2021