#കേരളത്തിലേക്ക്_ചാർട്ടേഡ്_വിമാന_സർവീസ്_നടത്തും: #കാന്തപുരത്തിന്റെ_ഐ_സി_എഫ് -ICF💐
✍കോവിഡ് 19 ന്റെ ചർച്ചയായിരുന്നു ഞങ്ങളുടെ വാട്ട്സപ്പ് ഗ്രൂപ്പിൽ... അതിനിടയിൽ അശ്വതിയാണ് ഒരു ന്യൂസ് പോസ്റ്റ് ചെയ്തത്... ഏതോ ICF ന്റെ പേരിൽ... അതിലെ വരികളിങ്ങിനെയായിരുന്നു...
''പ്രിയപ്പെട്ട പ്രവാസീ സഹോദരങ്ങളോട്... മറുനാട്ടിലാണല്ലോ എന്നോർത്ത് നിങ്ങൾ സങ്കടപ്പെടരുത്. നിങ്ങളുടെ എന്താവശ്യത്തിനും ഞങ്ങളുണ്ട്... ഞങ്ങളുടെ ശ്രദ്ധ എത്താതെ- സഹായം കിട്ടാതെ വിഷമിക്കുന്നവരുണ്ടെങ്കിൽ-എപ്പോൾ വേണമെങ്കിലും ,ഏത് പാതിരാത്രിയിലും വിളിക്കാൻ മറക്കരുത്... ഒരു പക്ഷേ ,ഞങ്ങളിൽ ചിലർ വീണു പോയേക്കാം... എന്നാലും സാരമില്ല. നിങ്ങളിൽ ഒരാളെയും ഒറ്റപ്പെടുത്താൻ ഞങ്ങളനുവദിക്കില്ല.താങ്ങായി തണലായി ഞങ്ങളുണ്ടാകും.നിങ്ങളോടൊപ്പം...''
'' തള്ളാണ് മോളേ ,വിട്ട് കള...'' എന്നായിരുന്നു ഞാനന്ന് കമന്റിട്ടത്. എല്ലാവരും പേടിച്ചിരിക്കുമ്പോൾ ,വീണുപോയാലും സാരമില്ലെന്ന് പറഞ്ഞ് മറുനാട്ടിൽ കളത്തിലിറങ്ങുന്ന വിദേശികളുടെ ദൃശ്യം എന്നെ സംബന്ധിച്ച് അവിശ്വസിനീയമായിരുന്നു. ലോകം മുഴുവൻ ലോക് ഡൗണിന്റെ ഷട്ടറിട്ട കാലത്ത് ഇത്തരം തള്ളൊക്കെ ആര് വിശ്വസിക്കാനാണ്.അന്നത്തെ ചർച്ച അവിടെ അവസാനിച്ചു.
പിന്നീട് അതേ അശ്വതി തന്നെ മറ്റൊരു ഹോട്ട് ന്യൂസിട്ടു...
....''കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നായിഫിലെ അൽ റാസ് ലോക്ക്ഡൗൺ മേഖയിൽ സന്നദ്ധ പ്രവർത്തനം നടത്തിയ ICF പ്രവർത്തകൻ മുഹ് യുദ്ധീൻ ആട്ടീരിക്ക് അംഗീകാരമായി ദുബൈ കിരീടവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ* സ്നേഹാദരം. ദുബൈ പോലീസിനൊപ്പം ICF വളണ്ടിയറായി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിച്ചതിനുള്ള സ്നേഹോപഹാരം ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം...
....സ്നേഹോപഹാരം നൽകാൻ അധികൃതർ ഫോൺ വിളിക്കുമ്പോൾ മുഹ്‌യുദ്ദീൻ ആട്ടീരി സന്നദ്ധ സേവനത്തിനിടെ കോവിഡ് ബാധിച്ച് അൽ വർസാനിൽ ക്വാറന്റീനിലായിരുന്നു. രോഗശാന്തി നേർന്ന ശേഷം സമ്മാനം താമസ സ്ഥലത്ത് എത്തിക്കാമെന്ന് അധികൃതർ അറിയിച്ചു....''... വാർത്തക്കൊപ്പം - ''തള്ളാണ് മോളേ തള്ള്... എന്ന അശ്വതിയുടെ കട്ടക്കമന്റും...!
എന്റെ നിലപാടുകളോടുള്ള വിയോജിപ്പ് തമാശയായിട്ടവൾ അവതരിപ്പിച്ചതാണെങ്കിലും സത്യത്തിൽ ഞാനത് കാര്യമാക്കിയില്ല. പക്ഷേ ,മുഹ്യിദ്ധീൻ ആട്ടീരി എന്ന നാമം മനസിൽ ഒരു തീരാ വേദനയായിരുന്നു. അദ്ധേഹം സുഖം പ്രാപിച്ചതായി ഇപ്പോൾ അറിയാൻ കഴിഞ്ഞു. അൽഹംദുലില്ല...
''അപ്പുറത്തെ സുലൈമാന്റെ വീടൊന്ന് ശ്രദ്ധിക്കണേ ഫാതീ...''... എന്ന് ഉമ്മി ഇടക്കിടക്കോർമ്മിപ്പിക്കുമായിരുന്നു. ഗൾഫ് കുടുംബമാണ്. പോർച്ചിൽ രണ്ട് കാറുകൾ... അവർക്ക് സഹായം ആവശ്യമുണ്ടാകുമെന്ന ഉമ്മിയുടെ വാക്കുകൾ എനിക്ക് ഉൾകൊള്ളാനേ കഴിഞ്ഞില്ല. പക്ഷേ, കഴിഞ്ഞ ദിവസം, സുമീത്താത്ത കുട്ടിയെ വിട്ട് -എന്നെ അന്വേഷിപ്പിച്ചപ്പോൾ എന്തോ ഒരു പന്തികേട്... ഉള്ളിൽ ഒരാന്തൽ... ശഫിയുടെ കുഞ്ഞിക്കൈ പിടിച്ച് ഞാൻ ചെല്ലുമ്പോൾ പതിവ് പുഞ്ചിരി... നോ പ്രോബ്ളം... പിന്നെ അന്വേഷിച്ചത്...?...അത്... അത് പിന്നെ...
അതിനിടയിൽ ടീപ്പോയിൽ കിടന്ന പതിനായിരത്തിന്റെ ഒരു റസിപ്റ്റിൽ എന്റെ നയനങ്ങളുടക്കി... ലോക് ഡൗണിന്റെ തുടക്കത്തിൽ പാവങ്ങളെ സഹായിക്കാൻ സന്നദ്ധ സംഘടന ഫണ്ട് ശേഖരിച്ച നല്ല ലക്ഷണം...
ഫാതീ... ഒരു കാര്യം ചോയ്ചാ ദേഷ്യപ്പെട്വോ... എന്താണിത്തൂസേ... എന്റെ ശ്വാസത്തിനെന്തോ വേഗത കൂടി... ''കുറച്ചരി തരോ...'' എന്ന് ചോദിച്ച് ഒറ്റക്കരച്ചിൽ... ഉമ്മിയെ ഓർത്ത ഞാൻ ആ വീട്ടിലെ അടുക്കളയിലേക്കോടി... രാവിലെ തിന്ന - കറിക്കടലയുടെ തൊണ്ടുകൾ മാത്രം... നാടൊട്ടുക്കും ഭക്ഷണ വിതരണം നടക്കുമ്പോൾ- ഇത്ര നാൾ കൊടുത്തു ശീലിച്ച- ഒരിക്കലും വാങ്ങി ശീലിക്കാത്ത- ആഴ്ചകൾക്കു മുന്നേ പതിനായിരം കൊടുത്ത- റേഷൻ സാധനങ്ങൾ അന്നത്തിന് വകയില്ലാത്തവർക്ക് വിട്ടുനൽകിയ - പാവം പ്രവാസിക്ക് കൈ നീട്ടാൻ പോലും കഴിയുന്നില്ല... ഒന്നെന്നെ വിളിച്ചൂടേന്ന് ചോദിച്ചപ്പോൾ അക്കൗണ്ട് ബാലൻസില്ലാതെ ഇൻകമിംഗ് വരെ കട്ടായ മൊബൈൽ ...!
ഇളയ കുഞ്ഞിനെ തോളത്തിട്ട് ,എല്ലാവരെയും മാസ്ക് ധരിപ്പിച്ച് ,അകലം പാലിച്ച് ഇത്തൂസിനൊപ്പം ഞാനെന്റെ വീടിന്റെ ഗെയ്റ്റ് കടന്ന് പോർച്ചിലെത്തിയപ്പോൾ-ഇന്ന് വരെ കാണാത്ത മുഖവുമായി ഉമ്മി... പേടിച്ച് വിറച്ചാണ് ഞാൻ അടുത്തെത്തിയത്. ഒന്നും പറയാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ എല്ലാം വായിച്ചെടുത്തു കഴിഞ്ഞിരുന്നു - ആ മാതൃഹൃദയം... ഭർതൃ വിശേഷം ചോദിച്ചപ്പോൾ ,പേടിക്കാനില്ലെന്ന മറുപടി... എന്റെ അക്കൗണ്ടുപയോഗിച്ച് ഫോൺ ചാർജ് ചെയ്യുന്നതിനിടയിൽ വാട്ട്സപ്പിലെ കഴിഞ്ഞയാഴ്ചത്തെ ഒരു ഫോർവേഡ് മെസേജ്... ''ICF ന്റെ സെക്രട്ടറിയാണ്... ഒന്നും പേടിക്കണ്ടടോ... ഞങ്ങളെല്ലാവരുമുണ്ട് സുലൈമാനേ അനക്ക് കൂട്ടായി ... ധൈര്യമായിട്ടിരിക്ക്... വീട്ടിലേക്ക് വിളിച്ച് വിവരം പറഞ്ഞാളീ... ''...
നെറ്റ് ചാർജായപ്പോൾ ചറപറാന്ന് മെസേജുകൾ ... പ്രിയതമക്കായി കടലിനക്കരെ നിന്ന്... ഇത്താത്താക്ക് ഫോൺ കൈമാറിയെങ്കിലും ആദ്യത്തെ ഗൾഫ് കോളിന് ശേഷം ഫോൺ പിന്നെയും എന്റടുക്കൽ ... നിറയെ ഗൾഫ് വിശേഷം... അതിലൊക്കെയും തരംഗമായി ICF - RSC...
സത്യത്തിന് മുന്നിൽ, ആർക്കും ഏറെ നാൾ പുറംതിരിഞ്ഞ് നിൽക്കാനാകില്ലല്ലോ... വാർത്തകൾക്കപ്പുറം ICF എന്താണെന്നറിയാൻ ശ്രമിച്ച ഞാൻ സത്യത്തിൽ തോറ്റു പോയി- കർമ രംഗത്തെ അവരുടെ മുന്നേറ്റം കണ്ട് ... ദിവസവും ലക്ഷക്കണക്കിനാളുകൾക്ക് ആതുര ഭക്ഷണ ഇതര സഹായ സേവന സംവിധാനങ്ങളൊരുക്കി ഗൾഫ് കൺട്രീസിൽ പരന്ന് കിടക്കുന്ന സംഘടന... പ്രവാസികളെ നാട്ടിലെത്തിക്കാൻ ചാർട്ടേഡ് ഫ്ളൈറ്റുകളിറക്കുമെന്ന ന്യൂസ് കേട്ടപ്പോൾ മാത്രമാണ് ''കാന്തപുര''മെന്ന നാലക്ഷരമാണീ അതി വിപുല അത്യാധുനീക ഹൈടെക് സന്നാഹ സംവിധാനങ്ങളുടെ തലപ്പത്തെന്ന് ഈയുള്ളവളറിയുന്നത്...
പ്രിയപ്പെട്ട ഉസ്താദ്... സന്തോഷത്താലെന്റെ കണ്ണുകൾ നിറഞ്ഞുപോയി... ലോകം മുഴുവൻ മുട്ടുകുത്തിയ മഹാമാരി... പലരും വാവിട്ട് നിലവിളച്ച ദയനീയ നിമിഷങ്ങൾ... രക്ഷാ വഴിയായി എല്ലാവരും വീട്ടിലൊതുങ്ങിയപ്പോൾ ,നാട്ടിൽ അങ്ങയുടെ ''സാന്ത്വനം പ്രവർത്തകർ'' -എല്ലാവർക്കും സാന്ത്വനമായി... 130+ ആമ്പുലൻസുകൾ തലങ്ങും വിലങ്ങും പറക്കുമ്പോൾ... 25000ത്തിലധികം വോളന്റിയർമാർ അരയും തലയും മുറക്കി ഇമ ചിമ്മാതെ അശരണർക്കായി കാവലിരിക്കുമ്പോൾ ...3500+സെന്ററുകൾ സാന്ത്വനത്തിന്റെ ഹൃദയസ്പർശവുമായി 24 മണിക്കൂറും കളം നിറയുമ്പോൾ... എല്ലാം കോർത്തിണക്കിക്കൊണ്ട് അനന്തപുരിയുടെ തിരുമുറ്റത്ത് RCC യുടെ ചാരത്ത് സാന്ത്വനം ഹെഡ്ക്വാർട്ടേഴ്സ്...പ്രിയപ്പെട്ട ഉസ്താദും അവിടുത്തെ, കൈ ഞൊടിച്ചാലോടി എത്തുന്ന , അർപ്പണ ബോധമുള്ള ഹൈടെക്ക് സേനാ സംവിധാനങ്ങളും... !
ഗൾഫിലെ ചിത്രങ്ങൾ അറിയുംതോറും അങ്ങയോടുള്ള ഇഷ്ടം കൂടുന്നേയുള്ളു... മരണത്തെപ്പോലും വകവെക്കാതെ കർമ്മ രംഗത്തിറങ്ങുന്ന പതിനായിരക്കണക്കിന് ചുണക്കുട്ടികളെ ലോകത്തിന് സമ്മാനിച്ച അങ്ങാണിന്നത്തെ ലോകതാരകം... സ്വന്തമായി വിമാനങ്ങളുള്ള ഇന്ത്യൻ എയർലൈൻസ് പ്രവാസികളിൽ നിന്ന് ക്യാശ് വാങ്ങി സർവ്വീസ് നടത്തിയപ്പോൾ ,അനുവാദം കിട്ടുന്ന മുറക്ക് ,അവരെ ,മാനദണ്ഡങ്ങൾക്കനുസരിച്ച് സൗജന്യമായി - ചാർട്ടേഡ് വിമാനത്തിൽ നാട്ടിലെത്തിക്കുമെന്ന് പറഞ്ഞ lCF ന്റെ മാത്രമല്ല ,മനസാക്ഷി മരവിച്ചിട്ടില്ലാത്ത മുഴുവൻ മനസുകളുടെ നേതൃത്വവും അഭിമാനവുമാണങ്ങ്... പകരം വക്കാനില്ലാത്ത അമരക്കാരൻ...'' ദി അൺബീറ്റബിൾ ലീഡർ ഓഫ് സെഞ്ച്വറി...നൂറ്റാണ്ടിന്റെ ഇതിഹാസ താരത്തിന് ''ഫാതിമയുടെ ബിഗ് സല്യൂട്ട് സാർ...
ഇന്ത്യൻ ഗ്രാന്റ് മുഫ്തി എന്ന് കേട്ടപ്പോൾ - ഇയാളൊക്കെ എന്തു കോപ്പാണ് ഇന്ത്യക്കാർക്ക് ചെയ്യുക എന്ന് ചോദിച്ച് കളിയാക്കി കമന്റിട്ടവരും ആ സേവനം മതിമരുവോളം ആസ്വദിച്ചു എന്നത് കാലത്തിന്റെ അഭ്രപാളികളിലെ ചില ഏടുകൾ മാത്രം... എന്നും എല്ലാവർക്കും നല്ലത് വരട്ടെ...
പകരം വക്കാനില്ലാത്ത അമരക്കാരനെന്ന് ഉസ്താദ് കാന്തപുരത്തെക്കുറിച്ച് ഫാതിമ വെറുതെ പറഞ്ഞതല്ല... ഉണ്ടെങ്കിലൊന്ന് പറയൂ... കേൾക്കട്ടെ... കിരീടവും ചെങ്കോലുമില്ലാതെ മുസ്ലിം ലോകത്തിന്റെ ഭൗമ മണ്ഡലത്തിലേക്ക് ഫിനിക്സ് പക്ഷിയായി പറന്ന് കയറിയ പണ്ഡിത കുലപതി...വൈജ്ഞാനിക വെള്ളിനക്ഷത്രങ്ങളുടെ കൂട്ടത്തിലെ തിളങ്ങുന്ന താരകം... ശത്രു സ്ഥാനത്ത് സ്വയം അവരോധിതരായവരെല്ലാം ,ആവനാഴിയിലെ അവസാന അസ്ത്രവും തീർന്ന് തല താഴ്ത്തുമ്പോളും ,അശോഭ്യനായി നിറപുഞ്ചിരിയോടെ ജനമനസുകളിലേക്കിറങ്ങിച്ചെല്ലുകയാണീ അത്യുജ്വല താരകം... ആർക്കും സ്വപ്നം കാണാൻ പോലും കഴിയുന്നതിനപ്പുറത്തു കൂടിയാണീ വ്യക്തിത്വത്തിന്റെ സഞ്ചാര പഥങ്ങൾ... ലോകം കൂരിരുട്ടിന്റെ കരിമ്പുടം വാരിപ്പുതച്ച് ഉറക്കത്തിന്റെ മട്ടുപ്പാവിലേക്ക് തല ചായ്ക്കുമ്പോളും ആ ഉസ്താദിന്റെ വാഹനം തലങ്ങും വിലങ്ങും പായുകയാണ്... വിശ്രമമില്ലാതെ... കേരളത്തിനകത്തും പുറത്തുമായി... ഇന്ത്യക്കകത്തും വിദേശത്തുമായി...തണുത്തു വിറങ്ങലിച്ച വയനാടിന്റെ കുന്നിൻ ചെരിവുകളിലൂടെ... ചോര മണക്കുന്ന കണ്ണൂരിന്റെ പടപ്പറമ്പുകളിലൂടെ... സാംസ്കാരിക തലസ്ഥാനത്തിന്റെ സ്നേഹ സാഗരങ്ങളിലൂടെ... തെക്കിന്റെ വെനീസായ ആലപ്പുഴയുടെ ഓളപ്പരപ്പുകളുടെ ഓരത്തുകൂടി... ഡാമുകളുടെ നാടായ ഇടുക്കിയുടെ കാനന പാതകളിലൂടെ... ചരിത്രമുറങ്ങുന്ന പാലക്കാടിന്റെ രാജ വീഥികളിലൂടെ...സാമൂതിരിയുടെയും ശഹീദേ മില്ലത്ത് ടിപ്പു സുൽത്താന്റെയും കുഞ്ഞാലി മരക്കാരുടേയുമൊക്കെ പടപ്പുറപ്പാട് കൊണ്ട് ധന്യയായ വിശുദ്ധ ഭൂമികയിലൂടെ... മമ്പുറം തങ്ങളുടെയും വെളിയങ്കോട് ഉമർ ഖാളിയുടെയും ആലി മുസ്ല്യാരുടേയും സൈനുദ്ധീൻ മഖ്ദൂമിന്റെയുമൊക്കെ ധീര ഗർജനങ്ങൾക്ക് ചെവികൊടുത്ത പുണ്യഭൂമികളിലൂടെ... ഭരണ സിരാ കേന്ദ്രത്തിന്റെ ഓരങ്ങളിലൂടെ... വെടി ഒച്ചകളാൽ മുഖരിദമായ കാശ്മീരിന്റെ ഹൃദയാന്തരങ്ങളിലൂടെ... ഗുജറാത്തിലൂടെ... ബീഹാറിലൂടെ... ഉത്തർപ്രദേശിലൂടെ... ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ... ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളിലൂടെ....സമുദായ സമുദ്ധാരണത്തിന്റെ അണയാത്ത സ്വപ്നങ്ങളുടെ സായൂജ്യതകളുമായി...
അതേ സാർ ,ആ തേരോട്ടം അവസാനിക്കുന്നില്ല. എണ്ണി എണ്ണി നാം മടുക്കുമെന്നല്ലാതെ...
പണ്ഡിതർ അധികാരികൾക്ക് മുന്നിൽ ഓഛാനിച്ച് നിൽക്കരുതെന്ന് മുമ്പെവിടെയോ വായിച്ചപ്പോൾ-പള്ളിയുടെ മൂലക്കൊതുങ്ങുന്നവർക്ക് കമ്മറ്റിക്കാർക്കപ്പുറമെന്ത് അധികാരികൾ എന്ന് ചിന്തിക്കാതിരുന്നില്ല. കേവലം പഞ്ചായത്ത് മെമ്പറുടെ മുന്നിൽ പോലും ഒരു മുഴം മാറി നിൽക്കാൻ തിട്ടൂരമിറക്കിയ ആ പഴയ കാല ചട്ടമ്പി സംസ്കാരം ...ലോക രാഷ്ട്ര തലവൻമാരുമായി സൗഹൃദം പങ്കിടുന്ന കാന്തപുരത്തിന് മുന്നിൽ ചരിത്രം വഴി മാറുകയാണ് എന്നത് ആർക്കാണ് വിസ്മരിക്കാനാകുക. പൊളിറ്റിക്കൽ റൂട്ടിലോടുന്ന വൻ പടക്കുതിരകൾ കാന്തപുരത്തിന് മുന്നിൽ അപോയിന്റ്മെന്റിനായി സമയം ചോദിച്ച് കാത്തിരിക്കുന്നത് കാണുമ്പോൾ ,ആ പഴയ ചട്ടമ്പിത്തിട്ടൂരങ്ങൾ മനസിലേക്കോടി എത്തുന്നു- ഉസ്താദുമാരുടെ പ്രതാപത്തിന്റെ പ്രതീകങ്ങളായി...
പൊളിറ്റീഷ്യൻസാകട്ടെ, ബിസിനസ് മാഗ്നറ്റ്സാ കട്ടെ, ഏത് സദസിലേക്ക് അവിടുന്ന് കടന്നുവന്നാലും - പിന്നീടുള്ള ശ്രദ്ധാ കേന്ദ്രം ആ സുന്ദര സാന്നിധ്യമാണ്... മൈ റോൾ മോഡൽ... പണ്ഡിതരിലെ പ്രഫഷണൽ... പകരക്കാരനില്ലാത്ത അമരക്കാരൻ... നൂറ്റാണ്ടിന്റെ ഇതിഹാസ താരകം...ആ സ്നേഹം... ആ പരിചരണം... ആ കരുതൽ... കേരളത്തിനകത്തും പുറത്തും വിദേശത്തും... ഈ നേതൃപാoവത്തിനു മുന്നിൽ ബിഗ് സല്യൂട്ട് സാർ... പിന്നിൽ അണിനിരന്നവർക്കെല്ലാം ,പ്രത്യേകിച്ച് ICF ന്റെയും സാന്ത്വനത്തിന്റെയും മുന്നണിപ്പോരാളികൾക്ക് ആയുരാരോഗ്യം നേർന്നു കൊണ്ട്...കുഞ്ഞനുജത്തി...
#ഫാതിമാ_റഷീദ്...