ബ്ളോഗിനെക്കുറിച്ച് ,

അഹ്‌ലുസ്സുന്നത്തി വൽ ജമാ‌അയുടെ ആശയ ആദർശങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള ഒരു എളിയ ഉദ്യമം.. ഇവിടെ പോസ്റ്റുന്നത് എല്ലാം സ്വന്തം സൃഷ്ടി അല്ല.പല ബ്ലോഗുകളിൽ നിന്നും സൈറ്റുകളിൽ നിന്നുമുള്ള പലരുടെയും സൃഷ്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടി ഇവിടെ അവതരിപ്പിക്കുന്നു എന്ന് മാത്രം..അല്ലാഹു സ്വീകരിക്കുമാറാവട്ടെ ആമീൻ.വലതു വശത്തുള്ള സെർച്ച്ബാറിൽ ആവശ്യമുള്ള വിഷയങ്ങൾ എഴുതി പെട്ടെന്ന് കണ്ടെത്താവുന്നതാണ്.ദുആ വസിയ്യത്തോടെ.....
അറിവിന്റെ മധു തേടി വീണ്ടുമെത്തുമെന്ന പ്രതീക്ഷയോടെ.....
സ്നേഹപൂർവ്വം.....
...................................ഖുദ്സി

Wednesday, 16 September 2020

കാന്തപുരം 30 വർഷം മുമ്പ് അസ്തമിച്ചതല്ലേ ലീഗുകാരേ ?

*ഫിറോസേ ... മുപ്പത് വർഷം മുമ്പുള്ള   22 ആം തിയതിയോടെ  കാന്തപുരം തീരും.പിന്നെന്തിനാണ്...❗*

👇👇👇👁️👁️👁️

https://m.facebook.com/story.php?story_fbid=747272609180612&id=100016936382946

✍️ *ഓർമ്മയുണ്ടോ പി കെ  ഫിറോസേ...* പത്തു മുപ്പത് വർഷം മുമ്പുള്ള ഒരു ഇരുപത്തി രണ്ടാം തിയതി . താങ്കളുടെ  രാഷ്ട്രീയ ഗുരു സാക്ഷാൽ പാണ്ടിക്കടവത്ത് കുഞ്ഞാപ്പയെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ ഒന്നൊന്നര ജാതകമെഴുത്ത്... *തീർന്നെടാ നിങ്ങളുടെ കാന്തപുരം...* ഇടിമിന്നലിൽ ഉണ്ടായ കൂണിൻ്റെ ആയുസ് തൊട്ടടുത്ത മഴ വരെ മാത്രം... മാക്സിമം പോയാൽ 22 ആം തിയതി വരെ... അതിനപ്പുറം കാന്തപുരം  എന്ന നാലക്ഷരത്തെ ചുറ്റിപ്പറ്റിയതൊന്നുമില്ല ഈ ഭൂമി ലോകത്ത്... അസ്തമിച്ച് അറബിക്കടലിൽ താഴും...കലയും കഥയും സ്വപ്നവുമൊരുക്കി കാത്തിരുന്ന പാവം കുഞ്ഞാപ്പ... 


                   *ഉള്ളാൾ  സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരിയെന്ന* [ന:മ]സുന്നീ പ്രാസ്ഥാനികതയുടെ ജാജ്വല താരകം ഇടവും വലവും ഇമ ചിമ്മാതെ ആത്മീയതയുടെ അറബിക്കടലുമായി ഒപ്പം നിന്നത് ഏഴാം കിട രാഷ്ട്രീയക്കുഴലൂത്തുകാർക്ക് തട്ടിക്കളിക്കാനായി കാന്തപുരത്തെ എറിഞ്ഞു കൊടുക്കാനായിരുന്നില്ല. *ഉള്ളാൾ തങ്ങളുടെയും cm മടവൂർ [റ] ൻ്റെയും* പ്രാസ്ഥാനിക വെളിച്ചത്തിൽ കാന്തപുരമെന്ന നാലക്ഷരം നടന്ന് കയറിയത് ചരിത്രത്തിലേക്കായിരുന്നു... അവരുടെയൊക്കെ നോട്ടമുള്ളിടത്തോളം കാലം കാന്തപുരത്തിൻ്റെ ഒരു രോമത്തിൽ തൊടാൻ പോലുമുള്ള ത്രാണി... വെറുതെയാണ് മാഷേ... ആ വളർച്ച കണ്ടില്ലേ... കൊട്ടപ്പുറത്തെ സിംഹ ഗർജനം... ലീഗുകാർ മുടക്കിയ എറണാകുളം സമ്മേളനം ,അന്നുവരെ  കേരളം കണ്ടതിൽ വച്ചേറ്റവും വലിയൊരു മനുഷ്യക്കടലാക്കിയത്... അരീക്കാട്ട് പള്ളിപ്രശ്നത്തിൽ താങ്കളുടെ ടീം മൂക്കും കുത്തി മുക്രയിട്ട് പൊത്തോന്ന് വീണത്.... അവസാനം - 40 കോടിയുടെ കള്ളനെന്ന് നിങ്ങളിൽ ചിലർ വിളിച്ചപ്പോൾ മൂവായിരത്തിലധികം കോടിയുടെ സ്വപ്ന പദ്ധതിയായ നോളജ് സിറ്റി മുസ്ലിം ഇന്ത്യയുടെ കൈവെള്ളയിലേക്ക് വച്ച് കൊടുത്തത്... കണ്ണുണ്ടായാൽ പോരാ... കാണണം... അന്ധതയുടെ ആ മഞ്ഞക്കണ്ണട മാറ്റി വച്ചിട്ട്... 


*ദാ... കണ്ടോളൂ...ദി അൺബീറ്റബിൾ ലീഡർ ഓഫ് സെഞ്ച്വറി...*


                       പകരം വക്കാനില്ലാത്ത അമരക്കാരനെന്ന് കാന്തപുരത്തെക്കുറിച്ച് സമുദായം  വെറുതെ പറഞ്ഞതല്ല... ഉണ്ടെങ്കിലൊന്ന് പറയൂ... കാണട്ടേ... കിരീടവും ചെങ്കോലുമില്ലാതെ മുസ്ലിം ലോകത്തിന്റെ  ഭൗമ മണ്ഡലത്തിലേക്ക് ഫിനിക്സ് പക്ഷിയായി പറന്ന് കയറിയ പണ്ഡിത കുലപതി...വൈജ്ഞാനിക വെള്ളിനക്ഷത്രങ്ങളുടെ കൂട്ടത്തിലെ തിളങ്ങുന്ന താരകം... ശത്രു സ്ഥാനത്ത് സ്വയം അവരോധിതരായവരെല്ലാം ,ആവനാഴിയിലെ അവസാന അസ്ത്രവും തീർന്ന് തല താഴ്ത്തുമ്പോളും ,അശോഭ്യനായി നിറപുഞ്ചിരിയോടെ ജനമനസുകളിലേക്കിറങ്ങിച്ചെല്ലുകയാണീ അത്യുജ്വല താരകം... ആർക്കും സ്വപ്നം കാണാൻ പോലും കഴിയുന്നതിനപ്പുറത്തു കൂടിയാണീ വ്യക്തിത്വത്തിന്റെ സഞ്ചാര പഥങ്ങൾ... ലോകം കൂരിരുട്ടിന്റെ കരിമ്പുടം വാരിപ്പുതച്ച് ഉറക്കത്തിന്റെ മട്ടുപ്പാവിലേക്ക് തല ചായ്ക്കുമ്പോളും     *ഉസ്താദിന്റെ വാഹനം തലങ്ങും വിലങ്ങും പായുകയാണ്...* *വിശ്രമമില്ലാതെ... കേരളത്തിനകത്തും പുറത്തുമായി...* *ഇന്ത്യക്കകത്തും വിദേശത്തുമായി...തണുത്തു വിറങ്ങലിച്ച വയനാടിന്റെ കുന്നിൻ ചെരിവുകളിലൂടെ...*   *ചോര മണക്കുന്ന*  *കണ്ണൂരിന്റെ*  

*പടപ്പറമ്പുകളിലൂടെ*... *സാംസ്കാരിക* *തലസ്ഥാനത്തിന്റെ*    *സ്നേഹ*  *സാഗരങ്ങളിലൂടെ*... *തെക്കിന്റെ വെനീസായ ആലപ്പുഴയുടെ ഓളപ്പരപ്പുകളുടെ ഓരത്തുകൂടി...* *ഡാമുകളുടെ നാടായ ഇടുക്കിയുടെ കാനന പാതകളിലൂടെ...*   

*ചരിത്രമുറങ്ങുന്ന*  *പാലക്കാടിന്റെ രാജ വീഥികളിലൂടെ*... *സാമൂതിരിയുടെയും ശഹീദേ മില്ലത്ത് ടിപ്പു സുൽത്താന്റെയും കുഞ്ഞാലി മരക്കാരുടേയുമൊക്കെ പടപ്പുറപ്പാട് കൊണ്ട് ധന്യയായ വിശുദ്ധ ഭൂമികയിലൂടെ*... *മമ്പുറം തങ്ങളുടെയും വെളിയങ്കോട് ഉമർ ഖാളിയുടെയും ആലി മുസ്ല്യാരുടേയും സൈനുദ്ധീൻ മഖ്ദൂമിന്റെയുമൊക്കെ ധീര ഗർജനങ്ങൾക്ക് ചെവികൊടുത്ത പുണ്യഭൂമികളിലൂടെ*... *ഭരണ സിരാ കേന്ദ്രത്തിന്റെ ഓരങ്ങളിലൂടെ*... *വെടി ഒച്ചകളാൽ മുഖരിദമായ കാശ്മീരിന്റെ  ഹൃദയാന്തരങ്ങളിലൂടെ*... *ഗുജറാത്തിലൂടെ... ബീഹാറിലൂടെ... ഉത്തർപ്രദേശിലൂടെ... ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളുടെയും ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ*...  *ഇന്ത്യയുടെ ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളിലൂടെ*....സമുദായ സമുദ്ധാരണത്തിന്റെ അണയാത്ത സ്വപ്നങ്ങളുടെ സായൂജ്യതകളുമായി... 


                     അതേ ഫിറോസേ...ആ തേരോട്ടം അവസാനിക്കുന്നില്ല. എണ്ണി എണ്ണി താങ്കൾ മടുക്കുമെന്നല്ലാതെ... ആ വഴി മുടക്കാൻ ശ്രമിച്ചവർക്ക് മുട്ടൻ പണി കിട്ടുന്നത് ചരിത്ര നിയോഗമാകാം. താങ്കളത് കാണാതെ പോയത് വിധിയാണെന്ന് കരുതി സമാധാനിച്ചോളൂ... അല്ലെങ്കിലും വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നാണല്ലോ ചൊല്ല്...!


                 മർകസിൽ ഇതര സംസ്ഥാനങ്ങളിലെ പാവപ്പെട്ട കുട്ടികൾ അന്നത്തിനും അറിവിനുമായി എത്തിപ്പെട്ടപ്പോൾ ,കാന്തപുരത്തിന്റെ ഭീകര വാദ ബന്ധമന്വേഷിക്കണമെന്ന് പറഞ്ഞ് മുഷാവറയുടെ പേരിൽ പത്ര സമ്മേളനം വിളിച്ച ചിലർ... അതേ വിഷയം സ്വന്തം ആലയങ്ങളിലേക്ക് തിരിഞ്ഞ് കുത്തിയപ്പോൾ ,ഏതോ മന്ത്രിമാരോ മറ്റോ മാപ്പു പറയണമെന്ന് പറഞ്ഞ് സ്വയം ഇളിഭ്യരായ കഥ ഉദാഹരണവും ചിലർക്കുള്ള പാoവും മാത്രം... എന്നിട്ടും പഠിക്കാത്തവർ... അവരെ ലാസ്റ്റ് ബെഞ്ചിലേക്കിരുത്തി, അതും അവരുടെ വിധിയാണെന്ന് കരുതി തത്കാലം സമാധാനിക്കാം...

                         അവസാനം   , *സമുദായത്തിനായി കാന്തപുരം നൽകിയ സേവനങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഡൽഹി ജവഹർലാൽ ഹെഹ്റു യൂണിവേഴ്സിറ്റി  ഡോക്ടറേറ്റ് ഏർപ്പെടുത്തിയതോടെ ,കാന്തപുരമെന്ന നാലക്ഷരം സമൂഹത്തിനിടയിൽ വീണ്ടും ശ്രദ്ധേയമാകുകയാണ്.'' *ദി അൺബീറ്റബിൾ ലീഡർ ഓഫ് സെഞ്ച്വറി-നൂറ്റാണ്ടിന്റെ ഇതിഹാസ താരകം... ഇന്നാ നാമം സമുദായത്തിൻ്റെ ദിശാബോധത്തിൻ്റെയും വികസന പുരോഗതിയുടെയും വൈജ്ഞാനിക പ്രൗഡിയുടെയും എക്കോണമിക്കൽ ഭദ്രതയുടെയും  സാംസ്കാരിക അഭിവൃദ്ധിയുടെയും ബ്രാൻ്റ് നെയിമാണ്. ഉണ്ടോ ഫിറോസേ... ആ തൂമന്ദഹാസത്തിന് പകരം വക്കാൻ... ഒന്ന്...ഒരേ ഒരെണ്ണം...*

പതിനാലാം രാവിലെ പൂർണ്ണ ചന്ദ്രനെ കുരച്ച് തോല്പിപിക്കാനുള്ള ദയനീയ ശ്രമങ്ങൾ... സൂര്യനെ കൈ വെള്ളയിൽ മറക്കാനുള്ള മണ്ടത്തരം... ഇനിയും തുടരുക... ഭാവുകങ്ങൾ നേരുന്നു...


*ഖുദ്സി*

15-09-2020




















 

Monday, 14 September 2020

കാന്തപുരത്തിനെതിരെ ചരിത്രമായി മാറിയ ലീഗിൻ്റെ കുര !


 ലോക പ്രരസിദ്ധ ഇസ്ലാലാമി കലാലയവും ഏഷ്യയിയിലെ ഏറ്റവും വലിയ ഇസ് ലാമിക    യൂണിവേഴ്സിറ്റിറിയുമായ മർക്കസ് പൂട്ടിടിച്ച് ആയിരക്കണക്കിന് അനാഥക്കുട്ടിടികളെ തെരുവിൽ തള്ളാളാനായി സുഡാപ്പിപിയും മുസ്ലിംലിം ലീഗും BJP യെയും ചേർത്ത് പിടിച്ച് മുന്നോട്ട് ...




മർക്കസ് പൂട്ടിക്കാൻ കുത്തിയിരുന്ന ലീഗുകാർക്ക് തണലേകി മർക്കസ് കവാടം.





 

സ്വഹീഹുൽ ബുഖാരി ളഈഫാക്കുന്ന വഹാബികൾ !

തനിക്ക് മന:പാഠമുള്ള ആറ് ലക്ഷം ഹദീസുകളിൽ നിന്നും 7397 ഹദീസുകൾ - ഓരോ ഹദീസും കുളിച്ച് വുളൂ ചെയ്ത് രണ്ട് റക്അത്ത് നിസ്കരിച്ച് ,16 വർഷമെടുത്ത് - മൂന്ന് പ്രാവശ്യം പുന:പരിശോധന നടത്തി പൂർത്തീകരിച്ച അതുല്ല്യവും അത്ഭുതകരവുമായ കൃതി സ്വഹീഹുൽ ബുഖാരി ...!

അതിസൂക്ഷ്മമായി ക്രോഡീകരിക്കപ്പെട്ട ഈ ഹദീസുകളെ ബലഹീനമാക്കുന്ന കേരള ഒഹാബികളെ എന്ത് വിശേഷിപ്പിക്കണം...?

അവറ്റകൾക്ക് സിന്താബാദ് വിളിക്കുന്ന അന്തം കമ്മികളെ എന്ത് വിളിക്കണം...?

Saturday, 12 September 2020

ജമാഅത്തെ ഇസ്ലാമിയും തീവ്രവാദവും

ജമാഅത്തെ  ഇസ്ലാമിയുടെ ഇപ്പോഴത്തെ അസിസ്റ്റന്‍റ് അമീറായ ശൈഖ് മുഹമ്മദ് കാരകുന്ന് എഡിറ്ററായി 1992 ല്‍ പ്രസിദ്ധീകരിച്ച 'പ്രബോധനം ജമാഅത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്' 145 - പേജില്‍ എഴുതുന്നു:

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്."

തുടരുന്നു: " വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാആത്തിന്‍റെ പങ്ക് പ്രധാനമാണ്"

വീണ്ടും എഴുതുന്നു: "സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'മുത്തഹിദ ജിഹാദ് കൗണ്‍സി'ലിന്‍റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളത്രേ!"

 ജമാഅത്ത്‌ നേതാവ്‌ വീണ്ടും എഴുതുന്നു:

``നമ്മുടെ നാട്‌ അംഗീകരിച്ച രാഷ്‌ട്രീയ വ്യവസ്ഥയില്‍ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണ്‌. അഥവാ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കാണ്‌. അതിനാല്‍ ഇവിടെ നിലനില്‌ക്കുന്ന വ്യവസ്ഥ അനിസ്‌ലാമികമാണ്‌. അഥവാ ജാഹിലിയ്യത്താണ്‌''(ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌, പ്രബോധനം -2006 മെയ്‌ 20, പേജ്‌ 29).











 

Wednesday, 9 September 2020

ഇസ്ലാം കാര്യങ്ങളും ഈമാൻ കാര്യങ്ങളും




 

പ്രേമം ആത്മഹത്യ പ്രേമ ആൽബ ഗാനങ്ങൾ !

 *പ്രേമം...ആത്മഹത്യ...പിന്നെ ഹരം പിടിപ്പിക്കുന്ന പ്രേമ സോങ്ങുകളും ...❗*

😢😢😢😢😢😢😢😢😢


✍️ ഒരു വിഷയവും മുൻധാരണയോടെ വിലയിരുത്തരുത്. മാറേണ്ടത് നാമും നമ്മുടെ സമീപനങ്ങളുമാണ്.കുഞ്ഞുമനസുകളിൽ പോലും പ്രേമത്തിൻ്റെ വിത്തിട്ടു കൊടുക്കുന്ന ആൽബം സോങ്ങുകൾ ഉൾപ്പെടെ പലതും വില്ലൻ റോളിലാണ്... ''ഒരു പൂ തന്നാൽ കൂടെപ്പോകുന്ന'' രൂപത്തിലേക്ക് കൗമാര മനസുകളെ മാറ്റിയെടുത്തതിൽ ആൽബം സോംഗെന്ന് നാം പേരിട്ട് വിളിക്കുന്ന പ്രേമപ്പാട്ടുകൾ സമൂഹത്തെ നോക്കി, ''ഏഴിലംപാലയിലെ  വട യക്ഷി''യെപ്പോലെ ചിരിക്കുന്നുണ്ട്.

അതോടൊപ്പം-ഓരോ വിഷയങ്ങളിലും നാം അറിയാത്ത ,അറിഞ്ഞാൽ തന്നെ ,ഇനിയൊരിക്കലും അറിയാൻ ആഗ്രഹിക്കാത്ത തരത്തിലുള്ള ഒട്ടനവധി ഫ്ളാഷ് ബാക്കുകളുണ്ടാകും.ഇതൊക്കെ അവഗണിച്ച് ,ഇരയെ ഏതെങ്കിലും വിധത്തിൽ കുറ്റപ്പെടുത്തി ,സാമൂഹിക ഉത്തരവാദിത്വത്തിൽ നിന്ന് കൈ കഴുകാൻ എളുപ്പമാണ്... ഈ അടുത്ത് ,എൻ്റെ മുമ്പിലെത്തിയ സമാനമായ മറ്റൊരു കേസ്... ആ കുട്ടിയോട് ഞാനും ചോദിച്ചിരുന്നു- ''നിങ്ങൾ റംസിയോട് ചോദിച്ച അതേ ചോദ്യങ്ങൾ''... അതിലും ശക്തമായി... പക്ഷേ... കിട്ടിയ മറുപടി ...നഷ്ടപ്പെടുത്തിയത് കുറേ ദിവസത്തേക്കുള്ള എൻ്റെ ഉറക്കമായിരുന്നു...

                  നാം എല്ലാവരുംകൂടി  സൃഷ്ടിച്ചെടുത്ത സാമൂഹിക വ്യവസ്ഥിതിയുടെ വിളവെടുത്തപ്പോൾ- കുട്ടികൾ  പല വിഷയത്തിലും ''നോ'' പറയാൻ പോലും കഴിയാത്ത രൂപത്തിൽ പ്രേമപ്പറമ്പിലെ തൊട്ടാവാടികളായി മാറി.   ആണും പെണ്ണും പരസ്പരം കെട്ടിപ്പിടിച്ച് പൊക്കിൾ കുഴിയിൽ ഉമ്മ വയ്ക്കുന്ന ''ചെറു'' സീനുകൾ മുതൽ ,ആദ്യ രാത്രിയുടെ അഭ്രപാളികൾ മറ പൊളിച്ചെത്തുന്ന 'ചോട്ടാ ''  സീനുകൾ വരെ മിനി സ്ക്രീനിൽ കുടുംബ ഷോയാണിന്ന്...മകനും മകളും മാതാവും പിതാവും ഒന്നിച്ചിരുന്നീ ''കലയിലെ അരുംകൊല'' മതിവരുവോളം ആസ്വദിക്കുമ്പോൾ...വാതം കുറുന്തോട്ടിക്കാണെന്നോ രാജാവ് നഗ്നനാണെന്നോ വിളിച്ച് പറയാനിനി ഏത് പുണ്യവാളനെക്കാത്താണ് നിങ്ങളിരിക്കുന്നതെന്ന് ചോദിക്കണമെന്നുണ്ട്. പക്ഷേ ആരോട്...?...എങ്ങിനെ...?...എന്തിന്...?...


            കല്ലെറിയുന്നവർ ഇനിയും എറിഞ്ഞോളൂ... പക്ഷേ ,നിങ്ങൾ ഇരിക്കുന്നത് ചില്ലുമേടയിലാണെന്ന കാര്യം മറക്കരുത്. ആ ബോധം പോലും നിങ്ങൾക്കില്ലാതെ പോയതിന് മറ്റാരെയെങ്കിലും പഴിചാരി ,അടുത്ത ഇരക്കായി നമുക്ക് കാതോർക്കാം. ഇന്ന് കൊല്ലത്തെ റംസി...കുറച്ച് കഴിഞ്ഞ് മറ്റൊരുവൾ... പിന്നെ അടുത്തത് ... നാമാകട്ടെ ,അതും മറന്ന് അടുത്തതും മറന്ന് അടുത്തതിലേക്കുള്ള ഓട്ടത്തിലായിരിക്കും... അങ്ങിനെ മറവിയുടെയും സാമൂഹിക ഉത്തരവാദിത്വമില്ലായ്മയുടെയും മുന്തിരിത്തോപ്പുകളിൽ നമുക്ക് രാപ്പാർക്കാം...പോരുമ്പോൾ പ്രേമപ്പാട്ടിൻ്റെ CD എടുക്കാൻ മറക്കരുത്...

       

ഖുദ്സി

9-9-2020

Monday, 7 September 2020

ഇബ്നു ഉമർ[റ]നെയും നരകത്തിലാക്കി വഹാബികൾ !

*വഹാബികൾ വിളിക്കുന്നു-സ്വഹാബികളെ [റ] നരകത്തിലാക്കാൻ...*

❗❗❗❗❗❗❗❗❗❗

✍️ മുസ്ലിം സമുദായത്തിനിടയിൽ ശിർക്കാരോപിച്ച് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന നിങ്ങളോട് ,പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാൽ നിങ്ങൾ പറയുന്ന- ''ഞങ്ങൾ ഇസ്ലാഹി പ്രവർത്തകരാ''ണെന്ന മറുപടി... ഖുർആനത് വരച്ചിട്ടിട്ട് വർഷം 1400 പിന്നിട്ടു...


﴿ وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ ﴾


سورة (البقرة) الآية: (11)


''നിങ്ങൾ  ഭൂമിയിൽ പ്രശ്നങ്ങൾ  സൃഷ്ടിക്കരുതെന്ന് അവരോട് പറഞ്ഞാൽ അവർ പറയും  ഞങ്ങൾ  ഇസ്വ് ലാഹ് പ്രവർത്തകർ തന്നെയാണ്...''...


അവർ[വഹാബികൾ] ആദ്യം സാധാ മുസ്ലിംകളെ നരകത്തിലാക്കി.പിന്നെ ഉസ്താദുമാരെ... പിന്നെ ലോക പ്രസിദ്ധ ഇമാമുമാരെ... തിരുനബിയെപ്പോലും ചോദ്യം ചെയ്യണമെന്ന് പ്രചരിപ്പിച്ചു. ചില സ്വഹാബികൾ ഇസ്ലാമിൽ ജൂതായിസം കടത്തിക്കൂട്ടിയവരാണെന്നെഴുതി വിട്ടു.മുത്തബിഉസ്സുന്ന എന്ന അപര നാമത്തിലറിയപ്പെടുന്ന-സാക്ഷാൽ ഉമർ[റ] ൻ്റെ മകൻ അബ്ദുദുല്ലാഹി ഇബ്നു ഉമർ [റ]നെ ബിദ്അത്ത് ആരോപിച്ച് നരകത്തിലേക്ക് തള്ളിയിട്ടു... എല്ലാത്തിനും നേതൃത്വം കൊടുത്ത് വഹാബീ അപ്പോസ്തലൻ ഇബ്നു തൈമിയ്യ എഴുതിയത് കാണുക...!...


 فأما قصد الصلاة في تلك البقاع التي صلى فيها اتفاقا، فهذا لم ينقل عن غير ابن عمر من الصحابة، بل كان أبو بكر وعمر وعثمان وعلي، وسائر السابقين الأولين، من المهاجرين والأنصار  يذهبون من المدينة إلى مكة حجاجا وعمارا ومسافرين، ولم ينقل عن أحد منهم أنه تحرى الصلاة في مصليات النبي صلى الله عليه وسلم. ومعلوم أن هذا لو كان عندهم مستحبا لكانوا إليه أسبق، فإنهم أعلم بسنته وأتبع لها من غيرهم. وقد قال صلى الله عليه وسلم: «عليكم بسنتي وسنة الخلفاء الراشدين المهديين من بعدي، تمسكوا بها، وعضوا عليها بالنواجذ، وإياكم ومحدثات الأمور فإن كل محدثة بدعة  وكل بدعة ضلالة» وتحري هذا ليس من سنة الخلفاء الراشدين، *بل هو مما ابتدع،* وقول الصحابي  إذا خالفه نظيره، ليس بحجة، فكيف إذا انفرد به عن جماهير الصحابة؟


أيضا: فإن تحري الصلاة فيها ذريعة إلى اتخاذها مساجد *والتشبه بأهل الكتاب مما نهينا* عن التشبه بهم فيه وذلك *ذريعة إلى الشرك بالله،*


(اقتضاء الصراط المستقيم - 351 - 352 Page) 



വഹാബീ ഞവോത്ഥാനത്തിൻ്റെ ഇലയനക്കങ്ങൾ കേട്ടില്ലേ... വരൂ നമുക്കൊന്നായി വഹാബീ മതത്തിൽ ചേരാം. ആ മതത്തിൽ ചേരുന്നവർ എന്ത് ചെയ്താലും ,പരലോകത്ത് അവരുടെ ഒലമാക്കമ്മിറ്റി ഏറ്റെടുക്കുമെന്ന പ്രഖ്യാപനമുള്ളതുകൊണ്ട് ഒന്നും പേടിക്കാനില്ല.മഹ്ഷറയിൽ നബി [സ]തങ്ങളുടെ ശഫാഅത്തില്ലെങ്കിലും- പടച്ചോനെ ഭീഷണിപ്പെടുത്തി ശീലമുള്ള മൗലവിമാർ ,വഹാബീ ഒലമാക്കമ്മിറ്റിയുടെ കെയറോഫിൽ രക്ഷക്കുള്ളപ്പോൾ എന്തിന് പേടിക്കണം. ബഹുമാന്യരായ ഓരോ സ്വഹാബികളേയും തിരഞ്ഞ് പിടിച്ച് വഹാബീ നരകത്തിലാക്കണം. കൈപ്പിടിയിലൊതുങ്ങുന്നില്ലെങ്കിൽ ,കേരളത്തിൽ ചെയ്യുമ്പോലെ ശിയാ ആരോപണമുന്നയിക്കണം. എന്നിട്ടും രക്ഷയില്ലെങ്കിൽ ,അബൂ ഹുറൈറ [റ] തങ്ങളിൽ വഹാബികൾ നേരത്തേ ആരോപിച്ചതു പോലുള്ള ജൂതായിസ ആരോപണം നടത്തണം. അവസാനം -പരസ്പരം മുശ്രിക്കാക്കിയ വകയിൽ അവസാന വഹാബിയും നരകത്തിലായി- വഹാബീ സ്വർഗം മൊത്തത്തോടെ വിൽപ്പനക്ക് വക്കണം... നഷ്ടത്തിലോടുന്ന പ്രൊജക്ടുകൾ അങ്ങിനെ ചെയ്യലാണല്ലോ നാട്ടിലെ പതിവ്... അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് വഹാബികൾ ഞവോത്ഥാനത്തിൻ്റെ തോണി തുഴയുകയാണ്. മാന്യന്മാർ തടസം നിൽക്കാതെ വഴിമാറിയാലും...


ഖുദ്സി

8 - 9 -2020